പ്രണയ പ്രതികാരം: ഭാഗം 21

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

ഞാനും പോകുവാ.... മുഖം വീർപ്പിച്ച് കൊണ്ട് ലാലി പറഞ്ഞു.... സാരല്ല പോയിട്ട് വാ.... ചിരിയോടെ ജസ്റ്റി പറഞ്ഞു.. ആരുവിനെ ഒന്ന് നോക്കിയിട്ട് ലാലി ഇറങ്ങി പോയി..... പാവം പോകാൻ തീരെ താല്പര്യമില്ലയിരുന്നു... ലാലി പോയ വഴിയേ നോക്കികൊണ്ട് ജസ്റ്റി പറഞ്ഞു അത് വെല്ല്യമ്മച്ചിയെ പേടിച്ചിട്ടാ... ചിരിയോടെ സണ്ണി പറഞ്ഞു '""" വെല്ല്യമ്മച്ചി ഇനി എന്തേലും പറഞ്ഞാൽ നമ്മുക്ക് അവരെ ചാർളിയുടെ വിട്ടിലേക്ക് വിട്ടാലോ സണ്ണിച്ചാ.... ഞാനും അത് വിചാരിച്ചതാ പക്ഷേ അപ്പച്ചി, അപ്പച്ചനും, ചാച്ചനും സമ്മതിക്കൂല..... ആ അതും ശെരിയ.... ജസ്റ്റി പറഞ്ഞു.... പിന്നെയും അവര് സംസാരിച്ചിരുന്നു.... രാത്രി മരുന്ന് കൊടുക്കാൻ ആരുവിനെ വിളിച്ചെണിപ്പിച്ചു...

മരുന്ന് കഴിച്ചയുടനെ അവൾ പിന്നെ മയങ്ങി.... സണ്ണിച്ചാൻ കിടന്നോ... ഞാൻ നോക്കിക്കോളാം.... ജസ്റ്റി സണ്ണിയോട് പറഞ്ഞു ഇല്ലടാ നീ കിടന്നോ.... ഞാൻ പിന്നെ കിടന്നോളാം.... സണ്ണി പറഞ്ഞു """ ആദ്യം ജസ്റ്റി കുറച്ച് നേരം കിടന്നു സണ്ണി ഉണർന്നിരുന്നു അതിന് ശേഷം ജസ്റ്റി എണീറ്റ് ആരുവിന് അരികിലിരുന്നു സണ്ണി ഉറങ്ങാൻ പോയി.... എടാ നീ കുറച്ച് നേരം കിടന്നോ... ഞാൻ ബാത്ത്റൂമിൽ പോയിട്ട് വരാം... രാവിലെ സണ്ണി എണീറ്റ് ജസ്റ്റിയോട് പറഞ്ഞു.... ആരുവിനെ ഒന്ന് നോകിയ ശേഷം ജസ്റ്റി ബെഡിലേക്ക് കിടന്നു.... സണ്ണി ബാത്‌റൂമിലേക്ക് പോയി ആാാാാ......!!!!! ചോര.....!!!!! ആാാാ....!!!! ആരുവിന്റെ അലറി കരച്ചിൽ കേട്ടാണ് ജസ്റ്റി ഞെട്ടിയെണിച്ചത്...

.ബാത്‌റൂമിൽ നിന്ന് സണ്ണി കേട്ടിരുന്നു അവളുടെ കരച്ചിൽ..... ആരുവിന്റെ അലറി കരച്ചിൽ കേട്ടാണ് ജസ്റ്റി ഞെട്ടിയെണിച്ചത്....ബാത്‌റൂമിൽ നിന്ന് സണ്ണിയും കേട്ടിരുന്നു അവളുടെ കരച്ചിൽ..... ചോര....!!!! ഞാൻ കൊന്നു..... ചോര....!! റൂമിൽ നിന്നിറങ്ങി ഓടാൻ ശ്രമിച്ച് കൊണ്ട് ആരു അലറി..... പക്ഷെ വാതില് കടന്നപ്പോഴേക്കും ജസ്റ്റി അവളെ പിടിച്ചിരുന്നു.... ആരു എന്തിനാ കരയുന്നെ... വെപ്രാളംത്തോടെ ജസ്റ്റി അവളെ ചേർത്ത് പിടിച്ച് ചോദിച്ചു """ ചോര.... ചോര.... ഞാൻ കൊന്നു... അവൾ കൈ വിടർത്തി കൊണ്ട് പറഞ്ഞു """" ജസ്റ്റി ചുറ്റിലും നോക്കി ആരുവിന്റെ ബഹളം കേട്ട് അടുത്ത റൂമിലെ ആളുകൾ ഇറങ്ങി നോക്കുന്നുണ്ട്....

എന്താടാ.... വെപ്രാളത്തോടെ ഓടി വന്ന് കൊണ്ട് സണ്ണി ചോദിച്ചു """" സണ്ണിച്ചാ.... ആരുവിനെ നോക്കി കൊണ്ട് ജസ്റ്റി ദയനീയമായി സണ്ണിയെ വിളിച്ചു.... അപ്പോഴാണ് സണ്ണി അവളെ ശ്രദ്ധിച്ചത്.... കൈയിൽ ചോരയുടെ പാടുകൾ ഉണ്ട്... അതേ പോലെ അവളുടെ ഡ്രെസ്സിലും.... ആളുകളൊക്കെ അവളെ ശ്രദ്ധിക്കുന്നുണ്ട്.... ആരു അത് ഒന്നുല്ല... നീ റൂമിലേക്ക് വാ.... സണ്ണി അവളെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു.... വിട്.....!!!! സണ്ണിയുടെ കൈ തട്ടി മാറ്റി കൊണ്ട് ആരു പുറത്തേക്കോടൻ നോക്കി.... സണ്ണി അവളെ ബലമായി പിടിച്ച് വെച്ചെങ്കിലും ആരു കരഞ്ഞ് കൊണ്ട് കുതറാൻ ശ്രമിച്ചു.... ആരു..... ഇത് കണ്ട് കൊണ്ട് വന്ന ലാലിയും, ഷിനിയും ആരുവിന്റെ അടുത്തേക്കോടി..... ബഹളം കൂടിയപ്പോൾ സെക്യൂരിറ്റിയും സ്റ്റാഫ് ഒക്കെ വന്നിരുന്നു.....

