പ്രണയ പ്രതികാരം: ഭാഗം 51

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

ആരു....!!!! നെഞ്ച് തകർന്ന വേദനയിൽ ദേവൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയെണീച്ചു.... സ്വപനം ആണെകിൽ കുടിയും അവൻ വല്ലാതെ ഭയന്ന് പോയിരുന്നു.... ദേവൻ വേഗം ലൈറ്റ് ഇട്ട് നോക്കി അരികിൽ ആരു ഇല്ലായിരുന്നു... ആരു.... ഉറക്കെ വിളിച്ച് കൊണ്ട് ദേവൻ പുറത്തേക്കിറങ്ങി... പ്രേതിഷിച്ച പോലെ പുറത്തേക്ക് നോക്കി ബാൽകാണിയിൽ നില്കുവായിരുന്നു ആരു.... നിനക്ക് ഉറക്കമില്ല.. ദേവൻ അവളോട് ചോദിച്ചു.... ഒന്നുമറിയാതെ ദൂരേക്ക് നോക്കി നില്കുവായിരുന്നു അവൾ... ആരു....!!! അവളുടെ അരികിലെത്തി ദേവൻ അവളെ തട്ടി വിളിച്ചു... ആ.... എന്താ റം... പെട്ടന്ന് ഞെട്ടി കൊണ്ട് ആരു ദേവനോട് ചോദിച്ചു നിനക്ക് ഉറക്കമൊന്നുമില്ലേ പെണ്ണെ... അരുവിന്റെ അരികിൽ നിന്ന് കൊണ്ട് ദേവൻ ചോദിച്ചു അത് ഞാൻ... ഒന്നുറങ്ങി എണീച്ചപ്പോൾ പിന്നെ ഉറങ്ങാൻ പറ്റിയില്ല , അതാ ഞാൻ ഇവിടെ വന്ന് നിന്നെ.. ദേവനെ നോക്കി ആരു പറഞ്ഞു മ്മ്മ്മ് " മതി തണുപ്പടിച്ചത്.... വാ റൂമിലേക്ക് പോകാം... ആരുനെ ചേർത്ത് പിടിച്ച് കൊണ്ട് ദേവൻ പറഞ്ഞു.... അവളെ ഒരിക്കലും നഷ്ടപ്പെടല്ലേയെന്നാ പ്രാർത്ഥനയുടായിരുന്നു ആ ചേർത്ത് നിർത്താലിൽ.. ആ റം , എന്താ ഉറങ്ങാതെ.... റൂമിലേക്ക് നടക്കുമ്പോൾ ആരു ദേവനോട് ചോദിച്ചു ഞാൻ.... എന്റെ ഉറക്കം പോയി.... ചെറു ചിരിയോടെ ദേവൻ പറഞ്ഞു എന്തേയ്....

ആരു ചോദിച്ചു ആരു , ഞാനൊര് കാര്യം ചോദിക്കട്ടെ.... ആരുവിന്റെ മുഖത്ത് നോക്കാതെ ദേവൻ ആരുനോട് ചോദിച്ചു എന്താ എന്നാ രീതിക്ക് ആരു ദേവനെ ഒന്ന് നോക്കി.... ചാർളി... ചാർളി ഇപ്പോ തന്നെയാണ്... അവന്റെ ഈ അവസ്ഥക്ക് ഒര്പക്ഷേ ഞാനും ഒര് കാരണമാ... അച്ചായന്മാർ നിന്നോട് അവന് ഒര് താങ്ങാവാൻ പറഞ്ഞാൽ നിന്റെ തീരുമാനം എന്താകും...??? പേടിയോടെ ദേവൻ ആരുനോട് ചോദിച്ചു അങ്ങനെ എന്റെ അച്ചായന്മാർ ഒരിക്കലും പറയില്ല , ഇനി അവന് ഒര് താങ്ങാവാൻ പറഞ്ഞാൽ അത് ഞാൻ ചെയ്യും... ചെറു വേദനയോടെ ദേവൻ ആരുനെ നോക്കി.... പക്ഷേ അത് എങ്ങനെ വേണമെന്ന് ഞാൻ തീരുമാനിക്കും... ദേവന്റെ മുഖത്ത് നോക്കി ചിരിയോടെ ആരു പറഞ്ഞു... നഷ്ടപെട്ടത് എന്തോ തിരിച്ച് കിട്ടിയ സന്തോഷമായിരുന്നു അപ്പോൾ ദേവന്റെ മുഖത്തിന്.... അതേയ് , ഈ മിന്ന് തത്കാലം അഴിച്ച് വെക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല... അങ്ങനെ ഇയാളെ രക്ഷപ്പെടുത്തിയാൽ ശെരിയാകില്ലല്ലോ.... എന്നെ വേദനിപ്പിച്ചതിനൊക്കെ പകരം വീട്ടിയിട്ടേ തന്നെ ഞാൻ വിടും... ദേവനെ നോക്കി കള്ളചിരിയോടെ പറഞ്ഞിട്ട് ആരു കയറി കിടന്നു.... ഒരിക്കലും ആരുനെ ഇനി നഷ്ടപ്പെടില്ലന്നാ ഉറപ്പിൽ മേൽ ദേവൻ ആരുനെ നോക്കി ചിരിച്ചു......

