പ്രണയ പ്രതികാരം: ഭാഗം 44

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

സങ്കടവും ദേഷ്യവും പകയും ദേവന്റെ മനസ്സിലേക്ക് ഇരച്ച് കയറി.... അച്ഛനെയും വിഷ്‌ണുവിനെ ഇല്ലാതാക്കി , മാളുവിന്റെ ജീവിതം ഇങ്ങനെയാക്കി തീർത്തവരെ വെറുതെ വിടരുതെന്ന് ദേവൻ മനസ്സിൽ ഉറപ്പിച്ച് കഴിഞ്ഞിരുന്നു... ദേവൻ അവരെ വെറുതെ വിടാൻ പോകുന്നില്ലെന്ന് അവന്റെ മുഖഭാവത്തിൽ നിന്ന് തന്നെ എല്ലാവർക്കും മനസ്സിലായിരുന്നു..... അല്ല ദേവാ നീയെങ്ങനെയാ അന്ന് അവിടെയെത്തിയത്...?? സംശയത്തോടെ സണ്ണി ചോദിച്ചു...... അത്.... എന്നെ അന്ന് മാളു വിളിച്ചിരുന്നു... അലീനയും സഹോദരങ്ങളും അവരെ വഴിയിൽ തടഞ്ഞ് നിർത്തിയെന്നും.... എന്തൊക്കെയോ പറഞ്ഞ് അച്ഛനോട് വഴക്ക് ഉണ്ടാകുവാണെന്നും പറഞ്ഞ് കരഞ്ഞു... ലോക്കഷൻ അയച്ച് തരാന്നും വേഗം അങ്ങോട്ടെക്ക് വരാനും പറഞ്ഞ് കോൾ കട്ട്‌ ചെയ്തു.... ഞാൻ അപ്പൊ തന്നെ അങ്ങോട്ടേക്ക് വന്നു.... പക്ഷേ പോലീസ് വന്നത് എങ്ങനെയന്ന് എനിക്കറിയില്ല....

അവിടെ ചെന്നപ്പോൾ കാണുന്നത് ചോരയിൽ കുളിച്ച് കിടക്കുന്ന വിഷ്ണുവിനെയാണ്... അരികിൽ ബോധമറ്റ് കിടക്കുന്ന മാളുവിനെ തട്ടി വിളിച്ചപ്പോൾ അവൾ പയ്യെ കണ്ണ് തുറന്ന് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞത് , അലീന ഇവിടെ എവിടേയോ ഉണ്ടെന്നാണ്... അതിന് ശേഷം മാളു നോർമലായി ഒന്നും സംസാരിച്ചിട്ടില്ല... പക്ഷേ എനിക്ക് ഇപ്പൊ മനസ്സിലായി അന്ന് വിളിച്ചത് മാളു അല്ലെന്ന്... മാളു അന്ന് പറഞ്ഞത് അലീന ഇവിടെയുണ്ട് അവൾക്ക് എല്ലാം അറിയാമെന്നണെന്ന്... കുറ്റബോധത്തോടെ ദേവൻ പറഞ്ഞു.... അപ്പൊ കാര്യങ്ങളൊക്കെ എല്ലാവർക്കും ബോധ്യമായ സ്ഥിതിക്ക് ഇനി അവരെ എങ്ങനെ നിയമത്തിന് മുന്നിൽ കൊണ്ട് വരാം.... ഹരി എല്ലാവരോടുമായി ചോദിച്ചു.... നിയമത്തിന് മുന്നിൽ കൊണ്ട് വന്നാലും അവർ ശിക്ഷിക്കപ്പെടുമെന്ന് എന്താ ഉറപ്പ്.... സംശയത്തോടെ ദേവൻ ചോദിച്ചു.... ഉറപ്പ് ഞാനും ലാലിച്ചനും തരുന്നു.... ഉറപ്പോടെ അഞ്ജു പറഞ്ഞു.....

ആ അതേയ് , പിന്നെയല്ലാതെ അവരെ എന്ത് ചെയ്യാനാ നിൻറെ പ്ലാൻ..?? കൊല്ലാനോ.... എന്നിട്ട് ജയിലിൽ പോകാനോ...?? ഹരി ചോദിച്ചു.... കൊല്ലാൻ തന്നെയാ പ്ലാൻ.. പക്ഷേ ജയിലിൽ പോകാൻ എനിക്ക് താല്പര്യമില്ല ഹരിയേട്ടാ.... ചിരിയോടെ ദേവൻ പറഞ്ഞു..... ബെസ്റ്റ്.... നല്ല തീരുമാനം... ഹരി പറഞ്ഞു... ശരി , നിന്റെ തീരുമാനം അതാണെങ്കിൽ അങ്ങനെ നടക്കട്ടെ... പക്ഷേ പെട്ടെന്ന് അവരെ ഇല്ലാതാക്കരുത് , എല്ല വേദനയും അനുഭവിച്ച് , എല്ല തകർച്ചയും കണ്ടിട്ട് വേണം അവരെ പറഞ്ഞയക്കാൻ... സണ്ണി പറഞ്ഞു """ കൊലക്കേസിൽ പ്രതിയാകാതെ ഞാൻ നോക്കിക്കോളാം... അഞ്ജുവും ഉറപ്പ് കൊടുത്തു..... അത് തന്നെയായിരുന്നു എല്ലാവരുടെയും തീരുമാനം..... അവർ ഓഫീസിൽ കാണിച്ച എല്ല തട്ടിപ്പിന്റെ തെളിവുകൾ ഒര് പക്ഷേ വിഷ്ണുവിന്റെയും മാളുവിന്റെയും റൂമിൽ ഉണ്ടാകും.... എല്ലാവരോടുമായി ദേവൻ പറഞ്ഞു.....

