പ്രണയ പ്രതികാരം: ഭാഗം 47

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

ആരുവിനെ നോക്കുന്ന ഒരേ നിമിഷവും തന്നെ തന്നെ നഷ്ടമാകുന്നത് ദേവൻ അറിയുന്നുണ്ടായിരുന്നു , തലകുനിച്ചിരിക്കുന്ന അവളുടെ മുഖം പിടിച്ചുയർത്തി വേദനിപ്പിക്കാതെ ആ കവിളിൾ ഒന്ന് അമർത്തി കടിച്ചു... സ്സ്... എരിവ് വലിച്ച് ആരു ഒന്ന് ഉയർന്ന് പൊങ്ങി.. വീണ് പോകാതിരിക്കാൻ ഒര് ബാലതിനെന്നോളം അവൾ ദേവന്റെ കൈ തണ്ടയിൽ അമർത്തി പിടിച്ചിരുന്നു.... കടിച്ചിടത്ത് തന്നെ അവൾക്ക് നോവാതിരിക്കാനായി ദേവൻ ഒന്നുടെ താഴ്ന്ന് അമർത്തി ചുംബിച്ചു.... ഇതെങ്കിലും തന്നില്ലെങ്കിൽ എന്റെ നെഞ്ച് പൊട്ടി പോവും പെണ്ണെ... അവളുടെ ചെവിക്കരികിൽ വന്നവൻ സ്വകാര്യം പോലെ പറഞ്ഞു.... ഒന്നിനും പ്രതികരിക്കാൻ പറ്റാതെ തളർന്ന് നില്കുവായിരുന്നു ആ പെണ്ണ്..... ഞാൻ പുറത്തു നിൽക്കാം , വേഗം ഡ്രസ്സ് മാറി വാ... കുറച്ച് വിട്ട് മാറി ദേവൻ അവളോട് പറഞ്ഞു.... ആ പിന്നെ... കൂടുതൽ വേഷം കെട്ടൽ ഒന്നും വേണ്ട , കാബോടിനുള്ളിൽ ഞാൻ കുറച്ച് സാരി മേടിച്ച് വെച്ചിട്ടുണ്ട് , അതിൽ നിന്ന് ഒരണ്ണം ഉടുത്തോണ്ട് വന്നാൽ മതി...

ഇറങ്ങി പോകുന്ന കൂട്ടത്തിൽ ദേവൻ വിളിച്ചു പറഞ്ഞു.... ദേവൻ ഇറങ്ങി പോയിട്ടും കുറച്ച് നേരം ആരു അങ്ങനെ തന്നെ നിന്നും , പിന്നെ കാബോഡ് തുറന്ന് ഒര് സാരി എടുത്ത് ഉടുത്തു.... കണ്ണാടിക്ക് മുന്നിൽ നിൽകുമ്പോൾ ചുമന്ന് കിടക്കുന്ന കവിളിലേക്ക് ആരുവിന്റെ നോട്ടം പോയി , അറിയാതെ തന്നെ അവളിൽ ഒരു പുഞ്ചിരി മോട്ടിട്ടു.... ദേവന്റെ മുന്നിലേക്ക് ചെല്ലാൻ അവൾക്ക് ചെറിയ ചമ്മൽ തോന്നിയിരുന്നു.. എങ്കിലും മുഖം ഗൗരവത്തിൽ പിടിച്ച് ആരു റൂമിന് പുറത്തേക്കിറങ്ങി... തന്നെ നോക്കി പുറത്ത് നിൽക്കുന്ന ദേവനെ കണ്ടപ്പോൾ അത് വരെ കൊട്ടിവെച്ച ധൈര്യം എങ്ങോട്ടേക്കോ പോകുന്നത് ആരു അറിഞ്ഞു.. എങ്കിലും അത് മുഖത്ത് കാണിക്കാതെ അവൾ അവന്റെ അടുത്തേക്ക് ചെന്നു..... താൻ പറഞ്ഞ പോലെ സാരി ഉടുത്ത് വരുന്ന പെണ്ണിനെ കണ്ടപ്പോൾ ദേവൻ പ്രണയത്തോടെ അവളെ നോക്കി... ആ നോട്ടം കണ്ടിട്ടും അത് ശ്രദ്ധിക്കാതെ അമ്മയോട് യാത്ര പറഞ്ഞിട്ട് പുറത്തേക്കിറങ്ങി...

മോള് ഇന്ന് ഇങ്ങോട്ടേക്ക് വരില്ലേ... പുറകെ വന്ന ലളിത ആരുനോട് ചോദിച്ചു... ഇല്ല അമ്മേ , നാളെ വരാം... ചിരിയോടെ ആരു പറഞ്ഞു... മ്മ്മ് ' പോയിട്ട് വാ മോളെ.. വാത്സല്യത്തോടെ അവർ ആരുനോട്‌ പറഞ്ഞു.... ആരു അവരെ നോക്കി ചിരിച്ചിട്ട് എങ്ങനെയാ പോകുന്നതെന്ന രീതിക്ക് ദേവനെ ഒന്ന് നോക്കി... നമ്മുക്ക് വിഷ്ണുവിന്റെ കാറിൽ പോകാം... ദേവൻ ആരുവിന്റെ നേട്ടത്തിന് മറുപടി നൽകി... മ്മ്മ് " ഒന്ന് മൂളിയ ശേഷം ആരു ദേവന്റെ കൂടെ കാറിലേക്ക് കയറി.... ഓഫീസിലേക്കുള്ള യാത്രയിൽ ആരു ദേവനോട് ഒന്നും മിണ്ടാൻ പോയില്ല , അവൾ ദേവനെ നോക്കുമ്പോൾ ഒക്കെ ദേവൻ ചുണ്ട് കടിച്ച് പിടിച്ച് ചിരിക്കും , അത് കാണുമ്പോൾ അവൾ മുഖം വീർപ്പിച്ചിരിക്കും... റം , എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ.. ദേവന്റെ ചിരി കൂടിയപ്പോൾ അവനെ നോക്കി ആരു ദേഷ്യപെട്ടു.... ആഹാ... ഇത് കൊള്ളാലോ.. എനിക്ക് ഇപ്പൊ ഒന്ന് ചിരിക്കാനും പാടില്ലേ.. ആരുനെ നോക്കി ദേവൻ ചോദിച്ചു... ചിരിക്കുന്നതിന് കുഴപ്പമെന്നുല്ല...

