പ്രണയ പ്രതികാരം: ഭാഗം 25

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

അവര് പറയുന്നതിന് എതിർത്ത് ഓരോന്ന് പറഞ്ഞ് തിരിഞ്ഞപ്പോഴാണ് തൻറെ തൊട്ടരികിൽ തന്നെ അവജ്ഞയോടെയും, വെറുപ്പോടെ, നോക്കുന്ന രണ്ട് കണ്ണുകളെ ആരു കണ്ടത്... ഒര് നിമിഷം ആരു ഞെട്ടിതരിച്ച് നിന്ന് പോയി.... റം..... താൻ കാണാൻ കാത്തിരുന്ന, കൊതിച്ചിരുന്നയാൾ തന്റെ തൊട്ടരികിൽ, സന്തോഷത്തിൽ അവളുടെ കണ്ണുകൾ തിളങ്ങി... പക്ഷേ അടുത്ത നിമിഷം തന്നെ ആ കണ്ണുകളിലെ വെറുപ്പ് ആരുവിനെ തളർത്തി കളഞ്ഞു.... ഭയത്തോടെ അവൾ ദേവനെ നോക്കി, ഒരിക്കൽ തന്നെ കാണുമ്പോൾ തിളങ്ങിയിരുന്ന ആ മിഴികൾക്ക് ഇപ്പോൾ ആ തിളക്കമില്ല പകരം വെറുപ്പും, പുച്ഛവും, അറപ്പും, മാത്രമേയുള്ളു..... ദേവന്റെ മുഖത്ത് കണ്ട വെറുപ്പ് മതിയായിരുന്നു ആരുവിനെ തളർത്താൻ ഈ നിമിഷം താൻ ഇല്ലാതായാലും കുഴപ്പമില്ലന്ന രീതിക്ക് അവൾ നിന്ന് വിറച്ചു... അവിടുത്തെ സൗണ്ട് കേട്ട് റോയ് ഓടി വന്ന് എന്താണെന്ന് ചോദിച്ചു.... ഒന്നുമില്ലെന്ന് പറഞ്ഞ ശേഷം ആരു റോയിയെ കൂട്ടി അവിടുന്ന് ഇറങ്ങി... കൂടുതൽ നേരം അവൾക്ക് അവിടെ നില്കാൻ പറ്റാത്തത് കൊണ്ട് പിന്നെ ഒര് ദിവസം കാണാമെന്ന് പറഞ്ഞ് ആരു റൂമിലേക്കു പോയി...... റൂമിലെത്തിയാ ആരു ഓടിപ്പോയി ജസ്റ്റിയെ കെട്ടിപ്പിടിച്ച് ഉറക്കെ കരഞ്ഞു.. ആരുവിന്റെ പെരുമാറ്റം കണ്ട് ജസ്റ്റി, ലാലി, ഒരേപോലെ ഞെട്ടിപോയി....

എത്ര ചോദിച്ചിട്ടു ആരു കാര്യം പറഞ്ഞില്ല അവസാനാം അവളുടെ കരച്ചിൽ കഴിയുന്ന വരെ സഹോദരങ്ങൾ കാത്തിരുന്നു..... ഒടുവിൽ കരച്ചിൽ നിർത്തി ആരും കാര്യം പറഞ്ഞു... എന്ത് പറഞ്ഞ് അവളെ സമാധാനിപ്പിക്കുമെന്ന് അവർക്ക് ആർക്കും അറിയില്ലായിരുന്നു.... റാമിന്റെ കണ്ണിലെ വെറുപ്പ് എനിക്ക് സഹിക്കാൻ കഴിയുന്നില്ല ജസ്റ്റിച്ചാ... ഞാൻ ഒര് തെറ്റും ചെയ്തിട്ടില്ലന്ന് റാമിനോട് പറയുമോ ലാലിച്ചാ.... കരഞ്ഞ് കൊണ്ട് ആരു ഓരോന്ന് പറയാൻ തുടങ്ങി... """ ആരു നീ ഇങ്ങനെ കരയാതെ നമുക്ക് ദേവനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാം... പെട്ടെന്ന് പറഞ്ഞാൽ അവൻ കേൾക്കില്ല കാരണം ആ സൂരജ് എന്തൊക്കയാണ് ദേവനോട് പറഞ്ഞിരിക്കുന്നത് എന്നറിയില്ലല്ലോ... ലാലി പറഞ്ഞു """ അതേയ് ആരു... എന്തായാലും നമുക്ക് ഉടനെ തന്നെ നാട്ടിലേക്ക് പോകാം എന്നിട്ട് കാര്യങ്ങൾ പറഞ്ഞ് ദേവനെ മനസ്സിലാക്കാം... അതിന് മുൻപ് ഇവിടുത്തെ പ്രശ്നം തിരക്കണം... ജസ്റ്റി പറഞ്ഞു എന്തായാലും ഞങ്ങൾ സുരാജിനെ ഒന്ന് കണ്ടിട്ട് വരാം... വാടാ... ലാലി, ജസ്റ്റിയെ നോക്കി പറഞ്ഞിട്ട് റൂമിൽ നിന്നിറങ്ങി.....

