പ്രണയ പ്രതികാരം: ഭാഗം 4

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

നിലത്തേക്ക് വീണ ദേവൻ പെട്ടന്ന് തന്നെ ചാടി എണിച്ചു... അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിരുന്നു..... തന്നെ പുറകിൽ നിന്ന് ചവിട്ടി നിലത്തിട്ടവന്റെ നെഞ്ചുംകൂട് നോക്കി ദേവൻ ഒരണ്ണം കൊടുത്തപ്പോൾ അതുവരെ ധൈര്യയത്തോടെ ദേവനെ തല്ലാൻ വന്നവർ ഒക്കെ പേടിച്ചു നിന്നുപോയി........ ദേവന്റെ ഒപ്പം വരുൺ കുടി ചേർന്നപ്പോൾ തല്ലാൻ വന്നവർ കിഴടങ്ങി.... ഇനി തല്ലല്ലേ സാറേ... ഞങ്ങൾ സണ്ണി സാർ പറഞ്ഞിട്ട വന്നത് """" ദേവൻ അവരെ നോക്കി ഒന്ന് പുച്ഛിച്ച് ചിരിച്ചു..... പുത്തൻപുരകൽ കുടുംബത്തിലെ ആർക്കും മുന്നിൽ നിന്ന് കളിക്കാൻ അറിയില്ലെന്ന് എനിക്ക് നേരെത്തെ അറിയാമായിരുന്നു അത് ഒന്നുടെ അവര് തെളിയിച്ച് തന്നു.... പുറകിൽ നിന്ന് കളിക്കുന്നത് ചെറ്റത്തരമാണെന്ന് പറഞ്ഞ് കൊടുത്തേക്ക് നിങ്ങളുടെ സണ്ണി സാറിന്... ആണുങ്ങൾ ആണേൽ ഇനിയെങ്കിലും മുന്നിൽ നിന്ന് കളിക്കാൻ പറ അവരോട്... പിന്നെ ഇനി ഒരിക്കൽ കൂടി നിങ്ങൾ ഈ ഉമ്മറത്ത് കാലുകുത്തിയാൽ ഇതേപോലെ നടന്നു പോകില്ല ദേവനാ പറയുന്നേ....!!!!!! ഇല്ല സാർ ഞങ്ങൾ ഇനി വരില്ല..... അതും പറഞ്ഞു തല്ലാൻ വന്നവർ ഇരുട്ടിലേക്ക് മറഞ്ഞു """ എല്ലം കണ്ട് പേടിച്ച് നില്കുവായിരുന്നു വേണി... പെട്ടന്നാണ് ദേവന്റെ നെറ്റിയിലെ മുറിവ് അവൾ കണ്ടത് നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം ദേവേട്ടാ...

തന്റെ ദാവണി തുമ്പ് കൊണ്ട് ദേവന്റെ നെറ്റിയിലെ മുറിവ് അമർത്തികൊണ്ട് വേണി പറഞ്ഞു """" ഹോസ്പിറ്റൽ പോകാൻ മാത്രം ഒന്നുല്ല.. നീ പോയി കുറച്ചു വെള്ളം എടുത്തിട്ടു വാ.... ദേവൻ വേണിയെ നോക്കി പറഞ്ഞു "" ദേവ... എന്താ നിന്റെ പ്ലാൻ... ഇത്ര ഒക്കെ ചെയ്തിട്ടും നീ എന്തിനാ അലീനയെ... ആവിശ്യം ഉണ്ട് വരുൺ... അവൾ എന്റെ അരികിൽ തന്നെ വേണം... എങ്കിലേ സത്യം കണ്ടു പിടിക്കാൻ പറ്റു ''''' ഇനിയും എന്ത് സത്യം ദേവ... എല്ലാത്തിനും പിന്നിൽ അവൾ തന്നെ ആണെന്ന് നമ്മുക്ക് അറിയുന്നത് അല്ലേ.... തെളിവുകളും ഉണ്ട് പിന്നെ ഇനി എന്താ...???? ഉണ്ട് വരുൺ കുറച്ചൂടി ക്ലിയർ ആക്കാനുണ്ട്..... അതിന് അവൾ ഇവിടെ വേണം കുറച്ചു കാലത്തേക്ക് മാത്രം... """" അത് കഴിഞ്ഞ് അവൾ നിന്നെ വിട്ട് പോകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ദേവാ.... സംശയത്തോടെ വരുൺ ചോദിച്ചു '""" പോകില്ല പക്ഷെ അവളെ പറഞ്ഞ് വിടാൻ എനിക്ക് കഴിയും അത് മരത്തിലേക്കാണെൽ അങ്ങനെ.... ദേഷ്യത്തോടെ ദേവൻ പറഞ്ഞു """" ഇവിടെയരും കൊല്ലാനും ചാകാനൊന്നും പോകണ്ട.... വരുൺ എന്തോ ദേവനോട് പറയാൻ തുടങ്ങിയപ്പോഴാണ് വേണി പുറകിൽ നിന്ന് അവരോട് പറഞ്ഞത് """" അവസാനിക്കുവാണേൽ അവൾ അവസാനിക്കട്ടെ.... ദൂരേക്ക് നോക്കികൊണ്ട് ദേവൻ പറഞ്ഞു

