പ്രണയ പ്രതികാരം: ഭാഗം 45

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

പിറ്റേന്ന് പകൽ ഡീ.... ആരു.. എണിച്ചേ , നേരം വെളുത്തു.. ആരു... ഡീ.... നീ ഒന്ന് എണിച്ചേ... ആരു.. കമന്ന് കിടന്നുറങ്ങുന്ന ആരുവിനെ ജസ്റ്റി തട്ടി വിളിച്ചു.... എന്നിട്ടും ആരു എണിച്ചില്ല..... സമയം ആറ് പോലും ആയിട്ടിലായിരുന്നു..... ആരു.... നീ എണിക്കുന്നുണ്ടോ , നേരം വെളുത്തു.... ജസ്റ്റി ഒന്നുടെ അവളെ തട്ടി വിളിച്ചു..... ആ തട്ടൽ ഏറ്റത് കൊണ്ട് ആരു പെട്ടന്ന് ഞെട്ടി പിടഞ്ഞെണിറ്റ് ചുറ്റും നോക്കി.... ഓ ഇവിടെ ആയിരുന്നോ , ഞാൻ പേടിച്ച് പോയ്‌... സമാധാനത്തോടെ പറഞ്ഞ് കൊണ്ട് ആരു ഭിത്തിയിലേക്ക് ചരിയിരുന്നു..... നീ പിന്നെ എവിടെയാണെന്ന കരുതിയത്....? സംശയത്തോടെ ജസ്റ്റി ചോദിച്ചു..... ഞാൻ കരുതി റാമിന്റെ വീട്ടിലായിരിക്കുമെന്ന് , അവിടെ ഞാൻ നേരത്തെ എണീച്ച് അടുക്കളയിൽ കയറുന്നതാ... ഇളിച്ചോണ്ട് പറഞ്ഞിട്ട് ആരു പിന്നെയും കിടന്നു..... ഓഹോ , അപ്പൊ അവിടെ മാത്രം നേരത്തെ എണീകും....

ഇവിടെ ഒന്ന് എണിക്കണമെങ്കിൽ ബാക്കിയുള്ളോർ തൊണ്ട പൊട്ടുന്ന പോലെ വിളിക്കണം , നമ്മൾക്ക് ഒന്നും ഇപ്പൊ ഒരു വിലയുമില്ല... സങ്കടം അഭിനയിച്ച് ആരുനെ നോക്കി ജസ്റ്റി പറഞ്ഞു..... ഓ ഇപ്പോഴെങ്കിലും അത് മനസിലായല്ലോ.. ഇനി ഒന്ന് പോയി തരുമോ.. ഞാൻ കുറച്ചൂടെ ഉറങ്ങട്ടെ... കമന്ന് കിടന്ന് കൊണ്ട് ആരു പറഞ്ഞു..... അങ്ങനെ ഇപ്പൊ ഉറങ്ങണ്ട , എണിക്ക്... ആരുവിന്റെ തോളിൽ പിടിച്ച് കുലുക്കി കൊണ്ട് ജസ്റ്റി പറഞ്ഞു..... ദേ ജസ്റ്റിച്ചാ , ശല്യം ചെയ്യാതെ ഒന്ന് പോയിക്കെ... ഞാൻ കുറച്ചൂടെ ഉറങ്ങട്ടെ... കണ്ണ് തുറക്കത്തെ തല തിരിച്ച് കൊണ്ട് ആരു പറഞ്ഞു...... ഓ , ഞാൻ ഇപ്പൊ നിനക്കൊരു ശല്യമായല്ലേ... ആയിക്കോട്ടെ... ആയിക്കോട്ടെ.. പുന്നാരിച്ച് താലോലിച്ച് തറയിൽ വെക്കാതെ നിന്നെ വളർത്തിയതിന് ഇങ്ങനെ തന്നെ ചെയ്യണം കേട്ടോ , അല്ലങ്കിലും അൽമാർത്ഥ സ്നേഹത്തിന് ഈ ഭൂമിയിൽ ഒര് വിലയുമില്ല...

ആരുവിനെ നോക്കി സങ്കടവും വിഷമവും വരി നിറച്ച് ജസ്റ്റി പറഞ്ഞു...... ആരു തല തിരിച്ച് പുച്ഛത്തോടെ ജസ്റ്റിയെ ഒന്ന് നോക്കിട്ട് പിന്നെയും കിടന്നു..... ഓ , ഞാൻ ഇത്ര ഒക്കെ പറഞ്ഞിട്ടും വല്ല കുലുക്കവും ഉണ്ടോയെന്ന് നോക്കിക്കെ.. ഡീ ആരു ഞാൻ നിന്നോടാ ഈ പറയുന്നത്..." വേറെ പണി ഒന്നുല്ലല്ലോ... അത് കൊണ്ട് അവിടെ ഇരുന്നു പറഞ്ഞോ , ഇനി ഇരുന്ന് മടുത്തെങ്കിൽ ഇവിടെ കിടന്ന് പറഞ്ഞോ... ഞാൻ ലാലിച്ചാന്റെ റൂമിൽ പോയി കിടന്നോളാം... കണ്ണ് തുറന്ന് ജസ്റ്റിയെ നോക്കി കൊണ്ട് ആരു പറഞ്ഞു..... എനിക്കെന്താ അവിടെ വന്ന് പറയാൻ അറിയില്ലേ.... പുച്ഛത്തോടെ ആരുനെ നോക്കി കൊണ്ട് ജസ്റ്റി പറഞ്ഞു..... അതെനിക്കറിയാം... കാരണം , എന്തോ കാര്യം സാധിക്കാൻ വേണ്ടിയാ ഈ പറയുന്നതെന്ന് എനിക്ക് മനസിലായി , പക്ഷേ ഇപ്പൊ സമയം തീരെയില്ല.. എനിക്ക് ഉറങ്ങണം.... പിന്നെയും കണ്ണടച്ച് കൊണ്ട് ആരു പറഞ്ഞു.....

