പ്രണയ പ്രതികാരം: ഭാഗം 34

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

 ഒര്ചിരിയോടെ ആരു ഓണറുടെ റൂമിലേക്ക് കയറി... സ്ക്യൂസ്‌മി സാർ.... ആ വരണം മിസ്സ്‌ അലീന മാത്യൂസ്, Welcome to My ക്യാബിൻ.... ആരുവിനെ നോക്കി പുച്ഛത്തോടെ ദേവൻ പറഞ്ഞു താങ്ക്യൂ സർ, പിന്നെ ഒര് കറക്ഷനുണ്ട്... ഞാൻ മിസ് അലീനയല്ലാ മിസ്സിസാണ്, എന്റെ മാര്യേജ് കഴിഞ്ഞതാ.... ഹസ്‌ബെന്റിന്റെ നെയിം ദേവനാരായണൻ ' തങ്ങൾക്ക് എന്നെ മിസ്സിസ് ദേവനാരായണൻ ' എന്ന് വിളിക്കാം..... ദേവൻറെ കണ്ണിലേക്ക് നോക്കി കൊണ്ട് ആരു പറഞ്ഞു " ഒര് നിമിഷം എന്ത് പറയണമെന്നറിയാതെ ദേവൻ നിന്നും... അവഗണയിലും സ്നേഹം കണ്ടെത്താൻ ശ്രമിക്കുന്ന ആരുവിനോട് ദേവന് ആ നിമിഷം അലിവ് തോന്നി "" സാർ , എന്തിനാണ് എന്നെ വിളിച്ചത്... തന്നെ തന്നെ നോക്കി നിൽക്കുന്ന ദേവനോട് വളരെ മൃദുവായി ആരും ചോദിച്ചു "" ഈ ഓഫീസിലെ അവസാന ഡ്യൂട്ടിയാണ് അലീനക്ക് ഇന്ന്... ഇത് വരെ ചെയ്ത സേവനങ്ങൾക്ക് നന്ദി..

താങ്കൾക് ഇനി ഈ ഓഫീസ് വിട്ട് പോകാം , ഇതാണ് ഡിസ്മിസ് ലെറ്റർ... ഒര് ലെറ്റർ ആരുവിന് നേരെ നീട്ടികൊണ്ട് ദേവൻ പറഞ്ഞു "" കാരണം...? ആ ലെറ്റർ വാങ്ങാതെ കൈ കെട്ടി നിന്ന് കൊണ്ട് ആരു ചോദിച്ചു """ താങ്കളുടെ ജോലിയിൽ ഞാൻ തൃപ്തനല്ല.... ചെയറിൽ ചാരിയിരുന്ന് കൊണ്ട് ദേവൻ പറഞ്ഞു " ഇങ്ങനെ പറയാൻ മാസങ്ങൾക്ക് മുമ്പ് ഞാൻ ഇവിടെ ജോലിക്ക് കയറിയതൊന്നുമല്ല സർ, ഇന്നലെ രാവിലെ കയറിയതേയുള്ളൂ.... ഇന്ന് ഇത് രണ്ടാം ദിവസമാണ് , അപ്പൊ പിന്നെ എന്റെ ജോലിയിൽ തൃപ്തനല്ലന്ന് പറയുന്നതിന് എന്തർത്ഥമാണുള്ളത്.... നന്നായി ജോലി ചെയ്യുന്ന ഒരാൾക്ക് ഒരുപാട് സമയമൊന്നും വേണ്ട സ്വന്തം കഴിവ് തെളിയിക്കാൻ..... അങ്ങനെയെങ്കിൽ സാർ ആദ്യം സാറിൻറെ കഴിവ് കാണിക്ക്... എന്നിട്ടക്കം എന്നെ..... നിന്നെ ഇങ്ങോട്ട് വിളിച്ചത് നിന്റെ പ്രസംഗം കേൾക്കാനല്ല....

ഇത് മേടിച്ചിട്ട് എത്രയും പെട്ടെന്ന് ഇവിടുന്ന് ഇറങ്ങി പോകാനാ... ആരുവിനെ പറയാൻ സമ്മതിക്കാതെ ലെറ്റർ നീട്ടി കൊണ്ട് ദേവൻ പറഞ്ഞു " അങ്ങനെ പറയുമ്പോൾ ഒന്നും ഇറങ്ങി തരാൻ പറ്റില്ല സർ, വ്യക്തമായ കാരണം ഉണ്ടായിരിക്കണം.... ദേവന്റെ അതേയ് ദേഷ്യത്തിൽ തന്നെ ആരുവും പറഞ്ഞു താങ്കളെ എനിക്ക് ഇഷ്ടപ്പെട്ടില്ല... അത് കൊണ്ട് ഈ കമ്പനിയുടെ ഓണറായ ഞാൻ താങ്കളെ ഇവിടുന്ന് പറഞ്ഞ് വിടുന്നു.. അതിനുള്ള അവകാശം എനിക്ക്‌ ഉണ്ട്.... ശെരിയാണ് , അവകാശം ഓണറിനുണ്ട്.. പക്ഷേ അത് ഇപ്പോഴല്ല , ആറ് മാസം കഴിഞ്ഞ്... ദേവന്റെ മുന്നിലെ ചെയറിലേക്ക് ഇരുന്ന് കൊണ്ട് ആരു പറഞ്ഞു അവൾ പറഞ്ഞത് മനസിലാകാതെ ദേവൻ അവളെ ഒന്ന് നോക്കി.. സാർ എന്റെ എഗ്രിമെൻറ് വായിച്ചില്ലന്ന് തോന്നുന്നു.... ഞാൻ സർന്റെ കാബിലേക്ക് വരും മുൻപ് ഒര് മെയിൽ ചെയ്തിരുന്നു..

ഇനി മെയിൽ തുറന്ന് നോക്കാൻ ബുദ്ധിമുട്ടാക്കിൽ ദേ ഇത് എൻഗ്രിമെൻറ്റിന്റെ കോപ്പിയാണ്, സാറിന് വായിച്ചു നോക്കാം.... കൈയിൽ കരുതിയ പേപ്പസ് ദേവന് നേരെ നിട്ടി കൊണ്ട് ആരു പറഞ്ഞു..... ആരുവിന്റെ കൈയിൽ നിന്ന് ആ പേപ്പസ് വാങ്ങിയെങ്കിലും അത് വായിച്ച് നോക്കാതെ ദേവൻ ആരുവിനെ തന്നെ നോക്കി..... ഇതിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് സർ, ഞാനിവിടെ ജോയിൻ ചെയ്ത് ആറ് മാസം കഴിയാതെ എന്നെ എന്തിന്റെ പേരിലണേലും ഇവിടുന്ന് പറഞ്ഞ് വിടാനുള്ള അധികാരം ഓണർക്ക് പോലുമില്ലെന്ന്... ഇനി പറഞ്ഞ് വിട്ടാൽ എനിക്ക് അപ്പോൾമെൻറ് ലെറ്റർ തന്നത് ആരോ അവർക്കെതിരെ കംപ്ലയിന്റ് ചെയ്യാം.... ദേവനെ പോലെ ചെയറിൽ ചാരിയിരുന്ന് കൊണ്ട് ആരു പറഞ്ഞു " ആരു പറയുന്നത് കേട്ട് അവളെ കൊല്ലാനുള്ള ദേഷ്യം തോന്നി ദേവന്..." എന്നോട് വേറെയൊന്നും പറയാനില്ലല്ലോ... ദേവനെ നോക്കി കൊണ്ട് ആരു ചോദിച്ചു " മറുപടിയൊന്നും പറയാതെ ആരു നൽകിയ പേപ്പസ്‌ ദേവൻ ചുരുട്ടി പിടിച്ചു.....

എന്നാൽ ഞാൻ അങ്ങോട്ട് പോകട്ടെ സർ, കുറച്ച് ജോലിയുണ്ട്... ചിരിയോടെ ആരു പറഞ്ഞു അതിനും ദേവൻ മറുപടിയൊന്നും പറഞ്ഞില്ല..... ആ പിന്നെ സർ, കുറച്ച് കഴിഞ്ഞ് ഞാനൊര് മീറ്റിംഗ് വിളിക്കുന്നുണ്ട്, മീറ്റിംഗിൽ സാറും വരണം.... പോകാൻ തുടങ്ങിയ ആരു തിരിഞ്ഞ് നിന്ന് കൊണ്ട് ദേവനോട് പറഞ്ഞു " ഞാനില്ല , നി തന്നെ അങ്ങ് ഉണ്ടാക്കിയാൽ മതി.... പുച്ഛത്തോടെ ദേവൻ പറഞ്ഞു അയ്യോ അത് പറ്റില്ല , ഞാൻ വിളിക്കുന്ന എല്ലാ മീറ്റിംഗിലും സാറും പങ്കെടുക്കണം.. ഞാൻ എന്താണോ പറയുന്നത് അത് എല്ലാവരും അനുസരിച്ചിരിക്കണം.... സാറും.... എൻറെ തീരുമാനമയിരിക്കും അവസാനത്തത് , എഗ്രിമെൻറ്റിൽ അതും വ്യക്തമായി പറയുന്നുണ്ട്... വിജയി ഭാവത്തോടെ ആരു പറഞ്ഞു ദേവൻ തലക്ക്‌ ഭ്രാന്ത് പിടിച്ച പോലെ ആരുവിനെ ഒന്ന് നോക്കി... കളിക്കാൻ ഇറങ്ങിയപ്പോൾ ഞാൻ എല്ലാ വഴികളും അടച്ചിട്ടാ ഇറങ്ങിയത് , അത് കൊണ്ട് എന്നെ തോൽപ്പിക്കാൻ ശ്രമിക്കേണ്ട റാം... തോറ്റ് പോകും....

