പ്രണയ പ്രതികാരം: ഭാഗം 50

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

അരുവിനേക്കാൾ മുന്നേ ദേവൻ അവിടെയെത്തിയിരുന്നു.... ഓടിക്കുടിയാ ആളുകളുടെ കൂടെ ദേവൻ കാറിൽ നിന്ന് ചാർളിയെ പുറത്തിറക്കി... മുഖം മുഴുവൻ ചോരയായി തളർന്ന് കിടക്കുന്ന ചാർളിയെ കണ്ടപ്പോൾ ആരുവിന് കൈയും കാലും തളരുന്ന പോലെ തോന്നി.... പെട്ടന്ന് എവിടെ നിന്നോ വന്ന വണ്ടിയിൽ ചാർളിയെ കയറ്റി , തളർന്ന് നിൽക്കുന്ന ആരുവിനെ കൂട്ടി ദേവൻ ബൈക്കിന്റെ അടുത്തേക്ക് നീങ്ങി... പുറകെ വരാൻ ചാർളിയെ കയറ്റിയ വണ്ടികാരോട് പറഞ്ഞിട്ട് ദേവൻ വേഗം വണ്ടി വിട്ടു.... അമലയും ഹരിയും വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലെകയിരുന്നു ദേവൻ വണ്ടി വിട്ടത്.... ഹോസ്പിറ്റൽ എത്തി എമർജൻസി വാർഡിലേക്ക് ചാർളിയെ കയറുമ്പോൾ അവന് ഒന്നും പറ്റല്ലെയെന്ന പ്രാർത്ഥനയോടെ ആരു പുറത്തിരുന്നു.. എന്ത് പറഞ്ഞ് ആരുനെ സമാധാനിപ്പിക്കണം എന്നറിയാത്തത് കൊണ്ട് ദേവൻ അവളോട്‌ ഒന്നും പറയൻ പോയില്ല.... ദേവാ.... ഡോക്ടർ എന്തേലും പറഞ്ഞു പറഞ്ഞോ...?? ദേവൻ വിളിച്ച് പറഞ്ഞതനുസരിച്ച് അങ്ങോട്ടേക്ക് വന്ന ഹരിയെ ദേവനോട് ചോദിച്ചു.... ഇല്ല ഹരിയേട്ടാ.... മ്മ്മ് " ഞാൻ ഒന്ന് പോയി നോക്കട്ടെ... ആരുനെ ഒന്ന് നോക്കിയ ശേഷം ഹരി അകത്തേക്ക് പോയി.... ഹരി വിളിച്ച് പറഞ്ഞതനുസരിച്ച് ജസ്റ്റി അമലയെ വിളിച്ച് കാര്യം പറഞ്ഞിരുന്നു....

അമലയും അപ്പോൾ തന്നെ അങ്ങോട്ടേക്ക് വന്നു... ദേവനെ ആരുനെ ഒന്ന് നോകിയ ശേഷം അമലയും അകത്തേക്ക് പോയി.... ഇടക്കിടക്ക് എങ്ങി എങ്ങി കരയുന്ന ആരുനെ ദേവൻ കണ്ടിരുന്നു.... ആരു , നീയെന്തിനാ ഇങ്ങനെ കരയുന്നെ... ഒടുവിൽ സഹികേട്ട് ദേവൻ ആരുനോട് ചോദിച്ചു.... പിന്നെ ഞാൻ എന്താ ചെയ്യണ്ടേ... വേദനയോടെ ആരു ദേവനോട് ചോദിച്ചു.... കരഞ്ഞാൽ അവൻ ഇപ്പോ എണീച്ച് വരുമോ..?? അവളുടെ അവസ്ഥ കണ്ട് സങ്കടത്തോടെ ദേവൻ ചോദിച്ചു.... പിന്നെ ആരു ഒന്നും മിണ്ടാൻ പോയില്ല.... തലകുനിച്ചിരുന്ന് കരയാൻ തുടങ്ങി , കുറച്ച് കഴിഞ്ഞപ്പോൾ ആരൊക്കയോ നടന്ന് വരുന്ന സൗണ്ട് കേട്ടാണ് അവൾ തലയുയർത്തിയത്... സണ്ണിച്ചാ.... സണ്ണി കണ്ടയുടനെ ആരു പോയി കെട്ടിപിടിച്ച് കയറാൻ തുടങ്ങി.... കൊച്ചേ , നീയെന്തിനാ കരയുന്നെ... പേടിയോടെ സണ്ണി ചോദിച്ചു... അതിന് അവൾ മറുപടിയൊന്നും പറഞ്ഞില്ല.... അല്ലങ്കിലുംനീയെന്തിനാ ആരു കരയുന്നെ , കുടിച്ച് വെളിവില്ലാതെ അവൻ ഒരേ പൊട്ടത്തരം ചെയ്തതിന് നി കരയണ്ട അവിശമില്ല... ലാലി പറഞ്ഞു ഞാൻ കാരണമല്ലേ ലാലിച്ചാ അവൻ ഇങ്ങനെ...??? എന്ന് നിന്നോടാര് പറഞ്ഞു... ജസ്റ്റി ചോദിച്ചു അവൻ ഇങ്ങനെയായത് അവന്റെ അപ്പനും അമ്മയും കാരണമാ , മരിച്ച് പോയവരെ ഇനി പറഞ്ഞിട്ട് കാര്യമല്ലല്ലോ....