അങ്ങനെ ഇപ്പൊ നീ ഉറങ്ങണ്ട , എണീക്കാൻ.. ആരുവിന്റെ തോളിൽ ഒന്നുടെ കുലുക്കി കൊണ്ട് ജസ്റ്റി പറഞ്ഞു..... ഇല്ലാ.... തലവഴി ഒന്നുടെ പുതപ്പ് മുടി ആരു പറഞ്ഞു..... ആരു.... എണീക്ക്.... എന്താടാ ഇവിടെ... അവൾ എണിച്ചില്ലേ.. കൈയിൽ കട്ടൻ ചായയുമായി അങ്ങോട്ടേക്ക് വന്ന ലാലി ജസ്റ്റിയോട് ചോദിച്ചു..... ഓ അവൾ ഒന്നും എണീറ്റില്ല , ദേവന്റെ വീട്ടിലാണെങ്കിൽ മാത്രമേ ചിലർ രാവിലെ എണീക്കു , ഇവിടെ എണീക്കാൻ വയ്യന്ന്.. എന്തേയ് , എന്തേലും വയ്യായ്ക ഉണ്ടോ..??? ഉണ്ട.... ചന്തിക്ക് രണ്ടണ്ണം കൊടുത്താൽ തിരവുന്നാ അസുഖമേയുള്ളു... ഞാൻ ഇത്രയും നേരം കിടന്ന് തൊണ്ട പൊട്ടും പോലെ വിളിച്ചിട്ടും ഒര് കുസലുമില്ലാതെ പോത്ത് പോലെ കിടന്നുറങ്ങുന്നത് കണ്ടില്ലേ , കുരുത്തംകേട്ടത്.. ആരുനെ നോക്കി കൊണ്ട് ജസ്റ്റി ലാലിയോട് പറഞ്ഞു.... ജസ്റ്റിയുടെ സംസാരം കേട്ട് ലാലി ആരുനെ നോക്കി ചിരിച്ചു.... ആരു... ഒന്നെണിച്ചേ.....

ഒരിക്കൽ കൂടെ ജസ്റ്റി ആരുനെ വിളിച്ചു...... ആരു നേരം വെളുത്തു , എണീറ്റെ... ഇനി വിളിക്കില്ല , തലവഴി വെള്ളം ഒഴിക്കുകയുള്ളു... ആരുവിന്റെ അടുത്തിരുന്ന് അവളെ കുലുക്കി കൊണ്ട് ലാലി പറഞ്ഞു...... അപ്പോഴും ആരു ഒന്നും മിണ്ടാതെ കിടന്നു.... ഉണർന്ന് കിടക്കുവാ പക്ഷേ മിണ്ടാൻ വയ്യ , കുറച്ച് അഹങ്കാരം കൂടിട്ടുണ്ട്.. ആരു കേൾക്കാൻ വേണ്ടി ജസ്റ്റി ഉറക്കെ പറഞ്ഞു.... നീ സണ്ണിച്ചാന്റെ ചൂരൽ എടുത്തിട്ട് വാ , നീ പറഞ്ഞ പോലെ ചന്തിക്ക് രണ്ടെണ്ണം കൊടുക്കുമ്പോൾ തന്നെ എണീറ്റോളും... ആരു കേൾക്കാൻ വേണ്ടി ലാലി ഉറക്കെ പറഞ്ഞു... നോ ടേച് മൈ ബാക്ക് , ഓക്കേ... തലവഴി മുടിയ പുതപ്പ് മാറ്റി കൊണ്ട് ആരു വേഗം ലാലിയോട് പറഞ്ഞു.... എന്നിട്ട് പിന്നെയും കിടന്നു..... അയ്യടാ തൊടാൻ പറ്റിയ ഒരു സ്ഥലം , നീ ഇനി ഉറങ്ങണ്ട... ജസ്റ്റി പിടിക്ക്.... ദേ , ലാലിച്ച ജസ്റ്റിച്ചാ വേണ്ട..... ജസ്റ്റിയും ലാലിയും ആരു പറയുന്നതൊന്നും കേൾക്കാതെ വേഗം അവളെ പൊക്കിയെടുത്തു..... ലാലിച്ചാ... എനിക്ക് ഇനി ഉറങ്ങാണം....

