പ്രണയ പ്രതികാരം: ഭാഗം 27

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

പിറ്റേ ദിവസം പുത്തൻപുരകൽ എല്ലാവരും സങ്കടത്തിലയിരുന്നു... ആർക്കും താല്പര്യമില്ലായിരുന്നു അവൾ ദേവന്റെ അരികിലേക്ക് പോകുന്നതിൽ, എങ്കിലും പോയെ പറ്റു എന്നുള്ളത് കൊണ്ട് എല്ലാവരും സമ്മതിച്ചു..... ആൻസി കൊച്ചേ..... എന്നതാ അപ്പച്ചി...... ആരു മോള് എണിക്കണ്ടേ സമയം കഴിഞ്ഞല്ലോ, എന്നിട്ട് ഇതുവരെ പുറത്തേക്ക് ഒന്നും കാണുന്നില്ലല്ലോ...??? അവൾക്ക് എന്തേലും വിഷമം വന്നാൽ ഇത് പതിവുള്ളതല്ലേ അപ്പച്ചി.... കുറച്ച് കഴിഞ്ഞ് വന്നോളും അപ്പച്ചി വിഷമിക്കണ്ട... ആൻസി അലിസിനെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു "" എന്നാലും എനിക്ക് എന്തോ പേടി പോലെ മോളെ, ഇത്ര നാളും സ്‌നേഹം കാണിച്ച് പുറകെ നടന്നിട്ടും ആ കൊച്ചിന് ആരുവിനെ വേണ്ടകിൽ ഇനി നമ്മൾ എന്ന ചെയ്യാനാ... സ്‌നേഹം എന്നൊക്കെ പറയുന്നത് പിടിച്ച് മേടിക്കാൻ പറ്റുന്ന ഒന്നല്ലല്ലോ.... വിഷമത്തോടെ അലിസ് പറഞ്ഞു """ എനിക്ക് ഒന്നും അറിയാന്മേല അപ്പച്ചി.. അവളെ പറഞ്ഞ് മനസിലാക്കാൻ കുറെ ശ്രമിച്ചതല്ലേ നമ്മൾ... അത് ഒക്കെ കേട്ട് എല്ലാത്തിൽ നിന്നും ഒഴിഞ്ഞ് മാറി നടന്നതല്ലേ അവൾ, പക്ഷേ വാശി പുറത്ത് ദേവൻ കെട്ടിയ മിന്ന് അതാ ആരുവിനെ ഇപ്പൊ അങ്ങോട്ടേക്ക് പോകാൻ നിർബന്ധിതയാക്കുന്നത്..... ആൻസി മോളെ ചായ ഉണ്ടോ...? അങ്ങോട്ടേക്ക് വന്ന സണ്ണി ചോദിച്ചു ആ സണ്ണിച്ചാ ചായ എടുത്ത് വച്ചിട്ടുണ്ട്... ആൻസി പറഞ്ഞു അല്ലാ വല്യേച്ചിയെ കണ്ടില്ലല്ലോ, രാവിലെ ഹോസ്പിറ്റലിൽ പോയോ.....? രാത്രി എന്തോ എമർജൻസി വന്നുവെന്ന് പറഞ്ഞ് പോയതാ ഇപ്പോൾ വരുമായിരിക്കും.... സണ്ണി പറഞ്ഞു