പക്ഷേ ഈ ചിരി അത്ര നല്ലതല്ലാ , വെറുതെ എന്റെ കൈക്ക് പണി ഉണ്ടാകരുത്... ദേഷ്യത്തിൽ ആരു പറഞ്ഞു .... ആ , അത് തന്നായ എനിക്കും പറയാനുള്ളത് , വെറുതെ എനിക്കും പണിയുണ്ടാക്കി തരരുത്... കള്ളച്ചിരിയോടെ ദേവൻ ആരുനെ നോക്കി പറഞ്ഞു... അവൾ ദേഷ്യത്തിൽ ദേവനെ ഒന്ന് നോക്കിട്ട് കണ്ണടച്ച് ചാരി കിടന്നു..... ഓഫീസിന്റെ മുന്നിൽ വണ്ടി നിർത്തിയപ്പോൾ തന്നെ ആരു വേഗം ഇറങ്ങി അകത്തേക്ക് പോയി... അതിന് പുറകിൽ ദേവനൊടുള്ള ദേഷ്യമായിരുന്നില്ല , പകരം വരുൺ കാണണ്ട എന്നാ ഉദ്ദേശമായിരുന്നു.... ആഹാ നീ വന്നോ... എന്താ ലേറ്റയത്..?? ആരുനെ കണ്ടാ അഞ്ജു ചോദിച്ചു.. ലാലിച്ചാൻ രവിലെ തന്നെ ഒര് പണി തന്നു.. ചിരിയോടെ ആരു പറഞ്ഞു.... അപ്പോഴേക്കും റോഷൻ പതിവ് പോലെ ആരുവിനോട് മിണ്ടാൻ തുടങ്ങിയിരുന്നു , അത് കണ്ട് കൊണ്ട് വന്ന ദേവന് ദേഷ്യം വന്നെങ്കിലും , മിണ്ടാതെ അവൻ തന്റെ ചെയറിൽ പോയിരുന്നു... ദേ ആരു , ഇതൊന്ന് നോക്കിക്കേ..

ഈ ഫയലിൽ എന്തേലും മാറ്റം വരുത്തണോ.. ഒര് ഫയൽ ആരുവിന് കൊടുത്ത് കൊണ്ട് റോക്ഷൻ അവളോട്‌ ചോദിച്ചു.... ആരുവോ...? നെറ്റി ചുളിച്ച് കൊണ്ട് ദേവൻ അവനോട് ചോദിച്ചു.... അതേയ് ദേവൻ സർ , അലീനയെ പ്രിയപ്പെട്ടവർ ആരു എന്നാണ് വിളിക്കാറ് , അത് കൊണ്ട് ഞാനും ഇപ്പോ അങ്ങനെയാ വിളിക്കുന്നത്... ദേവന് അടിമുടി വിറച്ച് കയറിയിരുന്നു... ഫയൽ നോക്കിയിരുന്ന ആരു മുഖമുയർത്തി ദേവനെ ഒന്ന് നോക്കി , ദേവന്റെ മുഖഭാവം കണ്ടപ്പോൾ വേഗം തന്നെ അവൾ ശ്രദ്ധ മാറ്റി.... ദേവൻ എല്ലാവരെ ദേഷ്യയാത്തോടെ നോക്കിയ ശേഷം പുറത്തേക്കിറങ്ങി പോയി , ഇടക്ക് വന്നേങ്കിലും അവൻ ആരുനെ നോക്കാൻ പോയില്ല.. ഉച്ചക്ക് കഴിക്കാൻ വേണ്ടി എല്ലാവരും പോയപ്പോഴും ദേവൻ മാത്രം പോകാതെ ഇരുന്നു.. ദേവൻ കഴിക്കാത്തത് കൊണ്ട് ആരു കഴിച്ചില്ലാ.. അഞ്ജുനോട് കഴിച്ചോളാൻ പറഞ്ഞിട്ട് ആരു ദേവന്റെ അടുത്ത് ചെന്നിരുന്നു , ദേവനാണേൽ അവളെ കണ്ടഭാവം നടിച്ചില്ല... അത് കൊണ്ട് ആരു ഒന്നും മിണ്ടാൻ പോയില്ല....

