പ്രണയ പ്രതികാരം: ഭാഗം 52

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

നിന്റെ സ്വന്തം ചേട്ടനായാ ഞാൻ ഇവിടെ ഇന്നലെ മുതൽ ഉറങ്ങാതെ പട്ടിണി കിടക്കുവാ , എന്നിട്ട് നീ എനിക്ക് എന്തങ്കിലും മേടിച്ച് കൊണ്ട് വന്നോ... അതൊക്കെ പോട്ടെ , കൈ ഒടിഞ്ഞ് ഞാൻ ഒരാഴ്ച ആശുപത്രിയിൽ കിടന്നപ്പോ കാണാൻ വന്ന നീ എന്താ കൊണ്ട് വന്നത്... രണ്ട് മൂന്ന് ഓറഞ്ച് , എന്നിട്ടോ എന്റെ അടുത്തിരുന്ന് നീ തന്നെ അത് തിന്നുകയും ചെയ്‌തു.. എന്നിട്ട് ഇപ്പോ അവള് ശത്രുവിന് എന്തൊക്കയാ മേടിച്ച് കൊണ്ട് വന്നത്.. കവറിലേക്ക് നോക്കി ലാലി പറഞ്ഞു ലാലിച്ചൻ ഒന്നുടെ കിടക്ക് , ഞാൻ വേണ്ടതൊക്കെ കൊണ്ട് വരാം... ചിരിയോടെ ചിഞ്ചു പറഞ്ഞു പ്ഫാ... ഇനിയെന്റെ പട്ടി കിടക്കും... പുച്ഛത്തോടെ ലാലി പറഞ്ഞു അവിടെ നടക്കുന്നതൊക്കെ കണ്ട് തലക്ക് കൈ കൊടുത്തിരിക്കുവായിരുന്നു ആരു, ദേവനും, ഹരി.... എനിക്ക നിന്റെ ഫുഡ് ഒന്നും വേണ്ട , എല്ലാം എടുത്തിട്ട് പോകാൻ നോക്ക്.... പോകണോ വേണ്ടയോയെന്ന് ഞാൻ തീരുമാനിക്കും... ചിഞ്ചു പറഞ്ഞു ലാലിച്ചാ...!!! ചാർളി ഉറക്കെ ലാലിയെ വിളിച്ചു.... നീ എന്ത് നടക്കുമ്പോഴും എന്റെ പേര് ഉറക്കെ വിളിച്ചിട്ട് എന്താ കാര്യം... ലാലി ചാർളിയോട് ചോദിച്ചു ഇവളോട് പോകാൻ പറ.... നീ പറഞ്ഞാൽ കേൾക്കില്ല , പിന്നെയാണോ ഞാൻ പറഞ്ഞാൽ ഇവൾ കേൾക്കുന്നത്... ഇവളെ ഇവിടെ നിർത്തിയാൽ ഞാൻ ഇവളെ കൊല്ലും...

കാലിയോടെ ചാർളി പറഞ്ഞു എന്നാൽ അത് നടക്കട്ടെ... നിങ്ങള് തല്ലുകയോ , കൊല്ലുകയോ എന്താണെന്ന് വെച്ചാൽ ചെയ്യ് , എനിക്ക് പോയിട്ട് പണിയുണ്ട്... ബെഡിൽ കിടന്ന ഫോൺ കൈയിലെടുത്ത് കൊണ്ട് ലാലി പറഞ്ഞു പോകാനോ... അപ്പൊ ഇവിടെയാരാ ഞെട്ടി കൊണ്ട് ചാർളി ചോദിച്ചു ഷിനിച്ചാനോട്‌ വരാൻ പറയാം , അത് വരെ ഹരിയേട്ടൻ നില്കും... ലാലി പറഞ്ഞു അല്ലാ ഹരിയേട്ടാന് ഇപ്പോ ഒപി ഉണ്ടാണെന്നല്ലേ പറഞ്ഞെ... പെട്ടന്ന് ദേവൻ പറഞ്ഞു... എപ്പോ എന്നാ രീതിക്ക് ഹരി അവനെ നോക്കിയപ്പോഴേക്കും ദേവൻ അവന് നേരെ കണ്ണടച്ച് കാണിച്ചു... ആണോ... ആ എന്നാൽ ആരു , നിങ്ങൾ ഇവിടെ ഉണ്ടാകുമോ..? ഞാനും അഞ്ജു വേഗം വരാം... അയ്യോ ലാലിച്ചാ ഞങ്ങൾക്ക് അത്യവിശമായി ഓഫീസ് വരെ പോകണം , വേഗം വരാം അത് വരെ ചിഞ്ചു ഇവിടെ നിൽക്കട്ടെ... ചിഞ്ചുനെ നോക്കികൊണ്ട് ദേവൻ പറഞ്ഞു... ആരു ഞെട്ടികൊണ്ട് ദേവനെ നോക്കി... ദേവൻ ഒന്നുമറിയാത്ത പോലെ ആരുനെ നോക്കി ചിരിച്ചു... ഇവളെ ഇവിടെ നിർത്തിയാൽ ആ സെക്കന്റ്‌ ഞാനിവിടുന്ന് ഉറങ്ങിപോകും... ദേഷ്യത്തോടെ ചാർളി പറഞ്ഞു എന്നാൽ എനിക്കതൊന്ന് കാണണമല്ലോ , ഞാനാ ഇന്ന് ഇവിടെ നില്കുന്നെ... കൈ കെട്ടികൊണ്ട് ചിഞ്ചു പറഞ്ഞു ദേ , രണ്ട് പേരോടും കൂടെ ഒര് കാര്യം പറഞ്ഞേക്കാം..

