പ്രണയ പ്രതികാരം: ഭാഗം 55

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

കുറച്ച് നേരം മാളു എല്ലാവരെ നോക്കി പയ്യെ മുഖത്ത് ഒര് ചിരി വിടർത്തി ചുറ്റും നോക്കി.... എന്താ മാളു... അവൾ ചുറ്റും നോക്കുന്നത് കണ്ട് ദേവൻ ചോദിച്ചു ഇച്ചായൻ... ഇച്ചായൻ എന്തിയെ..? മാളു പയ്യെ ചോദിച്ചു വരുണിനും , ദേവനും , ഹരിക്കും , ഒരേ പോലെ ആശ്വാസമായി... ഇച്ചായൻ എവിടെയാ.... എന്താ എന്നെ കാണാൻ വരാത്തത്... ചുണ്ട് കുർപ്പിച്ച് കൊണ്ട് മാളു ചോദിച്ചു പുറത്തുണ്ട് , വിളിക്കാം.. ഹരി പുറത്തേക്കിറങ്ങി ക്കൊണ്ട് പറഞ്ഞു മാളു , നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ .... മാളുവിന്റെ അരികിൽ ഇരുന്ന് കൊണ്ട് ദേവൻ ചോദിച്ചു അതിന് മാളു ഒന്ന് ചിരിക്കുക മാത്രം ചെയ്തു.... **** പുറത്ത് അമലായുടെ തോളിൽ തല ചായ്ച്ച് ഇരിക്കുവായിരുന്നു ജസ്റ്റി , ഇടക്ക് നിറയുന്ന കണ്ണുകൾ പാട് പെട്ട് അവൻ തുടക്കുന്നുണ്ട്... അത് കണ്ട് അരികിൽ നിന്ന് ലാലിയും കരയുവാ... ടാ , നിന്റെ മാളൂട്ടി അവിടെ നിന്നെ കാണാതെ ബഹളം വെക്കുന്നു...

പുറത്തേക്ക് വന്ന ഹരി ചിരിച്ച് കൊണ്ട് ജസ്റ്റിയോട് പറഞ്ഞു എന്താ.... ഞെട്ടി കൊണ്ട് ജസ്റ്റി ചോദിച്ചു... നിനക്ക് ചെവി കേൾക്കില്ലേ... അവൾക്ക് നിന്നെ കാണണമെന്ന്... ഇച്ചായൻ എവിടെ എന്നാ ആദ്യയം ചോദിച്ചത്... ഹരി പറഞ്ഞു അപ്പോഴാണ് ജസ്റ്റിക്ക് ജീവൻ വന്നത്... ജസ്റ്റി ആരെയും ശ്രദ്ധിക്കാതെ വേഗം അകത്തേക്ക് ഓടി.... മാളു.... അകത്തേക്ക് ഓടി വന്ന ജസ്റ്റിയെ നിറ കണ്ണോടെ മാളു നോക്കി മാളു മോളെ , നീ എന്നെ പേടിപ്പിച്ച് കളഞ്ഞല്ലോ.... മാളുവിനെ നെഞ്ചോട് ചേർത്ത് ഇടറിയ സൗണ്ടിൽ ജസ്റ്റി പറഞ്ഞു മാളുവിന്റെ കണ്ണുനിർ തന്റെ ഷർട്ടിൽ പതിഞ്ഞപ്പോൾ ജസ്റ്റി മാളുവിന്റെ മുഖമുയർത്തി നോക്കി.... എന്തിനാ ഇച്ചായന്റെ മാളൂട്ടി കരയുന്നത്... മാളുവിന്റെ കണ്ണുനീർ തുടച്ച് കൊടുത്ത് കൊണ്ട് ജസ്റ്റി ചോദിച്ചു "" ഞാൻ... ഞാൻ ഒരുപാട്.... പേടിച്ച് പോയി...

