പ്രണയ പ്രതികാരം: ഭാഗം 24

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

മാർട്ടിൻ... ഇവിടുത്തെ ബിസിനസ്‌ ലീഡർന്റെ മകനാണ്, അവന് മറ്റന്നാൾ ഒര് ‌ പൊങ്കൊച്ചിനെ വേണമെന്ന് പറഞ്ഞാരുന്നു, അവന് കൊടുക്കാനുള്ളത് ഞാൻ റെഡിയാക്കി വെച്ചിട്ടുണ്ട്... അന്ന് മോൾ കൂടെ ഇങ്ങോട്ടേക്ക് വാ പരിജയപെടാം.. ചിരിയോടെ ദേവയാനി ആരുനോട്‌ പറഞ്ഞു """ അവരുടെ സംസാരം കേട്ട് ആരുവിന് അവരോട് വെറുപ്പ് തോന്നി... അത് തന്നെയായിരുന്നു ജസ്റ്റിയുടെ, ലാലിയുടെ, അവസ്ഥ..... പിന്നെയും കുറച്ചു നേരം കൂടി ആരു ദേവയാനിയോട് സംസാരിച്ചു, അതിന് ശേഷം തിരിച്ച് പോയി..... ആരുവിനോടുള്ള ദേവയാനിയുടെ സംസാരരീതി സഹോദരങ്ങൾക്ക് ഇഷ്ടമായില്ലക്കിലും വേറെ വഴിയില്ലത്തത് കൊണ്ട് അവർ സഹിച്ചു...... റൂമിലെത്തി കഴിഞ്ഞ് സണ്ണിയെ, അഞ്ജുവിനെ, വിളിച്ച് ലാലി കാര്യം പറഞ്ഞു പക്ഷേ ദേവനെ ഇവിടെ വെച്ച് കണ്ട കാര്യം ആരോടും പറഞ്ഞില്ല """" പിറ്റേ ദിവസം അഖില ഡാർവിനെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു എങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു..... സാരല്ല ഇടയ്ക്ക് വിളിച്ചു നോക്കാം, എന്തായാലും മായയെ ഡാർവിൻ ഒന്നും ചെയ്യില്ല.... അഞ്ജു അഖിലയെ പറഞ്ഞ് വിശ്വസിപ്പിച്ചു """ ദേവയാനി പറഞ്ഞ ദിവസം ആരു ദേവയാനിയുടെ അരികിലേക്ക് പോയി....

ആരുവിനെ അവിടെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ദേവയാനി ... ആരും അവിടെ ചെന്നപ്പോൾ ടേബിളിൽ തലവെച്ച് തളർന്ന് ഒര് പെൺകുട്ടി ഇരിക്കുന്നുണ്ടായിരുന്നു, അത് കണ്ടപ്പോൾ ആരുവിന്റെ നെഞ്ച് ഒന്ന് വിങ്ങി..... മാർട്ടിന് വിൽക്കാനുള്ള പെൺകുട്ടിയാണ് അതൊന്ന് ആരുവിന് മനസ്സിലായി.... പാവം കൊച്ച് പക്ഷേ അവളെ രക്ഷിക്കാൻ തനിക്ക് ഇപ്പൊ കഴിയില്ലന്ന് ആരുവിന് ബോധ്യമായിരുന്നു.... എങ്ങനേലും അവിടെ കയറിപ്പറ്റിയാൽ ആ പെൺകുട്ടിയെ രക്ഷിക്കണമെന്ന് ആരു തീരുമാനിച്ചു...... മാർട്ടിൻ വരുമ്പോൾ തന്നെ എങ്ങനെ അവനെ പരിജയപെടുത്തണമെന്ന് ആരു ദേവയാനിയോട് നേരത്തെ പറഞ്ഞിരുന്നു.... """ കുറച്ച് കഴിഞ്ഞപ്പോൾ ദേവയാനിയുടെ വീടിൻറെ മുറ്റത്ത് ഒര് കാർ വന്നു, അതിൽ നിന്ന് 26 വയസ്സ് പ്രായം തോന്നിക്കുന്ന ചെറുപ്പക്കാരൻ ഇറങ്ങി വന്നു.... കട്ടിയുള്ള കൂളിംഗ് ഗ്ലാസ് വെച്ച്, കഴുത്തിൽ മാലയും, കൈയിൽ വലിയ ചങ്ങലയും, ഇട്ട് ആർഭാടം വിളിച്ചോതുന്ന രീതിയിൽ ഒര് ചെറുപ്പക്കാരൻ... അവൻ ദേവയാനിയുടെ അരികിലേക്ക് വന്ന് അവരെ കെട്ടിപ്പിടിച്ചു.... ആന്റി today you look so beautiful... സ്നേഹത്തോടെ അവൻ ദേവായനിയെ ചേർത്ത് പിടിച്ച് പറഞ്ഞു """ നീയൊക്കെ അല്ലേ മോനെ ആന്റിയുടെ സന്തോഷത്തിന്റെ ഉറവിടം...

