പ്രണയ പ്രതികാരം: ഭാഗം 29

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

പിന്നെയും ആരുവിനെ തല്ലാൻ ഒരുങ്ങിയ ദേവനെ ആരോ വന്ന് തടഞ്ഞു..... വരുൺ...... വരുണിന്റെ കണ്ണുകൾ നിലത്ത് കിടക്കുന്ന ആരുവിലേക്ക് നീണ്ടു..... ദേവ എന്താ ഇവിടെ, നീയെന്തിനാ ഇവളെ ഇങ്ങനെ തല്ലുന്നത്....?? ഏട്ടാ..... വേണി കരഞ്ഞ് കൊണ്ട് വരുണിന്റെ നെഞ്ചിലേക്ക് വീണു... എന്താ മോളെ, എന്ത്‌ പറ്റി.... വരുൺ വാത്സല്യത്തോടെ വേണിയോട് ചോദിച്ചു ഞാൻ ദേവേട്ടൻ പറഞ്ഞിട്ട് ദേവേട്ടന്റെ ഡ്രസ്സ്‌ എടുകാൻ വേണ്ടി റൂമിലേക്ക് കയറിയതാ, അപ്പോൾ ഇവൾ അലീന എന്റെ കഴുത്തിന് കുത്തി പിടിച്ച് എന്നെ കൊല്ലാൻ നോക്കി, ദേവേട്ടൻ വന്നത് കൊണ്ട അല്ലകിൽ ഞാൻ ഇപ്പോ ഉണ്ടാകില്ലായിരുന്നു.... കരഞ്ഞ് കൊണ്ട് വേണി പറഞ്ഞു """ സത്യമാണോ എന്ന രീതിക്ക് വരുൺ ദേവനെ നോക്കി """ ഇവൾ എല്ലാവരെ ഇല്ലാതാകാൻ വന്നതാ വരുൺ... ദേവൻ വരുണിനോട് പറഞ്ഞു ഞാൻ നിന്നോട് നേരത്തെ പറഞ്ഞതല്ലേ അലീനാ, നിന്നെ ഇങ്ങോട്ടേക്ക് വിളിച്ച് വരുത്തിയത് നിനക്കൊര് ജീവിതം താരനല്ല, പകരം നീ എടുത്ത രണ്ട് ജീവന് കണക്ക് ചോദിക്കാനാണെന്ന്... ഇനി ഇവിടെ ആരുടെലും ദേഹത്ത് നിന്റെ വിരല് പോലും തൊടരുത്.... ദേഷ്യത്തോടെ ആരുവിനോട് പറഞ്ഞിട്ട് ദേവൻ ഇറങ്ങി പോയി """ ക്രൂരമായ ഒര് ചിരിയോടെ ദേവന്റെ പുറകെ വേണി ഇറങ്ങി പോയി,

ആരുവിനെ ഒന്ന് നോക്കി വരുണും അവരുടെ കൂടെ പോയി...... അടി കിട്ടിയ വേദനയിൽ തളർന്നിരിക്കുവായിരുന്നു ആരു, എണിക്കാൻ ശ്രമിക്കും തോറും ശരീരം തളരുന്ന പോലെ തോന്നി അവൾക്ക്.... വേണിയുടെ പെരുമാറ്റത്തിന്റെ ഞെട്ടൽ ആരുവിൽ ഇപ്പോഴുമുണ്ടായിരുന്നു, തനിക്കാറിയുന്ന വേണി ഇങ്ങനെയാല്ലാന്ന് ആരു ഓർത്തു.... കവിളിലെ വേദന മനസിലേക്ക് കൂടി പകർന്നപ്പോൾ ആരു കണ്ണടച്ച് നിലത്തേക്ക് തന്നെ കിടന്നു..... ❤️❤️❤️❤️❤️❤️❤️❤️ വീട്ടിൽ നിന്നും ദേഷ്യയാപെട്ട് എങ്ങോട്ടെന്നില്ലാതെ ഇറങ്ങിയതായിരുന്നു ദേവൻ, വണ്ടി സൈഡിൽ ഒതുക്കി കണ്ണടച്ച് കിടക്കുന്ന അവന്റെ മനസിലേക്ക് നിറ കണ്ണീരോടെ തന്നെ നോക്കുന്ന അലീനയുടെ മുഖം കടന്ന് വന്നു... വെറുക്കാൻ ശ്രമിക്കുംതോറും അതിന് കഴിയാതെ അലീനയുടെ അരികിലേക്ക് പോകുന്ന മനസിനോട് ദേവന് ദേഷ്യം തോന്നി, ആ നിഷ്കളങ്കമായ കണ്ണുകൾ ഒരിക്കൽ തനിക്ക് പ്രിയപ്പെട്ടതായിരുന്നുവെന്ന് ആരോ തന്നോട് പറയുന്ന പോലെ തോന്നി, അവളുടെ മുഖം മറക്കാൻ എന്ന പോലെ ദേവൻ കണ്ണുകൾ ഇറുക്കിയാടച്ചു... ദേവൻ എങ്ങോട്ടകാ പോയതെന്നറിയാതെ ചെമ്പകമംഗലത്ത് എല്ലാവരും വിഷമിച്ചിരിക്കുവായിരുന്നു... അകത്തെ റൂമിൽ നിന്ന് മാളുവിന്റെ കരച്ചിലും വഴക്കും ഉയർന്ന് കേൾക്കാമായിരുന്നു,

