പ്രണയ പ്രതികാരം: ഭാഗം 22

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

സണ്ണിയുടെ അമലയുടെ മകൻ റായാനെ കളിപ്പിച്ചൊണ്ട് ഇരിക്കുവായിരുന്നു ഷിനി..... തൊട്ടടുത്ത് തന്നെ സണ്ണിയും, ലാലിയും, ഉണ്ടായിരുന്നു എന്നാലും എന്റെ ഷിനിച്ചാ ഞാൻ ആലോചിക്കുവായിരുന്നു.... ഷിനിയെ നോക്കി കൊണ്ട് ലാലി പറഞ്ഞു എന്ത്‌...? പെട്ടന്ന് ഷിനി ചോദിച്ചു അല്ല നമ്മളൊക്കെ ഏതെങ്കിലും പെൺപിള്ളേരെ നോക്കിയൽ ഓടിച്ച് തല്ലുന്ന പുള്ളിയാണ് ഈ നിൽക്കുന്ന നമ്മുടെ സണ്ണിച്ചൻ... എന്നിട്ട് നോക്കാൻ വന്ന ഡോക്ടറെ വളച്ച് കെട്ടി ഇപ്പോ അതിൽ ഒര് കുഞ്ഞുമായി.... റയാനെ നോക്കി കൊണ്ട് ലാലി പറഞ്ഞു """ എന്നാലും എന്റെ സണ്ണിച്ചാ ഈ മസിലു പെരുപ്പിച്ച് നടന്നിട്ട് വെല്ല്യയേച്ചിയെ വളച്ചെടുത്തില്ലേ.... സമ്മതിക്കണം... അങ്ങോട്ടേക്ക് വന്ന ജസ്റ്റി സണ്ണിയെ ചിരിയോടെ പറഞ്ഞു """ അതിന് ആര് വളച്ചു... നിങ്ങളുടെ ചേച്ചിയാണ് എന്നെ വളച്ചത്... പാവം ഞാൻ... ഞാൻ എന്റെ മോളെ നോക്കാൻ വേണ്ടിയാ ഹോസ്പിറ്റൽ പോയത് വെറുതെ ആവിശം ഇല്ലാത്തത് പറഞ്ഞുണ്ടാകരുത് പാവം കിട്ടും..... നിഷ്കളങ്കമായി സണ്ണി പറഞ്ഞു അയ്യോ എന്ത് പാവം....

പുത്തൻപുരകൽ വേറെയാരും ഉണ്ടാകില്ല സണ്ണിചാന്റെ അത്രയും പാവം... കൈയിൽ ഇരുന്ന ചിപ്സിന്റെ പാക്കറ്റ് പൊടിച്ചോണ്ട് ലാലി പറഞ്ഞു """ ഉള്ളതാടാ പറഞ്ഞത്..... നിങ്ങളെക്കാൾ കൂടുതൽ എന്റെ കൂടെ ഉണ്ടായിരുന്നത് ദേ ഇവനാണ്... ഇവനോട് ചോദിച്ചു നോക്ക് സണ്ണി ഷിനിയെ ചുണ്ടി കൊണ്ട് പറഞ്ഞു പിന്നെ ചേട്ടായി വെല്ല്യച്ചിയെ നോകാറേ ഇല്ലായിരുന്നു... ചേച്ചി തിരിച്ച് പോകുമ്പോൾ പുറകെ ചേട്ടായി പോയിട്ടേയില്ല.... അതേപോലെ ഒര് ദിവസം ചേച്ചിയെ കണ്ടില്ലെകിൽ ചേട്ടായിക് ഒര് വിഷമവും ഇല്ലയിരുന്നു... എന്നോട് ചോദിക്കാറും ഇല്ല ആ ഡോക്ടർ എവിടെ പോയെന്ന്.... അല്ലേ ചേട്ടായി..... ഷിനി ചിരി അടക്കി സണ്ണിയെ നോക്കി കൊണ്ട് പറഞ്ഞു """ സണ്ണി ദയനീയമായി ഷിനീയെ ഒന്ന് നോക്കി..... പയ്യെ ഷിനിയുടെ ചിരി പൊട്ടിച്ചിരിയായി.... അയ്യേ എന്നാലും ചേട്ടായി ഇത്രക്ക് വേണ്ടായിരുന്നു.... ഈ മസിലു വെച്ച് പ്രേമിക്കാൻ നാണമില്ലേ.... ജസ്റ്റി ഒന്നുടെ സണ്ണിയെ കളിയാക്കി... നീ അവിടെയുള്ള ഒര് നഴ്സു കൊച്ചിനെ എപ്പോഴും നോകാറുണ്ടായിരുന്നുവെന്ന് ഞൻ ഇപ്പോ ആൻസിയോട് പറയും.... പറയണോ...???

ഷിനിയെ നോക്കി കൊണ്ട് സണ്ണി ചോദിച്ചു """ സണ്ണി അത് പറഞ്ഞപ്പോൾ ഷിനി ചിരി നിർത്തി വേഗം ചുറ്റും നോക്കി.... ആൻസി എങ്ങാനും കേട്ടാൽ തീർന്നുവെന്ന് കരുതിയാൽ മതി... ഷിനി മനസ്സിൽ ചിന്തിച്ചു """" ഇപ്പോഴും നിർത്താതെ ചിരിക്കുന്നത് ലാലിയായിരുന്നു..... നി കൂടുതൽ ചിരിക്കണ്ട ഞാൻ അഞ്ചുനെ ഒന്ന് കാണുന്നുണ്ട്... ലാലിയെ നോക്കി സണ്ണി പറഞ്ഞു """ അത് കേട്ടപ്പോൾ ലാലിയുടെ ചിരിയും നിന്നും....... ഓഹ്.... അപ്പൊ എന്നെ നോക്കാൻ ഇരുന്നിട്ട് ഇതായിരുന്നല്ലേ നിങ്ങൾക്ക് ഹോസ്പിറ്റലിൽ പണി.... അങ്ങോട്ടേക്ക് വന്ന ആരു ലാലിയുടെ കൈയിൽ നിന്ന് ചിപ്സ് തട്ടി പറിച്ചോണ്ട് ചോദിച്ചു """" പിന്നെ ഞങ്ങൾക്ക് വേറെയെന്തേലും പണി വേണ്ടേ... നിനക്ക് ചുമ്മാ കിടന്നാൽ മതി എന്നിട്ട് ഇടക്ക് ബോധം തെളിയുമ്പോൾ ചവിട്ടുന്നു, കുത്തുന്നു, കടിക്കുന്നു, അങ്ങനെ എന്തൊക്കെ ചെയ്തു... അത് ഒക്കെ സഹിച്ചു ഞങ്ങൾ ഇരുന്നില്ലേ.... ലാലി പറഞ്ഞു """" ചുമ്മാ അല്ലല്ലോ അപ്പച്ചൻ എനിക്ക് വേണ്ടി കൊണ്ട് വന്ന ആപ്പിളും, ഓറഞ്ച്, ഒക്കെ നിങ്ങൾ അല്ലേ തിന്നരത്.... എനിക്ക് ഒര് കഷ്ണം പോലും കിട്ടിയില്ല... സങ്കടത്തോടെ ആരു പറഞ്ഞു

