പ്രണയ പ്രതികാരം: ഭാഗം 38

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

ഇച്ചായ.....!!!! ചാർളിയെ തല്ലാൻ തുടങ്ങിയ സണ്ണിയെ തടഞ്ഞ് കൊണ്ട് അമല ഉറക്കെ വിളിച്ചു.... അമലയെ അവിടെ കണ്ടാ എല്ലാവരും ഞെട്ടിയിരുന്നു.... അമലയുടെ സൗണ്ട് കേട്ടപ്പോൾ ആരുവും കാരണമറിയാതെ ഒന്ന് പകച്ചു.... വെല്ല്യച്ചി എന്താ ഇവിടെ.... ലാലി വേഗം അമലയോട് ചോദിച്ചു.... അവനെ ഒന്നും ചെയ്യരുത് സണ്ണിച്ചാ... സ്വന്തമെന്ന് പറയാൻ ആകെയുണ്ടയിരുന്ന അമ്മ കൂടെ നഷ്ടപ്പെട്ട് തകർന്ന് നിൽകുവാ അവൻ.... ചാർളിയെ നോക്കി വേദനയോടെ അമല പറഞ്ഞു.... ആ സപ്പോർട്ട് ചെയ്യാൻ വന്നല്ലോ ഇവന്റെ കൊച്ചേച്ചി... അമലയെ നോക്കി പുച്ഛത്തോടെ സണ്ണി പറഞ്ഞു.... പിന്നെ ഞാൻ എങ്കിലും ഇവനെ സപ്പോർട്ട് ചെയ്യണ്ടേ.... അമലേ... നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ഇവനെ സപ്പോർട്ട് ചെയ്തു കൊണ്ട് എന്റെ മുന്നിലേക്ക് വരല്ലേയെന്ന്.... ഇവൻ ഇപ്പോ എന്താ ചെയ്തതെന്ന് നിനക്കറിയുമോ...

ചാർളിയെ നോക്കി ദേഷ്യത്തോടെ സണ്ണി അമലയോട് ചോദിച്ചു..... ഇവൻ ഇന്ന് എന്താ ചെയ്തതെന്ന് എനിക്കറിയില്ല ഇച്ചായ.... എന്ത് തന്നെയായാലും ഞാൻ ഇവനെ സപ്പോർട്ട് ചെയ്യില്ല പക്ഷേ എന്റെ മുന്നിൽ നിന്ന് ഇവനെ ഉപദ്രവിക്കരുത്... എനിക്കും നോവും... ആരുമില്ലാതെ അനാഥനായി നിൽക്കുവാ ഇവൻ ഇപ്പോൾ... ചാർളിയെ നോക്കി വേദനയോടെ അമല പറഞ്ഞു.... ലിസിയന്റി.... സംശയത്തോടെ ലാലി ചോദിച്ചു.... മരിച്ചു.... നിലത്തേക്കിരുന്ന് കൊണ്ട് ചാർളി പറഞ്ഞു.... എപ്പോ...??? സംശയത്തോടെ സണ്ണി ചോദിച്ചു..... നമ്മൾ മുബൈ ആയിരുന്നപ്പോഴാ... അന്നത്തെ അവസ്ഥയിൽ എനിക്ക് ആരോടും പറയാൻ പറ്റിയില്ല... തിരികെ വന്ന് ആരു ദേവനെ കണ്ട് സംസാരിച്ച് കഴിഞ്ഞ് , ദേവൻ ഒക്കെയല്ല എന്നാണെങ്കിൽ ഇവന്റെ കാര്യം എല്ലാവരോടും പറയാനിരിക്കുവായിരുന്നു ഞാൻ....

