പ്രണയ പ്രതികാരം: ഭാഗം 32

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

വേറെ കുഴപ്പമെന്നുമില്ലാതെ ദിവസങ്ങൾ കടന്ന് പോയി..... ആ സമയമെക്കെ ജസ്റ്റി മാളുവിനോട് കൂടുതലടുത്തു, ദേവനാണേൽ ആരുവിനോട് കൂടുതൽ വെറുപ്പായി തുടങ്ങി, എങ്കിലും അതൊന്നും കാര്യമാകാതെയും പരാതി പറയാതെയും അവിടെ തന്നെ നിന്ന് തെളിവുണ്ടാക്കാൻ ശ്രമിച്ച് ആരു തളർന്നു....""" ഇന്നാണ് അമേരിക്കൻ കമ്പനിക്ക് പെൻഡ്രൈവ് കൈ മാറുന്നത്..... അതെങ്കിലും നടക്കാണെയെന്ന് പ്രാർത്ഥിച്ചാണ് രാവിലെ ദേവൻ എണീച്ചത്... തണുപ്പടിച്ച് നിലത്ത് കിടന്നുറങ്ങുന്ന ആരുവിനെ കണ്ടപ്പോൾ ദേവന് സഹതാപം തോന്നി.. ബെഡ്ഷീറ് എടുത്ത് അവളെ പുതപ്പിച്ചാ ശേഷം ദേവൻ കുളിക്കാൻ പോയി , കുളിച്ച് വന്നപ്പോഴേക്കും വരുൺ ഓഫീസിൽ പോകാൻ റെഡിയായിരുന്നു.... വരുൺ നീ ഈ ഫയൽ പിടിച്ചോ , ഇതിലുണ്ട് നമ്മുക്ക് ആവിശമുള്ളത്...

ദേവൻ കൈയിലുള്ള ഫയൽ വരുണിനെ ഏല്പിച്ചു.... വരുണും ദേവനും പോകുന്നത് കണ്ട് കൊണ്ടാണ് ആരു അങ്ങോട്ടേക്ക് വന്നത്... എന്താണെന്നറിയാത ഒര് പേടി തോന്നി ആരുവിന്...... ആരു നീ എന്താ മുറ്റത്തേക്ക് നോക്കി നിൽകുന്നത്... കൈയിൽ കോഫിയുമായി അങ്ങോട്ടേക്ക് വന്ന ഹരി ചോദിച്ചു അവരുടെ പോക്ക് കണ്ടില്ലേ ഹരിയേട്ടാ, അത് എന്തിന് വേണ്ടിയാന്നെന്ന് എനിക്ക്‌ മാസിലാകുന്നില്ല...???? അതിൽ സംശയിക്കാനൊന്നുല്ലാ, പതിവ് പോലെ നിനക്കുള്ള എന്തോ വലിയൊര് പണി വരാൻ പോക്കുന്നുണ്ട്.. തമാശ പോലെ ഹരി പറഞ്ഞു..... ഹരി പറഞ്ഞത് തമാശയാണേലും അത് അങ്ങനെ നടക്കുവെന്ന് ആരുവിന് നന്നായറിയാമായിരുന്നു.... അല്ല ആരു നമ്മുക്ക് ഇന്ന് വീട്ടിൽ പോയാലോ,

അവിടെ എല്ലാവർക്കും നിന്നെ കാണാൻ ആഗ്രഹമുണ്ട് , ഇന്നലെ അമാലേച്ചി എന്റെ കൂടെ വന്നോട്ടെയെന്ന് ചോദിച്ചതാ , ഞാൻ പറഞ്ഞു നിന്നെ കൂട്ടി കൊണ്ട് വരന്ന്... എനിക്കുമുണ്ട് ഹരിയെട്ടാ അവരെ കാണാനാഗ്രഹം പക്ഷേ എന്ത് ചെയ്യാനാ, അങ്ങോട്ടേക് പോയാൽ പിന്നെ തിരികെ വരാൻ തോന്നില്ല..... ഇന്നലെ അപ്പച്ചിയുടെ വക നല്ല സൂപ്പർ ബീഫ് വരട്ടിയത് ഉണ്ടായിരുന്നു , യാ.... എന്നാ ടെസ്റ്റ്‌ ആണെന്നറിയാമോ...? നിനക്കും തന്ന് വിടാൻ നോക്കിയതാ സണ്ണിച്ചൻ , ഞാൻ പിന്നെ വേണ്ടാന്ന് പറഞ്ഞ്, നിന്നെ മനസ്സിൽ സകൽപ്പിച്ച് മുഴുവൻ തിന്ന് തീർത്തു... ആരുവിനെ കൊതിപ്പിച്ച് കൊണ്ട് ഹരി പറഞ്ഞു """ ദുഷ്ട.... അതെന്താ കൊണ്ട് വരാത്തത് , എനിക്ക്‌ ഇഷ്ട്ടമാണെന്നറിഞ്ഞുടെ... മുഖം വീർപ്പിച്ചോണ്ട് ആരു ചോദിച്ചു """ പിന്നെ നല്ല കാര്യമായി...