ആരു നീ എന്താ ഒന്നും കഴിക്കാതെ വന്നത്.. എന്തേലും വയ്യായ്കാ ഉണ്ടോ.. കുറച്ച് കഴിഞ്ഞപ്പോൾ റൂമിലേക്ക് വന്ന റോഷൻ ആരുനെ നോക്കി ചോദിച്ചു.... അത് എനിക്ക് കുഴപ്പമെന്നുല്ല... ഇപ്പൊ വിശക്കുന്നില്ല അത്രയേയുള്ളൂ... പിന്നെ റോഷാ , എന്നെ ആരു എന്ന് വിളിക്കണ്ട , ഇത് ഒര് ഓഫീസ് അല്ലേ.. മറ്റുള്ളവർ എന്ത് കരുതും , അത് കൊണ്ട് എന്നെ പേര് വിളിച്ചാൽ മതി , കണ്ണടച്ചിരിക്കുന്ന ദേവനെ നോക്കി കൊണ്ട് ആരു പറഞ്ഞു.. ദേവൻ കണ്ണടച്ച് ഇരിക്കുവാണേലും അവന്റെ ദേഷ്യം ആരുവിന് മനസിലായിരുന്നു.... ഓക്കേ , ഇനി എന്നാൽ ഇവിടുന്ന് നെയിം വിളികാം.. ആരു എന്ന് വിളിക്കാൻ ഇനി നമ്മുക്ക് സമയം ഉണ്ടല്ലോ... ദേവനെ നോക്കി ചിരിയോടെ റോഷ പറഞ്ഞു..... മ്മ്മ്മ്മ് " ആരു ദയനീയമായി അവനെ നോക്കി ഒന്ന് മൂളി... ദൈവമെ.. അവനെ കാത്തോളണേ... ആരു അവന് വേണ്ടി മനസ്സിൽ പ്രാർത്ഥിച്ചു.... കുറച്ച് കഴിഞ്ഞപ്പോൾ ദേവൻ എണീച്ച് പുറത്തേക്ക് പോയി , പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ആരുവിന്റെ ഫോണിലേക്ക് ദേവന്റെ കോൾ വന്നു....

ആരു വേഗം കോൾ എടുത്തു.... കാന്റീനിലേക്ക് വാ.. വേറൊന്നും പറയാതെ ദേവൻ കോൾ കട്ട്‌ ചെയ്തു.... ആരു അപ്പൊ തന്നെ എണീച്ച് കാന്റീനിലേക്ക് നടന്നു... അവിടെ എത്തിയപ്പോൾ ഫുഡ് ഓഡർ ചെയ്ത് ഇരിക്കുന്ന ദേവനെയാ കണ്ടത് , ആരു ഒന്നും മിണ്ടാതെ അവന്റെ അടുത്ത് പോയിരുന്നു... അപ്പോഴേക്കും ഫുഡ് വന്നിരുന്നു , ദേവൻ മുന്നിലേക്ക് വെച്ച് തന്നതൊക്കെ ആരു മിണ്ടാതിരുന്ന് കഴിച്ചു.. അത് ഒക്കെ നോക്കി ചിരി ഒളിപ്പിച്ച് ദേവൻ ഇരുന്നു..... വൈകുനേരം അഞ്ജുവിന്റെ കൂടെ വിടിലേക്ക് പോകുന്നതിന് മുൻപ് അവൾ ദേവനോട്‌ മിണ്ടാൻ ശ്രമിച്ചെങ്കിലും അവൻ ഒഴിഞ്ഞ് മാറി... ആരുവിന് സങ്കടം വന്നെങ്കിലും , ഇത് തന്നെയാ നല്ലതെന്ന് കരുതി അവൾ അഞ്ജുവിന്റെ കൂടെ വണ്ടിയിലേക്ക് കയറി.. പിറ്റേദിവസം ആരു നേരെ ഓഫീസിൽ നിന്ന് ദേവന്റെ വീട്ടിലേക്ക് പോയി... അപ്പോഴും ദേവന്റെ പിണക്കം മാറിയിരുന്നില്ല..... വീട്ടിലെത്തിയ ഉടനെ ദേവൻ ആരുവിനെ ഒന്ന് നോക്കാതെ റൂമിലേക്ക് കയറി പോയി ,

ആരു നേരെ അടുക്കളയിലേക്ക് പോയി ,, കുറച്ചു നേരം അമ്മയോടും ദേവൂനോടും സംസാരിച്ചു ,, കുറച്ചു കഴിഞ്ഞപ്പോൾ ആരു റൂമിലേക്ക് പോയി ,, അപ്പോഴേക്കും ദേവന്റെ കുളി കഴിഞ്ഞിരുന്നു ,, അമ്പലത്തിൽ പോകണ്ടത് കൊണ്ട് ആരു വേഗം കുളിക്കാൻ പോകാൻ തീരുമാനിച്ചു ,,, ദേവൻ റൂമിൽ നിന്നും ഇറങ്ങി പോയപ്പോൾ ആരു പോയി റൂം ചാരി , എന്നിട്ട് ഇടാനുള്ള ഡ്രസ്സ്‌ ബഡിൽ എടുത്തു വെച്ചിട്ടു കുളിക്കാൻ പോയി ,,, "" ആരു കുളിച്ചിറങ്ങിയപ്പോൾ ഇടാൻ എടുത്തു വെച്ച സാരിക്ക് പകരം മറ്റൊരു ഡ്രസ്സ്‌ ആയിരുന്നു കണ്ടത് "" ഇതാരാ ഡ്രസ്സ്‌ മാറ്റി വെച്ചത് , ചിലപ്പോൾ ദേവേച്ചി ആയിരിക്കും , അമ്പലത്തിൽ പോകുന്നത് കൊണ്ട് നല്ല ഡ്രസ്സ്‌ വെച്ചതായിരിക്കും , ആരു വേഗം ആ ഡ്രസ്സ് ഇടാൻ തുടങ്ങി , ശേ..... ഇതിന്റെ ഷാൾ പിൻ ചെയ്യാൻ നോക്കിട്ടു പറ്റുന്നില്ലല്ലോ ,,,,, ദേവേച്ചി , ഒന്ന് വരുമോ ...... റെഡിയായി ഉമ്മറത്ത് ഇരിക്കുവായിരുന്നു ദേവൻ അരുവിന്റെ വിളിക്കേട്ട് റൂമിലേക്ക് ചെന്നു ,,

