പ്രണയ പ്രതികാരം: ഭാഗം 30

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

ഇല്ല സണ്ണിച്ചാ പക്ഷെ എനിക്ക് ചില സംശയങ്ങൾ ഒക്കെ ഉണ്ട്..... എന്താ ......? വേണി അവളെക്കുറിച്ച് നമ്മൾ കരുതിയതൊന്നും സത്യമല്ലാന്ന് തോന്നുന്നു.... അവൾ അച്ഛന്റെയും ചേട്ടന്റെയും നിർബന്ധം കൊണ്ട് ഓരോന്ന് ചെയുവാണെന്നല്ലേ നമ്മൾ ഇത്രനാൾ കരുതിയത്, പക്ഷേ ഇന്നലെ എനിക്ക്‌ അങ്ങനെയാല്ല തോന്നിയത്...... കാരണം......? ഇന്നലെ നടന്നത് മുഴുവൻ ആരു എല്ലാവരോടും പറഞ്ഞു, ദേവൻ തല്ലിയത് ഒഴികെ...... അങ്ങനെ വരാൻ ചാൻസ് ഇല്ലല്ലോ കാരണം, തന്നെയൊന്നും ചെയ്യാനുള്ള ധൈര്യം വേണിക്കില്ല, അവൾ ഒര് പാവമാണ്.... പിന്നെ ചിലപ്പോൾ അവളുടെ വിജയന്റെ, വരുണിന്റെ നിർബന്ധം കൊണ്ട് ഇന്നലെ അങ്ങനെയൊക്കെ ചെയ്തതായിരിക്കും, എന്തായാലും കണ്ട് പിടിക്കാം നമ്മുക്ക്.... ഷിനി പറഞ്ഞു " സത്യം നമ്മൾ തിരിച്ചറിഞ്ഞ് കഴിഞ്ഞു, പക്ഷേ ഏറ്റവും വലിയ ഒര് സത്യമുണ്ട്, എല്ലാവരുടെ മുമ്പിൽ ആരു ആയി ചെല്ലുന്നതാര് ...? അത് ആരാണെന്ന് ഇപ്പോഴും നമുക്ക് ആർക്കുമറിയില്ല, ഉടനെ അത് കണ്ട് പിടിക്കാണം... അത് ആരാണെന്നറിഞ്ഞൽ അന്ന് തീരും എല്ലാം പ്രശ്നവും.... സണ്ണി പറഞ്ഞു "" മ്മ്മ്" ഉടനെ അത് ആരാണെന്ന് ഞാൻ മനസിലാകും സണ്ണിച്ചാ.... ആരു പറഞ്ഞു "" ആരു...... എന്താ ജസ്റ്റിച്ചാ..... അത്... പിന്നെ... മാളു... മാളുന് ഇപ്പോ എങ്ങനെയുണ്ട് ....?

ആരുടെ മുഖത്ത് നോക്കാതെ ഫോണിൽ തന്നെ നോക്കി കൊണ്ട് ജസ്റ്റി ആരുവിനോട് ചോദിച്ചു കഴിക്കാൻ തുടങ്ങിയ സണ്ണി അത് നിർത്തി ജസ്റ്റിയെ ദയനീയമായി ഒന്ന് നോക്കി , ഷിനിയുടെ അവസ്ഥയും അത് തന്നെയായിരുന്നു , ലാലി ഒന്നും മിണ്ടിയില്ല കാരണം അവനറിയാമായിരുന്നു കറങ്ങി തിരിഞ്ഞ് ഇത് ഇവിടെ തന്നെ എത്തുമെന്ന്...... ഇന്നലെ രാത്രി ഭയങ്കര ബഹളമായിരുന്നു, ഒന്നും കഴിച്ചില്ല.... രാവിലെയാ ചെറുതായി ഒന്ന് ഉറങ്ങിയത് , ഇനി എണിക്കുമ്പോൾ അറിയാം അവസ്ഥ എന്താണെന്ന്.. ആരു പറഞ്ഞു """ ഒന്ന് ശ്രദ്ധിക്കണേ.... നിർബന്ധിച്ചിട്ടണെങ്കിലും എന്തെങ്കിലും കഴിപ്പിക്കണം, വയറ്റിൽ ഒരു കുഞ്ഞുള്ളതാ.... ഒര് അച്ഛൻറെ ഉത്തരവാദിത്വത്തോടെ ജസ്റ്റി പറഞ്ഞു "" ഞാൻ നോക്കിക്കോളാം ജസ്റ്റിച്ചാ, പിന്നെ എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ വിളിക്കാം.... എനിക്ക് കുറച്ച് പരിപാടിയുണ്ട്, ബെഡിൽ കുന്ന് കൂടി കിടക്കുന്ന ഡ്രസിലേക്ക് നോക്കി ക്കൊണ്ട് ആരു പറഞ്ഞു "" എന്നാൽ ശെരി പോയി എന്തെകിലും കഴിക്ക്.... സണ്ണി പറഞ്ഞു " ശെരി സണ്ണിച്ചാ.... ആരു ഫോൺ കട്ട്‌ ചെയ്തു """ ജസ്റ്റി ഫോൺ കട്ട് ചെയ്തിട്ട് എല്ലാവരെയും ഒന്ന് നോക്കി, എല്ലാവരുടെ കണ്ണും തന്റെ മുഖത്ത് തന്നെയാണെന്ന് കണ്ട ജസ്റ്റി എല്ലാവരെ ഒന്ന് ഇളിച്ച് കാണിച്ചു...... അത് സണ്ണിച്ചാ ഞാൻ വെറുതെ ചോദിച്ചു എന്നെയുള്ളു.... പരുങ്ങലൊടെ ജസ്റ്റി പറഞ്ഞു """

അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ... കഴിച്ചോട് സണ്ണി പറഞ്ഞു "" ഇല്ല, പക്ഷേ സണ്ണിച്ചാന്റെ നോട്ടം കണ്ട് പറഞ്ഞതാ...... അപ്പൊ നീ ഞങ്ങളുടെ നോട്ടം കണ്ടില്ലേ... പെട്ടന്ന് ഷിനി ചോദിച്ചു ദേ ആവിശമില്ലാത്ത പ്രശ്നങ്ങൾക്ക് ഒന്നും പോയേക്കരുത് , ആരുവിന് ദേവനോട് തോന്നിയ ഒര് ഇഷ്ട്ടം കൊണ്ട ഇത്രയും പ്രശ്നങ്ങൾ ഉണ്ടായത്, ഇനി നീ കൂടി ഒന്നും ഉണ്ടാക്കി വെക്കരുത്... ജസ്റ്റിയെ നോക്കി കൊണ്ട് സണ്ണി പറഞ്ഞു "" മാളുവിന്റെ അവസ്ഥ കണ്ടപ്പോൾ നിനക്ക് അവളോട് തോന്നിയ സഹതാപം അത്രയേള്ളു, അല്ലാതെ വേറെന്നും ചിന്തിക്കണ്ട, കേട്ടല്ലോ.. ഷിനിയും പറഞ്ഞു ജസ്റ്റി ഒന്നും മിണ്ടാതെ തലകുനിച്ചിരിക്കുവായിരുന്നു """ ഇനി അതല്ലാതെ എന്തേലുമുണ്ടകിൽ നമ്മുക്ക് അപ്പൊ നോക്കാം, നിന്റെ കൂടെ എന്തിനും ഞങ്ങളില്ലേ... ചിരിയോടെ സണ്ണി പറഞ്ഞു """ അത് കണ്ടപ്പോൾ ജസ്റ്റി ചെറുതായി ഒന്ന് ചിരിച്ചു """ ബെഡിൽ കിടക്കുന്ന ഡ്രസ്സ്‌ എവിടെ കൊണ്ട് വെക്കുമെന്ന് ചിന്തിച്ച് ആരു റൂമിന് പുറത്തിറങ്ങി..... കുറച്ചൂടെ കഴിക്ക് ദേവേട്ടാ, ഓഫീസിൽ പോയാൽ ഇനി വൈകുനേരമാല്ലേ വരും.... ദേവന്റെ പാത്രത്തിലേക്ക് ഒര് ഇഡലി കൂടി വെച്ച് കൊണ്ട് വേണി പറഞ്ഞു """ അത് കണ്ട് കൊണ്ടാണ് ആരു അങ്ങോട്ടേക്ക് വന്നത്..... ആരുവിനെ കണ്ടപ്പോൾ വേണി കുറച്ച് കൂടി ദേവനോട് ചേർന്ന് നിന്നും...