അത് കൊണ്ട് ഇങ്ങോട്ടേക്കെങ്ങാനും കയറുന്നത് കണ്ടിട്ട് വേണം നിന്റെ കെട്ടിയോൻ എന്നെ വലിച്ച് കിറാൻ... അല്ലകിലെ എന്നെ ഇവിടുന്ന് പുറത്താകാൻ ഒര് കരണം കിട്ടാൻ കാത്തിരിക്കുവാ വരുണും അവന്റെ അച്ഛനും... അത് കൊണ്ടാ അവരുടെ മുന്നിൽ വെച്ച് അടുപ്പം കാണിക്കണ്ടന്ന് പറഞ്ഞത്.... """" മനസിലായി ഹരിയേട്ടാ.... അച്ചായന്മാരെ പിരിഞ്ഞ് ഞാനാദ്യമായ മാറി നില്കുന്നത് , പക്ഷേ അവർക്കും എനിക്കും ഒര് സമാധാനമുണ്ട് , കാരണം ഞാനിപ്പം നിൽകുന്നത് എന്റെ അഞ്ചാമത്തെ സഹോദരന്റെ അരികിലാല്ലേ.... ഹരിയെ നോക്കി കണ്ണ് നിറച്ച് കൊണ്ട് ആരു പറഞ്ഞു " ഹരി വാത്സല്യ പൂർവം ആരുവിന്റെ മുടിയിൽ തലോടി.... നമ്മുക്ക് നാളെ സർപ്രൈസ് ആയിട്ട് വീട്ടിൽ പോകാം , അവിടെ എല്ലാവർക്കും സന്തോഷമാക്കട്ടെ...... മ്മ്മ്മ് """ പോകാം.... സന്തോഷത്തോടെ ആരു പറഞ്ഞു ആരു...... നീ ഇവിടെ തന്നെ വേണമെന്ന എന്റെ ആഗ്രഹം, സത്യം തെളിയുമ്പോൾ അത് തന്നെ ഇവിടെയെല്ലാരും ആഗ്രഹിക്കും....

പക്ഷേ എല്ലാത്തിനുമൊടുവിൽ നിനക്ക് ഇവിടുന്ന് പോകേണ്ടി വരില്ലേ..... ഇത്രയും നിന്നെ ദ്രോഹികന്നാ ഒരാളുടെ കൂടെ ജീവിക്കാൻ നിന്റെ സഹോദരൻ എന്നാ നിലയിൽ ഞാനും ഒരിക്കലും സമ്മതിക്കില്ല........ പക്ഷേ എല്ലാത്തിനും മുകളിൽ നിനക്ക് ദേവനൊടുള്ള സ്‌നേഹം എത്ര വലുതാണെന്ന് എനിക്കും അറിയാം അത്കൊണ്ടാ ചോദിക്കുന്നെ എന്തായിരിക്കും നിന്റെ അവസാന തീരുമാനം...... സത്യമെന്നുമറിയാതെയാ ഹരിയേട്ടാ റം ഇപ്പൊ എന്നെ ഉപ്രവിക്കുന്നത് , പക്ഷേ എല്ലാം മനസിലാകുമ്പോഴേക്കും ഒരുപാട് വൈകി കാണും... കൂടെ നിൽക്കണമെന്ന് ഞാൻ വിചാരിച്ചാൽ പോലും ചിലപ്പോൾ നടന്നെന്ന് വരില്ല, കാരണം പകയോടെ എനിക്ക് ചുറ്റും ഒരുപാടാളുകളുണ്ട്... ഇവിടെ തന്നെ ഹരിയേട്ടനൊഴികെ എല്ലാവരും, പിന്നെ ചാർളി, ഡാർവിൻ... ദൂരേക്ക് നോക്കി കൊണ്ട് ആരു പറഞ്ഞു ചാർളി , അവനൊര് പാവമാ ആരു... അമലേച്ചിയുടെ കൂടെ അവനെ ഞാൻ കണ്ടിട്ടുണ്ട് , അപ്പൻ ചെയ്ത തെറ്റിന് അവനെന്ത് പിഴച്ചു...

. ശെരിക്കും ദേവൻ നിന്നോട് ചെയുന്നത് തന്നെയല്ലേ നീ ചാർളിയോട് ചെയ്യുന്നതും... ദേവനൊടുള്ള സ്നേഹത്തിന്റെ അന്ധതയിൽ നീ ചാർളിയെ കാണാത്തതാ... ആരുവിനെ നോക്കികൊണ്ട് ഹരി പറഞ്ഞു " മറുപടിയൊന്നും പറയാതെ ആരു ദൂരെക്ക് തന്നെ നോക്കി നിന്നും.... പിന്നെ ഡാർവി , അവൻ അർഹിക്കുന്നത് അവന് കിട്ടി...... ഇല്ല ഹരിയേട്ടാ , അവന് അർഹിക്കാത്തത് ഞാനവന് നൽകിയതാണ്... അവൻ തെറ്റ് ചെയ്തിട്ടില്ലായിരുന്നു, പലപ്പോഴും മാർട്ടി അവനെ അതിലേക്ക് വലിച്ചിട്ടത... ഇതൊക്കെ അറിഞ്ഞപ്പോഴേക്കും അവനെ ഞങ്ങൾ കുടുക്കിയിരുന്നു..... സങ്കടത്തോടെ ആരു പറഞ്ഞു ആയിക്കോട്ടെ, പക്ഷേ തെറ്റാണെന്ന് അറിഞ്ഞ് തന്നെയല്ലേ അവൻ മാർട്ടിക്ക് വേണ്ടി എല്ലാം ചെയ്തേ.... അത് കൊണ്ട് അവന്റെ ഭാഗം നീ ചിന്തിക്കണ്ട പക്ഷേ ചാർളി അവനെ വെറുക്കരുത് എന്ന് കരുതി സ്‌നേഹിക്കണമെന്ന് ഞാൻ പറയില്ല ,

