പ്രണയ പ്രതികാരം: ഭാഗം 33

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

 ഇത് വരെ കാണാത്ത ആരുവിന്റെ പെരുമാറ്റം കണ്ട് ഒന്നും പറയാൻ പറ്റാതെ നിൽകുവായിരുന്നു ദേവൻ.. എന്താണ് അവൾ ഉദ്ദേശിച്ചതെന്ന് ദേവന് മനസിലായില്ല """ രാത്രി ഭക്ഷണം കഴിക്കാൻ നേരത്ത് ആരുവിനെ കണ്ട വേണി ഒന്ന് ഞെട്ടി , ആരു വന്നത് അവൾ അറിഞ്ഞിരുന്നില്ല.... ആരു ആരെയും ശ്രദ്ധിക്കാതെ ഒര് ചെയറിൽ കയറിയിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി..... മറ്റുള്ളവർ ഉണ്ടാക്കി വെച്ച ഭക്ഷണം ഒര് ഉളുപ്പുമില്ലാതെ കഴിക്കുന്നത് കണ്ടില്ലേ.... ആരുവിനെ നോക്കി അറപ്പോടെ വേണി പറഞ്ഞു "" ആരു ഭക്ഷണം കഴിക്കുന്നത് നിർത്തി വേണിയെ നോക്കി , എന്നിട്ട് കുറച്ച് സാമ്പാർ കൂടി എടുത്ത് ചോറിൽ ഒഴിച്ച് കഴിക്കാൻ തുടങ്ങി "" "ഇതിന് ഇത്രക്കും തൊലി കട്ടിയുണ്ടോയെന്ന് ദേവൻ ആലോചിച്ചു "" സാമ്പാറിൽ കുറച്ച് ഉപ്പ് കുറവാണല്ലോ അമ്മേ... ആദ്യയമായത് കൊണ്ടാ, അടുത്ത തവണ ഉണ്ടാകുമ്പോൾ ഞാൻ ശ്രദ്ധിച്ചോളാം.... ലളിതയെ നോക്കി കൊണ്ട് ആരു പറഞ്ഞു "" കുറച്ച് ഉപ്പ് കുറവാണേൽ എന്താ , നല്ല ടെസ്റ്റ്‌ ഉണ്ട് സാമ്പാറിന്... ചിലർ ഉണ്ടാകുന്നാ സാമ്പാറിൽ കുറച്ച് കഷ്ണം മാത്രമേ ഉണ്ടാകും , ഉപ്പും ഉണ്ടാകില്ലാ എരിവും ഉണ്ടാകില്ലാ , എന്തിന് നാല്ല മണം പോലും ഉണ്ടാകില്ലാ.. വേണിയെ നോക്കി ഹരി പറഞ്ഞു """

ഹരി വേണികാണ് വെച്ചതെങ്കിലും കൊണ്ടത് അടുത്ത് നിൽക്കുന്ന ദേവുനായിരുന്നു... ദേവൂന്റെ നോട്ടം കണ്ടപ്പോൾ ഹരിക്ക് മനസിലായി ഇന്നത്തെ ഉറക്കവും പോയെന്ന്... അവന്റെ അവസ്ഥ കണ്ടപ്പോൾ ആരുവിന്റെ ചുണ്ടിൽ ഒര് ചിരി വിരിഞ്ഞു... അത് കണ്ടപ്പോൾ ദേവനും ചിരി വന്നു , ആരുവിനെ നോക്കി ചിരിക്കുന്ന ദേവനെ കണ്ടപ്പോൾ വേണിക്ക് കലിയായി.... ഫുഡ് മതിയെന്ന് പറഞ്ഞ് അപ്പോൾ തന്നെ അവൾ എണീച്ചു..... രാത്രി കിടക്കാൻ വേണ്ടി റൂമിൽ വന്നപ്പോഴാണ് ബെഡിൽ കിടക്കുന്ന ആരുവിനെ ദേവൻ കാണുന്നത് ഡീ.....!!!!! ദേവന്റെ അലർച്ച കേട്ട് ആരു ഞെട്ടിയെണീച്ചു """ എന്താ റാം... നിഷ്കളങ്കമയി ആരു ദേവാനോട് ചോദിച്ചു "" ഇതെന്റെ കട്ടിലാണ്... അതിന്....? നീ ഇത്ര ദിവസം നിലത്തല്ലേ കിടന്നത് , ഇനി അങ്ങനെ തന്നെ കിടന്നാൽ മതി... ഇത്രയും ദിവസം കിടന്ന പോലെ ഇനി കിടക്കാൻ മനസില്ല , സൊ ഞാൻ ഇവിടെ തന്നെ കിടക്കും... വാശിയോട് ആരു പറഞ്ഞു " ആഹാ അത്രക്ക് ആയോ... അഹങ്കാരി.. ഇത് നിന്റെ വീടല്ലാ , തോന്നിയ പോലെ ചെയ്യാൻ... ഹേയ് മിസ്റ്റർ , എനിക്ക്‌ ഉറങ്ങാണം.... താങ്കൾക് എന്തേലും പറയാനുണ്ടേൽ ബാൽക്കണി പോയി നിന്ന് പറഞ്ഞോ , ഇന്നലെ ഒര് അലവലാതി കരണം എനിക്ക്‌ ഉറങ്ങാൻ പറ്റിയില്ല..... ഇന്നെങ്കിലും ഉറങ്ങണം... ദേവനെ ഇടാം കണ്ണിട്ട് നോക്കി കൊണ്ട് ആരു പറഞ്ഞു " അലവലാതി നിന്റെ'.... ദേവൻ ദേഷ്യം കടിച്ചമർത്തി പറഞ്ഞു എന്താലും പറഞ്ഞാരുന്നോ...

