പ്രണയ പ്രതികാരം: ഭാഗം 53

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

റാം , ഞാൻ ഇന്ന് അമ്മയുടെ റൂമിലാ കിടക്കുന്നത്.... ആരും വരാൻ വേണ്ടി കാത്തിരുന്ന ദേവനോട് പറഞ്ഞിട്ട് ആരു ലളിതയുടെ റൂമിലേക്ക് പോയി.... ❤️❤️❤️❤️❤️ ചാർലി ഉറങ്ങുന്നത് നോക്കി ഇരിക്കുകയായിരുന്നു ചിഞ്ചു , ഇടയ്ക്ക് കണ്ണടച്ച് പോകുമെങ്കിലും പെട്ടെന്ന് ഞെട്ടിയെണീച്ച് അവൾ ചാർളിയെ നോക്കും... അവന് കുഴപ്പമൊന്നുമില്ലെങ്കിൽ കൂടിയും എന്തോ ഒര് ടെൻഷൻ ഉണ്ടായിരുന്നു അവളുടെ ഉള്ളിൽ... അതിന് കാരണം എന്താണെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് തന്നെ അറിയില്ലായിരുന്നു.... ഇടയ്ക്കെപ്പോഴോ ചാർളി നന്നായി വിറക്കുന്നത് പോലെ ചിഞ്ചുന് തോന്നി... അവൾ വേഗം എഴുന്നേറ്റ് അവനെ തൊട്ട് നോക്കി.... നല്ല പനിയുണ്ട്.... അവൾ അപ്പോൾ തന്നെ സ്റ്റാഫിനെ ഒക്കെ വിളിച്ചു... അതിന് ശേഷം ഹരിയെ വിളിച്ച് പറഞ്ഞു.... നീ പേടിക്കണ്ട , ഇത് മരുന്നിൽ നിന്നുള്ള എന്തേലും റിയാക്ഷനായിരിക്കും... ഹരി അവളെ സമാധാനപ്പെടുത്തിയെങ്കിലും ഒര് പോള കണ്ണടക്കാതെ അവൾ ചാർളിക്ക് കുട്ടിരുന്നു.... ചിഞ്ചു , നീ ഉറങ്ങിക്കോ , ഞാൻ ഇവിടെ ഉണ്ട്... ഹരി പറഞ്ഞെങ്കിലും അവൾ കേൾക്കാൻ തയ്യാറായില്ല.... നേരം വെളുക്കുന്നത് വരെ തുണി നനച്ച് ചാർളിയുടെ നെറ്റിയിൽ ഇട്ട് കൊടുത്ത് കൊണ്ട് അവൾ അവന്റെ അരികിൽ തന്നെയിരുന്നു... ഇടക്ക് കണ്ണ് തുറന്ന അവൻ ഇത് കണ്ടെങ്കിലും അവന്റെ മനസ്സ് നിറയെ ആരുവായിരുന്നു...

കിട്ടാത്ത സ്നേഹത്തിന് വേണ്ടി അലയുന്ന വിഡ്ഢികളാകാറുണ്ടല്ലോ ചിലസമയം നമ്മൾ... കിട്ടില്ലെന്ന്‌ ഉറപ്പായിട്ടും വെറുതെ അതിന്... ഇടക്കപ്പോഴോ വേറെ കേസ് വന്നപ്പോൾ ഹരിക്ക് പോകേണ്ടി വന്നു... നീ ഉറങ്ങിയില്ലേ... രാത്രി മുഴുവൻ ഉറങ്ങാതിരുന്നത് കൊണ്ട് ക്ഷീണമുള്ള അവളുടെ മുഖത്തേക്ക് നോക്കി ചാർളി ചോദിച്ചു... ഞാൻ ഉറങ്ങിയല്ലോ , പിന്നെ ഇടക്ക് ഒന്ന് എണീച്ച് നിനക്ക് എങ്ങനെ പണി തരാമെന്ന് ആലോജിക്കുവായിരുന്നു... ചിരിയോടെ പറഞ്ഞു ചാർളി പുച്ഛത്തോടെ അവളെ ഒന്ന് നോക്കി... ഒര് പത്ത് മണി കഴിഞ്ഞപ്പോഴേക്കും ദേവനും, ആരു വന്നു... കൂടെ തന്നെ ഹരിയും ഉണ്ടായിരുന്നു... നീ ഉറങ്ങിയില്ലേ.. ചിഞ്ചുവിനെ കണ്ട് കൊണ്ട് ആരു ചോദിച്ചു എവിടുന്ന് , ഇവന് രാത്രി പനിയായത് കൊണ്ട് ഇവൾ ഉറങ്ങിയില്ല... ചിഞ്ചുനെ നോക്കി കൊണ്ട് ഹരി പറഞ്ഞു ആണോ എന്നാ രീതിക്ക് ആരുവും ദേവനും ചാർളിയെ ചിഞ്ചുനെ മാറി മതി നോക്കി.... ഇവരിവിടെയുണ്ടല്ലോ... നീ വീട്ടിൽ പോയിട്ട് പോരെ... ഹരി ചിഞ്ചുനോട്‌ പറഞ്ഞു ഏയ്യ് , ഞാനിവിടെ ഇരുന്നോളാം ചിഞ്ചു തർക്കിച്ചു.... എന്നാൽ കുറച്ച് നേരം കിടന്നോ... വൈകുന്നേരം വരെ ഞങ്ങളുണ്ട്....ദേവൻ അവളോട് പറഞ്ഞു കുറച്ച് നേരം എല്ലാവരും കൂടെ സംസാരിച്ചിരുന്നെകിലും ഇടക്കെപ്പോഴോ ചിഞ്ചു ഉറങ്ങിപ്പോയി വൈകുന്നേരം ലാലി വന്നപ്പോൾ ചിഞ്ചുവിനെ നിർബന്ധിച്ച് വീട്ടിലേക്ക് പറഞ്ഞ് വിട്ടു... എങ്കിലും അവൾ പോകാൻ തയ്യാറല്ലായിരുന്നു..