ഷിനി പറഞ്ഞു അവൻ കുടിച്ച് തുടങ്ങിയത് ഞാൻ കാരണമല്ലേ... പിന്നെയും ആരു സ്വയം കുറ്റമെറ്റെടുത്തു.... അവൻ വാശിക്ക് ചെയ്യുന്നത് ഇതൊക്കെ, വാശി കാണിച്ച് സ്വായം നശിക്കുവാ... ജസ്റ്റി പറഞ്ഞു വാശി പുറത്ത് കാണിക്കുന്ന കാര്യങ്ങൾ തെറ്റായിരുന്നുവെന്ന് ബോധം വരുമ്പോൾ അവന് മനസിലായിക്കോളൂ... ദേവനെ ഇടം കണ്ണിട്ട് നോക്കികൊണ്ട് ലാലി പറഞ്ഞു ദേവൻ ഒന്നും മിണ്ടാൻ പോയില്ല , അവനും കൂടെയുള്ളതാ ലാലി പറഞ്ഞതെന്ന് അവനും മനസിലായി.... ആരെ വേദനിപ്പിച്ച് എനിക്കൊന്നും നെടേണ്ട സണ്ണിച്ചാ , അങ്ങനെയൊര് ജീവിതവും എനിക്ക് വേണ്ട... ഞാൻ നിങ്ങളുടെ കൂടെ വീട്ടിലേക്ക് വന്നോട്ടെ.... വേദനയോടെ ആരു സണ്ണിയോട് ചോദിച്ചു..... ഞങ്ങളോട് അനുവാദം ചോദിക്കണോ ആരു നിനക്ക് വീട്ടിൽ വരാൻ.... ഷിനി ആരുനോട് പറഞ്ഞു എനിക്ക ഇനി ഇങ്ങനെ വേദന സാഹിച്ച് ജീവിക്കാൻ വയ്യ സണ്ണിച്ചാ , നിങ്ങളെ എല്ലാവരെ ഓർത്താ... അല്ലേൽ എപ്പോഴേ എന്റെ ഈ നശിച്ച ജീവിതം കളഞ്ഞേനെ... വിങ്ങിക്കൊണ്ട് ആരു പറഞ്ഞു ദേ ആരു , ഹോസ്പിറ്റൽ ആണെന്നൊന്നും ഞാൻ നോക്കില്ല , ആവിശമില്ലാത്തത് പറഞ്ഞാൽ എന്റെ കൈയിൽ നിന്ന് നല്ലത് കിട്ടും... ദേഷ്യത്തോടെ സണ്ണി പറഞ്ഞു അത് തന്നെ... ഇനി എന്തേലും പറഞ്ഞാൽ സണ്ണിച്ചാൻ മാത്രമായിരിക്കില്ല തരുവാ...

