പ്രണയ പ്രതികാരം: ഭാഗം 54

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

പിറ്റേന്ന് പതിവ് പോലെ ആരു നേരത്തെ എണീച്ച് കുളിച്ച് വന്നു.... അവളെ കാത്തപോലെ ദേവൻ ഉണർന്ന് കിടന്നിരുന്നു "" കണ്ണാടിക്ക് മുന്നിൽ നിന്ന് സിന്ദൂരം തൊടുന്നവളെ ചിരിയോടെ ദേവൻ നോക്കി , ആരു റൂമിൽ നിന്ന് പോയപ്പോൾ ദേവൻ വേഗം എണീച്ച് കുളിക്കാൻ പോയി... അമ്മയോട് യാത്ര പറഞ്ഞ് ഓഫീസിൽ പോകാൻ നേരത്ത് ആരു നല്ല സന്തോഷത്തിലായിരുന്നു.... പതിവ് പോലെ ഓഫീസിൽ എത്തിയപ്പോഴേ ആരു തിരക്കിലേക്ക് പോയി , ദേവൻ പിന്നെ അവളെ കൂടുതൽ ശല്യം ചെയ്യാൻ പോയില്ലാ... ഉച്ച ആയപ്പോഴാണ് ദേവന് ഒരു കോൾ വന്നത് , 'ഞാൻ ഇപ്പൊ തന്നെ വരാം... അത്രയും പറഞ്ഞ് ദേവൻ കോൾ കട്ട്‌ ചെയ്തു... ആരു , ഞാൻ ഒന്ന് പുറത്തു പോകുവാ , ചിലപ്പോൾ വരാൻ കുറച്ച് ലേറ്റക്കും , അത് കൊണ്ട് നീ ഒരു ഓട്ടോ വിളിച്ച് വീട്ടിലേക്ക് പോയിക്കോ.... ക്യാബിന്റെ ഡോർ പാതി തുറന്ന് കൊണ്ട് ദേവൻ ആരുവിനോട് പറഞ്ഞു "" എങ്ങോട്ടേക റാം പോകുന്നത്..? കുറച്ച് ആവിശമുണ്ട് , വന്നിട്ടു പറയാം.. ആരു വേറെന്തെകിലും ചോദിക്കും മുൻപ് ദേവൻ പുറത്തേക്ക് പോയിരുന്നു... ഹോസ്പിറ്റന്റെ മുന്നിൽ വണ്ടി നിർത്തി അകത്തേക്ക് പോകുമ്പോൾ ദേവന്റെ മനസ് പിടക്കുവായിരുന്നു , ഒബ്സെർവഷൻ റൂമിന് മുന്നിൽ ഇരിക്കുന്ന ജസ്റ്റിയെയും ഹരിയെയും കണ്ടപ്പോൾ ദേവൻ വേഗം അങ്ങോട്ടേക്ക് നടന്നു...

