പ്രണയ പ്രതികാരം: ഭാഗം 37

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

ഒ..അപ്പോൾ ഇങ്ങനെയൊക്കെ ചിന്തിക്കാനറിയം ദേവാനാരായണന്.. പുച്ഛത്തോടെ ദേവനെ നോക്കി പറഞ്ഞിട്ട് ആരു അകത്തേക്ക് കയറി പോയി... കുറച്ചൂടെ കഴിഞ്ഞപ്പോൾ ജോലി തീർത്ത് ആരും ദേവനും വീട്ടിലേക്ക് പോകാൻ തുടങ്ങി... വീടിന്റെ മുറ്റത്ത് വണ്ടി നിർത്തിയപ്പോൾ തന്നെ ഉമ്മറത്ത് ആരെയോ കാത്തിരിക്കുന്ന മാളൂനെ ആരു , ദേവനും കണ്ടിരുന്നു.... ആരുസെ... താ... കാറിൽ നിന്നിറങ്ങിയ ആരുവിന്റെ അടുത്തേക്ക് പാതിയെ ഓടി വന്ന് കൊണ്ട് മാളു കൈ നീട്ടി.... എന്താ എന്റെ മാളുന് വേണ്ടത്... മാളുവിന്റെ കവിളിൽ പിടിച്ച് കൊണ്ട് ആരു ചോദിച്ചു..... മിട്ടായി.... അയ്യോ മിട്ടായി എന്റെ കൈയിൽ ഇല്ലല്ലോ.... കൈ വിടർത്തി കാണിച്ച് കൊണ്ട് ആരു പറഞ്ഞു... "" ആരുസ് കള്ളം പറയുവാ.... ഇച്ചായൻ പറഞ്ഞല്ലോ ആരുസിന്റെ കൈയിൽ കൊടുത്തിട്ടുണ്ടെന്ന്.... എനിക്ക് താ... മാളു സങ്കടത്തോടെ ആരുനോട് പിന്നെയും ചോദിച്ചു.... അവളെ കൂടുതൽ വിഷമിപ്പിക്കണ്ടന്ന് കരുതി ആരു ആ കവർ മാളുവിനെ ഏല്പിച്ചു... അത് കിട്ടിയപ്പോൾ മാളു സന്തോഷത്തോടെ റൂമിലേക്ക് പോകാൻ തുടങ്ങി.....

" എല്ലാം ഒരുമിച്ച് കഴിക്കല്ലേ.... പോകാൻ തുടങ്ങിയ മാളൂനെ പിടിച്ച് വെച്ച് കൊണ്ട് ആരു പറഞ്ഞു... ഇല്ല കുറച്ചേ കഴിക്കു... ആരുനോട് പറഞ്ഞിട്ട് മാളു അകത്തേക്ക് പോയി.... ദേവനെ ഒന്ന് നോക്കിയിട്ട് ആരു വേഗം അകത്തേക്ക് പോയി... ദേവന്റെ ചിന്ത മുഴുവൻ മാളു ജസ്റ്റിയോട് ഇത്ര അടുത്തത് എന്താ എന്നായിരുന്നു... അങ്ങനെയാണേൽ എങ്ങനെ വരുണിനെ ക്കൊണ്ട് മാളൂനെ കല്യാണം കഴിപ്പിക്കും.... അത് മാത്രമല്ല അലീന തെറ്റ്കാരിയല്ലന്ന് ഇത് വരെ തെളിഞ്ഞിട്ടും ഇല്ല.... പുറത്ത് തന്നെ നിന്ന് കൊണ്ട് ദേവൻ ചിന്തിച്ചു... പിറ്റേ ദിവസം ആരുവിനെ ഓഫീസിൽ ഇറക്കിയിട്ട് ദേവൻ വേറെ ചില ആവിശങ്ങൾക്ക് വേണ്ടി പുറത്തേക്ക് പോയി... ഇടക്ക് വിശന്നപ്പോൾ ഒര് കോഫി കുടിക്കാൻ വേണ്ടി കോഫീ ഷോപ്പിൽ കയറിയാതായിരുന്നു ദേവൻ.... കോഫീ കുടിച്ചോണ്ട് ഇരിക്കുമ്പോഴാണ് അപ്പുറത്തെ ടേബിളിൽ ഇരിക്കുന്ന വരുണിനെ ദേവൻ കണ്ടത്... വരുണിന്റെ മുന്നിൽ ഒര് ചെറുപ്പകാരനും ഇരിക്കുന്നുണ്ട്...

അവനാണേൽ ദേഷ്യപെട്ട് എന്താകയോ വരുണിനോട്‌ പറയുന്നുണ്ട്.. അവസാനം വരുൺ ആരെയോ ഫോൺ വിളിച്ച് അവന് കൊടുത്തു... ഫോൺ തിരികെ വരുണിന് എല്പിക്കുമ്പോൾ ആ ചെറുപ്പക്കാരന്റെ മുഖത്ത് എന്തോ നേടാൻ പോകുന്ന സന്തോഷമുണ്ടായിരുന്നു... അവസാനം വരുൺ പറഞ്ഞ് കൊടുക്കുന്ന ഒരേ കാര്യവും തലകുലുക്കി സമ്മതിച്ചിട്ട് ആ ചെറുപ്പക്കാരൻ പോയി... അതിന് ശേഷം വരുണും പോയി... " രണ്ട് ദിവസമായി വരുൺ ഓഫീസിലേക്ക് വരാറില്ലല്ലോയെന്ന് ദേവൻ ഓർത്തു... പിറ്റേ ദിവസം ഒരു ഹോളിഡേയയാത് കൊണ്ട് വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നു.. ഓഫീസിൽ പോകണ്ട ആവിശമില്ലാത്തത് കൊണ്ട് ദേവൻ അന്ന് വൈകിയ എണിച്ചത്... "" രാവിലത്തെ ചായ കുടി ഒക്കെ കഴിഞ്ഞ് ഉമ്മറത്തിരുന്ന് സംസാരിക്കുവായിരുന്നു എല്ലാവരും.. ആ സമയത്താണ് വരുണും വേണി അവരുടെ അമ്മയും വന്നത്.. ശാരദയെ കണ്ടപ്പോൾ ലളിത അവരെ കൂട്ടി അകത്തേക്ക് പോയി...

ആരുവിനെ ഒന്ന് നോക്കി ചിരിച്ച ശേഷം വേണിയും അവരുടെ കൂടെ അകത്തേക്ക് പോയി... തന്നെ കണ്ടിട്ടും ഒന്നും പറയാതെ പോകുന്ന വേണി ആരുവിന് ഒരത്ഭുമായിരുന്നു..." ഉമ്മറത്തിരുന്ന് ദേവന്റെ കൂടെ സംസാരിക്കാൻ വരുണും കൂടി..." അപ്പോഴാണ് അങ്ങോട്ടേക്ക് ഒര് കാർ വന്ന് നിന്നത്... കാറിൽ നിന്നിറങ്ങുന്ന ആളെ കണ്ടു ആരു ചെറുതായി ഒന്ന് ഞെട്ടി.... ഇപ്പൊ താൻ അനുഭവിക്കുന്ന സന്തോഷം ഈ നിമിഷം ഇല്ലാതാകുമെന്ന് ആരുവിന് തോന്നി... കാറിൽ നിന്നിറങ്ങുന്ന ആളെ കണ്ടപ്പോൾ ദേവന് വേഗം മനസിലായി...ഇന്നലെ വരുണിന്റെ കൂടെ കോഫീ ഷോപ്പിൽ വെച്ച് കണ്ടായാൾ... ചിലപ്പോൾ വരുണിനെ കാണാൻ വന്നതായിരിക്കും... ആ ചെറുപ്പക്കാരനെ നോക്കികൊണ്ട് ദേവൻ ചിന്തിച്ചു... എന്നാൽ അടുത്ത നിമിഷം വരുണിന്റെ ചോദ്യം കേട്ട് ദേവൻ ഞെട്ടിതരിച്ച് അവനെ നോക്കി... ഇതാരാ ദേവാ... നിന്റെ പരിചയക്കരാനാണോ....?? ദേവൻ മറുപടിയൊന്നും കൊടുക്കാതെ ആദ്യയം കാണും പോലെ വരുണിനെ നോക്കി..."" നീ എന്താ ദേവാ മിണ്ടാത്തത്... നിനക്കറിയില്ലേ ഇയാളെ....?

