പ്രണയ പ്രതികാരം: ഭാഗം 40

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

താൻ ഇപ്പോ നിൽകുന്നത് ഒര് ഇരുട്ട് മുറിയിലാണെന്നും , ദൂരെ ഒര് വെളിച്ചമായി ആരു നിൽകുന്നുടെങ്കിലും അവളുടെ അരികിലേക്ക് പോകുന്നതിനനുസരിച്ച് അവൾ ദൂരേക്ക് പോകുന്നതായും ദേവന് തോന്നി.... എബിയുടെ കാറ് കണ്ണിൽ നിന്ന് മായുന്ന വരെ ദേവൻ അവിടെ തന്നെ നിന്നും.... തിരിച്ച് അകത്തേക്ക് കയറിയപ്പോൾ തന്നെ എല്ലാവരും സങ്കടത്തോടെ നോക്കുന്നത് ദേവൻ കണ്ടു.... ദേവൻ ആരോടും ഒന്നും മിണ്ടാതെ റൂമിലേക്ക് നടന്നു.... ദേവാ... നമ്മുക്ക് തെറ്റ് പറ്റിയല്ലേ... പുറകിൽ നിന്ന് ദേവൂ പറയുന്നത് കേട്ട് ദേവൻ അവിടെ തന്നെ നിന്നും.... അഖില പറഞ്ഞ കാര്യങ്ങൾ ഒക്കെ സത്യമാണെങ്കിൽ അവൾക്കൊരികലും അച്ഛനെ വിഷ്ണുവിനെ ഇല്ലാതാക്കാൻ കഴിയില്ല.... ദേവൂ പറഞ്ഞു അവളല്ല ദേവൂ ഒന്നും ചെയ്തത്... അവൾക്ക് ഒരിക്കലും ആരെ ഉപദ്രവിക്കാൻ കഴിയില്ല... ആരെ നോക്കാതെ ദേവൻ പറഞ്ഞു.... പിന്നെയാരാ നമ്മളോട് ഈ ക്രൂരത ചെയ്തത്.... കരഞ്ഞ് കൊണ്ട് ലളിത ദേവനോട് ചോദിച്ചു...

അതറിയില്ല അമ്മേ... എന്തായാലും ആരു അല്ലാ... ഇനി ആരെന്നറിയണം.. അതറിഞ്ഞാൽ.... പൂർത്തിയാകാതെ ദേവൻ എല്ലാവരെ നോക്കിയിട്ട് അകത്തേക്ക് പോയി.... ❤️❤️❤️❤️❤️❤️❤️❤️ പുത്തൻപുരകൽ എല്ലാവരും സന്തോഷത്തിലായിരുന്നു... എങ്കിലും ആരു ഇല്ലാത്ത കുറവ് എവിടെയും നിറഞ്ഞ് നിന്നിരുന്നു..... മാളുവിൻറെ കളിചിരികൾ ആ വീട്ടിൽ ഉയർന്ന് കേട്ടു... ജസ്റ്റിയോട് അല്ലാതെ വേറെയാരോടും ആദ്യം മാളു മിണ്ടാൻ കൂട്ടാക്കിയില്ല , പിന്നെപ്പിന്നെ അത് മാറി എല്ലാവരോടും മിണ്ടാൻ തുടങ്ങി... ഇപ്പോ ആ വീട്ടിലെ വായാടിയാണ് മാളു.... ഒരേ കാര്യങ്ങൾക്കു വേണ്ടിയും മാളു വാശി പിടിക്കുമ്പോൾ അത് മുമ്പിൽ എത്തിച്ച് കൊടുക്കാൻ എല്ലാവരും മത്സരികുമായിരുന്നു.... അഖിലയും എബിയും വിരുന്ന് വരുന്നത് കൊണ്ട് വീട്ടിൽ എല്ലാവരും തിരക്കിട്ട് ഒരേ പണിയിലായിരുന്നു... ഇച്ചായ... ഒന്ന് വന്ന് ഉള്ളി അരിഞ്ഞ് തന്നെ... സോഫയിൽ കിടന്ന് ഫോണിൽ കളിക്കുന്ന ഷിനിയോട് ആൻസി വന്ന് പറഞ്ഞു..... ആം ഇപ്പോ വരാം... നീ നടന്നോ....

ഷിനി ആൻസിയെ പറഞ്ഞ് വിട്ടു.... ലാലിച്ചാ ഒന്നിങ്ങ് വന്നേ.... ഒന്നാലോചിച്ച ശേഷം ഷിനി ലാലിയെ വിളിച്ചു.... എന്താ ഷിനിച്ച.... റൂമിലായിരുന്ന ഷിനി താഴേക്കിറങ്ങി വന്ന് ചോദിച്ചു... നിന്നെ ആൻസി വിളിക്കുന്നുണ്ട്... എന്തോ പറയാനാ... ഒന്ന് അടുക്കള വരെ ചെന്നെ.... ആ പോയിട്ട് വരാം.....ലാലി അടുക്കളയിലേക്ക് പോയതും ഷിനി വേഗം എണീച്ച് റൂമിലേക്ക് പോയി... ഇല്ലേൽ അവന്റെ കൈയിൽ നിന്ന് കിട്ടും എന്നറിയാം.... ചെറിയേച്ചി എന്നെ വിളിച്ചാരുന്നോ.... അടുക്കളയിലേക്ക് ചെന്ന് കൊണ്ട് ലാലി ചോദിച്ചു.... ഞാനോ... ഇല്ലല്ലോ.... വിളിച്ചുന്ന് ഷിനിച്ചാൻ പറഞ്ഞു.... ആ.. ഞാൻ ഇച്ഛനെ വിളിച്ചാരുന്നു ഉള്ളിയാരിയൻ... ഇച്ഛയാൻ നിനക്ക് പണി തന്നതാ... ചിരിയോടെ ആൻസി പറഞ്ഞു.... ഓഹോ... എന്നാൽ ഞാൻ പോയി ഷിനിച്ചാനെ ഒന്ന് കണ്ടിട്ട് വരാം... ലാലി അടുക്കളയിൽ നിന്ന് മുങ്ങാൻ തുടങ്ങി....

എന്തായാലും വന്നതല്ലേ ഇത് അരിഞ്ഞിട്ട് പോയിക്കോ.... ഉള്ളി പത്രം കൈയിൽ കൊടുത്ത് കൊണ്ട് ആൻസി ലാലിയോട് പറഞ്ഞു.... അഞ്ജു... ഒന്നിങ്ങ് വാ.... ഒന്നാലോചിച്ച ശേഷം ലാലി ഉറക്കെ അഞ്ജുനെ വിളിച്ചു.... എന്താ ലാലിച്ച.... റയാനെ ഉറക്കി കൊണ്ടിരുന്ന അഞ്ജു അവനെ വീഴാതെ ബെഡിൽ കിടത്തിയ ശേഷം താഴേക്ക് വന്നു.... ഇതൊന്ന് പിടിച്ചേ... ഒര് കാര്യമുണ്ട്.... ഉള്ളി പത്രം അഞ്ജുവിന്റെ കൈയിൽ കൊടുത്ത് കൊണ്ട് ലാലി പറഞ്ഞു.... എന്താ.... പത്രം വാങ്ങി കൊണ്ട് അഞ്ജു ലാലിയോട് ചോദിച്ചു.... ഇതൊന്ന് അരിഞ്ഞ് വെച്ചേക്ക്... അഞ്ജുനോട് പറഞ്ഞിട്ട് ലാലി അവിടുന്ന് ഓടി... ഞാൻ ഇച്ചായനോട് പറഞ്ഞതാ... കറങ്ങി നിനക്ക് വന്നതാ... ചിരിയോടെ അഞ്ജുനെ നോക്കി ആൻസി പറഞ്ഞു.... അഞ്ജു പിന്നെ ഒന്നും പറയാതെ ഉള്ളി അരിയാൻ തുടങ്ങി.... ആരു കൂടെ വേണായിരുന്നു അല്ലേ...

