പ്രണയ പ്രതികാരം: ഭാഗം 41

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

ദേവൻ പുത്തൻപുരകൽ മുറ്റത്ത് എത്തിയപ്പോൾ പുറത്ത് ആരെയും കണ്ടില്ല.... ഒന്ന് മടിച്ചാ ശേഷം ദേവൻ പയ്യെ കാറിൽ നിന്ന് പുറത്തേക്കിറങ്ങി... പയ്യെ മുന്നോട്ട് നടന്നു... ആരെങ്കിലും എന്തെകിലും പറഞ്ഞാൽ മിണ്ടാതെ നിൽക്കണ്ടി വരും... ആരുവിനെ മാളുവിനെ ഒന്ന് കാണണം തിരികെ പോകണം... തന്റെ ആ ആവിശം അവർ അംഗീകരിക്കുമായിരിക്കും..... മുന്നോട്ട് നടക്കുമ്പോൾ പലതായിരുന്നു ദേവന്റെ ചിന്ത... മുറ്റത്ത് ആരെയും കാണാത്തത് കൊണ്ട് കോളിങ്ങ് അടിച്ചിട്ട് ദേവൻ അവിടെ തന്നെ നിന്നും... റൂമിലായിരുന്ന ആൻസി പുറത്തേക്കിറങ്ങി വന്നു.... ആരാ...?? പുറം തിരിഞ്ഞു നിൽക്കുന്ന ദേവന്റെ മുഖം കാണാത്തത് ആൻസി ചോദിച്ചു """ സൗണ്ട് കേട്ട് ദേവൻ വേഗം തിരിഞ്ഞ് നോക്കി.... ആ ദേവാനായിരുന്നോ... എനിക്ക് മനസിലാകാത്തത് കൊണ്ടാട്ടോ ചോദിച്ചത്... ദേവനെ അവിടെ കണ്ടാ ആൻസി അത്ഭുതത്തോടെ പറഞ്ഞു.... അത് സാരമില്ല , ഞാൻ.... മാളുവിനെ... ആരുവിനെ കാണാൻ വന്നതാ...

ചുറ്റും നോക്കി ക്കൊണ്ട് ദേവൻ പറഞ്ഞു '"" അവര് എല്ലാവരും വയലിലേക്ക് പോയേക്കുവാ... എനിക്ക് കലിന് ചെറിയ വേദന , അത് കൊണ്ട് ഞാൻ പോയില്ല...... ആണോ.... കുറെ നേരം കഴിയുമോ വരാൻ... എല്ലാവരും കൂടെ പോയതല്ലേ , എപ്പോ വരുമെന്നറിയില്ല... ഫോൺ എടുക്കത്തെയാ പോയത്... അല്ലേൽ വിളിച്ച് ചോദിക്കാമായിരുന്നു... വയൽ എവിടെയാ... ഞാൻ പൊയ്ക്കോളാ... ദേവൻ വേഗം ചോദിച്ചു... ആരുനെ കണ്ടേ പറ്റു എന്നായിരുന്നു ദേവന്... വയൽ ഇവിടെ അടുത്ത് തന്നെയാണ് , വീടിന്റെ പുറക് വശത്ത്..... ദേവന് തിരക്കൊന്നും ഇല്ലെങ്കിൽ കുറച്ച് നേരം ഇവിടെയിരുള്ളൂ... ഞാൻ പോയി വിളിച്ച് കൊണ്ട് വരാം മാളുവിനെ... ആൻസി പറഞ്ഞു "'""" ഏയ്യ്, കുഴപ്പമില്ല... ഞാൻ പൊയ്ക്കോളാം, സ്ഥലംപറഞ്ഞ് തന്നാൽ മതി... എന്നാൽ ഞാനും കൂടി വരാ... ആൻസി വേഗം പറഞു """ കാലിന് വയ്യാത്തതല്ലേ , ഞാൻ പൊയ്ക്കോളാം.. ആൻസിയെ തടഞ്ഞ് കൊണ്ട് ദേവൻ പറഞ്ഞു....

ഇപ്പോൾ കുഴപ്പമൊന്നുമില്ല , കുറവുണ്ട്... ഞാൻ ഇവിടെ തന്നെയിരുന്ന് മടുത്തു , അത് കൊണ്ട് വയലിലേക്ക് പോകാൻ തുടങ്ങുവായിരുന്നു... വാ , നമ്മുക്ക് പോകാം.... ആൻസി വാതില് ചെറുതായി ചാരിട്ട് പുറത്തേക്കിറങ്ങി..... ദേവന് എല്ലാവരെ എങ്ങനെ ഫേസ് ചെയ്യുമെന്നാ ചിന്തയുണ്ടായിരുന്നു.... എബിയും അഖിലയും പോയോ.....? നടക്കുന്നതിന്റെ ഇടയിൽ ദേവൻ ആൻസിയോട് ചോദിച്ചു.... എബിയുടെ കുറച്ച് ബന്ധു വീട്ടിൽ പോകാൻ ഉണ്ടെന്ന് പറഞ്ഞ് അവര് രാവിലെ തന്നെ പോയി , അതിന് ശേഷമാ എല്ലാവരും കൂടെ വയലിലേക്ക് ഇറങ്ങിയത്.... ആൻസി പറഞ്ഞു ചെറിയ ഒര് ഇടവഴിയിലൂടെയായിരുന്നു വയലിലേക്ക് പോകണ്ടത്... മെയിൻ റോട്ടിലൂടെ പോയാൽ കുറച്ച് ദൂരമുണ്ട്.... സൂക്ഷിച്ച് , വീഴാതെ, പയ്യെ... ദേ കൈയിൽ പിടിച്ചോ... ആൻസിയോട് പറഞ്ഞിട്ട് ദേവൻ അവന്റെ കൈ നീട്ടി കൊടുത്തു അവൾക്ക് പിടിക്കാൻ... വെയിൽ ഉള്ളതിനാൽ ആൻസി തലയിൽ ഒര് തോർത്ത്‌ ഇട്ടിട്ടുണ്ടായിരുന്നു...... 💚💚💚💚💚💚

