പ്രണയ പ്രതികാരം: ഭാഗം 20

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

കളപുരകൽ വീട്ടിൽ അലീനയുടെ തകർച്ചയറിഞ്ഞ് മനസ്സറിഞ്ഞ് സന്തോഷിച്ചിരിക്കുവായിരുന്നു ലിസി.... പക്ഷെ എന്തോ ആ സന്തോഷത്തിൽ പങ്ക് ചേരാൻ ചാർളിക്ക് കഴിഞ്ഞില്ല...... അത് കൊണ്ട് അവൻ അവന്റെ റൂമിൽ തന്നെയിരുന്നു... """" സണ്ണിയുടെ കാർ കളപ്പുരക്കൽ മുറ്റത്ത് വന്ന് നിന്നും.... അപ്പൊ എന്റെ ഊഹം ശെരിയായിരുന്നു ഇവർ തന്നെയാണല്ലേ എല്ലാത്തിനും പിന്നിൽ.... സണ്ണി സഹോദരങ്ങളെ നോക്കി ചോദിച്ചു... """" അതെ സണ്ണിച്ചാ.... ഇവിടെത്തെ വർഗീസിന്റെ മകൻ ചാർളി, അവനാണ് നമ്മുടെ ആരുവിനെ ഇങ്ങനെയാക്കിയത്...... ലാലി പറഞ്ഞു എല്ലാവരെ ഒന്ന് നോക്കി ഷിനി വീടിന്റെ കാളിങ് ബെൽ പ്രെസ്സ് ചെയ്യാൻ തുടങ്ങി.... ഷിനിച്ചാ നമ്മൾ വന്നത് സ്നേഹ സഭാഷണത്തിനല്ല....

അത് കൊണ്ട് ഇതിന്റെയോന്നും ആവിശമില്ല ഷിനിയെ തടഞ്ഞ് കൊണ്ട് ലാലി പറഞ്ഞു.... അതേയ്.... വാ നമ്മുക്ക് അകത്ത് പോയി കാണാം.... പാതി ചാരിയാ വാതിൽ തള്ളി തുറന്ന് കൊണ്ട് ജസ്റ്റി പറഞ്ഞു....... അകത്തേക്ക് കയറി വരുന്ന പുത്തൻപുരകൽ ആൺപിള്ളേരെ കണ്ട് ലിസി വേഗം എണീച്ചു.. ഭയം അവരിലേക്ക് ഇരച്ച് കയറുന്നത് അവരുടെ മുഖഭാവത്തിൽ നിന്ന് എല്ലാവർക്കും മനസ്സിലായിരുന്നു.... ആരോട് ചോദിച്ചിട്ടാ നിങ്ങൾ ഇതിനകത്ത് കയറിയത്.... ധൈര്യയത്തിൽ ലിസി അവരോട്‌ ചോദിച്ചു.. """" നിങ്ങളോട് ഒരിക്കൽ ഞാൻ പറഞ്ഞതല്ലേ എന്റെ പെങ്ങളുടെ പുറകെ വരരുതെന്ന് എന്നിട്ട് അത് കേൾക്കാതെ ഇപ്പോ മകനിലൂടെ പ്രതികാരം ചെയ്യാൻ ഇറങ്ങിയേകുവാണോ... പ്രായം മറന്ന് സണ്ണി അവരുടെ കഴുത്തിന് പിടിച്ചാലറി.....

വിടാൻ..... അയ്യോ.... എന്നെ കൊല്ല... ൻ നോക്കുന്നെ... ചാച്ചു.... ഓടി വാ..... അവർക്ക് പറ്റുന്ന പോലെ അവർ ബഹളം വെച്ചു..... അകത്തെ ബഹളം കേട്ട് റൂമിലായിരുന്ന ചാർളി വേഗം താഴെകിറങ്ങി വന്നു..... പുത്തൻപുരക്കൽ ആൺതരികളുടെ ഈ വരവ് അവൻ പ്രതീക്ഷിച്ചത് കൊണ്ടാകാം വലിയ ഞെട്ടൽ ഒന്നും അവന്റെ മുഖത്ത് ഉണ്ടായിരുന്നില്ല.... ആ വന്നല്ലോ അപ്പനെ കൊന്നതിന് പ്രതികരവുമായി നടക്കുന്ന മകൻ.... പുച്ഛത്തോടെ സണ്ണി ചാർളിയെ നോക്കി പറഞ്ഞു... പക്ഷെ ഷിനിക്ക് പറയാനോന്നും നേരം ഉണ്ടായിരുന്നില്ല കൊടുത്തു ഒരണ്ണം.... ഷിനി മാത്രം കൊടുത്താൽ എങ്ങനെയാ ശെരിയാകുന്നതെന്ന് കരുതി ലാലി കൊടുത്തു.... അവസാനം ജസ്റ്റിയുടെ വകയും കഴിഞ്ഞപ്പോൾ ചാർളി തളന്ന് വീണു..... """

എന്തിന്റെ പേരിലായാലും നീ ഞങ്ങളുടെ പെങ്ങളോട് ചെയ്തത് ഞങ്ങൾ ക്ഷമിക്കില്ല..... എങ്കിലും ചോദിക്കുവാ എന്തിന്റെ പേരിലാ നീ ആരുവിന്റെ പുറകെ വന്നത്... നിന്റെയി അമ്മ പറഞ്ഞിട്ടാണോ.... സണ്ണി ഒന്നുടെ ലിസിയുടെ കഴുത്തിന് പിടിച്ച് ചാർളിയോട് ചോദിച്ചു... പെങ്ങൾക്ക് ഒന്നും വേദനിച്ചപ്പോൾ നിങ്ങൾക്ക് സഹിച്ചില്ലാല്ലേ... അപ്പൊ ഇത്ര നാളും ഞാൻ അനുഭവിച്ച വേദനയോ... വേദനയോടെ തന്നെ ചാർളി ചോദിച്ചു """ നിന്റെ വേദന നിന്റെ അമ്മയും അപ്പനും നിനക്ക് തന്നതാ... ഇല്ലാത്ത പലതും പറഞ്ഞുണ്ടാക്കി നിന്റെ അപ്പനെ ഞങ്ങൾക്ക് എതിരെ തിരിച്ചത് നിന്റെ ഈ അമ്മയാ.... ഇവരാ നിന്റെ എല്ലാ നഷ്ടങ്ങൾക്കും കാരണം.... ലിസിയെ നോക്കികൊണ്ട് ഷിനി പറഞ്ഞു...