ദേവനെ നോക്കി പറഞ്ഞിട്ട് ആരു ഇറങ്ങി പോയി " ഡാമിറ്റ്...!!!!! ആരുവിനോടുള്ള ദേഷ്യം ടേബിളിലടിച്ച് തീർത്തു ദേവൻ എന്നോടുള്ള ദേഷ്യം വെറുതെ കൈ വേദനിപ്പിച്ച് തീർക്കാണ്ട... വീട്ടിൽ വരുമ്പോൾ വേണമെങ്കിൽ രണ്ടെണ്ണം തന്ന് തീർതോ, ഞാൻ മിണ്ടാതെ നിന്ന് കൊണ്ടോളം... ഡോറ് തുറന്ന് ചിരിയോടെ ആരു പറഞ്ഞു """ അത് കേട്ടപ്പോൾ ദേവനും ചെറുതായി ചിരി വന്നു... അവഗണിച്ചാലും ആട്ടിയാകാറ്റിയാലും പിന്നെയും തന്നിലേക്ക് തന്നെ വരുന്നവൾ " ദേവൻ ചിന്തിച്ചു കുറച്ച് കഴിഞ്ഞപ്പോൾ ആരും മീറ്റിങ്ങിന് വേണ്ടി എല്ലാവരെയും വിളിച്ചു , വേറെ വഴിയില്ലാത്തത് കൊണ്ട് ദേവനും വരുണും അതിൽ പങ്കെടുക്കാൻ പോയി..... പ്രോഗ്രാമിങ് സെക്ഷനിൽ ഉള്ളവരെ മാത്രമായിരുന്നു ആരു മീറ്റിങ്ങിന് വേണ്ടി വിളിച്ചത്.....

എല്ലാവരും വന്ന ശേഷം എണീറ്റ് നിന്ന് ആരു എല്ലാവരെയും വെൽക്കം ചെയ്തു.... എല്ലാവർക്കും എന്നെയാറിയാലോ... ഞാൻ അലീന.. അലീന മാത്യൂസ് പുത്തൻപുരയ്ക്കൽ , നിങ്ങളുടെ പുതിയ പ്രോഗ്രാമിംഗ് മാനേജരാണ്.... നിങ്ങൾക്കെല്ലാവർക്കും അറിയാലോ നമ്മുടെ കമ്പനിയുടെ ഇപ്പോഴത്തെ അവസ്ഥ , നിങ്ങളുടെ മുൻപത്തെ ഓണർ ചെമ്പകമംഗലത്തെ ശേഖരൻ ,അദ്ദേഹം ഉണ്ടായിരുന്നപ്പോൾ ഈ കമ്പനി എങ്ങനെയായിരുന്നോ... ഇനിയും മുന്നോട് അങ്ങനെ തന്നെയാകണം.... അതാകണം ഇനി നമ്മുടെ ഓരോരുത്തരുടെയും ലക്ഷ്യം , അതിന് വേണ്ടി പ്രായയ്‌നികാൻ തയ്യാറുള്ളവരെയാണ് എനിക്കാവിശ്യം.... ഇവിടെ ഇരിക്കുന്ന നിങ്ങളെ ഓരോരുത്തരെ കുറിച്ചും എനിക്ക് വ്യക്തമായിയാറിയാം... കമ്പനിക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറായിട്ടുള്ളവരാണ് നിങ്ങൾ, നിങ്ങളുടെ കഴിവ് കൊണ്ട് കൂടെയാണ് ഈ കമ്പനി ഒരിക്കൽ ഉയർന്ന് നിന്നത്...

ഇനിയും മുന്നോട്ട് നിങ്ങളുടെ സഹകരണം ഇതിന്റെ ഉയർച്ചക്ക് പിന്നിൽ ഉണ്ടായിരിക്കണം.. അതിന് പറ്റില്ലന്ന് തോന്നുന്നവർക്ക് ഇവിടെ നിന്ന് എണീറ്റ് പോകാം... ആരു കുറച്ച് നേരം എല്ലാവരെ നോക്കി, ആരും എണീറ്റ് പോകുന്നില്ലന്ന് കണ്ടപ്പോൾ പിന്നെയും പറഞ്ഞ് തുടങ്ങി... ഞാനൊര് പുതിയ പ്രൊജക്റ്റ്‌ തുടങ്ങാൻ പോകുവാണ്‌... നിങ്ങളെ രണ്ട് പേരെ ഒര് ഗ്രൂപ്പ് ആക്കിയിട്ടയിരിക്കും പ്രൊജക്റ്റ്‌ തുടങ്ങുന്നത്, അതിന്റെ ഫുൾ കാര്യങ്ങളും നോക്കുന്നത് ഞാൻ തന്നെയാണ്.... നിങ്ങളുടെ ഗ്രൂപ്പിലേക്ക് ഞാൻ വേറെ കുറച്ചൾക്കാരെ കൂടി തരും, അവർ കൂടെയുണ്ടാകു നിങ്ങളുടെ സഹായത്തിന്... ആരു എല്ലാവരോടുമായി പറഞ്ഞു " അങ്ങനെ പുറത്ത് നിന്നാൾക്കാരെ കൊണ്ട് വന്ന് ഇവിടുത്തെ കാര്യങ്ങൾ ചെയ്യാൻ ഞാൻ സമ്മതിക്കില്ല...

അത് വരെ മിണ്ടാതിരുന്ന ദേവൻ ചാടിയെണിച്ച് കൊണ്ട് പറഞ്ഞു " അവർ ഇവിടെ ജോയിൻ ചെയ്യാൻ വരുന്ന പുതിയാ സ്റ്റാഫ്മാരാണ്... ഇത്രയും ദിവസം വേറൊര് നല്ല കമ്പനിയിലാണ് അവർ വർക്ക്‌ ചെയ്തിരുന്നത്.... മാഡം പറയുന്ന ആ കമ്പനിയുടെ പേര് പുത്തൻപുരക്കൽ ' എന്നാണോ...?? പുച്ഛത്തോടെ ദേവൻ ചോദിച്ചു " അതേയ്.... ഞങളുടെ സ്വന്തം സ്റ്റാഫാ അവരൊക്കെ , വിശ്വസിക്കാം... വരുണിനെ നോക്കി കൊണ്ട് ആരു പറഞ്ഞു ഈ കമ്പനിയിൽ ഇത്രനാൾ വിശ്വസത്തോടെ ജോലി ചെയ്ത ഞങ്ങളെ അപമാനിക്കാൻ വേണ്ടിയല്ലേ ഇങ്ങനെ ചെയ്യുന്നത്..... ഇരിക്കുന്നിടത് നിന്നെണീച്ച് കൊണ്ട് വരുൺ ചോദിച്ചു " എനിക്കാരെ അപമാനിക്കാൻ ഒരദ്ദേശവുമില്ല , അവർ ഇങ്ങോട്ട് വരുന്നത് എന്റെ ആവശ്യപ്രകാരം ഇവിടെ നല്ല രീതിക്ക് ജോലി ചെയ്യാനാണ്...

