പ്രണയ പ്രതികാരം: ഭാഗം 31

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

ച്ചേ.... നാണമില്ലേ നിങ്ങൾക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാൻ.....!!!!! ദേഷ്യത്തോടെ ആരു ദേവന്റെ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു ..... ഡീ..... അതെ സ്പോട്ടിൽ തന്നെ ദേവൻ ആരുവിന്റെ കവിൾ വലിച്ചടിച്ചു..... നിന്നെ ഇങ്ങോട്ടേക്ക് കൊണ്ട് വന്നത് സുഖജീവിതം താരനല്ല, ഇഞ്ചിഞ്ചായി വേദനിപ്പിക്കാനാ, അത് കണ്ട് ഉരുക്കണം നിന്നെ കയറുരി വിട്ട നിന്റെ അച്ചായന്മാർ... ഇനി ഹരിയേട്ടൻ നിന്നെ സപ്പോർട്ട് ചെയ്ത് സംസാരിച്ചാൽ, നി കാരണം എന്റെ ദേവൂ കൂടി കരഞ്ഞാൽ, അലീനെ.... നിന്നെ ഞാൻ ജീവനോടെ കത്തിക്കും, നീയൊക്കെ എന്റെ അച്ഛനെ കത്തിച്ച പോലെ..... തക്കിത്തോടെ ആരുവിനോട് പറഞ്ഞിട്ട് ദേവൻ ഇറങ്ങി പുറത്തേക്ക് പോയി..... വേദന കൊണ്ട് കരയാൻ പോലും മറന്ന് ആരു ചുമരിനോട് ചരിയിരുന്നു..... ഇനി ഇത് തന്നെയായിരിക്കും മുന്നോട്ട് നടക്കാൻ പോകുന്നതെന്ന് അവൾക്ക് ഏകദേശം ഉറപ്പായി.... കരയാൻ പോലും മറന്ന് അവൾ ചുമരിൽ ചേർന്നിരുന്നു.....

മുറ്റത്തൂടെ കുറെ നേരം നടന്നിട്ടും ദേവന്റെ ദേഷ്യം തിരുന്നില്ലായിരുന്നു... ഹരി അവളെ സപ്പോർട്ട് ചെയ്യുന്നത് എന്തിനാണെന്ന് എത്രയാലോചിച്ചിട്ടും ദേവന് മനസിലായില്ല.... ദേഷ്യം നിയന്ത്രിക്കാൻ പറ്റാതായപ്പോൾ അവൻ ഒര് സിഗരറ്റ് എടുത്ത് പാതി വലിച്ചു... പിന്നെ എന്തോ തീരുമാനിച്ചുറപ്പിച്ച് അകത്തേക്ക് പോയി..... പാതിയെ മയങ്ങി തുടങ്ങിയ ആരു പിന്നെയും മുന്നിൽ ആരോ നിൽക്കുന്ന പോലെ തോന്നിയപ്പോൾ ഞെട്ടി കണ്ണ് തുറന്നു.... കൈയിൽ ഒര് പത്രവും പിടിച്ച് നിൽക്കുന്ന ദേവനെ കണ്ടപ്പോൾ ആരു വേഗം എണിച്ച് ചുമരിനോട് ചരിയിരുന്നു..... ഇനിയും തല്ലല്ലേയെന്ന് അവളുടെ കണ്ണുകൾ തന്നോടാപേക്ഷികും പോലെ ദേവന് തോന്നി.... നിന്നെ കഷ്ടപെടുത്താനാ ഇങ്ങോട്ടേക്ക് കൊണ്ട് വന്നത്.... പക്ഷേ ഒരിക്കലും പട്ടിണിക്ക് ഇടില്ല, അങ്ങനെ ചെയ്ൽ എന്റെ അച്ഛന്റെ ആൽമാവ് ചിലപ്പോൾ വേദനിക്കും... എന്റെ അച്ഛനെ ഓർത്ത് മാത്രം ഭിക്ഷയായി തരുന്നതാ ഞാനി ഭക്ഷണം നിനക്ക്....

കഴിക്ക്, എന്നിട്ട് ഇനിയും ഞങ്ങളെ നശിപ്പിക്കാൻ ഇറങ്ങ്..... ആരുവിന്റെ മുന്നിലേക്ക് ഭക്ഷണ പത്രം വെച്ച് കൊണ്ട് ദേവൻ പറഞ്ഞു "" അച്ഛന്റെ പേരിലാണെങ്കിൽ കുടിയും ഈ ദയ എന്നോട് കാണിച്ചതിന് നന്ദിയുണ്ട്... നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് കൊണ്ട് ആരു പറഞ്ഞു പുച്ഛത്തോടെ ആരുവിനെ ഒന്ന് നോക്കിയിട്ട് ദേവൻ പോയി ബെഡിലിരുന്നു.... ഇന്നലെ ഉച്ചക്ക് വീട്ടിൽ നിന്നിറങ്ങിയപ്പോൾ കഴിച്ചതാ, അത് കൊണ്ടാക്കാം ആരുവിന് നന്നായി വിശന്നിരുന്നു.... നിറഞ്ഞ് വരുന്ന കണ്ണുകളെ പാട്പെട്ട് തടഞ്ഞ് നിർത്തി കൊണ്ട് മുന്നിലുള്ള ഭക്ഷണ പത്രം അവൾ കൈയിലെടുത്തു.... അച്ചായന്മാരുടെ അരികിലിരുന്ന് സന്തോഷത്തോടെ കഴിച്ചിരുന്ന താൻ എത്ര പെട്ടന്ന ഇങ്ങനെയായത്, അതും ഭിക്ഷയായി കിട്ടിയ കുറച്ച് ഭക്ഷണം... തൊണ്ട കുഴിയിൽ നിന്ന് വേദനക്കൊപ്പം അപമാനവും ഉയർന്ന് വന്നു... ഇവിടെ നിൽക്കുന്ന ഒരേ നിമിഷവും, എത്ര ഞാൻ നിന്നെ സ്നേഹിച്ചോ അതിന്റെ ഇരട്ടി നിന്നെ ഇപ്പൊ വെറുക്കുവാ റം....

