പ്രണയ പ്രതികാരം: ഭാഗം 3

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

ഹാളിൽ ആരും കാണല്ലേയെന്ന് പ്രാത്ഥിച്ചുകൊണ്ട ജസ്റ്റി അലീനയെകൊണ്ട് അകത്തേക്ക് കയറിയത് എന്നാൽ കാത്തിരിക്കുന്നവരെ കണ്ടപ്പോൾ അവൻ അവളെക്കൊണ്ട് അവിടെ തന്നെ നിന്നും പോയി... """" ❤️❤️❤️❤️❤️😊😊😊❤️❤️❤️❤️❤️ ഇത് പുത്തൻപുരക്കൽ കുടുംബം ഇവിടുത്തെ കാരണവർ എബ്രഹാം അദ്ദേഹതിന് രണ്ടു മക്കൾ മാത്യൂസും ആലീസും..... ആലീസിന് 5 വയസ് ഉള്ളപ്പോൾ എംബ്രാഹം തന്റെ ഭാര്യയെ കൊണ്ട് ആൽമഹത്യ ചെയ്തു.... കരണം കടബാധ്യതാ """""" പിന്നെ മാത്യൂസ്നെ ആലീസിനെ നോക്കിയത് എംബാഹമിന്റെ ചേചിയും ഭർത്താവുമാണ് അവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല.... അതുകൊണ്ട് തന്നെ അവർക്ക് ഇവരെ വലിയ കാര്യമായിരുന്നുമു..... ഒരുപാട് കഷ്ടപ്പെട്ട് ജോലി ചെയ്താണ് മാത്യൂസ് ആലീസിനെ നോക്കിയതും അപ്പനായി ഉണ്ടാക്കിയ കടങ്ങൾ കൊടുത്ത് തീർത്തതും....

മാത്യൂസിന്റെ കഷ്ടപ്പാടിൽ കൂടെ കൂടിയതാണ് നിർമല എന്ന പെൺകുട്ടി... നിർമ്മലയുടെ സഹോദരൻ ജോയ് ആലീസിനെ കല്യാണം കഴിക്കുകയും ചെയ്തു.... അച്ഛനും അമ്മയും ഇല്ലാതെ ഒരുപാട് കഷ്ടപ്പെട്ട് തന്നയായിരുന്നു നിർമലയും ജോയിയും ജീവിച്ചത് അതുകൊണ്ട് തന്നെ മാത്യൂസിന്റെ കൂടെ എന്ത് ജോലിക്ക് പോകാനും ജോയിയും കൂടുമായിരുന്നു... പരസ്പരം കഷ്ടപ്പെട്ടും സഹായിച്ചു തന്നെയാ അവര് ജീവിച്ചത് അത് തന്നയായിരുന്നു അവരുടെ ജീവിതത്തിന്റെ വിജയവും..... സ്വത്തും പണവു ആവിശ്യത്തിൽ കൂടുതൽ ഇന്നവർക്ക് ഉണ്ട് അതിന്റെ ഒരു അഹകരവും പുത്തൻപുരക്കൽ കുടുബത്തിലെ ആർക്കും ഇല്ലായിരുന്നു അവരുടെ മക്കൾക്കും ഇല്ലായിരുന്നു... """

മാത്യൂസിനും നിർമലകും നാലുമക്കളാണ് മൂത്തയാൾ സണ്ണി ബിസിനസ് കാര്യങ്ങൾ നോക്കി നടക്കുന്നു വൈഫ്‌ അമല ഡോക്ടറാണ് എല്ലാവരുടെ വല്ല്യച്ചി """ രണ്ടാമത്തെയാൾ അലക്സി കൃഷിപണിയാണ് പുള്ളിക്ക് താല്പര്യം ഭാര്യ ആൻസി കുട്ടികൾ ആയിട്ടില്ല """ മൂന്നാമത്തെയാൾ അലൻ എല്ലാവരുടെ ലാലിച്ചൻ ജൂനിയർ വക്കിലാണ് ഒരു പെൺകുട്ടിയെ കണ്ട് പിടിച്ചിട്ടുണ്ട് സെയിം ഫീൽഡ് തന്നെ """"" നാലാമത്തതാണ് പുത്തൻപുരക്കൽ കുടുംബത്തിലെ ഒരേ ഒരു പെണ്തരി 'അലീന ' എല്ലാവരുടെ ആരുമോൾ """ ആലീസിനും ജോയിക്കും കല്യാണം കഴിഞ്ഞ് ഒരുപാട് കാത്തിരുന്നു ഉണ്ടായതാണ് ജസ്റ്റിൻ... എല്ലാവരുടെ ജസ്റ്റി "അലീനയുടെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണ് ജസ്റ്റി """"