അത് കണ്ടിട്ടും ആരു ഒന്നും മിണ്ടാൻ പോയില്ല.... ദേവ.... നീ ഒന്ന് വന്നേ, മാളു അവിടെ കിടന്ന് വഴക്ക് ഉണ്ടാകുവാ.... അങ്ങോട്ടേക്ക് വന്ന ദേവു പറഞ്ഞു """ ദേവൻ വേഗം കഴിക്കുന്നത് നിർത്തി മാളുവിന്റെ റൂമിലേക്ക് പോയി, കൂടെ തന്നെ വേണി പോയി..... ഒന്നാലോചിച്ചാ ശേഷം ആരു അവരുടെ പുറകെ പോയി..... മാളുവിന്റെ റൂമിലേക്ക് ചെന്നപ്പോൾ, ഒര് ഭാഗത്ത് കരഞ്ഞ് വാശി പിടിച്ച് തളർച്ചയോടെ പേടിയോടെ നിൽകുവായിരുന്നു മാളു.... മാളുവിന് നേരെ നിൽക്കുന്ന വരുണിനെ കണ്ടപ്പോൾ ദേവൻ കാര്യം എന്താണെന്ന് തിരക്കി ദേവ നീ ഒന്ന് ഇങ്ങോട്ടേക്ക് നോക്കിയേ... വരുൺ നിലത്തേക്ക് വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു ദേവൻ നിലത്തേക്ക് ഒന്ന് നോക്കി, നിലത്ത് മുഴുവൻ ഭക്ഷണം കിടക്കുന്നുണ്ട്, അതിന്റെ ബാക്കി വരുണിന്റെ ദേഹത്തും... ദേവൻ ദേഷ്യത്തോടെ മാളുവിനെ നോക്കി... മാളു... എന്താ ഈ കാണിച്ച് വെച്ചിരിക്കുന്നത്.... ദേഷ്യത്തോടെ ദേവൻ മാളുവിനോട് ചോദിച്ചു """ ഇന്നലെ ഒന്നും കഴിക്കാതെയല്ലേ മാളു കിടന്നത്, അത് കൊണ്ട് രാവിലെ എന്തെകിലും കഴിച്ചോട്ടെയെന്ന് കരുതി ഭക്ഷണം കൊണ്ട് വന്നതാ ഞാൻ, പക്ഷേ കഴിച്ചില്ല, നിർബന്ധിച്ചപ്പോൾ ഒക്കെ തട്ടിതെറിപ്പിച്ചു..... ഒരേ വാശിയ കുഞ്ഞാവയുടെ അച്ഛനെ കാണണമെന്ന്... മാളുവിനെ നോക്കി കൊണ്ട് വരുൺ പറഞ്ഞു മാളു മോളെ.... നീയിങ്ങനെ വാശി പിടിക്കാതെ എന്തെകിലും കഴിക്ക്, വയറ്റിൽ ഒര് കുഞ്ഞുള്ളതാ... കരഞ്ഞ് കൊണ്ട് ലളിത പറഞ്ഞു "" ഇല്ല എനിക്ക്‌.... എനിക്ക്‌ എന്റെ... കുഞ്ഞാവയുടെ അച്ഛനെ കാണണം... തളർച്ചയോടെ മാളു പറഞ്ഞു """

മാളു....!!! നിന്നോട് പറഞ്ഞു, അത് നിന്റെ ആരുമാല്ലാന്ന്.... പിന്നെ വെറുതെ വാശി പിടികാണ്ട, ദേവൻ ദേഷ്യപെട്ട് മാളുനോട് പറഞ്ഞു """ ഇല്ല... നീ കളളം പറയുവാ.... അതാ എന്റെ കുഞ്ഞാവയുടെ അച്ഛൻ... കരഞ്ഞ് കൊണ്ട് മാളു പറഞ്ഞു " നിനക്ക് പറഞ്ഞാൽ മനസിലാവില്ല... ദേവൻ മാളുവിനെ തല്ലാൻ ഓങ്ങി.... റാം....!!!! ആരു വേഗം വന്ന് ദേവന്റെ കൈ തടഞ്ഞു.... റാം.... എന്താ ഈ കാണിക്കുന്നത്, അവൾക്ക് അറിയാത്തത് കൊണ്ടല്ലേ ഇങ്ങനെ വാശി കാണിക്കുന്നത്, അതിന് തല്ലുകയാണോ ചെയുന്നത്..... മാളു ഇപ്പോ തന്നെയല്ല, അവളിൽ ഒര് കുഞ്ഞ് കൂടിയുണ്ട്... ദേഷ്യതോടെ ആരു ദേവാനോട് പറഞ്ഞു "" ഞാൻ എന്റെ പെങ്ങളെ തല്ലും, ചിലപ്പോൾ കൊല്ലും... അത് എന്റെ ഇഷ്ട്ടമാ, പുത്തൻപുരകലെ അലീന മാത്യൂസ് അതിൽ ഇടപെടേണ്ട..!! ആരുവിന്റെ കൈ തട്ടി തെറിപ്പിച്ച് കൊണ്ട് ദേവൻ അലറി """ അലീന മാത്യൂസ് ഒന്നിലും ഇടപെടില്ല, പക്ഷേ ഒര് ക്യാറ്ഷനുണ്ട് മിസ്റ്റർ ദേവനാരായണൻ, ഞാനിപ്പോൾ അലീന മാത്യൂസ് അല്ലല്ലോ, ചെമ്പകമംഗലത്ത് റാം ദേവനാരായണന്റെ ഭാര്യയാല്ലേ, അലീന ദേവനാരായണൻ.... അപ്പൊ എനിക്ക് ഇടപെടാം, എനിക്കെ ഇടപെടാൻ അവകാശമുള്ളു.... വേണിയെ വരുണിനെ നോക്കി കൊണ്ട് ആരു പറഞ്ഞു """ നീയൊക്കെ കൂടിയല്ലേ എന്റെ മാളുവിനെ ഇങ്ങനെയാക്കിയത്... സങ്കട ഭാവത്തിൽ വരുൺ പറഞ്ഞു """ എന്റെ മാളുവോ.... അങ്ങനെ വിളിക്കാനുള്ള ഒരാവകാശവും നിനക്കില്ല വരുൺ...!!!! ആരു വരുണിന് നേരെ വിരൽ ചുണ്ടി കൊണ്ട് പറഞ്ഞു """

പിന്നെ ആർക്കാടി അവകാശം, നിന്റെ ഇച്ചായനോ... ആരുവിന്റെ കൈ പിടിച്ചാമർത്തി കൊണ്ട് ദേവൻ ചോദിച്ചു "" ആരുടെ, ഒരാവകാശവും തട്ടിപ്പറിക്കാൻ ഞാനോ എന്റെ ഇച്ചായന്മാരോ വന്നിട്ടില്ല, ഇനി വരുകയുമില്ല റാം... ദേവന്റെ കൈ തട്ടി മാറ്റി ക്കൊണ്ട് ആരു പറഞ്ഞു " ഇല്ലേ..... നീ എന്റെ അവകാശം തട്ടിയെടുത്തില്ലേ, നിന്റെ കഴുത്തിൽ കിടക്കുന്ന ആ മിന്ന് എനിക്ക്‌ അവകാശപെട്ടതല്ലേ.. ആരുവിന് നേരെ വിരൽ ചുണ്ടി കൊണ്ട് വേണി ചോദിച്ചു ""' ഇത് ഞാൻ തട്ടി പറിച്ചതല്ല വേണി, റാം എനിക്കായ് തന്നതാ... ഇത് എന്റെ മാത്രം അവകാശമാ... ദേവനെ നോക്കി കൊണ്ട് ആരു പറഞ്ഞു "" പിന്നെ ഇത് എന്റെ കഴുത്തിൽ കിടക്കുന്ന നാൾ വരെ ഇവിടുത്തെ എല്ലാം കാര്യങ്ങളിലും ഞാൻ ഇടപെടും, എന്റെ മുന്നിൽ നിന്ന് ആരും മാളുവിനെ തൊടില്ല, റാം പോലും... ആരു ഉറപ്പിച്ച് പറഞ്ഞു "" അത് നിന്റെ തോന്നലാ അലീനാ, മാളു എന്റെ അനിയത്തിയാണേൽ ഞാൻ തീരുമാനിക്കും അവളുടെ കാര്യം " റാം തീരുമാനിച്ചോ എനിക്ക്‌ അതിൽ പ്രശ്നമില്ല, പക്ഷേ അവളുടെ ഈ അവസ്ഥയിൽ അവളെ തല്ലാൻ പാടില്ല, ഇന്നലെ മുതൽ മാളു ഒന്നും കഴിച്ചിട്ടില്ല, ഈ അവസ്ഥയിൽ കഴിക്കാതിരുന്നാൽ എന്താ ഉണ്ടാകുവായെന്ന് ഡോക്ടർ ആയ 'റാം ദേവിന് ' ഞാൻ പറഞ്ഞ് തരണ്ടല്ലോ.... ദേവനെ നോക്കി ആരു കടുപ്പിച്ച് പറഞ്ഞു

