പ്രണയ പ്രതികാരം: ഭാഗം 48

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

എന്താണെന്ന രീതിക്ക് ആരു ദേവനെ ഒന്ന് നോക്കി , ദേവൻ ഒന്നും മിണ്ടാതെ അവിടെ പടിയിൽ വെച്ചിരുന്ന ഇലചിന്തിൽ നിന്നും ചന്ദനം എടുത്ത് ആരുവിന്റെ നെറ്റിയിൽ തോട്ട് കൊടുത്തു.. ആരു കണ്ണടച്ച് നിന്ന് അത് സ്വീകരിച്ചു.. നെറ്റിയിൽ അനുഭവപ്പെടുന്ന തണുപ്പ് അവളുടെ മുഖത്ത് ചിരി വിരിയിച്ചു... ആരു പതിയെ കണ്ണ് തുറന്ന് ചിരിയോടെ ദേവനെ നോക്കി... അടുത്ത നിമിഷം ദേവന്റെ കൈയിലെ കുകുമം ആരുവിന്റെ സിമ്മന്താരേഖയെ ചുമപ്പിച്ചിരുന്നു... ഞെട്ടെലോടെ കണ്ണ് മിഴിച്ച് അവൾ ദേവനെ നോക്കി തറഞ്ഞ് നിന്നും.. ദേവനെ തടയാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല... എല്ലാം അവസാനിപ്പിച്ച് നിനക്ക് പോകണമെന്ന് തോന്നും വരെ , ഇത് ഇങ്ങനെ ചുമ്മാന്ന് കിടക്കണം... ആരുവിനെ നോക്കി പ്രണയത്തോടെ ദേവൻ പറഞ്ഞു "" സന്തോഷം കൊണ്ട് ആരുവിന്റെ മിഴി നിറഞ്ഞിരുന്നു ,

ഒരിക്കലും നടക്കില്ലെന്ന് വിചാരിച്ച കാര്യമാണ് ഇപ്പൊ നടന്നത് , പലപ്പോഴും സിന്ദൂരം തൊടാൻ തോന്നിയിട്ടുണ്ട്‌ അപ്പോഴേക്കോ റാമിന്റെ കൈ കൊണ്ട് വേണമെന്നാഗ്രഹിച്ച് വേണ്ടാന്ന് വെച്ചതാ , ഇന്ന് അത് നടന്നിരിക്കുന്നു... നിറഞ്ഞ സന്തോഷത്തോടെ ആരു ദേവനെ നോക്കിയെങ്കിലും അത് പ്രകടിപ്പിച്ചില്ല.. വാ അങ്ങോട്ടേക്ക് പോകാം... ദേവൻ പറഞ്ഞു.... ദേവനും ആരുവും ചെന്ന ശേഷം പൂജ തുടങ്ങി... ആരുവിന്റെ നെറ്റിയിലെ സിന്ദൂരവും , മുഖത്തെ സന്തോഷവും കണ്ടപ്പോൾ ലളിതക്ക് സന്തോഷമായി.. പൂജ കഴിഞ്ഞ് കുറച്ച് നേരം കൂടെ അമ്പലത്തിൽ ഇരുന്ന ശേഷമാണ് എല്ലാവരും മടങ്ങിയത്.... തിരിച്ചുള്ള യാത്രയിൽ എല്ലാവർക്കും സന്തോഷമായിരുന്നു... മോൾക്ക് ഇഷ്ട്ടായോ സ്ഥലമൊക്കെ.. അകത്തേക്ക് കയറാൻ നേരത്ത് ലളിത ആരുനോട് ചോദിച്ചു... എനിക്ക് ഇഷ്ട്ടമായി അമ്മേ... അമ്പലത് ഞാനാദ്യയമായി പോകുവാ , എല്ലാ സ്ഥലവും റം എനിക്ക് കാണിച്ച് തന്നു...

ആഹ്ലാത്തതോടെ ആരു പറഞ്ഞു.... മോള് പോയ്‌ ഡ്രസ്സ്‌ മാറ്റിവാ , അമ്മ ചായ എടുത്ത് വെക്കാം... ഞാൻ കൂടി വന്നിട്ട് അമ്മ അടുക്കളയിൽ കയറിയാൽ മതി.. ആരു അമ്മയോട് പറഞ്ഞു.... ഞാൻ കയറിക്കോളാം ആരു , നി പോയി റസ്റ്റ്‌ എടുത്തോ... ദേവൂ പറഞ്ഞു.... വേണ്ട ദേവേച്ചി... ആ പിന്നെ ദേവേച്ചി , ഞാൻ പറയാൻ മറന്നു... എനിക്ക് ഈ ഡ്രസ്സ്‌ ഒരുപാട് ഇഷ്ട്ടായി , ദേവേച്ചിയുടെ സെലെക്ഷൻ കൊള്ളാം... പോകാൻ തുടങ്ങിയ ആരു തിരിഞ്ഞ് നിന്ന് കൊണ്ട് പറഞ്ഞു "" ഇവളുടെ സെലക്ഷൻ സൂപ്പർ ആണെന്ന് നിനക്ക് അറിഞ്ഞുടെ , ബിക്കോസ് ഞാൻ ഇവളുടെ സെലക്ഷനാണ്.... ഷർട്ടന്റെ ബട്ടണിൽ പിടിച്ച് കൊണ്ട് ദേവൂനെ നോക്കിക്കൊണ്ട് ഹരി ആരുനോടായി പറഞ്ഞു അയ്യടാ ഊള കോമഡി... ഹരിയെ കളിയാക്കിക്കൊണ്ട് ആരു പറഞ്ഞു ഇവളുടെ സെലക്ഷൻ സൂപ്പർ ആണെങ്കിലും , ഡ്രെസ്സിന്റെ കാര്യത്തിൽ ഇവൾ വളരെ പുറകോട്ടാണ്..