അങ്ങനെ ഇപ്പൊ ഉറങ്ങണ്ട , നിന്നെ ക്കൊണ്ട് ഞങ്ങൾക്ക് കുറച്ചാവിശമുണ്ട്... ലാലി പറഞ്ഞു...... അത് എനിക്ക് മനസിലായി , പക്ഷേ ഇപ്പൊ ചെയ്യാൻ പറ്റില്ല , എനിക്ക് ഉറങ്ങണം.... ഇവിടെ എന്റെ ഉറക്കം പോയിരിക്കുവാ , അപ്പോഴാ നീന്റെ ഒര് ഉറക്കം... ഇനി നീ ഉറങ്ങണ്ട.... ആരുവിന്റെ തോളിൽ പിടിച്ചമർത്തി കൊണ്ട് ജസ്റ്റി പറഞ്ഞു.. പറ്റില്ല , ദേ ഞാൻ വെല്ല്യച്ചിയോട് പറഞ്ഞ് കൊടുകും.. ചിണുങ്ങി കൊണ്ട് ആരു പറഞ്ഞു..... അത്രക്ക് ആയോ , എന്നാൽ ഒന്ന് പറഞ്ഞ് കൊടുത്തേ.... ആരുവിന്റെ കൈ പിടിച്ച് തിരിച്ച് കൊണ്ട് ലാലി പറഞ്ഞു.. ആാാ...!! വെല്ല്യച്ചി ഇവര് എന്നോട് വഴക്കിടുവാ.... ആരു ഉറക്കെ അലറി..... ലാലി വേഗം പേടിച്ച് കൈ എടുത്തു.... അപ്പൊതന്നെ ആരു വാ പുട്ടി... എന്നിട്ട് അവരെ നോക്കി ഒന്ന് ഇളിച്ചു..... എന്നാ പിള്ളേരെ ഇവിടെ കിടന്ന് ബഹളം ഉണ്ടാകുന്നത് , അവരുടെ ബഹളം കേട്ട് അങ്ങോട്ടേക്ക് വന്ന അമലാ ചോദിച്ചു... വെല്ല്യച്ചി , ഇവര് രാവിലെ തന്നെ വന്ന് എന്നെ ശല്യം ചെയുവാ , ഉറങ്ങാൻ സമ്മതിക്കുന്നില്ല...

ആരു പരാതി കേട്ടഴിച്ചു.. നിങ്ങൾക്ക് ഉറക്കമില്ലേ പിള്ളേരെ , വെറുതെ ആ കൊച്ചിനെ ശല്യം ചെയ്യാതെ.. 6 മണിയാകുന്നാതല്ലേയുള്ളു... സാരിയുടെ മുന്താണി എണിയിൽ കുത്തികൊണ്ട് അമല ജസ്റ്റിയോടും ലാലിയോട് ചോദിച്ചു..... എന്റെ വെല്ല്യച്ചി ഞങ്ങൾ വഴക് ഒന്നും ഉണ്ടാക്കിയതാല്ല , ഇവൾ അവിടെ ദേവന്റെ വീട്ടിൽ അഞ്ചുമണിക് എണിറ്റ് അടുക്കളയിൽ കയറും , അതെ പോലെ ഇവിടെയും അടുക്കളയിൽ കയറി വെല്യച്ചിയെ ചെറിയേച്ചിയെ സഹായിക്കാൻ പറഞ്ഞു , അതിനാ ഇങ്ങനെ കിടന്ന് ബഹളം ഉണ്ടകുന്നത്... അല്ലേടാ.. ലാലി ജസ്റ്റിയെ നോക്കി അമലയോട് പറഞ്ഞു..... ഇത് എപ്പോ പറഞ്ഞു എന്നാ രീതിക്ക് ആരു ആണേൽ ലാലിയെ ജസ്റ്റിയെ മാറി മാറി നോക്കി... അതേയ് വെല്ല്യച്ചി , അപ്പോൾ ഇവൾ പറയുവാ അടുക്കളയിലെ കാര്യങ്ങൾ നോക്കാൻ വെല്ല്യച്ചി ഉണ്ട് , എന്നെ കൊണ്ട് വയ്യെന്ന്..

അവിടെ പോയപ്പോൾ ഇവൾക്ക് നമ്മളെ ഒന്നും വേണ്ട വെല്ല്യച്ചി.... നമ്മുടെ ആരു ഒരുപാട് ഒരുപാട് മാറിപ്പോയി... ഇല്ലാതെ സങ്കടം വരി വിതറി കൊണ്ട് ജസ്റ്റി പറഞ്ഞു മ.. ഇശോയേ... ആരു കൈ നെഞ്ചത്ത് വെച്ച് എല്ലാവരെ നോക്കി..... അമല വന്ന ചിരി അടക്കി പിടിച്ച് നിന്നും.... എന്റെ വെല്ല്യച്ചി ഇവര് ചുമ്മാ പറയുവാ , ഇവർക്ക് എന്നെ കൊണ്ട് എന്തോ ആവിശമുണ്ട് , അതാ ഇങ്ങനെ രാവിലെ തന്നെ എന്നെ എണിപ്പിക്കുന്നത്... രണ്ട് പേരെ നോക്കി ആരു അമലയോട് പറഞ്ഞു... അമലേ , മോളെ ഒന്നിങ്ങു വന്നേ... താഴെ നിന്ന് അലിസ് അമലയെ വിളിച്ചു.... ആ വരുവാ അപ്പച്ചി.. ദേ ഞാൻ പോകുവാ , ഇനി ഇവിടെ കിടന്ന് ബഹളം വെച്ചാൽ ഞാനയിരിക്കില്ല വരുവാ ,സണ്ണിച്ചാൻ വന്നാൽ അറിയാലോ... മുന്നിനെ തൂക്കിയെടുത്ത് വെളിയിൽ കളയും , പറഞ്ഞേക്കാം... പുറത്തേക്ക് ഇറങ്ങി പോകുബോൾ അമല വിളിച്ച് പറഞ്ഞു.....