അവര് സണ്ണിയെ വിളിച്ച് കാര്യം പറഞ്ഞില്ല സണ്ണി അറിഞ്ഞാൽ സൂരജ് ബാക്കിയുണ്ടാകില്ലന്ന് അവർക്ക് നന്നായിയാറിയാമായിരുന്നു.... സുരാജിനെ കണ്ട് ഒരുപാട് രാത്രിയായിട്ടാണ് ജസ്റ്റിനും, ലാലിയും റൂമിലേക്ക് വന്നത്...... ആ സമയമൊക്കെ ഡാർവിനും, മാർട്ടിനും, ആരുവിനെ റൂമിൽ കാണാത്തത് കൊണ്ട് എവിടെയാണെന്നറിയാൻ വേണ്ടി അവളുടെ ഫോണിലേക്ക് വിളിക്കുന്നുണ്ടായിരുന്നു... ഒരുപാട് വിളിച്ചപ്പോൾ തലവേദനയായത് കൊണ്ട് ഫ്രണ്ടിൻറെ റൂമിലാണെന്ന് അവരോട് കള്ളം പറഞ്ഞു സഹോദരങ്ങൾ റൂമിൽ വന്നപ്പോൾ കരഞ്ഞ് തളർന്ന് കിടക്കുന്ന ആരുവിനെയാണ് കാണുന്നത്... ജസ്റ്റി, ലാലി അവളെ സമാധാനിപ്പിക്കാൻ വേണ്ടി ഒരുപാട് തമാശയൊക്കെ പറഞ്ഞു, ആർക്കോ വേണ്ടി എന്നപോലെ ആരു അതൊക്കെ കേട്ടിരുന്നു..... ഭക്ഷണം വേണ്ടയെന്ന് പറഞ്ഞ ആരുവിന് ലാലി, ജസ്റ്റി വാരിക്കൊടുത്തു.. ലാലിയുടെ, ജസ്റ്റിന്റെ നടുവിലായി അന്ന് ആരു കിടന്നുറങ്ങി.... വീട്ടിലാണെങ്കിലും എന്തെകിലും സങ്കടമുണ്ടെങ്കിൽ ആരും അവരുടെ കൂടെ കിടക്കു.....""" പിറ്റേ ദിവസം ആരു മാർട്ടിൻന്റെ ഫ്ലാറ്റിലേക്ക് പോയി... ആരുവിനെ കാണാൻ വേണ്ടി മാർട്ടിനും, ഡാർവിനും വന്നിരുന്നു....

ഡാർവിൻ പലപ്പോഴും പറയാതെ പറഞ്ഞിരുന്നു ആരുവിനെ കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്ന്, പക്ഷേ മാർട്ടിന്റെ മനസ്സിൽ എന്താണെന്ന് അവൾക്ക് മനസിലായില്ല..... പിറ്റേ ദിവസം അഞ്ജുവും, റോയിയും കൂടെ ആരുവിനെ കാണാൻ വന്നു..... അഖിലയെ കല്യാണം കഴിക്കാൻ പോകുന്ന എബിയുടെ വീട്ടുകാരോട് അഖില പ്രഗ്നന്റയായിരുന്നു എന്നും, തന്റെ ഹോസ്പിറ്റൽ വന്ന് അബോർഷൻ ചെയ്തിരുന്നുവെന്നും ഒര് ഡോക്ടർ പറഞ്ഞിരുന്നു... ആ ഡോക്ടർ അലക്സിന്റെ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന സിനിയർ ഡോക്ടറായിരുന്നു... അത് മാത്രമല്ല ഒരുപാട് പെൺകുട്ടിയുടെ ജീവിതം അയാൾ നശിപ്പിച്ചിട്ടുണ്ട്, അലക്സ്ന്റെ ഹോസ്പിറ്റൽ നടക്കുന്ന എല്ലാ ഇല്ലിഗിൽ പരുപാടികൾക്കും കുട്ട് നിൽകുന്നത് ഇയാളാണ്..... അയാളുടെ അരികിലേക്ക് വരുന്ന പ്രെഗ്നന്റ് ലേഡികളെ ഓരോന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അബോർഷൻ ചെയ്യിപ്പിക്കാറുണ്ട് അയാൾ, എന്നിട്ട് ആ ഭ്രൂണം അയാൾ വിൽക്കും...""" അയാളെ പോയി കാണണമെന്ന് റോയ് ആരുവിനോട്‌ പറഞ്ഞു... അയാളെ എങ്ങനെയെങ്കിലും ഹോസ്പിറ്റൽന്റെ പുറത്ത് എത്തിക്കണം എന്നതായിരുന്നു റോയിയൂടെ ആവശ്യം.... അയാളുടെ കൈയിൽ നിന്നും ഹോസ്പിറ്റലിന് എതിരെയുള്ള ഒരുപാട് തെളിവുകൾ നമുക്ക് കിട്ടുമെന്ന് റോയി പറഞ്ഞു അതിനുവേണ്ടി ആരു അയാളെ കാണാൻ പോകാൻ തീരുമാനിച്ചു...