റൂമിൽ നിന്ന് അവൾ പുറത്ത് പോകാതിരിക്കാൻ വേണ്ടി റൂം പുറത്ത് നിന്ന് പൂട്ടിയിരുന്നു..... പുറത്ത് നടക്കുന്ന ബഹളങ്ങൾ ആരു അറിയുന്നുണ്ടാക്കിലുംഅവൾ ഒന്നിലും ഇടപെടാൻ പോയില്ല, താൻ എന്ത്‌ പറഞ്ഞാലും ആരും ഒന്നും കേൾകില്ലാന്ന് അവൾക്ക് നന്നായിയാറിയാമായിരുന്നു... ❤️❤️❤️❤️❤️❤️❤️❤️ ആരു ഇന്ന് ദേവന്റെ വീട്ടിലേക്ക് പോയി എന്നറിഞ്ഞ് ഭ്രാന്ത് പിടിച്ച് നടക്കുവായിരുന്നു ചാർളി.. ഇടക്ക് അവൻ ആരെയോ വിളിക്കാൻ ശ്രമിക്കുണ്ട്, എങ്കിലും കോൾ കിട്ടാതെ വരുമ്പോൾ ആ ദേഷ്യം മുഴുവൻ സ്വന്തം കൈ ഭിത്തിയിൽ ഇടിച്ച് തിർകുവായിരുന്നു അവൻ..... ആരുവില്ലാത്ത പുത്തൻപുരകൽ തറവാട് ഉറങ്ങിയാ പോലെയായിരുന്നു, ആർക്കും വിശപ്പുമില്ല, ഉറക്കവുമില്ല, എല്ലാവരും ഒരേ മുലാക്ക് വിഷമിച്ചിരിക്കുവായിരുന്നു... ഭക്ഷണം കഴിക്കാൻ അപ്പച്ചി വിളിച്ചെങ്കിലും എല്ലാവരും വേണ്ടാന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി, പിന്നെ അപ്പച്ചി ആരെ നിർബന്ധിക്കാൻ പോയില്ല..... പതിവില്ലാതെ ഉറക്കം വരുവാണെന്ന് പറഞ്ഞ് എല്ലാവരും നേരത്തെ കിടക്കാൻ പോയി, സണ്ണി ഇടക്ക് ഇടക്ക് അമല കാണാതെ കണ്ണ് തുടക്കുന്നുണ്ടായിരുന്നു, അനിയത്തി അരികിൽ ഇല്ലാത്തതിന്റെ വേദനയാണ് അതെന്ന് അമലയ്ക്ക് അറിയാമായിരുന്നു.... ഷിനിയുടെ അവസ്ഥയും അത് തന്നെയായിരുന്നു, ലാലിക്ക്‌ കിടന്നിട്ടു ഉറക്കം വരുന്നില്ലായിരുന്നു

നെഞ്ചിനുള്ളിൽ വലിയ ഒര് ഭാരം പോലെ, ആരു ദേവന്റെ അരികിലേക്ക് പോകുവാണെന്ന് പറഞ്ഞപ്പോഴും, അവളെ അവിടെ വിട്ടിട്ട് വന്നപ്പോഴും വലിയ സങ്കടമെന്നും തോന്നിയിരുന്നില്ല... എന്നാൽ ഇപ്പോ ആരു കൂടെ ഇല്ലാത്തത് വലിയയോര് വിടവായി തോന്നി ലാലിക്ക്..... തന്നെ കിടന്നാൽ ഭ്രാന്ത് പിടിക്കുമെന്ന് തോന്നിയപ്പോൾ ലാലി എണിച്ച് ജസ്റ്റിയുടെ റൂമിലേക്ക് പോയി.... ആരു അരികിൽ ഇല്ലാത്ത വേദനയുടെ കൂടെ മാളുവിന്റെ അവസ്ഥയും ജസ്റ്റിയെ നന്നായി പിടിച്ചുലച്ചിരുന്നു.... അപ്പോഴാണ് റൂം തുറന്ന് ലാലി കയറി വന്നത്.... ലാലിയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ ജസ്റ്റിക്ക് മനസിലായി അവന്റെ വേദന ലാലി ഒന്നും മിണ്ടാതെ ജസ്റ്റിക്ക് അരികിൽ പോയി കമിഴ്ന്ന് കിടന്നു, കൂടെപിറപ്പിന്റെ വേദന മനസിലായത് പോലെ ജസ്റ്റി ലാലിയുടെ മുടിയിൽ ഒന്ന് തലോടി..... ജസ്റ്റിയുടെ മനസ് ആകെ നഷ്ടപെട്ട അവസ്ഥയിലായിരുന്നു, എത്ര ഓർക്കണ്ടന്ന് വിചാരിച്ചാലും മാളുവിന്റെ മുഖമാണ് ഓർമയിലേക്ക് വരുന്നത്..... "" ആരുവിന് വേണ്ടി ദേവനെ അന്വേഷിച്ച് ദേവന്റെ നാട്ടിൽ പോയപ്പോഴാ ദേവന്റെ കൈ പിടിച്ച് നടക്കുന്ന മാളുവിനെ ആദ്യമായി കാണുന്നത്... പിന്നെ പല സ്ഥലത്ത് വെച്ചു കണ്ടിട്ടുണ്ട്, എങ്കിലും പ്രത്യേകിച്ച് ഒന്നും തന്നെ തോന്നിയിരുന്നില്ല....

പിന്നെ കാണുന്നത് ബോധമില്ലാത്ത മാളുവിനെയായിരുന്നു, വിശക്കുവാണെന്ന് പറഞ്ഞ് വയറ് തോട്ട് കാണിച്ചപ്പോൾ ഭക്ഷണം വരി കൊടുത്തത് സഹതാപത്തോടെയായിരുന്നു.... വേദനിക്കുവാണെന്ന് പറഞ്ഞപ്പോൾ കൈയും കാലും തിരുമി കൊടുത്തതും, എടുത്തതും ഒക്കെ വാത്സല്യത്തോടെ മാത്രമായിരുന്നു..... ഇന്ന് അതൊക്കെ വലിയ തെറ്റായി മാറിയിരിക്കുന്നു ദേവന്റെ മുന്നിൽ, ഇത് വരെയില്ലാത്ത മാളുവിന്റെ മുഖമാണ് ഇപ്പോ മാനസിൽ നിറഞ്ഞു നില്കുന്നത്... ജസ്റ്റിക്ക്‌ ആലോചിക്കും തോറും തലക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി, ഒരാശ്വാസത്തിനെന്ന പോലെ ലാലിയുടെ പുറത്തേക്ക് മുഖമൊളിപ്പിച്ച് ജസ്റ്റി കണ്ണടച്ച് കിടന്നു..... ❤️❤️❤️❤️❤️❤️❤️❤️❤️ പിറ്റേന്ന് പുലർച്ചെ അടുക്കളയിൽ കയറിയാ ലളിത കാണുന്നത് കുളിച്ച് ഇറാനായി അടുക്കളയിൽ നിൽക്കുന്ന അരുവിനെയാണ്... ഇളം റോസ് കളർ സാരിയായിരുന്നു ആരുവിന്റെ വേഷം, തലയിൽ തോർത്ത് കെട്ടി വെച്ചിട്ടുണ്ട്, വേറെ ഒരുക്കമൊന്നുമില്ല.... ലളിതയെ കണ്ട ആരു അവരെ നോക്കി ഒന്ന് ചിരിച്ചു..... അമ്മേ.... എനിക്ക്‌ അങ്ങനെ കാര്യമായി ഒന്നും ഉണ്ടാകാൻ അറിയത്തിലട്ടോ, പക്ഷേ ഞാൻ അമ്മയുടെ കൂടെ നിന്ന് അമ്മയെ സഹായിച്ചോളാം... ചിരിയോടെ ആരു പറഞ്ഞു എനിക്ക്‌ ആരുടെ സഹായം ആവിശമില്ല തന്നെ ചെയ്യാനാറിയാം,

