പ്രണയ പ്രതികാരം: ഭാഗം 19

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

മുന്നോട്ട് കണ്ട വഴിയിലൂടെ ദിശയറിയാതെ ആരു നടന്നു... തനിക്കായി തന്റെ കുടുബവും റാമും കാത്തിരിക്കുന്നു എന്നറിയാതെ..... അപരിചിതമായ വഴിയിലൂടെ നടന്നിട്ടും അവൾക്ക് പേടി തോന്നിയില്ല... ഇടക്ക് ഇടക്ക് നിറഞ്ഞ് വന്നിരുന്ന മിഴികൾ വറ്റി... പയ്യെ അവളുടെ കരച്ചിലും അവസാനിച്ചു.... ഇപ്പൊ അവളുടെ മുഖഭാവം എന്താണെന്ന് ആർക്കും മനസിലാക്കിയെടുക്കാൻ പറ്റില്ലായിരുന്നു...... ❤️❤️❤️❤️❤️❤️❤️❤️ കുറെ നേരമായല്ലോ ഈ പെണ്ണ് ഉറങ്ങാൻ തുടങ്ങിട്ട്.... ആരു എണീച്ചേ... മതി ഉറങ്ങിയത്.... ആളുകളൊക്കെ ഇപ്പൊ വന്ന് തുടങ്ങും... അതിന് മുൻപ് നമ്മുക്ക് ദേവനെ കണ്ടിട്ട് വരാം.... എണീക്ക്... ആരുവിന്റെ റൂമിലേക്ക് കയറി വന്ന് കൊണ്ട് ജസ്റ്റി പറഞ്ഞു... """" ആരുവിന്റെ അനക്കമെന്നും കാണാത്തത് കൊണ്ട് ബെഡിലേക്ക് നോക്കിയാപ്പോഴാണ് അവൾ അവിടെയില്ലെന്ന് ജസ്റ്റിക്ക് മാനസിലായത്.... ബാത്‌റൂമിൽ നോക്കിയപ്പോൾ അവിടെയും കണ്ടില്ല...... ഇവൾ ഇതെവിടെ പോയി.... ഇനി നേരെത്തെയെണീച്ച് താഴേക്ക് പോയോ.... തഴേക്കിറങ്ങിക്കൊണ്ട് ജസ്റ്റി ചിന്തിച്ചു.... പക്ഷേ താഴെ അവളെ കണ്ടില്ല..... ഷിനിച്ചാ ആരു എവിടെ...???? അകത്ത് ഒരേ പണി ചെയ്യുന്ന ഷിനിയോട് ജസ്റ്റി തിരക്കി..... അവൾ റൂമിൽ ഉണ്ടാകുമെടാ.... ഷിനി പറഞ്ഞൂ..

""" റൂമിലില്ല... ഞാൻ റൂമിൽ പോയിട്ട വരുന്നത്.... ജസ്റ്റി പറഞ്ഞു വാ നോക്കാം... ചിലപ്പോൾ അപ്പച്ചിയുടെ അടുത്ത് കാണും... ജസ്റ്റിയും ഷിനിയും കൂടി വീട് മുഴുവൻ ആരുനെ നോക്കി എന്നാൽ എവിടേയും കണ്ടില്ല..... സണ്ണിച്ചാ,,,,,,, ആരുനെ കാണുന്നില്ല പേടിയോടെ ഷിനി വന്ന് സണ്ണിയോട് പറഞ്ഞു... """" കാണുന്നില്ലെന്നോ....? അവൾ എവിടെ പോകാനാ... ഇവിടെ എവിടെയും കാണും അല്ലകിൽ അപ്പച്ചിയുടെ അടുത്തുണ്ടാകും.... സണ്ണി പറഞ്ഞു സണ്ണി ആരുമോൾ എവിടെ.... ആളുകളോക്കെ വന്ന് തുടങ്ങി... മോളോട് പോയി കുളിക്കാൻ പറ.. അങ്ങോട്ടേക്ക് വന്ന ആലീസ് സണ്ണിയോട് പറഞ്ഞു... """ അപ്പൊ അപ്പച്ചിയുടെ അടുത്ത് ഇല്ലേ ആരുമോൾ..... പേടിയോടെ സണ്ണി അലിസിനോട് ചോദിച്ചു... """" എന്റെ അടുത്തോ.... കുറെ നേരമായല്ലോ മോളെ കണ്ടിട്ട്... ഉച്ചക്ക് മുറ്റത്ത് നില്കുന്നത് കണ്ടതാ.... പിന്നെ കണ്ടില്ല.... അലിസ് പറഞ്ഞു.. """ ഇവിടെ എല്ലായിടത്തും നോക്കി കണ്ടില്ല.... പേടിയോടെ ഷിനി പറഞ്ഞു കാണുന്നില്ലെന്നോ...? ഈ കൊച്ച് ഇതെവിടെ പോയി എന്റെ കർത്താവെ....!!!!! ആലീസ് കരയാൻ തുടങ്ങി.... """" സണ്ണിച്ചാ ആരു റോഡിലൂടെ ഇറങ്ങി നടക്കുന്നത് കണ്ടെന്ന് പണിക്ക് വന്ന ആ ചേട്ടൻ പറഞ്ഞു.... പുറത്ത് നിന്ന് ഓടി വന്ന് കൊണ്ട് ലാലി പറഞ്ഞു വാ നമ്മുക്ക് പോയി നോക്കാം... അപ്പച്ചി ഇപ്പോ ആരുമൊന്നുമാറിയണ്ട ആരേലും ചോദിച്ചാൽ പുറത്ത് പോയിരിക്കുവാ ഇപ്പോ വരുമെന്ന് പറഞ്ഞാൽ മതി... സണ്ണി ഷിനിയെ കൂട്ടി പുറത്തേക്ക് ഇറങ്ങി....