അപ്പൊ നീ ഇവിടുന്ന് മാറില്ലല്ലേ.... ആരുവിനെ നോക്കി ദേവൻ ചോദിച്ചു "" ഇല്ലന്ന് പറഞ്ഞില്ലേ.... അലീന പറഞ്ഞാൽ പറഞ്ഞതാ , ഞാൻ ഇവിടെ തന്നെ കിടക്കും..... എന്നാൽ നീ ഇവിടെ തന്നെ കിടന്നോ.... എനിക്കും അത് തന്നെയാ ആവിശം , തന്നെ കിടന്ന് ഞാനും മടുത്തു... ഇടക്ക് കെട്ടി പിടിച്ച് കിടക്കാൻ ഒരാളെ എനിക്കുമാവിശമുണ്ട്... കള്ളച്ചിരിയോടെ ദേവൻ പറഞ്ഞു """ കണ്ണടച്ച് കിടന്ന ആരു വേഗം ഞെട്ടി കണ്ണ് തുറന്നു.... ഷർട്ട്‌ന്റെ ബട്ടൺ അഴിച്ച് കള്ളച്ചിരിയോടെ തന്നെ നോക്കുന്ന ദേവനെ കണ്ടപ്പോൾ അവൾക്ക് ചെറിയ പേടി തോന്നിയെങ്കിലും തോറ്റ് കൊടുക്കാൻ ആരു തയ്യാറല്ലായിരുന്നു.... അപ്പൊ എങ്ങനെയാ അലീന നമ്മൾ ഒരുമിച്ച് കിടക്കുവല്ലേ.... ഷർട്ട്‌ ഊരികൊണ്ട് ദേവൻ ചോദിച്ചു ആരു വേഗം ഭിത്തിയോട് ചേർന്ന് കിടന്നു.. ദേ ഈ സൈഡിൽ കിടന്നോ, പിന്നെ എന്നെ തൊടാൻ വരരുത്.... അത് പറ്റില്ല.... കിടക്കുവാണേൽ നമ്മൾ ഒരുമിച്ച് , അല്ലകിൽ പഴേപോലെ നീ നിലത്ത് കിടക്കും.... അത് നടക്കില്ല...... എങ്കിൽ ഞാൻ ഇവിടെ കിടക്കു... ദേവൻ വേഗം ബെഡിലെക്ക്‌ കയറി ആരുവിന്റെ അടുത്തായി കിടന്നു...... ആരു വേഗം ചാടിയെണീച്ചു , കുറച്ച് അങ്ങോട്ടേക്ക് നീങ്ങി കിടന്നേ.... സൗകര്യമില്ല...... ആരുവിനെ നോക്കി ഒന്ന് പുച്ഛിച്ചിട്ട് ദേവൻ ഒന്നുടെ നീങ്ങി കിടന്നു ദേ മനുഷ്യ എനിക്ക്‌ ദേഷ്യം വരുന്നുണ്ട്ട്ടോ....

എന്റെ സ്വഭാവം വെറുതെ മാറ്റാൻ നോക്കരുത്... ദേഷ്യത്തോടെ ആരു പറഞ്ഞു " ഓഓ നിന്റെ എല്ലാം സ്വഭാവവും എനിക്ക്‌ അറിയാം , ഇനി കൂടുതൽ കാണിക്കണ്ട.... ആരുവിന് അവിടുന്ന് എണീച്ച് പോകണമെന്നുണ്ടായിരുന്നു.. പക്ഷേ ഇപ്പൊ തോറ്റ് കൊടുത്താൽ എപ്പോഴും അത് തന്നെ ചെയ്‌യേണ്ടി വരുമെന്ന് ഓർത്ത് അവിടെ തന്നെ കിടന്നു "" ഇടുപ്പിൽ എന്തോ അമരുന്നത് പോലെ തോന്നിയപ്പോഴാണ് ആരു ദേവനെ നോക്കിയത്..... നോക്കണ്ട എന്റെ കൂടെ കിടക്കുമ്പോൾ ഇതൊക്കെ സഹിക്കണ്ടി വരും , കണ്ണടച്ച് കിടന്ന് കൊണ്ട് ദേവൻ പറഞ്ഞു "" കൈ എടുത്ത് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല , അവസാനം വേറെ വഴിയില്ലായതെ അവൾ മിണ്ടാതെ കിടന്നു.... കുറച്ച് നേരം കഴിഞ്ഞപ്പോൾ ദേവൻ ഉറങ്ങിയെന്ന് ആരുവിന് തോന്നി... അരികിൽ ചേർന്ന് കിടക്കുന്ന ദേവനെ കണ്ടപ്പോൾ അരുവിന്റെ ചുണ്ടിൽ ഒര് ചിരി വിരിഞ്ഞു... തന്റെ ദേഹത്ത് ചുറ്റിരിക്കുന്ന ദേവന്റെ കൈ ഒന്നുടെ ദേഹത്തെക്ക്‌ ചേർത്ത് വെച്ച് നെറ്റിയിൽ ചുണ്ടമർത്തി അവനോടു ചേർന്ന് കിടന്നു അവൾ... ആരു ഉറങ്ങിയെന്ന് തോന്നിയപ്പോൾ ദേവൻ പയ്യെ മിഴി തുറന്ന് നോക്കി... അവന്റെ മുഖത്ത് ഒര് കള്ളച്ചിരിയുണ്ടായിരുന്നു...... ദേവൻ ഒന്നുടെ ആരുവിനെ ചേർത്തു പിടിച്ചു കണ്ണടച്ച് കിടന്നു """