ആൻസി അഞ്ജുനോട് പറഞ്ഞു..... ഞാൻ വിളിച്ചതാ ചെറിയേച്ചി അവളെ.. പക്ഷേ ദേവന്റെ സ്വഭാവം അറിയുന്നത് കൊണ്ട് അവൾ വന്നില്ല... സങ്കടത്തോടെ അഞ്ജു പറഞ്ഞു.... പിന്നെ ആൻസി അതിനെ പറ്റി കൂടുതൽ ഒന്നും പറഞ്ഞില്ല..... ബാൽകാണിയിൽ എന്തോ ആലോചിച്ചിരിക്കുവായിരുന്നു സണ്ണി.... അടുത്ത് തന്നെ ഇരുന്ന് ബോള് കളിക്കുന്നുണ്ട് മാളു , മാളു വീഴാതിരിക്കാനായി ഷിനി അടുത്തിരുന്ന് നിലത്ത് വിഴുന്ന ബോൾ ഒക്കെ മാളുവിന്‌ എടുത്ത് കൊടുക്കുന്നുണ്ട്... സണ്ണിച്ചാ... ഞാനും ഇവനും കൂടെ ആരുനെ പോയി കുട്ടികൊണ്ട് വരട്ടെ... അഖിലയും എബി കൂടെ വരുന്നതല്ലേ.. ആരു എവിടെ എന്ന് ചോദിച്ചാൽ അവരോട് എന്ത് പറയും.... പിന്നെ എല്ലാവരും ഉള്ളപ്പോൾ ആരു കൂടെ ഇവിടെയില്ലങ്കിൽ ആർക്കും ഒര് സന്തോഷം ഉണ്ടാകില്ല... ലാലി ജസ്റ്റിയെ കൂട്ടി സണ്ണിക്ക് അരികിലേക്ക് വന്ന് കൊണ്ട് പറഞ്ഞു.... നമ്മൾ അവിടെ ചെന്നാൽ ദേവന് ഇഷ്ടപ്പെടില്ല... അങ്ങനെ വന്നാൽ അവൻ ഇനിയും നമ്മുടെ കൊച്ചിനെ ഉപദ്രവിക്കും.... അല്ലാതെ ആരു ഇല്ലാതെ ഇവിടെ ആഘോഷിക്കാൻ എനിക്കും താല്പര്യം ഇല്ല പിള്ളേരെ....

സങ്കടത്തോടെ സണ്ണി എല്ലാവരോടും പറഞ്ഞു... സണ്ണിച്ചാ.... ഞാൻ വന്നു..... പുറത്ത് നിന്ന് ആരുവിന്റെ വിളി കേട്ട് എല്ലാവരും പരസ്പരം ഞെട്ടി മുഖത്തോട് മുഖം നോക്കി.... ചേട്ടായി അത് ആരുവിന്റെ സൗണ്ട് അല്ലേ... സോഫയിൽ ഇരുന്നിരുന്ന ഷിനി ചാടിയെണീച്ച് കൊണ്ട് ചോദിച്ചു.... എവിടെയാ എല്ലാവരും.... ഞാൻ വന്നു.... താഴെ നിന്ന് ആരു ഒന്നുകൂടെ വിളിച്ച് ചോദിച്ചു..... സണ്ണിച്ചാ ഇത് ആരു തന്നെ... സന്തോഷത്തോടെ ലാലി പറഞ്ഞു.... വാ.... സണ്ണി എല്ലാവരോടും പറഞ്ഞു.... ടാ കൊച്ചിനെ നോക്കണേ.... താഴേക്ക് ഇറങ്ങും മുൻപ് സണ്ണി മാളൂനെ നോക്കികൊണ്ട് ജസ്റ്റിയോട് പറഞ്ഞു.... ഇവളെ ഞാൻ താഴേക്ക് കൊണ്ട് വന്നോളാം... നിങ്ങള് പോയിക്കോ.... ജസ്റ്റി മാളുവിനെ നോക്കി കൊണ്ട് എല്ലാവരോടും പറഞ്ഞു..... നീ വാ.... മാളൂനെ ഞാൻ കൊണ്ട് വന്നോളാം... ലാലി ജസ്റ്റിയോട് പറഞ്ഞു.... മാളു നമ്മുക്ക് താഴേക്ക് പോകട്ടോ... ജസ്റ്റി മാളുവിനെ എണീപ്പിച്ച് കൊണ്ട് പറഞ്ഞു...

മാളു ഏതിരൊന്നും പറയാതെ ജസ്റ്റിയുടെ ലാലിയുടെ കൂടെ താഴേക്ക് പോയി.... സണ്ണിച്ചാ.... ഷിനിച്ച.... സണ്ണി ഷിനിയെ കണ്ടയുടനെ ആരു ഓടി പോയി അവരെ കെട്ടി പിടിച്ചു.... ആരു.... താഴേക്ക് വന്ന ലാലി ആരുനെ വിളിച്ചു... ലളിച്ചാ... എബിയും അഖിയും പുറത്തുണ്ട്... ആരു ലാലിയെ നോക്കി പറഞ്ഞു.... ലാലി അവരെ വിളിക്കാൻ പോയപ്പോഴേക്കും അവർ അകത്തേക്ക് വന്നിരുന്നു.... എബിയെ കണ്ടപ്പോൾ ലാലികും ജസ്റ്റികും ദേവന്റെ കൂടെ അവനെ കണ്ട് പരിചയമുള്ളപോലെ തോന്നി.... അപ്പോഴേക്കും അവളുടെ സൗണ്ട് കേട്ട് വീട്ടിൽ എല്ലാവരും വന്നിരുന്നു.... വെല്ല്യച്ചി.... ചെറിയേച്ചി.... ആരു അമലയുടെ ആൻസിയുടെ അടുത്തേക്ക് ചെന്നു..... ആരു നീയെങ്ങനെ വന്നു... പെട്ടന്ന് അവിടെ ആരുനെ കണ്ടപ്പോൾ ഞെട്ടി കൊണ്ട് അഞ്ജു ചോദിച്ചു... അപ്പോഴേക്കും സണ്ണിയും ഷിനിയും എബിയോട് പോയി സംസാരിച്ചിരുന്നു..... സണ്ണിച്ചാ... എബി റാമിന്റെ ഫ്രണ്ടാണ്...