""" ആയിക്കോട്ടെ.... പക്ഷേ കൊല്ലാൻ മാത്രം എന്ത് പകയാ എന്റെ അപ്പനോട് നിങ്ങൾക്ക് ഉണ്ടായിരുന്നത്.... അങ്ങനെ ദേഷ്യത്തിന്റെ പുറത്ത് കൊല്ലനാണേൽ ഞങ്ങളാല്ലേ ആദ്യം നിങ്ങളെ കൊല്ലേണ്ടത്..... ഇതിന്റെ ഉത്തരം ഞങ്ങളല്ല ഇവരാ നിനക്ക് പറഞ്ഞ് തരേണ്ടത്.... ലിസിയുടെ കഴുത്തിൽ നിന്ന് കൈ മാറ്റി കൊണ്ട് സണ്ണി പറഞ്ഞു..... """" ചാച്ചു... പോലീസിനെ വിളിക്ക്.... ഇവരെ വെറുതെ വിടരുത്.... സണ്ണി കഴുത്തിൽ നിന്ന് കൈ വിടാൻ കാത്തിരുന്ന പോലെ അവർ ചാർളിയോട് പറഞ്ഞൂ.... """" അത്രക്ക് ധൈര്യയമുണ്ടങ്കിൽ നിങ്ങൾ തന്നെ വിളിക്ക്... ഞാൻ കാണട്ടെ....!!!! അവരുടെ അടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട് ജസ്റ്റി പറഞ്ഞു....

അവര് ഒന്നും മിണ്ടാതെ ചാർളിയെ നോക്കി..... പോലീസിനെ ഒന്നും വിളിക്കണ്ട മമ്മ ഇവരുടെ ഈ വരവ് ഞാൻ പ്രേതിഷിച്ചതാ.... ലിസിയെ നോക്കി ചാർളി പറഞ്ഞു """" എങ്കിൽ പറ എന്തിനാ നീ ഇതൊക്കെ ചെയ്തത്.... ഞങളുടെ കൊച്ചിനെ വേദനിപ്പിച്ചത് എന്തിനാണെന്ന്.....!!!!!!! ചാർളിയുടെ ഷർട്ടിന് പിടിച്ച് കൊണ്ട് സണ്ണി ചോദിച്ചു... """ നിങ്ങൾ എന്തിനാ സണ്ണിച്ചാ അവളെ ഇങ്ങനെ സ്നേഹിക്കുന്നത്.... സ്വന്തം അമ്മയെ ഒര് ദയയും ഇല്ലാതെ കൊന്നവളല്ലേ അവൾ.... എന്നിട്ടും നിങ്ങൾ എന്തിനാ അവളെ ഇങ്ങനെ സ്നേഹിക്കുന്നത്....???? ഇതിന്റെ ഉത്തരം ഇവര് തരും നിനക്ക്.... ചാർളിയിൽ നിന്ന് കൈ വിട്ട് കൊണ്ട് സണ്ണി ലിസിയെ നോക്കി പറഞ്ഞു

""" എന്നാൽ ഒന്നും മിണ്ടാതെ തലകുനിച്ചിരിക്കുവായിരുന്നു ലിസി.... അവള് കാരണമാ എനിക്ക് എന്റെ അപ്പനെ നഷ്ടമായേ... അതിന് ഞാൻ പ്രതികാരം ചെയ്യണ്ടേ...???? നീ ചെയ്തോ.... പക്ഷേ അത് ഞങളുടെ കൊച്ചിനോട് വേണ്ട.... ഷിനി പറഞ്ഞു """ നിന്റെയി അമ്മ പറയില്ല അത് കൊണ്ട് ഞങ്ങള് പറയാം... എല്ലാവരും വിശ്വസിക്കുന്നത് പോലെ ആരുവിന്റെ കൈ കൊണ്ടല്ലാ നിന്റെ അപ്പന്റെ കൈ കൊണ്ടാ ഞങ്ങളുടെ അമ്മച്ചി മരിച്ചത്.... അതിന് ഇവൻ സാക്ഷിയാ.... ലാലി ജസ്റ്റിയെ നോക്കി കൊണ്ട് ചാർളിയോട് പറഞ്ഞു... """" ഇല്ല.... ഞാൻ വിശ്വസിക്കില്ല... ചാർളി വേഗം പറഞ്ഞു '"""" സത്യം അതല്ലേയെന്ന് ചോദിച്ച് നോക്ക് നിന്റെ അമ്മയോട്.... ജസ്റ്റി ലിസിയെ നോക്കികൊണ്ട് ചാർളിയോട് പറഞ്ഞു.... ഒര് ഉത്തരത്തിനായി ചാർളി ലിസിയെ നോക്കി...