അച്ചായന്മാരുടെ പ്രിയപെട്ടവളാണ് അലീന എന്ന എല്ലാവരുടെ ആരു.... അവൾക്ക് ചെറിയ ഒരു സങ്കടം ഉണ്ടായാൽ പോലും ആർക്കും സഹിക്കില്ല ആരുവിന്റെ 8 ' വയസിലാണ് നിർമല മരിക്കുന്നത്.... പിന്നെ അവളെ അമ്മയുടെ സ്ഥാനത് നിന്ന് നോക്കിയത് അലിസാണ്... """" സന്തോഷം മാത്രം നിറഞ്ഞു നിൽക്കുന്ന കുടുംബമായിരുന്നു അവരുടെത് ആരുവിന് റാമിനോട് തോന്നിയ പ്രണയം അവൾ ആദിയം പറഞ്ഞത് അവളുടെ അച്ചായന്മാരോടായിരുന്നു..... അവര് അവളെ സപ്പോർട്ട് ചെയുക തന്നെ ചെയ്തു.... എന്നാൽ അവളുടെ പ്രണയം റം അറിഞ്ഞ നിമിഷം മുതൽ പുത്തൻപുരക്കൽ കുടുബത്തിലെ സന്തോഷം ഇല്ലാതായി തുടങ്ങി....

എങ്കിലും എല്ലാത്തിനും അച്ചായന്മാർ അവളുടെ കൂടെ തന്നെ നിന്നും... """ ഹാളിലിരുന്നു വർത്താനം പറയുന്ന മമ്മിയോട് ഇനി എന്ത് പറയുമെന്ന് ആലോചിച്ചപ്പോഴേക്കും അലിസ് ജസ്റ്റിയെ അരുവിനെ കണ്ടിരുന്നു..... അപ്പോഴേക്കും അവരുടെ അരികിലേക്ക് ആൻസി കൂടെ വന്നിരുന്നു """"" ആലീസിന്റെ അൻസിയുടെ ചോദിങ്ങൾക്ക് മറുപടി പറയാതെ നില്കുവായിരുന്നു അലീനയും ജസ്റ്റിയും ആരു മോളെ നിനക്ക് എന്നതാ പറ്റിയത് അപ്പച്ചിയോട് പറ.... ആരുവിന്റെ കോലം കണ്ട് ആവലാതിയോടെ അലിസ് ചോദിച്ചു """"" മമ്മി ഞാൻ പറയാം ഇച്ചായൻമാർ കൂടി വരട്ടെ..."" ആരു നീ റൂമിലേക്ക് പോ... ചെറിയേച്ചി ഇച്ചായന്മാരെ വിളിച്ചു വരൻ പറ... ജസ്റ്റി ആൻസിയെ നോക്കി പറഞ്ഞിട്ട് റൂമിലേക്ക് പോയി.. """" ❤️❤️❤️❤️❤️❤️❤️❤️

ചെമ്പകമംഗലം തറവാടിൽ ദേവന്റെയും വരുണിന്റെ കാർ വന്നു നിന്നും... കാറിൽ നിന്നും ഇറങ്ങുമ്പോഴേ ദേവൻ കണ്ടു ഉമ്മറപ്പടിയിൽ തങ്ങളെ പ്രതീക്ഷിച്ചിരിക്കുന്ന അമ്മയെ തന്റെ ചേച്ചി ദേവികയേയും """" കാറിന്റെ ഡോർ തുറന്ന്‌ വേണി ദിയ മോളെ കൊണ്ട് പുറത്തേക്കിറങ്ങി... മോളെ കണ്ടതും ദേവിക ഓടിവന്ന് ദിയമോളെ മേടിച്ച് നെഞ്ചോട് ചേർത്ത് കരഞ്ഞു...... ദേവ മാളു എവിടെ.... പെട്ടന്ന് ദേവന്റെ അമ്മ ലളിത ചോദിച്ചു.... "'' അവൾക്ക് ഒന്നുല്ലമ്മേ കാറിൽ ഉണ്ട്.... ക്ഷീണം കൊണ്ട് ഉറക്കമാ..... വേറൊന്നും പറയാതെ ദേവൻ ഡോർ തുറന്നു മാളൂനെ എടുത്ത് റൂമിൽ കൊണ്ടുപോയി കിടത്തി.... മാളുവിനെ കിടത്തി തിരികെ വരുമ്പോൾ ഉമ്മറത്ത് തന്നെ ഇരികുന്ന അമ്മയെയാണ് ദേവൻ കാണുന്നത് അമ്മേ......