അത് കൊണ്ട് ഇത് ഇവളുടെ സെലക്ഷൻ ആവാൻ വഴിയില്ല... ദേവൂനെ നോക്കി ക്കൊണ്ട് ഹരി പറഞ്ഞു.... അത് ശെരിയാ , എന്റെ സെലഷൻ അല്ല നിന്റെ കെട്ടിയോന്റെ സെലേഷനാണ്.. താങ്ക്സ് അവിടെ പറഞ്ഞൽ മതി.. ചിരിയോടെ ദേവൂ പറഞ്ഞു.... മനസിലാകാതാ പോലെ ആരു ദേവൂനെ നോക്കി.... നീ കുളിക്കാൻ പോയപ്പോൾ ദേവൻ ഒര് കവറ് കൊണ്ട് റൂമിലേക്ക് കയറുന്നത് കണ്ടിരുന്നു , ഇത് ദേവന്റെ സെലേഷൻ തന്നെയായിരിക്കും ചിരിയോടെ ദേവൂ പറഞ്ഞു... മ്മ്മ് "" ദേവൂനെ നോക്കി ഒന്ന് ചിരിച്ചിട്ട് ആരു റൂമിലേക്ക് പോയി.. റൂമിൽ എത്തിയപ്പോൾ ദേവൻ അവിടെ ഉണ്ടായിരുന്നില്ല , ആരു വേഗം കണ്ണാടിയ്ക്ക് മുന്നിൽ നിന്നും , തന്റെ പ്രതിബിബം കണ്ട് അവൾ തന്നെ ഞെട്ടിപോയി... നെറ്റിയിലെ ചുമപ്പ് കാണുംതോറും ആരുവിന്റെ കവിളും അതേപോലെ ചുമ്മന്ന് വന്നു...

എന്താണ് ഭാര്യയെ പതിവില്ലാതെ കണ്ണാടിയിൽ നോക്കി ഒര് നിൽപ്പ്... പുറകിലൂടെ വന്ന് ആരുവിനെ ചേർത്ത് പിടിച്ച് ദേവൻ ചോദിച്ചു... ഒരു വിറയലോടെ ആരു ഒന്നുല്ലന്ന് തലകുലുക്കി കാണിച്ചു... ഒന്നുല്ലേ... ഒരു ചിരിയോടെ ദേവൻ ആരുവിന്റെ കഴുത്തിലേക്ക് മുഖം ചേർത്തു , ഒരു കുറുങ്ങലോടെ ആരു ദേവനിലേക്ക് ഒന്നുടെ ചേർന്ന് നിന്നും.... ഇഷ്ട്ടായോ ഈ ഡ്രസ്സ്‌... മുഖമുയർത്തി കണ്ണാടിയിലുള്ള ആരുവിന്റെ മുഖത്തേക്ക് നോക്കി ദേവൻ ചോദിച്ചു ഒത്തിരി , ഒത്തിരി ഇഷ്ട്ടായി.. ചിരിയോടെ തന്നെ ആരു പറഞ്ഞു "" ദേവാ , നിനക്ക് ചായ വേണ്ടേ.. പുറത്ത് നിന്ന് ദേവൂ വിളിച്ച് ചോദിച്ചു.... വരുവാ.... ആരുവിൽ നിന്നാകന്ന് മാറി കൊണ്ട് ദേവൻ വിളിച്ച് പറഞ്ഞു.. ഡ്രസ്സ്‌ മാറീട് വാ , ചിരിയോടെ ആരുനോട് പറഞ്ഞിട്ട് ദേവൻ പുറത്തേക്ക് ഇറങ്ങിപ്പോയി.... കുറച്ച് കഴിഞ്ഞിട്ടും ആരുവിനെ പുറത്തേക്ക് കാണാത്തത് കൊണ്ട് ദേവൻ അവളെ അന്വേഷിച്ച് റൂമിലേക്ക് ചെന്നു.. ഡ്രസ്സ്‌ മാറ്റി ചുരിദാർ ഇട്ട് , മുടി പുട്ട് അപ്പ്‌ ചെയ്ത് ,

കണ്ണിൽ കട്ടി കുറഞ്ഞ ഗ്ലാസും വെച്ച് ലാപ്പിന് മുന്നിൽ ഇരിക്കുവായിരുന്നു ആരു... നെറ്റിയിൽ താൻ തൊട്ട് കൊടുത്ത സിന്ദൂരം ചെറുതായി പടർന്നെങ്കിലും അതവൾക്ക് കൂടുതൽ ഭംഗി നൽകിയപോലെ ദേവന് തോന്നി.... കാര്യമായി എന്തേലും ചെയ്യുവാണോ..? അരികിലേക്ക് ചെന്ന് കൊണ്ട് ദേവൻ ചോദിച്ചു "" അതേയ് റം , ഇപ്പൊ തന്നെ ചെയ്ത് തീർക്കണ്ട വർക്ക്‌ ഉണ്ട് , കുറച്ചൂടെ കഴിഞ്ഞ് ഒര് കോൺഫ്രൻസ് കോൾ ഉണ്ട്.. അപ്പോൾ സാമിറ്റ് ചെയ്യണ്ടതാ, എനിക്കാണേൽ ഇതൊന്നും ചെയ്യാനും അറിയില്ല... ലാപ്പിൽ തന്നെ നോക്കി കൊണ്ട് ആരു പറഞ്ഞു.... ഞാൻ ഹെല്പ് ചെയ്യണോ...?? അടുത്തിരുന്ന് കൊണ്ട് ദേവൻ ചോദിച്ചു... പറ്റുവാണേൽ ചെയ്തോ... ലാപ്പിൽ തന്നെ നോക്കി ആരു പറഞ്ഞു.... എന്താ ചെയ്യണ്ടത് എന്നറിയില്ലങ്കിലും ദേവൻ ആരുവിന് അടുത്തായി ഇരുന്നു... എന്തൊക്കയോ കാര്യമായി അവൾ ചെയ്യുന്നുണ്ട്....

റം , എന്റെ ഫോൺ ഒന്ന് എടുത്ത് സണ്ണിച്ചാനെ വിളിച്ച് തരുമോ..? ലാപ്പിൽ നോക്കി കൊണ്ട് ആരു ദേവനോട് പറഞ്ഞൂ... ദേവൻ വേഗം അവളുടെ ഫോൺ എടുത്ത് ഓൺ ആക്കി.. പാസ്സ്‌വേർഡ്‌ റാമിന്റെ ഡേറ്റ് ഒഫ് ബർത്ത് ' ദേവൻ ലോക്ക് ചോദിക്കാൻ തുടങ്ങും മുൻപ് അവൾ പറഞ്ഞു... അവന് അത്ഭുതം തോന്നി.. എനിക്ക് ഫോൺ കിട്ടിയ കാലം മുതലുള്ള ലോകാണ്.. ദേവന്റെ അത്ഭുതം കണ്ട് അവൾ പറഞ്ഞു... അപ്പോഴും അവൾ മുഖമുയർത്തിയില്ല എന്നത് ദേവൻ ശ്രദ്ധിച്ചു.. ഹലോ , കൊച്ചേ... പറ.... സണ്ണിച്ചാ... ഒര് പ്രോബ്ലം ഉണ്ട്.... എന്നാ കൊച്ചേ....? സണ്ണി എന്നാ ആരു...? ഷിനി എന്താ ആരു..? ജസ്റ്റി എന്താ ആരു..? ദേവൻ എന്തേലും പ്രശ്നം ഉണ്ടാക്കിയോ..? ലാലി അവിടെ എല്ലാവരും ഒരേ പോലെ ചോദിക്കുന്നത് ശെരികും ദേവൻ ഞെട്ടി പോയി....

