പ്രണയ പ്രതികാരം: ഭാഗം 5

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

രണ്ടാമത്തെ കാറിൽ നിന്നും നീട്ടിവളർത്തിയ താടിയുമായി ഒരു ചെറുപ്പക്കാരൻ ഇറങ്ങി ചിരിക്കുമ്പോൾ തെളിയുന്ന നുണകുഴിയും കുഞ്ഞി കണ്ണും അവന്റെ മുഖത്തിന്റെ ഭംഗി വിളിച്ച് പറയുന്നുടായിരുന്നു.... """ ഇവനാണ് ചെമ്പകമംഗലത്തെ ഒരേ ഒരു ആൺതരി ' റം ദേവനാരായണൻ ' ദേവനെ കണ്ടപ്പോൾ ദിയമോളുടെ കണ്ണ് തിളങ്ങി.. മാമാ ' എന്ന് വിളിച്ച് കൊണ്ട് ദേവൂന്റെ കൈയിൽ നിന്ന് ചാടിയിറങ്ങി ദേവന്റെ അടുത്തേക്ക് അവൾ ഓടി.... ദേവൻ വേഗം ദിയ മോളെ എടുത്ത് വാത്സല്യത്തോടെ ചേർത്ത് പിടിച്ചു..... ദിയമോൾ അവളുടെ ഭാഷയിൽ അവനോട് എന്തൊക്കയോ വിശേഷം പറയുണ്ട് അവനാണേൽ അതിന് അവളുടെ ഭാഷയിൽ തന്നെ മറുപടി കൊടുക്കുന്നും ഉണ്ട്..... അതേയ് ഞങ്ങൾ കുറച്ചാളുകൾ ഇവിടെ നിൽകുന്നുണ്ട് ഞങ്ങളെ ഒന്നും ശ്രദ്ധികം... """ സംസാരം കേട്ട് അങ്ങോട്ടേക്ക് നോക്കിയ ദേവൻ കാണുന്നത് മുഖം വിർപ്പിച്ച് നിൽക്കുന്ന മാളൂനെയാണ് ഓ തമ്പുരാട്ടി ഇവിടെ ഉണ്ടായിരുന്നോ ഞാൻ ശ്രദ്ധിച്ചില്ല....

ചിരിയോടെ ദേവൻ പറഞ്ഞു ഓഓഓ നമ്മളെ ഒക്കെ ആരു ശ്രദ്ധികാൻ... പുച്ഛത്തോടെ മാളു പറഞ്ഞു "" നീ എന്നേ കാണാൻ നിന്നതാണോ... അതോ നീ പറഞ്ഞ സാധനങ്ങൾ കൊണ്ട് വന്നോ എന്നറിയാൻ നിന്നതാണോ..??? രണ്ടിനും വേണ്ടി നിന്നതാ... എവിടെ ഞാൻ പറഞ്ഞ സാധനങ്ങൾ ശോ ഞാൻ മറന്നു പോയല്ലോ.... ദേവേട്ടാ... മാളു വേഗം മുഖം വിർപ്പിച്ചു ''' ഇനി പിണങ്ങണ്ട എല്ലം കൊണ്ട് വന്നിട്ടുണ്ട്.... എന്റെ മാളു അവൻ വന്നതല്ലേയുള്ളു കുറച്ചു കഴിയട്ടെ.... നീ അകത്തേക്ക് കയറ് ദേവ.... ദിയമോളെ ദേവന്റെ കൈയിൽ നിന്ന് വാങ്ങികൊണ്ട് ലളിത പറഞ്ഞു """ അച്ഛൻ എവിടെ അമ്മേ.... അകത്തേക്ക് ചെന്ന ശേഷം ദേവൻ ചോദിച്ചു """ ഓഫീസ് നിന്ന് വിളിച്ചിട്ട് പോയതാ ഇപ്പോ വരുമായിരിക്കും.... """ ഹരിയേട്ടൻ എന്താ പുറത്ത് തന്നെ നില്കുന്നത്... അകത്തേക്ക് കയറാതെ പുറത്ത് നിൽക്കുന്ന ഹരിയോട് ദേവു ചോദിച്ചു....""" ഏയ്യ് ഒന്നുല്ല.... ഒരു ചിരിയോടെ അകത്തേക്ക് കയറികൊണ്ട് ഹരി പറഞ്ഞു '''' മക്കളെ നിങ്ങൾ കുളിച്ചു വാ... അപ്പോഴേക്കും അച്ഛൻ ഇങ്ങു വരും... ഹാളിൽ ഇരുന്ന് സംസാരിക്കുന്ന ഹരിയോടും ദേവനോടും ലളിത പറഞ്ഞു... """" ❤️❤️❤️❤️❤️❤️❤️❤️❤️

