പ്രണയ പ്രതികാരം: ഭാഗം 46

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

ഇന്നലെ ഹരിയേട്ടൻ എന്താ ആരുനോട് പറഞ്ഞത് , ആരുവിന് നല്ല ജീവിതം ഉണ്ടാക്കി കൊടുത്തോളാമെന്നോ..? ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ പെണ്ണിന് വേറെ ചെക്കന്മാരെ ആലോചിച്ചാൽ ഉണ്ടല്ലോ , എന്റെ പെങ്ങൾക്ക് ഞാൻ വേറെ ആളെ നോക്കുട്ടോ.. തമാശയായി ദേവൻ ഹരിയോട് പറഞ്ഞു.... ആരു അത്ഭുതത്തോടെ ദേവനെ നോക്കി "" എന്റെ പെണ്ണ് "" ഒരുപാട് കാത്തിരുന്ന നിമിഷം..... ആരുന്റെ നോട്ടം കണ്ടു ദേവൻ ചിരിയോടെ കണ്ണ് ഇറുക്കി കാണിച്ചു... ആരു വേഗം നോട്ടം മാറ്റി.... ഓഹോ അപ്പൊ അളിയന്മാർ ഒറ്റക്കെട്ടായി , ഞാൻ പുറത്ത് അല്ലേ... ഹരി ഉറക്കെ പറഞ്ഞു.... ചുമ്മാ ഹരിയേട്ടാ , ദേവൂവിന്റെ പിണക്കാം ഇപ്പൊ മാറിക്കോളും... ദേവൻ ചിരിയോടെ പറഞ്ഞു..... പിണക്കം മറില്ലകിൽ ഞാൻ ജയിലിൽ പോകും.... ലാലിയുടെ കൈയിൽ നിന്ന് മേടിച്ച ചായ കുടിച്ച് കൊണ്ട് ഹരി പറഞ്ഞു.. അതെന്തിനാ ഹരിയേട്ടാ...

ഒന്നുമറിയാത്ത പോലെ ആരു ചോദിച്ചു..... ദേ ഇവനെ കൊന്നിട്ട്... ചിരിയോടെ ലാലിയുടെ തടിയിൽ പിടിച്ച് കൊണ്ട് ഹരി പറഞ്ഞു..... ഓ പിന്നെ പിന്നെ , ആ ലേഡി ഡോക്ടറെ പേടിച്ച് രണ്ട് ദിവസം ലീവ് എടുത്തയാളാ എന്നെ കൊല്ലാൻ പോകുന്നത്... ഒന്ന് പോ ഹരിയേട്ടാ.... ഹരിയെ കളിയാക്കി കൊണ്ട് ലാലി പറഞ്ഞു.... നിനക്ക് ഞാൻ വെച്ചിട്ടുണ്ട് , ആദ്യയം ദേവൂനെ പോയി കാണട്ടെ... ചായ ഗ്ലാസ്‌ ലാലിയെ ഏല്പിച്ച് ഹരി പയ്യെ റൂമിലേക്ക് പോയി...... പാവം.... ഹരിയുടെ പോകും നോക്കി ബാക്കി ചായ കുടിച്ചോണ്ട് ലാലി പറഞ്ഞു..... ഇച്ചായ....!! കണ്ണ് തിരുമി കൊണ്ട് ഹാളിലേക്ക് വന്ന മാളു പെട്ടന്ന് ജസ്റ്റിയെ കണ്ടപ്പോൾ സന്തോഷം കൊണ്ട് അവന്റെ അരികിലേക്ക് ഓടി വന്നു..... അവളെ കണ്ടപ്പോൾ ജസ്റ്റികും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി.... ഇച്ചായ..... മാളു ജസ്റ്റിയുടെ നെഞ്ചിലേക്ക് ചാരി....

രണ്ട് കൈ കൊണ്ട് ജസ്റ്റി മാളുവിനെ ഇറുകെ പുണർന്നു..... മാളൂട്ടി , നിന്നോട് പറഞ്ഞില്ലേ ഇങ്ങനെ ഓടരുതെന്ന് , ഇങ്ങനെ ഓടിയാലേ വാവക്ക് വാവു വരും... കുമ്പയിൽ കിടന്ന് വാവ കരയും , ഇനി ഇങ്ങനെ ഓടരുത്ട്ടോ.. സ്നേഹത്തോടെ ജസ്റ്റി മാളുവിനോട് പറഞ്ഞു..... ഉറക്കത്തിൽ നിന്നെണിച്ചപ്പോൾ എനിക്ക് ഇച്ചായനെ കാണാത്തത് വലിയ വിഷമായി.. മുഖം വീർപ്പിച്ച് കണ്ണ് നിറച്ച് കൊണ്ട് മാളു പറഞ്ഞു..... അതെനിക്ക് അറിയാലോ... അത് കൊണ്ടല്ലേ ഇച്ചായൻ രാവിലെ തന്നെ വന്നത്.... മാളുവിന്റെ നിറഞ്ഞ കണ്ണുകൾ തുടച്ച് കൊടുത്ത് കൊണ്ട് ജസ്റ്റി പറഞ്ഞു.... മാളു അല്ലാതെ ജസ്റ്റിക്ക് വേറൊര് ജീവിതം ഇനി തേടാൻ കഴിയില്ലെന്ന് അവരുടെ സ്‌നേഹം കണ്ട് കൊണ്ട് നിന്ന ലാലിക്കും ആരുവിനും ഉറപ്പായി.... ജസ്റ്റിക്ക് അല്ലാതെ മാളുവിനെ ഇതേ പോലെ നോക്കാനും , സ്നേഹിക്കാനും വേറെയാർക്കും കഴിയില്ലെന്ന് ദേവനും തോന്നി....

