പ്രണയ പ്രതികാരം: ഭാഗം 43

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

അവരെ എല്ലാവരെ അവസാനിപ്പിച്ചാൽ നിനക്ക് നഷ്ടപ്പെട്ടത് തിരിച്ച് കിട്ടുമോ ദേവാ.... ഷിനി ദേവനോട് ചോദിച്ചു "'' ഇല്ല , പക്ഷെ അച്ഛന്റെ , വിഷ്ണുവിന്റെ അൽമാവിന് ശാന്തി കിട്ടും.... ദേവൻ പറഞ്ഞു "" എന്നാൽ പോയി അവസാനിപ്പിക്ക്..!! അതിന് വേണ്ടിയാണല്ലോ ഞാൻ ഇത്ര കഷ്ടപ്പെട്ടത്.... ദേഷ്യത്തോടെ ദേവനോട് പറഞ്ഞിട്ട് ആരു അവിടെ നിന്നെണീച്ച് പോയി... ദേവൻ അവള് പോയ വഴിയേ നോക്കി കൊണ്ട് നിന്നും """ അവള് ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് ദേവാ , എല്ലാം നേരെയാക്കാൻ വേണ്ടി.... അതിന്റെ സങ്കടം കൊണ്ട് പറഞ്ഞതാ.. ജസ്റ്റി ദേവനോട് പറഞ്ഞു """" ദേവാ.... നീ വന്നപ്പോൾ മുതൽ ആരുവിനോടു സംസാരിക്കാൻ ശ്രമികുന്നതല്ലേ... അവൾ ഇപ്പോ ബാൽകാണിയിൽ ഉണ്ടാകും , നീ പോയി സംസാരിച്ചിട്ട് വാ... സണ്ണി പറഞ്ഞു

""" ദേവൻ എല്ലാവരെ ഒന്ന് നോക്കിയ ശേഷം എണിച്ച് ബാൽകാണിയിലേക്ക് പോയി... അവിടെ ചെല്ലുമ്പോൾ പുറത്തെക്ക് നോക്കി നില്കുവായിരുന്നു ആരു.... ദേവൻ ഒന്നും മിണ്ടാതെ ആരുവിന് അരികിലായി നിന്നും.... റം , എല്ലമാറിയുന്ന നിമിഷം ഇങ്ങനെ ഒര് തീരുമാനം എടുക്കുമെന്ന് എനിക്ക് അറിയാമായിരുന്നു... അത് കൊണ്ടാ ഒന്നും അറിയിക്കാത്തത് , അല്ലകിൽ പ്രതികാരത്തിന്റെ പുറത്ത് ഈ മിന്ന് എന്റെ കഴുത്തിൽ വീണ ആ നിമിഷം തന്നെ എല്ലാം തുറന്ന് പറഞ്ഞ് ഞാൻ എന്റെ അച്ചായന്മാരുടെ അരികിലേക്ക് പോയേനെ... ദേവനെ നോക്കതെ ആരു പറഞ്ഞു """" പിന്നെ ഞാൻ എന്താ ചെയ്യണ്ടത്... അവരെ സുഖമായി ജീവിക്കാൻ അനുവദിക്കണോ... ഒര് തെറ്റും ചെയ്യാത്ത നിന്നെ കൂടെ ഇതിലേക്ക് വലിച്ചിട്ടു...

കാലിയോടെ ദേവൻ പറഞ്ഞു..... അവർക്കുള്ള ശിക്ഷ നിയമം കൊടുത്തോളും റം.... അതിനേക്കാൾ നല്ലത് ഞാൻ കൊടുക്കുന്നതാണ്... താൻ എന്ത് പറഞ്ഞാലും ദേവന്റെ തീരുമാനം മാറില്ലന്ന് ആരുവിന് മനസിലായി... "" ശെരി റാമിന് ഇഷ്ട്ടമുള്ളപോലെ ചെയാം... ഞാൻ തടയില്ല , പക്ഷേ ഒര് രണ്ടാഴ്ച എനിക്ക് തരുമോ...? ആരു കെഞ്ചി.. അതെന്തിനാ എന്നാ രീതിക്ക് ദേവൻ ആരുവിനെ ഒന്ന് നോക്കി """ കമ്പനിയുടെ പ്രശ്നങ്ങൾ രണ്ടാഴ്ച കൊണ്ട് തീരും... അത് കഴിഞ്ഞ് റം എന്ത് വേണേലും ചെയ്തോ... ദേവനെ നോക്കാതെ ആരു പറഞ്ഞു.... പ്രശ്നങ്ങൾ നന്നായി തന്നെ അവസാനിച്ചാൽ നീ എന്റെ കൂടെ വരുമോ...? യജന പോലെ ദേവൻ ആരുനോട് ചോദിച്ചു.... ആരു അതിന് മറുപടിയൊന്നും പറയാതെ ദേവനെ തന്നെ നോക്കി.... അപ്പോഴാണ് പരിജയമുള്ളൊര് ശബ്ദം ദേവൻ കേട്ടത്.... ആരു ഞെട്ടികൊണ്ട് ദേവനെ ഒന്ന് നോക്കി.... സണ്ണിച്ചാ.... ഷിനി..... അമലേച്ചി... ഇവിടെയാരും ഇല്ലേ.....