ദേഷ്യത്തോടെ ജസ്റ്റി പറഞ്ഞു.. പിന്നെ ആരും ഒന്നും പറയാൻ പോയില്ല.... ദേവാ , ഡോക്ടർ എന്ത് പറഞ്ഞു... സണ്ണി വേഗം ദേവനോട് ചോദിച്ചു ഡോക്ടർ ഒന്നും പറഞ്ഞില്ല സണ്ണിച്ചാ, ഹരിയേട്ടനും അമലേച്ചി അകത്തുണ്ട്... ദേവൻ പറഞ്ഞു പിന്നെയാരും പരസ്പരം ഒന്നും പറയാതെ ഒരേ വശത്തായി ഇരുന്നു.. ആരു സുന്നയുടെ തോളിൽ തലചായിച്ച് കിടക്കുവായിരുന്നു.... മിനിറ്റുകൾ മുന്നോട്ട് പോകുന്നതനുസരിച്ച് എല്ലാവർക്കും പേടിയായി തുടങ്ങി.... പെട്ടന്നാണ് ഡോർ തുറന്ന് ഹരി പുറത്ത് വന്നത് , ഇത്ര ലേറ്റ് ആയി അവൻ വന്നത് കൊണ്ട് തന്നെ എങ്ങനെയുണ്ടെന്ന് ചോദിക്കാൻ എല്ലാവർക്കും ഭയം തോന്നി.... ആ , നിങ്ങൾ എപ്പോ വന്നു... പുറത്തിറങ്ങിയ ഹരി എല്ലാവരോടും ചോദിച്ചു കുറച്ച് നേരമായി.... ഹരി , അവന് എങ്ങനെയുണ്ട്.. പേടി മറച്ച് സണ്ണി ഹരിയോട് ചോദിച്ചു അവന് വലിയ കുഴപ്പമൊന്നുല്ല സണ്ണിച്ചാ.. സാധാ ആക്‌സിഡന്റ് പറ്റുമ്പോഴുള്ള എല്ലാ പരിക്കുമുണ്ട് , അല്ലാതെ ജീവന് ആപത്തൊന്നുല്ലാ... ഹരി പറഞ്ഞു അപ്പോഴാ എല്ലാവർക്കും ഒന്ന് സമധാനമായത്... നന്നായി കുടിച്ചിട്ടുണ്ടായിരുന്നു , ശരീരം മൊത്തം ആൽക്കഹോളാണ്... പിന്നെ ബോധമില്ലെകിലും സിറ്റ് ബെൽറ്റ്‌ ഇട്ടിട്ടുടായിരുന്നു , അത് കൊണ്ടാ വലിയ പരിക്കൊന്നും പറ്റാത്തത്. ഹരി പറഞ്ഞു ഇനി കുടിച്ചിട്ട് വണ്ടി ഒടിച്ചതിന്റെ കേസ് ഉണ്ടാകുമോ...??

സംശയത്തോടെ ഷിനി ചോദിച്ചു ഏയ്യ് , ഇവിടുന്ന് ഒന്നും ഉണ്ടാകില്ല.. അതിന് വേണ്ടതൊക്കെ ഞാനും അമലേച്ചി ചെയ്തിട്ടുണ്ട് , അതാ പുറത്തിറങ്ങാൻ ഞാൻ ഇത്ര താമസിച്ചത്... അമലേച്ചി ഇപ്പോഴും അവിടെ തന്നെയാ... അല്ലാ ഹരിയേട്ടാ , ആക്‌സിഡന്റ് ഉണ്ടാകുന്നതിന് മുൻപ് അവൻ അവിടെത്തെ ആളുകളുമായി എന്തോ പ്രശ്നമുണ്ടയിരുന്നു... ആ ടൈം അവൻ കുടിച്ചിരുന്നു , ഇനി ആ വഴിക്ക് എന്തേലും കേസ് ഉണ്ടാകുമോ...? സംശയത്തോടെ ദേവൻ ചോദിച്ചു അതിന് ചിലപ്പോൾ ചാൻസുണ്ട് , പിന്നെ ഹോസ്പിറ്റലിന്റെ ഭാഗത്ത് നിന്ന് അവനെതിരെ ഒന്നും വരാതിരിക്കാൻ ഞാനും അമലേച്ചി നോക്കിക്കോളാം... പുറത്തെ കാര്യങ്ങൾ അഞ്ജുവും ഞാനും നോക്കിക്കോളാം ഹരിയേട്ടാ.. ലാലി വേഗം ഹരിയോട് പറഞ്ഞു.... കേസ് ആയാലും കുഴപ്പമില്ല... നമ്മുക്ക് ഊരി പോരാം , പിള്ളേരുണ്ടല്ലോ... സണ്ണി ലാലിയെ നോക്കികൊണ്ട് പറഞ്ഞൂ അതേയ് , അവന് വേറൊന്നും പറ്റിയില്ലല്ലോ... ഷിനി പറഞ്ഞു ചെറിയ പൊട്ടാലും പോറലും ഒക്കെയുണ്ട്.... ഹരി പറഞ്ഞു അത് സാരല്ല , കുറച്ച് നാൾ അടങ്ങി കിടന്നോളും... ലാലി പറഞ്ഞു ഹരിയേട്ടാ , ശെരിക്കും അവന് കുഴപ്പമൊന്നുല്ലലോ... അല്ലാതെ എന്നെ സമാധാനിപ്പിക്കാൻ വേണ്ടി വെറുതെ പറയുന്നതല്ലല്ലോ... സംശയത്തോടെ ആരു ഹരിയോട് ചോദിച്ചു... എന്റെ പൊന്നാരു , അവന് വേറെ കുഴപ്പമൊന്നുല്ല... ഞാൻ പറഞ്ഞത് സത്യയാ... അല്ലേൽ നിന്റെ വെല്ല്യച്ചിയോട് ചോദിക്ക് , ചേച്ചി ഇപ്പോ വരും...