വിശാലമായി പരന്ന് കിടക്കുന്ന പടം ഒര് വശത്ത് വാഴയും ചീരയും മുളകും... അതിനോട് ചേർന്ന് കപ്പയും, മറ്റ് കിഴങ്ങ് വസ്തുക്കളും ഉണ്ട്... ഇപ്പുറത്തെ വശത്ത് നിറയെ നെല്ലാണ് , ഞാറ് നടുന്ന സമയമായിരുന്നു അപ്പോൾ , അത് കൊണ്ട് തന്നെ വയലിൽ ഒരുപാട് ജോലിക്കാർ ഉണ്ടായിരുന്നു.... ഒര് വശത്ത് പുത്തൻപുരക്കൽ ആൺകുട്ടികൾ നിരന്ന് നിൽക്കുന്നുണ്ട്.. തണലുള്ള ഒര് വശത്തായി ആരുവു , അഞ്ജുവും , മാളുവും, ഇരിക്കുന്നുണ്ടായിരുന്നു.... ഷിനിയും, സണ്ണിയും , ജസ്റ്റിയും , ഞാറ് നാടുവായിരുന്നു.... ലാലി ആണേൽ ഒത്ത നടുക്ക് നിന്ന് എന്താകയോ നിർദ്ദേശങ്ങൾ എല്ലാവർക്കും നൽകുന്നുണ്ട്.... ഇച്ചായ, ഞാനും വരുവാ.... മാളു പയ്യെ വയലിലേക്ക് ഇറങ്ങാൻ തുടങ്ങിക്കൊണ്ട് ജസ്റ്റിയെ നോക്കി പറഞ്ഞു.... എങ്ങോട്ട് ഞാനും വരുവാണെന്ന്... സംശയത്തോടെ ജസ്റ്റി ചോദിച്ചു....

എനിക്കും അങ്ങോട്ടേക്ക് ഇറങ്ങണം... ചെളിയിലേക്ക് കൈ ചുണ്ടികൊണ്ട് മാളു പറഞ്ഞു... അത് ഒന്നും വേണ്ട... അവിടെ നിന്നാൽ മതി... ജസ്റ്റി ചെറുതായി ദേഷ്യപെട്ട് കൊണ്ട് മാളുനോട് പറഞ്ഞു..." അതെന്താ ഞാൻ ഇറങ്ങിയാൽ.... എനിക്കും ഇറങ്ങണം.... ചിണുങ്ങി കരഞ്ഞ് കൊണ്ട് മാളു വാശി പിടിച്ചു.... മാളു... ചെളിയിൽ ഇറങ്ങിയാൽ കുഞ്ഞാവക്ക് വാവു വരും... മാളു നല്ല കൊച്ചല്ലേ... ഇച്ചായൻ വൈകുന്നേരം ചോക്ലേറ്റ് മേടിച്ച് തരാലോ... ജസ്റ്റി സ്‌നേഹത്തോടെ മാളുനോട് പറഞ്ഞു "" ഞാനല്ലേ ചെളിയിലേക്ക് ഇറങ്ങുന്നത് അപ്പൊ കുഞ്ഞാവക്ക് എങ്ങനെ വാവു വരാനാ... ഈ ഇച്ചായന് ഒന്നുമറിയില്ല.... ചെളിയിലേക്ക് കാല് കുത്തി കൊണ്ട് മാളു പറഞ്ഞു.... ദേ മാളു , എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കേണ്ട... ചെളിയിൽ നിന്ന് കയറിക്കെ.. ക്ഷമ നശിച്ച് കൊണ്ട് ജസ്റ്റി പറഞ്ഞു.... അത് കേൾക്കേണ്ട താമസം മാളു സണ്ണിയെ വിളിച്ച് കരയാൻ തുടങ്ങി...

അവൾക്ക് നന്നായിയറിയാം സണ്ണിയെ വിളിച്ച് പരാതി പറഞ്ഞാൽ എല്ലാം നടക്കുമെന്ന്.... ജസ്റ്റി അവളെ കരയിക്കണ്ടടാ... ഇറങ്ങിക്കോട്ടെ ,സൂക്ഷിച്ചാൽ മതി... മാളുവിന്റെ കരച്ചില് കണ്ടപ്പോൾ സണ്ണി ജസ്റ്റിയോട് പറഞ്ഞു.... അത് കേൾക്കണ്ട താമസം , മാളു കരയുന്നത് നിർത്തി ചിരിയോടെ ചെളിയിലേക്കിറങ്ങി... അവള് വീഴാതിരിക്കാനായി ലാലി പയ്യെ കൈ പിടിച്ച് അവളെ നടത്തിച്ചു.... സണ്ണിച്ചാനാ ഇവളെ വഷളാക്കുന്നത്.. രണ്ട് ദിവസമായി ഇത്തിരി വാശി കൂടുതലാ പെണ്ണിന്... മാളുവിനെ നോക്കി കൊണ്ട് ജസ്റ്റി പറഞ്ഞു "" മാളു ജസ്റ്റിയെ നോക്കി മുഖം വീർപ്പിച്ച് തിരിഞ്ഞ് നിന്നു... അത് കണ്ടപ്പോൾ എല്ലാവർക്കും ചിരി വന്നു.... മാളു ചെളിയിലേക്ക് ഇറങ്ങിയത് കണ്ടപ്പോൾ ആരുവും , അഞ്ചുവും കൂടെ ഇറങ്ങി.... ലാലി പയ്യെ അവരുടെ അടുത്തുടെ പോയി മുഖത്തൊക്കെ ചെളി തേച്ചു... സണ്ണിച്ചാ... ഈ ലളിച്ചാൻ നോക്ക്... ആരു പരാതിയോടെ സണ്ണിയെ വിളിച്ചു.....