ഹാളിൽ ആരെയും കാണാത്തത് കൊണ്ട് ഹരി ഉറക്കെ വിളിച്ച് ചോദിച്ചു..... ആ വന്നോ... ഇന്ന് വരില്ലെന്ന ഞങ്ങൾ കരുതിയത്... ഹരിയെ കണ്ട ലാലി പറഞ്ഞു """ അതെന്താ ഇന്ന് ഇങ്ങോട്ടേക്ക് വരാൻ പാടില്ലേ.....?? സംശയത്തോടെ ഹരി ചോദിച്ചു """ അപ്പൊ ഹരിയേട്ടൻ ഒന്നും അറിഞ്ഞില്ലേ..?? സംശയത്തോടെ ലാലി തിരിച്ച് ചോദിച്ചു """ ഇല്ല എന്തേയ്..... അത് ഇവിടെ.... ലാലി ദേവൻ അവിടെയുള്ള കാര്യം പറയാൻ തുടങ്ങിയപ്പോഴേക്കും ദേവൻ വാതിലിന്റെ മറവിൽ നിന്ന് കൈ കൊണ്ട് മിണ്ടരുതെന്ന് കാണിച്ചു.... """ ലാലി പിന്നെ ഒന്നും മിണ്ടില്ല.... എന്താടാ മിണ്ടാതെ നിൽക്കുന്നെ... പെട്ടന്ന് മിണ്ടാതായ ഹരിയെ ലാലിയെ നോക്കികൊണ്ട് ഹരി ചോദിച്ചു """ ഹരിയേട്ടൻ ഒന്ന് ജാതകം നോക്കുന്നത് നല്ലതായിരിക്കും... ദയനീയമായി ലാലി ഹരിയോട് പറഞ്ഞു "" നിനക്ക് തലക്ക് എന്തെകിലും പറ്റിയോ...? മറിക്കെ എനിക്ക് വിശക്കുന്നു...

ഹരി ലാലിയെ തട്ടി മറ്റി മുന്നോട്ട് നടന്നു.... ആരു എവിടെ.... അവളോട്‌ ഞാൻ സ്പെഷ്യൽ എന്തെകിലും ഉണ്ടാക്കി വെക്കാൻ പറഞ്ഞായിരുന്നു.. മുന്നോട്ട് നടന്ന ഹരി ചുറ്റും നോക്കി കൊണ്ട്‌ പറഞ്ഞു....""" ഹരിയേട്ടന് എന്തായാലും ഇന്ന് നല്ലൊരു സ്പെഷ്യൽ ഉണ്ട് , ഉടനെ കിട്ടും... ചിരിയോടെ അഞ്ജു പറഞ്ഞു "" ഇവിടെ എല്ലാവർക്കും എന്താ പറ്റിയെ.... സംശയത്തോടെ ഹരി ചോദിച്ചു..." പരസ്പരം ചിരിച്ചു എന്നല്ലാതെ അതിന് ആരും മറുപടി പറഞ്ഞില്ല.... അതേയ് എനിക്ക് നന്നായി വിശക്കുന്നുണ്ട് , ഫുഡ് നിങ്ങൾ എടുത്ത് തരുമോ...? അതോ ഞാൻ എടുത്ത് കഴിക്കണോ....? ഹരിയേട്ടൻ ആവിശ്യത്തിന് എടുത്ത് കഴിച്ചോ... അതാ നല്ലത്... ലാലി പറഞ്ഞു എന്നാൽ മറ് അങ്ങോട്ട്... ഹരി പിന്നെയും അവരെ തട്ടി മാറ്റി അകത്തേക്ക് പോയി..

. ലാലി ദയനീയമായി ആ പോക്ക് നോക്കി നിന്നും...""" ദേവൻ അത്ഭുതത്തോടെ എല്ലാം നോക്കി നിന്നും... ഹരിക്ക് എല്ലാം നേരത്തെ അറിയാമായിരുന്നു എന്നും , ഇവരുമായി നല്ല അടുപ്പമാണെന്നും ദേവന് മനസിലായി..... ഹരി കാണാതെ ദേവൻ പുറകെ പോയി... ഹരി ഫുഡ് എടുക്കുന്നതും നോക്കി അഞ്ജുവും ലാലിയും അരികിൽ തന്നെ നില്കുവായിരുന്നു..... ചുമ്മാ നോക്കി നിൽകുവാ , എന്നെ സഹായിക്കാൻ ഉള്ളതിന്.... പുച്ഛത്തോടെ ഹരി അഞ്ജുനെ നോക്കി പറഞ്ഞു എടുത്ത് കൊടുക്ക് , മിക്കറും ഇത് ഇവിടുത്തെ ലാസ്റ്റ് സപ്പർ ആയിരിക്കും... ലാലി പറഞ്ഞു "" അപ്പോഴേക്കും ആരു അങ്ങോട്ടേക്ക് വന്നു... എവിടെ എന്റെ സ്പെഷ്യൽ..? ആരുനെ കണ്ടപ്പോൾ തന്നെ ഹരി ചോദിച്ചു.. ഉടനെ വരും... ചിരിയോടെ ആരു പറഞ്ഞു