കാരണം നീ എന്റെ അനിയത്തിയായി ഇവിടെ തന്നെ വേണമെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട് , സ്നേഹത്തോടെ ഹരി പറഞ്ഞു "" മ്മ്മ്മ് "" ചിരിയോടെ ആരു ഒന്ന് മുളി..... പിന്നെ ഞാൻ ഒന്ന് പുറത്തേക്ക് പോകുവാ , നിനക്ക് എന്തെകിലും വാങ്ങണോ....? ഇപ്പോ ഒന്നും വേണ്ട ഹരിയേട്ടാ...... "" മ്മ്മ്മ് ശെരി, ഞാൻ ദേവൂനോട് കൂടെ പറയട്ടെ , ഇല്ലേൽ അത് മതി.... ചിരിയോടെ ആരുവിനോട് പറഞ്ഞ് കൊണ്ട് ഹരി അകത്തേക്ക് നടന്നു.... ഇതൊക്കെ കണ്ട് കൊണ്ട് ദേവൂ അകത്ത് നിൽകുന്നുണ്ടായിരുന്നു, പിന്നെയും അവൾക്ക് ആരുവിനോട് ദേഷ്യമായി..... ഹരി വരുന്നത് കണ്ടപ്പോൾ ഒന്നുമറിയാത്ത പോലെ ദേവൂ ടേബിള് തുടച്ച് കൊണ്ട് നിന്നും..... ദേവു ഞാൻ പുറത്ത് പോകുവാ, നിനക്ക് എന്തേലും വാങ്ങണോ.....??? എനിക്ക് ഒന്നും വേണ്ട , നിങ്ങളുടെ മറ്റവൾക്ക് എന്തേലും വേണമെങ്കിൽ വാങ്ങി കൊടുക്ക്.....!!!

ദേഷ്യത്തോടെ ദേവൂ പറഞ്ഞു """ മാറ്റവളോ... അതാരാ..?? സംശയത്തോടെ ഹരി ചോദിച്ചു എനിക്ക്‌ എല്ലാം മനസിലാകുന്നുണ്ട് ഹരിയേട്ടാ..!! അത് കൊണ്ട് എന്റെ മുന്നിൽ കിടന്ന് കൂടുതൽ അഭിനയിക്കണ്ട.... സൗണ്ട് ഉയർത്തി കൊണ്ട് ദേവൂ പറഞ്ഞു എന്താക്കായ ദേവു നീ ഈ പറയുന്നത്....? നിങ്ങൾക്ക് എന്താ ഇവളായിട്ടുള്ള ബന്ധം....??? അങ്ങോട്ടേക്ക് വന്ന ആരുവിനെ ചുണ്ടി ദേവു ഹരിയോട് ചോദിച്ചു ''''' എന്താ സംഭവമെന്നറിയാതെ ആരു ദേവനെ നോക്കി.... ഒന്നുമില്ലന്ന് ഹരി കണ്ണടച്ച് കാണിച്ചു.... എന്താ ബന്ധമെന്ന് പലതവണ ഞാൻ നിന്നോട് പറയാൻ നോക്കിയതാ, പക്ഷേ നിനക്ക് കേൾക്കാൻ താല്പര്യമില്ലയിരുന്നു, ഇപ്പൊ പറയാൻ എനിക്ക് സമയവുമില്ല താല്പര്യവുമില്ല.... ദേവൂനെ നോക്കി ഹരി പറഞ്ഞു """ പറയാൻ പറ്റുന്ന ബന്ധമായിരിക്കില്ലാ, അങ്ങനെയുള്ള ഒരുതിയല്ലേ ഇവൾ......

ആരുനെ നോക്കി വെറുപ്പോടെ ദേവൂ പറഞ്ഞു ദേവു.....!!!!!!!! കതാടപ്പിക്കുന്ന രീതിയിൽ ഹരി ദേവൂനെ വിളിച്ചു..... ഇവളെ പറഞ്ഞപ്പോൾ സഹിച്ചില്ലേ നിങ്ങൾക്ക്... നല്ല കുടുബത്തിലെ ആണുങ്ങളുടെ കുടുംബം ഇല്ലാതാക്കാൻ വേണ്ടി അഴിഞ്ഞാടി നടക്കുന്ന ഒരുത്തിയാല്ലേ ഇവൾ..... " പറഞ്ഞ് തിർക്കാൻ സമയം കിട്ടിയില്ല അതിന് മുന്നെ ഹരിയുടെ കൈ ദേവുവിന്റെ കവിളിൽ പതിഞ്ഞിരുന്നു "" ഇനി ഒരക്ഷരം മിണ്ടരുത് ഇവളെ പറ്റി നീ....!!! ഹരിയുടെ ആ ഭാവമാറ്റം ആദ്യമായി കാണുവായിരുന്നു ദേവു... പേടിയോടെ ദേവു ഹരിയെ നോക്കി..... ആരു ആണേൽ ദേവൂ പറഞ്ഞത് കേട്ട് തകർന്ന് പോയിരുന്നു.... തന്നെ ഒന്ന് തല്ലിയിരുന്നേൽ ഇത്രയും വേദന ഉണ്ടാകില്ലായിരുന്നു ആരു ചിന്തിച്ചു... """ നിന്റെ ആങ്ങളയുടെ ക്രൂരത മുഴുവൻ സഹിച്ച് ഒരക്ഷരം ഏതിര് പറയാതെ ഇവൾ ഇവിടെ നില്കുന്നത് നിങ്ങൾക്ക് വേണ്ടിയാ, ഈ കുടുബത്തിലെ ഒരാളും ഇനി ഇല്ലാതാകരുതെന്ന് കരുതിയാ, എന്നിട്ട് അവള് പറഞ്ഞത് കേട്ടില്ലേ.....!!

