പ്രണയ പ്രതികാരം: ഭാഗം 26

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

ഡയാന.. നിന്നെ ഞാൻ എത്ര വിളിച്ചു, നീ എന്താ ഫോൺ എടുക്കാത്തത്...!! ഫ്ലാറ്റിൽ എത്തിയുടനെ ഡാർവി ദേഷ്യത്തോടെ ആരുവിനോട് ചോദിച്ചു "" അത്... ഞൻ കണ്ടില്ല ഡാർവി, എന്താ എന്ത്‌ പറ്റി... നിനക്കെന്താ ഒര് ടെൻഷൻ.... ഒന്നുമറിയാത്ത പോലെ ആരു ചോദിച്ചു "" ഡയാന, നമ്മുടെ ബിസിനസ് സ്ഥാപനങ്ങൾ ഒക്കെ പോലീസ് റൈഡ് ചെയ്തു... അപ്പ ഇപ്പോൾ പോലീസ് കസ്റ്റഡിയിലായുള്ളത്, ഞാൻ ഒരുപാട് പേരെ സഹായത്തിന് വിളിച്ചു... പക്ഷേ ആരും ഹെല്പ് ചെയ്യുന്നില്ല, അത് കൊണ്ട് കുറച്ച് ദിവസം നമുക്ക് ഇവിടുന്ന് മാറി നിൽക്കണം.. ഡാർവി ആരുനോട്‌ പറഞ്ഞു പക്ഷെ ഡാർവി... ഞാൻ എന്തിനാ മാറി നിൽക്കുന്നത്... ചെറിയ പേടിയോടെ ആരു ചോദിച്ചു""" ഇതാരാ ചെയ്യുന്നതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല ഡയാന, എന്തായാലും ഞങ്ങളുടെ ശത്രുക്കൾ ആരെങ്കിലുമായിരിക്കും... അങ്ങനെയെങ്കിൽ നിന്നെ ഇവിടെ നിർത്തിയിട്ട് പോകുന്നത് റിസ്കാണ്, അത് കൊണ്ട് നീ എൻറെ കൂടെ വരുന്നു... ഇങ്ങോട്ട് ഒന്നും പറയാൻ നിൽക്കണ്ട, നിന്നെ ഞാൻ കൂടെ കൊണ്ട് പോകും... അത് തീരുമാനിച്ച കാര്യമാ... ഡാർവി തീർത്ത് ആരുനോട് പറഞ്ഞു """ ആരുവിന് പെട്ടന്ന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു... ഡാർവി അടുത്ത് നില്കുന്നത് കൊണ്ട് ആരെ വിളിക്കാനും അവൾക്ക് കഴിഞ്ഞില്ല...

ഒടുവിൽ ഇപ്പോൾ ഡാർവിന്റെ കൂടെ പോകുന്നതാ നല്ലതെന്ന് ആരു തീരുമാനിച്ചു, ആരു അവളുടെ ഒർജിനൽ ഫോൺ എടുത്ത് ഡാർവി കാണാതെ ബാഗിൽ വെച്ച് ഇപ്പോ യൂസ് ചെയുന്ന ഫോൺ കൈയിൽ പിടിച്ചു, കുറച്ച് ഡ്രസ്സ് മാത്രം എടുത്തിട്ട് ഡാർവിന്റെ കൂടെ വണ്ടിയിൽ കയറി.... ഒര് പാട് ഉള്ളിലേക്കുള്ള ഒര് വീട്ടിലേക്കാ ഡാർവിന്റെ വണ്ടി കയറി പോയത്... ഡയാന ഇത് നമ്മുടെ ഒരു പേഴ്സണൽ വീടാ, വേറെയാർക്കും അറിയില്ല ഇത് കുറച്ച് കാലം നമ്മുക്ക് ഇവിടെ നിൽക്കാം... വേറെ വഴി ഇല്ലാത്തത് കൊണ്ട് ആരും അത് സമ്മതിച്ചു.... വീട്ടിലെത്തിയയുടെനെ ഫ്രഷ് ആയിട്ട് വരാമെന്ന് പറഞ്ഞ് ആരും റൂമിലേക്ക് പോയി.. അവിടെ ചെന്ന് ഫോൺ എടുത്ത് നോക്കിയപ്പോൾ എല്ലാവരും ഒരുപാട് തവണ അവളെ വിളിച്ചിട്ടുണ്ടായിരുന്നു.... ആരു വേഗം ജസ്റ്റിയെ വിളിച്ച് കാര്യം പറഞ്ഞു... അവരൊക്കെ പേടിച്ചിരിക്കുവായിരുന്നു.... ലൊക്കേഷൻ അയച്ച് കൊടുത്തതനുസരിച്ച് ലാലി, ജസ്റ്റി, അവിടെ അടുത്ത് വന്ന് താമസിച്ചു.... രണ്ട് ദിവസത്തിനുള്ളിൽ ഡാർവിയെ പോലീസ് കസ്റ്റഡിയിൽ ആക്കാമെന്ന് റോയി ഉറപ്പ് നൽകി...

