പ്രണയ പ്രതികാരം: ഭാഗം 2

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

ഇതാണ്..... ഇതാണ് ഞാൻ നിനക്ക് വിധിക്കുന്ന ശിക്ഷ.....!!!!!! അലീനയിൽ നിന്ന് അകന്ന് മാറിക്കൊണ്ട് ദേവൻ പറഞ്ഞു.... """""" തളർന്ന ശരീരവും മനസുമായി ഒന്നും മിണ്ടാതെ നിറ കണ്ണുകളോടെ ദേവനെ നോക്കി നില്കുവായിരുന്നു അലീന..... ഒരുപാട് ആഗ്രഹിച്ച നിമിഷമാണ് ഇത് റാമിന്റെ കൈകൊണ്ട് പ്രണയത്തിൽ പൊതിഞ്ഞ മിന്ന് തന്റെ കഴുത്തിൽ വീഴുന്നത്...... അന്ന് പക്ഷെ റാമിന്റെ കണ്ണിൽ തന്നോട് പ്രണയം മാത്രമേ ഉണ്ടാകാൻ പാടുള്ളു എന്നാഗ്രഹിച്ചിരുന്നു..... എന്നാൽ ഇന്ന് റാമിന്റെ കണ്ണിൽ പകയും വെറുപ്പും മാത്രമേ തന്നോട് ഉള്ളു....... വേദനയോടെ അലീന ചിന്തിച്ചു.....'''''' എന്താണ് അലീന നിനക്ക് സന്തോഷം ആയില്ലേ.... നീ ആഗ്രഹിച്ചത് പോലെ തന്നെ എന്റെ താലി നിന്റെ കഴുത്തിൽ വീണു.... പക്ഷെ എന്റെ സ്‌നേഹം അത് നിനക്ക് കിട്ടാക്കനി മാത്രമായിരിക്കും.... എന്നും...!!!ഇനി മുതൽ ഒരേ നിമിഷവും നീ ജീവിക്കാൻ പോകുന്നത് എന്റെ കൂടെയ... എന്റെ അനുവാദം ഇല്ലതെ നീ ഒന്ന് കണ്ണടക്കുക പോലും ചെയ്യില്ല....

ഇതിനേക്കാൾ നല്ലത് മരണം ആണെന്ന് നീ പറയും..... നിന്റെ അച്ചായന്മാർക്ക് ഞാൻ കൊടുക്കുന്ന ശിക്ഷയാണ് നിന്റെയാ നരഗ ജീവിതം..... നിന്റെ അവസ്ഥ കണ്ട് അവര് വേദനിക്കണം...... ഞാൻ എന്റെ മാളൂനെ ഓർത്ത് ഇപ്പോ വേദനിക്കുന്നപോലെ..... പകയോടെ ദേവൻ പറഞ്ഞു.....""""" അപ്പോഴാണ് പുറത്തു ഒരു വണ്ടി വന്നു നിന്നത്.... അതിൽ നിന്നും ഇറങ്ങി വരുന്ന ആളുകളെ കണ്ടു അലീനയുടെ കണ്ണിൽ പക എരിഞ്ഞു മുഖത്ത് ദേഷ്യം ഇരച്ചു കയറി... സ്വന്തം കൈ ചുരുട്ടി അവൾ ദേഷ്യം തീർത്തു...... ❤️❤️❤️❤️❤️❤️❤️❤️❤️ ദാവണി ഉടുത്ത് മുടി അഴിച്ചിട്ട് ചന്ദനം തൊട്ടു ഒരു പെൺകുട്ടി.... കരഞ്ഞു വീർത്ത കണ്ണുകൾ....മേക്കപ്പ് എന്ന് പറയാൻ ഒന്നും തന്നെ ഇല്ല അവളുടെ മുഖത്ത്..... ദേവനെ കണ്ടയുടനെ ഓടിവന്ന് അവനെ കെട്ടിപിടിച് അവൾ ഉറക്കെ കരഞ്ഞു..... """"" പേടിക്കണ്ട.... അവളുടെ പുറത്ത് തട്ടിക്കൊണ്ടു ദേവൻ പറഞ്ഞു... """" ഞാൻ വല്ലാതെ പേടിച്ച് പോയി ദേവേട്ട.... കരഞ്ഞുകൊണ്ട് അവൾ പിന്നെയും പറഞ്ഞു.... """"