അയ്യോ... ഇങ്ങനെ ടെൻഷനാകാതെ , ഞാൻ പറയാം... നീ കാര്യം പറ... ജസ്റ്റി പറഞ്ഞു.... അത് , ആ ലണ്ടൻ കമ്പനിക്കാര് ഇന്ന് രാവിലെ എനിക്കൊര് മെയിൽ അയച്ചിരുന്നു.. അവര് പറയുന്നത് എന്താണെന്ന് വെച്ചാൽ നമ്മൾ രണ്ട് മാസം കഴിഞ്ഞ് കൊടുക്കാമെന്ന് പറഞ്ഞ പ്രോജക്റ്റ് അവർക്ക് ഇപ്പോ വേണമെന്ന്.. കാരണം അവരുടെ കമ്പനി എന്തോ വലിയ നഷ്ടത്തിൽ പെട്ടിരിക്കുവാ , അത് തടയാൻ അവർക്ക് ഉടനെ ഒര് പ്രൊജക്റ്റ്‌ വേണമെന്ന്.. രണ്ട് മാസം കഴിഞ്ഞ് മതിയല്ലോയെന്ന് കരുതി ഞാനാ പ്രൊജക്റ്റ്‌ പകുതിക്ക് വെച്ച് നിർത്തിയിരിക്കുവായിരുന്നു... ഒരാഴ്ച കഴിയുമ്പോൾ ചെയ്ത് തീർക്കാനുള്ള വലിയൊര് പ്രൊജക്റ്റ്‌ തന്നെയയില്ലേ നമുക്ക് മുന്നിൽ... അതേയ് , അത് ശെരിയാ...

അവര് പെട്ടന്ന് പറഞ്ഞാൽ നമ്മൾ എങ്ങനെ കൊടുക്കും... ലാലി പറഞ്ഞു രണ്ട് മാസം കഴിഞ്ഞ് തരാമെന്നല്ലേ എഗ്രിമെന്റിൽ പറഞ്ഞിരിക്കുന്നത് അതിന് മുൻപ് തരാൻ പറ്റില്ലെന്ന് പറ.. ജസ്റ്റി പറഞ്ഞു.... അങ്ങനെ ഞാൻ പറഞ്ഞ് നോക്കി , പക്ഷേ അവര് പറയുന്നത് അങ്ങനെയാണെങ്കിൽ അവര് നമ്മളായിട്ടുള്ള എഗ്രിമെന്റ് ക്യാൻസൽ ചെയ്യുമെന്ന് അവർക്ക് അത് ക്യാൻസൽ ചെയ്യാനുള്ള അധികാരം ഉണ്ട് , അവരെ നമ്മുക്ക് കുറ്റപ്പെടുത്താൻ പറ്റില്ല...സ്വന്തം നിലനിൽപ്പേ എല്ലാവരും നോക്കു " എന്നാൽ ക്യാൻസൽ ചെയ്യട്ടെ , നമുക്ക് വേറെ പ്രോജക്ട് നോക്കാം.. മാത്രമല്ല ഓൾറെഡി നമ്മുടെ കൈയിൽ വേറെ ഒര് പ്രൊജക്റ്റ്‌ കൂടെട്ടുണ്ടാല്ലോ.... ലാലി പറഞ്ഞു.. അത് ശരിയാ ലാലിച്ചാ.. പക്ഷേ നമുക്ക് ഈ പ്രൊജക്റ്റ്‌ കൂടെ കിട്ടിയാലേ റാമിന്റെ കമ്പനിയുടെയും ബാധ്യത എല്ലാം തിരുകയുള്ളു....

അത് മാത്രമല്ല കമ്പനി പെട്ടന്ന് ഉയരുകയും ചെയ്യും , ഇനി പെട്ടെന്നൊര് നഷ്ടം വന്നൽ പോലും കമ്പനിക്ക് ഒന്നും സംഭവിക്കില്ല... അത് മാത്രമല്ല പൂർണമായി തകർന്ന് നിൽക്കുന്ന ഒര് കമ്പനിക്ക് പെട്ടന്ന് വലിയ രണ്ട് പ്രോജക്ട് കിട്ടിയിട്ടുണ്ടെങ്കിൽ കമ്പനി കൂടുതൽ ശ്രദ്ധിക്കപ്പെടും , പഴേതിനേക്കാൾ ശക്തമായി കമ്പനി പെട്ടന്ന് വളരും , ഇപ്പോഴുള്ള തളർച്ച മാറി ഒരുപാട് ഓപ്പർച്യൂണിറ്റി കമ്പനിയെ തേടി വരും... ഇങ്ങനെയൊക്കെ നടക്കണമെങ്കിൽ ഈ പ്രോജക്ട് നമ്മുക്ക് കിട്ടിയെ പറ്റു.... എല്ല പ്രശ്നവും തീരുമെന്ന് കരുതിയതാ... പക്ഷേ പെട്ടന്ന് എല്ലാം കൂടെ ഒരുമിച്ച് വന്നപ്പോൾ എന്താ ചെയ്യണ്ടെയെന്ന് എനിക്കറിയില്ല.. രാവിലെ മുതൽ ഞാൻ ഇതിന്റെ പുറകെയായിരുന്നു , എന്നിട്ടും ഇത് തീർക്കാൻ എന്നെക്കൊണ്ട് പറ്റിയില്ല... എന്നെപ്പോലെ തന്നെ അഞ്ജുവും കിടന്ന് കഷ്ടപ്പെടുന്നുണ്ട്.... എന്നിട്ട് എന്താ ഞങ്ങളെ അറിയിക്കാത്തത്....