ദേ ഇവിടെ കിടന്ന് വഴക്കുണ്ടാക്കിയാൽ എല്ലാത്തിനേം പിടിച്ച് ആ തോട്ടിലിടുട്ടോ.... അപ്പുറത്തെ തൊട്ടിലേക്ക് നോക്കികൊണ്ട് സണ്ണി പറഞ്ഞു.... പറയാതെ എടുത്ത് ഇട് ചേട്ടായി... സണ്ണിയെ സപ്പോർട് ചെയ്തു ഷിനി പറഞ്ഞു.... എന്നിട്ട് നീ അവരെ മുങ്ങി എടുക്കുമോ... എങ്കിൽ ഇടം... ചിരിയോടെ സണ്ണി പറഞ്ഞു... ഷിനി അതിന് മറുപടി പറയാതെ ഒന്ന് ഇളിച്ച് കാണിച്ചു... കുറച്ച് കഴിഞ്ഞപ്പോഴേക്കും മാളൂ , ഇട്ടിരുന്ന ഡ്രസ്സ്‌ മുഴുവൻ ചെളിയാക്കി... അരികിൽ നിന്ന ലാലിയുടെ ദേഹത്തും ആക്കി കൊടുത്തു... എന്റെ പൊന്ന് മാളും നിന്നെ ഈ കോലത്തിൽ എങ്ങാനും നിന്റെ ആങ്ങള കണ്ടാൽ , പിന്നെ ഇച്ചായ എന്ന് വിളിക്കാൻ എന്നെ കാണില്ലട്ടോ... നിന്നെ അപ്പോൾ തന്നെ കൊണ്ട് പോകും വീട്ടിലേക്ക്... ജസ്റ്റി വെറുതെ മാളൂനെ നോക്കികൊണ്ട് പറഞ്ഞു.... അപ്പോഴാണ് ആൻസിയുടെ കൈയും പിടിച്ച് ദേവൻ അങ്ങോട്ട് വരുന്നത് ലാലി കണ്ടത്... അവൻ ഒന്നുടെ കണ്ണ് ചിമ്മി തുറന്ന് അത് ദേവൻ തന്നെയാണോ എന്ന് ഉറപ്പ് വരുത്തി.... ടാ ജസ്റ്റി , നീന്റെ കാര്യത്തിൽ തീരുമാനം ആയെന്ന തോന്നുന്നത്...

ചെറിയ പേടിയോടെ ലാലി ജസ്റ്റിയോട് പറഞ്ഞു.... എന്താടാ... മനസിലാകാതെ ജസ്റ്റി ചോദിച്ചു """ അങ്ങോട്ട് നോക്ക്.... സണ്ണിച്ചാ , ഷിനിച്ച.... ലാലി വിരൽ ചൂണ്ടി ക്കൊണ്ട് അവരെ വിളിച്ചു.... അപ്പോഴാണ് ആൻസിയുടെ കൈയും പിടിച്ച് നടന്ന് വരുന്ന ദേവനെ എല്ലാവരും കണ്ടത്.... അവനെ ആരും അവിടെ പ്രേതിഷിച്ചിരുന്നില്ല... ഏറ്റവും അത്ഭുതം ആരുവിനായിരുന്നു... കണ്ണ് ചിമ്മി തുറന്ന് അത് ദേവൻ തന്നെയാണോ എന്ന് അവൾ ഉറപ്പ് വരുത്തി "" എല്ലാവരെ ഫേസ് ചെയ്യാൻ മടിയാണേലും ദേവൻ എല്ലാവരെ നോക്കി ഒന്ന് ചിരിച്ചു.... ദേവനോട് എങ്ങനെ പെരുമാറണമെന്ന് ആലോജിക്കുവായിരുന്നു എല്ലാവരും... അവനോട് നല്ല ദേഷ്യമുണ്ടെങ്കിലും ആരും അത് പ്രകടിപ്പിച്ചില്ല... ദേവന് അത് വലിയ ഒര് ആശ്വാസമായി... ഞാൻ ഇവരെ കാണാൻ വന്നതാ... മാളുവിനെ ആരുവിനെ നോക്കി കൊണ്ട് ദേവൻ എല്ലാവരോടുമായി പറഞ്ഞു...

ജസ്റ്റി ദയനീയമായി മാളുവിനെ ഒന്ന് നോക്കി , മാളു അപ്പോഴും ചെളി കൈയിലെടുത്ത് അഞ്ജുവിന്റെ ദേഹത്ത് തേക്കുന്ന തിരക്കിലായിരുന്നു..... മാളു... ഇതാരാ വന്നതെന്ന് നോക്കിക്കേ... ഷിനി മാളുനോട് പറഞ്ഞു.... മാളു അപ്പോഴാണ് തിരിഞ്ഞ് നോക്കിയത്.. നാണം കുണുങ്ങിയ ഒര് ചിരി ചിരിച്ചിട്ട് മാളു ഓടിപോയി ദേവനെ കെട്ടിപിടിച്ചു.... എന്താ എന്നെ കാണാൻ വരാത്തത്... മാളു പതിവ് പരാതി പറയാൻ തുടങ്ങി മാളുനെ കാണാൻ കൂടിയാ ദേവച്ചാൻ വന്നത്... ദേവൻ വാത്സല്യം പൂർവ്വം മാളുവിന്റെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു... ആ സമയത്തിനുള്ളിൽ മാളുവിന്റെ കൈയിലുള്ള ചെളി മുഴുവൻ ദേവന്റെ ദേഹത്തേക്കായിരുന്നു..... "" ദേവൻ വന്നിട്ട് കുറെ നേരമായോ...? ദേവനോട് വിരോധമൊന്നുമില്ലാതെ സണ്ണി ചോദിച്ചു.... ഞാൻ വന്നതേ ഉള്ളു സണ്ണിച്ചാ... ദേവൻ വേഗം ബഹുമാനത്തോടെ മറുപടി നൽകി...