റൂമിൽ എത്തിയപ്പോൾ ആരു തിരിഞ്ഞു നിന്നും ഷാൾ പിൻ ചെയ്യാൻ ശ്രമിക്കുവായിരുന്നു ,, ദേവേച്ചി , ഈ ഷാൾ ഒന്ന് പിൻ ചെയ്തു തന്നെ , തന്റെ പുറകിലുള്ളത് ദേവൂ ആണെന്ന് കരുതി ആരു പറഞ്ഞു "" ദേവൻ പയ്യെ ആരുവിന്റെ പുറകിൽ ചെന്നു ആരുവിനെ ചേർത്തു നിർത്തി , ഒരു പിടച്ചിലോടെ ആരു കുറച്ചു അകന്നു മാറാൻ ശ്രമിച്ചു , എന്നാൽ അതിനു കഴിയാതെ ദേവൻ അവളെ ചേർത്തു നിർത്തിയിരുന്നു ,, റം .... റം..... ഞാൻ വിളിച്ചത് ദേവേച്ചിയെയാ ,, വിറയർന്ന സൗണ്ടിൽ ആരു പറഞ്ഞു , ദേവൂനെ എന്തിനാ വിളിക്കുന്നത് , ഇത് ഞാൻ ചെയ്തോളാം , ഒന്നുടെ അവളെ ചേർത്തു നിർത്തി ദേവൻ പറഞ്ഞു , വേണ്ട ,, അകലാൻ ശ്രമിച്ചു കൊണ്ട് ആരു പറഞ്ഞു , ദേവൻ ഒരു കൈകൊണ്ട് അവളെ ചുറ്റിപിടിച്ചു , മറുകൈകൊണ്ട് ഷാൾ പിൻ ചെയ്യാൻ ശ്രമികുവായിരുന്നു അവസാനം ശ്രമം വിജയിച്ചപ്പോൾ അവളിൽ നിന്നും കുറച്ചു അകന്നു മാറി , എങ്കിലും ഒരു കൈ അവളിൽ ചുറ്റി പിടിച്ചിരുന്നു "" നാളെ മുതൽ റോഷൻ നിന്നെ അലീന എന്ന് മാത്രമേ വിളിക്കാവു ,,,,,,

അങ്ങനെ അല്ലകിൽ ,,,,, എല്ലാവരുടെ മുന്നിൽ നിന്നും ദേ ഇതുപോലെ ചേർത്തു നിർത്തി , ഞാൻ പറയും ,, ആരു എന്ന് എനിക്ക് മാത്രമേ വിളിക്കാൻ അവകാശം ഉള്ളുവെന്ന് ,,, ആരുവിനെ കൈകൾക്കൊണ്ട് ചുറ്റി വരിഞ്ഞു , ദേവൻ പറഞ്ഞു റം ..... ഞാൻ .... സ്സ് ...... മിണ്ടരുത് ....ആരു എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും , ദേവൻ അവളുടെ ചുണ്ടിൽ വിരൽ വെച്ച് തടഞ്ഞു "" ഞാൻ നിന്റെ മാത്രം റമാണ് , എങ്കിലും എപ്പോഴും എന്നെ അങ്ങനെ വിളിക്കണ്ട ,, പിന്നെ ...... എന്നാരീതിക്ക് ആരു ദേവനെ ഒന്ന് നോക്കി ,, എന്റെ പെണ്ണ് എന്നെ ഇച്ചായൻ എന്ന് വിളിച്ചാൽ മതി എപ്പോഴും ,, ചെവിക്കരികിൽ വന്നു അർദ്രമായി ദേവൻ പറഞ്ഞു "" ആരു ഞെട്ടി ദേവനെ ഒന്ന് നോക്കി , ഫോണിൽ മാത്രം സേവ് ചെയ്തു വെച്ചാൽ പോരാം ഇടക്ക് വിളിക്കുക കൂടി ചെയ്യണം , ചിരിയോടെ ദേവൻ പറഞ്ഞു , ആരു ഒന്നും മിണ്ടാതെ ദേവനെ നോക്കി നിന്നും , വിളിക്ക് കേൾക്കട്ടെ , ആരുവിനെ ഒന്നുടെ ചേർത്തു നിർത്തി ദേവൻ പറഞ്ഞു " ഇല്ലന്നെ രീതിക്ക് ആരു തലവെട്ടിച്ചു ,,

