പ്രണയ പ്രതികാരം: ഭാഗം 23

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

എത്രയും പെട്ടന്ന് ഇവിടുത്തെ കാര്യങ്ങൾ തിർത്തിട്ട് ദേവന്റെ അരികിലേക്ക് പോകാൻ അവൾ ആഗ്രഹിച്ചു.. പക്ഷേ അവൾ അറിഞ്ഞിരുന്നില്ല തന്റെ പാതി ഉടനെ ഇങ്ങോട്ടേക്ക് വരുമെന്ന്... """ പിറ്റേ ദിവസം രാവിലെ അഞ്ചു എണിച്ചപ്പോൾ കാണുന്നത് ടെൻഷനടിച്ച് നടക്കുന്ന അഖിലയെയാണ്..... നീ എന്തിനാ ഇങ്ങനെ പേടിച്ചിരിക്കുന്നത്...? അത് ഡാർവിൻ ഇപ്പോ വിളിക്കും, ഞാൻ എന്ത് പറയും, തെളിവ് കൈ മാറിയില്ലങ്കിൽ അവർ മായയെ ഉപദ്രവിക്കില്ലേ...??? അത് ഒക്കെ നിന്റെ തോന്നലാ അഖിലേ... അവർ മായയെ ഒന്നും ചെയ്യില്ല, ചെയണമായിരുന്നെൽ ഇപ്പോ ചെയ്തേനെ, അവർക്ക് നിന്നെ പേടിപ്പിച്ച് കാര്യം നടത്തണമെന്നേയുള്ളു.... എന്തായാലും അവൻ വിളിക്കട്ടെ, എന്ത് പറയണമെന്ന് ഞാൻ പറഞ്ഞ് തരാം., അതെ പോലെ പറഞ്ഞാൽ മതി.. അഖില അഞ്ചുവിന് പറഞ്ഞ് കൊടുത്തു..... ❤️❤️❤️❤️❤️❤️❤️❤️ ആരു നീ ഇത് എങ്ങോട്ടാ നേരം വെളുക്കും മുൻപ്.... രാവിലെ എണീച്ച് റെഡിയക്കുന്ന ആരുവിനെ കണ്ട് ജസ്റ്റി ചോദിച്ചു ചെറിയോര് ഷോപ്പിങ്, പിന്നെ നമ്മുടെ ദേവയാനിയെ ഒന്ന് പരിജയപെടണം.. ദേവയാനിയിലുടെ അല്ലേ മാർട്ടിന്റെ അരികിലെത്താൻ പറ്റു, പിന്നെ കുറച്ച് ഡ്രസ്സ്‌ എടുക്കണം...ഇതേ പോലത്തെ സാധാ ഡ്രസ്സ്‌ എടുത്താൽ അവർ എന്നെ മൈൻഡ് ചെയ്യില്ല....

അത് കൊണ്ട് കുറച്ച് മോഡേണാക്കണം... ചിരിയോടെ ആരു പറഞ്ഞ മോഡേൺ ആക്കുന്നതൊക്കെ കൊള്ളാം ഒര് പാട് വേഷം കെട്ടാൻ നിന്നാൽ നാളെത്തന്നെ സണ്ണിച്ചാൻ നിന്നെ പാക്ക് ചെയ്യും, പറഞ്ഞേക്കാം.... മുഖം തുടച്ച ട്രാക്കി ആരുവിനു നേരെ എറിഞ്ഞ് കൊണ്ട് ലാലി പറഞ്ഞു.. """" ഓ അറിയവേ... ആരു പറഞ്ഞു ദേ ആരു, അറിയാലോ ദേവയാനിയുടെ അരികിൽ ചെല്ലാൻ മാത്രമേ നിനക്ക് പ്രമിസ്ഷൻ ഉള്ളു... പിന്നെ നമ്മൾ കണ്ട് പിടിക്കുന്ന ആളെ ദേവായനിക്ക് പരിചയപ്പെടുത്തി കൊടുത്താൽ നിന്റെ റോൾ കഴിയും, പിന്നെ വാശി പിടിക്കാതെ നാട്ടിലേക്ക് പോയേക്കണം.... തക്കിത്തോടെ ജസ്റ്റി പറഞ്ഞു മ്മ്മ്മ്മ് """" ആരു തലകുലുക്കി..... പോയിക്കോ.... ഞങ്ങൾ പുറകെയുണ്ടക്കും... വിളിച്ചാൽ മതി... ലാലി പറഞ്ഞു """ ❤️❤️❤️❤️❤️❤️ രണ്ട് പ്രാവിശ്യം ഫുൾ റിങ് ചെയ്ത് അവസാനിച്ച് കഴിഞ്ഞ് പിന്നെയും കോൾ വന്നപ്പോഴാണ് അഖില ഡാർവിന്റെ കോൾ എടുത്തത്.... എന്ത് പറ്റി അഖില നിന്റെ കൂട്ടുകാരി എന്റെ കൈയിലാണ് ഉള്ളതെന്ന് നീ മറന്നുപോയോ...? അഖില കോൾ എടുത്തപ്പോൾ തന്നെ ഡാർവിൻ അവളോട് ചോദിച്ചു