''' ആരും അങ്ങോട്ടേക്ക് പോവുന്നതിൽ എനിക്ക് തീരെ താല്പര്യമില്ല സണ്ണി... സണ്ണിക്ക് ചായ കൊടുത്ത് കൊണ്ട് അലിസ് പറഞ്ഞു '"" എനിക്കും താല്പര്യമുണ്ടായിട്ടല്ല അപ്പച്ചി, പക്ഷേ അവൾക്ക് അവിടെ പോകണമെന്നല്ലേ പറയുന്നത്.. അപ്പച്ചിക്ക് അറിയാലോ അവളുടെ വാശി, എതിർക്കാൻ ശ്രമിച്ചാൽ നമ്മൾ തോറ്റു പോകും.... പക്ഷേ സണ്ണിച്ചാ ആരു അങ്ങോട്ടേക്ക് പോയാലാല്ലേ എല്ലാം ശരിയാകും..... മ്മ്മ്മ്മ് " അത് കൊണ്ടാ ഞാനും എതിര് നില്കാത്തത്... അവള് പോയിട്ട് വരട്ടെ, പിന്നെ നമ്മുടെ ജീവിതത്തിൽ ദേവനോ, അവന്റെ കുടുംബവോ ഒരു ബാധിതയായി ഉണ്ടാകരുത്.... സണ്ണി പറഞ്ഞു """ പക്ഷേ സണ്ണി, നാളെ നമ്മുടെ ആരുവിന് നല്ലൊര് ജീവിതം കിട്ടണ്ടേ... ദേവന്റെ വീട്ടിൽ കുറച്ച് കാലം അവന്റെ ഭാര്യയായി താമസിച്ചുവെന്ന് പുറം ലോകമാറിഞ്ഞൽ പിന്നെ നമ്മുടെ കൊച്ചിന് നല്ലൊരു ഭാവി ഉണ്ടാകുമോ...??? പേടിയോടെ അലിസ് ചോദിച്ചു """ ആ കാര്യത്തിൽ അപ്പച്ചി പേടിക്കണ്ട, നമ്മുടെ ആരുവിന് നല്ലൊരു ഭാവിയുണ്ടാകും... എല്ലാമറിയുന്ന നല്ലൊരു ചെറുപ്പക്കാരൻ അവളെ കല്യാണം കഴിക്കും.... സന്തോഷത്തോടെ സണ്ണി പറഞ്ഞു """ നി ആരേലും കണ്ടു വെച്ചിട്ടുണ്ടോ സണ്ണി.... അലിസ് ചോദിച്ചു """ മ്മ്മ്മ് "" ഒരാൾ ചോദിച്ചരുന്നു, ഞാൻ ആലോചിച്ച് പറയാമെന്ന് പറഞ്ഞു...

പിന്നെ രണ്ടോ മൂന്നോ മാസത്തെ കാര്യമല്ലേയുള്ളൂ, അവിടെ ചെന്ന് സത്യം എല്ലാവരെയും ബോധ്യപ്പെടുത്തി അവൾ വരട്ടെ... ആരു പറഞ്ഞത് കൊണ്ട് മാത്രമാ ഞങ്ങൾ അടങ്ങിയിരിക്കുന്നത് അല്ലെങ്കിൽ നമ്മുടെ കൊച്ചിനെ വേദനിപ്പിച്ചവർ ഒന്നും ഇപ്പൊ സന്തോഷത്തോടെ ഉറങ്ങില്ലായിരുന്നു..... ആവശ്യമില്ലാത്ത കുഴപ്പങ്ങളൊന്നും പോകേണ്ട, അവൾ അവിടെ പോയിട്ട് വരട്ടെ, എന്നിട്ട് വേണ്ടത് ചെയ്താൽ മതി.. അലിസ് പറഞ്ഞു മ്മ്മ്മ്മ് " ഷിനിച്ചാൻ എവിടെ ഇതുവരെ എണീറ്റില്ലേ...???? ഇച്ചായൻ പറമ്പിലേക്ക് പോയതാ സണ്ണിച്ചാ..... എന്നാൽ ഞാൻ ഒന്ന് ഓഫീസിൽ പോയിട്ട് വരാം, എന്നിട്ട് വേണം ആരുവിനെ കൊണ്ടാക്കാൻ, നിനക്ക് എന്തേലും മേടിച്ചോണ്ട് വരണോ.... സണ്ണി ആൻസിയോട് ചോദിച്ചു """ എനിക്ക്‌ ഇപ്പോ ഒന്നും വേണ്ട സണ്ണിച്ചാ... ചിരിയോടെ ആൻസി പറഞ്ഞു " എന്നാ ശരി ഞാൻ പോയിട്ട് വരാം...... എന്തേലും കഴിച്ചിട്ടു പോ സണ്ണി, ദോശ ഉണ്ടാക്കി