. അഞ്ജു വന്ന് കൊണ്ട് പോയി എന്ന് വേണം പറയാൻ.... നീ രക്ഷപെട്ടു എന്ന് കരുതണ്ട , ഞാൻ ഇനി വരും... പോകാൻ നേരത്ത് ചിഞ്ചു ചാർളിയോട് പറഞ്ഞു ❤️❤️❤️❤️ ഹോസ്പിറ്റലിൽ നിന്ന് വന്ന് കുറച്ച് നേരം അടുക്കളയിൽ നിന്നെങ്കിലും ആരു വേഗം പോയി കിടന്നു.... ആഹാ ഇന്ന് എന്ത് പറ്റി , നേരത്തെ കിടന്നോ... ആരുവിന്റെ അരികിൽ ഇരുന്ന് കൊണ്ട് ദേവൻ ചോദിച്ചു " ചെറിയൊര് തലവേദന... തളർന്ന സ്വരത്തിൽ ആരു പറഞ്ഞു " പെട്ടന്ന് എന്ത് പറ്റി , ഹോസ്പിറ്റലിൽ പോകണോ... ആരുവിന്റെ നെറ്റിയിലേക്ക് ദേവൻ കൈ ചേർത്ത് വെച്ച് ചോദിച്ചു.. കുഴപ്പമൊന്നുമില്ല... ഒന്ന് ഉറങ്ങിയാൽ മതി , ശെരിയായിക്കോളും... എന്നാൽ ഉറങ്ങിക്കോ... അവളെ നന്നായി പുതച്ച് കൊടുത്ത് കൊണ്ട് ദേവൻ പറഞ്ഞു.. കുറച്ച് കഴിഞ്ഞപ്പോൾ ആരുവിന്റെ അരികിൽ തന്നെ കിടന്ന് ദേവനും ഉറങ്ങി " പിറ്റേന്ന് ദേവൻ ഉറക്കം ഉണർന്ന് കുളിച്ച് വന്നിട്ടും ആരു ഉണർന്നിട്ടില്ലായിരുന്നു... ആരു... എന്താ എണിക്കാത്തത് , നിനക്ക് വയ്യെ... ആരുവിനെ നേരെ കിടത്തി കൊണ്ട് ദേവൻ ചോദിച്ചു "" ഏയ്യ് കുഴപ്പൊന്നുല്ലാ.... ആരു പയ്യെ എണീച്ച് വയറ്റിൽ അമർത്തി പിടിച്ച് വേദന നിറഞ്ഞര് ചിരി സമ്മനിച്ചു... ഡേറ്റ് ആണോ... വാത്സല്യത്തോടെ ദേവൻ അവളോട്‌ ചോദിച്ചു "" മ്മ്മ്മ്മ് " ആരു ഒന്ന് മുളുക മാത്രം ചെയ്‌തു.... എന്നിട്ട് എന്താ പറയാത്തത്... വയ്യാതായാൽ അച്ചായന്മാരോട് മാത്രമേ പറയു... ആരുവിനെ വാത്സല്യപൂർവ്വം തലോടികൊണ്ട് ദേവൻ ചോദിച്ചു...

ആരു അതിന് മറുപടിയൊന്നും പറയാതെ ബെഡിലേക്ക് ചരിയിരുന്നു.... പയ്യെ എണീച്ച് മുഖം കഴുക്ക് , ഞാൻ ഇപ്പൊ വരാം... ആരുവിനോട് പറഞ്ഞിട്ട് ദേവൻ പുറത്തേക്ക് പോയി.. ആരു പയ്യെ എണീച്ച് മുഖം കഴുകി വന്നു , കാലിനൊക്കെ നല്ല കടച്ചിലുണ്ട് , അതേ പോലെ വയറ്റിൽ അസഹിയമായ വേദനയും... കുറച്ച് കഴിഞ്ഞപ്പോഴേക്കും കൈയിൽ ചൂട് ചായയുമായി ദേവൻ വന്നു... ചിരിയോടെ ആരു ദേവനെ നോക്കി.... അമ്മയെ കാണുന്നില്ല , അമ്പലത്തിൽ പോയിട്ടുണ്ടാകും.. ദേ ഇത് കൂടിക്ക് , ചൂട് ചായയാ... ആരു വേഗം തന്നെ അത് വാങ്ങി കുടിച്ചു... കാല് വേദനയുണ്ടോ..?? ആരു കാല് അമർത്തി പിടിച്ചിരിക്കുന്നത് കണ്ട് ദേവൻ ചോദിച്ചു... അവൾ ഒന്ന് മുളുക മാത്രം ചെയ്‌തു... ദേവൻ വേഗം അവളുടെ കാല് തിരുമ്മി കൊടുത്തു... നല്ല വേദനയുണ്ടോ...?? കണ്ണടച്ചിരിക്കുന്ന ആരുവിനോട് ചേർന്നിരുന്ന് ദേവൻ വാത്സല്യത്തോടെ ചോദിച്ചു.. മറുപടി ഒന്നും പറയാതെ അവൾ ദേവന്റെ നെഞ്ചിലേക്ക് ചാഞ്ഞ് കിടന്നു.. വേണമെങ്കിൽ കുറച്ച് നാളത്തേക്ക് ഈ വേദന ഞാൻ മാറ്റി തരാട്ടോ... കുസൃതി നിറഞ്ഞ ചിരിയോടെ ദേവൻ ആരുനെ നോക്കി പറഞ്ഞു... പെട്ടന്ന് ആരു ദേവന്റെ തോളിൽ നിന്ന് മുഖമുയർത്തി രുക്ഷമായി അവനെ ഒന്ന് നോക്കി.. അല്ലാ , ഞാൻ പറഞ്ഞെന്നേയുള്ളൂ...