""" ഓഹ് അപ്പൊ അത് ഒന്നും നിനക്ക് തരാത്തത് കൊണ്ടാണല്ലേ നീ ഇടക്ക് ഇടക്ക് ബോധം വരുമ്പോൾ എന്നെ തല്ലിയത്... ലാലി ആരുവിന്റെ കൈയിൽ നിന്നും ചിപ്സ് പാക്കറ്റ് തട്ടി പറിച്ചോണ്ട് പറഞ്ഞു """ ചെറുതായ്.... ലാലിയുടെ കൈയിൽ നിന്നും ചിപ്സ് മേടിക്കാൻ നോക്കി കൊണ്ട് ആരു പറഞ്ഞു """ ലാലിച്ചാ ചിപ്സ് താ എനിക്ക് വിശക്കുവാ... പാക്കറ്റ് ലാലി തരാതായപ്പോൾ കെഞ്ചി കൊണ്ട് ആരു ലാലിയോട് പറഞ്ഞു """ എന്റെ ആരു, നീയാല്ലേ കുറച്ച് നേരത്തെ ഒര് പ്ലേറ്റ് ചോറ് തിന്നത് എന്നിട്ട് ഇപ്പോ വിശക്കുവാനെന്നോ..... വിശ്വാസം വരാത്ത പോലെ ജസ്റ്റി ആരുവിനോട് ചോദിച്ചു.... """ എന്താണെന്നാറിഞ്ഞുട വല്ലാത്ത വിശപ്പ്.... വയറ്റിൽ തോട്ട് കൊണ്ട് ആരു പറഞ്ഞു സണ്ണിച്ചാ ചേച്ചിയോട് ഒന്ന് ചോദിക്കണം ഇവളുടെ അസുഖം മാറാനുള്ള മരുന്നാണോ അതോ വിശപ്പ് കൂടാനുള്ള മരുന്നാണോ കൊടുത്തതെന്ന്.... പാതിരാത്രിയോക്കെ എണിച്ചാ പറയുന്നത് വിശക്കുവാനെന്ന്.... ജസ്റ്റി എല്ലാവരോടുമായി പറഞ്ഞു """ ആരു ആണേൽ ചിപ്സ് തിന്നുന്ന തിരക്കിലായിരുന്നു...... ലാലിച്ച!!!!!!!!! വിളികേട്ട് ഞെട്ടി എല്ലാവരും പുറത്തേക്ക് നോക്കി അപ്പൊ ദേ ദേഷ്യപെട്ട് വരുന്നു അഞ്ചു..... ലാലിച്ചാ എന്നെ കൂട്ടാൻ വരാന്ന് പറഞ്ഞതല്ലേ... എന്നിട്ട് എന്താ വരാത്തത്.... ദേഷ്യപ്പെട്ട് അഞ്ചു ലാലിയോട് ചോദിച്ചു

""" അയ്യോ ഞാൻ മറന്ന് പോയി... ഇള്ളിചോണ്ട് ലാലി പറഞ്ഞു മാറാകും,,,, ദേഷ്യത്തിൽ പറഞ്ഞിട്ട് അഞ്ചു ആരുവിന് അടുത്തായി ഇരുന്നു... കല്യാണം കഴിയുന്നതിന് മുൻപ് ഇവിടെ വരുന്നത് അത്ര നല്ലതല്ല.... അഞ്ജുവിനെ ഒന്നാക്കി കൊണ്ട് ഷിനി പറഞ്ഞു """ കല്യാണത്തിന് മുൻപ് സ്വർഗത്തിൽ നിന്ന് ഇറങ്ങതായാളണ് എന്നോട് ഇപ്പോ പറയുന്നത്... ഷിനിയെ നോക്കി ഒന്ന് പുച്ഛിച്ച് അഞ്ചു പറഞ്ഞു """ ഞാൻ അടുക്കളയിലേക്ക് പോട്ടെ... വിശക്കുവാ..... വന്നിട്ട് ബാക്കി തരാം ലാലിച്ചാ.... ലാലിയോട് പറഞ്ഞിട്ട് അഞ്ചു അടുക്കളയിലേക് നടന്നു...... വെല്ല്യച്ചി ചോറ് ...വിശക്കുവാ.... അടുക്കളയിലേക്ക്‌ ചെന്ന അഞ്ചു അമലയോട് പറഞ്ഞു """" വെല്ല്യച്ചി എനിക്കും വിശക്കുവാ.... അഞ്ചുവിന് പുറകെ വന്ന ആരുവും പറഞ്ഞു """" എനിക്കും ചെറുതായി വിശക്കുന്നു... ഞനും കഴിച്ചിട്ടു വരാം... അടുക്കളയിലേക്ക് നടന്ന് കൊണ്ട് ലാലി സഹോദരങ്ങളോട് പറഞ്ഞു """ കഴിക്കാൻ പോയ ആരെയും കാണുന്നില്ലല്ലോ സണ്ണിച്ചാ നമ്മുക്ക് ഒന്ന് പോയി നോക്കാം..... ഷിനി സണ്ണിയെയും ജസ്റ്റിയെയും കൂട്ടി അടുക്കളയിലേക്ക് പോയി....