പക്ഷേ ആരെക്കൊണ്ടും സഹോദരങ്ങൾ അവളെ തൊടിച്ചില്ല.... ആരുവിന്റെ എതിർപ്പ് വകവെക്കാതെ സണ്ണി അവളെ എടുത്ത് റൂമിലേക്ക് പോയി.... റൂമിൽ കിടന്നു ആരു നല്ല ബഹളമായിരുന്നു.... കൈയിൽ കിട്ടിയ സാധനങ്ങൾ വലിച്ചെറിയുകയും സണ്ണിയെ ഉപദ്രവിക്കുകായും ഒക്കെ അവൾ ചെയ്തു.... പീരിയഡസിന്റെ ആദ്യദിവസമായത് കൊണ്ട് ശക്തമായ ബെഡ് അവളുടെ കാലിലൂടെ ഒഴുകി നിലത്തേക്ക് പടർന്നിരുന്നു..... അത് കാണുന്ന വേദനയിൽ സഹോദരങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... ഇങ്ങനെയൊര് അവസ്ഥയിൽ തന്റെ പെങ്ങളുടെ കൂടെ ആരും ഇല്ലാതെ പോയല്ലോ എന്നോർത്തായിരുന്നു എല്ലാവരും വിഷമിച്ചത്.....

അമ്മച്ചിയെ വേദനയോടെ എല്ലാവരും ഓർത്തു... ആരു.... നീ ആരെ ഒന്നും ചെയ്തിട്ടില്ല.. ഇത്.... ഇതതൊന്നുമല്ല..... അവളെ സമാധാനിപ്പിച്ച് കൊണ്ട് സണ്ണി പറഞ്ഞു.... അതൊന്നും കേൾക്കാൻ അവൾ തയ്യാറല്ലായിരുന്നു..... നിങ്ങള് പുറത്തേക്ക് നിന്നോളൂ ഇത് ഞങ്ങൾ നോക്കിക്കോളാം... സീനിയർ സ്റ്റാഫ് എന്ന് തോന്നിക്കുന്ന രണ്ട് സ്ത്രീകൾ വന്ന് കൊണ്ട് പറഞ്ഞു... ഈ അവസ്ഥയിൽ തങ്ങൾക്കൊന്നും ചെയ്യാൻ പറ്റത്തില്ലന്ന് അവർക്കറിയാം... അത് കൊണ്ടായിരിക്കും ഒന്നും മിണ്ടാതെ ആരുവിനെ അവിടെ നിർത്തി സഹോദരങ്ങൾ എല്ലാവരും പുറത്തേക്കിറങ്ങിയത്...... അകത്ത് നിന്ന് ആരുവിന്റെ കരച്ചിലും ആ സ്ത്രീകൾ പറയുന്ന വഴക്കും പുറത്ത് നിൽക്കുന്ന സഹോദരങ്ങൾ കേൾക്കുന്നുണ്ടായിരുന്നു....

കുറെ നേരം അത് കേട്ടെങ്കിലും അവർക്ക് സഹിക്കാൻ പറ്റാത്തയപ്പോൾ വാതിൽ തള്ളിത്തുറന്ന് അവർ അകത്തേക്ക് കയറി..... നിങ്ങൾ എന്തിനാ അകത്തേക്ക് കയറിയത്...പുറത്ത് നിൽക്കാനാല്ല ഞങ്ങൾ പറഞ്ഞത്..... ഒര് സ്ത്രീ അവരോട് ദേഷ്യപ്പെട്ടു..... നിങ്ങൾ വീട്ടിലുള്ളവരോട് പെരുമാറുന്ന പോലെ ഞങ്ങളുടെ പെങ്ങളോട് പെരുമാറാൻ നിൽക്കണ്ട.... ഷിനി അവരോട് ദേഷ്യപ്പെട്ടു പിന്നെ ഇവളോട് എങ്ങനെ സംസാരിക്കണം.... കണ്ടില്ലേ നാണമില്ലാതെ നില്കുന്നത്.... ആരുവിനെ നോക്കികൊണ്ട് ആ സ്ത്രീ പറഞ്ഞു..... മതി ഇറങ്ങി പോ പുറത്തേക്ക്....!!!! സണ്ണി അവരോട് അലറി ഞങ്ങളുടെ പെങ്ങളെ നോക്കാൻ ഞങ്ങൾക്കറിയാം.... നിങ്ങളുടെ സേവനം ഇനി അവിശമില്ല.... ജസ്റ്റി അവരോട് ദേഷ്യപ്പെട്ടു അതിൽ കൂടുതൽ അവിടെ നിൽക്കാതെ അവർ ഇറങ്ങിപ്പോയി..... ആരു ഒന്നുമില്ല... കരയാതെ... മോൾ ആരെയും ഒന്നും ചെയ്തിട്ടില്ല...

വാ ഇച്ചായൻ കഴുകിച്ച് തരാം.... ആരുവിനെ ചേർത്ത് പിടിച്ച് കൊണ്ട് സണ്ണി പറഞ്ഞു... അങ്ങനെ പറഞ്ഞെങ്കിലും എന്ത് ചെയ്യണമെന്ന് സണ്ണിക്കും അറിയില്ലായിരുന്നു..... ഞാൻ അപ്പച്ചിയെ വിളിക്കട്ടെ സണ്ണിച്ചാ.... വേഗം വരാൻ പറയാം.... ലാലി സണ്ണിയോട് ചോദിച്ചു.... അപ്പച്ചി അവിടന്ന് ഇങ്ങോട്ടേക്ക് വരുമ്പോഴേക്കും സമയം എത്രയാവും.... അത് വരെ ആരുവിനെ ഇങ്ങനെ നിർത്താൻ പറ്റുമോ...???? എല്ലാവരെ നോക്കി കൊണ്ട് ഷിനി ചോദിച്ചു.. "" സാരമില്ലടാ.... ഇവൾ നമുക്ക് അനിയത്തി മാത്രമല്ലല്ലോ മോള് കൂടിയാല്ലേ.... സണ്ണി എല്ലാവരോടുമായി പറഞ്ഞു വാ നമ്മുക്ക് പുറത്ത് പോയിട്ട് വരാം.. ചേട്ടായി ഞങ്ങൾ പുറത്ത് പോയി അവൾക്ക് അവിശമുള്ളത് വാങ്ങിട്ട് വരാം....സണ്ണിയോട് പറഞ്ഞിട്ട് ഷിനി ജസ്റ്റിയെ കൂട്ടി പുറത്തേക്ക് പോയി......