ദേവൻ രാവിലെ എണീറ്റപ്പോൾ അരികിൽ ആരു ഉണ്ടായിരുന്നില്ല... വേണിയുടെ വക രാവിലത്തെ ചായ കിട്ടാത്തത് കൊണ്ട് അടുക്കളയിലേക്ക് പോയ ദേവൻ കാണുന്നത് അമ്മയെ സഹായിക്കുന്ന ആരുവിനെയായിരുന്നു.... അരികിൽ ഇരിക്കുന്ന മാളുവിന്റെ പൊട്ടത്തരം കേട്ട് ആരു ഇടക്ക് ചിരികുന്നുണ്ട് , മാളുവിനെ ചിരിപ്പിക്കാൻ വേണ്ടി ആരു ഇടക്ക് എന്തക്കയോ പറയുന്നുമുണ്ട്.. അവരുടെ സംസാരം കേട്ട് ചെറുതായി ചിരിക്കുന്ന അമ്മയെ ദേവൻ അത്ഭുതത്തോടെ നോക്കി , അച്ഛന്റെ മരണ ശേഷം നഷ്ടമായതായിരുന്നു ആ ചിരി... അവരെ ശല്യം ചെയ്യണ്ടന്ന് കരുതി പോകാൻ തുടങ്ങിയപ്പോഴാണ് അമ്മയുടെ കാല് പിടിക്കുന്ന ആരുവിനെ ദേവൻ കാണുന്നത്.. ഏയ്യ് , എന്തായി കാണിക്കുന്നത്.... ലളിത വേഗം കാല് പിൻവലിച്ച് മാറി നിന്നും... നിലത്ത് നിന്നെണിച്ച ആരുവിന്റെ മിഴികൾ നിറഞ്ഞിരുന്നു... അത് കണ്ടപ്പോൾ ലളിതക്ക് സങ്കടമായി , മാളു ആണേൽ ഒന്നും മനസിലാകാതെ അവരെ മാറി മാറി നോക്കി... അത് തന്നെയായിരുന്നു ദേവന്റെ അവസ്ഥയും..... അമ്മേ... ഞാൻ ഇത് വരെ ഒര് തെറ്റും ഈ കുടുബത്തോട് ചെയ്തിട്ടില്ല , ഇവിടെയാരുമാത് വിശ്വസിക്കില്ലന്നാറിയാം.... എങ്കിലും സത്യമതാണ്.. ഇപ്പോ ഞാൻ അറിഞ്ഞോട് ഒര് തെറ്റ് ചെയ്യാൻ പോകുവാ..