വേണേൽ ആലോചിക്കാം.. പിന്നെയും കള്ള ചിരിയോടെ ദേവൻ പറഞ്ഞു... എന്റെ ബാഗ് ഇങ്ങ് എടുത്തേ , ഞാൻ ഇപ്പോ തന്നെ പോകുവാ... ബെഡിൽ നിന്നെണിക്കാൻ തുടങ്ങി കൊണ്ട് ആരു പറഞ്ഞു..... അയ്യോ... വേണ്ട , ഞാൻ ചുമ്മാ പറഞ്ഞതാ... ദേവൻ പറഞ്ഞു മ്മ്മ്മ് " അങ്ങനെയാണേൽ കൊള്ളാം... പിന്നെ... ഈ പ്രശ്നങ്ങൾ ഒക്കെ തീരട്ടെ , പെട്ടന്ന് തന്നെ ഒര് ജൂനിയർ ദേവനെ നിനക്ക് ഞാൻ തന്നിരിക്കും... ആരുനെ നോക്കി ദേവൻ മനസ്സിൽ പറഞ്ഞു.... ഓഫീസിൽ പോകുന്നില്ല... എനിക്ക് വയ്യ , ഞാൻ വരുന്നില്ല... ദേവനെ നോക്കി ആരു പറഞ്ഞു.... എങ്കിൽ ഞാനും പോകുന്നില്ല... കുട്ടികളെ പോലെ ദേവനും വാശി പിടിച്ചു... ദേ റം , കളിക്കല്ലേ... അഞ്ജുവിന് ഇന്ന് കേസ് ഉള്ള ദിവസമാ... ഇനി റം കൂടി ഓഫീസിൽ ഇല്ലങ്കിൽ ശെരിയാവില്ല... റം പോയി കുറച്ച് നേരം ഇരുന്ന് റോഷനെ എല്ലാം ഏല്പിച്ചിട്ട് പോരെ... തന്നെ പോകാൻ വയ്യങ്കിൽ ഞാൻ കൂടെ വരാം... ആരു പറഞ്ഞു ഏയ്യ് അത് വേണ്ട , ഞാൻ പൊയ്ക്കോളാം.. ഒടുവിൽ ദേവൻ പോകാമെന്ന് ഏറ്റു... അമ്മ വന്നോ..?? ഇല്ല , റം ഒന്നും കഴിച്ചില്ലല്ലോ... ഭക്ഷണം ഞാൻ എടുത്ത് തരാം... ബഡിൽ നിന്നെണീച്ച് കൊണ്ട് ആരു പറഞ്ഞു "" അമ്മ ഇപ്പോ വരും പെണ്ണെ , നീ ഇവിടെ കിടക്ക്... ആരുവിനെ അവിടെ തന്നെ കിടത്തി കൊണ്ട് ദേവൻ പറഞ്ഞു "" അപ്പോൾ കഴിക്കണ്ടേ.... വേണ്ട , ഞാൻ വേഗം വരും...നീ കിടന്നോ... കുറച്ച് കഴിഞ്ഞിട്ട് എണീച്ചൽ മതി... ആരുനോട് പറഞ്ഞിട്ട് ദേവൻ പോയി... കുറച്ച് കഴിഞ്ഞപ്പോൾ അമ്പലത്തിൽ പോയ ലളിത തിരിച്ച് വന്നു...

ആരുവിന് വയറ് വേദനയാണെന്ന് പറഞ്ഞപ്പോൾ അവൾക്ക് ആവിശമുള്ള നാട്ട് മരുന്നൊക്കെ ഉണ്ടാക്കി കൊടുത്ത് ലളിത ആരുവിന്റെ അടുത്ത് തന്നെ ഇരുന്നു... ❤️❤️❤️❤️❤️❤️❤️❤️ വേറെ കുഴപ്പമൊന്നുമില്ലാത്തതിനാൽ അന്ന് ചാർളിയെ ഡിസ്ചാർജ് ചെയ്തിരുന്നു... കളാപുരാക്കൽ ആരുമില്ലത്തത് കൊണ്ട് പുത്തൻപുരക്കൽ കൊണ്ടാവാം എന്നായിരുന്നു എല്ലാവരും തീരുമാനം... പക്ഷേ അവൻ മാത്രം തയ്യാറല്ലായിരുന്നു... സണ്ണിയെ മാത്രമാണ് അവന് പേടിയുള്ളത് , പക്ഷേ സണ്ണി സ്ഥലത്ത് ഇല്ലാത്തത് കൊണ്ട് ഷിനിയാണ് ചാർളിയെ നിർബന്ധിച്ചത്... എത്ര നിർബന്ധിച്ചിട്ടും പുത്തൻപുരക്കലേക്ക് ചെല്ലാൻ ചാർളി തയ്യാറായില്ല... അക്കാൻ അവന്റെ വീട്ടിലേക്ക് തന്നെ പോകുമെന്ന് വാശി പിടിച്ചു.... ഒടുവിൽ അവന്റെ വാശി എല്ലാവരും സമ്മതിച്ച് കൊടുത്തു... അമലാ രണ്ട് ദിവസം അവിടെ പോയി നിൽകാമെന്ന് തീരുമാനിച്ചെങ്കിലും മാളുവിന്റെ, ആൻസിയുടെ അവസ്ഥ ഓർത്തപ്പോൾ വീട്ടിൽ നിന്ന് മാറിനിൽക്കുന്നത് ശെരിയല്ലന്ന് തോന്നി.... ഒടുവിൽ ചിഞ്ചു അത് ഏറ്റെടുത്തു... പക്ഷേ ചാർളി സമ്മതിച്ചില്ല... കിടന്ന് ബഹളം വെച്ചു... ഒന്നെങ്കിൽ നീ ഇവര് കൂടെ പുത്തൻപുരാക്കൽ പോണം... അല്ലങ്കിൽ നിന്റെ കൂടെ ഞാൻ കളാപുരാക്കൽ വരും... എന്ത് വേണ്ടമെന്ന് നീ തീരുമാനിച്ചോ... ചിഞ്ചു അവനോട് പറഞ്ഞു ഒടുവിൽ ചിഞ്ചു വന്നോട്ടെയെന്ന് അവൻ തീരുമാനിച്ചു... നിന്നെ ഓടിക്കാൻ എനിക്കറിയാം..