വിളിക്കില്ലേ ..... ഒരു കള്ളചിരിയോടെ ദേവൻ ചോദിച്ചു , ആരു ഒരു പിടച്ചിലോടെ ദേവന്റെ കൈകിടന്നു കുത്തറി , ദേവന്റെ കൈകൾ വയറ്റിൽ കുസൃതി കാണിക്കുന്നത് അറിയുന്നുണ്ടായിരുന്നു , റം .... വിറയലോടെ ആരു വിളിച്ചു ,, ഇച്ചായൻ " ദേവൻ പറഞ്ഞു , വയറ്റിലൂടെ ഓടിനടക്കുന്ന ദേവന്റെ കൈ എടുത്തു മാറ്റാൻ പരിശ്രമിച്ചു , ആരു തളർന്നു ദേവന്റെ നെഞ്ചിലേക്ക് തന്നെ വീണു , തന്റെ നെഞ്ചോടു ചേർന്ന പെണ്ണിനെ ദേവൻ ഒന്നുടെ അടക്കി പിടിച്ചു , എന്തിനാ റം ഇങ്ങനെ ഒക്കെ ചെയുന്നത് , നഷ്ടപ്പെട്ടുപോയ സ്‌നേഹം ഇനി ഒരിക്കലും തിരികെ വരില്ല , നമ്മൾക്ക് ഇനി ഒരുമിച്ചു ഒരു ജീവിതം ഉണ്ടാകില്ല ,, എന്റെ ഉത്തരവാദിയാങ്ങൾ കഴിഞ്ഞാൽ ഞാൻ ഇവിടുന്നു , മടങ്ങി പോകും , മുഖമുയർത്തി , നിറകണ്ണാലെ ആരു പറഞ്ഞു "" നിരാശയോടെ ,,, ദേവൻ അവളെ വിട്ടകന്നു നിന്നും """ ഇല്ലാത്ത സ്‌നേഹം നേടിയെടുക്കാൻ ശ്രമിച്ച വെറും വിഢിയായിരുന്നു റം ഞാൻ ഇത്രയും നാൾ , ഒരേ നിമിഷവും റാമിന്റെ മനസിലെ തെറ്റിദ്ധാരണ മാറ്റാൻ ശ്രമിച്ചു പരാജയപെട്ടുപോയതാ ഞാൻ ,

ഒരു തെറ്റും ഞാൻ , ചെയ്തിട്ട്ല്ലന്ന് കരഞ്ഞു പറഞ്ഞതല്ലേ , ഒരു നിമിഷം എങ്കിലും എന്നെ കേൾക്കാൻ നിന്നും തന്നിട്ട് ഉണ്ടോ ,,....??? ആരുവിന്റെ മൂര്ച്ഛയുള്ള വാക്കുകൾ ദേവന്റെ നെഞ്ചിൽ കുത്തി കയറുന്നത് പോലെ തോന്നി "" ഇപ്പൊ മറ്റൊരാളിൽ നിന്നും ഞാൻ നിരപരാധി ആണെന്നു അറിഞ്ഞതുകൊണ്ടല്ലേ റം എന്നെ തിരിച്ചു സ്‌നേഹിക്കുന്നത് , അങ്ങനെ കിട്ടുന്ന സ്‌നേഹം എനിക്ക് വേണ്ട റം, അതെനിക്ക് ആവിശം ഇല്ല , ഞാൻ ഇവിടുന്നു പോകുമ്പോൾ എന്നെ തിരിച്ചു വിളിക്കരുത് , വിളിച്ചാലും തിരിഞ്ഞു നോക്കാതെ നടക്കണ്ടി വരും എനിക്ക് , ഒരു ദയയും ഇല്ലതെ ദേവന്റെ മുഖത് നോക്കി പറഞ്ഞിട്ടു ആരു ഇറങ്ങി പോയി "" ഇല്ല ആരു ,,, നീ എത്രയൊക്കെ എന്നിൽ നിന്നും ഓടിയോളിക്കാൻ ശ്രമിച്ചാലും , വാക്കുകൾ കൊണ്ട് എന്നെ അകറ്റിയാലും , ഞാൻ നിന്റെ അരികിലേക് തന്നെ വരും , കാരണം നിന്റെ കണ്ണിൽ എനിക്ക് കാണാം എന്നോടുള്ള സ്‌നേഹം നിറഞ്ഞു നില്കുന്നത് , പക്ഷെ ഇപ്പൊ നീ എന്നോട് കാണിക്കുന്ന ഈ അവഗണന ഞാൻ അർഹിക്കുന്നതാ ,

അതുകൊണ്ട് ഞാൻ ഇതിലൊന്നും തളരില്ല , ആരു പോയ വഴിയേ നോക്കി ദേവൻ പറഞ്ഞു "" ദേവൻ ഉമ്മറത്തേക്ക് ചെല്ലുമ്പോൾ ആരു അമ്മയോടും സംസാരിക്കുവായിരുന്നു , ഇതുടി തലയിൽ ചൂടിയാൽ മൊത്തത്തിൽ ആളു മാറും ,, കൈയിൽ കോർത്ത മുല്ലപ്പൂവുമായി ദേവൂ അങ്ങോട്ടേക്ക് വന്നു പറഞ്ഞു "" ഇതൊന്നും വേണ്ട ദേവേച്ചി , ആരു സ്‌നേഹപൂർവം നിരസിച്ചു , പറ്റില്ല , ഇത് ചുടിട് പോയാൽ മതി , അധിയമായി അമ്പലത്തിൽ പോകുന്നതല്ലേ , അപ്പൊ ആരും മോശം പറയരുത് , ദേവു പറഞ്ഞു "" ദേവന്റെ പേരിൽ പുജക്ക് പേര് കൊടുത്തിട്ട്ണ്ട്‌, അതുടി കഴിഞ്ഞിട്ടു വന്നാൽ മതി രണ്ടാളും , ദേവി പറഞ്ഞു "" ദേവൂ ആരുവിന് മുടിയിൽ മുല്ലപൂവ് ചൂടി കൊടുത്തു ,, ആഹാ ഇപ്പൊ ആരുടെ കണ്ണ് കിട്ടാതിരിക്കട്ടെ ,, ആരുവിനെ ഒന്നുഴിഞ്ഞു ദേവി പറഞ്ഞു "" എന്നാൽ ഇറങ്ങാം ,,, ആരുനെ നോക്കാതെ ദേവൻ പറഞ്ഞു " ശെരിയമ്മേ പോയിട്ടു വരാം, ആരു യാത്ര പറഞ്ഞു മുറ്റത്തേക്ക് ഇറങ്ങി ,, ദേവാ , പൂജയുടെ രസിത് റൂമില ഉള്ളത് ,