""" ഒന്നും വേണ്ട ദേവേട്ടാ.... എനിക്ക് ജീവിക്കണം ദേവേട്ടന്റെ കൂടെ... അത് മാത്രമല്ല ഇവിടെ ഉള്ളവർക്ക് ഇനി ദേവേട്ടൻ മാത്രമേയുള്ളൂ എന്നാ ഓർമ വേണം... ഒരു തക്കിത്തോടെ വേണി പറഞ്ഞു """ ദേവൻ മറുപടി ഒന്നും പറയാതെ വേണിയുടെ കൈയിൽ നിന്ന് വെള്ളം മേടിച്ച് കുടിച്ചു """ ദേവ ഞാൻ എന്നാൽ ഇറങ്ങട്ടെ.... കുറച്ച് കഴിഞ്ഞപ്പോൾ വരുൺ ദേവനോട് പറഞ്ഞു """ ഡാ സമയം ഇത്രയും ആയില്ലേ ഇന്നിനി പോകണോ.... ദേവൻ ചോദിച്ചു """ പോയിട്ട് നാളെ അച്ഛനെ അമ്മയെ കൂടി വരാടാ... ഇനി കുറച്ചു ദിവസം ഞങ്ങൾ ഇവിടായണ് നില്കുന്നത്.... വരുൺ പറഞ്ഞു """" ഞാനും വരുവാ ഏട്ടാ ഈ ഗ്ലാസ്‌ ഒന്ന് അകത്ത് വെക്കട്ടെ... വേണി വേഗം വരുണിനോട് പറഞ്ഞു """ മ്മ്മ് വേഗം വാ.... വരുൺ പറഞ്ഞു """" ദേവ... വേണി.... അവളുടെ കാര്യത്തിൽ നീ ഒരു തീരുമാനം എടുക്കണം.... ഇനി നിനക്ക് താല്പര്യം ഇല്ലന്ന് പറഞ്ഞാലും വേറെ കല്യാണത്തിന് അവൾ സമ്മതിക്കില്ല.... വേണി പോയി കഴിഞ്ഞ് വരുൺ ദേവനോടായ് പറഞ്ഞു """" ഞാൻ പറയാം വരുൺ.... അലീനയുടെ കാര്യത്തിൽ ഒരു തീരുമാനം ഉടനെ ഉണ്ടാകണം എന്നിട്ട് ഒന്നിൽ നിന്ന് തുടങ്ങണം...."""

എന്തിനു ഞാൻ നിന്റെ കൂടെ ഉണ്ട് ദേവ.... വരുൺ ദേവനെ നോക്കികൊണ്ട് പറഞ്ഞു"""" ആ പിന്നെ ദേവ.... അറിയാല്ലോ നിനക്ക് നമ്മുടെ ബിസിനസ്‌ എല്ലം തകർന്നുകൊണ്ട് ഇരിക്കുവാ.... വലിയ ബാധിതയാ ഇനി വരാൻ പോകുന്നത്.. കടം തീർക്കാൻ പറ്റാത്തയാൽ അമ്മായിയും മാളു ജയിലിൽ കിടക്കണ്ടി വരും കാരണം എല്ലം ഉള്ളത് അവരുടെ പേരിലല്ലേ.... എന്നെകൊണ്ട് പറ്റുന്ന പോലെ ഞാൻ ശ്രമിക്കുന്നുണ്ട്..... ഏതേലും ഒരു ബിസിനസ്‌ എങ്കിലും തകരാതെ പിടിച്ചു നിർത്തണം ഇല്ലകിൽ അവിടേയും ജയികുന്നത് അവൾ തന്നെ ആയിരിക്കും അലീന..... വരുൺ പറഞ്ഞു "''' ഇല്ല വരുൺ ഒന്നും തകരില്ല... ഞാൻ വരുണ്ട് ഓഫീസിലേക്ക്... ഒന്നിൽ നിന്നും തുടങ്ങൻ പോകുവാ ഞാൻ... എന്തൊക്കയോ തീരുമാനിച്ച പോലെ ദേവൻ പറഞ്ഞു """ അപ്പോഴേക്കും അകത്ത് നിന്ന് വേണി ഇറങ്ങി വന്നിരുന്നു.... എന്നാൽ ശെരിയെട... നാളെ കാണാം... വരുൺ ദേവനോട് യാത്ര പറഞ്ഞു """ കണ്ണുകൊണ്ട് വേണിയും ദേവനോട് യാത്ര പറഞ്ഞ് കാറിൽ കയറി... വരുണിന്റെ കാർ ഗെയ്റ്റ് കടന്ന് പോയി കഴിഞ്ഞ് ദേവൻ അകത്തേക്ക് കയറി...... റൂമിൽ പോയി കിടന്നിട്ടും ദേവന് ഒരു സമാധാനവും തോന്നിയില്ല... അവൻ എണീച്ച് മാളുവിന്റെ റൂമിലേക്ക് നടന്നു.....