അതിന്റെ ഇടക്ക് ഇങ്ങനെയൊക്കെ നടക്കുമെന്ന് ഞാൻ കരുതിയില്ല ഇച്ചായ... ചാർളിയെ നോക്കി കൊണ്ട് അമല സണ്ണിയോട് പറഞ്ഞു... ആന്റിക്ക് എന്താ പറ്റിയെ.... ലാലി ചോദിച്ചു... നിങ്ങളോട് ചെയ്ത തെറ്റിന്റെ ഫലം... വേദനയോടെ ചാർളി പറഞ്ഞു.... ആ തെറ്റ് തന്നെയല്ലേ നീയും ചെയുന്നത്.... ഷിനി ചോദിച്ചു... നിന്റെ അമ്മ അവരുടെ പക മുഴുവൻ നിന്നിലേക്ക് നിറച്ചിട്ടല്ലേ പോയേകുന്നത്.... അത് കൊണ്ടല്ലേ നി ഇങ്ങനെയൊക്കെ ചെയ്യുന്നത്..... നിങ്ങളെന്താ സണ്ണിച്ചാ എന്നെ മനസിലാകാത്തത്.... ഒരിക്കൽ ഞാൻ അറിയാതെ ഒര് തെറ്റ് ചെയ്തു.... അതിന് എന്നെ ഇങ്ങനെ എപ്പോഴും വേദനിപ്പിക്കല്ലേ.... സങ്കടത്തോടെ ചാർളി പറഞ്ഞു.... ഒരിക്കലാണോ നി തെറ്റ് ചെയ്തത്...???അപ്പോൾ ഇന്ന് ചെയ്തത് തെറ്റല്ലേ.... സംശയത്തോടെ ഷിനി ചോദിച്ചു...""" ഇന്ന് ഞാൻ ചെയ്തത് തെറ്റ് തന്നെയാ... പക്ഷേ അത് അവളെ നേടാൻ വേണ്ടിയാ... എനിക്ക് വേണം ഷിനിച്ചാ അവളെ.. അത്ര ഞാൻ സ്നേഹിക്കുന്നുണ്ട്....

സ്നേഹികുന്നത് കൊണ്ടാണോ നി അവളെ ഇങ്ങനെ ദോഹിക്കുന്നത്... പെട്ടന്ന് ജസ്റ്റി ചോദിച്ചു.... ചെയ്യുന്നത് തെറ്റാണെന്ന് അറിയാം... പക്ഷേ അവളെ നേടാൻ വേറെ വഴി എന്റെ മുന്നിൽ ഇല്ലായിരുന്നു ജസ്റ്റി.... അതിന് ഞങളുടെ ശത്രുക്കൾക്ക് കൂട്ട് നിന്ന് ഞങളുടെ കൊച്ചിനെ നി ജയിലിലാകില്ലേ...!!! അത് നിന്റെ പ്ലാൻ അല്ലേ...!!! കാലിയോടെ സണ്ണി ചോദിച്ചു.... അല്ലാ സണ്ണിച്ചാ... ദേവൻ അവളെ വെറുക്കാൻ വേണ്ടിയാ ഞാൻ എല്ലാത്തിനും കുട്ട് നിന്നത്.... അല്ലാതെ അവൾ ജയിലിലാകുമെന്ന് എനിക്കറിയില്ലായിരുന്നു.... അവളെ ഇറക്കാൻ അന്ന് തന്നെ ഞാൻ കുറെ ശ്രമിച്ചതാ... നിങ്ങൾ അന്ന് അവളെ ഇറക്കാൻ പോയപ്പോൾ ഞാനും ഉണ്ടായിരുന്നു അവിടെ... എന്റെ ഭീഷണിയുടെ കൂടെ പുറത്ത ആരുവിനെ വരുൺ അന്ന് വെറുതെ വിട്ടത്... അവൾക്കെതിരെയുള്ള തെളിവുകൾ ദേവനെ മാത്രം കാണിച്ച് അവളെ പുറത്തിറങ്ങാൻ സഹായിച്ചത്.... സത്യമായും ഇതിന് പിന്നിൽ ആരെന്ന് എനിക്കറിയില്ല.....