പിന്നെയും വരുൺ ദേവനോട് ചോദിച്ചു...." ഇല്ല.... ഞാൻ... കണ്ടിട്ടില്ല.... ഞാൻ ആദ്യയമായി കാണുവാ... കാറിൽ ചാരി നിൽക്കുന്ന ചാർളിയെ നോക്കികൊണ്ട് യാന്ത്രികമായി ദേവൻ മറുപടി പറഞ്ഞു....'' നിനക്കറിയുമോ ഇയാളെ... നീ കണ്ടിട്ടുണ്ടോ... വരുൺ കള്ളം പറയിലെന്ന വിശ്വാസത്തോടെ തന്നെ ദേവൻ വരുണിനോട് പിന്നെയും ചോദിച്ചു.. "" ഏയ്യ് എനിക്കറിയില്ല ദേവാ, ഞാനിത് വരെ കണ്ടിട്ടില്ല... ചിലപ്പോൾ ഹരിയേട്ടന്റെ പരിചയക്കാർ വല്ലതുമാവും... വരുൺ ഹരിയെ നോക്കി കൊണ്ട് പറഞ്ഞു...."" മ്മ്മ്മ്മ് ” എന്തൊക്കയോ മനസിലായ പോലെ ദേവൻ ഒന്ന് മുളി.... തനിക്ക് നേരെ നടന്ന് വരുന്ന ചാർളിയെ ആരു ചെറിയ ദേഷ്യത്തോടെ നോക്കി..."" നീ എന്താ ആരു എന്നെ ഒന്ന് വിളിക്കാത്തത്... എത്ര തവണ ഞാൻ നിന്നെ വിളിച്ചു... നീ എന്താ കോൾ എടുക്കാത്തത്.... ഞാൻ ഇന്നലെയും അതിന് മുന്പും വിളിച്ചിരുന്നു നിന്നെ... പക്ഷേ നീ കോൾ കട്ടാക്കി.. പുതിയ ഒര് ഭർത്താവിനെ കിട്ടിയപ്പോ നിനക്ക് എന്നെ വേണ്ടാതായോ...?

ആരുവിന്റെ മുമ്പിൽ കയറി നിന്ന് കുറച്ച് പുച്ഛത്തോടെ ചാർളി അവളോട്‌ ചോദിച്ചു...."" ദേഷ്യത്തോടെ വെറുപ്പോടെ ആരു ചാർലിയെ നോക്കി...." പക്ഷേ ചാർളിയുടെ കണ്ണുകൾ ചെറുതായി നനഞ്ഞിരുന്നു... ആരുവിനെ അപമാനിച്ച് ഒരേ വാക്ക് പറയുമ്പോഴും അവന്റെ മുഖം വേദന കൊണ്ട് നിറയുന്നത് ആരുവിന് മനസിലായിരുന്നു.... ആരുവിനോടുള്ള അവന്റെ പെരുമാറ്റം ദേവന് ദേഷ്യമുണ്ടാക്കി തുടങ്ങി... ദേവനാത് പ്രകടിപ്പിക്കുകയും ചെയ്തു.... ആരാടാ നീ.. വീട്ടിൽ കയറി വന്ന് തോന്നിവാസം പറയുന്നോ.. ചാർളിയുടെ കോളറിൽ പിടിച്ച് കൊണ്ട് ദേവൻ ചോദിച്ചു... കൂൾ ഡൗൺ മിസ്റ്റർ ദേവൻ... ഞാൻ സംസാരിക്കുന്നത് അരുവിനോടാണ്... താൻ അതിന് മറുപടി പറയാൻ നിൽക്കണ്ട... ദേവന്റെ കൈ തട്ടി മാറ്റി കൊണ്ട് ചാർളി പറഞ്ഞു..."" നി ആരു എന്ന് വിളിച്ച ഇവൾ അലീന, എന്റെ ഭാര്യയാണ്... അപ്പോൾ മറുപടി പറയാനുള്ള അവകാശം എനിക്കുണ്ട്... ആരുവിനെ നോക്കി ക്കൊണ്ട് ദേവൻ പറഞ്ഞു..

." നിനകെന്താവകാശമുണ്ട് , നാലാളുടെ മുന്നിൽ വെച്ച് വാക്കുകൾ കൊണ്ട് ഇവളെ അപമാനിച്ചതും, തല്ലി നോവിച്ചതുമാണോ നിന്റെ അവകാശം.... അതൊക്കെ ഇവൾ എന്നെ അറിയിക്കുന്നുണ്ട്.... അതൊക്കെ എന്റെ ഇഷ്ട്ടം.... ദേവൻ വേഗം പറഞ്ഞു... അങ്ങനെ നിന്റെ ഇഷ്ടത്തിന് ഇവളെ ഒന്നും ചെയ്യാൻ പറ്റില്ല... ഇവൾ ഇപ്പോൾ നിന്റെ ഭാര്യയായിരിക്കും.... പക്ഷേ അതിനു മുമ്പ് എന്റെ എല്ലാമായിരുന്നു... ഇപ്പോഴും അത് അങ്ങനെ തന്നെയാണ്.... പിന്നെയും അനാവിശം പറയുന്നേ നി... ചാർളിയെ തല്ലാൻ തുടങ്ങി ക്കൊണ്ട് ദേവൻ പറഞ്ഞു.. "" അനാവിശമല്ല... സത്യം... നി വിചാരിക്കുന്ന ഒര് പെണ്ണല്ല ഇവൾ.... ഇവൾക്ക് ഞാൻ ജീവന.... പല രാത്രികളിലും എന്നെ ഇവൾ വിളിക്കാറുണ്ട്.. ഇവളെ കാണാൻ ഞാൻ ഇവിടെ വരാറുണ്ട് , ഞങ്ങൾ ഒരുമിച്ച് പുറത്ത് പോയി ഭക്ഷണം കഴിക്കാറുണ്ട്... എന്തിന് ഡ്രിങ്സ് വരെ എന്റെ കൂടെയിരുന്ന് ഇവൾ കുടിക്കാറുണ്ട്... നി അതൊന്നും അറിയുന്നില്ലന്ന് മാത്രം....

ദേവനെ നോക്കി കൊണ്ട് ചാർളി പറഞ്ഞു..... ആ നിമിഷം എന്തോ അവന് ആരുവിനെ നോക്കാനുള്ള ധൈര്യം തോന്നിയില്ല..... എന്നാൽ ദേവൻ ഞെട്ടി ക്കൊണ്ട് ആരുവിനെ ഒന്ന് നോക്കി.... ഒന്നും മിണ്ടാതെ തലതാഴ്ത്തി നിൽകുവായിരുന്നു ആരു.. അത് കണ്ടപ്പോൾ ദേവന് ദേഷ്യം ഇരച്ച് കയറി.... ഇവൾക്ക് വാ തുറന്ന് എന്തേലും ഒന്ന് പറഞ്ഞൂടെ.... ദേവൻ മനസ്സിൽ ചിന്തിച്ചു.... എന്ത് തോന്നിവാസമാണ് നീ ഈ പറയുന്നത്...!! ഇനി എന്തേലും പറഞ്ഞാൽ ജീവനോടെ ഇവിടുന്ന് പോകില്ല നി... ദേഷ്യത്തോടെ ചാർളിയെ നോക്കി പുറത്തേക്കിറങ്ങി ഹരി പറഞ്ഞു... ഹരിയേട്ടൻ എന്തിനാ എപ്പോഴും ഇവളെ സപ്പോർട്ട് ചെയ്യുന്നത്.... ഹരിയുടെ അടുത്തേക്ക് വന്ന് കൊണ്ട് വരുൺ ചോദിച്ചു.... വരുൺ നി മിണ്ടാതിരിക്ക്... എനിക്ക് സംസാരിക്കുന്നുള്ളത് ദേവനോടാ.... വരുണിന് നേരെ കൈ ചുണ്ടി പറഞ്ഞിട്ട് ഹരി ദേവന് നേരെ തിരിഞ്ഞു.... ദേവാ , നീ ഇവൻ പറയുന്നതൊന്നും വിശ്വസികരുത്...