വരുണിനെ നോക്കി കൊണ്ട് ആരു പറഞ്ഞു അത് നടക്കില്ലന്ന ഞാൻ പറഞ്ഞത്... ദേഷ്യത്തോടെ ദേവൻ പറഞ്ഞു " പ്രോജെറ്റിൽ എനിക്ക് ഇഷ്ടമുള്ളവരെ കൊണ്ട് വരാമെന്ന് എഗ്രിമെൻറ്റിൽ പറഞ്ഞിട്ടുണ്ട് സർ... ചിരിയോടെ ആരു പറഞ്ഞു " ഒര് എഗ്രിമെൻറ്...!!! വന്ന ദേഷ്യം കടിച്ചമർത്തി പല്ലിറുമ്മി ദേവൻ അവിടെ തന്നെയിരുന്നു..... അമ്മയെ , മാളൂനെ ഓർത്തിട്ട അല്ലേൽ കാണിച്ച് കൊടുക്കായിരുന്നു ഇവൾക്ക് ഈ ദേവനരാണെന്ന്... ആരുനെ നോക്കി കൊണ്ട് ദേവൻ മനസ്സിൽ പറഞ്ഞു " വരുന്നവരുമായി ജോലി ചെയ്യാൻ ഞങ്ങൾക്ക് താൽപര്യമില്ലെങ്കിലോ... പെട്ടന്ന് വരുൺ ചോദിച്ചു "" താല്പര്യമില്ലാത്തവർക്ക് ഇവിടെ നിന്ന് പോകാം...!!!!! ഞാൻ ആരെയും പിടിച്ച് വെച്ചിട്ടില്ല... ഇവിടെ എന്റെ തീരുമാനമാണ് അവസാന വാക്ക്, അത് അംഗീകരിക്കാൻ കഴിയാത്തവർക്ക് രണ്ട് സെക്കൻഡ് സമയം തരും ,

ഇറങ്ങി പോകാം....!!! ടേബിളിൽ ശക്തമായി ആഞ്ഞടിച്ച് കൊണ്ട് ആരു പറഞ്ഞു "" വരുൺ ഒര്നിമിഷം ഭയന്ന് പോയി... ആരുവിന്റെ ആ രൂപം കണ്ട് ദേവനും ചെറുതായൊന്ന് ഞെട്ടി.... ഇവിടുന്ന് ഇപ്പൊ ഇറങ്ങി പോയാൽ പിന്നെ ഒന്നും നടക്കില്ലന്ന് വരുണിന് അറിയാമായിരുന്നു അതുകൊണ്ട് അവൻ അവിടെ തന്നെ ഇരുന്നു... വരുൺ ദേവനെ ഒന്ന് നോക്കി , ദേവൻ ഒന്നും പറയുന്നില്ലന്ന് കണ്ടപ്പോൾ വരുൺ അവിടെ തന്നെയിരുന്നു.... ഓക്കേ , അപ്പോൾ ഞാനിനി നിങ്ങളുടെ കൂടെ വർക്ക് ചെയ്യുന്നവരെ പരിചയപ്പെടുത്താം.... ആരും ഫോൺ എടുത്ത് ആരെയോ വിളിച്ചു.... രണ്ട് സെക്കന്റ്‌ കഴിഞ്ഞ് വാതിൽ തുറന്ന് അകത്തേക്ക് കയറി വരുന്നവരെ എല്ലാവരും നോക്കി... അകത്തേക്ക് കയറി വരുന്നവരെ ദേവനും, വരുണും ഒഴികെ ബാക്കിയെല്ലാവരും എണീച്ച് നിന്ന് ചിരിയോടെ സ്വീകരിച്ചു ""

ഇവരാണ് നിങ്ങളെ സപ്പോർട്ട് ചെയ്യാൻ വന്നവർ.... ആരു അവരെ എല്ലാവർക്കും പരിജയപെടുത്തി കൊടുത്തു.... "" രണ്ട് പേരുള്ള നാല് ഗ്രൂപ്പയിട്ടാണ് ആരു അവരെയൊക്കെ വേർതിരിച്ചത് , മൊത്തത്തിലുള്ള മേൽ നോട്ടം വരുണിനെ ഏല്പിച്ചു... അതെന്തിനാണെന്ന് അവന് മനസിലായില്ല....""" നമ്മുടെ ഈ പ്രോജക്റ്റ് വിജയമാക്കാൻ എല്ലാവരും പരിശ്രമികുമെന്ന് ഞാൻ കരുതുന്നു..... ഈ പ്രൊജക്റ്റിന്റെ ഒര് ഭാഗമായി നിങ്ങളുടെ ഇടയിൽ ഞാനുമുണ്ടാകും , എന്റെ ജോഡി റോഷനാണ്‌..... അവിടെ ഇരിക്കുന്ന ചെമ്പകമാഗലത്തിന്റെ തന്നെ ഒര് സ്റ്റാഫിന്റെ പേര് വിളിച്ചിട്ട് ആരു പറഞ്ഞു """ ആരു റോഷന്റെ പേര് വിളിച്ചപ്പോൾ ദേവന് ദേഷ്യം വന്നു... അത് അടുത്തിരിക്കുന്ന ആരുവിന്റെ കാലിൽ ചവിട്ടി അപ്പൊ തന്നെ ദേവൻ തീർത്തു... വേദനയറിയുണ്ടാകിലും ആരു അത് കാര്യമാകില്ല.... ഇവൾക്ക് എന്നെ വിളിച്ചാൽ എന്താ, ഞാനിവിടെ വെറുതെയിരിക്കുവല്ലേ ആരുവിന്റെ കാലിൽ ചവിട്ടിയാരക്കുമ്പോൾ ദേവൻ ചിന്തിച്ചു "" സഹിക്കാൻ പറ്റാത്ത വേദന തോന്നിയപ്പോൾ ആരു കാല് വലിച്ചെടുത്ത് ദേവനെ നോക്കി പേടിപ്പിച്ചു .....

ഇത് അഞ്ജു , ദേവൻ സറിന്റെ ജോഡിയാണ്‌.... അഞ്ജുവിനെ ദേവനും മറ്റുള്ളവർക്കും പരിജയപെടുത്തി കൊണ്ട് ആരു പറഞ്ഞു.. ദേവൻ അഞ്ജുവിനെ ഒന്ന് നോക്കി... അവളെ എവിടേയോ കണ്ട് മറന്ന പോലെ തോന്നി അവന്.... ദേവന്റെ നോട്ടം കണ്ടപ്പോൾ അഞ്ജുവിന് മനസിലായി ദേവന് തന്നെ ഓർമയില്ലെന്ന്.. ഇനി എല്ലാവർക്കും നിങ്ങളുടെ ക്യാമ്പിലേക്ക് പോകാം... ഒര് ക്യാമ്പിൽ രണ്ട് സിസ്റ്റം വെച്ച് അറേഞ്ച് ചെയ്തിട്ടുണ്ട്..... പ്രൊജക്റ്റിന്റെ ഡീറ്റൈൽസും , പിന്നെ നിങ്ങളുടെ ജോലിയും , ഞാൻ മെയിൽ ചെയ്തേക്കാം.. നിങ്ങളുടെ സമയത്തിന് അനുസരിച്ച് ജോലി തീർത്ത് നൽകിയാൽ മതി... ഇനി നിങ്ങൾക്ക് എന്തെങ്കിലും ഓപ്ഷൻസ് പറയാനുണ്ടെങ്കിൽ പറയാം.. എന്നെ നിങ്ങളുടെ സീനിയറായിട്ട് ഒന്നും കാണണ്ട.... നിങ്ങളിൽ ഒരാളാണ് ഞാനും, അങ്ങനെ കണ്ടാൽ മതി.. പിന്നെ എന്നെ എല്ലാവരും അലീന എന്ന് വിളിച്ചാൽ മതി.. അഞ്ച് മാസം ഞാനിവിടെയുണ്ടാകും...

ഈ അഞ്ച് മാസവും നിങ്ങൾക്കിടയിലെ ഒരാൾ തന്നെയായിരിക്കും ഞാൻ... എല്ലാവരെയും നോക്കി ചിരിയോടെ പറഞ്ഞിട്ട് ആരു ചെയറിൽ ഇരുന്നു.... ചിലരൊക്കെ അവരുടെ അഭിപ്രായം പറഞ്ഞു... ആരു എല്ലാം കേട്ട് അതിനനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പ്ലാൻ ചെയ്തു..... കുറച്ച് കഴിഞ്ഞപ്പോൾ ആരു മീറ്റിംഗ് അവസാനിപ്പിച്ച് എണീച്ചു... കൂടെ ബാക്കിയുള്ളവരും എണീച്ച് അവരവരുടെ ജോഡികളെ പരിചയപ്പെട്ട് അവർക്ക് കിട്ടിയ വർക്കുമായി ജോലിയിലേക്ക് കടന്നു....... ദേവൻറെ ക്യാമ്പിൽ ഇരുന്ന് തനിക്ക് കിട്ടിയ വർക്ക്‌ നോക്കുവായിരുന്നു അഞ്ജു... ദേവനാന്നേൽ അതൊന്നും ശ്രദ്ധിക്കാതെ കാര്യമായി എന്തൊക്കെയോ ആലോചിക്കുകയായിരുന്നു... ദേവന്റെ മനസ്സിൽ ആരും നേരത്തെ പറഞ്ഞ കാര്യങ്ങളായിരുന്നു... ഈ കമ്പനി നശിപ്പിച്ചവാൾ എന്തിനാണ് ഇപ്പോ കമ്പനി സംരഷിക്കാൻ വേണ്ടി ഇത്ര കഷ്ടപെടുന്നത്....??? അതിലുടെ തന്റെ മനസ്സിൽ ഇടം നേടാനാണോ...???