ഇനി നീ എന്തെകിലും പറഞ്ഞ് ഇവളെ വേദനിപ്പിച്ചൽ... പിന്നെ കാണുന്നത് എന്റെ വേറൊര് മുഖമായിരിക്കും... തകിതോടെ ദേവുനോട് പറഞ്ഞിട്ട് ഹരി ഇറങ്ങി പോയി "" തന്നെ പകയോടെ നോക്കുന്ന ദേവൂനെ കണ്ടപ്പോൾ ആരു ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി... താൻ കരണമാണല്ലോ ഹരിയേട്ടൻ ദേവൂനെ തല്ലിയതെന്നോർത്തപ്പോൾ ആരുവിന് കൂടുതൽ സങ്കടമായി.... "" വിഷ്ണുവിന്റെ മരണത്തോടെയാണ് തന്നെ കാണാൻ ഹരിയേട്ടൻ വരുന്നത്..... റാമിനെ പോലെ, തന്നെ കുറ്റപ്പെടുത്താനാണ് ഹരിയും വന്നതെന്ന ആദ്യയം കരുതിയത്, എന്നാൽ ചേർത്ത് നിർത്തി പറഞ്ഞത് തളരരുത് കൂടെയുണ്ട് എന്നാണ്..... ആ ഒര് വക്കിൽ തുടങ്ങിയ ബന്ധമാണ്, ഇന്ന് തനിക്ക് തന്റെ അച്ചായന്മാരെ പോലെയാണ് ഹരിയേട്ടൻ... ഹരിയേട്ടന് താൻ കുഞ്ഞനിയത്തിയും.... ആ ബന്ധത്തെയാണ് ഇവർ മോശമായി കാണുന്നത്..... നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് ആരു റൂമിൽ തന്നെയിരുന്നു കുറെ നേരം....

ഉച്ചക്ക് ശേഷം എന്തക്കയോ ഓർത്ത് ഹാളിലുടെ നടക്കുമ്പോഴാണ് തീ പാറുന്നാ കണ്ണുകളോടെ അകത്തേക്ക് കയറി വരുന്ന ദേവനെ ആരു കാണുന്നത്... ഭയം വന്ന് നിറഞ്ഞെങ്കിലും ധൈര്യയത്തോടെ തന്നെ ആരു നിന്നും.... ഇവളായിരിക്കും ദേവ അത് ചെയ്തത്.... അല്ലാതെ വേറെയാർക്കും നമ്മളോട് ഇത്ര വൈരാഗ്യമില്ല.... ദേവന് പുറകിൽ വന്ന വരുൺ ആരുവിനെ നോക്കി വെറുപ്പോടെ പറഞ്ഞു '''' അലീനാ..... ഞാൻ ഇപ്പോഴും വിശ്വാസിക്കുന്നത് ആ പെൻഡ്രൈവ് എന്റെ കൈയിൽ നിന്ന് തന്നെ, എവിടേയോ മിസ്സായെന്നാണ്.. അത് അങ്ങനെയല്ലകിൽ, നിന്റെ ഇവിടുത്തെ നല്ല ദിവസങ്ങളുടെ അവസാനമായിരിക്കും.... ദേഷ്യത്തോടെ ആരുവിനെ നോക്കി പറഞ്ഞിട്ട് ദേവൻ റൂമിലേക്ക് കയറി പോയി...... ദേവന് പുറകിൽ തന്നെ റൂമിലേക്ക് ചെന്ന ആരു കാണുന്നത് ,

എല്ലാം വലിച്ച് വരി നോക്കുന്ന ദേവനെയാണ്..... റൂം മുഴുവൻ നോക്കിട്ടും പെൻഡ്രൈവ് കാണാത്തത് കൊണ്ട് ദേവൻ ആരുവിനെ ഒന്ന് നോക്കി , ശേഷം ബെഡിന്റെ സൈഡിൽ അവൾ വെച്ചിരിക്കുന്ന അവളുടെ ബാഗിലേക്കും..... ദേവൻ വേഗം തന്നെ ആ ബാഗ് എടുത്ത് ഡ്രസ്സ്‌ മുഴുവൻ നിലത്തേക്ക് ഇട്ട് നോക്കി.. പെട്ടന്നാണ് ദേവന്റെ കൈയിൽ എന്തോ കുടുങ്ങിയത് , വിറക്കുന്ന കൈകളോടെ ദേവൻ ആരുവിന്റെ ഡ്രെസ്സിന്റെ ഇടയിൽ നിന്ന് അവന് നഷ്ടപെട്ട പെൻഡ്രൈവ് എടുത്തു..... മനസ്സ് കൊണ്ട് നീയാകരുതെന്ന് പ്രാർത്ഥിച്ചാ ഞാൻ വീട്ടിലേക്ക് വന്നത് , പക്ഷേ നീ എന്നെ പിന്നെയും ചതിച്ചു.... റാം ഞാൻ....... മറുപടി പറയാതെ ആരു നിന്ന് വിറച്ചു...... നിനക്ക് എന്താടി ഇനിയും പറയാനുള്ളത് , നീയല്ല ചെയ്തതെന്നാണോ.... ആണോടി..!!! ആരുവിന്റെ കഴുത്തിന് കുത്തി പിടിച്ച് ദേവൻ അലറി..... ശ്വാസം തീരെ കിട്ടുന്നില്ലന്ന് തോന്നിയപ്പോൾ ആരു ദേവനെ ശക്തമായി പുറകിലേക്ക് തള്ളി.... ഡീ.....!!!!!