ഇതൊര് ആശുപത്രിയിയാണ്... ഇനിയും രോഗ്യകാൾ വരാനുള്ളതാ , അത് കൊണ്ട് പൊളിക്കരുത്.... ചാർളിയോടും അഞ്ജുനോടും പറഞ്ഞിട്ട് ഹരി ബെഡിൽ നിന്നെണിച്ചു... അഞ്ജു , നിനക്ക് കൂടപ്പിറപ്പിനെ വേണമെന്നുണ്ടെൽ കൊണ്ട് പോയിക്കോ... എനിക്ക് ഇവളെ ഓർത്തല്ല , നിന്നെ ഓർത്ത പേടി.... ചിരിയോടെ ചാർളിയോട് പറഞ്ഞിട്ട് അഞ്ജു പുറത്തേക്കിറങ്ങി ചാച്ചു , വാശി കാണിക്കരുത്... മെഡിസിൻ ഒക്കെ ടൈം അനുസരിച്ച് കഴിക്കണം.. ചാർളിയെ നോക്കി ആരു പറഞ്ഞു അതിന് മറുപടി ഒന്നും പറയാതെ ചാർളി ആരുനെ തന്നെ നോക്കി... അതൊക്കെ ചിഞ്ചു നോക്കിക്കോളും , നീ അതോർത്ത് വിഷമിക്കാതെ... വാ നമ്മുക്ക് പോകാം... ആരുനെ ചേർത്ത് പിടിച്ച് ദേവൻ പറഞ്ഞു... അത് കണ്ടപ്പോൾ ചാർളിയുടെ ഉള്ളം പൊള്ളുന്നുണ്ടയിരുന്നു.. അതറിഞ്ഞത് കൊണ്ടാക്കാം , ആരുവിന്റെ മിഴികളും നിറഞ്ഞ് വന്നു.... ടാ ഞാൻ പുറത്തുണ്ടക്കും... ചിഞ്ചു എന്തേലുമുണ്ടെൽ വിളിക്കാട്ടോ... ഹരി ചിഞ്ചുനോടും ചാർളിയോടും യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി... ഇവരെ ഒരുമിച്ച് നിർത്തിയാൽ നമ്മള് തിരികെ വരുമ്പോഴേക്കും ആരേലും ഒരാളെ കാണും... പുറത്തിറങ്ങിയ ലാലി എല്ലാവരോടുമായി പറഞ്ഞു അത് ശെരിയാ... ഒര് പരീക്ഷണം വേണ്ട , ഞാൻ നിന്നോളം.. ഹരി പറഞ്ഞു വേണ്ട ഹരിയേട്ടാ , ഹരിയേട്ടൻ വീട്ടിൽ പോയിട്ട് പോരെ...

ഞാൻ ഷിനിച്ചനെ വിളിച്ചോളാം... ലാലി പറഞ്ഞു എന്നാൽ ഞാൻ വീട്ടിൽ പോയിട്ട് വൈകുന്നേരം വന്നേക്കാം... ഹരി പറഞ്ഞു അതാ നല്ലത്... ചിരിയോടെ ദേവൻ പറഞ്ഞു നിനക്കെന്തൊ പ്ലാൻ ഉണ്ടെന്ന് മനസിലായി , ഞാൻ വീട്ടിലെത്തിയിട്ട് വിളിക്കാം... അപ്പൊ ശെരി, വൈകുന്നേരം കാണാം... എല്ലാവരോടും യാത്ര പറഞ്ഞ് ഹരി പുറത്തേക്കിറങ്ങി... ആരു , വാ... ചോദിക്കട്ടെ , നിന്റെ സങ്കടമൊക്കെ മാറിയോ..?? ആരുനെ ചേർത്ത് പിടിച്ച് ലാലി മുന്നോട്ട് നടന്നു... ലാലി , ആരു മുന്നോട്ട് നടന്നപ്പോൾ അഞ്ജുവും, ദേവനും പുറകിലായി... അല്ലാ അഞ്ജു അവര് തമ്മിൽ എന്താ പ്രശ്നം.... എന്റെ ദേവൻ സർ , സർ ഒഴിവാക്കാൻ ഞാൻ മുന്നേ പറഞ്ഞതാ.... തക്കിത്തോടെ ദേവൻ പറഞ്ഞു ഓ സോറി , അത് ദേവേട്ട... അവര് തമ്മിൽ സ്കൂൾ കാലഘട്ടം മുതലേ വഴക്കാ.... അവര് ഒരുമിച്ചാണോ പഠിച്ചേ.... അല്ലാ , ഒര് സ്കൂളിലാ... വഴക്കിന് കാരണം എന്താ...??? അതിന് മാത്രം വലിയ കാരണം ഒന്നുല്ല , ഈ ചാച്ചുന്റെ ഏതോ ഒര് കൂട്ട്കാരൻ ചിഞ്ചുന്റെ ഫ്രണ്ട്‌ന്റെ പുറകെ നടന്നു... അവൾ അത് പൊളിച്ച് കൈയിൽ കൊടുത്തു... അന്ന് മുതൽ ഇവര് തമ്മിൽ വഴക്കാ... എവിടെ വെച്ച് കണ്ടാലും എത്ര ആൾകുട്ടത്തിനുള്ളിലായാലും അവരുടെ ഈ വഴക്കിന് ഒര് കുറവുമില്ല...

