പ്രണയ പ്രതികാരം: ഭാഗം 39

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

മാളുവിന്റെ അലറി കരച്ചില് കേട്ടാണ് ദേവൻ ഓടി അടുക്കളയിലേക്ക് വന്നത്.... മാളുവിന്റെ ഡ്രസ്സിൽ പിടിച്ച തീ അണയ്ക്കാൻ പാട് പെടുകയായിരുന്നു ആരു.... എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് തീയണച്ച് മാളുവിനെ ആരും നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.... എല്ലാവരും നന്നായി ഭയന്ന് പോയിരുന്നു... ആരുവിന്റെ ശരീരത്തിലെ വിറയൽ അപ്പോഴും മാറിയിരുന്നില്ല.... ലളിത ഓടിവന്ന് മാളുവിനെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി... മാളു ഭയന്ന് വിറച്ചിരിക്കുവായിരുന്നു... ദേവൂ ആകെ ഭയന്ന് പോയി..... ഹരി ഓടി വന്ന് മാളുവിനെ നോക്കി... അവൾക് പൊള്ളല് ഒന്നും ഏറ്റിട്ട് ഇല്ലായിരുന്നു.... പക്ഷേ ആരുവിന്റെ കൈയിൽ ചെറുതായി പൊള്ളൽ ഏറ്റിരുന്നു..... ദേവൻ ഓടി വന്നപ്പോൾ മാളു നിലത്ത് കിടക്കുവായിരുന്നു... ആരിൽ തന്നെ ആരുവും ഉണ്ടായിരുന്നു... എന്താ ഹരിയേട്ടാ.. എന്താ മാളുവിന്‌ പറ്റിയെ... പേടിയോടെ അവൻ ചോദിച്ചു..

സ്റ്റവിന്റെ അടുത്ത് കയറിയിരുന്നപ്പോൾ അതിൽ നിന്ന് തീ പിടിച്ചതായിരിക്കും... സംഭവമാറിയാതെ ഹരി പറഞ്ഞു... അല്ലാ ദേവാ , ഇവൾ ചെയ്തതാ... പെട്ടെന്നാണ് വരുൺ ആരുവിന് നേരെ പൊട്ടിത്തെറിച്ചത്.... ഇത്രയൊക്കെ ചെയ്തിട്ടും നിനക്ക് മതിയായില്ലേ അലീന..... ഇനി ഇവളെ കൂടി ഇല്ലാതാക്കിയാൽ നിനക്ക് സമാധാനമാകുമോ ....? കാര്യമറിയാതെ വരുണിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുവായിരുന്നു ആരു.. ദേവൻ സംശയത്തോടെ ആരുവിനെ ഒന്ന് നോക്കി.... ദേവ ഇവളാണ് ഇത് ചെയ്തത്... ഞങൾ എല്ലാവരും ഓടി വരുമ്പോൾ മാളുവും ഇവളും മാത്രമേ ഇവിടെയുണ്ടയിരുന്നുള്ളു.. എനിക്ക് ഉറപ്പാ ഇവളാ മാളുവിനെ കൊല്ലാൻ നോക്കിയത്... വരുൺ ആരുവിന് നേരെ സൗണ്ട് ഉയർത്തി.... വരുൺ നീ വെറുതെ ഇല്ലാത്തത് പറയരുത്... ഹരി വേഗം പറഞ്ഞു....

ഹരിയേട്ടാ ചിലപ്പോൾ വരുൺ പറയുന്നത് ശരിയായിരിക്കും... ഇടക്ക് കയറി ദേവനും പറഞ്ഞു.... ഞാൻ ഒര് തെറ്റും ചെയ്തിട്ടില്ല റം... കരഞ്ഞ് കൊണ്ട് ആരു പറഞ്ഞു "" നീ എപ്പോഴും ഇത് തന്നെയാല്ലെ പറയുന്നത്... ദേവൻ ചോദിച്ചു പിന്നെ ഞാൻ എന്താ പറയേണ്ടത് , ചെയ്യാത്ത തെറ്റ് ഞാൻ ഏറ്റെടുക്കണോ...? റം എപ്പോഴെങ്കിലും എനിക്ക് പറയാനുള്ളത് കേട്ടിട്ടുണ്ടോ.. ഒരിക്കലെങ്കിലും സത്യം എന്താണെന്ന് അന്വേഷിച്ചിട്ടുണ്ടോ.....? ഒരിക്കലും അന്വേഷിച്ചിട്ടില്ല... മറ്റുള്ളവർ പറയുന്നത് കേട്ട് എന്നെ ശിക്ഷിക്കാൻ മാത്രമേ റാമിന് കഴിയൂ... മനസ്സിലെ സങ്കടം വാക്കുകളായി പറഞ്ഞിട്ട് ആരു കരഞ്ഞ് കൊണ്ട് റൂമിലേക്ക് പോയി..... ദേവൂ, നി മാളുവിനെ റൂമിൽ കൊണ്ട് പോയി കിടത്ത്... ഹരി ദേവൂനോട് പറഞ്ഞു.... ദേവൂ വേഗം മാളുവിനെ താങ്ങിപ്പിടിച്ച് റൂമിലേക്ക് കൊണ്ട് പോയി....

തന്റെ രണ്ടാമത്തെ പ്ലാനിംങും വിജയിച്ച സ്ഥിതിക്ക് വരുൺ ഉള്ളറിഞ്ഞ് സന്തോഷിച്ചു.... അത് ദേവന് മനസ്സിലായി.. നീ പൊയ്ക്കോ വരുൺ... ഞാൻ നിന്നെ വിളിക്കാം.. ദേവൻ വരുണിനെ വേഗം പറഞ്ഞ് വിട്ടു.... ദേവൻ നോക്കുമ്പോൾ , തന്നെ ദേഷ്യത്തോടെ നോക്കുന്ന ഹരിയെയാണ് കണ്ടത്.... ദേവ , നിനക്ക് കുറച്ച് വിവരമുണ്ടെന്ന ഞാൻ കരുതിയെ.. പക്ഷേ ഇല്ലന്ന് ഇപ്പോൾ മനസ്സിലായി... മാളുവിന്റെ കരച്ചിൽ കേട്ടണ് നനഞ്ഞ ഡ്രെസ്സാലെ ആരു ഓടി വന്നത്... അത് അവളെ കണ്ടാൽ തന്നെ ആർക്കും മനസ്സിലാവും... എന്നിട്ടും അത് നിനക്ക് മനസിലായില്ല... പുച്ഛത്തോടെ ഹരി പറഞ്ഞു "" പലതും എനിക്ക് മനസ്സിലായി കൊണ്ടിരിക്കുകയാണ് ഹരിയേട്ടാ... സങ്കടത്തോടെ പറഞ്ഞിട്ട് ദേവൻ റൂമിലേക്ക് പോയി.... ആരുനോട് സംസാരിക്കാൻ ദേവൻ ശ്രമിച്ചെങ്കിലും അവൾ ഒഴിഞ്ഞ് മാറി....

വൈകുന്നേരമായപ്പോൾ വിജയനും വരുണും ശരധയും കൂടി വന്നു.... അവരുടെ ആവശ്യം മാളുവിന്റെയും വരുണിന്റെ കല്യാണം ഉടനെ നടത്തണമെന്നായിരുന്നു.... ദേവൻ അത് തടയാൻ നോക്കിയെങ്കിലും അവർ അതിൽ ഉറച്ച് തന്നെ നിന്നു... ഇനിയും മാളുവിനെ ഇവിടെ നിർത്തിയാൽ അലീന അവളെ കൊല്ലുമെന്ന് പേടിയുടെന്ന് വരുൺ കരയും പോലെ പറഞ്ഞു.... ഇപ്പോൾ അവരെ പിണക്കുന്നത് ശരിയല്ലന്ന് തോന്നിയത് കൊണ്ട് ദേവൻ കല്യാണത്തിന് സമ്മതിച്ചു... കാരണം താൻ സമ്മതിച്ചാലും ആരു അത് തടയുമെന്ന് ദേവന് ഉറപ്പായിരുന്നു..." അതെ പോലെ തന്നെ നടന്നു.... ഇത് നടക്കില്ല റം... ഞാൻ സമ്മതിക്കില്ല അങ്ങോട്ടേക്ക് വന്ന് കൊണ്ട് ആരു പറഞ്ഞു..... അത് പറയാൻ നിയാരാ... ദേഷ്യത്തോടെ വരുൺ ആരുനോട് ചോദിച്ചു....