അവനിൽ നിന്ന് ഇങ്ങനെയൊര് വിളി പ്രേതിഷിക്കാത്തത് കൊണ്ട് സണ്ണി ഒന്ന് ഞെട്ടിയിരുന്നു... മനസിലുള്ള ദേഷ്യം പ്രകടിപ്പിക്കാതെ ഷിനിയും ദേവനോട് സംസാരിച്ചു... സംസാരിക്കുന്നതിന്റെ ഇടക്ക് ദേവൻ ഇടക്ക് ഇടം കണ്ണിട്ട് ആരുവിനെ നോക്കുന്നുണ്ടായിരുന്നു... അവൾ അത് കണ്ടെങ്കിലും ശ്രദ്ധിക്കാതെ നിന്നും... അത് കണ്ടപ്പോൾ ദേവന് സങ്കടം വന്നു.. കുറച്ച് നേരം കൂടെ എല്ലാവരും എന്തൊക്കയോ പറഞ്ഞ് വയലിൽ നിന്നും.. മാളു അവരുടെ കൂടെ എത്ര സന്തോഷത്തിലാണെന്ന് നോക്കി കാണുവായിരുന്നു ദേവൻ..... നമ്മുക്ക് വീട്ടിലേക്ക് പോകാം.... കുറച്ച് കഴിഞ്ഞപ്പോൾ സണ്ണി എല്ലാവരോടും പറഞ്ഞു.... അത് കേട്ടപ്പോൾ തന്നെ എല്ലാവരും കരക്ക് കയറി തോട്ടിൽ നിന്ന് വെള്ളമെടുത്ത് കാലും , കൈയും , മുഖവും കഴുകി... മാളു , വാ... ചെളി കഴുകി കളയാം... വേണ്ട.... ജസ്റ്റിയോട് പിണക്കമായത് കൊണ്ട് മാളു തന്നെ തോട്ടിലിറങ്ങി വെള്ളത്തിൽ കളിക്കാൻ തുടങ്ങി... വീഴാതിരിക്കാനായി അഞ്ജുവും , ആരുവും, അവളുടെ അപ്പുറത്തും അപ്പുറത്തും നിന്നിരുന്നു... മതി മാളു , വാ പോകാം..

. ജസ്റ്റി അവളെ ഒന്നുടെ വിളിച്ചപ്പോൾ അവൾ വേഗം കരക്ക് കയറി ദേവന്റെ കൈയിൽ പിടിച്ച് മുന്നോട്ട് നടന്നു... സണ്ണിച്ചാ.... നമ്മളെ ഈ കോലത്തിൽ കണ്ടാൽ , വെല്ല്യച്ചി അകത്ത് കയറ്റാൻ ചാൻസ് കുറവാട്ടോ... വീട്ടിലേക്ക് കയറുന്നതിന് മുൻപ് ലാലി സണ്ണിയോടായി പറഞ്ഞു.... ഞങ്ങളെ പിന്നേയും കയറ്റും , നിന്നെയ തീരെ കയറ്റത്തത്.... ലാലിയെ നോക്കികൊണ്ട് ഷിനി പറഞ്ഞു.... അതെന്താ ഷിനിച്ച... ഞാനും പണി എടുത്തില്ലേ..... ശെരികും... അത്ഭുതത്തോടെ ജസ്റ്റി ചോദിച്ചു.... അത് പിന്നെ..... ലാലി എല്ലാവരെ ഒന്ന് ഇളിച്ച് കാണിച്ചു..... ദേ വെല്ല്യച്ചി.... മുന്നോട്ട് നോക്കികൊണ്ട് ജസ്റ്റി പറഞ്ഞു..... എല്ലാവരെ കാത്ത് വീടിന്റെ പുറക് വശത്ത് തന്നെ അമലാ നില്കുന്നുണ്ടായിരുന്നു..... നീ എപ്പോ വന്നു... വീട്ടിലെത്തിയപ്പോൾ സണ്ണി അമലയോട് ചോദിച്ചു..... 'എബിയുടെ അഖിലയുടെ കൂടെ അവരുടെ വീട്ടിൽ പോയതായിരുന്നു അമല..' കുറച്ച് നേരമായി..... അമല പറഞ്ഞു മോൻ എന്തിയെ..... അവൻ ഉറക്കമാ... ഇവിടെ ആരെ കാണാത്തത് കൊണ്ട് എനിക്ക് തോന്നി എല്ലാവരും വയലിൽ ആണെന്ന്...

അമല പറഞ്ഞു ദേവൻ ഇവളെ കണ്ടിട്ട് ഇല്ലല്ലോ , ഇതാണ് എന്റെ ഭാര്യ അമല... സണ്ണി അമലയെ ദേവന് പരിചയപ്പെടുത്തി.. അപ്പോഴാണ് ആ കുട്ടത്തിൽ ദേവനെ അമല കാണുന്നത്.... ഒന്ന് ഞെട്ടി കൊണ്ട് അമല ദേവനെ നോക്കി.... അവൻ എന്താ ഇവിടെ എന്നാ രീതിക്ക് സംശയത്തോടെ അമല എല്ലാവരെ നോക്കി.... ഞാൻ മാളുവിനെ കാണാൻ വന്നതാ... അമലയുടെ സംശയം മനസിലാക്കി ദേവൻ പറഞ്ഞു.... ആണോ.... ചിരിയോടെ അമല മാളുവിനെ നോക്കി... നോക്കിയതെ അമലയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..... മാളു , എന്താ ഇത്.....?? മാളു മറുപടി ഒന്നും പറയാതെ മുഖം വീർപ്പിച്ച് ജസ്റ്റിയെ നോക്കി.... ആ നോട്ടം കണ്ടാൽ പാവം തോന്നും.... എന്താടാ ഈ കാണിച്ച് വെച്ചിരിക്കുന്നത്...!! മാളു ഒന്നും പറയുന്നില്ലന്ന് കണ്ടപ്പോൾ അമല ദേഷ്യത്തോടെ ജസ്റ്റിയോട് ചോദിച്ചു "" എന്റെ വെല്ല്യച്ചി , ഞാനല്ല സണ്ണിച്ചാനാ മാളുവിനെ ചെളിയിൽ ഇറക്കിയത്...