അമ്മ എന്താ ഇവിടെ ഇരിക്കുന്നത് """" ദേവ എനിക്ക് അലീനയെ ഒന്ന് കാണണം...... ഇനി ആരുടെയൊക്കെ ജീവന അവൾക്ക് വേണ്ടാതെന്ന് എനിക്ക് അറിയണം... എന്ത് തെറ്റാണ് ഈ കുടുംബത്തിൽ ഉള്ളവർ അവളോട് ചെയ്തതെന്ന് ചോദിക്കണം..... ഒരു തെറ്റും ചെയ്യാത്ത ഒരു പാവമായിരുന്നു നിങ്ങളുടെ അച്ഛൻ അവസാന നിമിഷം ഒന്നും കാണാൻ കൂടി പറ്റാതെ കൊന്നുകളഞ്ഞില്ലേ അവൾ.... ദേഷ്യത്തോടെ പറഞ്ഞ് തുടങ്ങിയ അമ്മ വിതുബികൊണ്ട് അവസാനം പറഞ്ഞ് നിർത്തി...... അച്ഛന്റെ വിഷ്ണുന്റെ ജീവൻ എടുത്തവർ ഒന്നും ഇനി സന്തോഷത്തോടെ ജീവിക്കില്ല അമ്മേ.. നമ്മുക്ക് നഷ്ടപെട്ടതിന് ഒക്കെ ഞാൻ അവരെക്കൊണ്ട് കണക്ക് പറയിപ്പിക്കും.... ദൂരേക്ക് നോക്കികൊണ്ട് ദേവൻ പറഞ്ഞു... """" ഇനി നിന്നെക്കൂടി നഷ്ടപ്പെടുത്താൻ ഞങ്ങൾക്ക് വയ്യ ദേവാ....അങ്ങോട്ടേക്ക് വന്ന ദേവിക പറഞ്ഞു '''''

ഇനി ആരുടെ ജീവനും അവൾ എടുക്കില്ല ചേച്ചി...... നമ്മളോട് ചെയ്തതിനു ഒക്കെ അവൾ ഇനി അനുഭവിക്കും.... നാളെ മുതൽ അവൾ ഇവിടെ ഉണ്ടാകും ഈ റാം ദേവനാരായണന്റെ ഭാര്യയായി എന്റെ കാൽക്കിഴിൽ... ദേവാ...!!!!!!!!! കേട്ടത് വിശ്വസിക്കാനാകാതെ ലളിത മകനെ വിളിച്ചു... """ അച്ഛനെ കൊന്നവളെ പെങ്ങളെ വിധവ ആക്കിയവളെ തന്നെ വേണോ നിനക്ക് ഭാര്യയായി..... """" അവൾ ഇവിടെ വേണം ചേച്ചി...എന്നലെ കണക്ക് തീർക്കാൻ പറ്റു """"" അപ്പൊ വേണിയെ നീ എന്താ ചെയ്യാൻ പോകുന്നത്.... എനിക്ക് അറിയില്ല അമ്മേ..... അറിയില്ലെന്നോ.... അറിവായ കാലം മുതൽ നിന്നെ മനസ്സിലിട്ടു ജീവിക്കുന്ന ഒരു പാവമാ അത്..... അതിനെ വേദനിപ്പിച്ചു നീ എന്താ മോനെ നേടാൻ പോകുന്നെ..... അമ്മേ അത്...... ദേവേട്ടാ......!!!!!!

ദേവൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ അകത്ത് നിന്ന് വേണിയുടെ കരച്ചിൽ കേട്ടു... പിന്നെ ഒരുനിമിഷം പോലും കളയാതെ എല്ലാവരും അങ്ങോട്ടേകോടി..... അവിടെയെത്തിയ ദേവൻ കാണുന്നത് ചോരയിൽ കുളിച്ചു നിൽക്കുന്ന വേണിയെയാണ്...... നെറ്റിയിൽ നിന്ന് വരുന്ന ചോര കൈകൊണ്ട് അമർത്തി പിടിച്ച് ചുമരിനോട് ചേർന്ന് നില്കുവായിരുന്നു വേണി...... വേണി.... എന്താ പറ്റിയെ..... ദേവൂ ഓടി വന്ന് വേണിയെ താങ്ങികൊണ്ട് ചോദിച്ചു """" ദേവന്റെ നോട്ടം പെട്ടന്ന് ഭിത്തിയിൽ ചാരിനില്കുന്ന മാളുവിലേക്കും നിലത്ത് പൊട്ടികിടക്കുന ഗ്ലാസിലേക്കും നീണ്ടു...... മാളു മോളെ നീ എന്താ വേണിയെ ചെയ്തത്.... ലളിത മാളുവിനോട് ചോദിച്ചു..."""" അമ്മേ ഇവൾ എന്നേ വഴക്ക് പറഞ്ഞു... പിന്നെ.... പിന്നെ എന്റെ കുഞ്ഞാവയുടെ അച്ഛൻ മരിച്ചുപോയെന്ന് പറഞ്ഞു വയറ്റിൽ കൈവെച്ചു വിതുമ്പി കൊണ്ട് മാളു പറഞ്ഞു....

ദേവൂ അപ്പോഴേക്കും ഒരു തുണിയെടുത്ത് വേണിയുടെ മുറിവ് കെട്ടിവെച്ചിരുന്നു... വേണി വാ ഹോസ്പിറ്റലിൽ പോകാം... ദേവൻ വേണിയെ പിടിച്ച് കൊണ്ട് പറഞ്ഞു.. """ വേണ്ട ദേവേട്ടാ ഇത് സാരല്ല മാളു അറിതെ അല്ലെ... അറിയാതെ ഒന്നുല്ല ഈ ഇടയായി കുറച്ചു കുടുന്നുണ്ട്.... മാളു നീ എന്തിനാ വേണിയെ അടിച്ചത്... ദേഷ്യത്തോടെ ദേവൻ മാളുവിനോട് ചോദിച്ചു """" ഇവള് ചീത്തയായ.... മാളു വേണിയെ ചുണ്ടികൊണ്ട് പറഞ്ഞു """" മാളു നീ തല്ലു മേടിക്കും..... ദേവൻ ദേഷ്യത്തോടെ പിന്നെ പറഞ്ഞു '''" വേണി എന്താ ഉണ്ടായത്...???? അത് ദേവേച്ചി...... മാളു എണിച്ചപ്പോൾ കുഞ്ഞാവയുടെ അച്ഛനെ കാണണമെന്ന് പറഞ്ഞ് ബഹളം വെച്ചു... ഇവിടെ ഇല്ലന്ന് പറഞ്ഞപ്പോൾ മാളൂന് ദേഷ്യയായി.... എന്റെ കഴുത്തിനു കുത്തിപ്പിടിച്ച് കുഞ്ഞാവയുടെ അച്ഛനെ കാണിച്ചു തരാൻ പറഞ്ഞു വേറെ വഴി ഇല്ലാത്തതു കൊണ്ട ഞാൻ മരിച്ച് വിഷ്ണുവേട്ടൻ പോയെന്ന് പറഞ്ഞത്.... അപ്പോഴാ മാളു എന്നേ..."""""""