ആരു ഇത് ചോരയല്ല മോളുടെ ഉടുപ്പില് മഷി പറ്റിയതാ നമ്മുക്ക് ഇത് കഴുകി കളയാം... അച്ചായാൻ പറയുന്ന പോലെ മോള് കേട്ടാൽ മതി.... ഒര് വിതം പറഞ്ഞ് ആരുനെ ബാത്‌റൂമിലേക്ക് സണ്ണി പറഞ്ഞ് വിട്ടു.... അവിടെ എന്താ ഒര് ബഹളം..... ഇന്നലെ ആരുവിനെ താങ്ങിയ ആ പെൺകുട്ടി അമല അങ്ങോട്ടേക്ക് വന്ന് കൊണ്ട് ചോദിച്ചു ആ മേടം... അത് ഇവിടെ രണ്ട് ദിവസമായിയുള്ള ഒര് പേഷിന്റാണ്.... വട്ടണ് ആ കൊച്ചിന്.... ആരെയോ കൊന്നിട്ട് ഉണ്ടെന്ന് തോന്നുന്നു.... ഇടക്ക് ഞാൻ കൊന്നു എന്നൊക്കെ പറഞ്ഞ് കരയുന്നത് കേൾക്കാം... ഇപ്പൊ ദേ 'പുറത്തായിട്ട് 'ഉടുപ്പിലൊക്കെ ചോരയാക്കി പുറത്തൂടെ ഇറങ്ങിയോടി....

കൂടെ നിൽക്കുന്നതാണേൽ നാല് ആങ്ങളമാരാ വേറെയരും ഇല്ലന്ന് തോന്നുന്നു... ആ കൊച്ചാണെൽ ഭയകര ബഹളമാ ഞങ്ങൾ ഇപ്പൊ ഡ്രസ്സ്‌ മാറ്റാൻ നോക്കിയിട്ട് സമ്മതിക്കുന്നില്ല..... ആങ്ങളമാർ മാറ്റി കൊടുക്കുന്നുണ്ട്..... ആ സ്ത്രീ അമലയോട് പറഞ്ഞു """ അമലയുടെ മനസ്സിൽ പെട്ടന്ന് ആരുവിന്റെ മുഖം തെളിഞ്ഞു..... ആ കുട്ടിയുടെ പേരെന്താ...??? അലീന...... മ്മ്മ്മ് """ ഇന്നലെ ആ കൂട്ടി എന്തേലും ബഹളമുണ്ടാക്കിയിരുന്നോ.... സംശയത്തോടെ അമല ചോദിച്ചു """" ആ കൂട്ടി എന്നും പ്രശ്നമാ.... ഇന്നലെയും ഇറങ്ങിയോടിയിരുന്നു... മ്മ്മ്മ് "" സ്ത്രീകൾ ആരും കൂടെയില്ലേ...??? പിന്നെയും അമല ചോദിച്ചു ഇല്ല ഇപ്പൊ ദേ ആങ്ങളമാര ആ കുട്ടിയെ കുളിപ്പിക്കുന്നത്... കഷ്ടം തന്നെ... സഹതാപത്തോടെ ആ സ്ത്രീ പറഞ്ഞു

""" മ്മ്മ്മ് "" അമലാ ഒന്ന് മുളി...... ഒന്നാലോച്ചിച്ചാ ശേഷം അമലേ നേരെത്തെ ബഹളം നടന്ന ഭാഗത്തേക്ക് നടന്നു..... ഇന്നലത്തെ സംഭവത്തിന്‌ ശേഷം ആ കുട്ടിയുടെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല.... മുന്നോട്ട് നടക്കുമ്പോൾ അമല ചിന്തിച്ചു..... ഡോർ ലോക്ക് ചെയ്ത് അകത്തേക്ക് കയറുമ്പോൾ എന്ത് സംസാരിക്കുമെന്ന് അവൾക്ക് അറിയില്ലായിരുന്നു.... കഴുത്തിൽ സ്റ്റെതസ്കോപ് ഉള്ളത് കൊണ്ട് താൻ ആരാണെന്ന് അവർ ചോദിക്കില്ലായിരിക്കും... അകത്തേക്ക് കയറി കൊണ്ട് അമല ചിന്തിച്ചു """ അമല അകത്തേക്ക് കയറി റൂം ഫുൾ നോക്കി.... ബ്ലഡ്‌ പറ്റിയ ഷീറ്റെക്കെ നിലത്തേക്കിട്ട് തലക്ക് കൈ കൊടുത്ത് എന്തോ ആലോചിച്ചിരിക്കുവാരുന്നു ലാലി....