അവർ ഒരിക്കലും എന്നോട് ചാച്ചുന്റെ കൂടെ പോകാൻ പറയില്ല , അതേ പോലെ തന്നെ ഇവിടെ തുടരനും... ദേവനെ നോക്കി പറഞ്ഞിട്ട് ആരു കണ്ണടച്ച് കിടന്നു... പെട്ടന്ന് ദേവന്റെ മുഖത്തെ ചിരി മാഞ്ഞു... എങ്കിലും ആരു തന്നെ വിട്ട് പോകില്ലന്ന് അവന് ഉറപ്പായി... ആ സമാധാനത്തിൽ അവനും കയറി കിടന്നു.... ❤️❤️❤️❤️❤️ ലാലിച്ചാ , എണീക്ക്....ഞങ്ങൾ ഒന്ന് വീട്ടിൽ പോയിട്ട് വരാം... ലാലിയെ തട്ടി കൊണ്ട് സണ്ണി പറഞ്ഞു ചെറുതായി ഉറങ്ങിയിരുന്ന ലാലി വേഗം എണീച്ചു... സണ്ണിച്ചാ.... എനിക്ക് രാവിലെ ഓഫീസിൽ പോകണ്ട അവിശമുണ്ട് , ഞാൻ പോയിട്ട് വരാം... നിനക്ക് എങ്ങോട്ടേലും പോകണമെങ്കിൽ ഷിനിച്ചനെ പറഞ്ഞ് വിടാം... ലാലിയെ നോക്കി സണ്ണി പറഞ്ഞു ഏയ്യ് , എനിക്ക് തത്കാലം എവിടെ പോകണ്ട , ഇച്ചായൻ പോയിട്ട് വാ... എണീച്ചിരുന്ന് കൊണ്ട് ലാലി പറഞ്ഞു ടാ , നിനക്ക് എന്തേലും കഴിക്കാൻ വേണോ.. അങ്ങോട്ടേക്ക് വന്ന ഹരി ലാലിയോട് ചോദിച്ചു ഇവൻ ഒന്നും കഴിച്ചില്ലല്ലോ... ചാർളിയെ നോക്കി ലാലി ഹരിയോട് ചോദിച്ചു അവൻ എണീക്കട്ടെ , ആവിശമുള്ളത് നമ്മുക്ക് മേടിച്ച് കൊടുക്കാം... സണ്ണി പറഞ്ഞു ആ എന്നിട്ട് ഞാൻ കഴിച്ചോളാം.. ലാലി പറഞ്ഞു ആ എന്നാൽ ഞങ്ങൾ പോയിട്ട് വരാം... സണ്ണി ലാലിയോട് പറഞ്ഞു ശെരി സണ്ണിച്ചാ.... ലാലിച്ചാ എന്തേലുമുണ്ടെൽ വിളിക്കണേ...

പോകാനിറങ്ങിയ അമലാ ലാലിയോട് പറഞ്ഞു ടാ , നി കുറച്ചൂടെ കിടന്നോ... ഞാൻ ഇവിടെ ഉണ്ട്... ഹരി ലാലിയോട് പറഞ്ഞു... അത് കേട്ടപ്പോൾ തന്നെ ലാലി കിടന്നു... ❤️❤️❤️❤️❤️❤️ ദേവൻ ഉറക്കത്തിൽ നിന്നെണിച്ചപ്പോൾ ആരു അടുത്ത് ഉണ്ടായിരുന്നില്ല.... ദേവൻ വേഗം എന്നീച്ച് പുറത്തേക്ക് ചെന്നപ്പോൾ അടുക്കളയിൽ നിന്ന് ലളിതയോട് സംസാരിക്കുന്ന ആരുന്റെ സൗണ്ട് കേട്ടു.... ആരു , ചായാ.... ദേവൻ ഉറക്കെ വിളിച്ച് പറഞ്ഞു.... ഇതെന്താ പതിവില്ലാതെ ഒര് വിളിച്ച് പറയാൽ... ദേവന്റെ വിളി കേട്ട് ആരു ചിന്തിച്ചു ആരു, ചായ... ഒന്നുടെ ദേവൻ വിളിച്ച് പറഞ്ഞു ആരു പിന്നെ ഒന്നും ആലോചിക്കാതെ വേഗം തന്നെ ഒര് ഗ്ലാസ്‌ ചായ എടുത്ത് ഹാളിലേക്ക് ചെന്നു... ഇതെന്താ പതിവില്ലാതെ ഒര് ശീലം.. ദേവന് ചായ കൊടുത്ത് കൊണ്ട് ആരു ചോദിച്ചു ആ ഇനി ഇങ്ങനെയാ... അരുവിന്റെ കൈയിൽ നിന്ന് ചായ മേടിച്ച് കള്ളചിരിയോടെ ദേവൻ പറഞ്ഞു ഒരുപാട് വലിയ ശീലങ്ങൾ ഒന്നും വേണ്ട , കുറച്ച് ദിവസം കഴിയുമ്പോൾ രാവിലത്തെ ചായ മേടിക്കാൻ പുത്തൻപുരക്കലേക്ക് വരേണ്ടി വരും.. എന്റെ അളിയന്മാർ സമ്മതിക്കുവാണേൽ ഞാൻ ഒക്കെയാ... അടുക്കളയിലേക്ക് നടക്കുമ്പോൾ ദേവൻ വിളിച്ച് പറയുന്നത് ആരു കേട്ടിരുന്നു.... ചെറു ചിരി ആരുവിന്റെ ചുണ്ടിലും വിരിഞ്ഞു.... ❤️❤️❤️❤️❤️❤️❤️❤️

