പ്രണയ പ്രതികാരം: ഭാഗം 35

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

പിറ്റേന്ന് പതിവ് പോലെ തന്നെ ആരും നേരത്തെ എണീറ്റ് അടുക്കളയിലേക്ക് പോയി... അതിന് ശേഷം ദേവനും ആരും ഒരുമിച്ച് ഓഫീസിലേക്ക് പോയി ഒരുമിച്ച് തന്നെ തിരിച്ച് വരികയും ചെയ്തു.... രാത്രി വീട്ടിലേക്ക് വിളിച്ചിട്ട് എന്തോ ആലോചിച്ച് കിടക്കുവായിരുന്നു ആരു , അപ്പോഴാണ് കിടക്കാൻ വേണ്ടി ദേവൻ റൂമിലേക്ക് വന്നത്.... ഇന്ന് എന്റെ ഉറക്കം എങ്ങനെ കളയാമെന്ന് ആലോചിക്കുവായിരിക്കും.... പുച്ഛത്തോടെ ദേവൻ ആരുനോട് ചോദിച്ചു ഈൗ..... ആരും മറുപടിയൊന്നും പറയാതെ ഇളിച്ച് കാണിച്ചു...... എന്തേയ് ഇന്ന് വായിക്കാൻ കഥയൊന്നും കിട്ടിയില്ലേ... നോക്കി പക്ഷേ പ്രേത കഥ ഒന്നും കണ്ടില്ലാ... ചിരിയോടെ ആരു പറഞ്ഞു.. ദേ ഇന്നലെത്തെ പോലെ എങ്ങാനും ഇവിടെ കിടന്ന് ബഹളം വെച്ചാൽ.... തൂക്കിയെടുത്ത് വേളി കളയും ഞാൻ,പറഞ്ഞേക്കാം... ദേവൻ കലിപ്പിൽ ആരുനോട് പറഞ്ഞു " ആരു മുഖം വിർപ്പിച്ച് ദേവനെ ഒന്ന് നോക്കിട്ട് തിരിഞ്ഞു കിടന്നു.... അതേയ് ലൈറ്റ് ഓഫ്ക്കാൻ പോകുവാ....

പേടി ഉണ്ടകിൽ എന്നോട് ചേർന്ന് കിടന്നോ.... ഒര് കള്ളച്ചിരിയോടെ ദേവൻ ആരുനോട് പറഞ്ഞു " അത് കേൾക്കണ്ട താമസം ആരു നീങ്ങി ദേവന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു... അകലാൻ ശ്രമിച്ചിട്ടും ആരുവിന് ദേവൻ അത്രമേൽ പ്രിയപ്പെട്ടതായിരുന്നു...."" ദേവൻ പക്ഷേ ഒര് തമാശ പറഞ്ഞതായിരുന്നു... ആരു അത് കാര്യമാകുമെന്ന് ദേവൻ കരുതിയാതെയില്ല.... എന്തായാലും ദേവന് സന്തോഷമായി... ആരു അകലരുതെന്ന് അവന് ആഗ്രഹിച്ചിരുന്നു.... പുറത്ത് നല്ല പോലെ ഇടി വെട്ടിയപ്പോൾ ആരു ഒന്നുടെ ദേവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്ന് കിടന്നു.... നെഞ്ചിൽ എന്തോ നനവ് തോന്നിയപ്പോഴാണ് ദേവൻ ആരുനെ ചേർത്ത് പിടിച്ച് കൊണ്ട് തന്നെ ലൈറ്റ് ഇട്ട് നോക്കിയത്.... നീ കരായുവാണോ...? ആരുവിന്റെ മുഖം ഉയർത്തി കൊണ്ട് ദേവൻ ചോദിച്ചു "" എനിക്ക്‌ ഇടിവെട്ടുന്നതും ഇരുട്ടും ഒക്കെ പേടിയാ റം....

ഇതേപോലെ ഒര് ദിവസമാ അമ്മച്ചിയെ ഞങ്ങൾക്ക് നഷ്ടമായത് , ഞാൻ ഭ്രാന്തിയായി ഇരുട്ട് മുറിയിലായത്.. വിതുമ്പി കൊണ്ട് ആരു പറഞ്ഞു "" അതൊക്കെ കഴിഞ്ഞ് പോയ കാര്യമല്ലേ പിന്നെ എന്തിനാ ഇപ്പൊ അതോർത്ത് സങ്കടപെടുന്നത്.... ആരുവിനെ ആശ്വാസിപ്പിച്ച് കൊണ്ട് ദേവൻ പറഞ്ഞു.. " ഇരുട്ടുള്ള ദിവസം തന്നെ കിടക്കാൻ എനിക്ക് പേടിയാ.. കുറച്ച് നാൾ ആ ഇരുട്ട് റൂമിൽ തന്നെ കിടന്നതിന് ശേഷമാ പേടിയായത്.. ഇങ്ങനെയുള്ള ദിവസങ്ങൾ ഞാനെന്റെ അച്ചായന്മാരുടെ കൂടെയാ കിടക്കുവാ.... കണ്ണ് നിർ തുടച്ച് കൊണ്ട് ആരു പറഞ്ഞു.. "" ഇത്രയും പേടിയുള്ള കൊച്ചാണോ രാത്രി പ്രേത കഥയൊക്കെ വായിക്കുന്നത്... ചിരിയോടെ ദേവൻ ചോദിച്ചു വായിക്കുമ്പോൾ പേടി തോന്നാറില്ല.. അത് കഴിഞ്ഞാ തോന്നുന്നത്... ചിരിയോടെ ആരു പറഞ്ഞു