ദേവയാനി മാർട്ടിനെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു """ ആരുവിന് അവരുടെ സ്‌നേഹപ്രകടം കണ്ടിട്ട് വെറുപ്പ് തോന്നുന്നുടായിരുന്നു..... അല്ല ആന്റി എവിടെ ഞാൻ ചോദിച്ച ഗിഫ്റ്റ്.... ആവേശത്തോടെ മാർട്ടിൻ ദേവായനിയോട് ചോദിച്ചു """ ഇവിടെയുണ്ട് മോനെ... ദേവയാനി അരികിൽ നിൽക്കുന്ന പെൺകുട്ടിയെ മർട്ടിന് കാണിച്ച് കൊടുത്തു...... മാർട്ടിൻ അവളെയോന്ന് സൂക്ഷിച്ച് നോക്കി...കരഞ്ഞ് തളർന്നിരിക്കുകയാണെന്ന് കണ്ടാൽ പറയും, അതേപോലെ അവളെ ഇതിന് സമ്മതിക്കൻ ദേവയാനി നന്നായി പെരുമാറിയെന്നും..... അപ്പോഴാണ് കുറച്ച് മാറി ബെഡ്ഡിലിരുന്ന് ഫോണിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്ന ആരുവിനെ മാർട്ടിൻ കണ്ടത്..... തന്റെ അരികിൽ നിൽക്കുന്ന പെൺകുട്ടിയെ പാടെ അവഗണിച്ച് മാർട്ടിൻന്റെ ശ്രദ്ധ ആരുവിലേക്ക് തന്നെയായി.... മാർട്ടിന്റെ നോട്ടം മനസിലായെങ്കിലും ആരു അങ്ങോട്ടേക്ക് ശ്രദ്ധിക്കൻ പോയില്ല... ദേവയാനി കാണാതെ ആരു വെച്ച ക്യാമറയിലൂടെ അവിടെ നടക്കുന്ന കാര്യങ്ങളോക്കെ ജസ്റ്റി, ലാലി, അഞ്ചു, കാണുന്നുണ്ടായിരുന്നു.....

മാർട്ടിൻ തന്നെ ശ്രദ്ധികുന്നത് കണ്ട ആരു തന്റെ ഫോൺ എടുത്ത് ആരെയോ വിളിക്കുന്ന പോലെ കാണിച്ചു, എന്നിട്ട് കോൾ കിട്ടാത്ത പോലെ പിന്നെയും പിന്നെയും വിളിക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു.... അവസാനം കോൾ കിട്ടാത്ത രീതിയിൽ എണീച്ച് ദേവയാനിയുടെ അരികിലേക്ക് വന്നു... ആന്റി എന്റെ ഫ്രണ്ട്‌സ്നെ വിളിച്ചിട്ട് കിട്ടുന്നില്ല, എനിക്ക് ഇവിടുന്ന് ഒന്ന് പുറത്ത് പോകാൻ ഒര് വണ്ടി അറേഞ്ച് ചെയ്ത് തരുമോ...? ആരു മാർട്ടിനെ ശ്രദ്ധിക്കാതെ ദേവയാനിയോട് ചോദിച്ചു അതിനെന്താ മോളെ വണ്ടി ആന്റി അറേഞ്ച് ചെയ്ത് തരാം, കുറച്ച് നേരം കഴിയട്ടെ.... ദേവനി ആരുനോട് പറഞ്ഞു ഒക്കെ ആന്റി... ആരു പിന്നെയും ഫോണിലേക്ക് ശ്രദ്ധ തിരിച്ചു """ ഇതാരാണ് എന്ന രീതിക്ക് മാർട്ടിൻ ദേവയാനിയെ നോക്കി...... ഡയാന... ഇവിടെ മെഡിസിൻ പഠിക്കുവാണ്, അപ്പനും അമ്മയുമൊക്കെ വിദേശത്താണ്... ഇടക്ക് ലൈഫ് എൻജോയ് ചെയ്യണമെന്ന് തോന്നുമ്പോൾ ഇവിടെ വരും എന്നെ കാണാൻ.... ദേവയാനി മാർട്ടിനെ നോക്കി പറഞ്ഞു അപ്പോഴും മാർട്ടിന്റെ ശ്രദ്ധ ആരുവിൽ തന്നെയായിരുന്നു... ജീവിതകാലം മുഴുവൻ അവളെ കിട്ടിയില്ലെങ്കിലും, ഇടക്കെങ്കിലും അവളെ തനിക്ക് വേണമെന്ന് ആ നിമിഷം അവൻ തീരുമാനിച്ചു """ ദേവയാനി ഫോൺ എടുത്ത് ആരെയോ വിളിക്കാൻ തുടങ്ങിയപ്പോൾ മാർട്ടിൻ അവരെ തടഞ്ഞ്,