പേടിക്കണ്ട ഇനി ഒന്നും സംഭവിക്കില്ല.... തന്നിൽ നിന്നും അവളെ അകറ്റി മാറ്റികൊണ്ട് ദേവൻ പറഞ്ഞു...... """ ദേവേട്ടന് എന്തേലും പറ്റിയാൽ പിന്നെയി വേണി ജീവനോടെ ഉണ്ടാകില്ല...... ദേവനിൽ നിന്ന് അകലാൻ തയ്യാറാകാതെ അവൾ പറഞ്ഞു.... """" എങ്കിൽ നീ മരിക്കാൻ തയാറായിക്കോ വേണി..... ദേവേട്ടൻ ഇപ്പോ നിനക്ക് സ്വന്തമല്ല...... എന്റെയാ.... പുച്ഛത്തോടെ വേണിയെ നോക്കികൊണ്ട് അലീന പറഞ്ഞു..... """" അപ്പോഴാണ് തന്നെ പകയോട് കൂടി നോക്കുന്ന അലീനയെ വേണി കണ്ടത്.... ഒരു നിമിഷം അവൾ ഭയന്നു ദേവനോട് ചേർന്ന് നിന്നും...... അതുകണ്ട അലീനക്ക് പെട്ടന്ന് നിയദ്രികാൻ ആയില്ല..... ഓടിച്ചെന്ന് വേണിയെ പിടിച്ചു മാറ്റി തള്ളി താഴേക്ക് ഇടുമ്പോൾ ദേവന്റെ കൈ ഒരിക്കൽ കൂടി അലീനയുടെ കവിളിൽ പതിച്ചിരുന്നു...... വേണി... മോളെ..... ഓടിവന്ന വരുൺ വേണിയെ പിടിച്ച് എണീപ്പിക്കുമ്പോൾ ദേവന്റെ അടിയുടെ വേദനക്കിടയിലും അലീന അവരെ പുച്ഛത്തോടെ നോക്കി......""""" നിന്റെ ഭ്രാന്തു ഇതുവരെ മാറില്ലേ...!!!!!

ദേവൻ അലറി ഇല്ല എന്റെ ഭ്രാന്ത് അങ്ങനെ പെട്ടന്ന് ഒന്നും മാറില്ല.... ആ ഭ്രാന്ത് മാറാനുള്ള മെഡിസിൻ ആയിട്ടാണല്ലോ ഇത് എനിക്ക് തന്നത്..... കഴുത്തിലെ മിന്നു ഉയർത്തിപ്പിടിച്ച് അഹങ്കാരത്തോടെ വേണിയെ നോക്കികൊണ്ട് അലീന പറഞ്ഞു...... """"" വേണി വരുണും വിശ്വാസം വരാതെ ദേവനെ നോക്കി...... """"" വേണിയുടെ മുഖത്തേക്ക് നോക്കും തോറും ചെയ്തത് കുറച്ചു കുടി പോയെന്ന് ദേവന് തോന്നി...... ഇത് പക്ഷെ അനിവാര്യം ആയിരുന്നു ഇരുട്ടിന്റെ മറനിക്കി സത്യം പുറത്തു വരണമെങ്കിൽ ഇവൾ എന്റെ കൂടെ വേണം...... ദേവൻ ചിന്തിച്ചു.....'''" ദേവേട്ടാ...... വേണി ഇടറിയ സ്വരത്തിൽ ദേവനെ വിളിച്ചു.... """" ദേവ നീയെന്തായി ചെയ്തേ.... അമ്മാവനെ വിഷ്ണുനെ ഇല്ലാതാക്കിയ... നമ്മുടെ മാളൂനെ ഈ അവസ്ഥയിൽ ആക്കിയ ഇവളെ തന്നെ വേണായിരുന്നോ നിനക്ക് കല്യാണം കഴിക്കാൻ..... എന്തിന് നിന്നെ സ്‌നേഹിച്ചു എന്ന കുറ്റത്തിന് കുറച്ച് മുന്നേ എന്റെ ഈ പെങ്ങളെ വരെ കൊല്ലാൻ നോക്കിയിലെ ഇവൾ......