അത് വരെ ശ്രദ്ധിച്ച് അവിടെ നിൽക്കാനും ആരുനോട്‌ അവൻ പറഞ്ഞു.....'''' രണ്ട് ദിവസത്തിനുള്ളിൽ ഡാർവിന്റെ എല്ലാ സ്ഥാപനങ്ങളും, എല്ലാ തെളിവോടു കൂടി പോലീസ് പിടിച്ചെടുത്തു... അവരുടെ കൈയിലുണ്ടായിരുന്ന ഒര് പാട് പെൺകുട്ടികളെ രക്ഷപ്പെടുത്തി, കൂടാതെ അവരുടെ ഹോസ്പിറ്റൽ പൂട്ടി.... വീട്ടിൽ ഭക്ഷണം ഉണ്ടാക്കുന്നത് ആരുവായിരുന്നു... ഒരിക്കൽ പോലും തെറ്റായ രീതിയിൽ ഡാർവി ആരുവിനെ ഒന്ന് നോക്കിയിട്ടില്ല... അവൻ ചെയുന്നത് മുഴുവൻ തെറ്റാണെങ്കിലും, അവന്റെ മനസ്സിൽ കുറച്ചൊക്കെ നന്മ ഉണ്ടെന്ന് ആരുവിനു അറിയാമായിരുന്നു.... ഉച്ചയ്ക്ക് ആരും ഉണ്ടാക്കിയ ഫുഡ് കഴിക്കുവായിരുന്നു ഡാർവി.... അരികിൽ അവന് ഇഷ്ട്ടപെട്ടതൊക്കെ ഉണ്ടാക്കി മുന്നിൽ വെച്ച് കൊണ്ട് ആരു ഇരിക്കുന്നുണ്ടായിരുന്നു..... ഡാർവി... ഞാൻ നിന്നെ ചതിച്ചാൽ നീ എന്നെ എന്ത്‌ ചെയ്യും...??? ഡാർവിയുടെ മണ്ണിലേക്ക് നോക്കികൊണ്ട് ആരു ചോദിച്ചു... അതെന്താ നീ അങ്ങനെ ചോദിച്ചത്... ഫുഡ് കഴിച്ച് കൊണ്ട് ഡാർവി ആരുവിനോട് ചോദിച്ചു """ ചുമ്മാ ചോദിച്ചതാ... ചിരിയോടെ ആരു പറഞ്ഞു """ കൊല്ലില്ല ഞാൻ നിന്നെ... കാരണം നീ എനിക്ക് അത്രക്ക് പ്രിയപ്പെട്ടതാ... പക്ഷേ അതിനേക്കാൾ വലിയ ശിക്ഷ ഞാൻ നിനക്ക് തരും... ആരുവിനെ നോക്കി കൊണ്ട് ഡാർവി പറഞ്ഞു

""" ശിക്ഷ....???? മനസിലാകാതെ ആരു ചോദിച്ചു """ ഇതൊക്കെ എന്തിനാ നമ്മൾ പറയുന്നത്.. നിയെന്നെ ചതിക്കില്ലന്ന് എനിക്കറിയാം... കാരണം പലപ്പോഴും പറയാതെ ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ ഇഷ്ട്ടം നിന്നോട്... നിനക്കെന്നെ ചതിക്കാൻ കഴിയില്ലാന്നാ എന്റെ വിശ്വാസം.... ആരുവിനെ നോക്കികൊണ്ട് ഡാർവി പറഞ്ഞു """ മ്മ്മ്മ് """ സങ്കടത്തോടെ ആരു ഒന്ന് മുളി..... ഭക്ഷണം കഴിച്ച് കഴിഞ്ഞിട്ടേ ഡാർവിനെ അറസ്റ്റ് ചെയ്യാവുവെന്ന് ആരു നേരത്തെ റോയിയോട് പറഞ്ഞിരുന്നു, അത് കൊണ്ട് അവര് കഴിച്ച് കഴിയുന്നവരെ പോലീസ് പുറത്ത് വെയിറ്റ് ചെയ്തു..... ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഡാർവിൻ വിശ്രമികുവയിരുന്നു... കുറച്ച് കഴിഞ്ഞ് അകത്തേക്ക് കയറി വരുന്ന പോലീസുകാരെ കണ്ട് വിശ്വാസം വരാതെ ഡാർവി ആരുവിനെ ഒന്ന് നോക്കി.... അകത്തേക്ക് കയറി വരുന്ന ലാലിയെ, ജസ്റ്റിയെ, കണ്ട് ആരു ഓടിപ്പോയി അവരെ കെട്ടിപ്പിടിച്ചു... ഒരാഴ്ചയ്ക്ക് ശേഷം സഹോദരങ്ങളെ കാണുവായിരുന്നു അവൾ.... അലീന നീ ഓക്കേയാണോ... അരികിലേക്ക് വന്ന റോയ് അവളോട് ചോദിച്ചു "" ഡാർവി ആരുവിനെ ഒന്ന് നോക്കി.... സോറി ഡാർവി ഞാൻ ഡയാനയാല്ല, അലീനയാണ്... മായകും, അഖിലകും വേണ്ടിയാണ് ഞാൻ വന്നത്.... ആരു ഡാർവിയെ നോക്കി കൊണ്ട് പറഞ്ഞു