അഞ്ജു പറഞ്ഞു എനിക്ക് അവരുടെ വഴക്ക് കണ്ടിട്ട് മുന്നോട്ട് ഒര് പ്രണയം മണക്കുന്നുണ്ട്.. ആലോചനയോടെ ദേവൻ പറഞ്ഞു ആ പിന്നെ... നടന്നതും.... അല്ലാ അഞ്ജു , വഴക്ക് മുത്ത് മുത്ത് ചിലപ്പോൾ പ്രണയമായാലോ.... അങ്ങനെയാണേൽ പ്രണയിക്കണ്ടത് ആരുവും ചാച്ചുവുമാണ് , അവരും തമ്മിൽ എപ്പോഴും വഴക്കല്ലേ.... അഞ്ജു പറഞ്ഞു ഏയ്യ് അതില്ല... ആരുന് ഞാനുണ്ട്.... ചിരിയോടെ ദേവൻ പറഞ്ഞു അതിന് അച്ചായന്മാർ സമ്മതിച്ചിട്ട് വേണ്ടേ , അവരിനി ആരുനെ എന്തായാലും ദേവേട്ടന് തരില്ല.... അഞ്ജു തീർത്ത് പറഞ്ഞു... അങ്ങനെ ഒറ്റയടിക്ക് പറയല്ലേ... നമ്മൾ ആ കുടുബത്തിലേക്ക് ചെന്ന് കയറേണ്ട മരുമക്കളാണ് , നമ്മൾ ഒറ്റകെട്ടായി വേണം നില്കാൻ.. അഞ്ജുവിന്റെ കൈ പിടിച്ച് കൊണ്ട് ദേവൻ പറഞ്ഞു എന്നെ കൊലക്ക് കൊടുമോ..? ഒര് മാസം കഴിഞ്ഞ് എന്റെ ലാലിച്ചന്റെ കല്യാണം നടത്താൻ തീരുമാനിച്ചിരിക്കുവാ.... അത് നമ്മുക്ക് അടിച്ച് പൊളിക്കാം... അത് കഴിഞ്ഞ് എന്റെ ആരുന്റെ... അതിന് മുൻപ് അവരുടെ കാര്യത്തിൽ നമ്മുക്ക് ഒര് തീരുമാനം ഉണ്ടാക്കണ്ടേ...?? പിന്നെ... ഇതും പറഞ്ഞ് അങ്ങ് ചെന്നാൽ മതി.. ആദ്യയം ആട്ടുന്നത് ചാച്ചു ആയിരിക്കും... അത് നമ്മുക്ക് സെറ്റക്കാം... അഞ്ജു നി ഒന്ന് മനസ്സ് വെച്ചാൽ ചാർളിക്കും ഒര് ജീവിതം കിട്ടും , നി മനസ്സ് വെക്കില്ലേ... അഞ്ജുവിന്റെ കൈ കൂട്ടിപിടച്ച് കൊണ്ട് ദേവൻ ചോദിച്ചു.... എന്ത് മറുപടി പറയുമെന്നറിയാതെ നില്കുവായിരുന്നു അഞ്ജു.... ആരു ദേ അങ്ങോട്ട് നോക്കിക്കേ...

കൈ കുട്ടി പിടിച്ച് നിൽക്കുന്ന ദേവനെ അഞ്ജുനെ ലാലി ആരുന് കാണിച്ച് കൊടുത്തു... എന്റെ പൊന്ന് ദേവാ , ഇവളോട് മാത്രം കുമ്പസാരിക്കല്ലേ... പെട്ട് പോകും... അങ്ങോട്ടേക്ക് വന്ന ലാലി ദേവനെ നോക്കി പറഞ്ഞു ഇത് പെടാൻ വേണ്ടിയാ... ആരുനെ നോക്കി ചിരിയോടെ ദേവൻ പറഞ്ഞു എന്താണാവോ കാര്യം... ലാലി ചോദിച്ചു അത് ലാലിച്ചാ... അഞ്ജു എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ലാലിയുടെ ഫോൺ റിങ് ചെയ്‌തു.... ദേ ഷിനിച്ചാനാ , നി കോൾ എടുത്ത് ഇങ്ങോട്ടേക്ക് വരാൻ പറ.. ഇല്ലങ്കിൽ എന്റെ കാര്യത്തിൽ ഒര് തീരുമാനമാകുമെന്ന് പറ... ലാലി തന്റെ ഫോൺ ആരുന് നേരെ നിട്ടി കൊണ്ട് പറഞ്ഞു ഹലോ ഷിനിച്ച.... ഫോണും കൊണ്ട് ആരു അപ്പുറത്തേക്ക് പോയി.... ദേ ലാലിച്ചാ , എന്നെ കുടുബത്ത് നിന്ന് പുറത്താക്കാനുള്ള വഴി കൊണ്ടാ ദേവൻ വന്നേക്കുന്നെ... ദേവനെ നോക്കി അഞ്ജു പറഞ്ഞു എന്താ എന്നാ രീതിക്ക് ലാലി ദേവനെ നോക്കി... അല്ലാ , ഞാൻ നമ്മുടെ ചാർളിയെ, ചിഞ്ചുനെ പറ്റി പറയുവായിരുന്നു... എന്ത്...???? സംശയത്തോടെ ലാലി ചോദിച്ചു അല്ലാ അവർക്ക് ഇങ്ങനെ ഒരുമിച്ച് മുന്നോട്ട് പോയിക്കൂടെയെന്ന്.... എന്തോന്ന്... ഞെട്ടികൊണ്ട് ലാലി ചോദിച്ചു അത് ലാലിച്ചാ , അവര് ഇങ്ങനെ വഴക്കിട്ട് അവസാനാം പ്രേമിക്കുമെന്ന ദേവേട്ടൻ പറയുന്നേ... നടന്നത് തന്നെ....