ഹരി പറഞ്ഞു കുറച്ച് കഴിഞ്ഞപ്പോഴേക്കും അമല പുറത്ത് വന്നിരുന്നു... ഹരി പറഞ്ഞത് തന്നെ അമലയും പറഞ്ഞു... അപ്പോൾ ആരുവിന് സമാധാനമായി.... ആ ഇവളുടെ ഒര് കുറവുണ്ടായിരുന്നു ഇവിടെ , ഇപ്പോ അതുമായി.... എല്ലാവരുടെ പുറകിലേക്ക് നോക്കികൊണ്ട് ഹരി പറഞ്ഞു ഹരിയുടെ നോട്ടം കണ്ട് എല്ലാവരും തിരിഞ്ഞ് നോക്കി... ദിർദിയിൽ നടന്ന് വരുന്ന അഞ്ജുവിനെയാ എല്ലാവരും കണ്ടത്.... ലാലിച്ചാ , ചാച്ചുവിന് എന്താ പറ്റിയെ...? വന്നപാടെ അഞ്ജു ലാലിയോട് ചോദിച്ചു.... കൂടി കൂടിയപ്പോൾ പറ്റിയതാ , വലിയ പരിക്കൊന്നുല്ല.... ലാലി പറഞ്ഞു നി എവിടുന്നാ , വീട്ടിൽ നിന്നാണോ വന്നേ... ഷിനി ചോദിച്ചു അല്ലാ ഷിനിച്ച, ഞാൻ വീട്ടിൽ പോയില്ല... ഓഫീസിൽ നിന്നിറങ്ങി നേരെ കോർട്ടിലേക്ക് പോയി , ഒര് കേസിന്റെ കാര്യത്തിന് വേണ്ടി.... അവിടെ ചെന്നപ്പോഴാ ലാലിച്ചന്റെ മെസ്സേജ് ഞാൻ കണ്ടത്... അഞ്ജു പറഞ്ഞു അപ്പോഴാണ് ടൈം ഒരുപാടായെന്നും, വീട്ടിൽ അമ്മ തന്നേയുള്ളുവെന്നു ആരുവിന് ഓർമ്മ വന്നത്... റം , അമ്മ വീട്ടിൽ തന്നെയല്ലേയുള്ളു... ഉച്ചക്ക് വരമെന്ന് പറഞ്ഞല്ലേ രാവിലെ വീട്ടിൽ നിന്നിനിറങ്ങിത് , ഇവിടെ ഇപ്പോ എന്റെ കൂടെ എല്ലാവരും ഉണ്ടല്ലോ... റം വീട്ടിലേക്ക് പൊയ്ക്കോളൂ.... ആരു ദേവനോട് പറഞ്ഞു ദേവന് എന്ത് ചെയ്‌തണമെന്നറിയില്ലായിരുന്നു... ഈ അവസ്ഥയിൽ കൂടെ വരാൻ അവളോട്‌ പറയാൻ പറ്റില്ല... പക്ഷേ നീയില്ലാതെ തന്നെ പോകാൻ എന്നെകൊണ്ട് പറ്റുന്നില്ല പെണ്ണെ... ആരുനെ നോക്കി ദേവൻ ചിന്തിച്ചു...