എത്രയാലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ഒര് ചോദ്യമായിരുന്നു ദേവനത്... ദേവേൻ സാർ എന്താ ആലോചിക്കുന്നത്...?? ദേവന്റെ ആലോചന കണ്ട് അഞ്ജു ചോദിച്ചു "" ഏയ്യ് ഒന്നുമില്ല.... ചിരിയോടെ ദേവൻ മറുപടി നൽകി.... എന്നെ ഇതിന് മുൻപ് കണ്ടിട്ടുണ്ടോ...? സിസ്റ്റത്തിൽ നിന്ന് കണ്ണെടുത്ത് ദേവനെ നോക്കികൊണ്ട് അഞ്ജു ചോദിച്ചു "" എവിടേയോ കണ്ട് മറന്ന പോലെ.... ദേവൻ ഓർത്തെടുക്കാൻ ശ്രമിച്ച് കൊണ്ട് പറഞ്ഞു "" ഞാനൊരിക്കൽ വീട്ടിൽ വന്നിട്ടുണ്ട് , ആരു..... സോറി അലീനയെ അന്ന് വീട്ടില്ലാക്കാൻ, ഞാൻ അലീനയുടെ ഭാവി നാത്തൂനാണ്... ലാലിച്ചാൻ , അതായത് അലീനയുടെ ഇളയ സഹോദരൻ അലൻ ആയിട്ട് കല്യാണം പറഞ്ഞ് വെച്ചിരിക്കുവാണ്.. ആണോ.... എനിക്കറിയില്ലായിരുന്നു ദേവൻ പറഞ്ഞു ആ , ദേവൻ സാറിനാറിയതാ കുറെ കാര്യങ്ങളുണ്ട്... ദേവനെ കുത്തി കൊണ്ട് അഞ്ജു പറഞ്ഞു എന്താ എന്നാ രീതിക്ക് ദേവൻ അഞ്ജുവിനെ ഒന്ന് നോക്കി....

ഏയ്യ് ഞാൻ ഒര് അഡ്വക്കറ്റ് കുടിയാണെന്ന് പറയുവായിരുന്നു... ചെറു ചിരിയോടെ അഞ്ജു പറഞ്ഞു " പിന്നെന്തിനാ ഇങ്ങോട്ടേക്ക് വന്നത്..? സംശയത്തോടെ ദേവൻ ചോദിച്ചു " ആരു വിളിച്ചത് കൊണ്ട് വന്നതാ, അവളുടെ റാമിന് വേണ്ടി.... അതായത് അവളെ ഒരിക്കലും വിശ്വസിക്കാത്ത , പരിഗണികാത്ത, സ്‌നേഹിക്കാതെ നിങ്ങൾക്ക് വേണ്ടി..... ദേവന്റെ കണ്ണിൽ നോക്കി കൊണ്ട് അഞ്ജു പറഞ്ഞു അഞ്ജു പറഞ്ഞത് എവിടേയോ കൊണ്ടത് കൊണ്ടാക്കാം ദേവന് തിരിച്ചൊന്നും പറയാൻ കഴിഞ്ഞില്ല.... ദേവൻ സർ , ഞാൻ അലീനക്ക് സംസാരിക്കുന്നതല്ല എങ്കിലും പറയുവാ... അവൾ ഒരിക്കലും നിങ്ങളുടെ കുടുംബത്തിനോ അല്ലെങ്കിൽ ഈ കമ്പനികോ മോശം വരുന്നതൊന്നും ചെയ്തിട്ടില്ല , ഇപ്പോൾ കൂടി അറിയാത്ത ഒര് പണി ചെയ്ത് അവൾ കഷ്ടപ്പെടുന്നത് ഈ കമ്പനിയുടെ ഉയർച്ചയ്ക്ക് വേണ്ടി മാത്രമാണ്... സാർ ഇത് വിശ്വസിക്കണമെന്നില്ല , പക്ഷേ ഒര് ആറ് മാസം അവളെ ഒന്നിനും തടയരുത്...

അത് കഴിഞ്ഞ് സറിന് നഷ്ടപെട്ട പലതും തിരിച്ച് കിട്ടും.... ദേവൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല , അത് കൊണ്ട് അഞ്ജു കൂടുതലൊന്നും പിന്നെ പറയാൻ നിന്നില്ല... ഉച്ചക്ക് ലഞ്ച് കഴിക്കാൻ നേരത്ത് എല്ലാവരും കഴിക്കാൻ പോയിട്ടും കഴിക്കാതെ ക്യാമ്പിൽ ഇരുന്ന് സംസാരിക്കുന്ന ആരുവിനെ റോഷനെ കണ്ടപ്പോൾ ദേവന് ദേഷ്യം വന്നു.... അഞ്ജുവിന് അത് മനസ്സിലായെങ്കിലും പറയാൻ പോയില്ല.... കുറച്ച് നേരം നോക്കിയെങ്കിലും അവര് പുറത്തേക്ക് വരാതായപ്പോൾ ദേവൻ അകത്തേക്ക് കയറി ചെന്നു.... ഡോറ് തുറക്കുന്ന സൗണ്ട് കേട്ട് സംസാരം നിർത്തി നോക്കിയ അവർ കാണുന്നത് ദേഷ്യത്തോടെ നിൽക്കുന്ന ദേവനെയാണ്.... എന്താ എന്നാ രീതിക്ക് ആരു ദേവനെ ഒന്ന് നോക്കി.... നിങ്ങൾക്ക് ഭക്ഷണം വേണ്ടേ...??? ദേഷ്യം മറച്ച് വെച്ച് റോഷനെ ആരുനെ നോക്കി കൊണ്ട് ദേവൻ ചോദിച്ചു ഞങ്ങൾ കഴിച്ചോളാം , കുറച്ച് കൂടെ ചെയ്യാനുണ്ട് അത് ചെയ്ത് തീർത്താൽ പിന്നെ ആ വശത്തേക്ക് നോക്കണ്ട...

ആരു ദേവനെ നോക്കി കൊണ്ട് പറഞ്ഞു അലീന ഭയങ്കര ഫാസ്റ്റാണ് സാർ , ഓരോ കാര്യവും എത്ര വേഗതയോടെ ചെയുന്നതെന്നറിയാമോ ..? ആരുവിന്റെ കൈയിൽ പിടിച്ച് കൊണ്ട് റോഷൻ പറഞ്ഞു " ഒര്പാട് പുകഴ്ത്തണ്ട അലീന മേഡം നിലത്ത് നിൽക്കില്ല , ആരുനെ നോക്കി പറഞ്ഞ് കൊണ്ട് ദേവൻ അവരുടെ അടുത്തേക്ക് നടന്നു... അല്ലാ സർ , ഞങ്ങൾ ഈ വർക്ക്‌ തിർത്തിട്ട്..... വേണ്ടടോ... താൻ പോയി കഴിക്കാൻ നോക്ക്.... റോഷന്റെ തോളിൽ അമർത്തി കൊണ്ട് ദേവൻ പറഞ്ഞു " ഓക്കേ സർ , ആരുനെ ഒന്ന് നോക്കിയ ശേഷം റോഷൻ പുറത്തേക്ക് പോയി... ആ പുറകെ പോകാൻ തുടങ്ങിയ ആരുനെ ദേവൻ തടഞ്ഞ് വെച്ചു.... നിനക്ക് അവൻറെ കൂടെയിരുന്ന് കഴിച്ചലെ തൊണ്ടയിൽ നിന്ന് ഭക്ഷണം താഴേക്ക് ഇറങ്ങുവൊള്ളോ...!! എന്താ റം ഈ കാണിക്കുന്നത്... കൈ മാറ്റിക്കെ ഞാൻ പോയി ഭക്ഷണം കഴിക്കട്ടെ , ഇനിയും ഒരുപാട് വർക്ക്‌ ചെയ്ത് തിർകാനുണ്ട്... ദേഷ്യപ്പെടാതെ ആരു ദേവനോട് പറഞ്ഞു

" മുബൈയിൽ നീ നടന്നതെങ്ങനെയെന്ന് എനിക്കറിയാം... അതേ പോലെ എന്റെ ഓഫീസിലും നടക്കാനാണോ നിന്റെ ഉദ്ദേശം... പുച്ഛത്തോടെ ആരുനെ നോക്കി കൊണ്ട് ദേവൻ ചോദിച്ചു വീട്ടിൽ എന്നോട് കാണിക്കുന്ന ക്രൂരതയും അപമാനവും ഞാൻ ക്ഷമിച്ചെന്ന് വരും , അതേപോലെ ഇവിടെ കാണിക്കാൻ നിൽക്കണ്ട , നിന്നാൽ..... ദേവന്റെ കൈ തട്ടി മാറ്റി ഒര് തക്കിത്തോടെ പറഞ്ഞിട്ട് ആരു പുറത്തേക്കിറങ്ങി പോയി.... പഴേപോലെ വാക്കുകൾ കൊണ്ട് അവളെ ഇനി തളർത്താൻ പറ്റില്ലന്ന് ദേവന് മനസിലായി..... ആരു, അഞ്ചു, റോഷനും കൂടി ഒരുമിച്ചിരുന്ന് ഫുഡ് കഴിക്കുന്നത് ഇടക്ക് ഇടക്ക് ദേവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... കഴിക്കുമ്പോൾ റോഷന്റ കണ്ണ് ആരുവിൽ തന്നെയായിരുന്നു..... അത് ദേവനെ അസ്വസ്ഥനാക്കി.... കഴിച്ച ഉടനെ ക്യാമ്പിലേക്ക് കയറിപ്പോകുന്ന ആരുവിനെ റോഷനെ കണ്ടപ്പോൾ ദേവന് ദേഷ്യം ഇരച്ച് കയറി... അഞ്ജു , നമ്മുടെ സാധങ്ങൾ ഒക്കെയെടുത്തോ , നമ്മുക്ക് അവളുടെ ക്യാമ്പിലേക്ക് പോകാം....