മാളു , വാ മുഖം കഴുകി തരാം... അങ്ങോട്ടേക്ക് വന്ന ദേവൂ മാളുവിനെ വിളിച്ചു.... വേണ്ട , ഇച്ചായൻ കഴുകി തന്നാൽ മതി ജസ്റ്റിക്ക് അരികിലേക്ക് ഒന്നുടെ ചേർന്ന് നിന്ന് കൊണ്ട് മാളു പറഞ്ഞു..... ചേച്ചി കഴുകി തരാം മോളെ , വാ... ദേവൂ ഒന്നുടെ മാളുനെ വിളിച്ചു..... വേണ്ട ദേവേച്ചി , ഞാൻ ചെയ്ത് കൊടുത്തോളം , റൂം എവിടെയാന്ന് പറഞ്ഞ് തന്നാൽ മതി... ജസ്റ്റി ദേവൂനോട് പറഞ്ഞു..... ദേ അതാ മാളുവിന്റെ റൂം... ദേവൂ ചുണ്ടി കാണിച്ച് കൊടുത്തു.... വാ , നമ്മുക്ക് മുഖമൊക്കെ കഴുകി സുന്ദരി കുട്ടിയാക്കാം.... മാളുവിനെ കൊണ്ട് റൂമിലേക്ക് നടക്കുമ്പോൾ ജസ്റ്റി പറഞ്ഞു... മാളുവിനോട് ജസ്റ്റി കാണിക്കുന്ന സ്നേഹം കണ്ട് നിൽകുവായിരുന്നു എല്ലാവരും.... അല്ലാ ഹരിയേട്ടൻ എവിടെ ദേവേച്ചി..? റൂമിലേക്ക് പോകുന്ന ദേവൂന് പുറകെ പോയി ലാലി ചോദിച്ചു.... വാ , റൂമിലുണ്ട്... ദേവൂ ലാലിയോട് പറഞ്ഞു....

ഹാളിൽ പിന്നെ ആരുവും ദേവനും മാത്രമായി , ദേവനെ ഒന്ന് നോക്കിയ ശേഷം ആരു റൂമിലേക്ക് കയറിപ്പോയി.... തന്റെ പുറകെ തന്നെ റൂമിലേക്ക് കയറി വരുന്ന ദേവനെ കണ്ടപ്പോൾ ആരുവിന് വല്ലാത്ത വെപ്രാളം തോന്നി... അത് മാറ്റാൻ വേണ്ടി തിരക്കിട്ട് എന്തൊക്കയോ ചെയുന്നവളെ ദേവൻ കണ്ണിമാ വെട്ടാതെ നോക്കി നിന്നും.... എന്നെ കാണാതെ എന്റെ ഭാര്യക്ക് ഉറക്കം ഇല്ലായിരുന്നുവെന്ന് കേട്ടു , ഉള്ളതാണോ..? ആരുവിന് പുറകിൽ വന്ന് കൊണ്ട് അർദ്രമായി ദേവൻ ചോദിച്ചു..... ദേവന്റെ അരികിൽ നിൽകുമ്പോൾ തന്റെ ശരീരം വിറകൊള്ളുന്നത് ആരു അറിയുന്നുണ്ടായിരുന്നു..... മിണ്ടാതെ നിൽക്കുന്നവളെ പുറകിലൂടെ ചെന്ന് അവൻ ചേർത്ത് പിടിച്ചു... അത്രമേൽ അർദ്രമായി ചെറിയൊര് നോവ് പോലും സമ്മാനിക്കാതെ... പരസ്പരം ഒന്നും പറയാൻ ഇല്ലായിരുന്നു... ഇത്രനാൾ നോവിച്ചതോർത്തും , നൊന്തത്തോർത്തു ആ മനസുകൾ പിടഞ്ഞ് കൊണ്ടിരുന്നു.... എനിക്കറിയാം ജസ്റ്റി മാളുവിനെ കാണാൻ ഒര് കള്ളം പറഞ്ഞതാണെന്ന്...

അല്ലാതെ നിനക്കെന്നോട് പെട്ടന്ന് ക്ഷമിക്കൻ പറ്റില്ലന്ന്.... കുറച്ച് നേരത്തെ മൗനത്തിനെടുവിൽ ദേവൻ പറഞ്ഞു... അത് ശെരിയെന്നാ രീതിക്ക് ആരു ദേവനിൽ നിന്ന് കുറച്ച് വിട്ട് നിന്നും... അവിടെ മാളുവിനെ കാണാതെ ജസ്റ്റി അനുഭവിക്കുന്ന അതേയ് വേദന തന്നെയായിരുന്നു പെണ്ണെ , ഇവിടെ നിന്നെ കാണാതെ ഞാനും അനുഭവിച്ചത്.. പക്ഷേ എനിക്കതിനുള്ള അർഹതയില്ലാത്തത് കൊണ്ടാ പറയാത്തത്... എന്നാലും നിന്നെ നേടിയെടുക്കാനും അറിയാതെയും , അറിഞ്ഞോടും ചെയ്താ ആയിരം തെറ്റിന് പകരം സ്‌നേഹം കൊണ്ട് നിന്നെ ഇനിയുള്ള കാലം നോക്കണമെന്നുണ്ട് , വെറുപ്പോടെ തന്നാ ഭക്ഷണം വാത്സല്യത്തോടെ അരിക്കാതിരുത്തി ഊട്ടണമെന്നുണ്ട് , നിലത്ത് കിടത്തി വിറകൊള്ളിച്ചതിന് നെഞ്ചിൽ കിടത്തി താലോലിക്കണമെന്നുണ്ട് , പലയവർത്തി വലിച്ചടിച്ചാ ഈ കൈകൊണ്ട് തന്നെ തലോടണമെന്നുണ്ട് ,

അങ്ങനെ ചെയ്ത് പോയ ആയിരം തെറ്റിന് പകരം എന്റെ ശ്വാസം നിലക്കും വരെ പ്രണയവും , വാത്സല്യവും , സന്തോഷവും നൽകി ദേവനാരായണന്റെ പതിയായി എന്നും നിലനിർത്തണമെന്നുണ്ട് , പുത്തൻപുരകലെ അച്ചായന്മാരുടെ രാജകുമാരി ഈ ദേവനാരായണന്റെ റാണിയായി ഇവിടെ തന്നെ വേണമെന്നുണ്ട് , അർഹതയില്ല എനിക്ക് അപേക്ഷിക്കനെ പറ്റു എന്നെ വിട്ട് പോകല്ലേയെന്ന്.. ഇടർച്ചയോടെ ദേവൻ പറഞ്ഞവസാനിപ്പിച്ചു.... ഒന്നും മിണ്ടാതെ എല്ലാം കേട്ട് നിൽകുവായിരുന്നു ആരു..... ആരു , നിനക്കൊന്നും പറയാനില്ലേ.... ഒന്നും മിണ്ടാതെ പിന്തിരിഞ്ഞ് നടക്കുന്നവളെ നോക്കി ദേവൻ ചോദിച്ചു... ഇങ്ങനെയൊക്കെ കുറെ സെന്റി ഡയലോഗ് അടിച്ചാൽ ഞാൻ നിങ്ങളോട് ക്ഷമിക്കുമെന്ന് നിങ്ങൾക്ക് തോന്നുണ്ടോ മിസ്റ്റർ ദേവനാരായണൻ... കൈ കെട്ടി നിന്ന് പുച്ഛത്തോടെ ആരു ദേവനോട് ചോദിച്ചു.... അവൻ അത് പ്രേതിഷിച്ചിരുന്നാതിനാൽ വലിയ ഞെട്ടെൽ ഒന്നും മുഖത്ത് വന്നില്ല....