ലാലിയോടും, ജസ്റ്റിയോടും ആരു അത് പറഞ്ഞപ്പോൾ അവരും കൂടെ വരാമെന്ന് പറഞ്ഞു...... അവിടെയെത്തിയപ്പോൾ ആ ഹോസ്പിറ്റൽ തന്നെയാണ് സൂരജ് ഉള്ളതെന്നും അവനെ ഒന്ന് കണ്ടിട്ട് വരാമെന്നും ലാലി, അരുവിനോട് പറഞ്ഞു സഹോദരങ്ങളുടെ കൂടെ വരുന്ന ആരുവിനെ കണ്ടപ്പോൾ സൂരജ് ഒന്ന് ഭയന്നു..... ഇനി പുറകെ വരില്ലന്നും, ഇനിയും ഉപദ്രവിക്കരുതെന്നും, ആരുവിനോട്‌ സൂരജ് പറഞ്ഞു..... ഇനി ഇനി ഉപദ്രവിക്കില്ല പകരം ഞങ്ങളാണ് ഇങ്ങനെ ചെയ്തതെന്ന് മറ്റൊരു അറിയാൻ പാടില്ലെന്ന് ജസ്റ്റി സുരാജിന് വാണിംഗ് കൊടുത്തു.... ഇനിയും ഞങ്ങളുടെ പെങ്ങളുടെ പുറകെ വന്നാൽ, ഇപ്പോ കിട്ടിയത് ഒന്നുമയിരിക്കില്ല ഇനി കിട്ടാൻ പോകുന്നതെന്ന് ലാലിയും പറഞ്ഞു..... ആരു ഒന്നും പറയാതെ പുച്ഛത്തോടെ അവനെയോന്ന് നോക്കിയാ ശേഷം റൂം വിട്ട് ഇറങ്ങി ഡോക്ടറെ കാണാൻ ഒപിയിലേക്ക് പോയി... എല്ലാവരെ ഒരുമിച്ച് കാണണ്ടയെന്ന് കരുതി ആരു, ഡോക്ടറെ കാണാൻ കയറിയപ്പോൾ ലാലി, ജസ്റ്റി, പുറത്ത് പോയി കാറിൽ കയറിരുന്നു.... ഒപിയിൽ കയറി ഡോക്ടറോട് സംസാരിച്ച ശേഷം ആരു പുറത്തിറങ്ങി കാര്യം പറയാൻ വേണ്ടി റോയിയെ വിളിച്ചു..... "ഹലോ റോയ്,,,, ആ ഞാൻ ഡോക്ടർ കണ്ട് സംസാരിച്ചു, അയാൾ ഇവിടെ അബോർഷൻ ചെയ്യില്ലന്ന പറയുന്നത്....