അത് ശെരിയ , ദേവൻ എന്നാൽ വീട്ടിലേക്ക് പോയിക്കോ... സണ്ണിയും ദേവനെ നോക്കികൊണ്ട് പറഞ്ഞു പിന്നെ ദേവന് ഒന്നും പറയാൻ പറ്റിയില്ല... പോകാമെന്ന രീതിക്ക് അവൻ ഒന്ന് മുളി... എന്നാൽ ആരു കൂടെ പൊയ്ക്കോട്ടേ, അല്ലേ ചേട്ടായി... ആരുനെ നോക്കികൊണ്ട് ഷിനി സണ്ണിയെ നോക്കി പറഞ്ഞു ആ എന്നാൽ ആരു കൂടെ പൊയ്ക്കോട്ടേ... ഇവിടെ ഇപ്പോ ഒരുപാട് ആളുകൾ വേണ്ടല്ലോ ഞാനും ലാലിച്ചനും ഇവിടെ നിന്നോളം.. സണ്ണി പറഞ്ഞു ഞാനും കൂടെ നിൽകാം സണ്ണിച്ചാ... ആരു വേഗം പറഞ്ഞു വേണ്ട കൊച്ചേ. ദേവന്റെ അമ്മ വീട്ടിൽ തന്നെയാലേയുള്ളു , നി കൂടെ പോയിക്കോ... സണ്ണി പറഞ്ഞു മ്മ്മ്മ്മ് " വേറൊന്നും പറയാതെ ആരു എല്ലാവരോടും യാത്ര പറഞ്ഞ് ദേവന്റെ കൂടെ വീട്ടിലേക്ക് പോയി..... എന്നാൽ നിങ്ങൾ കൂടെ പോയിക്കോ , ഇവിടെ ഞാനും ലാലിച്ചനും നിന്നോളം... സണ്ണി ബാക്കി എല്ലാവരോടും പറഞ്ഞു ചേട്ടായിക്ക് നാളെ ഓഫീസിൽ പോകാനുള്ളതല്ലേ , ചേട്ടായി പോയിക്കോ ഞാൻ ഇവിടെ നിന്നോളം.... ഷിനി പറഞ്ഞു വേണ്ടടാ... നി പോയിക്കോ , ഞാൻ നിന്നോളം... സണ്ണി പറഞ്ഞു ഇച്ചായ ഞാനും ഇവിടെ നിൽകുവാ.. അമല സണ്ണിയോട് പറഞ്ഞു വേണ്ട അമലേച്ചി , ഞാൻ ഇവിടെ നിന്നോളം... ഹരി വേഗം പറഞ്ഞു ഏയ്യ് വേണ്ട ഹരിയേട്ടാ , വീട്ടിൽ അമ്മക്ക് സുഖമില്ലെന്നല്ലേ പറഞ്ഞെ , ഹരിയേട്ടൻ പോയിക്കോ... ഇവിടെ ഞാനും സണ്ണിച്ചാനും നിന്നോളം.... പിന്നെ വെല്ല്യച്ചി നിൽക്കട്ടെ അത് അവന് വലിയ ആശ്വാസമാകും... ലാലി പറഞ്ഞു കുറച്ച് കഴിഞ്ഞപ്പോഴേക്കും സണ്ണി, ലാലി, അമലയും അവിടെ നിന്ന ശേഷം ബാക്കിയെല്ലാവരും തിരിച്ച് പോയി..... ❤️❤️❤️❤️❤️❤️❤️❤️

വീട്ടിലേക്ക് പോകും വഴി ആരു ദേവനോട് ഒന്നും മിണ്ടിയില്ല.... വീട്ടിലെത്തി ലളിതയോട് കുറച്ച് സംസാരിച്ച ശേഷം ആരു റൂമിലേക്ക് പോയി... കഴിക്കാൻ നേരത്ത് ദേവൻ എത്ര നിർബന്ധിച്ചിട്ടും ആരു കഴികാൻ ചെന്നില്ല... ഒടുവിൽ ദേവൻ ലളിതയെ കൊണ്ട് വിളിപ്പിച്ചപ്പോൾ ആരു കഴിക്കാൻ വന്നു.... ലളിതക്ക് വേണ്ടി മാത്രം കുറച്ചെന്തോ കഴിച്ചിട്ട് ആരു വേഗം റൂമിലേക്ക് പോയി.... ആശുപത്രി കാര്യമൊക്കെ ദേവൻ പറഞ്ഞ് ആരു അറിഞ്ഞത് കൊണ്ട് ലളിത ആരുവിനെ ഒന്നിനും കൂടുതൽ നിർബന്ധിക്കാൻ നിന്നില്ല.... ദേവൻ റൂമിലെത്തിയപ്പോഴേക്കും ആരു കിടന്നിരുന്നു... ഇപ്പോ അവളുടെ മനസ്സ് ശെരിയല്ല അത് കൊണ്ട് അവൾ ഉറങ്ങിക്കോട്ടെയെന്ന് കരുതി ദേവൻ ഒന്നും പറയാൻ നിന്നില്ല, പക്ഷേ എങ്ങി എങ്ങി കരയുന്ന അവളെ കണ്ട് ദേവൻ അവളുടെ അടുത്തിരുന്നു.... ആരു , നീയെന്തിനാ കരയുന്നെ... അവന് കുഴപ്പമൊന്നുല്ലല്ലോ... ദേവൻ അവളോട് ചോദിച്ചു എന്നാലും ഞാൻ കാരണമല്ലേ അവൻ ഇങ്ങനെയായത്... അല്ലാ ആരു , അവൻ ശ്രദ്ധിക്കാത്തത് കൊണ്ടാ... പിഞ്ഞേ നിനക്ക് തന്നെയറിയാലോ അക്കാൻ നന്നായി കുടിച്ചിരുന്നു.... അവൻ കുടിച്ച് തുടങ്ങിയത് ഞാൻ കാരണമാ റം.... ഇടർച്ചയോടർ ആരു പറഞ്ഞൂ കുറച്ച് നേരത്തേക്ക് ദേവൻ ഒന്നും മിണ്ടിയില്ല.. ആരുവിന്റെ എങ്ങിയുള്ള കരച്ചിൽ മാത്രം ഉയർന്ന് കേട്ടു.... ആരു , ഞാനൊര് കാര്യം ചോദിക്കട്ടെ.... എന്ത് കൊണ്ടാ നി ചാർളിയെ അംഗീകരിക്കാത്തത്...