ദേവൻ വേഗം അഞ്ജുവിനോട് പറഞ്ഞു.... എന്താ സർ പെട്ടന്ന്..... അഞ്ജു ദേവനോട് ചോദിച്ചെങ്കിലും അവൻ മറുപടിയൊന്നും പറഞ്ഞില്ല..... ദേവൻ വേഗം അഞ്ജുവിനെ കൂട്ടി ആരുവിന്റെ ക്യാമ്പിലേക്ക് പോയി.... അകത്തേക്ക് കയറി വരുന്ന ദേവനെ അഞ്ജുവിനെ കണ്ടപ്പോൾ ആരു എന്താണെന്ന് കാര്യം തിരക്കി... ഞങ്ങൾ ഇനി ഇവിടെയാ ഇരിക്കുന്നത്.... ആരുനെ നോക്കി കൊണ്ട് ദേവൻ പറഞ്ഞു " അതെന്തിനാ എന്നാ രീതിക്ക് ആരു ദേവനെ ഒന്ന് നോക്കി '''' ഞങ്ങൾ രണ്ട് പേരും ഓഫീസ് ഫീൽഡിലേക്ക് ആദ്യമായി വരുന്നവരാണ് , അത് കൊണ്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ അപ്പോൾ തന്നെ തീർക്കാൻ വേണ്ടി ഇവിടെയിരിക്കാമെന്ന് കരുതി.... ആരുനെ നോക്കി കൊണ്ട് ദേവൻ പറഞ്ഞു " ദേവൻ സാറിന്റെ സംശയം തീർക്കാൻ, ആരെകൊണ്ടും പറ്റുമെന്ന് തോന്നുന്നില്ല...

ചെയറിൽ ചരിയിരുന്ന് കൊണ്ട് ആരു പറഞ്ഞു ' പറ്റുമോ ഇല്ലയൊയെന്ന് നോക്കാം... ആരുനോട് പറഞ്ഞിട്ട് ദേവൻ വേഗം അവളുടെ മുന്നിലായി ഇരുന്നു..... ഒന്നും മിണ്ടാതെ നിൽക്കുന്ന അഞ്ജുവിനോട്‌ എന്താ കാര്യമെന്ന് ' ആരു കണ്ണ് കൊണ്ട് തിരക്കി.... കണ്ണ് കൊണ്ട് തന്നെ അഞ്ജു റോഷനെ ചൂണ്ടി കാണിച്ചു... അത് കണ്ടപ്പോൾ ആരുവിന് കാര്യം ഏകദേശം മനസ്സിലായി.. പിന്നെ കൂടുതൽ ഒന്നും പറയാതെ ആരും അവിടെയിരിക്കാൻ അവർക്ക് സ്ഥലം അറേഞ്ച് ചെയ്ത് കൊടുത്തു.... അഞ്ജു പറയുന്നതൊക്കെ ശ്രദ്ധിക്കുന്നുടെങ്കിലും ദേവന്റെ കണ്ണ് റോഷനിലായിരുന്നു... റോഷന്റെ കണ്ണ് അരുവിലും..... റോഷനോട് സംസാരിക്കുന്ന ആരുവിനെ കാണുമ്പോൾ മുംബൈ വെച്ച് കണ്ടാ അലീനയെ ദേവന് ഓർമ്മ വന്നു.... കണ്ണുകൾ ഇറുക്കിയടച്ച് ആ അലീനയെ ഓർമ്മയിൽ നിന്ന് മായ്ച്ച് കളയാൻ ദേവൻ ശ്രമിച്ചു.....

ഡ്യൂട്ടി കഴിഞ്ഞ് പോകാൻ നേരത്ത് ആരുവിന്റെ ഫോൺ നമ്പർ മേടിക്കുന്ന റോഷനെ കണ്ടപ്പോൾ ഓടിചെന്ന് ഒരെണ്ണം പൊട്ടിക്കാൻ ദേവന് തോന്നി..." അപ്പോഴാണ് ഇത്ര നാളായിട്ടും ആരുവിന്റെ നമ്പർ തന്റെ കൈയിൽ ഇല്ലല്ലോയെന്ന് ദേവൻ ഓർത്തത്.... ആരുവിനോടും ദേവനോടും യാത്ര പറഞ്ഞ് അഞ്ജു വീട്ടിലേക്ക് പോയി... ദേവനെ ഒന്ന് നോക്കിയ ശേഷം ആരു പുറത്തേക്ക് ഇറങ്ങി... ആരും പോയി കഴിഞ്ഞ് വരുൺ ദേവനെ കാണാൻ തീരുമാനിച്ചു.... അവൾ ചെയ്യുന്നതൊക്കെ ഇപ്പൊ സമ്മതിച്ച് കൊടുക്കണം വരുൺ , അല്ലാതെ വേറെ വഴിയില്ലാ.... ഇല്ലകിൽ അവൾ അമ്മയ്ക്കെതിരെ കേസ് കൊടുക്കും , അമ്മയും മാളും ജയിലിൽ പോകേണ്ടിവരും... കാരണം ഈ കമ്പനി അമ്മയുടെ പേരിലല്ലേ... "" പക്ഷേ ഇന്ന് മുതൽ അമ്മായിയുടെ പേരിലാല്ലല്ലോ കമ്പനി , നിന്റെ പേരിലല്ലേ... അങ്ങനെയല്ലേ നീ രാവിലെ പറഞ്ഞത് "" അങ്ങനെ ഒര് ദിവസം കൊണ്ട് എന്റെ പേരിൽ കമ്പനിയാകാനൊന്നും പറ്റില്ലല്ലോ വരുൺ , അതും ഇത്ര ബാധ്യതയുള്ള ഒര് കമ്പനി അങ്ങനെ പെട്ടന്ന് കൈ മറൻ ഒന്നും പറ്റില്ല...

അവളെ ഇവിടുന്ന് പുറത്താക്കാൻ വേണ്ടി ഞാൻ ഒന്ന് കളിച്ച് നോക്കിയതാ , പക്ഷേ നടന്നില്ല... എല്ലാ വഴികളും അടച്ച് കൊണ്ടാണ് അവൾ കളിക്കാനിറങ്ങിയത് , അത് കൊണ്ട് സൂക്ഷിച്ച് കളിക്കണം.. അവൾ എവിടെ വരെ പോകുമെന്ന് നോക്കട്ടെ , എന്നിട്ട് നമുക്ക് എന്തെങ്കിലും ചെയ്യാം... നീ പേടിക്കണ്ട ദേവാ , അവളെ ഞാനൊതുക്കാം.... ഏയ്യ് വേണ്ട വരുൺ , അവളുടെ കാര്യം ഞാൻ നോക്കിക്കോളാം... നീ വെറുതെ അത് ഓർത്ത് ടെൻഷനാക്കണ്ട... നീ വാ നമ്മുക്ക് പോകാം.... ഞാൻ ഇല്ലടാ , അച്ഛനും അമ്മയും അവളും വീട്ടിലേക്ക് പോയെന്ന പറഞ്ഞെ , അത് കൊണ്ട് ഞാനും വീട്ടിലേക്ക് പോകുവാ..... ആണോ , എന്നാൽ നാളെ കാണാം... ദേവൻ വരുണിനോട് യാത്ര പറഞ്ഞിട്ട് കാറിലേക്ക് കയറി .... നിന്നെയും അവളെയും ഒന്നാവാൻ ഞാൻ സമ്മതിക്കില്ല ദേവ.... ഈ കമ്പനി ഞാൻ ഇല്ലാതാകും , അതിന് വേണ്ടിയാ ഞങ്ങൾ കഷ്ടപ്പെടുന്നത്.... ദേവൻ പോയ വഴിയേ നോക്കികൊണ്ട് പകയോടെ വരുൺ പറഞ്ഞു