" പിന്നെയും കുറെ നേരം ആരു ദേവനോട്‌ എന്തക്കയോ സംസാരിച്ചു പാതിയെ എപ്പോഴോ ഉറങ്ങി... പിറ്റേന്ന് ഓഫീസിൽ പോകാൻ റെഡിയായി വരുന്ന ആരുവിനെ കണ്ട് ദേവന് ദേഷ്യം വന്നു... നിനക്ക് നല്ല ഡ്രസ്സ്‌ ഒന്നുല്ലേ... എപ്പോ നോക്കിയാലും ഒര് ജീൻസും ടോപ്പും... പെണ്ണിനെ പോലെ നടക്കാൻ അറിഞ്ഞുടെ നിനക്ക്.... ഈ ഡ്രെസ്സിന് എന്താ കുഴപ്പം..ഓഫീസ് വർക്കിന്‌ പോകുമ്പോൾ ഇതാ ബെറ്റർ... പിന്നെ ഇതൊക്കെ ഓരോരുത്തരുടെ പേഴ്സൺ കാര്യങ്ങളാ, ദേവൻ സാർ ഇതിൽ ഇടപെടേണ്ട.... ഒളിക്കണ്ണൽ ദേവനെ നോക്കികൊണ്ട് ആരു പറഞ്ഞു മ്മ്മ്മ്മ് "" വേറൊന്നും പറയാനില്ലാത്തത് കൊണ്ട് ദേവൻ ഒന്ന് മൂളി.... പിന്നെ രണ്ട് പേരും കൂടുതൽ ഒന്നും പറയാതെ ഓഫീസിലേക്ക് പോയി.... ഉച്ചയായപ്പോഴാണ് ആരുവിന് ഒര് കോൾ വന്നത്... റാം നമ്മുക്ക് ഒന്ന് പുറത്തു പോകാം...

കോൾ കട്ട്‌ ചെയ്ത ശേഷം ആരു ദേവാനോട് ചോദിച്ചു എങ്ങോട്ട....? സംശയത്തോടെ ദേവൻ ചോദിച്ചു നമ്മുടെ പ്രൊജക്റ്റിന്റെ ക്ലയസ് ഒക്കെ വരുമ്പോൾ അവർക്ക് താമസിക്കാനുള്ള റൂം ശെരിയായിട്ടുണ്ട്.... ഇനി റാം കൂടി ഒന്ന് നോക്കി ഒക്കെ പറഞ്ഞാൽ പിന്നെ അത് ഫിക്സ് ചെയാം.. തമ്ബ് ഇത്രയൊക്കെയേ ചെയ്ത നിനക്ക് തന്നെ ബാക്കി കൂടെ ചെയ്തുടെ.. ചെറിയ ദേഷ്യത്തോടെ ദേവൻ ആരുനോട് ചോദിച്ചു.... ആരു ഒന്നും മിണ്ടാതെ ദേഷ്യത്തോടെ ദേവനെ നോക്കി..... അഞ്ജു , നീ വിളിച്ച് പറഞ്ഞേക്ക് ആ റൂം തന്നെ ഫിക്സ് ചെയ്തേക്കാൻ, നമ്മുക്ക് അറിയുന്നതല്ലേ അത് കൊണ്ട് ഇനി കൂടുതൽ പോയി നോക്കാനൊന്നും നിൽക്കണ്ട... ആരു അഞ്ജുനോട് പറഞ്ഞു "" അങ്ങനെ നിങ്ങൾ തന്നെ തീരുമാനിക്കണ്ട, എനിക്ക് കാണണം , വാ പോകാം... എണീച്ച് കൊണ്ട് ദേവൻ പറഞ്ഞു