ചാർളിയുടെ നോട്ടം താങ്ങാൻ പറ്റാതെ അവർ തലകുനിച്ചു..... ഞങളുടെ അമ്മച്ചിയെ ഇല്ലാതാക്കി ഞങളുടെ സന്തോഷം കളഞ്ഞതും പോരാഞ്ഞ് കുഞ്ഞ് നാൾ മുതൽ ഞങളുടെ കൊച്ചിന്റെ പുറകെ നടക്കുവാ നിന്റെ അമ്മയും ചത്ത് പോയ നിന്റെ അപ്പനും.... ഷിനി ചാർളിയെ നോക്കി പറഞ്ഞു "" അമ്മച്ചിയുടെ മരണ സമയത്ത് അടുത്തുടായിരുന്നത് ആരുവാ... ആ നിമിഷം തന്നെ ആ കുറ്റം നിന്റെ അപ്പൻ ആരുവിന്റെ തലയിലാക്കി.... അവളെക്കൊണ്ട് അവളാണ് ചെയ്തതെന്ന് വരുത്തി തീർത്തു.... പോലിസിന്റെ സഹായത്തോടെ അവളെ ഒര് ഇരുട്ട് മുറിയിലടച്ച് ഭ്രാന്തിയാക്കി മാറ്റി.... അതിൽ നിന്നൊക്കെ ഞങളുടെ കൊച്ചിനെ തിരിച്ച് പിടിക്കാന നിന്റെ അപ്പനെ ഞങളുടെ അപ്പച്ചൻ ഇല്ലാതാക്കിയത്.....

അപ്പച്ചൻ അത് ചെയ്തില്ലായിരുന്നെങ്കിൽ ഞങ്ങൾ അത് ചെയ്തേനെ... ഞങളുടെ അമ്മച്ചിയെ കയറി പിടിച്ച് ഇല്ലാതാക്കിയത് കൊണ്ട്.... സണ്ണി സഹോദരങ്ങളെ നോക്കി കൊണ്ട് ചാർളിയോട് പറഞ്ഞു """ ഇതൊക്കെ സത്യമല്ലെയെന്ന് നീ നിന്റെ അമ്മയോട് ചോദിച്ച് ഉറപ്പ് വരുത്തിയാൽ മതി... ജസ്റ്റി പറഞ്ഞു """ ഒരവസരം നിനക്ക് ഞങ്ങൾ തരുവാ... ഇനി ഒരിക്കൽ കൂടി ഇവിടെ വരാൻ നീ ഞങ്ങളെ അനുവദിക്കരുത്.. അങ്ങനെ ചെയ്താൽ ഇനിയുള്ള കാലം നിന്റെ അമ്മച്ചി തന്നെ ജീവികണ്ടി വരും..... സണ്ണി പറഞ്ഞു ഇവിടെ വരുമ്പോൾ നിനക്ക് ഇതിൽ കൂടുതൽ തരണമെന്ന് കരുതിയതാ... ഇത്രയിൽ ഒതുക്കുന്നത് സത്യയമാറിയാതെയാ നീ ഇതൊക്കെ ചെയ്തതെന്ന് ഞങ്ങൾക്ക് മനസിലായത് കൊണ്ടാ... എന്നാൽ ഇനിയും ഞങ്ങളുടെ പെങ്ങൾക്ക് മുന്നിലേക്ക് നീ വന്നാൽ....

ഇപ്പോ കിട്ടിയത് പോലെ ആയിരിക്കില്ല.... തക്കിത്തോട് ഷിനി പറഞ്ഞു നിങ്ങളോട് കൂടിയാ പറയുന്നത്... മിണ്ടാതെ നിൽക്കുന്ന ലിസിയെ നോക്കി സണ്ണി പറഞ്ഞു """ വാടാ പോകാം.... സണ്ണി സഹോദരങ്ങളെ വിളിച്ച് അവിടുന്ന് ഇറങ്ങി..... സണ്ണിച്ചാ അവന്‌ കൊടുത്തത് കുറഞ്ഞ് പോയെന്ന എന്റെ അഭിപ്രായം.... കാറിൽ കയറിയപ്പോൾ ലാലി പറഞ്ഞു """ ഒരുപാട് കൊടുത്താൽ അവൻ വാശിയോടെ ഇനിയും ഇറങ്ങും... അത് ആരുനെ ബാധിക്കും.... ഇപ്പോ കൊടുത്തത് വെച്ച് അവൻ കുറച്ച് കാലം അടങ്ങിയിരുന്നോളും... സണ്ണി പറഞ്ഞു തിരികെ ഹോസ്പിറ്റൽ എത്തിയപ്പോൾ തളർന്നിരിക്കുന്ന അപ്പച്ചനെയാണ് മക്കൾ കണ്ടത്..... ഞങ്ങൾ ഇരുന്നോളാം അപ്പച്ചനും ചാച്ചനും വീട്ടിലേക്ക് പോയിക്കോ.... സണ്ണി മാത്യൂസിനെ ജോയിയെ നോക്കി പറഞ്ഞു...

''''' വേണ്ട.... എനിക്ക് എന്റെ കുഞ്ഞിനെ കാണണം.... ഇടർച്ചയോടെ മാത്യൂ പറഞ്ഞു... """ ഇവിടെയിരുന്ന് ഇങ്ങനെ സങ്കടപ്പെട്ടിട്ട് എന്നാ അപ്പച്ചാ കാര്യം.... ഇവിടെ ഇപ്പൊൾ ഞങ്ങൾ എല്ലാവരും ഉണ്ട്.... എന്തേലും ഉണ്ടേൽ ഞങ്ങൾ വിളിച്ചോളാം... സണ്ണി പറഞ്ഞു """ എന്നാൽ അളിയൻ വീട്ടിലേക്ക് പോയിക്കോ.. ഞാൻ ഇവിടെ നിന്നോളം... പിള്ളേരെ നിങ്ങള് കൂടെ പോയിക്കോ.... ലാലിച്ചനെ ജസ്റ്റിയെ നോക്കി കൊണ്ട് ജോയ് പറഞ്ഞു.. """ ആ ഞാൻ പോകത്തില്ല..... സണ്ണിച്ചാ ഞാൻ കൂടെ ഇവിടെ നിന്നോളം.... ലാലി വേഗം സണ്ണിയെ നോക്കി പറഞ്ഞു... """ സണ്ണി ജസ്റ്റിയെ കൂടെ ഒന്ന് നോക്കി..... ഞാനും പോകത്തില്ല.... ജസ്റ്റി അപ്പോൾ തന്നെ പറഞ്ഞു... """" ഇവര് ഇവിടെ നിന്നോട്ടെ ചാച്ചാ.... എന്തേലും ഉണ്ടേൽ ഞങ്ങൾ വിളിച്ചോളാം.... ഷിനി പറഞ്ഞു....