വെച്ചിട്ടുണ്ട്.... ഇപ്പോ ഒന്നും വേണ്ട അപ്പച്ചി, ഞാൻ പോയിട്ട് വരട്ടെ, എന്നിട്ട് ഒരുമിച്ചിരുന്ന് കഴിച്ചോളാം..... ഇവിടെ ഇന്നരും ഒന്നും കഴിക്കില്ല.. കൊച്ചേ ഇനിയെങ്കിലും വല്ലതും കഴിക്ക്, വയറ്റിൽ ഒര് കൊച്ചുള്ളതാ.... അലിസ് ആൻസിയോട് പറഞ്ഞു""" കുറചച്ച് കൂടി കഴിയട്ടെ അപ്പച്ചി, ഞാൻ കഴിച്ചോളാം.... ചെറിയേച്ചിയെ..... യെല്ലോ കളർ ചുരിദാർ ധരിച്ച്, മുടി അഴിച്ചിട്ട്, നിറഞ്ഞ ചിരിയോടെ ആരു സ്റ്റെപ് ഇറങ്ങി വന്നു...... ഓഓ...... ഇപ്പോഴാണോ ചെറിയേച്ചിയെ ഓർമ വന്നത് ...

ചെറിയ പരിഭവത്തോടെ ആൻസി ആരുനോട് ചോദിച്ചു """ ഈൗ 😁😁😁😁 ആരു അതിന് ഒന്ന് ഇളിച്ച് കാണിച്ചു..... ഇന്നലെ കയറിയതല്ലേ ആ റൂമിലേക്ക് വിശക്കുന്നുണ്ടാകും, വാ വന്ന് വല്ലതും കഴിക്ക്... ഒര് പാത്രത്തിലേക്ക് ദോശ എടുത്ത് വെച്ച് കൊണ്ട് അലിസ് ആരുനോട്‌ പറഞ്ഞു "" ഇപ്പോ ഒന്നും വേണ്ട, എല്ലാവരും വരട്ടെ, എന്നിട്ട് കഴികാം... ആരു പറഞ്ഞു ഇങ്ങനെയാണേൽ നാളെ മുതൽ ഇവിടെയൊന്നും ഉണ്ടാകുന്നില്ലാ... കുറച്ച് ദേഷ്യത്തോടെ അലിസ് പറഞ്ഞു """ ആരു ദയനീയമായി ആൻസിയെ ഒന്ന് നോക്കി.... ഒന്നുമില്ലന്ന രീതിക്ക് ആൻസി ആരുവിനെ കണ്ണടച്ച് കാണിച്ചു.... ആരു പിന്നോയൊന്നും മിണ്ടാതെ അപ്പച്ചി എടുത്ത് വെച്ച ദോശ കഴിക്കാൻ തുടങ്ങി.... ചെറിയേച്ചി ചായ... അങ്ങോട്ടേക്ക് പാതി ഉറക്കത്തിൽ വന്ന ലാലി പറഞ്ഞു ''' എനിക്കും വേണം... സ്റ്റെപ് ഇറങ്ങി കൊണ്ട് ജസ്റ്റിയും പറഞ്ഞു ''' അലിസ് ദേഷ്യത്തിൽ അവരെ ഒന്ന് നോക്കി..... കുളിക്കാതെ കഴിക്കാൻ വരരുതെന്ന് അപ്പച്ചി എല്ലാവരോടും, എപ്പോഴും പറയാറുണ്ട് പക്ഷേ ആരും കേൾക്കാറില്ല😁 നീ പല്ല് തേച്ചിട്ടാണോ ഈ കഴിക്കുന്നത്... ആരുവിന്റെ കഴിപ്പ് കണ്ട് ലാലി ചോദിച്ചു """ അവള് കുളിക്കാർ ഇല്ലകിലും വാ കഴുകാറുണ്ട്, നിയോക്കയോ.... കുളിക്കത്തുമില്ല, വായും കഴുകില്ല, ആലീസ് തവി എടുത്ത് ലാലികും, ജസ്റ്റികും ചെറുതായി തല്ലി കൊണ്ട് പറഞ്ഞു """ എന്റെ മമ്മി ഞാൻ വാ കഴുകിയതാ, നീയും കഴുകില്ലേ...