അലീനയെ നോക്കികൊണ്ട് വരുൺ ദേവാനോട് പറഞ്ഞു..... "'"'" നീ കണ്ടിരുന്നോ എന്റെ പെങ്ങൾ ഇതൊക്കെ ചെയുന്നത്.....!!!!!! അതുവരെ മിണ്ടാതിരുന്ന ജസ്റ്റി വരുണിനു നേരെ പാഞ്ഞടുത്തു ഷർട്ടിൽ പിടിച്ചുകൊണ്ട് ചോദിച്ചു....""" പെട്ടന്നുള്ള ജസ്റ്റിയുടെ പ്രവർത്തിയിൽ വരുൺ ഒന്നും ഞെട്ടി...... പറയടാ..... നീ കണ്ടിരുന്നോ എന്റെ പെങ്ങൾ എല്ലാവരെയും കൊല്ലുന്നത്......!!!!! ഒരിക്കൽ കൂടെ ജസ്റ്റി അലറി....""""" ഞാൻ കണ്ടില്ല.... പക്ഷെ ഞങ്ങൾക്ക് അറിയാം അത് ചെയ്തത് ഇവൾ തന്നെയാണ്.... കാരണം സ്വന്തം അമ്മയെ കൊന്ന ഇവൾക്ക് മറ്റുള്ളവരെ കൊല്ലാൻ ഒരിക്കലും കൈവിറകില്ല.... അലീനയെ ക്രൂരമായി നോക്കികൊണ്ട് വരുൺ പറഞ്ഞു..... "'''' ജസ്റ്റി ഞെട്ടി കൊണ്ട് വരുണിന്റെ ഷർട്ടിൽ നിന്ന് കൈ എടുത്ത് പേടിയോടെ അലീനയെ നോക്കി...... കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ട ഷോക്കിൽ തറഞ്ഞു നില്കുവായിരുന്നു അലീന അപ്പോൾ..... അവൾക്കണേൽ ആ നിമിഷം തന്റെ ശരീരം മുഴുവൻ തളരുന്ന പോലെയും തലക്ക് വല്ലാത്ത ഭാരം പോലെയും തോന്നി.....

മുന്നിൽ നിൽക്കുന്നവർ ഒക്കെ പയ്യെ മഞ്ഞുപോയി പകരം വേറെ കാഴ്ചകൾ കണ്ണിലേക്കു തെളിഞ്ഞു വരുന്നു.... തനിക്ക് ചുറ്റും കാക്കി വേഷം ധരിച്ച കുറച്ചാളുകൾ.....അവർ തന്നെ ചൂഴ്ന്നു നോക്കുന്നു.... ചുറ്റും നിൽക്കുന്നവർ തന്നെ ഭയത്തോടെ വെറുപ്പോടെ നോക്കുന്നു...... ""സ്വന്തം അമ്മയെ കൊന്നിരിക്കുന്നു അതും ഈ പ്രായത്തിൽ.... ഇപ്പോ ഇങ്ങനയാൽ വളരുമ്പോൾ ഇതൊക്കെ എന്തായി തീരും.... '"" അമ്മയെ കൊന്നവൾ' അതുതന്നെ ചെവിയിലേക്ക് ഇരച്ചു കയറുന്നപോലെ അലീനക്ക് തോന്നി..... തന്റെ രണ്ടു കൈകൊണ്ടും ചെവി പൊത്തിപിടിച്ച് അവൾ ഉറക്കെ ഉറക്കെ അലറി കരഞ്ഞു......... അലീനയുടെ മാറ്റം ജസ്റ്റിയിൽ ഭയം ഉണ്ടാക്കി...... ആരു""""മോളെ.....ചെവിയിൽ കൈവെച്ചു അലറികരയുന്ന അലീനയുടെ അടുത്തേക്ക് പരിഭ്രമത്തോടെ അവൻ ഓടിച്ചെന്നു ഞാൻ അറിഞ്ഞോട് അല്ല അച്ചായാ പറ്റിപോയതാ... അറിയാതെ.... അറിയാതെ പറ്റിപോയത...""" ഇല്ല.... ഇല്ലാട്ടോ.... എന്റെ മോള് ആരെ ഒന്നും ചെയ്തിട്ടില്ല.... ഇവര് വെറുതെ പറയുവാ....

