പ്രണയ പ്രതികാരം: ഭാഗം 49

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

റം , റം... എന്തൊര് ഉറക്കമാ ഇത് , എണിച്ചേ... ഓഫീസിൽ പോകണ്ടേ.. ആരു തട്ടി വിളിച്ചപ്പോഴാണ് ദേവൻ പയ്യെ കണ്ണ് തുറന്ന് നോക്കിയത്... ആദ്യത്തെ കാഴ്ച്ചാ കുളിച്ച് ഇറനോടെ നിൽക്കുന്ന ആരുനെയാണ്... കണ്ണിമാ വെട്ടാതെ ദേവൻ അവളെ നോക്കി , അവളുടെ നെറ്റിയിലെ ചുമ്മപ്പ് ദേവനെ കൂടുതൽ സന്തോഷത്തിലാഴ്ത്തി.... എന്ത് ഉറക്കമാ ഇത് , എണീക്ക്... എനിക്ക ഓഫീസിൽ പോയിട്ട് കുറെ പരുപാടിയുള്ളതാ... ദേവന്റെ കൈ പിടിച്ച് ബഡിൽ നിന്നെണിപ്പിച്ച് കൊണ്ട് ആരു പറഞ്ഞു.... റോഷ്നെ കാണാനായിരിക്കും... പുച്ഛത്തോടെ ദേവൻ പറഞ്ഞു അതേല്ലോ , എങ്ങനെ മനസിലായി... ചിരിയോടെ ആരു ചോദിച്ചു "" ഇന്നലെ ഞാൻ പറഞ്ഞത് ഓർമ്മയുണ്ടകിൽ നിനക്ക് കൊള്ളാം... ഒര് തകിത്തോടെ ദേവൻ പറഞ്ഞു.... അതേപോലെ ദേവനാരായണനും ഓർമ്മ കാണണം ഞാൻ ഇവിടെ എപ്പോഴും ഉണ്ടാകില്ലന്ന്... കണ്ണാടിക്ക് മുന്നിൽ നിന്ന് തോർത്തിൽ കെട്ടി വെച്ച മുടി അഴിച്ച് കൊണ്ട് ആരു പറഞ്ഞു.... അത് എനിക്ക ഓർമ്മയുണ്ട് , മോൾക്ക് ഓർമയില്ലാത്തത് കൊണ്ടാണോ സിമദാരേഖ ഇങ്ങനെ ചുമന്ന് കിടക്കുന്നത്... ആരുവിന് പുറകിൽ നിന്ന് അവളെ കണ്ണാടിയിലൂടെ നോക്കികൊണ്ട് ദേവൻ ചോദിച്ചു.... ഇവിടുന്ന് പോകുന്ന വരെ ഇങ്ങനെയിരിക്കട്ടെ...

നെറ്റിയിൽ പടർന്ന സിന്ദൂരം പാതിയെ തൊടച്ച് വൃത്തിയാക്കികൊണ്ട് കണ്ണാടിയിലെ ദേവന്റെ മുഖത്തെക്ക് നോക്കി ചെറു ചിരിയോടെ ആരു പറഞ്ഞു.. കൈക്ക് വേദനയുണ്ടോ...?? ആരുവിനെ ചേർത്ത് പിടിച്ച് അവളുടെ തോളിൽ തലച്ചാരി ഒര് കൈ അവളുടെ വയറ്റിൽ ചേർത്ത് വെച്ച് മറു കൈ കൊണ്ട് അവളുടെ വലത്തെ ഉള്ളം കൈയിൽ പിടിച്ച് കൊണ്ട് ദേവൻ ചോദിച്ചു... ചെറു നോവ് അത്രേയുള്ളൂ... എങ്കിലും റം തന്ന വേദനയുടെ അത്രയും വരില്ല... ചിരിയോടെ ദേവനെ നോക്കി അവൾ പറഞ്ഞു... മ്മ്മ്മ് " ഒന്ന് മുളിക്കൊണ്ട് അവളിൽ നിന്നാകന്ന് മാറി ദേവൻ ബാത്‌റൂമിലേക്ക് പോയി... ഇടക്ക് അവൾ തന്നെ കുത്തി നോവിക്കുന്നതാണെന്ന് ദേവന് മനസിലായിരുന്നു... ആരു വേഗം ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് , ദേവനുള്ള ഡ്രസ്സ്‌ എടുത്ത് ബഡിൽ വെച്ചിട്ട് അടുക്കളയിലേക്ക് പോയി... അപ്പോഴേക്കും ദേവൂ എവിടേയോ പോകാൻ റെഡിയായി വന്നിരുന്നു... ദേവേച്ചി എങ്ങോട്ടേക്കാ.... ഞാൻ ഹരിയേട്ടന്റെ വീട് വരെ , അവിടെ അമ്മക്ക് വയ്യാന്നാ പറഞ്ഞെ... തന്നെയാണോ പോകുന്നത്.... ആ , ഞാൻ ബസിലാ പോകുന്നത്... ഹരിയേട്ടൻ ഹോസ്പിറ്റൽ നിന്ന് അങ്ങോട്ടേക്ക് വന്നോളും , പിന്നെ മോള് അവിടെയല്ലേ ഉള്ളത്... ഇവിടെ അമ്മക്ക് കൂട്ടായി നീ ഇല്ലേ... ആരുവിന്റെ കൈ പിടിച്ച് കൊണ്ട് ദേവൂ പറഞ്ഞു