പിന്നെ എന്നെ സഹായിക്കാൻ എന്റെ മക്കളുണ്ട് ആരുവിനെ ശ്രദ്ധിക്കാതെ ലളിത പറഞ്ഞു "" അവരുടെ പെട്ടന്നുള്ള മറുപടിയിൽ ആരുവിന് നല്ല വിഷമം വന്നെങ്കിലും അത് പുറത്ത് കാണിക്കാതെ ചിരിച്ച് തന്നെ നിന്നും...... പക്ഷേ എനിക്ക്‌ സഹായം വേണം, കരണം എനിക്ക്‌ ഒന്നും ഉണ്ടാകാൻ അറിയില്ല, അമ്മയുടെ കൂടെ നിന്ന് ഞാൻ എല്ലാം പഠിച്ചിട്ടേ ഇവിടുന്ന് പോകു... നിറഞ്ഞ ചിരിയോടെ ആരു പറഞ്ഞു "" പക്ഷേ ആരു പറയുന്നതൊന്നും ശ്രദ്ധിക്കാതെ രാവിലെത്തേക്കുള്ളത് ഉണ്ടാകാൻ തുടങ്ങുവായിരുന്നു ലളിത... ലളിത ഇഡലി ചെബ് വെള്ളം ഒഴിച്ച് അടുപ്പിൽ വെച്ച് തിരിഞ്ഞപോഴേക്കും, ആരു ഫ്രിഡ്ജിൽ നിന്ന് മാവ് എടുത്ത് പുറത്ത് വെച്ചിരുന്നു.... അത് കണ്ട് ലളിത ആരുവിനെ ഒന്ന് നോക്കിയെങ്കിലും, അവൾ അത് ശ്രദ്ധിക്കാതെ തിരിഞ്ഞ് നിന്നും.... അവര് പിന്നെ ഒന്നും പറയാൻ നിൽകാതെ ഫ്രിഡ്ജിൽ നിന്ന് സാമ്പാർ വെക്കാനുള്ള വെജിറ്റബിൾസ് എടുത്ത് വെച്ച്, ചായകുള്ള വെള്ളം വെക്കാൻ പോയി തിരിച്ച് വന്നപ്പോഴേക്കും ആരു അതൊക്കെ കഴുകി വെച്ചിരുന്നു എനിക്ക്‌ ഇതേ പോലെ ചെറിയ ചെറിയ ജോലികൾ ചെയ്യാനാറിയാം, വലുതായിട്ട് ഒന്നും അറിയൂലാ... മുൻക്കൂർ ജാമ്യം പോലെ ആരു ലളിതയെ നോക്കി പറഞ്ഞു "" ഇനി അമ്മ എല്ലം പഠിപ്പിച്ച് തന്നാൽ മതി, എനിക്ക്‌ ഒന്നും പറഞ്ഞ് തരാൻ അമ്മച്ചി ഇല്ലായിരുന്നു,

മരിച്ച് പോയി.... എല്ലാവരും പറയുന്നത് ഞാനാണ് കൊന്നെതെന്ന, പക്ഷേ അല്ലാട്ടോ, എന്റെ കൈകൊണ്ടയിരുന്നു, പക്ഷെ ഞാൻ അറിഞ്ഞോടല്ല എന്നെകൊണ്ട് ചെയ്യിച്ചതാ ഒരാൾ... ഇടാറിയാ ശബ്ദതോടെ ആരു പറഞ്ഞു..... വെജിറ്റബിൾ അരിഞ്ഞോടിരുന്ന ലളിത പയ്യെ മുഖമുയർത്തി ആരുവിനെ ഒന്ന് നോക്കി, നിറഞ്ഞ കണ്ണുകളും, വിഷദം നിറഞ്ഞ മുഖവും, ഇടറിയ ശബ്ദവും, കേട്ടപ്പോൾ ആരു പറയുന്നതാ സത്യമെന്ന് അവർക്ക് തോന്നിയെങ്കിലും അവർ ഒന്നും മിണ്ടാൻ പോയില്ല...... പിന്നെ കുറച്ച് നാൾ ഞാൻ ഹോസ്പിറ്റലായിരുന്നുട്ടോ... അതിന് ശേഷം പുറത്തിറങ്ങിയപ്പോൾ ഇച്ചായന്മാരുടെ പുറകെ നടന്ന് സമയം കളഞ്ഞു... പിന്നെ പ്രായമായപ്പോൾ ഒന്നുടെ ഹോസ്പിറ്റലായി, തിരികെ വന്നപ്പോഴേക്കും അടുക്കളയിൽ കയറാൻ മടിയായിയെന്ന് വേണേൽ പറയാം, എങ്കിലും വെല്ല്യച്ചിയുടെ ചെറിയെച്ചിയുടെ കൂടെ നിന്ന് കുറച്ചൊക്കെ പടിച്ചു... ആ അമ്മക്ക് അവരെ അറിയില്ലല്ലോ, വെല്ല്യച്ചി എന്ന് വച്ചാൽ സണ്ണിച്ചാന്റെ ഭാര്യയാ, നമ്മുടെ ഹരിയെട്ടൻ വർക്ക്‌ ചെയുന്ന ഹോസ്പിറ്റലാ ചേച്ചി വർക്ക്‌ ചെയുന്നത്... ചെറിയേച്ചി ഷിനിച്ചാന്റെ ഭാര്യയാ, ഒര് പാവം ഏടത്തിയമ്മ, അവര് രണ്ടു പേരും എനിക്ക്‌ അമ്മമാരേ പോലെയാ, ഇപ്പോ ഇവിടെയുണ്ട് എനിക്കര് അമ്മ, എന്റെ റാമിന്റെ അമ്മ... നിറഞ്ഞ സന്തോഷത്തോടെ ആരു പറഞ്ഞു