നിലത്ത് കിടന്ന് വാവിട്ട് കരയുന്നവളെ ചേർത്ത് പിടിച്ചുകൊണ്ടു വേദനയോടെ ജസ്റ്റി പറഞ്ഞു.... """" അല്ല.... ഞാൻ.... ഞാൻ കൊന്നു..... എനിക്ക്....എനിക്കെ ഇവിടെ.. ഇവിടെ നോവുന്നു അച്ചായാ... നെഞ്ചിൽ കൈവെച്ചുകൊണ്ട് കൊച്ചുകുഞ്ഞിനെ പോലെ അലീന വിതുമ്പി...... നിലത്തിരുന്നു എങ്ങി എങ്ങി കരയുന്നവാളേ കണ്ടപ്പോൾ എന്തിനെന്നറിയാതെ ദേവന്റെ നെഞ്ച് ഒന്നും പിടച്ചു....... ഈ ഒരു കാര്യം താൻ ആദ്യമായി കേൾകുവാണ് ദേവൻ ഓർത്തു... "''' സ്വന്തം അമ്മയുടെ നെഞ്ചിൽ കത്തി കുത്തി ഇറക്കിയപോൾ വേദനിക്കാത്ത ഇവൾക്ക് ഇപ്പോ വേദനിക്കുന്നു പോലും.... അലീനയുടെ കരച്ചിൽ കണ്ട് പുച്ഛത്തോടെ ജസ്റ്റി പറഞ്ഞു....""" വരുൺ....!!!!!!!!! ദേഷ്യത്തോടെ ജസ്റ്റി അലറി അലറയണ്ട ജസ്റ്റി.... അല്ലകിൽ ഇവൾ തന്നെ പറയട്ടെ ഇവൾ അല്ലത് ചെയ്തതെന്ന്..... പറ അലീന നീ അല്ലേ അത് ചെയ്തത്.... നിന്റെ ഈ കൈകൊണ്ട് അല്ലെ സ്വന്തം അമ്മയെ നീ കുത്തി കൊന്നത്....അതെ കൈകൊണ്ട് തന്നെയല്ലേ ദേവന്റെ അച്ഛനെ വിഷ്ണുനെ നീ ഇല്ലാതാക്കിയത്......

നീ അല്ലെന്ന് മുഖത്തു നോക്കി ഉറക്കെ വിളിച്ചു പറയാൻയുള്ള ധൈര്യമുണ്ടോ നിനക്ക്..... വാവിട്ട് കരയുന്ന അലീനയെ നോക്കികൊണ്ട് വരുൺ ഉറക്കെ ചോദിച്ചു..... """"" മറുപടി ഒന്നും പറയാതെ തലകുനിച്ചിരിക്കുന്ന അലീനയെ കണ്ടപ്പോൾ ദേവന് അവളോട് നേരെത്തെ തോന്നിയ അലിവ് മാറി കൂടുതൽ വെറുപ്പായി........ ഈ കരച്ചിലും പോലും ഇവളുടെ അഭിനയമാണ് ദേവ..... അല്ലകിൽ കരച്ചിൽ നിർത്തി ഇവൾ പറയട്ടെ ഇവൾ അല്ലത് ചെയ്തതെന്ന്.... വരുൺ ദേവനോട് പറഞ്ഞു..... """"" ദേവ...!!!!! ദേഷ്യം അടക്കിപിടിച്ചായിരുന്നു ജസ്റ്റിൻ ദേവനെ വിളിച്ചത്.... കൂടികൊണ്ട് പോ ഇവനെ ഇല്ലകിൽ ഞാൻ വല്ലതും ചെയ്തു പോകും.... പുത്തൻപുരക്കൽ കുടുബത്തിലെ ആർക്കും മനുഷ്യരെ കൊന്ന് തിന്നുന്ന പാരമ്പര്യം ഇല്ല....... പിന്നെ ഇവൻ ഇപ്പൊ പറഞ്ഞ കഥ.... ആ കഥക്ക് ഒരു മറുവശമുണ്ട് ആ കഥക്ക് മാത്രമല്ല പലകഥകൾക്കുമുണ്ട് മറുവശം.... നിനക്ക് അതൊന്നും ഇപ്പോൾ മനസിലാകില്ല കാരണം നീ ഇപ്പോഴും ഇരുട്ടത്തു തന്നെയാ...

വെളിച്ചത്തേക്ക് ഇറങ്ങിനോക്കിയാലെ അത് മനസിലാകൂ....."" പിന്നെ വരുൺ.... ഞങളുടെ ആരുമോളുടെ കൈയിൽ ഒരു മുള്ളു കൊണ്ടാൽ പോലും ഞങ്ങൾക്ക് ആർക്കും സഹിക്കില്ല.... അഥവാ ഇനി ഞാൻ സഹിച്ചാൽ പോലും എന്നെക്കാൾ മൂത്ത മൂന്നുപേർ ഉണ്ട് വീട്ടിൽ അവർ ഇത് സഹിക്കില്ല.....അവരുടെ മുന്നിൽ നിനക്ക് പിടിച്ചു നില്കാൻ പറ്റില വരുൺ.... അതേപോലെ വേണി..... ആരുന് മുന്നിൽ ഒരു തടസമായി നീ നില്കാരുത് നിന്നാൽ... പിഴുതെറിയാൻ ഞാൻ മടിക്കില്ല.... ഇത് വരെ ഞങ്ങളാരും ഒന്നും ചെയ്തിട്ടില്ല... എന്നാൽ...... ദേഷ്യത്തോടെ വേണിയെ നോക്കികൊണ്ട് ജസ്റ്റി പറഞ്ഞു.... വേണി ഭയന്ന് ദേവനോട് ഒന്നുടെ ചേർന്ന് നിന്നും.... """""" ഞങ്ങളുടെ പെങ്ങൾക്ക് ഒരു ബലഹീനത മാത്രമേ ഉള്ളു.... അതാണ് നിങ്ങൾ ഇപ്പോ കണ്ടത്.... ഇനി ഇതും പറഞ്ഞ് ആരേലും ഇവളെ വേദനിപ്പിച്ചാൽ.... ബാക്കി പറയാതെ ജസ്റ്റി എല്ലാവരെ നോക്കി """"" ദേവ....... നിന്റെ പെങ്ങളെ ദിയമോളെ ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല.....നിനക്ക് അവരെ കൊണ്ട് പോകാം....