""" പോലീസ് ഡാർവിനെ കൊണ്ട് പോകാൻ നേരത്ത് അവൻ ആരുവിനെ ഒന്ന് നോക്കി.... ഞാൻ തിരിച്ച് വരും ഡയാന അല്ലാ അലീന, കൊല്ലില്ല പകരം നിന്നെ സ്‌നേഹം കൊണ്ട് മൂടും ഞാൻ.. കാത്തിരിക്ക്‌..... ആരുവിനെ നോക്കി പറഞ്ഞിട്ട് ഡാർവി പോലീസ്കാരുടെ കൂടെ പോയി """ കുറച്ച് ദിവസം കൂടി മുംബൈ നിന്ന ശേഷം അവർ തിരികെ പോയി.. ആരുവിനെ കണ്ടപ്പോൾ തന്നെ വീട്ടിൽ എല്ലാവരും സ്‌നേഹം കൊണ്ട് പൊതിഞ്ഞു... പിന്നെ കുറച്ച് ദിവസം സന്തോഷം തന്നെയായിരുന്നു ആരുവിന്, പയ്യെ പയ്യെ അവൾ ഡാർവിൻന്റെ കാര്യം മറന്നു.. """" ❤️❤️❤️❤️❤️❤️❤️ ഇനി ദേവന്റെ കാര്യം ശരിയാക്കണമെന്ന് എല്ലാവരും ആരുനോട്‌ പറഞ്ഞു.. അതിന് വേണ്ടി ജസ്റ്റി, ദേവനെ വിളിച്ച് കാണണമെന്ന് പറഞ്ഞു... """ പക്ഷേ അവര് വിചാരിച്ച പോലെ തന്നെ ദേവന്റെ പ്രതികരണം മോശമായിരുന്നു, പറയുന്നതൊന്നും കേൾക്കാൻ അവൻ തയാറായില്ല..... പിന്നെ ഒരിക്കൽ കൂടെ ആരു ദേവനെ കണ്ടു... മാളുവിന്റെ മാര്യേജ് ഫങ്ക്ഷന്, അന്നും പക്ഷേ അവനോട് സത്യമൊന്നും ബോധ്യപ്പെടുത്താൻ ആരുവിന് കഴിഞ്ഞില്ല.... ഇനി എന്ത് പറഞ്ഞ് ദേവനെ നേരായക്കുമെന്ന് കരുതിയിരിക്കുമ്പോഴാ മാത്യൂവും, സണ്ണിയും, ദേവൻറെ കാര്യം ശെരിയായോ എന്ന് ആരുവിനോട് ചോദിച്ചത്...

എല്ലാം ശെരിയായെന്ന് അവൾക്ക് ആ നിമിഷം കളളം പറയാനാ തോന്നിയത്.... ആ കളളം കൊണ്ടാണ് മാത്യൂവും, സണ്ണിയും, ദേവന്റെ വീട്ടിൽ പോയി നാണം കേട്ട് തിരികെ വന്നത്..... ❤️❤️❤️❤️❤️❤️❤️❤️ ദേവന്റെ മനസ്സിൽ തൻറെ സ്ഥാനം എന്താണെന്ന് ആരുവിന് ഇപ്പൊ നന്നായിയാറിയാം, ഇനി ഒരിക്കലും റാമിന്റെ അരികിലേക്ക്‌ പോകില്ലെന്ന് ആരു തീരുമാനിച്ചു.... എല്ലാവരും പറയുന്നതനുസരിച്ച് ജീവിക്കണമെന്ന് അവൾ മനസ്സിൽ തീരുമാനമെടുത്തു... അങ്ങനെ ഓരോന്ന് ആലോചിച്ച് ആരു ഉറക്കത്തിലേക്ക് പോയി..... (ഹലോ,,,,,ആരുവിന്റെ ഫാസ്റ്റ് കഴിഞ്ഞു... ഇനി ദേവൻറെ പാസ്റ്റിലുടെ കഥ മുന്നോട്ടു പോകാം ) പിറ്റേ ദിവസം ആരു ഒര് പാട് താമസിച്ചാണ് എണീറ്റത്.... താഴേക്ക് ചെന്നപ്പോൾ വല്യമ്മച്ചി ആൻസിയെ പരിചരിക്കുന്നതാണ് അവൾ കാണുന്നത്... എന്താ കാര്യമെന്ന് ചോദിച്ചപ്പോൾ ചെറിയ ഒര് അതിഥി വരാൻ പോകുവാവെന്ന് വെല്ല്യമ്മച്ചി പറഞ്ഞു..... പിന്നെ സന്തോഷം തന്നെയായിരുന്നു വീട്ടിൽ എല്ലാവർക്കും, ആൻസി പറയാതെ തന്നെ അവൾക്ക് ആവിശം ഉള്ളത് മുന്നിൽ എത്തിച്ചിരുന്നു എല്ലാവരും.... ഇതിന്റെ ഇടയിൽ ദേവന്റെ ഓർമകൾ ആരു പയ്യെ മറക്കാൻ ശ്രമിച്ചു.... നന്നായി ഉറങ്ങാൻ അവൾ തുടങ്ങിയിരുന്നു.... """" ❤️❤️❤️❤️❤️❤️❤️❤️❤️