അവര് രണ്ട് പേരും ചെക്കന്മാ... അത് കൊണ്ട് പ്രേമം നടക്കുമെന്ന് തോന്നുന്നില്ല ചിരിയോടെ ലാലി പറഞ്ഞു നമ്മുക്ക് ഒന്ന് ശ്രമിച്ചാലോ..??? ലാലി എന്ത് പറയുമെന്ന് പേടിച്ച് ദേവൻ ചോദിച്ചു മത്തായിക്ക് ഒര് പണി കൊടുക്കണമെന്ന് കുറെ കാലമായി ഞാൻ വിചാരിക്കുന്നു.. ചാർളിയാണേൽ ഞാൻ രക്ഷപെട്ടു , കൂടെ മത്തായിക്ക് ഒര് പണിയുമാകും... ആലോചനയോടെ ലാലി പറഞ്ഞു മത്തായി ആരാ... സംശയത്തോടെ ദേവൻ ചോദിച്ചു.. ചുവന്നിരിക്കുന്ന അഞ്ജുന്റെ മുഖം കണ്ടപ്പോൾ അതാരാണെന്ന് ദേവന് വേഗം മനസിലായി.... അതിന് ചാച്ചുന്റെ അവിശമില്ല...ഞാൻ തന്നെ എന്റെ അപ്പന് നല്ല ഒര് പണി കൊടുത്തിട്ടുണ്ട്... ലാലിയെ നോക്കി ദേഷ്യത്തോടെ അഞ്ജു പറഞ്ഞു എന്നാലും ചാർളിയാണേൽ എനിക്ക് ഒര് കൂട്ടായി... ചിരിയോടെ ലാലി പറഞ്ഞു എങ്കിൽ നമ്മുക്ക് ഒന്ന് ശ്രമിച്ചാലോ... ദേവൻ ചോദിച്ചു നീ ചിഞ്ചുനെ നിർത്താമെന്ന് പറയുന്നത് കേട്ടപ്പോഴേ എനിക്ക് എന്തോ സംശയം തോന്നിയതാ... ദേവനെ നോക്കി സമയത്തോടെ ലാലി പറഞ്ഞു എന്ത് ചെയ്യാനാ ലാലിച്ചാ , അവന് ഒര് ജീവിതം ഉണ്ടാക്കി കൊടുക്കേണ്ടത് നമ്മളുടെ കൂടെ ഉത്തരവാദിത്തം അല്ലേ... ലാലിയെ നോക്കി ദേവൻ പറഞ്ഞു അത് ഒക്കെ , പക്ഷേ അത് കൊണ്ട് നിനക്ക് വലിയ പ്രയോജനം ഉണ്ടാകുമെന്ന് തോന്നുന്നില്ല...

ചിരിയോടെ ലാലി പറഞ്ഞു ചിലപ്പോൾ ഉണ്ടായാലോ... നീ ഇനി വെല്ല്യച്ചിയോട് കൂടെ ഒന്ന് സംസാരിക്കണം , വെല്ല്യച്ചി പറഞ്ഞാൽ അവൻ കേൾക്കുമല്ലോ.... നീ ഞങ്ങളെ കൊലക്ക് കൊടുക്കുമോ...?? ദയനീയമായി ലാലി ദേവനെ നോക്കി ചോദിച്ചു ഒന്നും സംഭവിക്കില്ല... ദേവൻ ഉറപ്പ് നൽകി... മ്മ്മ്മ് " സംസാരിക്കാം , ആദ്യയം ഇന്ന് ആരേലും ഒരാള് ജീവനോടെ ഉണ്ടാകുമോ എന്ന് നോക്കട്ടെ... ചെറു പേടിയോടെ ലാലി പറഞ്ഞു ഏയ്യ് കുഴപ്പമൊന്നും വരില്ല... ദേവൻ പറഞ്ഞു മ്മ്മ്മ് " എന്നാൽ നമ്മുക്ക് ശ്രമിക്കാം... ലാലി പറഞ്ഞു ഓക്കേടാ , പിന്നെ കാണാം... ആരു... ശെരിയെന്നാൽ.... ദേവനോടും ആരുനോടും യാത്ര പറഞ്ഞ് അഞ്ജുവും ലാലിയും പോയി... ആരു നമ്മുക്ക് ഒന്ന് കറങ്ങാൻ പോയാലോ.. കാറിലേക്ക് കയറും മുൻപ് ദേവൻ ആരുനോട് ചോദിച്ചു ടൈം ഇല്ല , എനിക്ക് ഓഫീസിൽ പോയിട്ട് പണിയുണ്ട്... ദേവനെ നോക്കി ചിരിയോടെ പറഞ്ഞിട്ട് ആരു കാറിലേക്ക് കയറി... ഇതിന് ആ ഓഫീസ് വിട്ട് വേറെ ഒര് പണിയുമില്ലേ... ആരുനെ നോക്കി പിറുപിറുത്ത് കൊണ്ട് ദേവൻ കാറിലേക്ക് കയറി... ആരുനെ ദേവനെ ഒരുമിച്ച് കണ്ടതിന്റെ ദേഷ്യത്തിൽ ഇരിക്കുവായിരുന്നു ചാർളി... അത് ചിഞ്ചുവിന് മനസിലായത് കൊണ്ട് കുറച്ച് നേരം അവൾ അവനോട് ഒന്നും മിണ്ടിയില്ല... മനസ് ഒന്ന് ശാന്തമായെന്ന് തോന്നിയപ്പോൾ ചാർളി കണ്ണുകൾ ഇറുക്കിയടച്ച് കിടന്നു...

ചിഞ്ചുവിൽ നിന്നുള്ള ഒര് രക്ഷപെടാൽ കുടിയായിരുന്നു അത്.. എങ്കിലും കുറച്ച് നേരം കഴിഞ്ഞിട്ടും അവളുടെ സൗണ്ട് ഒന്നും കേൾക്കാത്തത് കൊണ്ട് ചാർളി കണ്ണ് തുറന്ന് നോക്കി... തന്നെ തന്നെ നോക്കിയിരിക്കുന്ന ചിഞ്ചുവിനെയാണ് കണ്ണ് തുറന്ന അവൻ കണ്ടത്... എന്തേയ് , എന്നാ രീതിക്ക് അവൻ അവളെ ഒന്ന് നോക്കി.. ഭക്ഷണം കഴിക്കണം , മെഡിസിൻ കഴിക്കണം... അവനെ നോക്കി അവൾ പറഞ്ഞു നിന്നോട് മലയാളത്തിലല്ലേ ഞാൻ പറഞ്ഞത് എനിക്കൊന്നും വേണ്ടന്ന്... അതേയ് മലയാളത്തിൽ തന്നെയല്ലേ ഞാനും പറഞ്ഞത് , കഴിക്കാതെ പറ്റില്ലന്ന്... ചിഞ്ചുവും തിരിച്ച് പറഞ്ഞു നീ എന്നെ കൊല്ലാൻ വന്നതാണോ...?? സംശയത്തോടെ ചാർളി ചോദിച്ചു അങ്ങനെയാണേൽ മെഡിസിനും , ഭക്ഷണവും തരണ്ട അവിശമുണ്ടോ...?? ചിരിയോടെ ചിഞ്ചു ചോദിച്ചു എന്താണേലും എനിക്ക് ഒന്നും വേണ്ട... ചാർളി വാശി കാണിച്ചു... വേണ്ടങ്കിൽ കഴിക്കണ്ട... അവന് എടുത്ത ഭക്ഷണം അതേപോലെ എടുത്ത് വെച്ചിട്ട് ചിഞ്ചു പോയി കിടന്നു.... വീട്ടിൽ സ്ഥലം ഇല്ലാത്തത് കൊണ്ടായിരിക്കും.. അവളുടെ കിടപ്പ് കണ്ട് പുച്ഛത്തോടെ ചാർളി പറഞ്ഞു അതിന് അവൾ മറുപടി ഒന്നും പറയാതെ ചെരിഞ്ഞ് കിടന്നു... കുറച്ച് കഴിഞ്ഞപ്പോൾ ചാർളിക്ക് നന്നായി വെള്ളം കുടിക്കാൻ തോന്നി... അവളോട് പറയാമെന്ന് വെച്ചാൽ അഭിമാനം സമ്മതിക്കുന്നില്ല....