ജസ്റ്റി വേഗം പറഞ്ഞ് അതിൽ നിന്ന് ഒഴിഞ്ഞ് മാറി.... അമല ദേഷ്യത്തിൽ സണ്ണിയെ ഒന്ന് നോക്കി.... നീ എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കല്ലേ... മാളു കിടന്നു കരഞ്ഞിട്ടാ.. നിഷ്കളങ്കമായി സണ്ണി വേഗം പറഞ്ഞു.... മാളു... നിന്നോട് ചെളി ഇറങ്ങരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ... ചെറിയ ദേഷ്യത്തിൽ അമല മാളുവിനോട് ചോദിച്ചു.... ഞാൻ ഇറങ്ങിയതാല്ല... ഈ ലാലിച്ചാൻ കൈകട്ടി എന്നെ വിളിച്ചതാ... നിഷ്കളങ്കമായി മാളു പറഞ്ഞു """ അമല ദേഷ്യത്തിൽ ലാലിയെ ഒന്ന് നോക്കി... അയ്യോ വെല്ല്യച്ചി ഞാൻ വരാനല്ല , വരണ്ടന്നാ കൈ കൊണ്ട് കാണിച്ചത്... ലാലി വേഗം പറഞ്ഞു.... ഓഹോ അപ്പൊ നടുക്ക് നിന്ന് ഇതായിരുന്നല്ലേ പരുപാടി... ലാലിയുടെ കൈ പിടിച്ച് തിരിച്ച് കൊണ്ട് ജസ്റ്റി ചോദിച്ചു... ആരു , അഞ്ജു , ആൻസിയും , എവിടെ....? അവരെ കാണാത്തത് കൊണ്ട് അമല എല്ലാവരോടുമായി ചോദിച്ചു.... അവരല്ലേ ഇവിടെ.... പുറകിലേക്ക് ചുണ്ടി കൊണ്ട് ഷിനി പറഞ്ഞു... പക്ഷേ അവര് നിന്ന സ്ഥലം ശൂന്യമായിരുന്നു.....

ദേവനും അവരെ ചുറ്റുപാടും നോക്കി.... നിന്നെ പേടിച്ച് കുളിക്കാൻ ഓടിക്കാണും.. ചിരിയോടെ അമലയെ നോക്കി സണ്ണി പറഞ്ഞു.... ദേവാ , നീ ഇങ്ങ് പോരെ... നിങ്ങള് കുളിച്ചിട്ട് അകത്ത് കയറിയാൽ മതി.. ദേവനെ മാറ്റി നിർത്തിയിട്ട് അമല എല്ലാവരോടുമായി പറഞ്ഞു.... എന്നാൽ തോർത്ത് എടുത്ത് താ ഞങ്ങള് കുളിച്ചിട്ട് വരാം.... സണ്ണി അമലയോട് പറഞ്ഞു.... അമല തോർത്തെടുക്കാൻ പോയി.... ദേവാ , നീ അകത്ത് നിന്ന് മേല് കഴുകിക്കോ... മുഴുവൻ ചെളിയ... ഇത് കൊണ്ട് പോകാൻ പറ്റില്ലല്ലോ.. ദേവനെ നോക്കി ഷിനി പറഞ്ഞു... നിങ്ങൾ എവിടെ പോകുവാ എന്നാ രീതിക്ക് ദേവൻ അവരെ നോക്കി.... താഴെ കുളമുണ്ട്... ഞങ്ങൾ അവിടെ പോയി കുളിച്ചിട്ട് വരാം... ജസ്റ്റി ദേവനെ നോക്കികൊണ്ട് പറഞ്ഞു.... ഞാൻ... ഞാനും വരട്ടെ... അവര് എന്ത് പറയുമെന്നോർത്ത് ദേവൻ ചോദിച്ചു....

അതിനെന്താ... പോരെ... ഷിനി പറഞ്ഞു.... ദേ തോർത്ത്‌... കുളിച്ചിട്ട് വാ... തോർത്ത്‌ കൊണ്ട് വന്ന അമല എല്ലാവരെ നോക്കി പറഞ്ഞൂ ആ... ഞങ്ങള് പോയിട്ട് വരാം... ദേവനും വരുന്നുണ്ട്... സണ്ണി അമലയോട് പറഞ്ഞു.... മ്മ്മ് " ദേവാ സൂക്ഷികാണെ... പരിജയമില്ലാത്ത സ്ഥലമാ... സ്നേഹത്തോടെ അമല ദേവനോട് പറഞ്ഞു.... എല്ലാവർക്കും ദേവൻ ചെയ്ത പ്രവർത്തിയോട് നല്ല ദേഷ്യമുണ്ടയിരുന്നു , എങ്കിലും ആരും അവനോട് അത് പ്രകടിപ്പിച്ചില്ല... പക്ഷേ ലാലി മാത്രം ദേവനോട് മിണ്ടിയില്ല... വാ... എന്റെ മാളു , നിന്നെ ഞാൻ ഇനി എങ്ങനെ വൃത്തിയാക്കിക്കും.... എല്ലാവരും കുളിക്കാൻ താഴേക്ക് പോയപ്പോൾ അമല മാളുവിനെ കൊണ്ട് ബാത്‌റൂമിലേക്ക് പോയി.... ദേവാ , നല്ല അഴമുണ്ട്... ശ്രദ്ധിച്ചിറങ്ങണെ... കുളത്തിൽ എത്തിയപ്പോൾ ജസ്റ്റി ദേവനോട് പറഞ്ഞു... നിന്തൽ അറിയാം... ചിരിയോടെ പറഞ്ഞിട്ട് ദേവൻ വെള്ളത്തിലേക്കിറങ്ങി..... നീയെന്താ അവനോട് മിണ്ടാത്തത്... ദേവൻ കേൾക്കാതെ ഷിനി ലാലിയോട് ചോദിച്ചു...