എന്നെക്കൊണ്ട് പറ്റുമെന്ന് വിചാരിച്ചാ ഷിനിച്ച.. കൊച്ചേ നീ ടെൻഷൻ ആക്കണ്ട , നമ്മുക്ക് മുംബൈയിലെ ഫെർണാണ്ടസിന്റെ കമ്പനിയുമായി ഒര് പ്രോജക്ട് ഉണ്ടായിരുന്നില്ലേ.... അത് ക്യാൻസൽ ചെയ്യാം , എന്നിട്ട് ആ പ്രൊജക്റ്റ് ദേവന്റെ കമ്പനിക്ക് വേണ്ടി ആ ലണ്ടൻ കമ്പനിക്ക് കൊടുക്കാം.... സണ്ണി ഒര് ഓപ്ഷൻ വെച്ചു.... ആരു കുറച്ച് നേരം ഒന്നും മിണ്ടിയില്ല... കൊച്ചേ.. നീ കേൾക്കുന്നുണ്ടോ.... മ്മ്മ് " ആരു മുളി... ദേവന് ഒന്നും പറയാൻ ഇല്ലായിരുന്നു..... സണ്ണിച്ചാ എനിക്ക് വേണ്ടി.. സങ്കടത്തോടെ ആരു പറഞ്ഞു നിനക്ക് വേണ്ടിയൊന്നുമല്ല ആരും , ഇത് എല്ലാവർക്കും വേണ്ടിയാണ്... പിന്നെ ആ പ്രൊജക്റ്റ്‌ ക്യാൻസൽ ചെയ്തു എന്ന് കരുതി നമുക്ക് വലിയ നഷ്ടം ഒന്നും വരാൻ പോകുന്നില്ല , നമ്മുടെ കൈയിൽ വേറെ പ്രൊജക്റ്റ്‌ ഉണ്ട്...

അത് അവർക്ക് കൊടുക്കാം.. അല്ലെങ്കിൽ അവര് പറയുന്ന നഷ്ടപരിഹാരം , എന്തായാലും പെട്ടെന്ന് നമുക്ക് ഒരു നഷ്ടം വരാൻ പോകുന്നില്ലല്ലോ... ഇനി വന്നാൽ തന്നെ അത് മാനേജ് ചെയ്യാൻ നമ്മുക്ക് മുന്നിൽ ഒരുപാട് വഴികളുണ്ട്.. പക്ഷേ സണ്ണിച്ചാ ഒര് പ്രശ്നമുണ്ട് , ആ പ്രോജെറ്റിന്റെ കംപ്ലീറ്റ് അല്ലാ , കുറച്ച് എഡിറ്റിംഗ് ബാക്കിയുണ്ട്... ജസ്റ്റി പറഞ്ഞു... അത് നമ്മുക്ക് ഇപ്പോ തന്നെ തീർക്കാൻ... എല്ലാവരും ഒരേ പാർട്ട്‌ വിതം ചെയ്താൽ മതി... അല്ലേ ചേട്ടായി ഷിനി സണ്ണിയോട് ചോദിച്ചു.... അതേയ് കൊച്ചേ , നി അഞ്ജുവിനെ കോൺഫ്രൻസ് കോൾ ഇട്... സണ്ണി പറഞ്ഞു... ആരു ദേവനെ ഒന്ന് നോക്കി... ദേവൻ അപ്പോൾ തന്നെ അഞ്ജുവിനെ കോൺഫറാസ് ഇട്ടു.. അഞ്ജു കോൾ എടുത്തപ്പോൾ തന്നെ ലാലി കാര്യം പറഞ്ഞു...

അഞ്ജു വേഗം ലാപ്പ് എടുത്ത് റെഡിയായി... സണ്ണി പറഞ്ഞ് കൊടുക്കുന്നതനുസരിച്ച് എല്ലാവരും അവരുടെ ഭാഗം വേഗം ചെയ്യാൻ തുടങ്ങി... ഒര് കൈ വെച്ച് ടൈപ് ചെയ്യുന്നവളെ ദേവൻ ശ്രദ്ധിച്ചു... ഇടക്ക് മറ്റേ കൈ യൂസ് ചെയ്യുന്നുണ്ടകിലും വേദന കൊണ്ട് അവൾ വേഗം കൈ വലിക്കും... ഫുഡ് കഴിക്കുന്ന സമയമായിട്ടും കാണാത്തത് കൊണ്ടാണ് ദേവൂ അവരെ അന്വേഷിച്ച് റൂമിലേക്ക് വന്നത്.. സണ്ണിച്ചാ , ഒര് മിനിറ്റ്.... സോറി ദേവേച്ചി , പെട്ടന്ന് തീർക്കണ്ടേ കുറച്ച് ജോലി ഉണ്ടായിരുന്നു , അതാ അടുക്കളയിലേക്ക് വരാത്തത്.. വേറൊന്നും തോന്നല്ലേ... ദേവൂനെ കണ്ടയുടനെ ആരു പറഞ്ഞു.... ഞാൻ നിന്നെ അടുക്കളയിലേക്ക് വിളികാൻ വന്നതല്ലാ... കഴിക്കാൻ സമയമായി , കഴിക്കാൻ വാ.... ഹരിയേട്ടൻ അവിടെ നിങ്ങളെ ചോദിക്കുന്നുണ്ട്...

ദേവൂ ആരുവിനെയും ദേവനെയും നോക്കി പറഞ്ഞു " ഇപ്പൊ വരാം ദേവേച്ചി , അല്ലേൽ വേണ്ട നിങ്ങള് കഴിച്ചോ .... ഞാൻ ഇത് തിർത്തിട്ടു കഴിച്ചോളാം , പെട്ടന്ന് തീർക്കണ്ട ജോലി ആയത് കൊണ്ടാ... പയ്യെ തിർത്തിട്ട് വന്നാൽ മതി , നീ കൂടി വന്നിട്ടേ കഴിക്കുന്നുള്ളു.. ആരുനെ നോക്കി പറഞ്ഞിട്ട് ദേവൂ പോയി.... ദേവൂ പോയ പുറകെ ദേവനും പോയി.. ആരു അപ്പോഴും തിരക്കിട്ട് എന്താകയോ ചെയുവായിരുന്നു..... ഹരിയേട്ടാ നിങ്ങള് കഴിച്ചോ... അവള് ഇപ്പൊ ഒന്നും എണിക്കുമെന്ന് തോന്നുന്നില്ല , കമ്പനിയുടെ എന്തോ ഒര് കാര്യമാണ്... ദേവൻ എല്ലാവരോടുമായി പറഞ്ഞു " ആരു കൂടെ വന്നിട്ട് കഴികാമെന്ന് ലളിത പറഞ്ഞെങ്കിലും അത് വേണ്ടാന്ന് ദേവൻ പറഞ്ഞു , എല്ലാവരുടെ കൂടെ ഇരുന്ന് ദേവനും കഴിക്കണ്ടി വന്നു..