മനസ്സിൽ ചിന്തിച്ച് കൊണ്ട് ആരു ആ ഭക്ഷണം മുഴുവൻ കഴിച്ചു..... കരഞ്ഞ് കൊണ്ട് ഫുഡ് കഴിക്കുന്ന ആരുവിനെ കാണാൻ വയ്യാത്തത് കൊണ്ട് ദേവൻ പുറത്തേക്കിറങ്ങി പോയി.... കുറച്ച് കഴിഞ്ഞ് തിരികെ വന്നപ്പോഴേക്കും ആരു കിടന്നിരുന്നു.... നിലത്ത് കിടക്കുന്ന അവളെ കണ്ടിട്ട് സഹതാപം തോന്നിയെങ്കിലും ദേവൻ തടയാൻ പോയില്ല ,,,, ഉറക്കത്തിൽ എപ്പോഴോ ഞെട്ടിയെണിച്ച ആരുവിന് പിന്നെ ഉറങ്ങാനേ പറ്റിയില്ല... ബെഡിൽ കിടന്നുറങ്ങുന്ന ദേവനെ കണ്ടപ്പോൾ അവൾ പയ്യെ എണീച്ച് ദേവന്റെ അടുത്തേക്ക് നടന്നു... ഉറങ്ങുമ്പോൾ ദേവൻ ഒര് പാവമാണെന്ന് ആരുവിന് തോന്നി... 'എത്ര വെറുക്കാൻ ശ്രമിച്ചാലും പിന്നെയും അതിന്റെ ആയിരമിരട്ടി ഞാൻ നിന്നെ സ്നേഹിച്ച് പോകുന്നു റം..' മുഖത്തേക്ക് വീണ് കിടകുന്ന മുടി പയ്യെ ഒതുക്കി ദേവന്റെ നെറ്റിയിൽ ചുണ്ട് ചേർത്ത് കൊണ്ട് ആരു മനസ്സിൽ ചിന്തിച്ചു..

"" റാം.... ഇനിയും എന്നാ നീ എന്നെ മനസിലാകുന്നത് , നിന്റെ പഴേ ആരുവാ ഞാനെന്ന് എന്താ നിനക്ക് മനസിലാക്കാൻ പറ്റാത്തത്... നിന്റെ ആരുവിന് ഒരിക്കലും ചീത്തയാകാൻ കഴിയില്ലെന്ന് നിനക്ക് അറിയുന്നതല്ലേ, അതോ നിന്റെ ഓർമകളിൽ ഞാൻ മരിച്ചോ... അങ്ങനെയെങ്കിൽ ആ മരണം എനിക്ക്‌ സത്യമാകേണ്ടി വരും... എന്നെ.. എന്നെ ഇനിയും ഇങ്ങനെ വേദനിപ്പിക്കരുത് റം, എനിക്ക്‌ സഹിക്കാൻ കഴിയുന്നില്ല.... അവൾക്ക് മാത്രം കേൾക്കാൻ പറ്റുന്ന ശബ്‌ദതിൽ ഇടർച്ചയോടെ അവൾ പറഞ്ഞു "" ഇനിയും അവിടെയിരുന്നാൽ താൻ ഉറക്കെ കരയുമെന്ന് തോന്നിയപ്പോൾ അവൾ എണീച്ച് പോകാൻ തുടങ്ങി.... പെട്ടന്നാണ് സാരി തുമ്പിൽ ആരോ പിടിച്ച പോലെ ആരുവിന് തോന്നിയത്.... റം ആയിരിക്കുമോ...???? താൻ പറഞ്ഞതൊക്കെ കേട്ട് കാണുമോ..??? അങ്ങനെയെങ്കിൽ...????? ഞെട്ടി പിടഞ്ഞ് കൊണ്ട് ആരു വേഗം തിരിഞ്ഞ് റാം എല്ലം കേട്ടെങ്കിൽ ഇനിയും തനിക്ക് തല്ല് കിട്ടും....

അങ്ങനെയാണെങ്കിൽ രണ്ടാമത്തെ തല്ലിൽ ബോധം കേട്ട് വിഴുന്നു, അച്ചായന്മാരെ വിളിക്കുന്നു.. ആ അത് ഹരിയേട്ടൻ വിളിച്ചോളും... പിന്നെ ഹോസ്പിറ്റൽ, അവിടുന്ന് വീട്, ഒടുവിൽ ചെയ്യാത്ത കുറ്റത്തിന് ജയിലിലെക്ക് , മിഷൻ കോംപ്ലിറ്റട്... മനസ്സിൽ പലതും ചിന്തിച്ച് കൊണ്ട് ആരു ഭയത്തോടെ തിരിഞ്ഞ് നോക്കി..... പക്ഷേ ദേവൻ നല്ല ഉറക്കമായിരുന്നു.... ഉറക്കത്തിൽ അറിയാതെ തിരിഞ്ഞപ്പോൾ സാരി കൈക്കുള്ളിൽ പെട്ടതാണ്.... ഒരാശ്വാസത്തോടെ ആരു പയ്യെ ദേവന്റെ കൈ സാരിയിൽ നിന്ന് മാറ്റി , ദേവനെ ഒന്ന് നോക്കിയ ശേഷം ബാൽക്കണിയിലേക്ക് പോയി നിലാവ് നോക്കി കുറെ നേരം നിന്നും.... ഇടക്കെപ്പോഴോ ഉറക്കം കണ്ണുകളിൽ വിരിഞ്ഞപ്പോഴാണ് അവൾ പോയി കിടന്നത്.... വെളുപ്പിന് കണ്ണ് തുറന്ന ദേവൻ ആദ്യം ആദ്യം നോക്കിയത് നിലത്തേക്കായിരുന്നു , പക്ഷേ ആരു കിടന്ന സ്ഥലം ശൂന്യമായിരുന്നു ,,, ചുറ്റുമൊന്ന് നോക്കിയ ശേഷം ദേവൻ വേഗം എണീച്ച് കുളിക്കാൻ പോയി...

കുളിച്ച് വന്നപ്പോഴും റൂമിൽ ആരു ഉണ്ടായിരുന്നില്ല..... ഹാളിൽ നോകാമെന്ന് കരുതി ദേവൻ റൂമിന് പുറത്തിറങ്ങി..... ദേവ... ഞാൻ ഓഫീസിൽ പോകുവാണ് , നമ്മുടെ പുതിയ പ്രൊജക്റ്റ്‌ന്റെ കാര്യത്തിൽ ഒര് തീരുമാനം ഉണ്ടാകണം... അത് കൂടി നമ്മുക്ക് നഷ്ടമായാൽ പിന്നെ കമ്പനി എന്നെന്നേക്കുമായി ക്ലോസ് ചെയേണ്ടി വരും, കൂടെ ഇപ്പൊ ഉള്ളതും നഷ്ടമാകും, അത് പോട്ടെയെന്ന് വെക്കാം പക്ഷേ അമ്മായി, മാളും, ജയിലിൽ കിടക്കണ്ടി വരും, അറിയാലോ നിനക്ക്... വരുൺ ദേവനോടായി പറഞ്ഞു മ്മ്മ്മ് "" ഞാൻ കുറച്ച് കഴിഞ്ഞിട്ട് ഓഫീസിലേക്ക്‌ വരാം.... ദേവൻ വരുണിനോടായി പറഞ്ഞു മ്മ്മ്മ് " ശെരിയെടാ ദേവനോട് യാത്ര പറഞ്ഞിട്ട് വരുൺ ഓഫീസിസിലേക്കിറങ്ങി വരുൺ പോകുന്നതും നോക്കി ദേവൻ അവിടെ തന്നെ നിന്നും.... ' സ്വന്തം കമ്പനി നന്നായി ശ്രദ്ധിക്കതെ തന്റെ കുടുബതിന് വേണ്ടി കഷ്ടപ്പെടുന്ന വരുണിനോട് ദേവന് വലിയ ബഹുമാനം തോന്നി