അവളെ നോക്കി ചാർളി മനസ്സിൽ പറഞ്ഞു അത് മനസിലായ പോലെ അവനെ നോക്കി അവൾ ഒന്ന് പുച്ഛിച്ച് ചിരിച്ചു.... ചിഞ്ചുനെ തന്നെ വിടുന്നത് ശെരിയല്ലന്ന് കരുതി ലാലി കൂടെ അവരുടെ കൂടെ പോകാൻ തീരുമാനിച്ചു.... പിറ്റേന്ന് ജോലി ഉള്ളതിനാൽ ലാലി തിരിച്ച് പോയി , പിന്നെ ചിഞ്ചുവും ചാർളിയും തന്നെയായിരുന്നു... രണ്ട് റൂമിലാണെങ്കിലും ഫുൾടൈം രണ്ടും തമ്മിൽ വഴക്കായിരുന്നു... ചാർളിയുടെ റൂമിൽ ആരുവിന്റെ ഫോട്ടോ കണ്ടപ്പോൾ ചിഞ്ചുവിന് എന്തോ വല്ലാത്തൊര് സങ്കടം പോലെ തോന്നി... അത് വരെ അവൾക്ക് അങ്ങനെയൊന്നും ഇല്ലായിരുന്നു.. എന്താ അതിന്റെ കാരണം എന്നറിയാനായി വൈകുന്നേരം അഞ്ചുവും ലാലിയും വന്നപ്പോൾ അവൾ അത് പറയുകയും ചെയ്‌തു... ഇതിനാണ് പ്രണയമെന്ന് പറയുന്നത്... ലാലി പറഞ്ഞു പിന്നെ.... അവനോട് എനിക്കോ... നടന്നത് തന്നെ... ചിരിയോടെ ചിഞ്ചു പറഞ്ഞു എന്റെ അനിയനായി അവൻ വരുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല... അഞ്ജു നിനക്കോ... സ്വയം പറഞ്ഞ് കൊണ്ട് ലാലി അഞ്ജുനോട് ചോദിച്ചു എനിക്ക് കുഴപ്പമൊന്നുല്ല , ചാച്ചു നാല്ല പയ്യനാ... അഞ്ജുവും പറഞ്ഞു എന്നാൽ നീ കെട്ടിക്കോ... അഞ്ജുനെ നോക്കി ദേഷ്യത്തോടെ ചിഞ്ചു പറഞ്ഞു ലാലിച്ചാൻ സമ്മതിച്ചാൽ ഞാൻ ഒക്കെ...

ലാലിയെ നോക്കി ചിരിയോടെ അഞ്ജു പറഞ്ഞു എന്തിനാ അവനെ ഇനി ദ്രോഹിക്കുന്നത്... അവൻ എങ്കിലും ജീവിക്കട്ടെ... അഞ്ജുനെ നോക്കി ചിരി കടിച്ചമർത്തി ലാലി പറഞ്ഞു ചിഞ്ചുവും ചിരിക്കാതെ കടിച്ച് പിടിച്ചിരിക്കുവായിരുന്നു.... ഞാൻ പോകുവാ... ലളിച്ചാൻ നടന്ന് വന്നാൽ മതി... പിണങ്ങി കൊണ്ട് അഞ്ജു പുറത്തേക്ക് പോയി.... അയ്യോ... ഞാൻ ചുമ്മാ പറഞ്ഞതാ , പോകല്ലേ... പുറകെ പോയി കൊണ്ട് ലാലി പറഞ്ഞു ദേ , അപ്പനെ വിളിച്ച് എന്തേലും കള്ളം പറഞ്ഞേക്കണം... ഇന്നലെ നീ ഫ്രണ്ടിന്റെ വീട്ടിൽ ആണെന്ന ഞാൻ പറഞ്ഞത്.. കാറിലേക്ക് കയറും മുൻപ് അഞ്ജു പറഞ്ഞു ഓക്കേ , ട്വൺ.... ചിഞ്ചു പറഞ്ഞു ചിഞ്ചു , നല്ല പയ്യനാ നോക്കിക്കോ... കാറിലേക്ക് കയറി കൊണ്ട് ലാലി അവളോട് പറഞ്ഞു... അയ്യടാ , അത് വേണ്ട.... അവൻ എന്റെ ശത്രുവാ... ചിഞ്ചു പറഞ്ഞു നോക്കാം , ശത്രു മിത്രമാകുമോയെന്ന്... ലാലി പറഞ്ഞു ആയിക്കോട്ടെ... നോക്കാം... ചിഞ്ചു അവരെ യാത്രയാക്കി... ❤️❤️❤️❤️❤️❤️ ആരു , നാളെ നമുക്കൊന്ന് ചാർളിയുടെ വീട്ടിൽ പോണം... പതിവ് പോലെ രാത്രി ബെഡിൽ കിടക്കുന്ന ഡ്രസ്സ്‌ മടക്കി വെക്കുന്ന ആരുനോട് ദേവൻ പറഞ്ഞു.... എന്തിന്... ഡ്രസ്സ് മടക്കുന്നത് നിർത്തി സംശയത്തോടെ ആരു ചോദിച്ചു പറയാം , ശ്രദ്ധിച്ച് കേൾക്കണം.... മ്മ്മ്മ് "" കേൾക്കാം പറ.... ഡ്രസ്സ്‌ നടക്കുന്നത് നിർത്തി കൊണ്ട് ആരു പറഞ്ഞു അവിടെ പോയി നമ്മുക്ക് നന്നായി അഭിനയിക്കണം... അഭിനയിച്ചിട്ട്.... നമ്മുടെ സ്നേഹം കണ്ടിട്ട് അവന് തോന്നണം അവനും അത് വേണമെന്ന്....