അസ്വസ്ഥമായ മനസോടു കൂടിയ ദേവൻ മാളൂന്റെ റൂമിലേക്ക് കയറിയത്.... ഒന്നും അറിയാതെ കൈയിൽ ഒരു പാവക്കുഞ്ഞിനെ പിടിച്ച് സുഖമായി ഉറങ്ങുവായിരുന്നു അവൾ.... പണ്ടും അവൾ ഇങ്ങനെ തന്നെയായിരുന്നു ഉറങ്ങൻ നേരത്തു എന്തേലും ഒന്നും കൈയിൽ വേണം... പലപ്പോഴും അവളുടെ കൂട്ട് ബുക്കായിരിക്കും.....""" എന്ത് സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു ഇത്... എത്ര വേഗമാ എല്ലാവരുടെ ജീവിതം മാറിമറിഞ്ഞത്.... ദേവന്റെ മനസ് പഴേ ഓർമ്മകളിലേക്ക് പോയി """"" ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ചെമ്പകമംഗലത്ത് ശേഖരൻ എന്ന് പറഞ്ഞാൽ നാട്ടിൽ അറിയാത്തതായി ആരും ഇല്ലായിരുന്നു..... പാരമ്പര്യമായി കിട്ടിയ സ്വത്തു തന്റെ സ്വന്തം കഴിവും ഉപയോഗിച്ച് വലിയ ഒരു ബിസിനസ്‌ സാമ്രാജ്യ തന്നെ ഉണ്ടാക്കി എടുത്തു അദ്ദേഹം..... ശേഖരാനും ഭാര്യ ലളിതകും 3 മക്കളാണ്.... മൂത്തവൾ ദേവിക' ഭർത്താവ് ഹരിചന്ദ്രൻ നാലു വയസുകാരി മകൾ ദിയ '' രണ്ടാമത്തേത് കുടുബത്തിലെ ഒരേ ഒരു ആണ്തരി റാം ദേവനാരായണൻ '' എല്ലാവരുടെ ദേവൻ "" മൂന്നാമത് മാളവിക ' സന്തോഷം മാത്രം നിറഞ്ഞു നിൽക്കുന്ന കുടുംബം """"

അമ്മേ....... എന്താ പിള്ളേരെ..... രാവിലെ തന്നെ തുടങ്ങിയോ രണ്ടും.... """" അമ്മേ ഈ ചേച്ചി നോക്കിക്കേ ചുമ്മാ വഴക്കിനു വരുവാ..... പരാതി മാളുവിന്റെയാണ് """ ആരാടി വഴക്കിന് വരുന്നത്... നാളെ എക്സാം ഉള്ളതാ ഇരുന്നു പഠിക്കാൻ ഉള്ളതിന് ഡാൻസ് കളിച്ചു നടക്കുവാ.... മാളുവിനോട് ദേഷ്യപെട്ട് കൊണ്ട് ദേവൂ പറഞ്ഞു """" മറ്റന്നാൾ പ്രോഗ്രാം ഉള്ളതല്ലേ ചേച്ചി.... വേണിയേച്ചി ഫുൾ പഠിച്ചു കഴിഞ്ഞു എന്ന പറഞ്ഞത്.... ഞാൻ ഇവിടെ തുടങ്ങിട് കൂടി ഇല്ല പഠിക്കാൻ.... മാളു സങ്കടത്തോടെ പറഞ്ഞു """" പ്രാഗ്രാം മറ്റന്നാൾ അല്ലെ.... എക്സാം നാളെയാണ് അതുകൊണ്ട് പോയി പഠിക്ക്‌ മാളു..... ചേച്ചി plzss...... സോപ്പിടണ്ട മാളു കാര്യമില്ല..... റാങ്ക് മേടിച്ചോളാം എന്ന് എനിക്ക് വാക്ക് തന്നതാ നീ അത് മറക്കണ്ട... ഓ ഇവിടെ രാവിലെ തന്നെ തുടങ്ങിയോ ചേച്ചിയും അനിയത്തിയും വഴക്ക്.... എന്താ മാളു ഇന്നത്തെ പ്രശ്നം """ എന്റെ ഹരിയേട്ടാ എങ്ങനെ സഹിക്കുന്നു ഈ ചേച്ചിയെ.... ഒരു നിമിഷം വെറുതെ ഇരിക്കാൻ സമ്മതിക്കില്ല ... ഫുൾ ടൈം പഠിക്ക്‌ പഠിക്ക്‌ ..... പാവം ദിയമോൾ വളരുമ്പോൾ ചേച്ചി അവളെ ഒരു പുസ്തക പുഴു ആക്കും നോക്കിക്കോ....