ഞാൻ നിന്റെ ഇഷ്ട്ടം അറിയാത്തത് പോലെ നി അവന്റെ ഇഷ്ട്ടം അറിഞ്ഞിരുന്നില്ലേ..? അതോ ഞാൻ നിന്നെ തെറ്റിദ്ധരിച്ചത് പോലെ , നി അവനെ തെറ്റിദ്ധരിച്ചതാണോ...? ഞാൻ ഒരിക്കലും അവനെ തെറ്റിദ്ധരിച്ചിട്ടില്ല റം , എനിക്കറിയാമായിരുന്നു അവന്റെ ഇഷ്ട്ടം.. പക്ഷേ അതൊരിക്കലും ഞാൻ അംഗീകരിച്ചിരുന്നില്ല , കാരണം എനിക്കവനോട് വെറുപ്പായിരുന്നു... ഒരേ നിമിഷവും അത് കൂട്ടാൻ അവനായി തന്നെ ഒരേ കാരണം ഉണ്ടാക്കി കൊണ്ടിരുന്നു... ആദ്യയമൊന്നും അവന്റെ ഇഷ്ട്ടം അവൻ എന്നോട് പറഞ്ഞിരുന്നില്ല , എന്നെ കാണുമ്പോഴൊക്കെ പ്രതികാരം തീർക്കാൻ എന്നെ സ്വന്തമാക്കുമെന്നെ അവൻ പറഞ്ഞിട്ടുള്ളു.. പിന്നെ അവന്റെ ഇഷ്ട്ടം ഞാനറിഞ്ഞിരുനെങ്കിലും അതൊരിക്കലും ഞാൻ അംഗീകരിക്കില്ലായിരുന്നു... കണ്ണടച്ച് കൊണ്ട് ആരു പറഞ്ഞു കാരണം... ആകാംഷയോടെ ദേവൻ ചോദിച്ചു കാരണം , ഓർമ്മ വെച്ച നാൾ മുതൽ ഞാൻ റാമിനെ സ്‌നേഹികുവാ, ആ എന്റെ മനസ്സിൽ വേറെയാർക്കും ഒരിക്കലും സ്ഥാനമുണ്ടക്കില്ല... കരഞ്ഞ് കൊണ്ട് ദേവനെ നോക്കി ആരു പറഞ്ഞു.... ദേവന് പെട്ടന്ന് അവളെ ചേർത്ത് പിടിക്കാൻ തോന്നി.... ഓർമ്മാ വെച്ച നാൾ മുതൽ ഞാൻ നിന്നെ സ്നേഹിക്കുവാ റം , എന്റെ ഇഷ്ട്ടം തുറന്ന് പറയാൻ ദിവസങ്ങണെണ്ണി കാത്തിരുന്നതാ ഞാൻ , എന്നാൽ എന്റെ സ്വപ്നങ്ങൾ ഒക്കെ ഇല്ലാതാക്കി കൊണ്ട് ചാച്ചു എന്റെ മുന്നിലേക്ക് വന്നു.... അന്നാ ഞാൻ അവനെ ആദ്യയമായി കാണുന്നത് ,

അന്ന് മുതലാ അവനെ ഞാൻ വെറുത്ത് തുടങ്ങിയതും... എന്റെ അമ്മ ഇല്ലാതായത് ഞാൻ കാരണമാണെന്ന് അവന്റെ അപ്പൻ എന്നെ വിശ്വസിപ്പിച്ചത് പോലെ , അവനും എന്നെ വിശ്വസിപ്പിച്ചു.... ഒരിക്കൽ അവന്റെ അപ്പൻ കാരണം ഞാൻ കിടന്ന അതേയ് ഇരുട്ട് മുറിയിൽ പിന്നീട് അവൻ കാരണവും എനിക്ക് കിടക്കണ്ടി വന്നു... ഭ്രാന്ത് നിറഞ്ഞവളാണ് ഞാനെന്ന് സ്വയം കരുതി അന്ന് മുതൽ ഞാൻ റാമിനിൽ നിന്ന് അകലാൻ തുടങ്ങി... എനിക്ക് റാമിൽ നിന്ന് കിട്ടാത്ത സ്‌നേഹം ഞാൻ അവനും നിഷേധിച്ചു.... ഞങളുടെ രണ്ട് പേരുടെ വാശിയും കഴിച്ചില്ല , എനിക്ക് ഞാൻ ആഗ്രഹിച്ച ജീവിതമോ... ചാച്ചുന് അവൻ ആഗ്രഹിച്ച ജീവിതമോ കിട്ടില്ല... വാശി കാരണം എല്ലാവർക്കും നഷ്ടങ്ങൾ മാത്രമേ കിട്ടു... ഇനിയുള്ള