ഹരി ദേവനും കുളിച്ച് വന്നപ്പോൾ ഉമ്മറത്ത് ഇരിക്കുന്ന അച്ഛനെയാണ് കാണുന്നത്.... അച്ഛൻ എപ്പോ വന്നു ദേവൻ ചോദിച്ചു """ ഞാൻ ഇപ്പോ വന്നേ ഉള്ളു """" അപ്പോഴാണ് ഭക്ഷണം കഴിക്കാൻ വേണ്ടി ലളിത എല്ലാവരെ വിളിച്ചത്.... ലളിതയും ദേവൂ കൂടി എല്ലാവർക്കും ഭക്ഷണം വിളമ്പി.... ദിയമോൾ മാളൂന്റെ മടിയിൽ നേരത്തെ സ്ഥാനം പിടിച്ചിരുന്നു """" ആ നിങ്ങളുടെ ഇരിക്ക് ഒരുമിച്ച് കഴികാം... ശേഖരൻ ലളിതയോടും ദേവുനോടും പറഞ്ഞു... എല്ലാവർക്കും ഭക്ഷണം വിളമ്പി കഴിഞ്ഞ് ദേവു ഹരിയുടെ അടുത്തും.. ലളിത ശേഖരന്റെ അടുത്ത് പോയിരുന്നു... ഭക്ഷണം കഴിച്ച് കഴിഞ്ഞ് പതിവ് പോലെ എല്ലാവരും ഉമ്മറത്ത് സംസാരിച്ചു ഇരിക്കുവായിരുന്നു... കുറച്ച് കഴിഞ്ഞപ്പോൾ ദിയമോൾ മാളൂന്റെ കൈയിലിരുന്ന് ഉറക്കം പിടിച്ചു... ദേവു മോളെ കൊണ്ട്പോയി കിടത്തിട്ട് വാ എല്ലാവരോടുമായി കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട് ശേഖരൻ പറഞ്ഞു """ എന്താ അച്ഛാ പറയാൻ ഉള്ളത്.... ദിയമോളെ റൂമിൽ കൊണ്ട് പോയി കിടത്തിട്ട് ദേവു വന്ന് ഹരിയുടെ അടുത്ത് ഇരുന്ന് കൊണ്ട് ചോദിച്ചു... """" ദേവ..... എന്താ ഇനി നിന്റെ പരുപാടി ഓഫീസ് കാര്യങ്ങൾ ഏറ്റെടുക്കാൻ വരുവല്ലേ നാളെ മുതൽ....???? അച്ഛാ ഞാൻ അച്ഛനോട് മുമ്പ് പറഞ്ഞിട്ട് ഉള്ളതല്ലേ എനിക്ക് ഓഫീസ് കാര്യങ്ങൾ നോക്കാൻ താല്പര്യം ഇല്ലന്ന്..... പിന്നെ എന്താ നിന്റെ താല്പര്യം.....

അച്ഛന് അറിയാലോ എന്റെ ആഗ്രഹം സ്വന്തമായി ഒരു ഹോസ്പിറ്റൽ അതും ആരും സഹായിക്കാൻ ഇല്ലാത്തവർക്ക് വേണ്ടി.....""" അതിന് നിന്റെ ആഗ്രഹം വേണ്ടാന്ന് ഇവിടെയരും പറഞ്ഞില്ല അതിന്റെ കൂടെ ഓഫീസ് കാര്യങ്ങൾ കൂടി നോക്കണം എന്നേ പറഞ്ഞുള്ളു.....''''' എല്ലം കൂടി മുന്നോട്ടു കൊണ്ട് പോകാൻ പറ്റില്ലച്ഛാ..... ദേവൻ തീർത്ത് പറഞ്ഞു... """ വരുണിനെ എല്ലാത്തിനും ബുദ്ധിമുട്ടിക്കൻ പറ്റുമോ..... അവനും ഇല്ലേ സ്വന്തമായി ഒരു ഓഫീസ്... എനിക്ക് തന്നെ എല്ലാം ഇനി മുന്നോട്ടു കൊണ്ട് പോകാൻ പറ്റില്ലാ.. ശേഖരനും തീർത്ത് പറഞ്ഞു... """ എന്നാൽ ബിസിനസ്‌ കാര്യങ്ങൾ ദേവു ഹരിയേട്ടനും കൂടി നോക്കട്ടെ... ഒര് സൊല്യൂഷൻ എന്നാ രീതിക്ക് ദേവൻ പറഞ്ഞു """" ശേഖരൻ ഹരിയെ ഒന്ന് നോക്കി..... അയ്യോ അച്ഛാ എനിക്ക് പറ്റില്ല... കാരണം ഹോസ്പിറ്റലിൽ ഇപ്പോ തന്നെ നല്ല തിരക്കാ അതിന്റെ ഇടയിൽ ഓഫീസ് കാര്യങ്ങൾ കൂടി ശെരിയകില്ല... ഹരി അപ്പോൾ തന്നെ മറുപടി പറഞ്ഞു """ അപ്പൊ ആർക്കും ഒന്നും നോക്കി നടത്താൻ പറ്റില്ല.... എന്നാൽ ഞാൻ എന്റെ തീരുമാനം പറയാം ശേഖരൻ ഹരിയെ ദേവനെ മാറി മാറി നോക്കികൊണ്ട് പറഞ്ഞു """" അതെന്താണെന്ന് അറിയാൻ വേണ്ടി എല്ലാവരും ശേഖരനെ നോക്കി... ആറുമാസം... ആറുമാസം സമയം തരാം അത് കഴിഞ്ഞ് ദേവനും ഹരിയും കൂടി ബിസിനസ്‌ നോക്കി നടത്തുന്നു....!!!!

അത് അച്ഛാ... ആരും ഒന്നും പറയണ്ട.... ഇത് എന്റെ തിരുമാനമാ മാറ്റമില്ല.... എല്ലാവരോടുമായി പറഞ്ഞിട്ട് ശേഖരൻ എണീച്ച് പോയി.... 'അവസാനം ഹരിയേട്ടൻ തന്നെ എല്ലാം നോക്കണ്ടി വരും കാരണം ഞാൻ മുങ്ങും......""" ഹരിയുടെ ചെവിയിൽ സ്വാകാര്യം പറഞ്ഞുകൊണ്ട് ദേവനും വേഗം ഏണിച്ച് പോയി ❤️❤️❤️❤️❤️❤️❤️❤️ രാത്രി എല്ലാവരുടെ കൂടെ ഭക്ഷണം കഴിക്കുമ്പോൾ മാളു വേറെ ഏതോ ലോകത്തായിരുന്നു.... മാളൂന്റെ മാറ്റം ദേവൻ ശ്രദ്ധികുകയും കാര്യം എന്താണെന്ന് ദേവുനോട് കണ്ണുകൊണ്ട് ചോദിക്കുകയും ചെയ്തു... കുറച്ച് കഴിഞ്ഞ് പറയാമെന്ന് ദേവൂ കണ്ണുകൊണ്ട് തന്നെ മറുപടി കൊടുത്തു... കുറച്ച് കഴിഞ്ഞ് ഒന്ന് കിടക്കണമെന്ന് പറഞ്ഞ് ശേഖരൻ അകത്തേക്ക് പോയി കൂടെ ലളിതയും പോയി.... അപ്പോൾ തന്നെ തലവേദനയെന്ന് പറഞ്ഞ് മാളും റൂമിലേക്ക് പോയി... """" അവൾക്ക് എന്ത് പറ്റി.... മാളു പോയി കഴിഞ്ഞ് ദേവൻ ദേവുനോട് ചോദിച്ചു... """ എന്ത് പറ്റാൻ ഇവൾ എന്തേലും പറഞ്ഞ് കാണും.... ഹരി ദേവൂനെ ചൂണ്ടികൊണ്ട് പറഞ്ഞു.. """ ദേ ഹരിയേട്ടാ എന്നെ ദേഷ്യം പിടിപ്പിക്കണ്ട.. ഞാൻ അവളോട്‌ ഒന്നും പറഞ്ഞിട്ടില്ല... ദേവൂ ദേഷ്യത്തോടെ ഹരിയോട് പറഞ്ഞു...