ഡയാനക്ക്‌ പോകണ്ട സ്ഥലത്തു താൻ കൊണ്ടുപോകാമെന്ന് ദേവയാനിയോട് പറഞ്ഞു """ ദേവയാനി അത് സമ്മതികുകയും ചെയ്തു... """ തന്റെ കൂടെയുള്ള ആളുകളുടെ കൈയിൽ അവിടെയുള്ള പെൺകുട്ടിയെ ഏല്പിച്ചിട്ട് മാർട്ടിൻ ആരുവിന് അരികിലേക്കു നടന്നു..... Hi, ഡയാന..... മാർട്ടിൻ ആരുവിനു നേരെ കൈ നീട്ടി ആരു തിരിച്ചു മാർട്ടിന് കൈ കൊടുത്തു... കുറച്ച് നേരം മാർട്ടിൻ ആരുവിനോട്‌ സംസാരിച്ചിരുന്നു.... അത് കഴിഞ്ഞ് ഷോപ്പിങ്ങിന് പോകാൻ ഒര് ഓഫർ ആരുവിന് മുന്നിൽ അവൻ വെച്ചു.... ഒന്നാലോചിച്ച ശഷം ആരു പോകാമെന്ന് സമ്മതിച്ചു.... ദേവയാനിയോട് യാത്ര പറഞ്ഞ് ആരു മാർട്ടിന്റെ കൂടെ കാറിലേക്ക് കയറി..... കാറിൽ കയറുന്നതിന് മുൻപ് ആരു മാർട്ടിൻ കാണാതെ അവളുടെ ഒർജിനൽ ഫോണിൽ നിന്ന് ലാലിയെ കോൾ ചെയ്ത് ഫോൺ ബാഗിലേക്ക് വെച്ചിരുന്നു... അത് കഴിഞ്ഞ് മറ്റൊര് ഫോൺ കൈയിൽ പിടിക്കുകയും ചെയ്തു """" ഒരുമിച്ച് പോകുമ്പോൾ ഡയാനയെ കുറിച്ച് എല്ലം മാർട്ടിൻ ചോദിച്ചു, മുൻകൂട്ടി എല്ലാത്തിന്റെയും ഉത്തരം ആരുവിന്റെ കൈയിൽ ഉണ്ടായിരുന്നു......

കുറച്ച് നേരത്തെ ഷോപ്പിങ് ശേഷം ആരു പറഞ്ഞ ഹോട്ടലിന് മുന്നിൽ മാർട്ടിൻ വണ്ടി നിർത്തി...... അല്ല ഡയാന, താൻ എവിടെയാണോ നില്കുന്നത്..... സ്‌നേഹത്തോടെ മാർട്ടിൻ ആരുവിനോട് ചോദിച്ചു """" യാ, ഞാനിവിടെയാ നില്കുന്നത്, ഹോസ്റ്റലിലോക്കെ നിൽകുന്നത് ബോറ് പരുപാടിയാ.... ഇവിടെയാകുമ്പോൾ ഫ്രീയാണ്, നമ്മുടെ ഇഷ്ടത്തിന് ലൈഫ് എൻജോയ് ചെയാം... ചിരിയോടെ ആരു പറഞ്ഞു """" ലൈഫ് എൻജോയ് ചെയ്യാനാണേൽ ഡയാന എന്റെ കൂടെ കുടിക്കോ... അതേയ് ചിരിയോടെ തന്നെ മാർട്ടിനും പറഞ്ഞു ഓക്കേ i am reday,,, വേഗം തന്നെ ആരു മറുപടി പറഞ്ഞു.... എന്നാൽ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് പോരെ.... ആരുവിന് മുന്നിൽ മാർട്ടിൻ അടുത്ത ഓഫർ വെച്ചു.... ഓക്കേ നാളെ വരാം, ഇവിടുന്ന് റൂം വേക്കറ്റ് ചെയ്യട്ടെ.... എന്ത് മറുപടി പറയുമെന്നറിയാതെ ആരു വേഗം ഒര് കള്ളം പറഞ്ഞു """ എന്നൽ ഞാൻ നാളെ വരാം... മാർട്ടിൻ കോൺടാക്ട് നമ്പർ ആരുവിന് കൊടുത്തിട്ട് പോയി """ മാർട്ടിൻ പോയിയെന്ന് ഉറപ്പായാ ശേഷം ആരു ജസ്റ്റിയെ വിളിച്ച് വണ്ടി കൊണ്ട് വരാൻ പറഞ്ഞു """ വണ്ടിയിൽ കയറിയപ്പോൾ തന്നെ ലാലി ആരുവിനെ കെട്ടിപിടിച്ചു, പെട്ടന്നായതിനാൽ ആരു ഒന്ന് ഭയന്നു..... അപ്പോഴാണ് ആരു എല്ലാവരെ ഒന്ന് ശ്രദ്ധിച്ചത്...