എനിക്ക് കഴിഞ്ഞതൊന്നും മറക്കാൻ പറ്റില്ല.... അതേപോലെ നിങ്ങളോട് ക്ഷമിക്കനും , കഥയിലെ പോലെ സർവ്വം സഹിക്കുന്ന സ്ത്രീ കഥപത്രമൊന്നുമല്ല ഞാൻ.... ദേവനെ നോക്കാതെ തിരിഞ്ഞ് നിന്ന് കൊണ്ട് ആരു പറഞ്ഞു.... കഥയിലെ നായികയക്കണ്ട , എന്റെ പാതിയായാൽ മതി... ചിരിയോടെ ദേവൻ പറഞ്ഞു..... ആരു അതിന് മറുപടിയൊന്നും പറയാതെ ദേഷ്യത്തോടെ അവനെ ഒന്ന് നോക്കി.... നീയൊന്നും ക്ഷമിക്കണ്ട ആരു , നീയും പ്രതികാരം ചെയ്തോ.... നമ്മുക്ക് അങ്ങോട്ടും ഇങ്ങോട്ടും ' പ്രണയവും പ്രതികാരവുമായി ഇങ്ങനെ നടക്കാം.. ചിരിയോടെ ദേവൻ പറഞ്ഞു.... തന്നെയങ്ങ് ചെയ്താൽ മതി , ഞാൻ ഇല്ല.... ഉണ്ടല്ലോ.... ഞാൻ ഉണ്ടേൽ മറ്റേ അറ്റത് നീയും ഉണ്ടാകും... സത്യം പറഞ്ഞാൽ നിന്നെ കാണാൻ എന്ത് കാരണം പറഞ്ഞ് അങ്ങോട്ടേക്ക് വരും എന്നോർത്തിരിക്കുവായിരുന്നു , അപ്പോഴേക്കും ദേ എന്റെ മുന്നിൽ വന്ന് നിൽകുന്നു എന്റെ പെണ്ണ്...

അതിന് ഞാൻ റാമിനെ കാണാൻ വന്നതല്ല , മാളൂനെ കാണാൻ വേണ്ടി ലാലിച്ചാനും ജസ്റ്റിച്ചാനും എന്നെ ട്രാപ്പ് ചെയ്ത് കൊണ്ട് വന്നതാ.. അവർക്കുള്ളത് വീട്ടിൽ ചെന്നിട്ട് ഞാൻ കൊടുത്തോളം... ദേവനെ നോക്കാതെ തിരിഞ്ഞ് നിന്ന് കൊണ്ട് ആരു പറഞ്ഞു.... പെണ്ണ് ജാട ഇടുവാ... ആരുനെ നോക്കികൊണ്ട് ദേവൻ മനസ്സിൽ പറഞ്ഞു... അല്ല നീ ഇത് എങ്ങോട്ടേക്കാ...??? കാബോർഡ് തുറന്ന് രണ്ട് മൂന്ന് ഡ്രെസ് എടുത്ത് ബാഗിൽ വെക്കുന്നവളെ കണ്ട് ചെറിയ പേടിയോടെ പെട്ടന്ന് ദേവൻ ചോദിച്ചു ... ഓഫീസിൽ വരുമ്പോൾ ഇടാനുള്ള ഡ്രെസ്സാ.... ആരു മറുപടി പറഞ്ഞു..... ഇവിടുന്നല്ലേ ഓഫീസിൽ പോകുന്നത്... പിന്നെന്തിനാ ഡ്രസ്സ് ബാഗിലാക്കുന്നത്... വെപ്രാളത്തിൽ തന്നെ ദേവൻ അവളോട് ചോദിച്ചു... അവന്റെ ശബ്ദത്തിന്റെ വിറയൽ അവന് തന്നെ മനസിലായിരുന്നു... ആരു ഒന്നും മിണ്ടാതെ കുറച്ച് ഡ്രസ്സ് കൂടെ ബാഗിലാക്കി ആരു , നിന്നോടാ ചോദിച്ചേ...

ഇപ്പോ ഇടാൻ ഒര് ഡ്രസ്സ്‌ പോരെ പിന്നെന്തിനാ എല്ലാം എടുത്ത് ബാഗിലാക്കുന്നത് അത്... പിന്നെ... ഞാൻ.... ഞാൻ.... പറ കേൾക്കട്ടെ , ആരുവിന്റെ അടുത്തേക്ക് വന്ന് കൊണ്ട് ദേവൻ ചോദിച്ചു...... ഞാൻ കുറച്ച് ദിവസം വീട്ടിൽ നിന്ന് ഓഫീസിലേക്ക് വന്നോളാം... അവിടെ മാളുവിന് ഒര് കുട്ട് വേണ്ട....? ദേവനെ നോക്കി ആരു പറഞ്ഞു..... അത് വേണ്ട , മാളുവിന് കൂട്ട് അവിടെ ഒരുപാട് ആളുകളുണ്ട്... ഇവിടെ എനിക്കാ കൂട്ട് ഇല്ലാത്തത്... ആരുനെ നോക്കി കള്ളച്ചിരിയോടെ ദേവൻ പറഞ്ഞു..... വേണിയെ വിളിക്ക് , വരും... പുച്ഛഭാവത്തിൽ ആരു പറഞ്ഞു...... എനിക്ക് ഇപ്പൊ സ്വന്തമായി ഒര് ഭാര്യയില്ലേ , പിന്നെന്തിനാ മുറപെണ്ണിനെ വിളിക്കുന്നത്.. അതേയ് കള്ളച്ചിരിയോടെ തന്നെ ആരുവിന്റെ അരികിലേക്ക് വന്ന് കൊണ്ട് ദേവൻ ചോദിച്ചു.....