റൂമിലേക്ക് പോകാൻ നേരത്ത് ആരുവിനുള്ള ഫുഡ് ദേവന്റെ കൈയിൽ ഉണ്ടായിരുന്നു.... വേണ്ടാന്ന് തലയാട്ടിയ ആരുവിന് ദേവൻ നിർബന്ധിച്ച് വരി കൊടുത്തു.... ഓരേ ഉരുള ദേവനിൽ നിന്ന് മേടിക്കുമ്പോഴും ആരുവിന് സന്തോഷം കൊണ്ട് കണ്ണ് നിറയുമായിരുന്നു... റം , കഴിച്ചാരുന്നോ..? അവസാന ഉരുളയും കഴിഞ്ഞപ്പോൾ ആരു ചോദിച്ചു... ഇപ്പോഴെങ്കിലും ചോദിച്ചല്ലോ... തീർന്ന പ്ലേറ്റിലേക്ക് നോക്കി കൊണ്ട്‌ ദേവൻ ആരുനോട് പറഞ്ഞു " ഈൗ... ഒന്ന് ഇളിച്ച് കാണിച്ചിട്ട് ആരു പിന്നെയും ലാപ്പിലേക്ക് നോക്കി അപ്പോൾ ചെയ്ത് കൊണ്ട് കൊണ്ടിരുന്ന വർക്ക്‌ തീർത്തു.... സണ്ണിച്ചാ... രണ്ട് മിനിറ്റ് ഇപ്പോ വരാം , സണ്ണിയോട് പറഞ്ഞ് കൊണ്ട് അവൾ ലാപിന്റെ മുന്നിൽ നിന്ന് എണീച്ചു.... എങ്ങോട്ടാ എന്നാ രീതിക്ക് ദേവൻ അവളെ ഒന്ന് നോക്കി...

പ്ലേറ്റ് താ , ഞാൻ കഴുകിക്കോളാം.... വേണ്ട , നി വാ കഴുകിക്കോ... ഞാൻ കഴുകിക്കോളാം... ആരുനോട് പറഞ്ഞിട്ട് ദേവൻ അടുക്കളയിലേക്ക് പോയി... ആരു വേഗം പോയി വാ കഴുകി വന്ന് പിന്നെയും ലാപ്പിന്റെ മുന്നിലേക്ക് ഇരുന്നു.. അടുക്കളയിൽ പോയി വന്ന ദേവൻ അവൾക്ക് കുടിക്കാനായി വെള്ളം കൊണ്ട് വന്നു... അത് വാങ്ങി കുടിച്ച് ആരു പിന്നെയും നെക്സ്റ്റ് പാർട്ട്‌ ചെയ്യാൻ തുടങ്ങി... അതെല്ലാം നോക്കികൊണ്ട് അവൾക്കടുത്തായി ദേവാനിരുന്നു..... മൊത്തം രണ്ട് മണിക്കൂർ കൊണ്ട് അവർ വർക്ക്‌ കംപ്ലീറ്റ് ചെയ്‌തു... സണ്ണിച്ചാ... വർക്ക്‌ കഴിഞ്ഞു.. ഇനി അവര് വിളിക്കുമ്പോൾ എന്ത് പറയണം... എനിക്ക് ഇതൊന്നും പരിചയമില്ല... പേടിയോടെ ആരു പറഞ്ഞു.... കൊച്ചേ.. നി ടെൻഷൻ ആകല്ലേ... ധൈര്യത്തോടെ ഇരിക്ക്... സണ്ണി പറഞ്ഞു...

ആരു , നി ഫ്രസ്റ്റ് അവരോട് എത്ര പേരെ കോൺഫെറൻസിൽ ചേർക്കാമെന്ന് ചോദിക്ക്... അതിനനുസരിച്ച് ചെയ്യാം... ജസ്റ്റി പറഞ്ഞു... ആരു അപ്പോൾ തന്നെ അവർക്ക് മെയിൽ ചെയ്‌തു.... രണ്ട് മിനിറ്റിനുള്ളിൽ റിപ്ലൈ വന്നു.... മാക്സിമം 8 " ഓക്കേ , അഞ്ജു നി റെഡിയായിക്കോ.. ലാലി അഞ്ജുനോട് പറഞ്ഞു.... ഷിനിച്ചാ , ലാലി നി കൂടെ കയറിക്കോ... എന്തേലും ആവിശം വരുവണെൽ ജസ്റ്റിയെ കൂടെ വന്നോളും.. സണ്ണി പറഞ്ഞു... സണ്ണിച്ചാ , ചിഞ്ചു ഇവിടെയുണ്ട്.. അവളെ കൂടെ ആഡ് ചെയ്യട്ടെ.. അഞ്ജു എല്ലാവരോടുമായി ചോദിച്ചു ' തത്കാലം വേണ്ട , അവളെ നിന്റെ അടുത്ത് ഇരുത്തിക്കോ... എന്തേലും അവിശമുണ്ടെൽ ആഡക്കിയാൽ മതി... സണ്ണി പറഞ്ഞു..... അല്ലാ ആരു , നിനക്ക് തന്നെ ഇത് ചെയ്തുടെ.. പെട്ടന്ന് ജസ്റ്റി ചോദിച്ചു.... പോ.... ജസ്റ്റിച്ചാ... എനിക്ക് പേടിയാ.. ആരു പറഞ്ഞു.... ഇങ്ങനെയൊക്കെയാല്ലേ പടിക്കുന്നെ...