നമ്മുടെ സ്‌നേഹവോ..? നെറ്റി ചുളിച്ച് കൊണ്ട് ആരു ചോദിച്ചു ഒഓ... അല്ലാ , ചിഞ്ചുവിന്റെ... നമ്മുടെ സ്നേഹം കണ്ടിട്ട് അവൻ ചിഞ്ചുവിനെ സ്നേഹിക്കണം... അങ്ങനെ അവന് അവളെ സ്‌നേഹിക്കാൻ തോന്നുന്ന രീതിയിലായിരിക്കണം നമ്മുടെ അഭിനയം.... വലിയ കാര്യത്തിൽ ദേവൻ പറഞ്ഞു നിങ്ങളെന്റെ തലയാറാക്കുമോ മനുഷ്യ... ഏളിക്ക് കൈ കുത്തി ദേവനെ നോക്കി ദയനീയമായി ആരു ചോദിച്ചു ഏയ്യ് , നിന്നെ അവൻ ഒന്നും ചെയ്യില്ല... വേണേൽ എന്നെ എന്തേലും ചെയ്യാൻ ചാൻസുണ്ട്.... ആരുനെ നോക്കി ദേവൻ പറഞ്ഞു അത് തന്നെയാ പറഞ്ഞെ.. നിർത്തി വെച്ചിരിക്കുന്ന ഡ്രസ്സ് പിന്നെയും മടക്കി കൊണ്ട് ആരു പറഞ്ഞു ഓഹോ , അപ്പൊ എന്നെ കുറിച്ചും ചിന്തയുണ്ട് മോൾക്ക്... ചിരിയോടെ അവളുടെ അടുത്തേക്ക് നടന്ന് കൊണ്ട് ദേവൻ ചോദിച്ചു... ഏയ്യ് ഇല്ല , ഒര് ചിന്തയുമില്ല.. അത് കൊണ്ടാണല്ലോ ഇത്ര കഷ്ടപ്പെട്ട് ഞാനിവിടെ നിൽക്കുന്നത്... മടക്കിയ ഡ്രസ്സ്‌ കാബോഡിലേക്ക് വെച്ച് കൊണ്ട് ആരു പറഞ്ഞു ഇവിടെ ആരുടെ തലയും പോവില്ല , അവർക്കൊര് ജീവിതം ഉണ്ടാക്കി കൊടുത്തിട്ട് വേണം എനിക്കൊര് ജീവിതം തുടങ്ങാൻ.... പുറകിലൂടെ വന്ന് ആരുവിന്റെ ഇടുപ്പിലുടെ കൈയിട്ട് അവളെ വട്ടം പിടിച്ച് കൊണ്ട് ദേവൻ പറഞ്ഞു.... ആരുടെ കൂടെയുള്ള ജീവിതമാ തുടങ്ങാണ്ടത്....

തിരിഞ്ഞ് ദേവന്റെ മുഖത്ത് നോക്കി കള്ളച്ചിരിയോടെ ആരു ചോദിച്ചു... അവൾ അങ്ങനെ നില്കുന്നത് കണ്ടപ്പോൾ ദേവന് വല്ലാത്ത ഒര് ഇഷ്ടം തോന്നി അവളോട്... താൻ അരികിലേക്ക് ചെല്ലുമ്പോൾ ഒഴിഞ്ഞ് മാറി നിന്നവളാണ് താൻ വട്ടം പിടിച്ചിരിക്കുന്ന കൈയുടെ ബലത്തിൽ മാത്രം ഇപ്പോ നിൽകുന്നത്... പറ റാം , ആരുടെ കൂടെയുള്ള ജീവിതമാ വേണ്ടത്... അവൻ പറയുന്നത് കേൾക്കാനുള്ള കൊതികൊണ്ട് ആരു പിന്നെയും ചോദിച്ചു... ദേവന്റെ കൈയിൽ ചാരി നിൽകുവായിരുന്നു ആരു... ദേവൻ ഒന്ന് വിട്ടാൽ അവൾ നിലത്ത് കിടക്കും , പക്ഷേ അവൾക്ക് വിശ്വാസമാണ് അവൻ കൈവിടില്ലെന്ന്.... അത്... വേണി... വേണിയുടെ കൂടെയുള്ള ജീവിതം... ആരുനെ തന്നെ നോക്കി കല്ലചിരിയോടെ ദേവൻ പറഞ്ഞു... അവളുടെ മുഖത്തെ ഭാവങ്ങൾ ഒപ്പിയെടുക്കുവായിരുന്നു ദേവൻ.... ദേവന്റെ കൈയിൽ ചാരി നിന്ന് കൊണ്ട് തന്നെ ആരു അവനെ ദേഷ്യത്തിൽ ഒന്ന് നോക്കി... അവളുടെ നോട്ടം കണ്ടപ്പോൾ ദേവൻ പെട്ടെന്ന് അവന്റെ കൈ ഒന്ന് അയച്ചു... ആ ബലത്തിൽ നിന്നിരുന്ന ആരു പെട്ടന്ന് പുറകിലേക്ക് വീഴാൻ തുടങ്ങി... റം... പേടിച്ച് പോയ അവൾ പെട്ടന്ന് ദേവനെ ചേർത്ത് പിടിച്ചു.... ഞാൻ നിന്നെ അങ്ങനെ വിട്ട് കളയുമോ..?? ആരുനെ ചേർത്ത് പിടിച്ച് കൊണ്ട് കള്ളച്ചിരിയോടെ ദേവൻ ചോദിച്ചു... പക്ഷേ ഞാൻ വിട്ട് പോകും... പേടി മാറിയപ്പോൾ ചിരിയോടെ പറഞ്ഞിട്ട് ആരു ദേവനിൽ നിന്ന് അകന്ന് മാറി.. കാണാം... ചിരിയോടെ ദേവൻ പറഞ്ഞു പിറ്റേന്ന് പത്ത് മണിയൊക്കെയായപ്പോൾ ആരുവും ദേവനും കൂടി ചാർളിയുടെ വീട്ടിലേക്ക് പോയി... പാതിവ് പോലെ തന്നെ ഹാളിൽ ഇരുന്ന് ദേവനും ചിഞ്ചുവും വഴക്കിടുവായിരുന്നു , അങ്ങോട്ടേക്കാന് ദേവനും ആരുവും വന്നത്...