നിരുള്ള വയ്യത്ത കാല് പാതിയെ നിലത്തേക്ക് കുത്തി എണിച്ചാലോയെന്ന് കരുതി ചാർളി പാതിയെ ബെഡിൽ നിന്നനാങ്ങി... വെള്ളം കുടിക്കാനാണേൽ പുറത്തേക്കിറങ്ങാണ്ട , ബെഡിന്റ സൈഡിലെ ടേബിളിൽ വെച്ചിട്ടുണ്ട്... കണ്ണ് തുറക്കാതെ തന്നെ ചിഞ്ചു പറഞ്ഞു ചാർളി അത്ഭുതത്തോടെ അവളെ നോക്കി... ഇവൾക്ക് എങ്ങനെ ഇത്ര കൃത്യമായി ഇതൊക്കെയായറിയാം... അവൻ ചിന്തിച്ചു... എനിക്ക് വെള്ളം കുടിക്കാനാണെന്ന് നിന്നോടര് പറഞ്ഞു... ബെഡിലേക്ക് ഒന്നുടെ ചാരിയിരുന്ന് കൊണ്ട് ചാർളി ചോദിച്ചു പിന്നെ നീയെന്തിനാ എണീക്കാൻ തുടങ്ങിയെ... കണ്ണ് തുറക്കാതെ തന്നെ അവൾ ചോദിച്ചു എനിക്ക്... എനിക്ക് ബാത്‌റൂമിൽ പോകണം... പെട്ടന്ന് അവൻ പറഞ്ഞു അതിന് വിളിച്ചാൽ പോരെ , തന്നെയെണിക്കാൻ പറ്റില്ലന്ന് നിനക്ക് തന്നെയറിയാലോ... ബെഡിൽ നിന്നെണിച്ച് കൊണ്ട് ചിഞ്ചു പറഞ്ഞു നീ.. നീയെന്തിനാ എണീച്ചേ... ഞാൻ തന്നെ പൊയ്ക്കോളാം... ചാർളി പെട്ടന്ന് പറഞ്ഞു എന്നാൽ തന്നെ പോയിട്ട് വാ... പിന്നെയും ബെഡിൽ തന്നെ കിടന്ന് കൊണ്ട് ചിഞ്ചു പറഞ്ഞു... പക്ഷേ എത്ര ശ്രമിച്ചിട്ടും ചാർളിക്ക് തന്നെ ബെഡിൽ നിന്നിറങ്ങാൻ പറ്റിയില്ല.... മിണ്ടാതെ എന്റെ കൂടെ വന്നേക്കണം... ഭീഷണി രൂപത്തിൽ ചാർളിയോട് പറഞ്ഞ് കൊണ്ട് ചിഞ്ചു ബെഡിൽ നിന്നെണിച്ചു.... നീ വരണ്ട...

കലിയോടെ ചാർളി പറഞ്ഞു ശെരി , ഞാൻ വരുന്നില്ല... ഒര് രണ്ട് മിനിറ്റ്... ചിഞ്ചു വേഗം ഫോൺ എടുത്ത് ഹരിയെ വിളിക്കാൻ തുടങ്ങി... ചാച്ചു , എങ്ങനെയുണ്ട്... കുറച്ച് സാധങ്ങളുമായി റൂമിലേക്ക് വന്ന ഷിനി ചോദിച്ചു.. കൂടെ തന്നെ ആൻസിയും അമലയും ഉണ്ടായിരുന്നു.... ചെറിയേച്ചി... ചിഞ്ചു വേഗം പോയി ആൻസിയോട് സംസാരിച്ചു.... എങ്ങനെയുണ്ടെടാ... ഷിനി ചാർളിയോട് ചോദിച്ചു ഷിനിച്ചാ , ഇവനെ ഒന്ന് ബാത്‌റൂമിൽ കൊണ്ട് പോ... ചാർളിയെ നോക്കി ചിഞ്ചു ഷിനിയോട് പറഞ്ഞു വേണ്ട ഷിനിച്ച , ഞാൻ വെറുതെ പറഞ്ഞതാ... ചിഞ്ചുനെ നോക്കി ചാർളി പറഞ്ഞു ഓ... എന്നെ ആക്കിയതാണല്ലേ , വെച്ചിട്ടുണ്ട്... ചിഞ്ചു മനസ്സിൽ പറഞ്ഞു.... നീ എന്തേലും കഴിച്ചോ... അമല ചാർളിയോട് ചോദിച്ചു ഇപ്പോ വേണ്ട കൊച്ചേച്ചി , പിന്നെ മതി.... ചിഞ്ചുനെ ചാർളി പറഞ്ഞു ആ ഷിനിച്ചാ , എനിക്ക് വണ്ടിയുടെ താക്കോൽ ഒന്ന് തന്നെ... പുറത്ത് പോകണ്ട ഒരാവിശമുണ്ട്.. ചാർളിയെ നോക്കി ചിഞ്ചു വേഗം പറഞ്ഞു... എന്നാൽ നീ പോകുമ്പോൾ ഇവളെ വീട്ടിലകിയെക്ക്... ആൻസിയെ നോക്കി ഷിനി പറഞ്ഞു ഓക്കേ , വാ... നമ്മുക്ക് പോകാം... ആൻസിയെ കൂട്ടി ചിഞ്ചു പുറത്തേകിറങ്ങൻ തുടങ്ങി... ആ ചാച്ചു , നിനക്ക് ഏത് ബ്രാന്റ് വേണം..?? ചാർളിയെ കളിയാക്കി കൊണ്ട് ചിഞ്ചു ചോദിച്ചു ദേ പെണ്ണെ , തല്ല് കിട്ടും എന്റെ ചെക്കനെ കളിയാക്കിയൽ.... തക്കിത്തോടെ അമല പറഞ്ഞു.... ചുമ്മാ... ചിരിയോടെ പറഞ്ഞിട്ട് ചിഞ്ചു പുറത്തേക്കിറങ്ങി..