""" ഞാൻ മറന്നിട്ടില്ല മിസ്റ്റർ ഡാർവിൻ അലക്സ്, അതെ പോലെ നിങ്ങളും മറക്കരുത്, നിങ്ങളുടെ നാശത്തിന്റെ താക്കോൽ എന്റെ കൈയിൽ ഉണ്ടെന്ന്.... ഒട്ടും പതർച്ചയില്ലാതെ തന്നെ അഖില പറഞ്ഞു അപ്പുറത്ത് നിന്ന് മറുപടിയൊന്നും കേൾക്കാത്തത് കൊണ്ട് അഖില പിന്നെയും പറഞ്ഞ് തുടങ്ങി..... എനിക്ക് അറിയാം മിസ്റ്റർ ഡാർവിൻ നിന്റെ മനസ്സിൽ എന്താണെന്ന്, ആ തെളിവുകൾ ഞാൻ നിന്നെ ഏല്പിച്ചാലും മായയെ എനിക്ക് കിട്ടാൻ പോകുന്നില്ല.. കരണം നിങ്ങൾ അവളെ കൊല്ലും കൂടെ എന്നെയും, അത് കൊണ്ട് ആ തെളിവുകളൊന്നും ഞാൻ തരാൻ പോകുന്നില്ല... ഇനി എന്നെ കൊന്ന് കളഞ്ഞ് തെളിവുകൾ ഇല്ലാതാക്കാനാണ് നിന്റെ ഉദ്ദേശമെങ്കിൽ അതും നടക്കാൻ പോകുന്നില്ല, എനിക്കോ മായയൊക്കെ എന്തേലും പറ്റിയാൽ ആ നിമിഷം നിങ്ങൾക്ക് എതിരെയുള്ള എല്ലാം തെളിവുകളും പുറലോകമറിയും... അതിനുള്ള എല്ലാം പ്ലാനും തയാറാകിട്ടാ ഞാൻ നിന്ന് സംസാരിക്കുന്നത്....!!!! ഭീഷണിയാണോ...? അപ്പുറത്ത് നിന്ന് ഡാർവിന്റെ സൗണ്ട് """"" ഭീഷണിയല്ല ഒര് പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ... ആ തെളിവുകൾ ഞാൻ തിരിച്ച് തരാം, അല്ലകിൽ നശിപ്പിച്ച് കളയാം.... പകരം എനിക്ക് മായയെ വേണം, മായയെ മാത്രമല്ല എനിക്ക് നഷ്ടമായ എല്ലം തിരികെ വേണം,

നിങ്ങൾ മുടക്കിയ എന്റെ കല്യാണം വരെ... എന്റെ ഡിമാൻഡ് അംഗീകരിക്കാൻ തയാറാണെകിൽ മാത്രം ഇനി എന്നെ വിളിച്ചാൽ മതി, അല്ലകിൽ നശിക്കാൻ തയാറായിക്കോ... മിനിസ്റ്റർ ആക്കാൻ കാത്തിരിക്കുന്ന നിങ്ങളുടെ അച്ഛനോടും പറഞ്ഞേക്ക് ഒന്നും നടക്കില്ലെന്ന്.. എല്ലം നഷ്ടപ്പെട്ട് നിൽക്കുന്ന എനിക്കിനി ഒന്നും നോക്കാനില്ല മിസ്റ്റർ ഡാർവിൻ.... അപ്പോ പറഞ്ഞbപോലെ ആലോചിച്ചിട്ട് വിളിക്ക്... ബൈ.... അമ്മോ..... കോൾ കട്ടക്കി അഖില ഒര് നീണ്ട ശ്വാസം എടുത്തു... അപ്പോഴാണ് എല്ലാവരും തന്നെ അത്ഭുതത്തോടെ നോക്കി നിൽക്കുന്നത് അവൾ കാണുന്നത്.... താൻ ഇങ്ങനെ പേടിക്കാതെ നിന്ന് പറയുമെന്ന് ആരും കരുതി കാണില്ലെന്ന് എല്ലാവരുടെ മുഖഭാവത്തിൽ നിന്ന് തന്നെ അവൾക്ക് മനസ്സിലായി... എല്ലാവരെ ഒന്ന് നോക്കി ചിരിച്ചിട്ട് അഖില റൂമിലേക്ക് കയറിപ്പോയി..... """" ❤️❤️❤️❤️❤️❤️❤️❤️❤️ മുംബൈയിലെ തെരുവിലൂടെ ദേവയാനിയെ അന്വേഷിച്ച് നടക്കുവായിരുന്നു ആരു..... ലാലിയുടെ ഇവിടുത്തെ കോൺടാക്ട് വെച്ച് ദേവനിയുടെ ഫോട്ടോ കിട്ടിയിരുന്നു, അതെ പോലെ അവരെ എവിടെയൊക്കെ കാണാറുണ്ട് എന്നും.... ഇവിടെയെല്ലാവർക്കും അവരെക്കുറിച്ച് നല്ല അഭിപ്രായമാണ്, അത് അവരുടെ കഴിവ്... ആരു ചിന്തിച്ചു അവസാനം ദേവാനിയെ കണ്ടു....

ഒര് ഷോപ്പിങ് കോംപ്ലക്സിൽ വെച്ച് ഡ്രസ്സ്‌ എടുക്കുന്ന അവരെ ആരു അത്ഭുതത്തോടെ നോക്കി... എത്ര സ്‌നേഹത്തോടെയാണ് അവർ എല്ലാവരോടും സംസാരിക്കുന്നത്.... കണ്ടാൽ ഒര് 50 വയസ് പറയും, മാന്യമായ രീതിയിൽ വസ്ത്രം ധരിച്ച്, കഴുത്തിൽ ഒര് മല മാത്രം, കൈയിൽ രണ്ട് വള,നെറ്റിയിൽ വലിയ ഒര് പൊട്ട്, അതിന് മുകളിൽ ഒര് കുറിയും, നിഷ്കളങ്ക നിറഞ്ഞ മുഖം, മൊത്തത്തിൽ നാട്ടിലെ ഒര് തറവാട്ടമ്മാ ലുക്ക്‌ ഉണ്ട് അവരെ കാണാൻ..... അരികിൽ നില്കുന്നവരോട് ഒക്കെ സ്‌നേഹത്തോടെ സംസാരിക്കുന്ന അവരെ ആരു കുറച്ച് നേരം നോക്കി നിന്നും... എന്ത് പറഞ്ഞ് അവരെ പരിജയപെടുമെന്ന് കരുതി ഇരിക്കുവായിരുന്നു ആരു, പിന്നെ പതിയെ അവരുടെ അരികിലേക്ക് നടന്ന് അവര് കാണാതെ അവരുടെ ബാഗ് എടുത്ത് സൈഡിലേക്ക് മാറി നിന്നു.... കുറച്ച് കഴിഞ്ഞപ്പോൾ അവർ ബില്ലിംഗ് സെക്ഷൻലേക്ക് പോകുന്നത് കണ്ട് അവര് കാണാത്ത ആരു പുറകെ പോയി.... ബില്ല് ചെയ്ത് ക്യാഷ് കൊടുക്കാൻ നേരെത്താണ് ബാഗ് മിസ്സായെന്ന് ദേവയാനിക്ക് മനസിലായത്.... ബില്ലിംഗ് സെക്ഷനിൽ ഉള്ളവരോട് വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് ദേവയാനി ബാഗ് തപ്പാൻ തുടങ്ങി... അപ്പോഴാണ് അവരുടെ അരികിലേക്ക് ചെറു ചിരിയോടെ ആരു കടന്ന് ചെന്നത്..... അവിടെ കിടന്നു കിട്ടിയതാണ്, ഇത് ആൻറിയുടെ ആണെന്ന് മനസ്സിലായി,