ദേവൻ വരുന്നത് കണ്ട് ആരു പയ്യെ പുറകിലേക്ക് മാറി..... എന്താ ആരു , ചിരിയോടെ ദേവൻ ചോദിച്ചു..... അതേയ് , അടുത്തേക്ക് ഒന്നും വരണ്ട , എന്തെകിലും പറയാനുണ്ടകിൽ അവിടെ നിന്ന് പറഞ്ഞാൽ മതി... പുറകിലേക്ക് നടന്ന് കൊണ്ട് ആരു പറഞ്ഞു..... പെട്ടന്ന് ദേവൻ അവിടെ നിന്നും... അത് കണ്ടപ്പോൾ ആരുവിന് ആശ്വാസമായി.. അപ്പൊ നീ വീട്ടിലേക്ക് പോകുവാണല്ലേ..... ഷർട്ട്‌ന്റെ കൈ മടക്കി വെച്ച് ദേവൻ ചോദിച്ചു.... മ്മ്മ്മ്മ് " പോകുവാ... ആഹാ അത്രകയോ.. നീ പോകുമോ..? മീശ പിരിച്ച് അരുവിന്റെ അടുത്തേക്ക് ദേവൻ ചെന്നു..... അത് കണ്ട് അവൾ വേഗം തിരിഞ്ഞോടാൻ ശ്രമിച്ചു , പക്ഷേ അതിന് മുന്പേ ദേവൻ അവളെ പിടിച്ച് വലിച്ച് നെഞ്ചേത്തേക്ക് ഇട്ടിരുന്നു.... അവന്റെ നെഞ്ചിലെ രുദ്രക്ഷ മലയിലേക്ക് നോട്ടം പോയപ്പോൾ ആരു വേഗം പഴേ കാര്യങ്ങൾ ഓർത്തു..... നീ പോകുമോ... പറ... ആരുവിനെ കൈക്കുള്ളിലാക്കി കൊണ്ട് ദേവൻ ചോദിച്ചു....

ആരു ഒന്നും മിണ്ടാതെ മുഖം മുയർത്തി പേടിയോടെ ദേവനെ നോക്കി... പേടിയും വിറയലും കൊണ്ട് ആരുവിന്റെ മുഖം വിളാറിയിരുന്നു... ദേവന്റെ കൈ പയ്യെ കുസൃതി കാണിച്ച് ആരുവിന്റെ വയറ്റിൽ ഏതിയിരുന്നു , ഒര് പിടച്ചിലോടെ അവൾ മുഖമുയർത്തി ദേവന്റെ മിഴികളിലേക്ക് നോക്കി , ആ കണ്ണുങ്ങളിലെ പ്രണയത്തെ നേരിടാൻ കഴിയാതെ അവളുടെ മിഴികൾ കുമ്പിപ്പോയി..... പറ... നീ എന്നെ ഇട്ടിട്ടു പോകുമോ....? ആരുവിന്റെ വയറ്റിൽ നോവാതെ അമർത്തി പിടിച്ച് കൊണ്ട് അത്രയമേൽ അർദ്രമായി പ്രണയത്തോടെ ദേവൻ ചോദിച്ചു...... ആരു , അവൾ പോലുമറിയാതെ പോകില്ലാന്ന് തലയാട്ടി... അത് കണ്ട് ഒര് പൊട്ടിച്ചിരിയോടെ ദേവൻ ആരുവിൽ നിന്നാകന്ന് മാറി.. വിറയലോടെ ആരു ദേവനെ നോക്കി.. ഇത്രയേയുള്ളു എന്റെ പെണ്ണ് , അത് കൊണ്ട് കൂടുതൽ ജാടയൊന്നും ഇടാതെ ഇവിടെ നിന്നാൽ മതി...

എന്റെ കൊച്ച് ഈ ഡ്രസ്സ്‌ ഒക്കെ എടുത്തിടത്തേക്ക് തന്നെ തിരിച്ച് വെച്ചേക്ക് , ഇല്ലകിൽ ഇനിയും ഒരുപാട് വിയർക്കണ്ടി വരും....കള്ളച്ചിരിയോടെ ആരുനെ നോക്കി പറഞ്ഞിട്ട് ദേവൻ റൂം തുറന്ന് പുറത്തെകിറങ്ങി പോയി.. ആരു അപ്പോഴും ദേവന്റെ പ്രവർത്തിയിൽ ഞെട്ടി നിൽകുവായിരുന്നു , ദേവന്റെ കണ്ണിലെ പ്രണയത്തെ തനിക്ക് നേരിടാൻ കഴിയുന്നില്ലെന്ന് അവൾക്ക് ബോധ്യമായി.. ഇത്രനാൾ ഇവിടെ നിന്നപ്പോഴും റാമിന്റെ അടുത്ത് നിന്നപ്പോഴും തോന്നാത്ത പേടിയും വെപ്രാളവുമാണ് ഇപ്പൊ തോന്നുന്നത് , ഇനിയും ഇവിടെ നിന്നാൽ തന്റെ മനസ്സ് കൈ വിട്ട് പോകുമോ ...? പേടിയോടെ ആരു ഓർത്തു , തളർന്ന് ബെഡിൽ ഇരിക്കുമ്പോഴും ആരുവിന്റെ ചിന്ത ദേവന്റെ പ്രണയം കാണാതെ എത്രനാൾ മുന്നോട്ടു പോകാൻ കഴിയും എന്നായിരുന്നു..... ❤️❤️❤️❤️❤️❤️

ആഹാ , ഇപ്പൊ എന്റെ മാളു സുന്ദരി കുട്ടിയായല്ലോ.. കുളിച്ചിറങ്ങിയ മാളുവിനെ തന്നെ നോക്കികൊണ്ട് ജസ്റ്റി പറഞ്ഞു.. ആണോ ഇച്ചായ... ഒര് കൊഞ്ചലോടെ ജസ്റ്റിക്ക് അരികിലേക്ക് ചേർന്ന് നിന്നു... പിന്നെ.. എന്റെ മാളൂട്ടി സുന്ദരി കുട്ടിയായി.. അവളുടെ സ്ഥാനം തെറ്റിയായ ഡ്രസ്സ്‌ നേരെയാക്കി കൊടുത്ത് കൊണ്ട് ജസ്റ്റി പറഞ്ഞു.. വാ , ഇനി മാളൂട്ടിയെ ഒരുക്കി തരാം... ജസ്റ്റി മാളുവിനെ കണ്ണാടിക്ക് മുന്നിൽ നിർത്തി അവളുടെ നിളമുള്ള മുടി നന്നായി തോർത്തി ഒതുക്കിയിട്ട് കൊടുത്തു , പിന്നെ നെറ്റിയിൽ ചെറിയ പൊട്ടും.... അതിലും അവൾ ഒത്തിരി അഴകുള്ളവളായി അവന് തോന്നി.... മാളൂട്ടി എപ്പോഴും ഇങ്ങനെ സുന്ദരി കുട്ടിയായി നടക്കണം , എന്നലെ നമ്മുടെ വാവയെ ഇങ്ങനെ ഒരുക്കി നടത്താൻ പറ്റു... മാളുവിന്റെ വീർത്ത വയറിൽ തലോടി കൊണ്ട് ജസ്റ്റി അവളെ നോക്കി... എന്നെ വാവയെ ഇച്ചായൻ ഒരുക്കിയാൽ മതി... വയറിൽ പതിയെ തലോടികൊണ്ട് മാളു പറഞ്ഞു... പിന്നെന്താ ഞാൻ ഒരുക്കി തരാലോ , രണ്ട് ഒരുമിച്ച് ഒരുക്കം... എന്റെ മാളൂട്ടിയെ പോലെ ഒര് സുന്ദരി മോളായിരിക്കും ഇവിടെ... അപ്പ പറഞ്ഞത് ശെരിയല്ലേ മോളെ...