"""" ലാലിയെ വീട്ടിലെ കാര്യങ്ങൾ നോക്കാൻ ഏല്പിച്ചിട്ട് റോഡിലൂടെ ആരുവിനെ തിരഞ്ഞ് നടക്കുവായിരുന്നു സണ്ണിയും ജസ്റ്റിയും ഷിനിയും...... വീടിനോട് ചേർന്ന വളവ് എത്തിയപ്പോൾ റോഡിൽ കുറെ പത്രതാളുകൾ കിടക്കുന്നത് ജസ്റ്റി കണ്ടു... അതിന്റെ കൂടെ തന്നെ ആരു എപ്പോഴും ഉപയോഗിക്കുന്ന ഷാൾ കൂടി ഉണ്ടായിരുന്നു..... സണ്ണിച്ചാ ദേ ആരുവിന്റെ ഷാൾ.... ജസ്റ്റി വിരൽ ചൂണ്ടിയ വശത്തേക്ക് ഷിനിയുടെ സണ്ണിയുടെ കണ്ണ് പോയി.... ജസ്റ്റി വേഗം ചെന്ന് ആരുവിന്റെ ഷാളും കൂടെ ഉണ്ടായിരുന്ന പത്രവും എടുത്ത് നോക്കി സണ്ണിച്ചാ!!!!!!! ജസ്റ്റി ഒരലർച്ചയോടെ സണ്ണിയെ വിളിച്ചു... എന്താടാ.... ഭയത്തോടെ സണ്ണി വിളികേട്ടു.... സണ്ണിച്ചാ ദേ നോക്ക് അന്നത്തെ പത്രം.... പേടിയോടെ ജസ്റ്റി പറഞ്ഞു.. """ സണ്ണി വേഗം വന്ന് ജസ്റ്റിയുടെ കൈയിൽ നിന്ന് ആ പത്രം വാങ്ങി നോക്കി.... പത്രത്താളിലേക്ക് നോക്കിയ സണ്ണി പേടിയോടെ ആരുവിനായി ചുറ്റും നോക്കി... ചേട്ടായി ഇത് ആരു കണ്ടിട്ടുണ്ടാകുമോ....? ഭയത്തോടെ ഷിനി സണ്ണിയോട് ചോദിച്ചു സണ്ണി ഒന്നും മിണ്ടാതെ നില്കുവായിരുന്നു ഇത്രനാൾ എന്താണോ മറച്ച് വെച്ചത് അത് തന്റെ പെങ്ങൾ അറിഞ്ഞിരിക്കുന്നു... ഒരിക്കൽ കൂടി ആരു ആ ഇരുട്ട് മുറിയിലാകുന്നത് സണ്ണിക്ക് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു.... """" ❤️❤️❤️❤️❤️❤️❤️❤️❤️

കുറച്ച് ദിവസങ്ങൾക്ക് ശേഷം അരുവിനെ കാണാലോയെന്ന സന്തോഷത്തിലാണ് ദേവൻ ക്ലബ്ബിലേക്ക് ഓടി വന്നത്.... അമ്മയുടെ അച്ഛന് സുഖമില്ലന്നറിഞ്ഞപ്പോൾ ആരുവിനോട് ഒന്ന് പറയാൻ പോലും പറ്റാതെ പോകേണ്ടി വന്നു... അവളെ കാണാതിരുന്ന ഒരേ നിമിഷവും ചങ്കിൽ വല്ലാത്ത വേദനയായിരുന്നു.... ഓർത്ത് വെക്കാൻ അല്ലകിൽ അന്വേഷിച്ച് ഇറങ്ങാൻ ഒര് മുഖം പോലും അവൾകായ്‌ എന്റെ മനസ്സിൽ ഇല്ല... ആകെയാറിയുന്നത് ആ ഉണ്ടക്കണ്ണുകൾ മാത്രമാണ്.... അവളെ കാണാനുള്ള ആഗ്രഹം കൊണ്ട് ഓടി വന്നപ്പോൾ അവൾക്ക് സമ്മാനിക്കാൻ ഒര് ഗിഫ്റ്റ് പോലും മേടിച്ചില്ലല്ലോയെന്ന് ദേവൻ അപ്പോഴാണ് ഓർത്തത്..... ❤️❤️❤️❤️❤️❤️❤️❤️❤️ ചേട്ടായി,,,,,,,,,, ഇങ്ങനെ മിണ്ടാതിരിക്കാതെ എന്തേലും ഒന്നും പറ... സമയം പോകുവാ... നമ്മുടെ ആരുവിനെ കണ്ട് പിടിക്കണ്ടേ.... മിണ്ടാതിരിക്കുന്ന സണ്ണിയെ നോക്കി കൊണ്ട് സങ്കടത്തോടെ ഷിനി പറഞ്ഞു.... """" ജസ്റ്റി നീ ഇപ്പോ തന്നെ വീട്ടിലേക്ക് ചെല്ലണം എന്നിട്ട് നമ്മൾ വിളിച്ചവരോട് പറയണം എനിക്ക് ആക്‌സിഡന്റായി ഇപ്പൊ ഹോസ്പിറ്റലാ ഉള്ളത് അത് കൊണ്ട് ഇന്ന് ഫങ്ക്ഷൻ നടക്കില്ലന്ന്.... കേട്ടല്ലോ.... ഇങ്ങനെയേ പറയാവു.... ആരുവിന്റെ പേര് എവിടെ വരരുത്...!!!! ഇങ്ങനെ പറഞ്ഞാൽ ആരേലും വിശ്വാസികുമോ സണ്ണിച്ചാ.....