ഞാനാരാണെന്ന് നിനക്ക് ഉടനെ കാണിച്ച് തരാം.... നി കൂടുതൽ ഒന്നും കാണിക്കാൻ നിൽക്കണ്ട... നിന്റെ സമ്മതം വേണ്ട ഈ കല്യാണം നടത്താൻ... ഇത് നടത്തണമെന്ന് ഞാൻ തീരുമാനിച്ചാൽ നടത്തിയിരിക്കും... ദേവൻ ഉറപ്പിച്ച് പറഞ്ഞു... എന്നാൽ അത് എനിക്ക് ഒന്ന് കാണണമല്ലോ ...? ദേവനെ വെല്ല് വിളിച്ചിട്ട് ആരു അകത്തേക്ക് കയറിപ്പോയി... മറ്റന്നാൾ തന്നെ കല്യാണം നടത്താമെന്ന് പറഞ്ഞ് വിജയനും വരുണും പോയി... പിറ്റേ ദിവസം ദേവൻ ഓഫീസിൽ പോകാൻ നേരത്ത് ആരുവിനെ വിളിച്ചു... കുറച്ച് കഴിഞ്ഞ് വന്നോളാമെന്ന് പറഞ്ഞ് ആരു ഒഴിഞ്ഞ് മാറി... കുറച്ച് കഴിഞ്ഞ് ആരു ഹരിയുടെ കാറിൽ വേറെയാറും മാളുവിനെ കൊണ്ട് പുറത്തേക്ക് പോയി... പാതിവഴിയിൽ അവരെ കാത്ത് ജസ്റ്റി നിൽക്കുന്നുണ്ടായിരുന്നു.... ജസ്റ്റിയെ കണ്ട ഉടനെ മാളു പോയി കെട്ടി പിടിച്ചു.... മാളുസെ... ഇന്നലെ ഒരുപാട് പേടിച്ച് പോയോ.... ജസ്റ്റി മാളുവിനെ ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു... ആം പേടിച്ച് പോയി ഞാൻ... എന്നോട് ദേവൂ പറഞ്ഞിട്ടുണ്ടല്ലോ എനിക്ക് എന്തേലും പറ്റിയാൽ കുഞ്ഞാവക്കും പറ്റുമെന്ന്....

അത് കൊണ്ടാ ഞാൻ പേടിച്ചേ... കുഞ്ഞാവക്ക് എന്തേലും പറ്റിയാൽ ഇച്ചായനും സങ്കടമാവില്ലേ... സങ്കടത്തോടെ മാളു പറഞ്ഞു.... സാരല്ലട്ടോ.... ഇനി ഒന്നും പറ്റാതെ ഞാൻ നോക്കിക്കോളാം... മാളുവിനെ ചേർത്ത് പിടിച്ച് ജസ്റ്റി പറഞ്ഞു... ആരുസിന്റെ കൈ പൊള്ളിയല്ലോ.... സങ്കടത്തോടെ ആരുനെ നോക്കി മാളു പറഞ്ഞു..... അപ്പോഴാണ് ജസ്റ്റി ആരുനെ നോക്കിയത്.... ആരു.... നിനക്ക് പൊള്ളിയോ... എന്നിട്ട് എന്താ നി പറയാതെ... വെപ്രാളത്തോടെ ജസ്റ്റി മാളുവിനോട് ചോദിച്ചു.... അത് സാരല്ല ജസ്റ്റിച്ചാ... ഹരിയേട്ടൻ മരുന്ന് വെച്ച് തന്നാരുന്നു... മുറിവ് വലിയ കാര്യമാക്കാതെ ആരു പറഞ്ഞു.... ആരു... നി കൂടെ വാ വീട്ടിലേക്ക്... നിന്നെ ഇനി അങ്ങോട്ടേക്ക് വിടാൻ എനിക്ക് പേടിയാ... മാളു എന്റെ കൂടെയാണെന്ന് ദേവനറിയുബോൾ എല്ലാ ദേഷ്യവും അവൻ നിന്നോട് തിർക്കും....

പേടിയോടെ ജസ്റ്റി പറഞ്ഞു.... അത് സാരല്ല ജസ്റ്റിച്ചാ... ഇനി കുറച്ച് നാല് കൂടെ... ഇന്ന് ഞാൻ പോയില്ലങ്കിൽ അത് വലിയ പ്രശ്നമാകു.... ശ്രദ്ധിക്കണം.... എന്തേലുമുണ്ടെൽ വിളിക്കണം... ആരുവിനെ ചേർത്ത് പിടിച്ച് കൊണ്ട് ദേവൻ പറഞ്ഞു.... ഞാൻ വിളിക്കാം... മാളു... ഞാൻ പോകുവാ... അവിടെ മാളൂന് കളിക്കാൻ ഒരുപാട് ആളുകൾ ഉണ്ടകുട്ടോ.... ജസ്റ്റിയോടും മാളുനോടും യാത്ര പറഞ്ഞ് ആരും ഓഫീസിലേക്ക് പോയി..... ഇതെല്ലാം കണ്ട് കൊണ്ട് കുറച്ച് മാറി സ്വന്തം കാറിൽ ദേവൻ ഇരിക്കുന്നുണ്ടായിരുന്നു.. മാളു ഇപ്പോൾ ഏറ്റവും സുരക്ഷിതമായ കൈയിലാണ് ഉള്ളതന്ന് ദേവന് തോന്നി.... ആരു വേഗം തന്നെ കാറിൽ കയറി ഹരിയുടെ ഹോസ്പിറ്റലിലേക്ക് പോയി കാർ , പാർക്കിൽ ഇട്ട് സെക്യൂരിറ്റിയെ എല്പിച്ച് ഒര് ഓട്ടോ വിളിച്ച് ഓഫീസിലേക്ക് പോയി.... ഓഫീസിൽ എത്തിയാ ക്യമ്പിലേക്ക് കയറി...

അകത്ത് ദേവനും റോഷനും അഞ്ജു ഇരിക്കുന്നുണ്ടായിരുന്നു.... ആരുവിനെ കണ്ടപ്പോൾ അഞ്ജു എന്തായെന്ന് കണ്ണ് കൊണ്ട് ചോദിച്ചു... എല്ലാം ഒക്കെയായാണ് അവൾ കണ്ണ് കൊണ്ട് തന്നെ മറുപടി കൊടുത്തു... മാളുവിനെ കാണുന്നില്ലന്ന് ദേവൂ വിളിച്ച് പറഞ്ഞപ്പോൾ ഒന്നുമറിയാത്തപോലെ ദേവൻ അഭിനയിച്ചു.... മാളു തന്റെ കൂടെയുണ്ടെന്ന് ജസ്റ്റി തന്നെ ദേവനെ വിളിച്ച് പറഞ്ഞു... വരുണിന്റെ അടുത്തിരിക്കുമ്പോഴായിരുന്നു ദേവന് ജസ്റ്റിയുടെ കോൾ വന്നത്... അത്bകൊണ്ട് അവൻ വരുൺ കേൾക്കെ ജസ്റ്റിയോട് നന്നായി പ്രതികാരിച്ചു.... വരുണിനാണേൽ അത് വലിയൊര് ഷോക്കായിരുന്നു... അത് അവൻ അപ്പോൾ തന്നെ ആരുനോട് തീർത്ത് കലിതുള്ളി പുറത്തേക്ക് പോയി... പക്ഷേ ആരുവിന് അതിനേക്കാൾ ഷോക്കയത് ദേവൻ മിണ്ടാതിരിക്കുന്നത് കണ്ടിട്ടായിരുന്നു.... വീട്ടിലെത്തിയപ്പോൾ അമ്മയും ദേവും കരയുന്നതായിരുന്നു ദേവൻ കണ്ടത്.... മാളു ഇപ്പോ ഏറ്റവും സുരക്ഷിതമായ കൈയിലാണ് ഉള്ളതന്ന് ദേവൻ അവരോട് പറഞ്ഞു... ആ ഉത്തരം ഹരിക്കും ഒരത്ഭുമായിരുന്നു.... ❤️❤️❤️❤️❤️❤️

ജസ്റ്റിയുടെ കൂടെ കാറിൽ ഇരിക്കുമ്പോൾ മാളു നല്ല സന്തോഷത്തിലായിരുന്നു... വീട്ടിൽ എത്തുമ്പോൾ മാളുവിന് ഇടാൻ ഡ്രസ്സ് ഒന്നുമില്ലാത്തതിനാൽ ഒര് ഷോപ്പിൽ കയറി മാളുവിന് ആവശ്യമുള്ള കുറച്ച് ഡ്രസ്സ് എടുത്തു ജസ്റ്റി... അവൾക്ക് കഴിക്കാൻ ഇഷ്ട്ടപെട്ടതൊക്കെ മേടിച്ച് കൊടുക്കാനും ജസ്റ്റി മറന്നില്ല... ഒരേ സ്ഥലത്തും മാളുവിനെ ചേർത്ത് പിടിച്ച് സുരക്ഷിതമായിട്ടായിരുന്നു ജസ്റ്റി അവളെ കൊണ്ട് നടന്നത്.... ഇച്ചായ ഇതാരുടെ വീടാ... വീടിന് മുമ്പിൽ വണ്ടി നിർത്തിയപ്പോൾ മാളു ജസ്റ്റിയോട് ചോദിച്ചു... ഇനി കുറച്ച് ദിവസം മാളു ഇവിടെ എന്റെ കുടെയാ നിക്കാൻ പോകുന്നത്... കാറിൽ നിന്ന് പതിയെ മാളുവിനെ ഇറക്കി കൊണ്ട് ജസ്റ്റി പറഞ്ഞു.... മാളു സംശയത്തോടെ പുറത്ത് നിന്ന് വീട് മൊത്തം നോക്കുന്നുണ്ടായിരുന്നു.... വാ പാതിയെ.. മാളുവിനെ ശ്രദ്ധിച്ച് വീട്ടിലേക്ക് കയറ്റി.....