"" അവൾ പറയുന്നത് ശെരിയാണെന്ന് ദേവന് തോന്നി.... ഇനിയും മാളു കഴിക്കാതിരുന്നാൽ ചിലപ്പോൾ വീണ് പോകും.... ദേവു നീ ഭക്ഷണം എടുത്തിട്ട് വാ... ദേവൻ ദേവുനോട് പറഞ്ഞു ,,,, ദേവു ഭക്ഷണം കൊണ്ട് വന്നപ്പോൾ ദേവൻ മാളുവിനോട് സ്‌നേഹത്തിൽ സംസാരിച്ച് അത് കഴിപ്പിക്കാൻ തീരുമാനിച്ചു...... പക്ഷേ എത്ര സ്‌നേഹത്തിൽ പറഞ്ഞിട്ടും മാളു കേൾക്കാൻ കൂട്ടക്കുന്നേയില്ല, മുഖം വിർപ്പിച്ച് നിലത്തേക്ക് തന്നെ നോക്കിയിരിക്കുന്ന മാളുവിനെ കണ്ടപ്പോൾ ദേവന് സങ്കടം,ദേഷ്യം ഒരേപോലെ വന്നു..... മാളുവിന്റെ അവസ്ഥ കണ്ട് ദേവു, ദേവി കരയുവായിരുന്നു... എന്നാൽ ഇതൊക്കെ കണ്ട് സന്തോഷികുന്ന രണ്ട് കണ്ണുകളെ ആരും തിരിച്ചറിഞ്ഞില്ല.... പെങ്ങളുടെ അവസ്ഥയോർത്ത് എന്ത്‌ ചെയ്യുമെന്നറിയാതെ തലക്ക്‌ ഭ്രാന്ത് പിടിച്ചിരിക്കുവായിരുന്നു ദേവൻ, അരികിൽ ആരോ വന്നുവെന്നറിഞ്ഞിട്ടു ദേവൻ തിരിഞ്ഞു നോക്കില്ല, നോക്കാതെ തന്നെയാറിയാമായിരുന്നു അത് ആരാണെന്ന്..... റാം ...... എനിക്ക്‌ ഒര് കാര്യം പറയാനുണ്ടായിരുന്നു.... ദേവന്റെ മുന്നിലേക്ക് നിന്ന് കൊണ്ട് ആരു പറഞ്ഞു """ എന്താണെന്ന രീതിക്ക് ദേവൻ ആരുവിനെ ഒന്ന് നോക്കി അത്.... മാളുവിന്റെ അവസ്ഥ ഇതായത് കൊണ്ട ഞാൻ പറയുന്നത്, ജസ്റ്റിച്ചാനെ വിളിക്കട്ടെ, ഇച്ചായൻ പറഞ്ഞാൽ മാളു കേൾക്കും """

തീ പാറുന്നാ കണ്ണുകളോടെ ദേവൻ ആരുവിനെ ഒന്ന് നോക്കി, ദേവന്റെ നോട്ടം കണ്ട് പേടിയോടെ ആരു പുറകിലേക്ക് നടന്നു " എന്താ നീ പറഞ്ഞത്...!!! ആരുവിന്റെ അരികിലേക്ക് വന്ന് കൊണ്ട് ദേവൻ ചോദിച്ചു """ ഞാൻ... ജസ്റ്റിച്ചാനെ വിളിക്കാൻ... എന്തിനാടി.... എന്റെ മാളുവിന്റെ ബാക്കിയുള്ള ജീവൻ കൂടി എടുക്കാനാണോ..!!! ആരുവിന്റെ കവിളിൽ കുത്തി പിടിച്ച് കൊണ്ട് ദേവൻ അലറി നീര് വന്ന് വിർതിരിക്കുന്ന കവിളിൽ പിന്നെയും ദേവന്റെ കൈ പതിഞ്ഞപ്പോൾ വേദന കൊണ്ട് ആരു പുളഞ്ഞ് പോയി... ആരുവിന്റെ കണ്ണ് നിറഞ്ഞൊഴുകിയിട്ടും ദേവൻ കൈ എടുത്തില്ല..... ദേവ......!!!! ഒരലർച്ച കേട്ടാണ് ദേവൻ തിരിഞ്ഞ് നോക്കിയത്... "" നിനക്കെന്താ ദേവാ ഭ്രാന്താണോ.....? ദേഷ്യത്തോടെ ദേവന്റെ മുന്നിലേക്ക് വന്ന ഹരി ചോദിച്ചു """ അപ്പോഴേക്കും ആരുവിന്റെ കവിളിൽ നിന്ന് ദേവൻ കൈ വിട്ടിരുന്നു...."" ഇവളെ ഇങ്ങനെ ഉപദ്രവിച്ചൽ നിന്റെ ദേഷ്യം മാറുമോ...??? ദേവൻ മറുപടിയൊന്നും പറയാതെ ഹരിയെ തന്നെ നോക്കി..... നിന്നോടാ ചോദിച്ചേ ദേവാ..... ഒന്നും മിണ്ടാതെ നിൽക്കുന്ന ദേവനോട് ഹരി ദേഷ്യത്തോടെ പിന്നെയും ഹചോദിച്ചു "" ഹരിയെട്ടന് അറിയില്ലേ ഇവൾ ചെയ്തതൊക്കെ.... അറിയാം എന്ന് കരുതി ഇവളെ ഇങ്ങനെ ഉപദ്രവിക്കണോ.....?

ദേവു വിളിച്ചത് കൊണ്ട് ഓടി വന്നതാ ഞാൻ, ഇവിടെ വന്നപ്പോൾ എല്ലാവരും ഒരേ മുലയിൽ, നിയണേൽ ഇവിടെ ഇങ്ങനേയും, എന്താ ദേവ ഇതിന്റെയോക്കെ അർത്ഥം "" ഇവളും ഇവളുടെ ഇച്ചായന്മാരുമാ നമ്മുടെ മാളുവിന്റെ ഈ അവസ്ഥക്ക് കരണം, എന്നിട്ട് ഇപ്പോ അവരെ തന്നെ വിളിച്ച് മാളുവിന് ഫുഡ് കൊടുക്കണമെന്ന്... ആരുവിനെ നോക്കി ദേഷ്യത്തോടെ ദേവൻ ഹരിയോട് പറഞ്ഞു " ഇന്നലെ മുതൽ മാളു ഒന്നും കഴിച്ചിട്ടില്ല, ജസ്റ്റിച്ചാനെ കണ്ടാലേ കഴിക്കുവെന്ന വാശിയിലാ മാളു, അത് കൊണ്ടാ ഞാൻ ഇച്ചായനെ വിളിച്ചോട്ടെയെന്ന് ചോദിച്ചാത് നിറമിഴിയോടെ ആരു പറഞ്ഞു "" അതിനാണോ ദേവ നീ ഇവളെ ഉപദ്രവികുന്നത്.....???? അത് നടക്കില്ല ഹരിയേട്ടാ... ഇവളുടെ, ഇവളുടെ ഇച്ചായന്മാരുടെ ഒര് പ്ലാനിങ്ങു ഇവിടെ നടക്കില്ല.... ദേവൻ തീർത്ത് പറഞ്ഞു """ ദേവനോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് ഹരിക്ക് മനസിലായി ദേവ നീ റൂമിലേക്കു ചെല്ല്, ഞാൻ ഒന്ന് മാളുവിനെ കാണട്ടെ, എന്നിട്ട് ആലോചികം... ഹരി പറഞ്ഞു "" മ്മ്മ്മ് "" ആരുവിനെ ഒന്നുടെ നോക്കി പേടിപ്പിച്ചിട് ദേവൻ റൂമിലേക്ക് പോയി """" ആരുവിന് നല്ല തളർച്ച തോന്നി, കവിളിലെ നീറ്റൽ ശരീരം മുഴുവൻ പടരുന്ന പോലെ, എങ്ങനേലും ഒന്ന് കിടന്നാൽ മതിയെന്നായിരുന്നു അവളുടെ മനസ്സിൽ... പക്ഷേ റൂമിലേക്ക് പോയാൽ ഇനി കിട്ടും എന്നുള്ളത് കൊണ്ട് ആരു റൂമിലേക്ക് പോകാതെ അവിടെ തന്നെ ഇരുന്നു "" ഹരി അടുക്കളയിൽ പോയി ഒര് ഐസ് പാക്ക് എടുത്ത് കൊണ്ട് വന്ന് ആരുവിന്റെ കൈയിൽ കൊടുത്തു....