"" നിർത്താതെ സംസാരിക്കുന്നവാളെ ലളിത ഒന്ന് നോക്കി പക്ഷേ ആരുവിന്റെ ശ്രദ്ധ മുഴുവൻ അരിയുന്ന പച്ചകറികളിലായിരുന്നു, കൂടാതെ ഇടുപ്പിൽ കുത്തി വെച്ച സാരിയുടെ മുന്താണി അഴിഞ്ഞ് പോകുമ്പോൾ ഇടക്ക് ഇടക്ക് ബലമായി കുത്തി വെക്കുന്നുണ്ട്.... എനിക്ക് സാരി ഉടുക്കാനൊന്നും ശെരികും അറിഞ്ഞുടാ, പിന്നെ ഇവിടെയായത് കൊണ്ട് ഉടുത്തതാ, കുറച്ച് ദിവസമാല്ലേ എനിക്ക് ഇവിടെ നില്കാൻ പറ്റു... അത് വരെ എനിക്ക്‌ ഇവിടുത്തെ മരുമോളായി തന്നെ നിൽക്കണം, തിരികെ പോകുമ്പോൾ ഓർത്ത് വെക്കൻ ഇതെങ്കിലും എനിക്ക്‌ വേണമാമ്മേ.... ഇടറിയ ശബ്ദതിൽ ആരു പറഞ്ഞു """ വാതോരാതെയുള്ള ആരുവിന്റെ സംസാരം ചെറുതായി ലളിതകും ഇഷ്ട്ടായി.. ഭർത്താവിനെ, മരുമകനെ ഇല്ലാതാക്കിയവളാണ് എങ്കിലും എന്തോ ഇവളെ വെറുക്കാൻ കഴിയുന്നില്ലെന്ന് ഞെട്ടലോടെ അവരോർത്തു... "" സാമ്പാർ ഉണ്ടാകുന്ന ലളിതയെ കണ്ടപ്പോൾ ഞാൻ ചെയ്തോളാമെന്ന് പറഞ്ഞ് ആരു അത് ഏറ്റെടുക്കാൻ തുടങ്ങി..... താൻ സമ്മതിക്കാതെ തന്നെ എല്ലാം ഏറ്റെടുത്ത് ചെയുന്ന ആരുവിനെ ഒന്ന് നോക്കിയ ശേഷം ദേവി വേസ്റ്റ് കളയാൻ വേണ്ടി പുറത്തേക്ക് ഇറങ്ങി പോയി..... ഓഹോ അമ്മായിയമ്മയെ കൈയിലെടുക്കാനുള്ള പരുപാടിയാണല്ലേ.... അങ്ങോട്ടേക്ക് വന്ന വേണി പുച്ഛത്തോടെ ആരുവിനെ നോക്കി പറഞ്ഞു

"" മുന്നിൽ നിൽക്കുന്ന വേണിയെ അത്ഭുതത്തോടെ ആരു നോക്കി ടിഷർട്ടും ചെറിയ ഷോർട്സുമാണ് വേഷം, ഇന്നലെ രാത്രി ഗെയ്റ് തുറന്ന് പുറത്ത് പോയ വേണി ചുരിദാർ ആയിരുന്നു ഇട്ടിരുന്നത്... വേണിയെ കണ്ടപ്പോഴൊക്കെ അവൾ നടൻ വേഷത്തിൽ തന്നെയായിരുന്നു, പക്ഷേ ഇപ്പൊ.... അത് മാത്രമല്ല ഉറക്കത്തിൽ നിന്നെണിച്ച പാടെ വന്നതാണെന്ന് വേണിയെ കണ്ടാൽ തന്നെ പറയും..... അമ്മായിയെ കൈയിലെടുക്കാൻ വേണ്ടി നീ എന്ത്‌ ചെയ്തിട്ടും ഒര് കാര്യവുമില്ല അലീന, കരണം അവർക്ക് നിന്നോട് വെറുപ്പ് മാത്രമേയുള്ളു, അതൊരിക്കലും മാറാൻ പോകുന്നില്ല, ഉറപ്പോടെ വേണി പറഞ്ഞു..... ആരു വേണി പറയുന്നതൊന്നും ശ്രദ്ധിക്കാതെ നിൽകുവായിരുന്നു..... വേണി പിന്നെയും ആരുവിനോട് എന്തോ പറയാൻ വന്നപ്പോഴേക്കും ലളിത അടുക്കളയിലേക് വരുന്നത് കണ്ടു. ദേ അമ്മായി ഇവളെ കൊണ്ട് ഒന്നും ഉണ്ടാക്കിക്കണ്ട, വിശ്വസിക്കാൻ പറ്റില്ല ഇവളെ.... അമ്മാവനെ വിഷ്ണുവിനെ ഇല്ലാതാക്കിയ ഇവൾക്ക്, നമ്മളെ ഇല്ലാതാകാൻ കുറച്ച് വിഷം മതിയാകും... മനസാക്ഷിയെന്ന് പറയുന്ന ഒര് സാധനം എനിക്കുണ്ട് വേണി, അത് ഇല്ലാതിരുന്നങ്കിൽ ആദ്യയം വിഷം തന്ന് ഞാൻ നിന്നെ കൊന്നേനെ... ദേഷ്യത്തോടെ ആരു പറഞ്ഞു """ നീ കൊല്ലുമെന്ന് ഞങ്ങൾക്കറിയാം, അത് കൊണ്ടല്ലേ ഒര് ദയയും കൂടാതെ അമ്മാവനെ വിഷ്ണുവിനെ നീ ഇല്ലാതാക്കിയത്, ദേവേട്ടന്റെ റൂമിൽ കയറിയതിന് എന്നെ കൊല്ലാൻ നോക്കിയത്..... അമ്മായി ഇവൾ ഉണ്ടാക്കിയത് ഒക്കെ ആദിയം ഇവളെ കൊണ്ട് തന്നെ കഴിപ്പിക്കണം,