ആരു സണ്ണിയോടും ഷിനിയോടും പറഞ്ഞു.... മുബൈ വെച്ച് ഞങ്ങൾ കണ്ടിട്ടുണ്ട് എബിയെ... ലാലിയെ നോക്കി കൊണ്ട് ജസ്റ്റി എബിയോട് പറഞ്ഞു.... അലീനയുടെ കൂടെ ഞാൻ നിങ്ങളെ കണ്ടിട്ടുണ്ട്... എബി അവരോടും പറഞ്ഞു.... നിങ്ങൾ ദേവന്റെ വീട്ടിൽ കയറിയിട്ടാണോ ഇങ്ങോട്ടേക്ക് വന്നത്... സംശയത്തോടെ സണ്ണി എബിയോട് ചോദിച്ചു.... അതേയ് സണ്ണിച്ചാ... എബി മറുപടി പറഞ്ഞു..... ബാക്കി വിശേഷം പിന്നെ പറയാം... വാ അകത്തേക്കിരിക്കാം... ഷിനി അവരെ അകത്തേക്ക് വിളിച്ചു.... കുറേ ദിവസങ്ങൾക്കു ശേഷം ആരും കൂടി വീട്ടിലേക്ക് വന്നപ്പോൾ എല്ലാവരും സ്നേഹം കൊണ്ട് അവളെ മൂടി.... മാളുവിനും നല്ല സന്തോഷമായിരുന്നു.... ആരുസെ എന്ന് വിളിച്ച് കുറച്ച് നേരം പുറകെ നടന്നെങ്കിലും പിന്നെ അവൾ ജസ്റ്റിക്ക് പുറകെ തന്നെ നിന്നും.... ആരു നീ പോയി കുളിച്ച് വേഷം മാറിയിട്ട് വാ... സാരി ഉടുത്ത് ഒര് കുടുംബിനി ലുക്കാ നിനക്ക്... അവളെ കളിയാക്കി കൊണ്ട് ജസ്റ്റി പറഞ്ഞു.....

ആരു അപ്പോൾ തന്നെ പോയി കുളിച്ച് വേഷം മാറി വന്നു.... ആഹാ... ഇതാണ് ഞങളുടെ കൊച്ച് ഷിനി അവളെ ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു...."" എല്ലാവരും കൂടെ ഒരുമിച്ച് ഫുഡ് ഉണ്ടാക്കി കഴിഞ്ഞ് ഇരുന്ന് വിശേഷം പറയുവായിരുന്നു... കുറച്ച് നേരം കൊണ്ട് തന്നെ എബി അവിടെ എല്ലാവരുമായി ഒരുപാട് അടുത്തിരുന്നു.... എബിക്ക് ഇഷ്ടമായി അവിടെ എല്ലാവരെയും... പുറത്ത് നിന്ന് വന്ന ഒരാളായിട്ടല്ല വീട്ടിലെ ഒരാളായി തന്നെയായിരുന്നു എല്ലാവരും എബിയെ കണ്ടിരുന്നത്.... അത് സണ്ണിച്ചാ... ഞാനൊര് കാര്യം ചോദിക്കട്ടെ , കുറച്ച് നേരമായി വിചാരിക്കുന്നു ചോദിക്കാൻ , ആരും എങ്ങനെയാ ദേവന്റെ വീട്ടിലെത്തിയത്...? അഖില സണ്ണിയെ നോക്കി കൊണ്ട് ചോദിച്ചു.... അതിന് ആരും മറുപടിയൊന്നും പറഞ്ഞില്ല... എല്ലാവരും മുഖത്തോട് മുഖം നോക്കി.... അലീനക്ക് ദേവനെ നേരത്തെയാറിയാമായിരുന്നോ...? മിണ്ടാതെ ഇരിക്കുന്ന ആരുനെ നോക്കി എബി ചോദിച്ചു "" അതിന് ആരും ഒന്ന് ചിരിച്ചു.... എനിക്ക് ഓർമ്മയായ കാലം മുതൽ റാമിനെ അറിയാം ,

പക്ഷേ ആ കാര്യം റാമിന് അറിയില്ല.... അന്ന് അവിടെ വെച്ച് കണ്ടപ്പോൾ എനിക്ക് തോന്നിയിരുന്നു അലീനക്ക് ദേവനെ നേരത്തെ പരിചയമുണ്ടെന്ന്... പക്ഷേ അവൻ കല്യാണം കഴിച്ചുവെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല... ദേവൻ എല്ലാം പറഞ്ഞെങ്കിലും ഒന്നുമറിയാത്ത പോലെ എബി പറഞ്ഞു..... ഇത് കല്യാണം ഒന്നുമല്ല ഒര് പ്രതികാരം... റാമിന്റെ കുടുംബം നശിപ്പിച്ചത് ഞാനാണെന്ന് കരുതി റം എനിക്ക് നൽകിയ ശിക്ഷ മാത്രമാണ് എന്റെ കഴുത്തിൽ കിടക്കുന്ന മിന്ന്... വേദനയോടെയാണേലും ചിരിയോടെ തന്നെ ആരു പറഞു.... എനിക്കൊന്നും മനസ്സിലാകുന്നില്ല... ഞാനവിടെ വന്നപ്പോൾ ദേവന്റെ വീട്ടിൽ ആരു... ഇവിടെ വന്നപ്പോൾ ഇവിടെ ദേവന്റെ പെങ്ങൾ മാളു.... മാളുവിന്റെ സംസാരരീതി തന്നെ മാറിപ്പോയിയിരിക്കുന്നു... എന്താകയാ ഇവിടെ നടക്കുന്നത്... ഒന്നും മനസിലാകാത്ത പോലെ എബി എല്ലാവരോടുമായി ചോദിച്ചു...

അവിടെ നിന്ന് വന്ന ശേഷം അവിടുത്തെക്കാൾ പ്രശ്നമായിരുന്നു ഇവിടെ.... ജസ്റ്റി പറഞ്ഞു.... അതാ ഞങ്ങൾ കല്യാണതിന് വരാത്തത്.. ലാലി പറഞ്ഞു.... ആരുന് വേണ്ടി ദേവനെ ചോദിക്കാൻ പോയതാ ഞാനും അപ്പച്ചനും അവിടെ... അന്ന് തുടങ്ങിയതാ പ്രശ്നങ്ങൾ... സണ്ണി പറഞ്ഞു.... മുബൈ നിന്ന് ദേവൻ ആരുനെ കണ്ടാ കാര്യം എനിക്കും ചേട്ടായിക്കും അറിയില്ലായിരുന്നു... അറിഞ്ഞിരുന്നേൽ ചേട്ടായി അവിടെ പോകില്ലായിരുന്നു... ഷിനി പറഞ്ഞു.... അന്ന് തുടങ്ങിയതാ ദേവന് ഞങ്ങളോടുള്ള ദേഷ്യം.... അതിന് ശേഷം അവിടെ നടക്കുന്നതിനൊക്കെ കാരണം ഞങ്ങളായി... സണ്ണി അത് വരെ നടന്ന കാര്യങ്ങൾ മുഴുവൻ എബിയോട് പറഞ്ഞു.... """ എല്ലാം കേട്ട ഷോക്കിൽ ഇരിക്കുകയായിരുന്നു എബിയും അഖിലയും..... ഞാൻ കാരണമാണല്ലേ ഇങ്ങനെയൊക്കെ നടന്നത്.... സങ്കടത്തോടെ അഖില പറഞ്ഞു..... നി കാരണം ഒന്നുമല്ല അഖി , റാമിന്റെ ശത്രുക്കൾക്ക് ഒര് ഇര വേണമായിരുന്നു... അതാണ് ഞാൻ....