അകത്ത് കയറിയാ പരിചയമില്ലാത്തവരെ ചെറുതായി പേടിച്ച് ജസ്റ്റിയുടെ കൈയിൽ അമർത്തിപ്പിടിച്ചു... എല്ലാവരും സന്തോഷത്തോടെ തന്നെയാണ് മാളുവിനെ സ്വീകരിച്ചത്... ആഹാ... ഇതാരാ ഈ വന്നിരിക്കുന്നെ.. അമല വേഗം വന്ന് മാളുവിന്റെ കവിളിൽ പിടിച്ച് ചോദിച്ചു... മാളു പേടിച്ച് ജസ്റ്റിയെ നോക്കി.... പേടിക്കണ്ട... നമ്മുടെ വെല്ല്യച്ചിയാ.. ജസ്റ്റി മാളുനോട് പറഞ്ഞു... മാളു ചെറിയ ചിരിയോടെ അമലയെ നോക്കി... മാളു... ചിരിയോടെ അങ്ങോട്ടേക്ക് വന്നു... ചെറുതായി വീർത്ത വയറ് അവളുടെ വയറ് കണ്ടപ്പോൾ മാളു വേഗം ആൻസിയുടെ വയറ്റിൽ കൈയിൽ വെച്ച് നോക്കി... ഇവിടെയും കുഞ്ഞാവ ഉണ്ടോ.... സംശയത്തോടെ അവൾ ചോദിച്ചു.... ഉണ്ടല്ലോ.... ചിരിയോടെ ആൻസി പറഞ്ഞു.... ആദ്യം ഒന്ന് പേടിച്ച് നിന്നെങ്കിലും മാളു എല്ലാവരോടും വേഗം മിണ്ടാൻ തുടങ്ങി....

ലാലി ഓരോ കോമഡി പറഞ്ഞ് മാളുവിനെ ചിരിപ്പിച്ചു... അമലയും ആൻസിയും മാളുവിന് അനിയത്തിയായി തന്നെ കണ്ടു.... ആലിസ് മാളുവിന് അമ്മയുടെ സ്‌നേഹം പകർന്ന് നൽകി... സണ്ണികും ഷിനിക്കും ആരുവിനെ പോലെ തന്നെയായിരുന്നു മാളും.... ❤️❤️❤️❤️❤️ പിറ്റേന്ന് വൈകുന്നേരം എന്തോ ആലോചിച്ച് ബാൽകാണിയിൽ ഇരിക്കുവായിരുന്നു ദേവൻ.... റം..... പുറകിൽ നിന്ന് ആരുവിന്റെ വിളിച്ചു കേട്ടാണ് ദേവൻ തിരിഞ്ഞ് നോക്കിയത്.... റം... മാളുവിനോട് സംസാരിക്കാണോ..?? കൈയിൽ ഫോണും പിടിച്ച് കൊണ്ട് ആരു ദേവനോട് ചോദിച്ചു..... ദേവൻ എന്ത് മറുപടി പറയുമെന്നറിയായതെ ആരുവിനെ നോക്കി.... വീഡിയോ കാൾ ആണ്.... അവളോട്‌ ദേഷ്യപ്പെടരുത്... മിണ്ടാതിരിക്കുന്ന ദേവന്റെ മുന്നിലേക്ക് ഫോൺ നീട്ടികൊണ്ട് ആരു പറഞ്ഞു.... ഒന്നാലോചിച്ച ശേഷം ദേവൻ ഫോൺ വാങ്ങി... ജസ്റ്റിക്ക് അടുത്തായി ഇരിക്കുവായിരുന്നു മാളു , മുഖത്ത് നാല്ല സന്തോഷമുണ്ട്...

ആദ്യയം സംസാരിക്കാതെ മടിച്ച് നിന്നെങ്കിലും ജസ്റ്റി ഓരോന്ന് പറഞ്ഞ് കൊടുക്കുന്നതിനനുസരിച്ച് മാളു സംസാരിച്ചു... കുറച്ച് ദിവസം കഴിഞ്ഞ് ഞാൻ അങ്ങോട്ടേക്ക് വരാമേ... മാളു പറഞ്ഞു... ചേട്ടൻ കൂട്ടാൻ വരാട്ടോ.... സ്നേഹത്തോടെ മാളുവിനോട് പറഞ്ഞ ശേഷം ദേവാൻ ഫോൺ അരുവിനെ ഏല്പിച്ചു.... ആരു ആ ഫോൺ കൊണ്ട് അടുക്കളയിലേക്ക് പോകുന്നത് ദേവൻ കണ്ടിരുന്നു.... കുറച്ച് കഴിഞ്ഞപ്പോൾ ദേവൂ ദേവന്റെ അടുത്തേക്ക് വന്നു.... ദേവാ.. നമ്മുടെ മാളു അവിടെ നല്ല സന്തോഷത്തിലാണല്ലേ.... മ്മ്മ്മ് " അവരെല്ലാവരും നന്നായി മാളൂനെ നോക്കുന്നുണ്ടെന്ന് തോന്നുന്നു... ദൂരേക്ക് നോക്കികൊണ്ട് ദേവൻ പറഞ്ഞു.... മ്മ്മ് " ദേവാ നമ്മുക്ക് തെറ്റ് പറ്റിയോ...???

ദേവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ദേവൂ ചോദിച്ചു... അറിയില്ല ദേവൂ , ഇനി അഥവാ തെറ്റ് പറ്റിയാൽ ഒരിക്കലും തിരുത്താൻ പറ്റാത്ത നന്നായിരിക്കും... കണ്ണടച്ച് ചാരി കിടന്ന് കൊണ്ട് ദേവൻ പറഞ്ഞു.... നമ്മൾ കേട്ടറിഞ്ഞ അലീനയും... ഇവിടെ നമ്മുടെ മുന്നിലുള്ള അലീനയും രണ്ടും രണ്ടാണ്... ഏതാണ് സത്യം എന്നറിയില്ല... അലീന തെറ്റ് കാര്യല്ലങ്കിൽ നമ്മൾ അവളോട് കാണിച്ചത് വലിയ ക്രൂരതയായി പോകും.... സങ്കടത്തോടെ പറഞ്ഞിട്ട് ദേവൂ എണീച്ച് പോയി..... അവൾ തെറ്റ് കാര്യല്ലന്ന് ഏകദേശം മനസിലായി ദേവൂ... ദേവൂ പോയി കഴിഞ്ഞ് ദേവൻ മനസ്സിൽ പറഞ്ഞു.... പിറ്റേ ദിവസം ഓഫീസിൽ പോകാൻ നേരം ആരു ദേവനോട് ഒന്നും മിണ്ടിയില്ല.... അല്ലങ്കിലും കുറച്ച് ദിവസമായി ആരു ദേവനിൽ നിന്ന് അകലാൻ ശ്രമികുവായിരുന്നു.... ഈ പ്രശ്നങ്ങൾ ഒക്കെ തീർത്ത് എത്രയും പെട്ടന്ന് അവിടുന്ന് തിരികെ പോയാൽ മതി എന്നായിരുന്നു അവളുടെ മനസ്സിൽ... പക്ഷേ എത്ര ശ്രമിച്ചിട്ടും അവൾക്ക് അതിനുള്ള വഴി കിട്ടിയില്ല.. ചാർളിയിലൂടെ അന്വേഷികാൻ ശ്രമിച്ചെങ്കിലും അവന് ഒന്നും അറിയില്ലെന്ന് അമല പറഞ്ഞു...