""" വരുമെന്നോ.... നിങ്ങൾക്ക് ഒക്കെ ഇത് എന്താ പറ്റിയത്... ഹരി എല്ലാവരോടുമായി ചോദിച്ചു...."" ആ ഹരി , നീ എപ്പോ വന്നു.. അങ്ങോട്ടേക്ക് വന്ന സണ്ണി ചോദിച്ചു """ ഞാൻ വന്നതേയുള്ളു സണ്ണിച്ചാ.... അതേയ് , ഇവർക്ക് ഒക്കെ എന്താ പറ്റിയത്.. എന്തൊക്കയോ ബോധമില്ലാതെ പറയുന്നു....കഴിച്ചോണ്ട് ഹരി പറഞ്ഞു "" സണ്ണി എല്ലാവരുടെ മുഖത്തേക്ക് നോക്കി ചിരിച്ചു """ അല്ല ആരു നീ വീട്ടിലേക്ക് വരുന്നില്ലേ..... ആ വരുന്നുണ്ട് , ചിലപ്പോൾ ഹരിയേട്ടന്റെ കൂടെ ഇന്ന് തന്നെ വരേണ്ടി വരും.... എന്റെ കൂടെ ഒന്നും വരണ്ട... അല്ലകിൽ തന്നെ അവന് എന്നെ സംശയമുണ്ട് , ഇനി നീ എന്റെ കൂടെ അങ്ങോട്ടേക്ക് കയറി വരുന്നത് കണ്ടിട്ട് വേണം അവൻ എന്നെ കൂടി ചവിട്ടി പുറത്താക്കാൻ.... എന്റെ അളിയൻ ആയത് കൊണ്ട് പറയുവല്ലാ... അവന്റെ കൈയിൽ നിന്ന് ഒരണ്ണം കിട്ടിയാൽ ദേവൂന്റെ എന്റെ കൊച്ചിന്റെ കൂടെ പിന്നെ ഞാൻ ഉണ്ടാകില്ല.. ഹരി പറഞ്ഞു....

ഹരി ഏട്ടന് ദേവനെ ഇത്ര പേടിയാണോ..? അഞ്ജു കുറച്ച് ഉറക്കെ ചോദിച്ചു """" പേടിയൊന്നുമില്ല , പിന്നെ ചെറിയൊര് ഭയം.... ഞാനിവിടെ വരുന്ന കാര്യമാറിഞ്ഞാൽ സത്യം പോലും മനസിലാകാതെ അവൻ എന്നെ വീട്ടിൽ നിന്ന് പുറത്താക്കും , സത്യം പറഞ്ഞാൽ മനസിലാക്കാനുള്ള ബുദ്ധി അവനില്ല... പൊട്ടനാണവൻ... ചിക്കൻ കാല് കടിച്ച് കൊണ്ട് ഹരി പറഞ്ഞു...."" ഹരിയുടെ വർത്താനം കേട്ടിട്ട് ദേവന് ചിരിയും , ചെറിയ ദേഷ്യവും വരുന്നുടായിരുന്നു "" ഹരിയേട്ടന് നല്ല ബുദ്ധിയാണല്ലോ.. അത് കൊണ്ടല്ലേ മാളു ഇപ്പൊ ഇവിടെ നിൽകുന്നത്..? ലാലി കുറച്ച് ഉറക്കെ പറഞ്ഞു "" പിന്നെ.... അത് കൊണ്ട് എന്താ , ഇവന് നല്ലൊരു ജീവിതം കിട്ടിയില്ലേ... ജസ്റ്റിയെ നോക്കി അഭിമാനത്തോടെ ഹരി പറഞ്ഞു

""" ജസ്റ്റി ദയനീയമായി ഹരിയെ നോക്കി.... ആ അഞ്ജു , നിനക്കും വേണേൽ നല്ലൊര് ജീവിതം ഞാൻ ഉണ്ടാക്കി തരാട്ടോ... എനിക്ക് പരിജയമുള്ള കേസ് ഒക്കെയുള്ള നല്ല ലോയർ മാരുണ്ട് , അല്ലാതെ ചിലരെ പോലെ വീട്ടിൽ ചുമ്മാ ഇരിക്കുന്നവരല്ല... ലാലിയെ നോക്കി ആക്കി കൊണ്ട് ഹരി ഉറക്കെ പറഞ്ഞു "" ഓഹോ എനിക്കിട്ട് ആണല്ലേ... കാണിച്ച് തരാം... ലാലി മനസ്സിൽ പറഞ്ഞു """' അല്ല ഹരിയേട്ടാ , അന്ന് മാളുവിന് വയ്യാന്ന് പറഞ്ഞ് ഹോസ്പിറ്റൽ കൊണ്ട് പോയില്ലേ.. അത് ഹരിയേട്ടന്റെ ബുദ്ധി ആയിരുന്നില്ലേ..?? പിന്നെ അത് എന്റെ മാത്രം ബുദ്ധിയായിരുന്നു... ഞാൻ പറഞ്ഞ് കൊടുത്തത് പോലെ നന്നായി മാളു അഭിനയിച്ചു ,,, എന്നിട്ടും ഒര് ഡോക്ടറായ ആ പൊട്ടന് അത് മനസിലായില്ല... ചിരിയോടെ ഹരി പറഞ്ഞു