എല്ലാവരുടെ കണ്ണും നിറഞ്ഞിരിക്കുന്നു.... എന്ന ലാലിച്ചാ എന്ന പറ്റിയെ, ജസ്റ്റിച്ചാ കാര്യം പാറ, എന്നാ അഞ്ജു, ആരു എല്ലാവരോടും കാര്യം തിരക്കി..... ആരു നമ്മുക്ക് തിരികെ പോകാം, കാരണം നിന്നെ ഇങ്ങനെ വിടാൻ ഞങ്ങൾക്ക് കഴിയില്ല.... സങ്കടത്തോടെ ജസ്റ്റി പറഞ്ഞു അപ്പച്ചൻ അറിഞ്ഞാലോ, സണ്ണിച്ചാനും, ഷിനിച്ചാനും, അറിഞ്ഞാലും ഇത് ഒന്നും അവർ സഹിക്കില്ല.... വേദനയോടെ ലാലി പറഞ്ഞു """ വെല്ല്യച്ചിക്ക്‌ വേണ്ടിയല്ലേ ലളിച്ചാ, അത് കൊണ്ട് സാരല്ല, പിന്നെ ഇത് നമ്മളാല്ലാതെ വേറെയാരും അറിയാൻ പോകുന്നില്ലല്ലോ.... എല്ലാവരെ നോക്കികൊണ്ട് ആരു പറഞ്ഞു '""" പക്ഷെ എല്ലാവർക്കുമാറിയാമായിരുന്നു എത്ര മുടിവെച്ചാലും എന്നാലും ഇത് ആരേലും അറിയുമെന്ന്....!!! ❤️❤️❤️❤️❤️❤️❤️❤️ പിറ്റേ ദിവസം മാർട്ടിന്റെ ഫോണിലേക്ക് വിളിച്ചിട്ട് അവരുടെ ഫ്ലാറ്റിലേക്ക് വരാൻ തയാറാണെന്ന് ആരു പറഞ്ഞു.... ഉച്ച കഴിഞ്ഞ് മാർട്ടിൻ ആ ഹോട്ടലിന്റെ മുന്നിലേക്ക് ചെന്നപ്പോൾ ആരു അവിടെയുണ്ടായിരുന്നു.. മാർട്ടിനും, ആരു, പോകുന്ന വണ്ടിയുടെ പുറകിൽ തന്നെ ജസ്റ്റിയും, ലാലിയും, അവരെ ഫോളോ ചെയ്ത് പോയി.... അവരുടെ ഫ്ലാറ്റിൽ എത്തി ആരുവിന് നല്ലൊരു റൂം തന്നെ മാർട്ടിൻ അറേഞ്ച് ചെയ്ത് കൊടുത്തു...

ആ ഫ്ലാറ്റിൽ അടുത്തുള്ള റൂമിൽ തന്നെ ജസ്റ്റി, ലാലി, റൂം എടുത്തു.. """"" ആരുവിനെ ഫ്രഷ് ആക്കാൻ വിട്ടിട്ട് മാർട്ടി പുറത്തേക്ക് പോയി..... കുറച്ച് കഴിഞ്ഞ് വന്ന മാർട്ടിന്റെ കൈയിൽ ആരുവിന് വേണ്ടി ഒര് കവർ ഉണ്ടായിരുന്നു.... ഇതെന്താ മാർട്ടിൻ.... ഡിയർ, നാളെ എന്റെ ചേട്ടന്റെ ബർത്ഡേയാണ്.... നാളെ ഈവനിംഗ് ആണ് പ്രോഗ്രാം... ഞാൻ വരും, റെഡിയായി നിൽക്കണം... സ്നേഹത്തോടെ മാർട്ടിൻ ആരുവിനെ ക്ഷണിച്ചു... "" ഡാർവിനെ പരിജയപെടാൻ ഒര് അവസരം കിട്ടാൻ കാത്തിരുന്ന ആരു അത് വേഗം തന്നെ സമ്മതിച്ചു..... മാർട്ടിൻ കൊണ്ട് വന്ന ഡ്രസ്സ്‌ ആരു തുറന്ന് നോക്കി.... ലൈറ്റ് വൈലറ്റ് കളർ ഗൗൺ, നല്ല ഭാഗ്യയുണ്ടായിരുന്നു അത് കാണാൻ, കൂടെ തന്നെ അതിന് ചേരുന്ന ഒർണമന്സും ഉണ്ടായിരുന്നു...... പിറ്റേ ദിവസം ആരുവിനെ കൂട്ടാൻ ഫ്ലാറ്റിൽ വന്ന മാർട്ടിൻ അവളെ കണ്ട് ഞെട്ടി പോയി... താൻ കൊടുത്ത ഡ്രെസ്സിൽ അത്രക്ക് സുന്ദരിയായിരുന്നു അവൾ... Hey, മാർട്ടിൻ..... Hey dear, വാ പോകാം... മാർട്ടിൻ ആരുവിനെ കൂടി പാർട്ടി നടക്കുന്ന ഹോട്ടലേക്ക് പോയി... അവർക്ക് പുറകെ തന്നെ ജസ്റ്റി, ലാലി ഉണ്ടായിരുന്നു പാർട്ടി നടക്കുന്ന ഹോട്ടലിന്റെ മുന്നിൽ കാറ് നിർത്തി മാർട്ടിൻ ആരുവിനെ കൊണ്ട് അകത്തേക്ക് നടന്നു.....