ഉറക്കത്തിൽ നിന്ന് കണ്ണ് തുറന്ന ചാർളി ചുറ്റും ഒന്ന് നോക്കി... എവിടയാണ് താൻ ഉള്ളതെന്ന് ചിന്തിച്ചെടുക്കാൻ അവന് കുറച്ച് സമയം വേണ്ടി വന്നു.... ആ ഹലോ... അറിയുമോ...?? ചാർളിയെ നോക്കി കൊണ്ട് ലാലി ചോദിച്ചു ചാർളി ഒന്നും മിണ്ടാതെ ലാലിയെ തന്നെ നോക്കി കിടന്നു.... ഓർമ്മ പോയോ ആവോ... ചാർളിയെ നോക്കി ലാലി പയ്യെ പറഞ്ഞു.... നിന്റെ ഈ മുഖം എവിടെ കണ്ടാലും എനിക്ക തിരിച്ചറിയം... ലാലിയെ നോക്കി ചാർളി പറഞ്ഞു ഓ ശരീരം മുറിഞ്ഞെങ്കിലും നക്കിനൊന്നും പറ്റിയിട്ടില്ല.. ചാർളിയെ നോക്കി പുച്ഛത്തിൽ ലാലി പറഞ്ഞു ഞാൻ.... ഞാൻ എന്താ ഇവിടെ...?? ബെഡിൽ പാതിയെ എണീച്ചിരുന്ന് കൊണ്ട് ചാർളി ചോദിച്ചു... അയ്യോ , അപ്പോൾ നിയറിഞ്ഞില്ലേ നമ്മൾ ഇവിടെ ടൂർ വന്നതാ.... ചാർളിയെ കളിയാക്കി കൊണ്ട് ലാലി പറഞ്ഞു മറുപടിയൊന്നും പറയാതെ ചാർളി ക്രൂരമായി ലാലിയെ ഒന്ന് നോക്കി.... നിനക്കൊന്നും ഓർമയില്ലേ , കള്ള് കുടിച്ച് ബോധമില്ലാതെ വണ്ടിയൊടിച്ചതിന്റെ ഫലമാ ഇപ്പോ ഇവിടെ കിടക്കുന്നത്... ചാർളിയെ നോക്കി ലാലി പറഞ്ഞൂ ❤️❤️❤️❤️❤️❤️❤️❤️❤️

റം , കഴിക്കാൻ വാ അമ്മ വിളിക്കുന്നുണ്ട്... ആ വരുവാ.... ആരു , നമ്മുക്ക് നേരെ ആശുപത്രിയിലേക്ക് പോകല്ലേ... കഴിച്ചോണ്ടിരുന്നപ്പോൾ ദേവൻ ആരുനെ നോക്കി പറഞ്ഞു അത് റം , നമ്മുക്ക് ഓഫീസിൽ ഒന്ന് പോയി റോഷനെ ചിലത് എല്പിക്കാനുണ്ട് , എന്നിട്ട് പോകാം... ആരു ദേവനോട് പറഞ്ഞു.... മ്മ്മ്മ്മ് " ദേവൻ ഒന്ന് മുളി.... ❤️❤️❤️❤️❤️❤️❤️❤️❤️ ദേ , ഈ മെഡിസിൻ കഴിക്ക്.... ബെഡിൽ പാതിയെ എണീച്ചിരിക്കുന്ന ചാർളിക്ക് നേരെ ലാലി മെഡിസിൻ നീട്ടി.... എനിക്ക് വേണ്ട... ഒറ്റവാക്കിൽ ദേഷ്യത്തോടെ ചാർളി മറുപടി പറഞ്ഞു അയ്യോ... അങ്ങനെ ഒറ്റവാക്കിൽ ഉത്തരം അവസാനിപ്പിക്കരുത്.... നിന്റെ മുറിവുണങ്ങനുള്ള മരുന്നാണ് ഇത്... ലാലി പറഞ്ഞു എനിക്ക് മരുന്ന് വേണ്ട... പിന്നെയും ദേഷ്യത്തോടെ ചാർളി പറഞ്ഞു നിന്റെ സൗകര്യം നോക്കിയല്ല ഇവിടെ കാര്യങ്ങൾ നടക്കുന്നത്... അത് കൊണ്ട് മര്യാദക്ക് ഇത് കഴിക്കാൻ നോക്ക്... എനിക്ക് മെഡിസിൻ വേണ്ട , എന്നാൽ നി സ്ഥീരം കുടിക്കുന്ന ബ്രാന്റ് എടുക്കട്ടെ... അത് കഴിക്കുമല്ലോ... പുച്ഛത്തോടെ ചാർളിയെ നോക്കി ലാലി പറഞ്ഞു എനിക്ക് മേടിക്കാൻ അറിയാം , നിന്റെ ഔദാര്യം വേണ്ട.... ശരി വേണ്ട , നീ മേടിച്ചോ.. അത് മേടിക്കണമെങ്കിൽ അതിനുള്ള ആരോഗ്യം വേണം... അതിനാ ഇത് കഴിക്കാൻ പറഞ്ഞെ... എനിക്ക് വേണ്ടന്ന് നിന്നോട് ഞാൻ പറഞ്ഞില്ലേ... ചാർളി ഒച്ചയെടുത്തു... ശെരി , വേണ്ടങ്കിൽ കഴിക്കണ്ട... ലാലി വേഗം ബെഡിൽ പോയിരുന്നു.... കുറച്ച് നേരം ചാർളി ഒന്നും മിണ്ടിയില്ല , പിന്നെ പതിയെ ലാലിയെ നോക്കി...

ലാലി അത് കണ്ടെങ്കിലും മൈൻഡ് ചെയ്യാതെ ഫോണിൽ കളിച്ച് കൊണ്ടിരുന്നു... എനിക്ക് വീട്ടിൽ പോണം... കുറച്ച് കഴിഞ്ഞപ്പോൾ ചാർലി ലാലിനെ നോക്കി പറഞ്ഞു.... എന്താ കേട്ടില്ല.... ലാലി പറഞ്ഞു എനിക്ക് വീട്ടിൽ പോകണമെന്ന്... ഒന്നുടെ ചാർളി പറഞ്ഞു ഇപ്പോഴോ , നേരം വെളുതതേയുള്ളു , കുറച്ച് കഴിഞ്ഞ് പോയാൽ പോരെ.. ചാർളിയെ നോക്കി പുച്ഛത്തോടെ ലാലി ചോദിച്ചു.... പറ്റില്ല , ഇപ്പോൾ പോണം... ചാർളി വാശിപിടിച്ചു.. നീ ആദ്യയം ഞാൻ തരുന്ന മെഡിസിൻ കഴിക്ക് , എന്നിട്ട് ആലോചിക്കാം വീട്ടിൽ പോകുന്നത്.... ലാലി പറഞ്ഞു മെഡിസിൻ ഞാൻ കഴിക്കില്ല , എനിക്ക് വീട്ടിൽ പോയ പറ്റു... അവൻ വാശി പിടിച്ചു എന്നാൽ നീ പൊയ്ക്കോ , എനിക്ക് കുഴപ്പമില്ല... വീട്ടിൽ ചെന്നിട്ട് ഒന്നെന്നെ വിളിച്ച് പറഞ്ഞാൽ മതി... ബെഡിലേക്ക് കയറി കിടന്ന് കൊണ്ട് ലാലി പറഞ്ഞു ചാർലി ദേഷ്യത്തോടെ ലാലിയെ നോക്കി... തന്നെ അവിടെ നിന്ന് എഴുന്നേറ്റ് പോകാൻ പറ്റില്ലെന്ന് ലാലിയെ പോലെ തന്നെ അവനും അറിയുന്ന കാര്യമാണ്.... ദേ ലാലിച്ചാ എന്നെ ദേഷ്യം പിടിപ്പികരുത് , എനിക്ക് വീട്ടിൽ പോയ പറ്റു.... ലാലിച്ചാനോ ഏത് വകയിൽ , ഞാൻ നിന്നെക്കാൾ ഇള്ളയതാണ്... എന്നെ പേര് വിളിച്ചാൽ മതി..... എന്ത് വേണേലും വിളിക്കാം , എന്നെ ഒന്ന് വീട്ടിൽ കൊണ്ടാക്കി താ...