""" അതേയ് പാവം എന്റെ മോള്.... ഹരി നെഞ്ചത്ത് കൈ വെച്ച് കൊണ്ട് പറഞ്ഞു """ ദേവു ദേഷ്യത്തോടെ രണ്ടുപേരെ മാറി മാറി നോക്കി.... അത് കണ്ട ഹരി വേഗം വിഷയം മാറ്റാൻ നോക്കി മാളു നിന്റെ കോളേജിലെ നല്ല ഒരു ലക്ച്ചർ അല്ലെ ഈ നിൽക്കുന്ന ദേവിക ഹരിചന്ദ്രൻ.... അനിയത്തിക്ക്‌ റാങ്ക് കിട്ടുമ്പോൾ ചേച്ചിക്ക്‌ അവിടെ അഭിമാനം അല്ലെ.... അതാ ഇങ്ങനെ പുറകേ നടന്നു പഠിപ്പിക്കുന്നത്.... അല്ലെ ദേവു? ദേവൂവിന്റെ തടിയിൽ പിടിച്ച് കൊണ്ട് ഹരി ചോദിച്ചു """ അല്ല..... എനിക്ക് അഭിമാനം കൂട്ടാൻ വേണ്ടി ആരും പഠികണ്ട.... വേണേൽ പഠിച്ചൽ മതി ..... ദേവു ദേഷ്യപെട്ട് റൂമിലേക്ക് പോയി """" അയ്യോ ദേവൂസെ.... പിണങ്ങല്ലേ ഹരി പുറകേ പോകാൻ തുടങ്ങി ''''' എന്റെ മോനെ ഇത് എന്നും രാവിലെ ഉള്ളതല്ലേ.... അവളുടെ പിണക്കം കുറച്ചു കഴിഞ്ഞു മാറിക്കോളും.... നിനക്ക് ഹോസ്പിറ്റൽ പോകണ്ടേ.... അങ്ങോട്ടേക്ക് വന്ന ലളിത പറഞ്ഞു """ ആ പോകണം അമ്മേ.... ഹരി പറഞ്ഞു """ എന്നാൽ വന്നു കഴിക്ക്.... വാ.... ലളിത പറഞ്ഞു """ മ്മ്മ് വരുവാ.... മാളു നീ കഴിക്കുന്നില്ലേ... """ ഞാൻ പിന്നെ കഴിച്ചോളാം ഹരിയേട്ടാ....

ഇപ്പോ പോയി ദേവേച്ചിയുടെ പിണക്കം മാറ്റട്ടെ.... ചാടിതുള്ളിക്കൊണ്ട് മാളു പറഞ്ഞു """ ഓഹോ ...... എന്നാൽ നടക്കട്ടെ പിണക്കം മാറ്റീട് വാ... അതും പറഞ്ഞ് ഹരി കഴിക്കാൻ പോയി മാളു ദേവൂന്റെ റൂമിലേകും """" മാളു ദേവൂന്റെ റൂമിൽ എത്തിയപ്പോൾ ദിയമോളുടെ ഡ്രസ്സ്‌ മടക്കുവായിരുന്നു ദേവു.... പുറകിലൂടെ ചെന്ന് ദേവൂനെ കെട്ടിപിടിച്ചു മാളു അനാങ്ങാതെ നിന്നും കുഞ്ഞുനാൾ മുതലുള്ള മാളുവിന്റെ ശീലമാണ് ഇത്.... എന്തേലും കുരുത്തക്കേട് ചെയ്തിട്ട് അവസാനം പുറകിലൂടെയുള്ള കെട്ടിപിടുത്തവും ഒരു സോറി പറച്ചിലും """" ദേവേച്ചി...... മ്മ്മ് എന്താ """ ഞാൻ പഠിച്ചിട്ടുണ്ട് നല്ലപോലെ തന്നെ... പിണങ്ങല്ലേ.... മാളു കണ്ണ് നിറച്ച് കൊണ്ട് പറഞ്ഞു.... അത്രയും മതിയായിരുന്നു ദേവൂന്റെ പിണക്കം മാറാൻ... കുഞ്ഞുനാൾ മുതലേ ഇങ്ങനെയാ വഴക്കിട്ടോ പിണങ്ങിയോ മാറിയിരിക്കാൻ രണ്ടുപേർക്കും പറ്റില്ലായിരുന്നു.... ഭർത്താവിന്റെ വീട്ടിൽ നില്കുന്നതിനേക്കാൾ കൂടുതൽ ദേവു സ്വന്തം വീട്ടിലായിരുന്നു നില്കുന്നത്... ഹരി ജോലി ചെയുന്ന ഹോസ്പിറ്റലിൽ അടുത്ത് തന്നെയായത് കൊണ്ട് ഹരിയും അതിൽ എതിർ ഒന്നും നിന്നില്ല....

