പ്രണയ പ്രതികാരം: ഭാഗം 36

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

ദേവൻ വേഗം ആരുവിന്റെ കൈ നിന്ന് ഫോൺ തട്ടിപ്പറിച്ചു..... റം കളിക്കല്ലേ... ഫോൺ ഇങ്ങ് താ... പേടിയോടെ ആരു പറഞ്ഞു അവനുള്ള മറുപടി ഞാൻ കൊടുത്തോളം... വേണ്ട... ഞാൻ കൊടുത്തോളം... ദേവന്റെ കൈയിൽ നിന്ന് ഫോൺ മേടിക്കാൻ ശ്രമിച്ച് കൊണ്ട് ആരു പറഞ്ഞു... "" അയ്യോ... അത് വേണ്ട അവനുള്ളത് എനിക്ക് തന്നെ കൊടുക്കണം... നാളെ മുതൽ നിന്റെ മേലുള്ള അവന്റെ നോട്ടം ഞാൻ തീർത്ത് കൊടുക്കുന്നുണ്ട്... അത് വരെ ഫോൺ എന്റെ കൈയിൽ ഇരിക്കട്ടെ... ഫോൺ തട്ടി പറിക്കാൻ ശ്രമിച്ച അരുവിനെ തടഞ്ഞ് കൊണ്ട് ദേവൻ പറഞ്ഞു... " എന്തെങ്കിലും വായിച്ച് കൊണ്ടിരുന്നില്ലേൽ എനിക്ക് ഉറക്കം വരില്ല റം... അത് കൊണ്ട് ഫോൺ ഇങ്ങ് താ... ആരു ഫോണിന് വേണ്ടി കെഞ്ചി...." അതിന് നീ ഇന്ന് ഉറങ്ങുന്നില്ലല്ലോ... ആരുവിന് മുന്നിലായി ഇരുന്ന് കൊണ്ട് ദേവൻ പറഞ്ഞു...

അതെന്താ.... സംശയത്തോടെ ആരു ചോദിച്ചു... കുറച്ച് ദിവസം മുൻപ് എന്റെ ഉറക്കം കളഞ്ഞതല്ലേ... അത് കൊണ്ട് മോളിന്ന് ഉറങ്ങണ്ട... നമുക്ക് എന്തെങ്കിലും വർത്താനം പറഞ്ഞ് കൊണ്ടിരിക്കാം... കള്ളചിരിയോടെ ആരുനെ നോക്കി കൊണ്ട് ദേവൻ പറഞ്ഞു...." തന്നെയങ്ങ് ഇരുന്നാൽ മതി... എനിക്ക് ഉറക്കം വരുവാ... പിന്നെ പാതിരാത്രിയാല്ലേ വർത്താനം പരഞ്ഞിരിക്കുന്നത്... ദേവനെ നോക്കി പുച്ഛത്തോടെ പറഞ്ഞിട്ട് ആരു വേഗം കിടന്നു... എന്നാൽ ഞാനും ഉറങ്ങാം... നീ ഇല്ലാതെ ഞാൻ തന്നെയിരികുന്നത് എന്തിനാ... ആരുനെ നോക്കി പറഞ്ഞിട്ട് ആരുന് അടുത്തായി തന്നെ ദേവൻ കിടന്നു.... പെട്ടെന്നാണ് ആരുവിന്റെ ഫോണിലേക്ക് ഒര് കോൾ വന്നത്.... ദേവൻ ഡിസ്പ്ലേ നോക്കിയപ്പോൾ സണ്ണിച്ചാൻ എന്ന് കണ്ടു.... റിങ്ടോൺ കേട്ടത് കൊണ്ട് വീട്ടിൽ നിന്ന വിളിക്കുന്നതെന്ന് ആരുവിന് മനസിലായി....

റം ഫോണിങ് താ.... വീട്ടിൽ നിന്ന വിളിക്കുന്നത്... ബെഡിൽ നിന്ന് ചാടിയെണിച്ച് കൊണ്ട് ആരു പറഞ്ഞു... വീട്ടിൽ നിന്ന വിളിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.... എന്റെ കണ്ണിന് കുഴപ്പമെന്നുല്ല.... ആരുനെ നോക്കി ദേവൻ പറഞ്ഞു...."' എങ്കിൽ ഫോണിങ് താ... ഞാൻ കോൾ എടുക്കാത്തൽ അവർക്ക് പേടിയാകും..." കോൾ എടുക്കണ്ടന്ന് ഞാൻ പറഞ്ഞില്ലല്ലോ... കോൾ എടുത്തോ... പക്ഷേ സ്പീക്കർ ഇട്ട് സംസാരിച്ചാൽ മതി... " ആദ്യത്തെ കോൾ കട്ടായി സണ്ണി പിന്നെയും വിളിക്കാൻ തുടങ്ങി.. എം. ദേവൻ കോൾ എടുത്ത് സ്പീക്കർ ഓൺ ആക്കി ആരുവിന്റെ കൈയിലേക്ക് കൊടുത്തു... ഫോൺ കിട്ടിയപ്പോൾ തന്നെ അവൾ അവിടുന്ന് എണീച്ച് പോകാൻ ശ്രമിച്ചു... അപ്പോഴേക്കും ദേവൻ അവളുടെ വയറ്റിലൂടെ കൈയിട്ട് തന്നോട് ചേർത്ത് ഇരുത്തി... ആരു ദേവനെ നോക്കി പേടിപ്പിച്ചെങ്കിലും ഒന്നുടെ വയറ്റിൽ അമർത്തി പിടിച്ചു....