പറയാൻ പറ്റില്ല എന്തേലും ചേർത്തിട്ടുണ്ടോയെന്ന്.... വേണി.... എന്റെ ഇച്ചായന്മാർ എന്നെ വളർത്തിയത് നല്ല തന്റടമുള്ള പെൺകുട്ടിയായിട്ട് തന്നെയാണ്... ഒരാളെ കൊല്ലണമെന്ന് വിചാരിച്ചാൽ ഒളിച്ചും പത്തും ഞാനത് ചെയ്യില്ല, നേരിട്ട് തന്നെ ചെയ്തിരിക്കും... അതിന് എന്റെ ഈ കൈ തന്നെ മതി.. നി പറഞ്ഞല്ലോ അമ്മയെ കൊല്ലാൻ ധൈര്യം കാണിച്ചവളാണ് ഞാനെന്ന്, ആ ഞാനെന്തിന് ഇനി സമൂഹത്തെ ഭയക്കണം.. പിന്നെ ഇന്നലെ നടന്നതിന്റെ സത്യാവസ്ഥ അത് നിനക്കുമാറിയാം എനിക്കുമാറിയാം, കൊല്ലണമെന്ന് വിചാരിച്ചാണ് ഞാൻ നിന്നെ ഇന്നലെ പിടിച്ചതെങ്കിൽ നീ തീർന്നേനെ വേണി.... ഞാൻ ഇവിടെ വന്നത് ആരെ കൊല്ലാനല്ല പക്ഷേ നീ.... നിന്റെ സ്വഭാവം പോലെയിരിക്കും ഇനി നിന്റെ മുന്നോട്ടുള്ള ജീവിതം.... ഒര് തകിതോടെ ആരു വേണിയോട് പറഞ്ഞു """ ആരുവിനോട് തിരിച്ച് മറുപടി പറയാൻ തുടങ്ങിയപ്പോഴാണ് തന്നെ ശ്രദ്ധിച്ച് നിൽക്കുന്ന ലളിതയെ വേണി കാണുന്നത് എന്താ അമ്മായി എന്നെയിങ്ങനെ നോക്കുന്നത്.... ലളിതയുടെ നോട്ടം കണ്ട് കൊണ്ട് വേണി ചോദിച്ചു """ രാവിലെ കുളിച്ച് അടുക്കളയിൽ കയറുന്ന നിനക്കിതെന്ത് പറ്റി മോളെ, അത് മാത്രമല്ല ഇങ്ങനെത്തെ ഡ്രസ്സ്‌ ഒന്നും നീ ഇടാറില്ലല്ലോ..... വേണിയുടെ ഡ്രെസ്സിലേക്ക് നോക്കി ലളിത ചോദിച്ചു

"" ലളിതയുടെ ചോദ്യത്തിൽ വേണി നന്നായി ഒന്ന് ഞെട്ടി.... അത്..... അത് പിന്നെ ഞാൻ... ഞാൻ ഹോസ്റ്റൽ ആണെന്ന് ഓർത്ത് പോയി അമ്മായി അത് കൊണ്ടാ, വിറയാലോടെ വേണി പറഞ്ഞു..... മ്മ്മ്മ്മ്മ് """" ഞാൻ ഇപ്പോ തന്നെ കുളിച്ച് വരാം, മുഖത്ത് വിരിയുന്ന ഭാവങ്ങൾ ഒളിപ്പിച്ച് കൊണ്ട് വേണി വേഗം അടുക്കളയിൽ നിന്ന് പോയി...... അമ്മേ മാളു.... അടുക്കളയിലേക്ക് വന്ന് എന്തോ പറയാൻ തുടങ്ങിയ ദേവു ആരുവിനെ കണ്ട് ഒന്ന് നിന്നും..... തന്നെ കണ്ടത് കൊണ്ടാണ് ദേവു ഒന്നും പറയാത്തതെന്ന് ആരുവിന് മനസിലായി, ലളിതയെ ഒന്ന് നോക്കിയ ശേഷം ആരു മിണ്ടാതെ അവിടുന്ന് ഇറങ്ങി പോയി.... അവൾ എന്താ അമ്മേ അടുക്കളയിൽ.... ആരു പോയ വഴിയേ നോക്കി കൊണ്ട് ദേവുചോദിച്ചു ഞാൻ വന്നപ്പോൾ ഇവിടെയുണ്ടായിരുന്നു, ഇറങ്ങി പോകാൻ പറയാതെ പറഞ്ഞതാ, പക്ഷെ പോയില്ല...... മ്മ്മ്മ്മ് ,, പിന്നെ അമ്മേ... മാളു ഇപ്പോ നല്ല ഉറക്കമാ, എണിക്കുമ്പോൾ പിന്നെയും തുടങ്ങും വാശി പിടിച്ച് കരയാൻ, അവളെ എന്ത്‌ പറഞ്ഞ് സമാധാനിപ്പിക്കും, ഇവിടുത്തെ കാര്യങ്ങൾ ഒക്കെ പറയാൻ ഹരിയെട്ടനെ വിളിച്ചിട്ടാണേൽ കിട്ടുന്നുമില്ല, ഹരിയേട്ടൻ പറഞ്ഞലെങ്കിലും മാളു കേൾക്കുമോയെന്ന് നോക്കാം...... ലളിത അതിന് മറുപടിയൊന്നും പറഞ്ഞില്ല.....