" ലാലി ഹരിക്ക് പണിയുവാണെന്ന് അവിടെ എല്ലാവർക്കും മനസിലായി.... ഹരി നീ കുറച്ച് വെള്ളം കുടിക്ക്... സണ്ണി ഒര് ഗ്ലാസ്സിലേക്ക് വെള്ളം ഒഴിച്ച് ഹരിക്ക് കൊടുത്തു.... ഹരിയേട്ടൻ ഇന്ന് പോകുന്നുണ്ടോ..? ലാലി ചോദിച്ചു """ ഞാൻ പോകുന്നുണ്ട് , ഇല്ലകിൽ എന്നെ അന്വേഷിച്ച് ചിലപ്പോൾ ദേവൻ ഇങ്ങോട്ട് വരും.... അല്ലങ്കിലും എന്തായാലും ഇങ്ങോട്ടേക്ക് വരും.... അഞ്ചു പറഞ്ഞു """" നിങ്ങൾ ഇങ്ങനെ ഒരെന്ന് പറഞ്ഞ് മനുഷ്യനെ വെറുതെ പേടിപ്പിക്കാതെ , എന്ന് പറഞ്ഞു ഹരി മുഖമുയർത്തിയത് ദേവന്റെ നേർകായിരുന്നു..... """ ഹരി പക്ഷേ അത് തന്റെ തോന്നൽ ആയിരിക്കുമെന്ന് കരുതി മുഖം തിരിച്ചു.... ദേവനെ കുറിച്ച് പറഞ്ഞത് കൊണ്ടായിരിക്കും ഇവിടെ ദേവൻ നിൽക്കുന്ന പോലെ തോന്നുന്നു... ചിരിയോടെ ഹരി പറഞ്ഞു """ തോന്നലാല്ല ഹരിയേട്ടാ , സത്യമാണ്... ഹരിയുടെ തോളിൽ പിടിച്ച് കൊണ്ട് ലാലി പറഞ്ഞു

""" ഞെട്ടി കൊണ്ട് ഹരി മുഖമുയർത്തി ദേവനെ ഒന്ന് നോക്കി ,,,, രണ്ട് കൈയും എളിയിൽ കുത്തി ഹരിയെ സൂക്ഷിച്ച് നോക്കുവായിരുന്നു ദേവൻ.... ഹരി ദയനീയമായി എല്ലാവരെയും ഒന്ന് നോക്കി... ഹരിയേട്ടൻ എന്താ ഇവിടെ... സൗമ്യമായി ദേവൻ ചോദിച്ചു """ ഞാൻ... ഞാൻ മാളുവിനെ ഒന്ന് കാണാൻ വന്നതാ , നമ്മുടെ കൊച്ചിനെ ഇവര് നല്ലപോലെ നോക്കുന്നുണ്ടോ എന്നറിയണമല്ലോ.... എല്ലാവരെ നോക്കി പേടിയോടെ ഹരി ദേവനോട് പറഞ്ഞു """" എന്നിട്ട് മാളുവിനെ കണ്ടോ..?? ദേവൻ ചോദിച്ചു ഇല്ല , നല്ല വിശപ്പ്... എന്തേലും കഴിച്ചിട്ട് കാണാമെന്ന് കരുതി.... ദേ മനുഷ്യ , എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത് , നിങ്ങൾക്ക് എങ്കിലും എന്നോട് എല്ലാം പറഞ്ഞൂടായിരുന്നോ... ദേവൻ ചുടായി കൊണ്ട് ഹരിയോട് ചോദിച്ചു ....

പിന്നെ... പറഞ്ഞാൽ നീ ഇപ്പൊ വിശ്വസികും... എത്ര തവണ ഇവൾ നിന്നോട് സത്യം പറയാൻ നോക്കി , എന്നിട്ട് നീ കേട്ടോ... പിന്നെ ഞാൻ പറഞ്ഞാൽ നീ കേൾക്കുമോ... പുച്ഛത്തോടെ ഹരി ദേവനോട് പറഞ്ഞു ''''" പിന്നെ ദേവൻ ഒന്നും മിണ്ടാൻ പോയില്ല... ഹരി പറയുന്നത് സത്യമല്ലേ.... അല്ല നീ എന്താ ഇവിടെ..? സംശയത്തോടെ ഹരി ചോദിച്ചു """ ഞാനും മാളുവിനെ ഒന്ന് കാണാൻ വന്നതാ , ദേവൻ പറഞ്ഞു """ "" മ്മ്മ്മ്മ് """ ഹരി ആരുവിനെ നോക്കി ഒന്ന് മുളി.... അല്ല നിനക്ക് എല്ലാം മനസ്സിലായോ ....?? മനസിലായി ഹരിയേട്ടാ... ദേവൻ പറഞ്ഞു """ അത് എങ്ങനെ.... അത് ഹരിയേട്ടാ അന്ന് ചാർളി വീട്ടിൽ വന്നില്ലേ.... റാമിന് ചാർളിയെ അറിയുമോ...? ആരു വേഗം ചോദിച്ചു.... ഇല്ല , പക്ഷേ അതിന്റെ തലേ ദിവസം വരുണിനെയും , അവനെയും ഒര് കോഫി ഷോപ്പിൽ വെച്ച് ഞാൻ കണ്ടിരുന്നു.... ഓ അങ്ങനെ..... ആരു പറഞ്ഞു

"" പിറ്റേദിവസം ചാർലി വീട്ടിൽ വന്നപ്പോൾ ഞാൻ കരുതിയത് വരുണിനെ കാണാൻ വേണ്ടിയാണെന്ന , പക്ഷേ വരുൺ ചാർളിയെ അറിയില്ലെന്ന് പറഞ്ഞപ്പോൾ എനിക്ക് സംശയം തോന്നി..... എന്നിട്ട്..... ഹരി ചോദിച്ചു """ അത് കൊണ്ടാണ് ഞാൻ അവനെ തേടിയിറങ്ങാൻ തീരുമാനിച്ചത് , പക്ഷെ എനിക്ക് മുന്നേ ഇവൾ അവന്റെ അരികിൽ എത്തിയിരുന്നു... ആരുനെ നോക്കി ദേവൻ പറഞ്ഞു """ ഇവളുടെ മുന്നിൽ വെച്ച് ഒര് സീൻ വേണ്ടാന്ന് വെച്ചണ് ഇവളെ കൊണ്ട് ഞാൻ വീട്ടിലെക്ക് പോയത് , പക്ഷേ അതിന് ശേഷം എന്റെ ഫ്രണ്ട്സ് ചാർളിയെ പൊക്കിയിരുന്നു.. എല്ലാവരെ നോക്കി കൊണ്ട് ദേവൻ പറഞ്ഞു """ അയ്യോ , ചാർളി ഇപ്പൊ എവിടെയുണ്ട്... റം അവനെ എന്തേലും ചെയ്തോ...? ആകാംഷയോടെ ആരു ചോദിച്ചു """ അവളുടെ ആകാംഷ കണ്ട് ദേവൻ അവളെ ഒന്ന് കുർപ്പിച്ച് നോക്കി.... അല്ല.... ഞാൻ... അവൻ വല്ലതും പറഞ്ഞോ എന്നറിയാൻ ചോദിച്ചതാ....