ഹലോ മോളെ.... ഹലോ... ഹലോ... കേൾക്കമൊ.... ഹലോ.... ആ സണ്ണിച്ചാ കേൾക്കാം.... ദേവന്റെ കൈ മാറ്റാൻ ശ്രമിച്ച് കൊണ്ട് ആരു പറഞ്ഞു... പക്ഷേ കൂടുതൽ ബലമായി തന്നെ ദേവൻ അവളെ ചേർത്ത് പിടിച്ചു..... ഉറങ്ങിയായിരുന്നോ മോളെ നീ... ഇല്ല സണ്ണിച്ചാ കിടന്നതേയുള്ളൂ... അവിടെ എല്ലാവരും കിടന്നോ..." ഇല്ല മോളെ എല്ലാവരും ഇവിടെയുണ്ട്... എന്താ ആരു നീ ഇന്ന് കഴിച്ചേ.... ചോറ് കഴിച്ചു ലാലിച്ചാ..... ഇന്നും നീ അടുക്കളയിൽ കയറി ദേവന്റെ അമ്മയെ സഹായിച്ചോ.. ഇല്ല ജസ്റ്റിച്ചാ... ഓഫീസിൽ പോകുന്നത് കൊണ്ട് അമ്മയും ദേവേച്ചി എന്നെ ഇപ്പൊ ഒന്നും ചെയ്യാൻ സമ്മതിക്കാറില്ല.... എന്തായാലും ദേവൂ മാറിയല്ലോ... സന്തോഷം... ആ വെല്ല്യച്ചി , ദേവേച്ചി മാറുമെന്ന് ഞാൻ കരുതിയില്ല.... ഇന്ന് എന്തായിരുന്നു ദേവൂന്റെ വക സ്പെഷ്യൽ...

ഇന്ന് ദേവേച്ചി ചിക്കൻ കറിയാ സ്പെഷ്യലായി ഉണ്ടാക്കി തന്നെ... അവിടെ എന്തായിരുന്നു ഷിനിച്ചാ സ്പെഷ്യൽ... എന്ത് സ്പെഷ്യൽ, എന്നും ഉള്ളതൊക്കെ തന്നെ... ആരു നീ പോയേപ്പിന്നെ ഈ ചേച്ചിമാർ ഞങ്ങൾക്ക് ഒന്നും ഉണ്ടാക്കി തരാറില്ല.... ലാലി സങ്കടത്തോടെ പറഞ്ഞു... അത് ശെരിയാ ആരു , നീ വേഗം തിരിച്ച് വാ... ജസ്റ്റിയും പറഞ്ഞു.. "" കള്ളം പറയുന്നോ രണ്ടും കൂടെ... അമല ജസ്റ്റിയെ ലാലിയെ നോക്കി കൊണ്ട് പറഞ്ഞു.. "" തല്ല് കൊടുക്ക് വെല്ല്യച്ചി രണ്ട് പേർക്കും... ആരു ഫോണിലൂടെ വഴക്കുണ്ടാക്കാൻ തുടങ്ങി... പിള്ളേരെ പോലെയുള്ള ആരുന്റെ സംസാരം കേട്ട് ദേവൻ കണ്ണ് മിഴിച്ച് അവളെ നോക്കി.... അവൻ അതൊന്നും കാര്യമാക്കാൻ പോയില്ല..... എന്നാൽ നാളെ തന്നെ ഞാൻ വന്നേക്കാം... രാവിലെ എന്നെ കൂട്ടാൻ വന്നാൽ മതി... ഇടം കണ്ണിട്ട് ദേവനെ നോക്കി കൊണ്ട് ആരു പറഞ്ഞു....

അതിഷ്ട്ടപെടാത്ത പോലെ ദേവൻ ആരുന്റെ വയറ്റിൽ ഒന്നാമർത്തി പിടിച്ചു..... സ്‌സ് " വേദനയോടെ ആരു ദേവനെ ദേഷ്യത്തിൽ ഒന്ന് നോക്കി..... ഞങ്ങള് ചുമ്മാ പറഞ്ഞതാ ആരു എന്നും ഇവിടെ സ്പെഷ്യൽ ഓക്കേ ഉണ്ടാക്കി തകരാറുണ്ട് വെല്ല്യച്ചി , ചെറിയെച്ചി.... ജസ്റ്റി പറഞ്ഞു... " പക്ഷേ ആരും ഒന്നും കഴിക്കാറില്ലെന്ന് മാത്രം... ആൻസി എല്ലാവരെ നോക്കി ആരുനോടായി പറഞ്ഞു.. "" അതെന്താന്നെ... ആരു ചോദിച്ചു നീ പോയേപ്പില്ലെ ഇവിടെയാരും സമയത്ത് ആഹാരം കഴിക്കാറില്ല... സ്പെഷ്യലായി എന്തേലും ഉണ്ടാക്കി കൊടുത്താൽ സണ്ണിച്ചാൻ പറയും എന്റെ കൊച്ച് അവിടെ പട്ടിണിയായിരിക്കുമെന്ന്, ഷിനിച്ചാൻ പറയും സണ്ണിച്ചാൻ കഴിക്കാതെ എനിക്ക് വേണ്ടന്ന് , ഷിനിച്ചാൻ കഴിക്കാത്തത് കൊണ്ട് ലാലിക്ക് വേണ്ട അത് കൊണ്ട് ജസ്റ്റികും വേണ്ടന്ന്.. അമലാ എല്ലാവരെ നോക്കി ആരുനോട് പറഞ്ഞു..