അത് പക്ഷേ അവിടെ ഇല്ലാ റാം , ഞാൻ നോക്കിയിരുന്നു.... ആരു പറഞ്ഞു അതൊക്കെ വേണി വന്ന് എടുത്തോണ്ട് പോയിട്ടുണ്ടാവും... ഹരി പറഞ്ഞു പക്ഷേ ഇതിനിടയിൽ വേണി എങ്ങനെ വന്നുവെന്ന് എനിക്ക് മനസ്സിലാവുന്നില്ല... അവൾ ഒര് പാവമായിരുന്നു... അധികം ആരോടും സംസാരിക്കാതാ ഒര് തൊട്ടാവാടി... ഞങ്ങൾ തമ്മിലുള്ള കല്യാണത്തിന് ആദ്യയം അവൾക്ക് വലിയ താല്പര്യമൊന്നും ഇല്ലായിരുന്നു , പിന്നെ ഇടക്ക് ആർക്കോ വേണ്ടി മാത്രം എന്നോട് കല്യാണത്തിന്റെ കാര്യം പറയും.... കല്യാണം തീരുമാനിച്ച് കഴിഞ്ഞ് , ഞാൻ അവളോട് സംസാരിക്കാൻ ശ്രമിക്കുമ്പോഴൊക്കെ അവൾ ഒഴിഞ്ഞ് മാറുകയായിരുന്നു.... ആരു വീട്ടിൽ വന്ന ശേഷമാണ് അവൾ എന്നോട് കൂടുതൽ അടുക്കാൻ തുടങ്ങിയതിത് , അത് മാത്രമല്ല അവളുടെ സംസാരരീതി തന്നെ മാറിപ്പോയി..... ദേവൻ എല്ലാവരോടുമായി പറഞ്ഞു..... ഞങ്ങൾ അവളെ പറ്റി നല്ല പോലെ അന്വേഷിച്ചിരുന്നു ദേവാ....

സണ്ണി പറഞ്ഞു ബാംഗ്ലൂർ അവൾ പഠിക്കുന്ന കോളേജിൽ പോയ ഞാൻ അന്വേഷിച്ചാത്... ജസ്റ്റി പറഞ്ഞൂ.... അവിടെ എല്ലാവർക്കും അവളെ പറ്റി നല്ല അഭിപ്രായമാണ്.... ഷിനി പറഞ്ഞു... അതേയ് , പാട്ടും ഡാൻസുമായി നടക്കുന്ന ഒര് പാവം നാട്ടുമ്പുറത്തുകാരി പെൺ കൊച്ച്... പുച്ഛത്തോടെ ലാലി പറഞ്ഞു..... അത് മാത്രമല്ല , ഭർത്താവിനെ ഭർത്താവിന്റെ വിട്ടുകാരെ സ്നേഹികുകയും , പരിചരിക്കുകയും ചെയുന്ന സ്നേഹ സമ്പാന്നയായ ഭാര്യ കൂടിയാണ് അവൾ... ആരുനെ നോക്കി ചിരിയോടെ അഞ്ജു ദേവാനോട് പറഞ്ഞു.. Wht....!!!! നിങ്ങൾ എന്തായി പറയുന്നത് വേണിയുടെ കല്യാണം കഴിഞ്ഞെന്നോ...?? വിശ്വാസം വരാതെ ഞെട്ടി കൊണ്ട് ദേവൻ എല്ലാവരോടും ചോദിച്ചു.... അതേയ് ദേവ , വേണിയുടെ കല്യാണം കഴിഞ്ഞതാണ്... അത് ആ വീട്ടിലെ എല്ലാവർക്കുമാറിയാം , നമ്മൾ ഒരിക്കൽ അവളുടെ വീട്ടിൽ പോയപ്പോൾ ഒര് ചെറുപ്പകാരനെ കണ്ടില്ലേ.... അവനാണ് അവളുടെ ഭർത്താവ് ഡോക്ടർ അരവിന്ദ്..... ഹരി ദേവാനോട് പറഞ്ഞു....

എന്നാലും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഹരിയേട്ടാ.... കല്യാണം കഴിഞ്ഞെങ്കിൽ പിന്നെ എന്തിന് വേണ്ടിയാ അവൾ ഇങ്ങനെ ഒക്കെ ചെയുന്നത്..... അത് അവളുടെ അച്ഛനെയും ചേട്ടനെയും പേടിച്ചിട്ട്.... ലാലി പറഞ്ഞു..... പക്ഷേ അവളുടെ സ്വഭാവം മൊത്തത്തിൽ മാറിപ്പോയി , സംസാരരീതിയും ഡ്രസിങ് രീതിയും ഒക്കെ.... ദേവൻ പറഞ്ഞു.... ചിലപ്പോൾ വിട്ടുകാരുടെ നിർബന്ധം കൊണ്ട് വേറെ വഴി ഇല്ലതെ ചെയുന്നതായിരിക്കും.... ആരു പറഞ്ഞു.... ഇനി എന്തായാലും അവരാരും സന്തോഷത്തോടെ ജീവിക്കാൻ പോകുന്നില്ല , സമാധാനമുള്ള ഒര് നിമിഷം പോലും അവർക്ക് കിട്ടില്ല... ദേവൻ തീർത്ത് പറഞ്ഞു..... ഇത്രക്ക് ഉറപ്പിച്ച് പറയാൻ റം അവർക്ക് വെല്ല പണിയും കൊടുത്തോ..??സംശയത്തോടെ ആരു ദേവാനോട് ചോദിച്ചു.... നമ്മൾ അറിയാത്ത ഒര് പാട് ബിസിനസ്‌ സ്ഥാപനങ്ങൾ അവർക്കുണ്ട്... അത് ഒക്കെ ഒരേന്നായി തകരാൻ തുടങ്ങും ,

അതിന് വേണ്ടത് ഞാൻ ചെയ്തിട്ടുണ്ട്... പക നിറഞ്ഞ ചിരിയോടെ ദേവൻ പറഞ്ഞു.... പക്ഷേ ദേവാ , നീയാണ് ഇതിന് പിന്നിൽ എന്ന് അവൻ ഇപ്പൊ അറിയരുത് , അതിന് നീ കുറച്ചും കൂടി അവൻ ആയിട്ട് അടുക്കണം , അല്ലങ്കിൽ ഇപ്പോഴുള്ള സ്നേഹത്തിൽ പോകണം... ഷിനി പറഞ്ഞു.... ഇപ്പൊ അവരുടെ ബിസിനസിന് വല്ല തകർച്ചയും പറ്റിയാൽ അവർ എന്നെയേ സംശയിക്കു.... ആരു പറഞ്ഞു അതേയ് , അത് കൊണ്ട് കൊച്ച് ഇനി തന്നെ എവിടെയും പോകാൻ നിൽക്കണ്ട , എപ്പോഴും ശ്രദ്ധിക്കണം , നമ്മൾ കരുതുന്ന പോലെ അത്ര നിസാരകർ അല്ല ശത്രുകൾ... പേടിയോടെ ആരുവിനെ നോക്കി സണ്ണി പറഞ്ഞു..... എല്ലാവർക്കും ആ പേടി ഉണ്ടായിരുന്നു.... ഞാൻ ജീവിച്ചിരികുബോൾ ഇവൾക്ക് ഒന്നും പറ്റില്ല സണ്ണിച്ചാ.... ആരുവിനെ നോക്കി കരുതലോടെ ദേവൻ പറഞ്ഞു..... ആരു അത്ഭുതത്തോടെ ദേവനെ നോക്കി...