"" ഞാൻ ഇവിടെ ഉണ്ടല്ലോ , ദേവേച്ചി പോയി വായോ... സ്‌നേഹത്തോടെ ആരു പറഞ്ഞു "" എന്നാൽ ഞങ്ങൾ ഇറങ്ങുവാ , ഇപ്പൊ ഒര് ബസ് ഉണ്ട്‌ , ദേവനോട് ഒന്ന് പറഞ്ഞേക്കട്ടോ... പുറത്തേക്ക് ഇറങ്ങി കൊണ്ട് ദേവൂ പറഞ്ഞു... ആരു ഞങ്ങൾ പോകുവാ... ദേവാനോട് പറഞ്ഞേക്ക് , എന്തേലും ഉണ്ടേൽ വിളിക്കാൻ പാറ.... അമ്മേ ഞങ്ങള് ഇറങ്ങുവാ... ദിർദിയിൽ അങ്ങോട്ടേക്ക് വന്ന ഹരി പറഞ്ഞു.... ശെരി ഹരിയേട്ടാ... ഹരിയുടെ കാർ മുറ്റത്ത് നിന്ന് പോയശേഷം ആരു പതിയെ അകത്തേക്ക് കയറി.. അപ്പോഴേക്കും ദേവൻ കുളി കഴിഞ്ഞു വന്നിരുന്നു " അവര് എങ്ങോട്ടേക്കാ അമ്മേ ഇത്ര നേരത്തെ പോയത്..?? ഹരിയുടെ അമ്മക്ക് എന്തോ വല്ലായ്ക , അത് കൊണ്ട് ഹരി ദേവൂ കൂടി വീട്ടിലേക്ക് പോയതാ , പോയിട്ട് വരട്ടെ... കുറെ നാളായില്ലേ അവർ എനിക്ക് വേണ്ടി ഇവിടെ തന്നെ നില്കുന്നു... ദൂരേക്ക് നോക്കി കൊണ്ട് ലളിത പറഞ്ഞു " മ്മ്മ് " ഞാൻ കുറച്ച് കഴിഞ്ഞ് ഹരിയേട്ടനെ ഒന്ന് വിളിച്ച് നോകാം.. ദേവൻ പറഞ്ഞു "" ദേവനും ലളിതയും സംസാരിച്ച് ഹാളിൽ എത്തിയപോഴേക്കും ആരു അവർക്ക് കഴിക്കാനുള്ളത് എടുത്ത് വെച്ചിരുന്നു... മക്കള് കഴിച്ചോ , അമ്മ പിന്നെ കഴിച്ചോളാം.... തനിക്ക് കൂടി ഭക്ഷണം എടുത്ത് വെക്കുന്നത് കണ്ട ലളിത ആരുനോട് പറഞ്ഞു "" പിന്നെ വേണ്ട... ഇപ്പൊ ഞങളുടെ കൂടെ ഇരുന്ന് കഴിച്ചാൽ മതി ,

അമ്മ ഇരുന്നെ... ലളിതയെ പിടിച്ചിരുത്തികൊണ്ട് ആരു പറഞ്ഞു "" അമ്മകും ദേവനും ഭക്ഷണം എടുത്ത് വെച്ച ശേഷം ആരു അമ്മയുടെ അടുത്തായി ഇരുന്നു.... ലളിത നോക്കുകായിരുന്നു ആ പെണ്ണിനെ ... താനും തന്റെ മകനും ആവോളം ദ്രോഹിച്ച അതൊന്നും മനസ്സിൽ വെച്ച് പെരുമാറാത്ത ഒര് പാവം പെണ്ണ്.... ഇവൾക്ക് എങ്ങനെ കഴിയുന്നു ഇങ്ങനെ തങ്ങളെ സ്‌നേഹിക്കാൻ.... അമ്മ കഴിക്കുന്നില്ലേ... ഒന്നും കഴിക്കാതെ തന്റെ മുഖത്ത് നോക്കി ഇരിക്കുന്ന ലളിതയോട് ആരു ചോദിച്ചു..... മ്മ്മ്മ്മ് "" അവർ ഒന്ന് മുളിയശേഷം കഴിക്കാൻ തുടങ്ങി.... ദേവന്റെ കണ്ണുകൾ ആരുവിൽ തന്നെയായിരുന്നു... പൊള്ളിയിരിക്കുന്ന കൈ കൊണ്ട് അവൾ പറ്റുന്ന പോലെ കഴിക്കാൻ ശ്രമിക്കുന്നുണ്ട് , പക്ഷേ പറ്റാതെ വേദനയാൽ കഴിക്കുന്നത് നിർത്തി ചായ മാത്രം എടുത്ത് കുടിച്ചു.... മോളെന്താ ഒന്നും കഴിക്കാത്തത്... ചായ മാത്രം കുടിക്കുന്ന ആരുവിനോട് ലളിത ചോദിച്ചു.... അത്... എനിക്ക് വേണ്ട അമ്മേ... ദേവനെ നോക്കാതെ ആരു പറഞ്ഞു.... കൈ പൊള്ളിച്ച് വെച്ചിരിക്കുവല്ലേ... പിന്നെങ്ങനെ കഴിക്കാൻ പറ്റും... ആരുനെ നോക്കികൊണ്ട് ദേവൻ പറഞ്ഞു.... കൈ പൊള്ളിയൊ , എങ്ങനെ... നോക്കട്ടെ... ശ്രദ്ധിക്കണ്ടേ മോളെ... ആവലാതിയോടെ ലളിത ചോദിച്ചു.. ഇവിടുന്നല്ല അമ്മേ... ആരു പറഞ്ഞു....