വിശ്വസിക്കുന്ന രീതിയിൽ പറയണം... എനിക്ക് ആക്‌സിഡന്റായി അത് കൊണ്ട് ഫങ്ക്ഷൻ മുടങ്ങി.... അങ്ങനെയേ പുറലോകമാറിയാവൂ.... തക്കിത്തോടെ സണ്ണി പറഞ്ഞു... """" ശെരി സണ്ണിച്ചാ.... എന്തേലുമുണ്ടെൽ വിളിക്കണേ..... ആ വിളിക്കടാ... പിന്നെ ലാലിയോട് നമ്മുടെ വണ്ടി ഇങ്ങോട്ടേക്ക് കൊണ്ട് വന്ന് തരാൻ പറ... ആരുമോളെ കണ്ട് പിടിച്ചിട്ട ഞങ്ങൾ ഇനി വീട്ടിലേക്ക് വരും ..... ശെരി സണ്ണിച്ചാ... ആ ജസ്റ്റി,,,,,, പോകാൻ തിരിഞ്ഞ ജസ്റ്റിയെ സണ്ണി വിളിച്ചും..... """" എന്താ സണ്ണിച്ചാ... ഞങ്ങൾ രണ്ട് പേരും ആരുവിനെ കൊണ്ട് തിരികെ വരുമ്പോൾ ഇത് ചെയ്തത് ഏത് അപ്പന് പിറന്ന മോനായാലും.... അത് ആണോ പെണ്ണോ ആരുമാകട്ടെ ഞങ്ങൾക്ക് അവരെ ജീവനോടെ കിട്ടിയിരിക്കണം.......!!!!!!! കലിയോടെ സണ്ണി പറഞ്ഞു ആ കാര്യം ഞാൻ ഏറ്റു സണ്ണിച്ചാ... നമ്മുടെ ആരുവിന്റെ കണ്ണ്നീരിന് മറുപടി പറയിപ്പിച്ചിരിക്കും അവൻ ആരായാലും... ദേഷ്യത്തോടെ ജസ്റ്റി പറഞ്ഞു... """" ❤️❤️❤️❤️❤️❤️❤️❤️ ആരു നീ എവിടെയാ... നിനക്കായ് ഞാൻ ഇവിടെ കാത്തിരിക്കുന്നത് നീ അറിയുന്നില്ലേ..... വേദനിക്കുന്ന ശബ്ദത്തോടെ ദേവൻ സ്വയം പറഞ്ഞു.... ആരു വരുന്ന സമയം കഴിഞ്ഞിട്ടും അവളെ കാണാതായപ്പോൾ ദേവന് സങ്കടം ദേഷ്യം ഒരേ പോലെ വന്നു.... ഇനിയും അവളെ കാത്തിരുന്നിട് കാര്യമില്ലന്ന് തോന്നിയത് കൊണ്ട് ദേവൻ പോകാൻ തുടങ്ങി...... വീട്ടിലേക്ക് മടങ്ങുമ്പോഴും ദേവന്റെ ചിന്ത ആരുവിനെ കുറിച്ചായിരുന്നു....

അവൾക്ക് എന്തേലും അപകടം പറ്റിയത് കൊണ്ടാണോ അവൾ തന്നെ കാണാൻ വരാത്തതാതെന്ന് ദേവന് പെട്ടന്ന് തോന്നി.... ആ തോന്നലിൽ ദേവന്റെ കൈയിൽ നിന്ന് വണ്ടി ചെറുതായി ഒന്ന് പാളി.... ദേവൻ വേഗം വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി കുറച്ച് നേരം കണ്ണടച്ചിരുന്നു.... എന്ത് കൊണ്ടോ പെട്ടന്ന് ദേവന്റെ ഹൃദയം ക്രമതീതമായി മിടിക്കാൻ തുടങ്ങി.... പ്രിയപ്പെട്ട ആരോ തൊട്ടരികിൽ നില്കുന്നത് പോലെ.... ആ തോന്നലിൽ അവൻ കണ്ണ് തുറന്ന് ചുറ്റും നോക്കി എന്നാൽ ആരേലും കണ്ടില്ല... ഒടുവിൽ തനിക്കായി പ്രിയപ്പെട്ട ആരുമിവിടെയില്ലന്ന് തോന്നിയപ്പോൾ ദേവൻ വണ്ടിയെടുത്ത് വേഗം പോയി.... എന്നാൽ ദേവനറിയാതെ ദേവന്റെ തൊട്ടരികിൽ ഒര് ഭ്രാന്തിയായി മാറികൊണ്ട് ആരു ഉണ്ടായിരുന്നു..... """" ❤️❤️❤️❤️❤️❤️❤️❤️ പാതയിൽ മുഴുവനും ഇരുട്ട് പരന്ന് കഴിഞ്ഞിരുന്നു..... സണ്ണി വണ്ടിയോടിച്ച് കൊണ്ട് റോഡിൽ കൂടി പോകുന്ന എല്ലാവരെ നോകുന്നുണ്ടായിരുന്നു..... ഇരുട്ട് ആരുന് പേടിയാണല്ലോയെന്ന് ഭയത്തോടെ ഷിനി ഓർത്തു..... ചേട്ടായി ഇനി നമ്മൾ ആരുനെ എവിടെ പോയി നോക്കും.... എനിക്ക് പേടിയാകുവാ ചേട്ടായി..... ആരുന് ഇരുട്ട് പേടിയാല്ലേ.... അവൾ പേടിച്ച് ഇപ്പോ എവിടേലും ഇരിക്കുന്നുണ്ടാകും അല്ലേ..... ഇന്ന് ഉച്ചക്ക് പോലും അവൾ ഒന്നും കഴിച്ചിട്ടില്ല... വിശക്കുന്നുണ്ടാകും ചേട്ടായി അവൾക്ക്..... ആരോടും പറയാനില്ലാതെ വിശപ്പ് സാഹിച്ച് ഇരുട്ടിനെ ഭയന്ന് ഏതേലും മൂലാക്ക് തണുത്ത് വിറച്ചിരിക്കുന്നുണ്ടാകും നമ്മുടെ കൊച്ച് അല്ലേ ചേട്ടായി....