മാർട്ടിന്റെ കൂടെ പോകുന്ന ആരുവിനെ ശ്രദ്ധിച്ച് കൊണ്ട് അവർക്ക് പുറകിലായി രണ്ട് കണ്ണുകൾ ഉണ്ടായിരുന്നു, ദേവന്റെ... എന്നാൽ അത് ആരു കണ്ടില്ല, ജസ്റ്റി കണ്ടിരുന്നു... മാർട്ടിന്റെ കൂടെ കയറി വരുന്ന പെൺകുട്ടിയിലായിരുന്നു എല്ലാവരുടെ കണ്ണുകൾ... എല്ലാവരെ നോക്കി ആരു നന്നായി ചിരിച്ചു... എല്ലാവരോടും നന്നായി പെരുമാറുകയും ചെയ്തു, മകന്റെ കൂടെ വരുന്ന പെൺകുട്ടിയെ കാഴ്ച്ച കൊണ്ട് അലക്സിനും ഇഷ്ട്ടമായി.... ഡാർവിന്റെ അരികിൽ ചെന്ന്, കൈയിൽ കരുതിയ ഫ്ലവഴ്സ് ആരു ഡാർവിന് നൽകി ബർത്ഡേയ് വിഷ് ചെയ്തു "" ഡാർവിന്റെ കണ്ണുകളും ആരുവിൽ തന്നെയായിരുന്നു... കുഞ്ഞി മുഖമുള്ള ഒര് സുന്ദരി കൊച്ച്, അവളുടെ കണ്ണുകൾക്കും, ചിരിക്കുമാണ്, കൂടുതൽ ഭംഗ്യയെന്ന് അവൻ ചിന്തിച്ചു.. """" ചേട്ടായി ഇതെന്റെ ഫ്രണ്ടണ് 'ഡയാന ' മാർട്ടിൻ ആരുവിനെ ഡാർവിന് പരിജയപെടുത്തി.... Thank you,,,,,, ആരുവിന്റെ കൈയിൽ നിന്ന് ഗിഫ്റ്റ് മേടിച്ച് കൊണ്ട് ഡാർവിൻ പറഞ്ഞു """ മാർട്ടി... അപ്പോഴാണ് അപ്പുറത്ത് നിന്ന് മാർട്ടിയെ ആരോ വിളിച്ചത്....

ആരുവിന് കമ്പനി കൊടുക്കാൻ ഡാർവിയെ ഏല്പിച്ചിട്ട് മാർട്ടിൻ പുറത്തേക്ക് പോയി... """ അവൻ തിരികെ വരുന്ന സമയത്തിനുള്ളിൽ ആരു ഡാർവിയായി കമ്പനിയാകാൻ ശ്രമിച്ചു.... ഡാർവിന്റെ ആവിശപ്രകാരം ഒര്മിച്ച് നിന്ന് സെൽഫിയെടുക്കാൻ ആരു നിന്ന് കൊടുത്തും.... ആരുവിന്റെ ഭാഗ്യയും പെരുമാറ്റ രീതിയും ഡാർവിനെ വല്ലാതെ ആകർഷിച്ചിരുന്നു... ഡാർവിയായി കൂടുതൽ അടുക്കാൻ വേണ്ടി, മാർട്ടി വിളിക്കുമ്പോളൊക്കെ ആരു വീട്ടിലേക്ക് പോകുമായിരുന്നു... കുറച്ച് ദിവസം കൊണ്ട് തന്നെ ആരു മാർട്ടിയായും, ഡാർവിയായും, നല്ലപോലെ അടുത്തു... അവരുടെ വീട്ടിൽ പറയാതെ ചെന്ന് കയറാനുള്ള സ്വാതന്ത്രം വരെ ആരുവിന് കിട്ടി... അവർക്ക് സംശയം തോന്നാതിരിക്കാൻ അവര് വിളിക്കുന്ന സ്ഥലതെക്കോക്കെ ആരു പോകുമായിരുന്നു, പക്ഷേ ഒരിക്കൽ പോലും അവർ മോശമായി പെരുമാറിയിട്ടില്ല... കരണം രണ്ട് പേരുടെ മനസിലും ആരു എന്നും കൂടെ വേണമെന്നായിരുന്നു..... മാർട്ടിനും ഡാർവിനും അവരുടെ ബിസിനസ് കാര്യങ്ങൾ ആരുവിനോട്‌ ഷെയർ ചെയ്യാൻ തുടങ്ങി... ഇടക്ക് ആരു ദേവയാനിയെ വിളിച്ച് സംസാരിച്ചും, നേരിൽ കണ്ടും അവരെ കുടുക്കാനുള്ള തെളിവുകൾ ഉണ്ടാക്കി..... ""