സണ്ണിച്ചാനോ, ഷിനിച്ചാനോ വന്നാൽ നമ്മുക്ക് ഒരേ പോലെ കിട്ടും , അത് കൊണ്ട് റൂമിൽ പോയി സംസാരിക്കാം... ലാലി ആരുവിന്റെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു...... മ്മ്മ് " ഒന്ന് മുളിയിട്ട് ആരു ലാലിയുടെ കൂടെ പോയി.... ആ പറ , എന്റെ എന്ത് സഹായമാണ് അച്ചായന്മാർ പ്രതീക്ഷിക്കുന്നത്...? റൂമിൽ ചെന്ന് ബെഡിൽ ചാമ്രം പടിഞ്ഞിരുന്ന് കൊണ്ട് ആരു ലാലിയോടും ജസ്റ്റിയോടും ചോദിച്ചു...... പറയാം.... അതിന് മുൻപ് നീ പോയി കുളിച്ച് ഡ്രസ്സ്‌ ഒക്കെ മാറി വാ.... ജസ്റ്റി പറഞ്ഞു.... നോ....! ഞാൻ പോയി മുഖം കഴുകി വരാം , കുളികില്ലാ... ഇള്ളിച്ചോണ്ട് ആരു പറഞ്ഞു.. ഓ ശവം , എന്നാൽ പോയി അതെങ്കിലും ചെയ്തിട്ട് വേഗം വാ , ലാലി പറഞ്ഞു..... ശെരി ഞാൻ വേഗം വരാം , ആ പിന്നെ വരുമ്പോഴേക്കും എനിക്ക് ഒര് ഗ്ലാസ്‌ ബൂസ്റ്റ്‌ എടുത്ത് വെച്ചേക്ക് , കുറച്ച് നാളായി ബൂസ്റ്റ്‌ കുടിച്ചിട്ട്...... അയ്യടി വേണേൽ തന്നെ എടുത്ത് കുടിക്ക് , ഞങ്ങക്ക് ഒന്നും വയ്യ... ജസ്റ്റി പറഞ്ഞു.....

എന്റെ സഹായം ആവിശ്യമുണ്ടേൽ ഞാൻ പറയുന്നതൊക്കെ കേൾക്കണ്ടി വരും , അല്ലാത്തവർക്ക് പുറത്തേക്ക് പോകാം... റൂമിന് പുറത്തേക്ക് വിരൽ ചുണ്ടി കൊണ്ട് ഗൗരവത്തോടെ ആരു പറഞ്ഞു..... ' ഇതിനെ അങ്ങ് കൊന്നു കളയട്ടെ.... ലാലി മാത്രം കേൾക്കാൻ പാകത്തിന് പയ്യെ ജസ്റ്റി പറഞ്ഞു.... ഇപ്പൊ വേണ്ട , നമ്മുടെ ആവിശം കഴിയട്ടേ.... ലാലി പയ്യെ പറഞ്ഞു.... എന്തേലും പറഞ്ഞാരുന്നോ .... ആരു ഉറക്കെ ചോദിച്ചു..... ഒന്നുല്ല , ഉണ്ടാക്കി തരാന്ന് പറഞ്ഞതാ.... ദേഷ്യത്തിൽ ജസ്റ്റി പറഞ്ഞു.... അന്നാൽ ശെരി , വേഗം ഉണ്ടാക്കി വെക്ക് , ഞാൻ ഇപ്പൊ വരാം... ബാത്‌റൂമിലേക്ക് കയറി ക്കൊണ്ട് ആരു പറഞ്ഞു... വാ , നമ്മുക്ക് പോയി കലാക്കാം... ലാലി ജസ്റ്റിയെ വിളിച്ച് കൊണ്ട് അടുക്കളയിലേക്ക് പോയി..... ആഹാ.. മുന്നിന്റെ വഴക്ക് ഒക്കെ കഴിഞ്ഞോ..? അല്ല ആരു എവിടെ..? അടുക്കളയിലേക്ക് വരുന്ന ലാലിയെ ജസ്റ്റിയെ നോക്കി കൊണ്ട് അമല ചോദിച്ചു....

കുളിക്കാൻ പറഞ്ഞപ്പോൾ മുഖം കഴുകിട്ട് വരാമെന്ന് പറഞ്ഞ് ബാത്‌റൂമിലേക്ക് കയറി... ബൂസ്റ്റ്‌ എടുത്ത് കൊണ്ട് ലാലി പറഞ്ഞു..... ആഹാ ഇന്ന് ബൂസ്റ്റാണോ പകരം ചോദിച്ചത്... ചിരിച്ചോടെ അമല ലാലിയോട് ചോദിച്ചു...... ഫസ്റ്റ് ഇതാ ചോദിച്ചത് , ഇനി പുറകെ എന്തൊക്കെ ചോദിക്കുമെന്ന് അറിയില്ല... പാൽ അടുപ്പത്ത് വെച്ച് കൊണ്ട് ജസ്റ്റി പറഞ്ഞു..... എന്നാൽ വേഗം ഉണ്ടാക്കി കൊടുക്ക് , ഞാൻ ഇപ്പൊ വരാം.... അമല അടുക്കളയിൽ നിന്ന് പോകുന്ന കൂട്ടത്തിൽ പറഞ്ഞു...... ഇതിൽ കുറച്ച് വിം കൂടി ചേർത്തലോ..? ബൂസ്റ്റ്‌ ചേർത്ത് ഇളകുമ്പോൾ ചിരിയോടെ ജസ്റ്റി ലാലിയോട് ചോദിച്ചു..... വേണ്ട , അവളിപ്പം ബാത്‌റൂമിൽ കയറിയാൽ പിന്നെ നിനക്ക് മാളൂനെ കാണാൻ പോകാൻ പറ്റില്ല... ലാലി ജസ്റ്റിയെ ഓർമിപ്പിച്ചു.... ഓ അത് ശെരിയാ , അത് ഞാൻ ഓർത്തില്ല... ജസ്റ്റി വേഗം പറഞ്ഞു " ബൂസ്റ്റ്‌ ആയോ..? മുഖം തുടച്ചോണ്ട് അങ്ങോട്ടേക്ക് വന്ന ആരു ചോദിച്ചു.....

