പ്രണയ പ്രതികാരം: ഭാഗം 28

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

എന്ത് തന്നെ കേൾക്കണ്ടി വന്നാലും അതൊക്കെ സഹിക്കാൻ തയാറായിട്ടാണ് ആരു കാറിൽ നിന്നിറങ്ങിയത്... ദേവനോട് ചേർന്ന്, ദേവന്റെ കൈ പിടിച്ച് നിൽക്കുന്ന വേണിയെ കണ്ടപ്പോൾ ആരുവിന് ദേഷ്യം ഇരച്ച് കയറി.... ദേഷ്യത്തോടെ, വെറുപ്പോടെ ആരു വേണിയെ നോക്കിയപ്പോൾ അറിയാതെ തന്നെ ദേവന്റെ കൈയിൽ നിന്ന് അവൾ സ്വന്തം കൈ വേർപെടുത്തി.... അത് കണ്ടപ്പോൾ ആരുവിന്റെ ചുണ്ടിൽ പുച്ഛം കലർന്ന ഒരു ചിരി വിരിഞ്ഞു " സണ്ണിയും, ജസ്റ്റിയും പിന്നെ ഇറങ്ങാമെന്ന് കരുതി കാറിൽ തന്നെയിരുന്നു..... വണ്ടിയുടെ സൗണ്ട് കേട്ടാണ് അകത്ത് നിന്ന് ലളിതയും, ശാരദയും ഇറങ്ങി വന്നത്... മനസിലാകാത്ത രീതിയിൽ അവർ മുറ്റത്ത് നിൽക്കുന്നവരെ നോക്കി.... ആരുവിന് പെട്ടന്ന് ദേവന്റെ അമ്മയെ കണ്ടപ്പോൾ മനസിലായി..... ആരാ ദേവ ഇവരൊക്കെ.....??? നിനക്ക് മനസിലായില്ലേ ലളിതെ ഇവരെ... നിന്റെയും, നമ്മുടെ മാളുവിന്റെയും താലി അറുത്തവൾ, അലീന... അലീന മാത്യൂസ് പുത്തൻ പുരകൽ...!! വെറുപ്പും, പുച്ഛവും കൂട്ടി കലർത്തി വിജയൻ പറഞ്ഞു """ അത് വരെ ആരുവിനെ പുഞ്ചിരിയോടെ നോക്കിയ ലളിതയിൽ പെട്ടന്ന് വെറുപ്പും, ദേഷ്യം, സങ്കടവും, നുരാഞ്ഞ് പൊങ്ങി.... ആ മാറ്റം ആരുവിൽ വേദനയുണ്ടാക്കി.... അമ്മേ... അമ്മയെങ്കിലും എന്നെ വിശ്വസിക്കണം, ഞാൻ അല്ല ഒന്നും ചെയ്തത്, ലളിതയുടെ കൈ പിടിച്ച് കൊണ്ട് ആരു പറഞ്ഞു """ ഒര് നിമിഷം കൊണ്ട് അവർ ആ കൈ തട്ടി മാറ്റി..... തൊട്ട് പോകരുത് എന്നെ..!!

അവർ ആരുവിന് നേരെ അലറി എന്നെയും എന്റെ കുഞ്ഞുങ്ങളുടെ ജീവിതം നശിപ്പിച്ച നിനക്ക് എങ്ങനെ തോന്നി ഈ വീട്ടിൽ കാല് കുത്തൻ.. എന്റെ ശേഖരേട്ടനും, വിഷ്ണു നിങ്ങളോട് എന്ത്‌ തെറ്റ് ചെയ്തിട്ട ഒര് ദയയും കൂടാതെ നിങ്ങൾ അവരെ കൊന്ന് കളഞ്ഞത്.... എന്റെ മാളുവിനെ, അവളുടെ കുഞ്ഞിനെ, ഈ ലോകത്തു അനാഥരാകില്ലേ... ഒര് അച്ഛനും, അമ്മക്കും അവരുടെ മകനെ ഇല്ലാതാകില്ല..... ഒര് കാലത്തതും നീ ഗതി പിടിക്കില്ലാ, നശിച്ച് പോകാതെയുള്ളു, ഹൃദയം പൊട്ടി ഒരമ്മയുടെ വാക്കുകള ഇത്, നീ ഓർത്തു വെച്ചോ..... ആ അമ്മയുടെ വാക്കുകൾ ആരുവിൽ വേദന നിറച്ചു """ അമ്മേ....!! ഞാൻ അല്ല ഇതൊന്നും ചെയ്തത്, ചെയ്തവർക്ക് ഒര് ഇരയെ വേണമായിരുന്നു,അത് മാത്രമാ ഞാൻ... ദേഷ്യം, സങ്കടം കൊണ്ട് ആരുവിന്റെ സൗണ്ട് ഉയർന്നു..... നിന്റെ അഭിനയം ഒന്നും ഇവിടെയാർക്കും കേൾക്കണ്ട.... നീ തന്നെയാ എല്ലം ചെയ്തത് അതിനുള്ള എല്ലാം തെളിവുകളും ഞങ്ങളുടെ കൈയിലുണ്ട്, അത് എങ്ങനെയാ സ്വന്തം അമ്മയെ ഇല്ലാതാക്കിയ നിനക്ക് ആരെ കൊല്ലാനും ഒരു മടി ഉണ്ടാകില്ല... ആരുവിനെ നോക്കി കൊണ്ട് വിജയൻ പറഞ്ഞു " ഡാാ...!!!!!! നീ കണ്ടോ ഞങ്ങളുടെ പെങ്ങൾ ആരേലും കൊല്ലുന്നത്....!! കാറിൽ നിന്ന് ചാടിയിറങ്ങിയ സണ്ണി ഓടി വന്ന് വിജയന്റെ കോളറിൽ പിടിച്ച് അലറി സണ്ണിയുടെ പെട്ടന്നുള്ള മാറ്റത്തിൽ എല്ലാവരും ഒന്ന് ഭയന്നു...... """" അമ്മയെ കൊന്നവൾ """"