" അഞ്ജു ഞാൻ എന്തായാലും ജയിലിൽ പോകും.. വാധിക്കാൻ നീ റെഡിയായിക്കോ.... ഒന്നും മനസിലാകാതെ അഞ്ജു കണ്ണ് മിഴിച്ച് ആരുനെ നോക്കി.... ഞാനിയാളെ കൊല്ലും... ദേവൻ പോയ വഴിയേ നോക്കി പറഞ്ഞിട്ട് ആരും പുറകെ പോയി...... നിർമ്മല " അപ്പർട്ടമെന്റിന്റെ മുന്നിൽ ദേവന്റെ കാർ വന്ന് നിന്നും.... കാറിൽ നിന്നിറങ്ങിയ ദേവൻ ചുറ്റും കണ്ണോടിച്ചു.... രണ്ട് പ്രാവിശ്യം ഇവിടെ വന്നിട്ടുണ്ട് , ഒന്ന് മാളുവിന്റെ മാര്യേജ് ഫ്ലാഷ്ന് , പിന്നെ കമ്പനി അവിസത്തിനും... ആ രണ്ട് തവണയും അലീനയെ അവിടെ വെച്ച് കണ്ടത് പെട്ടന്ന് ദേവന് ഓർമ വന്നു.... മുൻപരിജയമുള്ളപോലെ അകത്തേക്ക് കയറിപ്പോകുന്ന അരുവിനെ കണ്ടപ്പോൾ ദേവന് ദേഷ്യം വന്നു..... നിന്റെ തറവാട് സ്വത്ത് പോലെയാണല്ലോ കയറി പോകുന്നത്... അതിന് ആരു മറുപടിയൊന്നും പറയാതെ ദേവനെ നോക്കി ചിരിച്ചു...

മുബൈയിലെ ഹോട്ടലുകളിൽ തെണ്ടി നടന്ന ഓർമയിൽ നടക്കുന്നതാണോ.. പെട്ടന്ന് പുച്ഛത്തോടെ ദേവൻ അരുവിനോട് ചോദിച്ചു...'' അത് വരെ ആരുവിന്റെ മുഖത്തുടായിരുന്ന ചിരി വേഗം മഞ്ഞ് പോയി.... അവിടെ നിന്ന് കരഞ്ഞാൽ അത് അച്ചായൻമാർ അറിയുമെന്നുള്ളത് കൊണ്ട് വന്ന കണ്ണുനീർ ആരു പാട്പെട്ട് ഒതുക്കി.... മുകളിലാണ് റൂം, വാ അങ്ങോട്ടേക്ക് പോകാം... ദേവനെ നോക്കാതെ ആരു മുന്നോട്ട് നടന്നു.... പിന്നെ കൂടുതലൊന്നും പറയാതെ ദേവൻ പുറകെ പോയി... ദേ , ആ സൈഡിൽ കാണുന്നതാണ് നമ്മുക്ക് പറഞ്ഞ് വെച്ചിരിക്കുന്ന റൂം.. മുകളിലെത്തി ആരു റൂമൊക്കെ ദേവന് കാണിച്ച് കൊടുത്തു.... ദേവൻ ആ റൂമിലോക്കെ കയറി നോക്കി... അതിലുടെ പോകുന്ന ചില സ്റ്റാഫ്‌ക്കെ ആരുവിനോട് സംസാരിക്കുന്നത് കണ്ടപ്പോൾ ദേവന് ഭ്രാന്ത് പിടിച്ചു.....

പെട്ടെന്നണ് ആരുവിന്റെ അടുത്തേക്ക് ഒര് ചെക്കൻ വന്ന് കീ കൊടുത്തത് ആരു അത് വേണ്ടാന്ന് പറഞ്ഞ് അവനെ തിരിച്ചയച്ചു.... അത് കൂടെ കണ്ടപ്പോൾ ദേവന് നിയദ്രികാൻ ആയില്ല റം, റൂമൊക്കെ ഇഷ്ട്ടായോ... എനിക്ക് ഇഷ്ട്ടായി...ദേവന്റെ അരികിലേക്ക് വന്ന് കൊണ്ട് ആരു പറഞ്ഞു..."" നിനക്ക് ഇഷ്ടകുല്ലോ...!!! കാരണം നീ കുറെ കാലം ഇവിടെ അഴിഞ്ഞാടി നടന്നതല്ലേ... അതൊക്കെ മനസിലാക്കി തരാനാണോടി നീ എന്നെ ഇങ്ങോട്ടേക്ക് തന്നെ കൊണ്ട് വന്നത്.... ആരുവിന്റെ കവിൾ കുത്തി പിടിച്ച് കൊണ്ട് ദേവൻ ചോദിച്ചു.. "" ദേവന്റെ ഈ പ്രവർത്തി ആദ്യമായി അല്ലാത്തത് കൊണ്ട് ആരുവിന് പ്രതിയേകിച്ച് വേദനയൊന്നും തോന്നിയില്ല എങ്കിലും അച്ചായന്മാർ അറിഞ്ഞാലോയെന്ന് കരുതി ആരു വേഗം ദേവന്റെ കൈ തട്ടി മാറ്റി.. ഡി... സ്.... വേണ്ട റം, ഇവിടെ കിടന്നൊര് പ്രശ്നമുടക്കരുത്, ഉണ്ടാക്കിയാൽ തിരിച്ച് ഞാൻ പ്രേതികരിക്കും... അത് താങ്ങാൻ ദേവനാരായണന് പറ്റില്ല...