പിന്നെ എന്ത് വേണേലും തരാന്ന് പറഞ്ഞ് കുറച്ച് ക്യാഷ് കാണിച്ചപ്പോൾ പുള്ളി സമ്മതിച്ചു..... ബട്ട്‌ ഇവിടെ ചെയ്യില്ല വേറെ ഒര് ക്ലീനിംഗ് ഉണ്ട് ഇവിടെ അടുത്ത് തന്നെ രണ്ട് ദിവസം കഴിഞ്ഞ് അങ്ങോട്ടേക്ക് വരാൻ പറഞ്ഞു.... നമ്മുക്ക് അധികം സമയമില്ലല്ലോ.... അത് കൊണ്ട് ഞാൻ ഒന്നുടെ അയാളോട് സംസാരിച്ചപ്പോൾ അയാൾ നാളെ തന്നെ ചെയ്ത് തരാന്ന് സമ്മതിച്ചിട്ടുണ്ട്.... നാളെ ഈവെനിംഗ് അയാളെ ഒന്ന് വിളിച്ചിട്ട് ചെല്ലാൻ പറഞ്ഞു.... നമ്മുക്ക് നാളെ പോകാം നാളെ തന്നെ നടത്തണം നമ്മുടെ അബോർഷൻ... ചിരിയോടെ പറഞ്ഞ് തിരിഞ്ഞപോഴാണ് തൊട്ട് പുറകിൽ നിൽക്കുന്ന ദേവനെ ആരു കാണുന്നത്..... പുച്ഛത്തോടെ ഉള്ള ദേവന്റെ നോട്ടം കണ്ടപ്പോൾ താൻ ഇത്ര നേരം റോയിയോട് പറഞ്ഞതൊക്കെ റാം കേട്ടെന്ന് ആരുവിന് മനസിലായി..... ദേവനോട് ഒന്നും മിണ്ടാതെ അവൾ നടന്ന് നീങ്ങി കരണം ദേവനോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് ആരുവിന് അറിയാമായിരുന്നു... ആരുവിന് ഹൃദയം കീറി മുറിക്കുന്ന പോലെ തോന്നി.... എത്രയും പെട്ടന്ന് റൂമിലെത്തി ഉറക്കെ ഒന്ന് കരഞ്ഞ് തീർക്കണമെന്ന് അവൾക്ക് തോന്നി..... ഒരിക്കൽ മാർട്ടിന്റെ സംസാരത്തിൽ നിന്ന് ദേവയാനിയുടെ കൈയിൽ നിന്ന് ഉടനെ ഒര് പെൺകുട്ടിയെ വാങ്ങുന്നുടെന്ന് ആരുവിന് മനസ്സിലായി....

ആ സമയം അവരെ ഒര്മിച്ച് കുടുക്കണമെന്ന് ആരും, റോയിയും, തീരുമാനിച്ചു.... അന്ന് ദേവയാനിയെ അറസ്റ്റ് ചെയാനുള്ള എല്ലാ നടപടിയും റോയി നടപ്പിലാക്കി...... പിന്നെയും കുറച്ച് ദിവസങ്ങൾ മുന്നോട്ട് പോയി.. ആ സമയത്തിനുള്ളിൽ എബിയുടെ തെറ്റിദ്ധാരണ ഡാർവിൻ മാറ്റി അഖിലയോട് തെളിവുകൾ തിരികെ തരാൻ ആവശ്യപ്പെട്ടു... അഖില തെളിവുകൾ ഒക്കെ തിരികെ തരാമെന്നും പകരമായി മായയെ തരാനും ആവശ്യപ്പെട്ടു..... രണ്ട് ദിവസത്തിനുള്ളിൽ മായയെ തിരികെ തരാമെന്ന് ഡാർവിൻ പറഞ്ഞു... അതേപോലെ തന്നെ മായയെ ഡാർവിൻ അഖിലക്ക്‌ കൊടുത്ത് തെളിവുകൾ തിരികെ മേടിച്ചു..... പക്ഷേ ഒരവസരം വരുമ്പോൾ അവരെ ഇല്ലാതാകണമെന്ന് ഡാർവി തീരുമാനിച്ചു..... പിറ്റേദിവസം ദേവയാനിയെ കാണാൻ പോയ മാർട്ടിനെ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു, പോലീസിന്റെ കൂടെ മീഡിയയും ഉണ്ടായിരുന്നു... അത്കൊണ്ട് അവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല...... അങ്ങനെ ആരുവിന്റെ ആദ്യത്തെ ദൗത്യം പൂർത്തിയായി... മിഡിയകർ അറിഞ്ഞത് കൊണ്ട് അലക്സ്ന്റെ കൂടെ നിൽക്കുന്ന ഉന്നതർക്ക് പോലും മാർട്ടിനെ രക്ഷപെടുത്താൻ കഴിഞ്ഞില്ല.....