അവിടെ ചെന്നപ്പോൾ മൂന്നും കൂടെ ഭക്ഷണത്തിനോട് എന്തോ വൈരാഗിയം പോലെ തിന്നുവായിരുന്നു..... ആരുവിന് ആൻസി വരി കൊടുക്കുവായിരുന്നു... അതിന്റെ കൂടെ അടുത്തുള്ള പ്ലേറ്റിൽ നിന്നൊക്കെ അവൾ കൈ ഇട്ട് വരുന്നുണ്ട്.... നിനക്ക് വീട്ടിൽ നിന്നും ഒന്നും തിന്നാൻ തരുന്നില്ല... അഞ്ചുവിന്റെ തീറ്റ കണ്ട് ഷിനി ചോദിച്ചു """ ഇവിടുത്തെ അത്ര ടെസ്റ്റിൽ തരാറില്ല... കഴിച്ചോണ്ട് തന്നെ അഞ്ചു മറുപടി പറഞ്ഞു """ നല്ല ചിക്കൻ കറി.... ലാലി സണ്ണിയെ നോക്കി പറഞ്ഞു താ നോക്കട്ടെ... ജസ്റ്റി വാ തുറന്ന് കൊണ്ട് ലാലിയെ നോക്കി പറഞ്ഞു "" ലാലി കുറച്ച് ചോറും കറി കൂടെ ഉരുട്ടി ജസ്റ്റിയുടെ വായിൽ വെച്ച് കൊടുത്തു.... ശെരിയാ നല്ല കറിയാണല്ലോ.... അഞ്ചുവിന്റെ പ്ലേറ്റിൽ നിന്ന്കുറച്ചെടുത്ത് കഴിച്ച് കൊണ്ട് സണ്ണി പറഞ്ഞു """ എന്റെ ഇച്ഛയാ പിള്ളേര് കഴിക്കട്ടെ, ഇച്ചായനും വേണേൽ വേറെ തരാം.... ചിക്കൻ കറി കൊണ്ട് ടേബിളിലേക്ക് വന്ന അമല സണ്ണിയോട് പറഞ്ഞു """" വേറെ പ്ലേറ്റ് ഒന്നും വേണ്ടടി ദേ ഇതിലേക്ക് ഇട്ടാൽ മതി... വേറെ പ്ലേറ്റിലേക്ക് ചോറും കറി വിളബാൻ തുടങ്ങിയ അമലയെ തടഞ്ഞ് കൊണ്ട് സണ്ണി പറഞ്ഞു... അമല പിന്നെ ഒന്നും പറയാതെ അഞ്ജുവിന്റെ പ്ലെയ്റ്റിലേക്ക് എല്ലാം വിളമ്പി... ഇതൊക്കെ കണ്ടപ്പോൾ ഷിനീകും വേണം... ടി ആൻസി എനിക്കും തടി...

ആരുവിന് വരി കൊടുക്കുന്ന ആൻസിയോട് ഷിനി പറഞ്ഞു.... "" അങ്ങനെ ചായ കുടിക്കാൻ സമയമയപ്പോൾ എല്ലാവരും കൂടിയിരുന്ന് ചോറ് കഴിച്ചു പുത്തൻപുരകൽ അങ്ങനെ സന്തോഷം മാത്രം നിറഞ്ഞ് പോകുവായിരുന്നു..... അവിടെ എല്ലാവർക്കും പരസ്പരം സ്നേഹവും, വിശ്വാസവും, മാത്രമേ ഉണ്ടായിരുന്നുള്ളു.... പതിവ് പോലെ ഒര് വൈകുനേരം എല്ലാവരും കൂടി ഇരുന്ന് ചായ കുടിക്കുവായിരുന്നു.... ആൻസിയുടെ സ്പെഷ്യൽ കായ് വറുത്തത് ഉണ്ടായിരുന്നു.... അത് കഴിക്കാനായി കൃത്യം ടൈം ആയപ്പോൾ അഞ്ചു എത്തി.. എല്ലാവരും കൂടെ തമാശ പറഞ്ഞ് ചായ കുടിക്കുമ്പോഴും അമല മിണ്ടാതെ ഒതുങ്ങി നില്കുവായിരുന്നു.... അവളുടെ മാറ്റം മനസിലായെങ്കിലും സണ്ണി ഒന്നും ചോദിക്കാൻ നിന്നില്ല... എന്തേലും ഉണ്ടേൽ അപ്പൊ തന്നെ പറയുന്നവൾ ആയിരുന്നു അമല... അത് കൊണ്ട് തന്നെ പറയട്ടെയെന്ന് അവൻ കരുതി """ പിറ്റേ ദിവസം ഉച്ച കഴിഞ്ഞിട്ടും അമലയിൽ മാറ്റമെന്നും കാണാത്തത് കൊണ്ട് കരണമെന്താണെന്ന് എല്ലാവരും കൂടെ ചോദിക്കാൻ തുടങ്ങി..... വെല്ല്യച്ചി എന്നതാ പ്രശ്നം... എന്തിനാ ഇങ്ങനെ വിഷമിച്ചിരിക്കുന്നെ... അമലയുടെ അടുത്തേക്ക് ഇരുന്ന് കൊണ്ട് ആരു ചോദിച്ചു """ എല്ലാവരോടും പറയാൻ ബുദ്ധിമുട്ടാണെൽ സണ്ണിച്ചാനോട്‌ പറഞ്ഞാൽ മതി... ഞങ്ങൾ മാറി തരാം....