ഒന്നിൽ നിന്നും ഒളിച്ചോടുന്ന സ്വഭാവം ഞങ്ങളുടെ പെങ്ങൾക്ക് ഇല്ല അതുകൊണ്ട് തന്നെ അവൾ വരും നിനക്ക് അരികിലേക്ക്... മിന്ന് കെട്ടി എന്നധികാരത്തിൽ നിനക്ക് ഇപ്പോ ഇവളെ കൊണ്ട് പോകാൻ പറ്റില്ലാ... 2 ദിവസം അതിനുള്ളിൽ ഇവൾ നിന്റെ വിട്ടിൽ വന്നിരിക്കും..... ആരുനെ ചേർത്ത് പിടിച് കൊണ്ട് ജസ്റ്റി പറഞ്ഞു.... "''''' ദേവൻ അലീനയെ ഒന്നും നോക്കി... തളർന്നിരിക്കുന്ന അവളെ ഇനിയും വേദനിപ്പിക്കാൻ ദേവന് തോന്നിയില്ല... ശേഷം റൂമിൽ പോയി ദേവൻ ദിയമോളെ എടുത്തു അപ്പോഴേക്കും വരുൺ മാളൂനെ എടുത്തിരുന്നു """'' പോകുന്നതിനു മുൻപ് ദേവൻ അലീനയെ ഒരിക്കൽ കുടി തിരിഞ്ഞ് നോക്കി.... എന്തൊക്കയോ നഷ്ടപെട്ട പോലെ ജസ്റ്റിയുടെ നെഞ്ചോട് ചേർന്ന് കിടക്കുവായിരുന്നു അവൾ അപ്പോൾ....."'"" ❤️❤️❤️❤️❤️❤️❤️❤️❤️❤️

ആരു.... വാ നമ്മുക്ക് വീട്ടിൽ പോകാം... തളർന്നിരിക്കുന്ന അലീനയോടു ജസ്റ്റി പറഞ്ഞു..... ഒന്നും മിണ്ടാതെ അവൾ കൂടെ നടന്നു.... അവളുടെ മനസ് അപ്പോഴും വരുൺ പറഞ്ഞ കാര്യങ്ങളിൽ ചുറ്റി നില്കുവായിരുന്നു.... കഴുത്തിൽ കിടക്കുന്ന മിന്നു ഒരു നിമിഷം വല്ലാതെ പൊള്ളുന്നതുപോലെ തോന്നി അലീനക്ക്.... """ ഒന്നും മിണ്ടാതെ കൂടെ നടക്കുന്ന ആരുവിനെ നോക്കി 'മുന്നോട്ടു ഇനി എന്തായി തിരുമെന്ന് ' ചിന്തിക്കുവായിരുന്നു ജസ്റ്റി..... """' ❤️❤️❤️❤️❤️❤️❤️ പൂക്കൾ കൊണ്ട് നിറഞ്ഞുനിൽക്കുന്ന വിശാലമായ പുത്തൻപുരകൽ മുറ്റത്തേക്ക് ജസ്റ്റിയുടെ വണ്ടി വന്ന് നിന്നും....... മുറ്റത്ത് ആരെയും കാണാത്തത് ജസ്റ്റിക്ക് ആശ്വാസം നൽകി അതുകൊണ്ട് ഹാളിലും ആരും കാണല്ലേയെന്ന് പ്രാത്ഥിച്ചുകൊണ്ട ജസ്റ്റി അലീനയെ കൊണ്ട് അകത്തേക്ക് കയറിയത്.... എന്നാൽ അവിടെ ഇരിക്കുന്നവരെ കണ്ടപ്പോൾ അവൻ അവളെകൊണ്ട് അവിടെ തന്നെ നിന്നും പോയി.....""""" ..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story