തല്ലാൻ തുടങ്ങിയ ദേവന്റെ കൈ തടഞ്ഞ് വെച്ച് കൊണ്ട് ആരു പറഞ്ഞു " വീട്ടിലേക്ക് വരുവല്ലേ നീ.... തക്കിത്തോടെ ആരുനോട് പറഞ്ഞിട്ട് ദേവൻ വേഗത്തിൽ താഴേക്ക് പോയി.... സ്ഥിരമായ കാര്യമാണെങ്കിൽ കുടിയും ആരുവിന്റെ മിഴി നിറയാൻ തുടങ്ങി... ഒരാശ്വാസതിന് ആരേലും അടുത്തുടായിരുന്നേൽ എന്നവൾ ഒര് നിമിഷം ആശിച്ച് പോയി... കവിള് രണ്ടും അമർത്തി പിടിച്ച് മുന്നോട്ട് നടക്കുമ്പോഴാണ് തന്നെ പകയോടെ നോക്കി നിൽക്കുന്ന ആ രൂപം ആരു കണ്ടത്...... ചാർളി...... ഒന്നും മിണ്ടാതെ അവന്റെ മുന്നിലൂടെ തന്നെ ആരു മുന്നോട്ട് നടന്നു..... ജയിച്ചുവെന്ന് നീ കരുതണ്ട ആരു.... മുന്നിലൂടെ നടന്ന് പോകുന്ന ആരുനെ നോക്കി ചാർളി പറഞ്ഞു " മറുപടിയൊന്നും പറയാതെ ആരു അവിടെ നിന്നും... ഭർത്താവ് സ്നേഹിച്ചിട്ട് പോകുന്നത് ഞാൻ കണ്ടായിരുന്നു... ആരുവിന്റെ മുന്നിൽ നിന്ന് കൊണ്ട് പുച്ഛത്തോടെ ചാർളി പറഞ്ഞു

" അതിന് മറുപടിയൊന്നും പറയാതെ ആരു ചാർളിയുടെ മുഖത്തേക്ക് നോക്കി.. ഇപ്പൊ നിനക്ക് നോവുന്നുണ്ടോ ആരു... സ്നേഹിച്ചവർ അവഗണിക്കുമ്പോഴുള്ള വേദന എന്താണെന്ന് നീ തിരിച്ചറിയുന്നുണ്ടോ...? ആരുവിന്റെ കണ്ണിലേക്ക് നോക്കികൊണ്ട് ചാർളി ചോദിച്ചു മറുപടിയൊന്നും പറയാനില്ലാതെ ആരു വേഗം മുന്നോട്ട് നടന്നു..... നീ അവിടെ ജീവിക്കില്ല ആരു... ഞാൻ വരും നിന്നെ കൊണ്ട് പോകാൻ... എനിക്ക് അതിന് പറ്റില്ലെങ്കിൽ..... മുന്നോട്ട് നടന്ന് പോകുന്ന ആരുവിനെ നോക്കി ചാർളി പറഞ്ഞു അവൻ പറയുന്നത് കേൾക്കുന്നുടെങ്കിലും അതിന് പ്രീതികരിക്കാതെ ആരു മുന്നോട്ട് തന്നെ നടന്നു...... ദേഷ്യത്തിൽ സ്റ്റെപ് ഇറങ്ങുമ്പോഴാണ് നേരെത്തെ ആരുനോട് സംസാരിച്ച പയ്യൻ മുകളിലേക്ക് കയറി വരുന്നത് ദേവൻ കണ്ടത്..... ഇവിടെ വരുന്നവർക്കൊക്കെ കീ' കൊടുത്ത് റൂമിലേക്ക് സ്വീകരിക്കലാണോ നിന്റെ പണി.... ആ പയ്യന്റെ കോളറിൽ പിടിച്ച് കൊണ്ട് ദേവൻ ചോദിച്ചു