പിന്നെ... അത് ഇന്നലെ അമ്പലത്തിൽ പോയപ്പോൾ ആ ആൽമരം ചുറ്റിയതാ.. ആരുനെ നോക്കി ദേവൻ പറഞ്ഞു.... ചിരിയോടെ ലളിത ആരുനെ നോക്കി... മോൾക്ക് ഇതിലൊക്കെ വിശ്വാസമുണ്ടോ..??? ഞാൻ ഇങ്ങനെയുള്ള കാര്യങ്ങൾ കേൾക്കുന്നത് ആദ്യമയാ... പക്ഷേ എനിക്ക് വിശ്വാസമുണ്ട്.. റാമിന്റെ ജീവന് വേണ്ടി ഞാൻ എന്തും ചെയ്യും.. അതിൽ സത്യയാമുണ്ടയിരുന്നേൽ അച്ഛൻ ഇന്ന് ജീവനോടെ കാണുമായിരുന്നു ആരു , ലളിതയെ നോക്കികൊണ്ട് ദേവൻ ആരുനോട് പറഞ്ഞു... ആരു ഒര് പതർച്ചയോടെ ലളിതയെ നോക്കി... അച്ഛന്റെ പിറന്നാളിന് മുടങ്ങാതെ എല്ലാ വർഷവും അമ്മ ആ അൽമരം ചുറ്റിയിട്ടുണ്ട്.. എന്നിട്ട് എന്താ ഉണ്ടായേ...? അമ്മ അച്ഛന് വേണ്ടി അഗ്നിയിൽ പൂജ ചെയ്തപ്പോൾ മറ്റാരോ കൊളുത്തിയ അഗ്നിയിൽ അച്ഛൻ പോയില്ലേ... ലളിതയെ നോക്കി വേദനയോടെ ദേവൻ പറഞ്ഞു... അപ്പോൾ തന്നെ ലളിതയുടെ മിഴി നിറയാൻ തുടങ്ങി.... എന്താ റം ഇത്... ഇതിലൊക്കെ എന്തേലും സത്യം കാണാതിരിക്കില്ല.. അതൊക്കെ ഒരിക്കൽ ഞാൻ പറഞ്ഞ് തരാം... ഇപ്പോ കഴിക്കാൻ നോക്ക്... ദേവനെ ശസിച്ച് കൊണ്ട് ആരു പറഞ്ഞു... മ്മ്മ്മ് " പിന്നെ ദേവൻ ഒന്നും മിണ്ടാതെ കഴിക്കാൻ തുടങ്ങി... ആരു നീ ഇങ്ങ് വാ , കുറച്ച് കഴിഞ്ഞിട്ടും കഴിക്കാതെ ഇരിക്കുന്നവളെ കണ്ട് ദേവൻ അവളെ അടുത്തേക്ക് വിളിച്ചു....

എന്താ റം... ആരു ചോദിച്ചു... അതിനുള്ള ഉത്തരമായി ദേവൻ ആരുവിന് ഭക്ഷണം വരി നൽകി... എന്തോ ആരു അത് നിഷേധിക്കാതെ മുഴുവൻ കഴിച്ചു... അതിന്റെ കൂടെ എന്താകയോ തമാശ പറഞ്ഞ് ആരു ലളിതയെ ചിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.. ആരു , ദേവനും പോകാൻ പോകാൻ നേരത്ത് അമ്മയുടെ കണ്ണ് നിറയുന്നത് അവർ ദേവൻ കണ്ടിരുന്നു.... നിങ്ങള് പോയിട്ട് വാ , ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ... കണ്ണ് തുടച്ച് കൊണ്ട് ലളിത വേഗം അകത്തേക്ക് പോയി.. അച്ഛൻ പോയേപ്പിന്നെ അമ്മ ആദ്യമായ വീട്ടിൽ തന്നെ ഇരിക്കുന്നത് , അല്ലകിൽ ദേവൂവോ , ദിയമോളോ അരികിൽ ഉണ്ടാകും... അകത്തേക്ക് നോക്കികൊണ്ട് ദേവൻ പറഞ്ഞു "" റം , എനിക്ക് ഇന്ന് ഓഫീസിൽ വന്നേ പറ്റു.. അത്യാവിശമായി തീർക്കണ്ടേ കുറച്ച് ജോലിയുണ്ട്‌ , അല്ലകിൽ അമ്മക്ക് ഞാൻ കുട്ട് ഇരിക്കുവായിരുന്നു.. തെറ്റ് ചെയ്ത കുട്ടിയെപ്പോലെ ആരു പറഞ്ഞു "" ഏയ്യ് , അതൊന്നും സാരല്ല... നമ്മുക്ക് ഇടക്ക് അമ്മയെ വിളിച്ച് സംസാരികം , അല്ലങ്കിൽ കുറച്ച് നേരത്തെ വരാൻ നോക്കാം... നോക്കിക്കോ റം , ഞാൻ പോകും മുൻപ് അമ്മയുടെ എല്ലാം സങ്കടവും മാറ്റിയിരിക്കും.. പിന്നെ അമ്മക്ക് ഒന്നും ഓർത്ത് സങ്കടപെടേണ്ടി വരില്ല.. ഉറപ്പോടെ ആരു പറഞ്ഞു "" അമ്മയുടെ സങ്കടം മാറണമെങ്കിൽ അച്ഛൻ വരണം... അത് പക്ഷേ നടക്കാത്ത കാര്യമാണ് ആരു , നിനക്ക് തന്നെയറിയാലോ.. സങ്കടത്തോടെ ദേവൻ പറഞ്ഞു " നമ്മുക്ക് നോക്കാം റം , ചിലമുറിവുകൾ വേഗം ഉണങ്ങും..