. "" ഇനി ഞാൻ വന്നിട്ട് നമ്മുക്ക് എല്ലാവർക്കും കൂടെ സ്പെഷ്യൽ ഉണ്ടാക്കി കഴിക്കാം... ആരു എല്ലാവരോടുമായി പറഞ്ഞു...'" ദേവൻ നിന്നെ അവിടെ പട്ടിണിക്കിടില്ല വിശ്വാസത്തിലാ ഇവിടെ എല്ലാവരും ഭക്ഷണം കഴിക്കുന്നത് തന്നെ... ആൻസി പറഞ്ഞു "" ആ നിമിഷം ആദ്യയാ ദിവസം ആരുവിന് ഭക്ഷണം കൊടുത്തത് ദേവന് ഓർമ വന്നു... ഒര് കുടുംബത്തിലെ രാജകുമാരിയെയാണ് താൻ ഭിക്ഷകാരിയെ പോലെ അന്ന് ഊട്ടിയത്.... കുറ്റബോധം കൊണ്ട് ദേവന്റെ ഉള്ളം പിന്നെയും നിറഞ്ഞു..... അല്ലാ എല്ലാവരും കൂടി എന്നാ പരുപാടി... എന്നെ കൂട്ടാതെ വർത്താനം പറയാൻ ഇരുന്നതാണോ... എല്ലാവരോടുമായി ആരു പിന്നെയും ചോദിച്ചു ഞാനും ആൻസി നിന്റെ അച്ചായന്മാരുടെ കൂടെ കഴിക്കാൻ ഇരുന്നതാ... ഇപ്പൊ ഒന്നും എണിക്കൻ പറ്റുമെന്ന് തോന്നുന്നില്ല... ജനിച്ചപ്പോൾ മുതലുള്ള പെങ്ങളുടെ കാര്യം പറഞ്ഞോടാ ആങ്ങളമാർ ഭക്ഷണം കഴിക്കുന്നത്...

എല്ലാവരെ നോക്കി ചിരിയോടെ അമലാ ആരുനോട് പറഞ്ഞു.."""പറഞ്ഞു മിസ്സ്‌ ചെയ്യുവാ എല്ലാവരെ.... സങ്കടത്തോടെ ആരു പറഞ്ഞു "" പോകണ്ടാന്ന് നിന്നോട് പറഞ്ഞതല്ലേ... ലാലി വേഗം ചോദിച്ചു "" സാരല്ല ഇനി കുറച്ച് നാൾ കൂടെയല്ലേയുള്ളു... ജസ്റ്റി പറഞ്ഞു.. "" അപ്പച്ചി കിടന്നോ.... ആ മമ്മിക്ക് എന്തോ ഷീണം.. അത് കൊണ്ട് നേരെത്തെ കിടന്നു... ജസ്റ്റി പറഞ്ഞു... "" ആരു നീ നാളെ ഒന്ന് അപ്പച്ചനെ വിളിക്കണം കേട്ടോ.... അപ്പച്ചൻ നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലന്ന് പറഞ്ഞിരുന്നു... സണ്ണി വേഗം ആരുനോട് പറഞ്ഞു... "" ഞാൻ വിളിച്ചോളാം സണ്ണിച്ചാ.. അല്ലാ ആരു... ആ കോന്തൻ എവിടെ... ഉറങ്ങിയോ... അതോ ആ വേണിയോട് കിന്നാരിക്കുവാണോ... പെട്ടന്ന് ലാലി ചോദിച്ചു...." എന്ത് മറുപടി കൊടുക്കുമെന്നറിയാതെ ആരു ദയനീയമായി ദേവനെ ഒന്ന് നോക്കി...

ദേവൻ ഒന്നും പറഞ്ഞില്ല പകരമായി ആരുവിന്റെ വയറ്റിൽ നന്നായി ഒന്ന് പിച്ചി... ആരു വേദന കൊണ്ട് ചെറുതായൊന്ന് പിടഞ്ഞു.... ഓ അവളുടെ റാമിനെ പറഞ്ഞപ്പോൾ അവൾക്ക് പിടിച്ചില്ലോ.... കണ്ടില്ലേ ഒന്നും മിണ്ടാത്തത്.... ആരും ഒന്നും മിണ്ടാത്തത് കൊണ്ട് ജസ്റ്റി പറഞ്ഞു.... " അങ്ങനെയൊന്നുമില്ല ജസ്റ്റിച്ചാ.. റം ഇപ്പൊ വേണിയോട് ഒന്നും സംസാരിക്കാറില്ല... വയറ്റിൽ നിന്ന് ദേവന്റെ കൈ മാറ്റാൻ ശ്രമിച്ച് കൊണ്ട് ആരു പറഞ്ഞു..." നീയല്ലേ വിളിക്കുമ്പോൾ ഒക്കെ ദേവനെ കുറിച്ച് പരാതി പറയുന്നത്... എന്നിട്ട് ഇപ്പൊ അങ്ങനെയൊന്നുല്ലന്നോ.... സംശയത്തോടെ ലാലി ചോദിച്ചു... """ അത് ഞാൻ വെറുതെ പറഞ്ഞതാ .... വയറ്റിൽ അമരുന്ന ദേവന്റെ കൈ നോക്കി കൊണ്ട് ആരു പറഞ്ഞു...."" ആ അതെന്തേലുമാകട്ടെ.... നമ്മുക്ക് ദേവനെ കുറിച്ച് സംസാരിക്കണ്ട, എത്രയും പെട്ടന്ന് എല്ലാം അവസാനിപ്പിച്ച് അവിടുന്ന് വരാൻ നോക്ക്.... ദേവനെ കുറിച്ച് പറയാൻ താല്പര്യമില്ലാതെ സണ്ണി പറഞ്ഞു ...." മ്മ്മ്മ്മ് " ആരു ഒന്ന് മുളി.....