ഷിനി അവന്റെ സങ്കടം സണ്ണിയോട് പറഞ്ഞ് കരയാൻ തുടങ്ങി... """"" എന്ത് പറഞ്ഞ് ഷിനിയെ ആശ്വാസിപ്പിക്കുമെന്ന് സണ്ണിക്ക്‌ അറിഞ്ഞുടയിരുന്നു.... പെങ്ങളെ കാണാത്ത വേദനയിൽ സ്വയം ഉരുകുമ്പോൾ എങ്ങനെ സഹോദരനെ ആശ്വാസിപ്പിക്കും.... """ നമ്മുടെ കൊച്ചിന് ഒന്നും വരില്ലടാ.... അങ്ങനെ വന്നാൽ പിന്നെ നമ്മൾ ജീവിച്ചിരുന്നിട്ട് എന്താ കാര്യം..... ഷിനിയോട് പറഞ്ഞിട്ട് സണ്ണി ഒന്നുടെ വണ്ടിയുടെ സ്പീഡ് കൂട്ടി..... """ സണ്ണിയുടെ ഷിനിയുടെ ഫോണിലേക്ക് അരക്കയോ വിളിക്കുന്നുണ്ടായിരുന്നു.... രണ്ട് പേരും കോൾ എടുത്തില്ല... ചേട്ടായി..... ഇവിടെയൊന്ന് നിർത്തിക്കെ ആ കുട്ടത്തിൽ എങ്ങാനും ഉണ്ടോയെന്ന് നോക്കാം.... വഴി സൈഡിൽ ഒര് ആൾക്കൂട്ടം കണ്ട് ഷിനി പറഞ്ഞു... """" സണ്ണി വേഗം വണ്ടി സൈഡിലേക്കാക്കി ഇറങ്ങി അങ്ങോട്ടേക്ക് നടന്നു.... കുറച്ചാളുകൾ ഒരുമിച്ച് നില്കുന്നു എന്നല്ലാതെ വേറെയോന്നും അവിടെ കാണുനില്ലായിരുന്നു....... ചേട്ടാ ഇവിടെയെന്താ പ്രശനം.... അവിടെ കൂടി നിൽക്കുന്ന ഒരാളോട് ഷിനി ചോദിച്ചു... """ ഇവിടെയോ... ഇവിടെ കുറച്ച് മുമ്പ് ഒര് പെൺകൊച്ച് ഉണ്ടായിരുന്നു..... പെൺകൊച്ചോ...? എന്നിട്ട് അവൾ എവിടെ...??? വെപ്രാളത്തോടെ സണ്ണി ചോദിച്ചു... """ ആ കൊച്ച് ഇവിടെ കിടന്ന് കറുകയും കൂവുകയും ഒക്കെ ചെയ്തു...