ഞാൻ ഇവിടെ നിന്ന് പോകുമ്പോൾ അമ്മ സന്തോഷത്തിൽ തന്നെയായിരിക്കും.. അമ്മയുടെ സങ്കടം നീ മറ്റിയാലും , നീ പോകുമ്പോൾ എന്നിൽ ഉണ്ടാകുന്ന മുറിവ് ഒരിക്കലും മാറില്ല ആരു... ഇടറിയ സൗണ്ടിൽ ദേവൻ പറഞ്ഞു " ആ മുറിവിനുള്ള മരുന്നും തന്നിട്ടെ ഞാൻ പോകു മിസ്റ്റർ ദേവാ നാരായണൻ.... ചിരിയോടെ ആരു പറഞ്ഞു " മ്മ്മ് " ദേവൻ അതിന് തെളിച്ചമില്ലാത്ത ഒര് ചിരി സമ്മാനിച്ചു... വാ , വേഗം പോകാം... ഇല്ലേൽ വരാനും താമസിക്കും.. കാറിന്റെ ഡോർ തുറക്കാൻ ശ്രമിച്ച് കൊണ്ട് ആരു പറഞ്ഞു.... അതേയ് , എങ്ങോട്ടേക്കെ ഈ ഓടിപ്പോകുന്നത്.. കാറിലേക്ക് കയറൻ തുടങ്ങുന്ന ആരുവിനെ നോക്കി ദേവൻ വിളിച്ച് ചോദിച്ചു "" ആരു വേഗം തിരുന്ന് തിരിഞ്ഞ് നോക്കി , ബൈക്കിൽ ചാരി നിൽക്കുന്ന ദേവനെ കണ്ടപ്പോൾ ആരു സംശയത്തോടെ നെറ്റി ചുളിച്ചു.. നമ്മൾ ഇന്നും , ഇനിമുതലും ഇതിലാണ് പോകുന്നത്.. ബൈക്കിൽ തലോടികൊണ്ട് ദേവൻ പറഞ്ഞു " അതിന് രുക്ഷമായ ഒരു നോട്ടമായിരുന്നു ആരുവിന്റെ മറുപടി.. ദേവൻ അതിന് പുല്ല് വില നൽകി.. പുതിയ ശീലം ഒന്നും വേണ്ട , ഇതിൽ പോയാൽ മതി... കാറിൽ തൊട്ട് കൊണ്ട് ആരു പറഞ്ഞു " നടക്കില്ല ആരു , ഇതിൽ പോകാനാണ് ഞാൻ തീരുമാനിച്ചതെങ്കിൽ അത് നടന്നിരിക്കും... ബൈക്കിൽ കയറി ക്കൊണ്ട് ദേവൻ പറഞ്ഞു "

എന്നാൽ റം അതിൽ പോയിക്കോ , ഞാൻ ഒര് ഓട്ടോ വിളിച്ച് വന്നോളാം... നിസാരമായി ആരു പറഞ്ഞു... പെട്ടന്ന് ദേവന്റെ മുഖം ദേഷ്യം കൊണ്ട് ചുമക്കുന്നത് കണ്ടപ്പോൾ ആരുവിന് പേടിയായി.... അത് റം , എനിക്ക് പേടിയാണ് ബൈക്കിൽ കയറാൻ അത് കൊണ്ട് പറഞ്ഞതാ... നിനക്ക് പേടിയോ...?? നാല് അച്ചായന്മാരുള്ള നിനക്ക് ബൈക്കിൽ കയറാൻ പേടിയോ...?? അത് , ലാലിച്ചാന്റെ ജസ്റ്റിച്ചാന്റെ കൂടെയാല്ലാതെ ഞാൻ വേറെയാരുടെ പുറകിൽ കയറി ഇരുന്നിട്ടില്ലാ.... എന്നാൽ ഇന്ന് മുതൽ സ്വന്തം ഭർത്താവിന്റെ കൂടെ ബൈക്കിൽ ഇരിക്കാൻ പഠിക്കാം , അത് കൊണ്ട് കൂടുതൽ വാശി കാണിക്കാതെ വന്ന് കയറ്... അധികാരത്തോടെ ദേവൻ അവളോട് പറഞ്ഞു " വേറെ വഴിയില്ലാത്തത് കൊണ്ട് ആരു ദേവന്റെ അരികിലേക്ക് പോയി , മുഖം വീർപ്പിച്ച് വരുന്നവളെ കണ്ടപ്പോൾ ദേവന് ചിരി വന്നു.... ദേ പിടിക്ക്.... മുഖം വീർപ്പിച്ച് തന്നെ ആരു ദേവന്റെ മുന്നിലേക്ക് തന്റെ ബാഗ് നീട്ടി... ദേവൻ അത് വാങ്ങി മുന്നിലേക്ക് വെച്ചു " ദേവനെ ഒന്ന് നോക്കി പേടിപ്പിച്ച് സാരിയുടെ മുന്തണി ഇടുപ്പിൽ കുത്തി ആരു പയ്യെ ബൈക്കിലേക്ക് കയറിയിരുന്നു.. ആരു കയറിയപ്പോൾ ദേവൻ പയ്യെ വണ്ടിയെടുത്തു , കുറച്ച് നേരം അകാന്നിരുനെങ്കിലും പിന്നെ ആരു പയ്യെ ദേവനെ ചുറ്റിപിടിച്ചിരിക്കാൻ തുടങ്ങി...