ആ ആരു നാളെ ഞങ്ങൾ ഹോസ്പിറ്റലിൽ പോകുന്നുണ്ട്, തിരിച്ച് വരുമ്പോൾ ദേവന്റെ ഓഫീസിന്റെ മുന്നിൽ ഇറങ്ങാം... നീ പുറത്തേക്ക് വന്നാൽ മതി.. അകത്തേക്ക് വന്നാൽ ദേവൻ എന്തേലും പ്രശ്നമുണ്ടക്കിയാലോ.... സംശയത്തോടെ ഷിനി പറഞ്ഞു... " ദേവന് അത് കേട്ടപ്പോൾ ചെറിയ സങ്കടം തോന്നി.... നാളെ ഞാനും വരുന്നുണ്ട്... പറ്റുമെങ്കിൽ മാളുവിനെ ഒന്ന് കാണിച്ചു തരണേ.... എല്ലാവരെ നോക്കി കൊണ്ട് ജസ്റ്റി ആരുനോട് പറഞ്ഞു....."" മാളുവിന് പകരം റാമിനെ കാണിച്ച് തന്നാൽ മതിയോ... ചിരിയോടെ ആരു ചോദിച്ചു "" ആ കാട്ടാളനെ ഞങ്ങൾക്ക് കാണണ്ട, നീ തന്നെയങ്ങ് കണ്ടാൽ മതി.. ലാലി ആരുനോടായി പറഞ്ഞു... """ ആരു പാതിയെ ദേവനെ നോക്കി ഒന്ന് ചിരിച്ചു..... ആരു നീ അപ്പച്ചനെ കാണാൻ വരുന്നുണ്ടോ... ഞാനും ജസ്റ്റി പോകുന്നുണ്ട് മറ്റന്നാൾ... ലാലി പറഞ്ഞു '''' വരുന്നുണ്ട്.... ആരു പറഞ്ഞു """ പെട്ടന്നാണ് ഞെട്ടിക്കൊണ്ട് ദേവൻ ആരുവിന്റെ മുഖത്തേക്ക് നോക്കിയത്....

ദേവന്റെ ഞെട്ടെൽ കണ്ട് ആരു എന്താ എന്നാ രീതിക്ക് അവനെയൊന്ന് നോക്കി.... ആരു" എന്നാ പേര് ദേവന്റെ ചെവിയിലേക്ക് ഇരച്ച് കയറി കൊണ്ടിരുന്നു..!!! മുഖമാറിയാത്ത കണ്ണ് മാത്രം കാണുന്ന ഒര് രൂപം ദേവന്റെ മനസിലേക്ക് വന്നു... ദേവൻ കണ്ണുകൾ ഇറുക്കിയാടച്ചു..."" ആരു " ആരു " എന്ന് ഒരേ തവണെ അവിടുന്ന് വിളിക്കുമ്പോഴും ദേവന്റെ കൈ ആരുവിന്റെ വയറ്റിൽ അമരാൻ തുടങ്ങി...""" ഇടക്ക് ദേവന്റ മുഖം ആരുവിന്റെ കഴുത്തിനടിയിലേക്ക് അമർന്നപ്പോൾ ആരു ഒന്ന് പിടഞ്ഞ് പോയി... കഴുത്തിൽ നനവ് തോന്നിയപ്പോഴാണ് ആരു ദേവന്റെ മുഖം ബലമായി പിടിച്ചുയർത്തി നോക്കിയത്... ചുവന്ന് കലങ്ങിയിരിക്കുന്ന ആ കണ്ണുകൾ കണ്ടപ്പോൾ ആരുവിന് ചെറിയ വേദന തോന്നി.... കണ്ണുകൾ കൊണ്ട് എന്താ കാര്യയാമെന്ന് ആരു ദേവനോട് ചോദിച്ചെങ്കിലും മറുപടി പറയാതെ ദേവൻ ആരുവിന്റെ കഴുത്തിനടിയിലേക്ക് തന്നെ മുഖമാമർത്തി.. കുറച്ച് നേരം കൂടെ അച്ചായന്മാരോട് സംസാരിച്ചിട്ട് പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ആരു കോൾ കട്ട് ചെയ്തു... എന്ത് പറ്റി റം...