അവൻ ആരുനോട് ചെയ്തതൊന്നും എനിക്ക് മറക്കാൻ പറ്റില്ല ഷിനിച്ചാ... ലാലി പറഞ്ഞു... അതിന് അതൊക്കെ ആരാ മറന്നേ.... അവൻ ചെയ്തത് പോലെ മാളുവിനോട് നമ്മുക്ക് ചെയ്യാൻ പറ്റുമോ... ഇല്ലല്ലോ... അങ്ങനെ ചെയ്താൽ അവനും നമ്മളും തമ്മിലുള്ള വിത്യാസം എന്താ... ഷിനി ലാലിയോട് ചോദിച്ചു.... ലാലിച്ചാ.... നമ്മള് മാളൂനെ നന്നായി നോക്കുന്നതും , അവനോട് ദേഷ്യം പ്രകടിപ്പിക്കാതെ നന്നായി പെരുമാറുന്നതും.. ഇതൊക്കെയാണ് അവനുള്ള ശിക്ഷ.... എല്ലാ സത്യവും തിച്ചറിയുമ്പോൾ ഇതൊക്കെ ഓർത്ത് അവൻ ഉള്ളിൽ കരയും...നീ അവനോട് മിണ്ടാതിരിക്കണ്ട , അവനോട് നമ്മൾ ഇപ്പോ എന്തേലും പറഞ്ഞാൽ ചിലപ്പോൾ അവൻ നമ്മുടെ കൊച്ചിനെ ഉപദ്രവിക്കും , അല്ലങ്കിൽ മാളൂനെ കൊണ്ട് പോകും... രണ്ടായാലും നഷ്ടം നമ്മുക്കാ... സണ്ണി ലാലിയോട് പറഞ്ഞു.....

മ്മ്മ്മ്മ് """ ഞാൻ മിണ്ടിക്കോളാം സണ്ണിച്ചാ.... ലാലി പറഞ്ഞു ടാ.... പിന്നെ അപ്പച്ചൻ പറഞ്ഞിട്ടില്ലേ വീട്ടിൽ വരുന്നവർ എത്ര ശത്രുയയാലും നന്നായി സൽകരിക്കണമെന്ന് , നീ അതോർത്താൽ മതി... ലാലിയുടെ പുറത്ത് തട്ടി കൊണ്ട് ഷിനി പറഞ്ഞു... മ്മ്മ്മ്മ് " ലാലി ഒന്ന് മുളി..... സണ്ണിച്ചാ... ഷിനിച്ചാ... വാ.... ജസ്റ്റി താഴേ നിന്ന് ഉറക്കെ വിളിച്ചു..... നീയെന്താ അവരെ മാത്രം വിളിച്ചത്.... കുളത്തിലേക്കിറങ്ങി കൊണ്ട് ലാലി ജസ്റ്റിയോട് ചോദിച്ചു.... നിനക്ക് വെള്ളം അലർജി അല്ലേ... അതാ വിളിക്കാതെ.. ചിരിയോടെ ജസ്റ്റി പറഞ്ഞൂ..... പോടാ.... ജസ്റ്റിക്ക് നേരെ വെള്ളം തെറാപ്പിച്ച് കൊണ്ട് ലാലി പറഞ്ഞു..... എല്ലാവരുടെ കളിയും , ചിരിയും , സംസാരവും , കണ്ടപ്പോൾ ദേവന് അവരെ കുറിച്ച് അത് വരെ വിചാരിച്ചതൊന്നുമല്ല സത്യമെന്ന് മനസിലായി.... കുളി കഴിഞ്ഞ് എല്ലാവരും വീട്ടിലേക്ക് കയറി.... ദേവാ , വാ നമ്മുക്ക് എന്റെ റൂമിലേക്ക് പോകാം... എന്റെ ഡ്രസ്സ് നിനക്ക് സെറ്റ് ആയിരിക്കും... ജസ്റ്റി ദേവനെ കൊണ്ട് അവന്റെ റൂമിലേക്ക് പോയി.... ചെളിയിൽ ഇറങ്ങിയ ഒര് ലക്ഷണം ഇല്ലാതെ അടുക്കളയിൽ നിൽക്കുന്ന അഞ്ജുവിനെ , ആരുവിനെ , ആൻസിയെ , അമല ഒന്ന് നോക്കി...

. വാ, ഭക്ഷണം കഴിക്കാം... ചെളിയിൽ ഇറങ്ങി ഷീണിച്ചതാല്ലേ... അവരെ ആക്കി കൊണ്ട് അമല പറഞ്ഞു..... ഈൗ.... ആരു ഒന്ന് അമലയെ ചിരിച്ച് കാണിച്ചു... അമല അഞ്ജുവിന്റെ ആരുവിന്റെ ചെവിയിൽ ചെറുതായി ഒന്ന് പിടിച്ചു.... അത് കണ്ടപ്പോൾ തന്നെ അഖില അവിടുന്ന് ഓടി..... സണ്ണിച്ചാ... എല്ലാവരെ വിളിച്ചോണ്ട് വാ... ടേബിളിൽ ഭക്ഷണം എടുത്ത് വെച്ച ശേഷം അമല എല്ലാവരെ വിളിച്ചു... വാ, ദേവാ... കഴിക്കാം.... ഷിനി ദേവനെ കഴിക്കാൻ വിളിച്ചു.... എല്ലാവരും തന്നോട് കാണിക്കുന്ന സ്നേഹം കണ്ടപ്പോൾ ദേവന് ഉള്ള് പൊള്ളുന്നത് പോലെ തോന്നി... കുറ്റബോധം ഹൃദയം ശ്വാസം മുട്ടുന്നു... എല്ലാവരുടെ കാല് പിടിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ഹൃദയം പൊട്ടി താൻ തിരുമെന്ന് വരെ ദേവന് തോന്നി.... ദേവാ നീ എന്താ അന്യനെപ്പോലെ മാറിനിൽക്കുന്നത്... വാ, ഇരിക്ക്... കഴിക്കാം... ഭക്ഷണം കഴിക്കാതെ മാറി നിൽക്കുന്ന ദേവനോട് അമല പറഞ്ഞു... അത്... ഇവിടെ ഇരിക്കാനുള്ള അർഹത എനിക്കുണ്ടോ....