ഓഫ്‌ ഉള്ള ടൈം വീട്ടിലേക്ക് പോകും... """ ദേവു... ആാാ വരുന്നു ഹരിയേട്ടാ..... ദേവു ഹോസ്പിറ്റലിൽ നിന്ന് വിളിച്ചിട്ട് ഉണ്ടായിരുന്നു... ഞാൻ പോയിട്ട് വരാം... നീ ഒരു ഉച്ച ആക്കുമ്പോൾ റെഡിയായി നിന്നോ... നമ്മുക്ക് ഒന്നും പുറത്തു പോയിട്ട് വരാം.... """ ശെരി ഹരിയേട്ടാ പോയിട്ടു വാ..... ഹരിയെ യാത്രയാക്കി ദേവു റൂമിൽ വന്നപ്പോഴേക്കും ദിയമോൾ എണിച്ച് മാളൂന്റെ കൂടെ കളി തുടങ്ങിരുന്നു.... ദിയമോൾക്ക് എന്തിനു മാളു മതി """ കുഞ്ഞുനാൾ അമ്മ അടുത്ത് ഉണ്ടങ്കിലും മാളൂന് എന്തിനു താൻ വേണമായിരുന്നു... ഇപ്പോ അതുപോലെ തന്നെയാണ് ദിയമോളും.... താൻ അടുത്ത് ഉണ്ടെങ്കിലും അവള് മാളൂനെ വിളിക്കു... ദേവു ഒരു ചിരിയോടെ ഓർത്തു """"" ദേവു..... എന്താ അമ്മേ """" നിങ്ങളുടെ വഴക്ക് ഒക്കെ കഴിഞ്ഞെങ്കിൽ വന്ന് വല്ലതും കഴിക്കാൻ നോക്ക്.....""" ആ വരുന്നു അമ്മേ... """ അമ്മേ ഞാനും ഹരിയേട്ടനും നാളെ വൈകുനേരം വീട്ടിലേക്ക് പോകുവാണ്.... ദേവൻ വരുമ്പോൾ ഞങ്ങൾ വരാം.... ഇനി നാളെത്തെ എക്സാം കഴിഞ്ഞാൽ കുറച്ചു നാളെത്തേക്ക് ക്ലാസ്സ്‌ ഇല്ലല്ലോ..... അത്കൊണ്ട് കുറച്ചു ദിവസം ഹരിയേട്ടന്റെ വീട്ടിൽ നിന്നിട്ടു വരാം....

കഴിക്കാൻ ഇരുന്നപ്പോഴാണ് ഹരിയുടെ വീട്ടിലേക്ക് പോകുന്ന കാര്യം ദേവു എല്ലാവരോടും പറഞ്ഞത് ..... മ്മ്മ് അത് നന്നായി.... ഇല്ലങ്കിൽ നീ ആ വീട്ടിൽ ഉള്ളതന്ന് അവര് മറന്നു പോകും.... അങ്ങോട്ടേക്ക് വന്ന ശേഖരൻ ഒരു ചിരിയോടു കൂടി പറഞ്ഞു """" അല്ല ശേഖരേട്ടൻ ഇത്രയും നേരത്തെ ഇതെവിടെ പോകുവാ... പതിവിലും നേരെത്തെ വരുന്ന ഭർത്താവിനെ കണ്ട് കൊണ്ട് ലളിത ചോദിച്ചു """" വരുൺ വിളിച്ചാരുന്നു ഒന്ന് ഓഫീസ് വരെ വരാൻ ചെല്ലാമോ എന്ന് ചോദിച്ചു എന്തക്കയോ ഫയൽ നോക്കാൻ ഉണ്ട്... അവന് സമയം ഇല്ലാത്തത് കൊണ്ട അല്ലേൽ ഇങ്ങോട്ടേക്ക് വന്നേനെ.... """ അത് ശെരിയാ അവന് കുറച്ചെങ്കിലും സമയം ഉണ്ടായിരുന്നേൽ ഇങ്ങോട്ടേക്ക് വന്നേനെ അല്ലേ മാളു.....???? മാളൂനെ ഇടം കണ്ണിട്ട് നോക്കികൊണ്ട് ദേവൂ പറഞ്ഞു """ ദേ ദേവേച്ചി എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ..... ദേഷ്യത്തോടെ മാളു പറഞ്ഞു """" അതെന്താ നിനക്ക് വരുണിന്റെ കാര്യം പറയുമ്പോൾ ദേഷ്യം വരുന്നത്... വരുൺ നിന്റെ മുറച്ചെറുക്കൻ അല്ലേ... സംശയത്തോടെ ലളിത ചോദിച്ചു """ അത് അമ്മേ..... എനിക്ക് ഇപ്പോ കല്യാണം വേണ്ട അതുകൊണ്ടാ.... """ ഉടനെ കല്യാണം നടത്തണമെന്ന് ഞങ്ങൾ ആരും പറഞ്ഞില്ലല്ലോ മാളു.... എന്തേ നിനക്ക് വേഗം വേണോ..... ചെറുചിരിയോടെ ദേവു മാളുവിനോട് ചോദിച്ചു