അമ്മ എന്നെ വെറുക്കരുത്... വേറെ വഴി എന്റെ മുന്നിൽ ഇല്ലാത്തത് കൊണ്ടാ.. നിറമിഴിയോടെ ലളിതയോട് കൈ കൂപ്പി ആരു പറഞ്ഞു..... അവൾ പറഞ്ഞതിന്റെ അർഥം മനസിലായില്ലക്കിലും അടുത്ത വഴക്കിനുള്ള കാരണമായെന്ന് ദേവന് തോന്നി "" ദേവൻ പിന്നെ അവിടെ നിൽകതെ വേഗം റൂമിലേക്ക് പോയി , എന്തക്കയോ ആലോചിച്ച് കുളിക്കാൻ വേണ്ടി കയറി.... കുളി കഴിഞ്ഞിറങ്ങി വന്ന ദേവൻ ആരുവിന്റെ കോലം കണ്ട് , വന്ന ദേഷ്യം കടിച്ചമർത്തി..... ഒര് ബനിയനും അതിന് പുറത്ത് ജീൻസിന്റെ ഓവർ കോട്ടും , മുട്ടിന് കുറച്ച് താഴെവരെ ഇറക്കമുള്ള ഒര് ഷോർസും ആയിരുന്നു അവളുടെ വേഷം..... ഡീ.... നീയെന്താ ഫാഷൻ ഷോക്ക്‌ പോകുവാണോ.... തല തുടച്ച തർക്കി ബാഡിലേക്ക് ഇട്ട് കൊണ്ട് ദേവൻ അരുവിനോട്‌ ചോദിച്ചു..... ആണെകിൽ തനിക് എന്താ..??? പുച്ഛത്തോടെ തന്നെ ആരു തിരിച്ച് ചോദിച്ചു "" ആണെകിലും എനിക്ക്‌ ഒന്നുല്ല , പക്ഷേ ഇതേപോലെ കോലം കെട്ടി ഇവിടെ നില്കാൻ പറ്റില്ല..... ഇത് ഇവിടെ നില്കാൻ വേണ്ടി കെട്ടിയതല്ല ഞാൻ ഒര് സ്ഥലം വരെ പോകുവാ അപ്പൊ ഈ ഡ്രെസ്സണ് നല്ലതെന്ന് തോന്നി... ഡ്രസ്സ്‌ ഒന്നുടെ നേരെയാക്കി കൊണ്ട് ആരു പറഞ്ഞു " മുംബൈയിൽ നടന്നത് പോലെ അഴിഞ്ഞാടി നടക്കാനാണേൽ അത് ഇവിടെ നടക്കില്ല...

ആരുവിനെ നോക്കി കൊണ്ട് ദേവൻ പറഞ്ഞു ഒന്നും പറയാതെ മിഴി നിറച്ച് കൊണ്ട് ആരു ദേവനെ നോക്കി..... അവളുടെ മിഴി നിറയുന്നത് കണ്ടപ്പോൾ അങ്ങനെ പറയണ്ടായിരുന്നുവെന്ന് ദേവന് തോന്നി "" ഇത് എന്റെ കഴുത്തിൽ കിടക്കുന്നനാൾ വരെ എന്റെ ഭർത്താവിനെ മറന്ന് ഞാൻ ഒന്നും ചെയ്യില്ല , അങ്ങനെ ചെയ്‌യേണ്ടി വന്നാൽ പിന്നെ ഈ അലീന ജീവനോടെ ഉണ്ടാകില്ല.... കഴുത്തിൽ കിടക്കുന്ന മിന്നിൽതൊട്ട് പറഞ്ഞിട്ട് ആരു വേഗം ബാഗ് എടുത്ത് പുറത്തേക്ക് പോകാൻ തുടങ്ങി.... പക്ഷേ പെട്ടന്ന് എന്തോ ഓർത്ത പോലെ തിരിച്ച് ഓടി വന്ന് ദേവനെ കെട്ടിപിടിച്ചു... പെട്ടന്നുള്ള ആരുവിന്റെ പ്രവർത്തിയിൽ ദേവൻ ഒന്ന് ഞെട്ടി """ സോറി റാം.. ദേവന്റെ ചെവിയിൽ ചുണ്ട് ചേർത്ത് പറഞ്ഞിട്ട് , ദേവനെ നോക്കാതെ ആരു വേഗം പുറത്തേക്ക് പോയി..... എന്തിന് വേണ്ടിയാണ് അവൾ ഇങ്ങനെ ചെയുന്നതെന്നാലോചിച്ച് ദേവൻ കമ്പനിയിലേക്ക് പോകാൻ പോയി... പതിവ് പോലെ ഒന്നും ചെയ്യാനില്ലാത്തതിനാൽ ഓഫീസിലെ തന്റെ അച്ഛന്റെ റൂമിൽ വെറുതെ ഇരിക്കുവായിരുന്നു ദേവൻ...... ദേവ.... നീയും അറിഞ്ഞോടാണോ ഇവിടെ ഇതൊക്കെ നടക്കുന്നത്...? അകത്തേക്ക് കയറി വന്ന വരുൺ ദേഷ്യത്തോടെ ദേവനോട് ചോദിച്ചു "" എന്താടാ.... കാര്യമാറിയാതെ ദേവൻ ചോദിച്ചു നീ അറിഞ്ഞ് കൊണ്ടാണോ അലീന ഇവിടെ പ്രോഗ്രാമിങ് മാനേജറായി ചാർജ് എടുത്തത്... വാട്ട് ""