ഒരുമിച്ച് വന്ന അവരെ കണ്ട് ചാർളിക്ക് സങ്കടമായി... എങ്കിലും ചിഞ്ചുവിന് നല്ല സന്തോഷമായിരുന്നു.... കുറച്ച് നേരം മിണ്ടാതിരുന്നെങ്കിലും ചാർളി പിന്നെ അവരോട് സംസാരിക്കാൻ തുടങ്ങി... നിങ്ങള് സംസാരിക്ക് ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ... കുറച്ച് കഴിഞ്ഞപ്പോൾ ചിഞ്ചു പറഞ്ഞു ആരു കൂടെ അവളുടെ കൂടെ പോകാൻ തുടങ്ങി... ഞങ്ങളും വരാം... ദേവൻ വേഗം പറഞ്ഞു.. ദേവൻ തന്നെ ചാർളിയെ അടുക്കള വരെ നടക്കാൻ ഹെല്പ് ചെയ്‌തു.... അവിടെ ഇരുന്ന് എല്ലാവരും കൂടെ ഒരേ കാര്യം പറയുമ്പോഴും ചാർളി മിണ്ടാതിരുന്നു.... ദേവനും ആരുവും ഒരുമിച്ച് സംസാരിക്കുമ്പോൾ ചാർളിക്ക് വല്ലാത്ത വേദന തോന്നി.... ആ... വെജിറ്റബിൾ അരിയുമ്പോൾ ദേവന്റെ കൈ ചെറുതായി ഒന്ന് മുറിഞ്ഞു... റാം , സൂക്ഷിച്ച് ചെയ്യേണ്ടേ... വേദനയോടെ, വെപ്രാളത്തോടെ ആരു ദേവനെ ശ്വസിച്ചു... അതിൽ അവൾക്ക് അവനോടുള്ള കരുതൽ ചാർളി കണ്ടു... സാരല്ല , ചെറിയ മുറിവാ... ദേവൻ പറഞ്ഞെങ്കിലും ആരു ദേവന്റെ മുറിവ് തന്റെ സാരി കൊണ്ട് അമർത്തി പിടിച്ച് , ശ്രദ്ധിക്കാത്തത് കൊണ്ട് ചീത്ത പറയുകയും ചെയ്‌തു.... അത് കണ്ടപ്പോൾ ചാർളിയുടെ ഉള്ളം പൊള്ളി.. ആരു തന്നെയാല്ലാതെ മറ്റൊരാളെ സ്നേഹിക്കുന്നത് അവന് ചിന്തിക്കാൻ പറ്റാത്ത കാര്യമായിരുന്നു...

അതിൽ കൂടുതൽ കണ്ട് നിൽക്കാൻ പറ്റാത്തത് കൊണ്ട് പതിയെ അവൻ അവിടെ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് നടക്കാൻ തുടങ്ങി... കാലിന്റെ മുറിവ് നന്നായി ഉണങ്ങാത്തതിനാൽ പെട്ടന്നുള്ള വേദനയിൽ അവൻ വീഴാൻ തുടങ്ങി.... ചാച്ചു.... ശ്രദ്ധിച്ച്... ചിഞ്ചു പെട്ടന്ന് അവനെ വീഴാതെ ചേർത്ത് പിടിച്ചു.... ശ്രദ്ധിക്കേണ്ട , ആരോടുള്ള വാശി പുറത്താ ഇങ്ങനെ ചെയ്യുന്നത്... എന്തെങ്കിലും പറ്റിയാൽ ഞാൻ പിന്നെ ആരോടാ വഴക്കിടുന്നത്.. അവളുടെ സങ്കടം മുഴുവൻ ദേഷ്യമായി അവൾ ചാർളിയോട് തീർത്തു... ആദ്യയമായി കാണും പോലെ ചാർളി അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.... ദേവന്റെ കൈ മുറിഞ്ഞപ്പോൾ ആരുവിൽ കണ്ട അതേ വെപ്രാളം തന്നെയായിരുന്നു ചിഞ്ചുവിന്റെ മുഖത്തും കാണുന്നതെന്ന് അവൻ ശ്രദ്ധിച്ചു... ഈ വഴക്കിനും അപ്പുറം താൻ അവൾക്ക് പ്രിയപ്പെട്ടതാണോ..? ചാർളി ചിന്തിച്ചു... അങ്ങനെ താൻ ആർക്കും പ്രിയപെട്ടതാവൻ പാടില്ല , തന്റെ മനസ്സിൽ എന്നും ആരുന് മാത്രമായിരിക്കും സ്ഥാനം... ചിഞ്ചുവിന്റെ മുഖത്ത് നോക്കി ചിന്തിച്ച് കൊണ്ട് അവൻ അവളിൽ നിന്നാകന്ന് മാറി.... സാരല്ല , പെട്ടന്ന് എണീച്ചപ്പോൾ പറ്റിയതല്ലേ... ഇനി നിങ്ങള് ബാക്കി ചെയ്തോ.. ഞങ്ങള് റൂമിലേക്ക് പോകുവാ... ചാർളിയുടെ കൈ പിടിച്ച് കൊണ്ട് ദേവൻ പറഞ്ഞു.... അവര് പോയപ്പോൾ ചിഞ്ചുവും ആരുവും സംസാരിച്ച് കൊണ്ട് ബാക്കി പണികൾ ചെയ്‌തു.... ഒര്മിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും, വർത്താനം പറയുമ്പോഴും ചിഞ്ചുവിന്റെ ഒര് സംരക്ഷണം തന്റെ ചുറ്റുമുള്ള പോലെ ചാർളിക്ക് തോന്നി..