ചോദിച്ചിട്ടാണെൽ അമ്മച്ചി... കൊലപാതകി.... എന്നൊക്കെയല്ലാതെ വേറൊന്നും പറയുന്നില്ല അവസാനം ഇവിടെന്ന് കുറെ പേര് കൂടി അതിനെ ഹോസ്പിറ്റൽ കൊണ്ട് പോയിട്ടുണ്ട്... പാവം കൊച്ച്... ഏതോ നല്ല വീട്ടിലെ കൂട്ടിയാണെന്ന് തോന്നുന്നു... കഴുത്തിലും കൈയിലും സ്വർണ്ണമുണ്ടായിരുന്നു... ഇതിന് മുൻപ് ഇവിടെയോന്നും കണ്ടിട്ടില്ല... എന്തായാലും കുടുംബകാർ ആരെയും അന്വേഷിച്ച് വരുമായിരിക്കും... അതും പറഞ്ഞ് അയാൾ നടന്ന് നീങ്ങി.... """" ചേട്ടായി അത് നമ്മുടെ ആരു ആയിരിക്കുമോ..? പേടിയോടെ ഷിനി ചോദിച്ചു സണ്ണി ഒന്നും മിണ്ടാതെ കാറിലേക്ക് കയറി അവന്‌ അറിയാമായിരുന്നു അത് തന്റെ പെങ്ങൾ തന്നെ ആയിരിക്കുമെന്ന് ❤️❤️❤️❤️❤️❤️ ദേവന് കിടന്നിട്ട് ഉറക്കം വരുനില്ലായിരുന്നു ആരുവിനും എന്തോ അപകടം പറ്റിയെന്ന് അവന്റെ മനസ്സ് പറഞ്ഞോടിരുന്നു.... അതിന്റെ കൂടെ തന്നെ അവളെ എങ്ങനെ കണ്ട് പിടിക്കുമെന്നാ ചിന്ത അവനെ അലട്ടിക്കൊണ്ടിരുന്നു..... ❤️❤️❤️❤️❤️❤️❤️ സണ്ണിയുടെ കാറ്‌ അടുത്തുള്ള ഹോസ്പിറ്റൽ ലക്ഷ്യമാക്കി മുന്നോട്ട് കുതിച്ചു... ഹോസ്പിറ്റലിന് മുന്നിൽ കാർ നിർത്തി അകത്തേക്ക് പോകുമ്പോഴേ സണ്ണിയുടെ ഷിനിയുടെ ഹൃദയം മിടിക്കാൻ തുടങ്ങി.... എക്സ്ക്യൂസ്മി ഇപ്പൊ ഏതെങ്കിലും പെൺകുട്ടിയെ ഇങ്ങോട്ടേക്ക് കൊണ്ട് വന്നിട്ടുണ്ടോ... കൗണ്ടറിൽ ചെന്ന് കൊണ്ട് സണ്ണി ചോദിച്ചു....."" സാർ ഒന്ന് വെയിറ്റ് ചെയ്യണേ.. കൗണ്ടറിൽ ഇരുന്ന പെൺകുട്ടി അവരോട് പറഞ്ഞ് കൊണ്ട് ഫോണെടുത്ത് ആരോയോ വിളിച്ച് അന്വേഷിച്ചു.....

യെസ് സാർ,, ഇപ്പോൾ പെൺകുട്ടിയെ കൊണ്ട് വന്നിരുന്നു... കുട്ടി കുറച്ച് വയലൻസ് ആയത് കൊണ്ട് സൈക്യാട്രി വാർഡിലേക്ക് മാറ്റി... ആ പെൺകുട്ടി പറഞ്ഞു.. """" ആ വാർഡ് എവിടെയാ...??? വിറയലോടെ ഷിനി തിരിക്കി.... സർ,,, 1st ഫ്ലോർ ആൻഡ് റൈറ്റ് സൈഡ്... ഓക്കേ,,,,,, വാർഡിലേക്ക് ചെല്ലുമ്പോഴേ ആരുവിന്റെ അലറി കരച്ചിൽ സണ്ണിയും ഷിനിയും കേട്ടിരുന്നു..... പേടിച്ച് അലറി കരയുന്ന ആരുവിന്റെ കൈയിൽ മുറുകെ പിടിച്ച് നിൽക്കുന്നവരെ കണ്ടപ്പോൾ സണ്ണിക്ക്‌ ദേഷ്യം ഇരച്ച് കയറി..... ഓടിച്ചെന്ന് അവരെ തള്ളി മാറ്റി ആരുവിനെ നെഞ്ചോട് ചേർക്കുമ്പോൾ സണ്ണിയും ഷിനിയും ഒരേ പോലെ കരയുകയായിരുന്നു..... നിങ്ങൾ എന്താണീ കാണിക്കുന്നത്....!!! വാർഡിലേക്ക് കയറാനുള്ള അനുവാദം നിങ്ങൾക്ക് ആര് തന്നു.... അകത്തേക്ക് വന്ന സെക്യൂരിറ്റി സണ്ണിയോട് ദേഷ്യപെട്ട് സംസാരിച്ചു...."""" ഞങ്ങളുടെ പെങ്ങൾക്ക് അരികിലേക്ക് വരാൻ ആരുടെ അനുവാദമാടോ ഞങ്ങൾ ചോദികണ്ടത്.... ഷിനി അയാളെ തല്ലാൻ തുടങ്ങി കൊണ്ട് ചോദിച്ചു... """ "ഏയ്യ് മിസ്റ്റർ,, എന്താ ഇവിടെ.... ആരാ നിങ്ങളോക്കെ.... ഇവിടെ കയറി ഇവിടുത്തെ ജീവനക്കാരെ തല്ലാൻ നോക്കുന്നോ....??? അകത്തേക്ക് വന്ന സീനിയർ ഡോക്ടർ എന്ന് തോന്നിക്കുന്ന ഒരാൾ ഷിനിയോട് ചോദിച്ചു..""""