ആരുവിന്റെ അവസ്ഥ അവനെ ഒര് പാട് വേദനിപ്പിച്ചിരുന്നു..... ആരോ മുന്നിൽ നില്കുന്നത് പോലെ തോന്നിയപ്പോൾ ലാലി വേഗം തലയുയർത്തി നോക്കി.... അമലയുടെ കഴുത്തിലേ സ്റ്റെതസ്കോപ് കണ്ടത് കൊണ്ട് ആരാണെന്ന് ലാലി ചോദിച്ചില്ല..... അലീന.... മടിച്ച് മടിച്ച് അമല ചോദിച്ചു """" ലാലി മറുപടിയൊന്നും പറയാതെ ബാത്‌റൂമിന്റെ സൈഡിലേക്ക് നോക്കി..... അമല ഒന്നും മിണ്ടാതെ കഴുത്തിലെ സ്റ്റെതസ്കോപ്പും, ബാഗും, ടേബിൾ വെച്ച് ബാത്‌റൂമിന്റെ അടുത്തേക്ക് നടന്നു.... ആരു.... ഇച്ചായൻ പറയുന്നത് പോലെ കേൾക്കണം.... ഡ്രസ്സ്‌ മുഴുവൻ അഴുക്കണ്... നാല്ല കുട്ടിയായി ഇതൊക്കെ മാറ്റണം... എന്നാൽ അച്ചായൻ മോളെ പുറത്ത് കൊണ്ട് പോകാം... സണ്ണി ഒരെന്ന് പറഞ്ഞ് ആരുവിനെ സമാധാനിപ്പിക്കുവായിരുന്നു അപ്പോഴാ ഡോറിൽ ആരോ മുട്ടുന്ന പോലെ തോന്നിയെ.... നിങ്ങൾ ഇത്രപെട്ടന്ന് വന്നോ... വാതിൽ തുറന്ന് കൊണ്ട് സണ്ണി ചോദിച്ചു

""" ഷിനിയെ, ജസ്റ്റിയെ, പ്രേതിഷിച്ചിടത് പെട്ടന്ന് അമലയെ കണ്ടപ്പോൾ സണ്ണി ഒന്ന് ഞെട്ടി... ഇന്നലെത്തെ അവളുടെ രൂപം മനസ്സിൽ നിന്ന് മായാത്തത് കൊണ്ട് സണ്ണി പെട്ടന്നവളെ തിരിച്ചറിഞ്ഞു.... അമലാ സണ്ണിയോട് ഒന്നും പറയാതെ ബാത്‌റൂമിന്റെ ഉള്ളിലേക്ക് നോക്കി... ചുമരിനോട്‌ ചാരി എന്തോ ആലോചിച്ച് നില്കുവായിരുന്നു ആരു.... ആ... ഞാൻ ചെയ്തോളാം... പുറത്തേക്ക് നിന്നോ... സണ്ണിയോട് പറഞ്ഞ് കൊണ്ട് അമലാ അകത്തേക്ക് കയറി.... എന്തോ അവളെ തടയാൻ സണ്ണിക്ക് കഴിഞ്ഞില്ല..... ഇതാരാ സണ്ണിച്ചാ..... പുറത്തേക്ക് വന്ന സണ്ണിയോട് ലാലി ചോദിച്ചു ഇതാ ഞാൻ ഇന്നലെ പറഞ്ഞ പെൺകുട്ടി... സണ്ണി പറഞ്ഞു "നമ്മുക്ക് കുളിച്ച് സുന്ദരി കുട്ടിയാകട്ടോ.... ദേ ഇങ്ങോട്ട് നിന്നെ.... ഒര് പാട് വെള്ളത്തിൽ കളിക്കല്ലേ അസുഖം വരും.... അകത്ത് നിന്ന് ആരു അമലയോട് പറയുന്നത് സണ്ണിയും, ലാലിയും, കേട്ടിരുന്നു.....

സണ്ണിച്ചാ ദേ.... കൈയിൽ ഒര് കവറുമായി ഷിനിച്ചനും ജസ്റ്റി റൂമിലേക്ക് കയറി വന്നു.... ആരാ അത്...??? ബാത്‌റൂമിൽ നിന്ന് സൗണ്ട് കേട്ടത് കൊണ്ട് ഷിനി ചോദിച്ചു അത് ഇന്നലെ ആരുവിനെ രക്ഷിച്ചയാളാണെന്ന സണ്ണിച്ചാൻ പറഞ്ഞെ... ലാലി വേഗം പറഞ്ഞു ആളെങ്ങനെ ഇവിടെ വന്നു.... സംശയത്തോടെ ജസ്റ്റി ചോദിച്ചു അതറിയില്ല... ലാലി പറഞ്ഞു അതിങ്ങ് താ..... ഷിനിക്ക് നേരെ കൈ നീട്ടികൊണ്ട് സണ്ണി പറഞ്ഞു ഷിനി വേഗം ആ കവർ സണ്ണിയെ ഏല്പിച്ചു... സണ്ണി അത് കൊണ്ട് ബാത്‌റൂമിൽ പോയി ലോക്ക് ചെയ്ത് അമലയെ എല്പിച്ചു... ലാലി ബാഡ് ഷീറ്റ് ഒക്കെ മാറ്റിയപ്പോഴേക്കും അമല ആരുവിനെ കൊണ്ട് പുറത്തേക്ക് വന്നിരുന്നു..... റൂമിൽ ഇരിക്കുന്ന എല്ലാവരെ നോക്കി അമല ചെറുതായൊന്ന് ചിരിച്ചു.....

എങ്ങനെയാ ഞങ്ങൾ നന്ദി പറയുവാ... ഇന്നലെയും കൂട്ടി ഇല്ലായിരുന്നെങ്കിൽ.... ഏയ്യ് നന്ദി ഒന്നും പറയണ്ട.... സണ്ണിയെ പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൾ പറഞ്ഞു """ അപ്പോഴും വയറിൽ മുറുകെ പിടിച്ച് കൊണ്ട് ആരു ബെഡിലേക്ക് ഇരുന്നിരുന്നു.... സണ്ണിച്ചാ ചൂട് വെള്ളം കൊടുക്കട്ടെ.... ആരുവിന്റെ അവസ്ഥ കണ്ട് ഷിനി വേഗം ചോദിച്ചു """ താ ഞാൻ കൊടുക്കാം... അമല വേഗം പറഞ്ഞു... സണ്ണി വേണ്ടാന്ന് പറഞ്ഞിട്ടും അത് കേൾക്കാതെ അമല തന്നെ ആരുവിന് വെള്ളം കൊടുത്തു... ആ ഗപ്പിൽ വീട്ടിൽ നിന്ന് കൊണ്ട് വന്ന ദോശയിൽ കുറച്ച് ഷിനി ആരുവിനെ കൊണ്ട് കഴിപ്പിച്ചിരുന്നു... കഴിച്ച് കഴിഞ്ഞയുടനെ ആരു പിന്നെയും കിടന്നു..... എല്ലാവരെ ഒന്ന് നോക്കിയിട്ട് അമല പോകാൻ വേണ്ടി തുടങ്ങി... ടേബിൾ വെച്ചിരുന്ന സ്റ്റെതസ്കോപ് അവൾ എടുക്കുന്നത് കണ്ടപ്പോഴാണ് അവൾ ഡോക്ടർ ആണെന്ന് സണ്ണിക്ക് മനസിലായത്.....