വാക്കുകൾ തപ്പിയെടുത്ത് കൊണ്ട് മാളു പറഞ്ഞു പേടിക്കണ്ടാട്ടോ , ഞാൻ അടുത്തില്ലേ... ഇനി കരയണ്ട , കരഞ്ഞാലേ നമ്മുടെ കുഞ്ഞാവക്ക് വാവു വരും... മാളുവിന്റെ വയറ്റിൽ കൈ വെച്ച് കൊണ്ട് ജസ്റ്റി പറഞ്ഞു കൂടുതൽ നേരം അത് കണ്ട് നില്കാൻ പറ്റാത്തത് കൊണ്ട് വരുൺ അവിടെ നിന്ന് പുറത്തിറങ്ങി.... എന്നെ തള്ളി കളഞ്ഞിട്ട് നീ ആരുടെ കൂടെ ജീവിക്കില്ല മാളു... നിന്റെ വിഷ്ണുവിനെ പോലെ ജസ്റ്റിയും ഉടനെ പോകും... പകയെരിയുന്ന മനസോടെ മനസ്സിൽ പറഞ്ഞിട്ട് വരുൺ ആരെയോ കോൾ ചെയ്ത് വേഗം തന്നെ പുറത്തേക്ക് പോയി.... വരുൺ പോകുന്നത് കണ്ടപ്പോൾ അമലായും ലാലിയും അകത്തേക്ക് കയറി ഹലോ മാളുസ് , എന്തിനാ കരയുന്നത്... ആരാ നിന്നെ വഴക്ക് പറഞ്ഞത്... ഇവനാണോ...? മാളുവിന്റെ അടുത്ത് ഇരുന്ന് കൊണ്ട് ലാലി ജസ്റ്റിയെ നോക്കി ചോദിച്ചു ചെറിയ ഒരു ചിരിയോടെ മാളു ലാലിയെ നോക്കി ഹരിയേട്ടാ ,

നമ്മുക്ക് ഡോക്ടറെ കണ്ട് ബാക്കി കാര്യങ്ങൾ ചോദിക്കം... ദേവൻ ഹരിയോട് പറഞ്ഞു ഞാൻ സംസാരിച്ചിരുന്നു ദേവാ , ഇന്ന് എന്തായാലും ഇവിടെ കിടക്കട്ടെ... നാളെ പോകാം... റൂം ഒക്കെ ശെരിയായിട്ടുണ്ട് , റൂമിലേക്ക് മാറ്റം... പിന്നെ ഇവിടെ എല്ലാവരും നിൽക്കണ്ട , ജസ്റ്റി മാത്രം മതി , ഞാനും നൈറ്റ്‌ ഇവിടെ ഉണ്ടാകും... എന്തേലും ഉണ്ടേൽ നീ എന്നെ വിളിച്ചാൽ മതിയെടാ , ഞാൻ വന്നേക്കാം... ആ പിന്നെ വേണേൽ ഇവനെ ഇവിടെ നിർത്തിക്കോ , ഇവൻ നിലത്ത് എങ്ങാനും കിടന്നോളും... ലാലിയെ നോക്കി ഹരി പറഞ്ഞു എന്നാൽ ഹരിയേട്ടൻ കൂടെ വാ , ഒര് കമ്പനിക്ക്.... ലാലി ഹരിയോട് പറഞ്ഞു അത്രക്ക് കമ്പനി വേണ്ട.... ഹരി തിരിച്ച് പറഞ്ഞു കുറച്ച് കഴിഞ്ഞപ്പോൾ മാളുവിനെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തു.. അപ്പോഴേക്കും ലാലി മാളുവിന് കഴിക്കാനുള്ളത് മേടിച്ച് കൊണ്ട് വന്നിരുന്നു... വേണ്ട എന്ന് പറഞ്ഞ മാളുവിന് ജസ്റ്റി നിർബന്ധിച്ച് ഭക്ഷണം വാരി കൊടുത്തു.... എന്നാടാ കൊച്ചിന് പറ്റിയെ...