പക്ഷേ എത്ര കിടന്നിട്ടും ഉറക്കം വരാത്തതും, സമാധാനം ഇല്ലാത്തതും, ദേവനായിരുന്നു.... കണ്ണടയ്ക്കുമ്പോൾ കരഞ്ഞ് വീർത്ത അലീനയുടെ മുഖമാണ് മനസ്സിലേക്ക് വരുന്നത്.... പയ്യെ ചെമ്പകമംഗലത്ത് ഇതുവരെയില്ലാത്ത പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങി.... ഓഫീസിൽ കിട്ടുന്ന പ്രോജക്ട് മുഴുവൻ വഴിമാറി പോകുവാണ്... ഓഫീസിലുള്ളവർ തന്നെ ചതിക്കുന്ന പോലെ വിഷ്ണുവിനും, വരുണിനും, തോന്നി.... അത് അവർ ദേവനോട് പറഞ്ഞു..... ദേവൻ അന്വേഷിച്ചപ്പോൾ സത്യമാണെന്ന് മനസ്സിലായി... ദേവൻറെ അന്വേഷണം ചെന്നെത്തിയത് അലീനയുടെ അരികിലായിരുന്നു.... തങ്ങളിൽ നിന്ന് അകന്ന് പോകുന്ന ബിസിനസ് ഒക്കെ പുത്തൻ പുരക്കൽകാർക്ക് കിട്ടുന്നുണ്ടെന്ന് ദേവന് മനസ്സിലായി... തങ്ങളുടെ കുടുംബത്തെ നശിപ്പിക്കുന്നത് അലീനയാണെന്ന് ദേവൻ കരുതി... ഒരിക്കൽ അവരുടെ ഓഫീസിലേക്ക് കയറി വന്ന് ദേവൻ വഴക്കുണ്ടാക്കി, അവിടെ ഉണ്ടായിരുന്നു അലീനയോടും ദേവൻ എന്തൊക്കെയോ പറഞ്ഞു... സണ്ണിക്കും, ആരുവിനും, കാര്യം ഒന്നും മനസ്സിലായില്ല..... രാത്രി എല്ലാരും കൂടി ഭക്ഷണം കഴിക്കുമ്പോൾ മാത്യു എല്ലാവരോടുമായി ചോദിച്ചു... ടാ മക്കളെ നിങ്ങൾ ആരെങ്കിലും അറിഞ്ഞിട്ടാണോ ദേവൻറെ ബിസിനസ് തകർന്നത്...????

എൻറെ പൊന്നച്ചാ ഞങ്ങൾക്കൊന്നും അറിഞ്ഞ് കൂടാ.... സണ്ണി ആദ്യം തന്നെ പറഞ്ഞു """ ഒര് പണി കൊടുക്കണമെന്ന് ഞങ്ങൾക്ക് ഉണ്ടായിരുന്നു, പക്ഷേ അപ്പച്ചൻ അന്ന് പറഞ്ഞപ്പോൾ തന്നെ ഞങ്ങൾ അത് വിട്ടതാണ്... ലാലി പറഞ്ഞു""" അപ്പച്ചാ ഇത് നമ്മളു, അവരും, തമ്മിലുള്ള വഴക്ക് അറിഞ്ഞ് കൊണ്ട് ആരോ മനപ്പൂർവം നമ്മുക്ക് പണി തരുന്നതാണ്.... ഷിനി പറഞ്ഞു""" അതേയ് കാരണം എന്താന്ന് വെച്ചാൽ ദേവന്റെ ഓഫീസിലെ കുറച്ച് പേരാണ് അവരെ ചതിച്ചത്... പക്ഷേ അവർ നിരപരാധികളാണ്, ഫോൺ വിളിച്ച് ഭീഷണി പെടുത്തിയ അവരെ കൊണ്ട് എല്ലം ചെയ്യിച്ചത്.... സണ്ണി പറഞ്ഞു """ അവരുടെ ഫോണിലേക്ക് കോൾ പോയിരിക്കുന്നത് ആരുവിന്റെ നമ്പറിൽ നിന്ന.... എന്നാൽ ഈ ആരു അറിഞ്ഞിട്ടില്ല, അപ്പോൾ വേറെയാരോ ആരുവിന്റെ നമ്പർ യൂസ് ചെയ്യുന്നുണ്ട്.. ജസ്റ്റി പറഞ്ഞു """ ഇങ്ങനെയൊക്കെ ചെയ്യണമെങ്കിൽ അത്രയ്ക്ക് ബുദ്ധിയുള്ള അവരുടെ കുട്ടത്തിലുള്ള ആരാങ്കിലുമാകും... അഞ്ജു പറഞ്ഞു """ നമ്മുക്ക് ശത്രുക്കൾ എന്ന് പറയാൻ ചാർലി മാത്രമേയുള്ളൂ.. പക്ഷെ അവൻ അങ്ങനെ ചെയ്യില്ല കാരണം അത്രയ്ക്ക് ബുദ്ധി അവനില്ല.... ചിരിയോടെ ലാലി പറഞ്ഞു """ അവന്‌ ആരുവിനെ കല്യാണം കഴിക്കണമെന്നയുള്ളൂ അതിന് വേണ്ടിയാ ഇത്ര വർഷമായിട്ടും അവൻ പുറകെ നടക്കുന്നത്....