തല്ലിയ സ്ഥലത്ത് തടവി കൊണ്ട് ജസ്റ്റി ലാലിയോട് ചോദിച്ചു "" ആ ഞാനും കഴുകിയതാ, പല്ല് പിന്നെ തേക്കാം... ലാലി എല്ലാവരെ നോക്കി ഒന്ന് ഇള്ളിച്ചോണ്ട് പറഞ്ഞു """ അല്ല ഇച്ചായന്മാർ എന്തിയെ, കണ്ടില്ലല്ലോ.. പെട്ടന്ന് ആരു ചോദിച്ചു "" ഇച്ചായൻ എസ്‌റ്റേറ്റിലേക്ക് പോയി, സണ്ണിച്ചാൻ ഓഫീസിൽ പോയി കുറച്ച് കഴിഞ്ഞ് വരും.... മ്മ്മ് "" ലാലിച്ചാ ഞാൻ ഒന്ന് പുറത്ത് പോകുവാ... ആരു ലാലിയോട് പറഞ്ഞു തന്നെയാണോ പോകുന്നത്...... മ്മ്മ്മ്മ്മ് """" മോളേ.. തന്നെയോന്നും പോകണ്ട, ഇവരെ ആരേലും കൂട്ടിക്കോ.... ആൻസി ലാലിയെ, ജസ്റ്റിയെ നോക്കി പറഞ്ഞു എന്നതാ എന്റെ ആൻസി കൊച്ചേ, ഞാൻ ചാകാൻ ഒന്നും പോകത്തില്ല, അങ്ങനെ എനിക്ക് നിങ്ങളെ ഒക്കെ വിട്ട് പോകാൻ പറ്റുമോ.... ഒന്നിലും ഇടപെടേണ്ടന്ന് കരുതിയതാ, റാമിന്റെ ജീവിതം എന്തെകിലും ആയിക്കോട്ടെയെന്ന് വിചാരിച്ചതാ, പക്ഷേ കഴിയുന്നില്ല എനിക്ക്‌..... എനിക്ക് അറിയാം മോളെ നിന്നെ... അല്ലകിൽ സ്വന്തം സഹോദരനെ കൊണ്ട് ആരുമില്ലാത്ത ഒരാനാഥ പെണ്ണിനെ കൊണ്ട് നീ കെട്ടിപ്പിക്കില്ലല്ലോ..... ദേ ആൻസി നിന്നോട് പലതവണ ഞാനും, ഞങ്ങളും, പറഞ്ഞതാ അനാഥയെന്ന് പറയരുതെന്ന്... പിന്നെ ഞങ്ങൾ ഒക്കെ നിന്റെ ആരാടി, വയറ്റിൽ ഞങളുടെ ഷിനിച്ചാന്റെ കുഞ്ഞാവ ഉണ്ടായി പോയി ഇല്ലേൽ ഞാൻ ഒരണ്ണം തന്നേനെ... ദേഷ്യത്തോടെ ആരു ആൻസിയോട് പറഞ്ഞു """ എന്താ ഇവിടെയൊര് വഴക്ക്.. കൈയിൽ ഒര് കവർ പിടിച്ച് കൊണ്ട് അങ്ങോട്ടേക്ക് വന്ന അഞ്ജു ചോദിച്ചു """ ഓഹോ എത്തിയോ.... ഇന്നെന്താ കാണാത്തതെന്ന് ഞാൻ വിചാരിച്ചിരിക്കുവായിരുന്നു, എന്തേയ് താമസിച്ചത്... കുറച്ച് പുച്ഛത്തിൽ ലാലി ചോദിച്ചു