എനിക്ക് പറ്റില്ല.. നിനക്ക് പോകാൻ പറ്റൂമെങ്കിൽ നി പൊയ്ക്കോ... ലാലി പറഞ്ഞു പിന്നെ കുറച്ച് നേരത്തിന് ചാർളി ഒന്നും മിണ്ടിയില്ല.... ഇടക്ക് ലാലി ചാർളിയെ ശ്രദ്ധിച്ചു.. ദേഷ്യമടക്കി ഇരിക്കുവായിരുന്നു അവൻ.... അതേയ് ആ വീഡിയോയുടെ സൗണ്ട് കുറച്ച് കുറയ്ക്കുമോ...???കുറച്ച് കഴിഞ്ഞപ്പോൾ ചാർളി ലാലിയെ നോക്കി പറഞ്ഞു ഓക്കേ , ലാലി അപ്പോൾ തന്നെ സൗണ്ട് കുറച്ച് വീഡിയോ കാണാൻ തുടങ്ങി.... അതേയ്.... ചാർളി പിന്നെയും ലാലിയെ വിളിച്ചു.... അതേയ് , നീ ഈ ഭാര്യ ഭർത്താവിനെ വിളിക്കുന്ന പോലെ എന്നെ വിളിക്കാതെ കാര്യം പറ... ഫോൺ മാറ്റി വെച്ച് ലാലി ചാർളിയോട് ചോദിച്ചു എനിക്ക് കുടിക്കാൻ എന്തെങ്കിലും താ... എന്തെകിലും തന്നാൽ മതിയോ... അതോ നിന്റെ സ്ഥീരം ബ്രാന്റ് വേണോ...??? ഇപ്പോ വെള്ളം മതി... ചാർളി പറഞ്ഞു നീ ആദ്യം മെഡിസിൻ കഴിക്ക് , എന്നിട്ട് കുടിക്കാൻ തരാം... മെഡിസിൻ കഴിക്കാതെ നിനക്ക് ഞാൻ ഒന്നും തരാൻ പോകുന്നില്ല..... ചാർളിയെ നോക്കി ലാലി പറഞ്ഞു നി വല്ല്യ ആളാവല്ലേ , എനിക്ക് വേണേൽ ഫുഡ് ഓർഡർ ചെയ്ത് കഴിക്കാനറിയാം... പുച്ഛത്തോടെ ചാർളി പറഞ്ഞു ഓഡർ ചെയ്യാൻ ഫോൺ വേണ്ടേ... നിന്റെ ഫോൺ ചിലന്തി വല പോലെ കിടക്കുന്നുണ്ട്... അതേയ് പുച്ഛത്തോടെ തന്നെ ലാലിയും പറഞ്ഞു..... എനിക്ക് ദേഷ്യം വരുന്നുണ്ട്.... വന്നോട്ടെ... കള്ള് കുടിച്ച് ബോധമില്ലാതെ വണ്ടി ഓടിക്കുമ്പോൾ ആലോചിക്കണമായിരുന്നു ഇങ്ങനെയൊക്കെ വരുമെന്ന്....

 ഇനി നിന്റെ കാര്യങ്ങളൊക്കെ ഞാനാ നോക്കുന്നത് , മര്യാദയ്ക്ക് നിന്നാൽ നിനക്ക് കൊള്ളാം... ചാർലിയെ നോക്കി ഭീഷണി രൂപത്തിൽ ലാലി പറഞ്ഞു എന്നാൽ നിന്റെ പേരെഴുതി വെച്ച് ഞാൻ ആൽമഹത്യ ചെയ്യും... നോക്കിക്കോ... ചാർളിയും പറഞ്ഞു അങ്ങനെ ചെയ്തത് കൊണ്ട് ഒര് കാര്യം ഇല്ല... കാരണം ഞാൻ ഒര് വക്കിലാണ് , ഇസിയായി ഉരി പോരും... എങ്ങനെയാണെന്നല്ലേ , പറഞ്ഞ് തരാം... ചെറുപ്പം മുതലേ നി ഒര് മെന്റൽ പേഷിയന്റ് ആണെന്നും , ആൽമഹത്യ പ്രവണതയുള്ള ആളാണെന്നും , രണ്ട് തവണ ഇതിന് മുൻപ് ശ്രമിച്ചിട്ടുണ്ടെന്നും ഞാൻ വരുത്തി തിർക്കും... അതിനുള്ള തെളിവുകളും ഞാൻ കൊടുക്കും... അത്കൊണ്ട് നീ ആൽമഹത്യ ചെയ്താലും എനിക്ക് ഒന്നും സംഭവിക്കില്ല.... ചാർളിയെ നോക്കി ചിരിയോടെ ലാലി പറഞ്ഞു... എന്താടാ ഇവിടെ..?? ഓപിയിൽ പോയി ഫ്രഷയി വന്ന ഹരി ലാലിയുടെ ചാർളിയുടെ ഭാവം കണ്ട് ചോദിച്ചു ലാലി പറയുന്നത് കേട്ട് അവനെ ആദ്യയമായി കാണും പോലെ നോക്കി ഇരിക്കുവായിരുന്നു ചാർളി.... ആ ഹരിയേട്ടാ , ദേ ഇവന് വീട്ടിൽ പോകണമെന്ന്.... ചാർളിയെ നോക്കി ലാലി ഹരിയോട് പറഞ്ഞു... പൊയ്ക്കോട്ടേ.. അതിന് നിനക്കെന്താ... നി പൊയ്ക്കോടാ... ചാർളിയെ നോക്കി ചിരിയോടെ ഹരി പറഞ്ഞു... ദേഷ്യത്തോടെ ചാർളി ഹരിയെ ഒന്ന് നോക്കി അവര് തന്നെ കളിയാക്കുന്നതാണെന്ന് ചാർളിക്ക് മനസിലായിരുന്നു... ഇപ്പോ തനിക്ക് ഒന്നും പറയാൻ പറ്റില്ലല്ലോ , അത് കൊണ്ട് മാത്രം ചാർളി മിണ്ടാതിരുന്നു....