ഒന്നും മിണ്ടാതെ നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ ദേവു പിന്നെയോന്നും പറഞ്ഞില്ല, മക്കളുടെ വിധിയോർത്ത് ആ നെഞ്ച് പൊട്ടുന്നുടെന്ന് ദേവുവിന് അറിയാമായിരുന്നു....... അടുക്കളയിൽ നിന്നിറങ്ങിയ ആരു പയ്യെ റൂമിലേക്ക് കയറി, ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന സൗണ്ട് കേട്ടപ്പോൾ ദേവൻ കുളിക്കുവാണെന്ന് ആരുവിന് മനസിലായി ഇന്നലെ രാത്രി ഒരുപാട് വൈകിട്ടും റാമിനെ കാണാതിരുന്നപ്പോൾ താൻ നന്നായി പേടിച്ചിരുന്നുവെന്ന് ആരു ഓർത്തു, ഫോൺ വിളിച്ച് എവിടെയാണെന്ന്‌ ചോദിച്ചാലോയെന്ന് കരുതിയപ്പോഴാണ് പുറത്ത് വണ്ടിയുടെ സൗണ്ട് കേട്ടത്, അത് റാമിന്റെ വണ്ടിയാണെന്ന് പെട്ടന്ന് തന്നെ ആരുവിന് മനസിലായി, വണ്ടി ഓഫാക്കി അതിൽ തന്നെ കിടന്നുറങ്ങുന്ന റാമിനെ കണ്ടപ്പോഴാണ് അവൾക്കൊന്ന് സമാധാനമായത്.... "" ഇത്ര നേരമായിട്ടും താൻ വീട്ടിലേക്ക് വിളിച്ചില്ലല്ലോയെന്ന് ആരു അപ്പോഴാണോർത്തത്, ഫോൺ എടുത്ത് നോക്കിയപ്പോഴാണ് സ്വിച്ച് ഓഫ്‌ ആണെന്ന് കണ്ടത്, വേഗം തന്നെ ഫോൺ ചാർജ് ചെയ്യാൻ വെച്ചിട്ട് ആരു ബാൽകണിയിലേക്ക് പോയി...... മുറ്റത്ത് കൂടെ ബോളും പിടിച്ച് കളിക്കുന്ന ദിയ മോളെ കണ്ട് ആരു അങ്ങോട്ടേക്ക് പോകാൻ തുടങ്ങി, അപ്പോഴാണ് കുറച്ച് മാറി നിന്ന് ആരെയോ ഫോൺ വിളിക്കുന്ന വേണിയെ കണ്ടത്....

ഇപ്പോൾ അങ്ങോട്ടേക്ക് പോയാൽ ചുമ്മാ ഒരു വഴക്ക് ഉണ്ടാകുമെന്ന് കരുതി ആരു അവിടെ തന്നെ നിന്നും...... """ ഡീ......!!!!!!!! കാതടപ്പികുന്ന രീതിയിലുള്ള അലർച്ച കേട്ടാണ് ആരു തിരിഞ്ഞ് നോക്കിയത്... തന്റെ തോട്ട് പുറകിൽ ദേഷ്യത്തോടെ നിൽക്കുന്ന ദേവനെ കണ്ട് ആരു ഒന്ന് ഭയന്നു.... ബാത്‌റൂമിൽ നിന്നിറങ്ങിയ കോലത്തിൽ തന്നെയായിരുന്നു തന്റെ മുന്നിൽ റാം നില്കുന്നതെന്ന് ആരു ഓർത്തു.... ചെറിയ ഒര് ടവൽ മാത്രമായിരുന്നു ദേവന്റെ വേഷം, മുടിയിൽ നിന്നും വെള്ളം ഒലിച്ച് താഴേക്ക് ഇറങ്ങുന്നുണ്ടായിരുന്നു, ദേവന്റെ നഗ്നമായ നെഞ്ചിലേക്ക് ആരു പ്രണയത്തോടെ നോക്കി...... ഡി...... എന്റെ ചോര ഉറ്റി കുടിക്കാനാല്ല നിന്നെ ഞാൻ വിളിച്ചത്... ആരുവിന്റെ നോട്ടം കണ്ട് ദേഷ്യത്തോടെ ദേവൻ പറഞ്ഞു ദേവന്റെ സംസാരം കേട്ടപ്പോൾ ആരു വേഗം ഞെട്ടി കൊണ്ട് നോട്ടം മാറ്റി തിരിഞ്ഞ് നിന്നും...... പിന്നെ..... പിന്നെന്തിനാ എന്നെ വിളിച്ചത്.... ദേവന്റെ മുഖത്ത് നോക്കാതെ പേടിയോടെ ആരു ചോദിച്ചു "" നീ ആരോട് ചോദിച്ചിട്ട എന്റെ റൂമിൽ കയറിയത്..... ദിയ.... ദിയമോളോട് ചോദിച്ചിട്ട്...... ദിയമോളോടോ...? അതേയ്, എനിക്ക്‌ റും അറിയാത്തത് കൊണ്ട് ഞാൻ ദിയമോളോട് ചോദിച്ചു, അപ്പോൾ മോളാ എനിക്ക്‌ റൂം കാണിച്ച് തന്നത്..... നിഷ്കളങ്കയി ആരു പറഞ്ഞു ശെരി സമ്മതിച്ചു,