മാളുവിന്റെ വയറിലേക്ക് മുഖം ചേർത്ത് കൊണ്ട് ജസ്റ്റി ചോദിച്ചു... സന്തോഷം കൊണ്ട് അവൻ കണ്ണുകൾ നിറഞ്ഞിരുന്നു.... ആ.. ചെറിയൊര് വേദനയോടെ മാളു ഒന്ന് ഞെട്ടി..... എന്താ മാളു.. പേടിയോടെ മാളുവിനെ നോക്കി ജസ്റ്റി ചോദിച്ചു.... കുഞ്ഞാവ ചവിട്ടുവാ... വയറിൽ കൈ വെച്ച് വേദനയോടെ പറയുന്നവളെ വാത്സല്യത്തോടെ അവൻ നോക്കി.. അച്ചോടാ... അപ്പയുടെ മോള് അമ്മയെ വേദനിപ്പിക്കല്ലേ.. അമ്മ പാവമല്ലേ... മുട്ട് കാലിൽ കുത്തിയിരുന്ന് വാത്സല്യപ്പൂർവം ജസ്റ്റി മാളുവിന്റെ വയറ്റിൽ ചുണ്ട് ചേർത്തു.. ഒര് ചിരിയോടെ മാളു അത് നോക്കി നിന്നും.. അവളിലും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു അപ്പോൾ.. ജസ്റ്റി... നമ്മുക്ക് പോകണ്ടേ... ഹാളിൽ നിന്ന് ലാലി ഉറക്കെ വിളിച്ച് ചോദിച്ചു.... വരുവാടാ... വാ.... മാളുവിനെ ശ്രദ്ധിച്ച് പിടിച്ച് ജസ്റ്റി പുറത്തേക്ക് നടന്നു... ആഹാ , മാളുസ് ഇന്ന് ഒരുങ്ങി സുന്ദരിയായിട്ടുണ്ടാല്ലോ... മാളുവിനെ കണ്ടാ ലാലി വേഗം പറഞ്ഞു എന്നെ , എന്റെ ഇച്ചായൻ ഒരുക്കി തന്നതാ.....

മാളു സന്തോഷത്തോടെ ജസ്റ്റിയെ നോക്കി പറഞ്ഞു... ആഹാ ആണോ... കൊള്ളാല്ലോ... കുഞ്ഞാവ വരുമ്പോൾ കുഞ്ഞാവയെ ഇതേപോലെ ഒരുക്കുമെന്ന് പറഞ്ഞു ഇച്ചായൻ , പിന്നെ ഇച്ചായൻ കുഞ്ഞാവക്ക്.... മാളു... എന്തോ പറയാൻ തുടങ്ങിയാ അവളെ ജസ്റ്റി വേഗം ശാസനയോടെ നോക്കി... മാളു പിന്നെ ഒന്നും പറയാതെ എന്താ എന്നാ രീതിക്ക് ജസ്റ്റിയെ നോക്കി.. ലാലി ഒര് ആക്കി ചിരിയോടെ ജസ്റ്റിയെ നോക്കി.... കുളി കഴിഞ്ഞ് വന്ന ഹരി ദേവൂന്റെ കൂടെ എല്ലാവർക്കും കഴിക്കാനുള്ളത് എടുത്ത് വെച്ചു.. അവരുടെ പിണക്കം ലാലി നേരത്തെ തിർത്തിരുന്നു.. മോള് ഇരുന്ന് കഴിച്ചോ.. ഓഫീസിൽ പോകണ്ടതല്ലെ... എല്ലാവർക്കും ഭക്ഷണം എടുത്ത് കൊടുക്കാൻ തുടങ്ങിയ ആരുവിനെ തടഞ്ഞ് കൊണ്ട് പറഞ്ഞു... ഇല്ലമ്മേ... ഞാൻ വീട്ടിലേക്ക് പോകുവാ , റാമിന്റെ കാർ വീട്ടിലാ ഉള്ളത്... ഞാൻ നാളെ ഇങ്ങോട്ടേക്ക് വരാം , സണ്ണിച്ചാനോടൊന്നും പറയാതെ ഇങ്ങോട്ടേക്ക് വന്നത്... ദേവനെ നോക്കി കൊണ്ട് ആരു പറഞ്ഞു..

നാളെ ഇങ്ങോട്ടേക്ക് വരുമെന്ന് അവൾ പറഞ്ഞത് കൊണ്ട് ദേവൻ ഒന്നും മിണ്ടിയില്ല.... ഹരിയേട്ടന് ഡ്യൂട്ടിക്ക് പോകണ്ടേ... ജസ്റ്റി ചോദിച്ചു ആ പോകണമെടാ , നിങ്ങൾക്ക് എന്താ ഇനി പരുപാടി.... എനിക്ക് കോളേജിൽ പോണം , ഇന്ന് എക്സാം ഉണ്ട് പിള്ളേർക്ക് , മാളുവിനെ വീട്ടിലക്കിയാ ഉടനെ പോണം... മോനെ , മാളുവിനെ ഇന്ന് കൊണ്ട് പോകണോ , നിങ്ങൾക്ക് ഓക്കേ അത് ബുദ്ധിമുട്ടാകും... ലളിത മാളുവിന്റെ മുടിയിൽ തലോടി കൊണ്ട് ജസ്റ്റിയോട് ചോദിച്ചു..... ഇവൾ അവിടെ ഇല്ലകില്ലാ അമ്മേ എല്ലാവർക്കും ബുദ്ധിമുട്ട്.... മാളു ഇല്ലാതെ എനിക്ക് ഇനി പറ്റില്ല , ഡെലിവറി കഴിഞ്ഞ് ഒരുപക്ഷേ മാളുവിന് എന്നെ ഓർമ കൂടി കാണില്ല , എങ്കിലും ഞാൻ വരും ഇവിടെ , മാളുവിനെ എന്റെ കുഞ്ഞിനെ കാണാൻ , അപ്പൊ എന്നെയാരും തടയാതെയിരുന്നാൽ മതി.. എല്ലാവരെ നോക്കി കൊണ്ട് ജസ്റ്റി പറഞ്ഞു.. പിന്നെ ലളിത ഒന്നും പറഞ്ഞില്ല....