എന്നെ പിടിച്ച് തള്ളൻ മാത്രമായോ നീ.... തന്റെ രണ്ട് കവിളിലും മാറി മാറി ദേവന്റെ കൈ പതിയുന്നത് ശരീരം തളരുന്ന അവസ്ഥയിലും ആരുവിന് മനസിലാകുന്നുണ്ടായിരുന്നു..... പുറത്ത് പോയി വന്ന ഹരി കാണുന്നത് ആരുവിനോട് ദേഷ്യം തീർക്കുന്ന ദേവനെയാണ്..... ദേവ...!!! നിനക്ക് ഭ്രാന്തു പിടിച്ചോ.... ഹരി വേഗം വന്ന് ദേവനെ പിടിച്ച് മാറ്റി.... ഇവൾ.... ഇവൾ പിന്നെയും ചതിക്കാൻ തുടങ്ങി ഹരിയേട്ടാ..... എന്റെ അവസാന പ്രതീക്ഷയായിരുന്നു ആ പ്രൊജക്റ്റ്‌.... അതും ഇവൾ ഇല്ലാതാക്കി....!! ഇടറി കൊണ്ട് ദേവൻ പറഞ്ഞു " അവന്റെ വേദന , അവന്റെ വാക്കുകളിൽ നിറഞ്ഞ് നിന്നിരുന്നു... അത് കൊണ്ടാക്കാം ആരുവിന്റെ കണ്ണുകളും നിറഞ്ഞ് വന്നു..... ഇവൾ ഇപ്പൊ എന്ത് ചെയ്‌തെന്ന നീ പറയുന്നത്... ഒന്നും മനസിലാകാതെ ഹരി ദേവനോട് ചോദിച്ചു """ ഇവൾ ആ പെൻഡ്രൈവ് എടുത്ത് മാറ്റി അത് കൊണ്ട് പ്രൊജക്റ്റ്‌ നമ്മുക്ക് നഷ്ടമായി ഹരിയേട്ടാ ,എല്ലാം നശിക്കാൻ പോകുവാ... കമ്പനി നഷ്ടമാകും

, കൂടെ അമ്മയും ദേവുവും ജയിലിൽ പോകേണ്ടി വരും.... അപ്പൊ പിന്നെ ഇവളും വേണ്ട ഇവിടെ..!!!! ദേവൻ പിന്നെയും ദേഷ്യത്തോടെ ആരുവിനെ തല്ലാൻ കൈയോങ്ങി തൊടരുത് റാം ഇനി എന്നെ....!!!!! തീ പാറുന്നാ കണ്ണുകളോടെ ദേവന് നേരെ വിരൽ ചുണ്ടി കൊണ്ട് ആരു അലറി.... ഇത്രയും നേരം ഒന്നും മിണ്ടാതെ എല്ലാം സഹിച്ചത് ചെയ്ത തെറ്റിനുള്ള ശിക്ഷയായി കരുതിയ.... പക്ഷേ..... ഇനിയും എന്നെ തൊട്ടാൽ, എന്റെ വേറെയൊര് മുഖം കാണാണ്ടി വരും എല്ലാവർക്കും....!!!! ദേവനെ വരുണിനെ നോക്കി കൊണ്ട് ആരു പറഞ്ഞൂ ഇനിയും നിനക്ക് എന്ത് സ്വഭാവമാടി ഉള്ളത്.... ആരുവിന്റെ കവിളിൽ കുത്തി പിടിച്ച് ദേവൻ പിന്നെയും അലറി ഞാൻ പറഞ്ഞതല്ലേ എന്നെ തൊടരുതെന്ന്.... ദേവനെ ശക്തമായി പുറകിലേക്ക് തള്ളി കൊണ്ട് ആരു അലറി..... പെട്ടന്നുള്ള അവളുടെ പെരുമാറ്റത്തിൽ ദേവൻ ഒന്ന് ഞെട്ടി പോയി.. തെറ്റ് ചെയ്താലും , ഇല്ലകിലും , എന്നെ ശിക്ഷിക്കാൻ മാത്രമേ നിങ്ങൾക്ക് കഴിയും റാം.....