. നീ എങ്ങോട്ട് പോകുവാ... കാറിലേക്ക് കയറും മുൻപ് ആൻസി ചിഞ്ചുനോട്‌ ചോദിച്ചു.... ഞാൻ അവിടെ നിന്നാൽ അവൻ ഒന്നും കഴിക്കില്ല... ഒന്ന് കറങ്ങി വരാം , അപ്പോഴേക്കും അവൻ കഴിച്ചോളും... ആൻസിയെ നോക്കി ചിരിയോടെ പറഞ്ഞിട്ട് ചിഞ്ചു കാറിലേക്ക് കയറി.... ❤️❤️❤️❤️❤️❤️ ഡി കൊച്ചേ , ഞാൻ കൂടെ നിന്നോളം.. നിന്നെ കൊണ്ട് തന്നെ ഇവനെ നോക്കാൻ പറ്റില്ല... രാത്രി ചാർലിക്ക് കൂട്ടിരിക്കാൻ വേണ്ടി എല്ലാവരും ബഹളമായിരുന്നു... ഇതൊന്നുമറിയാതെ ചാർളി മയങ്ങുവായിരുന്നു.... വേണ്ട ഷിനിച്ചാ , ഞാൻ നിന്നോളാം... ചിഞ്ചു ഉറപ്പിച്ച് പറഞ്ഞു നിന്നെക്കൊണ്ട് തന്നെ പറ്റത്തില്ല മോളെ , രാത്രി ഇവന് ബാത്റൂമിലോക്കെ പോകേണ്ടി വന്നാലോ... അമല പറഞ്ഞു ഇങ്ങനെയൊക്കെയല്ലേ ശീലിക്കുന്നത്.. ചിരിയോടെ ചിഞ്ചു പറഞ്ഞു എന്നാൽ ഞാൻ കൂടെ നിൽക്കാം... ലാലി പറഞ്ഞു ലാലിച്ചന് നാളെ കേസ് ഉള്ളതല്ലേ , രാത്രി ഉറങ്ങാതെയിരുന്നാൽ എങ്ങനെയാ... അത് കൊണ്ട് ഞാൻ ഇന്ന് നിന്നോളം... ചിഞ്ചു പറഞ്ഞു എങ്കിൽ ഞാൻ നിൽക്കാം.. ഷിനി പറഞ്ഞു വേണ്ട , ഞാൻ നിന്നോളം... ഇവന് ഇപ്പോ കുഴപ്പമില്ലല്ലോ , അത് കൊണ്ട് ഞാൻ നിന്നോളം... അത് തന്നെയാണ് നല്ലതെന്ന് ലാലിക്ക് തോന്നി... പക്ഷേ അഞ്ജുവിന് വലിയ താല്പര്യം ഇല്ലായിരുന്നു... കാരണം അവർ എപ്പോഴും വഴക്കായത് കൊണ്ട്....

ഷിനിച്ചാ , ഇവള് നിൽക്കട്ടെ... പിന്നെ രാത്രി എന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ ഇവിടെ ഉണ്ടല്ലോ , പേടിക്കേണ്ട... ഹരി എല്ലാവരോടുമായി പറഞ്ഞു... ഹരി കൂടെ അങ്ങനെ പറഞ്ഞപ്പോൾ ചിഞ്ചുവിനെ അവിടെയാക്കി എല്ലാവരും തിരികെപ്പോയി... ❤️❤️❤️❤️❤️❤️❤️ അല്ലാ എന്തായിരുന്നു ഇന്ന് ഒര് കള്ളത്തരം... ബെഡിൽ കിടന്ന തുണി മടക്കി വെച്ച് കൊണ്ട് ആരു ദേവനോട് ചോദിച്ചു അത് , ഞാൻ നമ്മുടെ ചാർളിക്ക് ഒര് ജീവിതം ഉണ്ടാക്കി കൊടുക്കുന്നെതിനെ പറ്റി എന്റെ അളിയനോട് സംസാരിക്കുവായിരുന്നു... ചിരിയോടെ ദേവൻ പറഞ്ഞു ആരു പുച്ഛത്തോടെ ദേവനെ ഒന്ന് നോക്കി... എന്താ ആരു നീ ഇങ്ങനെ നോക്കുന്നെ... അവളുടെ നോട്ടം കണ്ട് ദേവൻ ചോദിച്ചു നമ്മുടെ ചാർളിയോ..? എന്ന് മുതൽ... നെറ്റി ചുളിച്ച് കൊണ്ട് ആരു ചോദിച്ചു അതേയ് , നമ്മുടെ ചാർളി... നിനക്ക് അവനെ കുറിച്ച് ചിന്തയില്ലെങ്കിലും എനിക്ക് ഉണ്ട്....ചിരിയോടെ ദേവൻ പറഞ്ഞു മ്മ്മ്മ് "" അതിന്റെ കാരണം എനിക്കറിയാവുന്നത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല... നിർത്തി വെച്ച തുളി മടക്കികൊണ്ട് ആരു പറഞ്ഞു ആരു... നീ ശ്രദ്ധിച്ചോ , ചിഞ്ചുവിന് ചാർളിയോട് എന്തോ ഉണ്ട്... ഉണ്ടല്ലോ... നേരെത്തറിയുന്ന പോലെ ആരു പറഞ്ഞു ആഹാ , അപ്പൊ നിനക്കാത് നേരെത്തെയറിയാമായിരുന്നല്ലേ...