ഇളിച്ചോണ്ട് പറഞ്ഞു "" മ്മ്മ്മ്മ് """" ദേവൻ ഒന്ന് അമർത്തി മുളി.... അല്ല ദേവ അവനെ നിങ്ങൾ എന്തേലും ചെയ്തോ... സംശയത്തോടെ സണ്ണി ദേവനോട് ചോദിച്ചു "" ഇല്ല , സണ്ണിച്ചാ.. അവന് അങ്ങനെ കാര്യമായി ഒന്നും അറിയില്ല , ആരുനെ കിട്ടാൻ വേണ്ടി അവൻ എന്താകായോ ..... ചെയ്തു എന്നല്ലാതെ ഇതിൽ അവന് വലിയ പങ്കില്ലെന്ന് മനസിലായി ദേവൻ പറഞ്ഞു... അത് അവിടെ എല്ലാവർക്കും അറിയുന്ന കാര്യമായിരുന്നു... അന്ന് അവൻ വീട്ടിൽ വന്നത് അപ്പൊ വരുൺ പറഞ്ഞിട്ട് തന്നെയാണല്ലോ... ഹരി പറഞ്ഞു.... അതേയ് , വരുൺ പറഞ്ഞിട്ടാണ് അവൻ അന്ന് വീട്ടിൽ വന്നത്... പക്ഷേ ചാർളിക്ക് അതിന് വേണ്ട എല്ലാം നിർദ്ദേശവും കൊടുത്തത് അലീനയാണ് , ദേവൻ ആരുനെ നോക്കി പറഞ്ഞു """ ഞാനോ.....!!!! അയ്യോ ഞാൻ അല്ലാ...

എനിക്ക് ഒന്നും അറിഞ്ഞുടാ...!!! ഞെട്ടി കൊണ്ട് ആരു പറഞ്ഞു ,,,, എല്ലാവരുടെ അവസ്ഥ അത് തന്നെയായിരുന്നു....." ഓ നീ അല്ല , നിയായി നടക്കുന്ന മറ്റേ പെൺകൊച്ച്.... ദേവൻ പറഞ്ഞു """ ഓ അങ്ങനെ , സമാധാനത്തോടെ ആരു പറഞ്ഞു "" അതേയ് , പക്ഷേ അത് ആരാണെന്ന് ചാർളിക്ക് അറിയില്ല.... ദേവൻ പറഞ്ഞു """" മ്മ്മ് ''' പിന്നെ വേറെന്തെകിലും പറഞ്ഞോ ....??? സണ്ണി ചോദിച്ചു ആ പറഞ്ഞു , ആരുവിന്റെ പേരിൽ ഒരുപാട് ഫോണും സിമും ഒക്കെയുണ്ട് , അതൊക്കെ എടുത്ത് കൊടുത്തത് ചാർളിയാണ്... എടുക്കാനുള്ള ഫ്രൂഫ് കിട്ടിയത് ഇവിടെ നിന്നാണ്.... അത് ഇവിടെ നിന്ന് എങ്ങനെ കിട്ടി എന്ന് അവൻ പറഞ്ഞില്ല.... സണ്ണി സംശയത്തോടെ അമലയെ നോക്കി... പോ ഇച്ചായ , ഞാൻ ഒന്നുല്ല... പേടിയോടെ അമല പറഞ്ഞു....

നിയല്ലന്ന് അറിയാം... ചിരിയോടെ സണ്ണി പറഞ്ഞു.... """"വല്യമ്മച്ചി വെല്ല്യമ്മച്ചിയായിരിക്കും അതെല്ലാം എടുത്ത് കൊടുത്തത്... ആരു പറഞ്ഞു """" ആരുവിനെ എങ്ങനേലും നേടണമെന്ന് കരുതി ഇരുന്നപ്പോഴാ ചാർളിയുടെ ഫോണിലേക്ക് ഒരു കേൾ വന്നത് , അത് ഒരു പെൺകുട്ടിയായിരുന്നു , അലീന എന്നാണ് പേര് പറഞ്ഞത് , അവള് പറഞ്ഞതനുസരിച്ചണ് അവൻ വരുണിനെ പോയി കണ്ടതും , എല്ലാം ചെയ്തതും, ചാർളിയെ അവൾ വിളിക്കുന്നത് ഒക്കെ ആരുവിന്റെ പേരിലുള്ള സിമിൽ നിന്നാണ് , അത് കൊണ്ട് അവളിലേക്ക് ഏതാൻ ചാർളിക്കും കഴിഞ്ഞില്ല.... അതാരാണെന്ന് അവന് ഇപ്പോഴും അറിയില്ല.... ദേവൻ അവനു അറിയുന്ന കാര്യങ്ങൾ എല്ലാവരോടുമായി പറഞ്ഞു """" അലീന ആരാണെന്ന് വരുണിന് അറിയില്ലേ... അവനെ പൊക്കിയാൽ കാര്യം നടക്കില്ലേ... ഹരി ചോദിച്ചു "" അവൻ പറയില്ല ഹരിയേട്ടാ , അത് ഉറപ്പാ... ദേവൻ ഉറപ്പിച്ച് പറഞ്ഞു "" അതേയ് അവൻ പറയില്ല...അലീന ആരാണെന്ന് ഒരാളും അറിയരുതെന്ന് അവർ ആഗ്രഹിക്കുന്നു ,അല്ലായിരുന്നേൽ അവളെ നേരത്തെ കണ്ട് പിടിക്കാൻ നമ്മുക്ക് പറ്റുമായിരുന്നു...സണ്ണി പറഞ്ഞു