" ഓട്ടോയിൽ വീട്ടിൽ വന്നിറങ്ങിയ ആരു ഉടനെ തന്നെ കുളിക്കാൻ പോയി , തിരിച്ച് വന്ന് വേഗം അടുക്കളയിൽ കയറി അമ്മയെ സഹായിച്ചു.... പകല് കളിക്കാൻ ആരുവിനെ കിട്ടാത്ത സങ്കടത്തിലായിരുന്നു മാളു , അത് കൊണ്ട് പണി ചെയുന്ന കൂടെ ആരു കുറച്ച് നേരം മാളുവിനോട് സംസാരിച്ചിരുന്ന് മാളുവിന്റെ സങ്കടം മാറ്റി..... ലളിതക്ക് ആരുവിനോടുള്ള ദേഷ്യമൊക്കെ മാറിയെങ്കിലും പുറമേ അവർ അത് പ്രകടിപ്പിച്ചിരുന്നില്ല... വേണിയെ വീട്ടിൽ കാണാത്തത് കൊണ്ട് എവിടെപ്പോയിയെന്ന് മാളുവിനോട് ചോദിച്ചപ്പോൾ അവള് വീട്ടിലേക്ക് പോയെന്ന് മാളു പറഞ്ഞു...." ദേവൻ രാത്രി വീട്ടിലേക്ക് വന്നപ്പോൾ ഉമ്മറത്തിണ്ണയിൽ ഇരുന്ന് വർത്താനം പറയുന്നാ ആരുവിനെ , മാളുവിനെ , ഹരിയെയുമാണ് കാണുന്നത്.... ആരുവിന്റെ മടിയിൽ ദിയമോൾ ഇരിക്കുന്നുണ്ട്... അതിനടുത്തായി മാളു , കുറച്ച് മാറി അവരുടെ വർത്താനം കേട്ട് അമ്മയും ഇരിക്കുന്നുണ്ട്....

ദേവൂ ആണേൽ ഒന്നിനും കൂടാതെ ഒരുപാട് അകലെയാണ് , അമ്മയുടെ സന്തോഷം, ഒരുപാട് നാളുകൾക്ക് ശേഷമുള്ള കാഴ്ചയായിരുന്നു ദേവനത് , അത് കൊണ്ട് അവന്റെ മനസ് നിറഞ്ഞു..." ദേവൻ വേഗം പോയി കുളിച്ച് വന്ന് എല്ലാവരുടെ കൂടെയിരുന്ന് ഭക്ഷണം കഴിച്ചു.... ദേവന്റെ അടുത്തായിരുന്നു മാളു ഇരുന്നത്, ഇടക്ക് വരി തരണമെന്ന് പറഞ്ഞ് മാളു വാശി പിടിച്ചപ്പോൾ ദേവൻ അവൾക്ക് വാരി കൊടുത്തു .... അത്കണ്ടപ്പോൾ ആരുവിന്റെ മിഴി നിറഞ്ഞു... അത് മനസ്സിലാക്കി ഹരി ഒരു ഉരുള എടുത്ത് ആരുവിന് നൽകി... അച്ചായമാരെ ഓർമ വന്നോ... വാത്സല്യത്തോടെ ഹരി ആരുവിനോട് ചോദിച്ചു.... മ്മ്മ്മ് "" ഞാൻ അവരുടെ അടുത്ത് നിന്ന് മാറി നിന്നിട്ടില്ല... സങ്കടത്തോടെ ആരു പറഞ്ഞു.. " ഇവിടെ നിനക്ക് ഞാനില്ലേ... സംശയത്തിന്റെ കണ്ണിലൂടെ ആര് നോക്കിയാലും, നീയെന്റെ കൊച്ചനിയത്തിയാല്ലേ... ഒര് ഉരുള കൂടി ആരുവിന് കൊടുത്ത് കൊണ്ട് ഹരി പറഞ്ഞു.....

അത് കേട്ടപ്പോൾ ആരുവിന്റെ സങ്കടം മാറി....""" ഹരി ദേവുവിനെ ഒന്ന് നോക്കി അവളുടെ മുഖഭാവം എന്താണെന്ന് മനസ്സിലാക്കാൻ ഹരിക്ക് കഴിഞ്ഞില്ല... ആരുന്റെ ഹരിയുടെ സ്നേഹത്തിൽ ഒര് കള്ളത്തരം ഇല്ലെന്ന് ദേവനും ലളിതകും തോന്നി.... ദേവൻ രാത്രി കിടക്കാൻ വേണ്ടി റൂമിൽ വന്നപ്പോൾ ആരു ഫോണിൽ കളിച്ച് കൊണ്ട് കിടക്കുകയായിരുന്നു..... ഓ റോഷൻ ആയിട്ട് ചാറ്റിങ് ആയിരിക്കും.. പുച്ഛത്തോടെ ദേവൻ പറഞ്ഞു ചാറ്റിങ് തുടങ്ങിയില്ല , തുടങ്ങുമ്പോ സാറിനെ അറിയിക്കാം... അതെ പുച്ഛത്തോടെ തന്നെ ആരു തിരിച്ച് മറുപടി കൊടുത്തും... " തറുതലാ പറയുന്നു, അഹങ്കാരി.... ആരുവിനെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട് ദേവൻ വന്ന് ബെഡിൽ ഇരുന്നു """ അതെ... മേഡം , ഇപ്പൊ ഈ വീട് എൻറെ പേരിലാ ഉള്ളത്, നേരം വെളുക്കുമ്പോൾ അതും നിന്റെ പേരിലായിരികുമോ.....? ദേവൻ കുറച്ച് വിനയത്തോടെ പുച്ഛത്തോടെ ആരുവിനോട് ചോദിച്ചു...

" ആരു ഞെട്ടി കൊണ്ട് ദേവനെ ഒന്ന് നോക്കി... പിന്നെ പതിയെ ചിരിക്കാൻ തുടങ്ങി.... ആരു ഞെട്ടി കൊണ്ട് ദേവനെ ഒന്ന് നോക്കി... പിന്നെ പതിയെ ചിരിക്കാൻ തുടങ്ങി.... അല്ല വിശ്വാസികാൻ പറ്റില്ല രാത്രി ഉറങ്ങുമ്പോൾ അണ്ടർവെയർ വരെ അടിച്ചോണ്ട് പോകുന്ന പാർട്ടിയാ കൂടെ കിടക്കുന്നത് , അത് കൊണ്ട് ചോദിച്ചതാ.. ആരുനെ നോക്കി ദേവൻ പറഞ്ഞു " ദേവന്റെ സംസാരം കേട്ടിട്ട് ആരു പൊട്ടി ചിരിച്ചു..... 😅😅😅😅😅 അങ്ങനെ എന്തായാലും ഞാൻ ചെയ്യില്ല റാം , എനിക്ക് ആവശ്യമുള്ളതൊക്കെ എന്റെ അച്ചായന്മാർ വാങ്ങി തന്നിട്ടുണ്ട്... ദൈവത്തിനറിയാം.... ആരുവിനെ ഒന്ന് ഇരുത്തി നോക്കിട്ട് ദേവൻ കണ്ണടച്ച് കിടന്നു.....""" പിറ്റേന്ന് ആരു നേരത്തെ എണീച്ച് അടുക്കളയിൽ പോയി അമ്മയെ സഹായിച്ച ശേഷം ഓഫീസിൽ പോകാൻ റെഡിയായി...

ആരു വരുന്നതും കാത്ത് ഉമ്മറത്ത് ഇരിക്കുകയായിരുന്നു ദേവൻ.. അത് കണ്ടിട്ടും അവൾ അവനെ ശ്രദ്ധിക്കാതെ മുറ്റത്തേക്കിറങ്ങി "''' ഡീ..... ഞാനിവിടെ നിൽക്കുന്നത് നീ കണ്ടില്ലേ..... സൗണ്ട് ഉയർത്തി കൊണ്ട് ദേവൻ ചോദിച്ചു """ കാണാതിരിക്കാൻ എന്റെ കണ്ണിന് കുഴപ്പമൊന്നുമില്ല... ആരു പറഞ്ഞു "" ഞാനിവിടെ നിന്നെയാ കാത്ത് നിന്നത്.... അത് ഞാൻ അറിഞ്ഞിരുന്നില്ല.... പിന്നെ നിനക്ക് എന്തറിയാം , ആ റോഷൻ ആയിരുന്നെൽ ഓടിപ്പോയി മിണ്ടിയാനെല്ലോ.... ദേവൻ ആരുവിനെ ചെറുതായി ഒന്ന് താങ്ങി " ഒര് വഴക്കിന് താൽപര്യമില്ലാത്തത് കൊണ്ട് ആരു ഒന്നും മിണ്ടാതെ ദേവന്റെ കൂടെ കാറിലേക്ക് കയറി.... ഓഫീസിൽ എത്തിയപ്പോൾ മുതൽ റോഷൻ ആരുവിന്റെ പുറകിലായിരുന്നു... റോഷൻ തന്നോട് സംസാരിക്കുമ്പോൾ ഒക്കെ ദേവൻറെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകുന്നത് ആരു ശ്രദ്ധിക്കുന്നുണ്ടായിരുന്നു .....