ആ ദേവാ , ഹരിയേട്ടാ മാളുവിന് എന്താ പറ്റിയത്... വെപ്രാളത്തോടെ ദേവൻ ചോദിച്ചു എന്റെ ദേവാ , നീ ഇങ്ങനെ ടെൻഷൻ ആക്കാൻ മാത്രം ഒന്നുല്ല... ഹരി പറഞ്ഞു പിന്നെ എന്താ ഉണ്ടായത് ദേവൻ ചോദിച്ചു ഇന്നലെയായിരുന്നു മാളുവിന്റെ ചെക്ക് അപ്പ്‌ ഡേറ്റ് , പക്ഷേ ആന്റി ലീവയത് കൊണ്ട് ഇന്ന് വരാനാ ഞാൻ ഇവരോട് പറഞ്ഞത്... ഹരി ജസ്റ്റിയെ നോക്കി ദേവനോട് പറഞ്ഞു പിന്നെ എന്താ എന്നാ രീതിക്ക് ദേവൻ ജസ്റ്റിയേ നോക്കി "" ഇങ്ങോട്ടേക്ക് വരുന്ന വഴിക്ക് മാളുവിന് വെള്ളം വേണമെന്ന് പറഞ്ഞ് വാശി പിടിച്ചു , ഞാൻ അത് വാങ്ങികൊടുക്കാൻ വേണ്ടി ഒര് കടയിലേക്ക് കയറിയതാ , ഇടക്ക് റോട്ടിൽ കുറച്ചാളുകൾ ചേർന്ന് വഴക്കുണ്ടാകുന്നത് കണ്ട് മാളുവിന്റെ ശ്രദ്ധ അങ്ങോട്ടേക്ക് പോയി... അവൾ കാറിൽ നിന്നിറങ്ങി.... എന്നിട്ട്.... ഇടക് അതിൽ ഒരാൾ കുത്ത് കൊണ്ട് നിലത്തേക്ക് വീണു , അത് കണ്ട് ഒരു കരച്ചിലോടെ മാളു നിലത്തേക്ക് വീണു , പിന്നെ എത്ര വിളിച്ചിട്ടും അനക്കമുണ്ടായിരുന്നില്ല... വേദനയോടെ ജസ്റ്റി പറഞ്ഞ് നിർത്തി ആന്റി മാളുവിനെ നോക്കി , പേടിക്കാനോന്നുല്ലെന്ന പറഞ്ഞത്... പെട്ടന്നുണ്ടായ ഷോക്ക് കാരണമായിരിക്കും ബോധം പോയത് , നീ പേടിക്കണ്ട... ഹരി ദേവനോട് പറഞ്ഞു മാളുവിന്റെ ഡോക്ടർ വരുന്നതും കാത്ത് മനസ്സിൽ പലവിധ ചിന്തകളുമായി റൂമിന് പുറത്ത് മൂന്ന് പേരും വെയിറ്റ് ചെയ്തു...

മാളുവിന് ഒന്നും വരുത്തല്ലേയെന്നാ പ്രാർത്ഥനയിരുന്നു ജസ്റ്റിക്ക്.... അവൾക്ക് ഓർമ തിരിച്ച് കിട്ടിയാൽ ജസ്റ്റിയുടെ വേദന കാണണ്ടി വരുമെന്നായിരുന്നു ഹരിക്ക്.... എങ്ങനെ കാര്യങ്ങൾ പറഞ്ഞ് മാളുവിനെ മനസിലാകും എന്നായിരുന്നു ദേവന്.... കുറച്ച് കഴിഞ്ഞപ്പോൾ റൂം തുറന്ന് ഒര് നേഴ്സ് വന്നു.... സർ , ഈ ബില്ല് ഒന്ന് പേ ചെയ്യണം... ഇപ്പൊ തന്നെ ചെയ്തേക്കാം , അവരുടെ കൈയിൽ നിന്ന് പേപ്പർ മേടിച്ച് കൊണ്ട് ജസ്റ്റി പറഞ്ഞു "" ഇങ്ങ് താടാ , ഞാൻ പോയി ചെയ്തിട്ട് വരാം... ഹരി അവനോട് പറഞ്ഞു വേണ്ട ഹരിയേട്ടാ , ഞാൻ പോയി ചെയ്തിട്ട് വരാം... നിങ്ങൾ ഇവിടെ നിൽക്ക്... ഹരിയോടും ദേവനോടും പറഞ്ഞിട്ട് ജസ്റ്റി