ഇരുന്നിടത്ത് നിന്ന് ചാടിയെണീറ്റ് കൊണ്ട് ദേവൻ വരുണിനോട് ചോദിച്ചു """ നീ ഒന്നും അറിഞ്ഞില്ലേ..?? ഇല്ല.... ദേവൻ പറഞ്ഞു.... അലീനാ ഇന്ന് രാവിലെ മുതൽ പ്രോഗ്രാം മാനേജറായി ചാർജെടുത്തു, അതിന് അനുവാദം കൊടുത്തത് ആരാ..? നിന്റെയോ അല്ലകിൽ അമ്മായിടെയോ അപ്പോയ്ന്റ്മെന്റ് ലെറ്റർ വേണം, അതില്ലാതെ എങ്ങനെ അവൾ ഇവിടെ ചാർജെടുത്തു.... ദേഷ്യം മാറാതെ പിന്നെയും വരുൺ ദേവനോട് ചോദിച്ചു """ അപ്പൊ ഇതിന് വേണ്ടിയാണല്ലേ രാവിലെ അവൾ അമ്മയോടും തന്നോടും ക്ഷമ ചോദിച്ചാത്...... ദേവൻ ചിന്തിച്ചു """ ദേവ.... നീ എന്താ ഒന്നും മിണ്ടാത്തത് "" അവൾ ഓഫീസിൽ വന്ന കാര്യം എനിക്കറിഞ്ഞുകൂടാ വരുൺ, അപ്പോയ്ന്റ്മെന്റ് ലെറ്റർ ഇല്ലാതെ സ്വയം കയറി വന്നതായിരിക്കും.... ഇപ്പോൾ തന്നെ അവളെ ഇവിടുന്ന് ഇറക്കി വിടാൻ എനിക്കറിയാം... വരുണിനോട് പറഞ്ഞിട്ട് ദേഷ്യത്തോടെ ദേവൻ ആരുവിനെ കാണാൻ പോയി..... പ്രേതിഷിച്ച പോലെ തന്നെ ദേഷ്യത്തോടെ ക്യാമ്പിലേക്ക് കയറി വരുന്ന ദേവനെ ഒര് പുഞ്ചിരിയോടെ ആരു സ്വീകരിച്ചു """ വരണം മിസ്റ്റർ ദേവനാരായണൻ... ഞാൻ തങ്ങളെ കാണാൻ ഇരിക്കുവായിരുന്നു... ദേഷ്യത്തോടെ വന്ന് തന്റെ മുന്നിൽ നിൽക്കുന്ന ദേവനെ നോക്കി ചിരിയോടെ ആരു പറഞ്ഞു ദേവൻ സംശയത്തോടെ ആരുവിനെ നോക്കി... അത് മനസിലാക്കി ആരു പറഞ്ഞ് തുടങ്ങി....

ദേവാ നാരായണൻ , താങ്കൾക്ക് ഈ ഓഫീസിൽ പ്രത്യേകിച്ച് പോസ്റ്റ് ഒന്നുമില്ലാത്ത സ്ഥിതിക്ക് ഇവിടെ ഇങ്ങനെ വന്നിരികണ്ട ആവശ്യമില്ല... ഒന്നെങ്കിൽ ഏതെങ്കിലും ഒര് പോസ്റ്റിൽ ഇരിക്കാം , അല്ലങ്കിൽ ഇനി മേലിൽ ഈ ഓഫീസിലേക്ക് വരരുത്... ദേവനെ നോക്കി തക്കിത്തോടെ ആരും പറഞ്ഞു " ഇങ്ങോട്ടേക്ക് എന്നോട് വരരുതെന്ന് പറയാൻ നീയാരാടി പുല്ലേ....!!! ടേബിളിന് മുകളിൽ ആഞ്ഞടിച്ച് കൊണ്ട് ആരുവിന് നേരെ ദേവൻ അലറി.... ദേവാ , പതിയെ മാറ്റ് സ്റ്റാഫുകൾ കേൾക്കും.... ദേവന്റെ പുറകെ വന്ന വരുൺ ദേവനെ തടഞ്ഞ് കൊണ്ട് പറഞ്ഞൂ " പിന്നെ ഇവളോട് എങ്ങനെ സംസാരിക്കണം.... പിന്നെയും ദേവൻ ആരുവിനോട് ദേഷ്യ പെടാൻ തുടങ്ങി... സൂക്ഷിച്ച് സംസാരിക്കണം മിസ്റ്റർ... എടി പോടീ എന്നൊക്കെ തൻറെ വീട്ടിലുള്ളവരെ വിളിച്ചാൽ മതി , ഇവിടെ എന്നോട് സംസാരിക്കുമ്പോൾ റെസ്പെക്ട് ഉണ്ടായിരിക്കണം... കാൾ മി അലീന ഓർ മേഡം , ഓക്കേ..... ഡി... കുറച്ച് നേരമായി ഞാൻ ഇത് സഹിക്കുന്നു.... നിന്നോട് ചോദിച്ചതിന് സമാധാനം പറ... ആരോട് ചോദിച്ചിട്ടാ നീ എന്റെ ഓഫീസിൽ കയറിവന്നത് ....? രാവിലെ വേഷം കെട്ടി വീട്ടിൽ നിന്നിറങ്ങിയത് ഇവിടെ വന്ന് ഷോ കാണിക്കാനാണോ...? ഒറ്റ ശ്വാസത്തിൽ ദേവൻ എല്ലാം ആരുവിനോട് ചോദിച്ചു