മിണ്ടാതിരിക്കുന്ന അമലയെ കണ്ട് ഷിനി പറഞ്ഞു """ ഇവിടെ അങ്ങനെ രഹസ്യങ്ങൾ ഒന്നുമില്ല... എല്ലാവരോടും പറയാൻ പറ്റുന്നതാണേൽ പറഞ്ഞാൽ മതി.... അങ്ങോട്ടേക്ക് വന്ന സണ്ണി പറഞ്ഞു """ അത്.... അഖിലയുടെ കല്യാണം നടക്കില്ല ഇച്ഛയാ.... അത് മുടങ്ങി.... കരച്ചിലോടെ അമല പറഞ്ഞു """ ""അമലയുടെ സഹോദരിയാണ് അഖില... മുബൈയിൽ mmbs ന് പഠിക്കുവാണ്‌ അഖില... അമലയുടെ നാട് എറണാകുളമാണെകിലും പരൻസ് ഒക്കെ മുബൈയായാണ്‌ ഉള്ളത്... അവിടെയാണ് അവരുടെ ബിസിനസ്‌... രണ്ട് മാസം കഴിഞ്ഞ് അഖിലയുടെ കല്യാണം നാട്ടിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്നു.. അതിന് മുൻപ് അടുത്ത മാസം ലാസ്റ്റ് നിച്ഛയം മുബൈ തന്നെ നടത്താൻ തീരുമാനിച്ചു കാരണം ചെക്കന്റെ ഫാമിലി പകുതിയും മുബൈയാണ്... കൂടാതെ ചെക്കൻ അവിടെ ഡോക്ടറും.. ഡോക്ടർ എബി,.... """"" കല്യാണത്തിന് വേണ്ടിയുള്ള എല്ലാം ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു... പിന്നെ ഇപ്പോ നടക്കില്ലന്ന് പറയുന്നത് എന്തിനാ.... വിശ്വാസം വരാതെ സണ്ണി ചോദിച്ചു '""" അത് ഇച്ഛയാ..... അമല കരയാൻ തുടങ്ങി

""" നീ ഒന്ന് തെളിച്ച് പറയുണ്ടോ അമലേ... കല്യാണം നടക്കില്ലന്ന് പറയാൻ കരണം എന്താണെന്ന്.. ദേഷ്യത്തോടെ സണ്ണി ചോദിച്ചു """ എനിക്ക് ഒന്നും അറിയാന്മേല ഇച്ചായാ... മമ്മിയെ ആണേൽ കരച്ചിലാ... പപ്പാ ആണേൽ ആരോടും മിണ്ടാതെ ഓഫീസിൽ തന്നെയിരിക്കുവാ... അഖില ഞാൻ വിളിച്ചിട്ട് ഫോൺ പോലും എടുക്കുന്നില്ല.... കരഞ്ഞോട് അമല പറഞ്ഞു " അതിന് വെല്ല്യച്ചി ഇങ്ങനെ വിഷമിച്ചിട്ട് എന്താ കാര്യം...? ആരു ചോദിച്ചു അമലേ നീ എന്റെ ഫോണിൽ നിന്ന് അവളെ വിളിക്ക്.... അവൾ എടുക്കും... എന്നിട്ട് എന്താ കാര്യം എന്ന് ചോദിക്ക്.... അല്ലേൽ നമ്മുക്ക് പോകാം..... അമലയെ സമാധാനിപ്പിച്ച് കൊണ്ട് സണ്ണി പറഞ്ഞു """ മ്മ്മ്മ്..... ഞങ്ങൾ എല്ലാവരുമില്ലേ.... എന്ത്‌ പ്രോബ്ലം ആണേലും അത് നമ്മൾ ഒരുമിച്ച് തിർക്കും... അമലയെ സമാധാനിപ്പിച്ച് കൊണ്ട് ഷിനിയും പറഞ്ഞു """ അമല എല്ലാവരെ ഒന്ന് നോക്കിയിട്ട് അഖിലയെ വിളിക്കാൻ റൂമിലേക്ക് പോയി എന്നാലും എന്തായിരിക്കും കല്യാണം നടക്കില്ലന്ന് പറയാൻ കരണം.... ലാലി ആലോചനയുടെ എല്ലാവരോടുമായി ചോദിച്ചു """ എല്ലാവരുടെ മനസിലും അത് തന്നെയായിരുന്നു ചിന്ത..... എന്താണ് എല്ലാവരും കൂടെ ഒര് ചർച്ച... ആർക്കേലും എന്തേലും പണി കൊടുകാമെന്നാണോ...??? അങ്ങോട്ടേക്ക് വന്ന മാത്യുസ് എല്ലാവരോടുമായി ചോദിച്ചു

""" ഒന്നുല്ല അപ്പച്ചാ ചുമ്മാ വർത്താനം പറയുവായിരുന്നു... ഷിനി വേഗം പറഞ്ഞു "" ആഹാ എന്നാൽ ഞങ്ങൾക്കും കുറച്ച് കാര്യങ്ങൾ പറയാനുണ്ട്... അങ്ങോട്ടേക്ക് അലിസിനെ ജോയിയെയും നോക്കി കൊണ്ട് മാത്യൂ പിള്ളേരോട് പറഞ്ഞു'''' എന്നതാ അപ്പച്ചാ കാര്യം.... സണ്ണി മാത്യൂസിനോട് ചോദിച്ചു "" ആരുവിന്റെ കാര്യം തന്നെ... ഇവളെ ഇങ്ങനെ നിർത്താനാണോ നിങ്ങളുടെ തീരുമാനം.... കെട്ടിച്ച് വിടണ്ടേ... നല്ലൊരു ആലോചന വന്നിട്ടുണ്ട്.. നമ്മുക്ക് അത് നടത്തിയാലോ.... മാത്യു എല്ലാവരെ നോക്കികൊണ്ട് പറഞ്ഞു """ എല്ലാവരുടെ നോട്ടം ആരുവിന്റെ മുഖത്തെക്ക് തന്നെയായിരുന്നു... ആരു ഒന്നും മിണ്ടുന്നില്ലെന്ന് കണ്ട് മാത്യു ആരുവിന് അരികിലേക്ക് ഇരുന്നു.... മോളെ....ഇപ്പോഴും നിന്റെ മനസ്സിൽ ആ കൊച്ചു തന്നെയാണോ...? സംശയത്തോടെ മാത്യൂ ആരുവിനോട് ചോദിച്ചു """ അറിയില്ല അപ്പച്ചാ.... എനിക്ക് അറിവില്ലാത്ത പ്രായത്തിൽ മനസ്സിൽ കയറിയതാ... പറിച്ച് കളയാൻ കഴിഞ്ഞിട്ടില്ല ഇത് വരെ.... വേദനയോടെ ആരു പറഞ്ഞു """ എന്ന് കരുതി ജീവിത കാലം മുഴുവൻ ഓർത്തിരിക്കാനാണോ തീരുമാനം.... സണ്ണിയുടെ, ഷിനിയുടെ, കല്യാണം കഴിഞ്ഞു... ലാലിയുടെ ആണേൽ പറഞ്ഞും വെച്ചു.... പിന്നെ ജസ്റ്റി.... ആരുവിന്റെ കഴിഞ്ഞിട്ട് മതി എനിക്ക് എന്ന ഇവൻ പറയുന്നത്...