""" പിന്നെന്താ പ്രശ്നം... ദേവൻ ചോദിച്ചു "" ഇന്നലെ ശാരദ വല്ല്യമ്മ വിളിച്ചായിരുന്നു അപ്പൊ മുതല അവൾ ഇങ്ങനെ... ദേവൂ പറഞ്ഞു """ അവര് വിളിച്ചതിന് മാളൂന് എന്താ പ്രശ്നം... ഹരി ചോദിച്ചു വരുണിന്റെ മാളൂന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാണം അതിനാ അവര് വിളിച്ചത്.... ദേവൂ പറഞ്ഞു "" എന്ത് തീരുമാനം....സംശയത്തോടെ ദേവൻ ചോദിച്ചു """ മാളൂന്റെ വരുണിന്റെ കല്യാണ കാര്യം.... അതെന്താ മാളൂന് വേറെ ചെക്കനെ കിട്ടില്ലേ... ഹരി കുറച്ച് കനപ്പിച്ചു ദേവൂനോട് ചോദിച്ചു """" ഈ ഹരിയേട്ടന് എന്താ വരുണിനോട് ഇത്രയും ദേഷ്യം.. വരുൺ നല്ല ചെക്കനാ... നമ്മുടെ കുടുബത്തിനും വേണ്ടി ഒരുപാട് കഷ്ടപെടുന്നുണ്ട്... മുൻപ് വെല്ല്യച്ഛൻ കുറെ കഷ്ടപ്പെട്ടതാ... ഇപ്പോ വരുണും അതുപോലെ കഷ്ടപ്പെടുന്നു... അവൻ ആണേൽ നമ്മുടെ മാളൂനെ പൊന്ന് പോലെ നോക്കും അത് ഉറപ്പാ... ദേവൂ തറപ്പിച്ച് പറഞ്ഞു.. """" പിന്നെ ഇപ്പോ നോക്കും... ഹരി ഒരു പുച്ഛത്തോടെ പറഞ്ഞു """ വരുണിന്റെ മാളൂന്റെ കഴിഞ്ഞിട്ട് വേണം വേണിയുടെ ദേവന്റെ നടത്താൻ എന്ന അമ്മ പറയുന്നത്.... ദേവൂ പറഞ്ഞു എന്താ പറഞ്ഞത്... പിന്നെ സംശയത്തോടെ ഹരി ചോദിച്ചു """

ഈ ഹരിയേട്ടന് എന്താ ചെവികേൾക്കില്ല... കുറച്ചു ദേഷ്യത്തോടെ ദേവു ചോദിച്ചു.... """ അല്ല ഞാൻ അറിയാത്തത് കൊണ്ട് ചോദിക്കുവാ ദേവനും മാളുനും ആ കുടുംബത്തിൽ നിന്നല്ലാതെ വേറെ കല്യാണ ആലോചന ഒന്നും വരില്ലേ.... ഈ ഹരിയേട്ടന് എന്താ പ്രശ്നം.... എനിക്ക് ആ കുടുംബം ഇഷ്ട്ടമല്ല അത് തന്നെ കരണം... അതും പറഞ്ഞു ദേവു ഹരി വഴക്കിടാൻ തുടങ്ങി """ വേണി എന്ന് കേട്ടപ്പോൾ ദേവന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.... അപ്പോഴാണ് ഹരി ദേവു വഴക്കിടുന്നത് ദേവൻ കേട്ടത് ' അയ്യോ ഒന്നും നിർത്തുമോ രണ്ടു.... അവസാനം ദേവൻ ഇടപെട്ടു നിങ്ങളുടെ അഭിപ്രായം പിന്നെ കേൾകാം ഇപ്പോ മാളൂന്റെ അഭിപ്രായം എന്താന്ന് അറിയട്ടെ... ദേവൻ പറഞ്ഞു """ എന്റെ അഭിപ്രായം തന്നെയാ അവൾക്കും.... ഹരി വേഗം പറഞ്ഞു """ അവളോട്‌ ഞൻ ഒന്ന് ചോദിക്കട്ടെ.... മാളുവിന്റെ റൂമിലേക്ക് നടന്ന് കൊണ്ട് ദേവൻ പറഞ്ഞു """ അല്ല അറിയാത്തത് കൊണ്ട് ചോദിക്കുവാ... എന്താ ഹരിയേട്ടന്റെ പ്രോബ്ലം..... ? ദേവൻ പോയി കഴിഞ്ഞ് ദേവൂ ഹരിയോട് ചോദിച്ചു.. """ എന്റെ ദേവു ഇപ്പോ ഓഫീസ് കാര്യങ്ങൾ ഒക്കെ നോക്കുന്നത് വരുൺ അല്ലെ... മാളൂനെ വരുണിനു കൊടുത്താൽ പിന്നെ ഓഫീസ് മൊത്തത്തിൽ വരുണിന്റെ കൈയിലായിരിക്കും....