""" പപ്പാ കമ്പനിലേക്ക് പോകാതെ ഇങ്ങോട്ടേക്ക് ഇറങ്ങിയാൽ മോശമാല്ലേ ലാലിച്ചാ..... ആർക്ക് മോശം....??? പപ്പക്ക്... ഇള്ളിച്ചോണ്ട് അഞ്ചു പറഞ്ഞു അല്ല ഇവിടെ എന്താ വഴക്ക്, ഞാൻ പരിഹരിക്കണോ എന്റെ ദൈവമേ.... പരിഹാരം കാണാമെന്നൊര് വാക്ക് നി മിണ്ടി പോകരുത്.... ഇരുന്നിടത്ത് നിന്നെണിച്ച് കൊണ്ട് ജസ്റ്റി പറഞ്ഞു """ ഒര് പ്രശ്നത്തിന് പരിഹാരം കാണിച്ച ഇപ്പോ ഇവിടം വരെയെത്തി നില്കുന്നത്, ഇനി നി ഒന്നിനും പരിഹാരം കാണണ്ട, ലാലി ആരുവിന്റെ കൈയിൽ നിന്ന് ചായ മേടിച്ച് കുടിച്ച് കൊണ്ട് പറഞ്ഞു """ അഞ്ചു പിന്നെ ഒന്നും പറയാതെ പതിവ് പോലെ കഴിക്കാൻ തുടങ്ങി..... ആ ആരു, എന്നാൽ നി അഞ്ചുവിനെ കൂട്ടി പുറത്തു പോയിട്ടു വാ... ആൻസി പറഞ്ഞു പുറത്തു പോകാനോ...? എന്തിന്.... അഞ്ജു ചോദിച്ചു കുറച്ച് ഡ്രസ്സ്‌ എടുക്കണം.... മ്മ്മ്മ് "" എന്നാൽ കുറച്ച് കഴിഞ്ഞ് നമ്മുക്ക് ഒരുമിച്ച് പോകാം... അല്ല നി എപ്പോഴാ ദേവേട്ടന്റെ വീട്ടിലേക്ക് പോകുന്നത്.... ഉച്ചയാക്കുമ്പോൾ....... ഞാനും വരുണ്ട്, ലാലിച്ചാ എന്നെയും കൊണ്ട് പോകണേ..... ഇതെന്ത് ജന്മം എന്ന രീതിക്ക് ലാലി അഞ്ജുവിനെ ഒന്ന് നോക്കി..... നിന്റെ വിധി നി തന്നെ തിരുമാനിച്ചതല്ലേ എന്ന രീതിക്ക് ജസ്റ്റി, ലാലിയെ സഹതാപത്തോടെ ഒന്ന് നോക്കി ''" ഉച്ചയായപ്പോഴേക്കും വീട്ടിൽ എല്ലാവരും വന്നിരുന്നു.... മാത്യു, ജോയ് വയനാട്ടിൽ ഒര് ആയുർവേദ മഠത്തിൽ പോയേകുവായിരുന്നു, ജോയിയുടെ ഒര് സുഹൃത്തിനെ കാണാൻ, പോയിട്ട് കുറച്ച് ദിവസമായി......