ബില്ല് പേ ചെയ്യാൻ വേണ്ടി പുറത്തേക്ക് പോയി ഹരിയേട്ടാ , മാളുവിന് ഓർമ കിട്ടാൻ ചാൻസ് ഇല്ലേ.....??? ചാൻസല്ല , ഉറപ്പാണ്... ഉറക്കത്തിന്നെണിക്കുന്ന മാളു നമ്മുടെ പഴേ മാളുവായിരിക്കും , അതുറപ്പ്... സങ്കടത്തോടെ ഹരി പറഞ്ഞു " അങ്ങനെയെങ്കിൽ ഇനിയെന്ത് ചെയ്യും ഹരിയേട്ടാ... മാളുവിനെ എങ്ങനെ കാര്യങ്ങൾ പറഞ്ഞ് മനസിലാകും , നമ്മൾ പറയുന്നത് കേൾക്കാൻ മാളു തയാറാക്കുമോ...?? അറിയില്ല ദേവാ , എങ്ങനേലും മാളുവിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കണം... ആദ്യയം അവൾ ഉണരട്ടെ , എന്നിട്ട് നമ്മുക്ക് നോക്കാം... ഹരി പറഞ്ഞു ഹരിയും ദേവനും കൂടി മാളുവിന്റെ കാര്യം സംസാരിച്ചോണ്ട് ഇരുന്നപ്പോഴാണ് ഏതിരെ വരുന്ന വരുണിനെ ദേവൻ കാണുന്നത് , പെട്ടന്ന് വരുണിന്റെ നോട്ടം ദേവന്റെ നേർക്കായി....

ദേവാ , നീ എന്താ ഇവിടെ...? വരുൺ വേഗം വന്ന് ദേവനോട് ചോദിച്ചു വരുൺ , മാളുവിന് പെട്ടന്ന് വയ്യാതായി... അവര് ഇങ്ങോട്ട് കൊണ്ട് വന്നു... ഹരിയേട്ടൻ വിളിച്ച് പറഞ്ഞപ്പോൾ ഞാൻ വേഗം വന്നതാ.... ദേവൻ പറഞ്ഞു അവര് നമ്മുടെ മാളുവിനെ എന്തേലും ചെയ്തായിരിക്കും ദേവാ , എങ്ങനേലും അവളെ തിരിച്ച് കൊണ്ട് വരണം , ഇല്ലകിൽ നമുക്ക് അവളെ നഷ്ടമാകും.... സങ്കടത്തോടെ വരുൺ പറഞ്ഞു "" വരുണിന്റെ അഭിനയം കണ്ട് ദേവന് ദേഷ്യം ഇരച്ച് കയറി , എങ്കിലും സഹിച്ച് നിന്നും... ദേവന്റെ മുഖഭവം കണ്ടപ്പോൾ ഹരിക്ക് പേടിയായി , ഇനി വരുൺ എന്തേലും പറഞ്ഞാൽ ദേവൻ അവനെ തല്ലുമെന്ന് ഹരിക്ക് ഉറപ്പായിരുന്നു.... എന്റെ വരുൺ , മാളുവിനെ ആരും ഒന്നും ചെയ്തതല്ല.. അവൾ തന്നെ എവിടേയോ പോയി വീണതാ... സന്ദർഭം നേരായക്കാൻ വേണ്ടി ഹരി വേഗം പറഞ്ഞു അവിടെയാരും അവളെ ശ്രദ്ധിക്കാത്തത് കൊണ്ടല്ലേ വീണത്... വരുൺ പറഞ്ഞു അല്ല വരുൺ , നീ എന്താ ഇവിടെ..? വിഷയം മാറ്റാൻ വേണ്ടി ദേവൻ വേഗം അവനോട് ചോദിച്ചു അത്... എന്റെ ഫ്രണ്ട്ന്റെ അച്ഛൻ ഇവിടെയുണ്ട് , കാണാൻ വന്നതാ.. വരുൺ വേഗം പറഞ്ഞു എന്ത് പറ്റിയതാ... സംശയത്തോടെ ഹരി ചോദിച്ചു അത് ഒര് നെഞ്ച് വേദന... ഇപ്പൊ കുഴപ്പമൊന്നുല്ല , ഇന്ന് തന്നെ പോകാം...