എന്തേലും വേണമെന്ന് താൻ വിചാരികുമ്പോൾ പോലും അവൾ അത് തനിക്കായി മുന്നിലേക്ക് വെച്ച് തരും.... എടാ , ഞങ്ങൾ ഇടയ്ക്ക് വരാം... നീ നന്നായി നടക്കനാക്കുമ്പോൾ വീട്ടിലേക്ക് ഇറങ്ങ്... പോകാൻ നേരത്ത് ചാർളിയെ നോക്കി ദേവൻ പറഞ്ഞു തീർച്ചയായും ഞാൻ വരും... അരുനെ നോക്കി ചാർളി പറഞ്ഞു അവര് ഒരുമിച്ച് പോകുന്നതും നോക്കി ബാൽകാണിയിൽ തന്നെ നില്കുവായിരുന്നു ചാർളി.... അവന്റെ അടുത്തേക്ക് ചിഞ്ചു വന്നു.... ചാച്ചു , ഞാൻ ഒര് കാര്യം പറയട്ടെ.... എന്താ എന്നാ രീതിക്ക് ചാർളി അവളെ നോക്കി.... ആരു , നീ അവളെ ശ്രദ്ധിച്ചില്ല , അവൾ ദേവന്റെ കൂടെ സന്തോഷവതിയാണ്.. നീ ഒന്ന് ആലോച്ചിച്ച് നോക്ക് , നിന്റെ കൂടെ വന്നാൽ അവൾക്ക് ഇത്ര സന്തോഷം കിട്ടുമോയെന്ന്.... കിട്ടില്ല , കാരണം കുഞ്ഞ് നാൾ മുതൽ അവൾ സ്നേഹിച്ചത് ദേവനെയാണ്.. ചാർളിയുടെ അരികിൽ നിന്ന് കൊണ്ട് ചിഞ്ചു പറഞ്ഞു അതേപോലെ തന്നെ ഞാനും കുഞ്ഞ് നാൾ മുതൽ അവളെ സ്നേഹിച്ചതാണ് , അത് ആരും മനസ്സിലാക്കുന്നില്ല... ചിഞ്ചുനെ നോക്കാതെ ചാർളി പറഞ്ഞു.. നിറഞ്ഞിരിക്കുന്ന അവന്റെ കണ്ണുകൾ അവൾ കണ്ടിരുന്നു... നമ്മൾ കൊടുക്കുന്ന സ്നേഹമെന്നും ചിലപ്പോൾ നമുക്ക് തിരിച്ച് കിട്ടിയെന്ന് വരില്ല.. വിട്ട് കൊടുക്കാനു പഠിക്കണം.... ദൂരേക്ക് നോക്കി ചിഞ്ചു പറഞ്ഞു നിയാണ് എന്റെ സ്ഥാനതെങ്കിൽ വിട്ട് കൊടുക്കുമോ..?? ചിഞ്ചുനെ നോക്കി ചാർളി ചോദിച്ചു തീർച്ചയായും... പിടിച്ച് വെച്ചിട്ട് ഒന്നും നേടാനില്ലെന്ന് തിരിച്ചയുമ്പോൾ ഞാൻ വിട്ട് കൊടുക്കും... എന്നിട്ട് ഫ്രീയായി നടക്കും... ചിഞ്ചു പറഞ്ഞു എനിക്ക് അതിന് പറ്റില്ല... ചാർളി പറഞ്ഞു ആരു ഒരിക്കലും നിന്റെ കൂടെ ജീവിക്കില്ല ചാച്ചു , അത് നീ മനസിലാക്ക്...