ആരു ഒര് തെറ്റും ചെയ്തിട്ടുണ്ടാവില്ല... ഇത് നിങ്ങളെ തമ്മിൽ തെറ്റിക്കാൻ ആരോ ഇവനെ കൊണ്ട് മനഃപൂർവം ചെയ്യിപ്പിക്കുന്നതാണ്.. വരുണിനെ നോക്കി കൊണ്ട് ഹരി ദേവനോട് പറഞ്ഞു... ആര് ചെയ്‌തെന്ന്... അല്ലേലും ഹരിയേട്ടൻ എന്ത് വന്നാല് ഇവളെ സപ്പോർട്ട് ചെയ്തേ സംസാരിക്കു..... വരുൺ... ഞാൻ നിന്നോട് മിണ്ടാതിരിക്കാൻ പറഞ്ഞു.... ഹരി കലിയോടെ വരുണിനോട് സംസാരിച്ചു... ദേവാ... നിനക്കറിയാവുന്നതല്ലേ ഇവൾ എന്ത് ചെയ്താലും ഹരിയേട്ടൻ ഇവളെ സപ്പോർട്ട് ചെയ്യും... ഇവൾ ഹരിയേട്ടനെ മയക്കി വെച്ചിരിക്കുവാ.... ആരുനെ നോക്കി കൊണ്ട് വരുൺ പറഞ്ഞു..... വരുൺ...!! ദേഷ്യത്തോടെ ഹരി വരുണിന് അവസാന തക്കിത് നൽകി.... പുറത്തെ ബഹളം കേട്ട് എല്ലാവരും ഇറങ്ങി വന്നിരുന്നു.... ദേവാ.. എന്താ ഇവിടെ... ആരാ ഇത്... ചാർളിയെ നോക്കികൊണ്ട് ലളിത ദേവനോട് ചോദിച്ചു... ഇവളുടെ രഹസ്യകാരൻ.... ആരുനെ നോക്കികൊണ്ട് വരുൺ പറഞ്ഞു....

ഹരിക്കും ദേവനും സഹിക്കാൻ കഴിയാത്ത ദേഷ്യം വന്നെങ്കിലും അവർ അത് സാഹിച്ച് നിന്നും..... ഹരിയേട്ടൻ ഒന്ന് ചിന്തിച്ച് നോക്ക്.... നമ്മുക്കറിയാത്ത ഒരാൾ വീട്ടിൽ കയറി വന്ന് ഇത്രയൊക്കെ പറയണമെങ്കിൽ ഇവൾ എന്തേലും തെറ്റ് ചെയ്തിട്ടുണ്ടാവും.. വരുൺ സമാധാനപരമായി ഹരിയെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു...... ഹരിയാണേൽ ദേഷ്യമടക്കി നില്കുവായിരുന്നു.... അല്ലങ്കിലും ഇവളുടെ ചരിത്രം നമ്മുക്കറിയാവുന്നതല്ലേ... പഠിക്കാൻ പോകുവാണെന്ന് അപ്പനോട് പോലും കള്ളം പറഞ്ഞ് മുബൈയിൽ പോയി ആരുടെയൊക്കയോ കൂടെ കറങ്ങാൻ പോയിട്ട് വന്നവളല്ലേ ഇവൾ.... അഴിഞ്ഞാടി നടന്നിട്ട് ഇപ്പൊ.... വരുൺ...!!!! താക്കിത് പോലെ ചാർളി അലറി വിളിച്ചു... ആ വിളിയിൽ എല്ലവരും ഞെട്ടി അവനെ നോക്കി... കലിയോടെ നിൽകുവായിരുന്നു ചാർളി.... അവന്റെ ആ രൂപം കണ്ട് വരുണും ഭയന്ന് പോയി... നിങ്ങളുടെ വഴക്ക് കേൾക്കനോ...

ഇവളെ കൂടുതൽ മോശകാരിയാക്കനോ അല്ലാ ഞാൻ ഇങ്ങോട്ടേക്ക് വന്നത്... ഇവളെ.. ഇവളെ കൊണ്ട് പോകാനാ... എനിക്ക് വേണം ഇവളെ... ദേവനെ നോക്കി കൊണ്ട് വരുൺ പറഞ്ഞു.... പെട്ടന്നുള്ള ചാർളിയുടെ മാറ്റം നോക്കി കാണുവായിരുന്നു ദേവൻ.. പെട്ടന്ന് ദേവന്റെ നോട്ടം ആരുവിലേക്കായി... ഒന്നിലും പങ്ക് ചേരാതെ ദൂരേക്ക് നോക്കി നിൽകുവായിരുന്നു ആരു.... എങ്കിലും ഞാനൊരു തെറ്റും ചെയ്തിട്ടില്ലന്ന് അവളുടെ കണ്ണുകൾ വിളിച്ച് പറയുന്നുണ്ടായിരുന്നു... അത് മതിയായിരുന്നു ദേവന്... പക്ഷേ അവൾ അത് ദേവനോട് പറയാൻ പോയില്ല... കാരണം താൻ എന്ത് പറഞ്ഞലും ദേവൻ വിശ്വസിക്കില്ലന്ന് അവൾ കരുതി... ഒന്നു മിണ്ടാതെ നിൽക്കുന്ന ആരുവിനെ കണ്ടപ്പോൾ എല്ലാവർക്കും അത്ഭുതമായിരുന്നു... ചാർളിക്ക് വരെ അവളോട്‌ പാവം തോന്നി... കാരണം ഇതായിരുന്നില്ല അവൻ അവളിൽ നിന്ന് പ്രതിഷിച്ചത്... ദേവനും... തന്റെ ഒന്നാമത്തെ പ്ലാൻ വിജയികുമെന്ന സന്തോഷത്തിലായിരുന്നു വരൂൺ...

വരുണിന്റെ സന്തോഷം വേറെയാര് കണ്ടില്ലകിലും ദേവൻ കണ്ടിരുന്നു.... അത് പക്ഷേ ആരുനെ ഓഫീസിൽ നിന്നും വീട്ടിൽ നിന്നും പുറത്താക്കാനുള്ള വരുണിന്റെ ഒര് വഴി മാത്രമാണെന്നാ ദേവൻ കരുതിയെ... ഇനി ഇവളെ ആരും കൂടുതൽ മോശക്കരിയാക്കണ്ട , എന്റെ കൂടെ പറഞ്ഞ് വിട്ടേക്ക്... ദേവനെ നോക്കി കൊണ്ട് ചാർളി പറഞ്ഞു..... നിന്റെ കാമുകിയാണ് ഇവളെങ്കിൽ നീ കൊണ്ട് പോയ്ക്കോ... എനിക്ക് ആവശ്യമില്ല.... ആരുവിനെ നോക്കി ദേവൻ ചാർളിയോട് പറഞ്ഞു...!! ദേവന്റെ സംസാരം കേട്ട് ആരുവിന് നെഞ്ച് പൊട്ടി പോകുന്ന പോലെ തോന്നി 😢" കേട്ടില്ലേ ആരു , നി ഇവൻ പറയുന്നത്.... ഇനിയെങ്കിലും എല്ലാം അവസാനിപ്പിച്ച് വന്ന് കൂടെ നിനക്ക്... ഇനിയും എന്തിന് വേണ്ടിയാ നീ ഇവിടെ നിൽക്കുന്നത്.. പണത്തിന് വേണ്ടിയാണേൽ അത് എന്റെ കൈയിലുണ്ട് ഒരുപാട്...

നീ വാ... ചാർലി ആരുവിന്റെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു.... നിനക്ക് ഇവളെ കൊണ്ട് പോകാം... പക്ഷേ ഇപ്പോഴല്ല... ഇവളുടെ കഴുത്തിൽ കിടക്കുന്ന ഞാൻ കെട്ടിയ മിന്ന് അഴിച്ച് മാറ്റുന്ന അന്ന്... ആരുവിന്റെ കൈയിൽ നിന്ന് ചാർളിയുടെ കൈ മാറ്റി കൊണ്ട് ദേവൻ പറഞ്ഞു... "" അതിനി എപ്പോഴാ... സംശയത്തോടെ ചാർളി ചോദിച്ചു..... ഇത്രനാൾ കാത്തിരുന്നില്ലേ.... ഇനി കുറച്ച് നാൾ കൂടെ നി കാത്തിരിക്ക്... അത് കഴിഞ്ഞ് ഞാൻ തന്നെ തന്നോളം നിനക്കുള്ളത്... ചാർളിയെ നോക്കി മനസ്സിൽ ചിലത് ഉറപ്പിച്ച് ദേവൻ പറഞ്ഞു... ഓക്കേ... കുറച്ച് നാൾ കൂടി ഞാൻ കാത്തിരിക്കും... അത് കഴിഞ്ഞ് ഞാൻ ഇങ്ങോട്ടേക് വരും... ചാർളി ദേവനോട് പറഞ്ഞു.... അതിന് മുന്പേ ഞാൻ നിന്നെ തേടി വന്നിരിക്കും... ചാർളിയെ നോക്കി ദേവൻ പറഞ്ഞു ആരു... ഞാൻ വരും.... നിന്നെ കൊണ്ട് പോകാൻ.. ആരുവിനെ നോക്കി പറഞ്ഞ ശേഷം ചാർളി മടങ്ങി പോകാൻ തുടങ്ങി....