അവന്റെ കണ്ണിൽ നിറഞ്ഞ് നിൽക്കുന്ന പ്രണയം അവൾക്ക മനസിലായി.... സ്വത്തിനും പണത്തിനു വേണ്ടി മാത്രമല്ല റം , അവര് ഇങ്ങനെ ഒക്കെ ചെയ്യുന്നത്... ആരു പറഞ്ഞു പിന്നെ....?? സംശയത്തോടെ ദേവൻ ചോദിച്ചു..... ഞാൻ ഒരിക്കൽ വേണിയോട് സംസാരിച്ചപ്പോൾ അവൾ എന്നോട് പറഞ്ഞത് ''അടങ്ങാത്ത പകയുമായി ഈ കുടുംബത്തിന്റെ നാശത്തിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടെന്നാ... അത് ഒര് പക്ഷേ അവൾ ആക്കാം , അല്ലകിൽ മാറ്റാരകിലും ആക്കാം" ആരു പറഞ്ഞു..... അങ്ങനെ ഞങ്ങളോട് പക പോകാനായിട്ട് ശത്രുക്കൾ ഉള്ളതായിട്ട് ഞങ്ങൾക്ക് അറിയില്ല.... ഇല്ലലോ ഹരിയേട്ടാ... ദേവൻ ഹരിയെ നോക്കി എല്ലാവരോടുമായി പറഞ്ഞു..... എന്തായാലും നമ്മുക്ക് കണ്ട് പിടിക്കാം... തത്കാലം നീ വരുണിനെ പിണക്കണ്ട.... സണ്ണി ദേവനോട് പറഞ്ഞു.... പിന്നെയും കുറച്ചു നേരം കൂടി എല്ലാവരും സംസാരിച്ചിരുന്നു , ഇരുട്ടായി തുടങ്ങിയപ്പോൾ ദേവനും ഹരിയും പോകാൻ വേണ്ടി തുടങ്ങി.. അപ്പോഴേക്കും ഉറക്കം കഴിഞ്ഞ് മാളു എത്തിയിരുന്നു.....

വന്ന ഉടനെ ജസ്റ്റിയോട് കരഞ്ഞ് കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട് , ജസ്റ്റി ഓരോന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ച് ചായ എടുത്ത് കുടിപ്പിക്കുന്നുണ്ട്.... ദേവനും ഹരി ഒരു ചിരിയോടെ അത് നോക്കി കണ്ടു.... ദേവച്ചാൻ പോകുവാ... നാളെ വരാട്ടോ... മാളുവിനെ ചേർത്ത് നിർത്തി കൊണ്ട് ദേവൻ പറഞ്ഞു..... ആദ്യയം ചിരിയോടെ കേട്ട് നിന്നെങ്കിലും പിന്നെ ദേവന്റെ കൂടെ പോകണമെന്ന് പറഞ്ഞ് മാളു വിതുമ്പൻ തുടങ്ങി... വേറെ വഴി ഇല്ലാത്തത് കൊണ്ട് ജസ്റ്റി അവളെ പോകാൻ സമ്മതിച്ചു... പക്ഷേ പോകാൻ നേരത്തു ഇച്ചായൻ കൂടെ വരണമെന്ന് പറഞ്ഞ് മാളു കരയാൻ തുടങ്ങി... ഇച്ചായൻ പിന്നെ വരാലോ... മാളൂട്ടി അവിടെ ചെന്ന് എല്ലാവരോടും സംസാരിച്ച് , അമ്മ തരുന്ന ഭക്ഷണം മുഴുവൻ കഴിച്ച് ഒന്ന് ഉറങ്ങി എണിക്കുമ്പോഴേക്കും ഇച്ചായൻ മാളൂന്റെ മുന്നിൽ ഉണ്ടാകും.... മാളൂനെ ചേർത്ത് നിർത്തി ജസ്റ്റി പറഞ്ഞു... മ്മ്മ്....

എന്നാൽ എനിക്ക് പുതിയ ഉടുപ്പ് ഇട്ട് താ... ജസ്റ്റിയുടെ കൈ പിടിച്ച് കൊണ്ട് മാളു പറഞ്ഞു..... ആരു ഇട്ട് തരും.... ചെല്ല്.... ജസ്റ്റി പറഞ്ഞൂ.... വേണ്ട.... ഇച്ചായൻ ഇട്ട് തന്നാൽ മതി മുഖം വീർപ്പിച്ച് മാളു പറഞ്ഞു..... മാളുവിന്റെ വാശി അറിയുന്നത് കൊണ്ട് ജസ്റ്റി കൂടുതൽ ഒന്നും പറയാതെ അവളെ കൊണ്ട് റൂമിലേക്ക് പോയ്‌..... മാളുവിന്‌ എന്തിനും ജസ്റ്റി വേണം , പറ്റില്ലന്ന് പറഞ്ഞാൽ പിന്നെ വാശി പിടിച്ച് കരയും... പിന്നെ അത് നേടിയെടുക്കും വരെ ഒന്നും കഴിക്കില്ല... ദേവനെ നോക്കി കൊണ്ട് അമല പറഞ്ഞു.... അതിന് ദേവൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു...... വാ നമ്മുക്ക് പുറത്തേക്കിറങ്ങാം... ആരുവിനെ നോക്കി നിൽക്കുന്ന ദേവനെ നോക്കി ഹരി പറഞ്ഞു.... മ്മ്മ്മ് " ഒന്ന് മുളിയിട്ട് ദേവൻ പുറത്തേക്കിറങ്ങി.... പുറത്തേക്കിറങ്ങിയ ദേവൻ പ്രേതിക്ഷയോടെ ആരുവിനെ ഒന്ന് നോക്കി... ആരും ആണേൽ അത് കണ്ടിട്ടും കാണാത്തത് പോലെ ഹരിയോട് സംസാരിക്കുവായിരുന്നു...