ഹരിയെ നോക്കി ഒന്ന് ചിരിച്ചാ ശേഷം ആരു ആ ഐസ് പാക്ക് മേടിച്ച് റൂമിലേക്ക് പോയി, റൂമിൽ എത്തിയപ്പോൾ ദേവനെ അവിടെ കണ്ടില്ല.... ബാൽക്കണിയിൽ നിന്ന് സിഗരറ്റന്റെ പുക വരുന്നത് കണ്ടപ്പോൾ ദേവൻ അവിടെ ഉണ്ടെന്ന് ആരുവിന് മനസിലായി "" ആരുവിന് ദേവന്റെ അടുത്തേക്ക് പോകാൻ തോന്നിയെങ്കിലും പിന്നെ അവളത് വേണ്ടാന്ന് വെച്ച് ബെഡിൽ കയറി കിടന്ന് കവിളിൾ ഐസ് പാക്ക് വെച്ചു... ഇന്നലെ രാത്രിയിൽ ഉറങ്ങാതാത്തിന്റ ക്ഷീണവും , തല്ലിന്റെ വേദനയും കാരണം ആരും വേഗം ഉറങ്ങിപ്പോയി.... ബാൽക്കണിയിൽ നിന്ന് ദേഷ്യം തീർന്നപ്പോൾ ദേവൻ റൂമിലേക്ക് വന്നു... കവിളിൽ ഐസ് പാക്കും വെച്ച് കിടന്നുറങ്ങുന്ന ആരുവിനെ കണ്ടപ്പോൾ ദേവൻ അരികിലേക്ക് ചെന്നു... നീര് വെച്ചിരിക്കുന്ന അവളുടെ കവിള് കണ്ടപ്പോൾ ദേവന് വേദന തോന്നി, അവളെ ഉണർത്താതെ ദേവൻ പയ്യെ ഐസ് പാക്ക് എടുത്തുമാറ്റി, അവളുടെ കവിളിലൂടെ പയ്യെ വിരലോടിച്ചു, വേദനിച്ച പോലെ ആരു ഒന്ന് മുഖം ചുളിച്ചു..... എന്തിനാ അലീന നീ എന്നെയിങ്ങനെ ദേഷ്യം പിടിപ്പികുന്നത്, എന്തിനാ നീ എന്റെ ജീവിതത്തിലേക്ക് വന്നത്, നീ വന്നത് കൊണ്ടല്ലേ എനിക്കെല്ലാം നഷ്ടമായത്, എങ്കിലും നിന്റെ കണ്ണിലേക്ക് നോക്കുമ്പോൾ ഒന്നിലും കരണം നിയല്ലന്ന് എന്നോട് ആരോ പറയാതെ പറയും പോലെ.....

എനിക്ക്‌ നിന്നോട് വെറുപ്പാണ് അലീന, പക്ഷേ പക്ഷെ അത്രയും ആഴത്തിൽ തന്നെ പറയാൻ പറ്റാത്ത എന്തോ ഒരിഷ്ടവും ഉണ്ട്.... നിന്നെ നഷ്ടപെടുത്താൻ എനിക്ക് കഴിയില്ല, അതെ പോലെ കൂടെ നിർത്താനും...... ദേവൻ പയ്യെ ആരുവിന്റെ കവിളിൽ അവളെ ഉണർത്താതെ ചുണ്ട് ചേർത്തു, പ്രിയപ്പെട്ടവന്റെ സ്പർശനം അറിഞ്ഞ പോലെ ആരുവിന്റെ ചുണ്ടിൽ ഒര് ചിരി വിരിഞ്ഞു.. """"" ആരുവിനെ ഉണർത്താതെ ദേവൻ കുറച്ച് നേരം അവളുടെ അരികിലിരുന്നു.. ദേവ... ഹരിയേട്ടാ, വേഗം വാ....!!! മാളു വിളിച്ചിട്ട് എണിക്കുന്നില്ല..... മാളു....!!!! കണ്ണ് തുറക്ക് മോളെ...... ദേവുന്റെ കരച്ചില് കേട്ടാണ് ആരു ഞെട്ടിയെണിച്ചത്, വിറയലോടെ അവൾ വേഗം മാളുവിന്റെ റൂമിലേക്ക് ഓടി "" ഹരിയേട്ടാ, മാളു അനങ്ങുന്നില്ല... കരച്ചിലോടെ ദേവു പറഞ്ഞു """ മോളെ മാളു.... മാളു.... എണിക്ക്... കണ്ണ് തുറക്ക് മോളെ... ഹരി മാളുവിനെ തട്ടി വിളിച്ചു എന്ത്‌ പറ്റി ഹരിയേട്ടാ... റൂമിലേക്ക് ഓടി വന്ന് കൊണ്ട് ദേവൻ ചോദിച്ചു "" ബിപി കുറഞ്ഞതായിരിക്കും, പേടിക്കണ്ട, ദേവു നീ കുറച്ച് വെള്ളമെടുക്ക് , ഹരി ദേവൂനോട് പറഞ്ഞു..... ദേവു വേഗം വെള്ളം എടുക്കാൻ പോയി "" അപ്പോഴേക്കും ലളിത കരഞ്ഞോട് ഓടി വന്നിരുന്നു..... മാളു മോളെ... കണ്ണ് തുറക്ക്‌ മോളെ... അമ്മയാ.... വിളിക്കുന്നത് അമ്മേ, കരയാതെ ഇവൾക്ക് കുഴപ്പമെന്നുല്ല, ബിപി കുറഞ്ഞ് പോയതാ, ദേവ, നമ്മുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകാം, നീ വണ്ടിയെടുക്ക്, മാളുവിനെ ഞാൻ കൊണ്ട് വരാം.... ഹരി ദേവനോട് പറഞ്ഞു

" ദേവൻ മാളുവിനെ ഒന്ന് നോക്കിയ ശേഷം വണ്ടിയെടുക്കാൻ പുറത്തേക്കോടി..... എന്ത്‌ ചെയ്യണമെന്നറിയാതെ വിറങ്ങലിച്ച് നിൽകുവായിരുന്നു ആരു """ ഹരി വേഗം മാളുവിനെ എടുത്ത് പുറത്തേക്ക് നടന്നു... ഹരിയുടെ കൂടെ തന്നെ ആരുവും പോയി, ദേവൻ വണ്ടിയെടുത്തപ്പോൾ ഹരി മാളുവിനെ കൊണ്ട് ബാക്കിലേക്ക് കയറി..... ഹരിയേട്ടാ ഞാനും വരുവാ.... ദേവു ഓടി ഇറങ്ങി വന്നു വേണ്ട ദേവു, ഇവിടെയാരേലും വേണം, എന്തേലും ഉണ്ടേൽ വിളിക്കാം..... നീ കയറുന്നില്ല.... എന്ത്‌ ചെയ്യണമെന്നറിയാതെ നിന്ന ആരുവിനെ നോക്കി കൊണ്ട് ഹരി ചോദിച്ചു... അത് കേട്ട താമസം ആരു വേഗം കാറിലേക്ക് കയറി " വണ്ടി ഓടിക്കുന്നതിന്റെ കൂടെ ഇടക്ക് ഇടക്ക് പേടിയോടെ മാളുവിനെ തിരിഞ്ഞ് നോക്കുന്ന ദേവനെ ആരു സങ്കടത്തോടെ നോക്കി.... തനിക്ക് എന്തേലും പറ്റിയാൽ തന്റെ അച്ചായന്മാരും ഇങ്ങനെയാണെല്ലോന്ന് ആരു ഓർത്തു """" തന്റെ മടിയിൽ ഒന്നുമറിയാതെ കിടക്കുന്ന മാളുവിനെ ചേർത്ത് പിടിച്ച്, അവൾക്ക് ഒരാപത്തും വരുത്തല്ലേയെന്ന് പ്രാർത്ഥിച്ചു ആരു """ ടെൻഷൻ അടിച്ച് ദേവൻ വണ്ടി ഓടിക്കുമ്പോൾ എന്തൊക്കയോ ചിന്തിച്ച് ഹരി പുറത്തേക്ക് നോക്കിയിരിക്കുവായിരുന്നു..... പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി... ഹരിയുടെ ഹോസ്പിറ്റലേക്കാണ് അവളെ കൊണ്ട് പോയത്.... കാഷ്വാലിറ്റിക്ക്‌ മുന്നിൽ വെപ്രാളത്തോടെ ഇരിക്കുവായിരുന്നു ദേവൻ, പെട്ടന്നാണ് ഡോർ തുറന്ന് ഹരി അങ്ങോട്ടേക്ക് വന്നത്.... ഹരിയേട്ടാ മാളുവിന് എങ്ങനെയുണ്ട്...