പക്ഷേ പെട്ടന്ന് എന്തോ ഓർത്ത് തിരിഞ്ഞ് നിന്ന് വരുണിനെ നോക്കി.... എന്താ എന്നാ രീതിക്ക് ഭയത്തോടെ വരുൺ ചാർളിയെ ഒന്ന് നോക്കി.... നി ഇനി ഇവളെ മോശകാരിയാക്കിയാൽ...!!! ഇവൾ മുബൈ പോയത് എന്തിനാണെന്നും ആർക്ക് വേണ്ടിയാണെന്നും എനിക്കറിയാം... അത് കൊണ്ട് ഇനി നി ഇവളെ എന്തേലും പറഞ്ഞാൽ എന്റെ കൈയിൽ നിന്ന് പോകും... പറഞ്ഞേക്കാം... വരുണിനെ നോക്കി ഭീഷണിയോടെ പറഞ്ഞിട്ട് ചാർളി ആരെയും നോക്കാതെ തിരികെ പോയി... ദേവ നീ എന്തൊക്കെ ഈ ചെയ്യുന്നത്... ആരു ഒര് തെറ്റും ചെയ്തിട്ടില്ല... സ്വന്തം ഭാര്യയെ സംശയത്തിന്റെ പുറത്ത് മറ്റൊരാളോട് കൊണ്ടോയ്ക്കോളാൻ പറയുന്നത് മോശമാ... ഒര് തരാം വിലയില്ലാത്ത ഏർപ്പാട് ... നാണമില്ലേ നിനക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ... ചെ... ദേഷ്യത്തോടെ ഹരി ദേവാനോട് പറഞ്ഞു... അതേയ് ദേവേട്ട.... ആരേലും എന്തേലും പറഞ്ഞെന്ന് കരുതി വെറുതെ ഈ കുട്ടിയെ സംശയികുന്നത് എന്തിനാ.. ചിലപ്പോൾ അയാൾ.... വേണി എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും വരുൺ അവളെ നോക്കി പേടിപ്പിച്ചു....

അത്... ചിലപ്പോൾ അയാൾ പറയുന്നത് സത്യമായിരിക്കും... ദേവേട്ട... പേടിയോടെ വരുണിനെ നോക്കി കൊണ്ട് വേണി പറഞ്ഞു... അതേയ് അല്ലാതെ ഒര് കാരണമില്ലാതെ നമ്മുക്കറിയാത്ത ഒരാൾ ഇവിടെ വന്ന് ഇങ്ങനെയൊക്കെ പറയുമോ....??? വരുൺ വേഗം പറഞ്ഞു ശെരിയാ ഹരിയേട്ടാ..... അത് മാത്രമല്ല ഇത്രയൊക്കെ അവൻ ഇവിടെ കിടന്ന് പറഞ്ഞിട്ടും ഒരക്ഷരം മിണ്ടാതെ കേട്ട് നിന്നില്ലേ ഇവൾ... അപ്പൊ ഇവൾ തെറ്റ് ചെയ്തിട്ടുണ്ടാകും... ദേവൻ ആരുനെ നോക്കികൊണ്ട് ഹരിയോട് പറഞ്ഞു.." ദേവന്റെ സംസാരം കേട്ട് ഒന്നും മിണ്ടാതെ ആരു അകത്തേക്ക് പോയി... കണ്ണുകളെ നിയധ്രിക്കാൻ ശ്രമിച്ചെങ്കിലും മുന്നോട്ട് നടക്കുമ്പോൾ അവൾ കരഞ്ഞ് പോയിരുന്നു..... നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.... ദേവനോട് ദേഷ്യപ്പെട്ട് ഹരി അരുവിന്റെ പുറകെ പോയി..... അയാൾ അവളുടെ കാമുകൻ തന്നെയാണ് ദേവാ... ഇനിയും ഇങ്ങനെയുള്ള ഒരാളെ ഇവിടെ നിർത്തണോ...? ഇവിടെ നിന്നും , നമ്മുടെ കമ്പനിയിൽ നിന്നും അവളെ എത്രയും പെട്ടന്ന് പുറത്താക്കി കൂടെ നിനക്ക്... വരുൺ ദേവനോട് ചോദിച്ചു.....

പുറത്താക്കണം വരുൺ... ഉടനെ തന്നെ.. ഇനിയും ഈ ചതി സഹിക്കാൻ എനിക്ക് പറ്റില്ല.... പുറത്താക്കിയിരികും... ഉടനെ തന്നെ.... ഇത്രനാൾ എന്റെ കണ്ണടഞ്ഞ് കിടക്കുകയായിരുന്നു... ഇന്നാണ് വെളിച്ചം വന്ന് തുടങ്ങിയത്... ഇനി കൊട്ടിക്കലാശമാണ്...!!! ഉടനെ അവസാനിപ്പിച്ചിരികും ഞാനെല്ലാം... കൈ ചുരുട്ടി കൊണ്ട് ദേവൻ പറഞ്ഞു.... ദേവൻ അകത്തേക്ക് ചെല്ലുമ്പോൾ ആരു ഹാളിൽ ഇരുന്ന് കരയുവായിരുന്നു... അവളെ സമാധാനിപ്പിക്കാൻ ഹരി എന്താകയോ പറയുന്നുണ്ട്.. ഒന്നും മിണ്ടാതെ അടുത്ത് ദേവൂ നിൽക്കുണ്ട്... അവളുടെ കരച്ചില് കണ്ട് ദൂരെ മാറി നിന്ന് വേണിയും സങ്കടപെടുന്നുണ്ട്.... ഹരി എന്തൊക്കെ പറഞ്ഞിട്ടും ആരുവിന്റെ സങ്കടം മാറിയില്ല... അവളുടെ കരച്ചില് കണ്ടപ്പോൾ ദേവന് അവളെ സമാധാനിപ്പിക്കാൻ തോന്നി

' അടുത്ത് ചെന്ന് അവൻ പറഞ്ഞതൊന്നും ഞാൻ വിശ്വസിച്ചിട്ടില്ലന്ന് പറയാൻ തോന്നി ' നെഞ്ചോട് ചേർത്ത് ആശ്വാസിപ്പിക്കാൻ തോന്നി' അതിന് വേണ്ടി മുന്നോട്ട് നടന്ന് തുടങ്ങിയപ്പോഴാ പുറകിൽ സന്തോഷത്തോടെ വരുന്ന വരുണിനെ ദേവൻ കണ്ടത്... ഇതൊക്കെ ഇവളുടെ അഭിനയമാണ് ഹരിയേട്ടാ... വരുൺ കേൾക്കാൻ പാകാത്തിൽ ദേവൻ കുറച്ച് ഉറക്കെ പറഞ്ഞു.... ദേവ നീ കാര്യമറിയാതെ ഓരോന്ന് പറയേണ്ട , സത്യം എന്താണെന്ന് എനിക്കും ഇവൾക്കും ദൈവത്തിനുമറിയം... പിന്നെ അവനെ കൊണ്ട് ഇത് ചെയ്യിച്ചവർക്കും... ഹരിയേട്ടൻ എന്തിനാ എന്ത് ഉണ്ടാകിലും ഇവളെ ഇങ്ങനെ ന്യയികരിക്കുന്നത് ..... ഇവള് ചെയുന്ന തെറ്റിനൊക്കെ ഹരിയേട്ടനും പങ്കുണ്ടോ... അതോ ഹരിയേട്ടന് വല്ലതും തരാന്ന്‌ പറഞ്ഞിട്ടുണ്ടോ ഇവൾ ..? വരുൺ ഹരിയെ നോക്കി കൊണ്ട് ചോദിച്ചു "" ഇനി എന്തെങ്കിലും പറഞ്ഞാൽ എന്റെ കൈയിന്റെ ചൂടറിയും നീ... വരുണിന് നേരെ വിരൽ ഉയർത്തികൊണ്ട് ഹരി പറഞ്ഞു....