പോകല്ലേ ഞാൻ ഇപ്പൊ എടുത്തു വരാം , ദേവൂ പറഞ്ഞോണ്ട് അകത്തേക്ക് പോയി , ദേവി ദേവൂന്റെ കൂടെ അകത്തേക്ക് പോയി "" കാറിൽ ചാരി അവര് വരുന്നതും കാത്തു നില്കുവായിരുന്നു ആരു , ഹരിയുടെ കാറിന്റെ സൗണ്ട് കേട്ടപ്പോൾ ആരു വേഗം മുഖമുയർത്തി നോക്കി ,,, ആരുനെ കണ്ടു ആദിയം ഹരി ഒന്ന് ഞെട്ടി ദൈവമേ ..... വീട് മാറിപ്പോയോ...... നെഞ്ചത്ത് കൈവെച്ചു ഹരി പറഞ്ഞു "" എന്തുപറ്റി ഹരിയേട്ടാ .... ഹരിയുടെ നിൽപ്പ് കണ്ടു ആരു ചോദിച്ചു "" ആാാ നീ തന്നെ ആയിരുന്നോ... ഞാൻ കരുതി വീട് മാറിപോയെന്നു ,,, ഏയ്‌ ഇത് ഞാൻ തന്നെ അലീന മാത്യൂസ് പുത്തൻപുരക്കൽ ദേവനെ നോക്കി കുറച്ചു അഹങ്കാരത്തിൽ ആരു പറഞ്ഞു " അത് കേട്ടപ്പോൾ ദേവൻ അവളെ നോക്കി നന്നായി ഒന്ന് പുച്ചിട്ടു ,, ആഹ എന്തായാലും കൊള്ളാം , നല്ല സുന്ദരി കോച്ചായിട്ടു ഉണ്ട്‌ .... കാറിൽ ചാരി നിന്നും ഹരി പറഞ്ഞു

"" വേറെ എവിടെ ഇല്ലകിൽ , വേണി സാരി ഉടുക്കുന്ന അത്ര നന്നായിട്ട് ഒന്നുല , ഒളിക്കണ്ണൽ ആരുനെ നോക്കി ദേവൻ പറഞ്ഞു "" കുശുമ്പും അസുയായും നിറഞ്ഞു നിൽക്കുന്ന ആരുന്റെ മുഖം കണ്ടപ്പോൾ ദേവന് ചിരി വന്നു """ പോടാ ,,, വേണി മാറിനിക്കും ഞങളുടെ കൊച്ചിന്റെ മുന്നിൽ നിന്നും ,, ഇപ്പൊ കണ്ടാൽ ഒരു അച്ചായതി കൊച്ചാണെന്ന് പറയുല , പിന്നെ കഴുത്തിലെ മിന്നും കണ്ടാൽ പറയും അച്ചായതി കൊച്ചാണെന്ന് , ദേവനെ നോക്കി ഹരി പറഞ്ഞു " ആ ഈ മിന്നും ഞാൻ അമ്പലത്തിൽ ചെല്ലുമ്പോൾ ഇങ്ങു അഴിച്ചെടുക്കും, ഹരിയേട്ടാ ...... ആരുവിനെ നോക്കാതെ ദേവൻ പറഞ്ഞു " ആരു ഞെട്ടികൊണ്ട് ദേവനെ ഒന്ന് നോക്കി , ദേവൻ അത് ശ്രദ്ധിക്കനെ പോയില്ല """ അഴിച്ചെടുകനോ ...... എന്തിനു ...??? സംശയത്തോടെ ഹരി ചോദിച്ചു "" ചിലർക്ക് ഒക്കെ ഈ മിന്നും ഒരു ബാധിത ആയപോലെ ഹരിയേട്ടാ , അതുകൊണ്ട് അഴിച്ചെടുത്തേക്കാം എന്ന് കരുതി , ദേവൻ സങ്കടത്തോടെ പറഞ്ഞു "" ഞാൻ പറഞ്ഞോ ബാധിത ആയെന്നു ,,,