"" സാർ എന്തൊക്കയാ ഈ പറയുന്നത് എനിക്ക്‌ ഒന്നും മനസിലാകുന്നില്ല... സാറിന് ആള് മാറിയതാ. പേടിയോടെ ആ ചെക്കൻ ദേവനോട് പറഞ്ഞു...'' നീ എന്തിനാ അവിടെ നിന്ന ആ പെൺകുട്ടിക്ക് കീ കൊടുത്തത്...??? സാർ, അത് അലീന ചേച്ചിയല്ലേ... ചേച്ചി ഇവിടെ വരുമ്പോഴൊക്കെ നിൽക്കുന്ന റൂമിന്റെ കീയാണ് അത്... അത് കൊണ്ടാ ഞാൻ കീ കൊടുത്തത്.... പേടിയോടെ അവൻ പറഞ്ഞു..." ആ നിമിഷം ആരുനെ കൊല്ലാനുള്ള ദേഷ്യം തോന്നി ദേവന്...."" അവൾ എപ്പോഴും ഇവിടെ വരാറുണ്ടോ... ആ ചെക്കന്റെ കോളറിൽ നിന്ന് കൈ എടുത്ത് കൊണ്ട് ആരുവിനോടുള്ള വെറുപ്പോടെ ദേവൻ ചോദിച്ചു...."" എപ്പോഴും വരാറില്ല സർ , എന്തേലും ആവിശമുള്ളപ്പോൾ വരും, അതും സാറുമാരുടെ കൂടെ..... അത് കൂടെ കൂടി കേട്ടപ്പോൾ ദേവന് സഹിക്കാൻ കഴിഞ്ഞില്ല.... ഇന്ന് കൊണ്ട് അവളെ കൊല്ലണമെന്ന് തന്നെ ദേവന് തോന്നി..... അല്ല സാറിന് അലീന ചേച്ചിയെ അറിയുമോ...??? സംശയത്തോടെ ആ ചെക്കൻ ചോദിച്ചു...

ദേവൻ അറിയാമെന്ന് തലയട്ടി പയ്യെ അവിടുന്ന് തിരിഞ്ഞ് നടന്നു.... അങ്ങനെയാണേൽ സാറിന് അറിഞ്ഞ് കൂടെ ഇത് അലീന ചേച്ചിയുടെ അപ്പാർട്മെന്റണെന്ന്... """ അവന്റെ സംസാരം കേട്ട് ദേവൻ ഞെട്ടി തിരിഞ്ഞ് നോക്കി.. ദേവന് അവൻ പറഞ്ഞതെന്തോ അത് ചെവിയിലേക്ക് ഇരച്ച് കയറും പോലെ തോന്നി... എന്താ.... എന്താ നീ പറഞ്ഞത്..??? വിശ്വാസം വരാതെ വിറയലോടെ ദേവൻ അവനോട് ചോദിച്ചു..... ഇത് അലീന ചേച്ചിയുടെ ഫാമിലിയുടെയല്ലേ , അത് സാറിന് അറിയില്ലായിരുന്നോ....??? ഇത് അവരുടെയാണോ...? വിശ്വാസം വരാതെ ദേവൻ ഒന്നുടെ ചോദിച്ചു.. "" അതേയ് സർ ഇത് ചേച്ചിയുടെ ഫാമിലിയുടെയാ , എങ്കിലും ചേച്ചി ഇവിടെ വരുന്നത് അവരുടെ കമ്പനി ആവിശ്യങ്ങൾക്ക് വേണ്ടി മാത്രമാണ്... അതും സാറുമാരുടെ കൂടെ... അത് ആരാ....??? പിന്നെയും സംശയത്തോടെ ദേവൻ ചോദിച്ചു...

''' സണ്ണി സാറും , ഷിനി സാറും ,അവരുടെ കൂടെയാ അലീന ചേച്ചി ഇവിടെ വരാറുള്ളൂ.... മ്മ്മ്മ് " തളർച്ചയോടെ ദേവൻ ഒന്ന് മുളി.... പിന്നെ ഞാൻ സാറിനെ കണ്ടിട്ടുണ്ട്.... എങ്ങനെ.... തളർച്ചയോടെ ദേവൻ ചോദിച്ചു അത് സാർ ഇവിടെ റൂം നോക്കാൻ വന്നിട്ടില്ലേ... അപ്പോൾ സണ്ണി സർ ഉണ്ടായിരുന്നു ഇവിടെ , സണ്ണി സാറ്, സാറിനെ കാണിച്ച് തന്നിട്ട് പറഞ്ഞാരുന്നു സാറ് ഇവിടെ എപ്പോ വന്നാലും കാര്യമായി നോക്കണം നമ്മുക്ക് വേണ്ടപ്പെട്ട ഒരാളെ എന്ന്.. സാറ് അന്ന് റൂം നോക്കാനല്ലേ വന്നേ... ശെരികും അന്ന് സണ്ണി സാറിന്റെ ഓഫീസിന്റെ ഒര് മീറ്റിങ് ഉണ്ടായിരുന്നു.. സർ വന്ന് റൂം നോക്കി ഇഷ്ടപെട്ടത് കൊണ്ട് സണ്ണി സാറ് , സാറിന്റെ മീറ്റിംഗ് മാറ്റി വെച്ചു.... അപ്പോൾ എനിക്ക് മനസിലായി സർ അവരുടെ ആരെങ്കിലും ആയിരിക്കുമെന്ന്.. പക്ഷേ സാറിന് ഇതൊന്നും അറിയില്ലായിരുന്നോ.... അവൻ സംശയത്തോടെ ചോദിച്ചു.. "" അറിയില്ലായിരുന്നു.... തളർച്ചയോടെ ദേവൻ പറഞ്ഞു