അവൾ പറഞ്ഞത് കൊണ്ട് പിന്നെയാരും ചാർളിക്ക് പുറകെ പോയില്ല..... പോകാം... ഓഫീസ് ടൈം കഴിഞ്ഞപ്പോൾ ദേവൻ ആരുനോട് പറഞ്ഞു.... റം പോയിക്കോളും... എനിക്ക് അഞ്ജുവിന്റെ കൂടെ ഒന്ന് പുറത്ത് പോകണം... ആരു ദേവനോട് പറഞ്ഞു... പോയിട്ട് വാ... ഞാൻ വെയിറ്റ് ചെയ്തോളമെന്ന് ദേവന് പറയണമെന്നുണ്ടയിരുന്നു , പക്ഷേ ആരു ദേവൻ പറയുന്നതൊന്നും കേൾക്കാൻ നിൽകാതെ വേഗം അവിടുന്ന് എണീച്ച് പോയി... ദേവൻ സർ പൊയ്ക്കോളൂ , അവളെ ഞാൻ കൊണ്ട് വിട്ടോളം... പേടിക്കണ്ട സത്യം തെളിയുന്ന വരെ അവൾ അവിടെ കാണും , എവിടെ പോകില്ല... ദേവനെ നോക്കി അഞ്ജു പറഞ്ഞു.... പിന്നെ കൂടുതൽ ഒന്നും പറയാൻ നിൽകാതെ ദേവൻ അവിടുന്ന് ഇറങ്ങി..... വീട്ടിലെത്തോയപ്പോഴേ ദേവൻ കണ്ടിരുന്നു മുറ്റത്ത് കിടക്കുന്ന പരിചയമില്ലാത്ത ഒര് വണ്ടി..... ആരായിരിക്കും....??? ഇനി ആരുവിന്റെ അച്ചായന്മാർ ആരേലുമായിരിക്കുമോ..?? അതോ അന്ന് വന്ന പോലെ അവളെ തിരക്കി ആരേലുമായിരിക്കുമോ... അകത്തേക്ക് കയറി കൊണ്ട് ദേവൻ ഓർത്തു...

അകത്ത് ഇരികുന്ന ചെറുപ്പക്കാരനെ കണ്ടപ്പോൾ ദേവന് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി.... "" എബി "" ദേവൻ ഓടിച്ചെന്ന് എബിയെ കെട്ടിപ്പിടിച്ച് സന്തോഷമറിയിച്ചു..... എന്റെ ദേവാ നീ ഇതെവിടെ... മുംബൈ നിന്ന് തിരിച്ച് വന്ന ശേഷം ഒര് തവണയാല്ലാതെ നീ എന്നെ വിളിച്ചിട്ടുണ്ടോ.... ഒര് അത്യാവിശത്തിന് വിളിച്ചാൽ പോലും കോൾ എടുക്കില്ല... എന്റെ കല്യാണം പോലും നിയറിഞ്ഞില്ലല്ലോ.... എബി അവന്റെ സങ്കടമറിയിച്ചു.... പോടാ... ഞാനിവിടെ വന്നിട്ട് നിന്നെ എത്ര തവണ വിളിച്ചു , നീ എന്താ ഫോൺ എടുക്കാത്തത്.... ദേവൻ വേഗം തിരിച്ച് ചോദിച്ചു..... ഞാൻ കുറച്ച് പ്രശ്നത്തിൽ പെട്ടു കിടക്കുവായിരുന്നുടാ... അതാ ഫോൺ എടുക്കാത്തത്.... എബി പറഞ്ഞു...." ഇവിടെ അത് തന്നെയായിരുന്നു അവസ്ഥ... വന്നപ്പോൾ നീ അറിഞ്ഞ് കാണുമല്ലോ... അച്ഛൻ... വിഷ്ണു... ഇവിടെയരും അതിൽ നിന്ന് റിക്കവർ ആയിട്ടില്ല.... അതിന്റെ ഇടയിൽ ആരെ പറ്റിയും ചിന്തിക്കാൻ എനിക്ക് കഴിഞ്ഞില്ല.... എല്ലാം കഴിയുബോൾ നിന്നെ ഒന്ന് വിളിക്കണമെന്ന് കരുതിയതാ പക്ഷേ നടന്നില്ല.... സങ്കടത്തോടെ ദേവൻ പറഞ്ഞു... മ്മ്മ് " ദേവൂ പറഞ്ഞു ഇവിടെത്തെ കാര്യമൊക്കെ.... ആ പിന്നെ ഹരിയേട്ടനെ കണ്ടില്ലല്ലോ...

ഹരിയേട്ടൻ വരാനാകുന്നാതെയുള്ളു... നിന്നെ കാണുമ്പോൾ ശരികും ഞെട്ടും.... സന്തോഷത്തോടെ എബി പറഞ്ഞു... പിന്നല്ല.... കുറച്ച് ഡേയ്‌സ് ഞാനിവിടെ കാണും... അടിച്ച് പൊളിച്ചിട്ടേ പോകുന്നുള്ളൂ.... എബി പറഞ്ഞു.... ആ നീ വിശേഷം പറ... നിന്റെ പ്രശ്നങൾ ഒക്കെ തീർന്നോ.... എന്തോ കാര്യമായി ഉണ്ടെന്ന് അവിടെ വന്നപ്പോൾ എനിക്ക് തോന്നിയിരുന്നു , പക്ഷേ നീ ഒന്നും പറയാത്തത് കൊണ്ട , പിന്നെ ഞാൻ അതിനെ പറ്റി ചോദിക്കാത്തത്.... ദേവൻ പറഞ്ഞു പ്രശ്ങ്ങൾ ഒക്കെ അവസാനിച്ചു... ആ പ്രശ്നത്തിന് കാരണകാരിയായവളെ കൂടെ കുട്ടുകയും ചെയ്തു... ചിരിയോടെ എബി പറഞ്ഞു..... ആഹാ... നിന്റെ കല്യാണം കഴിഞ്ഞോ...?? അത്ഭുതത്തോടെ ദേവൻ ചോദിച്ചു.... ആടാ... അത് പറയാനാ ഞാൻ നിന്നെ വിളിച്ചത്... പെട്ടന്നായിരുന്നോ..... അല്ലടാ... ഞാൻ മുംബൈയിൽ എത്തിയ കാലം മുതൽ എന്റെ മനസ്സിൽ ഒരു പെൺകുട്ടിയുണ്ടായിരുന്നു ,

പപ്പക്ക് ഇവിടെയല്ലേ ഇഷ്ട്ടം അത് കൊണ്ട് താല്പര്യമില്ലായിരുന്നു... പിന്നെ ഒര് വിധം സമ്മതിപ്പിച്ച് അവിടെ പോയി കല്യാണം ഉറപ്പിച്ചു.. പക്ഷേ പിന്നീടാണ് ആ കുട്ടിക്ക് ചില പ്രശ്നങ്ങളൊക്കെ ഉണ്ടായത്... അവളൊര് കൊച്ചിനെ രക്ഷിക്കാൻ നോക്കിയതാ അതിൽ അവൾ പെട്ട് പോയി , അതോട് കൂടി പപ്പാ കാല് മാറി... പപ്പയെ വെറുപ്പിച്ച് എനിക്കൊന്നും ചെയ്യാൻ പറ്റില്ലായിരുന്നു.. പക്ഷേ ഇപ്പോൾ എല്ലാം ശരിയായി ഞങ്ങളുടെ കല്യാണം കഴിഞ്ഞു... എബി പറഞ്ഞു """ എന്നിട്ട് എവിടെ നിന്റെ വൈഫ്‌...??? അവൾ അടുക്കളയിൽ അമ്മയുടെയും ദേവൂന്റെ കൂടെയുണ്ട്.. എബി പറഞ്ഞു.... ആരു നമ്മുക്ക് നേരെ വീട്ടിലേക്ക് വിട്ടാലോ..?? ദേവന്റെ വീടിന് മുന്നിൽ വണ്ടി നിർത്തികൊണ്ട് അഞ്ജു ആരുവിനോട് ചോദിച്ചു.... ശെരിയാ , എനിക്കും ആഗ്രഹമുണ്ട്.. പക്ഷേ ദേവാ നാരായണൻ വന്ന് എന്റെ കഴുത്തിന് പിടിക്കും... ചിരിയോടെ ആരു പറഞ്ഞു.... ശേ.... ഞാനും ഇന്ന് അവിടെ ഉണ്ടായിരുന്നു , നമ്മുക്ക് അടിച്ച് പൊളിക്കയിരുന്നു.... സങ്കടത്തോടെ അഞ്ജു പറഞ്ഞു...