" കൂൾ ടൗൺ മിസ്റ്റർ ദേവനാരായണൻ , പിന്നെ താങ്കൾ ചോദിച്ചത് ആൻസർ തരേണ്ട ഒരാവിശവും എനിക്കില്ല, എങ്കിലും മറുപടി തന്നേക്കാം..... ഫസ്റ്റ് , ഈ വേഷം കെട്ടി വന്നതെന്തിനായെന്ന്.... ഈ വേഷത്തിന് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല സൊ ഇതാണ് ഇവിടെ ബെറ്റർ എന്ന് തോന്നി... സെക്കന്റ്‌ , താങ്കൾ പറഞ്ഞല്ലോ തൻറെ ഓഫീസ് എന്ന്... തനിക്ക് അങ്ങനെ പറയാനുള്ള എന്ത് അവകാശമാണ് ഇവിടെയുള്ളത്...? തൻറെ പേരിലാണോ ഈ ഓഫീസ്, അല്ലല്ലോ... അത് മാത്രമല്ല , ഇങ്ങനെ നേരെ നിന്ന് എന്നോട് സംസാരിക്കാനുള്ള ഒരാവകാശവും ഈ ഓഫീസിൽ ദേവ നാരായണന് ഇല്ല..!!! ടേബിൾ അങ്ങാടിച്ച് കൊണ്ട് ആരു പറഞ്ഞു അവളുടെ മാറ്റം കണ്ട് ദേഷ്യത്തോടെ ദേവൻ അവളെ ഒന്ന് നോക്കി.... എന്തിന് താൻ ഇവിടത്തെ ഒര് സാധാ എംപ്ലോയി പോലുമല്ല.... ദേ ഇവിടെ നിൽക്കുന്ന ഈ വരുണിന് , ഇവന് പോലും എന്നോട് ഇത് ചോദിക്കാനുള്ള റൈറ്സ് ഉണ്ട്.... പക്ഷേ , അത് പോലും തനിക്കില്ല... അച്ഛന്റെ ഓഫീസ് അതിന്റെ പേരിൽ മാത്രമാണ് താങ്കൾ ഇപ്പോൾ ഇവിടെ നിൽക്കുന്നത്... ഞാൻ പറഞ്ഞത് കറക്റ്റ് അല്ലേ മിസ്റ്റർ ദേവനാരായണൻ... ദേവനെ നോക്കി പുച്ഛത്തോടെ പറഞ്ഞ് കൊണ്ട് ആരു ചായറിൽ ഇരുന്നു..... ആരുവിന്റെ വാക്ക് കേട്ട് സ്വയം ഇല്ലാതാകുന്നത് പോലെ ദേവന് തോന്നി.... അടുത്ത ചോദ്യയം , ആരോട് ചോദിച്ചിട്ടാണ് ഇവിടെ വന്നതെന്ന് അല്ലേ..?? പ്രത്യേകിച്ച് ആരോടും ചോദിച്ചില്ല നേരിട്ട് ജോയിൻ ചെയ്തു...

കുളായി ആരു പറഞ്ഞു അങ്ങനെ ജോയിൻ ചെയ്യാൻ ഇത് നിന്റെ തറവാട് സ്വത്തല്ല... ദേവൻ ആരുവിന് നേരെ വിരൽ ഉയർത്തി കൊണ്ട് പറഞ്ഞു"" എൻറെ കയ്യിൽ അപ്പോൾമെൻറ് ലെറ്റർ ഉണ്ട് ദേവൻ , പിന്നെ അറ് മാസം എല്ലാം അധികാരത്തോടെ ഇവിടെ നീക്കാമെന്നുള്ള എഗ്രിമെൻറ്റും.... ഇത് രണ്ടും എന്റെ കൈയിൽ ഉള്ള സ്ഥിതിക്ക് ആരോടും ചോദിക്കേണ്ട ആവശ്യമില്ലല്ലോ... ചെയറിൽ ചാരിയിരുന്ന് കൊണ്ട് ആരു ദേവാനോട് പറഞ്ഞു " അപ്പോയ്ന്റ്മെന്റ് ലെറ്റർ എവിടെ....? കാണിക്ക്... സംശയത്തോടെ ദേവൻ അരുവിനോട് ചോദിച്ചു """" ദേ ഇതാണ് അപ്പോയ്ന്റ്മെന്റ് ലെറ്റർ... ആരു ദേവന് നേരെ ലെറ്റർ നീട്ടി """ ദേവൻ വേഗം ആ ലെറ്റർ വാങ്ങി നോക്കി , ശെരിയാണ് അപ്പോയ്ന്റ്മെന്റ് ലെറ്റർ ആണത്... അമ്മയാണ് സൈൻ ചെയ്തിരിക്കുന്നത്.... ഞാനും അമ്മയും അറിയാതെ നിനക്ക് ഈ ലെറ്റർ എങ്ങനെ കിട്ടി..? നേരായ വഴിക്ക് എന്തായാലും അമ്മ ഈ ലെറ്റർ എനിക്ക് തരില്ലെന്ന് റാമിന് അറിഞ്ഞുകൂടെ... ചതിയാണ് , അമ്മ അറിയാതെ അമ്മയുടെ സൈൻ ഉണ്ടാക്കിയെടുത്തതാണ് ഞാൻ.... ചിരിയോടെ തന്നെ ആരു പറഞ്ഞു "" എടീ... കളിച്ച് കളിച്ച് നീ ഈ ഓഫീസിൽ കയറി കളിക്കാൻ തുടങ്ങിയോ...