അമല പറഞ്ഞു """ അതേയ് ചതിക്കാനാണേൽ ഇതിന് മുൻപേ അവന് ഇങ്ങനെയെന്തേലും ചെയ്യാമായിരുന്നു.... അഞ്ജു പറഞ്ഞു """ പക്ഷേ ഇപ്പോഴാ അ അവസരം വന്നതെങ്കിലോ..??? സംശയത്തോടെ ലാലി ചോദിച്ചു """" എങ്കിലും അവൻ ഒരിക്കലും ആരുവിനെ മോശമായി ചിത്രീകരിക്കില്ലാ... ഉറപ്പോടെ ജസ്റ്റി പറഞ്ഞു """ ഇത് ദേവന്റെ ശത്രുക്കൾ ആരോ ആണ്... ദേവന് ഒര് പണി കൊടുക്കണമെന്ന് കരുതി ഇരിക്കുമ്പോൾ കൃത്യമായി അവിടെ നമ്മൾ ചെന്ന് ചാടി കൊടുത്തും... എല്ലാവരോടുമായി ഷിനി പറഞ്ഞു""" ആരാണ് ഇതിന് പിന്നിലെന്ന് നമുക്ക് കണ്ട് പിടിക്കണം.... സണ്ണി പറഞ്ഞു""" കണ്ട് പിടികുന്നതൊക്കെ കൊള്ളാം... പക്ഷേ കൂടുതൽ കുഴപ്പത്തിലേക്ക് ചെന്ന് ചാടിയെക്കരുത്, എല്ലാവരോടും കൂടിയാണ് പറയുന്നത്... ജോയി പറഞ്ഞു """ പ്രശ്നങ്ങളൂടെ കുറച്ച് ദിവസം കൂടെ മുന്നോട്ട് പോയി.... അതിൻറെ ഇടക്ക് ചെമ്പകമംഗലത്ത് ഒര് സന്തോഷം ഉണ്ടായി, മാളുവിന് വിശേഷമായി...""" അതിന്റെ കൂടെ അവരുടെ ബിസിനസും, എല്ലാ സ്ഥാപനങ്ങളും, പയ്യെ നശിക്കാൻ തുടങ്ങി.... കടബാധ്യത അവരെ വന്ന് മുടി... എല്ലാം കണ്ട് തകർന്നിരിക്കുവായിരുന്നു ശേഖരൻ... വിഷ്ണുവിന്റെ അവസ്ഥയും അത് തന്നെയായിരുന്നു.....

വിഷ്ണു, വരുണും എല്ലാം നേരെയാക്കാൻ ഓടി നടക്കുന്നുണ്ടായിരുന്നു.... അവരുടെ കൂടെ തന്നെ ഹരിയും ഉണ്ടായിരുന്നു.... അന്നായിരുന്നു മാളുവിന്റെ നാലാം മാസത്തെ ചെക്കപ്പിന് പോകണ്ട ഡേറ്റ്... ഓഫീസിൽ നിന്ന് വന്നയുടനെ മാളുവിനെ കുട്ടി വിഷ്ണു ഹോസ്പിറ്റലിലേക്ക് പോകാൻ തുടങ്ങി... ' അച്ഛനോട് ഒര് കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് വിഷ്ണു ശേഖരനെ ഒപ്പം കൂട്ടി..." വിഷ്ണുവിന് റയാനുള്ളത് പ്രധാനപ്പെട്ട കാര്യമാണെന്ന് മനസ്സിലായി ശേഖരൻ കൂടെ പോയി..... ❤️❤️❤️❤️❤️❤️❤️ ഫോണിൽ ഗെയിം കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് അമലയുടെ കോൾ ആരുവിന് വന്നത്...... ഹലോ വെല്ല്യച്ചി എവിടെയാ...? കോൾ എടുത്തപ്പോൾ തന്നെ ആരു ചോദിച്ചു"" പക്ഷെ കേട്ടത് വേറൊരു പെണ്ണിന്റെ സൗണ്ടയിരുന്നു... "" ഞാൻ ആരാണ്, എന്താണ്, എന്ന് അന്വേഷിക്കാൻ നിൽക്കേണ്ട അലീന, ഞാൻ പറയുന്ന സ്ഥലത്ത് അരമണിക്കൂറിനുള്ളിൽ എത്തിയിരിക്കണം... ഇല്ലെങ്കിൽ നിന്റെ ചേച്ചി വീട്ടിലെത്തില്ല... തിരിച്ച് ആരു എന്തേലും പറയും മുൻപ് കോൾ കട്ടായിയിരുന്നു...."" തിരിച്ച് വിളിക്കാൻ ശ്രമിച്ചെങ്കിലും കോൾ എടുകുന്നിലായിരുന്നു... അപ്പോഴാണ് ഫോണിലേക്ക് ഒര് മെസ്സേജ് വന്നത്.. അത് അമലയുടെ ഫോണിൽ നിന്ന് തന്നെ ഇപ്പോഴുള്ള ലൊക്കേഷനായിരുന്നു.... അങ്ങോട്ടേക്ക് ആയിരുന്നു ചെല്ലേണ്ടത്... വീട്ടിൽ എല്ലാരും പുറത്തായതിനാൽ, ആരോടും പറയാൻ നിൽക്കാതെ ആരു കാറെടുത്ത് അങ്ങോട്ടേക്ക് പോയി....