ഹരി പറഞ്ഞു """ അതിന്... ????? അതിന് എന്താന്ന് ഉടനെ നിനക്ക് മനസിലാകും.... അതും പറഞ്ഞ് ഹരി റൂമിലേക്ക് പോയി """ ഹരി പോയാ വഴിനോക്കി ഞെട്ടി ഇരിക്കുവായിരുന്നു ദേവു.... ഈശ്വര ഹരിയേട്ടൻ ഇപ്പോ പറഞ്ഞതിന്റെ അർത്ഥം എന്താ.. തെറ്റായ വിചാരം ഒന്നും ഹരിയേട്ടന്റെ മനസിൽ വരുത്തല്ലേ.... പണത്തോടു മോഹം തുടങ്ങിയാൽ അന്ന് തകർന്ന് തുടങ്ങും ഈ കുടുംബം അങ്ങനെ ഒരു അവസ്ഥ ഇവിടെയാർക്കും വരുത്തല്ലേ ..... ദേവു മനസുകൊണ്ട് പ്രാർത്ഥിച്ചു.... """" ദേവൻ റൂമിൽ ചെല്ലുമ്പോൾ കണ്ണടച്ച് കിടക്കുവായിരുന്നു മാളു.... മാളു..... ദേവൻ പതിയെ അവളെ തട്ടി വിളിച്ചു """ ദേവന്റെ വിളികേട്ടപ്പോൾ മാളു വേഗം എണിച്ചു..... നിന്റെ തലവേദന കുറഞ്ഞോ... ദേവൻ ചോദിച്ചു കുറഞ്ഞു ഏട്ടാ... മാളു പറഞ്ഞു """ എന്തിനാ ഏട്ടന്റെ മോള് കളളം പറയുന്നത്... ഒര് ചിരിയോടെ ദേവൻ ചോദിച്ചു എന്താ ഏട്ടാ.... വിറയലോടെ മാളു തിരിച്ച് ദേവനോട് ചോദിച്ചു """ സത്യം പറ മാളു നിനക്ക് എന്താ പറ്റിയത്... ഏട്ടാ എനിക്ക് ഇപ്പോ കല്യാണം ഒന്നും വേണ്ട...... ശെരി വേണ്ട ..... ഇപ്പൊ നടത്തുന്നില്ല.... പറഞ്ഞു വെക്കാം എന്നിട്ട് നീ പറയുന്ന അന്ന് കല്യാണം നടത്തം.... ദേവൻ പറഞ്ഞു

""" അല്ല.... വരുൺ ഏട്ടൻ ആയിട്ടുള്ളത് വേണ്ട ...... മാളു പറഞ്ഞു """ കരണം....???? അത്...... പറ മാളു..... എന്താ കരണം എനിക്ക് മറ്റൊരാളെ ഇഷ്ട്ടമാ ഏട്ടാ... മ്മ്മ് """" പേര് വിഷ്ണു.... എന്റെ സീനിയർ ആയിരുന്നു കോളേജിൽ...ഇപ്പോ ഇവിടെ അടുത്ത ഒരു കമ്പനിയിൽ വർക് ചെയുവാ.... നമ്മുടെ പോലെ വലിയ കുടുംബം ഒന്നുല്ല ഏട്ടാ നമ്മുടെ അത്ര സ്വത്തോ പണമോ ഒന്നും ഉണ്ടാകില്ല... അത് കൊണ്ട ഞാൻ അച്ഛനോട് പറയാൻ പേടിക്കുന്നത്.... പേടിയോടെ മാളു പറഞ്ഞു """" മാളു നിനക്ക് അറിയില്ലേ നമ്മുടെ അച്ഛനെ... എന്നേലും ആരോടേലും നമ്മുടെ അച്ഛനോ അമ്മയോ പണത്തിന്റെ പേരിലോ അല്ലകിൽ വേറെ എന്തിന്റെ എങ്കിലും പേരിലോ വേർതിരിവ് കാണിക്കുന്നത് നീ കണ്ടിട്ടുണ്ടോ..... ദേവൻ ചോദിച്ചു """" ഇല്ല ഏട്ടാ... പക്ഷെ വെല്ല്യച്ഛനും വെല്ല്യമ്മാകും കൊടുത്ത വാക്ക് ....?? അത് കുഞ്ഞിലേ പറഞ്ഞു വെച്ചതല്ലേ... നമ്മുക്ക് വരുണിനോട് കാര്യം പറയാം അവനു മനസിലാകും... ദേവൻ പറഞ്ഞു "" മ്മ്മ്മ് """ എന്തായാലും ഞാനും ഹരിയേട്ടനും വിഷ്ണുനെ പറ്റി ഒന്ന് അന്വേഷികട്ടെ.... എന്നിട്ട് നല്ലതാണേൽ വേണ്ടത് പോലെ ചെയ്യാം.... ഇവിടെ ആരും നിന്റെ ഇഷ്ട്ടം ഇല്ലാതെ ഒന്നും ചെയ്യില്ല കേട്ടല്ലോ.... മാളുവിന്റെ തലയിൽ തലോടികൊണ്ട് ദേവൻ പറഞ്ഞു """ മ്മ്മ് ശെരി ഏട്ടാ.... മാളു പറഞ്ഞു """ ❤️❤️❤️❤️❤️❤️❤️❤️❤️❤️