ആരു നീ എപ്പോ വരും... ദേവന്റെ മനസ്സ് മനസ്സിലാക്കി ഹരി അവളോട് ചോദിച്ചു.... ഞാൻ... രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് വരാം ഹരിയേട്ടാ.... ദേവനെ നോക്കികൊണ്ട് ആരു ഹരിയോട് പറഞ്ഞു..... അപ്പോൾ നാളെ ഓഫീസിലേക്ക് വരില്ലേ... നിരാശയോടെ ദേവൻ ആരുനോട്‌ ചോദിച്ചു... വരുന്നുണ്ട്... ഞാനും അഞ്ജുവും രാവിലെ വന്നേക്കാം.... അയ്യോ.... രാവിലെ എനിക്കൊര് കേസുണ്ട്... ഞാൻ ഉച്ചയാകുമ്പോഴേ വരും.... ആരു പറയുന്നത് കേട്ട് അഞ്ജു വേഗം പറഞ്ഞു.... ആണോ... ആ എന്നാൽ ഞാൻ രാവിലെ വന്നേക്കാം... അച്ചായന്മാർക്ക് നാളെ തിരക്കാ... ഞാൻ ഓട്ടോക്ക് വന്നോളാം.. ആരു പറഞ്ഞു.... എന്നാൽ ഞാൻ എന്റെ കാർ ഇവിടെ ഇട്ടേക്കാം.... അതില് വന്നാൽ മതി.. എന്നെ ഹരിയേട്ടൻ ഹോസ്പിറ്റലിൽ പോകുന്ന വഴി ഓഫീസിൽ ഇറക്കിക്കോളും... ദേവൻ വേഗം ആരുനോട് പറഞ്ഞു.... ഏയ്യ് അത് വേണ്ട , ഞാൻ വന്നോളാം... ആരു വേഗം പറഞ്ഞു..

കുഴപ്പമില്ല , കാർ ഇവിടെ കിടന്നോട്ടെ... ആരു എന്തേലും പറയും മുൻപ് കാറിന്റെ കീ അവളുടെ കൈയിലേക്ക് നിർബന്ധിച്ച് കൊടുത്ത് കൊണ്ട് ദേവൻ പറഞ്ഞു.... സാരല്ല ഇന്ന് ദേവന്റെ കാർ ഇവിടെ കിടക്കട്ടെ... ആരു എന്തേലും പറയും മുൻപ് അവളോടായി ഹരി പറഞ്ഞു... അത് കൊണ്ട് ആരും ഏതിരൊന്നും പറഞ്ഞില്ല.... നമ്മുക്ക് പോകാം.... സ്റ്റെപ് പാതിയെ ഇറങ്ങി വന്ന് കൊണ്ട് മാളു പറഞ്ഞു.... ആഹാ... നല്ല ഉടുപ്പാണല്ലോ... ആരാ മേടിച്ച് തന്നെ... ഒരുങ്ങി സുന്ദരിയായി നിൽക്കുന്ന മാളുനോട് ഹരി ചോദിച്ചു..... ഇച്ചായൻ മേടിച്ച് തന്നതാ.... ജസ്റ്റിയുടെ കൈ പിടിച്ച് കൊണ്ട് മാളു പറഞ്ഞു..... എന്നാൽ എല്ലാവരോടും പോകുവാണെന്ന് പറ.... മാളൂനെ നോക്കി ദേവൻ പറഞ്ഞു മാളു ഒന്നും പറയാതെ ചിരിയോടെ എല്ലാവരെ നോക്കി... അതായിരുന്നു അവളുടെ യാത്ര പറച്ചിൽ..... ഇങ്ങനെയാണോ പറയുന്നേ.... മാളുവിനെ കളിയാക്കി കൊണ്ട് ഹരി ചോദിച്ചു.... പോയിട്ട് രാവിലെ തന്നെ ഇങ്ങോട്ടേക്ക് വന്നേക്കണം.... അവളെ ചേർത്ത് നിർത്തി കൊണ്ട് സണ്ണി പറഞ്ഞു.....

അത് തന്നെയായിരുന്നു ഷിനികും പറയാനുള്ളത്..... രാത്രി ഭക്ഷണം കഴിച്ചിട്ടെ ഉറങ്ങാവുട്ടോ... അമലാ മാളുവിന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു..... നാളെ തിരിച്ച് വരുമ്പോൾ ചോക്ലേറ്റ് മേടിച്ച് കൊണ്ട് വരാണെ... കളിയായി ലാലി മാളുവിനോട് പറഞ്ഞു..... അഞ്ജുവും ആരുവും ആൻസിയും മാളുവിന് കവിളിൽ ഉമ്മ കൊടുത്ത് യാത്ര പറഞ്ഞു..... മാളു വേഗം ജസ്റ്റിക്ക് അരികിലേക്ക് ഓടി... ഇച്ചയാ താ... മാളു അവളുടെ കവിളിൽ തൊട്ട് കൊണ്ട് ജസ്റ്റി പറഞ്ഞു..... എന്ത്...? സംശയത്തോടെ ജസ്റ്റി ചോദിച്ചു " ഉമ്മ താ.... മാളു പറയുന്നത് കേട്ട് ജസ്റ്റി ഒന്ന് ഞെട്ടി.... ഉമ്മയോ... ഉമ്മ ഒന്നുല്ല... വേഗം പോകാൻ നോക്ക്... മുഖത്തെ ചമ്മൽ മറച്ച് കൊണ്ട് ഗൗരവത്തോടെ ജസ്റ്റി പറഞ്ഞു..... അതെന്താ എനിക്ക് ഇച്ചായൻ ഉമ്മ തരാത്തത്.... ആരുസും അഞ്ജുവും , ചെറിയേച്ചി എനിക്ക് ഉമ്മ തന്നല്ലോ... അപ്പോൾ ഇച്ചായന് എന്നെ ഇഷ്ട്ടമിലല്ലേ....