ഞാൻ ഇവിടുന്ന് ഒന്നെണിക്കട്ടെ , നിനക്ക് ഞാൻ വെച്ചിട്ടുണ്ട്... ലാലിയെ നോക്കി ചാർളി മനസ്സിൽ പറഞ്ഞു... ഹരിയേട്ടാ..... ദേവന്റെ വിളി കേട്ടാണ് ഹരിയെ പോലെ തന്നെ ചാർളിയും വാതിലിന്റെ അടുത്തേക്ക് നോക്കിയത്.... ദേവന്റെ കൂടെ നിൽക്കുന്ന ആരുനെ കണ്ടപ്പോൾ ചാർളിക്ക് സങ്കടവും, ദേഷ്യവും ഒരേ പോലെ വന്നു... അത് തിരിച്ചറിഞ്ഞിട്ടും ആരും ഒരു ചിരിയോടെ ചാർളിയെ നോക്കി ചാച്ചു... നിനക്ക് ഇപ്പോ എങ്ങനെയുണ്ട്... ചാർളിയുടെ അരികിൽ നിന്ന് കൊണ്ട് ആരു ചോദിച്ചു മരിച്ചില്ല... ഒറ്റവാക്കിൽ ചാർളി ഉത്തരം പറഞ്ഞു അതിനർത്ഥം നീ എന്റെ പുറകെ ഉണ്ടാകുമെന്നാണോ...?? ചിരിയോടെ ആരു ചോദിച്ചു അത് ആലോചിക്കണം... ചാർളി പറഞ്ഞു നീ ആലോചിക്ക്... ദേവന്റെ അടുത്തിരുന്ന് കൊണ്ട് ആരു പറഞ്ഞു... ചാർളി അവളെ ശ്രദ്ധിച്ച് നോക്കി ഹരിയും ലാലിയും ആരുനോട് ഓരോന്ന് ചോദിക്കുമ്പോൾ ചിരിയോടെ അവൾ എല്ലാത്തിനും മറുപടി കൊടുക്കുന്നുണ്ട്... അവളുടെ മുഖത്ത് കാണുന്ന സന്തോഷം ദേവന്റെ കൂടെ നിൽക്കുന്നത് കൊണ്ടാണെന്ന് ചാർളിക്ക് തോന്നിയിരുന്നു.... ലാലിച്ചാ , ഇവന് എങ്ങനെയുണ്ട്... ചാർളിയെ നോക്കി ആരു ലാലിയോട് ചോദിച്ചു ഇവന് എന്താ , പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല.. സ്ഥീരമായി കുടിക്കുന്ന ടൈമായി , അത് കിട്ടാത്ത ഒരു ചെറിയ വിഷമം , അത്രയേയുള്ളൂ...

ചാർളിയെ നോക്കി കൊണ്ട് ലാലി പറഞ്ഞു ചാർളിയാണേൽ ലാലിയെ ദേഷ്യം കടിച്ചമർത്തി ഇരുന്നു.... ലാലിച്ചാ , നീ സൂക്ഷിച്ചോ... രണ്ട് ദിവസം കഴിഞ്ഞാൽ ഇവൻ എഴുന്നേൽക്കും... ലാലിയുടെ അടുത്തിരുന്നു കൊണ്ട് ദേവൻ പറഞ്ഞു.... ഞാനൊര് വക്കീൽ അല്ലേ , കുടിച്ച് വണ്ടി ഓടിച്ചതിന്റെ പേരിൽ കുറച്ച് നാൾ ഇക്കാൻ അകത്തിട്ടാലോയെന്നാ ഞാൻ ആലോചിക്കുന്നത്... ചാർലിയെ നോക്കി എല്ലാവരോടുമായി ലാലി പറഞ്ഞു അതിന് നീ ജീവനോടെ ഇരുന്നിട്ട് വേണ്ടേ , ഇവിടെ നിന്നെണിച്ചാൽ ഞാൻ ആദ്യയം നിന്നെ തട്ടും.... ചാർളി പറഞ്ഞു എന്നാൽ അഞ്ജു രക്ഷപ്പെടും... ലാലിയെ നോക്കി ചിരിയോടെ ഹരി പറഞ്ഞു.... നിങ്ങൾക്ക് ഇന്നലെ കണ്ടാ ഞാനാണോ , അതോ ഇന്ന് കണ്ടാ ഇവനാണോ മനുഷ്യ വലുത്... ഹരിയുടെ കഴുത്തിന് പിടിച്ച് കൊണ്ട് ലാലി ചോദിച്ചു എന്നെ കൊല്ലതെ നീ അവന് മരുന്ന് കൊടുക്ക്... ഹരി വേഗം ചാർളിയെ നോക്കി ലാലിയോട് പറഞ്ഞു... ചാച്ചു മരുന്ന് കഴിച്ചില്ലേ.... ആരു വേഗം ചോദിച്ചു എവിടുന്ന്... ലാലി വേഗം പറഞ്ഞു എന്താ മരുന്ന് കഴിക്കാതെ... ആരു ചാച്ചുനോട്‌ ചോദിച്ചു എനിക്ക് വേണ്ട... വാശിയോടെ ചാർളി പറഞ്ഞു അതെന്താ മെഡിസിൻ കഴിച്ചില്ലേൽ ഇവിടെ തന്നെ കിടക്കണ്ടി വരും.... ചാർളിയെ നോക്കി ആരു പറഞ്ഞു ആ അതാ നല്ലത്... ആരുനെ നോക്കാതെ ചാർളി പറഞ്ഞു പ്ഫാ.... എനിക്ക് വയ്യ ഇവിടെത്തെ കൊതുക് കടി കൊണ്ട് നിനക്ക് എന്നും കുട്ടിരികാൻ... ചാർളിയെ നോക്കി ലാലി പറഞ്ഞു നിന്നോടാര് പറഞ്ഞു എന്നെ നോക്കി ഇരിക്കാൻ....