ഇത് ഞങ്ങളുടെ അനിയത്തിയാണ്... ഇവളെ ഇങ്ങനെ ഉപദ്രവിക്കാനുള്ള അവകാശം നിങ്ങൾക്ക് ആര് തന്നു.... സണ്ണി ദേഷ്യപ്പെട്ട് ഡോക്ടറോട് ചോദിച്ചു നിങ്ങൾ ഈ കുട്ടിയുടെ...? ഡോക്ടർ അവരോട് ചോദിച്ചു... """" ഞങ്ങളുടെ അനിയത്തിയാണ് ഇവൾ... തളർന്ന് സണ്ണിയുടെ നെഞ്ചോട് ചെന്നവളെ ചേർത്ത് പിടിച്ച് കൊണ്ട് ഷിനി പറഞ്ഞു.... """" ഓ സോറി ,, ഈ കുട്ടിയെ ഇവിടെയാക്കിയവർ പറഞ്ഞത് കൂടെ ആരുമില്ലന്നാണ്.... എന്തായാലും നിങ്ങൾ എന്റെ ഒപിയിലേക്ക് ഒന്ന് വരും.... ഡോക്ടർ അവരോട് പറഞ്ഞു... """" തന്റെ നെഞ്ചത്ത് തളർന്ന് കിടക്കുന്ന ആരുവിനെ സണ്ണി സങ്കടത്തോടെ നോക്കി.... """" പേടിക്കണ്ട മയങ്ങാനുള്ള ഇൻജെക്ഷൻ കൊടുത്തിരുന്നു ആൾക്ക്.. അത് കൊണ്ട് കുറച്ച് നേരം ഉറങ്ങി ക്കോളും... കുട്ടിയെ അവിടെ കിടത്തിക്കോളൂ... അരികിൽ കണ്ട ബെഡിലെക്ക്‌ വിരൽ ചുണ്ടി കൊണ്ട് ഡോക്ടർ പറഞ്ഞു.... """ ആരുവിനെ ബെഡിൽ കിടത്തി ഷിനിയെ ഏല്പിച്ചിട്ടാണ് സണ്ണി ഡോക്ടർരുടെ കൂടെ ഒപിയിലേക്ക് പോയത്..... ഡോക്ടർക്ക് മുന്നിൽ ഇരിക്കുമ്പോൾ സണ്ണിക്ക്‌ ചോദിക്കാൻ ഒന്നും തന്നെയില്ലായിരുന്നു.... കാരണം ഡോക്ടർക്ക് പറയാനുള്ളത് കേട്ടിട്ട് ആരുവിനെ കൊണ്ട് ഇവിടുന്ന് പോകണമെന്നയിരുന്നു സണ്ണിക്ക്..... താങ്കളുടെ നെയിം...?

സണ്ണി മാത്യൂസ്.... ഓക്കേ മിസ്റ്റർ സണ്ണി, ഞാൻ ഡോക്ടർ ഗോപാലൻ.... ആ കുട്ടിയുടെ നെയിം...? അലീന മാത്യൂസ്..... സണ്ണി പറഞ്ഞു ഓക്കേ.... ഒര് ഡോക്ടർ എന്ന നിലക്കല്ല ഒര് സുഹൃത്ത് എന്ന നിലയിൽ ഞാൻ ചോദിക്കുവാണ്... എനിക്ക് അലീനയെ കുറിച്ച് ചില കാര്യങ്ങൾ അറിയണമെന്നുണ്ട്.... താങ്കൾക്ക് ബുദ്ധിമുട്ടില്ലാക്കിൽ ഒന്ന് പറയാമോ...? കാരണം ഇവിടെ കൊണ്ട് വരുമ്പോൾ ആ കൂട്ടി നല്ല വൈലന്റയിരുന്നു... ഭയത്തോടെ ചുറ്റുമുള്ളവരെ ഉപദ്രവിക്കൻ വരെ തുടങ്ങിരുന്നു... അത് കൊണ്ടാണ് ഇൻജെക്ഷൻ വെച്ച് മയാക്കിയത്.... പെട്ടന്നുള്ള എന്തോ ഷോക്കിൽ സഭാവിച്ചതാണ് ഇതെന്ന് അലീനയെ കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി.... അതിന്റെ കാരണമാണ് എനിക്ക് അറിയേണ്ടത്.... ഡോക്ടർ സണ്ണിയെ നോക്കി കൊണ്ട് ചോദിച്ചു... """" സണ്ണി ഒന്നാലോചിച്ച ശേഷം ആരുവിന്റെ കുഞ്ഞ് മുതലുള്ള കാര്യങ്ങൾ പറയാൻ തുടങ്ങി.... ഇന്ന് എന്താ നടന്നതെന്ന് സണ്ണിക്ക്‌ വലിയ അറിവ് ഒന്നുല്ലായിരുന്നു.. പക്ഷെ ഒന്നറിയാം പഴേ പോലെ തന്നെ ആരുവിനെ എന്തക്കയോ പറഞ്ഞ് ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.... എല്ലം കേട്ട് കഴിഞ്ഞ് ഡോക്ടർ കുറച്ച് നേരം മിണ്ടാതിരുന്നു.... സാർ, ഞങ്ങൾക്ക് ആരുവിനെ തിരികെ കൊണ്ട് പോകണം അതും ഇപ്പോൾ തന്നെ അതിന് തടസം ഒന്നുമില്ലല്ലോ..... തടസം ഒന്നുമില്ല നിങ്ങൾക്കവളെ ഇപ്പോൾ വേണമെങ്കിലും കൊണ്ട് പോകാം... ബട്ട്‌ ഒര് ഡോക്ടർ എന്ന നിലയിൽ ഞാൻ പറയുന്നു അലീനയെ ഇപ്പോ കൊണ്ട് പോകുന്നത് റിസ്ക്കാണ്...