മോള് കരണം ഇവിടെയാരുടെ സന്തോഷം ഇല്ലാതാകരുത്... മാത്യു ആരുവിനെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു """ ഞാൻ കാരണം ആരുടെയും സന്തോഷം ഇല്ലാതാകില്ല അപ്പച്ചാ... അപ്പച്ചൻ തീരുമാനിച്ചോ എനിക്ക് സമ്മതമാ... ആരുഎല്ലാവരോടുമായി പറഞ്ഞു """ അങ്ങനെ ഞങ്ങളുടെ സന്തോഷത്തിന് വേണ്ടി നീ കല്യാണത്തിന് സമ്മതിച്ചിട്ട് കാര്യയാമില്ല.... ഷിനി ആരുനോട് പറഞ്ഞു""" അപ്പച്ചാ.... ഇപ്പോ വന്ന ആലോചന വേണ്ടാന്ന് പറഞ്ഞേക്ക്... ഇവൾക്ക് കുറച്ച് നാള് കൂടി കഴിഞ്ഞിട്ട് കല്യാണം നോക്കിയാൽ മതി... അപ്പോഴേക്കും ദേവന്റെ കാര്യത്തിൽ ഒര് തീരുമാനം എടുത്തോളാം.... സണ്ണി പറഞ്ഞു """ എന്ത്‌ തീരുമാനമെടുകാന ചേട്ടായി... ഷിനീ വേഗം ചോദിച്ചു """ ആരു ദേവേട്ടനെ കണ്ട് സംസാരിക്കട്ടെ... ദേവനും ഇഷ്ട്ടമാണേൽ കല്യാണം നടത്തം... അഞ്ചു എല്ലാവരോടുമായി പറഞ്ഞു """ പക്ഷേ എന്നെ പോലെ 'ഭ്രാന്തിയായ കൊലപാതകിയെ' റാമിന് ഇഷ്ട്ടാമകില്ല.... സങ്കടത്തോടെ ആരു പറഞ്ഞു """ ആരുവിന്റെ വാക്ക് കേട്ട് എല്ലാവർകും വിഷമമായി.... പിന്നെ ഒന്നും മിണ്ടാതെ മാത്യു, ആലീസും, ജോയ്, അവരുടെ റൂമിലേക്ക് പോയി... ആരു.... ദേവന് ഇഷ്ട്ടമല്ലാന്ന് പറയുവാണേൽ നമ്മൾ അപ്പൊ തന്നെ അത് വേണ്ടാന്ന് വെക്കുന്നു.... അതല്ലേ ശെരി... ജസ്റ്റി ആരുനോട് ചോദിച്ചു

""" ആരും.. നിന്നെ വേണ്ടാത്ത ഒരാളെ ഇനി കാത്തിരിക്കുന്നതിൽ അർത്ഥമില്ല.. അത് കൊണ്ട് എത്രയും പെട്ടന്ന് നമ്മൾ ദേവേട്ടനെ കണ്ട് എല്ലം പറയുന്നു... താല്പര്യമില്ലന്ന് പറയുവാണേൽ അപ്പൊ തന്നെ മനസ്സിൽ നിന്ന് കളയുന്നു.... അഞ്ചു ആരുനോട്‌ പറഞ്ഞു """ മ്മ്മ്മ് """" ആരു പയ്യെ ഒന്നും മൂളി അപ്പോഴേക്കും വീട്ടിൽ വിളിച്ച് കഴിഞ്ഞ് അമല വന്നിരുന്നു..... അഖില എന്ത് പറഞ്ഞു... സണ്ണി ചോദിച്ചു അത് ഇച്ഛയാ അവളുടെ കോളേജിൽ എന്തോ പ്രശ്നം ഉണ്ടായി... പിന്നെ.. പിന്നെ അവളുടെ ബഗിൽ നിന്ന് മയക്ക്‌ മരുന്ന് കിട്ടി പോലീസ് കേസ് ആയി എന്നൊക്കെയാ പറയുന്നത്... ചെക്കന്റെ വിട്ടുകാർ ഇതറിഞ്ഞപ്പോൾ വേണ്ടാന്ന് വെച്ചതാണെന്ന്.... അവൾക്ക് ഇതിൽ ഒരറിവുമില്ല ഇച്ഛയാ.. എന്റെ അനിയത്തി തെറ്റ് ഒന്നും ചെയ്യില്ല... കരഞ്ഞോട് അമല പറഞ്ഞു എന്നാൽ ചേട്ടായിയും വെല്ല്യച്ചി പോയിട്ട് വാ.. അവിടെ ചെന്നാൽ സത്യമറിയാലോ... ഷിനി സണ്ണിയോടായി പറഞ്ഞു""" മ്മ്മ് """ പോകാം.... സണ്ണി പറഞ്ഞു ഞാനും വരാം സണ്ണിച്ചാ.... ജസ്റ്റി പറഞ്ഞു എന്നാൽ ഞാനും.... ആരു കൂടെ പറഞ്ഞു എന്നാൽ ഞാനുമുണ്ട്.... അഞ്ചും വേഗം പറഞ്ഞു അതേയ് പ്രശ്നം തിർകാനാ അവിടെ പോകുന്നത്.... അത് കൊണ്ട് നീ പോകണ്ട... ലാലി അഞ്ചുനോട്‌ പറഞ്ഞു ഞാൻ പോകും.... അഞ്ചു വാശി പോലെ പറഞ്ഞു