എന്നെ എന്റെ വീട്ടിൽ കൊണ്ട് പോയി നിർത്തിയേരെ... ചാർളി പറഞ്ഞു ഞാൻ കൊണ്ട് പോകില്ല... നിനക്ക് പറ്റുമെങ്കിൽ നീ പോയിക്കോ.... ചിരിയോടെ ലാലി പറഞ്ഞു ഞാൻ ഇവിടുന്ന് ഇറങ്ങട്ടെ , നിനക്ക് വെച്ചിട്ടുണ്ട്.... ലാലിയെ നോക്കി ചാർളി മനസ്സിൽ ചിന്തിച്ചു.. ഇവൻ പുറത്തിറങ്ങിയാൽ നിന്റെ കാര്യത്തിൽ തീരുമാനമാകും , സൂക്ഷിച്ചോ നീ... ചാർളിയെ നോക്കി ദേവൻ പതിയെ ലാലിയുടെ ചെവിയിൽ പറഞ്ഞു... ചെറിയ പേടിയോടെ ലാലി ചാർളിയെ നോക്കി.... ആഹാ... എല്ലാവരുമുണ്ടല്ലോ.... റൂമിലേക്ക് വന്ന അഞ്ചു എല്ലാവരെ നോക്കി പറഞ്ഞു നിന്റെ ഒര് കുറവുണ്ടായിരുന്നു , ഇപ്പോ അതും ഇല്ലാതായി... അഞ്ജുനെ നോക്കി ഹരി പറഞ്ഞു അല്ലാ അറിയാത്തത് കൊണ്ട് ചോദിക്കുവാ , ഹരിയേട്ടന് ഒപിയിൽ പണി ഒന്നുല്ലേ.... ആരുവിന്റെ അടുത്തിരുന്ന് കൊണ്ട് അഞ്ജു ഹരിയോട് ചോദിച്ചു ആവിശം വന്നാൽ പോയാൽ മതി... ചിരിയോടെ ഹരി പറഞ്ഞു എന്നാ ചാച്ചു നീയൊന്നും മിണ്ടാത്തത് , എങ്ങനെയുണ്ട് നിനക്ക് ഇപ്പോ... ചാർളിയെ നോക്കി അഞ്ജു ചോദിച്ചു അവന് എന്താ പ്രശ്നം... സുഖം... അല്ലേടാ... ചാർളിയെ ചൊറിഞ്ഞ് കൊണ്ട് ലാലി പറഞ്ഞു അഞ്ജു , നിനക്ക് ഇവനെ വേണമെന്നുണ്ടങ്കിൽ പിടിച്ച് കൊണ്ട് പോയിക്കോ... ലാലിയെ നോക്കി ചാർളി അഞ്ജുനോട്‌ പറഞ്ഞു നിന്നെ കുറച്ച് ദിവസം ഇനി ഞാനാ നോക്കുന്നതെന്നാ ബോധമുണ്ടങ്കിൽ മിണ്ടാതെ കിടന്നോ നീ...

ചാർളിയെ നോക്കി ലാലി പറഞ്ഞു അതിന് ശേഷം ഞാൻ എണിച്ച് നിൽക്കുമെന്ന ബോധം നിനക്കുമുണ്ടങ്കിൽ നീയും മിണ്ടാതെ ഇരുന്നോ... ലാലിയെ നോക്കി അതേപോലെ തന്നെ ചാർളിയും പറഞ്ഞു.... അതിന് ലാലി കണ്ണ് മിഴിച്ച് ചാർളിയെ ഒന്ന് നോക്കി.... ആ ഇനി നീ സൂക്ഷിച്ചോ... ഹരി ലാലിക്ക് വാണിങ് കൊടുത്തു... അല്ലാ ആരു നിങ്ങൾ എപ്പോ വന്നു... അഞ്ജു ദേവനെ ആരുനെ നോക്കി ചോദിച്ചു ഞങ്ങൾ വന്നേയുള്ളു... ദേവൻ പറഞ്ഞു ഓഫീസിൽ പോരായിരുന്നോ... പോയി , പോയിട്ട വന്നേ... ആരു പറഞ്ഞു നീ എങ്ങനെയാ വന്നേ... നിന്റെ വണ്ടി വീട്ടിലല്ലേയുള്ളത്.... ലാലി അഞ്ജുനോട് ചോദിച്ചു ഞാൻ അവളുടെ കുടെയാ വന്നേ.. ആഹാ , എന്നിട്ട് അവൾ എവിടെ..??? ആരു ചോദിച്ചു അവളുടെ ഒര് ഫ്രണ്ടിനെ കണ്ടു... പുറത്ത് നിൽകുവാ.... അഞ്ജു പറഞ്ഞു ലാലിച്ചാ.... ചിരിയോടെ അകത്തേക്ക് കയറിയ പെൺകുട്ടി ലാലിയെ നോക്കി ചിരിച്ചു.... അതാരാ എന്നാ രീതിക്ക് ദേവൻ ആരുനെ ഒന്ന് നോക്കി.... ദേവൻ സർ കണ്ടിട്ടില്ലല്ലോ ഈ മുതലിനെ ഇതാണ് എന്റെ കൂടെപ്പിറപ്പ് , ചിഞ്ചു... അഞ്ജു ചിഞ്ചുവിനെ ദേവന് പരിജയപ്പെടുത്തി കൊടുത്തു... ദേവൻ ചിഞ്ചുനെ നോക്കി ഒന്ന് ചിരിച്ചു.... അനിയത്തിയാണോ..?? ദേവൻ ചോദിച്ചു അല്ലാ ഞങ്ങൾ ഇരട്ടകളാണ്... അതേപോലെ പരട്ടകളും.... അഞ്ജുവിന്റെ മറുപടിക്ക് വേഗം തന്നെ ലാലിയും മറുപടി പറഞ്ഞു ലാലിച്ചാ... ആ.... തക്കിത്തോടെ ചിഞ്ചു അവനെ വിളിച്ചു അടിയൻ അറിയാതെ പറഞ്ഞ് പോയതാ , ക്ഷമിച്ച് കളാ...