ആരു പറഞ്ഞു പ്രശ്നങ്ങൾ ഒക്കെ ഉടനെ തീരും... അതിനുള്ള തെളിവുകൾ ഞങ്ങൾക്ക് കിട്ടിക്കഴിഞ്ഞു... പക്ഷേ ഒളിഞ്ഞിരിക്കുന്ന ഒരാളുണ്ട് , ആരുവായി എവിടെയും എത്തുന്ന ഒരാൾ, ആളെ മാത്രം ഇനി കിട്ടിയാൽ മതി... ജസ്റ്റി പറഞ്ഞു """ അതിന് ശേഷം..? സംശയത്തോടെ എല്ലാവരോടുമായി എബി ചോദിച്ചു പ്രേതികാരത്തിന്റെ പുറത്ത് ദേവൻ കെട്ടിയാ മിന്ന് അവനെ തിരിച്ചേൽപ്പിച്ച് നല്ലൊര് ചെക്കനെ കണ്ട് പിടിച്ച് ഇവളെ കെട്ടിച്ച് വിടണം... ആരുവിനെ നോക്കി കൊണ്ട് സണ്ണി പറഞ്ഞു.... എല്ലാവരും ആരുവിന്റെ മുഖത്തേക്ക് നോക്കി , ഒന്നും മിണ്ടാതെ തല കുനിച്ചിരിക്കുവായിരുന്നു അവൾ... അച്ചായന്മാരുടെ തീരുമാനം എന്ത് തന്നെയാണെങ്കിലും അത് തടയില്ലെന്ന് അവൾ തീരുമാനിച്ചിരുന്നു... സത്യയമൊക്കെ അറിയുമ്പോൾ ദേവൻ ആരുനെ ചോദിച്ചാൽ എന്ത് പറയും...? മനസിലെ സംശയം മറച്ച് വെക്കാതെ എബി എല്ലാവരോടും ചോദിച്ചു.... അവൻ ചോദിക്കില്ല.. കാരണം സത്യമാറിഞ്ഞാൽ അവന് ചോദിക്കാൻ തോന്നില്ല... അത്രക്ക് ക്രൂരത ആരുനോട് കാണിച്ചിട്ടുണ്ട്...

അതൊന്നും സണ്ണിച്ചാനും ഷിനിച്ചാനും പോലുമറിയില്ല.... ഇടറിയാ ശബ്ദത്തിൽ ജസ്റ്റി പറഞ്ഞു.... ഞങ്ങൾക്കാറിയാടാ.... പൊട്ടിയ കവിളും തളർന്ന ശരീരവുമായി നിങ്ങളുടെ അരികിൽ നിൽക്കുന്ന കൊച്ചിന്റെ മുഖം ഇന്നും ഞങ്ങൾക്ക് ഓർമ്മയുണ്ട്.. പെട്ടന്ന് സണ്ണി പറഞ്ഞു.... ആരു വേഗം മുഖമുയർത്തി കൊണ്ട് സണ്ണിയെ നോക്കി... ഹരിയുടെ കോൾ വന്ന് നീയും ജസ്റ്റി പോയപ്പോൾ ഞാനും ചേട്ടായി പുറകെ തന്നെയുടായിരുന്നു.... ആരുവിന്റെ അവസ്ഥ കണ്ട് അന്ന് തന്നെ ദേവനെ കാണാൻ പോകാൻ ചേട്ടായി തീരുമാനിച്ചതാ , പിന്നെ ദേവന് ഒര് പോറല് പോലും എൽകില്ലാന്നാ വിശ്വാസത്തിൽ ഒരാൾ ഇരിക്കുന്നുണ്ട് അത് കൊണ്ട് മാത്രമേ ഞങൾ അവനെ ഒന്നും ചെയ്യാത്തത്.... ഷിനി ലാലിയെ നോക്കി എല്ലാവരോടുമായി പറഞ്ഞു.... ഷിനിയും സണ്ണിയും പറയുന്നത് കേട്ട് എല്ലാവർക്കും സങ്കടമായി.... പാവം പെൺ കൊച്ച്... കാരണമറിയാതെ ഞാനും അവളെ മോശമായി കണ്ടു....

കുറ്റബോധത്തോടെ എബി ഓർത്തു.. കുറച്ച് നേരം ആരും ഒന്നും മിണ്ടിയില്ല..... എനിക്ക് ഉറക്കം വരുന്നു ഇച്ചായ... കുറച്ച് കഴിഞ്ഞപ്പോൾ ചിണുങ്ങി കൊണ്ട് മാളു പറഞ്ഞു... എബിയും അഖിലയും സഹതാപത്തോടെ മാളുവിന് നോക്കി """" അയ്യോ ഇപ്പൊ ഉറങ്ങാൻ പാടില്ല.. എന്റെ മാളൂട്ടി ഒന്നും കഴിച്ചില്ലല്ലോ... സ്നേഹത്തോടെ വാത്സല്യത്തോടെ ജസ്റ്റി മാളുവിനോട് ചോദിച്ചു "" എനിക്കൊന്നും വേണ്ട , നമുക്ക് ഉറങ്ങാം.... പാതി ഉറക്കത്തിൽ മാളു പറഞ്ഞു""" അത് പറ്റില്ല... മാളു ഒന്നും കഴിച്ചില്ലെങ്കിൽ നമ്മുടെ വാവക്ക് വാവു വരും.. അത് കൊണ്ട് നമുക്ക് പോയി കഴിച്ചിട്ട് വേഗം ചാച്ചട്ടോ.... മാളുവിനെ ചേർത്ത് പിടിച്ച് കൊണ്ട് ജസ്റ്റി പറഞ്ഞു..... മാളു ഉറങ്ങല്ലേ... വെല്ല്യച്ചി ഇപ്പോ ഭക്ഷണം എടുത്ത് തരാം... മാളുനോട് പറഞ്ഞിട്ട് അമല വേഗം പോയി എല്ലാവർക്കും ഭക്ഷണം എടുത്ത് വെച്ചു.... എബിയും, അഖിലയും, ലാലിയും, മാളുവും, ആൻസിയും ആദ്യയം ഇരുന്നു.... ബാക്കിയുള്ളവർ വിളമ്പാൻ നിന്നും....

ഭക്ഷണം വേണ്ടന്ന് പറഞ്ഞ മാളുവിന് ജസ്റ്റി വാരി കൊടുത്തു... അഞ്ജു.. നീ മാളൂന്റെ മുഖം ഒന്ന് കഴുകിച്ചിട്ട് കൊണ്ട് പോയി കിടത്ത്.. അമലേ നീ ഇവന് ഭക്ഷണം എടുത്ത് കൊടുക്ക്.... സണ്ണി അഞ്ജുനോടും അമലയോടും പറഞ്ഞു.... വാ മാളും.... അഞ്ജു മാളുനെ വിളിച്ചു... പക്ഷേ ജസ്റ്റി കൂടെ വരാതെ അവിടെ നിന്ന് എണിക്കാൻ മാളു തയ്യാറല്ലായിരുന്നു... അത് കൊണ്ട് ജസ്റ്റി കഴിക്കാതെ വേഗം എണീച്ചു... ഇച്ചായ... കാല് വേദനിക്കുവാ... റൂമിൽ എത്തിയപ്പോൾ കരഞ്ഞ് കൊണ്ട് മാളു പറഞ്ഞു.... തിരുമി തരാട്ടോ... മാളു ഉറങ്ങിക്കോ... മാളുവിന്റെ കാല് തിരുമി കൊടുത്ത് കൊണ്ട് ജസ്റ്റി പറഞ്ഞു... കുറച്ച് കഴിഞ്ഞപ്പോൾ മാളു ഉറങ്ങി , അവളെ എണിപ്പിക്കാതെ നല്ല പോലെ പുതച്ച് കൊടുത്ത്, വീഴാതെ സൈഡിൽ പില്ലോ വെച്ചിട്ട് ജസ്റ്റി താഴേക്ക് ഇറങ്ങി... ജസ്റ്റി വരുന്നതും നോക്കി കഴിക്കാതെ ഇരിക്കുവായിരുന്നു ബാക്കിയെല്ലാവരും... നിങ്ങള് കഴിച്ചില്ലേ... എല്ലാവരെ നോക്കി കൊണ്ട് ജസ്റ്റി ചോദിച്ചു....