മറക്കാൻ ശ്രമിക്കും തോറും ആരുവിൽ ആ വാക്കുകൾ ഉച്ചത്തിൽ മുഴങ്ങി കേട്ടു... ആരുവിന്റെ മനസ്സ് കൈ വിട്ട് പോകുമോയെന്ന് ഭയന്ന് ഷിനി അവളെ ചേർത്ത് പിടിച്ചു...... ആരുവിന്റെ മാറ്റം ദേവനിൽ സങ്കടം നിറച്ചു..... ഞങ്ങളുടെ പെങ്ങൾ ഇങ്ങോട്ടേക്ക് വന്നത് നിങ്ങളുടെ ആരുടെ കുത്ത് വാക്ക് കേൾക്കനല്ല.... ദേ ഇവൻ, ഇവന്റെ പ്രതീകാരം തീർക്കാൻ വേണ്ടി മിന്ന് കെട്ടി വിളിച്ച് വരുത്തിയതാ... ഷിനി ആരുവിനെ ചേർത്ത് പിടിച്ച് ദേവനെ നോക്കി കൊണ്ട് എല്ലാവരോടും പറഞ്ഞു """" എന്ന് കരുതി ജീവിത കാലം മുഴുവൻ ഇവളെ ഇവിടെ നിർത്താൻ ഞങ്ങൾക്ക് ഉദ്ദേശമില്ല, ഇനി നിങ്ങൾ ഇവളെ വേണമെന്ന് പറഞ്ഞാൽ പോലും ഞങ്ങൾ ആരുവിനെ നിങ്ങൾക്ക് തരാൻ പോകുന്നില്ല... ദേവനെ ലളിതയെ നോക്കി കൊണ്ട് സണ്ണി പറഞ്ഞു """ കുറച്ച് നാൾ ഇവൾ ഇവിടെ കാണും, ആ സമയം ആരേലും ഇവളെ നോവിച്ചാൽ....... ഇത് വരെ ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല, പക്ഷേ ഇനി അങ്ങോട്ടേക്ക് എല്ലം ചെയുന്നത് ഞങ്ങളായിരിക്കും.... ദേഷ്യത്തോടെ ദേവനെ നോക്കി ജസ്റ്റി പറഞ്ഞു """ മോളെ വേണി, നീ നിന്റെ അച്ഛന്റെയും ചേട്ടന്റെയും വാക്ക് കേട്ടിട്ട ഈ തുള്ളുന്നതെങ്കിൽ കേട്ടോ, അത് നിന്റെ നാശത്തിനാ... നിന്റെ കോളേജ് എനിക്ക് അറിയാത്ത സ്ഥലമൊന്നുമല്ല.. അത് വരെ മിണ്ടാതിരുന്ന ലാലി വേണിയോടായി പറഞ്ഞു """"

ലാലിയുടെ വാക്കുകൾ കേട്ടപ്പോൾ വേണിയിൽ ഭയം നിറഞ്ഞു.. വേണിയുടെ ഒരേ മാറ്റവും നോക്കി കാണുവായിരുന്നു ദേവൻ... അമ്മേ.... ഞങ്ങളുടെ പെങ്ങളെ ഇവിടെ ഏല്പിച്ച്, ഞങ്ങൾ പോകുന്നത് അമ്മ അവളെ മാളൂനെ, ദേവൂനെ പോലെ തന്നെ നോക്കുമെന്ന വിശ്വാസത്തില്ലാ.... സണ്ണി ലളിതയെ നോക്കി പറഞ്ഞു """" പക്ഷെ അവരിൽ ഒര് മാറ്റവും സണ്ണിക്ക് കാണാൻ കഴിഞ്ഞില്ല.... നിന്നോട് ഞങ്ങൾക്കൊന്നും പറയാനില്ല ദേവ.... കരണം നീ ഇപ്പോഴും ഇരുട്ടിലാ, വെളിച്ചത്ത് വരുമ്പോൾ നമ്മുക്ക് ശെരികും ഒന്ന് കാണാണം... തക്കിത്തോട് സണ്ണി ദേവനെ നോക്കി പറഞ്ഞു """ ആർക്ക് താല്പര്യമില്ലകിലും ഞാൻ ഇവിടെ കുറച്ച് ദിവസം കാണും... പിന്നെ തിരികെ പോകുമ്പോൾ അമ്മക്ക് നഷ്ടമായത് ഞാൻ തിരികെ തരും, അതിൽ ഒന്ന് മാത്രം തരാൻ എന്നെ കൊണ്ട് പറ്റില്ല... പക്ഷെ അത് ഇല്ലാതാക്കിയവരെ കൊണ്ട് ഞാൻ മറുപടി പറയിപ്പിച്ചിരിക്കും...... എന്നിട്ടെ ഈ പടി ഞാൻ ഇറങ്ങു... പകയോടെ ആരു പറഞ്ഞു "" ഞങ്ങളുടെ പെങ്ങൾ ഇവിടെ കഷ്ടപെടുവായെന്ന് ഞങ്ങളാറിഞ്ഞാൽ, പിന്നെ ഇവിടെയാർക്കും ഇപ്പോ അനുഭവിക്കുന്ന സമാധാനം പോലും കിട്ടില്ല, പറഞ്ഞില്ലെന്ന് വേണ്ട.... ഭീഷണി സ്വരത്തിൽ സണ്ണി പറഞ്ഞു "" ഭീഷണിയോക്കെ ഈ പടിക്ക് പുറത്ത് നിന്ന് മതി....!!!