കള്ളം പറയുവാ നി... നിനക്ക് എല്ലാമറിയം.... ദേഷ്യത്തോടെ ചാർളിയെ തല്ലാൻ തുടങ്ങിക്കൊണ്ട് സണ്ണി പറഞ്ഞു.... അല്ലാ ഇച്ചായാ.... അവൻ പറയുന്നതൊക്കെ സത്യമാ... അമല സണ്ണിയോട് പറഞ്ഞു..... ഇവനെ വിശ്വസിക്കരുത് വെല്ല്യച്ചി... ജസ്റ്റി അമലയോട് പറഞ്ഞു.. " അമലേ നിനക്കറിയില്ലേ ഇവനെ....??? നി എന്തിനാ ഇവനെ സപ്പോർട്ട് ചെയ്യുന്നത്... ദേഷ്യത്തോടെ സണ്ണി അമലയോട് ചോദിച്ചു.... എനിക്കറിയാം ഇച്ചായാ ഇവനെ , ഇച്ചായനെ ആരുനെ ആദ്യയമായി കണ്ടാ അന്ന് തന്നെയല്ലേ ഞാനും ഇവനെ കാണാൻ തുടങ്ങിയത്.... ആരുനെ രക്ഷിച്ചതിന്റെ പേരിൽ ഇച്ചായനെ പോലെ തന്നെ നന്ദിയോടെ എന്നെ നോക്കിയ ഇവന്റെ മുഖം ഇന്നും എനിക്ക് ഓർമയുണ്ട്... അന്ന് ഇവന്റെ കണ്ണിൽ കണ്ടാ അതേയ് വേദന തന്നെയാ ഇന്നും ഇവനുള്ളത്.... ഇച്ചായന് ഓർമയില്ലേ അന്ന് ഡ്രെസ്സിൽ ചോരയുമായി നിൽക്കുന്ന ആരുനെ കണ്ട് നിങ്ങളെ പോലെ തന്നെ വേദനിച്ച് ദൂരെ മാറി ഇവൻ നിന്നത്...

അന്ന് മുതൽ ഊണും ഉറക്കം ഇല്ലാതെ റൂമിന് പുറത്ത് കവലയിൽ ഇവൻ നിന്നത്.... ആരുവിന്റെ അവസ്ഥക്ക് കാരണം ഇവനാണെന്ന് ഇച്ചായൻ പറഞ്ഞത് കൊണ്ട് ഇവനെ അവഗണിച്ച് തന്നെയല്ലേ ഞാനും നടന്നത്... ഒറ്റപ്പെടുത്താണ്ട പോയി മിണ്ടിക്കൊ എന്ന് പറഞ്ഞ് ഇച്ചായൻ അല്ലേ എന്നെ പറഞ്ഞ് വിട്ടത് മിണ്ടാൻ... ഇച്ചായന്റെ ആവിശ പ്രകാരം ആരുന്റെ മുന്നിലേക്ക് ഇനി വരരുതെന്ന് ഞാനല്ലേ ഇവനോട് പറഞ്ഞത്..... അതേ പോലെ ഇവൻ അനുസരിച്ചില്ലേ.... ആരുനെ വേദനിപ്പിക്കാൻ പിന്നെ ഇവൻ ഹോസ്പിറ്റലെക്ക് വന്നിട്ടുണ്ടോ...??? അത് വരെ വന്നിട്ടില്ല.... അത് കഴിഞ്ഞ് ഇവൻ എന്താ ചെയ്തേ.... ദേഷ്യത്തോടെ സണ്ണി ചോദിച്ചു..... ആരുനോടുള്ള സ്‌നേഹം കൊണ്ട്... അമല പറഞ്ഞു.... സ്‌നേഹം കൊണ്ട് ഇങ്ങനെയാണോ ചെയ്യുന്നത്.... സണ്ണി ചോദിച്ചു.... ആണെന്ന് ഞാൻ പറയുന്നില്ല സണ്ണിച്ചാ.... എനിക്ക് ആരുനെ കാണാതിരിക്കാൻ പറ്റില്ലെന്ന് തോന്നിയത് കൊണ്ടാ ഞാൻ വന്നത്.....