വിതുമ്പിക്കൊണ്ട് മാളു പറഞ്ഞു... ആര് പറഞ്ഞു... എനിക്ക് മാളൂട്ടിയെ ഒരുപാട് ഇഷ്ടമാണല്ലോ.... മാളൂനെ ചേർത്ത് നിർത്തി കണ്ണ് തുടച്ച് കൊടുത്ത് കൊണ്ട് ജസ്റ്റി പറഞ്ഞൂ... എന്നിട്ട് എന്താ ഉമ്മ താരതെ... കരച്ചില് നിർത്താതെ തന്നെ മാളു ചോദിച്ചു.... നാളെ മാളൂട്ടി ഇങ്ങോട്ട് വരത്തില്ലേ , പിന്നെന്തിനാ ഉമ്മ... മാളൂട്ടി വേഗം പോവാൻ നോക്ക് ഇല്ലെങ്കിൽ തണുപ്പാകും... തണുപ്പാടിച്ചാൽ നമ്മുടെ വാവക്ക് വാവു വരുട്ടോ... മാളുവിനെ പുറത്തേക്കിറക്കി കൊണ്ട് ജസ്റ്റി പറഞ്ഞു.. മാളു അവസാനത്തെ അടവ് എന്നോളം ഇതൊന്നും കേൾക്കാതെ എങ്ങി എങ്ങി കരയാൻ തുടങ്ങി..... എന്റെ മാളു... ഇങ്ങനെ കരയാതെ.. ഇച്ഛയാൻ ചുമ്മാ പറഞ്ഞതല്ലേ... കരയാതെ പോയിട്ട് വാ... മാളുവിനെ ചേർത്ത് നിർത്തി വാത്സല്യപൂർവ്വം നെറ്റിയിൽ ചുണ്ടമർത്തി കൊണ്ട് ജസ്റ്റി പറഞ്ഞു.... അത് മതിയായിരുന്നു മാളുവിന്റെ എല്ലാ സങ്കടവും മാറാൻ..... ഇച്ചായൻ വേഗം വരണേ..

പറ്റിക്കല്ലേ... പറ്റിച്ചാൽ മാളൂട്ടി പിന്നെ മിണ്ടില്ല , സണ്ണിച്ചാനോട് പറഞ്ഞ് നല്ല തല്ല് മേടിച്ച് തരും... സണ്ണിയെ നോക്കി കൊണ്ട് ചിരിയോടെ മാളു ജസ്റ്റി പറഞ്ഞു..... വേഗം വരാം.... എന്റെ മാളൂട്ടി നല്ല കുട്ടിയായി ഇരുന്നാൽ മതി... ഇനി താമസിക്കണ്ട , കാറിലേക്ക് കയറിക്കോ... ഹരിയുടെ കാറിന്റെ ഡോറ് തുറന്ന് കൊടുത്ത് കൊണ്ട് ജസ്റ്റി മാളുനോട്‌ പറഞ്ഞു.... മാളു തലകുലുക്കി സമ്മതിച്ച്... എല്ലാവരോടും യാത്ര പറഞ്ഞ് ദേവന്റെ കൂടെ കാറിലേക്ക് കയറി..... പോകാൻ നേരത്ത് ഒരിക്കൽ കൂടി ദേവൻ ആരുവിനെ നോക്കി , ആരു അപ്പോഴും ഹരിയോട് എന്താകയോ കത്തി വെക്കുവായിരുന്നു.... അത് കണ്ടപ്പോൾ ദേവന് ചെറിയ ദേഷ്യം വന്നു.... നീ വീട്ടിലേക്ക് വാ , നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ആരുനെ നോക്കി കൊണ്ട് ദേവൻ മനസ്സിൽ പറഞ്ഞു.... അപ്പോൾ ഹരിയേട്ടാ കാണാം... ലാലി വേഗം ഹരിയോട് യാത്ര പറഞ്ഞു.... ശെരിയെടാ , കാണാം... ഹരി എല്ലാവരോടും യാത്ര പറഞ്ഞു....

അവരുടെ കാറ്‌ കണ്ണിൽ നിന്ന് മായുന്ന വരെ എല്ലാവരും മുറ്റത്ത് തന്നെ നിന്നും.. ചേട്ടായി , ദേവൻ മാറിയത് കൊണ്ട് ഇനി ആരുവിനെ വേണമെന്ന് പറയുമോ..? അകത്തേക്ക് കയറാൻ തുടങ്ങി കൊണ്ട് ഷിനി സണ്ണിയോട് ചോദിച്ചു.... പറഞ്ഞാലും കാര്യമില്ലാലോ , നമ്മൾ ഇനി ആരുവിനെ അവർക്ക് കൊടുക്കുന്നില്ല... സണ്ണി എല്ലാവരോടുമായി പറഞ്ഞിട്ട് അകത്തേക്ക് കയറി പോയി..... എല്ലാവരും അകത്ത് പോയിട്ടും ആരു പുറത്ത് തന്നെ നിൽകുവായിരുന്നു , കണ്ണിലേക്ക് വരുന്ന കണ്ണീരിനെ പാട് പെട്ടു അവൾ അടക്കി നിർത്തി..... ❤️❤️❤️❤️❤️❤️❤️❤️❤️ ദേവാ , നിനക്ക് നിന്റെ തെറ്റ് മനസിലായി... ഇനി ആരുനെ കൂടെ നിർത്താൻ എന്തേലും പ്ലാൻ ഉണ്ടോ...?? ഡ്രൈവ് ചെയ്ത് കൊണ്ട് ഹരി ദേവനോട് ചോദിച്ചു.... എനിക്ക് എന്റെ തെറ്റ് മനസിലായി ഹരിയേട്ടാ... അർഹതയിലാന്നറിയാം പക്ഷേ എനിക്ക് അവളെ വേണം..