അപ്പോൾ തന്നെ ലാലി തൊഴുത് കൊണ്ട് ചിഞ്ചുനോട് പറഞ്ഞു ആയിക്കോട്ടെ... ചിഞ്ചു ഒര് ചിരിയോടെ കൈയിൽ ഉണ്ടായിരുന്ന കവർ ടേബിളിലേക്ക് വെച്ച് ചാർളിയെ നോക്കി... ചിഞ്ചു വന്നത് ഇഷ്ടപെടാത്ത പോലെ അവൻ ചിഞ്ചുനെ തന്നെ നോക്കിയിരിക്കുവായിരുന്നു.... പുലിക്കട്ടിൽ ചാർളിക്ക് സുഖം തന്നെയല്ലേ... ചാർളിയെ നോക്കി ചിരി കടിച്ച് പിടിച്ച് ചിഞ്ചു ചോദിച്ചു പുലിക്കട്ടിൽ ചാർളി നിന്റെ തന്ത... സ്വയം കേൾക്കാൻ പാകത്തിന് ചാർളി ചിഞ്ചുനെ നോക്കി പറഞ്ഞു പുലികാട്ടിൽ ചാർളി എന്തേലും പറഞ്ഞാരുന്നോ...? ചെവി കുർപ്പിച്ച് കൊണ്ട് ചിഞ്ചു ചോദിച്ചു അതിന് മറുപടി പറയാതെ ചാർളി ദേഷ്യത്തിൽ അവളെ ഒന്ന് നോക്കി... അല്ലാ എന്തോ പറഞ്ഞ പോലെ തോന്നി അതാ ചോദിച്ചേ... ചിരിയോടെ ചിഞ്ചു പറഞ്ഞു ലാലിച്ചാ...!!! ദേഷ്യത്തോടെ ചാർളി ലാലിയെ വിളിച്ചു... സൗണ്ട് എടുക്കുമ്പോൾ അവന് നന്നായി വേദനിച്ചിരുന്നു എങ്കിലും അവൻ അത് കാര്യമാക്കിയില്ല.... എന്താടാ... ലാലി വിളികേട്ടു... ഇവൾ എന്തിനാ ഇപ്പോ ഇങ്ങോട്ടേക്ക് കെട്ടിയെടുത്തത്... ചിഞ്ചുനെ നോക്കി ദേഷ്യത്തോടെ ചാർളി ലാലിയോട് ചോദിച്ചു ആ അതെങ്ങനെ എനിക്കറിയാം , ഞാൻ വിളിച്ചിട്ടല്ലല്ലോ ഇവൾ വന്നത്.... നിന്റെ മുന്നിൽ തന്നെയല്ലേ നിൽകുന്നത് ചോദിച്ച് നോക്ക്... ലാലി പറഞ്ഞു ഇവളെ ഇറക്കി വിട്ടേ... എനിക്ക് ഇവളെ കാണണ്ട... ചിഞ്ചുനെ നോക്കി ചാർളി പറഞ്ഞു പുത്തൻപുരക്കൽ അല്ലാ ഇത്... ലാലി വേഗം മറുപടി പറഞ്ഞു കളപ്പുരകലും അല്ലാ ഇത് , അത് കൊണ്ട് എപ്പോ പോകണമെന്ന് ഞാൻ തീരുമാനിക്കും...