മാളു നിന്റെ കൂടെ എന്നുമുണ്ടാകും ജെസ്റ്റി , ഇത് അവളുടെ ചേട്ടാൻ നിനക്ക് തരുന്ന ഉറപ്പാണ്... ദേവൻ ജസ്റ്റിയോട് പറഞ്ഞു.... മാളുസെ വേഗം കഴിച്ചേ , നമ്മുക്ക് പോകണ്ടേ.. ഭക്ഷണം കഴിക്കാതെ ചുമ്മാ പത്രത്തിലേക്ക് നോക്കിയിരിക്കുന്ന മാളുവിനെ നോക്കി ജസ്റ്റി പറഞ്ഞു.... കുമ്പ നിറഞ്ഞു... കണ്ണുകൾ വിടർത്തി കൊണ്ട് മാളു പറഞ്ഞു.... ഏയ്‌ ഇല്ല , കുറച്ചൂടെ കഴിക്കണം.. വരി തന്നാൽ കഴിക്കുമോ..? ഒര് കഷ്ണം അപ്പം മുറിച്ച് അവൾക്ക് മുന്നിലേക്ക് നിട്ടി കൊണ്ട് ജസ്റ്റി ചോദിച്ചു... മാളു തലകുലുക്കി അത് വാങ്ങി കഴിച്ചു.... വയർ നിറഞ്ഞുവെന്ന് പറഞ്ഞവൾ അവൻ കൊടുത്തത് മുഴുവൻ കഴിച്ചു... ആ ഹരിയേട്ടാ , നാളെയാണ് മാളുവിനെ കാണിക്കുന്ന ഡേറ്റ്.. ഒര് പത്ത് മണിയാകുമ്പോൾ ഞങ്ങൾ ഹോസ്പിറ്റലേക്ക് വന്നേക്കാം , ഹരിയേട്ടൻ അവിടെ ഉണ്ടകില്ലേ..? എല്ലാവരും അത്ഭുതത്തോടെ ജസ്റ്റിയെ നോക്കി.. മാളുവിന്റെ ഒരേ കാര്യവും എത്ര ശ്രദ്ധയോടായാണ് അവൻ ചെയ്യുന്നത്.. ജസ്റ്റി കൊടുക്കുന്നത് ഒക്കെ നിഷേധിക്കാതെ മാളു കഴിക്കുന്നുണ്ട്...

വേറെയാരേലുമായിരുന്നേൽ അവൾ കഴിക്കാതെ വാശി കാണിച്ചേനെ.. അത് കാണുമ്പോൾ ഇതേപോലെ ക്ഷമയോടെ അവൾക്ക് ഭക്ഷണം നൽകാതെ കഴിപ്പികാൻ ഇരുന്നവർ എണീച്ച് പോയേനെ.. ആരു വീട്ടിൽ ഇല്ലാത്ത കുറവ് ഇപ്പോ നികത്തുന്നത് മാളുവാ.. മാളുവിനെ നോക്കി കൊണ്ട് ലാലി എല്ലാവരോടും പറഞ്ഞു..... അത് സാരല്ല , കുറച്ച് നാള് കൂടി കഴിഞ്ഞാൽ ആരു അങ്ങോട്ടേക്ക് തന്നെ തിരിച്ച് വരില്ലേ... ദേവനെ നോക്കി ഹരി പറഞ്ഞു.. ആ പക്ഷേ വന്നാലും ഇവൾ വീട്ടിൽ ഉണ്ടാകില്ല.. കുറച്ച് നാൾ മുംബൈക്ക് പോകും , വെല്ല്യച്ചിയുടെ വീട്ടിലേക്ക് .. സണ്ണിച്ചാനും വെല്ല്യച്ചി കുറച്ച് നാളത്തേക്ക് അങ്ങോട്ടേക്ക് പോകുവാ.... ആ കൂടെ ഇവളും പോകുമെന്ന പറയുന്നേ... ആരുനെ നോക്കി കൊണ്ട് ജസ്റ്റി പറഞ്ഞു... "" ദേവൻ കഴിച്ചോണ്ടിരുന്നത് നിർത്തി ആരുവിനെ നോക്കി.. തൊണ്ടകുഴിയിൽ ഒര് നോവ് അനുഭവപ്പെടുന്നത് അവൻ അറിയുന്നുടായിരുന്നു....

മോള് അപ്പൊ ഇവിടെ നിന്ന് തിരിച്ച് പോകുമോ..? വേവലാതിയോടെ ലളിത ചോദിച്ചു..... പോകണം അമ്മേ... പ്രതികാരത്തിന്റെ പുറത്ത് റം' കെട്ടിയ മിന്നിന്റെ ആയുസ് അവസാനിക്കാറായി , ഇനി എനിക്ക് തിരികെ പോകണം എന്റെ സ്വപനങ്ങളിലേക്ക്... ദേവനെ നോക്കി ആരു പറഞ്ഞു.... ഇവളെ വേഗം കെട്ടിച്ച് വിടണമെന്ന സണ്ണിച്ചാൻ പറയുന്നത് , ചെക്കനെ ഒക്കെ ഇച്ചായൻ കണ്ട് വെച്ചിട്ടുണ്ട്‌... ലാലി പറഞ്ഞു... ദേവൻ കഴിച്ചോണ്ടിരുന്ന ഭക്ഷണം തലക്ക് കയറി ഉറക്കെ ചുമക്കാൻ തുടങ്ങി , ഹരി വേഗം അവന് വെള്ളമെടുത്ത് കൊടുത്തു.. ഒര് ചിരിയോടെ ആരു അത് നോക്കി കണ്ടു.... ദേവൻ പിന്നെ കഴിക്കാൻ നിൽകാതെ വേഗം എണീച്ചു , ആരു പിന്നെ ഒന്നും കഴിച്ചില്ല.... കുറച്ച് കഴിഞ്ഞപ്പോഴേക്കും ഹരി ഹോസ്പിറ്റലേക്ക് പോകാൻ ഇറങ്ങി , ആ കൂടെ തന്നെ ദേവൂ കോളേജിലേക്ക് പോയി... അത് കഴിഞ്ഞ് ജസ്റ്റി ലാലി മാളുവിനെ കൊണ്ട് വീട്ടിലേക്ക് പോകാൻ ഇറങ്ങി..