"" ഒടുവിൽ പറഞ്ഞ് പറഞ്ഞ് സണ്ണി മാത്യൂസിനെ, ജോയിയെ വീട്ടിൽ പോകാൻ സമ്മതിപ്പിച്ചു.... എന്നാൽ മക്കളെ നിങ്ങൾ എന്തേലും കഴിച്ചിട്ട് വാ.... രാവിലെ മുതൽ ഒന്നും കഴിക്കാതെ നടന്നതല്ലേ.... എന്നിട്ട് ഞങ്ങൾ പൊയ്ക്കോളാം... മാത്യൂ പറഞ്ഞു """" ഞങ്ങൾക്ക് ഇപ്പൊ ഒന്നും വേണ്ട ചാച്ചാ.... സണ്ണി പറഞ്ഞു """" സണ്ണി... എന്തേലും കഴിച്ചിട്ട് വാടാ.... തളർന്ന സ്വരത്തിൽ മാത്യൂ പറഞ്ഞു """ മ്മ്മ്മ് ശെരി സണ്ണി പറഞ്ഞു.... നിങ്ങൾ കഴിച്ചോ... കാന്റീനിൽ എത്തിയപ്പോൾ സണ്ണി സഹോദരങ്ങളോട് പറഞ്ഞു.... ചേട്ടായി കഴിക്കുന്നില്ലേൽ ഞങ്ങൾക്കും വേണ്ട.... ഷിനി പറഞ്ഞു """ ഒടുവിൽ എല്ലാവരും കൂടെ പരസ്പരം ബോധിപ്പിക്കാൻ വേണ്ടി എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി.....

അപ്പച്ചനെ, ചാച്ചനെ പറഞ്ഞ് വിട്ട് കഴിഞ്ഞ് സഹോദരങ്ങൾ നാല് പേരും മയങ്ങുന്ന ആരുവിന്റെ അരികിൽ പോയിരുന്നു..... ❤️❤️❤️❤️❤️❤️❤️❤️❤️ കളപ്പുരക്കലിൽ ചാർളി തന്റെ ദേഷ്യം തീർത്തത് എല്ലം വലിച്ചെറിഞ്ഞ് പൊട്ടിച്ചായിരുന്നു..... കുഞ്ഞ് നാൾ മുതൽ കേട്ട് വിശ്വസിച്ച കാര്യങ്ങളൊന്നും സത്യമല്ലാന്ന് അവന്‌ മനസിലായി.... എങ്കിലും തന്റെ അപ്പന്റെ മരണത്തിന് കരണം പുത്തൻപുരകൽ ഉള്ളവരായാത് കൊണ്ട് അവരോടുള്ള ശത്രുത അവന്റെ മനസ്സിൽ ഉണ്ടായിരുന്നു.... അപ്പനെ കൊന്നവനെയാ കൊല്ലണ്ടത് അല്ലാതെ ആരുവിനെ വേദനിപ്പിച്ചല്ല പ്രതികാരം ചെയ്യണ്ടതെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.... """" തലേ ദിവസം രാത്രി തന്നെ ആരുവിനെ വാർഡിൽ നിന്ന് റൂമിലേക്ക് മാറിയിരുന്നു... പിറ്റേ ദിവസം അവൾ നോർമലകുമെന്ന് കരുതിയെങ്കിലും കൂടുതൽ വൈലന്റെകുവാണ് ചെയ്തത്...

ഒരേ ദിവസവും സഹോദരങ്ങൾ ആരുവിന്റെ മാറ്റം പ്രതീക്ഷിച്ചെങ്കിലും അവളിൽ ഒര് മാറ്റവും ഉണ്ടായില്ല...... രണ്ട് ദിവസം കഴിഞ്ഞ്...... മരുന്നിന്റെ എഫ്ഫക്റ്റിൽ തളർന്നുറങ്ങുകയായിരുന്നു ആരുവിനരികിൽ അവളെ തന്നെ നോക്കി കൊണ്ട് ഇരിക്കുവായിരുന്നു സണ്ണി.... റൂം ലോക്ക് ചെയ്യുന്നത് കണ്ട് ഷിനിച്ചൻ ആയിരിക്കുമെന്ന് വിചാരിച്ച സണ്ണി ഡോർ തുറന്ന് കൊടുത്തത്.... പക്ഷേ മുന്നിൽ നിൽക്കുന്ന ചാർളിയെ കണ്ടപ്പോൾ സണ്ണിക്ക് ദേഷ്യം ഇരച്ച് കയറി.... സണ്ണിച്ചാ ദേഷ്യപ്പെടല്ലേ ഞാൻ അവളെയൊന്ന് കണ്ടിട്ട് വേഗം പൊയ്ക്കോളാം.... സങ്കടത്തോടെ ചാർളി പറഞ്ഞു.... ചാർളി.... നിനക്ക് ഒരിക്കൽ ഞാൻ വാണിംഗ് തന്നതാണ്... ഇനിയും എന്നെ കൊണ്ട് തല്ലിക്കരുത്.... നീ പോകാൻ നോക്ക്... ദേഷ്യത്തോടെ സണ്ണി പറഞ്ഞു എനിക്കറിയാം സണ്ണിച്ചാ ഞാൻ ചെയ്ത തെറ്റ്.... ഒന്നുമറിയാതെ ഞാൻ.....

