പ്രണയ പ്രതികാരം: ഭാഗം 42

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

മാളു... കരയല്ലേ... നിൽക്ക്... മുകളിൽ മിന്ന് ജസ്റ്റി പറയുന്നതും കരഞ്ഞ് കൊണ്ട് മാളു താഴേക്ക് വന്നതും കണ്ട് കാരണമറിയാതെ എല്ലാവരും മുഖത്തോട് മുഖം നോക്കി.... മാളു... എന്താ പറ്റിയെ പേടിയോടെ ദേവൻ അവളോട് ചോദിച്ചു..... അത് കണ്ട് ഒന്നുമില്ലന്ന് അമല ദേവന് കണ്ണടച്ച് കാണിച്ചു..... അയ്യോ... ആരാ എന്റെ കൊച്ചിനെ തല്ലിയത്... എവിടെ നോക്കട്ടെ.... സണ്ണി വേഗം എണീച്ച് കൊണ്ട് ചോദിച്ചു.... ദേ , ഇവിടെ... ഇവിടെ... കൈ കാണിച്ച് കൊണ്ട് ഇങ്ങൽ അടിച്ച് മാളു പറഞ്ഞു.... ആരാ തല്ലിയെ.. നീയാണോടാ... സണ്ണി കുറച്ച് ഉറക്കെ ജസ്റ്റിയോട് ചോദിച്ചു.... എന്റെ സണ്ണിച്ചാ ഞാൻ തല്ലിട്ട് ഒന്നുല്ല... ചോറ് കഴിക്കാതെ ചോക്ലോറ്റ് കഴിക്കാൻ തുടങ്ങിയപ്പോൾ അത് മേടിച്ച് ദൂരെ കളഞ്ഞു , അതിനാ ഇങ്ങനെ കിടന്ന് കരയുന്നത്... അല്ലാതെ ദൈവണെ ഞാൻ ഒന്നും ചെയ്തിട്ടില്ല...

ജസ്റ്റി അവന്റെ നിരപരാധിത്വം വെളിപ്പെടുത്തി... ഇല്ല , തല്ലി... തല്ലി എന്നെ..... മാളു പിന്നെ എങ്ങി കരഞ്ഞ് കൊണ്ട് പറഞ്ഞു.... ദേ ജസ്റ്റി , ഇനി എന്റെ കൊച്ചിനെ തല്ലരുത്ട്ടോ... സണ്ണി വേഗം മാളുവിന്റെ സമാധാനത്തിനായി ജസ്റ്റിയോട് പറഞ്ഞിട്ട് മാളുനെ ചേർത്ത് പിടിച്ചു... ദേ , മാളു കള്ളം പറഞ്ഞാൽ നിന്നെ നിന്റെ ദേവച്ചാൻ കൊണ്ട് പോകുട്ടോ... പിന്നെ നിനക്ക് ഇച്ചായന്റെ കാണാൻ പറ്റില്ല... സൗണ്ട് ഇടാറി കൊണ്ട് ജസ്റ്റി പറഞ്ഞു... അവന് പേടിയുണ്ടായിരുന്നു മാളു പറയുന്നത് കേട്ട് , സത്യം അതാണെന്ന് കരുതി ദേവൻ അവളെ കൊണ്ട് പോകുമെന്ന്..... അവന്റെ പേടി ദേവന് പോലും മനസിലായി.... മാളു , ഇച്ചായൻ നിന്നെ തല്ലിയെങ്കിൽ ഇനി ഇവിടെ നിൽക്കണ്ട , എന്റെ കൂടെ വീട്ടിലേക്ക് പോരെ... ജസ്റ്റിയെ ഒന്ന് കണ്ണടച്ച് കാണിച്ച ശേഷം ദേവൻ മാളുവിനോട് പറഞ്ഞു.... അത് വരെ കരഞ്ഞോടിരുന്ന മാളു പെട്ടന്ന് കരച്ചില് നിർത്തി... ജസ്റ്റിയെ നോക്കി.... ഞാൻ കള്ളം പറഞ്ഞതാ , ഇച്ചായൻ എന്നെ തല്ലില്ലല്ലോ...