അത് കൊണ്ട് തിരികെ തരാൻ വന്നതാ.... ചിരിയോടെ അവരോട് പറഞ്ഞ്, ബാഗ് അവരുടെ കൈയിൽ കൊടുത്ത ശേഷം ആരു വേഗം തിരിഞ്ഞ് നടന്നു... 'മോളെ ' യെന്ന് ദേവയാനി ആരുവിനെ വിളിച്ചെങ്കിലും ആരും ശ്രദ്ധിക്കാത്ത പോലെ വേഗം നടന്നു... ഇനി അവർ തന്റെ പുറകെ വരുമെന്ന് ആരുവിന് ഉറപ്പായിരുന്നു... പിന്നെ ആരു അവിടെ നില്കാതെ കുറച്ച് ഡ്രസ്സ് എടുതാ ശേഷം വേഗം റൂമിലേക്ക് തിരികെപ്പോയി.... ❤️❤️❤️❤️❤️❤️❤️❤️ പിറ്റേദിവസം ഡാർവിൻറെ കോൾ ഒന്നും കാണാത്തതുകൊണ്ട് അഖിലക്ക്‌ ടെൻഷനായെങ്കിലും അഞ്ചു അവളെ സമാധാനപ്പെടുത്തി.... നമ്മൾ അങ്ങോട്ട് വിളിക്കുമോ എന്നറിയാൻ വേണ്ടിയാണ് ഡാർവിൻ വിളിക്കാതിരിക്കുന്നത്... അഞ്ചു അഖിലയോട് പറഞ്ഞു """ പിറ്റേ ദിവസവും ആരു ദേവയാനിയെ കാണാൻ പോയി, യാദൃശ്ചികം എന്ന രീതിക്ക്‌ ആരു ദേവയാനിയുടെ മുമ്പിൽ പെട്ടുവെങ്കിലും ഇന്നലെ കണ്ട ഭാവം കാണിച്ചതെയില്ല.... ആരുവിനെ കണ്ടപ്പോൾ ദേവയാനിക്ക്‌ വേഗം മനസ്സിലായി... അവരും മിണ്ടാൻ ശ്രമിച്ചെങ്കിലും ആരു ഒഴിഞ്ഞുമാറി """ അതിന്റെ പിറ്റേ ദിവസവും ഡാർവിൻ അഖിലയെ വിളിച്ചില്ല... """ അന്ന് വൈകുന്നേരം ദേവയാനിയെ ആരു പിന്നെയും കണ്ടു.... ഇനിയും മിണ്ടാതിരുന്നാൽ ശരിയാവില്ലന്ന് തോന്നിയത് കൊണ്ട് ആരു അവരോട് മിണ്ടാൻ പോയി....

പേര് ചോദിച്ചപ്പോൾ ' ഡയാന 'യെന്ന് കള്ളം പറഞ്ഞു... ആരുവിനെ എങ്ങനെയും അവരുടെ കൂടെ നിർത്തണമെന്ന് ദേവയാനിക്ക് തോന്നുന്ന രീതിയിലായിരുന്നു അവളുടെ സംസാരം """" ❤️❤️❤️❤️❤️❤️ രണ്ട് ദിവസങ്ങൾക്ക് ശേഷം ഡാർവിൻ അഖിലയെ വിളിച്ച്, അവളുടെ ആവശ്യം എന്ത് തന്നെയായാലും അത് അംഗീകരിക്കാൻ തയ്യാറാണെന്ന് പറഞ്ഞു.... അഖിലയുടെ ആവശ്യം എബിയുടെ വീട്ടുകാരുടെ മുൻപിൽ തൻറെ നിരപരാധിത്വം തെളിയിക്കുക എന്നതായിരുന്നു... അത് ചെയ്തോളാമെന്ന് ഡാർവിൻ അവൾക്ക് വാക്ക് കൊടുത്തു.... അത് ചെയ്ത ശേഷം വിളിക്ക്, അപ്പൊ തെളിവുകൾ നിങ്ങളെ ഏൽപ്പിക്കാം പകരം മായയെ വിട്ട് തന്നാൽ മതിയെന്ന് അഖില പറഞ്ഞു """ അത് ശരിവെച്ച് ഡാർവിൻ കോൾ കട്ട് ചെയ്തു..... അഖില കോൾ കട്ട് ചെയ്ത് എല്ലാവരെയും നോക്കി... എല്ലാവരുടെ മുഖത്തും ഒര് ആശ്വാസം ഉണ്ടായിരുന്നുവെങ്കിലും അഞ്ജുവും സണ്ണിയും ചെറുതായൊന്ന് ചിരിച്ചതേയുള്ളൂ...... എന്താ ഇച്ഛയാ ഒര് സന്തോഷമില്ലാത്തത്.... അമല സണ്ണിയോട് ചോദിച്ചു ഡാർവിൻ ഇതൊക്കെ സമ്മതികുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു

പക്ഷേ അതിനുള്ളിൽ അവൻ എന്തെങ്കിലും പ്ലാൻ ചെയ്തിട്ടുണ്ടാവും.. അവനെ അറിഞ്ഞത് വെച്ച് ചെറുതായി പോലും തോറ്റ് തരാൻ മനസില്ലാത്തവനാണ് ഡാർവിൻ... സണ്ണി പറഞ്ഞു "" നമുക്കെതിരെ അവൻ എന്തെങ്കിലും ചെയ്യുമെന്ന് തോന്നിയാൽ ആ നിമിഷം തന്നെ ചെറിയൊര് ഡോസ് കൊടുക്കണം... അത് നമ്മുക്ക് നാളെ കൊടുക്കാം... നമ്മൾ ഇപ്പോൾ മായയെ കണ്ടിട്ടില്ല, അവളുടെ അവസ്ഥ എന്താണെന്ന് അറിയുകയുമില്ല, അത് കൊണ്ട് നാളെ ഡാർവിൻ വിളിക്കുമ്പോൾ നമുക്ക് അവളെ കാണണമെന്ന് പറയണം... വീഡിയോ കോളിലുടെ കണ്ടാലും മതി.... ഇല്ലങ്കിൽ നമുക്ക് ഒര് ഡോസ് കൊടുക്കാം.... അഞ്ജു പറഞ്ഞു """ ❤️❤️❤️❤️❤️❤️❤️ പിറ്റേ ദിവസം ഒര് കോഫി ഷോപ്പിലിരുന്ന് സംസാരിക്കുവായിരുന്നു ദേവയാനിയും ആരും.... കോഫി കുടിക്കുന്ന ദേവയാനിയെ നോക്കി ആരു സംസാരിച്ച് തുടങ്ങി """" ആൻറി കുറച്ച് ദിവസത്തിന് എന്നെ കാണില്ലട്ടോ.....