ആയി , ദേ കുടിച്ചോ... ലാലി ആരുന് നേരെ ഗ്ലാസ്‌ നിട്ടി..... ഇത്തിരി മധുരം കൂടെയാകമായിരുന്നു.. ജസ്റ്റിയെ നോക്കി കൊണ്ട് ആരു പറഞ്ഞു..... നല്ല പോലെ മധുരം ഇട്ട് തരാം , കാര്യം ഒന്ന് കഴിയട്ടെ... ആരുനെ നോക്കി മനസ്സിൽ പണികൊടുകുന്നത് ആലോചിച്ച് കൊണ്ട് ജസ്റ്റി പറഞ്ഞു...... ആയിക്കോട്ടെ , നെക്സ്റ്റ് ടൈം ശ്രദ്ധിച്ചാൽ മതി.... ആ ഇനി പറ... എന്താ കാര്യം..? സ്ലാബിന് മുകളിൽ കയറി ഇരുന്ന് കൊണ്ട് ആരു ചോദിച്ചു..... എനിക്ക് മാളുവിനെ കാണാൻ പോകണം , തന്നെ അങ്ങോട്ടേക്ക് പോകാൻ പറ്റില്ല , അത് കൊണ്ട് നീ കൂടി വരാണം.. ആരുവിന്റെ കൈ പിടിച്ച് ജസ്റ്റി പറഞ്ഞു..... അതിന് ഞാൻ എന്തിനാ വരുന്നത്... അച്ചായൻ പോയാൽ മതി , അവിടെ ആരും ഒന്നും പറയില്ല... അത്.... നീ വന്നാൽ മാത്രം പോരാ... പിന്നെ....???? പിന്നെ ഒന്നുല്ല , നീ കൂടെ വന്നാൽ മാത്രം മതി... ജസ്റ്റി എന്തോ പറയാൻ തുടങ്ങിയപ്പോൾ അവനെ തടഞ്ഞ് കൊണ്ട് ലാലി ഇടയിൽ കയറി പറഞ്ഞു... ജസ്റ്റി നോക്കിയപ്പോൾ ലാലി കണ്ണടച്ച് കാണിച്ചു..

ആരുവിന് എന്തോ പണി കൊടുക്കാനാണെന്ന് ജസ്റ്റിക്ക് മനസിലായി.... ആരു അത് ഒന്നും ശ്രദ്ധിക്കാതെ ബൂസ്റ്റ്‌ കുടിക്കുവായിരുന്നു..... ആരു നീ പോയി ഡ്രസ്സ് മാറിട് വാ , നി ഒന്നും ചെയ്യേണ്ട , കൂടെ വന്നാൽ മാത്രം മതി... ബാക്കി കാര്യം ഞാനേറ്റു... ലാലി ആരുവിന്റെ കൈയിൽ നിന്ന് ബൂസ്റ്റ്‌ മേടിച്ച് ബാക്കി കുടിച്ച് കൊണ്ട് പറഞ്ഞു..... ശരി , എനിക്ക് ബൂസ്റ്റ്‌ ഉണ്ടാക്കി തന്നതല്ലേ , ഞാൻ വരാം.... ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് ആരും അകത്തേക്ക് പോയി..... പാവം.... ആരു പോകുന്നതും നോക്കി ജസ്റ്റി പറഞ്ഞു.... നേരം വെളുക്കുന്നതിന് മുമ്പ് അവിടെ കയറിച്ചെന്നാൽ അവർ എന്തെങ്കിലും പറയുമോ...? ചെറിയ പേടിയോടെ ലാലിനോട് ജസ്റ്റി ചോദിച്ചു... അതിനല്ലേ ആരും ഉള്ളത് , എന്തെങ്കിലും പറഞ്ഞാൽ ആരുവിനെ മുൻപിലേക്ക് നിർത്തി കൊടുകാം... ലാലി പറഞ്ഞു.... ❤️❤️❤️❤️❤️❤️❤️❤️❤️ രാവിലെ എണിച്ചപ്പോൾ ദേവന് നല്ല സന്തോഷമായിരുന്നു , കാരണം ആരു ഇന്ന് മുതൽ കൂടെ ഉണ്ടാകുല്ലോ...