ഞാൻ ഇച്ചായനെ വിട്ട് വരൂല.... മാളു വേഗം പോയി ജസ്റ്റിയെ കെട്ടിപിടിച്ച് പറഞ്ഞു.... അവളുടെ പ്രവർത്തി കണ്ട് ദേവൻ ഒന്ന് ഞെട്ടി.... അത്രയ്ക്ക് മാളു ജസ്റ്റിയോട് അടുത്തോ.... അവൻ ചിന്തിച്ചു..... ഇച്ചായൻ മാളുവിനെ ഒന്നും ചെയ്യില്ല... ഇച്ചായനെ വിട്ട് പോകല്ലേ... മാളുവിനെ ചേർത്ത് പിടിച്ച് കൊണ്ട് ജസ്റ്റി പറഞ്ഞു... അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. അത് കണ്ടപ്പോൾ ബാക്കി എല്ലാവർക്കും സങ്കടമായി.... ചോറ് കഴിക്കാൻ സമയമാക്കുമ്പോൾ ഇത് ഇവിടെ സീ‌ഥിരമാണ്... ദേവനെ നോക്കി കൊണ്ട് അമല പറഞ്ഞു..... വാ നമ്മുക്ക് കഴികാം... ലാലി ദേവനെ വിളിച്ചു.... ദേവൻ ജസ്റ്റിക്ക് അടുത്തായി ഇരുന്നു... ആരു തന്നെ ഒന്ന് നോക്കുക പോലും ചെയ്യാത്തത് ദേവന് നല്ല സങ്കടമുണ്ടക്കി.. പിന്നെ താൻ അതിന് അർഹനാണ് എന്നോർത്ത് അവൻ സ്വയം സമാധാനിച്ചു....

ദേവൻ മാളുവിനെ ശ്രദ്ധിച്ചു... ജസ്റ്റിക്ക് അടുത്തായി അവൾ ഇരിക്കുന്നുണ്ട്... ഭക്ഷണം വേണ്ടാന്ന് പറയുന്ന മാളുവിനെ എല്ലാവരും കഴിക്കാൻ നിർബന്ധിക്കുവാ.. അവസാനം ജസ്റ്റി സോറി പറഞ്ഞപ്പോൾ മാളു കഴിക്കാൻ സമ്മതിച്ചു... അടുത്തിരുന്ന് മാളുവിന് വാരി കൊടുക്കുന്ന ജസ്റ്റിയെ തന്നെ ദേവൻ കുറച്ച് നേരം നോക്കി നിന്നും... ഇടക്ക് മാളു ലാലിയുടെ പത്രത്തിൽ നിന്നും വരി കഴിക്കുണ്ട്... അവൻ അത് എൻജോയ് ചെയ്യുന്നു എന്നല്ലാതെ ചെറുതായി പോലും ദേഷ്യപെടുന്നില്ല.... ഭക്ഷണത്തിന്റെ മുന്നിൽ നിന്ന് മിഴി നിറക്കുന്ന ദേവനെ കണ്ടപ്പോൾ എല്ലാവർക്കും വിഷമം തോന്നി.... ദേവാ... കഴിഞ്ഞത് കഴിഞ്ഞു , നീ അത് ഇനി ഓർക്കണ്ട , ഭക്ഷണം കഴിക്ക്... ദേവനെ സമാധാനപ്പെടുത്തി കൊണ്ട് ഷിനി പറഞ്ഞു..... എന്റെ പെങ്ങളെ നിങ്ങൾ ഇവിടെ സ്‌നേഹം കൊണ്ട് ഉട്ടുമ്പോൾ അവിടെ നിങ്ങളുടെ പെങ്ങൾ എന്റെ ക്രൂരത സഹിച്ച് നിലത്തിരുന്നാ കഴിച്ചത്...

അതും ഞാൻ കൊടുക്കുന്ന എച്ചിലായ ഭക്ഷണം.. ആരുവിനെ നോക്കി ചെയ്ത് പോയ ക്രൂരതയിൽ മാനം നൊന്ത് ദേവൻ പറഞ്ഞു.... അത് കേട്ടപ്പോൾ വേദനയോടെ എല്ലാവരും ആരുവിനെ നോക്കി... ആരു കഴിക്കുന്നത് നിർത്തി തല താഴ്ത്തി ഇരിക്കുവായിരുന്നു... അന്നത്തെ ദിവസം ഓർമ വന്നപ്പോൾ ആരുവിന്റെ കണ്ണുകൾ നിറഞ്ഞ് വന്നു... സണ്ണിക്ക് അതോർത്ത് തൊണ്ടയിൽ നിന്ന് ഭക്ഷണം ഇറങ്ങിയില്ല... ഷിനിയുടെ അവസ്ഥയും അത് തന്നെയായിരുന്നു.... ലാലിക്കും, ജസ്റ്റികും ഹരി പറഞ്ഞ് ഈ കാര്യം നേരെത്തെ അറിയാമായിരുന്നു... ആരുവിന്റെ കാല് പിടിച്ച് മാപ്പ് പറഞ്ഞാൽ പോലും ഞാൻ ചെയ്തതിന് പകരമാവില്ല.... തല താഴ്ത്തി കൊണ്ട് ദേവൻ പറഞ്ഞു.... ആരും കുറച്ച് നേരത്തിന് ഒന്നും മിണ്ടിയില്ല.... കഴിഞ്ഞത് കഴിഞ്ഞില്ലേ ദേവാ.. ഇനി അതിനെ പറ്റി ഓർക്കണ്ട , നീ കഴിക്ക്.. ഇവിടെ നിന്ന് ഭക്ഷണം മുഴുവൻ കഴിക്കാതെ എണ്ണികാമെന്ന് ആരും കരുതണ്ട.... അമല എല്ലാവരോടുമായി പറഞ്ഞു....