സന്തോഷത്തോടെ ദേവൻ ചോദിച്ചു... എനിക്ക് മാത്രമല്ല , എല്ലാവർക്കുമറിയാം.. നിസാരമായി ആരു പറഞ്ഞു എന്ത്... നെറ്റി ചുളിച്ച് ദേവൻ ചോദിച്ചു അവര് തമ്മിൽ കുഞ്ഞ് നാൾ മുതൽ വഴക്കാണെന്ന് , ഞങ്ങളൊക്കെ കണ്ടിട്ടുള്ളത് അതാണ്... പക്ഷേ ആ വഴക്കിനുള്ളിൽ അവർക്ക് ഒര് പക്ഷേ അവരോട് സ്നേഹം ഉണ്ടാവാം.. ചിലപ്പോൾ ഈ ആശുപത്രിവാസം കഴിയുമ്പോഴേക്കും അവര് സെറ്റക്കും.. ദേവൻ ഉറപ്പിച്ച് പറഞ്ഞു നടന്നത് തന്നെ... ചിരിയോടെ ആരു പറഞ്ഞു നടക്കും , ഇല്ലങ്കിൽ ഞാൻ നടത്തിക്കും.. ദേവൻ ഉറപ്പിച്ച് പറഞ്ഞു ഇല്ല റം... ആരു പറഞ്ഞു നിനക്ക് എന്താ സംശയം.... ദേവൻ ചോദിച്ചു എനിക്ക് സംശയമൊന്നുമില്ല , അവരുടെ രണ്ട് പേരുടെ സ്വഭാവം അറിയുന്നത് കൊണ്ട് പറഞ്ഞതാ... അത് നമ്മുക്ക് മാറ്റം... വേണ്ട റം , വെറുതെ ചാർളിക്ക് പുറകെ പോകണ്ട.... ഒന്ന് പോയി നോക്കാം... ദേവൻ പറഞ്ഞു മ്മ്മ്മ്മ് " താല്പര്യം ഇല്ലാത്ത പോലെ ആരു ഒന്ന് മുളി.... ❤️❤️❤️❤️❤️ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് ചാർളി ചുറ്റും നോക്കി , ആരെയും കാണാത്തത് കൊണ്ട് അവൻ സംശയത്തോടെ ചിഞ്ചുവിനെ നോക്കി..... അവരൊക്കെ പോയി , ഞാനെ ഇവിടെയുള്ളൂ... ചാർളിയെ നോക്കി ചിഞ്ചു പറഞ്ഞു അത് നടക്കില്ല , നീ വേഗം പോകാൻ നോക്ക്...

ദേഷ്യത്തോടെ ചാർളി പറഞ്ഞു ഞാൻ ഈ രാത്രി പോയാൽ എനിക്ക് പകരം വേറെയാരെ ഞാനിവിടെ നിർത്തില്ല.. അത് കൊണ്ട് വഴക്കുണ്ടാകാതെ ഇരിക്കുന്നത് നിനക്ക് നല്ലത്... ചാർളിയെ നോക്കി ചിഞ്ചു പറഞ്ഞു ഇതെന്തൊര് കഷ്ട്ടാ... ദേഷ്യത്തോടെ ചാർളി പറഞ്ഞു പുലികാട്ടിൽ ചാർളി ഇവിടെ കിടന്ന് ദേഷ്യം തീർക്കണ്ട , പുറത്തിറങ്ങിയിട്ട് നമ്മുക്ക് ഒരുപാട് സമയമുണ്ട്.... ചിരിയോടെ ചിഞ്ചു പറഞ്ഞു ചാർളി ദേഷ്യം നിയത്രിച്ചിരുന്നു.... മെഡിസിൻ കഴിക്കാനുണ്ട് , അതിന് മുൻപ് ഭക്ഷണം കഴിക്കണം... എനിക്കൊന്നും വേണ്ട... ചാർളി വാശിയോടെ പറഞ്ഞു... ചിഞ്ചു എത്ര പറഞ്ഞിട്ടും അവൻ ഒന്നും കഴിക്കാൻ കൂട്ടാക്കിയില്ല... ദേഷ്യം പിടിച്ചിട്ടെങ്കിലും എന്തെകിലും കഴിക്കട്ടെയെന്ന് കരുതി അവൾ പലതും പറഞ്ഞു... പക്ഷേ എന്നിട്ടും അവൻ കഴിക്കാൻ കുട്ടക്കിയില്ല.... പക്ഷേ തോറ്റ് പിന്മാറാൻ അവളും തയ്യാറല്ലായിരുന്നു ദേ വീട്ടിൽ നിന്ന് കൊണ്ട് വന്ന നല്ല സൂപ്പർ മീൻകറിയുണ്ട് , ഇത് കൂട്ടി ഞാൻ ഫുഡ് കഴിക്കാൻ പോവാ.. നിനക്ക് വേണം... ഒരിക്കൽ കൂടി ചിഞ്ചു ചാർളിയോട് ചോദിച്ചു.... വേണ്ടയെന്ന് അവൻ തീർത്ത് പറഞ്ഞു..... ശരി നിനക്ക് വേണ്ടെങ്കിൽ നീ കഴിക്കേണ്ട , എനിക്ക് എന്തായാലും വിശക്കുവാ , അത് കൊണ്ട് ഞാൻ കഴിക്കുവാ... അവന്റെ മുൻപിൽ നിന്ന് തന്നെ ഒരു പ്ലേറ്റിലേക്ക് ചോറും , വീട്ടിൽ നിന്ന് കൊണ്ട് വന്ന കറികളും വിളമ്പി ചിഞ്ചു കഴിക്കാനിരുന്നു.... അവൻ അത് കണ്ടെങ്കിലും മൈൻഡ് ചെയ്യാതിരുന്നു....