ഓഫീസിൽ നിന്ന് അവളെ നേരെ ഇങ്ങോട്ട് കൊണ്ട് വരണം.... എന്നിട്ട് മനസ്സ് തുറന്ന് പെണ്ണിനോട് സംസാരിക്കണം , പക്ഷേ അവൾ കേൾക്കാൻ സാധിതയില്ല , കുറച്ച് വാശി കൂടുതലുള്ള കൂട്ടത്തിലാ.. എന്നാലും എങ്ങനേലും പെണ്ണിനെ വളച്ചേ പറ്റു... ദേവൻ മനസ്സിൽ ചിന്തിച്ചു..... പെട്ടന്ന് ദേവന്റെ തലയിൽ ഒര് ബുദ്ധി തെളിഞ്ഞു , ആ അത് തന്നെ വഴി.... ബുദ്ധിയിൽ തെളിഞ്ഞ വഴിയുമായി ദേവൻ കുളിക്കാൻ കയറി..... ❤️❤️❤️❤️❤️❤️❤️ അവളെ കാണുന്നില്ലല്ലോ.... ഡ്രസ്സ്‌ മാറാൻ പോയ ആരുനെ കാണാതെ ജസ്റ്റി പറഞ്ഞു..... ആയ ദേ വരുന്നു... മുകളിലേക്ക് നോക്കി കൊണ്ട് ജസ്റ്റി പറഞ്ഞു..... സാധാ ചുരിദാർ ആയിരുന്നു അവളുടെ വേഷം..... ഷിനിയോടും , സണ്ണിയോടും പുറത്ത് പോയിട്ട് വേഗം വരാന്ന് അവർ കള്ളം പറഞ്ഞു , പക്ഷേ അമലേയോട് മാത്രം സത്യം പറഞ്ഞു..... റാമിന്റെ കാർ ഇവിടെ കിടക്കട്ടെ , പിന്നെ കൊടുക്കാം.. ജസ്റ്റി പറഞ്ഞു....

ലാലിയുടെ കാറിലാണ് അവർ ചെമ്പകമാഗലത്തേക്ക് പോയത്..... ഇത്ര നേരത്തെ ചെന്ന് കയറുമ്പോൾ അവർ എന്ത് കരുതുമാവോ ആവോ... കാറിൽ ഇരിക്കുമ്പോൾ ആരു സ്വയം പറഞ്ഞു..... ലാലിയുടെ കാറ് ചെമ്പകമംഗലത്ത് മുറ്റത്ത് എത്തിയപ്പോൾ ദേവൻ ഓഫീസിൽ പോകാൻ റെഡിയായി നിൽകുവായിരുന്നു... പരിജയമില്ലാത്ത വണ്ടി കണ്ടപ്പോൾ ദേവൻ സംശയത്തോടെ മുറ്റത്തേക്കിറങ്ങി വന്നു..... കാറിൽ നിന്നിറങ്ങുന്ന ജസ്റ്റിയെ ലാലിയെ കണ്ടപ്പോൾ ദേവൻ ഒര് ചിരിയോടെ അവരെ സ്വീകരിച്ചു..... അവരുടെ കൂടെ പുറത്തിറങ്ങുന്ന ആരുനെ കണ്ടപ്പോൾ ദേവന്റെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു , ആരുവിന് അത് വേഗം മനസിലായി..... അപ്പോഴേക്കും വണ്ടിയുടെ സൗണ്ട് കേട്ട് ദേവും അമ്മയും ഇറങ്ങി വന്നിരുന്നു..... മുമ്പ് അവരെ ഇവിടെ നിന്നും ഇറക്കി വിട്ടത് ഓർത്തപ്പോൾ ആ അമ്മക്ക് നല്ല വിഷമം തോന്നി.... അകത്ത് കയറിയാൽ അവർ എന്തെങ്കിലും പറയുമോയെന്ന് കരുതി ജസ്റ്റിയും ലാലിയ് പുറത്ത് തന്നെ നിന്നു....

അത് ലളിതക്ക് മനസ്സിലായത് കൊണ്ടാണെന്ന് തോന്നുന്നു , ലളിത അവരെ വേഗം അകത്തേക്ക് ക്ഷണിച്ചു.... മക്കൾക്ക് എന്നോട് ദേഷ്യം ഉണ്ടാകുമെന്നറിയാം , അന്നത്തെ അവസ്ഥയിൽ ഞാൻ പറഞ്ഞ് പോയതാ , ഈ അമ്മയോട് ദേഷ്യം ഒന്നും മനസ്സിൽ വയ്ക്കരുത് , അകത്തേക്ക് വരണം... ലളിത എല്ലാവരോടുമായി പറഞ്ഞു.... ഞങ്ങൾക്ക് ദേഷ്യം ഒന്നുമില്ല അമ്മേ... പിന്നെ ഇത്ര രാവിലെ ഒര് വീട്ടിലേക്ക് കയറി വരുന്നത് കൊണ്ട് ഒര് മടി.... ലാലി പറഞ്ഞു.... അതിനെന്താ.... നിങ്ങൾക്ക് എപ്പോ വേണേലും ഇവിടെ വരാലോ , ലളിത പറഞ്ഞു.... അതേയ് , കയറി വാടാ.... ദേവൻ അവരെ അകത്തേക്ക് വിളിച്ചു..... എന്റെ ദേവാ , ഇവൾ ഞങ്ങളെ രാത്രി ഉറങ്ങാൻ സമ്മതിച്ചിട്ടില്ല , ദേവനെ കാണണം അമ്മയെ കാണണം എന്നൊക്കെ പറഞ്ഞ് ഭയങ്കര ബഹളമായിരുന്നു... അതാ ഇത്ര രാവിലെ ഇങ്ങോട്ടേക്ക് വന്നത്.... ലാലി ആരുനെ നോക്കാതെ ദേവനെ നോക്കി പറഞ്ഞു.... ആരു കണ്ണ് മിഴിച്ച് ലാലിനെ ജസ്റ്റിയെ നോക്കി.....