ഇത്ര നേരം ശാന്തമായിരുന്ന ദേവന്റെ സൗണ്ട് ഉയർന്നു.... പക്ഷേ അത് പുത്തൻപുരയിലെ ആൺപിള്ളേരുടെ അടുത്ത് പോലും എത്തിയില്ല...""" ഇവൾ ഇവിടെയുള്ള കാലം വരെ ഞങ്ങൾ ഇങ്ങോട്ടേക്ക് വരുകയും ചെയ്യും, പറയാനുള്ളത് പറയുകയും ചെയ്യും.... പുച്ഛത്തോടെ സണ്ണി പറഞ്ഞു """ അതൊക്കെ ഈ പടിക്ക് പുറത്ത് മതി, ഇതിന്റെ ഉള്ളിൽ നടക്കില്ല..... പ്രാർത്ഥയും വഴിപാടുമായി ആർക്കും ഒര് ദോഷം വരുത്തരുതെന്ന് എപ്പോഴും മനസ്സിൽ വിചാരിച്ച് നടക്കുന്നവരാ ഇവിടെയുള്ളവർ, നിങ്ങളെപ്പോലെ ദുഷ്ട മനസ്സുള്ളവർ ഇവിടെ കാല് കുത്തിയാൽ കുടുംബത്തിന്റെ ഇപ്പോഴുള്ള ഐശ്വര്യം കൂടി പോകും.... അറത്ത് മുറിച്ച് ലളിത പറഞ്ഞു """ നിറഞ്ഞ കണ്ണോടെ ആരു ഇച്ചായന്മാരെ നോക്കി, താൻ കരണമാണല്ലോ ഇതൊക്കെ അവർ കേൾക്കുന്നതെന്ന് ഓർത്തപ്പോൾ ആരുവിന്റെ നെഞ്ച് വിങ്ങി.... ഞങ്ങൾ പോയിക്കോളാം, പക്ഷേ ഇപ്പോ ഈ പറയുന്നതൊക്കെ ഓർത്ത് പൊട്ടിക്കരയുന്ന ഒര് ദിവസം ഇവിടെയെല്ലാവർക്കും വരും.... ഷിനി എല്ലാവരെ നോക്കി പറഞ്ഞു.... ശേഷം ആരുവിനോട് യാത്ര പറയാൻ തുടങ്ങി """ ❤️❤️❤️❤️❤️❤️❤️ മാളു ഇനി വാശി പിടിച്ചാൽ തല്ല് മേടിക്കും കേട്ടോ... പുറത്ത് നടക്കുന്ന ബഹളമെന്നും അറിയാതെ എങ്ങനേലും മാളുവിന്‌ ഫുഡ് കൊടുക്കാൻ നോക്കുവായിരുന്നു ദേവു, പക്ഷേ കുഞ്ഞാവയുടെ അച്ഛനെ കാണാതെ ഒന്നും കഴിക്കില്ലന്ന വാശിയിൽ മാളു ഉറച്ച് നിന്നും...... സഹികെട്ടപ്പോൾ ദേവു ചെറുതായി മാളുവിനെ തല്ലി,