ദേഷ്യത്തോടെ ആരു ചോദിച്ചു """ നീ അല്ലെ പറഞ്ഞത് , ഇനി ആരുടെ സ്നേഹം വേണ്ട , വിട്ടിലേക്ക് പോകുവാണെന്നു ,, അങ്ങനെ അല്ലെ പറഞ്ഞത് , അതിനു മിന്നും അഴിച്ചെടുകുന്നത് എന്തിനാ ,, വിറയലോടെ ആരു ചോദിച്ചു ,, എന്റെ മിന്നും എനിക്ക് ഇഷ്ട്ടം ഉള്ളപ്പോൾ ഞാൻ അഴിച്ചെടുക്കും , അതിനെ ആരും ചോദിയം ചെയ്യണ്ട, പുച്ഛത്തോടെ ദേവൻ പറഞ്ഞു ,, ഇല്ല ,, എന്റെ മിന്നും ഞാൻ ആർക്കും തരില്ലാ ,,, ഇത് എന്റെ മാത്രമാ ,,, പേടിയോടെ മിന്നിൽ മുറുകെ പിടിച്ചു ആരു പറഞ്ഞു '"" ദേവാ നീ തമാശ കളികല്ലേ ,, ഹരി ദേവാനോട് ദേഷ്യത്തിൽ പറഞ്ഞു "" ഇല്ല ഹരിയേട്ടാ , ഞാൻ തീരുമാനിച്ച കാര്യമാ ഇത് , ചിരിയോടെ ദേവൻ പറഞ്ഞു "" ദേവന്റെ ചിരി കണ്ടപ്പോൾ ഹരി സംശയത്തോടെ നോക്കി ,, ദേവൻ ഒരു കണ്ണിറുക്കി കളിച്ചപ്പോൾ ഹരിക്ക് സമാധാനമായി ആരു അതുയൊന്നും ശ്രദ്ധിക്കാതെ മിന്നിൽ മുറുകെ പിടിച്ചു പേടിയോടെ നില്കുവായിരുന്നു ,, ഇല്ല ഈ മിന്നും കഴുത്തിൽ നിന്നും പോയാൽ പിന്നെ ഞൻ ഉണ്ടാകില്ല , ആരു സ്വയം തീരുമാനിച്ചു ,, ഞാൻ അമ്പലത്തിൽ വരുന്നില്ല ,, ആരു പറഞ്ഞു " അത് പറ്റില്ല , വന്നാൽ അല്ലെ എനിക്ക് അത് ഉരൻ പറ്റു , ചിരിയോടെ ദേവൻ പറഞ്ഞു "" ഇല്ല , ഞാൻ വരത്തില്ല , ഇത് എന്റെയാ ഞാൻ സമ്മതിക്കില്ല ഉരൻ ,,,

ഇതെങ്കിലും എനിക്ക് താ റം .... പ്ലീസ് ..... ആരു ഉറക്കെ കരയാൻ തുടങ്ങി ,, ആരുവിന്റെ കരച്ചില് കണ്ടപ്പോൾ ദേവനും ഹരിക്കും പേടിയായി ,, അയ്യോ ആരു ഞാൻ വെറുതെ പറഞ്ഞതാ ,, അടുത്തേക്ക് വന്നുകൊണ്ട് , ദേവൻ പറഞ്ഞു "" വേണ്ട അടുത്തേക്ക് വരണ്ട , മിന്നിൽ പിടിച്ചു , പേടിയോടെ കുറച്ചു മാറിനിന്നു ആരു പറഞ്ഞു ,, ആരുവിന്റെ പേടിക്കണ്ടപ്പോൾ ദേവന് അവളോട്‌ അലിവ് തോന്നി "" അയ്യോ എൻറെ ആരു ..... ഞാൻ വെറുതെ തമാശ പറഞ്ഞതാ , ഞൻ ഒന്നും ചെയ്യില്ല ,,, സത്യമാണോ ... പേടിയോടെ ആരു ചോദിച്ചു "" അതെ സത്യം സത്യം ,,,, ദേവൻ ഉറപ്പ് നൽകി ,,, ഈ മിന്നും എങ്ങാനും എന്റെ കഴുത്തിൽ നിന്നും അഴിച്ചാൽ ഞാൻ അപ്പൊ പോയി ചാകും ,, കരഞ്ഞുകൊണ്ട് ആരു പറഞ്ഞു "" ദേവൻ ഞെട്ടെലോടെ ആരുവിനെ ഒന്ന് നോക്കി ,,, പ്രേതികാരത്തിന്റെ പുറത്തു , താൻ ചാർത്തിയ മിന്നും അവൾക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നു , ദേവന് മനസിലായി ,,, എന്റെ കൊച്ചേ .... ഞാൻ വെറുതെ പറഞ്ഞതാ ,

നീ ഇനി കരഞ്ഞു ഉള്ള മേക്കപ്പ് കളയണ്ട , വാ നമുക്ക് പോകാം ആരുവിനെ ചേർത്തു പിടിച്ചു ദേവൻ പറഞ്ഞു "" ആരു ഹരിയെ നോക്കിയപ്പോൾ അവനും അതേ എന്ന രീതിക്ക് തലയാട്ടി ,, ആരും ദേവനെ ഒന്ന് നോക്കിയിട്ട് കണ്ണ് തുടച്ചു കാറിലേക്ക് കയറി , അപ്പോഴേക്കും ദേവൂ രസീതുമായി വന്നിരുന്നു , ദേവൻ ഹരിയോടും , ദേവൂനോടും യാത്ര പറഞ്ഞിട്ട് വണ്ടിയിലേക്ക് കയറി ,, അമ്പലത്തിലേക്ക് പോകുമ്പോഴും ആരും ഇടയ്ക്ക് ഇടയ്ക് പേടിയോടെ ദേവനെ നോക്കുന്നുണ്ടായിരുന്നു ,, അതുകണ്ടപ്പോൾ ദേവൻ അവളെ നോക്കി ചിരിച്ചു ,, ആരു ദേഷ്യത്തിൽ മുഖം തിരിച്ചു ,, പുത്തൻപുരകലേ തൻറ്റെടള്ള നാലു ആങ്ങളമാരുടെ അനിയത്തി ഇത്രയേ ഉള്ളോ ....??? ഞാൻ കരുതി നീ നല്ല ബോൾഡ് ആയിരിക്കും എന്ന് , ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു , ദേവൻ ചോദിച്ചു "" അതിനു ആരു ഒന്നും മിണ്ടാതെ ദേവനെ നോക്കി ഒന്ന് ചിരിച്ചു , മുംബൈ പോയ്‌ , രണ്ട് ക്രിമിനൽസിന്റെ ഇടയിൽ നിന്നും ഒരുപാട് പെൺകുട്ടികളെ രക്ഷേപ്പെടുത്തിയ തന്റെടിയും ധൈര്യശാലിയുമായ അലീനക് ഇത് എന്ത് പറ്റി , ചെറിയ ഒരു കാര്യത്തിന് വേണ്ടി കരയുന്നു ,