കോടതിയിൽ പോകുന്ന വഴി ദേവയാനിയെ ഇല്ലാതാക്കണമെന്ന് ഡാർവിൻ തീരുമാനിച്ചിരുന്നു കാരണം ദേവയാനി വാ തുറന്നാൽ മാർട്ടിനെ രക്ഷപെടുത്താൻ കഴിയില്ലന്ന് ഡാർവിക്ക് ഉറപ്പായിരുന്നു.... കോടതി വളപ്പിൽ എത്തുമ്പോൾ ദേവയാനിയെ കൊല്ലാൻ വേണ്ടേ എല്ലാം കാര്യവും ഡാർവി ഏർപ്പാടാക്കി... ഡാർവിന്റെ കൈയിൽ ദേവയാനിയെ കിട്ടരുതെന്ന് കരുതി അവരെ രക്ഷപ്പെടുത്താൻ ആരു അങ്ങോട്ടേക്ക് പോയി.... പക്ഷേ അവൾ അവിടെയെത്തും മുൻപ് ദേവയാനി എങ്ങനെയോ രക്ഷപ്പെട്ടിരുന്നു...... റോഡിലൂടെ ഓടി രക്ഷപെടുന്ന ദേവയാനിയെ ആരു വ്യക്തമായി കണ്ടിരുന്നു, അതേപോലെ ദേവയാനിയെ ഇല്ലതാകാൻ ഡാർവിന്റെ ആളുകൾ പുറകെ വരുന്നതും ആരു കണ്ടിരുന്നു... ആരു വേഗം ഫോൺ എടുത്ത് അത് ഒക്കെ വീഡിയോയെടുത്തു... പെട്ടന്നാണ് ദേവയാനിക്ക് എതിരെ വന്ന കാർ അവരെ ഇടിച്ച് തെറിപ്പിച്ചത്... അതിൽ ഇരിക്കുന്ന ഡാർവിന്റെ മുഖം ആരു ശെരികും കണ്ടിരുന്നു... കൃത്യമായി ഫോണിൽ പതിയുകയും ചെയ്തു... ദേവയാനിയെ ഇടിച്ചിട്ട ശേഷം ഡാർവിനും അവന്റെ ആളുകളും വേഗം തന്നെ അവിടുന്ന് പോയി.... ആരു ആ ഫോൺ കൊണ്ട് തന്നെ കാറിൽ നിന്നിറങ്ങി ദേവയാനിയുടെ അരികിലേക്ക് പോയി...

മരണ വെപ്രാളത്തോടെ കിടന്ന് പിടയുന്ന ദേവയാനിയുടെ മുഖം കണ്ടിട്ടും ആരുവിനു ഒരു ദയയും തോന്നില്ല.... തന്നെ രക്ഷ പെടുത്താനാണ് അവർ പറയാതെ പറയുന്നതെന്നു ആരുവിനു മനസിലായി.... വേദനയോടെ തന്നെ നോക്കുന്ന അവരുടെ അരികിലിരുന്ന് 'ഞാൻ വന്നത് മായാക്ക് വേണ്ടിയാണ്... എന്റെ ഉത്തരവാദിത്വം കഴിഞ്ഞു ' എന്ന് ഒര് ചിരിയോടെ ആരു പറഞ്ഞ് പുറകിലേക്ക് നിന്ന് അവരുടെ അവസാന നിമിഷം മായക്ക് നൽകാനായി വീഡിയോ എടുത്തു.... പെട്ടന്നാണ് തന്റെ മുന്നിലേക്ക് ഒരൾ വന്ന് ഫോൺ പിടിച്ച് വാങ്ങിയത്.... അതാരാണെന്ന് നോക്കാൻ വേണ്ടി മുഖം ഉർത്തിയപ്പോഴാ ആരുടെയോ കൈ ആരുവിന്റെ കവിളിൽ പതിഞ്ഞിരുന്നു..... അടി കിട്ടിയ വേദനയിൽ കവിളിൽ കൈ വെച്ച് തന്നെ തല്ലിയത് ആരാണെന്ന് ആരു നോക്കി..... ദേഷ്യത്തോടെ വെറുപ്പോടെ തന്നെ നോക്കുന്ന ദേവനെ കണ്ടപ്പോൾ തല്ല് കിട്ടിയതിനേക്കാൾ വേദന അവൾക്ക് തോന്നി..... " അല്ലെകിലും സ്വന്തം സുഖത്തിന് വേണ്ടി മറ്റുള്ളവർക്ക് മുന്നിൽ ശരീരം കാഴ്ച്ച വെക്കുകയും അതിൽ ഉണ്ടാകുന്ന കുഞ്ഞിനെ ഒര് ദയയുമില്ലാതെ കൊന്ന് കളയുകയും ചെയുന്ന നിനക്കൊന്നും ഒര് ജീവന്റെ വിലയാറിയില്ല... നീയൊര് മെഡിക്കൽ സ്റ്റുഡന്റല്ലേ, എന്നിട്ടും നിനക്ക് ഇങ്ങനെയോക്കെ ചെയ്യാൻ എങ്ങനെ തോന്നുന്നു....