""" ദേവാ , അപ്പോൾ നിനക്ക് ഏകദേശം കാര്യങ്ങളൊക്കെ മനസ്സിലായാല്ലേ... ഹരി ദേവനോട് ചോദിച്ചു """" ആാാ പക്ഷേ... വിഷ്ണു അച്ഛനും കൊല്ലപ്പെടുന്ന അന്ന് ആരു എങ്ങനെ അവിടെ വന്നു...? ദേവൻ അവന്റെ സംശയം എല്ലാവരോടുമായി ചോദിച്ചു ,,,, അന്ന് ആരുവിന്റെ ഫോണിലേക്ക് ഒര് കോൾ വന്നിരുന്നു... വിളിച്ചത് ഒര് പെൺകൊച്ചാ... അതും അമലയുടെ ഫോണിൽ നിന്ന്....സണ്ണി പറഞു " വെല്ല്യച്ചി ആണെന്ന് കരുതിയ ഞാൻ കോൾ എടുത്തത് , പക്ഷെ സംസാരിച്ചത് എന്റെ പോലെ തന്നെ സൗണ്ട് ഉള്ള വേറെയാരോ ആയിരുന്നു... അവര് പറഞ്ഞത് എത്രയും പെട്ടന്ന് അവര് പറയുന്ന സ്ഥലത്ത് ഏതാണം അല്ലകിൽ വെല്ല്യച്ചിയെ പിന്നെ ജീവനോടെ കാണില്ലന്ന... ആരു പറഞ്ഞു " ഇവൾക്ക് ഹോസ്പിറ്റലെക്ക് വിളിച്ച് നോക്കാനുള്ള ബുദ്ധി അപ്പൊ തോന്നിയില്ല...

അത് കൊണ്ട് അവര് പറഞ്ഞ സ്ഥലത്തേക്ക് പോയി... ലാലി പറഞ്ഞു " അന്ന് കുറച്ച് നേരത്തിന് വെല്ല്യച്ചിയുടെ ഫോൺ മിസ്സയതായിരുന്നു... അഞ്ജു പറഞ്ഞു " അന്ന് ആരു ഇവിടെ നിന്ന് ഇറങ്ങുന്നതിന് മുൻപ് ചേട്ടായിക്കും , ജസ്റ്റികും , ആൻസിയുടെ ഫോണിൽ നിന്ന് കാര്യങ്ങൾ ഒക്കെ പറഞ്ഞ് വോയിസ്‌ മെസ്സജ് അയച്ചിരുന്നു... ഷിനി പറഞ്ഞു "" അങ്ങനെയാണ് സണ്ണിച്ചാനും , ഞാനും , അവിടെ ഏതുന്നത്... പക്ഷേ കുറച്ച് താമസിച്ചു , ഇല്ലായിരുന്നേൽ വിഷ്ണു ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു... നിരാശയോടെ ജസ്റ്റി പറഞ്ഞു " അന്ന് ഞാൻ അവിടെ എത്തുമ്പോൾ വിഷ്ണുവിനെ മാളുവിനെ അരക്കയോ ചേർന്ന് ഉപദ്രവിക്കുവായിരുന്നു... കാറിൽ നിന്നിറങ്ങിയ ഞാൻ ആദ്യയം ഒന്ന് ഞെട്ടിയെങ്കിലും മാളുവിന്റെ അടുത്തേക്ക് ഓടി ചെന്നു...

അച്ചായന്മാർ പറഞ്ഞ് തന്നിട്ടുള്ളപോലെ അവരെയൊക്കെ എന്നെകൊണ്ട് പറ്റുന്ന പോലെ അടിച്ച് നിലത്തിടാൻ എനിക്ക് പറ്റി....എല്ലാം കണ്ട് മാളു ഭയന്ന് നിൽകുവായിരുന്നു... മാളുനെ പിടിച്ച് നിർത്തി കാര്യമെന്താണെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞത് , അവളൊന്നും അറിയില്ലന്നും , വരുണും അവന്റെ അച്ഛനും ഉണ്ടെന്നും... അവര് റാമിന്റെ അച്ഛനോടും വിഷ്ണുവിനോടും എന്തൊക്കെയോ പറഞ്ഞ് തർക്കിച്ച് വഴക്കുണ്ടാക്കിയെന്നും , അതിന് ശേഷം കാറിൽ വന്ന കുറേപേർ ചാണ്ടി പിടിച്ചോണ്ട് പോയെന്നുമാ... അപ്പോഴേക്കും മാളു പാതി തളർന്നിരുന്നു... ഇതിന്റെ ഇടയിൽ ഞങ്ങളെ ഉപദ്രവിക്കാൻ വരുന്നവരെയൊക്കെ വിഷ്ണു കൈ കാര്യയം ചെയ്യുന്നുണ്ടയിരുന്നു.... അപ്പോഴേക്കും കുറെ ആളുകൾ കൂടി അങ്ങോട്ടേക്ക് വന്നിരുന്നു ,