എനിക്ക് ഒന്ന് കണ്ടാൽ മതി അവളെ... ഞാൻ വേഗം പൊയ്ക്കോളാം... സണ്ണിയെ കടന്ന് അകത്തേക്ക് കയറി ക്കൊണ്ട് ചാർളി പറഞ്ഞു സണ്ണിക്ക് പെട്ടന്നവനെ എതിർക്കാൻ കഴിഞ്ഞില്ല.... അവിടെ കിടന്ന് ബഹളമുണ്ടാക്കിയാൽ ആരു ഉണരും... എന്തായാലും അവൾ ഉറങ്ങുവല്ലേ അത് കൊണ്ട് കണ്ടോട്ടെയെന്ന് സണ്ണി കരുതി.... ആരുവിന്റെ മുന്നിൽ നിൽകുമ്പോൾ ചങ്ക് പൊടിയുന്ന പോലെ ചാർളിക്ക് തോന്നിയിരുന്നു.. "എന്നോട് ക്ഷമിക്കില്ലേ ആരു നീ...."" ആരുവിന്റെ കാലിൽ തൊട്ട് കൊണ്ട് ചാർളി മനസ്സിൽ പറഞ്ഞു... """" മയങ്ങി കിടന്നിരുന്ന ആരു പതിയെ മിഴികൾ തുറന്നു.... മുന്നിൽ നിൽക്കുന്ന രൂപത്തെ തന്നെ അവൾ സൂക്ഷിച്ച് നോക്കി.... ആ പൂച്ചകണ്ണുകൾ എവിടേയോ കണ്ട് മറന്ന പോലെ അവൾക്ക് തോന്നി....

എന്തൊക്കയോ ഓർത്തോടുത്ത് കൊണ്ട് അവൾ ബെഡിൽ നിന്ന് ചാടിയിറങ്ങി.. അവളുടെ പെട്ടന്നുള്ള പെരുമാറ്റത്തിൽ സണ്ണിയും, ചാർളിയും, ഒരേ പോലെ ഭയന്നിരുന്നു..... ""ഭ്രാന്തിയായ കൊലപാതകി...!!!!"" ചാർളി തന്നെ വിളിച്ച പേര് ആരുവിന്റെ ചെവിയിലേക്ക് മുഴങ്ങി കേട്ടു..... ആ..... ആ......!!!!!!! ചെവിയിലേക്ക് എന്തോ ഇരച്ച് കയറിയാ പോലെ ചെവി പൊത്തി പിടിച്ച് ആരു അലറി...... ആരു എന്താ പറ്റിയെ.... ഭയത്തോടെ സണ്ണി ആരുവിനെ ചേർത്ത് പിടിച്ച് ചോദിച്ചു.... ആ.....!!!!! സണ്ണിയെ തള്ളി മാറ്റികൊണ്ട് ആരു പുറത്തേക്കോടി..... ആരു..... അവൾക്ക് പുറകിൽ സണ്ണിയും ഉണ്ടായിരുന്നു..... മുന്നിൽ നടക്കുന്നത് വിശ്വാസിക്കാൻ കഴിയാതെ പകച്ച് നിൽകുവായിരുന്നു ചാർളി.....

ആരെയോ ഭയക്കും പോലെ കരഞ്ഞോണ്ട് ഓടുന്ന ആരുവിനെ ചുറ്റുമുള്ള ആളുകളൊക്കെ നോക്കുന്നുണ്ടായിരുന്നു... ഒടുവിൽ മുകളിൽ നിന്ന് താഴേക്ക് ചാടാൻ ശ്രമിക്കുന്ന ആരുവിനെ ആരോ പെട്ടന്ന് വലിച്ച് നിലത്തേകിട്ടു... അവിടുന്ന് എണീക്കാൻ ശ്രമിക്കുമ്പോഴേക്കും പയ്യെ മയങ്ങി അവൾ നിലത്തേക് തന്നെ വീണു... പുറകിൽ ഓടി വന്ന സണ്ണി തളർന്ന് വീഴുന്ന ആരുവിനെ പിടിക്കാൻ തുടങ്ങും മുന്പേ രണ്ട് കൈകൾ അവളെ താങ്ങിയിരുന്നു..... 23 വയസ് പ്രായം തോന്നിക്കുന്ന ഒര് പെൺകുട്ടി.... തോളറ്റം വരെ മുടി, വട്ട മുഖം, അതായിരുന്നു അവൾ അമല,, മോളെ ആരു..... മയങ്ങി കിടക്കുന്ന ആരുവിനെ സണ്ണി തട്ടി വിളിച്ചു """ പേടിക്കണ്ട കുഴപ്പൊമൊന്നുല്ല.... സണ്ണിയെ ആശ്വസിപ്പിച്ച് കൊണ്ട് അവൾ പറഞ്ഞു....

നന്ദിയോടെ സണ്ണി അവളെയോന്ന് നോക്കി.... ഞാൻ അറ്റൻഡൻസിനെ വിളിക്കാം... സണ്ണി ആരുനെ എടുക്കാൻ ശ്രമിക്കുന്നത് കണ്ട് അവൾ പറഞ്ഞു..... """ വേണ്ട ഞാൻ തന്നെ എടുത്തോളാം.... സണ്ണി പറഞ്ഞു"""" സണ്ണി വേഗം ആരുനെ എടുത്ത് റൂമിലേക്ക് പോയി.... കുറച്ച് നേരം അത് നോക്കി നിന്ന ശേഷം ആ പെൺകുട്ടി തിരികെ പോയി..... ❤️❤️❤️❤️❤️❤️❤️ ആരുവിന്റെ അവസ്ഥ കണ്ട് കുറച്ച് മാറി ചാർളി നില്കുന്നുണ്ടായിരുന്നു.. അവളുടെ അവസ്ഥ അവനെ ഒര് പാട് വേദനിപ്പിച്ചു.... താൻ കൊടുത്ത ഷോക്കിൽ നിന്ന് അവൾ മാറി കൊണ്ടിരിക്കുവാണ് എന്നായിരുന്നു ചാർളി കരുതിയത്... എന്നാൽ അവളെ അത് ഇത്രത്തോളം തളർത്തിയെന്ന് അവൻ അറിഞ്ഞിരുന്നില്ല.... ❤️❤️❤️❤️❤️❤️