കാലം ഞാൻ എന്റെ അച്ചായന്മാർക്ക് വേണ്ടി ജീവിക്കും... എനിക്ക് ജീവിതത്തിൽ കിട്ടി എന്ന് പറയുന്ന സന്തോഷം എന്റെ അച്ചായന്മാർ മാത്രമാണ്... എന്നിട്ടും അവർക്ക് ഒര് സന്തോഷവും നൽകാൻ എനിക്ക് കഴിഞ്ഞിട്ടില്ല.... ഞാൻ കാരണം ഇവിടുന്ന് വരെ അവർ നാണം കേട്ട് ഇറങ്ങാണ്ടി വന്നു... പലപ്പോഴും തലകുനിച്ച് നിന്നിട്ടുണ്ട്... എല്ലാം അവസാനിപ്പിച്ച് പോകണമെന്ന് പലപ്പോഴും ഞാൻ കരുതിയിട്ടുണ്ട്, എന്നാൽ അവർക്ക് വേണ്ടിയാ ഞാൻ ഇപ്പോ ജീവിക്കുന്നത് തന്നെ.... ഇല്ലേയിരുന്നെൽ ഞാൻ.... ഒന്നിനും കൊള്ളാത്ത ഒര് ഭാഗ്യം കേട്ട പെണ്ണാ ഞാൻ ഇടർച്ചയോടെ കരഞ്ഞ് കൊണ്ട് ആരു പറഞ്ഞു.... അങ്ങനെ പറയാതെ.... ആരുവിനെ ചേർത്ത് പിടിച്ച് ദേവൻ പറഞ്ഞു അപ്പോഴും ആരു കരയുവായിരുന്നു....

ആരു , ഞാൻ നിന്നോട് ചെയ്തത് മാപ്പർഹിക്കാൻ പോലും അർഹതയില്ലാത്ത തെറ്റാണ്... ഒന്നുമറിയാതെ , അറിയാൻ ശ്രമിക്കാതെ ഞാൻ നിന്നെ ഒരുപാട് ദ്രഹിച്ചു... ഇപ്പോ ഈ ലോകത്ത് നിന്നോളം ഞാൻ സ്‌നേഹികുന്ന മറ്റൊരാൾ ഇല്ല , ജീവിതവാസനാം വരെ നി എന്റെ കൂടെ വേണമെന്ന്, പക്ഷേ വാശി പിടിക്കാനുള്ള അർഹത ഇല്ലാത്തത് കൊണ്ടാ ഞാൻ മിണ്ടാതെ നില്കുന്നത്.... ആരുനെ ചേർത്ത് നിർത്തി ദേവൻ പറഞ്ഞു ആർക്കും ഒന്നും കിട്ടാൻ പോകുന്നില്ല റം , നഷ്ടങ്ങൾ മാത്രമാ എപ്പോഴും എനിക്ക് സ്വന്തം , എല്ലാം ഓർക്കുമ്പോൾ പിന്നെയും ഭ്രാന്ത് വന്ന് മുടുമ്പോലെ തോന്നുവാ... ഇനിയും ഞാൻ ആ ഇരുട്ട് മുറിയിലേക്ക് പോകുമോ..?? പേടിയോടെ കരഞ്ഞ് കൊണ്ട് ആരു ചോദിച്ചു... മാറി വരുന്ന അവളിലെ ഭാവം കണ്ടപ്പോൾ ദേവനും എന്തോ വേദന തോന്നി.... ആരു , നി ആവിശമില്ലത്ത് ഒന്നും ചിന്തിക്കണ്ട , കിടന്നോ... ദേവൻ അവളെ ബെഡിലേക്ക് കിടത്തികൊണ്ട് പറഞ്ഞു... കരഞ്ഞ് കരഞ്ഞ് അവൾ തളർന്നിരുന്നു , കുറച്ച് നേരം എങ്ങി എങ്ങി കരഞ്ഞെങ്കിലും പാതിയെ അവൾ ഉറങ്ങി... അവൾ ഉറങ്ങിയാ ശേഷമാണ് ദേവനും ഉറങ്ങിയത്.... ❤️❤️❤️❤️❤️❤️❤️ സണ്ണിച്ചാ , അവന് ഇപ്പോ വലിയ കുഴപ്പമൊന്നുല്ല... വേണേൽ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യണം... ഒര് ഒന്നരയായപ്പോൾ എമർജൻസിക്ക് മുന്നിൽ നിൽക്കുന്ന സണ്ണിയോട് ഹരി വന്ന് പറഞ്ഞു....