" ദേവ.... നീ എന്താ മുറ്റത്തേക്ക് നോക്കി നില്കുന്നത്.... മുറ്റത്തേക്ക് വന്ന ഹരി ചോദിച്ചു ഇന്നലെ മരണത്തിന്റെ ഒര് ദേഷ്യവും ഹരിയുടെ മുഖത്തില്ലാതാത് ദേവൻ ശ്രദ്ധിച്ചു.... അത് ഹരിയേട്ടാ ഞാൻ വരുണിനെ നോക്കിയതാ, നമ്മുടെ കുടുബത്തിന് വേണ്ടി അവൻ ഒര്പാട് കഷ്ടപെടുന്നുണ്ട്, നമ്മുടെ മാളുവിന്റെ ഭാഗ്യമാ അവൻ... വരുൺ പോയ വഴിയേ നോക്കി കൊണ്ട് ദേവൻ പറഞ്ഞു മ്മ്മ്മ്മ്മ് " പക്ഷേ എന്തയാലും ഉടനെ അവരുടെ കല്യാണം നടത്താൻ കഴിയില്ലല്ലോ ദേവ... ഹരി ദേവനെ നോക്കി കൊണ്ട് പറഞ്ഞു ഇപ്പൊ വേണ്ട, മാളു നോർമ്മലയിട്ട് അവളെ പറഞ്ഞ് സമ്മതിപ്പിക്കാം.. ഹരിയേട്ടൻ പറഞ്ഞാൽ അവൾ കേൾക്കും , അവളെ കുഞ്ഞിനെ വരുൺ നല്ല പോലെ നോക്കിക്കോളും.... ഹരിയെ നോക്കി കൊണ്ട് ദേവൻ പറഞ്ഞൂ മ്മ്മ്മ്മ്മ് """"" താല്പര്യമില്ലാത്ത പോലെ ഹരി ഒന്ന് മൂളി അല്ല ദേവ ഓഫീസിലെ കാര്യങ്ങൾ നിനക്ക് കൂടി ചെയ്ത് കൂടെ...??? എനിക്ക്‌ ഓഫീസിലെ കാര്യങ്ങളെ പറ്റി ഒന്നും തന്നെ അറിയില്ല ഹരിയേട്ട ,

എല്ലാമറിയുന്നത് വരുണിനല്ലേ.... അവനെ എല്ലാം നന്നായി ചെയ്യുന്നത്.... വരുണിനോടുള്ള വിശ്വാസത്തോട് ദേവൻ പറഞ്ഞു " മ്മ്മ് " എന്നാലും നി കൂടി ചെല്ല്, അവന്‌ ഒര് സഹായമാകട്ടെ..... ഹരി പറഞ്ഞു """ ആ ഞാൻ പോകുന്നുണ്ട് കുറച്ച് കഴിഞ്ഞ്.... അല്ല ഹരിയേട്ടൻ ഇന്ന് ഹോസ്പിറ്റലിൽ പോകുന്നില്ലേ... ഉണ്ട് , ഒര് ചായ കുടിച്ചിട്ട് പോകാമെന്ന് കരുതി... ചോദിച്ചിട്ട് കുറച്ച് നേരമായി ഇത് വരെ എത്തിയില്ല... അകത്തേക്ക് നോക്കി കൊണ്ട് ഹരി പറഞ്ഞു "" ദേവു മാളുവിന്റെ റൂമിലായിരിക്കും.. ദേവൻ പറഞ്ഞു "" ദേവുനോടാല്ല, നിന്റെ ഭാര്യയോടാ ചായ ചോദിച്ചത്.... ദേവനെ നോക്കി ഒര് കള്ള ചിരിയോടെ ഹരി പറഞ്ഞു "" അപ്പോഴേക്കും ചായയുമായി ആരു അങ്ങോട്ടേക്ക് എത്തിയിരുന്നു..... ഹരിയേട്ടാ ദേ ചായ ...."" സാരിയുടെ മുന്താണി എളിയിൽ കുത്തി ,

ഒര് കുടുബിനിയെ പോലെ വരുന്നവളെ ദേവൻ അത്ഭുതത്തോടെ നോക്കി... നെറ്റിയിൽ ഒര് കുഞ്ഞ് പൊട്ട് അത് ഒഴിച്ച് ഒര് അലകാരവും അവളിൽ ഇല്ലായിരുന്നു.... പ്രതികാരത്തിന്റെ പുറത്ത് താൻ കെട്ടിയ മിന്ന് ആരുവിന്റെ കഴുത്തിൽ കിടന്ന് തിളങ്ങുന്നത് കണ്ടപ്പോൾ ദേവന് ഒര് വേദന തോന്നി """ ഹരിയുടെ ചിരിയാണ് ചിന്തയിൽ നിന്ന് ദേവനെ ഉണർത്തിയത്..... തൊട്ടടുത്തിരിക്കുന്ന തന്നെ പോലും ശ്രദ്ധിക്കാതെ എന്തൊക്കയോ പറഞ്ഞ് ചിരിക്കുന്ന ഹരിയേയും ആരുവിനെ കണ്ടപ്പോൾ ദേവന് ആദ്യം സംശയം തോന്നിയില്ല പകരം ചെറിയ കുശുമ്പ് തോന്നി... എന്നാൽ പിന്നെയത് കലിയായി മാറി.....""' ദേവന്റെ മുഖ ഭാവം ഹരിക്ക് വേഗം മനസിലായി "" നിനക്ക് ചായ വേണോ ദേവ.... കുസൃതി ചിരിയോടെ ഹരി ചോദിച്ചു """ എനിക്ക്‌ വേണ്ട , ഹരിയേട്ടൻ തന്നെയിത് കുടിച്ചാൽ മതി.... പറയാൻ പറ്റില്ല ചിലപ്പോൾ ചായയിൽ വിഷം ചേർത്ത് താരനും ചിലർ മടിക്കില്ല... ആരുവിനെ നോക്കി പുച്ഛത്തോടെ ദേവൻ പറഞ്ഞു ,,,,,

ഹരി പെട്ടന്ന് ചായ കുടിക്കുന്നത് നിർത്തി ചായയിലേക്കും ആരുവിലേക്കും മാറി മാറി നോക്കി "" അത് കണ്ടപ്പോൾ ആരു മുഖം വിർപ്പിച്ച് ഹരിയെ നോക്കി "" ആരുവിന്റെ നോട്ടം കണ്ടപ്പോൾ ഹരിക്ക് ചിരി വന്നു..... ചുമ്മാ ' എന്ന് കണ്ണ് കൊണ്ട് കാണിച്ച ശേഷം ഹരി ആ ചായ മുഴുവൻ കുടിച്ച് ഗ്ലാസ്‌ ആരുവിനെ ഏല്പിച്ചു.... അത് കണ്ട് കൊണ്ടാണ് ഹരിക്ക് ചായയുമായി ദേവു വന്നത്... ഹരിയുടെ അടുത്ത് നിൽക്കുന്ന ആരുവിനെ കണ്ടപ്പോൾ ദേവുവിന് ദേഷ്യം ഇരച്ച് കയറി """ ദേഷ്യപെട്ട് റൂമിലേക്ക് പോകുന്ന ദേവുനെ ഹരി മാത്രം കണ്ടു.... റൂമിലെത്തിയാ ഹരി ദേവുനോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും, അവൾ കേൾക്കാൻ കൂട്ടാകിയില്ല... ഇപ്പൊ അവളോട്‌ എന്ത് പറഞ്ഞിട്ടും കാര്യമില്ലന്ന് മനസിലായിപ്പോൾ പിന്നെ സംസാരിക്കാമെന്ന് കരുതി ഹരി ഹോസ്പിറ്റലെക്ക് പോകാനിറങ്ങി.... പോകാൻ നേരത്ത് ആരുവിനെ കണ്ടപ്പോൾ യാത്ര പറഞ്ഞ് ഹരി കാറിലേക്ക് കയറി '''''