എല്ലാവരെ നോക്കി യാത്ര പറഞ്ഞിട്ട് അമല പുറത്തേക്കിറങ്ങി പോയി... ഡോക്ടർ ആയിരുന്നല്ലേ.... അമല പോയി കഴിഞ്ഞ് ജസ്റ്റി എല്ലാവരോടുമായി പറഞ്ഞു പഠിക്കുന്ന കുട്ടിയായിരിക്കും... ഡോക്ടർ അവനുള്ള പ്രായയാമൊന്നും അതിനെ കണ്ടിട്ട് തോന്നുന്നില്ല... സണ്ണി എല്ലാവരോടുമായി പറഞ്ഞു """ അന്ന് മുഴുവൻ വയറ് വേദനയായതിനാൽ കൂടുതൽ ഒച്ചപ്പാട് ഉണ്ടാകാതെ ആരു അടങ്ങി കിടന്നു..... പിറ്റേ ദിവസം രാവിലെ അടങ്ങി കിടന്നെങ്കിലും ഉച്ചയായപ്പോൾ ആരു പാതിയെ വഴക്കുണ്ടാക്കാൻ തുടങ്ങി... അയ്യേ അലീന വഴക്കുണ്ടാകുവാണോ... ഞാൻ കരുതി നല്ല കുട്ടിയാണെന്ന്... റൂമിലേക്ക് കയറി വന്ന അമല ആരുവിനോട് ചോദിച്ചു """ ആരു ഒന്നും മിണ്ടാതെ അമലയെ തന്നെ നോക്കി.... "" രാവിലെ എന്താ കഴിച്ചേ.... ഇത് നാല്ല ഉടുപ്പ‌ണല്ലോ....

എന്തിനാ ചേട്ടൻമാരോട് വഴക്കുണ്ടാക്കിയെ... അങ്ങനെ ഒര്പാട് കാര്യങ്ങൾ അമല ആരുവിനോട് ചോദിച്ചു.... നോക്കി ചെറുതായി ചിരിക്കും എന്നല്ലാതെ ആരു അമലയോട് ഒന്നും മിണ്ടില്ലായിരുന്നു..... "" കൈയിൽ ചോരയാണെന്ന് പറഞ്ഞ് ആരു കൈ കാണിച്ച് കൊടുത്തപ്പോൾ ചോരയല്ല കളർ ആണെന്ന് പറഞ്ഞ് അമല ആരുവിനെ കൊണ്ട് പോയി കൈ കഴുകി കൊടുത്തു.... എന്നിട്ടും വൃത്തിയായില്ലാന്ന് പറഞ്ഞ് കരഞ്ഞ ആരുവിനോട് വൃത്തിയായെന്ന് തറപ്പിച്ച് പറഞ്ഞ് അമല അവളെ ആശ്വാസിപ്പിച്ചു.... അരികിൽ നിന്ന് സണ്ണി ഇതെല്ലാം കാണുന്നുണ്ടായിരുന്നു.... കുറച്ച് നേരം കഴിഞ്ഞപ്പോൾ ആരു പതിയെ മയങ്ങാൻ തുടങ്ങി.... അമല അവളെ കിടത്തി ഷിനിയോടും സണ്ണിയോടും യാത്ര പറഞ്ഞ് പുറത്തേക്ക് പോയി.... പതിവ് പോലെ ആരുവിനെ കാണാൻ മാത്യൂസും, അലിസും, ജോയിയും, വന്നു... ആ ടൈമിലാണ് അമല റൂമിലേക്ക് വന്നത്...

എല്ലാവരെയും ഒര്മിച്ച് കണ്ടപ്പോൾ അവൾക്ക് എന്തോ ചമ്മല് പോലെ തോന്നി... കേറിവാ.. അമലയുടെ അവസ്ഥ മനസിലാക്കി സണ്ണി അവളെ അകത്തേക്ക് വിളിച്ചു.... ഒര് ചിരിയോടെ അമല അകത്തേക്ക് കയറി...... ഇത് അപ്പച്ചനും അപ്പച്ചിയും ചാച്ഛനുമാ.... സണ്ണി അവൾക്ക് എല്ലാവരെ പരിചയപ്പെടുത്തി കൊടുത്തു..... മോളാണോ ആരു മോളെ നോക്കുന്നത്.... കഴുത്തിലേ സ്റ്റെതസ്കോപ് കണ്ട് കൊണ്ട് ആലിസ് അമലയോട് ചോദിച്ചു """ ആ... അല്ല ഞാൻ ഇവിടെതെ പിജിയാണ് കാർഡിയോളജി ഡിപ്പാർട്ട്മെന്റാണ് എന്റെ.... എനിക്ക് അറിയാം അലീനയെ... അത് കൊണ്ട് ജസ്റ്റ് ഒന്ന് കാണാൻ വേണ്ടി വന്നതാ..... അമല എല്ലാവരെ നോക്കി പറഞ്ഞു..... ആണോ.... ഇത്രനേരം ആരു നല്ല വഴക്കായിരുന്നു... ഇപ്പോഴാ ഒന്ന് മയങ്ങിയത്.....