അത് മതിയായിരുന്നു മാളുവിന്‌ കരഞ്ഞ് കൊണ്ട് പുറത്തേക്കിറങ്ങിപ്പോകാൻ....... ഞങ്ങള് പോകുവാ, എന്തേലും ആവിശമുണ്ടേൽ വിളിക്കണം... ലാലി സ്‌നേഹത്തോടെ ആരുവിനോട് പറഞ്ഞു"" സണ്ണികും, ഷിനികും ഒന്നും പറയാൻ പറ്റുന്നില്ലായിരുന്നു... ആദ്യമായായിരുന്നു ഒരിടത്ത് ആരുവിനെ തനിച്ചാക്കി പോകുന്നത്..... ദേവു തല്ലിയാ സങ്കടത്തിൽ ദേവനോട് പരാതി പറയാൻ വന്ന മാളു മുറ്റത്ത് നിൽക്കുന്നവരെ സൂക്ഷിച്ച് നോക്കി, ആ കുട്ടത്തിൽ അവൾ കാണാൻ ആഗ്രഹിച്ച മുഖം കണ്ടപ്പോൾ ആ കണ്ണുകൾ വിടർന്നു... മാളുവിന്റെ പുറകെ വന്ന ദേവു മാളുവിന്റെ മാറ്റം കണ്ട ഒന്നും മനസിലാകാതെ നിന്നും..... കുഞ്ഞാവയുടെ അച്ഛൻ..... ദേ എന്റെ കുഞ്ഞാവയുടെ അച്ഛൻ, ഒര് കൈ വയറ്റിൽ വച്ച് മറു കൈ ജസ്റ്റിക്ക് നേരെ ചുണ്ടുന്നവളെ ദേവു ഞെട്ടി തരിച്ച് നോക്കി """" ജസ്റ്റിക്ക് നേരെ പോകാൻ തുടങ്ങുന്ന മാളുവിനെ ദേവു പിടിച്ച് വെച്ചു... """ മാളു നമ്മുക്ക് റൂമിൽ പോകാം വാ.... മാളുവിന്റെ കൈ പിടിച്ച് കൊണ്ട് ദേവു പറഞ്ഞു ഇല്ല, ഞാൻ വരില്ല അത് എന്റെ കുഞ്ഞാവയുടെ അച്ഛനാ, എന്നെ കാണാൻ വന്നതാ.... സന്തോഷത്തോടെ മാളു പറഞ്ഞു " അല്ല മാളു അത് വേറെ ആരോ ആണ്, നീ വന്നേ.. ദേവു മാളുവിന്റെ കൈ ബലത്തിൽ പിടിച്ചു എന്റെ കൈയി വിട്, എനിക്ക്‌ വേദനിക്കുവാ.... ദേവൂനെ തല്ലിയും മാന്തിയും മാളു വഴക്ക് ഉണ്ടാക്കി കരയാൻ തുടങ്ങി """ ആരുവിനോട് യാത്ര പറഞ്ഞ് പോകാൻ തുടങ്ങിയ ജസ്റ്റി ആരുടെയോ കരച്ചിൽ കേട്ട് തിരിഞ്ഞ് നോക്കി...

. ' തന്റെ നേരെ നോക്കി കരയുന്ന മാളുവിനെ കണ്ടപ്പോൾ ജസ്റ്റി സംശയത്തോടെ അവളെ നോക്കി, അന്ന് ദേവന്റെ ശത്രുകൾ തട്ടി കൊണ്ട് പോയി കെട്ടിയിട്ടപ്പോൾ വേദനിച്ച് കരഞ്ഞ മാളുവിന്റെ മുഖം ജസ്റ്റിയുടെ മനസ്സിൽ ഓടിയെത്തി...... ദേവു ചെറുതായി കൈ ഒന്നായാഴച്ചപ്പോൾ മാളു ദേവുവിനെ തള്ളി മാറ്റി ജസ്റ്റിയുടെ അടുത്തേക് ഓടി പോയി കെട്ടിപിടിച്ചു...!!!!! മാളുവിന്റെ പെട്ടന്നുള്ള പെരുമാറ്റത്തിൽ ഞെട്ടി നില്കുവായിരുന്നു എല്ലാവരും, ജസ്റ്റിക്ക് എന്താ സംഭവമെന്ന് മനസിലായില്ല ''''' പെട്ടന്ന് തന്നെ ജസ്റ്റിയിൽ നിന്ന് മാളു അകന്ന് മാറി എന്താ എന്നെയും കുഞ്ഞവയെയും കാണാൻ വരാത്തത്...... ജസ്റ്റിയുടെ കൈ പിടിച്ച് നിഷ്കളങ്കമായി മാളു ചോദിച്ചു ഒന്നും മനസിലാകതെ പകച്ച് നിൽ കുവായിരുന്നു ജസ്റ്റി..... മാളു..... നീ എന്താ ഈ കാണിക്കുന്നത്, ഇത് അല്ല കുഞ്ഞാവയുടെ അച്ഛൻ... ദേവൻ വന്ന് അവളെ പിടിച്ച് മാറ്റി നിർത്തി...... അല്ല ഇതാ എന്റെ കുഞ്ഞാവയുടെ അച്ഛൻ, എനിക്ക്‌ കുമ്പ നിറച്ചു ചോറ് തന്നല്ലോ, എന്നെ എടുത്തല്ലോ, എന്നെ മടി കിടത്തി ഉറക്കിയല്ലോ, അപ്പൊ ഇതാ എന്റെ കുഞ്ഞാവയുടെ അച്ഛൻ.... ജസ്റ്റിയോട് ചേർന്ന് നിന്ന് കൊണ്ട് മാളു പറഞ്ഞു """" മാളു പറയുന്നത് കേട്ട് ഞെട്ടി നിൽകുവായിരുന്നു എല്ലാവരും.... മാളു.....!!!!!! നിർത്തുന്നുടോ നിന്റെയി ഭ്രാന്ത്... ദേവൻ കിടന്നലറി... പെട്ടന്നായത് കൊണ്ട് മാളു പേടിച്ച് വിറച്ച് പോയി.... നിനക്ക് പറഞ്ഞാൽ മനസിലാകില്ല, ഇതല്ല നിന്റെ കുഞ്ഞാവയുടെ അച്ഛൻ..... ദേവു.....