ആരു നീ വരുന്നില്ലേ... ലാലി ചോദിച്ചു മ്മ് " ഞാൻ വരുന്നുണ്ട്... ആരു ദേവനെ പറഞ്ഞു.. ദേവൻ മീശ പിരിച്ച് ആരുവിനെ നോക്കി.. റാമിന്റെ കാർ വീട്ടിൽ അല്ലേ , അത് എടുക്കണ്ടേ.... അത് കൊണ്ട് ഞാൻ ഓഫീസിലേക്ക് വന്നേക്കാം... ദേവന്റെ നേട്ടത്തിന് ആരു മറുപടി നൽകി... ഇന്ന് ഇനി വീട്ടിൽ ചെന്നിട്ട് ഓഫീസിൽ വരുമ്പോഴേക്കും ഒരുപാട് താമസിക്കില്ലേ.. അത് കൊണ്ട് ഇന്ന് ഇവിടുന്ന് ഓഫീസിൽ പോകാം... നമ്മുക്ക് ഒര് ഓട്ടോ വിളിച്ച് പോകാം.. അല്ലേൽ വിഷ്ണുവിന്റെ കാർ ഇവിടെയുണ്ടല്ലോ അതിന് പോകാം.. എന്നിട്ട് വൈകുന്നേരം ഓഫീസിലേക്ക് പോയിക്കോ... രാവിലെ വന്നാൽ മതി... ആരുനെ നോക്കികൊണ്ട് ദേവൻ എല്ലാവരോടും പറഞ്ഞു.... എന്ത് പറയുമെന്നറിയാതെ ആരു ജസ്റ്റിയെ , ലാലിയെ നോക്കി...

അവരായി ഉണ്ടാക്കി വെച്ചതല്ലേ... എന്റെ ദേവാ , നീ ഇതിനെ കൊണ്ടാണോ ഒഫ്‌സിൽ പോകുന്നത്... ആരുവിനെ നോക്കി ചിരിയോടെ ചോദിച്ചു... ദേവൻ എന്താണെന്നാ രീതിക്ക് ആരുവിനെ ഒന്ന് നോക്കി.... പ്രതിയേകിച്ച് കുഴപ്പമൊന്നുല്ല... രാവിലെ കുളിക്കാൻ പറഞ്ഞപ്പോൾ നോ..... മുഖം കഴുകിട്ട് വരാമെന്ന് പറഞ്ഞവളാ , അല്ലേടാ... ലാലി ജസ്റ്റിയെ നോക്കി ചിരിയോടെ പറഞ്ഞു... ലാലിയെ കൊല്ലാനുള്ള ദേഷ്യത്തിൽ ആരു അവനെ ഒന്ന് നോക്കി.. ഇതെന്ത് ജന്മം എന്നാ രീതിക്ക് ദേവൻ ആരുവിനെ തന്നെ നോക്കി.. അത് കണ്ടതും ആരു മുഖം വീർപ്പിച്ച് എല്ലാവരോടും പിണങ്ങി നിന്നും.. അതേയ് ഞങ്ങള് പോകുവാ.. ആരു കേൾക്കാൻ വേണ്ടി ലാലി കുറച്ച് ഉറക്കെ പറഞ്ഞു... ആ നിമിഷം ആരുവിന്റെ പിണക്കം മാറി.. ജസ്റ്റിയെ ലാലിയെ കെട്ടിപ്പിച്ച് യാത്ര അവൾ യാത്ര പറയുന്നത് നോക്കി ദേവൻ ഭിത്തിയിൽ ചാരി നിന്നും.... ലാലിച്ചാ... സണ്ണിച്ചാനും , ഷിനിച്ചാനും.... ഏയ്യ് , കുഴപ്പമില്ല.... അച്ചായന്മാരോട് ഞങ്ങള് പറഞ്ഞോളാം..

ദേവാ , വൈകുന്നേരം ഇവളെ വീട്ടിലാക്കാൻ മറക്കല്ലേ.... ജസ്റ്റി ദേവനെ നോക്കി പറഞ്ഞൂ..... ഇല്ല , പക്ഷേ നാളെ രാവിലെ ഇങ്ങോട്ടേക്ക് വിട്ടേക്കണം... അതേയ് രീതിക്ക് തന്നെ ദേവൻ മറുപടി നൽകി.. നാളെ വിട്ടേക്കാം... ഒര് മാസത്തിനുള്ളിൽ ഞങ്ങൾക്ക് ഞങ്ങളുടെ കൊച്ചിനെ തീരെ കൊണ്ട് പോകാനുള്ളതാ... ദേവന്റെ മറുപടിക്ക് അതെ നാണയത്തിൽ തന്നെ ലാലി മറുപടി നൽകി.... മാളു , എല്ലാവരോടും യാത്ര പറ.. നമ്മുക്ക് പോകാം... ജസ്റ്റി മാളുനോട് പറഞ്ഞു.... മാളു എല്ലാവരോടും യാത്ര പറഞ്ഞ് കാറിലേക്ക് കയറി... ലളിത മാളൂനെ കെട്ടിപിടിച്ച് യാത്രയാക്കി... അച്ചായന്മാരുടെ കാറ്‌ മുന്നിൽ നിന്ന് മായുന്നവരെ ആരു നോക്കി നിന്നും... പെട്ടന്ന് വല്ലാത്ത ഒര് സങ്കടം പോലെ തോന്നിയപ്പോൾ അവൾ ആരെയും നോക്കാതെ റൂമിലേക്ക് കയറിപ്പോയി.... കുറച്ച് നേരം കഴിഞ്ഞിട്ടും അവളെ കാണാതെ റൂമിലേക്ക് വന്ന ദേവൻ കാണുന്നത്.. എന്താകയോ ആലോചിച്ച് ബഡിൽ ഇരിക്കുന്നവളെയായിരുന്നു.... കുളിക്കാത്തവർക്കും , നനയ്ക്കാത്തവർക്കും ഇരിക്കാനുള്ളതല്ല എന്റെ ബെഡ്.. ആരു കേൾക്കെ ദേവൻ കുറച്ച് ഉറക്കെ പറഞ്ഞു..