അത് കേട്ടപ്പോൾ എല്ലാവരും കഴിക്കാൻ തുടങ്ങി.... ആരു കഴിക്കാതെ ഇരിക്കുന്നത് കണ്ടപ്പോൾ സണ്ണി അവൾക്ക് വരി കൊടുത്തു ,,,, കുറച്ച് കഴിഞ്ഞ് എല്ലാവരും ഭക്ഷണം കഴിച്ച് എണീച്ചു.... അല്ലാ നിനക്ക് പോകണമെന്നില്ലേ..? കഴിച്ച് കഴിഞ്ഞ് തേരാ പാര നടക്കുന്ന അഞ്ജുവിനെ കണ്ട് ഷിനി ചോദിച്ചു.... "" ആ പോകുവാ... ഉറക്കം വരുന്നു , കുറച്ച് ഉറങ്ങട്ടെ.. ഷിനിയോട് പറഞ്ഞ് കൊണ്ട് അഞ്ജു മുകളിലേക്ക് കയറി... മുകളിലേക്കല്ല... നിന്റെ കുടുബത്തിൽ പോകുന്നില്ലേയെന്നാ ഇച്ചായൻ ചോദിച്ചേ... അങ്ങോട്ടേക്ക് വന്ന ജസ്റ്റി പറഞ്ഞു...... ഞാൻ ഇന്ന് ഇവിടെയാ.... ഇളിച്ചോണ്ട് അഞ്ജു പറഞ്ഞു """ പിന്നെ... നിന്റെ അപ്പച്ചന്റെ തെറി കേൾക്കാൻ എനിക്ക് വയ്യ.... മര്യയധക്ക് വീട്ടിൽ പൊയ്ക്കോളണം... അങ്ങോട്ടേക്ക് വന്ന ലാലി പറഞ്ഞു """ ഞാൻ ഇന്ന് ഫ്രണ്ട്ന്റെ വീട്ടിലാ , വരില്ലെന്ന് അമ്മച്ചിയെ വിളിച്ച് പറഞ്ഞിട്ടുണ്ട് , അത് കൊണ്ട് ഞാൻ പോകത്തില്ല.. അഞ്ജു തീർത്ത് പറഞ്ഞു....

"" ഇവരെ കെട്ടിക്കുന്നില്ലേ....? എല്ലാം കണ്ട് കൊണ്ട് നിന്ന ദേവൻ ഷിനിയോട് ചോദിച്ചു "" ഞാൻ കുറച്ച് സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടിട്ട് നിനക്ക് സഹിക്കുന്നിലല്ലേ..? ലാലി വേഗം ദേവനോട് ചോദിച്ചു """ അതിന് അഞ്ജു ദേഷ്യത്തിൽ ലാലിയെ ഒന്ന് നോക്കി """ രണ്ടാഴ്ച കഴിഞ്ഞ് ഇവരുടെ മനസമ്മതം നടതാണമെന്നൊര് പ്ലാനിങ് ഉണ്ട്.... സണ്ണി പറഞ്ഞു... ആരുവിന്റെ കല്യാണം കൂടി കഴിഞ്ഞിട്ടേ ഞാൻ കല്യാണം കഴിക്കുന്നുള്ളു... ലാലി പറഞ്ഞു """ """" മ്മ്മ്മ്മ്മ് " അതിന് ദേവൻ ഒന്ന് മുളി അല്ല ജസ്റ്റി എവിടെ....? ജസ്റ്റിയെ പെട്ടന്ന് കാണാതായപ്പോൾ ദേവൻ തിരക്കി.... ഭക്ഷണം കഴിഞ്ഞാൽ മാളുവിന് ഒര് ഉറക്കം പതിവാ... ജസ്റ്റി കൂടെ ഉണ്ടകിലെ അവൾ ഉറങ്ങു.. അമല പറഞ്ഞു """ പക്ഷേ , മാളുവിന് നോർമൽ ആക്കുമ്പോൾ..? പുർത്തിയാകാതെ ദേവൻ പറഞ്ഞു