അവിടെ ചെന്നപ്പോൾ കാണുന്നത് മാളുവിനെ കൊല്ലാൻ ശ്രമിക്കുന്ന ഒരാളെയാണ്... പെട്ടന്ന് കിട്ടിയ ധൈര്യത്തിന് ആരു അയാളിൽ നിന്ന് മാളുവിനെ രക്ഷപ്പെടുത്തി, മാളു അവിടെ നടന്ന കാര്യങ്ങൾ ആരുവിനോട് പറഞ്ഞു""" സൗണ്ട് കേട്ട് തിരിഞ്ഞ് നോക്കിയ ആരു കാണുന്നത്, വിഷ്ണുവിനെ കുത്തൻ ശ്രമിക്കുന്ന ഗുണ്ടകളെയാണ്... മാളുവിനെ വിട്ട് ആരു അവരെ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല..... വിഷ്ണുഏട്ടാ.....!!!!!! എന്നൊരു അലർച്ചയോടെ മാളു നിലത്തേക്ക് വീണു വിഷ്ണു....!!!!!! ആരു അലറി കൊണ്ട് വിഷ്ണുവിന്റെ അരികിലേക്ക് ഓടി """ അപ്പോഴേക്കും ഗുണ്ടകൾ അവിടുന്ന് ഓടിയിരുന്നു.... വിഷ്ണു.... വിഷ്ണു..... കണ്ണ് തുറക്ക് വിഷ്ണു..... വേദന കൊണ്ട് പുളയുന്നാ വിഷ്ണുവിനെ ആരു കരഞ്ഞ് കൊണ്ട് വിളിച്ചു... എന്ത് ചെയ്യണമെന്ന് അവൾക്ക് അറിയില്ലായിരുന്നു... ഒരിക്കലും പ്രേതിഷിക്കാത്ത ഒര് കാര്യമാണ് മുന്നിൽ നടന്നത്..... അലീന.... എൻറെ മാളു, പിന്നെ അച്ഛൻ, അവരെ രക്ഷിക്കണം... നി അല്ലാ ഒന്നും... ചെയ്തതെന്ന് ഞങ്ങൾക്ക്... മനസിലായി, മോളെ.... നിന്നെ കണ്ട് മാപ്പ്.... പറയാനിരിക്കുവായിരുന്നു... ഞാനും... അച്ഛാ.. അച്ഛനും.... ആരുന്റെ കൈ പിടിച്ച് പറ്റുന്ന പോലെ വിഷ്ണു കുറച്ച് കാര്യങ്ങൾ പറഞ്ഞു.... എല്ലാം കേട്ട് ഞെട്ടി ഇരിക്കുവായിരുന്നു ആരും...

എങ്ങനെയെങ്കിലും ദേവന്റെ അച്ഛനെ, വിഷ്ണുവിനെ, മാളുവിനെ രക്ഷിക്കണമെന്ന് ആരു തീരുമാനിച്ചു... """ അപ്പോഴേക്കും വിഷ്ണുവിന്റെ കൈ അനക്കമില്ലാതെ നിലത്തേക്ക് വീണ് പോയിരുന്നു..... വിഷ്ണു....!!!! ചലനമില്ലാത്ത അവന്റെ കൈ പിടിച്ച് ആരു കരഞ്ഞു.... പെട്ടന്ന് തന്നെ കരച്ചിൽ നിർത്തി വിഷ്ണു പറഞ്ഞ സ്ഥലത്തേക്ക് ആരും ഓടി... അവിടെയാണ് ദേവന്റെ അച്ഛനെ, കൊണ്ട് പോയിരിക്കുന്നത്..... ആരു ഓടി അവിടെ ചെന്നപ്പോഴേക്കും ദേവന്റെ, അച്ഛന്റെ കാർ കത്തിയമരുന്നതാണ് കണ്ടത്... ഇനി എന്ത് ചെയ്യുമെന്നറിയാതെ ആരു തിരികെ മാളുവിന്റെ അരികിലേക്ക് പോകാൻ തുടങ്ങിയപ്പോഴേക്കും സണ്ണി വന്ന് അവളെ തടഞ്ഞു..... വീട്ടിൽ നിന്നിറങ്ങും മുമ്പ് കാര്യങ്ങളൊക്കെ ആരു വോയിസ് മെസ്സേജ് അയച്ച് സണ്ണിയെ അറിയിച്ചിരുന്നു... കൂടാതെ ഫോൺ ഷിനിയെ കോൾ ചെയ്ത് കൊണ്ടാണ് ആരു ഇങ്ങോട്ടേക്ക് വന്നത്.... സണ്ണിച്ചാ... സണ്ണിച്ചാ അവിടെ... അവിടെ മാളു, വിഷ്ണു... ആരു കരഞ്ഞ് കൊണ്ട് സണ്ണിയോട് ഓരോന്ന് പറയാൻ തുടങ്ങി.... മോളെ നീ അങ്ങോട്ടേക്ക് പോകണ്ട, അവിടെ ദേവനും പോലീസുകാരും ഉണ്ട്... നമ്മുക്ക് ഇത് വഴി പോകാം... അതിന് നമ്മൾ തെറ്റ് ഒന്നും ചെയ്തിട്ടില്ലല്ലോ സണ്ണിച്ചാ... കരഞ്ഞ് കൊണ്ട് ആരു പറഞ്ഞു "" അതൊന്നും പറഞ്ഞാൽ ഇപ്പൊ ആരും കേൾക്കില്ല...