അവൾ എന്നെ അവഗണിക്കുവാ എന്ന് തോന്നിയത് കൊണ്ടാ ഞാൻ വഴക്കിട്ടാത്... പിന്നെ എന്നോടുള്ള ദേഷ്യത്തിന്റെ പുറത്തെങ്കിലും അവൾ കുറച്ച് ധൈര്യത്തോടെ സംസാരിക്കട്ടെയെന്ന് കരുതി.... അത് പക്ഷേ കൂടുതൽ വെറുപ്പിലാവസാനിച്ചു.... തളർച്ചയോടെ ചാർളി പറഞ്ഞൂ..... ഒരേ തവണ ആരുനെ വേദനിപ്പിക്കുമ്പോഴും അതിന്റെ ഇരട്ടി സ്വയം വേദനിച്ച് കൊണ്ട് ഇവൻ എന്റെ അരികിലേക്ക് വന്നിട്ടുണ്ട്... അതിൽ കള്ളമുണ്ടെന്ന് എനിക്ക് ഇന്നേവരെ തോന്നിയിട്ടില്ല..... പിന്നെ ഇവൻ ഇന്ന് എന്ത് തെറ്റാ ചെയ്തതെന്ന് എനിക്കറിയില്ല.... എന്ത് തന്നെയായാലും ഞാൻ ഒരിക്കലും ഇവനെ സപ്പോർട്ട് ചെയ്യില്ല... പക്ഷേ ഇവനെ ഉപദ്രവിക്കരുത് ഇച്ചായാ എനിക്കും ഇവൻ കൂടപ്പിറപ്പ് തന്നെയാ.... ഇവനെ വേദനിപ്പിച്ചാൽ എനിക്കും നോവും... വേദനയോടെ അമല പറഞ്ഞു.... എന്ന് കരുതി ഇവൻ ചെയ്യുന്നതൊക്കെ അംഗീകരിച്ച് കൊടുക്കണോ....? ദേഷ്യത്തോടെ സണ്ണി ചോദിച്ചു... എന്ന് ഞാൻ പറയുന്നില്ല....

ദേവന്റെ കാര്യം എല്ലാവരും പറഞ്ഞിട്ടല്ലേ ഞാൻ ഇവനോട് പറഞ്ഞത്... ആരു ദേവനെ ഇഷ്ടപെടും മുൻപ്, ആരുനെ ഇഷ്ട്ടപെട്ടതാ ഇവൻ... അത് കൊണ്ട് വിട്ട് കൊടുക്കാൻ ഇവൻ തയ്യാറല്ലായിരുന്നു... വാശിയായിരുന്നു ഇവന്.... അതിന് വേണ്ടിയാ ഇവൻ ഓരോന്ന് ചെയുന്നത്... അമല പറഞ്ഞു.... ചാർളിക്ക് അരുനെ ഇഷ്ട്ടാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാ... പക്ഷേ അതൊര് പകയായിട്ടേ എല്ലാവരും കണ്ടിട്ടുള്ളു..... വെല്ല്യച്ചിക്ക് ചാർളിയെ ഇഷ്ടമാണെന്നാ കാര്യം ആരു പെട്ടന്നോർത്തു... അവന് വേണ്ടി പലപ്പോഴും വെല്ല്യച്ചി തന്നോട് സംസാരിച്ചിട്ടുണ്ട്... ഇവന് ആരുനോടുള്ളത് സ്നേഹമല്ല പകയാ അമലേ... നി അത് മനസിലാക്ക്... ചാർളിയെ സപ്പോർട്ട് ചെയ്യുന്ന അമലയോടായി സണ്ണി പറഞ്ഞു..... അല്ലാ....!!!! അവളോടുള്ള സ്‌നേഹം കള്ളമാണെന്ന് പറയല്ലേ സണ്ണിച്ചാ.... എനിക്ക് നോവും.... വേദനയോടെ ചാർളി പറഞ്ഞു....