വരുൺ പറഞ്ഞു തിരക്കാണെൽ നീ പോയിക്കോ വരുൺ , എന്തേലുമുണ്ടേൽ ഞാൻ വിളികാം... അവനെ പറഞ്ഞ് വിടാൻ വേണ്ടി ദേവൻ പറഞ്ഞു എനിക്ക് തിരകില്ല ദേവാ , ഞാൻ മാളുവിനെ കണ്ടിട്ടെ പോകുന്നുള്ളു... വരുൺ പറഞ്ഞു മ്മ്മ്മ്മ് """ ദേവൻ ഒന്ന് മുളി.... അപ്പോഴാണ് മാളുവിനെ നോക്കുന്ന ഡോക്ടർ അങ്ങോട്ടേക്ക് വന്നത്.... ആഹാ എല്ലാവരും ഉണ്ടല്ലോ... എവരെ നോക്കി ഡോക്ടർ പറഞ്ഞു ആന്റി , മാളുവിന് ഇപ്പൊ എങ്ങനെയുണ്ട്‌... കുഴപ്പമൊന്നുമില്ലല്ലോ... ഉത്കണ്ഠയോടെ ദേവൻ ചോദിച്ചു പേടിക്കണ്ട ദേവാ , മാളുവിന് ഇപ്പൊ കുഴപ്പന്നുമില്ല... ബിപി ഒക്കെ നോർമലായി , പെട്ടന്നുണ്ടായ ഒര് ഷോക്ക്... അത് കൊണ്ടാ ബോധം പോയത്... മെയ്ബി ചിലപ്പോൾ ഉണരുന്നത് , പഴേ മാളു ആയിട്ടായിരിക്കും... ചെറിയ സംശയത്തോടെ ഡോക്ടർ പറഞ്ഞു ഡോക്ടർ പറയുന്നത് കേട്ട് വരുൺ ഞെട്ടി പോയ്‌....!! മാളുവിന് കഴിഞ്ഞതൊക്കെ ഓർമ വന്നാൽ ഇന്ന് കൊണ്ട് എല്ലാം തിരുമെന്ന് അവന് ഉറപ്പായി.... ഹരി , ഞാൻ കാബിലേക്ക് പോകുവാണ്... എന്തേലും ഉണ്ടേൽ വിളിച്ചാൽ മതി... ഡോക്ടർ ഹരിയോട് പറഞ്ഞിട്ട് അവിടെ നിന്ന് പോയി ദേവാ , ഞാൻ ഇപ്പൊ വരാം... വരുണിനെ ദേവനെ ഒന്ന് നോക്കിയിട്ട് ഹരി വേഗം അവിടെ നിന്ന് പോയി... പുറത്തേക്കിറങ്ങിയ ഹരി വേഗം ജസ്റ്റിയെ വിളിച്ചു.... എന്താ ഹരിയേട്ടാ , എന്തേലും കുഴപ്പമുണ്ടോ...? കോൾ എടുത്തപ്പോൾ തന്നെ ജസ്റ്റി ഹരിയോട് ചോദിച്ചു ഒന്നുല്ലടാ , നീ പേടിക്കണ്ട... പിന്നെ നീ ഇപ്പൊ ഇങ്ങോട്ടേക്ക് വരണ്ട , വരുൺ ഇവിടെയുണ്ട്..