"" പിറ്റേ ദിവസം..... ഡാർവിന്റെ കൂടെ അവരുടെ ബിസിനസ്‌ മീറ്റിംഗിൽ പങ്കെടുത്തിട്ട് വരുവായിരുന്നു ആരു... ഇടക്ക് ഒര് കോഫീഷോപ്പിൽ കയറി തിരിച്ചിറങ്ങിയാപ്പോഴാ ഭിക്ഷ യാചിക്കുന്ന രണ്ട് കുട്ടികളെ ആരു കണ്ടത്..... അവൾ ഡാർവിയെ ഒന്ന് നോക്കി,അവന് ഒര് കോൾ വന്നത് കൊണ്ട് അവന്റെ ശ്രദ്ധ അതിലായിരുന്നു.... ആ കുട്ടികളുടെ അരികിലേക്ക് ചെന്ന് അവർക്ക് വേണ്ടത് ചെയ്ത് കൊടുക്കണമെന്ന് ആരുവിന്റെ മനസ്സ് പറഞ്ഞു... അപ്പോഴേക്കും കോൾ കട്ട്‌ ചെയ്ത് ഡാർവി വന്നായിരുന്നു.... Hy, താൻ ഇതെവിടായാ.... ആ കുട്ടികളെ നോക്കി എന്തോ ചിന്തിക്കുന്ന ആരുവിനോട് ഡാർവി തിരക്കി.... Hey, ഒന്നുല്ല ഡാർവി, നമ്മുക്ക് പോകാം... ആരു പെട്ടന്ന് നോട്ടം മാറ്റി കൊണ്ട് പറഞ്ഞു ഓക്കേ, വാ... ആരുവിനെ ചേർത്ത് പിടിച്ച് കൊണ്ട് ഡാർവി പറഞ്ഞു """ ഡാർവിന്റെ കൂടെ കാറിലേക്ക് കയറുമ്പോൾ ആ കുട്ടികളെ ഓർത്ത് ആരുവിന്റെ മനസ്സ് പിടഞ്ഞിരുന്നു..... ആ... ഡാർവി..... എനിക്ക് അത്യാവിശമായി വേറൊര് സ്ഥലം വരെ പോകണമായിരുന്നു, എന്നെ ഇവിടെ ഇറക്കിയാൽ മതി ഞാൻ പോയിക്കോളാം... വണ്ടി കുറച്ച് മുന്നോട്ട് പോയപ്പോൾ ആരു ഡാർവിയോട് പറഞ്ഞൂ.... ഓക്കേ ശെരി.....

കൂടുതൽ ഒന്നും പറയാതെ ഡാർവി അവളെ അവിടെ ഇറക്കി... മുന്നോട്ട് നടക്കുമ്പോൾ ആ കുട്ടികൾക്ക് വേണ്ടി എന്തേലും ചെയ്യണമെന്ന് ആരു തീരുമാനിച്ചിരുന്നു..... ആരു ആ കുട്ടികളോട് സംസാരിച്ചപ്പോൾ അവർക്ക് ഭക്ഷണം വേണമെന്നേ അവർ ആവിശപെട്ടുള്ളു.... സങ്കടത്തോടെ ആരു അവരെ ചേർത്ത് പിടിച്ച് മുന്നോട്ട് നടക്കാൻ തുടങ്ങിയപ്പോഴാണ് എല്ലാം നോക്കി നിൽക്കുന്ന ഡാർവിയെ കണ്ടത്... പെട്ടന്ന് അവൾ ഒന്ന് പകച്ചു... ഇതിലൂടെ തന്റെ കള്ളത്തരം അവനാറിയുമോ...??? ഇതാണോ പോകാനുള്ള സ്ഥലം.??? ആ കുട്ടികളെ നോക്കി കൊണ്ട് ഡാർവി ആരുവിനോട് ചോദിച്ചു """ ഞാൻ ഇവരെ കണ്ടപ്പോൾ... പിന്നെ ഭക്ഷണം മേടിച്ച് കൊടുക്കാൻ..... മറുപടി എന്ത് പറയുമെന്നറിയാതെ ആരു എന്തൊക്കയോ പറഞ്ഞു """ വാ, അപ്പുറത്തേക്ക് പോയാൽ ഒര് തട്ട് കടയുണ്ട് അവിടെന്ന് ഫുഡ് മേടിച്ച് കൊടുക്കാം... ആരുവിനോട് പറഞ്ഞ് കൊണ്ട് ഡാർവി മുന്നോട്ട് നടന്നു... കുട്ടികൾക്ക് ഭക്ഷണം മേടിച്ച് കൊടുക്കുകയും, അവരോട് കാര്യങ്ങൾ ചോദിച്ച് അവർക്ക് വേണ്ടതൊക്കെ ചെയ്ത് കൊടുക്കുകയും ഡാർവി ചെയ്തു... ഇനി എങ്ങോട്ടേലും പോകണോ....???? വേണ്ട..... എന്നാൽ വാ പോകാം...... ഇവന് ഇങ്ങനെയും ഒര് മുഖം ഉണ്ടോ...??? കാറിൽ ഇരിക്കുമ്പോൾ ഡാർവിയെ നോക്കി കൊണ്ട് ആരു ചിന്തിച്ചു എന്താ ഡയാന നി ആലോചിക്കുന്നെ...??? ഡാർവി നിനക്ക് എങ്ങനെയറിയാം ഞാൻ ആ കുട്ടികളുടെ അടുത്തേക്കാ പോയതെന്ന്...

ഉള്ളിലെ സംശയം ആരു ഡാർവിയോട് തുറന്ന് ചോദിച്ചു "" അത്.... എനിക്കറിയാം.... ആ കുട്ടികളെ കണ്ടപ്പോൾ നിന്റെ ഉള്ള് പിടഞ്ഞത് എനിക്ക് മനസിലായതാ, നിന്റെ ഒര് നോട്ടത്തിന്റെ അർത്ഥം പോലും എനിക്ക് ഇപ്പൊ മനസിലാകും... സത്യം പറയട്ടെ ഡയാന എന്നെ ഈ ലോകത്ത് ഇപ്പൊ കൺട്രോൾ ചെയ്യുന്ന പറ്റുന്ന 3 മൂന്ന് വ്യക്തികളിൽ ഒരാൾ നീയാ.... മുന്ന്....???? സംശയത്തോടെ ആരു ചോദിച്ചു """ എന്റെ അനിയൻ മാർട്ടി.... എന്റെ ഒര് തോന്നിവാസത്തിനും കൂട്ട് നിൽക്കാതെ എന്റെ മനു... പിന്നെ.... മറുപടി പറയാതെ ഡാർവി ആരുവിനെ ഒന്ന് നോക്കി.... ചെറിയൊര് പേടിയോടെ ആരു ഡാർവിയെ നോക്കി.... ഭാവിയിൽ തന്റെയും, റാമിന്റെയും, ഇടയിലേക്ക് വരുന്ന ഏറ്റവും വലിയ ശത്രു ഡാർവിയായിരിക്കുമെന്ന് ആരു ചിന്തിച്ചു """ ആരുവിനെ അവരുടെ അപ്പാർട്ട്മെന്റിൽ ഇറക്കിയിട്ടാണ് ഡാർവി വീട്ടിലേക്ക് തിരികെ പോയത്...... ❤️❤️❤️❤️❤️❤️❤️❤️ മാർട്ടിന്റെയും, ഡാർവിന്റെയും, സ്വഭാവം എന്താണെന്ന് ആരുവിന് മനസിലായി കഴിഞ്ഞിരുന്നു.... മാർട്ടിയാണ് ശെരികും വില്ലൻ... അവൻ ഡാർവിനയെ യൂസ് ചെയ്യുവാ കാരണം ഡാർവിക്ക് മാർട്ടിയെ ജീവനാ അവൻ ചെയുന്ന എല്ലാം തോന്നിവാസവും മാർട്ടിക്ക് വേണ്ടിയാണ്....

ഒരിക്കൽ പോലും അവൻ അവനായി ഒന്നും ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല.... ആരു റൂമിൽ ചെന്നപ്പോൾ ഇതൊക്കെ ലാലിയോടും, ജസ്റ്റിയോടും പറഞ്ഞു ശെരിയാ... പക്ഷേ തെളിവുകൾ ഒക്കെ ഡാർവിക്ക് ഏതിരാണ്.... ജസ്റ്റി പറഞ്ഞു അതേയ്, മാർട്ടിക്ക് വേണ്ടിയാണേലും ഡാർവി തെറ്റ് ചെയ്യുന്നുണ്ട്.... ലാലി പറഞ്ഞു എത്രയും പെട്ടന്ന് ഈ പ്രശ്നം തിർത്തിട്ട് പോകണം.... ഇല്ലേൽ ഡാർവി.... പൂർത്തിയാക്കാതെ ആരു നിർത്തി...."""" മ്മ്മ്മ് "" ലാലി, ജസ്റ്റി, ഒന്ന് മുളി..... പിന്നെയും രണ്ട് ദിവസം കൂടി മുന്നോട്ട് പോയി.. പിറ്റേ ദിവസം ഉച്ചക്ക് ദേഷ്യപ്പെട്ട് റൂമിലേക്ക് വന്ന ആരുവിനെ കണ്ട് ജസ്റ്റി കാര്യം തിരക്കി അത് ഞാൻ പറഞ്ഞിരുന്നില്ലേ ഒരുത്തൻ കുറെ ദിവസമായി എന്റെ പുറകെ നടക്കുന്നുടെന്ന്.. കോഫി ഷോപ്പിൽ വെച്ച് എന്റെ ഐഡി കാർഡ് മിസ്സായപ്പോൾ അവന്റെ കൈയിലാ കിട്ടിയത്, ഒർജിനൽ നെയിം അവന്‌ മനസിലായി.... ഇനിയും അവൻ എന്റെ പുറകെ നടന്നാൽ ഡാർവി സത്യമാറിയും.... ആരു പറഞ്ഞു ഞങ്ങൾ ചെന്ന് അവനോട് രണ്ട് വർത്തനം പറയം... ചിരിയോടെ ലാലി പറഞ്ഞു അതെ പോലെ തന്നെ ജസ്റ്റി, ലാലി, അവനെ ചെന്ന് കണ്ട് സംസാരിച്ചു... പക്ഷെ അവന്‌ ഒര് മാറ്റവും ഇല്ലായിരുന്നു""" ❤️❤️❤️❤️❤️❤️❤️