എല്ലാവരെ മാറി മാറി നോക്കി കൊണ്ട് ദേവൻ ചോദിച്ചു... കാര്യമറിയാതെ എല്ലാവരും മുഖത്തോട് മുഖം നോക്കി.... തന്നെ കുറിച്ചുള്ള തെറ്റിദ്ധാരണ ഒര്പക്ഷേ ദേവന് മാറി കാണുമെന്ന് ആരുവിന് തോന്നി..... എന്നോട് ക്ഷമിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു... സത്യമറിയാതെ ഞാൻ എന്തൊക്കയാ ചെയ്തേ... വീട്ടിൽ വന്ന നിങ്ങളെ കാര്യമാറിയാതെ അന്ന് ഞാൻ അപമാനിച്ചു വിട്ടില്ലേ... എന്നെ ജീവനെ പോലെ സ്‌നേഹിച്ചവളെ വാക്കുകൾ കൊണ്ട് എത്രത്തോളം മോശമാക്കാമോ അത്രത്തോളം മോശമാക്കിയില്ലേ....ഒര് ആങ്ങളകും , ഒര് അപ്പനും സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ അല്ലേ ഞാനന്ന് പറഞ്ഞെ... ചങ്ക് പൊട്ടിയല്ലേ അപ്പച്ചനും , സണ്ണിച്ചാനും അന്ന് വീട്ടിൽ നിന്നിറങ്ങിയത്.. എന്നിട്ടും എന്നോട് ഇങ്ങനെ നന്നായി പെരുമാറാൻ നിങ്ങൾക്ക് എല്ലാവർക്കും എങ്ങനെ കഴിയുന്നു...

ഞാൻ ചെയ്ത പ്രവർത്തിക്ക് പകരം എന്നെ ഇവിടുന്ന് ഇറക്കി വിടേണ്ടതാലേ... എല്ലാവരെ നോക്കി കൊണ്ട് ദേവൻ പറഞ്ഞു... സൗണ്ട് ഇടറി ഇടക്ക് അവന്റെ വാക്കുകൾ മുറിഞ്ഞ് പോയിരുന്നു... പെട്ടെന്നെന്താ ദേവൻ ഇങ്ങനെ പറയുന്നതെന്നറിയാതെ എല്ലാവരും മുഖത്തോട് മുഖം നോക്കി.. ലാലി കണ്ണ് കൊണ്ട് ആരുവിനോട് ഇത് എന്താ എന്ന് ചോദിച്ചു.... ആവോ എന്നാ രീതിക്ക് ആരു കൈ മലർത്തി കാണിച്ചു..... നീ എന്താ ദേവാ പെട്ടന്ന് ഇങ്ങനെ സംസാരിക്കുന്നെ.. സംശയത്തോടെ സണ്ണി ദേവനോട് ചോദിച്ചു.... എല്ലാ സത്യവും മനസിലായിട്ട ഞാൻ വരുന്നത്... എല്ലാം അറിഞ്ഞു.. മുബൈയിൽ നിന്ന് ആരുനെ കണ്ടത് വെച്ച പലപ്പോഴും ഞാൻ അവളെ അപമാനിച്ചത്... അതിന്റെ സത്യം എന്താണെന്ന് അഖിലാ പറഞ്ഞ ഞാൻ അറിഞ്ഞേ..... അപ്പോഴേക്കും ഇവളെയും നിങ്ങളെയും എത്രത്തോളം വേദനിപ്പിക്കാമോ അത്രത്തോളം ഞാൻ വേദനിപ്പിച്ചിരുന്നു...

ആരുനെ നോക്കി കണ്ണ് നിറച്ച് കൊണ്ട് ദേവൻ പറഞ്ഞു..... ജയിലിൽ നിന്ന് മോചിതയായത് പോലെ ആരു എല്ലാവരെ ഒന്ന് നോക്കി... ഇപ്പോഴെങ്കിലും ദേവന്റെ മുന്നിൽ തന്റെ പകുതി നിരപരാത്യം തെളിഞ്ഞല്ലോ.... മാപ്പ് ചോദിക്കാൻ പോലും എനിക്ക് അർഹതയില്ലന്ന് അറിയാം... എങ്കിലും ചോദിക്കുവാ... ചെയ്ത തെറ്റുകൾക്ക് എല്ലാവരും എനിക്ക് മാപ്പ് തരില്ലേ.... നിറമിഴിയോടെ മാപ്പ് പറയുന്ന ദേവൻ എല്ലാവർക്കും ഒര് അത്ഭുതം തന്നെയായിരുന്നു... "" മതി.. ദേവാ , ഞങ്ങൾക്ക് നിന്നോട് ദേഷ്യം ഒന്നുല്ല... ദേവനെ സമാധാനിപ്പിക്കാൻ വേണ്ടി ഷിനി പറഞ്ഞു..... അപ്പോഴും ദേവന്റെ സങ്കടം മാറ്റിയിരുന്നില്ല... ആരു തന്നോട് ക്ഷമിച്ചോ എന്നറിയില്ലല്ലോ.... ദേവൻ കുറ്റബോധത്തോടെ അവളെ ഒന്ന് നോക്കി... പകരം ആരു പുച്ഛത്തിൽ ദേവമേ നോക്കി ഒന്ന് ചിരിച്ചു.....

ദേവാ, എല്ലാം സത്യങ്ങളും നിയറിഞ്ഞു എന്ന് പറഞ്ഞല്ലോ... അത് കൊണ്ട് ചോദിക്കുവാ.. നിങ്ങളുടെ കുടുബം തകർക്കാൻ ശ്രമിക്കുന്നത് ആരാണെന്നറിഞ്ഞോ....? അതോ... അത് ചെയ്തത് ഞങളുടെ കൊച്ചാണന്ന് നീ ഇപ്പോഴും വിശ്വസിക്കുന്നുടോ...?? സംശയത്തോടെ സണ്ണി ദേവനോട് ചോദിച്ചു """ ആരാണെന്ന് പൂർണമായി മനസിലായില്ല... പക്ഷേ ആരു അല്ലെന്ന് ഉറപ്പാ... കാരണം കഷ്ടപ്പെട്ട് സ്വന്തം ജീവൻ പണയം വെച്ച് അഖിലയെയും , മായയെയും രക്ഷിച്ച... എന്നെ പ്രണാന് തുല്യം സ്‌നേഹിച്ച ഇവൾക്ക് ഒരിക്കലും എന്റെ അച്ഛനെ , വിഷ്‌ണുവിനെ ഇല്ലാതാകാൻ കഴിയില്ല.... ആരുനെ നോക്കി കൊണ്ട് ദേവൻ പറഞ്ഞു നിന്റെ കണ്ണിൽ ഇപ്പോ ആരാ ശത്രുക്കൾ... ദേവന്റെ സംശയം ശെരിയാണോ എന്നറിയാൻ വേണ്ടി ലാലി അവനോട് ചോദിച്ചു..... വരുൺ , അവന്റെ അച്ഛൻ , അവർ ഓഫീസിൽ കാണിച്ച എല്ലാം കള്ളകളികളും എനിക്ക് മനസിലായി...