ഒര്പാട് ആഗ്രഹിച്ച നിമിഷമാണ് തന്റെ മുന്നിൽ വന്നിരിക്കുന്നത് എന്നോർത്തപ്പോൾ ആരുവിന് സന്തോഷം തോന്നി , എങ്കിലും ഒരുപാട് നാള് ഈ സന്തോഷം ഇല്ലല്ലോയെന്നാ ഓർമയിൽ അവളുടെ മിഴി നിറഞ്ഞു " ആരുവിന്റെ ഒരേ മാറ്റവും മിറാറിലൂടെ നോക്കി കാണുവായിരുന്നു ദേവൻ , നിറഞ്ഞിരിക്കുന്ന അവളുടെ കണ്ണ് കണ്ടപ്പോൾ തന്റെ വയറ്റിൽ ചുറ്റിപിടിച്ചിരിക്കുന്ന അവളുടെ കൈക്ക് മുകളിൽ ദേവൻ തന്റെ കൈ വെച്ചു... ദേവന്റെ കൈയുടെ ചൂട് അനുഭവപ്പെട്ടപ്പോൾ ആരു ഒന്നുടെ ദേവനെ ഇറുക്കി പിടിച്ച് പുറത്തേക്ക് ചാഞ്ഞ് കിടന്നു.. അരുതെന്ന് മനസ്സിൽ പറയുന്നുടെങ്കിലും ദേവന്റെ സാമിപ്യം തന്നെ താൻ അല്ലതാകുന്നത് ആരു അറിയുന്നുടായിരുന്നു.... ഓഫീസിൽ എത്തി കഴിഞ്ഞാണ് ആരു പിന്നെ മുഖമുയർത്തിയത് , ദേവനെ ഒന്ന് നോക്കിയ ശേഷം ആരു വേഗം അകത്തേക്ക് പോയി.. ദേവൻ റൂമിലേക്ക് ചെന്നപ്പോൾ ആരു , അഞ്ജു, റോഷനും തിരക്കിട്ടു പണിയിലായിരുന്നു... ദേവന് പ്രതിയേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാത്തതിനാൽ അവരെ നോക്കി കൊണ്ട് അവൻ അവിടെയിരുന്നു... ഇടക്ക് അഞ്ജുവും, റോഷനും റസ്റ്റ്‌ എടുത്തെങ്കിലും ആരുവിന്റെ കണ്ണും കൈയും സിസ്റ്റത്തിൽ തന്നെയായിരുന്നു... ആരു നീ കഴിക്കുന്നില്ലേ.. ഇപ്പൊ ഇല്ല അഞ്ചുസെ , നീ പോയി കഴിച്ചിട്ട് വാ..

കഴിക്കാൻ നേരമില്ല , കേസിന് ടൈം ആയി... നീ എന്തേലും കഴിച്ചിട്ട് ബാക്കി ചെയ്താൽ മതി... ശെരി , ഞാൻ പോകുവാ.. അപ്പോൾ ദേവൻ സർ കാണാം.. ബൈ..... ദേവനോടും ആരുനോടും പറഞ്ഞിട്ട് അഞ്ജു പോയി... റം , പോയി കഴിച്ചിട്ടു വാ.. മുഖമുയർത്തി നോക്കാതെ ആരു ദേവനോട് പറഞ്ഞു.. ദേവൻ ഒന്നും മിണ്ടാത്തത് കണ്ടപ്പോൾ ആരു പയ്യെ തലയുയർത്തി നോക്കി, തന്നെ തന്നെ നോക്കി ചായറിൽ ചാരി കിടക്കുന്ന ദേവനെ കണ്ടപ്പോൾ കണ്ണ് കൊണ്ട് എന്താണെന്ന് അവൾ ചോദിച്ചു.. ഒന്നുല്ലന്ന് അവൻ കണ്ണടച്ച് കാണിച്ചു " റം , ഫോൺ ഒന്ന് തന്നെ... കാരണം ചോദിക്കാതെ തന്നെ ദേവൻ ഫോൺ അവൾക്ക് കൊടുത്തു , ഹലോ... അമ്മേ , ഞാനാ.. ആ എന്റെ അടുത്തുണ്ട്... അമ്മേ എന്തേലും കഴിച്ചാരുന്നോ... അതെന്താ കഴിക്കാത്തത് , ഉച്ച ആയല്ലോ... ഇല്ല ഞങ്ങള് കഴിക്കാൻ പോകുവാ... അമ്മ കൂടെ കഴിക്ക് ഇപ്പോ.. പിന്നെയും എന്താകയോ അമ്മയോട് പറയുന്നവളെ ദേവൻ അത്ഭുതത്തോടെ നോക്കി.... റം പോയി കഴിച്ചിട്ടു വാ... എനിക്ക് കുറച്ചൂടെ പണിയുണ്ട് , അതുടെ കഴിഞ്ഞാൽ നമ്മുക്ക് വീട്ടിൽ പോകാം.. ഫോൺ തിരികെ എല്പിച്ച് കൊണ്ട് ആരു പറഞ്ഞു " എങ്കിൽ നമ്മുക്ക് വീട്ടിൽ പോയി കഴിക്കാം... ദേവൻ പറഞ്ഞു "" ശെരി , എന്നാൽ അങ്ങനെ ചെയാം... ആരു പിന്നെയും സിസ്റ്റത്തിലേക്ക് തിരിഞ്ഞു "" ❤️❤️❤️❤️❤️ വീട്ടിലെ തന്റെ റൂമിലിരുന്ന് പിന്നെയും പിന്നെയും വായിലേക്ക് വിര്യം കൂടിയ മദ്യം കമഴ്ത്തുവായിരുന്നു ചാർളി...