ഹരിയുടെ വണ്ടി മുന്നിൽ നിന്നകന്നപ്പോൾ ആരു തിരിച്ച് അകത്തേക്ക് നടന്നു..... അപ്പോഴാണ് തന്നെ പകയോടെ നോക്കുന്ന ദേവുവിനെ ആരു കണ്ടത് , ആരു എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ദേവു റൂമിലേക്ക് കയറി പോയി..... പുറകെ പോയാലും ഒര് കാര്യമില്ലന്ന് അറിയാവുന്നത് കൊണ്ട് ആരു റൂമിലേക്ക് പോയി..... അവൾക്ക് എന്നെ ഒന്ന് നോക്കിയാൽ എന്താ...???? അഹങ്കാരി.... ഒര് ഗ്ലാസ്‌ ചായ എനിക്ക്‌ കൂടി അവൾക്ക് തരാൻ കഴിയില്ലേ..... ആരുവിനോടുള്ള ദേഷ്യം സ്വയം പറഞ്ഞ് തിർകുവായിരുന്നു ദേവൻ "" റൂമിലേക്ക് വന്ന ആരു , ദേഷ്യപ്പെട്ട് നടക്കുന്ന ദേവനെ കണ്ടെങ്കിലും അത് കാര്യമാക്കാതെ ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചു....."""" വീട്ടിലേക് വിളിക്കുമ്പോൾ എത്ര സന്തോഷതോടെയാ ആരു സംസാരിക്കുന്നതെന്ന് ദേവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.....

ഒരേ കാര്യം പറയുമ്പോഴും അവളുടെ കണ്ണുകളുടെ ചലനം എവിടേയോ കണ്ട് മറന്ന പോലെ ദേവന് തോന്നി...... കൂടുതൽ നേരം അവളെ നോക്കുന്നത് ശെരിയല്ലന്ന് തോന്നിയപ്പോൾ ദേവൻ റൂമിന് പുറത്തിറങ്ങി "" ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കൊണ്ടിരുന്നപ്പോഴാണ് വിജയൻ മാളുവിന്റെ വരുണിന്റെ കാര്യം എടുത്തിട്ടത്...... അത് വല്ല്യച്ചാ , ഡോക്ടർ പറഞ്ഞത് ഡെലിവറി കൊണ്ട് മാളു നോർമ്മാല്ലകുമെന്ന, അങ്ങനെയെങ്കിൽ അത് കഴിഞ്ഞ് നടത്തിയാൽ പോരെ.... ഇപ്പോഴത്തെ അവസ്ഥയിൽ അവൾ എന്തായാലും കല്യാണതിന് സമ്മതിക്കില്ല.. ദേവൻ പറഞ്ഞു "" പക്ഷേ അത് വരെ കാത്തിരുന്നാൽ നമ്മുക്ക് അവളെ നഷ്ടമാകും ദേവേട്ടാ... വേണി വേഗം പറഞ്ഞു """" അതിന് ദേവൻ മറുപടിയൊന്നും പറഞ്ഞില്ല..... ദേവ, ഇപ്പോ തന്നെ മാളുവിന്റെ മനസ്സിൽ ആവിശമില്ലാത്തതൊക്കെ അലീനാ കുത്തിനിറച്ചിരിക്കുവാ.... ഇനിയും അത് തുടർന്നാൽ ചിലപ്പോൾ മാളുവിനെ അവർ കൊണ്ട് പോകും....

കഴിക്കുന്നത് നിർത്തി വിജയൻ പറഞ്ഞു "" ഇല്ല വെല്ല്യച്ചാ , അവർ കൊണ്ട് പോകില്ല... അവൾക്കുമാറിയം ഡെലിവറി കൊണ്ട് മാളു നോർമ്മാലാകുമെന്ന് , അത് കൊണ്ട് അവർ അതിന് ശ്രമിക്കില്ല.... പിന്നെ അത് മാത്രമല്ല ഹരിയേട്ടനും പറഞ്ഞു മാളു നോർമ്മലാക്കുമ്പോൾ കല്യാണം നടത്തിയാൽ മതിയെന്ന്... """ മ്മ്മ്മ് "" വിജയൻ ഒന്നമർത്തി മൂളി "" ❤️❤️❤️❤️❤️❤️❤️❤️ എവിടെ തുടങ്ങുമെന്നറിയാതെ ഇരിക്കുവായിരുന്നു ആരു..... പകല് പോലെ സത്യങ്ങളെല്ലം മുന്നിലുണ്ടെങ്കിലും ഒന്നിനും തെളിവുകൾ ഇല്ല..... തെളിവുകൾ അന്വേഷിച്ച് പോയാൽ അവസാനം എത്തിചേരുന്നത് തന്നിൽ തന്നെയാണ്.... ശ്വാസം നിട്ടിയെടുത്ത് കൊണ്ട് ആരു ചിന്തിച്ചു.... """ ആരുസെ.... ഇത് ആരാണെന്ന് പറയാമോ ....? പുറകിലൂടെ വന്ന് കണ്ണ് പൊത്തികൊണ്ട് മാളു ചോദിച്ചു "" ഇതെന്റെ മാളൂട്ടിയാണല്ലോ.. ചിരിയോടെ മാളുവിന്റെ കൈയിൽ പിടിച്ച് കൊണ്ട് ആരു പറഞ്ഞു " ചിരിയോടെ മാളു ആരുവിന്റെ അടുത്തിരുന്നു....