നെറ്റിയിലമർത്തി പിടിച്ചുകൊണ്ട് വേണ്ടി പറഞ്ഞു മാളു എന്താ മോളെ ഇത് ഒക്കെ.... """" അമ്മേ... എനിക്ക് കുഞ്ഞാവയുടെ അച്ഛനെ കാണണം... മാളു കുഞ്ഞുങ്ങളെ പോലെ കരയാൻ തുടങ്ങി.... കരയുന്നതിന് ഇടയ്ക്ക് മാളൂന്റെ കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടായിരുന്നു.... അത് മനസിലാക്കിയ ദേവു മാളൂനെ ബെഡിൽ കിടത്തി...... മാളു മോള് ഉറങ്ങിക്കോ ഉറങ്ങി എണിക്കുമ്പോൾ കാണിച്ചു തരാട്ടോ..... ഇല്ല എനിക്ക് ഇപ്പോ കാണണം..... ഇവിടെ ഇല്ല മാളു....."""" ഉണ്ടല്ലോ.... എന്റെ കൂടെ കളിക്കാൻ വരാന് പറഞ്ഞല്ലോ.... മാളു നീ ആരുടെ കാര്യമാ പറയുന്നത്.... ദേവൻ സംശയത്തോടെ ചോദിച്ചു..''''' ദേവേട്ടാ ഇവള് ജസ്റ്റിന്റെ കാര്യമാ പറയുന്നത്..... ദേവന്റെ പ്രതികരണം പേടിച്ച് വേണി പറഞ്ഞു.. """"" ദേവന്റെ മുഖം ദേഷ്യംകൊണ്ട് വലിഞ്ഞു മുറുകി..... മാളു....!!!!!!

ദേവൻ ദേഷ്യപ്പെട്ടു വിളിച്ചു ദേവ നീ ദേഷ്യപ്പെടാതെ നമ്മുക്ക് അവളെ പറഞ്ഞു മനസിലാകം.... ദേവു പറഞ്ഞു മാളു മോളെ.... അത് നിന്റെ കുഞ്ഞാവയുടെ അച്ഛൻ അല്ല... """" നീ പോടീ..... അതാ എന്റെ കുഞ്ഞാവയുടെ അച്ഛൻ """" അല്ല മോളെ........ അതെ.... എന്നേ ദിയമോളെ ഇന്നലെ തടിച്ച ഒരു അങ്കിൾ റൂമില് പൂട്ടി ഇട്ടാലോ... കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് വിശന്നു.... വിശക്കുവന്നു പറഞ്ഞു കരഞ്ഞപ്പോൾ ആ അങ്കിൾ എന്നേ അടിച്ചു.... മാളു കവിളിൽ പിടിച്ചോടു പറഞ്ഞു.. """" മാളു അതു പറഞ്ഞപ്പോൾ ദേവന്റെ കണ്ണ് നിറഞ്ഞ് വന്നു.... ദേവു എന്നോട് പറഞ്ഞിടട്ട് ഇല്ലേ... എനിക്ക് വിശന്നാൽ കുഞ്ഞാവാകും വിശകും പിന്നെ കുഞ്ഞാവ എന്നോട് മിണ്ടില്ല കളിക്കാൻ കൂടെ വരില്ല എന്നൊക്കെ.... അപ്പൊ ഞാൻ ആ അങ്കിൾനോട്‌ പറഞ്ഞു കുഞ്ഞവാക് വിശക്കുമെന്ന്....

അപ്പൊ ആ അങ്കിൾ എന്നേ ചീത്ത പറഞ്ഞു.... കുഞ്ഞവാക്ക് വിശക്കുവാണേൽ കുഞ്ഞാവയുടെ അച്ഛൻ ചോറ് കൊണ്ട് വന്നു തരും എന്ന് പറഞ്ഞു..... അപ്പൊ ഞാൻ അബോറ്റിയോട് പ്രാർത്ഥിച്ചു..... അപ്പോ വന്നല്ലോ കുഞ്ഞാവയുടെ അച്ഛൻ..... എന്നിട്ടു കുമ്പ നറച്ചും ചോറ് തന്നല്ലോ... എന്നെ ആ അങ്കിൾ അടിച്ചെന്ന് പറഞ്ഞപ്പോൾ അതേയ് പോലെ ആ അങ്കിളെ അടിച്ചല്ലോ..... പിന്നെ എന്നേ എടുത്തല്ലോ.... മാളു സന്തോഷത്തോടെ പറഞ്ഞു """" ഇതിന് എന്ത് മറുപടി കൊടുക്കും എന്നറിയാതെ നില്കുവായിരുന്നു ദേവൻ..... """"" മോളെ ഇത് കൊണ്ട് ഒന്നും അയൽ മോളുടെ കുഞ്ഞാവയുടെ അച്ഛൻ ആക്കില്ല.... ദേവൂ പിന്നെ പറഞ്ഞു """"' ആക്കും..... പിന്നെ... പിന്നെ എന്നെ എടുത്തല്ലോ.... കവിളിൽ ഉമ്മയും തന്നല്ലോ..... ദേവു ഒരിക്കൽ വീണാപ്പോൾ ഹരിയേട്ടൻ എടുത്തില്ലേ ഉമ്മ തന്നില്ലേ......