ബലമായി തന്നെ ദേവന്റെ മുഖം ഉയർത്തി കൊണ്ട് ആരു ചോദിച്ചു... " ഒന്നും പറയാതെ തന്നെ നോക്കുന്ന ദേവനെ കണ്ടപ്പോൾ ആരുവിന്റെ കണ്ണും നിറഞ്ഞു... എന്താ പറ്റിയെ.. പറ.. മൃതുവായി തന്നെ ആരു ചോദിച്ചു..."" കണ്ണിൽ എന്തോ പോയതാ..... ദേവൻ മറുപടി പറഞ്ഞു "" ആരും ഫോൺ ബെഡിലേക്ക് വെച്ചിട്ട് ദേവനോട് ഒന്നുടെ ചേർന്ന് കിടന്ന് ദേവന്റെ കണ്ണിലേക്ക് പാതിയെ ചുണ്ട് ചേർത്തു.... ഇപ്പൊ പോയോ.... കുസൃതി ചിരിയോടെ ആരു ദേവനോട് ചോദിച്ചു...."" ഇല്ലന്ന്... ദേവൻ തല വെട്ടിച്ച് കൊണ്ട് പറഞ്ഞു "" ആരും ഒന്നൂടെ ദേവന്റെ കണ്ണിലേക്ക് ചുണ്ട് ചേർക്കാൻ പോയി.... പെട്ടന്ന് എന്തോ ഓർത്തപോലെ ഞെട്ടി അകന്ന് മാറി... കുറച്ച് നാൾ കഴിഞ്ഞാൽ നീ എന്റെ കൂടെ കാണില്ലെന്ന ഓർമ്മ വന്നത് കൊണ്ടാണോ... ആരുവിന്റെ മനസ്സ് വായിച്ചപോലെ ദേവൻ ചോദിച്ചു.. """ മ്മ്മ്മ് "" ഓർമ്മ വെച്ച നാൾ മുതൽ നിങ്ങളെ എന്റെ പ്രാണനായിട്ട ഞാൻ കാണുന്നത്....

എത്ര വേണ്ടന്ന് വെച്ചാലും നിങ്ങളുടെ മുന്നിൽ ഞാൻ വെറും പെണ്ണായി പോകുവാ... ദേവനിൽ നിന്ന് അകന്ന് മാറിbക്കൊണ്ട് ആരു പറഞ്ഞു പക്ഷേ ദേവൻ അവളെ അകലാൻ സമ്മതിക്കാതെ തന്നോട് ചേർത്ത് കിടത്തി..." ആരു.... പ്ലീസ്... ഒന്നും വേണ്ട... നീ എന്നോട് ചേർന്ന് കിടന്നാൽ മതി... അത് മാത്രം... ഇല്ലേൽ കുറ്റബോധം കൊണ്ട് ഞാൻ നിറി ഇല്ലാതാകും.... വേദനയോടെ ദേവൻ പറഞ്ഞു... "" കുറ്റബോധവോ....??? എന്തിന്...?? ദേവനാരായണന് ആ വികാരം എന്താണെന്നറിയുമോ...??? പുച്ഛത്തോടെ ആരു ചോദിച്ചു.. """ എനിക്ക് ഒന്നുമറിയില്ല... ഒന്നും.... ആരുനോട് പറഞ്ഞിട്ട് ദേവൻ വേഗമെണിച്ച് ബാൽകാണിയിലേക്ക് പോയി.... ദേവന് എന്തൊക്കയോ മനസിലായെന്ന് ആരുവിന് തോന്നി... കുറച്ച് നേരം ദേവനെ കാത്ത് കിടന്നെങ്കിലും ഇടക്കപ്പോഴോ ആരു ഉറങ്ങി പോയി.... ബാൽകാണിയിൽ നിൽകുമ്പോൾ ദേവന്റെ ചിന്ത ആരുവിനെ കുറിച്ചായിരുന്നു....

അവൾ തന്റെ ആരു തന്നെയാണെന്ന് ദേവന് ഏകദേശം ഉറപ്പായി... തന്റെ ആരുവിന് തന്നെ ഒരിക്കലും ചതിക്കാൻ കഴിയില്ല... പലപ്പോഴും പലരും അലീനയെ ആരു എന്ന് വിളിച്ചിട്ടുണ്ട്.... പക്ഷേ താൻ അത് ശ്രദ്ധിക്കാത്ത പോയതാണെന്ന് ദേവൻ ചിന്തിച്ചു... ഒരിക്കൽ ഹരിയേട്ടനും പലപ്പോഴും മാളുവും പിന്നെ കഴിഞ്ഞ ദിവസം അഞ്ജുവും അലീനയെ ആരു എന്നാണ് വിളിച്ചത്... ദേവൻ ഓർത്തെടുത്തു... തന്നെ ഈ ലോകത്ത് റാം എന്ന് വിളിക്കുന്നത് ആരു മാത്രമായിരുന്നു... ഒരുപാട് വിലക്കിട്ടും അലീന തന്നെ റം എന്ന് മാത്രമാണ് വിളിച്ചിട്ടുള്ളത്..... നീ എന്റെ ആരു അല്ലേ...?? ഉറങ്ങി കിടക്കുന്ന ആരുവിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ദേവൻ ചോദിച്ചു.."" പക്ഷേ ആരുവിന്റെ മുബൈയിലെ പാസ്റ്റ് ദേവനെ ഒരുപാട് വിഷമിപ്പിച്ചു... തന്റെ ആരും ഒരിക്കലും തെറ്റ് ചെയ്യില്ലെന്ന് ദേവന് ഉറപ്പായിരുന്നു...