എന്നാൽ ഇനി അത് വേണ്ട.... കരണമില്ലാതെ എന്നെ ഇനി തോട്ട് പോകരുത്....!!!!!! തക്കിത്തോടെ ആരു ദേവനെ നോക്കി പറഞ്ഞു ഹരിയേട്ടാ..... എനിക്ക്‌ ഒന്ന് പുറത്ത് പോകണം , ഹൃദയം മുറിയുന്ന പോലെ തോന്നുവാ എനിക്ക്‌...... ഇനിയും ഞാനിവിടെ നിന്നാൽ ചിലപ്പോൾ ഞാനല്ലതായി മാറും.... എന്താ ഹരിയേട്ടാ എന്നെയാരും മനസിലാകാത്തത്... ഞാൻ ഈ കഷ്ടപെടുന്നത് മുഴുവൻ എന്നെ സ്‌നേഹിക്കാത്താ ഒരാൾക്ക് വേണ്ടിയായി പോയല്ലോ.... വിതുമ്പി കൊണ്ട് ആരു ഹരിയോട് പറഞ്ഞു """" വാ മോളെ നിന്നെ ഞാൻ വീട്ടിലാക്കാം... ഇനിയും ഈ അപമാനം ഏറ്റ് നീ ഇവിടെ നിൽക്കണ്ട ആവിശ്യമില്ല... ദേഷ്യത്തോടെ ദേവനെ നോക്കി കൊണ്ട് ഹരി പറഞ്ഞു ,,, ദേവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ആരു ഹരിയുടെ കൂടെ പുറത്തേക്കിറങ്ങി പോയി...... അവളെ തല്ലിയതിന് ഹരിയെട്ടൻ എന്തിനാ ദേഷ്യം പെട്ടത്... എരി തീയിൽ എണ്ണ ഒഴുകും പോലെ വരുൺ ദേവനോട് പറഞ്ഞു... അത് തന്നെയായിരുന്നു ദേവന്റെ മനസിലും.... ❤️❤️❤️❤️❤️❤️❤️

ഹരി വിളിച്ചത് പ്രകാരം വീടിനടുത്തുള്ള ഒര് സ്ഥലത്ത് വെയിറ്റ് ചെയ്യുവാരുന്നു ലാലിയും, ജസ്റ്റിയും..... അപ്പോഴാണ് അങ്ങോട്ടേക്ക് ഹരിയുടെ കാർ വന്നത്.... അതിൽ നിന്ന് തളർച്ചയോടെ ഇറങ്ങുന്ന ആരുവിനെ കണ്ട് അവർ പേടിച്ച് പോയി.... ആരു..... എന്താ ഇത്..... എന്താ പറ്റിയെ.... പേടിയോടെ ഇരിക്കുന്നിടത് നിന്ന് ചാടിയെണിച്ച് കൊണ്ട് ലാലി ചോദിച്ചു "" അവർക്ക് മറുപടി കൊടുക്കാതെ ആരു മിണ്ടാതെ നിന്നും... എന്താ ഹരിയേട്ടാ ഉണ്ടായേ.... വെപ്രാളംത്തോടെ ലാലി ഹരിയോട് ചോദിച്ചു...... ഹരി അന്ന് വരെ നടന്ന കാര്യങ്ങൾ അവരോട് പറഞ്ഞു..... എല്ലാം കേട്ട് കഴിഞ്ഞ് ദേവനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു അവർക്ക്..... സണ്ണിച്ചാനും , ഷിനിച്ചാനും അറിഞ്ഞാൽ അവരിത് സഹിക്കില്ല.... ലാലി ഹരിയോട് പറഞ്ഞു ,,, അതുകൊണ്ടാ വീട്ടിലേക്ക് ഇവളെ കൊണ്ട് വരാത്തത് ഹരി പറഞ്ഞു "" ആരു നീ ഇനി അങ്ങോട്ടേക്ക് പോകണ്ട ജസ്റ്റി പറഞ്ഞു ,,,, പോകണം ജസ്റ്റിച്ചാ ....

നാളെ മുതൽ അവർ കാണാൻ പോകുന്നത് പുതിയെ അലീനയെ ആയിരിക്കും അതിന് വേണ്ടിയാ ഞാൻ ആ പെൻഡ്രൈവ് എടുത്തു മാറ്റിയത് ആരു പറഞ്ഞു """' Wht ,,,,, നിയണോ അപ്പൊ അത് എടുത്തു മാറ്റിയത് വിശ്വാസം വരാതെ ഹരി ചോദിച്ചു """ അതേയ് ഹരിയേട്ടാ ഞാൻ തന്നെയാ അത് ചെയ്തതും ,, ഇല്ലകിൽ അമ്മയും ദേവും ജയിലിൽ കിടക്കണ്ടി വന്നേനെ ആ പെൻഡ്രൈവ് ഒരു ചതി ആയിരുന്നു അതുകൊണ്ട് മാത്രമാ ഞാൻ അത് എടുത്തു മാറ്റിയത് """" എന്നാൽ പിന്നെ അത് വേറെ എവിടേലും കൊണ്ട് പോയി കളഞ്ഞുടയിരുന്നോ പൊട്ടി നിനക്ക് ..... ലാലി ആരുവിന്റെ തലക്ക് ഒന്ന് ചെറുതായി കൊടുത്തു കൊണ്ട് പറഞ്ഞു """" ഞാൻ അത് എടുത്തില്ലെകിലും അത് മിസ്സ്‌യാൽ എന്തയാലും എന്റെ തലയിലെ വരും അപ്പൊ പിന്നെ മാറ്റി വെച്ചിട്ടു കാര്യം ഇല്ലല്ലോ ..... ആരു എല്ലാവരോടുമായി പറഞ്ഞു ,,,, അത് ശെരിയ ഹരി പറഞ്ഞു """ ഇനി എന്താ നിങ്ങളുടെ പരുപാടി എല്ലാവരോടുമായി ഹരി ചോദിച്ചു