റൂമിലേക്ക് വന്ന സണ്ണി ഭീതിയോടെ ജസ്റ്റിയോട് ചോദിച്ചു... കൂടെ തന്നെ ഷിനിയും ഉണ്ടായിരുന്നു എന്റെ ഇച്ചായ , പേടിക്കണ്ടയെന്ന് ഞാൻ പറഞ്ഞതല്ലേ... കുഴപ്പമൊന്നുമില്ല , ചെറിയ ഒര് ഒബ്സർവഷൻ.... അതിനാ അഡ്മിറ്റ്‌ ചെയ്തത്.... അമലാ സണ്ണിയോട് പറഞ്ഞു എന്നാലും കുറച്ച് നേരം കൊണ്ട് കൊച്ച് വല്ലാതായല്ലോ... മാളുവിനെ നോക്കി കൊണ്ട് ഷിനി പറഞ്ഞു നീ എന്തിനാ കണ്ട റോട്ടിലോക്കെ കൊച്ചിനെ കൊണ്ട് ഇറങ്ങിയത് , അത് കൊണ്ടല്ലേ ഇങ്ങനെ ഉണ്ടായത്... സണ്ണി ജസ്റ്റിയോട് ദേഷ്യപ്പെട്ടു ജസ്റ്റി മാളുവിനെ ഒന്ന് സൂക്ഷിച്ച് നോക്കി... അത് കണ്ടപ്പോൾ മാളു പെട്ടന്ന് തല കുനിച്ചിരുന്നു..... ഞാൻ കരുതിയില്ല സണ്ണിച്ചാ ഇങ്ങനെയോക്കെ ഉണ്ടാകുമെന്ന്... മാളുവിന് വെള്ളം കൊടുത്ത് കൊണ്ട് ജസ്റ്റി പറഞ്ഞു ദേവ , നീ വന്നിട്ട് കുറേനേരമായോ..?? ദേവനോട് ഷിനി ചോദിച്ചു കുറച്ച് നേരമായി ഷിനിച്ചാ , ഹരിയേട്ടൻ വിളിച്ചയുടനെ ഞാനിങ്ങ് വന്നു... ഞങ്ങൾ ഓഫീസിലായിരുന്നു ,

ഇവള് വിളിച്ചയുടനെ ഞങ്ങളും ഇങ്ങ് ഇറങ്ങി.. അമലായെ നോക്കി സണ്ണി പറഞ്ഞു "" ആരു.... ഷിനി ചോദിച്ചു ഞാൻ പറയാതെ വന്നത്... ചെന്നിട്ട് പറയണം.... ദേവൻ പറഞ്ഞു എന്നാൽ ദേവാ നീ ഇറങ്ങിക്കോ... ഇനി വരുണിന് സംശയം ഒന്നും തോന്നേണ്ട , ഇവിടുത്തെ കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാം.... ഹരി ദേവാനോട് പറഞ്ഞു മ്മ്മ്മ്മ് "" ജസ്റ്റി , എന്തേലും ഉണ്ടേൽ വിളിക്കാണെടാ... മാളു , ചേട്ടൻ പോയിട്ടു വരാട്ടോ.... മാളുവിനെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഉമ്മ കൊടുത്ത് കൊണ്ട് ദേവൻ എല്ലാവരോടും യാത്ര പറഞ്ഞ് പോയി.... അല്ല ഇച്ചായ നമ്മുക്ക് കൂടി അങ്ങ് പോയാലോ , വീട്ടിൽ വേറെ ആരുമില്ലോ , ആൻസിക് ആണേൽ ചെറിയ ക്ഷീണമൊക്കെ ഉണ്ടായിരുന്നു... അപ്പച്ചിയെ വിളിച്ചപ്പോൾ ഇപ്പൊ കുഴപ്പമൊന്നുമില്ലെന്ന പറഞ്ഞത് , എന്നാലും നമ്മുക്ക് പോകാം....