എനിക്ക് വേണ്ടി ആരോടും സംസാരിക്കണ്ട ഹരിയേട്ടാ... അല്ലേലും എന്ത് പറഞ്ഞാലും ഇവിടെയരും എന്നെ വിശ്വസികില്ല... എന്തായാലും കുറച്ച് ദിവസം കൂടിയല്ലേ ഞാൻ ഇവിടെയുള്ളൂ... അത് കഴിഞ്ഞാൽ ഞാൻ എന്റെ ലക്ഷ്യം പൂർത്തിയാക്കി ഇവിടുന്ന് പോകും... അതിന് മുൻപ് എന്നെ പറഞ്ഞ് വിടാൻ ആരും ശ്രമിക്കണ്ട....ഞാൻ പോകില്ലാ.... ഉറപ്പോടെ ആരു പറഞ്ഞു.... മോള് വിഷമിക്കണ്ട... ഹരി അവളെ സമാധാനപെടുത്തി.... എനിക്ക് വിഷമമെന്നുല്ലാ ഹരിയേട്ടാ... ഹരിയേട്ടൻ എന്റെ പേരിൽ ഇവിടെയരോടും വഴക്കുണ്ടാക്കണ്ട... മിഴി നിറച്ച് പറഞ്ഞിട്ട് ആരു റൂമിലേക്ക് കയറിപ്പോയി...." കുറച്ച് നേരം കൂടി വരുൺ അവിടെ നിന്ന് ദേവനോട് ഒരേന്ന്‌ പറഞ്ഞിട്ട് തിരിച്ച് പോയി... കരഞ്ഞ് കൊണ്ട് റൂമിലേക്ക് പോയ ആരു ഡ്രസ്സ്‌ മാറി തിരിച്ച് വരുന്നത് കണ്ട് ദേവൻ അവളെ ഒന്ന് നോക്കി... സാരിയിൽ നിന്ന് ജീൻസും ടോപിലേക്ക് മാറിയിരിക്കുന്നു... നീ എവിടെ പോകുവാ...??

ദേവൻ സംശയത്തോടെ ആരുവിനോട് ചോദിച്ചു.... " ഇപ്പോ ഇവിടുന്ന് പോയ ഞാൻ അറിയുന്ന എന്റെ കാമുകനെ ഒന്ന് കണ്ടിട്ട് വരാം.. പുച്ഛത്തോടെ ആരു ദേവനോട് പറഞ്ഞു... " അവൻ ഇപ്പോ ഇവിടുന്ന് പോയതല്ലേയുള്ളു.... ഓ ഇവിടുന്ന് കണ്ടതൊന്നും പോരാത്തത് കൊണ്ടായിരിക്കും... അതേയ് പുച്ഛത്തോടെ തന്നെ ദേവനും മറുപടി പറഞ്ഞു...." അതേയ്... റം , ഇവിടെയുള്ളത് കൊണ്ട് കാര്യമായി എനിക്കൊന്നും അവനോട് സംസാരിക്കാൻ പറ്റിയില്ല... അത് കൊണ്ട് അവൻ ഉള്ളയിടത്ത് പോയി ഞാൻ അവനെ ഒന്ന് കണ്ട് കൊടുക്കാനുള്ളത് കൊടുത്തിട്ട് വരാം... ക്യൂളിഗ് ഗ്ലാസ്‌ വെച്ച് കൊണ്ട് ആരു ദേവനോട് പറഞ്ഞു "" നിനക്കെന്താ ഭ്രാന്ത..... ദേവൻ എന്തോ പറയാൻ തുടങ്ങിയെപ്പോഴേക്കും ആരുവിന്റെ ഫോണിലേക്ക് ഒര് കോൾ വന്നു.. ആരു വേഗം കോൾ എടുത്തു..... ഹലോ... ലാലിച്ചാ... ആ ഞാനിറങ്ങാൻ പോകുവാ.. വേണ്ട ഹരിയേട്ടന്റെ കാറ്‌ കൊണ്ടാ ഞാൻ പോകുന്നത്...

ആ ശ്രദ്ധിച്ച് പൊയ്ക്കോളാം.... ലാലിച്ചൻ സ്ഥലം സെന്റ് ചെയ്തേക്ക്... ആ ഞാൻ അവിടെ എത്തിട്ട് വിളിച്ചോളാം... ശെരി ലാലിച്ചാ ഞാൻ വെക്കുവാണേ ,, "" ആരു ചാർളിയെ കാണാൻ പോകുവാണെന്ന് ദേവന് മനസിലായി..."" ഹരിയേട്ടാ... കാറിന്റെ കീ ഒന്ന് താ... ഞാൻ ഒര് സ്ഥലം വരെ പോയിട്ട് വരാം.. ഹാളിൽ ഇരിക്കുന്ന ഹരിയോട് ആരു പറഞ്ഞു... ഹരി ദേവൂനെ ഒന്ന് നോക്കിയപ്പോൾ അവൾ വേഗം കീ എടുത്ത് ആരുവിന്റെ കൈയിൽ കൊടുത്തു... എവിടെ പോകുവാ എന്നാ രീതിക്ക് ഹരി ആരുനെ നോക്കി... ഞാൻ അവനെ ഒന്ന് കണ്ടിട്ട് വരാം... ഒര് കണ്ണ് ഇറുക്കി കൊണ്ട് അവൾ ഹരിയോട് പറഞ്ഞു... പോയി വാ.... ചിരിയോടെ ഹരി പറഞ്ഞു.." ദേവനെ ഒന്ന് നോക്കിയ ശേഷം ആരു വേഗം പുറത്തേക്ക് പോയി.. "" ഇവൾ ഇത് എന്തിനുള്ള പുറപ്പാടാ... ആരു പോയ വഴിയേ നോക്കികൊണ്ട് ദേവൻ ചിന്തിച്ചു.... ലാലി അയച്ച് കൊടുത്ത ലൊക്കേഷൻ അനുസരിച്ച് ആരു ചെന്ന് നിന്നത് ചാർളിയുടെ ഗസ്റ്റ്‌ ഹൗസിലായിരുന്നു...''

വീട്ടിൽ നിന്ന് ആരു ഇറങ്ങിയ ശേഷം അവൾ അറിയാതെ ദേവൻ പുറകിൽ തന്നെയുണ്ടായിരുന്നു....." ആരുവിനെ തനിക്ക് ഉടനെ കിട്ടുമെന്നാ സന്തോഷത്തിലും , അവളെ വേദനിപ്പിച്ചാല്ലോയെന്നെ വേദനയിലും കുടിക്കാനായി മദ്യത്തിന്റെ ബോട്ടിൽ മുന്നിൽ എടുത്ത് വെച്ചിരിക്കുവായിരുന്നു ചാർളി... ആരു ഒന്നും മിണ്ടത്തെ അവന്റെ മുന്നിൽ പോയിരുന്ന് ബോട്ടിലിൽ ഉണ്ടായിരുന്ന ഡ്രിങ്ക്സ് എടുത്ത് ഗ്ലാസിലേക്ക് ഒഴിച്ച് ചാർലിക്ക് മുന്നിലേക്ക് നീട്ടി.... ഇവനെ കുടിപ്പിക്കാൻ വേണ്ടിയാണോ ഇവൾ ഇത്ര പെട്ടന്ന് ഇങ്ങോട്ടേക്ക് കെട്ടിയെടുത്തത്... ആരുനെ നോക്കി ദേവൻ ദേഷ്യത്തോടെ ദേവൻ സ്വയം പറഞ്ഞു...."" പെട്ടെന്ന് ആരുവിനെ മുന്നിൽ കണ്ടപ്പോൾ ചാർളി ഒന്ന് ഞെട്ടി... കുടിക്ക്.... ആരു പിന്നെയും ആ ഗ്ലാസ്‌ ചാർളിക്ക് നിട്ടി പറഞ്ഞു..... ആരു.. നി എന്താ ഇവിടെ...??? അവളെ മുന്നിൽ കണ്ടത് വിശ്വസിക്കാൻ തയ്യാറാകാതെ ചാർളി ആരുനോട് തന്നെ ചോദിച്ചു.... നീ കരുതിയോ ഞാൻ വരില്ലന്ന്....