എന്റെ ദേവ നീയിങ്ങനെ ടെൻഷനാകാതെ, ദേവന്റെ ടെൻഷൻ കണ്ട് ഹരി പറഞ്ഞു """ ഞാൻ... ഞാനവളെ ഒരുപാട് വഴക്ക് പറഞ്ഞു ഹരിയേട്ടാ... കണ്ണ് നിറച്ച് കൊണ്ട് ദേവൻ ഹരിയോട് പറഞ്ഞു """ അത് സാരല്ല, എന്തായാലും അത് കഴിഞ്ഞ് പോയില്ലേ... ഇപ്പൊ അവൾക്ക് കുഴപ്പമെന്നുല്ല, കുറച്ച് കഴിയുമ്പോൾ റൂമിലേക്ക് മറ്റും, അപ്പൊ കാണാം.... ഹരി പറഞ്ഞു """ അത് കേട്ടപ്പോൾ ദേവന് സമാധാനമായി.... ദേവ, നമ്മുക്ക് മാളുവിന്റെ ഡോക്ടറെ ഒന്ന് കാണാം, വാ.... ഇവിടെ തന്നെ നിൽക്കണ്ട ഞങ്ങളുടെ കൂടെ പോരെ, എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന ആരുവിനെ നോക്കി കൊണ്ട് ഹരി പറഞ്ഞു "" 'ഡോക്ടർ പ്രമീള ഗൈനക്കോളജി' എന്നെഴുതിയ ബോർഡ് വെച്ച റൂമിലേക്ക് ഹരിയും, ദേവനും, ആരുവും, കയറി "" കുറച്ച് പ്രായമുള്ള സ്ത്രീയായിരുന്നു ഡോക്ടർ പ്രമീള, അത് മാത്രമല്ല ചെമ്പകമംഗലമായി അവർക്ക് വളരെ അടുത്ത പരിജയമുണ്ട് "" ആന്റി..... ആ ഹരി, ദേവ, കയറി വാ, ഇരിക്ക്.... ദേവനും, ഹരി, ആരു, അകത്ത് കയറിയിരുന്നു..... ഇത്...??? ആരുവിനെ മനസിലാകാതെ ഡോക്ടർ ചോദിച്ചു """ ഇതെന്റെ പെങ്ങളാണ്... ആരുവിനെ നോക്കികൊണ്ട് ഹരി പറഞ്ഞു "" ഡോക്ടർ ആരുവിനെ നോക്കി ഒന്ന് ചിരിച്ചു, ആരും തിരിച്ച് ചിരിച്ചു... ദേവ.... ഞാൻ തന്നോട് ഒന്നും പറഞ്ഞ് തരേണ്ട ആവിശ്യമില്ലല്ലോ, മാളുവിന്റെ ഈ അവസ്ഥയിൽ അവൾ എന്ത്‌ ചോദിച്ചാലും അത് കൊണ്ട് വന്ന് കൊടുക്കണം, അത് മാത്രമേ നമ്മുക്ക് അവൾക്ക് വേണ്ടി ചെയ്യാൻ കഴിയും.... പിന്നെ മാളുവിന്റെ ഈ അവസ്ഥയിൽ അവളെ വാശി പിടിപ്പികുന്നാത് നല്ലതല്ല, ഒര് ഡോക്ടറായ ദേവന് ഞാൻ ഇതൊക്കെ പറഞ്ഞ് തരണ്ടല്ലോ "" എനിക്കറിയാം ആന്റി, പക്ഷേ അവളുടെ ഈ വാശി എങ്ങനെ സാധിച്ച് കൊടുക്കും, അവളുടെ തെറ്റിദ്ധാരണ മാറ്റാനല്ലേ നമ്മൾ ശ്രമിക്കണ്ടത്.... ദേവൻ ഡോക്റോട് ചോദിച്ചു "

അതേയ്, പക്ഷേ ദേവ ഇതൊക്കെ സാധാരണ ഒരാളിലെ നടക്കു, ഇപ്പൊ മാളുവിന്റെ അവസ്ഥ എന്താ...??? അതുടി ചിന്തിക്കണം എന്ത് ചെയ്യുമ്പോഴും.. നമ്മൾ ഇപ്പോ എന്ത്‌ പറഞ്ഞാലും മാളുവിന്‌ മനസിലാകില്ല, ഡെലിവറി കഴിയുമ്പോൾ മാളു നോർമലാക്കും അന്ന് അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം.... അത് വരെ അവളെ ശ്രദ്ധിക്കണം, ഇല്ലകിൽ മാളുവിന് മാത്രമല്ല കുഞ്ഞിന് വരെ ദോഷമാണ്, ഇപ്പൊ മാളു പറയുന്ന അവളുടെ കുഞ്ഞിന്റെ അച്ഛൻ, എന്താ അയാളുടെ നെയിം ....? ജസ്റ്റിൻ.... ആരു വേഗം പറഞ്ഞു "" യെസ് ജസ്റ്റിൻ, ജസ്റ്റിൻ വരട്ടെ ഇവിടെ, വന്ന് മാളുവിനെ കണ്ട് സംസാരിച്ച് ഫുഡ് കഴിപ്പിക്കട്ടെ, എന്തായാലും ഡെലിവറി വരെ ഇങ്ങനെ പോട്ടെ....അത് കഴിഞ്ഞ് ബാക്കി കാര്യങ്ങൾ നോക്കാം.... പക്ഷെ ആന്റി മാളുവിന്റെ കല്യാണം വരുൺ ആയിട്ട് നടത്താൻ തിരുമാനിച്ചിരിക്കുവാ..... ഹരിയെ നോക്കി കൊണ്ട് ദേവൻ ഡോക്ടറോട് പറഞ്ഞു അത് വേണ്ടാന്ന് വെക്കാവുന്നതേയുള്ളു ദേവ... ഹരി വേഗം ദേവാനോട് പറഞ്ഞു "" എന്തായാലും ജസ്റ്റിൻ ഇവിടെ വരണം, വന്നാലേ മാളുവിനെ കാഷ്വാലിറ്റിന്ന് റൂമിലേക്ക് മാറ്റാൻ പറ്റു, ഇല്ലകിൽ അവിടെ തന്നെ കിടത്തുന്നതാ നല്ലത്.... ഡോക്ടർ പറഞ്ഞു """ ദേവ, ജസ്റ്റി വരട്ടെ, വന്നിട്ട് വേഗം പോയിക്കോളും, വേറെ ഒര് കുഴപ്പം ഉണ്ടാകില്ല, ഞൻ നോക്കിക്കോളാം.. ഹരി ഉറപ്പിച്ച് പറഞ്ഞു മ്മ്മ്മ്മ് """ ഒന്ന് മൂളിയ ശേഷം ദേവൻ റൂമിൽ നിന്നിറങ്ങി പോയി ആന്റി എന്നാൽ മാളുവിനെ റൂമിലേക്ക് മാറ്റാൻ പറയട്ടെ... പോകാൻ എണീച്ച് കൊണ്ട് ഹരി ഡോക്ടചോദിച്ചു പറഞ്ഞു

ശെരി ഹരി ,, ഞാൻ കുറച്ച് കഴിഞ്ഞ് റൂമിലേക്ക് വരാം..... താങ്ക്സ് ആന്റി... പോകാൻ തുടങ്ങിയ ഹരി തിരിഞ്ഞ് നിന്ന് പറഞ്ഞു """ ദേവ, ഞാൻ മാളുവിനെ റൂമിലേക്ക് മാറ്റുന്ന കാര്യങ്ങൾ ചെയ്യട്ടെ.. നീ വീട്ടിലേക്ക് വിളിച്ച് ഇവിടെ കുഴപ്പമെന്നുല്ലന്ന് പറഞ്ഞേക്ക് .... മ്മ്മ് "" ദേവൻ വീട്ടിലേക്ക് വിളിച്ച് കുഴപ്പമെന്നുല്ലന്ന് പറഞ്ഞ് ചെയറിൽ പോയിരുന്നു.... ജസ്റ്റിച്ചായാനെ വിളിച്ച് വരാൻ പറയാൻ തന്റെ കൈയിൽ ഫോൺ ഇല്ലല്ലോയെന്ന് ആരുന് അപ്പോഴാണ് ഓർമവന്നത്.... ഈ ബഹളത്തിന്റെ ഇടയിൽ ഫോൺ എടുക്കാൻ മറന്നിരുന്നു..... റാമിനോട് ചോദിച്ചാലും, അച്ചായനെ വിളിക്കാനാണെന്ന് പറഞ്ഞാൽ ഫോൺ തരില്ലെന്ന് ആരുന് ഉറപ്പായിരുന്നു..... ഡീ...... കുറെ നേരമായല്ലോ അവിടെ നില്കാൻ തുടങ്ങിട്ട്, വന്ന് വെല്ലോടത്തും ഇരിക്ക്, ഇല്ലേൽ അതിലുടെ നടക്കുന്നവർ നിന്നെ തട്ടിയിട്ടിട്ട് പോകും, ദേഷ്യത്തോടെ ദേവൻ ആരുനെ നോക്കി പറഞ്ഞു """ ആരു ഒന്നും മിണ്ടാതെ ദേവന്റെ അടുത്ത് വന്നിരുന്നു..... കുറച്ച് നേരമായിട്ടും അവൾ ഒന്നും പറയുന്നില്ലന്ന് കണ്ട ദേവൻ ഫോൺ എടുത്ത് അവൾക്ക് മുന്നിലേക്ക് നീട്ടി, വിളിച്ച് വരാൻ പറ നിന്റെ അച്ചായനോട്... ആരുവിന്റെ മുഖത്ത് നോക്കാതെ ദേവൻ പറഞ്ഞു """" ആരു വേഗം തന്നെ ദേവന്റെ കൈയിൽ നിന്ന് ഫോൺ മേടിച്ച് ജസ്റ്റിയെ വിളിച്ച് കാര്യം പറഞ്ഞു...