താഴെ ദിയമോളെ കളിപ്പിച്ച് കൊണ്ട് ഇരിക്കുവായിരുന്നു ശേഖരൻ അപ്പോഴാണ് അവിടേക്ക് 3 അതിഥങ്ങൾ വന്നത്...... ആഹാ ഇത് ആരോകയാ ഈ വരുന്നത് നിനക്ക് ഈ വഴിയൊക്കെ അറിയുമോ അളിയാ...... എന്റെ അളിയാ കളിയാകാതെ ഓഫീസിലെ തിരക്കൊക്കെയോന്ന് ഒഴിയണ്ടേ.... എപ്പോഴും കരുതും ഇങ്ങോട്ടേക്ക് ഒന്ന് വരണമെന്ന് സമയം ഇല്ലാത്തതുകൊണ്ടാണ്...... ശേഖരന്റെ മൂത്ത സഹോദരി ശാരദയുടെ ഭർത്താവ് വിജയൻ പറഞ്ഞു..... """" ശേഖരന് രണ്ടു സഹോദരിമാരാണ് ശാരദയും ശ്യാമയും... ശ്യാമയും ഭർത്താവും തറവാടുമായി ചെറിയ വഴക്കിൽ ആയതുകൊണ്ട് ചെമ്പകമംഗലത്തു വരാറില്ല.... """ എനിക്ക് അറിയടാ നിന്റെ തിരക്കൊക്കെ.... ശേഖരൻ പറഞ്ഞു """ ഞാൻ വന്നില്ലാകിൽ എന്താ വരുൺ എപ്പോഴും ഓഫീസിലേക്ക് വരാറില്ലേ... രണ്ട് ഓഫീസ് കാര്യങ്ങൾ മാറി മാറി നോക്കി വീട്ടിലേക്ക് വരാൻ നേരമില്ല ഇവന്.... വരുണിനെ നോക്കി കൊണ്ട് വിജയൻ പറഞ്ഞു... """" ശാരദേച്ചി വേണിമോളും വന്നില്ലേ വിജയേട്ടാ... അങ്ങോട്ടേക്ക് വന്നു കൊണ്ട് ലളിത ചോദിച്ചു """ അമ്മ വാന്നില്ല അമ്മായി... വേണി വന്നിട്ടുണ്ട് ദിയമോൾക് എന്തക്കയോ മേടിച്ചാരുന്നു അത് കാറിൽ നിന്നെടുക്കാൻ പോയേക്കുവാ... വരുൺ പറഞ്ഞു """" അപ്പോഴാണ് കൈയിൽ കുറച്ച് ചോക്ലേറ്റ് കവറുമായി ചിരിച്ചുകൊണ്ട് ഒരു പെൺകുട്ടി കയറി വന്നത്....

ഒരു റെഡ് കളർ ടോപ്പ് ആയിരുന്നു വേണിയുടെ വേഷം അതിൽ അവൾ സുന്ദരിയായിരുന്നു.... നീണ്ട മുടി കെട്ടിവെക്കാതെ അഴിച്ചിട്ട് നെറ്റിയിൽ ഒരു വട്ടപൊട്ടു മാത്രം.... വേറെ ഒരുക്കങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു..... അകത്തേക്ക് കയറിയ വേണി അമ്മായി എന്ന് വിളിച്ചു കൊണ്ട് ലളിതക്ക് അരികിലേക്ക് വന്നു... """" അമ്മേയെ കൂടെ കൊണ്ട് വന്നുണ്ടായിരുന്നോ മോളെ... ലളിത വേണിയോട് ചോദിച്ചു """" ഞാൻ വരാൻ പറഞ്ഞതാ അമ്മായി... പക്ഷെ അമ്മക്ക്‌ വയ്യന്ന് പറഞ്ഞു.... ഞാൻ ഇനി രണ്ട്‌ ദിവസം കഴിഞ്ഞേ പോകുന്നുള്ളൂ ഒരു ചിരിയോടെ വേണി പറഞ്ഞു.... """" പിന്നെ എന്തൊക്കെ ഉണ്ടടോ വിശേഷം... ശേഖരൻ വിജയനോട് ചോദിച്ചു എന്ത് വിശേഷമെടോ ഇങ്ങനെ ഒക്കെ പോകുന്നു.... വിജയൻ പറഞ്ഞു """ അല്ല വരുൺ നിന്റെ കൈയിൽ എന്താ കുറച്ചു ഫയൽ എനിക്ക് ഉള്ളത് വല്ലതുമാണോ.... ചിരിയോടെ ശേഖരൻ വരുണിനോട് ചോദിച്ചു """ അതേയ് അമ്മാവാ..... ഒരു ചിരിയോടെ വരുൺ മറുപടി പറഞ്ഞു "" ഇതിൽ ഒന്നും സൈൻ ചെയ്യണം... കണക്ക് ഫുൾ ഞാൻ ക്ലിയർ ചെയ്തിട്ടുണ്ട്.. കുറച്ച് ലോസ് കാണിച്ചാരുന്നു അതാ ഒന്നും ക്ലിയർ ചെയ്യാൻ ഞാൻ ഫയൽ പിന്നെ എടുത്തത്.....

ഇപ്പോ ഒക്കെയായി ഇനി സൈൻ ചെയാം.... വരുൺ പറഞ്ഞു """ നീ ഇങ്ങനെ കിടന്ന് ഓടേണ്ട വരുൺ ഓഫീസ് കാര്യങ്ങൾ നോക്കാൻ ഞാൻ ഒരാളെ കൂടി വെക്കാം... നീ അയാളെ ഒന്നും ഹെല്പ് ചെയ്താൽ മതി ശേഖരൻ പറഞ്ഞു """" ഏയ്യ് അത് ഒന്നും വേണ്ട അമ്മാവാ... ദേവൻ വരുന്നത് വരെ ഞാൻ നോക്കിക്കോളാം .....വേറെയാരെക്കിലും ഏൽപ്പിച്ചാൽ അവരെ എത്ര വിശ്വസിക്കാൻ പറ്റും എന്ന് അറിയൂല്ലല്ലോ.... വരുൺ പറഞ്ഞു """ മ്മ്മ് അതും ശെരിയ ശേഖരൻ പറഞ്ഞു.... അല്ല അളിയാ ദേവൻ വന്നില്ലേ..... കണ്ടില്ലല്ലോ ..... വന്നു മുകളിൽ ഉണ്ട്... പെങ്ങന്മാരുടെ വിശേഷം ഇത് വരെ കേട്ട് കഴിഞ്ഞില്ല.... സംസാരം കേട്ടാൽ തോന്നും വർഷങ്ങളായി പിരിഞ്ഞ് ഇരിക്കുന്നവർ ആണെന്ന്.... ചിരിയോടെ ശേഖരൻ പറഞ്ഞു """" മക്കളെ.... ഇറങ്ങി വാ.... മുകളിലേക്ക് നോക്കികൊണ്ട് ലളിത വിളിച്ചു """ അപ്പോൾ തന്നെ മാളു ദേവനും കൂടി അങ്ങോട്ടേക്ക് ഇറങ്ങി വന്നു... ദേവനെ കണ്ട വേണിയുടെ മുഖത്ത് തെളിച്ചം വീണു... അത് ലളിത ശ്രദ്ധിക്കുകയും ചെയ്തു ..... """ മോനെ ദേവ സുഖണോ.... അതേയ് വെല്ല്യച്ചാ സുഖമാണ്..... വെല്ല്യമ്മാ വന്നില്ലേ....???? അമ്മക്ക് കാലിന് വേദനയടാ..