ഹരിയോട് എല്ലാവരും പൊയ്ക്കോളാൻ പറഞ്ഞെങ്കിലും , ഹരി വീട്ടിൽ വിളിച്ചപ്പോൾ അമ്മക്ക് വലിയ കുഴപ്പമൊന്നുല്ലാ , ഹരിയേട്ടൻ വരണമെന്നില്ലന്ന് ദേവൂ പറഞ്ഞു... അത് കേട്ടതെ പിന്നെ ഹരി വീട്ടിലേക്ക് പോയില്ല.... ഈ ടൈമിലോക്കെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യുമോ ഹരിയേട്ടാ... ലാലി ഹരിയോട് ചോദിച്ചു.... വേണേൽ ചെയ്യടാ , ചെയ്യുന്നതാ നല്ലത്.. അവനൊന്ന് ശ്വാസം വിടുവെങ്കിലും ചെയ്യാം... എന്തേലും കഴിക്കാൻ വേണേൽ മേടിച്ച് കൊടുക്കുകയും ചെയ്യാം... ഹരി പറഞ്ഞു അമല..??? സണ്ണി ചോദിച്ചു അമലേച്ചി അവന്റെ അടുത്തിരിക്കുന്നുണ്ട്.. ഹരി പറഞ്ഞു എന്നാൽ ഷിഫ്റ്റ്‌ ചെയ്തോളാൻ പറഞ്ഞോടാ... ലാലി നി എന്നാൽ നമ്മുക്ക് പറഞ്ഞ റൂമിലേക്ക് പോയിക്കോ... സണ്ണി ലാലിയെ റൂമിലേക്ക് പറഞ്ഞ് വിട്ടു... കുറച്ച് കഴിഞ്ഞപ്പോൾ ചാർളിയെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്‌തു... അവൻ അതൊന്നും അറിഞ്ഞതേയില്ല , മയക്കത്തിലായിരുന്നു... ❤️❤️❤️❤️❤️❤️❤️ പിറ്റേന്ന് ചാർളിക്ക് മുന്നിൽ ഇരിക്കുവായിരുന്നു ആരു , ആരു , നിന്റെ തീരുമാനം എന്താ... ഇനിയും ഇവനെ തന്നെയാകനാണോ...?

ചാർളിക്ക് മുന്നിൽ ഇരിക്കുന്ന ആരുനോട് സണ്ണി ചോദിച്ചു മറുപടിയൊന്നും പറയാതെ ആരു തലകുനിച്ചു.... ആരു , ചാച്ചു പാവമാണ്.... അവന് ഇനി ഈ ഭൂമിയിൽ സ്വന്തം എന്ന് പറയാൻ നമ്മളൊക്കെയേയുള്ളു.... വേറെയാരുമില്ല അവന് , അവനെ നി കൂടെ തള്ളി കളയരുത്... സങ്കടത്തോടെ അമലയും ആരുനോട് പറഞ്ഞു... ആരു , നി തീരുമാനം പറ... ചാച്ചു ഇനി തന്നെയാകില്ല സണ്ണിച്ചാ... അവന് കൂട്ടായി ഞാൻ എപ്പോഴും ഉണ്ടാകും... ചാർളിയെ നോക്കി ആരു പറഞ്ഞു... സന്തോഷം കൊണ്ട് ചാർളിയുടെ മുഖം വിടർന്നു.... ആരു പറയുന്നത് കേട്ട് അരികിലിരുന്ന ദേവൻ തകർന്ന് പോയിരുന്നു... പക്ഷേ അതാണ് ശെരിയെന്ന് ദേവനാണ് അറിയാമായിരുന്നു.... തന്നെക്കാൾ മുന്നേ ആരുവിനെ സ്നേഹിച്ചത് അവനാണ് , അർഹതയും അവനാണ്... ആരുവിന്റെ ഈ തീരുമാനത്തിൽ ഇവിടെ എല്ലാവർക്കും സന്തോഷമാണ്.... ആരോടും ഒന്നും പറയാതെ ദേവൻ പതിയെ അവിടുന്ന് ഇറങ്ങി പുറത്തേക്ക് നടന്നു.... ........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story