അതിന് ആരും മറുപടി പറയാതെ അവന് മുന്നിൽ പ്ലേറ്റ് എടുത്ത് വെച്ചു.... നീ ഇരുന്നോ... ഞാൻ എടുത്ത് തരാം.... അഖില അഞ്ജുനോട് പറഞ്ഞു.... അഖിലയും, എബിയും, ലാലി കൂടെ എല്ലാവർക്കും വിളമ്പി... ജസ്റ്റി.. മാളു നോർമലാകുമ്പോൾ ഇവിടെ നിൽക്കുമോ..? സംശയത്തോടെ എബി അവനോട് ചോദിച്ചു..... അത് തന്നെയായിരുന്നു എല്ലാവരുടെ മനസ്സിലും..... അറിയില്ല , പക്ഷേ മാളു ഇവിടെ നിൽക്കാൻ വേണ്ടി എന്നെക്കൊണ്ട് പറ്റുന്നതൊക്കെ ഞാൻ ചെയ്യും.. കാരണം അവൾ ഇപ്പോൾ എന്റെയാണ്... ജന്മം നൽകാതെ ഞാനിപ്പോ ഒര് അച്ഛനാകാൻ പോകുവാണ്.... മാളുവും,കുഞ്ഞും, ഇല്ലാത്ത ഇരു ജീവിതതെ പറ്റി എനിക്ക് ഇനി ആലോചിക്കാൻ വയ്യ.... കണ്ണ് നിറച്ച് കൊണ്ട് ജസ്റ്റി പറഞ്ഞു.... അതിന് ആരും മറുപടിയൊന്നും പറഞ്ഞില്ല... പക്ഷേ എന്താകുമെന്നോർത്ത് എല്ലാവർക്കും നല്ല ടെൻഷൻ ഉണ്ടായിരുന്നു.... മാളു ഇവിടെ നിൽകാൻ തയ്യാറാണെൽ ദേവൻ ഏതിരൊന്നും പറയില്ല...

ഞാനും ഹരിയേട്ടാനും ദേവനോട് സംസാരിച്ചോളാം.... എല്ലാവരോടും എബി പറഞ്ഞു.. മാളുവിന്റെ തീരുമാനാം ഇവിടെ നിൽക്കാനാണേൽ അവൾ ഇവിടെ തന്നെയുണ്ടക്കും... ഉറപ്പോടെ സണ്ണി പറഞ്ഞു..... രാത്രി ലാലിയുടെയും ജസ്റ്റിയുടെയും അടുത്തിരുന്ന് സംസാരിക്കുവായിരുന്നു ആരു.. അവസാനം സംസാരിച്ച് സംസാരിച്ച് അവൾ അവിടെത്തന്നെ കിടന്നുറങ്ങി..... മാളുനെ തന്നെ കിടത്താൻ പറ്റാത്തത് കൊണ്ട് കുറച്ച് കഴിഞ്ഞപ്പോൾ ജസ്റ്റി എണിച്ച് പോയി... ഒന്നുമാറിയാതെ സമാധാനത്തോടെ കിടന്നുറങ്ങുന്ന ആരുവിനെ ലാലി വാത്സല്യത്തോടെ നോക്കി.. ആരു സമാധാനത്തോടെ ഉറങ്ങുന്നത് കണ്ടപ്പോൾ സണ്ണികും ഷിനികും സന്തോഷമായി... പുത്തൻപുരക്കൽ സന്തോഷം മാത്രമായിരുന്നു അന്ന് രാത്രി..... പക്ഷേ എത്ര കിടന്നിട്ടും ഉറക്കം വരാത്തത് ദേവനായിരുന്നു...

ആരുവിനെ ഒന്ന് കാണാനും , ചെയ്തതിനൊക്കെയോ മാപ്പ് പറയാനും അവൻ വല്ലാതെ ആഗ്രഹിച്ചു..... കുറ്റബോധം കൊണ്ട് താൻ ഒരേ നിമിഷവും നിറി ഇല്ലാതാകുമെന്ന് ദേവന് തോന്നി.... കണ്ണടക്കുമ്പോൾ ഓർമ വരുന്നത് തന്റെ ക്രൂരത സാഹിച്ച് ഒന്നും പറയാതെ കണ്ണ് നിറച്ച് നിൽക്കുന്ന ആരുവിന്റെ രൂപമാണ്... നെഞ്ചിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഭാരം... ശ്വാസം നിലച്ച് പോകുന്നത് പോലെ തോന്നുന്നു... അവളില്ലാത്ത മുന്നോട്ട് ജീവിക്കാൻ കഴിയാത്തത് പോലെ.. അവൾ തന്നെ സ്‌നേഹിക്കണ്ട , അരികിൽ ഉണ്ടായാൽ മതി... താൻ അവഗണിച്ചത് പോലെ അവൾ തന്നെ അവഗണിച്ചോട്ടെ പക്ഷെ വിട്ട് പോകാതിരുന്നാൽ മതി... അന്നാദ്യയമായി ദേവന്റെ കണ്ണിൽ നിന്ന് ആരുവിനെ ഓർത്ത് കണ്ണുനീർ വന്നു.... അവളുടെ സൗണ്ട് എങ്കിലും ഒന്ന് കേട്ടാൽ മതിയെന്ന് തോന്നിയപ്പോൾ ദേവൻ ഫോൺ എടുത്ത് ആരുനെ വിളിച്ചു.... പക്ഷേ അവൾ കോൾ എടുത്തില്ല...

എബിയെ വിളിച്ചാലോ എന്ന് വിചാരിച്ചെങ്കിലും ഈ രാത്രി അത് മോശമാണെന്ന് തോന്നി , പിന്നെ ഓരോന്നാലോച്ചിച്ച് സമാധാനമില്ലാതെ ദേവൻ റൂമിലുടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് നേരം വെളുപ്പിച്ചു..... പിറ്റേന്ന് ആരു ഓഫീസിൽ വരുമെന്ന് കരുതി നേരം വെളുത്തപ്പോൾ തന്നെ ദേവൻ ഓഫീസിലേക്ക് പോയി... പക്ഷേ ഓഫീസിലെ കാര്യങ്ങൾ ഒക്കെ റോഷനെ ഏല്പിച്ച് ആരു അന്ന് ലീവ് എടുത്തിരുന്നു....‌ ആരു.... പത്ത് മണി കഴിഞ്ഞു , എണീക്ക്.. ആൻസി തട്ടി വിളിച്ചപ്പോഴാണ് ആരു എണീച്ചാത്.... കുറെ ദിവസം കൂടി നന്നായി ഒന്നുറങ്ങിയതായിരുന്നു ആരു.... നന്നായി ഉറങ്ങി പോയി ചെറിയേച്ചി... കണ്ണ് തിരുമി കൊണ്ട് ആരു പറഞ്ഞു.... സാരല്ല, നീ താഴേക്ക് വാ... സണ്ണിച്ചാൻ ഒന്നും കഴിച്ചിട്ടില്ല , നീ വന്നിട്ട് കഴിച്ചോളമെന്ന് പറഞ്ഞ് താഴെയിരിക്കുവാ... ആണോ... എന്നാൽ ഇപ്പോ വരാം... ആരു വേഗം പോയി ഫ്രഷായി വന്നു.... മാളു പയ്യെ.... സ്പീഡിൽ സ്റ്റെപ് ഇറങ്ങി വരുന്ന മാളുവിനോട് സണ്ണി പറഞ്ഞു.... ആ ഞാൻ ഞാൻ പയ്യെ ആണല്ലോ വന്നേ... ലാലിച്ചൻ പക്ഷെ ഇതിലെ വേഗം ഒടുന്നത് കാണാം...