പക്ഷേ അലീന തെറ്റ് ചെയ്യുന്നത് തന്റെ കണ്ണ് കൊണ്ട് കണ്ടതാണ്... അത് കള്ളമാവില്ലല്ലോ.... ദേവന്റെ ബുദ്ധിയും മനസ്സും തമ്മിൽ പിടിവലി നടത്തുമ്പോൾ ഒന്നുമറിയാതെ ഉറങ്ങുകയായിരുന്നു ആരും....." പിറ്റേ ദിവസം രാവിലെ അടുക്കളയിൽ പോയി തിരിച്ച് വന്ന ആരു ഓഫീസിൽ പോകുമ്പോൾ ഇടാനുള്ള ഡ്രസ്സ്‌ എടുത്ത് വെച്ചിട്ട് മാളുവിനെ ഉണർത്താൻ പോയി.... തിരിച്ച് വന്ന ആരു കാണുന്നത് താൻ വെച്ച ഡ്രസ്സിന് പകരം ഒര് സാരിയാണ്.. ഇതല്ലല്ലോ താൻ വച്ച് ഡ്രസ്സ്.. ഡ്രസ്സിലേക്ക് നോക്കി കൊണ്ട് ആരും ചിന്തിച്ചു... തൊട്ടടുത്ത് നിൽക്കുന്ന ദേവനെ കണ്ടപ്പോൾ ആരു സംശയത്തോടെ അവനെയൊന്ന് നോക്കി.. ദേവൻ അതൊന്നും ശ്രദ്ധിക്കാതെ നിൽകുവായിരുന്നു..... ആരു ആ ഡ്രസ്സ് മാറ്റി വെച്ചിട്ട് വേറെ ഡ്രസ്സ് എടുക്കാൻ വേണ്ടി കബോർഡ് തുറന്നു..

പക്ഷേ അവളുടെ ഡ്രെസ്സിന് പകരം കുറച്ച് സാരി മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്...""" ദേവനാണേൽ ഒന്നുമറിയാത്തത് പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുവായിരുന്നു.... "" സമയമായി നീ വേഗം റെഡിയായിക്കെ.. എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുന്ന ആരുനെ നോക്കി പറഞ്ഞിട്ട് ദേവൻ പുറത്തേക്കിറങ്ങി പോയി...." വേറെ ഡ്രസ്സ് ഒന്നുമില്ലാത്തത് കൊണ്ട് ആരു ആ സാരിയെടുത്ത് കുളിക്കാൻ വേണ്ടി പോയി.. തിരികെ വന്ന ആരുവിനെ കണ്ണിമാ വെട്ടാതെ ദേവൻ നോക്കി... അവൻ നൽകിയ സാരിയിൽ അവൾ വളരെ സുന്ദരിയായിരുന്നു..... സാരിയുടുത്ത് കയറി വരുന്ന ആരുവിൽ തന്നെയായിരുന്നു ഓഫീസിലെ എല്ലാവരുടെയും ശ്രദ്ധ... അത് കണ്ടപ്പോൾ ദേവൻ കലിപ്പ് മൂഡിലായി.... ആരുവും അഞ്ജുവും ദേവനും ക്യാമ്പിൽ ഇരിക്കുമ്പോഴാണ് അങ്ങോട്ടേക്ക് റോഷൻ കയറി വന്നത്....""

ആരുവിനെ സാരിയിൽ കണ്ട റോഷൻ ഒന്ന് ഞെട്ടി.... ഏയ്യ് അലീന തനിന്ന് സാരിയിൽ വളരെ സുന്ദരിയാണല്ലോ.... അരുവിന്റെ അടുത്തായി ഇരുന്ന് കൊണ്ട് റോഷൻ പറഞ്ഞു... "" ഇവൻ ഇന്ന് മേടിച്ചിട്ടെ പോകു.... റോഷനെ നോക്കി കൊണ്ട് ചിന്തിച്ചു.... അത് തന്നെയായിരുന്നു ദേവന്റെ ചിന്തയും.... അഞ്ജു ആണേൽ ഒന്നും പറയാതെ റോഷനെ നോക്കി ചിരിച്ചു.... പെട്ടെന്നാണ് ആരുവിന്റെ കഴുത്തിൽ കിടക്കുന്ന മിന്ന് റോഷന്റെ ശ്രദ്ധയിൽപ്പെട്ടത്... ഏയ്യ് അലീന തന്റെ മാര്ജ് കഴിഞ്ഞതാണോ... മിന്നിലേക്ക് നോക്കി കൊണ്ട് റോഷൻ വേഗം ചോദിച്ചു ..'"" ആണെന്നാ രീതിക്ക് ആരും തല കുലുക്കി... സോറി എനിക്ക് അറിയില്ലായിരുന്നു.. എന്തായാലും ഇപ്പോഴെങ്കിലും അറിഞ്ഞത് നന്നായി... ഞാൻ തന്നെ പ്രൊപ്പോസ് ചെയ്യാൻ വേണ്ടി തന്റെ വീട്ടിലേക്ക് വരാനിരുന്നതാ...