അവന്റെ ചുവന്ന കണ്ണുകളും... വേദനിക്കുന്ന മുഖവും കണ്ടപ്പോൾ അത് സത്യമാണെന്ന് എല്ലാവർക്കും തോന്നി... അവളെ എനിക്ക് ജീവന സണ്ണിച്ചാ.... അത് നിങ്ങളൊന്ന് മനസിലാക്ക്... അന്ന് പപ്പയുടെ മരണത്തോടെ അമ്മച്ചി എന്നെ കൊണ്ട് ഇങ്ങോട്ടേക്ക് വന്നത് നിങ്ങളോട് പ്രതികാരം ചെയ്യാനാണെന്ന് എനിക്കറിയില്ലായിരുന്നു.... ഇതൊന്നുമറിയാത്തയാ ഞാൻ ആരുനെ ഇഷ്ടപെട്ടത്... അവളുടെ ആദ്യയാകുർബാനയുടെ അന്ന് നിങ്ങളുടെ കൈ പിടിച്ച് പള്ളിയിലേക്ക് കയറിയ അവളെ ഞാൻ ആദ്യയമായി കാണുമ്പോൾ അവൾ എനിക്ക് ഇത്രക്ക് പ്രിയപ്പെട്ടതാകുമെന്ന് ഞാൻ കരുതിയില്ല... ആ രൂപം ഇന്നും എന്റെ മനസിലുണ്ട്.... അന്ന് മുതൽ ഇഷ്ട്ടപെട്ട് തുടങ്ങിയതാ ഞാൻ അവളെ... അവളുടെ കൂടെ തന്നെ നിങ്ങളെ ഞാൻ സ്നേഹിച്ചിരുന്നു.... അവളിലൂടെ കൂടെപിറപ്പുകൾ ഇല്ലാത്ത എനിക്ക് നിങ്ങളെ കൂടെ കിട്ടുമെന്ന് കരുതി... നിങ്ങൾ എല്ലാവരും ഒരുമിച്ച് നടക്കുമ്പോൾ നിങ്ങളുടെ കൂടെ നടക്കാൻ ഞാനും ആഗ്രഹിച്ചിരുന്നു...

അവളെക്കാൾ മുന്നേ നിങ്ങളോട് വന്ന് എന്റെ ഇഷ്ട്ടം പറയണമെന്ന് കരുതിയതാ... പക്ഷേ അപ്പോഴേക്കും അപ്പന്റെ കൊലയാളി അവളാണെന്ന് മമ്മ എന്നോട് പറഞ്ഞിരുന്നു.... എങ്കിലും ഞാനവളെ വെറുത്തിരുന്നില്ല... ജീവനായിരുന്നു അപ്പോഴും അവൾ എനിക്ക്.... അപ്പൻ ഇല്ലാത്ത വേദന അറിയിക്കാതെ എന്നെ വളർത്തിയ മമ്മക്ക് വേണ്ടിയാ എന്റെ ഇഷ്ട്ടം മറന്ന് ഞാൻ അന്ന് അവളെ വേദനിപ്പിച്ചത്... ആശുപത്രിയിൽ കിടന്ന് അവൾ വേദനിച്ചപ്പോൾ വീട്ടിൽ കിടന്ന് ഞാൻ ഉരുകുവായിരുന്നു.... അവൾ ഹോസ്പിറ്റൽ വിടുന്ന അന്ന് വരെ , ഉറക്കമില്ലാതെ ഞാൻ അവിടെ കാവല് നിന്നിട്ടുണ്ട്.... അത് അവളെ നഷ്ടപ്പെടുമോ എന്നാ പേടി കൊണ്ടാ... അവളെ കാണുമ്പോഴൊക്കെ വാശിയോടെ ഞാൻ പറഞ്ഞിട്ടുണ്ട് 'നി ചെയ്ത തെറ്റിന്റെ ശിക്ഷയായി നി എന്റെ റൂമിൽ ഏതുമെന്ന്..' അത് ശിക്ഷയായിട്ടല്ല ഇഷ്ട്ടം കൊണ്ടാ....