എന്താണ് രാവിലെ തന്നെ ഒരു സോപ്പിങ്.... മാളുവിന്റെ കവിളിൽ ചെറുതായി നുള്ളികൊണ്ട് ആരു ചോദിച്ചു "" എനിക്കെ...... ആ പറഞ്ഞോ..... എനിക്കെ.... കുഞ്ഞാവായുടെ അച്ഛനെ കാണണം..... കൊഞ്ചി ക്കൊണ്ട് പറയുന്ന മാളുവിനെ ആരു കണ്ണ് മിഴിച്ച് നോക്കി ഇപ്പോഴോ ....? ഇപ്പോ കാണണം.... അവസാനത്തെ അടവ് എന്ന പോലെ മാളു വിതുമ്പാൻ തുടങ്ങി ,, മാളു നല്ല കൂട്ടിയല്ലേ , നല്ല കുട്ടികൾ കരയാൻ പാടില്ല.... കരയാതിരുനാൽ കാണിച്ച് തരാം... മാളുവിന്റെ കണ്ണുകൾ തുടച്ച് കൊണ്ട് ആരു പറഞ്ഞു അത് കേൾക്കണ്ട താമസം മാളുവിന്‌ സന്തോഷമായി...... എന്നാൽ കാണിച്ച് താ.... ഇപ്പോ അല്ലാ, കുളിച്ച് സുന്ദരിയായി ഭക്ഷണമെക്കെ കഴിച്ചാൽ കാണിച്ച് തരാം "" സത്യം... വിടർന്ന മിഴിയോടെ മാളു ചോദിച്ചു "" മ്മ്മ് "" സത്യം..... മാളു പോയി കുളിച്ചിട്ട് വാ.... എന്നാൽ ആരുസ് എന്നെ കുളിപ്പിക്കുമൊ....??

കുളിപ്പിക്കലോ.... വാ.... ആരു വേഗം മാളുവിന്റെ റൂമിൽ പോയി ഡ്രസ്സ്‌ എടുത്ത് കൊണ്ട് വന്ന് മാളുവിനെ കുളിപ്പിച്ച് , മുടിയൊക്കെ കെട്ടി, പൊട്ടും തൊട്ട് കൊടുത്ത് സുന്ദരിയാക്കി...... ഇനി മാളു പോയി ചായ കുടിച്ചിട്ട് വാ... ദേവൂനോട് പറഞ്ഞാൽ എടുത്ത് തരും.... ചായ എനിക്ക്‌ ആരുസ് തന്നാൽ മതി... കൊഞ്ചി ക്കൊണ്ട് മാളു പറഞ്ഞു " അത്... മാളൂന് എന്നും ദേവൂവല്ലേ തരുന്നത്, ഇന്നും ദേവൂ തരും... ദേവൂന്റെ ദേഷ്യമറിയുന്നത് കൊണ്ട് ‌ ആരു പറഞ്ഞു വേണ്ട... എനിക്ക് നീ തന്നാൽ മതി.... വാശിയോട് മാളു പറഞ്ഞു ''' ആ തരാം, തരാം.... അതൊക്കെ പോട്ടെ ഈ ആരുസ് എന്നാ പേര് എവിടുന്നാ കിട്ടിയത്.... സംശയത്തോടെ ആരു ചോദിച്ചു അത് കുഞ്ഞാവയുടെ അച്ഛൻ വിളിച്ചപ്പോൾ ഞാൻ കേട്ടല്ലോ... ഞാനും ഇനി അങ്ങനെയാ വിളിക്കുവാ.... ചിരിച്ചോണ്ട് മാളു പറഞ്ഞു

"" ആണോ..... മാളുവിന്റെ തടി പിടിച്ചു കൊണ്ട് ആരു ചോദിച്ചു "" അതേയ്...... ആരു ഒര് ചിരിയോടെ ഫോൺ എടുത്ത് ജസ്റ്റിയെ വിളിച്ചു എന്താ ആരു പിന്നെയും വിളിച്ചത്... എന്തേലും കുഴപ്പമുണ്ടോ.....?? പേടിയോടെ ജസ്റ്റി ചോദിച്ചു എനിക്ക്‌ കുഴപ്പമെന്നുല്ല ജസ്റ്റിച്ചാ.... ദേ ഇവിടെ ഒരാൾക്ക് രാവിലെ തന്നെ അച്ചായനെ കാണാണമെന്ന് പറഞ്ഞ് വാഴകാ , അത് കൊണ്ട് വിളിച്ചതാ.. നെറ്റ് ഒന്ന് ഓണാക്കുമോ ...?? ജസ്റ്റിക്ക്‌ അപ്പൊ തന്നെ കാര്യം മനസിലായി.... അവൻ പെട്ടന്ന് കോൾ കട്ടക്കി, നെറ്റ് ഓൺ ചെയ്ത് വീഡിയോ കാൾ ചെയ്തു "" ആരു കോൾ എടുത്തപ്പോൾ തന്നെ മാളു അവളുടെ കൈയിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് മേടിച്ച് സംസാരിക്കാൻ തുടങ്ങി........ ആരു വേഗം അടുക്കളയിൽ പോയി ആരും കാണാത്ത മാളുവിന് ഭക്ഷണം എടുത്ത് കൊണ്ട് വന്നു.... ആരേലും കണ്ടാൽ സമ്മതിക്കില്ലന്ന് അവൾക്ക് അറിയാമായിരുന്നു..... എന്തക്കയോ പൊട്ടത്തരങ്ങൾ പറയുന്ന മാളുവിനെ കണ്ടപ്പോൾ ജസ്റ്റിക്ക് വാത്സല്യവും, പ്രണയവും ഒരേ പോലെ തോന്നി......

മാളുവിന് ഭക്ഷണം കൊടുത്ത് കൊണ്ട് ആരു, ജസ്റ്റിയോട് സംസാരിക്കുന്നുണ്ടായിരുന്നു.... എന്തിനാ ആരുസ് കുഞ്ഞാവയുടെ അച്ഛനെ അച്ഛയാ ' എന്ന് വിളികുന്നത്... ആരും,ജസ്റ്റി, സംസാരികുന്നത് കണ്ട് നിഷ്കളങ്കമായി മാളു ജസ്റ്റിയോട് ചോദിച്ചു..... അത്.... ഞാൻ ആരുന്റെ അച്ചായൻ ആയത് കൊണ്ട്...... അപ്പൊ കുഞ്ഞാവയുടെ അച്ഛൻ എന്റെ അച്ചായൻ അല്ലേ ....??? വിതുമ്പി കൊണ്ട് മാളു ചോദിച്ചു ആണല്ലോ.... മാളുവിന്റെ കുടെയാ.... സ്നേഹത്തോടെ ജസ്റ്റി പറഞ്ഞു ആണോ..... എന്നാൽ ഞാൻ അച്ഛയാ' എന്ന് വിളിക്കട്ടെ.... കൊഞ്ചിക്കൊണ്ട് മാളു ചോദിച്ചു """ ആഹ് എന്നാൽ എന്റെ മാളുട്ടി ഇച്ചായ എന്ന് വിളിച്ചോ.... മാളുവിനെ തന്നെ നോക്കികൊണ്ട് ജസ്റ്റി പറഞ്ഞു """ ഇച്ഛയാ...... സ്നേഹത്തോടെ മാളു ജസ്റ്റിയെ വിളിച്ചു അത് കേട്ടപ്പോൾ എന്തന്നില്ലാത്ത ഒര് സന്തോഷം ജസ്റ്റിക്ക് തോന്നി.....