മയക്കം വിട്ട് ഉണരുന്ന അവൾ എങ്ങനെയായിരിക്കുമെന്ന് എനിക്ക് ഉറപ്പ് പറയാൻ കഴിയില്ല.... ചിലപ്പോൾ കുഴപ്പമെന്നും ഉണ്ടാകില്ല.... ചിലപ്പോൾ.. ബാക്കി പറയാതെ ഡോക്ടർ നിർത്തി സണ്ണി ഒന്നും മിണ്ടാതെ ഡോക്ടറെ തന്നെ നോക്കി...... എന്തായാലും അവൾ ഉണരുന്നവരെ നിങ്ങൾക്ക് പറ്റുമെങ്കിൽ വെയിറ്റ് ചെയാം... അതല്ല ഇപ്പൊ പോകണമെന്നാണക്കിൽ പോകാം... തീരുമാനം നിങ്ങളുടെയാണ്.... മിണ്ടാതിരിക്കുന്ന സണ്ണിയോട് ഡോക്ടർ പറഞ്ഞു... ""' ഓക്കേ ഡോക്ടർ അവൾ ഉണരുന്ന വരെ വെയിറ്റ് ചെയ്യാൻ ഞങ്ങൾക്ക് സമ്മതമാണ്.... അത് കഴിഞ്ഞ് സിറ്റുവേഷൻ പോലെ ചെയ്യാം.. സണ്ണി ഒന്നാലോചിച്ചാ ശേഷം മറുപടി പറഞ്ഞു.."" ആരുവിന്റെ അരികിൽ അവൾ ഉണരുന്നതും കാത്തിരിക്കുവായിരുന്നു സണ്ണിയും, ഷിനിയും... മയക്കത്തിൽ നിന്ന് ഇടക്ക് ഞെട്ടിയെണിക്കുന്ന ആരുവിനെ സണ്ണി പാതിയെ തട്ടിയുറക്കുന്നുണ്ടായിരുന്നു..... ചേട്ടായി വീട്ടിൽ നിന്ന് എല്ലാവരും വിളിച്ചോടിരിക്കുവാ അവരോട് ഒക്കെ എന്ന പറയേണ്ടത്.... ഷിനി സണ്ണിയോട് ചോദിച്ചു..... """ അതിന് ഒരുത്തരവും സണ്ണിയുടെ കൈയിലില്ലായിരുന്നു.... അവസാനം ഷിനി തന്നെ വീട്ടിൽ വിളിച്ച് ലാലിയോട് കാര്യം പറഞ്ഞു.... ആരോടും ഹോസ്പിറ്റലേക്ക് വരണ്ടന്ന് പറഞ്ഞിരുന്നുവെങ്കിലും എല്ലാവരും കുറച്ച് സമയത്തിനുള്ളിൽ ഇവിടെയെത്തുമെന്ന് സണ്ണിക്കും ഷിനികും ഉറപ്പായിരുന്നു....

കണ്ണുകൾ പയ്യെ തുറന്ന് ചുറ്റും നോക്കിയ ആരുവിന്റെ ഭാവം എന്താണെന്ന് മനസിലാക്കാൻ സണ്ണിക്ക്‌ കഴിഞ്ഞില്ല... പയ്യെ എണിച്ചിരുന്ന ആരുവിനെ ഷിനി നെഞ്ചോട്‌ ചേർത്ത് പിടിച്ചു..... എന്നോട് എന്താ ഷിനിച്ചാ പറയാത്തത് ഞാനാ അമ്മച്ചിയെ ഇല്ലാതാക്കിയതെന്ന് ഷിനിയുടെ നെഞ്ചിൽ തലവെച്ച് കൊണ്ട് ആരു ചോദിച്ചു.... അവളുടെ ചൂട് കണ്ണുനീർ ഷിനിയുടെ കൈത്തണ്ടയിലേക്ക് ഇറ്റ് വിഴുന്നുണ്ടായിരുന്നു.... മോളെ.... അതിന് മോളല്ല ഒന്നും ചെയ്തത്... ആരുവിന്റെ അരികിലേക്ക് വന്ന് കൊണ്ട് സണ്ണി പറഞ്ഞു..... അല്ല..... ഞാനാ...ഞാനാ ഒക്കെ ചെയ്തത്...!!!!!! ഒരലർച്ചയോടെ ആരു ചാടിയെണിച്ചു..... എന്നിൽ നിന്നും എന്തിനാ നിങ്ങൾ ഇത് ഒക്കെ മറച്ച് വെച്ചത്..... ദേ നോക്ക് ഈ കൈകൊണ്ട ഞാൻ എന്റെ അമ്മച്ചിയെ..... അതും പറഞ്ഞു ആരു കൈ ഭിത്തിയിൽ അടിക്കാൻ തുടങ്ങി സണ്ണി വേഗം വന്നു അവളെ പിടിച്ചു മാറ്റി..... ആരു മോളെ നീ എന്താ ഈ ചെയുന്നത്..... കണ്ടില്ലേ ഞാൻ എന്താ ചെയ്തതെന്ന്.... എനിക്ക്.... എനിക്ക് ഇനി ഈ കൈ വേണ്ട മാറിക്കോ... മാറി നിന്നോ ഇല്ലേൽ ഞാൻ നിങ്ങളെ കൊല്ലും... കൊലപാതകിയാ... ഭ്രാന്തിയായ കൊലപാതകി..!!! സണ്ണിയുടെ കൈ തട്ടി മാറ്റി സ്വന്തം തല ഭിത്തിയിലേക്ക് ഇടിക്കാൻ തുടങ്ങി കൊണ്ട് ആരു പറഞ്ഞു... """" ആരുവിനെ കാണാൻ വേണ്ടി ഓടി വന്ന വീട്ടുകാർ ആരുവിന്റെ ഈ അവസ്ഥ കണ്ട് തരിച്ച് നില്കുവായിരുന്നു..... അപ്പോഴേക്കും നഴ്സുമാർ വന്ന് ആരുവിനെ പിടിച്ച് റൂമിലാക്കിയിരുന്നു...