അനാഥമായ ആ വീട്ടിൽ ഇപ്പോ അവന് ഏക ആശ്വാസം മദ്യം മാത്രമാണ്... എനിക്ക് കഴിയുനില്ല ആരു ഈ ഒറ്റപ്പെടൽ , നീ എന്നെ തനിച്ചക്കല്ലേ... വേദനയോടെ അവൻ പറഞ്ഞു... ❤️❤️❤️❤️❤️❤️❤️❤️ റോഷൻ കഴിച്ച് വന്നപ്പോൾ ബാക്കിയുള്ള കാര്യങ്ങളൊക്കെ അവനെ ഏല്പിച്ച് ആരു, ദേവനും വീട്ടിലേക്ക് പോയി.. മുറ്റത്ത് എത്തിയപോഴേ കണ്ടു എന്താകയോ ആലോചനയോടെ ഉമ്മറത്തിരിക്കുന്ന അമ്മയെ.. അമ്മേ വിശക്കുവാ... ദേവൻ മുറ്റത്ത് വണ്ടി സൈഡാക്കിയപ്പോൾ തന്നെ ആരു വിളിച്ച് പറഞ്ഞു.... മക്കൾ ഒന്നും കഴിച്ചില്ലായിരുന്നോ.. ചിരിയോടെ ലളിത ചോദിച്ചു... ഇല്ലമ്മേ... ഈ റം എനിക്ക് ഒന്നും മേടിച്ച് തന്നില്ല... ദേവനെ നോക്കികൊണ്ട് ആരു പറഞ്ഞു.... ഡീ , കള്ളം പറയുന്നോ... ദേവൻ ആരുവിനെ നോക്കി ചോദിച്ചു.... ചുമ്മാ, ചിരിയോടെ ആരു പറഞ്ഞു.... മക്കള് വാ , അമ്മ ഭക്ഷണം എടുത്ത് തരാം... ലളിത ആരുന്റെ കൈ പിടിച്ച് പറഞ്ഞു.... ആ വരുവാ... അകത്തേക്ക് കയറി ക്കൊണ്ട് ആരു പറഞ്ഞു.... എന്തോ.... ആരുനെ നോക്കി ദേവൻ നെറ്റി ചുളിച്ചു..... അല്ലാ അമ്മേ ഞാൻ കുളിച്ച് വരാം , എന്നിട്ട് കളിച്ചോളം... തന്നെ നോക്കി പേടിപ്പിക്കുന്ന ദേവനെ കണ്ടപ്പോൾ ആരു വേഗം പറഞ്ഞു "" പേടിയുണ്ട് പെണ്ണിന്... ആരുനെ നോക്കി മനസ്സിൽ പറഞ്ഞിട്ട് ദേവൻ അകത്തേക്ക് കയറി പോയി.... ആരു, ദേവനും കുളിച്ച് വന്നപോൾ ലളിത ഭക്ഷണം എടുത്ത് വെച്ചിരുന്നു...

ആരുവിന് കൈ വയ്യാത്തത് കൊണ്ട് ദേവൻ അവൾക്ക് വരി കൊടുക്കാൻ നോകിയെങ്കിലും അമ്മ തന്നാൽ മതിയെന്ന് പറഞ്ഞ് ആരു ലളിതയുടെ അടുത്തിരുന്നു... ലളിത സ്നേഹത്തോടെ ആരുവിന് ഭക്ഷണം വരി കൊടുത്തു.. ഭക്ഷണം കഴിച്ച് കഴിഞ്ഞ് ലളിതയുടെ കൂടെ പുറത്തെ പണിയൊക്കെ ചെയ്യാൻ ആരു കൂടി... അത് കഴിഞ്ഞ് അടുക്കളയിൽ കയറി വൈകുന്നേരം ചായകുള്ള പലഹാരം ഉണ്ടാക്കി... ലളിത പറഞ്ഞ് കൊടുക്കുന്നതനുസരിച്ച് ശ്രദ്ധയോടെ അവൾ ഓരോന്ന് ചെയ്‌തു... ഇടക്ക് അവളെ ചൊടിപ്പിച്ച് കൊണ്ട് ദേവൻ ഓരോന്ന് പറയും... ' അമ്മേ നോക്ക് ഈ റം എന്നെ കളിയാക്കുവാ..' ആരു ലളിതയെ വിളിച്ച് പരാതി പറയു.... 'ദേവാ നീ തല്ല് മേടികുട്ടോ... ' ആരുന്റെ പരാതി കേൾക്കുമ്പോൾ ലളിത ദേവനെ നോക്കി പറയും... അത് കേൾക്കുമ്പോൾ ആരു ചിരിയോടെ ദേവനെ നോക്കും.. ഒരുപാട് നാളുകൾകൂടി ഉമ്മറത്തിരുന്ന് ചായ കുടിക്കുമ്പോൾ ലളിതയുടെ മിഴികൾ നിറഞ്ഞിരുന്നു , ആരു അത് കണ്ടെങ്കിലും ശ്രദ്ധിക്കാതെ ഒരേ തമാശ പറഞ്ഞ് അവരെ സന്തോഷിപ്പിച്ച് കൊണ്ടിരുന്നു.. രാത്രി ദേവൻ റൂമിലേക്ക് വന്നപ്പോൾ ആരു അവിടെ ഉണ്ടായിരുന്നില്ല... അവളെ അനേഷിച്ച് ഹാളിൽ ചെന്ന ദേവൻ കാണുന്നത് അമ്മയുടെ കൂടെ ഓരോ പണികൾ ചെയ്യുന്ന ആരുനെയാണ്.... ഇത് വരെ കഴിഞ്ഞില്ലേ അടുക്കള പണി... കഴിഞ്ഞല്ലോ , ഞാനും അമ്മയും ഉറങ്ങാൻ പോകുവാ.. ദേവനെ നോക്കികൊണ്ട് ആരു പറഞ്ഞു.... ദേവൻ സംശയത്തോടെ അവളെ ഒന്ന് നോക്കി....