കുഞ്ഞ് നാൾ മുതൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട് അവൾ , അതിനൊക്കെ കാരണം നിന്റെ അപ്പനും അമ്മയുമാണ്... ഇപ്പോഴും നഷ്ടങ്ങൾ അവൾക്ക് മാത്രമാണ് , ചെയ്യാത്ത തെറ്റിന് ജയിലിൽ വരെ കിടന്നു... മെന്റൽ പേഷിന്റ് എന്നാ ലേബൽ വരെ കിട്ടി.... ഇപ്പൊ തന്നെ ദേവന്റെ വീട്ടിലെ പ്രശ്നങ്ങൾക്ക് തീർന്നാൽ അവൾ തിരികെ വരും... പിന്നെ അവൾ പുത്തൻപുരകൽ തന്നെ നിൽകും... പക്ഷേ ഒരിക്കലും നിന്റെ കൂടെ വരില്ല , ഇനി വന്നാലും അത് എല്ലാവരുടെ നിർബന്ധം കൊണ്ട് മാത്രമായിരിക്കും.. അങ്ങനെ വന്നത് കൊണ്ട് നിങ്ങൾക്ക് ഒരിക്കലും ഒര് ജീവിതമുണ്ടാകില്ല.... ഇനിയുള്ള ജീവിതം മുഴുവൻ അവൾക്ക് നഷ്ടമായ സ്നേഹത്തെ ഓർത്ത് അവളും , അതെ പോലെ തന്നെ മുന്നിലുണ്ടായിട്ടും കിട്ടാത്ത സ്നേഹത്തെ ഓർത്ത് നീയും , നിറി നിറി മുന്നോട്ട് ജീവിക്കും... അല്ലാതെ ആർക്കും ഒന്നും കിട്ടാൻ പോകുന്നില്ല... ചാച്ചു , നീ ഒന്ന് വിചാരിച്ചാൽ എല്ലാം മാറി മറിയും... വിട്ട് കൊടുക്ക്... അവളെ... അവളുടെ ജീവിതത്തെ... ചാർളിയെ നോക്കി പറഞ്ഞിട്ട് ചിഞ്ചു അകത്തേക്ക് കയറി പോയി.... അവള് പറഞ്ഞ കാര്യങ്ങളും ആലോചിച്ച് കണ്ണടച്ചിരിക്കുവായിരുന്നു ചാർളി.... അവൾ പറഞ്ഞത് ശെരിയാണ്... ആരും ഒരിക്കലും തന്റെ കൂടെ വരില്ല , അങ്ങനെ വരാനായിരുന്നെങ്കിൽ അവൾ എപ്പോഴെ വന്നേനെ... തന്റെ അപ്പനും അമ്മയും ചെയ്ത തെറ്റാണ് ഇത്... ഇത് ഇങ്ങനെ തന്നെ തീരട്ടെ... ടേബിൾ ഉണ്ടായിരുന്ന ആരുവിന്റെ ഫോട്ടോ എടുത്ത് മാറ്റി നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് കൊണ്ട് ചാർളി ചിന്തിച്ചു... പിറ്റേ ദിവസം രാവിലെ.... ചിഞ്ചു , ഈ രണ്ടു ദിവസം എന്നെ നോക്കിയതിനുള്ള പേയ്‌മെന്റ്.. കൈയിൽ ഉണ്ടായിരുന്ന ചെക്ക് ചിഞ്ചുവിന് നേരെ നീട്ടികൊണ്ട് ചാർളി പറഞ്ഞു ഒന്നും മനസിലാകാതെ നെറ്റി ചുളിച്ച് കൊണ്ട് ചിഞ്ചു അവനെ നോക്കി... രണ്ട് ദിവസം നോക്കിയതിന് 10000 രൂപയുണ്ട്... പോരെങ്കിൽ പറയാണ...

ചിഞ്ചുവിനെ നോക്കി കൊണ്ട് ചാർളി പറഞ്ഞു നിന്നെ പോലെ ഒരുത്തനെ നോക്കിയതിന് മിനിമം പാർ ഡേ പതിനായിരം എങ്കിലും വേണം.. കൈ കെട്ടി നിന്ന് കൊണ്ട് ചിഞ്ചു പറഞ്ഞു ചാർളി അപ്പോൾ തന്നെ ഒര് ചെക്ക് കൂടി എഴുതി ചിഞ്ചുവിന്റെ കൈയിലേക്ക് വെച്ച് കൊടുത്തു.. ഹൃദയം കിറി മുറിക്കും പോലെ തോന്നിയത് കൊണ്ടാക്കാം ഒന്നും മിണ്ടാതെ അതും വാങ്ങി അവൾ റൂമിലേക്ക് നടന്നു... കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവൾക്ക് തന്നെ അറിയാമായിരുന്നു... ഡ്രസ്സ് ഒക്കെ പാക്ക് ചെയ്ത് പുറത്തിറങ്ങിയ ചിഞ്ചു ബാൽക്കണിയിൽ എന്തോ ആലോചിച്ച് നിൽക്കുന്ന ചാർളിയുടെ അടുത്തേക്ക് ചെന്നു... ദേ ഇത് നീ തന്നെ വെച്ചോ.... ചെക്ക് ചാർളിയുടെ കൈയിൽ വെച്ച് കൊടുത്ത് കൊണ്ട് ചിഞ്ചു പറഞ്ഞു ഇതെന്താ ' എന്നാ രീതിക്ക് നെറ്റി ചുളിച്ച് ചാർളി അവളെ നോക്കി... എന്തിനാണെന്നല്ലേ , പറയാം... ഈ പൈസ്സക്ക് മനോഹരമായ ഒര് ബൊക്ക നീ മേടിക്കണം.. എന്നിട്ട് നിന്റെ അമ്മയുടെയും കല്ലറയിൽ കൊണ്ട് വെക്കണം... എന്തിനാണെന്നറിയാമോ... നിന്നെ ഇതേപോലെ പകയോട് കൂടെ വളർത്തി ഇത്രയും മോശമായതിന് ഞാൻ അവർക്ക് കൊടുക്കുന്ന ഒര് ഹരമായി കരുതിയാൽ മതി..... കൂടുതൽ ഡയലോഗ് പറയാതെ മോള് പോകാൻ നോക്ക് , എനിക്ക് ഇനി കുറെ പണിയുണ്ട്... അവളെ നോക്കാതെ ചാർളി പറഞ്ഞു ആരുനെ നേടാൻ ശ്രമിക്കുമായിരിക്കും... ദൂരേക്ക് നോക്കി ചിഞ്ചു പറഞ്ഞു ആണെങ്കിൽ...??? ആണെങ്കിൽ എനിക്ക് ഒന്നുല്ല , നിനക്ക് എന്താണോ സന്തോഷം.. അത് നീ ചെയ്തോ... ഞാൻ പോകുവാ.. അവനോട് പറഞ്ഞിട്ട് ചിഞ്ചു പുറത്തേക്കിറങ്ങി.... അതേയ് , ഇനി ഞാൻ വിളിക്കാതെ ഇങ്ങോട്ട് വന്ന് പോകരുത്... ചിഞ്ചു പോയ വഴിയെ നോക്കി ചാർളി വിളിച്ച് പറഞ്ഞു.... ആലോചിക്കാം... ഗെയ്റ്റ് കടക്കും മുൻപ് അവളും പറഞ്ഞു... ഈ പെണ്ണ്... ചിരിയോടെ പറഞ്ഞിട്ട് അവൻ അകത്തേക്ക് കയറി.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story