അമലാ സണ്ണിയോട് പറഞ്ഞു ഉച്ചയായിട്ടും ഞങ്ങളെ കാണാത്തത് കൊണ്ട് ചെറിയേച്ചി വിളിച്ചായിരുന്നു , ഞാൻ ഇവിടെത്തെ കാര്യങ്ങളൊക്കെ പറഞ്ഞു.... ജസ്റ്റി പറഞ്ഞു " എന്നെ വിളിച്ചാരുന്നു.... ഹോസ്പിറ്റൽ എത്തി മാളൂനെ കണ്ടിട്ട് വിളിക്കാൻ പറഞ്ഞതാ , ഞാൻ മറന്ന് പോയി.. ഷിനി പറഞ്ഞു എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ഹരി , ഇനി ഇവിടെ വേറെ ആവിശ്യം ഒന്നും ഉണ്ടാകില്ലല്ലോ... സണ്ണി ഹരിയോട് ചോദിച്ചു ഇല്ല സണ്ണിച്ചാ , ഞാനും ഇറങ്ങുവാ.... ഹരി പറഞ്ഞു മാളൂട്ടി , ഞങ്ങള് പോകുവാട്ടോ... നാളെ വരാം , നല്ല കുട്ടിയായിരിക്കണം... ഭക്ഷണമൊക്കെ കഴിക്കാണാട്ടോ.. അമലാ വാത്സല്യത്തോടെ മാളുവിനോട് പറഞ്ഞു ടാ , കൊച്ച് എന്തേലും വേണമെന്ന് പറഞ്ഞാൽ ദേഷ്യപ്പെടുക ഒന്നും ചെയ്യരുത്ട്ടോ... സണ്ണി ജസ്റ്റിയോട് പറഞ്ഞു ചോക്ലേറ്റ് എന്തേലും വേണമെന്ന് പറഞ്ഞ് രാത്രി വാശി പിടിച്ചാൽ ഞാൻ എവിടുന്ന് ഉണ്ടാക്കാന സണ്ണിച്ചാ... നീ ഞങളുടെ കൂടെ താഴേക്ക് വാ , എന്തേലും മേടിച്ചു തരാം...

രാത്രി എണീച്ച് എന്തേലും വേണമെന്ന് പറഞ്ഞാൽ എടുത്ത് കൊടുക്കലോ... ഷിനി പറഞ്ഞു മാളുവിനെ കുറച്ച് നേരം തന്നെ വിടുന്നതാ നല്ലതെന്ന് ഹരിക്കും തോന്നി.... അതാ ജസ്റ്റി നല്ലത് , നീ ഞങളുടെ കൂടെ വന്ന് കഴിച്ചിട്ട് മാളുവിന് എന്തേലും മേടിച്ച് കയറിവാ... അത് വരെ മാളു ഉറങ്ങിക്കോട്ടെ... ഹരി പറഞ്ഞു മാളു ഇവിടെ തന്നെയല്ലേ.... കണ്ണടച്ച് കിടക്കുന്ന മാളൂനെ നോക്കി ജസ്റ്റി പറഞ്ഞു അവൾ ഇപ്പോ ഉറങ്ങുവല്ലേ... ഇവിടെ സ്റ്റാഫ്‌ ഉണ്ടല്ലോ , അവര് നോക്കിക്കോളും... നീ വാ... ഹരി ജസ്റ്റിയോട് പറഞ്ഞു ജസ്റ്റി മാളുവിനെ ഒന്ന് നോക്കി , അവള് കണ്ണടച്ച് കിടക്കുവായിരുന്നു... മാളുവിനെ നല്ല പോലെ പുതച്ച് കൊടുത്തിട്ട് ജസ്റ്റി റൂം അടച്ച് എല്ലാവരുടെ കൂടെ പോയി അത് വരെ അടക്കി വെച്ചതൊക്കെ ഒര് പൊട്ടി കരച്ചിലോടെ കുറച്ച് മുൻപ് നടന്ന കാര്യങ്ങൾ മാളു ഓർത്തു...