ഞാൻ ഈ ഫയൽ അമ്മാവനെ ഏൽപ്പികാൻ വേണ്ടി വന്നതാ അപ്പൊ അച്ഛനും ഇവളും കൂടെ വന്നു... വരുൺ വേണിയെ നോക്കി കൊണ്ട് ദേവനോട് പറഞ്ഞു """ അപ്പോഴാണ് തന്നെ നോക്കി നിൽക്കുന്ന വേണിയെ ദേവൻ ശ്രദ്ധിച്ചത്.... കണ്ണുകൊണ്ട് എന്താന്ന് ചോദിച്ചപ്പോൾ വേണി വേഗം മുഖം തിരിച്ചു അത് കണ്ടപ്പോൾ ദേവന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു..... ആ ഹരി.... നീയും ദേവു ഇവിടെ ഉണ്ടായിരുന്നോ ..... അങ്ങോട്ടേക്ക് വന്ന ഹരിയെ ദേവൂനെ കണ്ട് കൊണ്ട് വിജയൻ ചോദിച്ചു ആ ഞങ്ങൾ ഇവിടെ ഉണ്ടായിരുന്നു വെല്ല്യച്ചാ.... ദേവു മറുപടി പറഞ്ഞു... ഹരി ആണേൽ ഒന്നും പറയാതെ ഭിത്തിയിൽ ചാരി നിന്നും """ അല്ല അളിയാ കുട്ടികളുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണ്ടേ.... വിജയൻ ശേഖരനോട് ചോദിച്ചു ശേഖരൻ ചിരിയോടെ മാളുവിനെ നോക്കി പണ്ടേ പറഞ്ഞ് വെച്ചതാ എങ്കിലും ഒന്നുടെ ചോദിക്കുവാ എന്താ മാളു നിനക്ക് ഞങ്ങളുടെ വീട്ടിലേക്ക് വരാൻ സമ്മതമല്ലേ..??? വിജയൻ മാളൂവിനെ നോക്കി ‌ ചോദിച്ചു എല്ലാവരുടെ നോട്ടവും മാളുവിലേക്ക് മുഖത്തേക്ക് തന്നെയായിരുന്നു... മറുപടി പറയാതെ നിൽക്കുന്ന മാളൂനെ കണ്ടപ്പോൾ വരുണിന്റെ മുഖത്തേ ചിരി പതിയെ മഞ്ഞ് പോയി......

മാളു..... മറുപടി പറയാതെ റൂമിലേക്ക് പോകാൻ തുടങ്ങിയാ മാളുവിനെ വരുൺ വിളിച്ചു..... മാളു നീ എന്താ ഒന്നും പറയാതെ പോകുന്നത്.... മാളുവിന്റെ മുന്നിൽ നിന്ന് കൊണ്ട് വരുൺ ചോദിച്ചു "" ഞാൻ...... ഞാൻ എന്ത് പറയാനാ..... മാളു..... നിനക്കറിയാലോ കുഞ്ഞുനാൾ മുതൽ വരുണിന് ഉള്ളതാണ് മാളുവെന്ന് പറയുന്നത് കേട്ട ഞാൻ വളർന്നത്.. കുഞ്ഞിലേ അങ്ങനെ ഒന്നും തോന്നില്ലാകിലും വളർന്നപ്പോൾ എന്റെ മനസ്സിൽ ചെറിയ ഒരു ആഗ്രഹം ഉണ്ടായിരുന്നു.... എങ്കിലും ഇത് നമ്മുടെ ജീവിതമാ തീരുമാനം എടുക്കണ്ടതും നമ്മൾ തന്നെയാ... എനിക്ക് എതിർ അഭിപ്രായം ഒന്നുല്ല ഇനി നിന്റെ തീരുമാനം പറ... ആരും നിന്നെ നിർബന്ധിക്കില്ല നിന്റെ ജീവിതമാണ് തീരുമാനം എടുക്കണ്ടതും നീ തന്നെയാണ് മ്മ്മ് പറ നിന്റെ തീരുമാനം.... എല്ലാവരുടെ നോട്ടം മാളുവിലേക്ക് തന്നെയായിരുന്നു മ്മ്മ് ഞാൻ പറയാം.... മാളു പറയാൻ തുടങ്ങി എനിക്ക് ദേവേട്ടനെ പോലെ തന്നെയാ വരുണേട്ടനും.... അല്ലാതെ വേറെ ഒരു രീതിക്കും വരുണേട്ടനെ ഞാൻ കണ്ടിട്ട് ഇല്ല പിന്നെ...