അപ്പൊ ദേവു പറഞ്ഞില്ലേ ദേവൂന്റെ കുഞ്ഞാവയുടെ അച്ഛൻ ആയതുകൊണ്ട് ആണെന്ന്.... അപ്പൊ അത് എന്റെ കുഞ്ഞാവയുടെ അച്ഛൻ അല്ലെ...... അതേയ്... അതാ എന്റെ കുഞ്ഞാവയുടെ അച്ഛൻ '"""" മാളൂന്റെ സംസാരം കേട്ട് ഇനി എന്ത് മറുപടി പറയണം എന്നറിയാതെ നില്കുവായിരുന്നു എല്ലാവരും.... പലപ്പോഴും മാളുവിന്‌ ഉണ്ടാകുന്ന സംശയം തീർത്തുകൊടുക്കാൻ വേണ്ടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പൊ വിനയായി മാറിയത്..... ഇനി ഈ തെറ്റിദ്ധാരണ മാറാൻ എന്ത് ചെയ്യും ദേവൂ ദേവനെ നോക്കി ചിന്തിച്ചു... """""" മാളു അവര് ചീത്തയാളുകളാണ്... അവരാണ് മാളൂനെ പിടിച്ചോണ്ട് പോയത്.. ദേവൻ മാളൂനോട്‌ സ്‌നേഹത്തോടെ പറഞ്ഞു കൊടുത്തു... അപ്പോഴേക്കും മാളൂന്റെ കണ്ണ് പയ്യെ അടഞ്ഞു പോയിരുന്നു """"""" ദേവ മാളു ഉറങ്ങട്ടെ... എണിക്കുമ്പോൾ നമ്മുക്ക് പറഞ്ഞു മനസിലാക്കാം... ദേവൂ ദേവാനോട് പറഞ്ഞു """" പിന്നെ ദേവൻ ഒന്നും പറയാതെ റൂമിൽ നിന്നും ഇറങ്ങി പോയി വേണി....

നീ എന്റെ കൂടെ വാ മുറിവ് ഡ്രസ്സ്‌ ചെയ്ത് തരാം.... ദേവൂ വേണിയെ കൊണ്ട് പുറത്തേക്കിറങ്ങി പറഞ്ഞു """" പയ്യെ എല്ലാവരും മാളൂന്റെ റൂമിൽ നിന്ന് പോയി """"" ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഒന്നിന് പുറകെ ഒന്നയി ദുരന്തം മാത്രമാണ് ഇപ്പോ ഇവിടെ നടക്കുന്നത്... എല്ലാത്തിനും അവസാനം കാണാനാണ് അലീനയെ മിന്നു ചാർത്തിയത് എന്നാൽ അവിടേയും തനിക്ക് തെറ്റിയോ.... അറിയില്ല..... ഗാർഡൻ ഏരിയിൽ ഇരുന്നുകൊണ്ട് ദേവൻ ഓരോന്ന് ചിന്തിക്കുവായിരുന്നു..... പെട്ടന്നാണ് ആരുടേയോ ചവിട്ട് കൊണ്ട് ദേവൻ മുന്നിലേക്ക് മറിഞ്ഞ് വീണത് എണികാൻ ശ്രമിച്ചപ്പോൾ പിന്നെ ചവിട്ടു കിട്ടി ദേവൻ ഒന്നുടെ വീണും..... നിലത്തേക്ക് വീഴുമ്പോൾ ദേവൻ കണ്ടു ദേവേട്ടാ """ എന്ന് വിളിച്ചു അരികിലേക്ക് ഓടിവരുന്ന വേണിയെ.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story