ഈ റോഡിൽ കിടക്കുന്നത് നിന്റെ അമ്മയാണേൽ നി ഇങ്ങനെ നോക്കി നിൽകുവോടി.... നിൽക്കുവോയെന്ന്....!!!! ദേവൻ ആരുവിന് നേരെ അലറി.... അതെങ്ങനെയാ അമ്മയും നിന്നെ പോലെ തന്നെയായിരിക്കും... അതായിരിക്കും നീയിങ്ങനെ തോന്നിയ പോലെ നടക്കുന്നത്..... "" ദേവൻ പുച്ഛത്തോടെ ആരുവിനോട്‌ പറഞ്ഞു ദേവന്റെ സംസാരം കേട്ടപ്പോൾ ആരുവിന്റെ മുഖം വലിഞ്ഞ് മുറുകി ഇനിയും ക്ഷമിക്കാൻ തനിക്ക് പറ്റില്ലെന്ന് അവൾക്ക് തോന്നി...... ഡോ...!!!! താൻ ഇനിയും എനിക്ക് എതിരെ എന്തേലും പറഞ്ഞാൽ ഉണ്ടല്ലോ... ആരു ദേവന് നേരെ വിരൽ ഉയർത്തി പിന്നെ ദേവൻ ആരുവിനോട്‌ ഒന്നും പറയാൻ നില്കാതെ ദേവയാനിയെ രക്ഷിക്കാൻ നോക്കി... പക്ഷേ ആരു ദേവനെ തടഞ്ഞു... " അവരെ രക്ഷിക്കാൻ ശ്രമിക്കണ്ട റാം, ഹോസ്പ്പിറ്റൽ ഒരുപാട് ദൂരെയാണ് അവിടെയെത്തുമ്പോഴേക്കും ഇവർ മരിക്കും... കുറച്ച് മുൻപ് ശ്രമിച്ചിരുന്നെൽ ഒര് പക്ഷേ രക്ഷപെട്ടേനെ... ദേവായനിയെ നോക്കികൊണ്ട് ആരു പറഞ്ഞു'"" ദേവൻ ആരുവിനെ ഒന്ന് നോക്കി..... ഞാൻ ഇവർ മരിക്കുന്നത് കാണാൻ നിൽകുവാ, വിത്ത്‌ഇൻ സ്‌കൗണ്ട് ഇവർ മരിക്കും... ഒര് തുള്ളി വെള്ളം പോലും കിട്ടാതെ... ആരു പിന്നെയും അവരെ നോക്കി ഒരു ദയയുമില്ലാതെ ദേവനോട് പറഞ്ഞു

""" ആരുവിന്റെ സംസാരം പോലെ തന്നെ ദേവയാനി അവിടെ കിടന്ന് മരിച്ചു... അത് കണ്ടപ്പോൾ ആരു ദേവനെ നോക്കി ഒന്ന് ചിരിച്ചു... ഞാൻ പറഞ്ഞില്ലേ ഇവർ മരിക്കുമെന്ന്.... നി ഒര് മനുഷ്യ ജന്മം തന്നെയാണോ...??? ദേവൻ അറപ്പോടെ ആരുവിനോട്‌ ചോദിച്ചു ചില സമയം ഞാൻ മനുഷ്യ ജന്മം അല്ലാതെയാക്കും റാം, അതിന് കരണം... അപ്പോഴാണ് ആരുവിന്റെ പോക്കറ്റിൽ കിടന്ന ഫോൺ റിങ് ചെയ്തത്... ലാലിയായിരുന്നു അത്.... ആരു നീ അവിടുന്ന് വഴക്ക് ഉണ്ടാകാതെ വേഗം വന്ന് വണ്ടിയിൽ കയറ് പോലീസ് ഇപ്പോ വരും.... """ ആരു പിന്നെ ദേവനോട് ഒന്നും പറയാൻ നിൽകാതെ അവന്റെ കൈയിൽ നിന്ന് ഫോൺ പിടിച്ച് മേടിച്ച് വേഗം പോയി വണ്ടിയിൽ കയറി.... ദേവൻ ആരുവിനെ തല്ലുന്നത് കണ്ട് ദേഷ്യപെട്ട് ഇരിക്കുവായിരുന്നു ജസ്റ്റി, ലാലിയും... ആരു വണ്ടിയിൽ കയറിയയുടനെ ലാലി വണ്ടിയെടുത്തു... ജസ്റ്റി, ആരുവിന്റെ കവിളിൽ ഒന്ന് നോക്കി, നിര് വന്ന് തുടങ്ങിട്ടുണ്ടായിരുന്നു... പിന്നെയും കുറച്ച് ദിവസങ്ങൾ കൂടി മുന്നോട്ട് പോയി... അതിന്റെയിടയിൽ ആരു ഒരിക്കൽ കൂടി ദേവനെ കണ്ടു റോയി വിളിച്ചിട്ട് ഒര് കോഫീ ഷോപ്പിലേക്ക് വന്നതായിരുന്നു ആരു, അവിടെ എത്തിയപ്പോഴാണ് റോയ് വിളിച്ചിട്ട് വരൻ പറ്റില്ലെന്ന് പറഞ്ഞത്.....