''''' അത് ഞങ്ങൾക്കും അറിഞ്ഞുട ദേവാ.... മാളുവിന് നോർമലാകുമ്പോൾ അവൾ ജസ്റ്റിയെ തള്ളി പറഞ്ഞാൽ അത് അവന് സഹിക്കാൻ പറ്റില്ല... പക്ഷേ സഹിച്ചല്ലേ പറ്റു... സണ്ണി പറഞ്ഞു മാളൂനെ കുഞ്ഞിനെ അംഗീകരിക്കാൻ ജസ്റ്റിയുടെ അമ്മക്ക് കഴിയുമോ.....? സംശയത്തോടെ ദേവൻ ചോദിച്ചു """' അത് ദേവന് ഇവിടെയാരെ അറിയാത്തത് കൊണ്ടാ... ഇപ്പോഴേ മാളു ഇവിടുത്തെ മൂന്നാമത്തെ മരുമോളായി കഴിഞ്ഞു... ഇവിടെ ഇനി ജനിക്കാൻ പോകുന്നത് രണ്ട് പേരകുട്ടികളാണ്... എല്ലാവരും അങ്ങനെയാ കാണുന്നത്... അമല പറഞ്ഞു """ ദേ ഇവിടുത്തെ സ്റ്റോർറൂമിൽ കയറി നോക്കിക്കെ , കുഞ്ഞുങ്ങൾക്ക് വേണ്ടി എല്ലാം സാധനവും രണ്ടണം വീതം മേടിച്ച് വെച്ചിരിക്കുവാ എല്ലാവരും... ജസ്റ്റി ആണേൽ അച്ഛൻ ആക്കാൻ പോകുന്ന സന്തോഷത്തിലാ... ലാലി പറഞ്ഞു """" നിറഞ്ഞ സന്തോഷത്തിൽ ദേവൻ എല്ലാവരെയും നോക്കി """ അപ്പോഴേക്കും ജസ്റ്റിയും , ആരും, അങ്ങോട്ടേക്ക് വന്നിരുന്നു

""" മാളു ഉറങ്ങിയോടാ.... സണ്ണി ചോദിച്ചു """ ആ ഉറങ്ങി സണ്ണിച്ചാ ..... ജസ്റ്റി പറഞ്ഞു """ ആരു ദേവനെ ശ്രദ്ധിക്കാതെ സണ്ണിയൂടെ അടുത്ത് പോയിരുന്നു """ അല്ല സണ്ണിച്ചാ , അപ്പച്ചൻ എന്തിയെ... എനിക്ക് അപ്പച്ചനെ ഒന്ന് കാണണമായിരുന്നു ദേവൻ പറഞ്ഞു.... അത്... അപ്പച്ചൻ വയനാടിലാ ഉള്ളത് , അപ്പച്ചന്റെ ഒര് ഫ്രണ്ട്ന്റെ കൂടെ , രണ്ടാഴ്ച കഴിഞ്ഞ് വരും.. സണ്ണി പറഞ്ഞു """ മ്മ്മ്മ് """ അല്ലാ ദേവാ , സത്യങ്ങൾ ഒക്കെ മനസിലായ സ്ഥിതിക്ക് ഇനി അവരുടെ പുറകെ പോവാനാണോ നിന്റെ പ്ലാൻ..? സണ്ണി ദേവന്റെ മുഖത്ത് നോക്കി ചോദിച്ചു "" അതേയ് സണ്ണിച്ചാ.... വരുണിനെ പോയി കാണണം , അവനെ കൊണ്ട് എല്ലാം പറയിപ്പിക്കണം... അവസാനിപ്പിക്കണം അവനെ , അവന്റെ അച്ഛനെ... പിന്നെ ആരുവായി വന്നവളെ... പക എരിയുന്ന മനസുമായി ദേവൻ പറഞ്ഞു """ ആരു പേടിയോടെ ദേവനെ നോക്കി , താൻ ഇത്രനാൾ പേടിയോടെ കാത്തിരുന്ന നിമിഷം അടുത്തെത്തിയെന്ന് അവൾക്ക് തോന്നി """ ...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story