ഇവളെ എവിടേലും കൊണ്ട് പോയി പുട്ടിയിട്, മാളുവിനെ പിടിച്ച് തള്ളി കൊണ്ട് ദേവൻ അലറി... !!!! ചെറുതായി വീർത്ത വയറും താങ്ങി പിടിച്ച് പേടിച്ച് വിറച്ച് കരയാൻ വെമ്പി നിൽക്കുന്ന മാളുവിനെ ജസ്റ്റി ഒന്ന് നോക്കി " ദേവു വേഗം മാളുവിനെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി..... മാളുവിനെ തന്നെ നോക്കി നിൽക്കുന്ന ജസ്റ്റിയെ കണ്ടപ്പോൾ ദേവന്റെ സകല നിയത്രണവും പോയി...... ടാ....!!!! നിനക്കൊന്നും മതിയായില്ലേ, ഇനി എന്റെ മാളുവിന്റെ ജീവിതം കൂടി നശിപ്പിച്ചലെ സമാധാനമാക്കുവൊള്ളോ... ദേഷ്യം, സങ്കടം, കൊണ്ട് ജസ്റ്റിയുടെ കോളറിൽ പിടിച്ച് കൊണ്ട് ദേവൻ ചോദിച്ചു "" അപ്പോഴും ജസ്റ്റിയുടെ കണ്ണ് ദേവു ബലമായി പിടിച്ച് കൊണ്ട് പോകുന്ന മാളുവിൽ തന്നെയായിരുന്നു..... വിഷ്ണുവിനെ കൊന്നിട്ട് ആ സ്ഥാനത്തേക്ക് കയറൻ നോക്കുവാ ഇവൻ... എരി തിയിൽ എണ്ണ ഒഴിക്കുന്നത് പോലെ വിജയനും പറഞ്ഞു """ ഞാൻ എന്ത്‌ ചെയ്‌തെന്ന നിങ്ങൾ ഈ പറയുന്നത്..!!! ദേവൻറെ കൈ തട്ടി മാറ്റി കൊണ്ട് ജസ്റ്റി വിജയനോട് പൊട്ടിത്തെറിച്ചു """ പിന്നെ ഇവിടെ ഇപ്പൊ മാളു കാണിച്ചതെന്താ......? ദേവൻ ചോദിച്ചു എനിക്കറിയില്ല എന്താണെന്ന്... അന്ന് അവിടെ വച്ച് മാളുവിനെ ഞാൻ എടുത്തിട്ടുണ്ട്, ഭക്ഷണം വരി കൊടുത്തിട്ടുണ്ട്, കരുതലോടെ വാത്സല്യത്തോടെ ചേർത്ത് നിർത്തിട്ടുണ്ട്, അതൊക്കെ അവളെ രക്ഷപ്പെടുത്താൻ വേണ്ടി ചെയ്തതാ.... അല്ലാതെ ഞാൻ വേറൊന്നും അവളോട് പറഞ്ഞിട്ടില്ല, തെറ്റായ ഒര് നോട്ടം പോലും എന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല,