സണ്ണിച്ചാ എന്താ പറ്റിയെ.... സണ്ണി വിളിച്ചത് പ്രകാരം റൂമിലേക്ക് വന്ന ഷിനിച്ചാൻ വെപ്രാളത്തോടെ ചോദിച്ചു... """ നടന്ന കാര്യങ്ങളൊക്കെ സണ്ണി ഷിനിയോടും ജസ്റ്റിയോടും പറഞ്ഞു """ അവനെയങ്ങ് കൊല്ലട്ടെ സണ്ണിച്ചാ.... ദേഷ്യത്തോടെ ജസ്റ്റി ചോദിച്ചു.. """ അറിയാതെ പറ്റിയ തെറ്റിന് ക്ഷമ പറയാനാ അവൻ വന്നത്... അത് കൊണ്ടാ ഞാൻ അവനെ വെറുതെ വിട്ടത്... സണ്ണി പറഞ്ഞു """ അവനെ കണ്ട് പേടിക്കണമെങ്കിൽ അത്രമാത്രം അവൻ നമ്മുടെ കൊച്ചിനെ വേദനിപ്പിച്ച് കാണില്ലേ.... സങ്കടത്തോടെ ഷിനി ചോദിച്ചു """ ആരു ഉറങ്ങുവാണല്ലയെന്നോർത്ത കാണാൻ ഞാൻ സമ്മതിച്ചത്... പക്ഷേ ഇങ്ങനെ പേടിച്ചോടുമെന്ന് ഞാൻ കരുതിയില്ല.... ആ പെൺകുട്ടി വന്നില്ലായിരുന്നെങ്കിൽ....!!!

ഭയത്തോടെ സണ്ണി പറഞ്ഞ് നിർത്തി """ സാരല്ല സണ്ണിച്ചാ.... ഇനി അതോർത്ത് വിഷമിക്കണ്ട..... അവൻ ഇനി മേലാൽ ഇങ്ങോട്ടേക്ക് വരില്ല ആ കാര്യം ഞങ്ങൾ ഏറ്റു.... ജസ്റ്റി പറഞ്ഞു """ മ്മ്മ്മ് "" ലാലിച്ചൻ എവിടെ...??? മമ്മിക്ക് ഇങ്ങോട്ടേക്ക് വരണമെന്ന് പറഞ്ഞു... അവൻ മമ്മിയെ കൊണ്ട് വരാൻ പോയേക്കുവാ.. ഞങ്ങൾ ഓഫീസിലായിരുന്നു സണ്ണിച്ചാൻ വിളിച്ചപ്പോൾ... ജസ്റ്റി പറഞ്ഞു... """ രണ്ട് ദിവസം കഴിഞ്ഞില്ലേ ചേട്ടായി.... എന്നിട്ടും ആരുവിന് ഒര് മാറ്റവും ഇല്ലല്ലോ.... നമുക്ക് വേറെയെതെങ്കിലും ഹോസ്പിറ്റലിൽ കാണിച്ചാലോ.... ആരുവിന്റെ മുടിയിൽ തലോടി കൊണ്ട് ഷിനി ചോദിച്ചു...... അത് തന്നെയാ സണ്ണിച്ചാ ഞാനും പറയുന്നത്.... ഇടക്ക് കുറച്ച് നേരം നോർമലാകും എന്നല്ലാതെ ഒര് മാറ്റവും ഇല്ലല്ലോ....

പിന്നെ ഇവിടെ നിൽക്കണ്ട ആവിശമുണ്ടോ...??? ഡോക്ടർ പറഞ്ഞത് നിങ്ങൾ കേട്ടതല്ലേ.... എങ്ങോട്ട് കൊണ്ട് പോയാലും ഇതൊക്കെ തന്നെയായിരിക്കും നടക്കുവാ... കുഞ്ഞിലേ അവൾ മാറിയത് പോലെ ഇപ്പോൾ നടക്കില്ല... അമ്മച്ചിയുടെ മരണമൊക്കെ അവൾ മറന്ന കാര്യങ്ങളാണ് പക്ഷേ ആ ഫോട്ടോയടക്കം അവൻ കാണിച്ച് കൊടുത്തു... അന്നത്തെ ഇരുട്ട് മുറിയിലെ വേദനകളൊക്കെ ഓർക്കുമ്പോഴാ ആരു ഇങ്ങനെ വൈയന്റ് ആക്കുന്നത്.... അതൊക്കെ ആരുവിന്റെ മനസ്സിൽ നിന്ന് അവൾ തന്നെ മാറ്റണം.... ഇല്ലാത്ത പക്ഷം ഇനിയും ആരു ഇങ്ങനെ എന്തേലും ചെയ്യും..... സണ്ണി പറഞ്ഞു ഇനിയെന്ത് ചെയ്യും സണ്ണിച്ചാ... സങ്കടത്തോടെ ജസ്റ്റി ചോദിച്ചു """" അമ്മച്ചിയുടെ മരണത്തിന് ശേഷം ഒര് വർഷമെടുത്തിട്ടല്ലേ നമ്മുടെ ആരു പഴേ പോലെയയെ....