പ്രതികാരത്തിന്റെ പുറത്ത് അവളെ നേടനാ ഞാൻ ശ്രമിച്ചത്.... അവൾ ഒര് തെറ്റും ചെയ്തിട്ടില്ലെന്ന് ഞാനറിഞ്ഞത് നിങ്ങൾ അന്ന് വീട്ടിൽ വന്നപ്പോഴേ... അവളെ എന്നിൽ നിന്നകറ്റിയത് മമ്മ ആണെന്ന് പറഞ്ഞ് ഞാനവരെ അന്ന് മുതൽ അവഗണിക്കാൻ തുടങ്ങിയതാ... പിന്നെ എന്റെ സ്‌നേഹം അവർക്ക് കിട്ടിയിട്ടില്ല.... അവസാനം വേദനിച്ച് തന്നെ മമ്മ പോയി.... എനിക്കിനി ആരുമില്ല സണ്ണിച്ചാ.... ഞാൻ തന്നെയാ.... എനിക്ക് അവൾ ഇല്ലാതെ പറ്റില്ല.... അവളെ നേടാൻ വേണ്ടിയാ വരുണിന് ഞാൻ കുട്ട് നിന്നത്... അവന് പിന്നിൽ ആരെന്ന് എനിക്കറിയില്ല , അറിയാൻ ഞാൻ ശ്രമിച്ചിട്ടില്ല... ദേവനെ ആരുവിൽ നിന്നകറ്റണം... അത് മാത്രമേ ഞാൻ വിചാരിച്ചുള്ളൂ... അതിനാ എല്ലാം ചെയ്തത്.... പക്ഷേ കാര്യമില്ല അവൾ ഇപ്പോ എന്നെ കൂടുതൽ വെറുക്കുവാ.... വന്നിരുന്നു നേരെത്തെ അവൾ എന്നെ കാണാൻ...

ഒരിക്കലും എന്നെ സ്‌നേഹിക്കില്ലന്ന് പറഞ്ഞു.... വെറുപ്പാണെന്ന് പറഞ്ഞു എന്നെ.... ഞാനിനി എന്താ സണ്ണിച്ചാ ചെയ്യണ്ടേ... നേടിയെടുത്തിട്ട് സ്നേഹിക്കാമെന്ന് കരുതി തെറ്റ് ചെയ്തു... ഇപ്പോൾ അവൾ എന്നെ കൂടുതൽ വെറുത്തു.... ഇനി ഞാൻ എന്തിനാ ജീവിക്കുന്നെ... നിങ്ങൾ എന്നെ കൊല്ലാൻ വന്നതല്ലേ... കൊന്നോ.... എനിക്ക് ഇനി ജീവിക്കണ്ട... കുപ്പിയിൽ ഉണ്ടായിരുന്ന ബാക്കി മദ്യം കൂടെ വായിലേക്ക് കമത്തിക്കൊണ്ട് ചാർലി പറഞ്ഞു... അവന് പറയാനുള്ളതൊക്കെ കേട്ട് മിണ്ടാതിരിക്കുവായിരുന്നു എല്ലാവരും.. അമലയുടെ കണ്ണുകൾ മാത്രം നിറഞ്ഞിരുന്നു.... അപ്പുറത്ത് ആരുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു.... പെട്ടന്നാണ് ആരു എല്ലാം കേൾക്കുന്നുടെന്ന ഓർമ ലാലിക്ക് വന്നത്.. അവൻ വേഗം കോൾ കട്ട്‌ ചെയ്തു.... കോൾ കട്ടയിട്ടും ഫോൺ കൈയിൽ തന്നെ പിടിച്ച് നില്കുവായിരുന്നു ആരു... താൻ ഒരിക്കലും ചാർളിയെ മനസിലാക്കാൻ ശ്രമിച്ചിട്ടില്ല.. അത് റാമിനോടുള്ള ഇഷ്ട്ടം കൊണ്ടായിരിക്കും..