ഓർമകളിൽ ആയിരുന്ന ആരു പെട്ടന്ന് ഞെട്ടി ദേവനെ നോക്കി..... എന്തേയ് , കേട്ടില്ലേ... കുളിക്കാത്തവർക്ക് ഇരിക്കാനുള്ളതല്ല എന്റെ ബെഡ് എന്ന്... ഒരിക്കൽ കൂടെ ദേവൻ പറഞ്ഞു.... ആരു ദേവനെ ഒന്ന് പുച്ഛത്തിൽ നോക്കിയിട്ട് അവിടെ തന്നെയിരുന്നു... ഇരുപത് മിനിറ്റ് സമയം തരാം , അതിനുള്ളിൽ പോയി കുളിച്ച് ഒരുങ്ങി വന്നേക്കണം... വാണിങ് പോലെ ദേവൻ ആരുനോട് പറഞ്ഞു..... വന്നിട്ട് കുളിച്ചാൽ പോരെ... ദയനീയമായി ആരു ദേവനോട് ചോദിച്ചു..... നിനക്ക് മടിയാണേൽ ഞാൻ കുളിപ്പിച്ച് തരാം... കള്ളച്ചിരിയോടെ ദേവൻ പറഞ്ഞു.... ആരു വേഗം ഞെട്ടിയെണീച്ച് കുളിക്കാൻ വേണ്ടി ഓടി.... ഡീ.... നീ എങ്ങോട്ടേക്കാ ഡ്രസ്സ്‌ ഒന്നും എടുക്കാതെ.. ദേവൻ വിളിച്ച് പറഞ്ഞെങ്കിലും ആരു അതൊന്നും കേൾക്കാതെ ഡോർ അടച്ചിരുന്നു.... ഈ പെണ്ണിന്റെ കാര്യം... ഒര് ചിരിയോടെ ഫോണും എടുത്ത് ദേവൻ പുറത്തേക്കിറങ്ങി പോയി...

ശോ , മടത്തരമായിപ്പോയി ചെയ്തത് ഡ്രസ്സ്‌ ഇല്ലാതെ ഞാൻ എങ്ങനെ ഇനി പുറത്തിറങ്ങും , ഒന്നും ആലോചിക്കാതെ ഓടി കയറിയതാ... കുളി കഴിഞ്ഞപ്പോഴാ ഡ്രസ്സ്‌ എടുക്കാത്തത് ഓർമ വന്നത്... കർത്താവെ ഇനി എന്നാ ചെയുവാ , ഈ കോലത്തിൽ എന്തായാലും പുറത്തിറങ്ങാൻ പറ്റില്ല... ചെറിയ ഒര് ടവൽ മാത്രം ഉടുത്ത് ഭിത്തിയിൽ ചാരി നിന്ന് പേടിയോടെ ആരു ചിന്തിച്ചു.... അവസാനം അവൾ വഴി കണ്ട് പിടിച്ചു.... റാമിനെ വിളിച്ച് റൂമിന് പുറത്തിറങ്ങി നില്കാൻ പറയാം... റം... റം... എവിടെയാ... റം... ഞാൻ വിളിക്കുന്നത് കേൾക്കുന്നുണ്ടോ...?? ശോ മറുപടി ഒന്നും കേൾകുന്നില്ലല്ലോ... ചിലപ്പോൾ റൂമിന് പുറത്തായിരിക്കും , അതായിരിക്കും വിളി കേൾക്കാത്തത്... ഇനി അല്ലങ്കിൽ റൂമിൽ തന്നെയിരുന്ന് കൊണ്ട് വിളി കേൾക്കാത്തതാണോ..?? ഏയ്യ് റം അങ്ങനെയൊന്നും ചെയ്യില്ല.. റൂമിന് പുറത്തായിരിക്കും.. പല ചിന്തകൾക്കൊടുവിൽ ആരു പയ്യെ ഡോർ തുറന്ന് പയ്യെ പുറത്തേക്ക് തലയിട്ട് നോക്കി ,

റൂമിൽ ദേവനെ കാണാത്തത് കൊണ്ട് ഒരാശ്വാസത്തോടെ ടവൽ മുറുക്കെ പിടിച്ച് ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങി.... റൂമിന്റെ വാതിൽ അടച്ചിട്ടിരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് കൂടുതൽ ധൈര്യം വന്നു..... ടവ്വൽ ചെറുതായി അയച്ച് കെട്ടി കബോർഡ് തുറന്ന് ഇടാനുള്ള ഡ്രസ്സ്‌ നോക്കുവായിരുന്നു ആരു , പെട്ടന്നാണ് റൂമിന്റെ ഡോർ അടയുന്ന സൗണ്ട് അവൾ കേട്ടത്.. ഞെട്ടി പിടഞ്ഞ് തിരിഞ്ഞ് നോക്കിയാ ആരു കാണുന്നത് തന്നെ കണ്ട് ഞെട്ടി നിൽക്കുന്ന ദേവനെയാണ് , ചെവിയിൽ ഫോൺ ഉണ്ടെങ്കിലും അവന്റെ നോട്ടം മുഴുവൻ ആരുവിൽ ആയിരുന്നു... അത് കാണുംതോറും അവൾക്ക് ശരീരം വിറക്കുന്ന പോലെയും നാവ് വരാളുന്നത് പോലെയും തോന്നി.. പേടിച്ച് ടവൽ നിലത്ത് വീഴുമോ എന്ന് പോലും അവൾക്ക് തോന്നി...

ഓഫീസിൽ നിന്ന് റോഷൻ വിളിച്ചത് കൊണ്ട് ആരുനോട്‌ ഒര് കാര്യം ചോദിക്കാൻ റൂമിലേക്ക് വന്നതായിരുന്നു ദേവൻ , പക്ഷേ തന്റെ പെണ്ണിനെ ഈ കോലത്തിൽ കാണുമെന്ന് അവൻ ഒരിക്കലും കരുതിയില്ല.. റോഷ , ഞാൻ വിളിക്കാം.. റോഷനോട് പറഞ്ഞ് കോൾ കട്ട്‌ ചെയ്ത ശേഷം യാത്രികമായി അവൻ പോലുമറിയാതെ അവന്റെ കാലുകൾ ആരുവിന്റെ അരികിലേക്ക് നീങ്ങി... ഒര് വിറയലോടെ ആരു ടവലിൽ മുറുക്കി പിടിച്ചു... ശരീരത്തിൽ വെള്ളത്തിനൊപ്പം വിയർപ്പ് കാണങ്ങൾ പൊടിയുന്നത് അവൾ അറിയുന്നുടായിരുന്നു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story