അത് കൊണ്ടല്ലേ ഞാനും ഓടിയെ... ചിരിയോടെ മാളു പറഞ്ഞു.... അവന് നല്ല തല്ല് കിട്ടാത്തത് കൊണ്ടാ... മാളു നാല്ല കൊച്ചല്ലേ... അപ്പോൾ ഇനി ഓടരുത്ട്ടോ... സ്നേഹത്തോടെ സണ്ണി മാളുവിന് പറഞ്ഞ് കൊടുത്തു.... സണ്ണിച്ചാൻ എന്താ കഴിക്കുന്നേ.... സണ്ണിച്ചാൻ ദോശ കഴിക്കുവാ... മാളൂന് തരട്ടെ... മാളൂന് ഇരിക്കാൻ ചെയർ ഇട്ട് കൊടുത്ത് കൊണ്ട് സണ്ണി ചോദിച്ചു.... മ്മ്മ്മ് " മുളിക്കൊണ്ട് മാളു തലയാട്ടി..... പയ്യെ കഴിക്കണേ... ചെറുതായി ദോശ മുറിച്ച് മാളുവിന്റെ വായിൽ വെച്ച് കൊടുത്ത് കൊണ്ട് സണ്ണി പറഞ്ഞു.. സണ്ണിച്ചാ.... സ്റ്റെപ് ഇറങ്ങി വന്ന് കൊണ്ട് ആരു സണ്ണിയെ വിളിച്ചു.... ഉറക്കം കഴിഞ്ഞോ... ചിരിയോടെ സണ്ണി ചോദിച്ചു.... മ്മ്മ് " കുറെ ദിവസം കൂടി സമാധാനത്തോടെ ഉറങ്ങി.. ചിരിയോടെ ആരു പറഞ്ഞു... എന്നാൽ കഴിച്ചോ... ആരുവിന്റെ മുന്നിൽ പ്ലേറ്റ് വെച്ച് കൊണ്ട് സണ്ണി പറഞ്ഞു... ആ... എല്ലാവരും എന്തിയെ സണ്ണിച്ചാ.... എബിയും അഖിയും എബിയുടെ ഒര് റിലേറ്റീവിന്റെ വീട്ടിൽ പോയതാ , വൈകുനേരം വരും.... അവര് പോയത് കൊണ്ട് അമലാ രാവിലെ ഹോസ്പിറ്റലേക്ക് പോയി നാളെ ലീവ് എടുക്കാന്ന്....

ഷിനിച്ചാൻ ഇത്ര നേരം ഇവിടെയുണ്ടയിരുന്നു... പണിക്കാരെ നോക്കിയിട്ട് വരന്ന് പറഞ്ഞ് അവൻ ഇപ്പോ വയലിലേക്ക് ഇറങ്ങി.. ജസ്റ്റിക്ക് ഇന്നോര് ഇന്റർവ്യൂയുണ്ട്... അഞ്ജു ദേവന്റെ ഓഫീസിലേക്കാ രാവിലെ പോയത് , എന്തൊക്കയോ ഫയൽ റോഷനെ ഏല്പിക്കാൻ ഉണ്ടെന്ന്, അത് കഴിഞ്ഞ് അവൾ കോർട്ടിലേക്ക് പോകും, അവധി പറഞ്ഞ് വെച്ചിരിക്കുന്ന രണ്ട് കേസ് ഇന്ന് ഉച്ച കഴിഞ്ഞ് ഉണ്ടെന്ന പറഞ്ഞെ... ലാലിയെ ഞാൻ ഓഫീസിലേക്ക് വിട്ടിരിക്കുവാ... ഞാൻ ചെന്നിട് വേണം അവനും കോർട്ടിൻ പോകാൻ.... സണ്ണിച്ചാനും ഇപ്പോ പോകില്ല... പിന്നെ ഞാനും , ചെറിയേച്ചി , മാളും തന്നെയാകും... അപ്പച്ചി ഇല്ല ഇവിടെ... സങ്കടത്തോടെ ആരു പറഞ്ഞു.... സാരല്ല കുറച്ച് കഴിഞ്ഞ് ജസ്റ്റി വരും.... സണ്ണി പറഞ്ഞു അപ്പോൾ ഞങ്ങൾ പുറത്ത് പോകുമേ... സന്തോഷത്തോടെ ആരു പറഞ്ഞു... മ്മ്മ് " പോയിട്ട് വാ.... ഷിനിച്ചാനെ ലളിച്ചാനെ വിളിച്ചോ... മാളൂനെ ശ്രദ്ധിക്കണം.... വികൃതി കുറച്ച് കൂടുതലാ ഇന്നലെ മുതൽ...

മിണ്ടാതെ കഴിക്കുന്ന മാളൂനെ നോക്കി വാത്സല്യത്തോടെ സണ്ണി പറഞ്ഞു.... ശെരി സണ്ണിച്ചാ... മാളൂനെ നോക്കി ചിരിയോടെ ആരു പറഞ്ഞു.... മാളുവും, ആരുവും കഴിച്ച് കഴിയുന്നത് വരെ സണ്ണി അവർക്ക് കുട്ടിരുന്നു.... വൾ ഇല്ലാത്തത് കൊണ്ട് തന്നെ ബാക്കി കാര്യങ്ങളൊക്കെ റോഷനെ എല്പിച്ച് ദേവൻ വീട്ടിലേക്ക് പോയി.... ഞാൻ പോകുവാ.... പുറത്ത് പോകുമ്പോൾ വിളിക്ക്.... കുറച്ച് കഴിഞ്ഞപ്പോൾ സണ്ണി ആരുനോട് പറഞ്ഞു..... ശെരി സണ്ണിച്ചാ..... ആൻസി ഞാൻ പോകുവാ... പുറത്തേക്ക് വന്ന ആൻസിയെ നോക്കി പറഞ്ഞിട്ട് സണ്ണി പുറത്തേക്ക് പോയി.... വാ മാളു മുഖം കഴുകി തരാം... ആരു മാളുവിനെ കൂട്ടി അകത്തേക്ക് പോയി മുഖം കഴുകി കൊടുത്തു... കുറച്ച് നേരം അവളുടെ അടുത്തിരുന്ന് കളിച്ചു... അപ്പോഴേക്കും ജസ്റ്റി വന്നിരുന്നു... പിന്നെ ആരു ഷിനിയെ കൂടെ വിളിച്ച് പുറത്തേക്ക് പോയി.. ❤️❤️❤️❤️❤️❤️❤️❤️