കുറച്ച് സമയത്തിനുള്ളിൽ ജസ്റ്റി ഹോസ്പിറ്റലെക്ക് വരാന്ന് പറഞ്ഞു... കുറച്ച് കഴിഞ്ഞപ്പോൾ മാളുവിനെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യാൻ തുടങ്ങി, കണ്ണടച്ച് തളർന്ന് കിടക്കുന്ന മാളുവിനെ വേദനയോടെ ദേവൻ ഒന്ന് നോക്കി.... റൂമിലെത്തി മാളുവിന്റെ അരികിലായി ദേവൻ ഇരുന്നു, അപ്പോഴേക്കും മാളുവിനുള്ള ഫുഡ് കൊണ്ട് ഹരി വന്നിരുന്നു...... ദേവൻ പയ്യെ മാളുവിനെ തട്ടി വിളിച്ചേണീപ്പിച്ചു, കണ്ണ് തുറന്ന മാളു ദേവനെ കണ്ട് പേടിച്ച് മുഖം വീർപ്പിച്ചിരുന്നു """" ദേവൻ ഫുഡ് കൊടുക്കാൻ നോക്കിട്ടും കഴിക്കാതെ ഇരിക്കുവായിരുന്നു മാളു, പിന്നെ ദേവൻ കൂടുതൽ നിർബന്ധിക്കാൻ പോയില്ല """" അപ്പോഴേക്കും ജസ്റ്റി വന്നിരുന്നു, വെപ്രാളപ്പെട്ട് ഓടി വരുവായിരുന്നുവെന്ന് അവനെ കണ്ടപ്പോൾ തന്നെ ദേവന് മനസിലായി...... ജസ്റ്റിയെ കണ്ട് മാളുവിന്റെ കണ്ണുകൾ വിടരുന്നതും, മുഖത്ത് സന്തോഷം നിറയുന്നതും, ദേവനും, ഹരിയും, ആരു, ശ്രദ്ധിച്ചു..... ജസ്റ്റിയെ കണ്ടാ മാളു ബെഡിൽ നിന്നിറങ്ങാൻ നോക്കിയെങ്കിലും ഹരി നോക്കി പേടിപ്പിച്ചപ്പോൾ മാളു ബെഡിൽ തന്നെയിരുന്നു """ നിന്നോട് ഞാൻ പിണക്കമാ, എന്താ എന്നെയും കുഞ്ഞാവയെ കാണാൻ വരാത്തത്.... ജസ്റ്റി അരികിൽ വന്നിരുന്നപ്പോൾ സങ്കടത്തോടെ മാളു ചോദിച്ചു """ ആരാ പറഞ്ഞെ ഞാൻ കാണാൻ വന്നില്ലന്ന്, ഇന്നലെ വന്നപ്പോൾ മാളു ഉറക്കമായത് കൊണ്ടല്ലേ ഞാൻ മിണ്ടാതെ പോയത്.... മാളുവിനെ നോക്കി കൊണ്ട് ജസ്റ്റി പറഞ്ഞു

"" ജസ്റ്റിയുടെ മാളുവിന്റെ സംസാരം കേട്ടപ്പോൾ ഒന്നും മിണ്ടാതെ ദേവൻ പുറത്തേക്കിറങ്ങി പോയി എല്ലാവരും പറയുവാ നീയാല്ല എന്റെ കുഞ്ഞാവയുടെ അച്ഛനെന്ന്.... വിതുമ്പിക്കൊണ്ട് മാളു പറഞ്ഞു "" അത് ചുമ്മാ പറയുന്നതാ, മാളുവിനെ പറ്റിക്കാൻ വേണ്ടി.... മാളുവിന്റെ നിറഞ്ഞ കണ്ണുകൾ തുടച്ച് കൊടുത്ത് കൊണ്ട് ജസ്റ്റി പറഞ്ഞു """ എന്നാൽ ഇനി എപ്പോഴും എന്റെയും കുഞ്ഞാവയുടെ, കൂടെ ഉണ്ടാകുമോ.. കൊഞ്ചി ക്കൊണ്ട് മാളു ചോദിച്ചു """ എപ്പോഴും ഉണ്ടാകാൻ പറ്റില്ല, പക്ഷേ മാളു എപ്പോ കാണണമെന്ന് പറയുന്നോ, അപ്പൊ ഞാൻ വരും.... ചിരിച്ചോണ്ട് ജസ്റ്റി പറഞ്ഞു "" ആരു മാളുവിനുള്ള ഫുഡ് ജസ്റ്റിയുടെ കൈയിലേക്ക് വെച്ച് കൊടുത്തു ഇത് കഴിച്ചിട്ട് മാളു ഒന്ന് ഉറങ്ങിക്കോ, ഇല്ലകിൽ ഇനി അസുഖം വരും.. മാളുവിന്‌ ഫുഡ് കൊടുക്കാൻ തുടങ്ങി കൊണ്ട് ജസ്റ്റി പറഞ്ഞു """" അയ്യേ.... അയിന് എനിക്ക്‌ അസുഖം ഒന്നുല്ലല്ലോ....... ഞാൻ പറ്റിച്ചതല്ലേ എല്ലാവരെ, കുഞ്ഞാവയുടെ അച്ഛനെ പറ്റിച്ചു.... ഉറക്കെ ചിരിച്ച് കൊണ്ട് മാളു പറഞ്ഞു """ വെള്ളം കുടിച്ചോണ്ടിരുന്ന ഹരി നിർത്താതെ ചുമക്കാൻ തുടങ്ങി, ജസ്റ്റി ആരുവിനെ ഒന്ന് നോക്കി, എനിക്ക് ഒന്നുമാറിഞ്ഞുടായെന്ന് പറഞ്ഞ് ആരു കൈ മലർത്തി കാണിച്ചു... """" അയ്യേ കുഞ്ഞാവയുടെ അച്ഛൻ പേടിച്ചു പോയി, പേടിക്കണ്ടാട്ടൊ എനികും ഒന്നുല്ല, കുഞ്ഞാവാകും ഒന്നുല്ലാ, ഈ ഹരിയച്ഛനാ എന്നോട് പറഞ്ഞത് കുറച്ച് നേരം മിണ്ടാതെ കണ്ണടച്ച് കിടന്നൽ കുഞ്ഞാവയുടെ അച്ഛനെ കാണാമെന്ന്....

ചിരിച്ചോണ്ട് ഹരിയെ നോക്കി മാളു പറഞ്ഞു "" എന്റെ പൊന്ന് മാളു, ഒന്ന് പയ്യെ പറ, ഡി .... നിന്റെ ചേട്ടൻ കേൾക്കും, അവൻ കേട്ടാൽ പിന്നെ നിന്റെ ചേച്ചിക്ക്‌ ഭർത്താവ് ഉണ്ടാവില്ലട്ടോ, നിനക്ക് ഹരിയച്ചാ എന്ന് വിളിക്കാനും ആള് കാണില്ല... മതി ചുറ്റും നോക്കികൊണ്ട് പേടിയോടെ ഹരി പറഞ്ഞു """"" ഓഹോ അപ്പൊ ഇതൊക്കെ അഭിനയമായിരുന്നല്ലേ.... ഏളിക്ക് കൈ കൊടുത്ത് കൊണ്ട് ആരു ഹരിയോട് ചോദിച്ചു "" പിന്നല്ലാതെ.... മര്യധക്ക് പറഞ്ഞാൽ അവൻ കേൾക്കില്ല, അപ്പൊ പിന്നെ ഇതേ ഒര് വഴിയുള്ളു.... ചിരിയോടെ ഹരി പറഞ്ഞു "" ദേ മാളു, ഇനി ഇതേ പോലെയുള്ള കള്ളത്തരം ഒന്നും കാണിക്കണ്ടാട്ടൊ.... കാണിച്ചാൽ ഉണ്ടല്ലോ.. ചെറുതായി മാളുവിന്റെ ചെവിക്ക് പിടിച്ച് കൊണ്ട് ജസ്റ്റി പറഞ്ഞു ,, ഇല്ലെന്ന രീതിക്ക് മാളു തലയാട്ടി കാണിച്ചു ,,, എന്നാലും എന്റെ ഹരിയേട്ടാ, ഇതിന് മാത്രം കുരുട്ട് ബുദ്ധി എവിടുന്ന് കിട്ടുന്നു.... ഹരിയെ തന്നെ നോക്കി കൊണ്ട് ജസ്റ്റി ചോദിച്ചു """ അതാണ് ഈ ഡോക്ടർ ഹരി ചന്ദ്രൻ... ഗമയിൽ ഹരി പറഞ്ഞു """ എനിക്ക് അപ്പോഴേ ഒര് സംശയം തോന്നിയതാ, കാരണം ഞങ്ങളാരെയും മാളുവിന്റെ അടുത്ത് നിൽകാൻ ഹരിയേട്ടൻ സമ്മതിച്ചിട്ടില്ലായിരുന്നു.... അത് മാത്രമല്ല കാറിൽ കയറാൻ തുടങ്ങിയ ദേവേച്ചിയെ തടഞ്ഞ് കൊണ്ട് എന്നോട് കയറാനും പറഞ്ഞു.....