ഒരിക്കൽ നഷ്ടപ്പെട്ടതാ , ഇനിയും വിട്ട് കളയാൻ വയ്യ.... പുറത്തേക്ക് നോക്കി കൊണ്ട് ദേവൻ പറഞ്ഞു..... നിന്റെ ഭാഗത്തു നിന്ന് നോക്കിയാൽ , നീ പറയുന്നതാ ശെരി , കാരണം നിനക്ക് ഒന്നും അറിയില്ലായിരുന്നു... പക്ഷേ അറിയാൻ നീ ശ്രമിച്ചിട്ടും ഇല്ല , അത് കൊണ്ട് എനിക്ക് നിന്നെ സപ്പോർട്ട് ചെയ്യാൻ പറ്റില്ല..... പിന്നെ ആരുവിന്റെ കാര്യത്തിൽ നീ പ്രേതിക്ഷ വെക്കണ്ട , അവിടെയരും നിനക്കിനി ആരുനെ തരില്ല.. അവര് തന്നാൽ തന്നെ , അത്രയും ദ്രോഹിച്ച നിന്റെ കൂടെ അവൾ വരുമെന്ന് എനിക്ക് തോന്നുന്നില്ല.... ഹരി ദേവനോടായി പറഞ്ഞു.... മ്മ്മ്മ്മ് " മറുപടിയൊന്നും പറയാനില്ലാതെ ദേവൻ ഒന്ന് മുളി... കുറച്ച് കഴിഞ്ഞപ്പോൾ ഹരിയുടെ കാർ വീടിലെത്തി... മാളു പാതിയെ ഇറങ്ങണെ.... വണ്ടി നിർത്തി കൊണ്ട് ഹരി മാളുനോട് പറഞ്ഞു.... ഞാൻ നോക്കിക്കോളാം ഹരിയേട്ടാ... ഹരിയോട് പറഞ്ഞ് കൊണ്ട് ദേവൻ മാളുവിനെ പിടിച്ചിറക്കി....

ഇവിടെഎല്ലാവരും ഉറങ്ങിയോ...?? പുറത്തേക്ക് ആരെ കാണാത്തത് കൊണ്ട് ദേവനോട് പറഞ്ഞ് ഹരി അകത്തേക്ക് കയറി.... ദേവന്റെ കൈ പിടിച്ച് അകത്തേക്ക് വരുന്ന മാളുവിനെ കണ്ട് ലളിതകും ദേവൂവിനും വിശ്വസിക്കാൻ കഴിഞ്ഞില്ല.. മകളെ തിരിച്ച് കിട്ടിയ സന്തോഷമായിരുന്നു ആ അമ്മക്ക്.... കുറച്ച് നേരം കൊണ്ട് തന്നെ മാളുവിന്‌ ഇഷ്ട്ടപെട്ടതൊക്കെ ഉണ്ടാക്കി മുന്നിൽ വെച്ച് കൊടുത്തു ദേവൂ.... വീട്ടിൽ എത്തിയപ്പോൾ മുതൽ പുത്തൻപുരകലെ എല്ലാവരെ കുറിച്ചും വാ തോരാതെ സംസാരിക്കുവായിരുന്നു മാളു.. മാളുവിന്റെ സംസാരത്തിൽ നിന്ന് തന്നെ അവൾ അവിടെ ഒരുപാട് സന്തോഷത്തിൽ ആണെന്ന് എല്ലാവർക്കും മനസിലായി.... ഇടക്ക് ഹരിയുടെ ഫോണിലേക്ക് ജസ്റ്റി വിളിച്ച് മാളുവിനോട് സംസാരിക്കുന്നത് ദേവൻ കണ്ടു..... മാളു പോയതിന്റെ സങ്കടം പുത്തൻപുരക്കൽ എല്ലാവർക്കും ഉണ്ടായിരുന്നു.. ജസ്റ്റിക്ക് സങ്കടമാകേണ്ടന്ന് വിചാരിച്ച് അവന്റെ മുന്നിൽ വെച്ച് ആരും അത് പറയാതിരിക്കാൻ ശ്രദ്ധിച്ചു....

രാത്രി അത്താഴം കഴിഞ്ഞ് ബാൽകാണിയിൽ ഇരിക്കുവായിരുന്നു ദേവൻ..... അലീന ഇല്ലാതെ തനിക്ക് ഒര് ജീവിതം ഇനി ഇല്ലന്ന് ദേവൻ സ്വയം തീരുമാനിച്ചു.... വർഷങ്ങൾക്ക് മുന്പേ മനസ്സിൽ കയറിയതാണ് ആരുവിന്റെ കണ്ണുകൾ , ഇടക്ക് വെച്ച് അവളെ നഷ്ടമായി , പതിയെ എല്ലാം മാറാന്നാതാണെങ്കിലും ഒര് നോവായി മനസ്സിന്റെ ഏതോ ഒര് കോണിൽ അവൾ ഉണ്ടായിരുന്നു..... അവളെ ആദ്യയം കണ്ടപ്പോഴേ മുൻപ് എവിടേയോ കണ്ട് മറന്ന പോലെ തോന്നിയിരുന്നു , അവൾ തന്റെ ആരോ ആണെന്ന് മനസ്സിൽ ഇരുന്ന് പലപ്പോഴും ആരോ തന്നെ ഓർമിപ്പിച്ചിരുന്നു.... അത് കേൾക്കാത്തത് തനാണ്.... അവളെ അങ്ങനെ ഒര് സാഹചര്യത്തിൽ കണ്ടത് കൊണ്ടാണ് വെറുപ്പ് തോന്നിയത് , എങ്കിലും ആ വെറുപ്പിലും താൻ അവളെ സ്‌നേഹിച്ചിരുന്നില്ലേ... ദേവൻ സ്വയം ചിന്തിച്ചു...... അതേയ് സ്‌നേഹിച്ചിരുന്നു....