അത് തന്നെയായിരുന്നു ദേവന്റെ അവസ്ഥയും.. ആരു തന്നോട് ഇത്ര പെട്ടന്ന് ക്ഷമിക്കല്ല... ദേവൻ ചിന്തിച്ചു..... ഇവളുടെ കരച്ചിൽ കണ്ടത് കൊണ്ട ഞങ്ങൾ രാവിലെ തന്നെ ഇങ്ങോട്ടേക്ക് വന്നത്.... ലാലി പിന്നെയും പറഞ്ഞു.... ദേവൻ അത്ഭുതത്തോടെ ആരുനെ നോക്കി.... ആരു ദയനീയമായി എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു.... മോൾക്ക് അമ്മയോട് ദേഷ്യം കാണുമല്ലേ , അത്രയ്ക്ക് ദ്രോഹിച്ചു അമ്മ മോളെ.... ഒന്നും അറിഞ്ഞ് കൊണ്ടല്ല , അമ്മയോട് മോൾ ക്ഷമിക്കില്ലേ... ആരുവിനെ ചേർത്ത് പിടിച്ച് ലളിത ചോദിച്ചു...... എന്താ അമ്മേ ഇത് , എനിക്ക് ആരോടും ദേഷ്യമില്ല ,കാരണം എനിക്കറിയാമായിരുന്നു എല്ലാം മനസ്സിലാകുമ്പോൾ എല്ലാവരും എന്നെ സ്നേഹം കൊണ്ട് മൂടുമെന്ന്.. ചിരിയോടെ ആരു പറഞ്ഞു.... വന്നപ്പോൾ മുതൽ ജസ്റ്റിയുടെ കണ്ണ് അകത്തേക്കായിരുന്നു.. മാളുവിനെ എത്രയും പെട്ടെന്ന് കണ്ടില്ലെങ്കിൽ തന്റെ ചങ്ക് പൊട്ടി പോകുമെന്ന് അവന് തോന്നി.. മാളു എണീറ്റിട്ടില്ല , ജസ്റ്റിയുടെ നോട്ടം കണ്ട് ദേവൻ പറഞ്ഞു.....

മാളൂനെ വിളിക്കാം... മക്കൾ അകത്തേക്ക് വാ... ലളിത അവരെ വിളിച്ചു... അമ്മേ ഞങ്ങൾക്ക് വേഗം പോണം , ഇവളെ നിങ്ങളെ ഒന്ന് കാണിക്കാം കൊണ്ട് വന്നതാ , എന്തായാലും വന്നതല്ലേ അപ്പോൾ പോകുമ്പോൾ മാളുവിനെ കൂടെ കൊണ്ട് പോകമെന്ന് കരുതി... ജസ്റ്റിയെ നോക്കികൊണ്ട് ലാലി എല്ലാവരോടും പറഞ്ഞു..... മാളു എണീക്കുന്നതെയുള്ളൂ , നിങ്ങൾ അകത്തേക്ക് വാ... കുറച്ച് കഴിഞ്ഞ് പോയാൽ മതി.... ദേവൻ അവരെ നോക്കി പറഞ്ഞൂ... ദേവൂ അപ്പോഴേക്കും എല്ലാവർക്കും ചായ എടുത്തിരുന്നു.... ആരും അടുക്കളയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ലളിത തടഞ്ഞു.... വന്നപ്പോൾ മുതൽ ദേവന്റെ കണ്ണ് ആരുവിൽ തന്നെയായിരുന്നു , പക്ഷേ ആരു അങ്ങോട്ടേക്ക് നോക്കാനെ പോയില്ല..... ജസ്റ്റിയും ലാലിയും ദേവനും കൂടി എന്തൊക്കെയോ വർത്താനം പറഞ്ഞ് ഉറക്കെ ചിരിക്കുകയായിരുന്നു.... ആ ചിരി കേട്ടാണ് ഹരി ഉറക്കത്തിൽ നിന്ന് ഞെട്ടിയെണീറ്റത്.... ഈശ്വരാ ഞാൻ ഇതെവിടെയാ... ഇന്നലെ ഇവിടെയാണോ ഞാൻ കിടന്നത് ,

അങ്ങനെയെങ്കിൽ ദേവൂ ഇന്നെന്നെ കൊല്ലും.. എന്റെ ഫോൺ എവിടെയാ , സമയം എത്രയായി ആവോ...? ഉറക്കത്തിൽ നിന്ന് ഞെട്ടിയെണീറ്റ് കൊണ്ട് ഹരി സ്വയം എന്തൊക്കെയോ പറഞ്ഞ് ചുറ്റും നോക്കി... അയ്യോ , ഇത് എന്റെ റൂം തന്നെയാണല്ലോ.. പക്ഷെ ആാ സൗണ്ട്.. ഇനി എനിക്ക് തോന്നിയതാണോ.. ഹരി ചുറ്റും നോക്കി ക്കൊണ്ട് പറഞ്ഞു.. ഹരി വേഗം കണ്ണ് തിരുമ്മി പുറത്തേക്കിറങ്ങി , ഹാളിലേക്ക് ചെല്ലുമ്പോൾ എല്ലാവരും കൂടിയിരുന്ന് സംസാരിക്കുകയായിരുന്നു..... ഹരിയുടെ വരവ് കണ്ട് ലാലി ചിരിയോടെ എണീറ്റു , ഹരിയേട്ടാ , എന്താ താമസിച്ചത്.. എണീക്കാൻ ലേറ്റ് ആയോ..? ഇന്നലെ എവിടെയോ പോകാണമെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങിയതാണല്ലോ...?? ഞാനോ..? ഞെട്ടികൊണ്ട് ഹരി ചോദിച്ചു ... അതേയ് ഹരിയേട്ടൻ തന്നെ , നിങ്ങളുടെ ഹോസ്പിറ്റൽ പുതിയ ലേഡീ ഡോക്ടർ വന്നിട്ടുണ്ട് , അവർക്ക് ഹരിയേട്ടനോട് എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞ് വിളിച്ചുവെന്ന് പറഞ്ഞല്ലേ ഹരിയേട്ടൻ ഇന്നലെ വീട്ടിൽ നിന്ന് നേരെത്തെ ഇറങ്ങിയത്..