ചാർളിയെ നോക്കി ചുമരിൽ ചാരി നിന്ന് കൊണ്ട് ചിഞ്ചു പറഞ്ഞു അവിടെ നടക്കുന്നത് എന്താണെന്നറിയാതെ ഞെട്ടിയിരിക്കുവായിരുന്നു ദേവൻ , ദേവന് അത് ആദ്യത്തെ കാഴ്ചയായിരുന്നു.... എനിക്ക് വീട്ടിൽ പോകണം... ലാലിയെ നോക്കി ചാർളി പറഞ്ഞു അല്ലാ എനിക്കറിയാത്തത് കൊണ്ട് ചോദിക്കുവാ നിനക്ക് എന്തിന്റെ കേടാ... ലാലി ചാർളിയെ നോക്കി ചോദിച്ചു എന്തിനാ ലാലിച്ചാ തടയുന്നെ , അവൻ പോകുന്നെങ്കിൽ പോകട്ടെ... ചിഞ്ചു വേഗം പറഞ്ഞു ഞാൻ ആരെ തടയുന്നില്ല , നിനക്ക് പോകണമെങ്കിൽ പോകാം.... ലാലി വേഗം പറഞ്ഞു തന്നെ ഒന്നും ചെയ്യാൻ പറ്റില്ലെന്ന സങ്കടത്തിൽ ചാർളി ബെഡിലേക്ക് ചാരി കിടന്നു... അത് കണ്ടപ്പോൾ എല്ലാവർക്കും സങ്കടമായി.... ഇനി അവനെ ഒന്നും പറയണ്ടയെന്നാ രീതിക്ക് ആരു ലാലിയെ ഒന്ന് നോക്കി... അത് തന്നെ അടുത്തിരുന്ന് ഹരിയും ലാലിയോട് പറഞ്ഞു ദേ, നീ ഈ മെഡിസിൻ കഴിക്ക്... എന്നിട്ട് വേണം ഫുഡ് കഴിക്കാൻ... പിന്നെയും മെഡിസിൻ എടുത്ത് കൊണ്ട് ലാലി ചാർളിയോട് പറഞ്ഞു എനിക്ക് വേണ്ട... പിന്നെയും ചാർളി അത് തന്നെ പറഞ്ഞു മെഡിസിൻ ഒന്നും ഇറങ്ങില്ല ലാലിച്ചാ... ചിലർക്ക് കുടിക്കണ്ട ടൈം അയാൽ അത് തന്നെ കിട്ടണം... രണ്ട് ഫുള്ള് വാങ്ങി കൊടുക്ക് മെഡിസിന്റെ കൂടെ കുടിച്ചോളും... ചാർളിയെ നോക്കി ചിഞ്ചു പറഞ്ഞു ഇതിനെ ഞാൻ ഇന്ന്.... ആ.... ചിഞ്ചുനോടുള്ള ദേഷ്യം തീർക്കാൻ ചാടിയെണിക്കാൻ തുടങ്ങിയ ചാർളി വേദന കൊണ്ട് അവിടെ തന്നെ കിടന്നു.... ചാച്ചു , ആരു വേഗം എണീച്ച് കൊണ്ട് അവനെ വിളിച്ചു....

കിടന്ന് ബഹളം വെച്ചാൽ നിനക്ക് തന്നെയാ വേദനിക്കുന്നെ... അത് കൊണ്ട് അടങ്ങി കിടക്ക്... ഹരി വേഗം ചാർളിയോട് പറഞ്ഞു ചാർളി ഒന്നും മിണ്ടാതെ പാതിയെ ബെഡിലേക്ക് ചാരി.... നിനക്ക് മെഡിസിൻ വേണ്ടങ്കിൽ കഴിക്കണ്ട... ഫുഡ് എടുത്ത് തരട്ടെ , അതെങ്കിലും കഴിക്കുമോ...?? ചാർളിയെ നോക്കി ലാലി ചോദിച്ചു എനിക്ക് കുറച്ച് വിഷം മേടിച്ച് തരുമോ...?? ദേഷ്യത്തോടെ ചാർളി ചോദിച്ചു സോറി , ഞാൻ കൊലപാതകം ചെയ്യാറില്ല.. പക്ഷേ കേസ് ഏറ്റെടുക്കും... ചിരിയോടെ ലാലി പറഞ്ഞു എന്നാൽ ഒര് കേസ് ഏറ്റെടുക്കാൻ ഒരുങ്ങിക്കോ.... ചിഞ്ചുനെ നോക്കി ചാർളി പറഞ്ഞു... ഞാൻ തന്നെ പോകുമെന്ന് വിചാരിക്കണ്ട... ചാർളിയെ നോക്കി ചിഞ്ചു പറഞ്ഞു വേണ്ട , നിന്റെ അപ്പൻ മത്തായിയെ കുട്ടിക്കോ.... ചാർളി പറഞ്ഞു അതിനേക്കാൾ എനിക്കിഷ്ട്ടം പുലികാട്ടിൽ ചാർളിയെ കൂടെ കൂട്ടുന്നതാ... ചാർളിയെ നോക്കി ചിഞ്ചു പറഞ്ഞു അത് കേട്ടപ്പോൾ എവിടെയൊ മഞ്ഞ് വീണ സുഖം ദേവന് തോന്നി.... ആ ചാച്ചു.. നിനക്ക് വിഷം വേണമെന്നല്ലേ പറഞ്ഞെ , ദേ ഇവൾ തന്നെ ഉണ്ടാക്കിയ കഞ്ഞിയാ... കുടിച്ചോ...

ചിഞ്ചു ടേബിളിൽ വെച്ചിരുന്ന കവർ ചാർളിയെ കാണിച്ച് കൊണ്ട് അഞ്ജു പറഞ്ഞു നോക്കട്ടെ.. ലാലി വേഗം ആ കവർ തുറന്ന് നോക്കി.. ഇതിൽ കഞ്ഞി മാത്രമല്ലല്ലോ , വേറെ ഒരുപാട് സാധങ്ങൾ ഉണ്ടല്ലോ... കവർ നോക്കിയ ലാലി അഞ്ജുനെ, ചിഞ്ചുനെ നോക്കി ചോദിച്ചു ആവോ , ഞാനല്ല ഒന്നും എടുത്ത് വെച്ചേ , എന്തൊക്കയാ അത്... ചിഞ്ചുനെ നോക്കി അഞ്ജു ചോദിച്ചു പുലികാട്ടിൽ ചാർളിയുടെ ബോഡി ഫുൾ ചതഞ്ഞ് കിടക്കുവല്ലേ , വേഗം സുഖമാവട്ടെയെന്ന് കരുതി കിട്ടിയതൊക്കെ ഞാൻ ഇങ്ങ് എടുത്തു , എന്നാലല്ലേ ആരോഗ്യത്തോടെ പിന്നെ എന്നോട് വഴക്കുണ്ടാക്കാൻ തുടങ്ങു... ചിരിയോടെ ചിഞ്ചു പറഞ്ഞു കൊണ്ട് വന്നതൊക്കെ തന്നെ കഴിച്ചാൽ മതി , എന്നെ ഒന്നിനും പ്രേതിഷിക്കണ്ട... ചാർളി പറഞ്ഞു കഴിപ്പിക്കാൻ എനിക്കറിയാം... കൈ കെട്ടി നിന്ന് കൊണ്ട് ചിഞ്ചു പറഞ്ഞു ........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story