എനിക്ക് കുറച്ച് പരിപാടിയൊക്കെയുണ്ട് അതിനായി ഒര് യാത്ര പോകണം...... മോൾ എവിടെ പോകുവാ...? സ്നേഹത്തോടെയും, വാത്സല്യത്തോടെയും,അതിലുപരി സങ്കടത്തോടെയും, ദേവയാനി ചോദിച്ചു "" ലുക്ക് ആൻറി,,, ഞാനെങ്ങനെ സ്ഥിരമായി ഒര് പ്ലേസിൽ നിൽക്കാറില്ല... എനിക്ക് കൊറേ ലക്ഷ്യങ്ങളുണ്ട്, ഇങ്ങനെ സാധാരണക്കാരെപ്പോലെ ജീവിച്ചിട്ട് കാര്യമില്ല... കുറെ പൈസ ഉണ്ടാക്കണം, അത് പക്ഷേ ഒരാളുടെ അടിമയായി ജീവിച്ചിട്ടല്ല, എല്ലാവരെയും ഭരിച്ച് രാജാവായിട്ട്.... അതിന് ഇവിടെ നിന്നിട്ട് കാര്യമില്ലല്ലോ... വേറെ ഏതെങ്കിലും സ്ഥലത്ത് പോയി കുറച്ച് പൈസ ഉണ്ടാക്കണം, വഴി എനിക്കൊരു പ്രശ്നമല്ല, ലക്ഷ്യം അതാണ് പ്രധാനം... അവരുടെ മറുപടിയായി ആരു പറഞ്ഞു """ അതിന് മോൾ എന്താ ചെയ്യാൻ പോകുന്നെ...???? ദേവയാനി ചോദിച്ചു """ ഇപ്പൊ ഏതെങ്കിലും പണക്കാരൻ ചെക്കന്മാരെ വളച്ച്, അവരുടെ കൂടെ നിന്ന് പൈസ ഉണ്ടാക്കാവുന്നതേയുള്ളൂ... പക്ഷേ പൈസയുള്ള ചെക്കന്മാരെകാളും, പവറുള്ള ചെക്കൻമാരുടെ കൂടെ അവരുടെ തോളോട് ചേർന്ന് നിൽക്കണം...

അതായത് അവരെ നിയന്ത്രിക്കുന്നത് വരെ നമ്മള്ളകാണാം.. എന്നാലേ നമ്മുക്കും വിലയുണ്ടാക്കൂ... അങ്ങനെയുള്ള ഒരാളെ കണ്ട് പിടിക്കണം, അതാണ് എന്റെ ലക്ഷ്യം... ഇവിടെയിപ്പോ അങ്ങനെ പവറുള്ളയാളെ ഞാൻ കണ്ടിട്ടില്ല... അത് കൊണ്ട് വേറെ എങ്ങോട്ടേലും പോകണം.... പൈസയും, പാവറും, ഉണ്ടാക്കിയിട്ട് വരാം... വന്നിട്ട് ആൻറിയെ എന്റെ കൂടെ കൊണ്ട് പോകാം.... എനിക്ക് ആൻറിയെ ഒര് പാട് ഇഷ്ടമായി..... ആരു അവരെ നോക്കി സ്നേഹത്തോടെ പറഞ്ഞു""" ആരുവിൻറെ ആ സംസാരം മതിയായിരുന്നു ദേവയാനിക്ക് ആരുവിനെ വിശ്വസിക്കാൻ... """"" മോളെ ഞാൻ അതിന് ഒര് അവസരം തരട്ടെ.... പൈസയുണ്ടാക്കാൻ എന്ത് മാർഗ്ഗവും സ്വീകരിക്കാൻ തയ്യാറാണോ...? ചെറിയൊര് സംശയത്തോടെ ദേവയാനി ആരുനെ നോക്കി ചോദിച്ചു "" ഞാൻ പറഞ്ഞില്ലേ ആൻറി, മാർഗ്ഗം എനിക്കൊരു പ്രശ്നമല്ല ലക്ഷ്യം അതാണ് പ്രധാനം.... എന്ത് മാർഗവും ഞാൻ സ്വീകരിക്കും, പക്ഷേ എന്നെയാരും അടിമയായി നിർത്താൻ ഞാൻ സമ്മതിക്കില്ല... ഭരണം എൻറെ കൈയിലവണം.. അതാണ് എൻറെ ലക്ഷ്യം...

"""" മോളെ.... ആന്റി ഒര് കാര്യം പറയാം... ആദ്യം തന്നെ ഭരണം നമ്മുടെ കൈയിലവണമെന്ന് വാശി പിടിക്കരുത്... ആദ്യമൊന്ന് താഴ്ന്ന് നിൽക്കണം, പിന്നെ അവസരം കിട്ടുമ്പോൾ ഉയരണം.. ദേവയാനി ആരുനെ നോക്കി പറഞ്ഞു""" ആരു ഒന്നും മിണ്ടാതെ അവരെ നോക്കി.... എൻറെ കൂടെ നിൽക്കാൻ തയ്യാറാണെങ്കിൽ മോൾക്ക് നാളെ ഞാൻ താമസിക്കുന്നാ സ്ഥലത്തേക്ക് വരാം... അവിടെ വന്നിട്ട് നമുക്ക് തീരുമാനിക്കാം, ഒര് പക്ഷേ മോളുടെ ലഷ്യങ്ങൾ പൂർത്തിയാക്കാൻ മോളെയെനിക്ക് സഹായിക്കാൻ കഴിഞ്ഞേക്കും... ചിരിയോടെ ദേവയാനി പറഞ്ഞു """ ശരി ഞാൻ വരാം ആന്റി... എന്നിട്ട് നോക്കാം... ആരും മറുപടി പറഞ്ഞു ദേവയാനിയെ യാത്രയാക്കിയ ശേഷം ആരു തിരിച്ച് റൂമിലെത്തി, ദേവനിയെ കണ്ട കാര്യം ജസ്റ്റിയോടും ലാലിയോടും പറഞ്ഞു... """ മതിയാരു... ഇനി നി അവരുടെ അടുത്തേക്ക് പോകണ്ട... പോയി പോയി ഇനി നി തന്നെ ഡാർവിന്റെ അരികിലേക്ക് ചെല്ലണ്ടി വരും.. ഭയത്തോടെ ലാലി പറഞ്ഞു """ അതേയ്... ഇപ്പോൾ തന്നെ മോശപ്പെട്ട വഴിക്ക് പോകണം എന്നരീതിക്കല്ലേ അവര് സംസാരിച്ചത് തന്നെ...