ആരുവിനെ കൊണ്ട് ആലീസ് പറഞ്ഞു """ അപ്പച്ചാ ഇറങ്ങിയാലോ... ഓഫീസിൽ പോകാനുള്ളതല്ലേ... കുറച്ച് കഴിഞ്ഞപ്പോൾ ഷിനി പറഞ്ഞു """ പോകാം.... എണീച്ച് കൊണ്ട് മാത്യൂ പറഞ്ഞു.... അവരുടെ കൂടെ തന്നെ ഷിനിയും, ജസ്റ്റി, ലാലിയും, വൈകുന്നേരം വരാമെന്ന് പറഞ്ഞ് പോയി...... എല്ലാവരും പോയപ്പോൾ സണ്ണിയും, അമലയും, ആരും മാത്രമായി റൂമിൽ.... അന്നാണ് അമലയും സണ്ണിയും ഒര് പാട് സംസാരിച്ചത്.... മടിച്ചാണ് അമല ആരുവിനെ കുറിച്ച് ചോദിച്ചത്.... എന്നാൽ സണ്ണി എല്ലാ കാര്യവും അവളോട്‌ തുറന്ന് പറഞ്ഞു.... എല്ലാം കേട്ടപ്പോൾ അമലക്ക് ആരുവിനോട് സഹതാപം തോന്നി..... പുറത്ത് പോയവർ വൈകുന്നേരം തിരിച്ച് വന്നപ്പോഴാണ് സമയം ഒരുപാടയെന്ന് പറഞ്ഞ് അമല പോയത്... നല്ല പെൺകൊച്ച് അല്ലേ സണ്ണിച്ചാ..... അമല പോയി കഴിഞ്ഞ് ഷിനി സണ്ണിയോട് പറഞ്ഞു """ മ്മ്മ്മ്മ് """ സണ്ണി ചെറുതായൊന്ന് എല്ലാവരെ നോക്കി മൂളി.....

പിറ്റേ ദിവസവും ഉച്ചയായപ്പോൾ അവൾ റൂമിലേക്ക് വന്നു ആരുനോട് കുറച്ചൊക്കെ സംസാരിച്ച് തിരിച്ച് പോയി.... പിന്നെ അതൊരു പതിവായിരുന്നു... പക്ഷേ ആരുവിൽ വലിയ മാറ്റമൊന്നും ഉണ്ടായില്ല.... ഇടക്ക് നോർമലക്കുമ്പോൾ ആരു പറയുമായിരുന്നു '"" സണ്ണിച്ചാ എന്റെ തൊണ്ടയിൽ നിന്ന് നെഞ്ചിലേക്ക് ഒര് വേദന അരിച്ചിറങ്ങുന്ന പോലെ തോന്നുവാ.... ഒന്ന് ഉറക്കെ കരയാൻ പോലും പറ്റുന്നില്ല... അപ്പോഴൊക്കെ വേദനയോടെ സണ്ണി അവളെ ചേർത്ത് പിടിക്കുമായിരുന്നു '''' പിറ്റേ ദിവസം പകൽ ടൈം കിട്ടാത്തത് കൊണ്ട് രാത്രിയാണ് അമല റൂമിലേക്ക് വന്നത്.... റൂമിൽ സണ്ണിയും ആരുവും മാത്രമേ ഉണ്ടായിരുന്നുള്ളു.... അവരോക്കെ എവിടെ....???? ലാലിച്ചനും, ജസ്റ്റി ഒര് പരുപാടിക്ക് പോയിരിക്കുവാ.... വീട്ടിൽ വേറെയാരും ഇല്ലാത്തത് കൊണ്ട് ഷിനിച്ചാൻ വീട്ടിലേക്ക് പോയി.....

ആരുവിനോട് കുറെ സംസാരിക്കുകയും അവൾക്ക് ഫുഡും മെഡിസിനും എടുത്ത് കൊടുത്തതും അമലയായിരുന്നു..... ഇടയ്ക്കൊര് കോൾ വന്നപ്പോൾ പിന്നെ വരാമെന്ന് പറഞ്ഞ് അവൾ പോയി.... പിന്നെ ഒര്പാട് കഴിഞ്ഞരുന്നു അമല തിരിച്ച് വന്നത്..... തിരക്കായിരുന്നോ.... മടുത്ത് വന്ന അവളെ കണ്ട് സണ്ണി തിരക്കി.... ആ സണ്ണിച്ചാ നല്ല തിരക്കായിരുന്നു... ഫുഡ് കഴിച്ചോ..... ഇല്ല സണ്ണിച്ചാ.... മ്മ്മ്മ് "" ഞാൻ ഇപ്പൊ വരാം..... സണ്ണി വേഗം പുറത്ത് പോയി കഴിക്കാനുള്ള ഫുഡ് മേടിച്ച് കൊണ്ട് വന്നു..... നന്നായി വിശന്നത് കൊണ്ട് അവൾ അപ്പോൾ തന്നെ അത് കഴിച്ചു.... വന്ന്....ഫുഡ് പോലും കഴിക്കാൻ ടൈം കിട്ടിയില്ല..... സണ്ണിച്ചാൻ കുറച്ച് ഉറങ്ങിക്കോ... എനിക്ക് എന്തായാലും ഉറങ്ങാൻ പറ്റില്ല കുറച്ച് വർക്ക് ചെയ്ത് തിർകാനുണ്ട്... ലാപ്ടോപ്പ് ടേബിളിലേക്ക് വെച്ച് കൊണ്ട് അവള് പറഞ്ഞു..... അവളെ ഒന്ന് നോക്കി ചിരിച്ചിട്ട് സണ്ണി കിടന്നു.....