ആരുവിന് ജസ്റ്റിയുടെ മാറ്റം കണ്ടപ്പോൾ ചെറിയ ഭയം തോന്നി , അതെ പോലെ ആരുവിന്റെ അടുത്തായി കിടക്കുന്ന ലാലിക്കും മനസിലായി പണി വരാൻ പോകുവാണെന്ന്.... അരുതാത്തതൊന്നും ജസ്റ്റിയുടെ മനസ്സിൽ തോന്നല്ലേയെന്ന് ആരു പ്രാത്ഥിച്ചു "" മാളുവിന് ഭക്ഷണം കൊടുത്ത പത്രം അടുക്കളയിൽ വെക്കാൻ പോയപ്പോഴാണ് ദേവനെ യാത്രയാകുന്ന വേണിയെ ആരു കണ്ടത്..... ആരുനെ കണ്ടപ്പോൾ വേണി ഒന്നുടെ ദേവനോട് ചേർന്ന് നിന്നും...... അത് കണ്ടപ്പോൾ അവരെ ഒന്ന് പുച്ഛത്തോടെ നോക്കിയിട്ട് ആരു റൂമിലേക്ക് പോയി..... ദേവൻ പോയി കഴിഞ്ഞ് ആരുവിനെ കാണാൻ വേണ്ടി റൂമിൽ വന്ന വേണി കാണുന്നത് , ജസ്റ്റിയോട് സംസാരിക്കുന്ന മാളുവിനെയാണ്..... ഓഹ് ' അപ്പൊ ഇത് നിന്റെ പ്ലാൻനാണല്ലേ...??? ബോധം ഇല്ലാത്ത ഇവളുടെ മനസ്സിൽ നിയാണല്ലേ ഒരെന്ന് കുത്തി നിറക്കുന്നത്.... പക്ഷേ നിയെന്ത് ചെയ്താലും കാര്യവുമില്ല അലീനാ , ഈ കുടുംബം ഇനി ഒരിക്കലും പഴേ പോലെയാകില്ല...

അതേപോലെ നീ പറയുന്നതൊന്നും ഇവിടെയാരും വിശ്വാസിക്കാനും....'''' അത് എനിക്കാറിയാം വേണി , എന്നെ ഇവിടെ ആരേലും വിശ്വാസിക്കുമായിരുന്നെൽ ഞാനാദ്യം പറയുമായിരുന്നു, വിഷ്ണുവിന്റെ നെഞ്ചിലേക്ക് കത്തി കുത്തി ഇറക്കിയാ മുഖം മറച്ച ആ രൂപം നിന്റെ ചേട്ടൻ വരുൺ ആണെന്ന്.... സ്വത്തിനും പണത്തിനും വേണ്ടി നിന്റെ അപ്പനാ വരുണിനെ കൊണ്ട് ഇതൊക്കെ ചെയ്യിച്ചതെന്ന്...... ഞങ്ങളാ ഇതൊക്കെ ചെയ്തതെന്ന് തെളിയിക്കുന്ന എന്ത്‌ തെളിവാ നിന്റെൽ ഉള്ളത്...??? പുച്ഛത്തോടെ വേണി ചോദിച്ചു """ അതാ കുഴപ്പം..... ഒര് തെളിവും ഇല്ലാ, തെളിവുകൾ തേടി ഞാൻ പോയാൽ, അത് എന്നിൽ തന്നെ അവസാനിക്കും..... അത് നിനക്ക് അറിയാലോ... അപ്പൊ പിന്നെ കൂടുതൽ പ്രശ്നങ്ങൾക്ക് നിൽകാതെ ഇവിടുന്ന് പോകുന്നതല്ലേ അലീന നല്ലത്..... അങ്ങനെ വെറുതെ പോകാനല്ല വേണി ഞാൻ ഇങ്ങോട്ടേക്ക് വന്നത്.... ഒക്കെ അവസാനിപ്പിക്കാൻ വേണ്ടിയാ, അതിന് കഴിഞ്ഞില്ലകിൽ ഈ അലീന പിന്നെ ജീവനോടെ ഉണ്ടാകില്ല....

വെല്ല് വിളിയോടെ ആരു പറഞ്ഞു """ എങ്കിൽ നീ മരിക്കാൻ തയാറായിക്കോ... കാരണം നിനക്ക് ഒരിക്കലും ഇതിന്റെ പുറകിലെ സത്യം കണ്ട് പിടിക്കാൻ കഴിയില്ല അലീനാ.. വേണിയുടെ പുറകെ നടന്നാൽ നിനക്കൊന്നും കിട്ടില്ല.... അടങ്ങാത്ത പകയോടെ ഈ കുടുബത്തിന്റെ നാശത്തിനായി കാത്തിരിക്കുന്നവരുണ്ട്... അത് ഒര് പക്ഷേ ഞാനോ, എന്റെ ഏട്ടൻ വരുണോ അല്ലങ്കിൽ നിന്നെ സപ്പോർട്ട് ചെയ്യുന്ന നിന്റെ ഹരിയെട്ടാനെ ആക്കാം.... അതുമല്ലെങ്കിൽ വെളിച്ചത് വരാനാഗ്രഹിക്കാതാ മറ്റൊരാക്കില്ലും... അതാരാണെന്ന് നിനക്ക് ഒരിക്കലും കണ്ട് പിടിക്കാൻ കഴിയില്ല..... ധൈര്യയത്തോടെ വേണി പറഞ്ഞു """ അത് നിന്റെ വെറും തോന്നൽ മാത്രമാണ് വേണി... ഒന്നും നഷ്ടപ്പെടാതെ എല്ലാം നേടിയെടുക്കാനാ ഞാൻ ശ്രമിക്കുന്നത്, അല്ലായിരുന്നെൽ നിന്റെ മുഖമൂടി ഞാൻ വലിച്ച് കിറിയേനെ..... നിനക്ക് പറ്റുമെങ്കിൽ നീ ചെയ്ത് കാണിക്ക്.... ഞാൻ നിന്നെ വെല്ല് വിളിക്കുവാ, പറ്റുമോ നിനക്ക് എന്നെ തോൽപിക്കാൻ ....?? ""

പറ്റും,,,, ആരു ഉറപ്പോടെ പറഞ്ഞു Okey,,, എന്നാൽ തുടങ്ങാം നമ്മുക്ക്... ആരുവിനോട്‌ പറഞ്ഞ ശേഷം മാളുവിനെ ഒന്ന് നോക്കി വേണി റൂം വിട്ടിറങ്ങി പോയി.... റൂമിലെ ബഹളം ഒന്നുമറിയാതെ മാളു ജസ്റ്റിയോട് സംസാരിക്കുവായിരുന്നു... ഇടക്ക് എപ്പോഴോ മാളുവിന്റെ മിഴികൾ അടയുന്നത് കണ്ടപ്പോൾ ആരു ഫോൺ മേടിച്ച് അവളെ ഉറക്കാൻ കിടത്തി "" ജസ്റ്റിച്ചാ നമുക്ക് വേണിയെ കുറിച്ച് ഒന്ന് അന്വേഷിച്ചലോ....???? നമ്മൾ ഒരിക്കൽ അന്വേഷിച്ചതല്ലേ എന്നിട്ട് എന്തേലും അറിഞ്ഞോ.... ഇല്ലല്ലോ... അവൾ ആളു ക്ലിയർയറാണ് """" പക്ഷേ ഇപ്പോ അവളുടെ പെരുമാറ്റ രീതി .....?????? അത് അവളുടെ ഗതികേട് കൊണ്ടായിരികും..... വരുൺ ഭീഷണി പെടുത്തി കാണും..... മ്മ്മ്മ് """ ചിലപ്പോഴയിരിക്കും..... കാരണം ഞാനിവിടെ വന്നപ്പോൾ അവൾ എന്നോട് സംസാരിച്ചത് ആരെയോ പേടിച്ചെന്ന പോലെയാ ,