അവൾ എന്നെ ഏതു രീതിക്കാ കാണുന്നതെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്.... വേദനയോടെ ജസ്റ്റി പറഞ്ഞു """ അല്ല..... നീയൊക്കെ കള്ളം പറയുവാ, വിഷ്ണുവിനെ ഇല്ലാതാക്കി മാളുവിനെ ഈ അവസ്ഥയിൽ എത്തിച്ചു, ഇപ്പോൾ ബോധമില്ലാത്ത അവളുടെ മനസ്സിൽ നീയാണ് അവളുടെ കുഞ്ഞിന്റെ അച്ഛൻ എന്ന് പറഞ്ഞ് പഠിപ്പിച്ചു നീയും ഈ നിൽക്കുന്ന നിൻറെ അനിയത്തിയും കൂടി, ആരുവിന് നേരെ വിരൽ ചൂണ്ടി കൊണ്ട് ദേവൻ കലിയോടെ പറഞ്ഞു "" സണ്ണികും, ഷിനികും ദേഷ്യം ഇരച്ച് കയറി, എങ്കിലും അത് നിയന്ത്രിച്ച് നിന്നും..... സത്യം എത്ര ബോധ്യപ്പെടുത്താൻ ശ്രമിച്ചാലും അതൊന്നും മനസ്സിലാക്കാതെ മുഖം തിരിക്കുന്ന നീന്നോട് എനിക്കിനി ഒന്നും പറയാനില്ല ദേവാ, നിനക്ക് എല്ലാം ബോധ്യപ്പെടുന്ന ഒര് സമയം വരും... അന്ന് എനിക്ക്‌ പറയാനുള്ളത് ഞാൻ പറഞ്ഞോളാം... പിന്നെ നിങ്ങൾ..... ജസ്റ്റി വിജയന് നേരെ കൈ ചൂണ്ടി മുത്തവരെ തല്ലരുതെന്ന് ഞങ്ങൾ ഇവരെ പറഞ്ഞ് പഠിപ്പിച്ചിട്ടുണ്ട്, അത് കൊണ്ട് മാത്രം താൻ ഇപ്പൊ രക്ഷപെട്ടു.. ജസ്റ്റിയെ, ലാലിയെ നോക്കി കൊണ്ട് സണ്ണി വിജയനോട് പറഞ്ഞു " പക്ഷേ അപ്പച്ചൻ ഇച്ചായന്മാരെ അങ്ങനെ പറഞ്ഞ് പഠിപ്പിച്ചിട്ടില്ലാട്ടോ, അത് കൊണ്ട് ഇവർക്ക് ആരെ വേണേലും തല്ലാം... സണ്ണിയെ, ഷിനിയെ, നോക്കി ചിരിയോടെ ലാലി പറഞ്ഞു " മുത്തതാണേലും ഇളയാതാണേലും തല്ലേണ്ടി വന്നാൽ തല്ലണമെന്ന് തന്നെയാ അപ്പച്ചൻ ഞങ്ങളോട് പറഞ്ഞ് തന്നിട്ടുള്ളത്, അത് കൊണ്ട് വിജയാ, നിനക്കുള്ളത് ഞങ്ങൾ തരും..

അത് പക്ഷേ മറ്റൊരാളുടെ പേരും പറഞ്ഞല്ല, പുത്തൻപുരകലെ ആൺപിള്ളേരാണെന്ന് പറഞ്ഞ് തന്നെ... ധൈര്യത്തോടെ സണ്ണി പറഞ്ഞു മതി സണ്ണിച്ചാ, ഇനിയൊന്നും പറയണ്ട, പറഞ്ഞിട്ടു കാര്യമില്ല... ദേവനെ നോക്കി കൊണ്ട് ആരു പറഞ്ഞു """ അത് ശെരിയാണെന്ന് സണ്ണികും തോന്നി പിന്നെ ഒന്നും പറയാൻ നില്കാതെ ആരുവിനെ ഒന്ന് നോക്കിയ ശേഷം എല്ലാവരും ഇറങ്ങി...... സഹോദരങ്ങൾ ഇറങ്ങി പോയപ്പോൾ ആരുവിന് നെഞ്ചിൽ കുഴിയിൽ നിന്ന് ഒര് വേദന അരിച്ചിറങ്ങി, ഒരാശ്വാസം എന്ന രീതിക്ക് അവൾ ദേവനെ നോക്കി.... എന്നാൽ ഇരയെ കിട്ടിയ സന്തോഷത്തോടെ തന്നെ നോക്കുന്ന ദേവനെ കണ്ടപ്പോൾ അത് വരെ ഉണ്ടായിരുന്ന ധൈര്യം ആരുവിന് ചോർന്ന് പോയി... """" സണ്ണിയുടെ കാറ്‌ പോയി ക്കഴിഞ്ഞ് ആരുവിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ എല്ലാവരും അകത്തേക്ക് കയറി പോയി..... തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അകത്തേക്ക് പോകുന്ന ദേവന്റെ അമ്മയെ ആരു സങ്കടത്തോടെ നോക്കി... """ കൈയിൽ ബാഗും പിടിച്ച് വലതെ കാല് വെച്ച് ആരു അകത്തേക്ക് കയറി ചുറ്റും നോക്കി, പക്ഷേ അവൾക്കായി ആ വീട്ടിലരും കാത്തിരിക്കുന്നില്ലായിരുന്നു.... ദേവന്റെ റൂം എവിടെയാണെന്ന് അറിയാവുന്നത് കൊണ്ട് അങ്ങോട്ടേക്ക് പോകാൻ തുടങ്ങിയപ്പോഴാണ്,