റോയിയോട് സംസാരിച്ച് തിരിഞ്ഞപ്പോഴാണ് തന്റെ അരികിലേക്ക് വരുന്ന ദേവനെ ആരു കണ്ടത്... അരികിലേക്ക് വന്ന ദേവനോട് ആരു കണ്ണ് കൊണ്ട് എന്താണെന്ന് ചോദിച്ചു..... അല്ല എന്നും കൂടെ ആരേലും ഉണ്ടാകുമാല്ലോ, ഇന്ന് ആരെയും കിട്ടില്ലേ കഴുത്തിൽ തൂങ്ങാൻ... പുച്ഛത്തോടെ ദേവൻ ആരുവിനോട് ചോദിച്ചു """ ഇന്നാരെയും കിട്ടില്ല, എല്ലാവരും ബിസിയായി പോയി.... എന്തേയ് സാർ കൂടെ വരുന്നോ...? ഒര് ചിരിയോടെ ആരു ചോദിച്ചു """ ഞാൻ നിന്റെ കൂടെ വരനോ... അതിന് ഈ റാം ദേവനാരായണൻ മരിക്കണം....!!!! നിന്നെ കാണുമ്പോൾ എനിക്ക് അറപ്പും, വെറുപ്പും, മാത്രമാ തോന്നുന്നത്... മുന്നിൽ പിടയുന്ന ജീവന് പോലും ഒര് വിലയും കൊടുക്കാത്തവൾ... അഴിഞ്ഞാടി നടക്കുന്നവർക്കൊന്നും ഈ ദേവന്റെ മനസ്സിൽ ഒര് സ്ഥാനവുമില്ല.....!!!!! ദേവന്റെ സംസാരം കേട്ട് ഞെട്ടി നില്കുവായിരുന്നു ആരു..... നീയിങ്ങനെ അഴിഞ്ഞാടി നടക്കുന്നതൊന്നും നിന്റെ വീട്ടിലാരും അറിയുന്നില്ലേ.... അതോ വീട്ടിൽ ഉള്ളവരാണോ നിന്നെ ഈ പണിക്ക് വിടുന്നത്...??? നിന്റെ അപ്പനും, സഹോദരങ്ങളും, ക്യാഷ് ഉണ്ടാകുന്നത് നിന്നിലൂടെയാണോ...????? പറഞ്ഞ് മുഴുവനാകും മുന്പേ ദേവന്റെ കവിളിൽ ആരുവിന്റെ കൈ വീണിരുന്നു.... ഇനി ഒരക്ഷരം... ഒരക്ഷരം മിണ്ടിപ്പോകരുത്.....!!!!!