ഞാൻ ഇന്ന് അമ്മയുടെ കുടെയാ... ദേവന്റെ നോട്ടം കണ്ട് ആരു പറഞ്ഞു... അമ്മ അടുത്തള്ളതിനാൽ ദേവന് ഒന്നും പറയാൻ പറ്റില്ലായിരുന്നു , ആരുനെ കുറുബോടെ ഒന്ന് നോക്കിയ ശേഷം ദേവൻ റൂമിലേക്ക് കയറി പോയി... പിറ്റേന്നും ആരു വിളിച്ചിട്ടാണ് ദേവൻ എണീച്ചത്... പതിവ് പോലെ തന്നെ ഭക്ഷണം കഴിച്ച് ലളിതയോട് ഉച്ചക് വരന്ന് പറഞ്ഞ് ആരു ദേവനും ഓഫീസിലേക്ക് പോയി... അന്ന് കാര്യമായി വർക്ക്‌ ഒന്നുമില്ലാതാതിനാൽ ആരു ഓഫീസിലെ എല്ലാവരോടും കുറെ നേരം സംസാരിച്ചിരുന്നു.. ഉച്ച കഴിഞ്ഞപ്പോൾ ആരും ദേവനും വീട്ടിലേക്ക് പോകാൻ തുടങ്ങി... റം , റം... ഒന്ന് വണ്ടി നിർത്തിക്കെ... ആരു പറയുന്നത് കേട്ടാണ് ദേവൻ പെട്ടന്ന് ബൈയിക്ക് സൈഡാക്കിയെ.... എന്താ...??? ഒന്നും മനസിലാകാതെ ദേവൻ ആരുനെ നോക്കി ചോദിച്ചു... ആരുന്റെ നോട്ടം പുറകിലെക്കായിരുന്നു , അവളുടെ നോട്ടം കണ്ട് ദേവനും അങ്ങോട്ടേക്ക് നോക്കി... ചെറിയൊര് ആൾക്കൂട്ടം , ഒത്ത നടുക്ക് നിന്ന് ഒര് ചെറുപ്പക്കാരൻ ചുറ്റും നിൽകുന്നവരോട് ദേഷ്യയപെടുന്നുണ്ട്.... അവന്റെ കാലുകൾ നിലത്തുറക്കുന്നില്ല , കൈയിൽ മദ്യത്തിന്റെ ബോട്ടിലുണ്ട്... ഒറ്റനോട്ടത്തിൽ തന്നെ അത് ചാർളിയാണെന്ന് അരുവിനും ദേവനും മനസിലായി... ചാച്ചു... ആരുവിന്റെ ചുണ്ടുകൾ മന്ത്രിച്ചു... അവൾ അങ്ങോട്ടേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ദേവനും കൂടെ നടന്നു.. അവിടുത്തെ വഴക്ക് തീർത്ത് ചാർളി മുന്നോട്ട് നടന്നപ്പോൾ കാണുന്ന കാഴ്ച്ച ദേവന്റെ അരികിൽ നിൽക്കുന്ന അരുവിനെയായിരുന്നു...

കൂടുതൽ ദേഷ്യത്തിൽ അവന്റെ മുഖം ചുമക്കുന്നത് ആരുവും ദേവനും കണ്ടു... നീ... നീ എന്നെ വേദനിപ്പിക്കാനാണോ ഇവനോട് ചേർന്ന് നില്കുന്നത്.. മദ്യത്തിന്റെ ബോട്ടിൽ മുറുകെ പിടിച്ച് കൊണ്ട് ചാർളി ആരുനോട് ചോദിച്ചു.... ചാർളി , എന്താ ഇത്... നാണമില്ലേ നിനക്ക് ഇങ്ങനെ വഴിയിൽ കിടന്ന് കുടിച്ച് ബഹളം വെക്കാൻ... ചുറ്റും നോക്കികൊണ്ട് ആരു ചാർളിയോട് ചോദിച്ചു.. അവൻ ഇങ്ങനെയായതിൽ അവൾക്കും വിഷമമുണ്ടയിരുന്നു... ഇല്ലടി , എനിക്ക് ഒര് നാണക്കേടും ഇല്ല... ഇനി ഞാൻ എന്തായാൽ എന്താ... എങ്ങനെ ജീവിച്ചാൽ എന്താ... ആഗ്രഹിച്ചത് എന്റെ കൈ വിട്ട് പോയില്ലേ.. ഇനി എനിക്ക് ഒന്നും നോക്കാനില്ല... നല്ല പിള്ള ചമഞ്ഞ് ജീവിച്ചിട്ട് എനിക്ക് ഇനി ഒന്നും നേടാനില്ല.... പിന്നെയും കുടിച്ച് കൊണ്ട് ചാർളി പറഞ്ഞു... നിനക്ക് ഭ്രാന്താണോ ഇങ്ങനെ സ്വയം നാശിക്കാൻ.... അതേടി.. ഭ്രാന്താ.... അത് കൂട്ടാതെ മുന്നിൽ നിന്ന് പോകുന്നതാ നിനക്ക് നല്ലത്.... ഞാൻ നിന്നെ കാണാൻ വന്നതൊന്നുല... നാണമില്ലാതെ വഴിയിൽ കിടന്ന് തല്ല് കൂടുന്നത് കണ്ട് ഇറങ്ങിയതാ... ആരു , നീ പോ എന്റെ മുന്നിൽ നിന്ന്... നിന്നെ ഇവന്റെ കൂടെ കാണുമ്പോൾ എന്റെ ചങ്ക് പൊട്ടുവാ... സഹിക്കാൻ പറ്റുന്നില്ല എനിക്ക് , ഓർമവെച്ച നാൾ മുതൽ ഞാൻ സ്‌നേഹികുന്നാതല്ലേ നിന്നെ... എന്റെ അപ്പനും അമ്മയും ചെയ്ത തെറ്റിന് നീ എന്നെ ആവോളം ശിക്ഷിച്ചു , സ്‌നേഹം പോലും നിഷേധിച്ചു.. ഇനിയും ഇവന്റെ കൂടെ എന്റെ മുന്നിൽ നിന്ന് നീ എന്നെ ശിക്ഷിക്കല്ലേ... കണ്ണ് നിറച്ച് കൊണ്ട് ചാർളി പറഞ്ഞു...