""" അത് ശെരിയാ.... ഇനി നിന്റെ മനസ്സിൽ വേഗം കല്യാണം വേണമെന്ന് വല്ലതും ഉണ്ടോ.... ചിരിയോടെ തന്നെ ശേഖരനും ചോദിച്ചു """" അച്ഛാ..... ദേഷ്യത്തോടെ മാളു വിളിച്ചു """" ദേ പിള്ളേരെ വഴക്ക് ഉണ്ടാകാതെ മര്യധക്ക്‌ കഴിക്കാൻ നോക്ക്.... പ്രായം ഇത്രയുമായി എന്നിട്ടും വഴക്കിന് ഒരു കുറവും ഇല്ല..... ശേഖരേട്ടൻ ഇരിക്ക് കഴിച്ചിട്ട് പോകാം.... """" വേണ്ട ഞാൻ വന്നിട്ടു കഴിച്ചോളാം... """ വേണ്ട അച്ഛൻ കഴിച്ചിട്ടു പോയാൽ മതി... മക്കൾ രണ്ടാളും ഒരേ സ്വരത്തിൽ പറഞ്ഞപ്പോൾ ശേഖരൻ കേട്ടു """" ദിയമോൾ എന്തിയെ..."""" അവള് റൂമിൽ ഇരുന്നു ഡോറ കാണുന്നുണ്ട് അച്ഛാ...."""" മ്മ്മ്... എന്നാൽ നിങ്ങൾ ഇരുന്നു കഴിക്ക് ഞാൻ പോയിട്ടു വരാം..... """" അതിന് അച്ഛൻ ഒന്നും കഴിച്ചില്ലല്ലോ... മാളു പറഞ്ഞു """ മതി ഇനി വന്നിട്ടു കഴികാം.... """ എന്തിനാ അച്ഛാ ഇങ്ങനെ കിടന്നു കഷ്ട്ടപെടുന്നത്.... കഴിക്കാതെ വേഗം എണീക്കുന്ന ശേഖനെ കണ്ടുകൊണ്ട് ദേവു ചോദിച്ചു... """ അതിന് കനത്തിൽ ഒരു നോട്ടമായിരുന്നു മറുപടി... പിന്നെ ദേവു ഒന്നും മിണ്ടിയില്ല... """ എന്റെ മക്കൾക്ക് ഒന്നും ബിസിനസ്‌ നോക്കി നടത്താൻ താല്പര്യം ഇല്ലല്ലോ.... അപ്പൊ പിന്നെ ഞാൻ തന്നെ വേണ്ടേ എല്ലം നോക്കാൻ.... ഒരു മകൻ ഉണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം അവന് മെഡിക്കൽ ഫീൽഡിൽ അല്ലേ താല്പര്യം.... വരുൺ ഉള്ളതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ടണ്ട....

എല്ലം അവൻ നോക്കുന്നുണ്ട്.... പിന്നെ അവനു കൂടി അവകാശപെട്ടത് അല്ലേ.... അല്ലെ മാളു? മാളുവിനെ നോക്കികൊണ്ട് ശേഖരൻ ചോദിച്ചു """" അച്ഛാ അതു വേണ്ടാട്ടോ...... മാളു പറഞ്ഞു """" സമയം ഉണ്ടല്ലോ... ആലോചിക്കാം ശേഖരൻ പറഞ്ഞു """ അപ്പോഴേക്കും അച്ഛാച്ച എന്ന് വിളിച്ച് കൊണ്ട് ദിയമോൾ അങ്ങോട്ടേക്ക് വന്നു """"" അച്ഛാച്ഛ.."""" ആാാ വാ വാ.... അച്ചാച്ചന്റെ പൊന്നുമോള് മാമം കഴിച്ചോ.... """ മ്മ്മ് മാളുചിറ്റ തന്നല്ലോ മാമം.... """" ആണോ എന്നാൽ അച്ഛാച്ച പോയിട്ടു വരാട്ടോ.... വരുമ്പോൾ ചോക്ലേറ്റ് മേടിച്ചിട്ടു വരാം... """ ചോക്ലേറ്റ് എന്ന് കേട്ടപ്പോൾ ദിയമോൾക്ക് സന്തോഷമായി... """ ലളിതെ ഞാൻ പോയിട്ടു വരാം.... ദിയമോൾക്ക് ഒര് ഉമ്മയും കൊടുത്ത് ശേഖരൻ ഓഫീസിലേക്ക് പോയി.... """" ❤️❤️❤️❤️❤️❤️❤️❤️ പതിവ് പോലെ പിറ്റേദിവസം മാളു നിന്റെ ഒരുക്കം ഇതുവരെ കഴിഞ്ഞില്ലേ..... """" ആ വരുവാ ചേച്ചി.... """" ദേവു.. മാളു... വന്നേ സമയമായി നിങ്ങളെ കോളേജിൽ വിട്ടിട്ട് വേണം എനിക്ക് ഹോസ്പിറ്റലിൽ പോകാൻ... പുറത്ത് നിന്ന് അകത്തേക്ക് നോക്കികൊണ്ട് ഹരി വിളിച്ച് പറഞ്ഞു """ ആ വരുന്നു ഹരിയേട്ടാ.... അമ്മ ഞങ്ങൾ ഇറങ്ങുവാട്ടോ .... """" മ്മ്മ് പോയിട്ടു വാ..... """" അമ്മ പോയിട്ടു വരാട്ടോ..... ലളിതയുടെ കൈയിലിരുന്ന ദിയമോൾക്ക് ഉമ്മയും കൊടുത്ത് ദേവും മാളും കാറിലേക്ക് കയറി....