""" എല്ലാവരും കൂടെ ഒര്മിച്ച് മാറി നിന്നാൽ അപ്പച്ചൻ ചോദിക്കും... ഞാനും അമലയും പോയി അവിടുത്തെ സിറ്റുവേഷൻ അറിയികം... അപ്പൊ നിങ്ങൾ വന്നാൽ മതി.... തത്കാലം അപ്പച്ചൻ ഒന്നുമാറിയണ്ട.... സണ്ണി പറഞ്ഞു """ ഇവളെ കൊണ്ട് പോയിക്കോ... ഒര് വക്കിൽ കൂടെയുള്ളത് നല്ലതാ... ഷിനി അഞ്ചുവിനെ നോക്കി കൊണ്ട് സണ്ണിയോട് പറഞ്ഞു "" അപ്പൊ ഞാനോ.... ലാലി വേഗം ചോദിച്ചു"" നിന്റെ ആവിശം വന്നാൽ വിളികാം.... സണ്ണി പറഞ്ഞു ഞാൻ വരുന്നില്ല.... മുഖം വിറപ്പിച്ച് കൊണ്ട് ലാലി പറഞ്ഞു എന്നാൽ ശെരി വരണ്ട... പിന്നെ സണ്ണിച്ചാ അങ്ങോട്ടു വരാനാ ക്യാഷ് അയച്ചു താ എന്നൊക്കെ പറഞ്ഞ് എന്നെ വിളിക്കരുത്.... സണ്ണി തക്കിത്തോടെ ലാലിയോട് പറഞ്ഞു """ അയ്യോ ഞാൻ വെറുതെ പറഞ്ഞതാ ഞാൻ വരുന്നുണ്ട്.... ഇളിച്ചോണ്ട് ലാലി പറഞ്ഞു """ പിറ്റേ ദിവസം ബിസിനസ്‌ കാര്യത്തിനായി മുബൈക്ക് പോകാൻ സണ്ണി മാത്യൂനോട്‌ അനുവാദം ചോദിച്ചു... ആ കൂടെ തന്നെ അമലയുടെ വീട്ടിൽ കല്യാണത്തിന്റെ ചില കാര്യങ്ങളും ഉണ്ടെന്ന് പറഞ്ഞ് അമലയെ കൂടെ കൂട്ടി.... അഞ്ചു വീട്ടിൽ കാര്യം പറഞ്ഞ അനുവാദം മേടിച്ച് മുംബൈക്ക് പോകാൻ തീരുമാനിച്ചു """ ❤️❤️❤️❤️❤️❤️❤️❤️❤️ ഹലോ... ടാ ഞങ്ങൾ ഇവിടെ എത്തി """" ആണോ ചേട്ടായി... ചേച്ചി അവളും എവിടെ..? എന്റെ അടുത്തുണ്ട്....

ആർക്കും കുഴപ്പമൊന്നുമില്ല... അവിടെ എല്ലാവരോടും ഞങ്ങൾ ഇവിടെയെത്തിയെന്ന് പറഞ്ഞേക്ക്.... എന്നാൽ ശെരി ചേട്ടായി.... കാര്യമെന്താണെന്ന് അറിഞ്ഞിട്ട് വിളിക്ക് ആ ശെരിയെട.... വിളികാം..... ❤️❤️❤️❤️❤️❤️❤️ വീട്ടിലേക്ക് വന്ന് കയറിയ ചേച്ചിയെ, ചേച്ചിയുടെ ഭർത്താവിനെ കണ്ട് അഖില ആദ്യയം ഒന്ന് ഭയാണെങ്കിലും പിന്നീട് താങ്ങാൻ ഒര് തോള് കിട്ടിയ പോലെ അഖില ഓടി പോയി അമലയെ കെട്ടി പിടിച്ച് ഉറക്കെ കരഞ്ഞു..... ഇത്രയും ദിവസം മനസ്സിൽ ഒതുക്കിയ കണ്ണീര ഇപ്പോ പോകുന്നതെന്ന് എല്ലാവർക്കും മനസിലായി അത് കൊണ്ട് ആരും ഒന്നും പറഞ്ഞില്ല..... കുറച്ച് കഴിഞ്ഞപ്പോൾ അഖിലയുടെ കരച്ചിൽ ഒന്നടങ്ങി.... പിന്നെ എല്ലാവരെ ഒന്ന് നോക്കിയ ശേഷം അഞ്ചുവിന്റെ കൈയിൽ നിന്ന് റായനെ മേടിച്ച് റൂമിലേക്ക് പോയി """ കുളി കഴിഞ്ഞ് കുറച്ച് നേരം ഉറങ്ങിയാ ശേഷം അമലയും, സണ്ണിയും, അഞ്ചു അഖിലായോട് കാര്യങ്ങൾ ഒക്കെ ചോദിക്കാൻ തീരുമാനിച്ചു... ആദ്യയം ഒന്നും മിണ്ടില്ലെകിലും പയ്യെ അവൾ കാര്യങ്ങൾ പറഞ്ഞ് തുടങ്ങി.... ഡാർവിൻ..... അതാണ് അവന്റെ പേര്.... സഹോദരന് വേണ്ടി ചാകാനും, കൊല്ലാനും മടിക്കാത്തവൻ.... സഹോദരൻ ചെയുന്ന എന്ത് വൃത്തികെട്ട പരിപാടിക്കും കൂട്ട് നില്കുന്നവൻ.... ഇവിടുത്തെ ബിസിനസ്‌ ലീഡറും, രാഷ്ട്രീയ നേതാവുമായ അലക്സ് ഡേവിഡിന്റെ രണ്ട് മക്കളിൽ മുത്തവൻ...!!!! ഇളയവൻ മാർട്ടിൻ....!!!! സഹോദരന് വേണ്ടി കൊല്ലാനും, ചാകനും ഡാർവിൻ ഇറങ്ങിയപ്പോൾ..