നിന്റെ അവസാനത്തെയും ആദ്യത്തെയും ദിവസമായിരിക്കും ഈ ഓഫീസിലെ ദേഷ്യത്തോടെ ദേവൻ പറഞ്ഞു " എന്റെ അല്ല റാമിന്റെ അവസാനത്തെ ദിവസമായിരിക്കും ഈ ഓഫീസിലെ ഇന്ന്.. കാരണം ഈ അപ്പോൾമെൻറ് ലെറ്റർ ചതിയിലൂടെയാണ് ഞാൻ സ്വന്തമാക്കിയതെന്ന് ഒരിക്കലും റാമിന് തെളിയിക്കാൻ കഴിയില്ല , കാരണം ഇത് സൈൻ ചെയ്തിരിക്കുന്നത് അമ്മയാണ്... അമ്മക്ക് ബുദ്ധിക്കോ കാഴ്ചക്കോ കുഴപ്പമെന്നുമില്ലാത്തത് കൊണ്ട് ഒര് കോടതിയും വിശ്വസിക്കില്ല അമ്മയെ ചതിച്ച് ഞാൻ നേടിയതാണ് ഈ അപ്പോയ്ന്റ്മെന്റ് ലെറ്ററെന്ന്.. പിന്നെ അമ്മ സ്വന്തം ഇഷ്ട്ടപ്രകാരമാണ് ഇത് സൈൻ ചെയ്തത് , പക്ഷേ അമ്മയ്ക്ക് അറിയില്ലായിരുന്നു ഇത് എന്താണെന്ന്... ഇതൊന്നും തെളിയിക്കാൻ റാമിന് ഒരിക്കലും കഴിയില്ല.... പിന്നെ വേണമെങ്കിൽ എന്നെ ഈ ഓഫീസിൽ നിന്ന് ബലമായി ഇറക്കി വിടാൻ റാമിന് കഴിയും , എന്നാൽ ഞാനിവിടുന്ന് ഇറങ്ങുന്ന സമയം അമ്മ ജയിലിലേക്ക് പോകേണ്ടി വരും... ഒന്നും മനസിലാകാതെ ദേവൻ ക്രൂരമായി ആരുവിനെ നോക്കി..... എനിക്ക് കംപ്ലയിന്റ് കൊടുക്കാം.. പ്രേതിഫലമായി ഞാൻ ചോദിക്കുന്ന നഷ്ടപരിഹാരം തരേണ്ടി വരും റാമിന്റെ ഫാമിലി, അതും ചോദിക്കുമ്പോൾ തന്നെ....

എന്റെ കൈയിലുള്ള എഗ്രിമെൻറ്റിൽ അത് വ്യക്തമായി എഴുതിയിട്ടുണ്ട്....... വന്ന ദേഷ്യം കടിച്ചമർത്തി ഒന്നും മിണ്ടാനാകാതെ ദേവൻ നിന്നും..... ഇനിയെന്തെകിലും ദേവാനാരായണന് ചോദിക്കാനുണ്ടോ...?? ഒന്നും മിണ്ടാതെ നിൽക്കുന്ന ദേവനെ കണ്ട് കൊണ്ട് ആരു ചോദിച്ചു.... നി സന്തോഷിക്കണ്ട അലീനാ... ഇതിന് നിനക്കൊര് മറുപടി തന്നില്ലെങ്കിൽ എന്റെ പേര് ദേവനാരായണൻ എന്നായിരിക്കില്ല... പകയോടെ ആരുവിനോട് പറഞ്ഞിട്ട് ദേവൻ ഇറങ്ങി പോയി.... ആ പുറകെ തന്നെ ആരുവിനെ ഒന്ന് നോക്കി വരുണും പോയി.... ഇനി എന്തൊക്കെ നടക്കുമാവോ...??? ആലോചനയോടെ ചെയറിൽ ചാരിയിരുന്ന് കൊണ്ട് ആരു ചിന്തിച്ചു... വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങാൻ നേരം ആരു ദേവന്റെ കാബിലേക്ക് ഒന്ന് നോക്കി പക്ഷേ അവിടെ ആരും ഉണ്ടായിരുന്നില്ല.... എനിക്ക് മുകളിലെത്താനുള്ള ഓട്ടത്തിലായിരിക്കും.. ചിരിയോടെ ചിന്തിച്ചിട്ട് ആരു പാതിയെ പുറത്തേക്ക് നടന്നു..... ഹായ് മം , ഇറങ്ങുവാണോ.... പുറത്തേക്കിറങ്ങുന്ന ആരുവിനെ കണ്ട് കൊണ്ട് അവിടെതെ ഒര് സ്റ്റാഫ്‌ ചോദിച്ചു ആ റോഷൻ , ഞാൻ ഇറങ്ങുവാണ്..... തന്നെയാണോ പോകുന്നെ , വണ്ടിയുണ്ടോ..?? ഇല്ല , ഓട്ടോക്കാണ് ഞാൻ വന്നത്.... എങ്കിൽ ഞാൻ ഡ്രോപ്പ് ചെയ്യാം.... ഏയ്യ് വേണ്ട , എനിക്ക് കുറച്ച് സ്ഥലങ്ങളിൽ പോകാനുണ്ട്.... ഓക്കേ,, അപ്പോൾ ശെരി റോഷൻ , ബൈ.... ആരു പെട്ടന്ന് അവിടെ നിന്നിറങ്ങി...