പെട്ടന്നാണ് പുറകിൽ ഒര് പാദസ്വര കിലുക്കം ആരു കേട്ടത്.... കുലുങ്ങി ചിരിക്കുന്ന ഒര് കൊച്ച് പെൺകുട്ടി ആരുവിന്റെ അരികിലേക്ക് ഓടി വന്നു... അരികിലേക്ക് ഓടി വരുന്ന ദിയമോളെ ആരു വാരിയെടുത്തു, സുന്ദരിക്കുട്ടി വലുതായല്ലോ... ആരു വാത്സല്യത്തോടെ ദിയമോളെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു "" ദിയ മോൾ ആന്റിയോട് പിണക്കമാ.. മുഖം വിറപ്പിച്ച് കൊണ്ട് ദിയമോൾ പറഞ്ഞു """ അയ്യോ ദിയമോൾ പിണങ്ങിയാൽ ആന്റിക്ക്‌ സങ്കടമാകുമല്ലോ.. കരയാൻ തുടങ്ങുന്ന പോലെ ആരു പറഞ്ഞു ആന്റി ഇത്ര ദിവസം ദിയമോളെ കാണാൻ വന്നില്ലല്ലോ, അത് കൊണ്ടാ പിണങ്ങിയത്.... "" എന്നാലേ, ഇനി ദിയമോളെ വിട്ട് ആന്റി എങ്ങോട്ടേകും പോകില്ല, ഇവിടെ തന്നെയുണ്ടാകും, പ്രോമിസ്.... ആ കുഞ്ഞി കൈയിൽ പിടിച്ച് ആരു പറഞ്ഞു.... അത് കേട്ടപ്പോൾ സന്തോഷം കൊണ്ട് ദിയമോളുടെ കണ്ണുകൾ വിടർന്നു, ദിയമോളെ കൂട്ടി ആരു ദേവന്റെ റൂമിലേക്ക് പോയി... നല്ല വൃത്തിയുള്ള റൂമായിരുന്നു ദേവന്റെ"""" ആരു റൂമിലെക്ക്‌ കയറിയപ്പോൾ കളിക്കാൻ വേണ്ടി ദിയമോൾ പുറത്തേക്ക് പോയി...... ആരു തന്റെ ബാഗ് റൂമിന്റെ ഒര് വശത്ത് വെച്ചിട്ട് റൂം മൊത്തത്തിൽ ഒന്ന് നോക്കി, ചുമരിൽ നിറഞ്ഞ് നിൽക്കുന്ന ദേവന്റെ ഫാമിലി ഫോട്ടോസിലൂടെ ആരു പാതിയെ വിരലോടിച്ചു... മാളുവിന്റെ കല്യാണത്തിന് എടുത്ത ഫോട്ടോയായിരുന്നു അതെന്ന് അവൾക്ക് മനസിലായി """ വിഷ്ണുവിന്റെ ചിരിക്കുന്ന മുഖം കണ്ടപ്പോൾ ആരുവിന് ഉള്ളിൽ ഒര് വേദന തോന്നി വിഷ്ണു,

നിന്റെ ജീവന്റെ കണക്ക് തിർക്കൻ കൂടിയ ഞാൻ ഇവിടേക്ക് വന്നത്, എന്റെ കൂടെ ഉണ്ടാകണം നീ... വിഷ്ണുവിന്റെ ഫോട്ടോ നോക്കി കൊണ്ട് ആരു പറഞ്ഞു "" കുറച്ച് നേരം കൂടി ആ ഫോട്ടോയിൽ നോക്കി നിന്ന ശേഷം ആരു പയ്യെ റൂമിന് പുറത്തേക്ക് ഇറങ്ങി, പിന്നെ എന്തക്കയോ ആലോചിച്ച് ബാൽക്കണിയിലേക്ക് പോയി.... ഇച്ചായന്മാരെ കാണാതെ എങ്ങാനെയിവിടെ നിൽകുമെന്ന് ഓർത്തപ്പോൾ എടുത്ത തീരുമാനം തെറ്റായി പോയോയെന്ന് അവൾക്ക് തോന്നി... നിറഞ്ഞ് വന്ന കണ്ണുകൾ അമർത്തി തുടച്ച് റൂമിലേക്ക് പോകാൻ വേണ്ടി തിരിഞ്ഞപ്പോഴാണ് പുറകിൽ നിൽക്കുന്ന വേണിയെ ആരു കാണുന്നത്..... തന്നെ ദയാനിയമായി നോക്കുന്ന വേണിയുടെ മനസ്സിൽ എന്താണെന്ന് ആരുവിന് മനസിലായില്ല.... തന്നെ അലീന കണ്ടുവെന്ന് മനസിലായപ്പോൾ പെട്ടന്ന് വേണിയുടെ മുഖ ഭാവം മാറി....... ഇവിടത്തെ കെട്ടിലമ്മ ആകാനാണ് ഒരുങ്ങി കെട്ടി വന്നതെങ്കിൽ അത് നടക്കില്ല അലീനാ..... അത് കൊണ്ട് വന്നത് പോലെ പോകുന്നതാണ് നിനക്ക് നല്ലത്.... ഉണ്ടാക്കിയെടുത്ത ദേഷ്യം പോലെ വേണി ആരുനോട് പറഞ്ഞു "" ഇല്ലകിൽ.... ഇല്ലകിൽ നീ എന്ത്‌ ചെയ്യും വേണി എന്നെ.... എന്തും ചെയ്യും, വേണ്ടി വന്നാൽ കൊല്ലാനും ഞാൻ മടിക്കില്ല..... ആരുവിനെ നോക്കി ക്രൂരമായി വേണി പറഞ്ഞു """ പെട്ടന്നുള്ള വേണിയുടെ ഭാവമാറ്റത്തിൽ ആരു ഒന്ന് ഞെട്ടി, വേണിയെ കുറിച്ചറിഞ്ഞ കാര്യങ്ങൾ വെച്ച് ഒരിക്കലും അവൾ ഇങ്ങനെയൊന്നും പറയില്ലെന്നയിരുന്നു ആരുവിന്റെ ധാരണ..... "" എന്റെയി രൂപം ജീവിച്ചിരിക്കുമ്പോൾ ഒരിക്കലും നിനക്ക് ദേവേട്ടന്റെ കൂടെ ജീവിക്കാൻ കഴിയില്ല അലീനാ, അതിന് എന്റെ ഈ രൂപം നിന്നെ അനുവദിക്കില്ല,