എന്നാൽ ഇപ്പോൾ അങ്ങനെയല്ല... എന്തായാലും അവളിൽ ഒര് കണ്ണ് വേണം , ഒര്പക്ഷെ അലീനയായി എല്ലായിടത്തും എത്തുന്നത് ആരാണെന്ന് അവൾക്ക് അറിയാമെങ്കിലോ...? അല്ലകിൽ.... അല്ലകിൽ അവൾ തന്നെയാണ് അലീന ' എങ്കിലോ....? സംശയത്തോടെ ആരു പറഞ്ഞു " ഏയ്യ് ഒരിക്കലുമില്ല..... കരണം വിഷ്ണു കൊല്ലപ്പെടുന്ന സമയത്ത് അലീനാ അവിടെയുണ്ടായിരുന്നു.... അതെ സമയം വേണി ബാംഗ്ലൂർ അവളുടെ കോളേജിലും, അത് കൊണ്ട് ഒരിക്കലും അലീന'യായി ഇവിടെ എല്ലാവരുടെ മുന്നിൽ ചെല്ലുന്നത് വേണിയാല്ല അത് ഉറപ്പാണ്... ജസ്റ്റി പറഞ്ഞു ''' മ്മ്മ്മ് """ എന്തായാലും നമ്മുക്ക് നോക്കാം, രണ്ട്‌ ദിവസത്തിനുള്ളിൽ എന്തേലും വഴി കണ്ടെത്താം നീ ടെൻഷനാകണ്ടാ.... മ്മ്മ്മ്മ് """ എന്നാൽ ഞാൻ വൈകുന്നേരം വിളിക്കാം അച്ചായാ.... ആരു ഫോൺ കട്ട്‌ ചെയ്ത് കുറച്ച് നേരം എന്തോ ആലോചിച്ചിരുന്നു പിന്നെ അതെ ആലോചനയോടെ ബാൽക്കണിയിലേക്ക് പോയി.....

ഇവിടെ വന്നത് എല്ലം നേരെയാകാനാ പക്ഷേ താൻ ഇപ്പോ ഇരുട്ടിലാ നില്കുന്നതെന്ന് ആരുവിന് ഉറപ്പായി """" ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ദേവ എന്തായി ഓഫീസ് കാര്യങ്ങൾ..... വൈകുനേരം ചായ കുടിച്ചോണ്ടിരുന്നപ്പോഴാണ് ഹരി ദേവനോട് ഓഫീസ് കാര്യങ്ങൾ തിരക്കിയത് ''' പുതിയ പ്രൊജക്റ്റ്‌ നമ്മുക്ക് തന്നെ കിട്ടും ഹരിയേട്ടാ , അത് ഉറപ്പാണ്‌.... അതോട് കൂടി എല്ലം നേരെയാകും, പിന്നെ ആരെ പേടിക്കണ്ട, നമ്മുക്ക് നഷ്ടമായതിനൊക്കെ പകരം ചോദിച്ച് തുടങ്ങാം... അരികിലേക്ക് വരുന്ന ആരുവിനെ നോക്കി കൊണ്ട് ദേവൻ ഹരിയോട് പറഞ്ഞു """ ആരുവിന്റെ നോട്ടം ഹരിയിലയിരുന്നു , അവൾക്ക് തന്നോട് എന്തോ പറയാനുണ്ടെന്ന് ഹരിക്ക് തോന്നി " അപ്പോഴാണ് വരുണിന്റെ കാർ മുറ്റത്ത് വന്ന് നിന്നത് , അതിൽ നിന്ന് സന്തോഷത്തോടെ വരുൺ ഇറങ്ങി വന്നു.... ദേവ.... നമ്മുടെ പ്രൊജക്റ്റിൽ ആ അമേരിക്കൻ കമ്പനിക്ക് ഇന്റെർസ്റ് ഉണ്ട് , അത് നമ്മുക്ക് തന്നെ കിട്ടും, സൊ നമ്മുടെ എല്ലാം പ്രശ്നവും തിരൻ പോകുവാ.... സന്തോഷത്തോടെ വരുൺ പറഞ്ഞു അത് കേട്ടപ്പോൾ വീട്ടിൽ എല്ലാവർക്കും സന്തോഷമായി , പക്ഷേ ആരുവിനും ഹരിക്കും അറിയാമായിരുന്നു ഒന്നും നടക്കില്ലെന്ന്, വരുണിന്റെ അഭിനയം മാത്രമാണ് ഇതെന്ന്..... ദേവ.....

ദേ ഈ പെൻഡ്രൈവ് നിന്റെ കൈയിൽ വെച്ചോ , കുറച്ച് ഡേയ്‌സ് കഴിയുമ്പോൾ അമേരിക്കൻ കമ്പനിക്ക്‌ കൈ മാറേണ്ടതാണ്.. വരുൺ പെൻഡ്രൈവ് ദേവനെ ഏല്പിച്ചിച്ച് കൊണ്ട് പറഞ്ഞു എല്ലാം നേരെയാകാനുള്ള അവസാന വഴിയാണ് അതെന്ന് കരുതി ദേവൻ ആ പെൻഡ്രൈവ് കൈയിക്കുള്ളിൽ സുരഷിതമായി പിടിച്ചു...... ഹരിയെ കാണാതെ അന്വേഷിച്ച് നടന്ന ദേവു കാണുന്നത് ആരുവിനോട് സംസാരിച്ച് നിൽക്കുന്ന ഹരിയെയായിരുന്നു.... അവര് സംസാരിച്ച് കഴിയുന്നത് വരെ ദേവൂ കാത്തിരുന്നു , ഹരി പോയ്‌ കഴിഞ്ഞ് ആരുവിനെ കൊല്ലാനുള്ള ദേഷ്യത്തോടെ അവൾ ആരുവിന്റെ അടുത്തേക്ക് പോയി അവളോട് ദേഷ്യപ്പെടാൻ തുടങ്ങി.... അത് കണ്ട് കൊണ്ടാണ് വേണി അങ്ങോട്ടേക്ക് വന്നത്.... ദേവുവിന്റെ കൂടെ വേണി കൂടി ഒരെന്ന് പറയാൻ തുടങ്ങിയപ്പോൾ ആരുവിന്റെ കൈയിൽ നിന്ന് പോയി , കരണം പുകച്ചോരടിയായിരുന്നു വേണിക്ക് ഉള്ള ആരുവിന്റെ മറുപടി....