ആരുവിന് ആവിശമുള്ളതൊക്കെ എടുത്ത് വെച്ച് അവളെ യാത്രയാക്കാൻ ഇരിക്കുവായിരുന്നു എല്ലാവരും..... ആരു പോകുന്ന സങ്കടം ഒരേ മുഖത്തും തെളിഞ്ഞു കാണാമായിരുന്നു.... പെട്ടന്നാണ് സ്റ്റെപ് ഇറങ്ങി വരുന്ന ആരുവിലെക്ക്‌ എല്ലാവരുടെ നോട്ടം പോയത്..... ബ്ലാക്ക് കളർ സാരിയായിരുന്നു ആരുവിന്റെ വേഷം, കഴുത്തിൽ ദേവൻ കെട്ടിയ മിന്ന് മാത്രം, വേറെ ഒരുക്കങ്ങൾ ഒന്നുല്ല...... നി സ്ഥിരമായി അവിടെ നിൽക്കാൻ പോകുവാണോ...? സംശയത്തോടെ ജസ്റ്റി ചോദിച്ചു ഏയ്യ് ഞാൻ വേഗം വരും...... കോലം കണ്ടിട്ട് തോന്നുന്നില്ല..... ലാലി പറഞ്ഞു ഞാൻ ആദ്യമായല്ലേ അങ്ങോട്ടേക്ക് പോകുന്നത്.... അത് കൊണ്ട് ഇങ്ങനെ പോകാമെന്ന് കരുതി, അല്ല എങ്ങനെയുണ്ട് കൊള്ളാമോ.. എല്ലാവരെ നോക്കി കൊണ്ട് ആരു ചോദിച്ചു അതിന് ആരും മറുപടിയോന്നും പറഞ്ഞില്ല, അവൾക്കറിയാമായിരുന്നു താൻ പോകുന്നതിൽ എല്ലാവർക്കും സങ്കടമുണ്ടെന്ന്, മനസ്സിൽ എല്ലാവരും കരയുവാണെന്നും... അതിനേക്കാൾ ഉച്ചതിൽ തന്റെ ഹൃദയം കരയുന്നതും അവൾക്ക് മനസിലാകുന്നുണ്ടായിരുന്നു.. "" വാ, ഇല്ലേൽ അവിടെ ഏതാൻ താമസിക്കും.. ആരുവിന്റെ മുഖത്ത് നോക്കാതെ സണ്ണി പറഞ്ഞു """ ആരു എല്ലാവരെ നോക്കി യാത്ര പറഞ്ഞു, അമലയുടെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങി ഉമ്മ വെച്ചു, അപ്പച്ചിയെ കെട്ടിപിടിച്ചു പോകുവാണെന്ന് പറഞ്ഞു, വെല്ല്യമ്മച്ചി വീട്ടിൽ ഇല്ലായിരുന്നു.... അമലയെ, അൻസിയെ കെട്ടിപ്പിടിച്ചപ്പോൾ അത് വരെ പിടിച്ച് നിർത്തിയ കരച്ചിൽ പുറത്തേക്ക് വന്നു.....

ഷിനി വേഗം വന്ന് ആരുവിനെ പിടിച്ചു.... എന്തിനാ ഞങ്ങളുടെ കൊച്ച് കരയുന്നത്... കുറച്ച് ദിവസം കഴിഞ്ഞ് നി ഇങ്ങോട്ടേക്ക് വരില്ലേ, പിന്നെന്താ..... കരയണ്ട, കരയാതെ വാ.... ജസ്റ്റി വന്ന് അവളെ സമാധാനിപ്പിച്ചു..... ആരും കാണാതെ കണ്ണ് തുടക്കുവായിരുന്നു സണ്ണി.... ആരു വരുന്നത് കണ്ടപ്പോൾ സണ്ണി വേഗം ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു, സണ്ണിക്ക്‌ അടുത്തായി ഷിനി ഇരുന്നു, പുറകിൽ ആരുവും, അഞ്ജുവും, ലാലി, ജസ്റ്റി, ഇരുന്നു..... വണ്ടിയിൽ കയറിയപ്പോൾ തന്നെ എല്ലാവരും സൈലന്റയിരുന്നു, ആർക്കും ഒന്നും മിണ്ടാൻ തോന്നിയില്ല.... വണ്ടി ചെമ്പകമംഗലത്ത് എത്താനായപ്പോൾ ഷിനി ആരുവിനെ ഒന്ന് നോക്കി.... അവിടെ എന്തേലും കുഴപ്പമുണ്ടകിൽ അപ്പൊ തന്നെ ഞങ്ങളെ വിളിക്കണം, ഒന്നും മനസ്സിൽ വെച്ച് നടക്കരുത്.... ഷിനി ആരുനോടായി പറഞ്ഞു """ ദേവനോ, അല്ലകിൽ അവിടെ വേറെ ആരെക്കിലും ഇനി നിന്റെ ദേഹത്ത് കൈ വെച്ചാൽ ഞങ്ങൾ ക്ഷമിക്കില്ല... സണ്ണിയും പറഞ്ഞു ഇനി ഒന്നും ഉണ്ടാകില്ല സണ്ണിച്ചാ, ഞാൻ ശ്രദ്ധിച്ചോളാം.... എല്ലാവരോടുമായി ആരു പറഞ്ഞു പിന്നെ ആരും ഒന്നും മിണ്ടില്ല........ ❤️❤️❤️❤️❤️❤️❤️ """"" നി അല്ലേടി, എന്നോട് പറഞ്ഞത് എന്റെ കുഞ്ഞവയുടെ അച്ഛൻ ഇപ്പോ വരുമെന്ന്... നി കളളം പറയുവാ... എനിക്ക്‌ ഇപ്പോ കാണണം, ഇല്ലകിൽ ഇത് ഒന്നും ഞാൻ കഴിക്കില്ല..... മുന്നിലേക്ക് നീട്ടിയ ഭക്ഷണ പത്രം തട്ടി മാറ്റി ക്കൊണ്ട് മാളു കിടന്ന് കരയാൻ തുടങ്ങി..... അവളോട്‌ എന്ത്‌ പറയണമെന്നറിയാതെ ദേവു വിഷമിച്ചു.....