അവന് അരുവിനോടുള്ള സ്‌നേഹം സത്യയമാണെന്ന് അവന്റെ നിറഞ്ഞാ കണ്ണുകൾ കണ്ടപ്പോൾ ദേവന് മനസ്സിലായി , അത് എത്രയോ മുന്നേ അരുവിനും മനസിലായിരുന്നു... എന്നാൽ ദേവനൊടുള്ള സ്നേഹത്തിന്റെ പുറത്ത് അവൾ അത് അവഗണിച്ചു... അല്ലങ്കിൽ അവന്റെ അപ്പനും അമ്മയും ചെയ്ത തെറ്റിനുള്ള ശിക്ഷ അവനോട് തീർത്തു.. നീ ജീവിക്ക് ഇവന്റെ കൂടെ , ഞാൻ ഇങ്ങനെ നശിച്ച് തീരട്ടെ... അതാ നിനക്ക് നല്ലത്... ഇല്ലങ്കിൽ.... ഇല്ലങ്കിൽ നിന്നെ സമാധാനത്തോടെ ജീവിക്കാൻ ഞാൻ അനുവദിക്കില്ല... പാതി നശിച്ച ഇവന്റെ കുടുംബം പൂർണമായി ഞാൻ നശിപ്പിക്കും... അല്ലങ്കിൽ എന്ത് ചെയ്തിട്ടാണേലും നിന്നെ എന്റെ കൂടെ നിർത്താൻ ഞാൻ ശ്രമിക്കും... മരണം കൊണ്ടാണെൽ അങ്ങനെ.. ആരുവിനെ ദേവനെ നോക്കി പകയോടെ പറഞ്ഞിട്ട് ചാർളി അടിയാടി സ്വന്തം കാറിലേക്ക് കയറി... ആ പക മുഴുവൻ അവന് ആരുവിനോടുള്ള സ്‌നേഹത്തിന്റെ അടയാളമായിരുന്നു.... സ്‌നേഹം നമ്മളെ ഭ്രാന്തക്കും എന്ന് പറയുന്നത് എത്ര ശെരിയാണ്.... തകർന്ന് പോകുന്ന ചാർളിയെ കണ്ടപ്പോൾ ആരുവിന് നെഞ്ചിൽ വല്ലാത്ത ഭാരം തോന്നി..

നിറഞ്ഞ കണ്ണുകൾ തുടച്ച് അവൾ ദേവനെ ഒന്ന് നോക്കി... എന്ത് പറയണമെന്നറിയാതെ നില്കുവായിരുന്നു ദേവൻ.. സാരല്ല , വാ പോകാം... ആരുനെ നോക്കികൊണ്ട് ദേവൻ പറഞ്ഞു..... മ്മ്മ്മ്മ് " ഒന്ന് മുളിയിട്ട് ആരു ദേവന്റെ കൂടെ നടന്നു... എന്തോ നിലത്തേക്ക് പതിക്കും പോലൊര് സൗണ്ട് കേട്ടാണ് ബൈയിക്കിലേക്ക് കയറാൻ തുടങ്ങിയ ആരു തിരിഞ്ഞ് നോക്കിയത്... റോട്ടിൽ നിന്ന് തെന്നി മാറി ഒര് കാർ മറിയുന്നത് കണ്ട് പകപോടെ ആരു അവിടെ തന്നെ തറഞ്ഞ് നിന്നും.... എന്താ സംഭവിച്ചതെന്ന് മനസിലാക്കാൻ അവൾക്ക് ഒര് നിമിഷമെടുത്തു , അതേപോലെ അത് ചാർളിയുടെ കാറണ് എന്ന് മനസിലാക്കാനും.... ചാച്ചു....!!!!!! ശരീരത്തിൽ പടർന്ന് തുടങ്ങിയ വിറയൽ പാടെ അവഗണിച്ച് കൊണ്ട് ആരു മുന്നോട്ട് ഓടി...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story