പക്ഷേ എന്റെ കോബോർഡിൽ നിന്റെ ഡ്രസ്സ് വെക്കാനുള്ള അനുവാദം തന്നതാരാ..... അത് ആരും തന്നില്ല...... പിന്നെ ആരോട് ചോദിച്ചിട്ടടി എന്റെ കോബോർഡിൽ നിന്റെ ഡ്രസ്സ് വെച്ചത്...!!! എന്താ ....? മനസിലാകാത്ത രീതിക്ക് ആരു ചോദിച്ചു എന്റെ ഡ്രെസ്സിന്റെ കൂടെ വേറെയാരുടെ ഡ്രസ്സ്‌ വെക്കുന്നത് എനിക്ക്‌ ഇഷ്ട്ടല്ല, പ്രത്യേകിച്ച് നിന്റെ.. പുച്ഛത്തോടെ ദേവൻ പറഞ്ഞു പിന്നെ എന്റെ ഡ്രസ്സ്‌ ഒക്കെ ഞാൻ എവിടെ വെക്കും ...? എവിടെ വേണേലും വെച്ചോ പക്ഷെ ഇവിടെ വെക്കേണ്ട.... തിരിഞ്ഞ് നിന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് കൊണ്ട് ദേവൻ പറഞ്ഞു """ പറഞ്ഞത് കേട്ടോ....!! ആരുവിന് നേരെ തിരിഞ്ഞ് കൊണ്ട് ഒന്നുടെ ദേവൻ ചോദിച്ചു """ എനിക്ക്‌ ചെവിക്ക്‌ ഒര് കുഴപ്പവുമില്ല, നന്നായി കേൾക്കാം... പക്ഷേ ഞാൻ അനുസരിക്കില്ല, ഞാനിവിടെന്ന് പോകുന്ന വരെ എന്റെ ഡ്രെസ്സൊക്കെ അവിടെ തന്നെ വെക്കും... മുഖത്ത് പുച്ഛം നിറച്ച് കൊണ്ട് ആരു പറഞ്ഞു "" ആഹ അത്രക്ക് ആയോ നീ.... ദേവൻ കോബോർഡ് തുറന്ന് ആരുവിന്റെ ഡ്രസ്സ്‌ ബെഡിലെക്ക്‌ വലിച്ചെറിഞ്ഞു... ഞാൻ തിരിച്ച് വരുമ്പോൾ നീ അല്ലാതെ നിന്റെ ഒര് സാധനവും ഇവിടെ ഉണ്ടാകരുത്, കേട്ടല്ലോ..... തന്നെ ദേഷ്യത്തോടെ നോക്കുന്ന ആരുവിനെ നോക്കി പുച്ഛത്തോടെ ദേവൻ പറഞ്ഞു

"" ആരു ഒന്നും മിണ്ടാതെ ബെഡിൽ കിടക്കുന്ന ഡ്രെസ്സിലേക്കും, അതിന്റെ കൂടെ ഇച്ചായന്മാരുടെ കൂടെ നിൽക്കുന്ന തന്റെ ഫോട്ടോയിലേകും നോക്കി.... പോകാൻ തുടങ്ങിയ ദേവൻ ആരുവിനെ ഒന്ന് തിരിഞ്ഞ് നോക്കി, അവളിപ്പോഴും ഡ്രെസ്സിലേക്ക് തന്നെ നോക്കി നിൽകവായിരുന്നു.... ആരുവിന്റെ കവിളിൽ ഇന്നലെ താൻ അടിച്ച പാട് കണ്ടപ്പോൾ ദേവന്റെ നെഞ്ച് ഒന്ന് പൊള്ളി.... ഒന്നുടെ അവളെ നോക്കിയാ ശേഷം ദേവൻ റൂമിന് പുറത്തേക്ക് പോയി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ "" ശേ ....... ഫോൺ ഓഫ്‌ ആക്കി വെച്ചിട്ട് ഇവൾ ഇതെവിടെ പോയതാ..... ആരുവിനെ വിളിച്ചിട്ട് കിട്ടാത്ത ദേഷ്യം പറഞ്ഞ് തിർകുവായിരുന്നു ജസ്റ്റി """" നമ്മുക്ക് ഒന്ന് പോയി നോക്കിയാലോ ചേട്ടായി.... ഷിനി സണ്ണിയോട് പറഞ്ഞു """ പിന്നെ.... നേരം വെളുത്തില്ല അതിന് മുൻപാണോ ഒര് വീട്ടിലേക്ക് കയറി ചെയ്യുന്നത്..... എല്ലാവർക്കുമുള്ള ചായ എടുത്ത് കൊണ്ട് അങ്ങോട്ടേക്ക് വന്ന അമല പറഞ്ഞു " ഫോണിൽ ചാർജ് ഇല്ലാത്തത് കൊണ്ടായിരിക്കും ഫോൺ ഓഫ് ആയത്, കുറച്ച് കഴിയുമ്പോൾ ആരു വിളിച്ചോളും.... ആൻസിയും പറഞ്ഞു " നിങ്ങൾ എന്തെങ്കിലും കഴിക്ക്, അപ്പോഴേക്കും ആരു വിളിച്ചോളൂ.. അലിസ് എല്ലാവർക്കും രാവിലെ കഴിക്കാനുള്ളത് എടുത്ത് വെച്ചു..... ഇന്നലെ ആരും ഒന്നും കഴിക്കതെ കിടന്നതല്ലേ,

എന്തെങ്കിലും കഴിക്ക് എന്നിട്ട് നമുക്ക് ഒന്നുടെ വിളിച്ചു നോക്കാം, കിട്ടില്ലകിൽ എന്തെകിലും ചെയാം.... എല്ലാവരോടുമായി അമല പറഞ്ഞു "" അപ്പോഴേക്കും ജസ്റ്റിയുടെ ഫോൺ റിങ് ചെയ്തു.... സണ്ണിച്ചാ ദേ ആരു,.... ജസ്റ്റി സന്തോഷത്തോടെ പറഞ്ഞ്, ഫോൺ എടുത്ത് സ്പീക്കറിൽ ഇട്ടു..... എത്ര നേരമായി വിളിക്കുന്നു, ദേവനെ കണ്ടപ്പോൾ ഞങ്ങളെരെയും വേണ്ടേ നിനക്ക്..... കളിയായി ആദ്യയം തന്നെ ജസ്റ്റി ചോദിച്ചു ദേ ജസ്റ്റിച്ചാ വേണ്ടാട്ടോ... കുറുബോടെ ആരു പറഞ്ഞു എത്ര നേരായി മോളെ ഞങ്ങൾ വിളിക്കുന്നു, എന്താ ഫോൺ ഓഫാക്കി വെച്ചത് ......? സണ്ണി ചോദിച്ചു ഫോണിൽ ചാർജ് ഇല്ലായിരുന്നു സണ്ണിച്ചാ, അങ്ങോട്ടേക്ക് വിളിക്കാൻ വേണ്ടി ഫോൺ എടുത്തപ്പോഴാ കണ്ടത്... ആ സാരമില്ല മോളെ... പിന്നെ നിനക്ക് അവിടെ കുഴപ്പമൊന്നുമില്ലല്ലോ ഇല്ല സണ്ണിച്ചാ, പക്ഷേ എനിക്ക് അങ്ങോട്ടേക്ക് വരാൻ തോന്നുവാ.... ദേ മിണ്ടരുത് നീ, പോകണ്ട പോകണ്ടാന്ന് ഞങ്ങളെല്ലാവരും മാറി മാറി പറഞ്ഞതാ, അപ്പൊ നിനക്ക് പോയേ പറ്റൂ.... കുറച്ച് ദിവസം അവിടെ നിന്ന് എല്ലാ പ്രശ്നങ്ങളും തീർത്തിട്ട് ഇങ്ങോട്ടേക്ക് വന്നാൽ മതി, ഷിനി പറഞ്ഞു " ഇവിടെയാരും ഞാൻ പറയുന്നതൊന്നും കേൾക്കാൻ പോലും കൂട്ടാക്കുന്നില്ല ഷിനിച്ചാ.... നിരാശയോടെ ആരു പറഞ്ഞു """