ആരു ഇല്ലാത്തത് കൊണ്ട് ദേവന് ഓഫീസിൽ ഇരുന്നിട്ട് ഒര് സമാധാനം ഇല്ലായിരുന്നു... ആരുവിനെ കാണാൻ വേണ്ടി മാത്രമായിരുന്നു അവൻ ഓഫീസിലേക്ക് വന്നത് തന്നെ... ഉച്ചവരെ എങ്ങനെയോ ഓഫീസിൽ ഇരുന്നിട്ട് ബാക്കി കാര്യങ്ങളൊക്കെ റോഷനെ ഏല്പിച്ച് ദേവൻ വീട്ടിലേക്ക് മടങ്ങി.... പാർക്കിൽ റായന്റെ കൂടെ കളിക്കുന്ന മാളൂവിൽ തന്നെയായിരുന്നു എല്ലാവരുടെ ശ്രദ്ധ... കുറച്ച് കഴിഞ്ഞപ്പോഴേക്കും ലാലിയും അഞ്ജുവും കൂടെ വന്നു... പിന്നെ എല്ലാവരും കൂടെ ഡ്രസ്സ്‌ എടുക്കാൻ കയറി.. മാളുവിനായിരുന്നു എല്ലാവരുടെ പ്രോയോരിറ്റി.. അവൾക്ക് ഇഷ്ട്ടപെട്ടതൊക്കെ വാങ്ങി കൊടുക്കാൻ എല്ലാവരും മത്സരിച്ചു... അധികം വൈകാതെ വന്നേക്കണമെന്ന് സണ്ണിയുടെ ഓഡർ ഉള്ളതിനാൽ കൂടുതൽ ഒന്നും കറങ്ങാതെ എല്ലാവരും വീട്ടിലേക്ക് മടങ്ങി... വീട്ടിൽ എത്തിയപ്പോൾ അഖിലയും എബിയും അവിടെ ഉണ്ടായിരുന്നു... ആഹാ... മാളൂസിന്റെ കൈയിൽ ഒരുപാട് സാധങ്ങൾ ഉണ്ടല്ലോ..

. മാളുവിനെ കണ്ടപ്പോൾ അഖില അവളോട്‌ ചോദിച്ചു..... ഇതേ... ഉടുപ്പാ... ഇച്ചായൻ മേടിച്ച് തന്നത്.... ഒര് കവർ നെഞ്ചോട് ചേർത്ത് കൊണ്ട് സന്തോഷത്തോടെ മാളു പറഞ്ഞു.... ആണോ... എന്നിട്ട് ഞങ്ങൾക്ക് ഒന്നും കൊണ്ട് വന്നില്ലേ.... ചിരിയോടെ കളിയായി എബി മാളുനോട് ചോദിച്ചു.... മ്മ്മ്മ് "" ഇതാ.. ഒന്നാലോചിച്ച ശേഷം മാളു അവളുടെ കൈയിൽ ഉണ്ടായിരുന്ന മിട്ടായി എബിക്ക് നേരെ നിട്ടി.. അച്ചോടാ.... എബി വാത്സല്യത്തോടെ അവളെ ഒന്ന് നോക്കി.... മാളുവിന്റെ നിഷ്കളങ്ക സ്‌നേഹം കണ്ടപ്പോൾ എല്ലാവർക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.... ഒരിക്കലും അവൾ ജസ്റ്റിയിൽ നിന്ന് അകലല്ലേയെന്നായിരുന്നു എല്ലാവരുടെ മനസിലും.... അഖി , നിനക്ക് മായയെ കൂടെ കൊണ്ട് വന്നുടായിരുന്നോ... രാത്രി എല്ലാവരും കൂടെയിരുന്ന് വർത്താനം പറഞ്ഞപ്പോൾ ആരു അഖിലയോട് ചോദിച്ചു.. പപ്പാ അവളെ ബിസിനസിന്റെ ഏറ്റവും ഉയർന്ന നിലയിൽ ഏത്തിക്കുമെന്ന് പറഞ്ഞ് കഷ്ടപ്പെടുത്തി പടിപികുവാ ,

അല്ലായിരുന്നേൽ അവളെ കൊണ്ട് വരായിരുന്നു.... അഖില പറഞ്ഞു... മൂന്ന് മാസം കഴിയുമ്പോൾ ഞങ്ങൾ ഒന്നുടെ വരാം... അന്ന് മായയെ കെയുടെ കൊണ്ട് വരാം... എബി ആരുനോട്‌ പറഞ്ഞു..... റോയ് വിളിച്ചിരുന്നു ഇന്നലെ , പറ്റിയാൽ രണ്ട് ദിവസം കഴിഞ്ഞ് അവൻ വരാന്ന് പറഞ്ഞു...ജസ്റ്റി പറഞ്ഞു.. അവനെ ഞാൻ വിളിച്ചതാ ഇങ്ങോട്ടേക്ക് വരാൻ പറഞ്ഞ്, അപ്പോൾ അവന് പുതിയ ഏതോ കേസിന്റെ പുറകെ പോകേണ്ടി വന്നു.... എബി പറഞ്ഞു... ഈ റോയ് എങ്ങനെയാ... നല്ല പയ്യെൻ ആരുവിനെ നോക്കികൊണ്ട് സണ്ണി എബിയോട് ചോദിച്ചു.... എന്തിനാ സണ്ണിച്ചാ ആരുവീന് വേണ്ടി ആലോചിക്കാൻ ആണോ... അഖില ചിരിയോടെ ആരുനെ നോക്കി ചോദിച്ചു... ആ എന്റെ മനസ്സിൽ ഒര് പ്ലാൻ ഉണ്ടായിരുന്നു... ചിരിയോടെ സണ്ണി പറഞ്ഞു..... എന്നാൽ നമ്മുക്ക് ആലോചിക്കാം... എബി സണ്ണിയെ സപ്പോർട്ട് ചെയ്ത് കൊണ്ട് പറഞ്ഞു.. അപ്പോഴും ആരു സമ്മതിക്കില്ലന്ന പ്രേതിക്ഷ അവന് ഉണ്ടായിരുന്നു....

ഞങളുടെ കൊച്ചിന്റെ തീരുമാനം ആദ്യയം അറിയട്ടെ... ആരുവിനെ നോക്കികൊണ്ട് സണ്ണി പറഞ്ഞു.. എല്ലാവരുടെ നോട്ടം ആരുവിന്റെ നേർക്കായി.... എന്താ ആരു , നമ്മുക്കലോലോചിച്ചാലോ.... ആരുവിനെ നോക്കി മനസ്സിൽ ചെറിയ പേടിയോടെ എബി ചോദിച്ചു..... അച്ചായന്മാരുടെ ഇഷ്ടം... മനസ്സിൽ സങ്കടമുണ്ടെങ്കിലും പുറമെ ചിരിയോടെ ആരു പറഞ്ഞു..... അങ്ങനെ എല്ലാവരുടെ ഇഷ്ട്ടം നോക്കി നീ സങ്കടപെടണ്ട.... നിന്റെ തീരുമാനം അതെ നടക്കു.... ഷിനി പറഞ്ഞു... അതേയ്... ഇവിടെ എല്ലാവരും സ്വന്തം ആഗ്രഹം പോലെയാ ജീവിതം തിരഞ്ഞെടുത്തത്.. അതിൽ ആർക്കും ഒര് എതിർപ്പും ഇല്ലായിരുന്നു... അമല പറഞ്ഞു.... അതേയ് ആരു... സണ്ണിച്ചാനും വെല്ല്യച്ചി... ഷിനിച്ചാനും ചെറിയേച്ചി... ഞാനും അഞ്ജു... ഇപ്പോ ദേ ജസ്റ്റിയും... ഞങ്ങളൊക്കെ ഞങ്ങളാഗ്രഹിച്ച ജീവിതമാ ജീവിക്കുന്നത് , സന്തോഷത്തോടെ... ലാലി പറഞ്ഞു... നിന്റെ ഇഷ്ട്ടം അതേപോലെയെ നടക്കു ആരു... നിന്റെ ഫീലിങ്സിനും വിലയുണ്ട്....