. ഒര് ഉറക്കത്തിൽ നിന്നെണിച്ചപ്പോൾ തനിക്കൊന്നും ഓർമയില്ലായിരുന്നു , ഇന്ന് മറ്റൊര് ഉറക്കത്തിൽ നിന്നെനിച്ചപ്പോൾ എല്ലാം ഓർമ വന്നു... വേദനയോടെ കഴിഞ്ഞ് പോയ നിമിഷങ്ങൾ മാളു ഓർത്തെടുത്തു.... ** തല പൊട്ടി പോകുന്ന പോലെ തോന്നിയപോഴാണ് മാളു കണ്ണുകൾ വലിച്ച് തുറന്നത്... മുന്നിലുള്ള കാഴ്ച എന്താണെന്ന് മനസിലാക്കാൻ അവൾ കുറച്ച് സമയമെടുത്തു , ഞെട്ടെലോടെ പേടിയോടെ മാളു ചുറ്റും നോക്കി... ഒടുവിൽ എന്തോ ഓർത്ത പോലെ വയറിലേക് കൈ ചേർത്തു , വീർത്താ വയറിലേക്ക് കൈ പോയപ്പോൾ ഒരു പിടച്ചിലോടെ അവൾ കൈ പിൻവലിച്ചു.. അപ്പൊ താൻ കുറേനാളായി ഇവിടെയാണോ....?? അച്ഛൻ, വിഷുവേട്ടൻ , അലീന... അവരൊക്കെ എവിടെ...? ഒന്നും.. ഒന്നും മനസിലാകുന്നില്ല... പരിജയമില്ലാത്ത കുറച്ച് മുഖങ്ങൾ മാത്രം മനസിലേക്ക് ഓടിവരുന്നു....

മാളൂട്ടി എന്ന് പറഞ്ഞ് ആരോ തന്നെ ചേർത്ത് നിർത്തുന്നു , ഇച്ചായ എന്ന് വിളിച്ച് താൻ ആരുടയോ പുറകെ പോകുന്നുണ്ട് , എല്ലാം ഓർത്തപ്പോൾ മാളുവിന് വല്ലാത്ത പേടിയും വെപ്രാളവും തോന്നി.... യഥാർത്യം ഉൾകൊള്ളാൻ മനസ് സമ്മതിക്കാത്തത് പോലെ..... തന്റെ വിഷ്ണുവേട്ടൻ എവിടെയാ..? മാളു ചുറ്റും നോക്കി... അവസാനം ശുന്യമായ കഴുത്തിലേക്ക് കൈ നീണ്ടപ്പോൾ അവളുടെ മനസിലേക്ക് ഭയത്തോടൊപ്പം അന്നത്തെ അവസന ചിത്രവും കുമിഞ്ഞ് കൂടി... ഇല്ല , എന്റെ വിഷ്ണുവേട്ടന് ഒന്നും പറ്റിയിട്ടില്ല..!! കണ്ണുകൾ ഇറുക്കിയടച്ച് കൊണ്ട് മാളു പറഞ്ഞു തലക് കൈ കൊടുത്ത് സ്വയം എന്താകായോ പറയുന്ന മാളുവിനെ കണ്ട് കൊണ്ടാണ് ഹരി റൂമിലേക്ക് വന്നത്... അടുത്ത് ആരോ നിൽക്കുന്ന പോലെ തോന്നിയപ്പോൾ ഞെട്ടെലോടെ മാളു മുഖമുയർത്തി നോക്കി..

ഹരിയെ മുന്നിൽ കണ്ടപ്പോൾ മാളുവിന് സമാധാനമായി... ഹരിയേട്ടൻ... ഹരിയേട്ടാ... ഞാൻ ഇത് എവിടെയാ..?? വിഷ്ണുവേട്ടൻ എവിടെ...? അച്ഛൻ.. അച്ഛന് എന്തേലും പറ്റിയോ..? പിടഞ്ഞെണിച്ച് കൊണ്ട് മാളു ഹരിയോട് ചോദിച്ചു താൻ പ്രതീക്ഷിച്ചിരുന്ന കാര്യമായത് കൊണ്ട് ഹരിക്ക് പ്രേതിയേകിച്ച് ഞെട്ടെൽ ഒന്നും തന്നെയുണ്ടായില്ല... മാളു , ശ്രദ്ധിച്ച്... പഴേപോലെയല്ല , കൂടെയൊര് കുഞ്ഞുണ്ട്... നീ സമാധാനത്തോടെ ഇവിടെയിരിക്ക് , ഞാൻ എല്ലാം പറയാം.... മാളുവിനെ പിടിച്ചിരുത്തികൊണ്ട് ഹരി പറഞ്ഞു എനിക്ക്.... എനിക്ക് എല്ലാവരെ കാണണം ഹരിയേട്ടാ... ഞാൻ കുറെയായോ ഇവിടെ...? എന്റെ കുഞ്ഞ് ഒരുപാട് വളർന്നാ പോലെ... വയറ്റിൽ കൈ വെച്ച് കൊണ്ട് മാളു പറഞ്ഞു " മാളു , നിന്റെ ഓർമ്മങ്ങളിൽ വിഷ്ണു, അച്ഛനും മാത്രമേയുള്ളോ..? വേറെയാരുമില്ലേ..?? സംശയത്തോടെ ഹരി ചോദിച്ചു " അത്.... വേറെയാരക്കയോ ഉണ്ട്‌ ഹരിയേട്ടാ , പക്ഷേ എനിക്ക് അവരെ ഒന്നും കാണണ്ട...

എനിക്ക് എന്റെ വിഷ്ണുവേട്ടനെ, അച്ഛനെ കണ്ടാൽ മതി... വാശി പോലെ മാളു പറഞ്ഞു... മാളു , നീ കാണണ്ടയെന്ന് പറഞ്ഞവരാ ഇപ്പൊ നിനക്കുള്ളത് , അവരാണ് നിന്നെ ഇത്രനാൾ നോക്കിയത്... മാളുവിന്റെ കൈ പിടിച്ച് കൊണ്ട് ഹരി പറഞ്ഞു ഹരിയേട്ടൻ എന്താ ഈ പറയുന്നത് , അപ്പൊ എന്റെ വിഷ്ണുവേട്ടൻ എവിടെ...? ഹരിയുടെ കൈ തട്ടി മറ്റികൊണ്ട് മാളു ചോദിച്ചു "" മാളു , ഞാൻ പറയുന്നത് നീ സമാധാനപരമായി കേൾക്കണം... ഇന്ന് ഉച്ചക്കാണ് നീ ഇവിടെ അഡ്മിറ്റ് ആയത് , അത് വരെ നീ അലീനയുടെ വീട്ടിലായിരുന്നു..... അതെന്താ അങ്ങനെ.... സംശയത്തോടെ മാളു ചോദിച്ചു "" അതിന് മുൻപ് ഒര് കാര്യം... അന്ന് നീയും, അച്ഛനും, വിഷ്ണു, വീട്ടിൽ നിന്ന് പോയേപ്പിന്നെ എന്താ ഉണ്ടായാത്...? അത്.... അത് വരുണേട്ടൻ വന്ന് എന്തൊക്കയോ പറഞ്ഞ് വഴക്കുണ്ടാക്കി...

പിന്നെ അലീന വന്നു , വിഷ്ണുവേട്ടനെ ആരോ...... അന്നത്തെ ഓർമയിൽ മാളു ഒന്ന് ഞെട്ടി വിറച്ചു.... നിനക്ക് എല്ലാം അറിയാം മാളു... പക്ഷേ നീ യഥാർത്ഥിയം ഉൾകൊള്ളാൻ ശ്രമിക്കാത്തതാണ്... നീ ഒന്ന് ചിന്തിച്ച് നോക്ക് മോളെ , എല്ലാം നിനക്ക് മനസിലാകും... ഹരി അവളോട് പറഞ്ഞു ഇല്ല...!!! എനിക്ക് ഒന്നും ചിന്തിക്കണ്ട... എനിക്ക് എന്റെ വിഷ്ണുവേട്ടനെ കണ്ടാൽ മതി , ഹരിയേട്ടാ... എന്റെ വിഷുവേട്ടനെവിടെ...!!!!! സമനില തെറ്റിയാ പോലെ മാളു അലറി.... നിനക്ക് എന്താ മാളു അറിയണ്ടത്... നിന്റെ മുന്നിൽ വെച്ച് തന്നെയല്ലേ വിഷ്ണുവിന് കുത്ത് കൊണ്ടത്.... വിഷ്ണു ഇനി ഇല്ലന്നാ യഥാർത്ഥിയം നീ മനസിലാക്ക്.... ഇല്ല ഹരിയേട്ടാ.... ഞാൻ വിശ്വസികില്ലാ... എന്റെ വിഷ്ണുവേട്ടന് ഒന്നും പറ്റിയിട്ടില്ല... ഹരിയേട്ടൻ കള്ളം പറയുവാ... കരഞ്ഞ് കൊണ്ട് അവൾ പറഞ്ഞു ഞാൻ എന്തിനാ മോളെ നിന്നോട് കള്ളം പറയുന്നത്... നീ സത്യം മനസിലാക്ക്... വിഷ്ണു ഇനി ഇല്ല , നിനക്കറിയാമത്...