എല്ലാം മനസിലാക്കി പെരുമാറ് നി.... ആരുവിനെ എന്തോ മനസിലാക്കി കൊടുക്കാൻ ശ്രമിച്ച് കൊണ്ട് വേണി പറഞ്ഞു """ എനിക്ക്‌ റാമിന്റെ കൂടെ ജീവിക്കാൻ നിന്റെ അനുവാദത്തിന്റെ ആവിശമില്ല വേണി, അതിന് ഇത് മതി.... കഴുത്തിൽ കിടക്കുന്ന മിന്ന് മുറുകെപ്പിടിച്ച് കൊണ്ട് ആരു പറഞ്ഞു "" ഇതിന്റെ ബലത്തിൽ നീ ഒരുപാട് അഹങ്കാരികണ്ട അലീനാ, കാരണം നിനക്കുമാറിയാം എനിക്കുമാറിയാം ഈ കിടക്കുന്നത് ഒര് പ്രതികാരം മാത്രമാണെന്ന്.... പിന്നെ നിനക്ക് അറിയാലോ നിന്നെപ്പോലെ അഴിഞ്ഞാടി നടക്കുന്നവരെ ദേവേട്ടന് ഇഷ്ട്ടമാല്ലാന്ന്... പുച്ഛത്തോടെ വേണി പറഞ്ഞു പിന്നെങ്ങനെ ഉള്ളവരെയാ ഇഷ്ട്ടം, നിന്നെപ്പോലെ സ്വത്തിനും പണത്തിനു വേണ്ടി കൊല്ലാനും ചതിക്കനും കൂട്ട് നിൽക്കുന്നവരെയോ .....? ദേഷ്യത്തോടെ ആരു ചോദിച്ചു "" നമ്മുടെ നിലനില്പിന് വേണ്ടി ചതിക്കുന്നതും, കൊല്ലുന്നതും, ഒന്നും ഒര് തെറ്റല്ല അലീനാ..... അതിന് ഇനി നിന്നെ ഞാൻ അനുവദികില്ല വേണി.... ഉറപ്പോടെ ആരു പറഞ്ഞു നീ ശ്രമിച്ചോ, നിന്നെക്കൊണ്ട് പറ്റുന്ന പോലെ, ഒര് കാര്യം ഞാൻ പറയാം എന്റെ പുറകെ നടന്നാൽ നി എവിടെയും എത്തില്ല... പിന്നെ ഞാൻ ഇപ്പൊ വന്നത് ഒര് കാര്യം ചെയ്യാൻ വേണ്ടിയാ, അത് ചെയ്തിട്ട് ഞാൻ വേഗം പോയിക്കോളാം...

ചിരിയോടെ വേണി ആരുവിന് അരികിൽ വന്ന് ആരുവിന്റെ കൈ എടുത്ത് പിടിച്ച് കൊണ്ട് പറഞ്ഞു "" ഒന്നും മനസ്സിലകാത്ത രീതിക്ക് ആരു വേണിയെ നോക്കി...... പെട്ടന്നായിരുന്നു വേണി ആരുവിന്റെ കൈ സ്വന്തം കഴുത്തിലേക്ക് അമർത്തി ഉറക്കെ കരയാൻ തുടങ്ങിയത്..... അലീനാ... എന്നെ ഒന്നും ചെയ്യല്ലേ... ഞാൻ പോയിക്കോളാം... എന്നെ വിട് അലീനാ.... ദേവേട്ടാ....... ഓടി വരണേ....... പെട്ടന്നുള്ള വേണിയുടെ പെരുമാറ്റത്തിൽ ആരു നല്ല പോലെ ഭയന്നു... കൈ എടുത്ത് മാറ്റാൻ ശ്രമിച്ചേങ്കിലും വേണി മുറുകെ പിടിച്ചേക്കുവായിരുന്നു..... വേണിയുടെ കരച്ചിൽ കേട്ട് റൂമിലേക്ക് ഓടി വന്നവർ കാണുന്നത്, വേണിയുടെ കഴുത്തിന് പിടിച്ച് നിൽക്കുന്ന ആരുവിനെയാണ്..... ശക്തമായ അടിയുടെ പ്രഹരത്തിൽ തെറിച്ച് താഴേക്ക് വീഴുമ്പോൾ ആരു കണ്ടു കരഞ്ഞോട് ദേവന്റെ നെഞ്ചിലേക്ക് ചായുന്ന വേണിയെ.... അടി കിട്ടിയ വേദനയേക്കാൾ ആരുവിന് വേദനിച്ചത് അത് കണ്ടപ്പോഴയിരുന്നു..... പിന്നെയും ആരുവിനെ തല്ലാൻ ഒരുങ്ങിയ ദേവനെ ആരോ വന്ന് തടഞ്ഞു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story