"" ഇവളെ കൊണ്ട് എന്തായാലും വീട്ടിൽ പോകാൻ പറ്റില ഇന്നു ,,, കോലം കണ്ടില്ലേ ...... അതുകൊണ്ട് ഇന്നു അഞ്ചുവിന്റെ വീട്ടിൽ നിർത്താം എന്നിട്ട് നാളെ അങ്ങോട്ടേക്ക് എത്തിച്ചേക്കാം ,,, ജസ്റ്റി പറഞ്ഞു """ മ്മ്മ്മ്മ് """ എന്നാൽ ശെരി ഞാൻ പോകുവാ ഹരി പറഞ്ഞു ,,,, ആ ഹരിയേട്ടാ .... വീട്ടിൽ എതിട്ട് മാളുവിനെ കൊണ്ട് ഒന്ന് വിളിപ്പിക്കണേ ... ജസ്റ്റി പറഞ്ഞു ആദിയം വീട്ടിൽ എന്നെ കയറ്റുമോ എന്ന് നോക്കട്ടെ എന്നിട്ട് ആലോചിക്കാം ചിരിയോടെ ഹരി പറഞ്ഞു """" ഇല്ലകിൽ വിളിച്ചാൽ മതി കൂട്ടാൻ ഞങ്ങൾ വരാം ചിരിയോടെ ലാലി പറഞ്ഞു """ മിക്കവാറും നിങ്ങൾ വാരൻണ്ടി വരും ഹരി പറഞ്ഞു ...... റൂമിൽ ഭ്രാന്തു പിടിച്ചു നടക്കുവായിരുന്നു ദേവൻ ..... പെൻഡ്രൈവ് ഫയലിൽ ഇല്ല എന്ന് വരുൺ വന്നു പറഞ്ഞപോൾ ആദിയം മനസിലേക്ക് വന്നതു അലീനയുടെ മുഖം ആയിരുന്നു """" അവൾ ആയിരിക്കല്ലേ എന്ന് പ്രാർത്ഥിച്ചിരുന്നു പക്ഷെ ഇവിടെ വന്നപ്പോൾ ആ പ്രാർത്ഥന വെറുതെയായി .......

"" എന്തിനാ അലീനാ .... നീ എന്ന ഇങ്ങനെ വേദനിപ്പിക്കുന്നത് ഇത്ര ഒക്കെ ചെയ്തിട്ടും എനിക്ക്‌ നിന്നെ മനസ്സിൽ നിന്നും കളയാൻ പറ്റുന്നില്ല ആരോട് എന്നില്ലാതെ ദേവൻ സ്വയം പറഞ്ഞു "" ഒരുപാട് രാത്രി ആയിട്ടും ദേവന് ഉറങ്ങാൻ കഴിഞ്ഞില്ല ആരുവിനെ അത്ര തല്ലണ്ടയിരുന്നു എന്ന് തോന്നി ദേവന് """ എങ്ങനെയോക്കെയോ നേരം വെളുപ്പിച്ചു ദേവൻ വേഗം ഹാളിലേക്ക് പോയി എല്ലായിടത്തും ആരുവിനെ നോക്കി എങ്കിലും കാണാൻ പറ്റിയില്ല പുറത്തു ഹരിയുടെ കാർ കണ്ടപ്പോൾ ഹരി വന്നെന്നു ദേവന് മനസിലായി """ ദേവേട്ടാ ..... ഇരിക്ക് ചായ കുടിക്കാം വേണി പറഞ്ഞു """ മ്മ്മ്മ്മ് "" താല്പര്യം ഇല്ലാത്ത പോലെ ദേവൻ ഒന്ന് മൂളി ദേവന്റെ കൂടെ കഴിക്കാൻ വേണ്ടി വരുണും വന്നിരുന്നു ,,,, ദേവ നീ ടെൻഷൻ ആക്കണ്ട ആ പ്രൊജക്റ്റ്‌ പോയാൽ വേറെയൊന്നും ..... നമ്മുക്ക് ഇനി സമയം ഉണ്ട് നീ പേടിക്കണ്ട നമ്മുക്ക് നോക്കാം ,,,, വരുൺ പറഞ്ഞു അവൾ ഇവിടെ നിൽക്കുന്ന സമയം നമ്മുക്ക് സ്വസ്ഥത കിട്ടില്ല ദേവേട്ടാ ....

അവളെ ഇവിടുന്നു പറഞ്ഞു വിടാൻ നോക്ക് വേണി ദേവയോട് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു """ എന്നിട്ട് എന്തിനാ നിനക്ക് ആ സ്ഥാനത്തേക്ക് കയറനാണോ .....? ദേഷ്യത്തോടെ ഹരി ചോദിച്ചു ...... ഹരിയേട്ടന് എന്താ അവളെ പറഞ്ഞത് ഇഷ്ട്ടായില്ലേ """ ..... വേണി ചോദിച്ചു ഇഷ്ട്ടായില്ല .... """ കരണം ..... """ വരുൺ ചോദിച്ചു കരണം നിന്നെയൊന്നും ബോധിപ്പിക്കണ്ട ആവിശ്യം എനിക്കില്ല ..... കേട്ടല്ലോ വരുണിനോട് അത്രയും പറഞ്ഞു ദേവനെ ദേഷ്യത്തോടെ നോക്കിട്ടു ഹരി ഇറങ്ങി പോയി """" """ ദേഷ്യപെട്ട് സംസാരിക്കുന്ന ഹരിയുടെ മുഖം ആദ്യമായി കാണുവായിരുന്നു ദേവൻ എന്താണ് ഹരിയുടെ ഈ മാറ്റത്തിനു കരണം എന്ന് എത്ര ആലോചിച്ചിട്ടും ദേവന് മനസിലായില്ല """ അതേയ് ദേവേട്ടാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ ദേവന് ചായ എടുത്തു കൊണ്ട് വേണി ചോദിച്ചു