ഗ്ലാസ്‌ ടേബിളിൽ വെച്ച് കൊണ്ട് പുച്ഛത്തോടെ ആരും ചോദിച്ചു....." ശരിയാണ് നീ വരുമെന്ന് ഞാൻ കരുതിയതേയില്ല... പക്ഷേ പ്രതീക്ഷിച്ചിരുന്നു നിനക്ക് വേണ്ടി കൊല്ലാനും ചാകാനും തയ്യാറായിട്ടുള്ള പുത്തൻപുരയ്ക്കലെ ആൺകുട്ടികളെ... ദൂരേക്ക് നോക്കി കൊണ്ട് ചാർളി പറഞ്ഞു... എപ്പഴും വരുന്നത് അച്ചായന്മാരല്ലേ... ഇന്നോര് ചേഞ്ച് ആകട്ടെയെന്ന് കരുതി , അത് കൊണ്ടാ ഞാൻ നേരിട്ട് വന്നത്.... ചാർളിയെ നോക്കി കൊണ്ട് ആരു പറഞ്ഞു.... ഓഹോ... എന്തിനാണാവോ വന്നത്... അവന്റെ വീട്ടിൽ വന്ന് അങ്ങനെയൊക്കെ പറഞ്ഞതിന് തല്ലാനാണേൽ തല്ലിട്ട് പോയിക്കോ... അല്ലങ്കിലും നി എനിക്ക് അത് മാത്രമല്ലെ തരാറുള്ളു... പുച്ഛത്തോടെ ചാർളി ചോദിച്ചു... അത് പിന്നെ... ഇപ്പോ ഞാൻ വന്നത് , നി വീട്ടിൽ വന്ന് പറഞ്ഞ പോലെ നിന്റെ കൂടെയിരുന്ന് കുടിക്കാന.. നീയാല്ലേ പറഞ്ഞത് ഞാൻ നിന്റെ കൂടെയിരുന്ന് കുടിക്കാറുണ്ടെന്ന്.... ടേബിളിൽ നിന്ന് ഗ്ലാസ്‌ കൈയിലെടുത്ത് കൊണ്ട് ആരു പറഞ്ഞു....

ഇവൾക്ക് ഇതെന്താ ഭ്രാന്താണോ...!! ആരുവിന്റെ പ്രവർത്തി കണ്ട് ദേവന് ദേഷ്യം വന്നു.... അപ്പൊ തുടങ്ങുവല്ലേ... ചാർളിയെ നോക്കി ഗ്ലാസ്‌ ചുണ്ടോട് ചേർക്കാൻ ആരു തുടങ്ങി... ആരു... നി എന്താ ഈ ചെയുന്നത്... ഇരിക്കുന്നിടത് നിന്ന് ചാടിയെണിച്ച് ആ ഗ്ലാസ്‌ തട്ടി മാറ്റികൊണ്ട് ദേഷ്യത്തോടെ ചാർളി ആരുനോട് ചോദിച്ചു..... നീ പറഞ്ഞ കാര്യമാണ്‌ ഞാൻ ചെയ്തത്.... നീ പറഞ്ഞതൊക്കെ സത്യമാവണ്ടേ.... ഒട്ടും കുസലിലത്തെ മറ്റൊര് ഗ്ലാസ്സിലേക്ക് മദ്യം പകർന്ന് കൊണ്ട് ആരു പറഞ്ഞു.... നിനക്കെന്താ ഭ്രാന്താണോ... ടേബിളിൽ ഇരുന്ന ഗ്ലാസും മദ്യത്തിന് ബോട്ടിലും തട്ടിത്തെറിപ്പിച്ച് കൊണ്ട് ചാർളി അലറി..... നിലത്ത് കിടക്കുന്ന പൊട്ടിയ ബോട്ടിലിലേക്കും ചാർളിയെയും നോക്കിയ ശേഷം ആരു എഴുനേറ്റ് നിന്നും.... ദേവന്റെ വീട്ടിൽ വന്ന് ഞാനങ്ങനെയൊക്കെ പറഞ്ഞത് എനിക്ക് നിന്നെ നേടാൻ വേണ്ടി മാത്രയാണ്....

ആരെന്തൊക്കെ പറഞ്ഞാലും നീ മോശമായിട്ട് നടക്കില്ലന്ന് എനിക്കറിയാം ആരു... ചെറുപ്പത്തിൽ സത്യമാറിയാതെ പലതും ഞാൻ നിന്നെ പറഞ്ഞിട്ടുണ്ട്, ഞാൻ കാരണം മൂന്ന് മാസം ഹോസ്പിറ്റലിൽ സമനില തെറ്റി നീ കിടന്നിട്ടുണ്ട്... അപ്പോഴൊക്കെ നിന്നെക്കാൾ ഇരട്ടി വേദനിച്ചത് ഞാനാ... അന്ന് മുതൽ നിന്റെ പുറകെ നിഴല് പോലെ ഞാനുണ്ടായിരുന്നു... നീ എന്തൊക്കെ ചെയ്യുമെന്നും ഇല്ലന്നും എനിക്കറിയാം... അത് കൊണ്ട് നീ ഇപ്പോ വന്നത് ഇതിനൊന്നുമല്ലന്ന് എനിക്കറിയാം.... അപ്പോൾ നിനക്കറിയാം ഞാൻ വന്നത് എന്തിനാണെന്ന്.... അത് കൊണ്ട് പറഞ്ഞോ... ഒര് ചോദ്യം രണ്ട് ആൻസർ.... ആര് പറഞ്ഞിട്ടാണ് നീ ചെമ്പകമംഗലതേക്ക് വന്നത്....???എന്താണ് നിനക്ക് അത് കൊണ്ട് കിട്ടുന്ന പ്രയോജനം....??? കൈ കെട്ടി നിന്ന് ആരു ചാർളിയോട് ചോദിച്ചു....

ഒരൻസർ ഞാൻ പറയാം.... പ്രയോജനം , എന്നെ പറഞ്ഞ് വിട്ടവരുടെ ലക്ഷ്യം ദേവൻ , അവന്റെ കുടുംബത്തിന്റെ നാശം... പിന്നെ എന്റെ ലക്ഷ്യം... അതിന് മറുപടി പറയാതെ ചാർളി ആരുനെ നോക്കി.... ചാർളി പറഞ്ഞത് കേട്ട് ഞെട്ടി നിൽകുവായിരുന്നു ദേവൻ... അപ്പോൾ അലീനയാല്ലേ ഒന്നിന്റെ പുറകിൽ... പിന്നെയാരാ... ഇനി വരുൺ ആയിരിക്കുമൊ...? ഉത്തരം കിട്ടാതെ ദേവൻ ചിന്തിച്ചു...." എനിക്ക് നിന്നെ വേണം ആരു.. നിന്നോടുള്ള സ്നേഹം കൊണ്ടാണ് ഞാൻ ഇതൊക്കെ ചെയ്യുന്നത്... ആരുവിന്റെ കൈ പിടിച്ച് കൊണ്ട് ചാർളി പറഞ്ഞു..... ഇത് സ്നേഹമല്ല ചാർളി, ഭ്രാന്താണ്.... ചാർലിയുടെ കൈ തട്ടി മാറ്റി കൊണ്ട് ആരു അലറി..!!! അതെ ഭ്രാന്താണ്... നീ എന്നാ ഭ്രാന്ത്... ഓർമ്മ വെച്ച നാളിൽ മനസ്സിൽ കയറിയ ഭ്രാന്ത്... അത് മാറ്റാൻ നിന്നെ ക്കൊണ്ട് പറ്റില്ല.... ദേഷ്യത്തോടെ ഉറക്കെ ചാർളി പറഞ്ഞു.... സ്നേഹം പ്രകടിപ്പിക്കുന്നത് സ്നേഹിക്കുന്ന പെണ്ണിനെ മറ്റൊരാളുടെ മുൻപിൽ വച്ച് അപമാനിച്ചിട്ടല്ല...

ഇതേ പോലെ തെറ്റ് ചെയ്തിട്ടല്ല... അത് മാത്രമല്ല ഞാൻ ഇന്നൊര് ഭാര്യയാണ്... എന്റെ റാമിന്റെ സ്വന്തമാണ് ഞാനിന്ന്... എന്റെ റാമിനെ മറന്ന് ഞാൻ നിന്നെ സ്നേഹിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...? ഓർമ്മ വച്ച കാലം മുതൽ മനസ്സിൽ കൊണ്ട് നടക്കുന്നതാ ഞാനെന്റെ റാമിനെ... അത് നിനക്കറിയാലോ... ആരു , തന്നെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ സത്യത്തിൽ ഓടിപ്പോയി അവളെ കെട്ടിപ്പിടിക്കാനാണ് ദേവന് തോന്നിയത്... പക്ഷേ നീ സ്നേഹിച്ചിട്ട് എന്താ കാര്യം... അവൻ നിന്നെ മനസ്സിലാക്കിയിട്ടുണ്ടോ... ഇല്ലല്ലോ... നിന്നെ എപ്പോഴും അപമാനിക്കുക മാത്രമല്ല അവൻ ചെയ്തിട്ടുള്ളൂ... പിന്നെ നീ എന്തിനാ ഇനിയും അവിടെ നിൽക്കുന്നത്.... അത് നിന്നെ ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കില്ല ചാർളി... ഞാൻ ഇപ്പോ വന്നത് നിന്നെക്കൊണ്ട് ആരാ ഇതൊക്കെ ചെയ്ക്കുന്നതെന്നറിയാനാ...