. ഈ കേസും വഴക്കും ഒക്കെ കഴിയട്ടെ , നമ്മുക്ക് അടിച്ച് പൊളിക്കാം... ആരു പറഞ്ഞു.... ശെരി, എന്നാൽ നീ പോയിക്കോ.... ചിരിയോടെ ആരുനോട്‌ പറഞ്ഞിട്ട് അഞ്ജു പോയി... മുറ്റത്ത് കയറിയപ്പോൾ തന്നെ പരിജയമില്ലത്താ കാർ കണ്ട് ആരു ഒന്ന് നോക്കി.... വേണി ആയിരിക്കും.... മനസ്സിൽ പറഞ്ഞ് കൊണ്ട് ആരു അകത്തേക്ക് കയറി.... പെട്ടന്ന് ആരുവിനെ കണ്ടാ എബി ഒരത്ഭുതത്തോടെ ആരുവിനെ നോക്കി... പിന്നെ സംശയത്തോടെ ദേവനെ... ടാ... ഇത് അവളല്ലേ... അന്ന് സൂരജായി പ്രശ്നമുണ്ടയാ... എബി സംശയത്തോടെ ദേവനോട് ചോദിച്ചു..... മ്മ്മ്മ് "" ദേവൻ ഒന്ന് മുളി.... അല്ലാ ഇവൾ എന്താ ഇവിടെ....??? നേറ്റി ചുളിച്ച് കൊണ്ട് എബി ചോദിച്ചു.... അതിന് ദേവൻ മറുപടിയൊന്നും പറഞ്ഞില്ല.... അകത്തേക്ക് കയറാതെ ആരു വാതിൽ തന്നെ നിൽകുവായിരുന്നുമു.... റാമിന്റെ മുന്നിൽ മാത്രമല്ല എബിയുടെ മുന്നിലും താൻ മോശം പെണ്ണാണ്.... സങ്കടത്തോടെ ആരു ഓർത്തു.... തന്നെ ഇപ്പോ പരിചയപ്പെടുത്തി കൊടുക്കണ്ടി വരും... കൂട്ടുകാരന്റെ മുന്നിൽ ചെറുതാക്കേണ്ടി വരുന്ന ദേഷ്യം റം തന്നോട് തീർക്കാൻ ചാൻസുണ്ട്....

അപ്പോൾ ഇന്ന് രാത്രി ഉറക്കം പോയി.... എബിയെ നോക്കി ചിരിച്ച് കൊണ്ട് ആരു ഓർത്തു..... ഓർമ്മയുണ്ടോ എന്നെ.....??? അകത്തേക്ക് കയറിയ ആരു ചിരിയോടെ എബിയെ നോക്കി ചോദിച്ചു.... അങ്ങനെ എളുപ്പം മറക്കാൻ പറ്റില്ലല്ലോ... സൂരജിന്റെ കൈ ഇത് വരെ ശെരിയായിട്ടില്ല... എബി ചിരിയോടെ ആരുനെ നോക്കി പറഞ്ഞു.... അതിന് ആരു മറുപടിയൊന്നും പറയാതെ ദേവനെ എബിയെ മാറി മാറി നോക്കി ചിരിച്ചു..... മുബൈ നിന്ന് വരുന്ന വഴിയാണോ... ആരു എബിയോട് ചോദിച്ചു... അല്ലാ വന്നിട്ട് രണ്ട് ദിവസമായി... എന്റെ വീട്ടിലായിരുന്നു.... ഇപ്പോ വൈഫ്‌ ഹൌസിൽ പോകുന്ന വഴിയാ , അപ്പോൾ ഇവനെ കൂടെ കണ്ടിട്ട് പോകാമെന്ന് കരുതി... ദേവനെ നോക്കി കൊണ്ട് എബി പറഞ്ഞു ആഹാ... എന്നിട്ട് വൈഫെനെ കൊണ്ട് വന്നില്ലേ.... ചുറ്റും നോക്കികൊണ്ട് ആരു ചോദിച്ചു....

വന്നിട്ടുണ്ട്... അടുക്കളയിലാ... ചിരിയോടെ എബി പറഞ്ഞു.... ആണോ... എന്നാൽ നിങ്ങള് സംസാരിക്ക് ഞാൻ റൂമിൽ പോയിട്ട് വരാം... എബിയെ ദേവനെ നോക്കി പറഞ്ഞിട്ട് ആരു റൂമിലേക്ക് പോയി... ടാ അവൾ എന്താ ഇവിടെ... അപ്പോൾ നിങ്ങള് സെറ്റായല്ലേ... എന്തൊക്കെയായിരുന്നു അവിടുന്ന്.... ഹോ.... എന്റമ്മോ..... ദേവനെ നോക്കി കളിയാക്കി ചിരിച്ച് കൊണ്ട് എബി പറഞ്ഞു.... മ്മ്മ്മ്മ് " ഇഷ്ടമില്ലാത്ത പോലെ ദേവൻ ഒന്ന് മുളി..... എന്താടാ... നിങ്ങള് പിണക്കത്തിലാണോ... സംശയത്തോടെ എബി ചോദിച്ചു.... ഇണങ്ങിയിട്ട് വേണ്ടേ പിണങ്ങാൻ... ആരു പോയ വഴിയേ നോക്കി കൊണ്ട് ദേവൻ എബിയോട് പറഞ്ഞു.... എന്താടാ നീ പറയുന്നേ.... ഒന്നും മനസിലാകാതെ എബി ദേവനോട് ചോദിച്ചു.... ഞാൻ അവിടുന്ന് വന്ന് കഴിഞ്ഞ് പിന്നെ ഇവളെ... അലീനയെ കാണുന്നത് എട്ട് മാസങ്ങൾക്ക് ശേഷമാ.....

അന്ന് മുതൽ എന്റെ ജീവിതം മാറി മറിഞ്ഞു... .............. ഒ മൈ ഗോഡ്..... എന്താകയാടാ ഈ കേൾക്കുന്നത്.... അവൾ... അവൾക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ...??? ആരുവിനെ കുറിച്ച് ദേവൻ പറഞ്ഞ കാര്യങ്ങൾ കേട്ട് ഞെട്ടിയിരിക്കുവായിരുന്നു എബി... സത്യം എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല... അവൾ മുബൈയിൽ ചെയ്ത് കുടിയതൊക്കെ ഞാൻ കണ്ടതാ... അതിൽ സത്യയമില്ലാന്ന അവൾ പറയുന്നത്... അതേ പോലെ ഇവിടെ ചെയ്ത് കുട്ടിയതിനും തെളിവുണ്ട്... അതിലും അവൾക്കൊര് പങ്കുമില്ലാന്ന പറയുന്നത്.... ആദ്യയമൊക്കെ എനിക്ക് വെറുപ്പായിരുന്നു അവളോട്‌... എന്നാൽ ഇപ്പോ അവളല്ല എല്ലാം ചെയ്തതെന്ന് തന്നെയാ ഞാനും വിശ്വസിക്കുന്നത്... സ്‌നേഹിച്ച് തുടങ്ങി ഞാനവളെ.... ചെറിയ ചിരിയോടെ ദേവൻ പറഞ്ഞു.... ഞാൻ ഇനി കുറച്ച് നാൾ ഇവിടെയുണ്ട്... നമ്മുക്ക് സത്യം കണ്ട് പിടിക്കടാ... പിന്നെ അവളല്ല ഒന്നും ചെയ്തതെങ്കിൽ നീ ചെയ്തതൊക്കെ വലിയ തെറ്റാകും ദേവാ , കാരണം പ്രതികാരത്തിന്റെ പുറത്ത് ഒര് പെൺകുട്ടിയെ കല്യാണം കഴിച്ച് അവൾക്ക് വേദന നൽകി അവളിലൂടെ അവളുടെ സഹോദരങ്ങളെ , കുടുംബങ്ങളെ ഒക്കെ ദോഹികുവാ എന്നൊക്കെ പറഞ്ഞാൽ അതാണ് ഏറ്റവും വലിയ ക്രൂരത... ഒര് പക്ഷേ നീ കാരണം ആ പെൺകുട്ടിയെ കുറിച്ചുള്ള ഒര് കുടുംബത്തിന്റെ പല സ്വപ്നങ്ങളും ഇല്ലാതായിട്ടുണ്ടാകും.... എനിക്കൊന്നുമറിയില്ല എബി....