പിന്നെ ഞാൻ പെട്ടന്ന് ദേഷ്യത്തിന് എന്തോ പറഞ്ഞ് പോയി.. സോറി.... ദേവൻ അവനോട് ഒര് സോറി പറഞ്ഞിട്ട് വേഗം താഴേക്ക് പോയി...." തളർച്ചയോടെ താഴെക്ക് ചെന്ന ദേവൻ കാണുന്നത് പോകാൻ റെഡിയായി നിൽക്കുന്ന ആരുവിനെയായിരുന്നു... അവളെ കണ്ടപ്പോൾ ദേവന് ഒരു വേദന തോന്നി.... കാരണമറിയാതെയാണല്ലോ താൻ അവളെ തെറ്റിദ്ധരിച്ചതെന്നോർത്തപ്പോൾ ദേവന്റെ നെഞ്ച് കുറ്റബോധം കൊണ്ട് നിറൻ തുടങ്ങി..."' ഇതേ പോലെ ഒരേ കാര്യവും തന്റെ തെറ്റിദ്ധാരണയായിരിക്കുമോ..?? പേടിയോടെ ദേവൻ ചിന്തിച്ചു... അങ്ങനെയാണെങ്കിൽ ഏത് നദിയിൽ പോയി കഴുകിയാലും ആ പാവം തീരില്ല... ഏയ്യ് മുബൈ കണ്ടതൊക്കെ സത്യമായിരിക്കും , മരിക്കാൻ കിടന്ന ഒര് സ്ത്രീയോട് പോലും കരുണ കാണിക്കാത്ത അലീനയെ താൻ കണ്ടതാണ്.. ഇനി അതും തന്റെ കണ്ണിലെ തെറ്റാണോ...??? ഓരോന്നാലോചിക്കും തോറും കുറ്റബോധം കൊണ്ട് ദേവന് ഭ്രാന്ത്‌ പിടിക്കാൻ തുടങ്ങി...

അതിന്റെ അടയാളമായി ദേവന്റെ കൈയിൽ നിന്ന് ഇടക്ക് വണ്ടി പാളുന്നുണ്ടയിരുന്നു.... കണ്ണടച്ച് കിടന്ന ആരു അതൊന്നും അറിയിന്നില്ലായിരുന്നു... അവളുടെ മനസ്സിൽ ചാർളി പറഞ്ഞ കാര്യങ്ങളായിരുന്നു ' സ്നേഹിച്ചവർ അവഗണിക്കുമ്പോഴുള്ള വേദന ' അതെന്താണെന്ന് എനിക്കറിയാം ചാർളി... ആരു മനസ്സിൽ പറഞ്ഞു.... ഇടക്ക് ദേവൻ ആരുനെ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുവായിരുന്നു... എന്തിനെന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും അതിനുള്ള അർഹത പോലും തനിക്കിപ്പം ഇല്ലാത്ത പോലെ ദേവന് തോന്നി... ഓഫീസിന്റെ മുന്നിൽ വണ്ടി നിർത്തിയപ്പോൾ ആരു വേഗം ഇറങ്ങി പുറത്തേക്ക് പോയി.. ദേവൻ കുറച്ച് നേരം വണ്ടിയിൽ തന്നെയിരുന്നു പിന്നെ പാതിയെ ഇറങ്ങി അകത്തേക്ക് നടന്നു.... ജോലി ഒന്നും ചെയ്യാതെ എന്താകയോ ആലോചിച്ചിരിക്കുന്ന ദേവനെ ആരു കണ്ടിരുന്നു....