അവൻ ഇപ്പോ വേദനിക്കുന്നത് താൻ കാരണമാണോ...??? വേദനയോടെ ആരു ചിന്തിച്ചു.... ലാലി ഇവനെ വീട്ടിൽ കൊണ്ട് വിട്ടിട്ട് വാ.. ഇവന് ബോധം വീഴുമ്പോൾ പോയി കാണാം.... പിന്നെയും കുടിച്ചോടിരിക്കുന്ന ചാർളിയെ നോക്കികൊണ്ട് സണ്ണി പറഞ്ഞു..... ശെരി സണ്ണിച്ചാ... കുപ്പി ഇങ്ങ് താടാ... ലാലി ചാർളിയുടെ കൈയിൽ നിന്ന് കുപ്പി വാങ്ങാൻ ശ്രമിച്ചു..... ഇത് ഞാൻ തരില്ല... നിനക്ക് വേണേൽ വേറെ എടുത്തോ... പാതി ബോധത്തിൽ ചാർലി പറഞ്ഞു.... ഓ ഇവനെ... സണ്ണി ഒന്ന് ചാർളിയെയും അമലായെയും നോക്കിയിട്ട് പുറത്തേക്ക് നടന്നു.... ചാർളിയെ ഒന്ന് നോക്കിയ ശേഷം അമലയും പുറത്തേക്ക് നടന്നു.... എന്തേയ് വന്നത്... കൊച്ചനിയൻ അവിടെ തന്നെയാ.... അമലയെ നോക്കി പുച്ഛത്തോടെ സണ്ണി പറഞ്ഞു.... കഷ്ടമുണ്ട് ഇച്ചായ.... നിങ്ങള് അവന്റെ ഭാഗത്ത് നിന്ന് ഒന്ന് ചിന്തിച്ച് നോക്ക്....

സങ്കടത്തോടെ അമല പറഞ്ഞു.... വേണ്ട വർഷങ്ങളായി നീ ചിന്തിക്കുന്നില്ല... അത് മതി.... വാ വന്ന് വണ്ടിയിൽ കയറ്.... സണ്ണി അമലയോട് പറഞ്ഞു..... അമല മറുപടി പറയാതെ അവളുടെ കാറിലേക്ക് നോക്കി..... ഷിനി നീ ആ കാറിൽ പോര്... അമലയുടെ കാറിലേക്ക് നോക്കിക്കൊണ്ട് സണ്ണി ഷിനിയോട് പറഞ്ഞു... ശെരി ചേട്ടായി..... സണ്ണിച്ചാ.. ഞാൻ ലാലിയുടെ കൂടെ അവനെ കൊണ്ട് പോയി വിട്ടിട്ട് വരാം... ജസ്റ്റി സണ്ണിയോട് പറഞ്ഞു... വെല്ല്യച്ചി പോയിട്ട് വരാം... ജസ്റ്റി അമലയോട് യാത്ര പറഞ്ഞു..... ശ്രദ്ധിച്ച് പോയിട്ട് വാ... അമല ജസ്റ്റിയോട് പറഞ്ഞു.. അതേയ് കൊച്ചനിയൻ കൂടെയുള്ളത്... ശ്രദ്ധിച്ച് പോ... ഇല്ലേൽ ഇവൾക്ക് നോവും... അമലയെ ആക്കികൊണ്ട് സണ്ണി പറഞ്ഞു..... ഇച്ചായാ... താക്കീതോടെ അമല സണ്ണിയെ വിളിച്ചു..... ഓ... ഞങ്ങൾ ഇങ്ങോട്ടേക്ക് വന്നിട്ടുണ്ടന്നറിഞ്ഞപ്പോൾ തന്നെ ഓടി വന്നിരിക്കുന്നു...