ഇതൊക്കെ സണ്ണിച്ചാൻ അറിഞ്ഞാൽ നിനക്ക് മാത്രമല്ല ഞങ്ങൾക്കും കിട്ടും... ജസ്റ്റി പറഞ്ഞു """ പിന്നെ എന്താ ചെയ്യുവാ... നമ്മൾ അവരുടെ മുന്നിലേക്ക് പോകാൻ ഒരാളെ നോക്കിയതല്ലേ ആരെയും കിട്ടിയില്ല.. നമ്മുടെ മുന്നിൽ ഇനി സമയമില്ലല്ലോ.... എന്തായാലും നാളെ ഞാൻ പോയി നോക്കട്ടെ എന്നിട്ട് പറ്റില്ലെങ്കിൽ വേറെയെന്തേലും ചെയ്യാം.. തത്കാലം ഞാൻ പോകുന്ന കാര്യം സണ്ണിച്ചാൻ അറിയണ്ട... ഇള്ളിയോടെ ആരു പറഞ്ഞു """ ആരു... ആ സ്ത്രീയുടെ അരികിലേക്ക് പോകാൻ തന്നെയാണോ നിന്റെ തീരുമാനം...?? ജസ്റ്റി ആരുനോട്‌ ചോദിച്ചു പോയല്ലേ പറ്റൂ.... ആരു പറഞ്ഞു """ പക്ഷേ നിന്നെ തന്നെ അങ്ങോട്ട് വിടാൻ പറ്റത്തില്ല... ലാലി പറഞ്ഞു """ തന്നെ പോയല്ലേ പറ്റൂ ലാലിച്ചാ, കാരണം ഞാൻ അവിടെ ചെല്ലുന്നത് ദേവയാനി വാച്ച് ചെയ്യുമെന്ന് ഉറപ്പാ... അപ്പോൾ എൻറെ കൂടെയരെ കാണാൻ പാടില്ല..... എന്ന് കരുതി നിന്നെ തന്നെ എന്തായാലും അങ്ങോട്ടേക്ക് പോകാൻ ഞങ്ങൾ സമ്മതിക്കില്ല..... ജസ്റ്റി ഉറപ്പിച്ച് പറഞ്ഞു ശെരി, എന്നാൽ അച്ചായൻമാർ എന്റെ പുറകെ പോരേ, കുറച്ച് ഡിസ്റ്റൻസ് കീപ് ചെയ്ത് വന്നാൽ മതി... ഞാൻ അവിടെ പോയി വിഡിയോകാൾ ചെയാം അപ്പൊ അവിടെ നടക്കുന്നത് ഒക്കെ അച്ചായന്മാർക്ക് കാണാലോ.... മ്മ്മ്മ് """ ശെരി... ജസ്റ്റിയും, ലാലിയും സമ്മതിച്ചു ❤️❤️❤️❤️❤️❤️❤️

വീട്ടിലെത്തിയ ദേവയാനിയുടെ ചിന്ത മുഴുവൻ ആരുവിനെ കുറിച്ചായിരുന്നു... ഡയാനയെ എങ്ങനെയെങ്കിലും തൻറെ കൂടെ നിർത്തണമെന്ന് ദേവയാനി ആഗ്രഹിച്ചു... എന്നാൽ സാധാരണ തന്റെ അരികിൽ വരുന്ന പെൺകുട്ടികളെ പോലെയല്ല ഡയാനയെന്ന് അവർക്ക് മനസിലായി... ഡയാനയെ ഒരിക്കലും പേടിപ്പിച്ച് കൂടെ നിർത്താൻ കഴിയില്ല... സാധാരണ തന്റെ അരികിൽ വരുന്നവരെ മാർട്ടിന് കൈ മാറും... മാർട്ടിൻ അവരെ ചിലപ്പോൾ വിൽക്കും, അല്ലങ്കിൽ ആശുപത്രിയിൽ കൊണ്ട് പോയി അവയവങ്ങൾ എടുക്കു.. പക്ഷേ ഇവളെ പെട്ടന്ന് വിൽക്കാൻ കഴിയില്ല... തന്ത്രപരമായി വിൽക്കണം, അല്ലങ്കിൽ കൂടെ നിർത്തി അവളിലൂടെ പലതും നേടണം.... എന്തായാലും നാളെ അവൾ വരട്ടെ, എന്നിട്ട് തീരുമാനിക്കാം... ദേവയാനി സ്വയം പറഞ്ഞു"""" ❤️❤️❤️❤️❤️❤️❤️❤️