"""" ഹരിയുടെ കാർ ദേവൂന്റെ മാളൂന്റെ കോളേജിന് മുന്നിൽ വന്ന് നിന്നും.... ദേവു എക്സാം കഴിയുമ്പോൾ വിളിക്ക് ഞാൻ വന്നോളാം.... """' ശെരി ഹരിയേട്ടാ...... മാളു നല്ലപോലെ എഴുതണേ ടെൻഷൻ ഒന്നും വേണ്ട..... ഹാളിലേക്ക് കയറും മുൻപ് ദേവൂ മാളുവിനോട് പറഞ്ഞു """" എന്നെക്കാൾ ടെൻഷൻ ചേച്ചിക്കാണല്ലോ.... ദേവൂനെ നോക്കി ചിരിയോടെ മാളു പറഞ്ഞു """" മ്മ്മ് എന്നാൽ ശെരി ഞാൻ പോകുവാ..... ചിരിയോടെ പറഞ്ഞിട്ട് ദേവൂ ഓഫീസ് റൂമിലേക്ക് പോയി..... """" ❤️❤️❤️❤️❤️❤️❤️❤️❤️ വൈകുനേരം ദേവും ദിയമോളും പോകുന്ന സങ്കടത്തിലായിരുന്നു എല്ലാവരും.... പോയിട്ട് രണ്ടു മുന്ന് ദിവസം കഴിഞ്ഞ് എന്തേലും കാരണം പറഞ്ഞ് ദേവൂ തിരിച്ച് വരുമെന്ന് എല്ലാവർക്കും അറിയാം....എന്നിട്ടാണ് ഈ സങ്കടം... """ ഒരുമിച്ച് ഇരുന്ന് രാത്രി ഭക്ഷണം കഴിച്ചിട്ടാണ് ദേവു ഹരിയും പോയത്.... ദിയ മോളെ ഉറക്കികൊണ്ടാണ് പോയത് ഇല്ലേൽ അവൾ കൂടെ വരില്ല... ദിയമോൾ പോയപ്പോൾ വീട്ടിലെ അനക്കം നിന്ന പോലെ തോന്നി എല്ലാവർക്കും.... മുന്ന് ദിവസം വീട്ടിൽ ബഹളം ഒന്നും ഉണ്ടായിരുന്നില്ല.... നാലാമത്തെ ദിവസം മുതൽ നല്ല ബഹളമായിരുന്നു കരണം ദേവും ദിയമോളും തിരിച്ച് വന്നു.... ഹരി വന്നില്ല.... """"" പതിവ് പോലെ വൈകുനേരം ഉമ്മറത്ത് ഇരുന്ന് ചായ കുടിക്കുവായിരുന്നു എല്ലാവരും അപ്പോഴാ ലളിതയുടെ ഫോൺ റിങ് ചെയ്തത്..

ഫോൺ അകത്തായതുകൊണ്ട് ലളിത വേഗം അകത്തേക്ക് പോയി.... തിരിച്ച് വന്ന അവർ നല്ല സന്തോഷത്തിലായിരുന്നു... """" എന്താ ലളിതെ... ആരാ വിളിച്ചത് ലളിതയുടെ സന്തോഷം കണ്ട് ശേഖരൻ ചോദിച്ചു ... """" കാരണം എന്താണെന്ന് അറിയാൻ വേണ്ടി മാളുവും ദേവും അമ്മയുടെ മുഖത്തേക്ക് നോക്കി.... """" ശേഖരേട്ടാ ശാരദേച്ചിയാ വിളിച്ചത്.... """" എന്ത് പറഞ്ഞു...''''' കുട്ടികളുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണ്ടേയെന്ന് ചോദിച്ചു.... ലളിത മാളുവിനെ നോക്കികൊണ്ട് പറഞ്ഞു """" ശേഖരന്റെ മൂത്ത പെങ്ങളാണ് ശാരദ """ മോളെ എന്താ നിന്റെ തീരുമാനം.. ശേഖരൻ ഒന്നാലോചിച്ച ശേഷം മാളുവിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു """" അത് അച്ഛാ എനിക്ക് ഇപ്പോ കല്യാണം ഒന്നും വേണ്ട.... ക്ലാസ്സ്‌ കഴിയാനായില്ലേ ഒരു ജോലിയോക്കെ ആയിട്ട് മതി..... """ ജോലി ഇല്ലാതെ തന്നെ ജീവിക്കാൻ ഉള്ളത് ഇവിടെ ഉണ്ടല്ലോ പിന്നെന്താ..... ലളിത ചോദിച്ചു """" എന്നാലും എനിക്ക് ഇപ്പോ കല്യാണം വേണ്ട അമ്മേ... സങ്കടത്തോടെ മാളു പറഞ്ഞു """"" അതിന് ഇന്ന് തന്നെ കല്യാണം നടത്താണം എന്നല്ല പറഞ്ഞത്...