പേടിക്കുന്നു , ചാകും എന്ന് പറയുന്നു ,,, ദേവൻ ആരുവിനെ നോക്കി ചോദിച്ചു "" ചിലകാര്യങ്ങളിൽ ഞാൻ തന്റെടം ഇല്ലത്ത വെറും പെണ്ണുമാത്രമാണ് റം , ചിലപ്പോഴൊക്കെ ഞാൻ വല്ലാതെ തളർന്നു പോകും , ചിലതു നഷ്ടപ്പെട്ടാൽ ആ ശുനിയതാ ഇല്ലാതാകാൻ എന്റെ മരണം കൊണ്ട് മാത്രമേ പറ്റു , താലിയിൽ മുറുകെ പിടിച്ചു കൊണ്ട് , ആരു പറഞ്ഞു "" വിട്ടു കളയില്ല ആരു നിന്നെ ...... എന്നാ രീതിക്ക് ദേവൻ ആരുവിനെ ഒന്ന് നോക്കി ,, അപ്പോഴേക്കും , ദേവന്റെ കാർ അമ്പലത്തിനു മുന്നിൽ ഏതിയിരുന്നു , കാറിൽ നിന്നും ഇറങ്ങിയ ആരുവിന് എന്ത് ചെയ്യണം എന്ന് അറിയില്ലയിരുന്നു , വാ ദേവൻ ആരുവിന്റെ കൈയിൽ പിടിച്ചു ,, ഉള്ളിലേക്ക് കയറി , ഒരേ സ്ഥലത്തു എത്തുമ്പോഴും , ദേവന്റെ അരികിൽ നിന്നും ആരു പ്രാർത്ഥിച്ചു ,, ദേവന്റെ കൂടെ നടക്കുന്ന ആരുവിനെ എല്ലാവരും നോക്കുന്നുണ്ടായിരുന്നു ,, അതുകണ്ടു കുറച്ചു വിട്ടുനടക്കാൻ ശ്രമിച്ച ആരുവിനെ വിടാതെ ദേവൻ കൂടെ തന്നെ നിർത്തി ,, റം അവിടെ എന്താ എല്ലാവരും ചെയുന്നത് , ദൂരത്തേക്ക് വിരൽ ചുണ്ടികൊണ്ട് ആരു ചോദിച്ചു "" അത് ഭർത്താവിന്റെ ദിർഗായുസ്സിന് വേണ്ടി സ്ത്രീകൾ ചെയുന്ന വഴിപാടാണ് ,,

കൈയിൽ കർപ്പൂരവുമായി ആ ആൽമരം മുന്ന് തവണ വലം വെക്കണം ,, അങ്ങനെ ചെയ്താൽ ....??? ഭർത്താവിന് ദീർഗായുസ് ആയിരിക്കും , എന്നാണ് വിശ്വസം ,,, ചിരിയോടെ ദേവൻ പറഞ്ഞു "" ആരു അവിടെ വഴിപാട് ചെയുന്നവരെ തന്നെ നോക്കി "" ആരു നീ ഇവിടെ നിൽക്ക് ,, എവിടേയും പോകരുത്ട്ടോ .... ഞാൻ പോയി വഴിപാട് നടത്തിയ പ്രസാദം മേടിച്ചിട്ടു വരാം ,, കരുതലോടെ ആരുവിനെ നോക്കി പറഞ്ഞിട്ടു ദേവൻ , പോയി "" ദേവൻ തിരികെ വരുമ്പോൾ ആരു എന്തോ ആലോചിച്ചു ,, നില്കുവായിരുന്നു ,,, സോറിഡോ ..... അച്ഛന്റെ പരിജയകാരെ കണ്ടിരുന്നു ,, അതാ താമസിച്ചത് ,, കണ്ട ഉടനെ ദേവൻ പറഞ്ഞു "" അത് സാരല്ല ,, എനിക്ക് ഇവിടെ ഒക്കെ ഇഷ്ട്ടായി ,, ചുറ്റും നോക്കിക്കൊണ്ട് ആരു പറഞ്ഞു "" ആണോ , എന്നാൽ നമ്മുക്ക് ഇടക്ക് വരാം , ഇപ്പൊ പോകാം , അതിനു മുൻപ് .... വാ ആരുവിന്റെ കൈ പിടിച്ചു ദേവൻ മുന്നോട്ടു നടന്നു ,, വിളക്കിന്റെ പ്രകാശത്തിൽ തെളിഞ്ഞു നിൽക്കുന്ന ശിവപാർവതി വിഗ്രഹത്തിന് മുന്നിൽ ആരുവിനെ കൊണ്ടുപോയി നിർത്തി ദേവൻ """..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story