"" എന്താ എന്നാ അർഥതിൽ ദേവൻ മുഖമുയർത്തി വേണിയെ നോക്കി ,,, ഹരിയേട്ടന് അലീനയെ നേരത്തെ അറിയുമോ....? ഏയ്‌ ഇല്ലല്ലോ .... അറിയുന്ന കാര്യമൊന്നും ഹരിയേട്ടൻ പറഞ്ഞിട്ടില്ല ,,, എന്താ ചോദിച്ചതു അത് അവരുടെ അടുപ്പം കണ്ടപ്പോൾ എനിക്ക്‌ തോന്നി വേണി പറഞ്ഞു """" "" അത് ശെരിയാണെന്ന് ദേവനും തോന്നി എങ്കിലും അത് പറഞ്ഞില്ല ,, ഇന്നലെത്തെ അലീനയുടെ പെരുമാറ്റം ഹരിയേട്ടനെ അറിയുന്നപോലെ ആയിരുന്നു ഹരിയേട്ടന്റെ പെരുമാറ്റവും അങ്ങനെ തന്നെ ആയിരുന്നു ,,, താൻ അറിയാതെ എന്തക്കയോ ഇവിടെ ഉണ്ടെന്നു ദേവനു തോന്നി """ വരുണിന്റെ കൂടെ ഓഫീസിൽ പോയെങ്കിലും ഒന്നും ചെയ്യാൻ ഇല്ലാത്തതു കൊണ്ട് ദേവൻ വേഗം തന്നെ വീട്ടിലേക്ക് വന്നു """ വീട്ടിൽ എത്തിയ ഉടനെ ആരുവിനെ എല്ലായിടത്തും നോക്കി എങ്കിലും എവിടേയും കണ്ടില്ല .... ഇന്നലെത്തെ ഉറക്ക ഷീണം കരണം കിടന്നപ്പോഴേ ദേവൻ ഉറങ്ങി പോയി .....

റൂമിലുടെ ആരോ നടക്കുന്ന പോലെ തോന്നിയപോഴാ പയ്യെ മിഴി തുറന്നതു """ കോബോഡിലേക്ക് ഡ്രസ്സ്‌ എടുത്തു വെക്കുന്ന ആരുവിനെ കണ്ടപ്പോൾ പെട്ടന്ന് ദേവന് സന്തോഷമായി ..... " ദേവൻ തന്നെ കണ്ടു എന്ന് മനസിലായപ്പോൾ ആരു നന്നായി ഒന്ന് പുച്ഛിച്ചു ചിരിച്ചു എന്നിട്ട് ചെയ്തോടിരുന്ന ജോലി തന്നെ ചെയ്തു " ഇവൾക്ക് എന്നോട് ഒന്ന് മിണ്ടിയാൽ എന്താ .... അഹങ്കാരി .... ആരോട് എന്നില്ലാതെ ദേവൻ പറഞ്ഞു """ ഡി ..... ആരോട് ചോദിച്ചിട്ടാ നീ പിന്നെയും ഈ റൂമിൽ കയറിയത് ... ? ആരുവിന്റെ അടുത്തേക്ക് വന്നുകൊണ്ട് ദേവൻ ചോദിച്ചു "" ചോദിച്ചിട്ടു കയറാൻ ഇത് രാജകൊട്ടാരം ഒന്നുമല്ലല്ലോ ..... ഓഹോ ..... അപ്പൊ നിനക്ക് നാവുണ്ടല്ലേ .... ഇത്ര ദിവസം മിണ്ടാതിരുന്നപ്പോൾ ഞാൻ കരുതി ഇല്ലന്ന് """ എന്തിനാ ആവിശം ഇല്ലാത്തതു ഒക്കെ വിചാരിക്കാൻ പോയത് "" പുച്ഛത്തോടെ ആരു ചോദിച്ചു

" ദേവനാണേൽ ആരുവിന്റെ വർത്താനം കേട്ടിട്ടുണ്ട് ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു """ തോന്നുമ്പോൾ ഇറങ്ങി പോകാനും കയറി വരാനും ഇത് സത്രം ഒന്നുമല്ല ,,, ഇന്നലത്തെ പോക്ക് കണ്ടപ്പോൾ ഞാൻ കരുതി ഇനി ഒരിക്കലും ഇങ്ങോട്ടേക്ക് കെട്ടിയെടുക്കിലാന്ന് """ "" അങ്ങനെ അങ്ങ് ഞാൻ പോയാൽ ശെരിയാകില്ല റാം ..... ദേവ നാരായണന് അറിയാത്ത ഒരു അലീന ഉണ്ട് .... അത് മനസിലാക്കി തരാനാ പിന്നെയും ഇങ്ങോട്ടേക്ക് ഞാൻ വന്നത് ,,,, നാളെത്തെ ഉദയം അത് എനിക്ക്‌ മാത്രം ഉള്ളതാ റാം ..... നാളെ മുതൽ എന്റെ കൈക്കിഴിൽ ഉണ്ടാകും ചെമ്പകമംഗലത്തെ ഈ ദേവ നാരായൺ ഒരു താക്കിത് പോലെ ആരു പറഞ്ഞു "" "" ഇതുവരെ കാണാത്ത ആരുവിന്റെ പെരുമാറ്റം കണ്ടു ഞെട്ടി ഇരിക്കുവായിരുന്നു ദേവൻ """" എന്താണ് ആരു ഉദ്ദേശിച്ചത് എന്ന് ദേവന് മനസിലായില്ല """.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story