ആരെ വേണമെങ്കിലും പച്ചക്ക് കൊല്ലാൻ ഒര് മടിയും ഇല്ലാത്തവനായി മാർട്ടിൻ മാറി.... ഞങ്ങളുടെ കോളേജിലെ സീനിയറായിരുന്നു മാർട്ടിൻ.... കോളേജിൽ വന്ന കാലം മുതൽ അവൻറെ പേര് കേൾക്കാൻ തുടങ്ങിതാ... ആരെ പേടിയില്ലാതാ കോളേജിൽ പോലും കയറാതെ നടക്കുന്നവൻ..... റാങ്കിങ്ങിന്റെ പേരിൽ ആരെ വേണേലും കൊല്ലാൻ വരെ അവൻ തയാറായിരുന്നു... അവനെതിരെ കംപ്ലയിന്റ് കൊടുക്കാൻ ആരും ദൈര്യം കാണിക്കില്ല.... അവൻറെ കൂടെ കോളേജിലെ പ്രിൻസിപ്പാളും, അധ്യാപകരും, ഉണ്ടായിരുന്നു..... അത് കൊണ്ട് പരാതി പറഞ്ഞിട്ടും ഒര് കാര്യം ഇല്ലായിരുന്നു..... ഒരേ കോളേജിലാണെങ്കിലും അവന് എന്നെ അറിയില്ലായിരുന്നു.... ഒര് ദിവസം എബിച്ചാനെ കാണാൻ പോയിട്ട് ഞാൻ തിരികെ വരുവായിരുന്നു.... ട്രാഫിക് കൂടുതലായത് കൊണ്ട് നേരെ വരാതെ ചെറിയൊരു ഊടുവഴിയിലൂടെയാ വരുവയിരുന്നു ഞാൻ.... കുറച്ച് ദൂരം പോയി കഴിഞ്ഞപ്പോൾ ഞാനൊര് പെൺകുട്ടിയുടെ കരച്ചിൽ കേട്ടു... ആദ്യം വെറുതെ തോന്നിയതാണെന്ന കരുതിയത്.... പക്ഷേ പിന്നിടു കേട്ടപ്പോൾ വണ്ടി സൈഡാക്കി കരച്ചിൽ കേട്ട ഭാഗത്തേക്ക് ഞാൻ ഓടി പോയി നോക്കി.... അവിടെ ചെന്നപ്പോ മാർട്ടിനും, അവൻറെ ഫ്രണ്ട്സും, ചേർന്ന് ഒര് പാവം പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതാ ഞാൻ കണ്ടത്.....

ഞാൻ ശെരികും പേടിച്ച് പോയിരുന്നു.... അവളെ എങ്ങനെ രക്ഷിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു... അവർ ആ പെൺകുട്ടിയെ തല്ലി പലതും ചോദിക്കുന്നുണ്ടായിരുന്നു... അപ്പോഴേക്കെ അവൾ ഇല്ലന്ന രീതിക്ക് തലയാട്ടുവായിരുന്നു.... എന്റെ ഫോണിൽ നിന്ന് അവർ ചെയ്യുന്ന എല്ലാ കാര്യവും വീഡിയോ എടുക്കാൻ എനിക്ക് പറ്റി.... പക്ഷേ അപ്പോഴേക്കും മാർട്ടിൻ ആ പെൺകുട്ടിയെ കുത്താൻ കത്തി എടുത്തിരുന്നു... എനിക്ക് ആ നിമിഷം എന്റെ ജീവൻ പോയാലും ആ കുട്ടിയെ രക്ഷിക്കണമെന്നെ ഉണ്ടായിരുന്നുള്ളു.... അതിന് അവരുടെ ശ്രദ്ധ മാറ്റാൻ എന്റെ മുമ്പിൽ എന്നെ കാണിച്ച് കൊടുക്കുക എന്ന ഒറ്റ വഴിയെ ഉണ്ടായിരുന്നുള്ളൂ..... ഷാള് കൊണ്ട് മുഖം കവർ ചെയ്ത് പേടിച്ച് കരയും പോലെ ഞാൻ അവിടെ നിന്ന് അലറി കരഞ്ഞു.... സൗണ്ട് കേട്ട് തിരിഞ്ഞ് നോക്കിയ അവർ കാണുന്നത് കൈയിൽ ഫോണും പിടിച്ച് നിൽക്കുന്ന എന്നായാ.... അവരുടെ ശ്രദ്ധ എന്റെ നേർക്ക് ആയപ്പോൾ അവരെ തള്ളിമാറ്റി ആ പെൺകുട്ടി ഓടി.... അത് കണ്ടപ്പോൾ ഞാനും ഓടി... ഇരുട്ട് വീണ് തുടങ്ങിയത് കൊണ്ട് അവർക്ക് എന്നെയോ ആ പെൺകുട്ടിയെയോ കണ്ട് പിടിക്കാൻ പറ്റിയില്ല.... പക്ഷേ അവൾക്ക് പരിക്ക് പറ്റിയത് കൊണ്ട് ഒര് പാട് ദൂരം പോകാൻ പറ്റില്ലന്ന് എനിക്കറിയാമായിരുന്നു....

അത് കൊണ്ട് ഞാനാ കുട്ടിയെ അവിടെ മുഴുവൻ തിരഞ്ഞു...... ഒടുവിൽ ഞാനാ കുട്ടിയെ വഴി വെച്ച് കണ്ടു... ശരീരം മുഴുവൻ മുറിവായിരുന്നു... അവര് കാണാതെ ആ രാത്രി തന്നെ ആ കുട്ടിയെ ഹോസ്പിറ്റൽ എത്തിക്കാൻ എനിക്ക് കഴിഞ്ഞു.... അവർക്ക് എന്നെ മനസ്സിലായിട്ടില്ലന്ന് കരുതി സമാധാനത്തോടെ ഇരിക്കുവായിരുന്നു ഞാൻ.... പക്ഷേ പിന്നീടെനിക്ക് കോളേജിൽ ഇത് വരെ ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങി... ഒര് ദിവസം രാവിലെ ലാബിലേക്ക് പോകും വഴി എന്നെ ആരോ ആളില്ലാത്ത ക്ലാസ്സ്‌ റൂമിലേക്ക് പിടിച്ച് തള്ളി... അവിടെ എനിക്കറിയാത്ത ഒരാൾ ഉണ്ടായിരുന്നു... ഞാൻ വാതിലിൽ ശക്താമായി അടിച്ചു... കുറച്ച് കഴിഞ്ഞപ്പോഴേക്കും പുറത്ത് നിന്ന് റൂം തുറന്നു.. ആ കോളേജിലെ എല്ലാവരും ഉണ്ടായിരുന്നു പുറത്ത്.... ഞാൻ എത്ര പറഞ്ഞിട്ടും ആരും എന്നെ വിശ്വസിച്ചില്ല.... അന്ന് വൈകുനേരം എബിച്ചാൻ എന്നെ വിളിച്ചപ്പോൾ ഒര് തെറ്റും ഞാൻ ചെയ്തിട്ടില്ലന്ന് പറയാൻ ഓടിപ്പോയതാ... പക്ഷേ അവിടെ എന്നെ കാത്തിരുന്നത് വേറെ ഒര് ദുരന്തമായിരുന്നു..... എബിച്ചാന്റെ കൈയിൽ എന്റെ മോർഫ് ചെയ്ത കുറെ ഫോട്ടോസ് ഉണ്ടായിരുന്നു.... ഞാൻ പറഞ്ഞതൊക്കെ എബിച്ചാൻ വുശ്വസിച്ചെങ്കിലും ഇച്ചായന്റെ വീട്ടുകാർക്ക് വിശ്വാസം വന്നില്ല.... വീട്ടുകാരെ എതിർത്ത് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് എബിച്ചാൻ പറഞ്ഞു....

അതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ എന്റെ ബാഗിൽ നിന്ന് മയക്ക് മരുന്ന് കിട്ടിയെന്ന് പറഞ്ഞ് പോലീസ് കോളേജിൽ നിന്ന് എന്നെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയത്... എങ്ങനെ അത് എന്റെ ബാഗിൽ വന്നുവെന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു...... പോലീസ് സ്റ്റേഷൻ ആണെന്ന് പറഞ്ഞ് അവർ എന്നെ കൊണ്ട് പോയത് ആൾ താമസം ഇല്ലാത്ത ഒര് സ്ഥലത്തേക്കായിരുന്നു..... അവിടെ എത്തിയപ്പോഴാണ് ഇതിനൊക്കെ പിന്നിൽ മാർട്ടിന്റെ ചേട്ടൻ 'ഡാർവിൻ ' ആണെന്ന് മനസിലായത്...... അന്ന് അവിടുന്ന് ഓടുന്നതിന്റെ ഇടക്ക് എന്റെ ഐഡി കാർഡ് മിസ്സയിരുന്നു.... ആ ബഹളത്തിന്റെ ഇടയിൽ എനിക്ക് അത് നോക്കാൻ പറ്റിയില്ല.... പിന്നെ ഞാനത് മറന്നു.... അത് അന്ന് തന്നെ അവരുടെ കൈയിൽ കിട്ടിയത് കൊണ്ട എന്നെ കൂടുതൽ അവർ അന്വേഷികാതിരുന്നത്.... അന്ന് മുതൽ അവർ എന്റെ പുറകെയുടായിരുന്നു.... അത് ഞാനറിഞ്ഞിരുന്നില്ല..... അവർക്ക് ആവിശം ആ പെൺകുട്ടിയെയും എന്റെ കൈയിലുള്ള തെളിവുകളുമായിരുന്നു... അവർ അവിശപ്പെട്ടത് പ്രകാരം എന്റെ ഫോൺ ഞാനവർക്ക് കൊടുത്തും... ആ കൂട്ടി എവിടെയാണെന്ന് എനിക്കറിയില്ലന്ന് ഞാൻ പറഞ്ഞു... അപ്പോൾ അവരുടെ ആവിശം ആ പെൺകുട്ടിയെ കണ്ട് പിടിച്ച് കൊടുക്കണം എന്നായിരുന്നു.....

അവരുടെ കൈയിലുള്ള എന്റെ ഫോൺ ഉപയോഗിച്ച് അവർ എന്നും എന്നെ വിളിച്ച് പേടിപ്പിക്കാൻ തുടങ്ങി.... എത്ര ചോദിച്ചാലും ആ കൂട്ടി എവിടെയാ എന്ന് പറയില്ലെന്ന് ഞാൻ നേരത്തെ തീരുമാനിച്ചിരുന്നു..... എനിക്ക് വിശ്വാസമുള്ള ഒര് ഫ്രണ്ടിന്റെ വീട്ടിൽ അവളെ ഞാൻ ഏല്പിച്ചിരിക്കുവാണ്‌... ഫ്രണ്ടിന്റെ പേര് റോയ് ഒരു പോലീസ് ഓഫീസറാണ്.... അവളെ നേരിട്ട് പോയി കാണുന്നത് റിസ്ക്കാണെന്ന് കരുതി പുറത്ത് നിന്ന് ഞാൻ കോൺടാക്ട് ചെയ്തിരുന്നു.... മായ അതാണ് ആ കുട്ടിയുടെ പേര്... അവളിലൂടെയാ മാർട്ടിനെ അവന്റെ അപ്പനെ, ചേട്ടനെ, ഞാൻ ശെരികുമാറിയുന്നത്...... മായയുടെ അച്ഛൻ മരിച്ച് പോയി.... അമ്മയെ സഹോദരങ്ങളെ സംരഷികൻ വേണ്ടിയാ അറിയാതെ ഈ നാട്ടിൽ അവൾ ജോലിക്ക് വന്നത്... വീടിന്റെ അടുത്തുള്ള 'ഭാസ്കരൻ 'എന്നയാള അവളെ ഇവിടെ കൊണ്ട് വന്നാക്കിയത്.... 'ദേവയാനി' എന്ന ഒര് സ്ത്രീയുടെ കൈയിൽ അവളെ ഏല്പിച്ച് അയാൾ പോയി.... രണ്ട് ദിവസം കഴിഞ്ഞാണ് മയക്ക്‌ മനസിലായത് താൻ ചതിക്കപെടുവായിരുന്നുവെന്ന്.... ദേവയാനിയുടെ അരികിൽ വരുന്ന എല്ലാം പെൺകുട്ടികളെ അവർ ആവിശകാർക്ക് വിൽകാറുണ്ട്..... അവിടെ ഏതുന്നവർക്ക് രക്ഷപെടാൻ പിന്നെ ഒരവസരം പോലും കിട്ടാറില്ല..... അതേ പോലെ അവർ മായയെയും മാർട്ടിന് വിറ്റു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story