റോഷൻ ഓപ്പണായി തന്നെ ആരുനോട് പറഞ്ഞു..." നിനക്ക് എന്റെ പെണ്ണിനെ തന്നെ വേണമാല്ലേ... ദേവൻ റോഷനെ നോക്കി കൊണ്ട് കലിപ്പിൽ മനസ്സിൽ ചിന്തിച്ചു..." അതിന് ഇനി പ്രൊപ്പോസ് ചെയ്യുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല.... അഞ്ജു റോഷനോട് പറഞ്ഞു..." അഞ്ജുവിന്റെ സംസാരം കേട്ട് ഞെട്ടിയിരിക്കുവായിരുന്നു ദേവനും റോഷനും.... ഒന്നും മനസിലാകാത്ത രീതിയിൽ റോഷൻ അഞ്ജുവിനെ ഒന്ന് നോക്കി.... " ഇവൾ ഇത് എന്തിനുള്ള പുറപ്പാടാ എന്നാ രീതിക്ക് ദയനീയമായി ആരു അഞ്ജുവിനെ ഒന്ന് നോക്കി..... ഇനി ഒര് മൂന്ന് മാസം കൂടി കഴിഞ്ഞാൽ അലീനയുടെ ഡിവോഴ്സ് കഴിയും... കാരണം ഇവളുടെ ഹസ്ബൻഡ് ഒരു മരങ്ങോടനാണ്‌... അയാൾക്ക് സ്നേഹിക്കാൻ അറിയില്ല... ആരെ വിശ്വസിക്കാനും... പ്രതികാരത്തിന്റെ പുറത്ത് മാത്രമാണ് അയാൾ ആരുവിന്റെ കഴുത്തിൽ മിന്ന് കെട്ടിയത്...

അല്ലാതെ ഇവളുടെ കഴുത്തിൽ കിടക്കുന്നാ മിന്നിന് ഒര് ഭർത്താവിന്റെ സ്നേഹവോ സംരക്ഷണമോ ഇല്ല... ഇനി ഒര് മൂന്ന് മാസം കൂടി കഴിഞ്ഞാൽ റോഷന് വീട്ടിൽ വന്ന് പെണ്ണ് ചോദിക്കാം... ഇവളുടെ ഈ കാര്യങ്ങളൊക്കെ റോഷനും ഫാമിലികും ഒര് കുറവായി തോന്നുന്നില്ലേൽ... ദേവനെ ഇടം കണ്ണാൽ നോക്കി ക്കൊണ്ട് അഞ്ജു റോഷനോട്‌ പറഞ്ഞു...." ആരു ദയനീയമായി അഞ്ജുവിനെ ഒന്ന് നോക്കി.... ഒന്നുമില്ലന്ന രീതിക്ക് അഞ്ജു ആരുനെ കണ്ണടച്ച് കാണിച്ചു...." തീർച്ചയായും ഞാൻ വീട്ടിൽ വന്ന് ചോദിച്ചോളാം... സന്തോഷത്തോടെ റോഷൻ പറഞ്ഞു....'''' അത് കേൾക്കേണ്ട താമസം ദേവൻ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി..... ഹിസ് മൈ ഹസ്ബൻഡ് " ദേവൻ പോയ വഴിയെ നോക്കി കൊണ്ട് ആരു റോഷനോട് പറഞ്ഞു.... """ I know '' ആരുനെ നോക്കി കൊണ്ട് റോഷൻ പറഞ്ഞു.....

എങ്ങനെ.... നെറ്റി ചുളിച്ച് കൊണ്ട് ആരു ചോദിച്ചു.... അഞ്ജു എന്നോട് പറഞ്ഞിരുന്നു.... ഞാൻ ദേവൻ സാറിനെ ഒന്ന് ചൂടാക്കാൻ വേണ്ടിയാണ് ഇങ്ങനെ പറഞ്ഞത്... ചിരിയോടെ റോഷൻ ആരുനോട് പറഞ്ഞു...""" അത് കേട്ടപ്പോഴാണ് ആരുവിന് സമാധാനമായി.... "" അപ്പോൾ പോയ ദേവൻ കുറെ നേരം കഴിഞ്ഞാണ് ഓഫീസിലേക്ക് വന്നത്... വന്നപ്പോൾ മുതൽ ദേഷ്യത്തോടെ റോഷനെ നോക്കുവായിരുന്നു.... ❤️❤️❤️❤️❤️❤️❤️❤️ ഉച്ച കഴിഞ്ഞ് ഓഫീസിന് പുറത്തേക്ക് ഷിനിയും ആൻസിയും ലാലിയും ജസ്റ്റിയും വന്നു... അകത്തേക്ക് കയറിയാൽ ദേവന് ഇഷ്ട്ടമാകില്ലന്ന് കരുതി പുറത്ത് നിന്നായിരുന്നു അവർ സംസാരിച്ചത്.... അത് കണ്ട് കൊണ്ടാണ് ദേവൻ പുറത്തേക്ക് വന്നത്... ദേവന് എന്തോ അവരുടെ അടുത്തേക്ക് പോകാൻ മടി തോന്നി... അവര് തന്നെ കണ്ടുവെന്ന് മനസിലായപ്പോൾ ദേവൻ പയ്യെ അവരുടെ അടുത്തേക്ക് ചെന്നു..