ഡാർവിൻറെ വീട്ടിൽ തന്റെ ദേഷ്യം മുഴുവൻ കുടിച്ച് തീർക്കുകയായിരുന്നു ഡാർവിൻ..... ഡാർവി നീ ഇങ്ങനെ കുടിക്കാതെ, അവളെ അങ്ങ് ഇല്ലാതാക്ക്‌.... ഡാർവിന്റെ ഫ്രണ്ട്‌ പറഞ്ഞു """ എന്റെ അനിയന്റെ നേരെ വരുന്നവരെ ഒന്നും നോക്കാതെ കൊന്ന് കളയാൻ എനിക്ക് കഴിയാഞ്ഞിട്ടല്ല, പക്ഷേ ഇപ്പോൾ അവളെ, ആ അഖിലയെ ഒന്നും ചെയ്യാൻ കഴിയില്ല കരണം എന്റെ കുടുംബത്തിന്റെ നാശത്തിന്റെ താക്കോൽ അവളുടെ കൈയിലുണ്ട്... നിനക്ക് അറിയില്ലേ അപ്പനും, അവനും ചെയ്യുന്ന ബിസിനസ് ഒന്നും പുറലോകമാറിയില്ലെന്ന്... എനിക്ക് അതിൽ ഒര് പങ്കുമില്ല പക്ഷേ അവർക്ക് വേണ്ടി ഞാൻ എന്തും ചെയ്യൂ.... ഇതൊക്കെ പുറംലോകമാറിഞ്ഞാൽ ഞങ്ങളുടെ ബിസിനസ്, അപ്പന്റെ അഭിമാനം, ഒക്കെ നഷ്ടമാകും... അത് കൊണ്ട് ശ്രദ്ധിച്ച് കളിക്കണം, ഇപ്പോ അവള് പറയുന്നതൊക്കെ കേൾക്കണം... കേട്ടെ പറ്റു.. ഡാർവിൻ കുടിച്ചോണ്ട് പറഞ്ഞു """" ❤️❤️❤️❤️❤️❤️❤️ ദേവയാനിയെ കാണാൻ പോകാൻ ഒരുങ്ങുവായിരുന്നു ആരു... കഴിഞ്ഞ ദിവസം പുറത്ത് പോയപ്പോൾ വാങ്ങിയാ ഡ്രസ്സിൽ ഒരെണ്ണം എടുത്ത് ഇട്ട്, ചുണ്ടിൽ നിറച്ചും ചായം വാരി തേച്ച്, കണ്ണിൽ കട്ടി ഇല്ലാത്ത രീതിയിൽ ഐലൈനർ വരച്ച്, ഒര് കൂളിംഗ് ഗ്ലാസ് വെച്ച്, കളർ ചെയ്താ മുടി മുന്നിലേക്കിട്ടും...

ഇപ്പോ നോക്കിയായാൽ ഒരു മോഡേൺ പെൺകുട്ടിയെ പോലെയായിരുന്നു ആരു.... ഒരുങ്ങി റൂമിലിരുന്ന് ഫോണിൽ കളിക്കുകയായിരുന്നു ആരു.. പുറത്ത് പോയിട്ട് വന്ന ലാലി, ജസ്റ്റി, ആരുവിനെ കണ്ട് ഒന്ന് ഞെട്ടി..... എക്സ്ക്യൂസ് മീ മേടം, താങ്കൾക്ക് റൂം മാറിയെന്ന് തോന്നുന്നു... ഇത് ഞങ്ങളുടെ റൂമാണ്.... ലാലി വിനയത്തോടെ പറഞ്ഞു "" ലാലിയുടെ സംസാരം കേട്ട് ചിരിയോടെ ആരും എണീറ്റ് കൂളിംഗ് ഗ്ലാസ് മാറ്റി.... ദേ നോക്കടാ നമ്മുടെ ആരുവിന്റെ ചെറിയൊരു ഷേപ്പ് ഉണ്ടല്ലോ... ആരുവിനെ നോക്കി ലാലി ജസ്റ്റിയോട് പറഞ്ഞു ദേ ലാലിച്ചാ കളിയാക്കാതെ... ആരും ചെറിയൊര് തല്ലു കൊടുത്ത് കൊണ്ട് ലാലിയോട് പറഞ്ഞു """ അയ്യോ നമ്മുടെ ആരു.... കണ്ടിട്ട് മനസിലായതെയില്ല.... ആരുവിനെ കാളിയാക്കികൊണ്ട് ലാലി പറഞ്ഞു എങ്ങനെയുണ്ട് കൊള്ളാമോ... ആരു ചോദിച്ചു ഒര് ആവശ്യത്തിന് ആയത് കൊണ്ട് കുഴപ്പമില്ല.. എന്ന് കരുതി ഇത് സ്ഥിരം ആക്കണ്ട... ലാലി പറഞ്ഞു """" ചുണ്ടില് ഇത്രക്ക് ചായത്തിന്റെ ആവശ്യമില്ല, കുറച്ച് മതി... ചുണ്ടിലെ ചായം കുറച്ച് തുടച്ച് കളഞ്ഞ് കൊണ്ട് ജസ്റ്റിൻ പറഞ്ഞു

""" എന്റെ ജസ്റ്റിച്ചാ ഇതൊക്കെ ആവശ്യമുണ്ട്, ഞാൻ പോകുന്നത് അങ്ങനെയോര് കാര്യത്തിന് വേണ്ടിയല്ലേ.... ജസ്റ്റിയെ നോക്കി ആരു പറഞ്ഞു ഞങ്ങൾക്ക് തീരെ താല്പര്യമില്ല ആരു... പിന്നെ വേറെ വഴിയില്ലാത്തത് കൊണ്ടാ... സങ്കടത്തോടെ ലാലി പറഞ്ഞു ''' മ്മ്മ്മ് """ അല്ല ലാലിച്ചാ സണ്ണിച്ചാനെ വിളിച്ച് ഞാൻ ദേവായനിയെ കാണാൻ പോകുന്ന കാര്യം പറയണ്ടേ.... അത് നേരെത്തെ പറഞ്ഞു... സണ്ണിച്ചാനും, അവളും നമ്മുടെ കൂടെ ഉണ്ടാവും.... ലാലി പറഞ്ഞു ശരി എന്നാൽ ഞാൻ ഒന്ന് ഇറങ്ങുവാ... പുറകെ പോരെ....ആരു യാത്ര പറഞ്ഞ് കൊണ്ട് മുന്നോട്ട് നടന്നു... ജസ്റ്റി നമ്മൾ ചെയ്യുന്നത് ശരിയാണോ...? ആരു പോയി കഴിഞ്ഞ് ലാലി ജസ്റ്റിയോട് ചോദിച്ചു """ എനിക്കും അത് തന്നെയാ തോന്നുന്നത്... നമ്മുടെ ആരുവിനെ അങ്ങനെയോര് സ്ഥലത്തേക്ക് പറഞ്ഞ് വിടാൻ എനികും തീരെ താല്പര്യമില്ല... ജസ്റ്റി ലാലിയോട് പറഞ്ഞു """ എനിക്കും ഇല്ലടാ.... അവള് പോകുന്നത് കാണുമ്പോൾ ഒര് സങ്കടം, ഇവിടുത്തെ പരിപാടി തിർത്തിട്ട് നമുക്ക് വേഗം തിരികെ പോകാം... ഇതൊക്കെ ഷിനിച്ചാൻ അറിഞ്ഞാൽ സഹിക്കില്ല, അത് മാത്രമാല്ല അപ്പച്ചനോ, അപ്പച്ചിയോ, ചാച്ചനോ, അറിഞ്ഞാൽ അന്ന് നമ്മൾ വീട്ടിന് പുറത്താണ്.... ലാലി പറഞ്ഞു "" മ്മ്മ് """ നമ്മുക്ക് കുറച്ച് ദിവസം കൂടി നോക്കാം...