നിച്ഛയം ഇപ്പൊ നടത്തി ബാക്കി മാളൂന്റെ പടുത്തം കഴിഞ്ഞ് എന്നാ ശാരദേച്ചി പറഞ്ഞത്.... കുഞ്ഞിലേ പറഞ്ഞു വെച്ചതല്ലേ മാളു' വരുണിനു 'ഉള്ളതാണെന്നും... വേണി ദേവന് ഉള്ളതാണെന്നും.... ഇപ്പോ എതിര് നിന്നാൽ അവർ എന്ത് കരുതും.. സങ്കടത്തോടെ ലളിത പറഞ്ഞു """" അതിന് ഇവിടെ ആരാ എതിര് നിന്നത്.... ഇപ്പോ കല്യാണം വേണ്ടന്നല്ലേ മാളു പറഞ്ഞോളു... എന്തായാലും ദേവനും ഹരിയും വരട്ടെ... അവരോട് കൂടി ആലോചിട്ട് ഒരു തീരുമാനം എടുക്കാം... അതും പറഞ്ഞു ഗ്ലാസ്‌ ലളിതയുടെ കൈയിൽ കൊടുത്തിട്ട് ശേഖരൻ അകത്തേക്ക് കയറിപ്പോയി.... """"" ❤️❤️❤️❤️❤️❤️❤️❤️❤️❤️ ലൈറ്റ് ഇടാതെ ഇരുട്ടത്ത് ബാൽക്കണിയിലേക്ക് നോക്കി ഇരിക്കുവായിരുന്നു മാളു ..... മാളു എന്താ നീ ആലോചിക്കുന്നത്..... """ ഒന്നുല്ല ദേവേച്ചി.... മ്മ്മ്മ് .... എന്നാൽ വന്നു കിടക്ക്‌ '''' ഒന്നും മിണ്ടാതെ പോയി ബെഡിൽ കിടക്കുന്ന മാളൂനെ ദേവൂ കുറച്ചു നേരം നോക്കി നിന്നും......

മാളുന്റെ മനസ്സിൽ എന്തോ ഉണ്ട് അത് ഉറപ്പാ.... എന്തായാലും ദേവൻ വരട്ടെ എന്നിട്ടു ചോദിക്കാം.... മാളുവിനെ നോക്കി സ്വയം പറഞ്ഞിട്ട് ലൈറ്റ് ഓഫ്‌ ആക്കി ദേവൂ ദിയമോളോട് ചേർന്ന് കിടന്നു """"" ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ പിറ്റേത്തെ പുലരി ചെമ്പകമംഗലത്ത് സന്തോഷത്തിന്റെയായിരുന്നു..... കരണം മുന്ന് മാസത്തിന് ശേഷം ദേവൻ വീട്ടിലേക്ക് വരുവാണ്..... മെഡിക്കൽ കോഴ്സ് കംപ്ലീറ്റ് ചെയ്ത് ഡോക്ടർ ആയിട്ടാണ് ദേവൻ തിരിച്ചു വാരുന്നത്... ദേവന്റെ ആഗ്രഹമാണ് സ്വന്തമായി ഒരു ഹോസ്പിറ്റലിൽ അതും പാവപ്പെട്ടവർക്ക് വേണ്ടി.... അതിന് വേണ്ടിയാണു അവൻ കഷ്ടപെടുന്നത്.... ദേവൻ വരുന്നത്കൊണ്ട് അടുക്കളയിൽ കാര്യമായ പരുപാടിയിലായിരുന്നു അമ്മയും മക്കളും.... ദേവന് ഇഷ്ടപെട്ടതൊക്കെ ഉണ്ടാക്കി ദേവനായി കാത്തിരിക്കുവായിരുന്നു ഉമ്മറത്ത് എല്ലാവരും...... ഉമ്മറത്ത് രണ്ട് കാർ വന്നു നിന്നപ്പോൾ എല്ലാവരുടെ ശ്രദ്ധ അങ്ങോട്ടേക്ക് പോയി ........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story