അതേപോലെ കുറച്ച് നാള് കഴിയുമ്പോൾ ഇവൾ ഒക്കെയായി കോളും... ജസ്റ്റിയെ സമാധാനിപ്പിച്ച് കൊണ്ട് സണ്ണി പറഞ്ഞു... """"" ഷിനി ഒന്നും മിണ്ടാതെ സണ്ണിയെ നോക്കി.... 'സ്വയം വേദനിച്ച് ഞങ്ങളെ ആശ്വാസിപ്പിക്കുന്നത് കുഞ്ഞിലെ മുതൽ ചേട്ടായിയുടെ സ്വഭാവമാണ്....' സണ്ണിയെ നോക്കി കൊണ്ട് ഷിനി ചിന്തിച്ചു...'""" ആരു മയങ്ങുവാണേലും ഇടക്ക് എന്തെലൊക്കെ പറയുന്നത് കേൾക്കാം.... രാത്രി അവൾക്ക് ചുറ്റും എല്ലാവരും ഉണ്ടായിരുന്നു.... സണ്ണിച്ചാ.... ദേ അപ്പച്ചി ഉണ്ടാക്കി തന്നതാ.... കൈയിൽ ഒര് കവറുമായി ലാലി റൂമിലേക്ക് വന്നു.... മമ്മി വന്നില്ലേ.... സംശയത്തോടെ ജസ്റ്റി ചോദിച്ചു വെല്ല്യമ്മച്ചി അടുക്കളയിൽ തെന്നി വീണു.... നിസാരമായി ലാലി പറഞ്ഞു എന്നിട്ട്....??? സണ്ണി ചോദിച്ചു വലിയ കാര്യമായിട്ട് ഒന്നും പറ്റിയില്ല...

സങ്കടത്തോടെ ലാലി പറഞ്ഞു ശോ കഷ്ടയി പോയി.... സങ്കടത്തോടെ ജസ്റ്റി പറഞ്ഞു വെല്ല്യമ്മച്ചി വീണത് കൊണ്ട് അപ്പച്ചിക്ക് വരാൻ പറ്റിയില്ല.... അരികിൽ നിന്ന് മാറിയാൽ അപ്പോൾ തുടങ്ങുമല്ലേ വളർത്തിയതിന്റെ കണക്ക് പറയാൻ... അത് കൊണ്ട് അപ്പച്ചി അടുത്ത് തന്നെയിരിക്കുവാ... ലാലി പറഞ്ഞു '"" സത്യം പറ... വെല്ല്യമ്മച്ചി വീണതിൽ നിനക്ക് വല്ല പങ്ക്കുമുണ്ടോ...??? സംശയത്തോടെ ഷിനി ലാലിയോട് ചോദിച്ചു... """" ചെറുതായി.... ചിരിയോടെ ലാലി പറഞ്ഞു """ ഡാ... സമദ്രോഹി അവർക്ക് വീണിട്ട് എന്തേലും പറ്റിയാൽ ആര് സമാധാനം പറയും.... കൈയോ കാലോ ഒടിഞ്ഞാൽ ആര് പോയി കുട്ടിരിക്കും... കൈയിൽ ഉണ്ടായിരുന്ന തോർത്ത് ലാലിയുടെ മെത്തേക്ക് എറിഞ്ഞ് കൊണ്ട് ഷിനി ചോദിച്ചു

""" ഇവിടെ നടന്നതൊക്കെ സണ്ണിച്ചാൻ വിളിച്ച് പറഞ്ഞപോഴാ ഞാൻ വിചാരിച്ചതാ അവർക്ക് ഒര് പണി കൊടുക്കണമെന്ന്... അവരാണ് ആരുവിന്റെ കാര്യമൊക്കെ ലിസിയെ, ചാർളിയെ, വിളിച്ച് പറയുന്നത്.... ഇപ്പൊ തന്നെ ആരു ഇവിടെയാണെന്ന് അവരായിരിക്കും ചാർളിയോട് പറഞ്ഞിട്ടുണ്ടാകുവാ... അപ്പോൾ അവർക്ക് ഒര് പണി കൊടുക്കുന്നത് നല്ലതാ.... ജസ്റ്റിയെ ചാരിയിരുന്ന് കൊണ്ട് ലാലി പറഞ്ഞു """ സണ്ണിയാണേൽ ഒന്നും മിണ്ടാതെ ലാലിയെ നോക്കി ചിരിച്ചു...'""" സണ്ണിച്ചാൻ ഒന്നും കഴിച്ചില്ലല്ലോ... കൈ കഴുകിട്ട് വാ... ഷിനി സണ്ണിയോട് പറഞ്ഞു """ നിങ്ങള് കഴിക്കുന്നില്ലേ.... സണ്ണിച്ചാൻ കഴിക്ക് എന്നിട്ട് ഞങ്ങൾ കഴിച്ചോളാം... എല്ലാവർക്കുമുള്ളത് ഉണ്ട്.... ലാലി പറഞ്ഞു ഷിനി വേഗം ഫുഡ് എടുത്ത് സണ്ണിക്ക് കൊടുത്തു.... സണ്ണി കഴിച്ചോണ്ടിരുന്നപ്പോൾ ആരു പാതിയെ കണ്ണ് തുറന്നു..... വലിയ കുഴപ്പമെന്നുമില്ലാതെ അവൾ എല്ലാവരെ നോക്കി ബെഡിൽ പാതിയെ എണീച്ചിരുന്നു.....

ആരു ദേ അപ്പച്ചി ഉണ്ടാക്കി കൊടുത്ത് വിട്ടതാ.... കഴിച്ചോണ്ടിരുന്നതിൽ നിന്ന് കുറച്ച് എടുത്ത് ആരുവിന്റെ വായിൽ വെച്ച് കൊടുത്ത്കൊണ്ട് സണ്ണി പറഞ്ഞു.... അത് കഴിച്ചെങ്കിലും പിന്നെ സണ്ണി കൊടുത്തത് ഒന്നും ആരു കഴിച്ചില്ല..... ദേ നിനക്ക് ഇഷ്ടപെട്ടത് അപ്പച്ചി ഉണ്ടാക്കി തന്നതാ.... കുറച്ച് കഴിക്ക്.... സണ്ണി നിർബന്ധിച്ചെങ്കിലും ആരു കഴിച്ചില്ല.... കൊച്ച് തന്നെ കഴിച്ചോളും ചേട്ടായി... ഒര് പത്രത്തിൽ കുറച്ച് ഭക്ഷണമെടുത്ത് ആരുവിന്റെ മുന്നിലേക്ക് വെച്ച് കൊണ്ട് ഷിനി പറഞ്ഞു... """ ആരു പതിയെ എല്ലാവരെ നോക്കി അത് കഴിക്കാൻ തുടങ്ങി.... പക്ഷേ കൊച്ച് കുട്ടികളെക്കാൾ കഷ്ടമായിട്ടായിരുന്നു അവള് കഴിച്ചത്.... ഡ്രെസ്സിൽ മുഴുവനും അഴുക്കാക്കി ഇരിക്കുന്ന ആരുവിനെ കണ്ടപ്പോൾ സഹോദരങ്ങൾക്ക് ചിരി വന്നു....