മ്മ്മ് "" അതിന് ഇനി വീട്ടിൽ ചെല്ലുമ്പോൾ ദേവൂന്റെ വക എനിക്ക് എന്തായാലും കിട്ടും.... സങ്കടത്തോടെ ഹരി പറഞ്ഞു "" തന്നെ ഉണ്ടാക്കി വെച്ചതല്ലേ, ചിരിയോടെ ആരു പറഞ്ഞു """ വൈകുനേരമായപ്പോഴേക്കും മാളുവിനെ ഡിസ്ചാർജ് ചെയ്തു, മാളുവിനെ കാര്യങ്ങളോക്കെ പറഞ്ഞ് മനസിലാക്കിട്ട് ജസ്റ്റി പോകാനിറങ്ങി "" ഹരിയോട് എന്തോ പറയാൻ തുടങ്ങിയപ്പോൾ ദേവൻ വരുന്നത് കണ്ട് ജസ്റ്റി പിന്നെ ഒന്നും പറയാതെ വേഗം പോയി """ ഹോസ്പിറ്റലിൽ നിന്ന് തിരിച്ച് പോകുമ്പോൾ മാളു നല്ല സന്തോഷതിലായിരുന്നു, മാളുവിന്റെ സന്തോഷം കണ്ടപ്പോൾ ദേവനും സമാധാനമായി.... """" വീട്ടിലെത്തിയപ്പോൾ തന്നെ മാളു ഫുഡ് ചോദിച്ച് മേടിച്ച് കഴിച്ചു.... മാളു കഴിക്കുന്നത് കണ്ടപ്പോൾ, ലളിതയെ ദേവൂനെ ഒന്ന് നോക്കിയ ശേഷം ആരു റൂമിലേക്ക് പോയി, ബാത്‌റൂമിൽ നിന്ന് വെള്ളം വിഴുന്ന സൗണ്ട് കേട്ടപ്പോൾ ദേവൻ കുളിക്കുവാണെന്ന് അവൾക്ക് മനസിലാക്കി, ദേവൻ കുളി കഴിഞ്ഞിറങ്ങുമ്പോഴേക്കും ഡ്രസ്സ്‌ ഒക്കെ മടക്കി വെക്കാണല്ലോയെന്നോർത്ത് രാവിലെ ചെയറിലേക്ക് എടുത്ത് വെച്ച ഡ്രസ്സിലേക്ക് ആരു ഒന്ന് നോക്കി, പിന്നെ വേഗം തന്നെ ഡ്രസ്സ്‌ മടക്കാൻ തുടങ്ങി... മടക്കി കഴിഞ്ഞ് എവിടെ വെക്കും എന്നാരുന്നു സംശയം, ഒടുവിൽ അതൊക്കെ കൊണ്ട് വന്ന ബാഗിലക്കി, ബാഗ് റൂമിന്റെ ഒര് സൈഡിലേക്ക് മാറ്റി വെച്ചു......

അപ്പോഴേക്കും ദേവൻ കുളി കഴിഞ്ഞ് ഇറങ്ങി വന്നിരുന്നു, അവനെ ഒന്ന് നോക്കിയ ശേഷം ആരു ഡ്രസ്സ്‌ എടുത്ത് കുളിക്കാൻ പോയി """ കുളി കഴിഞ്ഞ് ഹാളിലേക്ക് ചെന്നപ്പോഴേക്കും എല്ലാവരും കഴിക്കാൻ തുടങ്ങിരുന്നു, അവരെ ശല്യം ചെയ്യണ്ടന്ന് കരുതി ആരു തിരിച്ച് പോകാൻ തുടങ്ങി """ ആരു.. അല്ലാ അലീന... നീ എന്താ തിരിച്ച് പോകുന്നത്.... ഇവിടെ വന്നിരിക്ക്‌.... ദേവു ഇവൾക്ക് കൂടി വിളവ്... ആരുവിനെ നോക്കി കൊണ്ട് ഹരി ദേവൂനോട്‌ പറഞ്ഞു "" അതിന് മറുപടിയൊന്നും പറയാതെ ദേഷ്യത്തോടെ ദേവൂ ഹരിയെ നോക്കി.... ഹരിയെ ദേഷ്യത്തോടെ നോക്കുന്ന ദേവുവിനെ കണ്ടപ്പോൾ പിന്നെ അവിടെ നില്കാൻ ആരുവിന് തോന്നില്ല..... ഞാൻ പിന്നെ കഴിച്ചോളാം... എല്ലാവരെ നോക്കി പറഞ്ഞിട്ട് ആരു പോകാൻ തുടങ്ങി """ അതാ നല്ലത്, ഒര് കൊലപാതിയുടെ കൂടെയിരുന്ന് ഭക്ഷണം കഴിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്... ഭക്ഷണം കഴിച്ച് കൊണ്ട് വേണി പറഞ്ഞു അതേയ് ഹരിയേട്ടാ, ഈ വീടിന് ഒര് അന്തസുണ്ട്... മനസിലും ശരീരത്തിലും അഴുക്കുള്ളവർ ഇവിടെയിരുന്നാൽ നമ്മുടെ വിലകൂടെ പോകും... വേണിയെ സപ്പോർട്ട് ചെയ്ത് കൊണ്ട് ദേവനും പറഞ്ഞു നടന്ന് തുടങ്ങിയ ആരു, ദേവന്റെ വാക്ക് കേട്ട് അവിടെ തറഞ്ഞ് നിന്ന് പോയി.... കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു,

ആരും കാണാതെ അത് തുടച്ച് കൊണ്ട് ആരു വേഗം റൂമിലേക്ക് പോയി എന്റെ അച്ഛനെ ഇല്ലാതാക്കിയവൾക്ക് ഞാൻ തന്നെ വിളമ്പി കൊടുക്കണോ ഹരിയേട്ടാ.... ഹരിയെ നോക്കി കൊണ്ട് ദേവൂ ചോദിച്ചു "" വേണ്ട, നിയിവിടെയിരുന്ന് കഴിച്ചോ... കഴിക്കുന്നത് മതിയാക്കി എണീച്ച് കൊണ്ട് ഹരി പറഞ്ഞു "" പെട്ടന്നുള്ള ഹരിയുടെ പെരുമാറ്റത്തിൽ എല്ലാവരും കഴിക്കുന്നത് നിർത്തി അവനെ തന്നെ നോക്കി... ഹരിയുടെ ഈ പെരുമാറ്റം ആദ്യമായി കാണുവായിരുന്നു എല്ലാവരും.... മോനെ ഹരി എന്താ പറ്റിയെ, നീയെന്താ കഴിക്കാത്തത്... പോകാൻ തുടങ്ങുന്ന ഹരിയെ നോക്കി കൊണ്ട് ലളിത ചോദിച്ചു... വയറ് നിറഞ്ഞമ്മേ... അവളെ പറഞ്ഞത് കൊണ്ടായിരിക്കും.. പുച്ഛത്തോടെ വേണി പറഞ്ഞു അതേടി, അത് കൊണ്ട് തന്നെയാ.... നി എന്താ പറഞ്ഞെ... നിനക്ക് അവളുടെ കൂടെയിരുന്ന് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടാണെന്നോ.....??? സ്വഭാവം നോക്കിയാണ് ഇവിടെ ഭക്ഷണം വിളബുന്നാതെങ്കിൽ ഈ ടേബിളിൽ ഇപ്പൊ ഇരിക്കാൻ നി കാണില്ല... വേണിയെ നോക്കി കൊണ്ട് ഹരി പറഞ്ഞു അവളെ പറയുമ്പോൾ ഹരിയേട്ടൻ ഇങ്ങനെ ദേഷ്യപെടുന്നത് എന്തിനാ... ഫുഡ് ഇവിടെയിരിപ്പുണ്ട്, അവൾക്ക് വേണേൽ വിളമ്പി കഴിക്കാം... എനിക്ക് പറ്റില്ല അവൾക്ക് വിളമ്പി കൊടുക്കാൻ... കഴിക്കുന്നത് നിർത്തി കൊണ്ട് ദേവൂ പറഞ്ഞു നി കൊടുക്കണ്ട ദേവൂ, വെറുപ്പോടെ കൊടുക്കുന്ന ഭക്ഷണം കഴിക്കുന്നതും വിഷം കഴിക്കുന്നതും ഒരേ പോലെയാ....