എനിക്ക് വേറെ ഒരു ഇഷ്ട്ടം ഉണ്ട്... അച്ഛനും അമ്മേ എന്നോട് ക്ഷമിക്കണം എനിക്ക് മറ്റൊരാളെ ഇഷ്ട്ടമാ... ഒരാളെ മനസ്സിൽ വെച്ചോണ്ട് ഞാൻ എങ്ങനെയാ വരുൺ ഏട്ടന്റെ കൂടെ ജീവിക്കുക.. കണ്ണ് നിറച്ച് കൊണ്ട് മാളു പറഞ്ഞു....'''' മാളുവിന്റെ സംസാരം കേട്ട് ദേവനും ഹരി ഒഴികെ ബാക്കി എല്ലാവരും ഞെട്ടി ഇരിക്കുവായിരുന്നു..... മാളുവിന് ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല.... വീട്ടിൽ വായാടി ആണെങ്കിലും പുറത്ത് മാളു ആരോടും അധികം സംസാരിക്കാത്ത കൂട്ടത്തിലായിരുന്നു... ചെമ്പകമംഗലം കുറച്ചുനേരം നിശബ്ദതയലായിരുന്നു ആരും ഒന്നും മിണ്ടാത്തത് കണ്ടപ്പോൾ മാളു കരയാൻ തുടങ്ങി....'''' നീ ആരെ കാണിക്കാനാ മാളു ഇങ്ങനെ കരയുന്നത്..... ഇങ്ങനെ ഒരു കാര്യം ചെയ്യുന്നതിനു മുമ്പ് നിനക്ക് അച്ഛനെ അമ്മേയെ കുറിച്ച് ചിന്തിക്കായിരുന്നു... ദേഷ്യത്തോടെ ദേവു പറഞ്ഞു... """" എങ്ങനെ തോന്നി മാളു നിനക്ക് ഈ കുടുംബത്തോട് ഇങ്ങനെ ഒരു ചതി ചെയ്യാൻ...... കരഞ്ഞുകൊണ്ട് ലളിത മാളുനോട്‌ ചോദിച്ചു... """ അതിന് അവൾ തെറ്റ് ഒന്നും ചെയ്തില്ലല്ലോ അമ്മേ... അവൾക്ക് ഒരു ഇഷ്ടം ഉണ്ടായിരുന്നു അത് അവൾ തുറന്ന് പറഞ്ഞു... ആലോചിച്ചിട്ട് നല്ലതാണേൽ നമ്മൾ അത് നടത്തുന്നു....

അല്ലകിൽ അതു വേണ്ടാന്ന് വെച്ച് വേറെ നോക്കുന്നു.... എന്തായാലും വരുണിനെ ഇവൾ ദേവന്റെ സ്ഥാനത്ത് കണ്ടത് കൊണ്ട് ഇനി അത് നടത്താൻ പറ്റില്ലല്ലോ.... ഹരി എല്ലാവരെ നോക്കികൊണ്ട് പറഞ്ഞു... """" അച്ഛാ..... അച്ഛന്റെ ഇഷ്ട്ടം ഇല്ലാതെ ഇവിടെയോന്നും നടക്കില്ല... അച്ഛൻ പറ എന്താ ചെയ്യേണ്ടത്... ദേവൻ ശേഖരനെ നോക്കി ചോദിച്ചു... """ വരുൺ... മോനെ നിനക്കെന്താ പറയാനുള്ളത്... ശേഖരൻ വരുണിനെ നോക്കി ചോദിച്ചു... """ അപ്പോഴാണ് എല്ലാവരും വരുണിനെ നോക്കിയത്.... ഒന്നും മിണ്ടാതെ മാളുവിനെ നോക്കി ഒരു പുഞ്ചിരിയോടെ നില്കുവായിരുന്നു വരുൺ.... മാളു വരുണിനെ നോക്കി മുഖത്ത് ചിരി ഉണ്ടെങ്കിലും കണ്ണുകൾ നിറഞ്ഞിരുന്നു... """ അമ്മാവാ മാളുവിന് അങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ അത് നടത്തി കൊടുക്കുന്നത് തന്നെയാ നല്ലത്.. ഒന്നും ആരെയും അടിച്ചേൽപ്പിക്കാൻ പറ്റില്ലല്ലോ... മാളുവിന്റെ ഇഷ്ടം അതാണെങ്കിൽ അത് നടക്കട്ടെ... അല്ലേ അച്ഛാ..... വരുൺ വിജയനെ നോക്കി ചോദിച്ചു.... """"

വിജയേട്ട എന്റെ കുട്ടിയോട് ദേഷ്യം ഒന്നും തോന്നരുത് അവളുടെ അറിവില്ലായ്മ കൊണ്ടാണ്.... ലളിത കരഞ്ഞു കൊണ്ട് പറഞ്ഞു.... """ പിള്ളേരുടെ ആഗ്രഹം അതാണേൽ അത് നടക്കട്ടെ അളിയാ.... വിജയൻ ശേഖരനെ നോക്കി പറഞ്ഞു """ മ്മ്മ് മാളൂന്റെ ആഗ്രഹം അതാണേൽ അങ്ങനെ നടക്കട്ടെ... അന്വേഷിച്ചിട്ട് നല്ലതാണേൽ നടത്താം ശേഖരൻ പറഞ്ഞു ദേവനും ഹരിയും പോയി അന്വേഷിക്കട്ടെ.. എന്നിട്ട് കാര്യങ്ങൾ ഞങ്ങളെ വിളിച്ചു പറ... എല്ലാവരോടുമായി വിജയൻ പറഞ്ഞു മ്മ്മ് """" ശേഖരൻ ഒന്ന് മുളി..... എന്നാൽ ശെരി അളിയാ ഞങ്ങൾ ഇറങ്ങട്ടെ വിവരങ്ങൾ ഒക്കെ വിളിച്ചു പറ.... കഴിച്ചിട്ടു പോകാം ഏട്ടാ ലളിത വിജയനോട് പറഞ്ഞു.. """ വേണ്ട അവള് ഞങ്ങളെ കത്ത് ഇരികുന്നുണ്ടാകും..... വിജയൻ പറഞ്ഞു അച്ഛാ ഞാനും വരുന്നു... കൈയിൽ ഉണ്ടായിരുന്ന കവർ ടേബിളിൽ വെച്ച് കൊണ്ട് വേണി പറഞ്ഞു """ നീ രണ്ടു ദിവസം നില്കാൻ വന്നതല്ലേ.... വരുൺ വേണിയോട് ചോദിച്ചു """ ഇല്ല ഏട്ടാ ഞാനും കൂടെ വരുവ..... അതെന്താ മോളെ പെട്ടന്ന് പോകുന്നത്..... ഒന്നുല്ല അമ്മായി....