എങ്കിലും അവൾ അത് കാര്യമാക്കാൻ പോയില്ല... ഓഫീസിലുടെ ഓടി നടന്ന് എല്ലാവരെയും ഒരേ പോലെ സഹായിക്കുന്ന ആരും ദേവന് ഒര് അത്ഭുതമായിരുന്നു... അന്ന് ഉച്ചയ്ക്ക് കഴിക്കാൻ പോലും പോകാതെ തിരക്കിട്ട് ജോലി ചെയുവായിരുന്നു ആരു.. അഞ്ജു ഒര്പാട് നിർബന്ധിച്ചിട്ടും ആരു കഴിക്കാൻ പോയില്ല... അവസാനം അഞ്ജു വാരി കൊടുത്തപ്പോൾ ആരു കുറച്ച് കഴിച്ചു , അപ്പോഴും അവളുടെ കണ്ണും കൈയും സിസ്റ്റത്തിൽ തന്നെയായിരുന്നു.. ഇത്രയു നാൾ ആരുവിനെ കുറിച്ച് കരുതിയതൊക്കെ തെറ്റായിരുന്നുവെന്ന് ദേവന് തോന്നി തുടങ്ങി..... വൈകുന്നേരം ഓഫീസിൽ നിന്ന് എല്ലാവരും ഇറങ്ങിയിട്ടും ആരു കുറച്ച് നേരം കൂടി അവിടെയിരുന്നു , ആരുവിനെ കാത്ത് ദേവനും നിന്നും..... എത്ര ശ്രമിച്ചിട്ടും വരുണിന് ആരുവിന്റെ പ്ലാൻ എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല , അതിന്റെ ദേഷ്യത്തിലായിരുന്നു വരുൺ അന്ന് ഓഫിൽ നിന്ന് പോയത്.... ❤️❤️❤️❤️❤️❤️❤️❤️

ആരുവിനെ കാണാതെ വിഷമിച്ചിരിക്കുകയായിരുന്നു മാളു... കാറിൽ നിന്ന് ഒരുമിച്ചിറങ്ങി വരുന്ന ദേവനെ ആരുനെ കണ്ടപ്പോൾ ഹരിക്കും ലളിതകും ഒരേ പോലെ സന്തോഷമായി... എങ്കിലും അവസാനം ആരു അവിടെ കാണില്ലെന്ന് ഹരിക്ക് ഉറപ്പായിരുന്നു.... കുളിച്ച് വന്നയുടനെ അടുക്കളയിൽ കയറാൻ പോയ ആരുവിനെ ദേവു തടഞ്ഞു..... ഇത്ര നേരം കഷ്ടപ്പെട്ട് വന്നതല്ലേ... നീ പോയി റസ്റ്റ് എടുത്തോ... അടുക്കളയിലെ കാര്യം ഞാൻ ചെയ്തോളാം.... അത് സാരമില്ല ദേവേച്ചി... ചിരിയോടെ ദേവൂനോട് പറഞ്ഞിട്ട് ആരു അടുക്കളയിലേക്ക് പോയി..... പതിവ് പോലെ ഒരുമിച്ചിരുന്ന് കഴിക്കുമ്പോൾ ഹരിയുടെ വക ആരുവിന് ഒരുരുള ചോറ് ഉണ്ടായിരുന്നു.... ഹരി സ്നേഹത്തോടെ ആരുവിനെ ഊട്ടുന്നത് ചിരിയോടെ ദേവൂ നോക്കിയിരുന്നു... ദേവൂന്റെ ആ മാറ്റം കണ്ടപ്പോൾ ഹരിക്ക് സമാധാനമായി , ആരുവിന് സന്തോഷവും....

സമയം ഒരുപാടയിട്ടും ഉറങ്ങാതെ ലാപ്ടോപ്പിൽ പണിയുന്ന ആരുവിനെ ദേവൻ ചീത്ത പറഞ്ഞു.... അവസാനം ലാപ്ടോപ്പ് ഓഫാക്കി ആരു വന്ന് കിടന്നു.... ഉറക്കത്തിൽ എപ്പോഴോ ദേവൻ തന്നെ ചേർത്ത് പിടിക്കുന്നത് ആരു അറിയുന്നുടായിരുന്നു... പിന്നെയും ദിവസങ്ങൾ കടന്ന് പോയി... ഓഫീസിൽ ഒര്പാട് കഷ്ടപ്പെടുന്ന ആരുവിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു..... പതിവ് പോലെ ദേവൻ ഉറങ്ങാൻ വന്നപ്പോൾ ആരും ഫോണിൽ എന്തോ വായിച്ച് കൊണ്ടിരിക്കുകയായിരുന്നു.... അവളുടെ മുഖഭാവം കണ്ടപ്പോൾ ദേവന് ചിരിവന്നു..... പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു... അത് കൊണ്ട് ദേവൻ പോയി ജനൽ അടച്ച് വന്നിട്ട് ലൈറ്റ് ഓഫ്ക്കി..... ആ....!!!!!! പെട്ടന്നാണ് ആരുവിന്റെ ഒരാലർച്ച ദേവൻ കേട്ടത്... അവൻ വേഗം പേടിച്ച് ലൈറ്റിട്ടു.. എന്താ.... എന്താ പറ്റിയെ.... പേടിച്ച് വിറച്ചിരിക്കുന്ന ആരുവിനോട് ദേവൻ ചോദിച്ചു..

" റാം.... റാം ലൈറ്റ് ഓഫക്കല്ലേ... പേടിച്ച് കൊണ്ട് ആരു പറഞ്ഞു "" അതെന്താ... നീ വല്ലതും കണ്ട് പേടിച്ചോ.... ആരുവിന്റെ അടുത്ത് ഇരുന്ന് കൊണ്ട് ദേവൻ ചോദിച്ചു.... കണ്ട് പേടിച്ചില്ല.... പക്ഷേ വായിച്ച് പേടിച്ചു... നിഷ്കളങ്കമായി ആരു പറഞ്ഞു " എന്തോന്ന്.... ഒന്നും മനസ്സിലാവാതെ ദേവൻ ചോദിച്ചു... അതില്ലേ... ഞാൻ.... എനിക്ക്‌ ഉറക്കം വരാത്തത് കൊണ്ട് ഫോണിൽ ഒര് കഥ വായിച്ചു , ഒര് പ്രേതത്തിൻറെ കഥ... മുഖത്ത് വ്യക്തിസ്ത ഭാവങ്ങൾ നിറച്ച് കൊണ്ട് ആരു പറഞ്ഞു.. " പോത്ത് പോലെ വളർന്നു, എന്നിട്ടും... മനസ്സിൽ പറഞ്ഞ് കൊണ്ട് ദയനീയമായി ദേവൻ ആരുവിനെ ഒന്ന് നോക്കി... ആ പ്രേതമില്ലേ റാം , എല്ലാവരെ കൊല്ലും.. തെറ്റ് ചെയ്യുന്നവരെ ചെയ്യാത്തവരെ ഒക്കെ.... ആ പ്രേതത്തിന്റെ കണ്ണ്... കണ്ണില്ലേ.... കണ്ണിന്റെ സ്ഥാനത്ത് ഒര് വെള്ള സാധനം മാത്രമേയുള്ളൂ... പിന്നെ.. പിന്നെ മുഖത്തിന്റെ ഒര് വശം മുഴുവൻ വെന്ത് ഇരിക്കുവാ... എന്നിട്ടില്ലേ...