നീ വെല്ല്യച്ചിയുടെ ക്യാബിലേക്ക് പോയിക്കോ... കുറച്ച് കഴിഞ്ഞ് വന്നാൽ മതി... അല്ലേൽ വേണ്ട ഞാൻ അങ്ങോട്ടേക്ക് വരാം... ശെരി ഹരിയേട്ടാ... ജസ്റ്റി മറുപടി പറഞ്ഞു അല്ല ദേവാ , മാളുവിനെ ഇവിടെയാക്കിട്ട് അവര് എവിടെ പോയി.... ആ എനിക്ക് അറിയില്ല വരുൺ , ഞാൻ വന്നപ്പോൾ ഹരിയേട്ടൻ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളു... അവര് എവിടെയെന്ന് ഞാൻ അന്വേഷിച്ചില്ല , അതിന്റെ ആവിശം നമ്മുക് ഇല്ലലോ... അതേയ് ദേവാ , അവര് എവിടേലും പോകട്ടെ... നമ്മുക്ക് മാളുവിന്റെ കാര്യം നോക്കിയാൽ മതി.... ഇനി മാളുവിനെ അങ്ങോട്ടേക്ക് വിടണ്ട... വരുൺ പറഞ്ഞു അത് തന്നെയാ എന്റെയും തീരുമാനം... ദേവൻ പറഞ്ഞു സർ , പേക്ഷിന്റിനെ കുറച്ച് കഴിയുമ്പോൾ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യാം.... റൂമിന്റെ കാര്യത്തിന് വേണ്ടി സർ ഒന്ന് റിസപ്ഷൻ വരെ ഒചെല്ലമോ....?? ദേവനോട് ഒരു സ്റ്റാഫ്‌ വന്ന് പറഞ്ഞു "" ഓക്കേ , വരുൺ ഞാൻ ഇപ്പൊ വരാം... നീ ഇവിടെ ഉണ്ടാകില്ലേ....?? ഞാൻ ഉണ്ടാകും ദേവ , നീ പോയിട്ടു വാ.... വരുൺ പറഞു "" ദേവൻ പോയി കഴിഞ്ഞ് എന്ത് ചെയ്യണമെന്ന് വരുൺ ആലോചിച്ചു... പെട്ടന്ന് തന്നെ അവൻ ഫോൺ എടുത്ത് ആരോയോ വിളിച്ചു ഹലോ , മാളു ഇപ്പൊ ഇവിടെ തന്നെയുണ്ട്‌... ഒര് പക്ഷേ അവൾക്ക് പഴേതൊക്കെ ഓർമ വരും... അങ്ങനെയെങ്കിൽ അവളും ദേവനും ഇവിടെ നിന്ന് ജീവനോടെ പോകരുത്.... അത്രമാത്രം പറഞ്ഞ് വരുൺ കോൾ കട്ട്‌ ചെയ്തു "" വരുണിന്റെ സംസാരം കേട്ട് കൊണ്ടാണ് ഹരി അങ്ങോട്ടേക്ക് വന്നത് , വരുൺ കാണാതെ ഹരി വേഗം മറഞ്ഞു നിന്നും...

മാളുവിന് ഓർമ കിട്ടിയാൽ പലതും നഷ്ടമാകുമെന്ന് ഹരിക്ക് ഉറപ്പായിരുന്നു.... ചിലത് തീരുമാനിച്ചുറപ്പിച്ച് ഹരി മാളുവിന്റെ ഡോക്ടറെ കാണാൻ പോയി , അത് കഴിഞ്ഞ് ജസ്റ്റിയെയും.... ഹരി അമലയുടെ ക്യാബിനിൽ ചെല്ലുമ്പോൾ തലക്ക് കൈ കൊടുത്ത് ഇരിക്കുവായിരുന്നു ജസ്റ്റി , തൊട്ടടുത്ത് തന്നെ ലാലിയും അമലയും ഉണ്ടായിരുന്നു.. നിനക്ക് എന്താടാ പറ്റിയത് , ജസ്റ്റിക്ക് അരികിൽ ഇരുന്ന് കൊണ്ട് ഹരി ചോദിച്ചു.. ഹരിയേട്ടാ , മാളു... മാളു നോർമലായാൽ എന്നെ തിരിച്ചറിയില്ലേ...? ഞാൻ അവളുടെ ആരുമല്ലന്ന് അവൾക്ക് മനസിലാകില്ലേ... ചെറിയകുട്ടിയെ പോലെ മിഴിനിറച്ച് കൊണ്ട് ജസ്റ്റി ഹരിയോട് ചോദിച്ചു ഇതിനാണോ നീ ഇങ്ങനെ വിഷമിച്ചിരിക്കുന്നത് , ടാ... നിനക്ക് അറിയാവുന്നതല്ലേ എല്ലാം.. ഇന്നല്ലകിൽ നാളെ ഒരിക്കൽ മാളുവിന് എല്ലാം മനസിലാകും , അന്ന് എന്താ ഉണ്ടാകുവാ എന്ന് നിനക്കറിയാലോ..?? അറിയാം ഹരിയേട്ടാ , പക്ഷേ എനിക്ക് ഇനി പറ്റത്തില്ല മാളു ഇല്ലതെ... ഞാനായി പുറകെ പോയതല്ല , എന്റെ അരികിലേക്ക് വന്നതാ മാളു... ഇനി മാളുവിനെ കാണാതെ , അവളുടെ സൗണ്ട് കേൾക്കാതെ , ഞങ്ങളുടെ കുഞ്ഞ് അരികിലില്ലാതെ എനിക്ക് ഇനി പറ്റില്ല ഹരിയേട്ടാ... മാളുവിന് ഓർമ്മാ തിരിച്ച് കിട്ടണമെന്ന് ഞാൻ ഒരുപാട് പ്രാർത്ഥിച്ചിട്ടുണ്ട് , പക്ഷേ ഇപ്പൊ മാളുവിനെ നഷ്ടമാക്കാൻ പോകുവായെന്ന് എന്നോട് ആരോ പറയുന്ന പോലെ , നെഞ്ചിൽ സഹിക്കാൻ പറ്റാത്ത വേദന തോന്നുവാ... മാളുവിനെ നഷ്ടമായാൽ പിന്നെ ഞാനില്ല ഹരിയേട്ടാ.. ഹൃദയം പൊട്ടി ഞാൻ ചാകും...

ഹൃദയം നൊന്ത് പറയുന്ന ജസ്റ്റിയെ അലിവോടെ ഹരി നോക്കി... അവനും സങ്കടം വന്നിരുന്നു... ഹരി നോക്കിയപ്പോൾ ജസ്റ്റിയെ പോലെ തന്നെ കണ്ണ് തുടക്കുവായിരുന്നു അമലയും ലാലിയും.... നിങ്ങൾ എല്ലാവരും ഇങ്ങനെ വിഷമിക്കാതെ.... ജസ്റ്റി , നീ ഇങ്ങനെ പേടിക്കാൻ മാത്രം ഇവിടെ ഒന്നും ഉണ്ടായിട്ടില്ല... ആവിശം ഇല്ലാത്ത ഒരെന്ന് പറഞ്ഞ് നീ എല്ലാവരെ സങ്കടപ്പെടുത്തല്ലേ.. ജസ്റ്റിക്കരികിൽ ഇരുന്ന് കൊണ്ട് ലാലി പറഞ്ഞു ഇനി മാളുവില്ലാതെ വീട്ടിലാർക്കും പറ്റില്ല ഹരി , മാളുവിനെ അത്രക്കണ്ട് എല്ലാവരും ഇഷ്ട്ടപ്പെട്ട് പോയി... അമലയും പറഞ്ഞു നിങ്ങൾ എല്ലാവരും ഇങ്ങനെ ടെൻഷനാകാൻ മാത്രം എന്താ ഇവിടെ ഉണ്ടായത് , പെട്ടന്ന് ഒരു ഷോക്ക് ഉണ്ടായി മാളു ഇവിടെയായി... എന്ന് കരുതി മാളുവിന് പഴേതൊന്നു ഓർമ്മ വരുമെന്ന് കരുതണ്ട... അത് കൊണ്ട് ആവിശമില്ലാത്ത ചിന്തയോക്കെ കളഞ്ഞിട്ട് എല്ലാവരും വാ... മാളുവിനെ കണ്ടിട്ട് ബാക്കി തീരുമാനിക്കാം.. ഹരി എല്ലാവരെ കൂട്ടി മാളുവിന്റെ അരികിലേക്ക് പോകാൻ തുടങ്ങി ചരിഞ്ഞ് കിടന്ന് കരയുന്ന മാളുവിനെ കണ്ടപ്പോൾ നഴ്സ് പേടിയോടെ ഡോക്ടറെ വിളിച്ചു , അകത്തേക്ക് പോകുന്ന ഡോക്ടറെ കണ്ടപ്പോൾ വരുണിനും ദേവനും പേടിയായി... അപ്പോഴാണ് അങ്ങോട്ടേക്ക് ജസ്റ്റിയും, ഹരിയും, ലാലിയും അമലയു വരുന്നത് ദേവൻ കണ്ടത്... വരുൺ കൂടെയുള്ളത് കൊണ്ട് ദേവന് അവരോട് ഒന്നും മിണ്ടാൻ പറ്റിയില്ല.... ദേവാ , എന്ത് പറ്റിയെടാ.... ഹരി വേഗം ദേവനോട് ചോദിച്ചു അറിയില്ല ഹരിയേട്ടാ , ആന്റി ഒന്നും പറഞ്ഞില്ല....

അപ്പോഴേക്കും ക്യാബിൻ തുറന്ന് ഡോക്ടർ പുറത്ത് വന്നിരുന്നു.... ഹരി , മാളുവിന് ബോധം വന്നിട്ടുണ്ട്... ചോദിച്ചിട്ട് പക്ഷേ ഒന്നും പറയുന്നില്ല , നിങ്ങൾക്ക് അകത്ത് കയറി കാണാം... നിങ്ങളെ അവൾ തിരിച്ചറിയുമോയെന്ന് നോക്കാം... എല്ലാവരും അകത്ത് കയറാൻ തുടങ്ങിയപ്പോഴും , ജസ്റ്റി പുറകിലേക്ക് നിന്നും... നിനക്ക് കാണണ്ടേ മാളുവിനെ... മാറി നിൽക്കുന്ന ജസ്റ്റിയെ കണ്ട് ലാലി ചോദിച്ചു "" ഒര് പക്ഷേ മാളുവിന് എന്നെ അറിയില്ലെന്ന് പറഞ്ഞാൽ അതെനിക്ക് സഹിക്കാൻ കഴിയില്ലടാ... അവൾ അങ്ങനെ എന്തേലും പറയുമോ..?? വേദനയോടെ ജസ്റ്റി ചോദിച്ചു ഹരി , നിങ്ങൾ അകത്ത് കയറിട്ട് വാ.. അത് കഴിഞ്ഞ് ഞങ്ങൾ വന്നോളാം... ഹരിയോടായി അമല പറഞ്ഞു ജസ്റ്റിയുടെ ഹൃദയം കിടന്ന് പിടക്കുന്നത് ഒര് പുച്ഛചിരിയോടെ വരുൺ നോക്കി നിന്നും.. മാളുവിന് എല്ലാം ഓർമ വന്നാൽ എല്ല വേദനയുടെയും അവസാനം ഇന്ന് തന്നെയായിരിക്കും ജസ്റ്റി.... ജസ്റ്റിയെ നോക്കി വരുൺ മനസ്സിൽ പറഞ്ഞു എല്ലാവരും റൂമിലേക്ക് കയറുമ്പോൾ മാളു കണ്ണടച്ച് കിടക്കുവായിരുന്നു.... മാളു , ദേവൻ അടുത്ത് ചെന്ന് വാത്സല്യത്തോടെ മാളുവിനെ വിളിച്ചു... മാളു പയ്യെ കണ്ണ് തുറന്ന് നോക്കി..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story