വാ ഏട്ടാ പോകാം.... വരുണിന്റെ കൈ പിടിച്ച് വേണി മുന്നോട്ട് നടന്നു... പെട്ടന്ന് എന്തോ ആലോചിച്ച് വരുണിന്റെ കൈ വിട്ട് വേണി ദേവന്റെ അരികിലേക്ക് ചെന്നു..... ദേവേട്ടാ.... ആർദ്രമായ അവളുടെ വിളിയിൽ ദേവൻ മുഖമുയർത്തി നോക്കി ആ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞിരുന്നു..... ദേവേട്ടാ... കുഞ്ഞ് മുതലെ ഞങ്ങൾ കേട്ട് വളർന്നത് മാളു വരുണിനും, വേണി ദേവനും ഉള്ളതാണെന്ന... ഇപ്പോ മാളു പറഞ്ഞു കഴിഞ്ഞു എന്റെ ഏട്ടനെ വേണ്ടാന്ന്..... ഇനി ദേവേട്ടാൻ കൂടിയ പറയുമോ എന്നേ വേണ്ടാന്ന്.. പലപ്പോഴും ഞാൻ ദേവേട്ടന്റെ ഇഷ്ട്ടം അറിയാൻ ശ്രമിച്ചിട്ട് ഉണ്ട്.... അപ്പോൾ ഒക്കെ ദേവേട്ടൻ ഒഴിഞ്ഞു മാറിയിട്ടേയുള്ളു... എന്നേ ഇഷ്ട്ടല്ലേൽ ഇപ്പോ പറയണം... പാവം എന്റെ ഏട്ടന്റെ നെഞ്ച് ഇപ്പോ ഒരുപാട് വേദനിക്കുന്നുണ്ട്... പുറമെ കാണിച്ചില്ലെങ്കിലും എനിക്കറിയാം പറ്റും ആ വേദന..... മാളുവിനായി അവൾക്ക് ഇഷ്ട്ടപെട്ടതൊക്കെ മേടിച്ച് വെച്ച് കാത്തിരുന്നതാ എന്റെ ഏട്ടൻ.... വേണി വരുണിനെ നോക്കി പറഞ്ഞു പെട്ടന്ന് വരുൺ കണ്ണ് നിറച്ച് കൊണ്ട് പുറത്തേക്കിറങ്ങി പോയി....... അതേ പോലെ ഒരു വേദന എനിക്ക് ചിലപ്പോൾ സഹിക്കാൻ പറ്റില്ല...

അത് കൊണ്ട് ദേവേട്ടന്റെ മനസ്സിൽ എന്തേലും ഉണ്ടേൽ തുറന്ന് പറയാണം... കരഞ്ഞുകൊണ്ട് വരുൺ പോയ വഴിയേ നോക്കി വേണി ദേവനോട് പറഞ്ഞു """ ദേവ ഇനി നിന്റെ മനസ്സിൽ ആരേലും ഉണ്ടോ.... ശേഖരൻ ദേവനോട് ചോദിച്ചു ഇല്ല അച്ഛാ..... അപ്പൊ പിന്നെ നമ്മുക്ക് ഇത് ഉറപ്പികം വേണിയുടെ ക്ലാസ്സ്‌ കഴിയാൻ ഇനിയും ഉണ്ടല്ലോ സമയം അത് കൊണ്ട് ഇപ്പൊ നിച്ഛയം നടത്തി വെക്കാം.... ശേഖരൻ വിജയനോട് പറഞ്ഞു എന്നാൽ അങ്ങനെ ചെയാം അളിയാ... മാളൂന്റെ കാര്യത്തിൽ കൂടെ ഒരു തീരുമാനം ഉണ്ടകിട്ട് എന്നേ വിളിക്ക്.... വിജയൻ ശേഖരനോട് പറഞ്ഞു """" വേണി നീ എന്നോട് പിണങ്ങി പോകുവാണോ.... കരഞ്ഞോണ്ട് മാളു വേണിയോട് ചോദിച്ചു """" എന്നോട് എങ്കിലും നിനക്ക് എല്ലാം പറയാമായിരുന്നു മാളു.... ഞാനറിഞ്ഞിരുന്നേൽ എന്റെ ഏട്ടനെ പറഞ്ഞ് തിരുത്തിയേനെ... അങ്ങനെ എങ്കിൽ എന്റെ ഏട്ടൻ ഇപ്പൊ ഇത്ര വേദനിക്കിലായിരുന്നു സങ്കടത്തോടെ വേണി പറഞ്ഞു

"""" മോളെ നീ ഇന്ന് വരണ്ട... നാളെ അവനെ പറഞ്ഞ് വിടാം അപ്പോൾ വന്നാൽ മതി.... വേണിയെ നോക്കി പറഞ്ഞിട്ട് എല്ലാവരോടും യാത്ര പറഞ്ഞ് വിജയൻ പുറത്തേക്കിറങ്ങി...."""" മാളൂനെ ഒന്ന് കനപ്പിച്ചു നോക്കിട്ട് ലളിത അകത്തേക്ക് കയറി പോയി... അച്ഛാ ഞാൻ ആരെ വിഷമിപ്പിക്കണം എന്ന് കരുതിയല്ല സംഭവിച്ചു പോയതാ.... മാളു ശേഖരനെ നോക്കി പറഞ്ഞു "" മ്മ്മ് സാരമില്ല... എന്തായാലും വിഷ്ണുനെ കുറിച്ച് ഒന്ന് അന്വേഷിക്കട്ടെ എന്നിട്ട് ബാക്കി തിരുമാനികാം... അതും പറഞ്ഞു ശേഖരൻ അകത്തേക്ക് പോയി """" മാളു ദേവൂനെ ഒന്നും നോക്കി... ദേവു ആകട്ടെ മാളൂനെ കണ്ടഭാവം പോലുമില്ലാതെ അകത്തേക്ക് കയറി പോയി... അത് കണ്ടപ്പോൾ മാളു സങ്കടപെട്ട് ഹരിയെ നോക്കി.. ഹരി ഒന്നുമില്ലെന്ന്‌ കണ്ണടച്ച് കാണിച്ച് ദേവൂന് പിന്നാലെ പോയി.... രാത്രിയായപ്പോഴേക്കും മാളുവിനോടുള്ള ദേവൂന്റെ പിണക്കം മാറി... ഹരി പുറകെ നടന്ന് മാറ്റിയെടുത്തു എന്ന് വേണം പറയാൻ.... """"" .......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story