അവൾ എന്തായാലും പട്ടിണി കിടക്കില്ല, അവൾ ഒന്ന് വിശന്ന് കരഞ്ഞാൽ ആ നിമിഷം അവളുടെ ചേട്ടന്മാർ ഇവിടെ വരും.... ഹരിയേട്ടൻ എന്തിനാ അവളെ സപ്പോർട്ട് ചെയ്യുന്നത്... ഒന്നും മനസിലാകാതാ പോലെ വരുൺ ചോദിച്ചു അവളിൽ നന്മ ഉള്ളത് കൊണ്ട്..... അത് കൊണ്ടാണോ അവൾ നമ്മുടെ അച്ഛനെ, വിഷ്ണുനെ ഇല്ലാതാക്കിയത്... പെട്ടന്ന് ദേവൂ ചോദിച്ചു ദേവൂ, അലീന എന്തിന് അത് ചെയ്തു, എന്താണ് സത്യത്തിൽ സംഭവിച്ചത്, അതൊന്നും നമ്മുക്കറിയില്ല... അതൊക്കെ കണ്ട് പിടിക്കാനും, അവൾക്കുള്ള ശിക്ഷ നൽകാനുമാണ് ദേവൻ അവളെ ഇവിടെ കൊണ്ട് വന്നത്, അല്ലാതെ പട്ടിണി കിടത്താനല്ല.... ഇനി അതാണോ ദേവാ നിന്റെ ഉദ്ദേശം... ദേവനെ നോക്കി കൊണ്ട് ഹരി ചോദിച്ചു എനിക്കവളെ പട്ടിണി കിടത്തണമെന്ന ഉദ്ദേശമില്ല ഹരിയേട്ടാ... ദേവൻ വേഗം പറഞ്ഞു "" പിന്നെ നിങ്ങളൊക്കെ ഇപ്പൊ ചെയ്തതെന്താ...??? കഴിക്കാൻ വന്നൊരാളെ വേദനിപ്പിച്ച് പറഞ്ഞ് വിടുന്നത് നാല്ല വിലയുള്ള ഏർപാടാണല്ലോ.... ഞാനൊര് കാര്യം പറയാം.... ഇപ്പൊ നിങ്ങൾ വേദനിപ്പിച്ച് വിട്ട പോയ ആ പെൺകൊച്ചില്ലേ, അവൾ നെഞ്ച് പൊട്ടി ഒന്ന് കരഞ്ഞാൽ ഇവിടെ പലരും കുറ്റബോധത്തിന്റെ തീയിൽ പെട്ട് ഇപ്പൊ തന്നെ തീരും... ദേവനെ നോക്കി കൊണ്ട് എല്ലാവരോടുമായി ഹരി പറഞ്ഞു "" ഹരിയേട്ടാ കഴിച്ചിട്ട് പോ.... പുറത്തേക്കിറങ്ങൻ തുടങ്ങിയ ഹരിയോട് ദേവൂ വിളിച്ച് പറഞ്ഞു """ അവൾക്ക് നിഷേധിച്ചാ ഭക്ഷണം എനിക്കും വേണ്ട, നിങ്ങളൊക്കെ കൂടി അങ്ങ് കഴിച്ചാൽ മതി....

എല്ലാവരെ നോക്കി പറഞ്ഞിട്ട് ഹരി വേഗത്തിൽ പുറത്തേക്ക് പോയി...... ആ നാശം പിടിച്ചവൾ വന്നപ്പോൾ കുടുംബത്തിന്റെയുള്ള സന്തോഷവും പോയി... കരഞ്ഞ് കൊണ്ട് ലളിത പറഞ്ഞു "" എന്ത് കൊണ്ടാണ് അലീനയെ ഹരി സപ്പോർട്ട് ചെയ്യുന്നതെന്ന് ചിന്തിക്കുവായിരുന്നു ദേവൻ, പക്ഷേ അവന് അതിന് ഉത്തരം കിട്ടിയില്ല..... റൂമിലെത്തിയ ആരു സൗണ്ട് പുറത്തേക്ക് പോകാതെ വാവിട്ട് കരഞ്ഞു... എല്ലാവരുടെ അവഗണന അവളെ മാനസികമായി ഒര് പാട് തളർത്തിയിരുന്നു, അത് ശരീരത്തിലേക്കും പടർന്നപ്പോൾ അവൾക്കൊന്ന് കിടക്കാൻ തോന്നി.... ബെഡിൽ കയറി കിടക്കാൻ തുടങ്ങിയപ്പോഴാ ദേവൻ രാവിലെ പറഞ്ഞത് അവൾക് ഓർമ വന്നത്, അല്ലങ്കിലെ തളർന്നു, ഇനി ഒര് വഴക്ക് കൂടെ വേണ്ടാന്ന് കരുതി അവൾ നിലത്ത് ഷീറ്റ് വിരിച്ച് അതിൽ കയറി കിടന്നു .... ഹരി പോയ പുറകെ കരഞ്ഞ് കൊണ്ട് ദേവും റൂമിലേക്ക് പോയി, എല്ലാം കൂടെ കണ്ടപ്പോൾ ദേവന് ഭ്രാന്ത് കയറി... ആ ഭ്രാന്തോട് കൂടി റൂമിലേക്ക് പോയ ദേവൻ കാണുന്നത് നിലത്ത് കിടന്നുറങ്ങുന്ന ആരുവിനെയാണ്... ഈ കുടുബതിന്റെ സമാധാനം കളഞ്ഞിട്ട് നി ഉറങ്ങില്ലാടി... മനസ്സിൽ പറഞ്ഞ് കൊണ്ട് ദേവൻ ആരുവിന്റെ അരികിലേക്ക് നടന്നു, ആ നിമിഷം അവനിൽ അവളോട്‌ തീർത്താൽ തീരാത്ത പകയായിരുന്നു.....

ഒര് കൈ തടായായി കവിളിലും, മറു കൈ വെറും നിലത്തേക്കും വെച്ച് കിടക്കുവായിരുന്നു ആരു, അരികിൽ വന്ന ദേവൻ പക നിറഞ്ഞ ചിരിയോടെ ആരുവിന്റെ കൈയിൽ അമർത്തി ചവിട്ടി... പെട്ടന്നുള്ള ആക്രമണത്തിൽ വേദന കൊണ്ട് അവൾ ഞെട്ടിയെണീച്ചു..... ഈ വീട്ടിലെ സമാധാനം കളഞ്ഞിട്ട് നിയെങ്ങനെ ഉറങ്ങടാടി.... കൂടുതൽ ശക്തമായി ആരുവിന്റെ കൈയിൽ അമർത്തി കൊണ്ട് ദേവൻ പറഞ്ഞു """ ആ... റം... എന്തായിത്... എനിക്ക് വേദനിക്കുവാ, വിട് റം.... കരഞ്ഞ് കൊണ്ട് ആരു ദേവന്റെ കാല് മാറ്റാൻ ശ്രമിച്ചു.... ആരുവിന്റെ സൗണ്ട് പുറത്ത് കേൾക്കും എന്നൊരാവസ്ഥ വന്നപ്പോൾ അവൻ വേഗം കുനിഞ്ഞിരുന്ന് ആരുവിന്റെ കവിളിൾ പിടിച്ച് ചുമരിനോട് ചേർത്തു... റം... വേദന കൊണ്ട് ആരു ഒന്ന് പിടഞ്ഞു.... അച്ഛനെ, വിഷ്ണുവിനെ ഞങ്ങളിൽ നിന്ന് എന്നെന്നേക്കുമായി അകറ്റിയാ പോലെ ഇപ്പൊ ഹരിയേട്ടനെ കൂടെ അകറ്റാൻ നി നോക്കണ്ട.... ഞാൻ... ഞാനെന്താ..... നീയൊന്നും ചെയ്യണ്ട, ചെയ്തിട്ട് കാര്യമില്ല....!!! നിന്റെ അഴുക്കുള്ള ശരീരത്തിൽ മയങ്ങുന്ന ഒരാളല്ല ഞങളുടെ ഹരിയേട്ടൻ...... പക്ഷേ നി അതിനായി ഒര് പാട് ശ്രമിക്കുന്നുണ്ട്.... ഒന്നുടെ അവളുടെ കവിളിൽ അമർത്തികൊണ്ട് ദേവൻ പറഞ്ഞു.... ച്ചേ.... നാണമില്ലേ നിങ്ങൾക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാൻ.....!!!!! ദേഷ്യത്തോടെ ദേവന്റെ കൈ തട്ടി മാറ്റി കൊണ്ട് ആരു ചോദിച്ചു .........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story