വീട്ടിൽ ചെന്ന് കയറുമ്പോൾ ദേവന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കുവായിരുന്നു ആരു, പക്ഷേ വീട്ടിലെത്തിയ അവൾ എല്ലായിടത്തും ദേവനെ നോകിയെങ്കിലും എവിടെയും കണ്ടില്ല... പിന്നെ വേഗം കുളിക്കാൻ പോയി... കുളി കഴിഞ്ഞ് അടുക്കളയിൽ കയറി ചായ ഉണ്ടാക്കി മാളുവിന് കൊടുത്ത് അവളോട്‌ കുറച്ച് നേരം സംസാരിച്ചിരുന്നു... അത് കഴിഞ്ഞ് ജസ്റ്റിയെ വിളിച്ച് ഓഫീസ് കാര്യങ്ങളൊക്കെ പറഞ്ഞു..... ഇടക്ക് റൂമിലേക്ക് ചെന്ന ആരു എന്തക്കയോ പേപ്പസ് ശെരിയാകുന്ന ദേവനെ കണ്ടു... ആരുനെ കണ്ടിട്ടും ദേവൻ അവളെ മൈൻഡ് ചെയ്യാൻ പോയില്ല.. കുറച്ച് കഴിഞ്ഞപ്പോൾ അവൻ പുറത്തേക്കിറങ്ങി പോയി... പിന്നെ രാത്രി എപ്പോഴോ വന്ന് ബെഡിൽ കിടക്കുന്നത് പാതി മയക്കത്തിൽ ആരു അറിയുന്നുടായിരുന്നു..... പിറ്റേന്ന് ആരു എണീച്ചപ്പോൾ അടുത്ത് ദേവനില്ലായിരുന്നു , എവിടെ പോയെന്ന് അവൾ അന്വേഷികാനും പോയില്ല.... രാവിലെ ഒര് ഗ്ലാസ്‌ ചായ മാത്രം കുടിച്ച്, മാളുവിനോട് യാത്ര പറഞ്ഞ് ആരു വേഗം ഓഫീസിലേക്ക് പോയി....

ദേവൻ ഇരിക്കുന്ന സ്ഥലത്ത് നോകിയെങ്കിലും ദേവനെ കണ്ടില്ല... പിന്നെ കൂടുതൽ അവിടെ നില്കാതെ ആരു അവളുടെ ക്യാമ്പിൽ പോയി വർക്ക്‌ ചെയ്യാൻ തുടങ്ങി..... കുറച്ച് കഴിഞ്ഞപ്പോഴാണ് വരുൺ അകത്തേക്ക് വരുന്നത് ആരു കണ്ടത്.. എന്താ വരുൺ... സിസ്റ്റത്തിൽ നിന്ന് മുഖമുയർത്തി കൊണ്ട് ആരു ചോദിച്ചു " ഈ കമ്പനിയുടെ ഓണർ വിളിക്കുന്നുണ്ട് , പോയി കണ്ടിട്ട് വാ... പുച്ഛചിരിയോടെ വരുൺ ആരുനെ നോക്കി പറഞ്ഞു " ഒര്ദിവസം കൊണ്ട് ഇവിടെ ഓണറുമായോ..??? ചിരിയോടെ ആരു ചോദിച്ചു ആരാണെന്നൊക്കെ അവിടെയെത്തുമ്പോൾ അറിയും.... പിന്നെയും പുച്ഛത്തോടെ വരുൺ പറഞ്ഞു ഓക്കേ വരുൺ , ഞാൻ വന്നാളാം വേഗം വരണം... ആരുനോട് പറഞ്ഞിട്ട് വരുൺ പോയി ചിരിയോടെ മനസ്സിൽ എന്തോ ചിന്തിച്ച് കൊണ്ട് ആരു ഓണാറെ കാണാൻ പുറത്തേക്കിറങ്ങി , പിന്നെ എന്തോ ഓർത്ത് തിരിച്ച് ചെന്ന് സിസ്റ്റത്തിൽ നിന്ന് ആർക്കോ ഒര് മെയിൽ അയച്ച് കൂടെ ടേബിൾ ഉണ്ടായിരുന്ന പേപ്പസ്‌ കൈയിലെടുത്ത് പുറത്തേക്ക് നടന്നു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story