അത് അറിഞ്ഞു വെച്ച് കൊണ്ടല്ലേ നീ അങ്ങോട്ടേക്ക് പോയത്... സണ്ണി ചോദിച്ചു" അതേയ് എന്നാലും .... സത്യം മുമ്പിൽ കൊണ്ട് നിർത്തിയാലും അവിടെ ആരും വിശ്വസിക്കാൻ പോകുന്നില്ല.... ജസ്റ്റി പറഞ്ഞു എന്തായാലും നീ അങ്ങോട്ടേക്ക് പോയില്ലേ ഇനി ഒന്ന് ശ്രമിച്ച് നോക്ക്, എന്നിട്ട് പറ്റുന്നില്ലെങ്കിൽ ഇങ്ങ് പോരെ നമുക്ക് വേറെ എന്തെങ്കിലും വഴി നോക്കാം... ലാലി പറഞ്ഞു "" മ്മ്മ്മ്മ് '' വെല്ല്യച്ചി എവിടെ...??? ഞാനിവിടെയുണ്ട് മോളെ..... മോൻ എണിച്ചില്ലേ...? ആ ഇപ്പൊ എണീച്ചു, അപ്പച്ചി എടുക്കാൻ പോയിട്ടുണ്ട്... ചെറിയെച്ചിയോ.... ഞാൻ ഇവിടെയുണ്ട് മോളെ..... ആൻസി പറഞ്ഞു "" എന്തെങ്കിലും കഴിച്ചായിരുന്നോ മോളെ നീ.... കരുതലോടെ സണ്ണി ചോദിച്ചു """ ഒന്നും കഴിച്ചില്ല, പക്ഷേ കഴിക്കാനുള്ളതൊക്കെ ഞാൻ ഉണ്ടാക്കിയിട്ടുണ്ട്.... സന്തോഷത്തോടെ ആരു പറഞ്ഞു """ കർത്താവേ..... നീയോ..... ഞെട്ടി കൊണ്ട് ലാലി ചോദിച്ചു അതേയ് ഞാൻ തന്നെ, എന്തായ്...... എന്റെ പൊന്നാരു, അല്ലെങ്കിൽ തന്നെ നിൻറെ മേൽ ഇപ്പോൾ തന്നെ ഒര് പാട് കുറ്റമുണ്ട് , ഇനി നീ ഉണ്ടാക്കിയ ഭക്ഷണം കൂടി കഴിച്ച് ആ വീട്ടിൽ ആർകെങ്കിലും എന്തെകിലും പറ്റിയാൽ, പിന്നെ നിന്നെ രക്ഷപെടുത്താൻ ഞങ്ങൾക്ക്‌ കഴിഞ്ഞെന്ന് വരില്ലട്ടോ... മതി ചിരി അടക്കി പിടിച്ച് ലാലി പറഞ്ഞു

""" ലാലിച്ചാ..!!! ദേഷ്യത്തോടെ ആരു വിളിച്ചു ആരും നീ ആവശ്യമില്ലാത്തതൊന്നു ചെയ്യേണ്ടട്ടോ, വെറുതെ അറിയാത്ത പണി ചെയ്ത് അവിടെയുള്ളവരെ ബാത്റൂമിലക്കണ്ട... ജസ്റ്റിയും പറഞ്ഞു """ ഞാൻ അങ്ങനെ ഒരുപാട് ഒന്നും ഉണ്ടാക്കിയില്ല, രാവിലെ കുളിച്ചു, അടുക്കളയിൽ കയറി, റാമിന്റെ അമ്മയുടെ കൂടെ ചെറുതായിട്ട് എല്ലാം ചെയ്യാൻ കൂടി "" നീ കുളിച്ചോന്നോ... ഇവിടെന്ന് ഇല്ലാത്ത ശീലമാണല്ലോ ഇതൊക്കെ... കളിയായി ലാലി പറഞ്ഞു അവിടെ എനിക്ക്‌ എന്ത്‌ വേണേലും ചെയ്യലോ, അത് എന്റെ സ്വന്തം വീടല്ലേ.... ഇത് മറ്റൊരു വീടയത്കൊണ്ടാ രാവിലെ എണീച്ച് കുളിച്ചത്.... നിഷ്കളങ്കമായി ആരു പറഞ്ഞു " ദേവന്റെ അമ്മയെ മണിയടിച്ച് അവിടെ തന്നെ കൂടാനുള്ള പ്ലാൻ അല്ലേടി ഇത്... പെട്ടന്ന് ഷിനി ചോദിച്ചു """ ശോ മനസ്സിലാക്കി കളഞ്ഞല്ലോ.... ആരും അതേ നാണയത്തിൽ തന്നെ മറുപടി കൊടുത്തും.... നിന്റെ മനസ്സിലുള്ളത് ഞങ്ങൾക്കറിയാം കേട്ടോ.... ജസ്റ്റി പറഞ്ഞു """" ആരും അവിടെയെല്ലാവരും എങ്ങനെയുണ്ട് നിന്നോട്... ആരും വഴക്കിന് ഒന്നും വന്നില്ലല്ലോ..... """ ഇല്ല സണ്ണിച്ചാ പക്ഷെ എനിക്ക് ചില സംശയങ്ങൾ ഒക്കെ ഉണ്ട്.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story