അപ്പുറത്ത് ഷിനിയും, ജസ്റ്റി ഉണ്ട് വാ നമ്മുക്ക് പോകാം.... പോലീസുകാര് കാണാതെ സണ്ണി ആരുവിനെ ബലമായി പിടിച്ച് വേറെയൊര് വഴിയിലൂടെ കൊണ്ട് പോയി.... """ ഷാനിച്ചാ.... ആരു എവിടെ...??? അവൾക്ക് എന്നാ പറ്റിയെ... വീട്ടിലേക്ക് ഓടി വന്ന ലാലി ചോദിച്ചു """ ഒന്നും മിണ്ടുന്നില്ല ഒരേ കരച്ചിലാ... അല്ലാ നിങ്ങള് പോയ കാര്യമെന്തായി.... കുറച്ച് സീരിയസാണ്..... ലാലി പറഞ്ഞു """ അപ്പോഴേക്കും പ്രേതിഷിക്കാത്ത ചില അതിഥികാൾ അങ്ങോട്ടേക്ക് വന്നു.... സണ്ണിച്ചാ.... ജസ്റ്റി ഉറക്കെ താഴെ നിന്ന് സണ്ണിയെ വിളിച്ചു.... എന്താടാ... വെപ്രാളത്തോടെ സണ്ണി താഴേക്കിറങ്ങി വന്നു.... അകത്ത് നിൽക്കുന്ന പോലീസ്കാരെ കണ്ടപ്പോൾ സണ്ണി ഒന്ന് ഞെട്ടി..... ഞങ്ങൾ അലീനയെ കാസ്റ്റഡിയ് എടുക്കാൻ വന്നതാണ്....വിഷ്ണുവിന്റെ മരണത്തിന് കാരണം അലീനയാണെന്ന് തെളിവുണ്ട്... പോലീസ്കാര് പറഞ്ഞു""" എല്ലാവരും തടയാൻ നോക്കിയിട്ടും പോലീസുകാർ ആരുവിനെ കൊണ്ട് പോയി """ ജയിലിൽ വന്ന് ദേവൻ ആരുവിനെ ഭീഷണി പെടുത്തിയിരുന്നു.... അവൾ പുറത്തിറങ്ങാതിരിക്കാനായി അവൻ ആവുന്നതൊക്കെ ചെയ്തു.. ഒടുവിൽ മുന്ന് ദിവസത്തിന് ശേഷം ആരുവിനെ അഞ്ചുവും, ലാലിയും, പുറത്തിറക്കി... നടന്ന സംഭവങ്ങൾ കൊണ്ട് ആരു തകർന്ന് പോകുമെന്ന എല്ലാവരും കരുതിയെ പക്ഷെ എല്ലാവരെ ഞെട്ടിച്ച് കൊണ്ട് കൂടുതൽ സ്ട്രോങ്ങായി ആരു നിന്നും... ഇടയ്ക്ക് കണ്ണ് തുറന്നാ മാളു പറഞ്ഞത് അലീന എന്ന് മാത്രമാണ്...

ഹോസ്പിറ്റലിൽ വെച്ച് മാളുവിനെ ആരോ കൊല്ലാൻ നോക്കി, അത് ഒര് പെൺകുട്ടിയായിരുന്നു അത് കൊണ്ട് അലീന തന്നെയാണ് അത് ചെയ്തതെന്ന് ദേവൻ കരുതി.. പിന്നെ ഉറക്കം എണീറ്റ മാളു, വിഷ്ണുവിന്റെയും അച്ഛന്റെയും മരണമറിഞ്ഞ് തളർന്ന് വീണതാണ് പിന്നെ അവൾക്ക് സൊബോധം ഇല്ലാതായി.... വയറ്റിൽ ഒര് കുഞ്ഞ് ജീവൻ ഉണ്ടെന്ന് പോലും അവൾക്ക് ഓർമ ഇല്ലായിരുന്നു.... വിഷ്ണുവിന്റെ, ശേഖരന്റെ, മരണത്തോടെ ചെമ്പകമംഗലം പൂർണമായി തകർന്നു..... അന്ന് ആ സംഭവം നടന്നപ്പോൾ അമലയുടെ ഫോൺ കുറച്ച് നേരത്തിന് മിസ്സയിരുന്നു... അതിന് ശേഷം അവളുടെ കാറിൽ വെച്ച് തന്നെ ഫോൺ കിട്ടുകയും ചെയ്തു..... ആരാണ് അത് ചെയ്തതെന്ന് ആർക്കും അറിയില്ലായിരുന്നു.... ഓരോ നിമിഷവും റാം തന്നെ കൂടുതൽ വെറുക്കുവാനെന്ന് ആരുവിന് മനസ്സിലായി... സത്യം കണ്ട് പിടിച്ച് തെളിവോട് കൂടി റാമിന്റെ അരികിലേക്ക് പോകാൻ കാത്തിരിക്കുകയായിരുന്നു ആരു.... തെളിവുകൾക്കായി ഓടി നടക്കുവായിരുന്നു ആരു... അങ്ങനെ ഇരിക്കുമ്പോഴാണ് ആരുവിന്റെ ഫോണിലേക്ക് ഒര് കോൾ വന്നത്, അവർ പറയുന്ന സ്ഥലത്ത് എത്തിയില്ലെങ്കിൽ മാളുവിനെ, ദിയമോളെ കൊല്ലുമെന്നായിരുന്നു വിളിച്ച പെൺകുട്ടി പറഞ്ഞത്....