അവരിൽ നിന്നൊക്കെ മാളുവിനെ രക്ഷിക്കാൻ എനിക്ക് പറ്റി പക്ഷേ വിഷ്ണുവിലേക്ക് എന്റെ ശ്രദ്ധ പോയില്ല.. വിഷ്ണുവിന്റെ കരച്ചില് കേട്ട ഞങ്ങൾ തിരിഞ്ഞ് നോക്കിയത്.. മുഖം മറച്ച ഒരാൾ വിഷ്ണുവിന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കിയിരുന്നു അപ്പോഴേക്കും.. വിഷ്ണുവിനെ വിളിച്ച് ഒരലർച്ചയോടെ മാളു നിലത്തേക്ക് വീണു.... ആരുടെ അരികിലേക്ക് പോകണമെന്നറിയാതെ പേടിച്ച് നിന്നിരുന്നു ഞാൻ... ഒടുവിലിൽ മാളുവിനെ വിട്ട് വിഷ്ണുവിന്റെ ആർക്കിലേക്ക് ഞാൻ ഓടി.... ആ സമയത്തിനുള്ളിൽ വിഷ്ണുവിനെ കുത്തിയാൾ അവിടെ നിന്ന് പോയിരുന്നു... വേദനകൊണ്ട് പുളയുന്നാ വിഷ്ണുവിനെ ചേർത്ത് പിടിച്ചപ്പോൾ സഹായത്തിനാരുമില്ലാതെ കരഞ്ഞ് പോയിരുന്നു ഞാൻ.... അവസാനമായി അവൻ എന്റെ കൈ പിടിച്ച് പറഞ്ഞത്... 'അലീന എന്റെ മാളു , അച്ഛൻ അവരെ രക്ഷിക്കണം ' അവന് ഒന്നും പറ്റില്ലാന്ന് പറഞ്ഞ് അവനെ താങ്ങിയെടുക്കാൻ ഞാൻ ശ്രമിച്ചിരുന്നു പക്ഷേ എണീക്കാൻ കഴിയാതെ അവൻ വീണ് പോയി....

പിന്നെയും അവനെ എണീപ്പിക്കാൻ ഞാൻ ശ്രമിച്ചപ്പോൾ അവൻ പറഞ്ഞത് 'അലീനാ... നീ.....യല്ല നിയല്ല... ഒന്നും ചെയ്തതെന്ന് എനിക്കും അച്ഛനും ബോധ്യമായി... എല്ലാം ചെയ്തത് അവനാണ് വരുൺ.. അതെന്തിനാണെന്ന് അച്ഛനെ അറിയൂ... എന്റെ മാളുവിനെ... ഞങളുടെ കുഞ്ഞ് ഉണ്ട് അവളുടെ വയറ്റിൽ... അച്ഛനെ അവരു പിടിച്ച് കൊണ്ട് പോയി... അച്ഛനെ.. അച്ഛനെ... രക്ഷിക്കണേ... 'വേദന കൊണ്ട് പുളയുന്നതിന്റെ ഇടയിൽ എങ്ങനെയോ അവൻ എന്നോട് പറഞ്ഞു.... അവസാനമായി അവൻ പറഞ്ഞ വാക്കുകൾ ഇതായിരുന്നു.... പിന്നെ വിഷ്ണു.... സങ്കടം കൊണ്ട് ആരുവിന്റെ കണ്ണ് നിറഞ്ഞു.... ദേവന്റെ കണ്ണുകളും ഇറാനായി..... വിഷ്ണുവിന്റെ അരികിൽ തന്നെ എന്ത് ചെയ്യണമെന്നറിയാതെ പകച്ചിരുന്നപ്പോഴാ റാമിന്റെ അച്ഛനെ കുറിച്ച് എനിക്ക് ഓർമ വന്നത്.....

എങ്ങനെയെങ്കിലും അച്ഛനെ രക്ഷിക്കണം എന്നായിരുന്നു പിന്നെ എന്റെ മനസ്സിൽ... മാളുവിനെ ഒന്ന് നോക്കിയ ശേഷം വിഷ്ണു പറഞ്ഞ സ്ഥലത്തേക്ക് ഞാൻ ഓടി.... അവിടെ ചെന്നപ്പോഴേക്കും അച്ഛന്റെ കാർ ഞാൻ കണ്ടിരുന്നു... ഓടി അടുത്തേക്ക് ചെല്ലുമ്പോഴേക്കും വലിയ ഒര് ശബ്ദത്തോടെ കാർ കത്തിയിരുന്നു... ആ കാറിൽ ആരോ ഉണ്ടായിരുന്നു റം... മരണ വേദനയോടെയുള്ള ആരുടയോ അലർച്ച ഞാൻ കേട്ടാതാ... ഒര് നിമിഷമെടുത്തു എനിക്ക് അവിടെ നടന്നത് എന്താണെന്ന് ഉൾകൊള്ളാൻ.... എന്നിട്ടും കാറിന്റെ അരികിലേക്ക് ഓടാൻ ഞാൻ ശ്രമിച്ചതാ... പക്ഷേ എന്നെ സണ്ണിച്ചാൻ തടഞ്ഞു.... ആരു സണ്ണിയെ നോക്കി പറഞ്ഞു..... നിറഞ്ഞ കണ്ണുകളുമായി ദേവനെ സണ്ണിയെ നോക്കി..... കാർ പൂർണമായി കത്തി നശിച്ചിരുന്നു...