നിഷ്കളങ്കമായി ലാലി ഹരിയോട് ചോദിച്ചു.... ഇത് കേട്ട് കൊണ്ട് അങ്ങോട്ടേക്ക് വന്ന ദേവൂന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകി , അത് കണ്ടപ്പോൾ ഹരിക്ക് പേടിയായി..... എടാ കുടുംബം കലക്കി...! ഞാൻ നിന്നോട് എപ്പോഴാടാ ഇതൊക്കെ പറഞ്ഞത്.... ഹരി ലാലിയോട് ഉറക്കെ ചോദിച്ചു.. ലാലി ഒന്നും മിണ്ടാതെ ഹരിയെ നോക്കി ചിരിച്ചു..... അപ്പഴേക്കും ദേവൂന്റെ മുഖം ഇപ്പൊ പൊട്ടു എന്നായി..... ആരുവിന് ഹരിയുടെ അവസ്ഥ കണ്ടപ്പോൾ പാവം തോന്നി..... എന്റെ പൊന്നു ദേവൂ , ഇവൻ പറയുന്നത് ഒന്നും വിശ്വസിക്കല്ലേ... എന്നെ ആ ഡോക്ടർ വിളിച്ചിരുന്നു , പക്ഷേ ഞാൻ പോയില്ല സത്യം.... ഹരി ഉള്ള സത്യം തുറന്ന് പറഞ്ഞു..... ഓഹോ... അപ്പൊ ഇത് ഉള്ളതാണല്ലേ , ഞാൻ വെറുതെ ഒന്ന് പറഞ്ഞതായിരുന്നു.. ലാലി വേഗം പറഞ്ഞു.... ഹരി , ലാലിയെ കൊല്ലാനുള്ള ദേഷ്യത്തിൽ ഒന്ന് നോക്കി.... ലാലി അത് കണ്ട ഭാവം വെച്ചില്ല.... നിങ്ങൾക്ക് ഞാൻ വെച്ചിട്ടുണ്ട് മനുഷ്യ , അല്ലങ്കിലും ഇപ്പോൾ എപ്പോഴും ലേറ്റ് ആയിട്ടണ് വീട്ടിലേക്ക് വരാറ് ,

അതിനിടയ്ക്ക് മാറി നിന്നുള്ള ഫോൺ വിളിയും , ഞാൻ ഒന്നും അറിയുന്നില്ലന്ന് കരുതണ്ട.... ദേഷ്യത്തോടെ ദേവൂ പറഞ്ഞു... എന്റെ ദേവൂ ഞാൻ ഇവരെ കാണാൻ പോകുന്നത് കൊണ്ട താമസിച്ച് വരുന്നത് , പിന്നെ ഇവർ എന്നെ വിളിക്കുമ്പോഴ ഞാൻ മാറി നിൽകുന്നത്.. ദയനീയമായി ഹരി പറഞ്ഞു..... റൂമിലേക്ക് വാ ബാക്കി ഞാൻ തരാം , ദേവൂ ദേഷ്യപ്പെട്ട് റൂമിലേക്ക് പോയി.... ടാ.... നീ എന്റെ കുടുബം കലക്കാനാണോ രാവിലെ തന്നെ ഇങ്ങോട്ടേക്ക് കെട്ടിയെടുത്ത്.... ലാലിയുടെ കൈയിലിരുന്ന ചായ ഗ്ലാസ്‌ മേടിച്ച് കൊണ്ട് ഹരി ചോദിച്ചു..... ഇന്നലെ എന്താ അഞ്ജുനോട് പറഞ്ഞത് , കേസുള്ള കുറെ വക്കീലന്മാരെ അറിയാമെന്ന് എന്തോ അല്ലേ..? എന്നാലേ നാളെ നല്ല വക്കിലന്മാരെ കണ്ട് പിടിച്ചോ , നിങ്ങളുടെ ഡൈവോഴ്സ് കേസ് വാദിക്കാൻ...

ദേവേച്ചിക്ക് വേണ്ടി ഞാൻ വാദിച്ചോളാം , ഇനി ദേവേച്ചിയെ രക്ഷപെടുത്തുക എന്നത് മാത്രമായിരിക്കും എന്റെ ലക്ഷ്യം... ചിരിയോടെ ലാലി പറഞ്ഞു.... നോക്ക് ദേവാ... ഇവൻ പറയുന്നത് കേട്ടില്ലേ.. നിനക്ക് എന്നെക്കാൾ നല്ലൊര് അളിയനെ ഇനി വേറെ കിട്ടുമോ..?? കുട്ടികളെപ്പോലെ ഹരി ദേവനോട് പരാതി പറയാൻ തുടങ്ങി..... ഇന്നലെ ഹരിയേട്ടൻ എന്താ ആരുനോട് പറഞ്ഞത് , ആരുവിന് നല്ല ജീവിതം ഉണ്ടാക്കി കൊടുത്തോളാമെന്നോ..? ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ പെണ്ണിന് വേറെ ചെക്കന്മാരെ ആലോചിച്ചാൽ ഉണ്ടല്ലോ , എന്റെ പെങ്ങൾക്ക് ഞാൻ വേറെ ആളെ നോക്കുട്ടോ.. തമാശയായി ദേവൻ ഹരിയോട് പറഞ്ഞു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story