തന്റെ ക്രൂരത സാഹിച്ച് നിലത്തിരുന്ന് കഴിക്കുന്ന അവളെ കണ്ടപ്പോൾ നൊന്തത് തനിക്ക് തന്നെയല്ലേ..... വെറും നിലത്ത് കിടന്നുറങ്ങുന്ന അവളെ കാണുമ്പോൾ തനിക്ക് വേദനിച്ചത് കൊണ്ടല്ലേ പലപ്പോഴും അവൾ അറിയാതെ അവളുടെ കൂടെ തന്നെ തണുപ്പടിച്ച് താനും നിലത്ത് കിടന്നത്.... രാവിലെ കുളി കഴിഞ്ഞ് സരിയുടുത്ത് ഇറങ്ങി വരുന്ന അവളെ കാണാൻ വേണ്ടി ഉറക്കം നടിച്ച് കിടന്നത്..... ഒരേ തവണ അവളെ തല്ലുമ്പോഴും വേദനിച്ചത് തനിക്കല്ലേ... കല്ലിച്ച കവിളും പൊട്ടിയ ചുണ്ടും കാണുമ്പോൾ എത്രയോ തവണ തന്റെ ഹൃദയം പൊള്ളിയിട്ടുണ്ട്.... പ്രണയത്തോടെ ഒരേ തവണാ തന്നെ നോക്കുന്നവളെ അവഗണിക്കുമ്പോൾ പറയാതെ പറഞ്ഞിട്ടുണ്ട് , നിയെനിക്ക് ജീവന പെണ്ണെയെന്ന്..... അതേയ് തനികവളോട് പ്രണയമായിരുന്നു , വെറുപ്പിലും താനവളെ പ്രണയിച്ചിട്ട് മാത്രമേയുള്ളു... പക്ഷേ താൻ അത് പ്രകടിപ്പിക്കാതെ അവളെ ദ്രോഹിച്ചിട്ട് മാത്രമേയുള്ളു , വെറുപ്പോട് കൂടിയ കണ്ടിട്ടുള്ളു ,

അഴിഞ്ഞാട്ടകരിയെന്ന് പലതവനെ വിളിച്ച് വേദനിപ്പിച്ചിട്ടുണ്ട് , അത് ഒക്കെ മറന്ന് അവൾക് ഇനി എന്നെ എങ്ങനെ സ്‌നേഹിക്കാൻ കഴിയും....!! ' ആരു.... പെണ്ണെ നീ ഇല്ലാതെ എനിക്ക് പറ്റില്ല..... തെറ്റ് പറ്റിപ്പോയി , ക്ഷമിക്കില്ലേ നീ എന്നോട്.... ദേവൻ സ്വയം ചോദിച്ചു.... എന്താകയോ ആലോചിച്ച് ഉറക്കം വരാതെ ദേവൻ തിരിഞ്ഞു മറിഞ്ഞും കിടന്നു.... ഇല്ല... ആരുന്റെ സൗണ്ട് എങ്കിലും ഒന്ന് കേൾക്കണം , ഇല്ലാതെ തനിക്ക് ഇനി ഉറങ്ങാൻ പറ്റില്ല.... ദേവന് ഉറപ്പായി.... ദേവൻ വേഗം ഫോൺ എടുത്ത് ആരുനെ വിളിച്ചു.... ഉറക്കം വരാതെ ദേവന്റെ ഫോട്ടോയിൽ നോക്കി ഇരിക്കുവായിരുന്നു ആരു..... റാമിനെ മറന്ന് മറ്റൊരു ജീവിതം തേടൻ തനിക്ക് കഴിയുമോ..? ആരു അവളോട്‌ തന്നെ ചോദിച്ചു.... ഒടുവിൽ ഉത്തരം കിട്ടി..... ഇല്ല , കഴിയില്ല തനിക്ക്.. റാമിനെ മറന്ന് ഒരു ജീവിതം തേടാൻ.... ശരീരത്തിൽ ഒരേ അണുവിലും പടർന്നു കഴിഞ്ഞതാണ് റാമിനോടുള്ള പ്രണയം , അത് ഇനി മറ്റൊരാൾക്ക്‌ നൽകാൻ കഴിയില്ല ,അത് പോലെ തന്റെ അച്ചായന്മാരെ വേദനിപ്പിക്കാനും...

ഇനിയുള്ള ജീവിതം ജീവിച്ച് തീർക്കുന്നത് ഒര് കടമ തിർക്കൽ മാത്രമാണ്.... തന്റെ അച്ചായന്മാർക്ക് വേണ്ടി മാത്രം.... എല്ലാത്തിന്റെയും അവസാനം തന്റെ മരണം ആണെങ്കിൽ അവിടെയും വേദനിക്കുന്നത് തന്റെ കൂടപ്പിറപ്പുകൾ മാത്രമായിരിക്കും , പക്ഷേ തനിക്ക് അത് ഒരു രക്ഷപെടൽ മാത്രമായിരിക്കും.... ഉത്തരവാദിതിയങ്ങൾക്കും , കടമങ്ങൾക്കും , വേദനിപ്പിക്കുന്ന പ്രണയത്തിൽ നിന്നും ഒരു രക്ഷപ്പെടൽ മാത്രം..... ആരു കണ്ണടച്ച് സ്വായം ഒരെന്ന് ചിന്തിച്ച് കൂട്ടി..... പെട്ടന്നണ് ആരുവിന്റെ ഫോൺ റിങ് ചെയ്തത്.... ഇച്ചയാൻ കാളിങ്..... പെട്ടന്ന് ആരുവിന്റെ മുഖം സന്തോഷം കൊണ്ട് തിളങ്ങി.... ആരു വേഗം കാൾ എടുത്തു... പക്ഷേ ഒന്നും സംസാരിക്കാതെ ഫോൺ ചെവിയോട് ചേർത്ത് വെച്ച് ദേവന്റെ നിശ്വസം കേട്ടു.... ദേവനും ഒന്നും മിണ്ടാൻ തോന്നിയില്ല.... എന്ത് പറഞ്ഞ് സംസാരിച്ച് തുടങ്ങും , അറിയില്ല....

ഞാൻ ചെയ്തതിന് അവൾ പ്രതികാരം ചെയ്യും , അല്ലകിൽ ജാട ഇടും , അത് ഉറപ്പാ ദേവൻ ചിന്തിച്ചു ,,,,, പെട്ടന്നാണ് ദേവന് ഒരു കുസൃതി തോന്നിയത്..... ഹലോ... ഹലോ... വേണി.... മോളെ... നീയെന്താ ഒന്നും മിണ്ടാത്തത്... ഹലോ... വേണി... മോളെ.... ആരുവിന് ദേഷ്യം ഇരച്ച് കയറി.... കിടന്നിരുന്ന അവൾ ചാടിയെണിച്ചു.... ആരുവിന്റെ ദേഷ്യം വന്ന മുഖം മനസ്സിൽ കണ്ട ദേവൻ ചിരി കടിച്ച് പിടിച്ചു.... ഹലോ... വേണി മോളെ.... ഡോ... ഇത് തന്റെ വേണിയല്ല അലീനയാണ് , അലീന മാത്യൂസ് പുത്തൻപുരകൽ... ദേഷ്യത്തോടെ ആരു ദേവനോട് പറഞ്ഞു..... ഓഹോ , മാഡം ആയിരുന്നോ.. ഞാൻ എന്റെ വേണിയെ ഒന്ന് വിളിച്ച് നോക്കിയതാ , സോറി നമ്പർ മാറിപ്പോയി.. ചിരിയടക്കി ദേവൻ പറഞ്ഞു.... ഡോ മനുഷ്യ.... താൻ എന്തിനാ അവളെ വിളിക്കുന്നത് , ഇവിടെ വന്നപ്പോൾ തന്നോടല്ലേ മലയാളത്തിൽ പറഞ്ഞത് വേണിയുടെ കല്യാണം കഴിഞ്ഞതാണെന്ന് അത് സാരല്ല ,