നമ്മൾ വിചാരിക്കാത്ത സമയത് പുറകിലൂടെ വന്ന് നമ്മുടെ കഴുത്തിന് പിടിക്കും... പുറകിലേക്കൊക്കെ തിരിഞ്ഞ് നോക്കി കൊണ്ട് ആരു പറഞ്ഞു " ദേവനാണെൽ ആരുവിന്റെ അഭിനയം കണ്ട് ചിരിയടക്കാൻ വയ്യായിരുന്നു... ദേവൻ വേഗം ബെഡിൽ നിന്നെണീറ്റ് നിന്നു..... റാം.... എങ്ങോട്ട് പോകുവാ.... ബെഡിൽ മുട്ട് കുത്തി നിന്ന് കൊണ്ട് ആരു ചോദിച്ചു.... ഞാൻ ഒന്ന് ബാത്റൂമിൽ പോകുവാ.. ഇനി അതിനും നിന്റെ അനുവാദം വേണം.... അല്ലാ അങ്ങനെ എന്തേലും എഗ്രിമെറ്റിൽ കൂട്ടിച്ചേർത്തിട്ടുടോ... കളിയായി ദേവൻ ചോദിച്ചു " റാം.... ഈ അവസ്ഥയിൽ എന്നോട് പ്രതികാരം ചെയ്യല്ലേ.. സങ്കടത്തോടെ ദേവനെ നോക്കി ക്കൊണ്ട് ആരു പറഞ്ഞു "" ഓ.. എൻറെ പൊന്നോ.. ഇവിടെ പ്രേതമെന്നുമില്ല , ഞാനൊന്ന് ബാത്ത്റൂമിൽ പോയിട്ട് വേഗം വരാം..... ഞാനും വരുവാ... ചാടിയെണീച്ച് കൊണ്ട് പറഞ്ഞു " എങ്ങോട്ടേക്ക് സംശയത്തോടെ ദേവൻ ചോദിച്ചു

""" അത്..... ബാത്റൂമിലേക്ക്... ഞാൻ അകത്ത് കയറില്ല പുറത്ത് നിന്നോളാം... ആരു വേഗം പറഞ്ഞു " അയ്യടി അവളുടെ ഒരാഗ്രഹം.. അങ്ങനെ ഇപ്പോൾ പുറത്ത് നിൽക്കണ്ട... ഇവിടെ പ്രേതമോന്നുമില്ല നീ വെറുതെ ആവശ്യമില്ലാത്തത് ചിന്തിക്കേണ്ട..... റാം , സത്യമായും എനിക്ക് പേടിയാ , എന്നെ തനിച്ചാക്കി പോകല്ലേ... എൻറെ കർത്താവേ , ഏത് നേരത്താണോ ഈ കുരിശിനെ എടുത്ത് തലയിൽ വയ്ക്കാൻ തോന്നിയത്... ദേവൻ ഉറക്കെ പറഞ്ഞു " ആരു ഒന്നും മിണ്ടാതെ ചുറ്റും നോക്കി.... ഇവിടെ പ്രേതമെന്നും വരത്തില്ല , ഞാൻ ബാത്ത്റൂമിൽ പോയിട്ട് വേഗം വരാം.. പിന്നെ ഓഫീസിൽ വന്നാൽ നിനക്ക് നല്ല നാവണല്ലോ , അവിടെ കിടന്ന് അലൈക്കുന്നത് ഞാൻ കേൾക്കാറുള്ളതല്ലേ.... പ്രേതം വന്നാൽ അതേയ് പോലെ സംസാരിച്ച് നിന്നാൽ മതി , ഉള്ള ജീവനും കൊണ്ട് പ്രേതം ഓടികോളും.... ചിരിയോടെ പറഞ്ഞിട്ട് ദേവൻ ബാത്റൂമിലേക്ക് പോയി " ആരും പേടിച്ച് ബെഡിൽ നിന്നിറങ്ങി...

ചെറുതായി ഇടി വെട്ടുന്നത് കേട്ടപ്പോൾ ആരുവിന് നല്ല പേടിയായി.... ഒന്നാമത്തെ അവൾക്ക് ഇരുട്ട് വലിയ പേടിയാണ്... പെട്ടെന്നാണ് കറന്റ്‌ പോയത്..... ആരുവിന്റെ സൗണ്ട് ഒന്നും കേൾക്കാത്തത് കൊണ്ട് ദേവൻ വേഗം ബാത്റൂമിൽ നിന്നിറങ്ങി... അപ്പോഴേക്കും കറന്റ് വന്നിരുന്നു.. റൂം മുഴുവൻ നോക്കിയെങ്കിലും ദേവൻ ആരുവിനെ കണ്ടില്ല..... പക്ഷേ വാതിൽ തുറക്കാത്തത് കൊണ്ട് അവള് പുറത്തും പോയിട്ടില്ലെന്ന് ദേവന് ഉറപ്പായിരുന്നു..... റാം , ഞാനിവിടെയുണ്ട്.... ചെറിയ സൗണ്ട് കേട്ടപ്പോഴാണ് ദേവൻ കട്ടിലിന്റെ അടിയിലേക്ക് നോക്കിയത്..... പേടിച്ച് വിറച്ച് കട്ടിലിനടിയിൽ ഇരിക്കുന്ന ആരുവിനെ കണ്ടപ്പോൾ ദേവന് സഹതാപം തോന്നി.... നീ എന്തിനാ അതിനുള്ളിലേക്ക് കയറിയത്... പ്രേതത്തിന് അങ്ങോട്ടേക്ക് വരാൻ അറിഞ്ഞുടന്ന് കരുതിയോ... പേടിച്ചിട്ടാ.... ആരു പേടിയോടെ പറഞ്ഞു """ ഇറങ്ങി വാ.... ദേവൻ പയ്യെ കൈ നീട്ടി ആരുവിനെ വിളിച്ചു

""" ആരു പയ്യെ കട്ടിലിനടിയിൽ നിന്ന് ഇറങ്ങി ചുറ്റും നോക്കി.... നല്ല പോലെ പേടിച്ചിട്ടുണ്ടെന്ന് അവളുടെ മുഖം കണ്ടപ്പോൾ ദേവന് മനസ്സിലായി.. ഇത്രയും പേടിയുള്ള നീ എന്തിനാ കഥ വായിക്കാൻ പോയത്...? അത്.... അത് ഉറക്കം വരാൻ വേണ്ടി വായിച്ചതാ.... നിഷ്കളങ്കമായി ആരു പറഞ്ഞു """ എന്നിട്ടിപ്പോ എന്തായി , മറ്റുള്ളവരുടെ ഉറക്കം കൂടി കളഞ്ഞില്ലേ..... ദേവൻ ചോദിച്ചു """" അവൾ അതിന് മറുപടിയൊന്നും പറയാതെ മുഖം വീർപ്പിച്ചിരുന്നു...." പോയി കിടക്കാൻ നോക്ക്... ആരുവിന്റെ കൈ വിട്ട് കൊണ്ട് ദേവൻ പറഞ്ഞു "" ആരും മിണ്ടാതെ ബെഡിൽ കയറി കിടന്നു അവൾക്ക് പേടി ആയത് കൊണ്ട് ദേവൻ ലൈറ്റ് ഓഫക്കാതെയാണ് കിടന്നത് """ കുറച്ച് നേരം കഴിഞ്ഞ് ദേവൻ ആരുവിനെ നോക്കിയപ്പോഴും അവൾ ഉറങ്ങാതെ കിടക്കുകയായിരുന്നു....

നിനക്ക് ഉറക്കമില്ലേ... ദേവൻ ചോദിച്ചതും അത് കേൾക്കാൻ കാത്തിരുന്നത് പോലെ ആരും ദേവൻറെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.. പെട്ടെന്നുള്ള ആരുവിന്റെ പ്രവർത്തിയിൽ ദേവൻ ഒന്ന് ഭയന്നു.. എനിക്ക് പേടിയാകുന്നു.. കണ്ണടയ്ക്കുമ്പോൾ ആ രൂപം മനസ്സിലേക്ക് വരുവാ... പേടിയോടെ ആരു പറഞ്ഞു '"" എന്തിനാ പേടിക്കുന്നേ , ഈ പ്രേതം ഒക്കെ കഥകളിൽ മാത്രമുള്ളതാണ്.. നേരിട്ട് വരില്ല... ആരുവിന്റെ മുടിയിൽ തലോടിക്കൊണ്ട് ദേവൻ പറഞ്ഞു " ആരും മുഖമുയർത്തി ദേവനെ ഒന്ന് നോക്കി , പെട്ടന്ന് എന്തോ ഓർത്ത പോലെ അവനിൽ നിന്ന് അകന്ന് മാറി.... എന്തേയ്.... സംശയത്തോടെ ദേവൻ ചോദിച്ചു "" എല്ലാത്തിനുമൊടുവിൽ ഞാൻ നിന്റെ കൂടെ ഉണ്ടാവില്ല റം , അതിനാൽ ഇപ്പോഴേ ഒരകൽച്ച നല്ലതാ... ചെരിഞ്ഞ് കിടന്ന് കൊണ്ട് ആരു പറഞ്ഞു "" അതിന് മറുപടിയൊന്നും കൊടുക്കാതെ ദേവൻ മുകളിലേക്ക് നോക്കി കിടന്നു.... കുറച്ച് കഴിഞ്ഞപ്പോൾ ആരും ഉറങ്ങിയെന്ന് ദേവന് തോന്നി.. അവളെ നന്നായി പുതപ്പിച്ച് കൊടുത്ത് ഒന്നൂടെ ചെറുതായി ചേർത്ത് പിടിച്ച് കൊണ്ട് പാതിയെ ദേവനും ഉറങ്ങി............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story