ദേഷ്യത്തിന്റെ പുറത്ത് എന്തൊക്കയോ ചെയ്തു.... ഇനി അതൊക്കെ തിരുത്താൻ പറ്റുമോ എന്നറിയില്ല... അവളല്ല ഒന്നും ചെയ്തതെങ്കിൽ എന്നോളം വലിയ ഒര് ക്രൂരൻ ഈ ഭൂമിയിൽ ഉണ്ടാകില്ല... വേദനയോടെ ദേവൻ പറഞ്ഞു നീ പറഞ്ഞില്ലേ സത്യം കണ്ട് പിടിക്കാൻ കുടെയാ അവൾ ഇവിടെ നിൽക്കുന്നതെന്ന്... നീ അവളെ ഒന്ന് വാച്ച് ചെയ്യ് , ചിലപ്പോൾ അവളിലൂടെ തന്നെ എല്ലാ സത്യവും നിനക്ക് കിട്ടും.... എബി ദേവനെ സമാധാനപ്പെടുത്തി കൊണ്ട് പറഞ്ഞു.... മ്മ്മ്മ് " ദേവൻ ഒന്ന് മുളി..... അപ്പോഴേക്കും എബിയുടെ വൈഫ്‌ അങ്ങോട്ടേക്ക് വന്നിരുന്നു.... ഇതാണ് എൻറെ വൈഫ്... അഖില ' നമ്മുടെ സെയിം ഫീൽഡ് , ഡോക്ടറാണ്... എബി ദേവന് അഖിലയെ പരിചയപ്പെടുത്തി.... അഖില ദേവനെ നോക്കിയൊന്ന് ചിരിച്ചു.. കല്യാണം എപ്പോഴായിരുന്നു... ദേവൻ എബിയോട് ചോദിച്ചു.... രണ്ട് മാസം ആകുന്നേയുള്ളുടാ.. നീ വരുന്നതിന് മുന്നേ ഡേറ്റ് ഫിക്സ് ചെയ്ത് വെച്ചിരുന്നതാ... അപ്പോഴാ പ്രശ്നമുണ്ടായത് , അത് കൊണ്ട് ഡേറ്റ് മാറ്റി.... എബി പറഞ്ഞു... ഞാൻ വന്ന സമയത്ത് ഒന്നും നീ പറഞ്ഞിരുന്നില്ലല്ലോ ... ദേവൻ ചോദിച്ചു...

എടാ കാര്യമായി പ്രശ്നം എന്താണെന്ന് എനിക്കും അറിയില്ലായിരുന്നു... ഇവൾ എന്നെ ഒന്നും അറിയിച്ചിരുന്നില്ല , അറിയിച്ചിരുന്നെങ്കിൽ അന്ന് തന്നെ ഞാൻ ഇവളെ കൊണ്ട് ഇങ്ങോട്ടേക്ക് വന്നേനെ.. അവിടെത്തന്നെ നിന്നത് കൊണ്ട് പുറകെ പുറകെ പ്രശ്നമുണ്ടയി... എന്നിട്ട് ഇപ്പോ എന്തേലും പ്രശ്നമുണ്ടോടാ..?? ഇല്ലടാ , അതൊക്കെ സോൾവ് ചെയ്തു... അതിൽ ഒരാളുടെ, ഒരുപാട് പേരുടെ കഷ്ടപ്പാടുണ്ട്... അവരില്ലായിരുന്നേൽ ഇവളെ ജീവനോടെ പോലും കിട്ടില്ലായിരുന്നു... അവരോയോക്കെ കാണാൻ കൂടിയ നാട്ടിലേക്ക് ഞങ്ങൾ ഇപ്പോ വന്നത്... അഖിലയെ നോക്കി കൊണ്ട് എബി ദേവനോട് പറഞ്ഞു... അല്ല നിങ്ങൾ കുറച്ച് നാൾ ഇവിടെ കാണില്ലേ... അപ്പോൾ താമസമൊക്കെ എവിടെയാ , ഇവിടെ അടുത്ത് എവിടെലുമാണോ... അതോ ആലപ്പുഴയിൽ നിന്റെ തറവാട്ടിലേക്ക് പോകുവാണോ... എബിയോട് ദേവൻ ചോദിച്ചു.... ഇല്ലടാ... കുറച്ച് ദിവസം ഞങൾ ഇവിടെ കാണും...

അഖിലയുടെ ചേച്ചിയുടെ വീട് ഇവിടെയാ.... ഇപ്പൊ ഞങൾ പോകുന്നത് അങ്ങോട്ടേക്കാണ് , രണ്ട് ദിവസം കഴിഞ്ഞേ എന്റെ തറവാട്ടിലേക്ക് പോകുന്നുള്ളൂ.... എബി പറഞ്ഞു " തിരിച്ച് പോകും മുൻപ് രണ്ട് ദിവസം ഇവിടെ നിൽകാൻ വാ... പിന്നെന്താടാ ഇവിടെ വന്നിട്ടേ പോകു.... അപ്പോഴാണ് കുളിച്ച് ഫ്രഷയി ആരു താഴേക്ക് വന്നത്..... ആരും...! ആരുനെ കണ്ടാ അഖില അവളെ ഉറക്കെ വിളിച്ചു.... അഖിലയെ കണ്ടാ ആരും ശെരികും ഞെട്ടി പോയിരുന്നു... സ്റ്റെപ് ഇറങ്ങാതെ അവൾ അവിടെ തന്നെ നിന്നും.... അഖില ഓടി പോയി ആരുവിനെ കെട്ടിപ്പിടിച്ചു.... അഖിലയുടെയും ആരുവിന്റെയും അടുപ്പം കണ്ട് ഒന്നും മനസിലാകാതെ ഇരിക്കുവായിരുന്നു വീട്ടിലെല്ലാവരും..... അഖി.... നീ എപ്പോഴാ വന്നത്...?? ഞാൻ ഇവിടെയുണ്ടെന്ന് നീ എങ്ങനെ അറിഞ്ഞു...?? എന്നെ കാണാൻ വേണ്ടിയാണോ ഇങ്ങോട്ടേക്ക് വന്നത്..?? പിന്നെ വെല്ല്യച്ചി പറഞ്ഞായിരുന്നു കല്യാണം കഴിഞ്ഞ കാര്യം പക്ഷേ എനിക്ക് ഒന്ന് വിളിക്കാൻ പറ്റിയില്ല...

ഒറ്റശ്വാസത്തിൽ എല്ലാം കൂടെ ആരു ഒരുമിച്ച് അഖിലയോട് പറഞ്ഞു.... ആരു പയ്യെ... എല്ലാം കൂടെ ഒരുമിച്ച് പറയുന്നവളെ അഖില തടഞ്ഞു..... ഞാൻ ഒട്ടും വിചാരിച്ചില്ല നിന്നെ ഇന്ന് കാണുമെന്ന്... ശെരികും ഷോക്കിംഗ് ആയിപോയി.... ഞെട്ടെൽ മാറാതെ ആരു പറഞ്ഞു.... ഞാനും ശെരികും ഷോക്കിങ്ങണ്... അഖില പറഞ്ഞു.... എന്നെ കാണാൻ വന്നതാണോ നീ...??? എനിക്ക് ഈ ജീവിതം തന്നത് തന്നെ നീയല്ലേ ആരു.... എനിക്ക് വേണ്ടി കഷ്ടപ്പെട്ട നിന്നെ കാണാൻ വരാതിരിക്കാൻ എനിക്ക് പറ്റുമോ..?? പക്ഷേ ഇപ്പോ ഇവിടെ വന്നത് നീ ഇവിടെ ഉണ്ടന്നറിഞ്ഞല്ലാ , എബിച്ചന്റെ ഫ്രണ്ടിനെ കാണാനാ... ദേവനെ നോക്കി കൊണ്ട് അഖില പറഞ്ഞു.... ദേവന്റെ അടുത്തിരിക്കുന്ന എബിയെയും അഖിലയെയും ആരു മാറി മാറി നോക്കി... അതാ എന്റെ ഇച്ചായൻ... ആരുവിന്റെ നോട്ടം കണ്ട് അഖില പറഞ്ഞു.... ഒരത്ഭുതത്തോടെ ആരു എബിയെ നോക്കി.... നീ വാ... അഖില വേഗം ആരുവിന്റെ കൈ പിടിച്ച് എബിയുടെ അടുത്തേക്ക് കൊണ്ട് പോയി... ഇച്ചായ.. ഇതാ ആരു... ഇവളും അഞ്ജുവും കുടെയാ എന്നെ ഇപ്പോഴെത്തെ അഖിലയാക്കി മാറ്റിയത്...

നന്ദിയോടെ , അത്ഭുതത്തോടെ അതിലുപരി പല സംശയങ്ങളോടെ എബി ആരുവിനെ നോക്കി.... ആരു... എന്നെ ഹെല്പ് ചെയ്തത് കൊണ്ട് നിനക്ക് ഒരുപാട് നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ചേച്ചി പറഞ്ഞാരുന്നു... കുഞ്ഞ് നാൾ മുതൽ നീ സ്‌നേഹിച്ചാ ആളെ വരെ നിനക്ക് നഷ്ടമായെന്ന്, നമ്മൾ സ്നേഹിക്കുന്നയാൾ നമ്മളെ വിശ്വസികാതിരുന്നാൽ , സംശയത്തോടെ ഒന്ന് നോക്കിയാൽ അത് എത്ര വേദനയാണെന്ന് എനിക്കറിയാം... എബിയെ നോക്കികൊണ്ട് അഖില പറഞ്ഞു... പക്ഷേ ഇവിടെ എബിക്ക് അറിയാമായിരുന്നല്ലോ നിന്റെ സത്യസന്ധത... എബിയുടെ വിട്ടുകാരെ മാത്രം ബോധ്യപ്പെടുത്തിയാൽ മതിയായിരുന്നല്ലോ... ഞാനിവിടെ ഒര് സമൂഹത്തെ ബോധിയപെടുത്തണം എന്നിലെ സത്യം... എബിയെ നോക്കി ചെറു ചിരിയോടെ ആരു പറഞ്ഞു... നിന്റെ ഈ അവസ്ഥക്ക് കാരണം ഞാനല്ലേ... അതോർത്ത് എനിക്ക് ഒര് സമാധാനം ഇല്ലായിരുന്നു....