സണ്ണിച്ചാ... എണീച്ചേ.... നേരം വെളുത്തു അമല തട്ടി വിളിച്ചപ്പോഴാണ് സണ്ണി എണീച്ചത്..... ഓ സോറി ഞാൻ നന്നായി ഉറങ്ങിപ്പോയി.... സണ്ണി വേഗം എണീച്ച് കൊണ്ട് പറഞ്ഞു """ കുഴപ്പമില്ല ഇല്ല എനിക്ക് നൈറ്റ്‌ വേറെ കോൾ ഒന്നും വന്നില്ല..... അത് കൊണ്ട് ഞാൻ ഇവിടെ തന്നെയുണ്ടായിരുന്നു... ആ പിന്നെ അങ്ങോട്ട് ഒന്ന് നോക്കിക്കേ.... ആരുവിനെ ചുണ്ടികൊണ്ട് അമല പറഞ്ഞു """ അങ്ങോട്ട് നോക്കിയപ്പോൾ സണ്ണി ശരിക്കും ഞെട്ടിപ്പോയി.... എഴുന്നേറ്റ് കുളിച്ച് മിടുക്കിയായിരികുന്ന ആരു.... സണ്ണി നന്ദിയോടെ അമലായെ നോക്കി... സണ്ണിച്ചാ എനിക്ക് പോകാൻ ടൈമായി... ആരുനോടും സണ്ണിയോടും യാത്ര പറഞ്ഞ് അമല വേഗം പോയി..... സണ്ണിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.....

ആരുവിനെ സ്വന്തം പോലെയാണ് അമലയും കാണുന്നത്.... താൻ പലപ്പോഴും ചിന്തിച്ചിരുന്നു ഒര് കല്യാണം കഴിച്ചാൽ ആ പെൺകുട്ടി എങ്ങനെയായിരിക്കും ആരുവിനെ നോക്കുന്നതെന്ന്.... അമലാ നന്നായി ആരുവിനെ നോക്കുന്നുണ്ട്... തന്റെ ലൈഫിലേക്ക് അവളെ കുട്ടണം എന്നുണ്ട് പക്ഷേ അവളുടെ മനസ്സിൽ എന്താണെന്ന് അറിയില്ലലോ... സണ്ണി ചിന്തിച്ചു """ അന്ന് വൈകുന്നേരമാണ് അമല പിന്നെ വന്നത്.... അപ്പോൾ തന്നെ എല്ലാവരോടും യാത്ര പറഞ്ഞ് പെട്ടന്ന് പോവുകയും ചെയ്തു.... അന്ന് രാത്രിയും പിറ്റേന്ന് പകലും, രാത്രിയും, അവൾ റൂമിലേക്ക് വന്നതേയില്ല.... അവളെ കാണാത്തത്തിൽ എല്ലാവർക്കും സങ്കടം ഉണ്ടായിരുന്നു... കോൺടാക്ട് നമ്പർ പോലും ഇല്ലല്ലോയെന്നോർത്ത് സണ്ണി സങ്കടപെട്ടു.....

പിറ്റേ ദിവസം ഉച്ചയായപ്പോൾ അമല റൂമിലേക്ക് വന്ന് എല്ലാവരെ കണ്ട് പെട്ടെന്ന് തിരികെ പോയി.... അന്ന് അമലക്ക് നല്ല തിരക്കുണ്ടായിരുന്നു... ഐസിയുവിൽ നിന്ന് ഒരുപാട് ലേറ്റയിട്ടാണ് അവൾ ഇറങ്ങിയത്..... സ്റ്റെപ് ഇറങ്ങി താഴെക്ക് ഓടുമ്പോഴാണ് ഏതിരെ വരുന്ന ഷിനിയെ കണ്ടത്..... ഇത്ര സ്പീഡിൽ എങ്ങോട്ടാ....പാതിയെ പോ വീഴും.. അവളെ കണ്ട് ഷിനി പറഞ്ഞു """ എനിക്ക് അത്യാവശ്യമായി ഒര് സ്ഥലം വരെ പോണം... ഇന്നാണേൽ ഒര് പാട് ലൈറ്റായി ഇനിയും താമസിച്ചാൽ ഓട്ടോ പോലും കിട്ടില്ല.... സ്പീഡിൽ മുന്നോട്ട് നടന്ന് കൊണ്ട് അമല പറഞ്ഞുവെങ്കിലും പെട്ടന്ന് എന്തോ ഓർത്ത് നിന്നും..... അതേയ് റൂമിൽ ഇന്ന് നിങ്ങൾ എല്ലാവരും ഉണ്ടോ...??? ഉണ്ടല്ലോ എന്തേയ്..... സണ്ണിച്ചാനോ...???? സണ്ണി.... ച്ചാനും ഉണ്ട്....???

എന്തേയ്... എന്നാൽ റൂമിലേക്ക് പോകാം വാ... മുന്നോട്ട് നടന്ന് കൊണ്ട് അവൾ പറഞ്ഞു"" അമലയുടെ പോക്ക് കണ്ട് അന്തംവിട്ട് നിൽക്കുകയായിരുന്നു ഷിനി... നീ വരുന്നില്ലേ... മുന്നോട്ട് നടന്ന് കൊണ്ടവൾ ചോദിച്ചു.... വരുവാ... വിളിച്ച് പറഞ്ഞ് കൊണ്ട് ഷിനി പുറകെ ഓടി.... 11 മണിയായിട്ടും ഉറങ്ങാതെ അച്ചായന്മാരോട് സംസാരിച്ചിരിക്കുവായിരുന്നു ആരു..... പഴേ പോലെ അവൾ സംസാരിച്ച് തുടങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും.... പെട്ടന്ന് അകത്തേക്ക് കയറി വരുന്ന അമലയെ കണ്ട് എല്ലാവരും സംസാരം നിർത്തി അവളെ നോക്കി.... സണ്ണിച്ചായാ എനിക്ക് അത്യാവശ്യമായി ഒര് സ്ഥലം വരെ പോണം.. ഒര് പാട് ലേറ്റായി ഇച്ചായൻ എന്നെ ഒന്ന് കൊണ്ടാക്കാമോ....????