." ദേവൻ വരുന്നുണ്ട്... നിങ്ങള് ദേഷ്യപ്പെട്ട് ഒന്നും പറയാൻ നിൽക്കണ്ട... നമ്മൾ ഇപ്പോൾ എന്ത് ചെയ്താലും അത് ആരുനെ ബാധിക്കും.... അടുത്തേക്ക് വരുന്ന ദേവനെ കണ്ട് ഷിനി ലാലിയോടും ജസ്റ്റിയോടും പറഞ്ഞു.... മ്മ്മ്മ് "" ജസ്റ്റി ലാലി അത് തലകുലുക്കി സമ്മതിച്ചു... നിങ്ങൾ ഇപ്പോൾ വന്നു... എന്തേയ് ഇവിടെ തന്നെ നില്കുന്നെ... അകത്തേക്ക് വാ.... സംസാരിക്കാൻ മടിയാണേലും ദേവൻ എല്ലാവരെ അകത്തേക്ക് ക്ഷണിച്ചു... ഏയ്യ് ഞങ്ങള് പോകാൻ നോക്കുവാ.. ഹോസ്പിറ്റൽ പോയി തിരിച്ച് വരും വഴിയാ.. അപ്പോൾ ആരുവിനെ ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതി... ദേവനെ നോക്കി ചിരിച്ച് കൊണ്ട് തന്നെ ഷിനി പറഞ്ഞു... "" എന്ത് പറ്റി ഹോസ്പിറ്റലിൽ പോകാൻ... കാര്യം മനസിലാകാതെ ദേവൻ ചോദിച്ചു... ഷിനി അതിന് മറുപടിയൊന്നും പറയാതെ ആൻസിയെ നോക്കി ചെറുതായി ചിരിച്ചു... അപ്പോഴാണ് ചെറുതായി വീർത്ത ആൻസിയുടെ വയറ് ദേവൻ കണ്ടത്....

അകത്തേക്ക് വാ... കുറച്ച് കഴിഞ്ഞ് പോകാം... ദേവൻ സ്നേഹത്തോടെ ഒരിക്കൽ കൂടെ അവരെ ക്ഷണിച്ചു..." ഏയ്യ് ഇല്ല ദേവാ , ഞങ്ങൾ പോകുവാ... വീട്ടിലെത്തിയിട്ട് കുറച്ച് പരുപാടിയുണ്ട്... സ്നേഹത്തോടെ തന്നെ ധവാന്റെ ഷണം ഷിനി വേണ്ടന്ന് പറഞ്ഞു...."" ജസ്റ്റിയും ലാലിയും ഒന്നും മിണ്ടാതെ നിൽകുന്നത് കണ്ടപ്പോൾ ദേവനും ഒന്നും മിണ്ടാൻ പോയില്ല.... ആരു എന്നാൽ ഞങൾ ഇറങ്ങുവാ... ദേ ഇത് നിനക്ക് വേണ്ടി മേടിച്ചതാ... ആൻസി കൈയിൽ കരുതിയ കവർ ആരുവിനെ ഏല്പിച്ചു.... ജസ്റ്റിയുടെ കൈയിൽ മാളുവിന് വേണ്ടി മേടിച്ച കുറച്ച് സാധനങ്ങൾ ഉണ്ടായിരുന്നു.. ദേവൻ അടുത്ത് നിൽകുന്നത് കൊണ്ട് അത് ആരുവിനെ ഏല്പിക്കാൻ പറ്റില്ലെന്ന് അവന് മനസിലായി... അത് കൊണ്ട് ജസ്റ്റി കാറിന്റെ ബാക്ക് ഡോർ തുറന്ന് കവർ അതിൽ വെക്കാൻ തുടങ്ങി... ജസ്റ്റി.... അത് മാളുവിന് വേണ്ടി മേടിച്ചതാണോ.... പെട്ടന്ന് ദേവൻ ജസ്റ്റിയോട് ചോദിച്ചു ജസ്റ്റി എന്ത് മറുപടി പറയുമെന്നറിയാതെ നിന്നും....

താൻ എന്തേലും പറഞ്ഞാൽ അത് ആരുവിന് ദോഷമാകുമൊയെന്ന് അവൻ ഭയന്നു.... മാളുവിന്‌ വേണ്ടിയാണേൽ ഇങ്ങ് തന്നേക്ക് ഞാൻ കൊടുത്തോളം... കൈ നീട്ടി കൊണ്ട് ദേവൻ പറഞ്ഞു... "" ജസ്റ്റി എന്ത് ചെയ്യുമെന്നറിയാതെ ഷിനിയെ നോക്കി.... കൊടുത്തേക്കെന്ന് കണ്ണ് കൊണ്ട് ഷിനി പറഞ്ഞു.... ജസ്റ്റി ദേവനെ നോക്കി ഒന്ന് ചിരിച്ചിട്ട് കവർ എല്പിച്ചു..... ഡ്യൂട്ടി ടൈം കഴിയാനായതിനാൽ അഞ്ജു ദേവനോടും ആരുവിനോടും യാത്ര പറഞ്ഞ് ലാലിയുടെ കൂടെ പോയി...."" റാമിന് എങ്ങനെ മനസിലായി ഇത് മാളുവിനുള്ളതാണെന്ന്.. അവർ പോയി കഴിഞ്ഞ് ദേവന്റെ കൈയിലെ കവറിലേക്ക് നോക്കികൊണ്ട് ആരു ചോദിച്ചു.... " ഇത് നിനക്കുള്ളതാണേൽ നിന്റെ കൈയിൽ അവൻ തന്നേനെ... തരാതെ കൊണ്ട് പോകാൻ തുടങ്ങിയപ്പോൾ മനസിലായി മാളുവിനുള്ളതാണെന്ന്... ദേവൻ പറഞ്ഞു... """ ഒ..അപ്പോൾ ഇങ്ങനെയൊക്കെ ചിന്തിക്കാനറിയം ദേവാനാരായണന്.. പുച്ഛത്തോടെ ദേവനെ നോക്കി പറഞ്ഞിട്ട് ആരു അകത്തേക്ക് കയറി പോയി............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story