അവിടെ ഇവിടെ കേട്ടതും കണ്ടതും വെച്ച് എന്നേ വിലയിരുത്താൻ വന്നൽ.... വെറുതെ വിടില്ല ഞാൻ... ആരു താക്കിത് പോലെ ദേവനോട് പറഞ്ഞു """ ആരുവിന്റെ പെട്ടന്നുള്ള പെരുമാറ്റത്തിൽ ഞെട്ടി പോയിരുന്നു ദേവൻ...... ഞാൻ ഇങ്ങനെ നടക്കുന്നത് എന്റെ വീട്ടുകാരുടെ അനുവാദത്തോടെ തന്നെയാ... ഞാൻ എന്ത് ചെയ്താലും വീട്ടുകാര് ഉണ്ടാകും എന്റെ കൂടെ... പിന്നെ നിങ്ങൾ എന്താ പറഞ്ഞത് എന്നേ കാണുമ്പോൾ അറപ്പും, വെറുപ്പും, തോന്നുവാണെന്നോ... എന്നാൽ കേട്ടോ ഞാൻ ഇനി ജീവിക്കാൻ പോകുന്നത് നിങ്ങളുടെ കൂടെയാണ്‌ മിസ്റ്റർ റാം ദേവനാരായണൻ.... ഈ അലീനയുടെ കഴുത്തിൽ ആരുടേലും മിന്ന് വിഴുന്നുണ്ടേൽ അത് ഈ റാമിന്റെ കൈ കൊണ്ടായിരിക്കും... എന്നേ അറപ്പാണ് എന്ന് പറഞ്ഞ റാം തന്നെ എന്നേ ചേർത്ത് പിടിക്കും.... ഇത് എന്റെ വാശി തന്നെയാണെന്ന് കൂട്ടിക്കോ.. ആഗ്രഹിച്ചത് എന്തും സ്വന്തമക്കി തന്നെയാ ഈ അലീനക്ക് ശീലം..... ""” അത്രയും പറഞ്ഞ് ആരു വേഗം അവിടുന്ന് പുറത്തേക്ക് ഇറങ്ങി... പുറത്തിറങ്ങി കഴിഞ്ഞാണ് താൻ ഇത്രയും നേരം എന്താ പറഞ്ഞതെന്ന് ആരുവിനു ബോധിയം വന്നത്.... റൂമിലെത്തി നടന്ന കാര്യങ്ങൾ ആരു ജസ്റ്റിയോടും, ലാലിയോടും, പറഞ്ഞു.... ദേവൻ എന്തിനാ ഇങ്ങോട്ടേക്ക് വന്നതെന്ന് ലാലി അന്വേഷിച്ച് കണ്ട് പിടിച്ചിരുന്നു....

നാളെ ദേവൻ തിരികെ പോകുമെന്നും ലാലി പറഞ്ഞു...""" ദേവൻ തിരികെ പോകും മുൻപ് ഒന്ന് കാണണമെന്ന് ആരു തീരുമാനിച്ചു.... അതിനായി പിറ്റേ ദിവസം അവൾ എയർപോർട്ടിലേക്ക് പോയി... ദേവന്റെ മുന്നിലേക്ക് പോകാൻ എന്ത് കൊണ്ടോ ആരുവിന് കഴിഞ്ഞില്ല... ദേവനെ യാത്രയാക്കാൻ ദേവന്റെ ഫ്രണ്ട്‌ അവിടെ നില്കുന്നുണ്ടായിരുന്നു... ആരു കൈയിൽ കരുതിയ പേപ്പർ, ദേവന് കൊടുക്കണമെന്ന് പറഞ്ഞ് ദേവന്റെ ഫ്രണ്ടിനെ ഏല്പിച്ച് അവിടുന്ന് മടങ്ങി.... ❤️❤️❤️❤️❤️❤️❤️❤️❤️❤️ പിന്നെയും ദിവസങ്ങൾ മുന്നോട്ട് പോയി..... ഒര് ദിവസം രാവിലെ ഡാർവിൻ എണിച്ചത് തങ്ങളുടെ ബിസിനസ്‌ സ്ഥാപനങ്ങൾ എല്ലം പോലീസ് റൈഡ് ചെയ്തു എന്ന വർത്ത കേട്ടണ്... അപ്പനും ഇപ്പോ പോലീസ് കസ്റ്റഡിയില ഉള്ളതെന്ന് ഡാർവിനെ തളർത്തി കളഞ്ഞു... അവൻ സഹായത്തിനായി ഒര്പാട് പേരെ വിളിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല.... വേറെ വഴിയില്ലാതെ കുറച്ച് ദിവസം എങ്ങോട്ടേലും മാറി നിൽക്കണമെന്ന് ഡാർവി തീരുമാനിച്ചു... പോകുന്നതിന് മുൻപ് ഡയാനയെ കൂടെ കൂട്ടണമെന്ന് അവൻ കരുതി.... അതിനായി അവൻ ആരുവിനെ ഫോൺ വിളിച്ചു... പക്ഷേ ആരു കോൾ എടുത്തില്ല, അത് കൊണ്ട് അവളെ അന്വേഷിച്ച് ഫ്ളാറ്റിലെക്ക്‌ പോകാൻ ഡാർവി തീരുമാനിച്ചു.... ""....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story