ഇനി നിന്റെ വായിൽ നിന്ന് മോശമായി ഒര് വാക്ക് എന്നെയും ഹരിയേട്ടനെ ചേർത്ത് പറഞ്ഞാൽ....!!!! പിന്നെ ഇതായിരിക്കില്ല മറുപടി... ഒര് ഒതകിതോടെ ആരു വേണിയെ നോക്കി പറഞ്ഞിട്ട് റൂമിലേക്ക് പോയി ''''' ലാപ്പിൽ കാര്യമായി എന്തോ ചെയ്തിരുന്ന ദേവൻ, ദേഷ്യപ്പെട്ട് റൂമിലേക്ക് വരുന്ന ആരുവിനെ ഒന്ന് നോക്കി..... ദേ നിങ്ങളുടെ മുറപ്പെണ്ണിനോട് മര്യാദക്ക് സംസാരിക്കാൻ പറഞ്ഞോ... നിങ്ങളോട് ഞാൻ കാണിക്കുന്ന പരിഗണന അവളോട്‌ കാണിക്കില്ല , ശരീരം നൊന്താൽ ഞാൻ സഹിക്കും, മനസ്സ് നൊന്തൽ പിന്നെ ഞാൻ എന്താ ചെയ്യുവായെന്ന് പറയാൻ പറ്റില്ല... അത് കൊണ്ട് അവളോട്‌ അടങ്ങിയിരിക്കാം പറഞ്ഞോ.. ദേഷ്യത്തിൽ ദേവാനോട് പറഞ്ഞിട്ട് ആരു ഫോൺ എടുത്ത് ബാൽകാണിയിലേക്ക് പോയി...... എന്താ കാര്യമെന്ന് അറിയില്ലെങ്കിലും വേണിയും ആരും തമ്മിൽ എന്തോ വഴക്കുണ്ടായിയെന്ന് ദേവന് മനസിലായി....

ആരു പോയ വഴിയെ ചിരിയോടെ നോകിയ ശേഷം ദേവൻ അവന്റെ പണി തുടർന്നു.... കുറച്ച് കഴിഞ്ഞപ്പോൾ ആരു റൂമിലേക്ക് വന്നു... ദേവനെ ശ്രദ്ധിക്കാതെ റൂമിന്റെ സൈഡിൽ വെച്ച തന്റെ ബാഗ് തുറന്ന് ഡ്രസ്സ് എടുത്ത് കുളിക്കാൻ പോയി... ദേവന് അത് കണ്ടപ്പോൾ ചെറിയ വിഷമം തോന്നി എങ്കിലും അവനത് പുറത്ത് കാണിച്ചില്ല.... കുളി കഴിഞ്ഞ് തിരികെ വന്ന് മുടി തോർത്തുന്നവളെ ആദ്യമായി കാണും പോലെ ദേവൻ നോക്കി..... വേണിയും, അലീനയും തമ്മിൽ ഒര് പാട് വ്യതിയാസമുണ്ടെന്ന് ദേവന് ചിന്തിച്ച്... തന്റെ മനസിലുള്ള പെൺകുട്ടിയെ പോലെയെയല്ല അലീന, പക്ഷേ വേണി അങ്ങനെയാണ്..... എങ്കിലും വേണിയോട് തോന്നാത്ത ഒരിഷ്ടമാണ് അലീനയോട് തോന്നുന്നത്...... പുറകിലാരോ വന്ന് നിന്ന പോലെ തോന്നിയപ്പോഴാണ് ആരു തിരിഞ്ഞ് നോക്കിയത്..... തൊട്ട് പുറകിൽ തന്നോട് ചേർന്ന് നിൽക്കുന്ന ദേവനെ കണ്ടപ്പോൾ ആരുവിന് ശരീരത്തിൽ ഒര് വിറയൽ പോലെ തോന്നി......

പിടയുന്ന അവളുടെ മിഴികളും, വിറക്കുന്ന ചുണ്ടും, കണ്ടപ്പോൾ ദേവൻ പോലും അറിയാതെ ദേവൻ അവളെ ചേർത്ത് പിടിച്ചു.... തന്റെ മുഖത്താകെ പരുത്തുന്ന ദേവന്റെ മിഴികൾ കണ്ടപ്പോൾ ആരുവിന്, തന്നെ നഷ്ടമാകുന്ന പോലെ തോന്നി..... ആരുവിനെ തന്നെ നോക്കി നിന്ന ദേവന്റെ മനസിലേക്ക് പെട്ടന്ന് ചോരയിൽ കുളിച്ച് കിടക്കുന്ന വിഷ്ണുവിന്റെ രൂപവും, കരിഞ്ഞ് മുഖം പോലും വെക്തമല്ലാത്ത അച്ഛന്റെ രൂപവും, തെളിഞ്ഞ് വന്നു.... അത് വരെ അവളോട് തോന്നിയ സ്‌നേഹം ഒര് നിമിഷം കൊണ്ട് വെറുപ്പകുന്നത് ദേവൻ അറിയുന്നുണ്ടായിരുന്നു..... തന്നെ ഇത്ര നേരം പ്രണയത്തോടെ നോക്കിയ ദേവന്റെ മിഴികളിൽ പെട്ടന്ന് വെറുപ്പ് നിറഞ്ഞപ്പോൾ ആരുവിന്റെ മിഴികൾ നിറഞ്ഞ് വന്നു , ഒപ്പം തന്നെ സ്‌നേഹത്തോടെ ചേർത്ത് പിടിച്ച കൈകൾ ശരീരത്ത് വേദന നൽകുന്നതും ആരു അറിയുണ്ടായിരുന്നു.....

എന്നിൽ നിന്ന് നീ ഒരിക്കലും സ്‌നേഹം പ്രതീക്ഷിക്കരുത് അലീനാ... കരണം നീ എനിക്ക്‌ നൽകിയ വേദനക്ക് മരുന്ന് ഇല്ല..... ആ മുറിവ് ഉണങ്ങുന്ന വരെ നീ വേദനിച്ച് ഇവിടെ കഴിയേണ്ടി വരും... പകയോടെ ആരുനോട് പറഞ്ഞിട്ട് ദേവൻ ഇറങ്ങി പോയി """" ആ മുറിവ് വേഗം ഉണങ്ങും റാം... പക്ഷേ നീ ഇപ്പൊ എനിക്ക് തരുന്ന ഈ മുറിവിന്റെ നിറ്റലിൽ ഞാനന്ന് കൂടെ കാണുമോയെന്നറിയില്ല.... .? വേദനയോടെ ആരു സ്വയം പറഞ്ഞു അന്ന് പിന്നെ ആരു ഉറങ്ങിയാ ശേഷമാണ്‌ ദേവൻ റൂമിലേക്ക് വന്നത്... നേരം വെളുത്തെണിച്ചപ്പോഴും ദേവൻ ആരുവിനെ ശ്രദ്ധിക്കൻ പോയില്ല, അവൾക്ക് അത് പ്രതിയേകിച്ച് വേദന ഒന്നും ഉണ്ടാകില്ല ..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story