വരുൺ ആണ് വീട്ടിലേക്ക് നിന്നെ വിളിച്ച് വരുത്തിയതെന്ന് എനിക്കറിയാം.. പക്ഷേ അവനെ കൊണ്ടും നിന്നെ കൊണ്ടും ഇത് ചെയ്യിപ്പിച്ചത് ആരാണെന്ന് നീ പറയണം.. അത് നീ ഒരിക്കലും എന്നിൽ നിന്നറിയില്ല ആരു... കാരണം അവരെ കുറിച്ച് എനിക്ക് ഒന്നുമറിയില്ല... അറിയാൻ ഞാൻ ശ്രമിച്ചിട്ടില്ല... അവരുടെ ലക്ഷ്യം ദേവനാണ്.. എന്റെ ലക്ഷ്യം നീയും... നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും.. ഉറപ്പോടെ ചാർളി പറഞ്ഞു..." നിന്റെ അടുത്ത് മര്യാദയ്ക്ക് പറഞ്ഞാൽ നീ കേൾക്കിലല്ലേ... നിന്നെ ക്കൊണ്ട് പറയിപ്പിക്കാൻ എനിക്കറിയാം.. ടേബിളിൾ തട്ടി താഴെയിട്ട് ചാർളിയെ തല്ലാൻ ഓങ്ങി ആരു പറഞ്ഞു... ഈ പെണ്ണ് ഇതെന്തിനുള്ള പുറപ്പാടാ... ഇനിയും മിണ്ടാത്തിരുനാൽ ശെരിയാകില്ലെന്ന് പെട്ടന്ന് ദേവന് തോന്നി... ഡീ.... അലർച്ച കേട്ടാണ് ആരു തിരിഞ്ഞ് നോക്കിയത്.... തനിക്ക് നേരെ ദേഷ്യത്തോടെ വരുന്ന ദേവനെ കണ്ടപ്പോൾ അവൾ ഒന്ന് ഞെട്ടി.... ഓഹോ , അപ്പൊ വീട്ടിൽ നിന്നിറങ്ങിയത് ഇവന്റെ കൂടെയിരുന്നു കുടിക്കാൻ ആണല്ലോ...

ആരുവിന്റെ അടുത്തേക്ക് വന്ന് കൊണ്ട് ദേവൻ ചോദിച്ചു.... നിലത്ത് കിടക്കുന്ന പൊട്ടിയ ബോട്ടിലേക്ക് ആരു ഒന്ന് നോക്കി... പിന്നെ ദേവന്റെ മുഖത്തേക്കും... നിന്നോട് ഞാൻ പറഞ്ഞതല്ലേ, നിനക്ക് ഇവന്റെ കൂടെ പോകണമെങ്കിൽ പോകാം.. പക്ഷേ അത് ഇപ്പോഴല്ല ഞാനെന്ന ബന്ധനം നിന്നിൽ നിന്ന് ഒഴിഞ്ഞ് പോകുന്ന അന്ന്... അത് വരെ നീ ഇവനെ കാണാൻ വന്നേക്കരുത്... ഒര് താക്കീതോടെ പറഞ്ഞിട്ട് ആരുവിന്റെ കൈയും പിടിച്ച് ദേവൻ പുറത്തേക്ക് നടന്നു... അരുവിനെ ദേവൻ കൊണ്ട് പോകുന്നതും നോക്കി കലിയോടെ ചാർളി നിന്നും..... അവൾ രഹസ്യക്കാരനെ കാണാൻ വന്നിരിക്കുന്നു... അതും ഒരാളും ഇല്ലാത്ത ഒര് സ്ഥലത്തേക്ക്... ആരു കേൾക്കാൻ പാകത്തിന് ദേവൻ കുറച്ച് ഉറക്കെ പറഞ്ഞു.... ചാർളിക്ക് രണ്ടെണ്ണം കൊടുക്കാൻ പറ്റാത്ത സങ്കടത്തിലായിരുന്നു ആരു... ദേവന് അത് മനസ്സിലായി.... നീയെന്താ എന്തെങ്കിലും അവിടുന്ന് എടുക്കാൻ മറന്നോ... സംശയത്തോടെ ദേവൻ ചോദിച്ചു.....

ഞാൻ ഫോൺ എടുത്തില്ല... ആരും വേഗം പറഞ്ഞു "" എന്നാൽ പോയി എടുത്തിട്ട് വാ.... ആരുവിന്റെ കൈ വിട്ട് കൊണ്ട് ദേവൻ പറഞ്ഞു... ആരും വേഗം അകത്തേക്ക് ഓടിപ്പോയി... ഭ്രാന്ത് പിടിച്ചിരികുവായിരുന്നു ചാർളി... ദേവന്റെ കൂടെ പോയ ആരു തിരിച്ച് വരുന്നത് കണ്ടപ്പോൾ അവൻ സംശയത്തോടെ അവളെ ഒന്ന് നോക്കി... വീട്ടിൽ വന്ന് ഷോ കാണിച്ചതിന് നിനക്കൊരണം തന്നില്ലങ്കിൽ ശെരിയാകില്ല... കാരണം നീ കാരണമാ ഞാൻ ജയിലിൽ കിടന്നത് പോലും... ചാർളിയോട് പറഞ്ഞിട്ട് അവന്റെ രണ്ട് കവിളിലും മാറി മാറി ഒരെണ്ണം കൊടുത്തു ആരു... അപ്പോ ശരി ഞാൻ പോകുവാട്ടോ.... ചാർളിയുടെ തലയിലെ പെരുപ്പ് മാറുന്നതിന് മുമ്പ് ആരു അവിടെ നിന്ന് പോയിരുന്നു.... ദേവനൊടുള്ള സ്‌നേഹം കൊണ്ടാക്കാം പലപ്പോഴും ആരുവിന് ചാർളിയെ മനസിലാക്കാൻ പറ്റിയില്ല....

ഫോൺ കിട്ടിയോ.... തിരികെ വന്ന ആരുവിനോട് ദേവൻ ചോദിച്ചു.... മ്മ്മ് "" ആരു ഒന്ന് മുളി.... നീ ഇത് എവിടെയാ പോകുന്നത്... ഹരിയുടെ കാറിലേക്ക് കയറാൻ തുടങ്ങിയാ ആരുവിനോട് ദേവൻ ചോദിച്ചു..... വീട്ടിലേക്ക്... ആരു മറുപടി പറഞ്ഞു "" ഞാനും അങ്ങോട്ടേക്ക് തന്നെയാ... എന്റെ കൂടെ വന്നാൽ മതി..... അപ്പൊ ഹരിയേട്ടന്റെ കാറോ ..? അത് വീട്ടിലേക്ക് എതിക്കാനുള്ള വഴി ഞാൻ ചെയ്തോളാം.. ദേവൻ പറഞ്ഞു... മ്മ്മ്മ് "" ആരും ഒന്ന് മൂളിയ ശേഷം ദേവന്റെ കൂടെ കാറിലേക്ക് കയറി... ആരും കൂടെ കയറിയ ശേഷം ദേവൻ വണ്ടി മുന്നോട്ടെടുത്തു.... കാർ ഓടിക്കുന്നതിനിടക്ക് ദേവൻ ആരുവിനെ ഒന്ന് നോക്കി... നല്ല ദൈര്യമുള്ള പെൺകുട്ടിയാണ്... പക്ഷേ തന്റെ മുന്നിൽ ഇവൾ പൂച്ച കുട്ടിയാണ്... ചിരിയോടെ ആരുനെ നോക്കി ദേവൻ ചിന്തിച്ചു..... അപ്പോഴാണ് ആരുവിന്റെ ഫോൺ റിങ് ചെയ്തത്.. ആരു വേഗംകോൾ എടുത്തു.. ലാലിച്ചാ ഞാൻ തിരികെ പോകുവാ.. വന്ന കാര്യം നടന്നില്ല... ഞാൻ വീട്ടിലെത്തിട്ട് വിളികാം..