കുഞ്ഞിലെ അവൾ ഇങ്ങനെ തന്നെയായിരുന്നു.... സണ്ണി വേഗം കഴിച്ചെണിച്ചു..... സണ്ണിച്ചാ കുറച്ചൂടെ കഴിക്ക്.... എണീക്കാൻ തുടങ്ങിയാ സണ്ണിയോട് ഷിനി പറഞ്ഞു വേണ്ടടാ..... ആദ്യം ഇതിനെ ഒന്ന് കുളിപ്പിച്ചെടുക്കട്ടെ എന്നിട്ട് ബാക്കി കഴിക്കാം.... ആരുവിനെ നോക്കി കൊണ്ട്‌ സണ്ണി പറഞ്ഞു """ സണ്ണി കൈ കഴുകി വന്നപ്പോഴേക്കും ബാക്കിയുള്ള ഫുഡ് കൂടെ ആരു ഷീറ്റിലും ദേഹത്തുമാക്കിയിരുന്നു.... ആരു.... എണീക്ക് നമ്മുക്ക് ഉടുപ്പ് ഒക്കെ മാറി വൃത്തിയാക്കാം.... ആരുവിനെ നോക്കി കൊണ്ട് സണ്ണി പറഞ്ഞു.... ആദ്യം നിഷേധിച്ചെങ്കിലും സണ്ണി ഒര് പാട് നിർബന്ധിച്ചപ്പോൾ ആരു പതിയെ ബെഡിൽ നിന്നിറങ്ങി.... ഷിനിച്ചാ ആരുവിന്റെ ഡ്രസ്സ്‌ ഇങ്ങേടുത്തെ... ഞങ്ങള് വൃത്തിയായിട്ട് വരാം.... ആരുവിനെ വീഴാതെ പിടിച്ച് കൊണ്ട് സണ്ണി പറഞ്ഞു....

ഷിനിച്ചാൻ വേഗം ആരുവിന്റെ നല്ലൊര് ഉടുപ്പ് എടുത്ത് കൊടുത്തു... അത് കൊണ്ട് സണ്ണി ആരുനെ കൂട്ടി ബാത്റൂമിലേക്ക് പോയി... ആ ടൈയിമിനുള്ളിൽ പഴേ ഷീറ്റ് മാറ്റി പുതിയ ഷീറ്റ് വിരിച്ചിരുന്നു ലാലിയും, ജസ്റ്റി കൂടെ.... ഷിനിച്ചാ.... ദേ ഇവളെയങ്ങ് കുട്ടിക്കോ.... മുടി ഒന്നുടെ തോർത്തി കൊടുക്കണേ.... ബാത്‌റൂമിൽ നിന്ന് സണ്ണി വിളിച്ച് പറഞ്ഞൂ.. "" ഷിനി വേഗം പോയി ആരുനെ കുട്ടികൊണ്ട് വന്ന് മുടി തോർത്തി കൊടുത്തു.... കുറച്ച് നേരം അവൾ ഉണർന്നിരുന്നെങ്കിലും പിന്നെയും പാതിയെ മയങ്ങി..... നീ പോകുമ്പോൾ അവളുടെ ഡ്രസ്സ്‌ കൂടെ കൊണ്ട് പോയിക്കോ... ഞാൻ കഴുകിട്ട് അതിന്റെ അഴുക്ക് പോകുന്നില്ല... ലാലിയോട് പറഞ്ഞ് കൊണ്ട് സണ്ണി ഇറങ്ങി വന്നു..... ഞാൻ ഇനി നാളെയെ പോകുന്നുള്ളൂ സണ്ണിച്ചാ.... ലാലി പറഞ്ഞു

വേണ്ട... നീയും ഷിനിച്ചനും പോയിക്കോ... ഞാനും ജസ്റ്റി ഇവിടെ നിന്നോളം... സണ്ണി പറഞ്ഞു സണ്ണിച്ചാ... ചിണുങ്ങികൊണ്ട് ലാലി സണ്ണിയെ വിളിച്ചു വെല്ല്യമ്മച്ചിക്ക് വയ്യാന്നല്ലേ നീ പറഞ്ഞെ രാത്രി എന്തേലും ആവിശം വന്നാലോ... നിങ്ങള് രണ്ടാളും പോയിക്കോ... ഞങ്ങൾ നിന്നോളം... സണ്ണി ഒരിക്കൽ കൂടെ പറഞ്ഞു മ്മ്മ്മ് അത് ശെരിയാ... ഷിനി പറഞ്ഞു പിന്നെയും എല്ലാവരും കൂടെ വർത്താനം പറഞ്ഞിരുന്നു... കുറച്ച് കഴിഞ്ഞ് പോകാൻ വേണ്ടി ഷിനി എണീച്ചു.... ചേട്ടായി ഞങ്ങൾ പോട്ടെ.... രാവിലെ വരാം... ഷിനി സണ്ണിയോട് പറഞ്ഞു ശെരി പോയിട്ട് വാ... ഇതുടെ കൊണ്ട് പോ.... ആരുവിന്റെ ഡ്രസ്സ്‌ കൊടുത്ത് കൊണ്ട് സണ്ണി പറഞ്ഞു....""" മ്മ്മ്മ് """ മയങ്ങി കിടക്കുന്ന ആരുവിന് നെറ്റിയിൽ ഉമ്മ കൊടുത്ത് കൊണ്ട് ഷിനി പുറത്തേക്കിറങ്ങി..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story