ലാലി പറഞ്ഞു പിന്നെ , ഇതൊക്കെ പഠിച്ചിട്ട് ഞാൻ അവിടെ വന്ന് ബിസിനസ്‌ ചെയ്യാൻ പോകുവല്ലേ.... നിനക്ക് മുബൈയിലെ ബിസിനസ് തരാനാ സണ്ണിച്ചാന്റെ പ്ലാൻ.... ലാലി പറഞ്ഞു... ആ , നിങ്ങള് തന്നെ നോക്കിയാൽ മതി... എന്നെ കിട്ടില്ല.... അത് നമ്മുക്ക് പിന്നെ ആലോചിക്കാം... ഇപ്പോ ഇത് തന്നെ നീ ഒന്ന് ചെയ്ത് നോക്ക്... ഷിനി പറഞ്ഞു... എനിക്ക് പറ്റില്ല ഷിനിച്ച.... കൊച്ചേ , നി ഒന്ന് ശ്രമിക്ക്... പറ്റില്ലെന്ന് ഞങ്ങൾക്ക് തോന്നുമ്പോ ഇവര് കുടിക്കോളും.. സണ്ണി പറഞ്ഞു.... അതേയ് ആരു , അതാ നല്ലത്... അഞ്ജുവും പറഞ്ഞു.... എന്ത് ചെയ്യണമെന്നാ രീതിക്ക് ആരു ദേവനെ ഒന്ന് നോക്കി.... ചെയ്തോ എന്നാ രീതിക്ക് ദേവൻ ആരുനെ നോക്കി... ഒടുവിൽ ആരു സമ്മതിച്ചു.... കോൺഫറൻസ് തുടങ്ങൻ രണ്ട് മിനിറ്റ് ബാക്കി നിൽക്കേ ആരു ഒന്ന് പ്രാർത്ഥിച്ച് ക്യാമറ ഓൺ ആക്കി ധൈര്യത്തോടെ ഇരുന്നു...

മീറ്റിങ് തുടങ്ങിയപ്പോൾ ഉള്ളിലെ പതർച്ച മാറ്റിവെച്ച് ആരു സംസാരിക്കാൻ തുടങ്ങി... അവള് സംസാരിക്കുന്നതും എല്ലാം ക്ലിയർ ആയി പ്രെസന്റ് ചെയ്യുന്നതും എല്ലാവരും കാണുന്നുണ്ടായിരുന്നു... ആരുവിന്റെ പ്രാസന്റേഷൻ കഴിഞ്ഞ് അവർക്ക് ആലോചിക്കാൻ കുറച്ച് ടൈം ഉണ്ടായിരുന്നു.... ആ ടൈം ധൈര്യയതിനെന്നോളം ആരു ദേവന് നേരെ കൈ നിട്ടി... ധൈര്യയം പകരാൻ എന്നോളം ദേവൻ ആ കൈയിൽ മുറുകെ പിടിച്ചു... റിപ്ലൈ പാത്ത് മിനിറ്റിനുള്ളിൽ മെയിൽ ചെയ്യാമെന്ന് പറഞ്ഞ് അവർ കോൾ കട്ട്‌ ചെയ്‌തു.... ആരു സങ്കടത്തോടെ ദേവനെ ഒന്ന് നോക്കി... സാരല്ല എന്ന് പറഞ്ഞ് ദേവൻ ആരുവിനെ നോക്കി.... ഞാൻ തോറ്റ് പോയോ സണ്ണിച്ചാ... ആരു ഫോണിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.... നി ഇങ്ങനെ വിഷമിക്കാതെ...

അവർ അതിന് ഒന്നും പറഞ്ഞില്ലല്ലോ... ലാലി പറഞ്ഞു അതേയ് ആരു നി നന്നായി ചെയ്‌തു... അഞ്ജുവും പറഞ്ഞു.... അവരുടെ മെയിൽ വരട്ടെ എന്നിട്ട് നോകാം... സണ്ണി പറഞ്ഞു.. അപ്പോഴേക്കും ആരുവിന്റെ ഫോണിൽ നോട്ടിഫിക്കേഷൻ വന്നു... പേടിയോടെ അവൾ അത് നോക്കുന്നതും , സന്തോഷം കൊണ്ട് മുഖം വിടരുന്നതും ദേവൻ ശ്രദ്ധിച്ചു... സണ്ണിച്ചാ... ആ പ്രൊജക്റ്റ്‌ കിട്ടി.. അതും നമ്മൾ എഗ്രിമെന്റ് വെച്ച പ്രോഫിറ്റിനേക്കാൾ കൂടുതൽ... മാത്രമാല്ലാ അവർ ഒര് ഓഫർ കൂടി വെച്ചിട്ടുണ്ട് , മൂന്ന് വർഷത്തേക്ക് അവരുടെ എല്ലാ പ്രൊജക്റ്റും റാമിന്റെ കമ്പനിക്ക് ഉള്ളതാണെന്ന്.... സന്തോഷത്തോടെ ദേവനെ നോക്കികൊണ്ട് ആരു പറഞ്ഞു... അപ്പോഴും അവൾ ദേവന്റെ കൈയിൽ മുറുകെ പിടിച്ചിരുന്നു....

ആഹാ... രക്ഷപെട്ടല്ലോ... അപ്പോൾ മറ്റേ പ്രൊജക്റ്റ്‌ കിട്ടില്ലെങ്കിലും കുഴപ്പമില്ല... ഒര് വർഷം കൊണ്ട് ദേവന്റെ കമ്പനിയുടെ എല്ലാ ബാധിതയും തീരും... ജസ്റ്റി പറഞ്ഞു.. ഏയ്യ് , എനിക്ക് ഒര് മാസത്തിനുള്ളിൽ എല്ലാ ബാധിതയും തീർത്ത് അങ്ങോട്ടേക്ക് വരണം... അതിന് മറ്റേ പ്രൊജക്റ്റും നേടിയെടുക്കണം.. ഇത് കിട്ടിയില്ലേ , ഇനി അതും കിട്ടും അഞ്ജു പറഞ്ഞു... കൊച്ചേ , നി കുറേനേരമായില്ലേ ലാപ്പിന് മുന്നിൽ ഇനി കുറച്ച് റസ്റ്റ്‌ ചെയ്യ്... എന്നിട്ട് വിളിക്ക്... സണ്ണി പറഞ്ഞു.... ശെരി സണ്ണിച്ചാ.... അപ്പോൾ എല്ലാവർക്കും താങ്ക്സെ... ചിരിയോടെ പറഞ്ഞിട്ട് ആരു കോൾ കട്ട്‌ ചെയ്‌തു.... ഒട്ടും പ്രേതിഷിക്കാതെയായിരുന്നു ദേവൻ ആരുവിനെ ഇറുക്കി പിടിച്ചത്.... ഇതിനൊക്കെ പകരം ഞാൻ എന്താ നിനക്ക് തരണ്ടേ... എന്നെ ഇങ്ങനെ സ്‌നേഹിക്കാൻ നിനക്ക് എങ്ങനെ കഴിയുന്നു ആരു... വേദനയോടെ ദേവൻ അവളോട് ചോദിച്ചു.....