മാളു, കുഞ്ഞാവയുടെ അച്ഛൻ ഇപ്പോ വരും.. മോള് കരയാതെ... കരയുന്ന മാളുവിനെ ദേവു സമാധാനിപ്പിക്കാൻ ശ്രമിച്ചു """ ഇല്ല... നി കളളം പറയുവാ, ഇന്നലെ ഇങ്ങനെ പറഞ്ഞ് എന്നെ നി പറ്റിച്ചില്ലേ...... ഇനി പറ്റിക്കില്ലട്ടോ, മാളു ഇത് മുഴുവൻ കഴിച്ചു കഴിയുമ്പോഴേക്കും കുഞ്ഞാവയുടെ അച്ഛൻ വരും... വേറെ ഒര് പത്രത്തിൽ ഭക്ഷണമായി അങ്ങോട്ടേക്ക് വന്ന വേണി പറഞ്ഞു '' പക്ഷെ മാളു അത് കഴിക്കാൻ തയാറായില്ല.... വേണി നി ചെന്ന് ദേവനെ ഒന്ന് വിളിച്ചോണ്ട് വാ, നമ്മൾ പറഞ്ഞാൽ ഒന്നും മാളു കേൾക്കില്ല... ഒടുവിൽ ദേവു പറഞ്ഞു """ ദേവേട്ടാ... രാവിലെ മുതൽ മാളു ഒന്നും കഴിച്ചിട്ടില്ല, കുഞ്ഞാവയുടെ അച്ഛനെ കാണണമെന്ന് പറഞ്ഞ് ഒരേ കരച്ചിലാ, ദേവേട്ടൻ ഒന്ന് വന്നേ.... ഉമ്മറത്ത് എന്തക്കയോ കാര്യമായി ആലോചിച്ചിരിക്കുന്ന ദേവന്റെ അരികിലേക്ക് ചെന്ന് കൊണ്ട് വേണി പറഞ്ഞു '"" മ്മ്മ് "" ഞാൻ വരാം.... ഇരുന്നിടത്ത് നിന്നെണിച്ച് കൊണ്ട് ദേവൻ പറഞ്ഞു """ ദേവനും വേണി ഒരുമിച്ച് മാളുവിന്റെ റൂമിലേക്ക് പോകാൻ തുടങ്ങിയപ്പോഴാണ് മുറ്റത്ത് സണ്ണിയുടെ കാർ വന്ന് നിന്നത്.... ദേവനും വേണി ഒരേ പോലെ തിരിഞ്ഞ് നോക്കി..... കാറിൽ നിന്നിറങ്ങുന്നവരിലേക്ക് ദേവന്റെ മിഴികൾ പോയി.. ചെറിയൊര് പേടിയോടെ വേണി ദേവന്റെ കൈയിൽ മുറുകെ പിടിച്ചു..... ചെറിയൊര് പേടിയോടെ വേണി ദേവന്റെ കൈയിൽ മുറുകെ പിടിച്ചു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story