ഒരുപാട് വർക്ക്‌ പെൻഡിങ്ങിൽ ഉള്ളത് കൊണ്ട് ആരു അവനെ പറ്റി കൂടുതൽ ചിന്തിക്കാതെ വർക്കിലേക്ക് കടന്നു..." വീട്ടിലേക്ക് തിരികെ പോകുമ്പോഴും രണ്ട് പേരും മൗനത്തിൽ തന്നെയായിരുന്നു... വീട്ടിലെത്തിയപ്പോൾ ദേവനെ ഒന്ന് നോക്കിയിട്ട് ആരു അകത്തേക്ക് നടന്നു.... എന്തേയ് താമസിച്ചേ... അകത്തേക്ക് കയറിയ ആരുവിനോട് ദേവൂ ചോദിച്ചു '' ഉച്ചക്ക് വർക്ക്‌ കുറച്ച് പെൻഡിങ്ങായി , അത് ചെയ്ത് തിർകനുണ്ടയിരുന്നു... ആരു പറഞ്ഞു "" ആരുസ് ' എവിടെയെന്ന് ചോദിച്ച് മാളു ഇവിടെ കിടന്ന് വഴക്കായിരുന്നു..... എന്നിട്ട് മാളു എവിടെ... കണ്ടില്ലലോ... പിണങ്ങിയിരിക്കുവാനോ... ചുറ്റും നോക്കി കൊണ്ട് ആരു ചോദിച്ചു "" പിണക്കത്തിലായിരുന്നു , ഹരിയേട്ടൻ വന്നപ്പോൾ അവൾക്ക് എന്തൊക്കയോ കൊണ്ട് വന്നിട്ടുണ്ട്... അതും നോക്കി റൂമിൽ ഇരിക്കുന്നുണ്ട്... നീ പോയി കുളിച്ചിട്ട് വാ, ഇപ്പോൾ അവളെ കാണാൻ പോയാൽ പിന്നെ നിന്നെ എങ്ങോട്ടും വിടില്ല...

ആ ശെരി ദേവേച്ചി.. കാർ ലോക്ക് ചെയ്ത് മുറ്റത്തേക്കിറങ്ങിയ ദേവൻ കുളിച്ച് വന്ന് ഉമ്മറത്തിരിക്കുന്ന ഹരിയെ കണ്ടു..... എന്താടാ ഒര് ഷീണം , അറിയാത്ത പണിയെടുക്കാൻ തുടങ്ങിയത് കൊണ്ടാണോ.. തളർച്ചയോടെ വരുന്ന ദേവനെ കണ്ട് ഹരി ചോദിച്ചു ഹരിയേട്ടാ , അലീന.. അവളെ ഹരിയേട്ടന് എങ്ങനെയറിയാം.... വിഷ്ണുവിന്റെ കേസിൽ അവൾ ജയിലിയപ്പോൾ ഞാൻ പോയി കണ്ടിരുന്നു , അങ്ങനെയറിയാം... അല്ലാ എന്താടാ ചോദിച്ചേ..... അത് ഹരിയേട്ടാ, എനിക്കൊന്നും മനസിലാകുന്നില്ല... നമ്മുടെ കമ്പനി നശിപ്പിച്ചവൾ എന്തിന് അത് വീണ്ടെടുക്കാൻ വേണ്ടി ഇത്രയും കഷ്ടപെടുന്നത്... എന്തിനാ അവൾ ഇങ്ങനെയൊക്കെ ചെയ്യുന്നത്... വിഷ്ണുവും അച്ഛനും ഇല്ലാതാകാൻ കാരണം അവളല്ലേ... അവളെ ആയിരമിരട്ടി വെറുക്കുമ്പോഴും അവളല്ല എല്ലാം ചെയ്തതെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്... അവളെ ഞാൻ ആരെക്കാളും വെറുക്കുണ്ട് പക്ഷേ ചില സാഹചര്യത്തിൽ അതിന്റെ പതിമാടങ്ങ് അവളെ ഞാൻ സ്‌നേഹിക്കുന്നുണ്ട്..

. എനിക്കിപ്പം ഒന്നും തിരിച്ചറിയൽ പറ്റുന്നില്ല ഹരിയേട്ടാ... ഏതാ കള്ളം , ഏതാ സത്യം , എന്റെ കണ്ണുകൾ കൊണ്ട് കണ്ടാ കാര്യമേ ഞാൻ വിശ്വസിച്ചിട്ടുള്ളൂ , അത് പോലും സത്യമാണോയെന്ന് എനിക്ക് ഇപ്പൊ അറിയില്ല... വേദനയോടെ അവന്റെ സംശയങ്ങളും സങ്കടങ്ങളും എല്ലാം ഹരിയോട് അവൻ പറഞ്ഞു....'' ദേവാ , ചിലപ്പോൾ നമ്മൾ കണ്ടതും കേട്ടതും ഒന്നും സത്യമാകില്ല.... നീ കണ്ടതും സത്യമാകണമെന്നില്ല... പിന്നെ ഞാനൊര് കാര്യം പറയാം... നീ ആരുനെ ഇനി സ്‌നേഹിക്കാൻ നിൽക്കണ്ട, കാരണം അവൾ നിന്റെ കൂടെ കാണില്ല... നീ നൽകിയ ആറ് മാസം കഴിഞ്ഞ് അവൾ പോകും... ഞാൻ വിചാരിച്ചാൽ പോലും അവളെ ഇവിടെ നിർത്താൻ പറ്റില്ല... സാരല്ല ഇതാണ് വിധിയെന്ന് കരുത്... ദേവനെ നോക്കി പറഞ്ഞിട്ട് ഹരി അകത്തേക്ക് പോയി.... മനസ്സിനൊര് സമാധാനം ഇല്ലാതെ ദേവൻ റൂമിലേക്ക് നടന്നു....