എന്താ റം ഇത്.. ഇതെക്കെ എന്റെ കടമയായിട്ടെ ഞാൻ കരുതിയിട്ടുള്ളു... പകരം എനിക്ക് ഒന്നും വേണ്ട... ദേവന്റെ മുഖമുയർത്തി കൊണ്ട് ആരു പറഞ്ഞു... അവന്റെ നിറഞ്ഞിരിക്കുന്ന കണ്ണുകൾ കണ്ടപ്പോൾ ആരുവിന് നെഞ്ചിൽ ഒര് വേദന അനുഭവപ്പെട്ടു.... ഇപ്പോ ആരോടും പറയണ്ടാട്ടോ... ടൈം ആകട്ടെ പറയാം... ലാപ്പ് ഓഫ്‌ ചെയ്ത് കൊണ്ട് ആരു പറഞ്ഞു.... മ്മ്മ് "" ദേവൻ ഒന്ന് മുളി.... മതി , വാ ഉറങ്ങാം... ദേവൻ ആരുനോട് പറഞ്ഞു.... മ്മ്മ് " ആരു വേഗം ബാഡ്ഷീറ്റ് നിലത്ത് വിരിക്കാൻ തുടങ്ങി... അല്ല ഇതെന്താ പുതിയ പരുപാടി.. സംശയത്തോടെ ദേവൻ ചോദിച്ചു "" അത് , ഞാൻ ഇനി ഇവിടെ കിടന്നോളാം.. ആരു പറഞ്ഞു "" അതിന്റെ ആവിശമില്ല ബഡിൽ ഒരുപാട് സ്ഥലമുണ്ട്‌ , അവിടെ കിടന്നാൽ മതി... ഡോർ അടച്ച് കൊണ്ട് ദേവൻ പറഞ്ഞു

" പറ്റില്ല , ഞാൻ ഇവിടെ കിടക്കു... വാശി പോലെ ആരു പറഞു "" ആഹാ .... എന്നൽ അത് എനിക്കന്ന് കാണണമേല്ലോ..വാശി പോലെ ദേവനും പറഞ്ഞു "" ദേ റം , വേണ്ടാട്ടോ.... അത് തന്നെയാ എനിക്കും പറയാനുള്ളത് , വേണ്ട... ഞാൻ നിലത്ത് കിടക്കുന്നത് കൊണ്ട് റാമിന് എന്താ പ്രശ്നം..? മുന്പും ഇവിടെ തന്നെയാല്ലെ ഞാൻ കിടന്നത്.... മുമ്പത്തെ പോലെ അല്ലല്ലോ ഇപ്പൊ... കള്ളച്ചിരിയോടെ ദേവൻ പറഞ്ഞു "" അത് കൊണ്ടാ ബഡിൽ കിടക്കാത്തത്.. ഒളിക്കണ്ണൽ ദേവനെ നോക്കികൊണ്ട് ആരു പറഞ്ഞു "" ഓഹോ അങ്ങനെ , എന്നാൽ ഇന്ന് നിന്നെ ബഡിൽ കിടത്തിട്ട് തന്നെ ബാക്കി കാര്യം... ആരുവിന്റെ അരികിലേക്ക് ചെന്ന് കൊണ്ട് ദേവൻ പറഞ്ഞു "" ആരു അപ്പോഴേക്കും അവിടെ നിന്ന് ഓടിയിരുന്നു "" ആരു ദേ കളിക്കല്ലേ.. മര്യധക്ക് പറയുന്നത് കേൾക്ക് , ആരുനെ പിടിക്കാൻ ശ്രമിച്ച് കൊണ്ട് ദേവൻ പറഞ്ഞു

"" ഇല്ല റം , വെറുതെ എന്റെ പുറകെ ഓടി സമയം കളയണ്ട... ആരു വിളിച്ച് പറഞ്ഞു.. കട്ടിലിന്റെ ചുറ്റും ഓടി രണ്ട് പേരും നന്നായി തളർന്നിരുന്നു.... റം , മതി... എനിക്ക് വയ്യ ശ്വാസം മുട്ടുന്നുണ്ട് , കിതച്ച് കൊണ്ട് ആരു പറഞ്ഞു " അത് സാരമില്ല , ഇത്ര നേരം ഓടിയത് കൊണ്ടാ... തമാശയോടെ ദേവൻ പറഞ്ഞു അല്ല റം , എനിക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് തോന്നുന്നു.. എങ്ങി വലിച്ച് കൊണ്ട് ആരു പറഞ്ഞു " കൂടുതൽ അഭിനയിക്കല്ലേ ആരു , മര്യധക്ക് ഇങ്ങ് വാ.. അവൾക്ക് അടുത്തേക്ക് ചെന്ന് കൊണ്ട് ദേവൻ പറഞ്ഞു "" ഇല്ല.... എനിക്കറിയാം നിന്നെ പിടിക്കാൻ , അവൻ അരികിലേക്ക് എത്തും മുൻപേ ആരു തളർന്ന് നിലത്തേക്ക് വിണിരുന്നു.. ആരു.... ഒര് പിടച്ചിലോടെ ദേവൻ നിലത്ത് തലയാടിക്കും മുൻപ് അവളെ ചേർത്ത് പിടിച്ചിരുന്നു.....