ആരു ജസ്റ്റിയെ കൂട്ടി അവര് പറഞ്ഞ സ്ഥലത്തേക്ക് പോയി...... അവിടെ ചെന്നപ്പോൾ കുറച്ച് ഗുണ്ടകൾ മാളുവിനെ, ദിയമോളെ കെട്ടി ഇട്ടേക്കുവായിരുന്നു... അവരുടെ ഉദ്ദേശം ആരുവിന്റെ മുൻപിൽ വെച്ച് മാളുവിനെ കൊന്ന് അത് ആരുവിന്റെ തലയിൽ വെക്കാനായിരുന്നു... പക്ഷേ അവരുടെ ഉദ്ദേശം നടന്നില്ല മാളുവിനെ രക്ഷപ്പെടുത്താൻ ആരുവിന് കഴിഞ്ഞു.. അതിനിടയിൽ അവൾക്ക് പറ്റിയ മുറിവുകൾ ഒന്നും അവൾ കാര്യമാക്കിയില്ല.... """ അപ്പോഴാണ് ആരുവിന്റെ ഫോണിലേക്ക് മറ്റൊര് കോൾ വന്നത്... മാളുവിനെ, ദിയമോളെയും, ആരുവിന്റെ സ്വന്തം എസ്റ്റേറ്റിലേക്ക് കൊണ്ട് പോകണമെന്നായിരുന്നു അവരുടെ ആവശ്യം... അത് കേട്ടില്ലെങ്കിൽ സണ്ണിയുടെ മകൻ റയാനെ ഉപദ്രവിക്കുമെന്ന് അവർ പറഞ്ഞു.. വേറെ വഴിയില്ലത്തത് കൊണ്ട് ആരു അത് കേട്ടു... ആരുടെയോ കോൾ വന്നത് കൊണ്ട് മാളുവിനെ അന്വേഷിച്ച് അവിടെ വന്ന ദേവനോട് അവിടെയുള്ള ഗുണ്ടകൾ അലീനയാണ് മാളുവിനെ ഇങ്ങോട്ടേക്ക് കൊണ്ട് വന്നെതെന്നു, ഇപ്പോ അലീന അവരെ അവരുടെ സ്വന്തം ഈസ്റ്റേറ്റിലേക്ക് കൊണ്ട് പോയെന്നും, കള്ളം പറഞ്ഞു

""" ദേവൻ അലീന അന്വേഷിച്ച് അവരുടെ എസ്റ്റേറ്റിലേക്ക് പോയി, അവിടെച്ചെന്ന ദേവൻ കാണുന്നത് ജസ്റ്റിന്റെ മടിയിൽ കിടക്കുന്ന മാളുവിനെയാണ്... എല്ലാത്തിനും പിന്നിൽ അലീനയാണെന്ന് ദേവൻ ഉറപ്പിച്ചു, അവൾ ഈ ചെയ്യുന്നതൊക്കെ തന്റെ കൂടെ ജീവിക്കാൻ വേണ്ടിയാണെന്ന് കരുതിയാ ദേവൻ, വാശി പുറത്ത് കൈയിൽ കരുതിയ മിന്ന് അലീനയുടെ കഴുത്തിൽ കെട്ടി.... ❤️❤️❤️❤️❤️❤️❤️❤️❤️ പെട്ടന്ന് ദേവൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയെണീച്ചു.... കഴിഞ്ഞ് പോയ കാര്യങ്ങൾ ഒക്കെ ദേവന്റെ മനസ്സിൽ ഒന്നുടെ തെളിഞ്ഞു..... അലീന അവൾ ഇപ്പോ തന്റെ ഭാര്യയാണ്, താൻ മിന്ന് കെട്ടിയ തന്റെ പാതി, പക്ഷേ അവളെ ഒരിക്കലും സ്നേഹിക്കാൻ തനിക്ക് പറ്റില്ലെന്ന് ദേവൻ ഓർത്തു....""" ഒര് പക്ഷേ നാളെ അവൾ വരും ഇങ്ങോട്ടേക്ക്, വരട്ടെ ഞാൻ കാത്തിരിക്കുവാണ് അലീന... നിന്നെ.... ഇവിടെ വന്ന് കയറുമ്പോൾ മുതൽ നിന്റെ കഷ്ടകാലം തുടങ്ങും അലീന.... ദേവൻ സ്വയം പറഞ്ഞു """ ❤️❤️❤️❤️❤️❤️❤️ ഒട്ടും പ്രതീക്ഷിക്കാതെ ദേവൻ കഴുത്തിൽ കെട്ടിയ മിന്ന് പിടിച്ച് എന്തക്കയോ ആലോചിച്ചിരിക്കുവായിരുന്നു ആരു... എന്ത്‌ സംഭവിച്ചാലും നാളെ ദേവന്റെ അരികിലേക്ക് പോകണമെന്ന് ആരു സ്വയം തീരുമാനിച്ചു... """'  ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story