എന്നിട്ട് ഇത് ശെരിയല്ലേൽ തിരികെ പോകാം.... ജസ്റ്റി പറഞ്ഞു """ മ്മ്മ് "" അതേയ്... നമ്മുക്ക് പോകാം.... ലാലി പറഞ്ഞു """ ഫ്ലാറ്റിൽ നിന്ന് റോട്ടിലേക്കിറങ്ങിയപ്പോൾ തന്നെ ആരുവിന് ഒര് വണ്ടി കിട്ടി.... അച്ചായന്മാർ പുറകെയുണ്ട് എന്നായിരുന്നു ആരുവിന്റെ ധൈര്യം.... ആരു കയറിയ വന്നിട്ട് മുന്നോട്ട് പോകുന്നത് കണ്ട് വാടകക്ക് എടുത്ത കാറിൽ ലാലിയും ജസ്റ്റിയും പുറകെ പോയി.... മുംബൈയുള്ള സണ്ണിയുടെ ഓഫിസിൽ നിന്ന് കോൾ വന്നത് കൊണ്ട് സണ്ണിക്ക്‌ വരാൻ പറ്റിയില്ല... അത് കൊണ്ട് അഞ്ജുവും വന്നില്ല..... ദേവയാനി പറഞ്ഞ സ്ഥലത്തേക്ക് പോകും തോറും ആരുവിന് മനസിലായി അതൊരു തെരുവാണെന്ന്, ഇവിടെ വന്ന് പെട്ടാൽ രക്ഷപെടാൻ പാടാണെന്നു...!!!! മുന്നിൽ കണ്ട ബോർഡ് വായിച്ചപ്പോൾ ആരുവിന് മനസിലായി അതാണ് ദേവയാനി പറഞ്ഞ സ്ഥലമെന്ന്.... അവൾ ഡ്രൈവറോട് സൈഡ് ചേർത്ത് വണ്ടി നിർത്താൻ പറഞ്ഞു,, വണ്ടിയിൽ നിന്നിറങ്ങി ആരു കൂളിംഗ് ഗ്ലാസ്‌ മാറ്റി.... അടുത്ത് തന്നെ ഒര് കാറ്‌ കിടക്കുന്നത് കണ്ടെങ്കിലും അവൾ അത് ശ്രദ്ധിച്ചില്ല... കാരണം വണ്ടിയിൽ നിന്നിറങ്ങിയപ്പോൾ മുതൽ ആരുവിന്റെ ഹൃദയം ശക്തമായി മിടിക്കാൻ തുടങ്ങി... പേടികൊണ്ടായിരിക്കുമെന്ന് കരുതി ആരു ചുറ്റും നോക്കാതെ ബാഗിൽ നിന്ന് ഫോൺ എടുത്ത് ലാലിയുടെ നമ്പർലേക്ക് കോൾ ചെയ്ത്,

ഫോൺ ബാഗിലേക്ക് തന്നെ വെച്ച്, മുന്നിൽ കണ്ട വീട് ലക്ഷ്യം വെച്ച് നീങ്ങി...... ആരുവിന്റെ കാർന്റെ കുറച്ച് പുറകിലായി ജസ്റ്റി, ലാലി വണ്ടി നിർത്തി... പക്ഷേ അവർക്ക് അവിടെ നിന്ന് നോക്കിയാൽ ആരുവിനെ കാണില്ലായിരുന്നു..... ജസ്റ്റി നീയൊന്ന് ഇറങ്ങി പോയി നോക്ക്, ഒരുമിച്ച് ഇറങ്ങിയാൽ ശെരിയാകില്ല... ജസ്റ്റിയോട് ലാലി പറഞ്ഞു "" ശെരിയെടാ... ജസ്റ്റി വണ്ടിയിൽ നിന്നിറങ്ങി മുന്നോട്ട് നടന്നു..... അപ്പോഴേക്കും ലാലിയുടെ ഫോണിലേക്ക് ആരുവിന്റെ കാൾ വന്നിരുന്നു, ലാലി കോൾ എടുത്തു, ബട്ട്‌ സൗണ്ട് ഒന്നും കേട്ടില്ല.... മുന്നോട്ട് നടന്ന ജസ്റ്റി ഒര് നിമിഷം ഞെട്ടി നിന്ന് പോയി.... ദേ മുന്നിൽ ആരു പോകുന്നതും നോക്കി നിൽക്കുന്ന ദേവൻ.... പിന്നെ ജസ്റ്റിക്ക്‌ മുന്നോട്ട് നടക്കാൻ തോന്നിയില്ല... അപ്പോൾ തന്നെ അവൻ തിരികെ വന്ന് കാറിൽ കയറിയിരുന്നു... എന്താടാ.. എന്ത് പറ്റി, എന്തേലും കുഴപ്പമുണ്ടോ...? പേടിയോടെ ലാലി ചോദിച്ചു മ്മ്മ്മ്മ് """ ഇപ്പോ കുഴപ്പമില്ല, നാട്ടിൽ ചെല്ലുമ്പോൾ ഉണ്ടാകും, അത് ഉറപ്പാ... എന്തോ ആലോചിച്ച് ജസ്റ്റി പറഞ്ഞു എന്താന്ന്...? നിനക്ക് എന്താ പറ്റിയത്..