എല്ലാവരും കൂടെ ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോഴും ദേവൻ മൗനത്തിൽ തന്നെയായിരുന്നു... കാര്യമെന്താണെന്ന് അറിയാവുന്നത് കൊണ്ട് ആരു ദേവാനോട് ഒന്നും മിണ്ടാൻ പോയില്ല... രാത്രി ഒര്പാട് ജോലി ഉള്ളത് കൊണ്ട് ആരു ലാപ്ടോപ്പിന്റെ മുന്നിൽ തന്നെയായിരുന്നു... ഇടക്ക് ദേവൻ സംസാരിക്കാൻ ശ്രമിച്ചെങ്കിലും ആരു വലിയ താല്പര്യം കാണിച്ചില്ല , അത് കൊണ്ട് ദേവനും കൂടുതൽ ഒന്നും പറയാൻ നിന്നില്ല.... ആരുവിന്റെ ജോലി കഴിഞ്ഞപ്പോഴേക്കും ദേവൻ ഉറങ്ങിയിരുന്നു... കുറച്ച് നേരം കൂടെ കഴിഞ്ഞപ്പോൾ ആരുവും ഉറങ്ങി.. "" ദിവസങ്ങൾ പിന്നെയും മുന്നോട്ട് പോയി... എന്തേലും അവിശമുണ്ടാകിൽ മാത്രം ആരു ദേവനോട് മിണ്ടും... അല്ലാതെ ദേവൻ മിണ്ടാൻ വന്നാൽ താല്പര്യമില്ലാത്ത പോലെ ആരു ഒഴിഞ്ഞ് മാറും.... അന്ന് പോയതിന് ശേഷം വേണിയെ പിന്നെ വീട്ടിലേക്ക് കാണാത്തത് എന്താണെന്ന് ആരു ചിന്തിച്ചു... പുതിയ എന്തേലും പ്ലാനിംഗിലായിരിക്കും അവളെന്ന് ആരു അവസാനം ഉറപ്പിച്ചു...

" പതിവ് പോലെ കിടക്കാൻ നേരത്ത് കാര്യമായി എന്തോ ആലോചിക്കുവായിരുന്നു ആരു..." എന്താ ഇത്ര കാര്യമായി ആലോചിക്കുന്നത് ..... ആർക്കേലും പണി കൊടുക്കുന്നതിനെ പറ്റിയാണോ... റൂമിലേക്ക് വന്ന ദേവൻ കളിയായി ആരുനോട് ചോദിച്ചു...."" ഞാൻ ഇനി മുന്ന് മാസം കൂടിയല്ലേ റം ഇവിടെയുള്ളു , അത് കഴിഞ്ഞ് ഞാൻ ഇവിടുന്ന് പോകണ്ടെ.... ദേവനെ നോക്കി കൊണ്ട് ആരു ചോദിച്ചു ""' ദേവൻ അതിന് മറുപടിയൊന്നും പറയാതെ ആരുനെ നോക്കി... "" പോകരുതെന്ന് പറയണമെന്ന് ദേവന്റെ മനസ്സിലുണ്ടായിരുന്നു എങ്കിലും എന്തോ കാരണം കൊണ്ട് അവനത് ചോദിച്ചില്ല.... അപ്പോഴാണ് ആരുവിന്റെ ഫോണിൽ ഒര് നോട്ടിഫിക്കേഷൻ വന്നത്....

റോഷൻ അയച്ച ഒര് വോയിസ് മെസ്സേജയിരുന്നു അത്... കമ്പനി കാര്യങ്ങൾ എന്തെങ്കിലുമായിരിക്കുമെന്ന് കരുതി ആരു അത് അപ്പോൾ തന്നെ ഓപ്പൺ ചെയ്തു..... " അലീന... തന്നെ ഇന്ന് കാണാൻ നല്ല ക്യൂട്ടയിരുന്നു... അല്ലങ്കിലും താൻ എന്ന് സുന്ദരിയാട്ടോ.. പിന്നെ തനിക്ക് മോഡേൺ ഡ്രസ്സ് നന്നായി ചേരുന്നുണ്ട്... തനിക്ക് ചേരുന്നത് ഇന്ന് ഇട്ടപോലെത്തെ മോഡേൺ ഡ്രെസ്സാണ്... ആരു പെട്ടെന്ന് തന്നെ ആ വോയിസ് മെസ്സേജ് സ്റ്റോപ്പ് ചെയ്ത് ഇടം കണ്ണിട്ട് പയ്യെ ദേവനെ നോക്കി..... റോഷനെ കൊല്ലാനുള്ള ദേഷ്യത്തോടെ തന്നെ നോക്കുന്ന ദേവനെ കണ്ടപ്പോൾ ആരുവിന് പേടിയായി............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story