ഞങ്ങളാരും ഒന്നിനും നിന്നെ നിർബന്ധിക്കില്ല... നിനക്ക് ഇഷ്ട്ടമുള്ള പോലെ കാര്യങ്ങൾ പറയാം... ആരുവിനെ നോക്കികൊണ്ട് ജസ്റ്റി പറഞ്ഞു.... സണ്ണിച്ചാ ഒര് ചാൻസ് ദേവന് കൊടുക്കാൻ പറ്റില്ലേ... ആരുവിന് ഇഷ്ടമാണെങ്കിൽ... എല്ലാവരും എന്ത് പറയുമെന്നറിയാതെ എല്ലാവരെ നോക്കികൊണ്ട് സംശയത്തോടെ എബി ചോദിച്ചു.... അവൻ ചെയ്ത കാര്യങ്ങളൊക്കെയോ എങ്ങനെ മറക്കും... സണ്ണി ചോദിച്ചു.... ഒന്നുമറിയാതെയാണ് അവൻ അങ്ങനെയൊക്കെ ചെയ്തത് എന്ന് കരുതി എല്ലാം ക്ഷമിക്കൻ പറ്റുമോ...? ലാലി ചോദിച്ചു.... വേണമെങ്കിൽ ദേവന് ഒരുപാട് ന്യായീകരണങ്ങൾ നിരത്താം... അവൻ കണ്ടത് വെച്ചേ കാര്യങ്ങൾ ചെയ്തുള്ളു.. അവന്റെ ഭാഗത്ത്‌ നിന്ന് നോക്കുമ്പോൾ അവൻ ചെയ്തതാ ശരി... പക്ഷെ സത്യം എന്താണെന്നറിയാൻ അവൻ ശ്രമിച്ചില്ല... ഷിനി പറഞ്ഞു.... അവൻ ആരുവിനെ വേദനിപ്പിച്ചതൊന്നും മറക്കാൻ പെട്ടന്ന് ഞങ്ങൾക്ക് കഴിയില്ല... സണ്ണി പറഞ്ഞു.... വേണമെങ്കിൽ.... ആരുവിന് അത് മതിയെങ്കിൽ ദേവനെ അംഗീകരിക്കാൻ ഞങ്ങൾ ഒന്ന് ശ്രമിക്കാം അല്ലേ സണ്ണിച്ചാ...

സണ്ണിയെ നോക്കി ഇടം കണ്ണാലെ ലാലി പറഞ്ഞു..... ചാച്ചും പാവമാണ്... എല്ലാവരെ നോക്കികൊണ്ട് അമല പറഞ്ഞു.... ആ ഞാനിപ്പോ വിചാരിച്ചേയുള്ളു നിന്നിലെ കൊച്ചേച്ചി എന്താ ഉണരാത്തതെന്ന്.... അമലയെ കളിയാക്കി കൊണ്ട് സണ്ണി പറഞ്ഞു.... അവൻ അവനെ ഞാൻ ഇന്ന് കണ്ടായിരുന്നു... മദ്യപിച്ച് കൊണ്ട് ഡ്രൈവ് ചെയ്യുന്നത്.... ജസ്റ്റി പറഞ്ഞു.... അവൻ ചെയ്യുന്നതും ദേവൻ ചെയ്യുന്നതും ഒന്ന് തന്നെയാ.. ലാലി പറഞ്ഞു... എന്നാലും കൂടുതൽ ശെരി ചാച്ചുന്റെ ഭാഗത്താ... അഞ്ജു പറഞ്ഞു... അതേയ് അവൻ ചെയ്തതൊക്കെ അരുനെ നഷ്ടപ്പെടാതിരിക്കാനാ... അമലാ പറഞ്ഞു എന്ന് കരുതി അവൻ ചെയ്തതൊക്കെ തെറ്റാല്ലാതെ ആക്കുമോ..??? സണ്ണി ചോദിച്ചു... എന്നല്ല ചേട്ടായി വെല്ല്യച്ചി പറഞ്ഞെ.... അവനും എന്തൊക്കയോ ശെരികാൾ ഉണ്ട്.... ആ ചിലപ്പോൾ ആയിരിക്കും... സണ്ണി പറഞ്ഞു.... എന്ത് തന്നെയായാലും ആരുവിന്റെ ഇഷ്ട്ടവെ ഇവിടെ നടക്കു... ജസ്റ്റി പറഞ്ഞു അതേയ് ആരു... നിനക്ക് ഇഷ്ട്ടപെട്ട ആളുടെ കൂടെ നീ ജീവിച്ചാൽ മതി....

ആൻസി പറഞ്ഞു... ഞാൻ ഇനിയുള്ള കാലം സ്വർഗത്തിൽ ജീവിച്ചാലോ എന്നാ ആലോചിക്കുന്നെ... എല്ലാവരെ നോക്കി ചിരിയോടെ ആരു പറഞ്ഞു.... ആ അത് മാത്രം നടക്കില്ല കൊച്ചേ... സണ്ണി പറഞ്ഞു അതേയ്.... ഷിനിയും പറഞ്ഞു നീ വേണേൽ ഇവിടെ തന്നെ നിന്നോ... എന്നാലും വേറെ എവിടെയും പോയി നില്കാൻ ഞങ്ങൾ സമ്മതിക്കില്ല.... ഷിനി പറഞ്ഞു നിനക്ക് സ്വർഗത്തിലേ പോലെ കലിപ്പികാൻ ഉടനെ രണ്ട് പിള്ളേര് ഇവിടെ വരും... പിന്നെ ഉടനെ എന്നെയും കെട്ടിക്കുമല്ലോ.... അപ്പോൾ നിനക്ക് കൂട്ടിന് പിന്നെയും കുഞ്ഞുങ്ങളകും... കള്ളചിരിയോടെ ലാലി അഞ്ജുനെ നോക്കി പറഞ്ഞു... എന്നാൽ നീ മുബൈക്ക് പോരെ.. അവിടെ നിനക്ക് സമാധാനത്തോടെ നിൽകാം... ഡാർവി എന്തായാലും ജയിലിൽ നിന്ന് ഇറങ്ങില്ലല്ലോ... എബി പറഞ്ഞു.... ഞങൾ എല്ലാവരും ഒരിക്കൽ വരാം... ആരു പറഞ്ഞു....

പിന്നെയും കുറച്ച് നേരം കൂടെ എല്ലാവരും സംസാരിച്ചിരുന്നു.... പിന്നെ ഭക്ഷണം കഴിച്ച് പിന്നെയും സംസാരിച്ച് എപ്പോഴോ ഉറങ്ങി.... ഉറക്കം തീരെ നഷ്ടപ്പെട്ട് ബാൽകാണിയിലൂടെ നടന്ന് ദേവൻ നേരം വെളുപ്പച്ചു... ഇന്നെങ്കിലും ആരു ഓഫീസിലേക്ക് വരണേയെന്നാ പ്രാർത്ഥനയോടെ ദേവൻ ഓഫീസിലേക്ക് പോയി... പക്ഷേ നിരാശയായിരുന്നു ഫലം..... ഉച്ചവരെ എങ്ങനെയോ പിടിച്ചിരുന്നെങ്കിലും ആരുനെ കാണാൻ പറ്റാത്തജ് കൊണ്ട് ദേവൻ ഓഫീസിൽ നിന്നിറങ്ങി നേരെ പുത്തൻപുരക്കലേക്ക് വണ്ടി വിട്ടു.... ഒന്നും വേണ്ട ചെയ്ത തെറ്റിന് ആരുനോട് ഒര് മാപ്പ് പറഞ്ഞാൽ മാത്രം മതി... അതായിരുന്നു ദേവന്റെ മനസ്സിൽ............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story