കല്യാണം കഴിക്കുന്നത് ഒരു തെറ്റാല്ലല്ലോ..... കല്യാണം കഴിക്കുന്നത് തെറ്റല്ല , പക്ഷേ കല്യാണം കഴിച്ച പെൺപിള്ളേരെ പാതിരാത്രി ഇങ്ങനെ വിളിച്ച് കൊഞ്ചുന്നത് അത്ര നല്ല സ്വഭാവമാല്ല പുച്ഛത്തോടെ ആരു പറഞ്ഞു..... എന്നാ ചെയ്യാനാ എന്റെ ഭാര്യക്ക് സ്വന്തം വീട്ടിൽ പോയപ്പോൾ ഒടുക്കത്തെ ജാടയാ... ഇപ്പൊ എന്നെയൊന്നും കണ്ണിൽ പിടിക്കുന്നില്ല , അത് കൊണ്ട് കണ്ണിൽ പിടിക്കുന്നവരെ വിളിച്ചു സംസാരിക്കാമെന്ന് കരുതി..... ഓ എന്ന് തുടങ്ങി ഭാര്യയെ സംശയിക്കുന്ന രാമന് ഈ ഭാര്യ സ്നേഹം...?? അത് തുടങ്ങിട്ട് കാലം കുറെയായി , ഇപ്പോഴാ പ്രകടിപ്പിക്കാൻ സമയം കിട്ടിയത്.. എന്നാലേ എനിക്ക് ഇപ്പൊ ആ സ്നേഹം ആവിശമില്ല..... പിന്നെ ആരുടെ സ്നേഹമാ എന്റെ സീതക്ക് ആവിശം.....? എന്റെ അച്ചായന്മാരുടെ , പിന്നെ അവര് കാണിച്ച് തരുന്ന ഭാര്യയെ സംശയികാത്ത രാവണന്റെ , അതായത് എന്റെ ഭാവി ഭർത്താവിന്റെ.... ചിരിയോടെ ആരു പറഞ്ഞു..... ഓ പിന്നെ... നിനക്ക് ഇപ്പൊ കിട്ടും കാത്തിരുന്നോ... പുച്ഛത്തോടെ ദേവൻ പറഞ്ഞു....

ഓ ആയിക്കോട്ടെ , അല്ല മാളു ഉറങ്ങിയോ...? മ്മ്മ് ഉറങ്ങി , വഴക്കായിരുന്നു , അത് വേണം ഇത് വേണം എന്നൊക്കെ പറഞ്ഞ്... പിന്നെ ഹരിയേട്ടൻ എന്തൊക്കയോ പറഞ്ഞ് പയ്യെ ഉറക്കി.... മ്മ്മ്മ്.... ഇവിടെ എല്ലാവർക്കും സങ്കടമായിരുന്നു മാളു പോയത് കൊണ്ട് , വീട് പെട്ടന്ന് ഉറങ്ങിയാത് പോലെയായി.... ഞാൻ ഇവിടെ ഇല്ലാത്ത കുറവ് ഇല്ലാതായത് മാളു ഇവിടെ വന്നേപ്പിന്നെയാ..... ആരു പറഞ്ഞു എന്നാൽ പിന്നെ ഇനി മാളു അവിടെ നിന്നോട്ടെ , നീ ഇവിടെയും നിന്നോ.... പതിഞ്ഞ ശബ്ദത്തിൽ ദേവൻ പറഞ്ഞു... അതിന് ആരു ഒന്നും മിണ്ടിയില്ല.... ആരു... അവളുടെ സൗണ്ട് ഒന്നും കേൾക്കാത്തത് കൊണ്ട് ദേവൻ വളരെ മൃതുവായി അവളെ വിളിച്ചു..... തൊണ്ടകുഴിയിൽ നിന്ന് പുറത്തേക്ക് വരാതെ ഒരു വേദന താങ്ങി നിൽകുന്നത് പോലെ ആരുവിന് തോന്നി....

ഒര് പാട് കാത്തിരുന്നതാണ് സ്നേഹത്തോടെ റം തന്നെ ഒന്ന് ആരു എന്ന് വിളിക്കുന്നത് കേൾക്കാൻ... പക്ഷേ അപ്പോൾ ഒന്നും അത് ഉണ്ടായില്ലാ , ഇപ്പൊ വിളിച്ചപ്പോൾ മനസറിഞ്ഞ് സന്തോഷിക്കൻ പറ്റുന്നില്ല..... ആരു... നീ എന്താ ഒന്നും മിണ്ടാത്തത്...? റം എനിക്ക് ഉറക്കം വരുവാ , ഞാൻ ഉറങ്ങിക്കോട്ടെ.. ? ഇടറിയ സൗണ്ടിൽ ആരു പറഞ്ഞു..... മ്മ്മ്മ് എന്നാൽ ഉറങ്ങിക്കോ.... ദേവൻ പറഞ്ഞു ,,, ആരു വേഗം കാൾ കട്ട്‌ ചെയ്ത് ദേവന്റെ ഫോട്ടോയിലേക്ക് നോക്കി , പതിയെ വന്ന കരച്ചിൽ പിന്നെ ഉറക്കെയായി..... കുറച്ച് കഴിഞ്ഞ് മനസ് ഒന്ന് ശാന്തമായപ്പോൾ അവൾ പയ്യെ ഉറങ്ങി...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story