എത്ര ശ്രമിച്ചാലും കാറിനുള്ളിലെ ആളെ രക്ഷിക്കാൻ പറ്റില്ലായിരുന്നു.... ദേവന്റെ നോട്ടം കണ്ട് സണ്ണി പറഞ്ഞു..... അവിടെ നടക്കുന്നതൊന്നും മനസിലാകാതെ കരയുവായിരുന്നു ആരു... വെല്ല്യച്ചി , വിഷ്ണു , റാമിന്റെ അച്ഛൻ , എന്നൊക്കെ ഇവൾ കരഞ്ഞ് കൊണ്ട് പറയുന്നുണ്ടയിരുന്നു... ആരുനെ നോക്കി ജസ്റ്റി പറഞ്ഞു.... പെട്ടന്നാ എനിക്ക് മാളുവിന്റെ കാര്യം ഓർമ വന്നത്... ഇവരെ വിട്ട് ഞാൻ മാളുവിന്റെ അരികിലേക്ക് ഓടാൻ തുടങ്ങിയതാ... അപ്പോഴാ സണ്ണിച്ചാൻ പറഞ്ഞെ , റാംമും പോലീസുകാരും അവിടെ വന്നിട്ടുണ്ടെന്ന്..... ഇവളുടെ വോയ്‌സ് മെസേജ് കണ്ടപ്പോൾ തന്നെ ഞങ്ങൾ അമലയെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചാരുന്നു... സണ്ണി പറഞ്ഞു പക്ഷേ കോൾ കിട്ടിയില്ല... ജസ്റ്റി പറഞ്ഞു....

ഒടുവിൽ ഹോസ്പിറ്റലിൽ അന്വേഷിച്ചപ്പോൾ വെല്ല്യച്ചി ഒടിയിൽ ആണെന്നറിഞ്ഞു.... ഷിനി പറഞ്ഞു... ഓടിയിൽ കയറും മുൻപ് എന്റെ ഫോൺ ചാച്ചു മേടിച്ചിരുന്നു... അവന്റെ ഫോൺ കംപ്ലീറ്റ് ആണെന്ന് പറഞ്ഞ മേടിച്ചേ... അത് വരുൺ പറഞ്ഞിട്ടാണെന്ന് അവൻ പിന്നെ എന്നോട് പറഞ്ഞാരുന്നു... അന്ന് ഞാൻ അത് ആരോടും പറഞ്ഞില്ല , കാരണം ഇവർ അറിഞ്ഞാൽ ചാച്ചുനെ ഉപദ്രവിക്കും എന്ന് പേടിച്ച്... ഇങ്ങനെയൊക്കെയാകുമെന്ന് അവനും കരുതിയില്ല... അമല പറഞ്ഞു.... ഞങ്ങൾ അവിടെ എത്തി കഴിഞ്ഞ കാര്യങ്ങൾ തിരിഞ്ഞ് മറിഞ്ഞത് അറിഞ്ഞത്... മരണവേദനയോടെ വിഷ്ണു ആരുനോട് പറയുന്ന കാര്യങ്ങൾ ഞങ്ങൾ കേട്ടതാണ്.... അത് കൊണ്ട് അരുവിനേക്കാൾ മുന്നേ ഞങ്ങൾ അവിടെയെത്തിരുന്നു.... സണ്ണി പറഞ്ഞു.... സണ്ണിച്ചാൻ അവിടെയുള്ളവരെ നേരിടാൻ തുടങ്ങിയപ്പോഴേക്കും ഞാൻ തിരികെ ആരുവിന്റെ അരികിലേക്ക് പോയി...

അതിന്റെ മുന്നേ ആരു അങ്ങോട്ടേക്ക് വന്നിരുന്നു... നിലത്ത് കിടക്കുന്ന വിഷ്ണുവിനെ കണ്ടപ്പോൾ കാര്യങ്ങൾ എനിക്ക് മനസിലായി.... അപ്പോഴാ അപ്പുറത്ത് മാളു കിടക്കുന്നത് കണ്ടത് , മാളുവിന്റെ അരികിലേക്ക് ഞാൻ പോയപ്പോഴേക്കും പോലീസ് അവിടെ വന്നായിരുന്നു... അവിടെ നിന്നാൽ ഞാൻ പ്രതിയാകും എന്നുള്ളത് കൊണ്ട് ഞാൻ മറിഞ്ഞ് നിന്നും.... ജസ്റ്റി പറഞ്ഞു.... സണ്ണിച്ചാൻ എന്നെ അവിടുന്ന് ഇങ്ങോട്ടേക്ക് കൊണ്ട് വന്നത് ഞാൻ പ്രതിയാകാതിരിക്കനാ.. പക്ഷേ ഇവിടെ വന്നപ്പോഴേക്കും എല്ലാത്തിനും പിന്നിൽ ഞാൻ തന്നെയായി മാറിയിരുന്നു.... ഇത് മാത്രമല്ല , അതിന് ശേഷം നടന്ന എല്ലാ കാര്യത്തിന്റെ പിന്നിൽ ഇങ്ങനെയൊക്കെ തന്നെയായിരുന്നു.... നിറമിഴിയോടെ ആരു പറഞ്ഞ് നിർത്തി.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story