വീട്ടിൽ ചെല്ലട്ടെ ആൻസിക്ക് കൊടുക്കുന്നുണ്ട്... കാറിലേക്ക് കയറി കൊണ്ട് സണ്ണി പറഞ്ഞു എം.... അതിന് മറുപടി ഒന്നും പറയാതെ അമല സണ്ണിയെ നോക്കി ചെറുതായി ചിരിച്ചു.... എന്തക്കയോ ചിന്തിച്ച് നിൽകുവായിരുന്നു ആരു... പെട്ടന്നാണ് കഴുത്തിനടിയിലേക്ക് മുഖം ചേർത്ത് ആരോ തന്നെ ചേർത്ത് പിടിച്ചപോലെ അവൾക്ക് തോന്നിയത്.... ആരു വേഗം കുതറി മാറാൻ ശ്രമിച്ചു... പക്ഷേ അവളെ അതിന് അനുവദിക്കാതെ ദേവൻ അവളെ ചേർത്ത് പിടിച്ചു.... റം... എന്നെ വിടാൻ... വേദനയോടെ ആരു പറഞ്ഞു.... തെറ്റ് ചെയ്ത് പോയി... എന്നോട് ക്ഷമിക്കാൻ പറ്റുമോ നിനക്ക്..??? വേദനയോടെ ദേവൻ അവളോട്‌ പറഞ്ഞു... ഇല്ല.... വേദനയോടെ കണ്ണുകൾ ഇടുക്കിയടച്ച് ആരു പറഞ്ഞു... കുറച്ച് നേരം ദേവൻ ഒന്നും മിണ്ടിയില്ല... കഴുത്തിനടിയിൽ അവന്റെ കണ്ണുനീർ വിഴുന്നത് ആരു അറിയുന്നുടായിരുന്നു... നിന്നോട് എനിക്ക് ക്ഷമിക്കൻ കഴിയില്ല റം... അതേപോലെ ഇനി സ്നേഹിക്കാനും..

ദേവന്റെ കൈ തട്ടി മാറ്റി പറഞ്ഞിട്ട് ആരു റൂമിൽ നിന്ന് പുറത്തേക്ക് പോയി.... ❤️❤️❤️❤️ അമലേ നി അവനെ സപ്പോർട്ട് ചെയ്ത് സംസാരിക്കല്ലേ.. വീട്ടിൽ എത്തിയിട്ടും ചാർളിയെ സപ്പോർട്ട് ചെയ്യുന്ന അമലയോട് സണ്ണി പറഞ്ഞു..... അവന്റെ വേദന എനിക്ക് കാണാതിരിക്കാൻ പറ്റുന്നില്ല സണ്ണിച്ചാ... പിന്നെ ഞാൻ എന്താ ചെയ്യണ്ടേ..... സ്നേഹത്തിന്റെ പേരിലാണെങ്കിലും അവൻ തെറ്റ് ചെയ്യുന്നില്ലേ.... സണ്ണി അവളോട് ചോദിച്ചു ആ അതെ പക്ഷെ ദേവൻ ഇപ്പോ ആരുനോട് ചെയുന്നതെന്താ... ആരുന് അവനെ ഇഷ്ട്ടമാ എന്നാ പേരിലല്ലേ എല്ലാവരും അത് ക്ഷമിക്കുന്നത്....??? മ്മ്മ്മ് """ എന്തായാലും ഈ പ്രശ്നങ്ങൾ തീരട്ടെ... അതിന് ശേഷം നമുക്ക് വേണ്ടത് ചെയ്യാം....

തൽക്കാലം ഇതൊന്നും ഓർത്ത് നീ ടെൻഷനാകണ്ട.... അമലയോട് പറഞ്ഞിട്ട് സണ്ണി പുറത്തേക്ക് പോയി..... അന്ന് രാത്രി ദേവൻ ആരുനോട് സംസാരിക്കാൻ വന്നെങ്കിലും ആരു ഒഴിഞ്ഞ് മാറി... പിറ്റേതെ ദിവസം അങ്ങനെ തന്നെ പോയി..... രണ്ട് ദിവസം കഴിഞ്ഞപ്പോൾ വരുൺ വീട്ടിലേക്ക് വന്നു... ഓഫീസിലെ എന്തോ കാര്യം സംസാരിക്കാൻ ആണെന്ന് പറഞ്ഞ് ദേവനോട് സംസാരിക്കുവായിരുന്നു അവൻ.. അത് കണ്ട് കൊണ്ടാണ് ആരു ഡ്രസ്സ് എടുത്ത് കുളിക്കാൻ വേണ്ടി പോയത്... ഇടയ്ക്ക് ഒര് കോൾ വന്നപ്പോൾ സംസാരിക്കാൻ വേണ്ടി ദേവൻ പുറത്തേക്ക് പോയി... മാളുവിന്റെ അലറി കരച്ചില് കേട്ടാണ് ദേവൻ ഓടി അടുക്കളയിലേക്ക് വന്നത്..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story