റൂമിൽ കിടന്ന് ഒരെന്നൊക്കെ വിളിച്ച് പറയുന്ന ആരുവിനെ എല്ലാവരും പകപ്പോടെ നോക്കി..... ഈ അവസ്ഥയിൽ ആരുവിനെ കൊണ്ട് പോകുന്നത് റിസ്ക്കാണെന്ന് ഡോക്ടർ എല്ലാവരെ പറഞ്ഞ് മനസിലാക്കി..... മകളുടെ അവസ്ഥയിൽ തളർന്ന് ഇരിക്കുവായിരുന്നു മാത്യൂസ്....പഴേ കാലം ഒരിക്കൽ കൂടി അയാളുടെ ഓർമയിലേക്ക്‌ വന്നു.... നിങ്ങൾക്ക് ആർക്കേലും നിൽക്കണമെന്നാണാകിൽ നിൽക്കാം.... സാധാരണ ഇങ്ങനെയുള്ള പറ്റീന്റെ കൂടെ ആരെയും നിർത്താറില്ല... പിന്നെ നിങ്ങളുടെ അവസ്ഥ മനസിലായത് കൊണ്ട പറഞ്ഞത്... ഡോക്ടർ എല്ലാവരോടുമായി പറഞ്ഞു.... """" അപ്പച്ചനും ചാച്ചനും ഇവിടെ നിൽക്കട്ടെ അപ്പച്ചി വീട്ടിലേക്ക് പോയിക്കോ... സണ്ണി അപ്പച്ചിയോട് പറഞ്ഞു... വേണ്ട ഞാനിവിടെ നിന്നോളം.... എനിക്ക് എന്റെ കുഞ്ഞിനെ കാണാത്ത ഇരിക്കാൻ പറ്റില്ല.... കരഞ്ഞ് കൊണ്ട് അലിസ് പറഞ്ഞു... അപ്പച്ചി കണ്ടില്ലേ അവളുടെ അവസ്ഥ... ഇനിയും ഇത് കണ്ട് സ്വയം വേദനിക്കണോ....??? വേദനയോടെ സണ്ണി ചോദിച്ചു... മറുപടിയൊന്നും പറയാതെ അലിസ് എല്ലാവരെ നോക്കി കരഞ്ഞു... മമ്മി പോയിക്കോ.... വീട്ടിൽ വെല്ല്യമ്മച്ചി തന്നെയല്ലേയുള്ളു..... ജസ്റ്റി അലിസിനോട് പറഞ്ഞു... """ അപ്പൊ നിങ്ങളോ... ജോയ് എല്ലാവരെ നോക്കി കൊണ്ട് ചോദിച്ചു....

"""" ഞങ്ങൾക്ക് കുറച്ച് പരുപാടിയുണ്ട് ചാച്ചാ.... ഷിനി പറഞ്ഞു അപ്പച്ചാ ഞങ്ങൾ ഒന്ന് പുറത്ത് പോകുവാ.... എന്തേലും ഉണ്ടേൽ വിളിക്ക്.... മാത്യൂവിനോടും ജോയിയോടും പറഞ്ഞിട്ട് സണ്ണി പുറത്തേക്ക് നടന്നു.. ജസ്റ്റി ഞാൻ പറഞ്ഞ കാര്യമെന്തായി.... കാറിലേക്ക് കയറും മുൻപ് സണ്ണി ജസ്റ്റിയോട് ചോദിച്ചു..... കിട്ടി സണ്ണിച്ചാ.... പക്ഷെ അവിടെ പോയി കാണാണ്ടി വരും..... """" അത് സാരമില്ല... പോയി കണ്ട് കുറച്ച് കാര്യമായി സംസാരിച്ചിട്ടോക്കെ വരാം നമ്മുക്ക്..... എന്താ ഷിനിച്ചാ പോകുവല്ലേ.... സണ്ണി ഷിനിയെ നോക്കി ചോദിച്ചു... """ പിന്നെ പോകാം ചേട്ടായി.... ഇത്രയും നല്ലൊര് ദിവസം നമ്മുടെ ആരുവിന് ഇങ്ങനെയൊര് സമ്മാനം കൊടുത്തയാളെ കണ്ട് നല്ല രണ്ട് വാക്ക് പറയണ്ടേ...... കാറിലേക്ക് കയറി ക്കൊണ്ട് ഷിനി പറഞ്ഞു... """" മ്മ്മ്മ് എന്നാൽ വാ പോകാം..... ലാലിച്ചാ നീ വണ്ടിയെടുത്താൽ മതി... കീ ലാലിയെ എല്പിച്ച് കൊണ്ട് സണ്ണി പറഞ്ഞു.... ശെരി സണ്ണിച്ചാ.... കീ മേടിച്ച് കൊണ്ട് ലാലി കാറിലേക്ക് കയറി.... എല്ലാവരും കയറിയ ശേഷം ലാലി വണ്ടി മുന്നോട്ടെടുത്തു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story