അഖിലയുടെ ആവിശം പ്രകാരം അവളുടെ നിരപരാധിത്യം എബിയുടെ മുന്നിൽ ഡാർവിൻ തെളിയിച്ചു.....''"' ❤️❤️❤️❤️❤️ മറ്റൊരു ദിവസം,,,, നല്ല പോലെ ദേഷ്യപ്പെട്ടാ ആരു റൂമിലേക്ക് വന്നത്.... ഇന്നതെന്താ പ്രശനം കളിയായി ലാലി ആരുവിനോട് ചോദിച്ചു """ അവൻ ആ സൂരജ് പിന്നെയും വന്നു പ്രശ്നത്തിന്.... ഞാൻ മാർട്ടിന്റെ കൂടെ പമ്പിൽ പോകുന്നത് അവൻ കാണാറുണ്ട്, അവന്റെ കൂടെ ചെല്ലാൻ പറഞ്ഞു, ചോദിക്കുന്ന ക്യാഷ് തരാന്ന്...... എന്നിട്ട് നീ ഒന്നും മിണ്ടാതെ വന്നോ... ദേഷ്യത്തോടെ ജസ്റ്റി ചോദിച്ചു """ ഇല്ല, അവന്റെ മുഖം നോക്കി ഒന്ന് പൊട്ടിച്ചിട്ടാ വന്നത്.... ചിരിയോടെ ആരു പറഞ്ഞു മ്മ്മ്മ് """" എന്നാൽ ഞങ്ങൾ ഒന്നുടെ അവനെ കണ്ടിട്ട് വരാം... ലാലി, ജസ്റ്റിയെ നോക്കി കൊണ്ട് ആരുവിനോട് പറഞ്ഞു ഇപ്പോ വേണ്ട ലാലിച്ചാ... ഞാൻ കൊടുത്ത തല്ലിൽ അവൻ ഒതുങ്ങുമോയെന്ന് നോക്കട്ടെ... ഇല്ലേൽ പോകാം... ആരു പറഞ്ഞു മ്മ്മ്മ്മ് """" അല്ല ആരു നമ്മുക്ക് റോയിയെ കാണാൻ പോകണ്ടേ.? ജസ്റ്റി ചോദിച്ചു മ്മ്മ് " പോകണം.... നമ്മുടെ കൈയിലുള്ള തെളിവുകൾ എല്ലം റോയിയെ ഏല്പിക്കണം... റോയ് നമ്മളെ ഹെല്പ് ചെയ്യും, കാരണം മായയെ എങ്ങനേലും ഡാർവിന്റെ കൈയിൽ നിന്ന് രക്ഷിക്കണമെന്നത് റോയിയുടെ കൂടെ ആവിശ്യമാ.... ആരു പറഞ്ഞു ""

കുറച്ചൂടെ കഴിഞ്ഞപ്പോൾ ആരു റോയിയെ കാണാൻ വേണ്ടി ഒര് റസ്റ്റോറൻറ്ലേക്ക് തന്നെ പോയി... സംസാരിക്കുന്നതിന്റെ ഇടയിൽ റോയിക്ക്‌ ഒര് കോൾ വന്നു... ഇപ്പോ വരന്ന് പറഞ്ഞ് റോയി ഫോൺ കൊണ്ട് എണീറ്റ് പോയി പെട്ടന്ന് ആരോ മുന്നിലേക്ക് വന്ന പോലെ ആരുവിന് തോന്നി... നോക്കിയപ്പോഴാണ് മുന്നിൽ നിൽക്കുന്ന സുരജിനെ കാണുന്നത്... തല്ല് കൊടുത്തിട്ടും അവൻ നേരെയായില്ലന്ന് ആരുവിന് മനസ്സിലായി... മോശമായി അവൻ സംസാരിച്ച് തുടങ്ങിയപ്പോൾ ആരു തിരിച്ചും പ്രതികരിച്ച് തുടങ്ങി..... അവരുടെ സംസാരം അതിര് കടന്നപ്പോൾ സുരജിന്റെ ഫ്രണ്ട്സ് എന്ന് തോന്നുന്ന കുറച്ച് പേർ അങ്ങോട്ടേക്ക് വന്നു.... അവര് പറയുന്നതിന് എതിർത്തു ഓരോന്ന് പറഞ്ഞ് തിരിഞ്ഞപ്പോഴാണ് തൻറെ തൊട്ടരികിൽ തന്നെ അവജ്ഞയോടെയും, വെറുപ്പോടെ നോക്കുന്ന രണ്ട് കണ്ണുകളെ ആരും കണ്ടത്..... ദേവന്റെ..... പെട്ടന്നുള്ള ഷോക്കിൽ ആരും ഞെട്ടി തരിച്ച് നിന്ന് പോയി..... റം...... അറിയാതെ തന്നെ അവന്റെ നാമം അവളുടെ ചുണ്ടിൽ വന്നു................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story