അകത്ത് കയറിയയുടനെ അമല സണ്ണിയോട് ചോദിച്ചു """ അവളുടെ 'ഇച്ചായൻ ' വിളിയിൽ എല്ലാരും പരസ്പരം മുഖത്തോട് മുഖം നോക്കി.... സണ്ണിച്ചാ.... ഒന്നും മിണ്ടാതെ ഇരിക്കുന്ന സണ്ണിയെ അമല ഒന്നുടെ വിളിച്ചു.... എന്ത് ചെയ്യുമെന്നറിയാതെ സണ്ണി സഹോദരങ്ങളെ നോക്കി... പോയിട്ട് വാ സണ്ണിച്ചാ.... ചിരിയോടെ ജസ്റ്റി പറഞ്ഞു ശെരിയാ പോയി വാ സണ്ണിച്ചാ..... ലാലി പറഞ്ഞു ഇങ്ങനെ ഇരിക്കാതെ വേഗം പോ സണ്ണിച്ചാ... ഷിനിയും പറഞ്ഞു എല്ലാവരും തന്നെ കളിയാക്കുന്നതാണെന്ന് സണ്ണിക്ക് മനസിലായി.... എല്ലാവരെ ഒന്ന് നോക്കിയിട്ട് സണ്ണി പോകാനായി എണീച്ചു..... വാ... അമലയോട് പറഞ്ഞിട്ട് സണ്ണി പുറത്തേക്കിറങ്ങി..... കീ എടുക്കാതെ എങ്ങോട്ടേക്ക സണ്ണിച്ചാ.... പുറകിൽ നിന്ന് ഷിനി വിളിച്ച് ചോദിച്ചു """ മറന്നെടാ.... നെറ്റിയിൽ തടവി കൊണ്ട് സണ്ണി പറഞ്ഞു """

മറവി കുറച്ച് കൂടുന്നുണ്ട്.... ചിരിയോടെ ജസ്റ്റി പറഞ്ഞു അതേയ്.... ഇങ്ങോട്ടേക്കുള്ള വഴി മറക്കല്ലേ... കീ കൊടുത്ത് കൊണ്ട് ലാലി പറഞ്ഞു """ ഞാൻ വന്നിട്ട് നീ ഉറങ്ങിയാൽ മതി... ഇതിനുള്ള മറുപടി അപ്പോൾ തരാം.... ലാലിയെ നോക്കി കൊണ്ട്‌ സണ്ണി പറഞ്ഞു """ കസിന്റെ മാരേജ് ഫങ്ക്ഷന് പങ്കെടുക്കനായിരുന്നു അമല പോയത്.... അവിടെയെത്തിയപ്പോൾ സണ്ണിയെ നിർബന്ധിച്ച് അവൾ പുറത്തിറങ്ങി അമ്മയെയും പപ്പയെയും പരിചയപ്പെടുത്തി കൊടുത്ത ശേഷം നാളെ കാണാമെന്ന് പറഞ്ഞ് സണ്ണിയെ യാത്രയാക്കി.... തിരികെ വന്ന സണ്ണിയെ ഉറങ്ങാതിരുന്ന സഹോദരങ്ങൾ നന്നായിട്ട് വാരി.... 'സണ്ണിച്ചാ 'സണ്ണിച്ചാ ' എന്ന് ആവർത്തിച്ച് വിളിച്ച് ലാലി, ജസ്റ്റി സണ്ണി കളിയാക്കി... സണ്ണികാണേൽ എന്ത് മറുപടി കൊടുക്കും എന്നറിയില്ലായിരുന്നു.....

ഈ മുരടന്റെ മനസ്സിൽ ഉറങ്ങി കിടക്കുന്ന ഒര് കാമുകൻ ഉണ്ടെന്ന് എല്ലാവർക്കും മനസിലായില്ലേ... കളിയോടെ ലാലി സണ്ണിയെ നോക്കി പറഞ്ഞു അതിനെന്താ.... നാല്ല പെങ്കൊച്ച... പോരാത്തതിന് ഹാർട്ടിന്റെ ഡോക്ടറും.... അല്ലങ്കിലും വീട്ടിൽ ഒര് കാർഡിയോളജി ഡോക്ടർ ഉള്ളത് നല്ലതാ... സണ്ണിയെ സപ്പോർട്ട് ചെയ്ത് കൊണ്ട് ഷിനി പറഞ്ഞു.... സണ്ണി ഷിനിയെ തന്നെ സൂക്ഷിച്ച് നോക്കി..... ഓ...... ഇത് എന്തിനുള്ള പുറപ്പാടാണെന്ന് ഞങ്ങൾക്ക് മനസിലായി അല്ലേ ലലിച്ചാ... ജസ്റ്റി ലാലിയെ നോക്കി കൊണ്ട് ചോദിച്ചു """ പോടാ അത് കൊണ്ട് ഒന്നുല്ല.... നാല്ല പെൺങ്കൊച്ച.... ഞാൻ വേണേൽ അപ്പച്ചനോട് പറഞ്ഞ് ശെരിയാക്കാം ചേട്ടായി....

ഷിനി വേഗം സണ്ണിയെ നോക്കി പറഞ്ഞു ആ പറഞ്ഞിട്ട്.... സണ്ണി തിരിച്ച് ചോദിച്ചു നിങ്ങളുടെ കല്യാണം നടക്കു..... ആ എന്നിട്ട്..... എന്നിട്ട് പിന്നെ എനിക്ക് കല്യാണ പ്രായമാകുമല്ലോ.... അപ്പോൾ ചേട്ടായി ചെറുതായി ഒന്ന് എന്നെ ഹെൽപ്പ് ചെയ്താൽ മതി.... സണ്ണിയിൽ നിന്ന് അകന്ന് മാറി ക്കൊണ്ട് ഷിനി പറഞ്ഞു """ ഗുഡ് നൈറ്റ്‌.... നാളെ രാവിലെ കാണാം.... ഷിനിയോട് കൂടുതൽ ഒന്നും പറയാതെ സണ്ണി വേഗം കിടന്നു..... അച്ചോടാ പാവം... സണ്ണിയെ നോക്കി കൊണ്ട് ലാലി പറഞ്ഞു """" എനിക്കും അവസരം വരും.... എല്ലാവരെ നോക്കി പറഞ്ഞിട്ട് സണ്ണിക്ക് അടുത്തായി ഷിനി കിടന്നു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story