നിന്നെ വിളിച്ച് സംസാരിക്കാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ടാ ഞാൻ വിളിക്കാത്തത്... നിനക്ക് എന്നോട് ദേഷ്യമുണ്ടോ ആരു...???. ആരുവിനെ ചേർത്ത് പിടിച്ച് കൊണ്ട് അഖില ചോദിച്ചു... എന്തിന് ദേഷ്യം.... അതൊക്കെ നല്ലതിനായിരുന്നുവെന്ന് വിശ്വസിക്കാനാ എനിക്കിഷ്ട്ടം... ഇയോരവസ്ഥ കൊണ്ടാ ഞാൻ കുറച്ചൂടെ ധൈര്യം കാണിച്ച് തുടങ്ങിയത്.... സ്നേഹത്തിനും വിശ്വാസത്തിനും ഒര് അർത്ഥം ഇല്ലന്ന് എനിക്ക് മനസിലായത്.. അതേപോലെ ഞാൻ ഏറ്റവും കൂടുതൽ വെറുത്തവരാണ് എന്നെ കുടുതലും സ്‌നേഹിച്ചിരുന്നതെന്ന് , നമ്മളെ സ്‌നേഹിക്കുന്നവരുടെ പുറകെയാണ് നമ്മൾ പോകണ്ടതെന്ന്... ഒക്കെ എനിക്ക് മനസിലാക്കി തന്നത്.... ചിരിയോടെ ആരു പറഞ്ഞു... പക്ഷേ ആരു നീയെന്താ ഇവിടെ..?? സംശയത്തോടെ പെട്ടന്ന് അഖില ചോദിച്ചു """ അത്.... ഞാനിവിടെ ഒര് 6 മാസത്തെ ക്യാരറിന് ശിക്ഷ അനുഭവിക്കാൻ വന്നതാ... ഇനി കുറച്ച് നാൾ കൂടെ ശിക്ഷ കഴിഞ്ഞ് പോകാം...

ദേവനെ നോക്കി ചിരിയോടെ ആരു പറഞ്ഞു.... നീ എന്താ ആരു ഈ പറയുന്നേ... ആരു പറഞ്ഞതൊന്നും അഖിലക്ക് മനസിലായില്ല.... പക്ഷേ എബിക്ക് മനസിലായിരുന്നു.... അത് പിന്നെ അഖി.. ആരു എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും അവളുടെ ഫോൺ റിങ് ചെയ്തു.... അഖി ഞാനിപ്പോ വരാം.. സണ്ണിച്ചാനാ... ഫോണും കൊണ്ട് ആരു പുറത്തേക്ക് പോയി..... അഖിലക്ക് അലീനയെ നേരത്തെയാറിയുമോ..? സംശയത്തോടെ ദേവൻ അഖിലയോട് ചോദിച്ചു... ആ വീട്ടിൽ എല്ലാവരുടെ സംശയം അത് തന്നെയായിരുന്നു... അറിയാം... അവളോളം, അവരോളം എന്നെ സഹായിച്ചവർ ഉണ്ടായിട്ടില്ല... അഖില ദേവനെ വീട്ടിൽ എല്ലാവരെ നോക്കി പറഞ്ഞു... അഖി , നീ പറയാറുള്ള ആരു ഇത് തന്നെയാണോ...?? സംശയത്തോടെ എബി അഖിലയോട് ചോദിച്ചു... എബിച്ചാന് മനസിലായില്ലേ... അതാണ് ആരു... അലീനാ.. എന്റെ എല്ലാ പ്രശ്നങ്ങളും തീർക്കാൻ ഡാർവിനും മാർട്ടിനും മുന്നിലേക്ക് പോകാൻ ധൈര്യം കാണിച്ചവൾ....

ആരു പോയ വഴിയേ നോക്കി കൊണ്ട് അഭിമാനത്തോടെ അഖില പറഞ്ഞു.... ആ അലീനയാണോ ഇത്... വിശ്വാസം വരാതെ എബി പിന്നെയും ചോദിച്ചു.... അതേയ് ഇച്ചായ.... പക്ഷേ അവൾ എന്താ ഇവിടെ....??? എബിയോട് പറഞ്ഞ ശേഷം അഖില സംശയത്തോടെ ദേവനെ നോക്കി.... അത് ഞാൻ പറയാം... അതിന് മുൻപ് അഖിലക്ക് എങ്ങനെ അലീനയെ അറിയാം... മനസിൽ ഉണ്ടായിരുന്ന ചെറിയ പേടിയോടെ ദേവൻ അഖിലയോട് ചോദിച്ചു... അഖിലയുടെ ഉത്തരത്തിനായി വിട്ടിൽ എല്ലാവരും ചെവിയോർതിരിക്കുവായിരുന്നു..... അലീന എന്റെ സിസ്റ്ററുടെ ഹസ്ബന്റിന്റെ അനിയത്തിയാണ്... അഖില പറഞ്ഞു അതായത് ഡോക്ടർ അമലയുടെ.... പൂർത്തിയാകാതെ ദേവൻ നിന്നും.... അമല എന്റെ ചേച്ചിയാണ്.... അഖില പറഞ്ഞു... അഖിലയും ഫാമിലിയും മുബൈയിലാണോ താമസിക്കുന്നത്... അപ്പോൾ ചേച്ചി എങ്ങനെയാ ഇവിടെ വന്നേ...

അലീനാ വരാറുണ്ടോ അവിടെ പല സംശയങ്ങളോടെ ദേവൻ അഖിലയോട് ചോദിച്ചു.... അമലേച്ചി ഇവിടെ മെഡിസിൻ പഠിക്കാൻ വന്നതാണ്... അപ്പോഴാ ആരുനെ സണ്ണിച്ചാനെ കാണുന്നത്... അരുവിലൂടെയാ ചേച്ചി സണ്ണിച്ചാനായി അടുത്തത്.... പിന്നെ കല്യാണം കഴിഞ്ഞപ്പോൾ ചേച്ചി ഇവിടെ തന്നെയായി..... അപ്പോൾ ആരു മുബൈ നിങ്ങളെ കാണാൻ ഇടക്ക് വരാറുണ്ടോ...?? എബിയെ നോക്കികൊണ്ട് സംശയത്തോടെ ദേവൻ അഖിലയോട് ചോദിച്ചു..... ഇല്ല , അങ്ങനെ വരാറില്ല.... രണ്ട് തവണയേ വന്നിട്ടുള്ളൂ... ഒന്ന് സണ്ണിച്ചാന്റെ ചേച്ചിയുടെ എൻകെജ്‌മെന്റിന്... പിന്നെ വന്നത് ഒര് 10 മാസങ്ങൾക്ക് മുൻപ് എനിക്കൊര് പ്രശ്നമുണ്ടായപ്പോൾ.. അന്നെന്നെ സഹായിച്ചത് ആരുവാണ്.... അത്.... അവൾ എങ്ങനെയാ അഖിലയെ സഹായിച്ചത്... മടിച്ച് മടിച്ച് ദേവൻ അഖിലയോട് ദേവൻ അഖില ഉത്തരം പറയാതെ സംശയത്തോടെ ദേവനെ നോക്കി... അഖി , അലീനയെ കുറിച്ച് നിനക്കറിയുന്ന കാര്യങ്ങൾ തുറന്ന് പറ.... അത് ചിലപ്പോൾ പല തെറ്റിദ്ധാരണകളും മാറാൻ സഹായിക്കും... അഖിലയെ നോക്കി കൊണ്ട് എബി പറഞ്ഞു....