ആരു , കണ്ണ് തുറക്ക്.... ആരു.... മോളെകണ്ണ് തുറക്ക്... പേടിയോടെ ദേവൻ അവളെ തട്ടി വിളിച്ചു... അപ്പോഴും അവൾക്ക് അനക്കം ഇല്ലായിരുന്നു.... ആരു... കണ്ണ് തുറക്ക് മോളെ.... ദേവൻ തളർന്ന് പോയിരുന്നു അവളുടെ അവസ്ഥയിൽ.. ഹരിയേട്ടാ.... സ്സ് , റം അവരെ വിളിക്കല്ലേ.. ആരു വേഗം ദേവന്റെ വാ പൊത്തി കൊണ്ട് പറഞ്ഞു.... ദേവൻ കലിയോടെ ആരുനെ നോക്കി... എങ്കിലും അവൾക്ക് ഒന്നും പറ്റാത്ത സന്തോഷം അവനിൽ ഉണ്ടായിരുന്നു... ദേവന്റെ ചുവന്ന കണ്ണുകൾ കണ്ടപ്പോൾ ചെയ്തത് കുറച്ച് കുടിപോയെന്ന് അവൾക്ക് തോന്നി.... ഡി... പുല്ലേ... ആരുനെ തല്ലാൻ ദേവൻ ദ കൈ ഓങ്ങി... പേടിയോടെ ആരു മിഴികൾ ഇറുകിയാടച്ചു... തല്ല് കിട്ടാത്തത് എന്താണെന്ന് കരുതി കണ്ണ് തുറന്ന ആരു കാണുന്നത് മിഴി തുടകുന്ന ദേവനയായിരുന്നു.....

എന്ത് പറ്റി റം.. ചെയ്തത് തെറ്റായി പോയോ എന്നാ വേദനയോടെ ആരു അവനോട് ചോദിച്ചു.... ഒര് നിമിഷം ഞാൻ ഭയന്ന് പോയി ആരു , ഞാൻ ചെയ്ത തെറ്റിന് നിന്നെ എന്നിൽ നിന്നകറ്റിയാണോ കാലം എനിക്ക് മറുപടി തരുന്നെയെന്ന് ഞാൻ കരുതി... അങ്ങനെയെങ്കിൽ ഇനി മുന്നോട്ടുള്ള ജന്മം ആർക്കോ വേണ്ടി ജീവിച്ച് തീർക്കണ്ടി വരും... വേദനയോടെ ദേവൻ പറഞ്ഞു...... സോറി റം , ഞാൻ തമാശക്ക് ചെയ്തതാ... മ്മ്മ്മ് " സാരല്ല... എണിക്ക്.. ഓക്കേ , ദേവനോട് പറഞ്ഞിട്ട് അവൾ കൈ കുത്തി എണീക്കാൻ ഒര് ശ്രമം നടത്തി... പക്ഷേ അതേപോലെ തന്നെ വേദന കൊണ്ട് നിലത്തേക്ക് കിടന്ന് പോയി.. എന്താ ആരു.... സംശയത്തോടെ ദേവൻ ചോദിച്ചു.... ഒന്നുല റം... കൈ ഒളിപ്പിക്കാൻ ശ്രമിച്ച് കൊണ്ട് ആരു പറഞ്ഞു.... കൈ കാണിച്ചേ.... ഒന്നുല്ല റം , പെട്ടന്ന് എണീക്കാൻ പറ്റിയില്ല... ആദ്യയം നീ കൈ കാണിക്ക്...

എണീക്കാൻ പറ്റാത്തതിന്റെ കാരണം ഞാൻ ഒന്ന് നോക്കട്ടെ... ആരുവിന്റെ കൈ ബലത്തിൽ പിടിച്ച് കൊണ്ട് ദേവൻ പറഞ്ഞു... തടയാൻ ശ്രമിച്ചെങ്കിലും അതിന് കഴിയാതെ ദേവൻ ആരുവിന്റെ കൈ തുറന്ന് നോക്കി... വലത്തേ ഉള്ളം കൈ നാല്ല കാര്യമായി പൊള്ളിയിട്ടുണ്ട്.... എന്താ ആരു ഇത്... അതിലേക്ക് നോക്കി വേദനയോടെ ദേവൻ ചോദിച്ചു.... ഇത് , ഒന്നുല്ല.... എന്തിനാ ആരു ഇതൊക്കെ , അതൊക്കെ വെറും ചില വിശ്വാസങ്ങൾ മാത്രമാണ്... നീ ഇങ്ങനെയൊക്കെ ചെയ്യുമെന്നറിഞ്ഞിരുനെൽ നിന്നെ അവിടെ തനിച്ചാക്കി ഞാൻ പോകില്ലായിരുന്നു... എനിക്ക് എന്തേലും പറ്റിയാൽ ഞാൻ സഹിക്കും റം, പക്ഷേ റാമിന് എന്തേലും പറ്റിയാൽ.... ഇടറിയ സൗണ്ടിൽ ആരു പറഞ്ഞു " എനിക്ക് ഒന്നും പറ്റില്ല , അതോർത്ത് എന്റെ കൊച്ച് പേടിക്കണ്ടട്ടോ... വാത്സല്യത്തോടെ ആരുവിന്റെ മുടിയിൽ തലോടി കൊണ്ട് ദേവൻ പറഞ്ഞു

"" ആരു ഒന്നും മിണ്ടാതെ അത് ആസ്വദിച്ചു കിടന്നു.... മതി എണിക്ക്... നിലത്ത് കിടക്കുന്ന ആരുവിനോട് ദേവൻ പറഞ്ഞു.... എണീക്കാൻ ശ്രമിച്ചപ്പോൾ അവൾക്ക് പിന്നെയും കൈ വേദനിച്ചു " സൂക്ഷിച്ച് , വേദനിച്ച കൈ പിടിച്ച് തലോടികൊണ്ട് ദേവൻ പറഞ്ഞു... അവസാനം അവൻ അതിൽ ദേവൻ പയ്യെ അമർത്തി ഉമ്മ വെച്ചു , ചെറുതായി വേദനിച്ചെങ്കിലും ആരു അത് കാര്യമാക്കില്ല.. ദേവൻ തന്നെ ആരുവിനെ എടുത്ത് ബഡിൽ കിടത്തി അവൾക്ക് അടുത്തായി തന്നെ അവനും കിടന്നു... തന്നെ പ്രണയത്തോടെ നോക്കുന്ന പെണ്ണിനെ കാണുംതോറും , ദേവന് തന്നെ തന്നെ നഷ്ടമാകുന്ന പോലെ തോന്നി.. അവളിൽ അലിഞ്ഞ് ചേരാൻ വല്ലാതെ കൊതി തോന്നുന്നു.. എങ്കിലും അതിന് സമയമായില്ലെന്ന് ദേവന് തന്നെ അറിയാമായിരുന്നു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story