അതൊക്കെ അച്ഛനും വിഷ്ണുവും അറിഞ്ഞത് കൊണ്ടായിരിക്കും അവരെ അവർ ഇല്ലാതാക്കിയത്... പക്ഷേ അതിൽ ഒക്കെ ആരുവിന്റെ പേര് എങ്ങനെ വന്നെന്ന് എനിക്ക് മനസിലാകുന്നില്ല... ദേവൻ അവന്റെ സംശയം പറഞ്ഞു.... ഡൗൺ , ഇതാണ്... ഇവിടെയാണ്... ഞങ്ങളും സ്റ്റെക്കാക്കുന്നത്... എല്ലായിടത്തും ആരുവിന്റെ പേരുണ്ട്... ആരുവായി ആരോ ചെന്നിട്ടും ഉണ്ട് , അതാരാണെന്ന് കണ്ട് പിടിക്കണം... ജസ്റ്റി പറഞ്ഞു """ അതാരാണെന്നറിഞ്ഞാൽ എല്ലാ പ്രശ്നവും തീരും... ഷിനി പറഞ്ഞു.... നിനക്ക് നഷ്ടപെട്ടത് എല്ലാം തരാൻ ഞങ്ങൾക്ക് കഴിയില്ല ദേവാ , പക്ഷേ ചില സന്തോഷം ഞങ്ങൾ തരും... അത് ഞങ്ങൾ ഞങളുടെ ആരുന് കൊടുത്ത വക്കാ... ആരുനെ നോക്കി കൊണ്ട് ലാലി ദേവനോട് പറഞ്ഞു.... അത് കൂടി കഴിഞ്ഞാൽ ഞങ്ങൾക്ക് ഞങ്ങളുടെ കൊച്ചിനെ തിരിച്ച് തരണം കേട്ടോ... ചിരിയോടെ സമാധാനത്തോടെ സണ്ണി ദേവനോട് പറഞ്ഞു... അത് കേട്ടപ്പോൾ ദേവന്റെ നെഞ്ച് ഒന്ന് വിങ്ങി....

ദയനീയമായി അവൻ ആരുനെ നോക്കി , ആരു ആണേൽ അത് കണ്ടഭാവം നടിക്കാതെ അഞ്ജുവിനോട് എന്തൊക്കെയോ പറയുന്നുണ്ട് """ അല്ലെകിലും ഇവളെ കൂടെ നിർത്താൻ എനിക്ക് ഒര് യോഗിതയും ഇല്ല... അത്രക്ക് ദ്രോഹിച്ചിട്ടുണ്ട് ഞാൻ നിങ്ങളുടെ ആരുവിനെ... കുറ്റബോധത്തോടെ അതിലുപരി വേദനയോടെ ദേവൻ എല്ലാവരെ നോക്കി പറഞ്ഞു.... "" ഇപ്പോ നിനക്ക് എല്ലാം മനസിലായല്ലോ.. അത് മതി... ഇനി എത്രയും പെട്ടന്ന് ആരുവായി നടന്നതാരാ എന്ന് കൂടി കണ്ട് പിടിക്കണം.. ലാലി ദേവാനോട് പറഞ്ഞു.... ഇനി കഴിച്ച് കഴിഞ്ഞ് സംസാരിക്കാം... ഇല്ലേൽ ഭക്ഷണം ചുടാറും.... അമല എല്ലാവരോടും പറഞ്ഞു..... അതേയ് , നീ വാ... ജസ്റ്റി ദേവനെ കഴിക്കാൻ വേണ്ടി വിളിച്ചു.... മാളു എവിടെ...??? കുട്ടത്തിൽ മാളുവിനെ കാണാത്തത് കൊണ്ട് സണ്ണി ജസ്റ്റിയോട് ചോദിച്ചു... രായന്റെ കൂടെ മുകളിലുണ്ട്... ആൻസി പറഞ്ഞു.... മാളൂനെ കൂടെ വിളിക്ക്... അവളും ഒന്നും കഴിച്ചില്ലല്ലോ...

ഷിനി ആൻസിയോട് പറഞ്ഞു..... ഞാൻ വിളിച്ചോളാം വെല്ല്യച്ചി... മുകളിലേക്ക് പോകാൻ തുടങ്ങിയ ആൻസിയെ തടഞ്ഞ് കൊണ്ട് ജസ്റ്റി മുകളിലേക്ക് പോയി.... അമലയും , അഞ്ജുവും കൂടെ എല്ലാവർക്കും ഭക്ഷണം എടുത്തു... ആരു ഒന്നിനും കൂടാതെ സണ്ണിക്ക് അടുത്തായി ഇരുന്നു.. നിങ്ങൾക്കും കൂടെ എടുക്ക് , ഒരുമിച്ച് കഴിക്കാം... സണ്ണി അഞ്ജുനോടും , അമലയോടും പറഞ്ഞു... അവനെ കാണുന്നില്ലല്ലോ... രണ്ട് മിനിറ്റ് കഴിഞ്ഞാശേഷം ലാലി സ്വയം പറഞ്ഞു.... ടാ... ജസ്റ്റി.... ലാലി മുകളിലേക്ക് നോക്കി ഉറക്കെ വിളിച്ചു.... വരുവാ.... ജസ്റ്റി മുകളിൽ നിന്ന് വിളിച്ച് പറഞ്ഞു..... മാളു... കരയല്ലേ... നിൽക്... മുകളിൽ നിന്ന് ജസ്റ്റി പറയുന്നതും... കരഞ്ഞ് കൊണ്ട് മാളു താഴേക്ക് വരുന്നതും കണ്ട് കാരണമറിയാതെ എല്ലാവരും മുഖത്തോട് മുഖം നോക്കി.................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story