പറയാം.... ദേവന് അവളെ കുറിച്ച് എന്തേലും തെറ്റിദ്ധാരണയുണ്ടേൽ അത് മാറട്ടെ... അഖില തനിക്കുണ്ടായ പ്രശ്നവും , അതിന് ശേഷം ആരു തന്നെ സഹായിച്ചതും , അതിന് വേണ്ടി അവൾ കാണിച്ച ധൈര്യയാവും , എല്ലാം ദേവനോട് പറഞ്ഞു.... ഡാർവിൻ അവസാനമായി പറഞ്ഞത് അവൻ പുറത്തിറങ്ങുന്ന വരെ ആരു സമാധാനത്തോടെ ജീവിക്കു എന്നാ , ആ കാര്യത്തിൽ ഞങ്ങൾക്ക് എല്ലാവർക്കും പേടിയുണ്ട്... ആരുവിന്റെ ജീവന് തന്നെ ആപത്ത അവൻ പുറത്തിറങ്ങിയാൽ.... എല്ലാം കേട്ടപ്പോൾ ദേവന് ശരീരം തളരുന്ന പോലെയും ഭൂമി പിളർന്ന് താൻ താഴേക്ക് പോകുന്ന പോലെയും തോന്നി... ഇത്ര നാൾ താൻ മനസ്സിൽ കണ്ടതൊന്നുമല്ല സത്യയമെന്ന് ദേവന് പൂർണമായി ബോധ്യമായാ നിമിഷമായിരുന്നു അത്... ദേവന്റെ മാത്രമല്ല ദേവൂവിന്റെ ലളിതയുടെ മനസ്സിൽ ആരുവിനെ കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണയും ആ നിമിഷം മാറിയിരുന്നു....

അപ്പോഴേക്കും ഫോൺ വിളിച്ചു കഴിഞ്ഞ് ആരും അങ്ങോട്ടേക്ക് വന്നിരുന്നു """ കുറ്റബോധത്തോടെ എല്ലാവരും അവളെ നോക്കി... സ്വന്തം ജീവൻ പോലും പണയം വെച്ച് മറ്റൊരാളെ സഹായിച്ചവൾക്ക് ഒരിക്കലും ആരെ കൊല്ലാൻ കഴിയില്ലാന്ന് എല്ലാവർക്കും മനസിലായി..... അഖി... സണ്ണിച്ചനാ വിളിച്ചത് , നിങ്ങൾ ഇന്ന് വരുന്നുടെന്ന് പറഞ്ഞു... അത് കൊണ്ട് എന്നെ കൂട്ടാൻ അച്ചായൻ ഇങ്ങോട്ടേക്ക് വരട്ടെയെന്ന് ചോദിക്കാൻ വിളിച്ചതാ.... നിങ്ങൾ ഇവിടെയുള്ള കാര്യം ഞാൻ പറഞ്ഞില്ല... വീട്ടിൽ എത്തുമ്പോൾ പറഞ്ഞാൽ മതി എന്നെ കണ്ടെന്ന്.... അഖിലയെ എബിയെ നോക്കികൊണ്ട് ആരു പറഞ്ഞു..... ആരു എന്നാൽ നീ ഞങ്ങളുടെ കൂടെ വാ... അഖില അരുവിനെ വിളിച്ചു... അത്... ഞാൻ... എനിക്ക് പരോള് കിട്ടുമോ എന്നറിയില്ല... ദേവനെ നോക്കി കൊണ്ട് പതിഞ്ഞ സ്വരത്തിൽ ആരു പറഞ്ഞു.... ഒരാൾ ജാമ്യം നിന്നാൽ കിട്ടുമല്ലോ... ദേവാ... ഞങ്ങൾ കൊണ്ട് പോകട്ടെ നിന്റെ വൈഫെനെ..???

ദേവനെ നോക്കി ചിരിയോടെ എബി ചോദിച്ചു... മറുപടിയൊന്നും പറയാതെ ദേവൻ കുറ്റബോധത്തോടെ ആരുനെ നോക്കി... എന്ത് കൊണ്ടും തളർന്ന് നിൽകുവായിരുന്നു അവൻ.... പൊയ്ക്കോട്ടെ എന്ന രീതിയിൽ ആരു ദേവനെ ലളിതയെ ഒന്ന് നോക്കി.... വീട്ടിൽ പോകാൻ അവളും ആഗ്രഹിച്ചിരുന്നു.... ദേവൻ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിൽക്കുവായിരുന്നു... മോള് പൊയ്ക്കോ.... പോയി രണ്ട് ദിവസം വീട്ടിൽ നിന്നിട്ട് വാ... ലളിത സ്നേഹത്തോടെ ആരുവിനോട് പറഞ്ഞു.... അത് കേൾക്കേണ്ട താമസം ആരും ദേവനെ ഒന്ന് നോക്കിയിട്ട് വേഗം റെഡിയാകാൻ പോയി..... നിങ്ങള് സംസാരിക്ക് ഞങ്ങൾ ഇപ്പോ വരാം... എല്ലാവരോടും പറഞ്ഞിട്ട് എബി ദേവന്റെ കൈ പിടിച്ച് പുറത്തേക്ക് നടന്നു..... ദേവാ.... അഖില പറഞ്ഞ കാര്യങ്ങൾ ഒക്കെ സത്യയമാ.. അഖി പറഞ്ഞ ആരുവും നിന്റെ അലീനയും എന്നാണെങ്കിൽ ഒരിക്കലും അലീനക്ക് നിന്റെ അച്ഛനായി വിഷ്ണുവിനെയോ ഇല്ലാതാക്കാൻ കഴിയില്ല....

ഇവിടെ നിനക്കാണ് തെറ്റ് പറ്റിയത്.... എബി ദേവനോട് പറഞ്ഞു... അത് അവന് പൂർണ ബോധിമയാ കാര്യയമായിരുന്നു... നീ വിഷമിക്കണ്ടടാ , അറിയാതെ പറ്റിയതല്ലേ... അവൾ ക്ഷമിക്കും... ദേവനെ ആശ്വസിപ്പിക്കാൻ വേണ്ടി എബി പറഞ്ഞു.... പക്ഷേ ദേവന് അറിയാമായിരുന്നു ആരു ക്ഷമിച്ചാലും അവളുടെ അച്ചായന്മാർ ഇനി അവളെ തനിക്ക് തരില്ലെന്ന്.... അമ്മേ ഞാൻ പോകുവാ... റെഡിയായി വന്ന ആരു ലളിതയോട് യാത്ര പറഞ്ഞു.... പോയിട്ട് വാ... ആരുവിന്റെ മുടിയിൽ തലോടികൊണ്ട് ലളിത പറഞ്ഞു.... ദേവൂ... ഞാൻ പോകുവാ... ഹരിയേട്ടനെ ഞാൻ വിളിച്ചോളാം എന്ന് പരട്ടെ... മ്മ്മ് " നീ പോയിട്ട് വാ... ഞാൻ പറഞ്ഞോളാം ഹരിയേട്ടനോട്... ആ പിന്നെ പോയിട്ട് വരുമ്പോൾ ദേവൂ എന്നതിന് പകരം ഇനി എട്ടത്തി എന്ന് വിളിക്കണോട്ടോ... ആരുവിന്റെ കൈയിൽ പിടിച്ച് കൊണ്ട് ദേവൂ പറഞ്ഞു... അതിന് തെളിച്ചമില്ലാത്ത ഒര് ചിരി ആരു പകരം സമ്മാനിച്ചു.....

എന്നാൽ അവിടെ നടക്കുന്നതൊന്നും അഖിലക്ക് മനസിലാകുന്നില്ലായിരുന്നു.... ലളിതയും ദേവൂ ആരുവിന്റെ കൂടെ മുറ്റത്ത് വരെ പോയി.... റെഡിയായോ... എബി ആരുനോട്‌ ചോദിച്ചു... മ്മ്മ് "" ആരു ഒന്ന് മുളി.... എന്നാൽ കയറിക്കോ.... ആരുനോട് പറഞ്ഞ ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് എബി കാറിലേക്ക് കയറി.. അമ്മയോടും ദേവൂനോടും യാത്ര പറഞ്ഞ് , ദേവനെ ഒന്ന് നോക്കിയ ശേഷം ആരു കാറിലേക്ക് കയറി.... പോകല്ലേയെന്ന് പറയണമെന്ന് ദേവന് തോന്നയെങ്കിലും അത് പറയാൻ തനിക്ക് ഒര് അർഹതയും തനിക്ക് ഇല്ലന്ന് ദേവന് തോന്നി.... എബിയുടെ കാറ്‌ മുന്നിൽ നിന്നും മായുന്ന വരെ ദേവൻ അവിടെ തന്നെ നിന്നും..... താൻ ഇപ്പോ നിൽകുന്നത് ഒര് ഇരുട്ട് മുറിയിലാണെന്നും , ദൂരെ ഒര് വെളിച്ചമായി ആരു നിൽകുന്നുടെങ്കിലും അവളുടെ അരികിലേക്ക് പോകുന്നതിനനുസരിച്ച് അവൾ ദൂരേക്ക് പോകുന്നതായും ദേവന് തോന്നി............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story