അല്ലേൽ വേണ്ട , ഇവിടുന്ന് കഴിക്കേണ്ട... എന്റെ വയറിന് എന്തെങ്കിലും പറ്റും , ചാർളിയെ നോക്കി പറഞ്ഞിട്ട് ചിഞ്ചു അവിടെ നിന്ന് എണീച്ച് അപ്പുറത്തെ റൂമിലേക്ക് പോയി.... പേക്ഷിന്റിനും ബൈസ്റ്റാൻഡേഴ്സിനും സപ്പാറെറ്റ് രണ്ട് റൂമുള്ള വലിയ ഒര് റൂമിലായിരുന്ന് ചാർളി കിടന്നിരുന്നത്... അവള് പോകുന്നത് നോക്കി ചാർളി ദേഷ്യത്തോടെ കണ്ണടച്ച് കിടന്നു... കഴിക്കാനെന്ന് പറഞ്ഞ് അപ്പുറത്തെ റൂമിലേക്ക് പോയ ചിഞ്ചു , ഫുഡ് എടുത്ത് മൂടി വച്ച് കുറച്ച് നേരം അവിടെ ഇരുന്നു... ഒരു പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് അവൾ പുറത്തേക്കിറങ്ങി , അപ്പോഴും ചാർളി അതേപോലെ ഇരിക്കുകയായിരുന്നു.... ആ എന്താ ടെസ്റ്റ് , വെല്ല്യച്ചിക്ക് എന്ത് കൈപുണ്യമാണല്ലേ... ടിഷും എടുത്ത് കൈ തുടച്ച് കൊണ്ട് ചിഞ്ചു ചാർളിയോട് പറഞ്ഞു.... അത് കേട്ടിട്ടും അവൻ ഒന്നും മിണ്ടാതിരിക്കുന്നു.... നിനക്ക് ഭക്ഷണം വേണ്ടയെന്ന് തന്നെയാണോ തീരുമാനം.... അവസാനമായി ഒരിക്കൽ കൂടി ചിഞ്ചു അവനോട് ചോദിച്ചു.... വേണ്ടയെന്ന് തന്നെയായിരുന്നു അവന്റെ മറുപടി.... എന്നാൽ ശരി , ഞാൻ ഉറങ്ങാൻ പോവാ.... ഗുഡ് നൈറ്റ് ' ചാർളിയോട് പറഞ്ഞിട്ട് ചിഞ്ചു കയറി കിടന്നു.... ചാർളിയുടെ മുമ്പിലുള്ള ടേബിളിൽ തന്നെ ചിഞ്ചു ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ടയിരുന്നു..

കുറച്ച് നേരം അങ്ങനെ ഇരുന്നെങ്കിലും , പിന്നെ നന്നായി വിശന്നപ്പോൾ ചാർലി പതിയെ ആ ഫുഡ് എടുത്ത് കഴിക്കാൻ തുടങ്ങി... തന്നെ കൈ കൊണ്ട് കഴിക്കാൻ പറ്റാത്തത് കൊണ്ട് അവനായി അവൾ ഒരു സ്പൂൺ കൂടെ ടേബിളിൽ വെച്ചിട്ടുണ്ടയിരുന്നു... വെള്ളം നിന്റെ പുറകിൽ ഇരിക്കുന്നുണ്ട്... അവൻ ഭക്ഷണം കഴിച്ച് കഴിയാനായി എന്ന് തോന്നിയപ്പോൾ കണ്ണ് തുറക്കാതെ തന്നെ ചിഞ്ചു പറഞ്ഞു... പെട്ടന്ന് ഞെട്ടി കൊണ്ട് ചാർളി കഴിക്കുന്നത് നിർത്തി... അവൾ ഉറങ്ങി എന്നായിരുന്നു അവൻ കരുതിയെ , അവൾ കണ്ടുവെന്ന് തോന്നിയപ്പോൾ അവന് ചെറിയ ചമ്മൽ തോന്നിയെങ്കിലും അത് മറച്ച് കൊണ്ട് അവൻ പിന്നെയും കഴിക്കാൻ തുടങ്ങി.. അവൻ കഴിച്ച് കഴിയാനായിയെന്ന് തോന്നിയപ്പോൾ ചിഞ്ചു എഴുന്നേറ്റ് അവന് വെള്ളവും , മെഡിസിനും എടുത്ത് കൊടുത്തു... എതിരൊന്നും പറയാതെ അവൻ അപ്പോൾ തന്നെ അത് മേടിച്ച് കഴിച്ചു.... എന്നാ നീ കിടന്നോ , എനിക്ക് വിശക്കുവാ.. ഞാൻ കഴിക്കട്ടെ.... അപ്പുറത്തെ റൂമിൽ പോയി മൂടി വച്ചിരുന്ന ഭക്ഷണം എടുത്ത് കൊണ്ട് വന്ന് ചിഞ്ചു കഴിക്കാൻ തുടങ്ങി.... നീ കഴിച്ചില്ലേയെന്ന ' രീതിക്ക് ചാർളി അവളെ ഒന്ന് നോക്കി , ശത്രുവാണെങ്കിലും നീ കഴിക്കാതെ ഞാൻ കഴിക്കില്ല.. ചിരിയോടെ ചാർളിയെ നോക്കി ചിഞ്ചു പറഞ്ഞു ......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story