. ഒന്നും മനസിലാകാതെ ലാലി ചോദിച്ചു ദേവൻ... ദേവൻ അവിടെ ഉണ്ട്, അവൻ ആരുവിനെ കാണുകയും ചെയ്തു... ജസ്റ്റി പറഞ്ഞു ആ ദേവനെ.... അയ്യോ ദേവാനോ..... അവൻ എന്താ ഇവിടെ...??? പേടിയോടെ ലാലി ചോദിച്ചു """ അത് എനിക്ക് എങ്ങനെ അറിയാം.... പിന്നെ അവൻ എന്താ ഇവിടെയെന്നല്ല ഇപ്പോഴത്തെ പ്രശനം... ആരു എന്താ ഇവിടെയെന്നായിരിക്കും.... ഭയത്തോടെ ജസ്റ്റി പറഞ്ഞു """" അത് ശെരിയാ.... ഇതേ പോലെ ഒര് സ്ഥലത്ത് വെച്ച് ആരുവിനെ മാത്രമല്ല ആരെ കണ്ടാലും ആരായാലും തെറ്റിദ്ധരിക്കും, അത് ഉറപ്പാ... അതേ പോലെ നമ്മുടെ ആരുവിനെ അവൻ തെറ്റിദ്ധരിച്ച് കാണില്ലേ... സങ്കടത്തോടെ ലാലി ചോദിച്ചു """ ജസ്റ്റി ഒന്നും മിണ്ടില്ലെകിലും അവന്റെ മനസിലും അത് തന്നെയായിരുന്നു.... ❤️❤️❤️❤️❤️❤️❤️ അകത്തേക്ക് കയറിയാ ആരു ദേവയാനിയുടെ വീട് ഫുൾ ഒന്ന് നോക്കി നല്ല ഭംഗിക്ക്‌ തന്നെയായിരുന്നു എല്ലം ഒതുക്കി വെച്ചിരിക്കുന്നത്.... ആരുവിനെ കണ്ടപ്പാടെ ദേവയാനി ഓടി വന്നു.... മോളെ.... സ്ഥലം കണ്ട് പിടിക്കാൻ ബുദ്ധിമുട്ടിയോ..? ഏയ്യ്, ഇല്ല ആന്റി... അല്ല ഇതാണോ ആന്റിയുടെ വീട്...? ചുറ്റും നോക്കികൊണ്ട് ആരു ചോദിച്ചു അതേയ് മോളെ ഇവിടെയാ ഞാൻ താമസിക്കുന്നത്... എന്താ മോളെ ഇവിടെ മോൾക്ക് ഇഷ്ട്ടായില്ലേ...

സങ്കടത്തോടെ ദേവയാനി ആരുനോട്‌ ചോദിച്ചു "" ഏയ്യ്, ഇഷ്ട്ടകുറവ് ഒന്നുല്ല... പിന്നെ ആന്റിയെ കണ്ടാൽ പറയില്ല ഇതേ പോലെ ഒര് സ്ഥലത്ത താമസിക്കുന്നതെന്ന്... ആരു അവരെ നോക്കി കൊണ്ട് പറഞ്ഞു "" അതിന് ദേവയാനി മറുപടിയോന്നും പറഞ്ഞില്ല..... അല്ല ആന്റി എന്തിനാ എന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്, എന്റെ ലക്ഷ്യത്തേക്ക് എത്താനുള്ള വഴി ആന്റിയുടെ കൈയിൽ ഉണ്ടോ....? ഉണ്ട് മോളെ, പക്ഷെ അതിന് എന്ത്‌ വഴിയും സീകരിക്കാൻ തയാറാകണം... അത് ഒക്കെ ഞാൻ ഏറ്റു, ആന്റി വഴി പറ... ഈ വീട്ടിൽ ഒരുപടാളുകൾ വരാറുണ്ട്.. അവരുടെ ആവിശ്യം കുറച്ച് നേരത്തേക്ക് ഏതേലും പെൺകുട്ടികളെ വേണം എന്നുള്ളതാണ്... കുറച്ച് നേരം പോയാൽ മതി പറയുന്ന പൈസ്സ അവര് തരും.... ആരു സമ്മതിക്കുമോ ഇല്ലയോ എന്ന സംശയത്തോടെ ദേവയാനി ചോദിച്ചു ഏയ്‌ ആന്റി അത് ശെരിയാകില്ല, കുറച്ച് നേരത്തിന് ഒന്നും പോയിട്ട് കാര്യമില്ല, പറ്റുമെങ്കിൽ ആന്റി അവരിൽ ആരേലും ഒരാളെ എനിക്ക് ഒന്ന് പരിജയപെടുത്തി താ.... ബാക്കി ഞാൻ ഏറ്റു.... അത് ശെരിയാകുമോയെന്ന രീതിക്ക് ദേവയാനി ആരുവിനെ ഒന്ന് നോക്കി....

. അത് ഒക്കെ ശെരിയാകും ആന്റി, ആന്റി എന്റെ കൂടെ നിൽക്ക്‌ നമ്മുക്ക് ഉയരങ്ങളിൽ എത്താം...ദേവയാനിയുടെ കൈ പിടിച്ച് കൊണ്ട് ആരു പറഞ്ഞു ആന്റി തന്നെ ഒന്ന് ആലോച്ചിക്ക് ആവിശ്യകാർക്ക് പെൺകുട്ടികളെ കൊടുത്തത് കൊണ്ട് ആന്റിക്ക് കുറച്ച് ക്യാഷ് കിട്ടും, അല്ലാതെ എന്ത് കാര്യമാ ഉള്ളത്.... അത് കൊണ്ട് ആന്റി എനിക്ക് ഒരാളെ പരിജയപെടുത്തി താ, പണവും പവറും ഒരേപോലെ ഉള്ള ഒരാളെ ബാക്കി ഞാൻ ഏറ്റു.... മറുപടിയൊന്നും പറയാതെ ആലോചിക്കുന്ന ദേവയാനിയെ ആരു ഒന്ന് നോക്കി """ മോള് പറഞ്ഞ പോലെ ഒരാളുണ്ട്, പക്ഷെ രണ്ട്‌ ദിവസം കഴിഞ്ഞാലേ ഇവിടെ വരും... ഞാൻ മോളെ വിളികാം അല്ലകിൽ മോൾക് ഇവിടെ എന്നോട് ഒപ്പം താമസിക്കാം.... ദേവയാനി ആരുനെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു """ ഞാൻ വരാം ആന്റി, ഇപ്പോ അല്ല പിന്നെ.... അല്ല ആന്റി പറഞ്ഞയാൾ ആരാ..? മാർട്ടിൻ............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story