. ആരു വേഗം കോൾ കട്ട്‌ ചെയ്തു... വീട്ടിൽ എത്തിയപ്പോൾ തന്നെ ആരുനെ നോക്കാതെ ദേവൻ റൂമിലേക്ക് പോയി.... അവന്റെ മനസാകെ കലങ്ങി മറിഞ്ഞിരിക്കുവായിരുന്നു... തനിക്ക് തെറ്റ് പറ്റിയെന്ന് ദേവന് ഏകദേശം ഉറപ്പായി.... ജസ്റ്റി... ഷിനിയെ വിളിക്ക് നമ്മുക്ക് അവനെ ഒന്ന് കണ്ടിട്ട് വരാം... ചാർളി ദേവന്റെ വീട്ടിൽ വന്ന് പ്രശ്നമുണ്ടക്കിയെന്നറിഞ്ഞ് കലിതുള്ളി നിൽകുകായിരുന്നു സണ്ണി.... പോകാം ചേട്ടായി... ഈ കളിയിൽ അവനുള്ള പങ്ക് ഇന്നറിയണം.... ദേഷ്യത്തോടെ ഷിനി പറഞ്ഞു... അപ്പോൾ തന്നെ അവരെ കാണാൻ അവര് പോകുകയും ചെയ്തു..... അമല ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് വന്നപ്പോൾ സണ്ണിയുടെ കാർ പുറത്തേക്ക് പോകുന്നതാ കണ്ടത്.... ഇവരിത് എവിടെ പോകുവാ.... സംശയത്തോടെ അമല അകത്തേക്ക് കയറി.... ആ വെല്ല്യച്ചി വന്നോ... ചായ എടുക്കട്ടേ ആൻസി ചോദിച്ചു..... ഞാൻ എടുത്തോളാടി... അല്ലാ പുത്തൻപുരകലെ കർന്നോന്മാര് എല്ലാവരും ഒരുമിച്ച് എവിടെ പോയതാ....

ചിരിയോടെ അമല ആൻസിയോട് ചോദിച്ചു..... അപ്പൊ വെല്ല്യച്ചി അറിഞ്ഞില്ലേ..... ഇല്ല... എന്തേലും പ്രശ്നമുണ്ടോ... ആരുന് എന്തേലും... പേടിയോടെ അമല ചോദിച്ചു.... ആ ആരുന് തന്നെയാ... ആ ചാച്ചു ദേവന്റെ വീട്ടിൽ ചെന്ന് എന്തൊക്കയോ പറഞ്ഞ് പ്രശ്നമാകിയെന്ന്... ഇപ്പോ നടക്കുന്ന പ്രശ്നങ്ങൾക്ക് അവനും പങ്കുടെന്ന ഇവിടെ എല്ലാവരും പറയുന്നേ.... അത് കൊണ്ട്.... പേടിയോടെ അമല ആൻസിയോട് ചോദിച്ചു.... അത് കൊണ്ട് എല്ലാവരും അവനെ ചാ കാണാൻ പോയേക്കുവാ.... ആൻസി പറഞ്ഞു.... ശേ.... ഞാനിപ്പോൾ വരാം.. ആൻസിയോട് പറഞ്ഞിട്ട് അപ്പോൾ തന്നെ അമല പുറത്തേക്ക് ഇറങ്ങി..... വെല്ല്യച്ചി എവിടെ പോകുവാ.... പുറകെ വന്ന ആൻസി ചോദിച്ചെങ്കിലും അമല മറുപടി കൊടുക്കാതെ വേഗം കാറിൽ കയറി സ്പീഡിൽ പുറത്തേക്ക് പോയി...

. ചാർളിയുടെ ഗസ്റ്റ്‌ ഹൗസ് ലക്ഷ്യം വെച്ച് നിങ്ങുമ്പോൾ അമല ചാർളിയെ വിളിച്ച് കൊണ്ടിരുന്നു പക്ഷേ ചാർളി കോൾ എടുത്തില്ല.... ചാർളിയുടെ ഗസ്റ്റ്‌ ഹൌസിൽ എത്തിയപ്പോൾ എല്ലാവരും കാറിൽ നിന്നിറങ്ങി... അപ്പോഴാണ് ലാലിയെ ആരു വിളിക്കുന്നത്.... സണ്ണിച്ചാ.... ആരു വിളിക്കുന്നു... ലാലി വേഗം ഫോൺ കാണിച്ച് കൊണ്ട് സണ്ണിയോട് പറഞ്ഞു.... നീ കോൾ എടുത്ത് കാര്യം പറ... സണ്ണി പറഞ്ഞു..... എന്നിട്ട് കോൾ കട്ട്‌ ആക്കണ്ട അവന് പറയാനുള്ളത് ആരു കൂടെ കേൾക്കട്ടെ... ജസ്റ്റി പറഞ്ഞു..... ഹലോ... ലാലിച്ചാ.... ആരു ഞങ്ങൾ ചാർളിയെ കാണാൻ പോകുവാ... നീ കോൾ ഹോൾഡ് ചെയ്യ്... ആരുനോട് പറഞ്ഞിട്ട് ലാലി എല്ലാവരുടെ കൂടെ അകത്തേക്ക് നടന്നു..... പിന്നെയും കുപ്പി പൊട്ടിച്ച് കുടിച്ച് പാതി ബോധത്തിൽ ഇരിക്കുവായിരുന്നു ചാർളി... ടാ... കാലിയോടെ സണ്ണി അവന്റെ അടുത്തേക്ക് ചെന്നു.....

ആ എന്താ സണ്ണിച്ചാ വരാൻ താമസിച്ചേ... പിന്നെയും കുടിച്ച് കൊണ്ട് ചാർളി ചോദിച്ചു..... നിന്നോട് പറഞ്ഞതാ ഞങളുടെ കൊച്ചിനെ വേദനിപ്പികരുതെന്ന്... എന്നിട്ട് പിന്നെയും നീ അത് ചെയ്തു... ചാർളിയുടെ ഷർട്ടിൽ പിടിച്ച് എണീപ്പിച്ച് കൊണ്ട് സണ്ണി പറഞ്ഞു... കരണമില്ലാത്ത എന്നെ തല്ലരുത് സണ്ണിച്ചാ... സണ്ണിയുടെ കൈ തട്ടി മാറ്റി കൊണ്ട് ചാർളി പറഞ്ഞു.... ചേട്ടായിയുടെ കൈ തട്ടി മാറ്റുന്നോ... ചാർളിക്ക് ഒന്ന് കൊടുത്ത് കൊണ്ട് ഷിനീ അവനോട് ദേഷ്യപ്പെട്ടു.... നിങ്ങൾ എന്തിനാ എന്നോട് ഇങ്ങനെ പെരുമാറുന്നെ... ചാർളി കുഴഞ്ഞ് കൊണ്ട് എല്ലാവരോടും ചോദിച്ചു.... നിന്നോട് പറഞ്ഞതല്ലേ ആരുവിനെ വേദനിപ്പിക്കരുതെന്ന്....

നീ കാരണം ഒരിക്കൽ ഭ്രാന്തശുപത്രി കിടന്നതാ ഞങളുടെ കൊച്ച്... അതിന് ശേഷം അവള് ജയിലിലും കിടന്നു... അതിനും കാരണം നീയല്ലേ... നിനക്കറിയാം ആരാ ഇതിന് പിന്നിലെന്ന്.... പറ... ആരാ ദേവന്റെ കുടുംബത്തിന്റെ ശത്രു... ആരു ആയി എല്ലാവരുടെ മുന്നിലെത്തുന്നത് ആരാ.... തളർന്ന് നിൽക്കുന്ന ചാർളിയെ നോക്കി സണ്ണി ചോദിച്ചു.... എനിക്കറിയില്ല... ഒറ്റവാക്കിൽ ചാർളി മറുപടി പറഞ്ഞു.... നിനക്കറിയാം... നിന്നെ ക്കൊണ്ട് ഞാൻ പറയിപ്പിക്കും.. ചാർളിയെ പിടിച്ച് തല്ലാൻ തുടങ്ങിക്കൊണ്ട് ദേഷ്യത്തോടെ സണ്ണി പറഞ്ഞു..... ഇച്ചായ.....!!!! ചാർളിയെ തല്ലാൻ തുടങ്ങിയ സണ്ണിയെ തടഞ്ഞ് കൊണ്ട് അമല ഉറക്കെ വിളിച്ചു.... അമലയെ അവിടെ കണ്ടാ എല്ലാവരും ഞെട്ടിയിരുന്നു.... അമലയുടെ സൗണ്ട് കേട്ടപ്പോൾ ആരുവും കാരണമറിയാതെ ഒന്ന് പകച്ചു..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story