പക്ഷേ നീ വിശ്വസിക്കാൻ കൂട്ടക്കുന്നില്ല.. വിഷ്ണു ഇനി ഇല്ലെന്ന യഥാർത്ഥിയം ഉൾക്കൊണ്ടപോലെ മാളു ഉറക്കെ കരയാൻ തുടങ്ങി.... എല്ലാം സങ്കടവും അവൾ കരഞ്ഞ് തീർക്കട്ടെയെന്ന് ഹരിയും കരുതി.... മാളുവിന്റെ കരച്ചിൽ കുറച്ച് കുറഞ്ഞപ്പോൾ ഹരി പിന്നെയും പറയാൻ തുടങ്ങി.... മാളു , ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം.... ഇനിയും കേൾകാൻ ശക്തിയില്ലാത്ത പോലെ മാളു ഹരിയെ ഒന്ന് നോക്കി.... അന്ന് അവിടെ നിന്ന് നിന്നെ മാത്രമാണ് മോളെ ഞങ്ങൾക്ക് തിരികെ കിട്ടിയത്... അപ്പൊ... അപ്പൊ അച്ഛൻ... വിറയലോടെ മാളു ചോദിച്ചു അതിന് മറുപടിയൊന്നും പറയാതെ ഹരി മാളുവിനെ നോക്കി... ഈ തവണ മാളു കരഞ്ഞില്ല , പകരം എല്ലാം നഷ്ടപ്പെട്ടവളെ പോലെ ഹരിയെ ഒന്ന് നോക്കി.... അതിന് ശേഷം ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു ദേവൻ , ആ ദേഷ്യം മുഴുവൻ അവൻ തീർത്തത് ഒര് തെറ്റും ചെയ്യതാ അലീനയോടാണ്....

നീ അറിയണ്ട കുറച്ച് കാര്യങ്ങളുണ്ട് മാളു , അന്ന് നിയാണെന്ന് പറഞ്ഞ് ഒരാൾ ദേവനെ വിളിച്ചിരുന്നു.... പറഞ്ഞത് അലീന നിങ്ങളെ തടഞ്ഞ് വെച്ചിരിക്കുവാണെന്നും , കൊല്ലാൻ ശ്രമിക്കുവാണെന്നുമാണ്.... വിളിച്ചയാൾ പറഞ്ഞ സ്ഥലതെത്തിയാ ദേവൻ കാണുന്നത് , ബോധമില്ലാതെ കിടക്കുന്ന നിന്നെയും.... ജീവനില്ലാതെ വിഷ്ണുവിനെയും.... കത്തിക്കരിഞ്ഞ അച്ഛന്റെ കാറുമാണ്.... പിന്നെ ബോധത്തോടെ അവസാനമായി നീ പറഞ്ഞ അലീന എന്നാ പേരും.... എല്ലാത്തിനും പിന്നിൽ അലീന ആണെന്നായിരുന്നു ദേവന്റെ മനസ്സിൽ , സത്യമെന്താണെന്ന് നിനക്ക് മാത്രമറിയാം... പക്ഷേ മയക്കത്തിൽ നിന്നെണിച്ച നിനക്കൊന്നും ഓർമ ഇല്ലായിരുന്നു... ചെറിയ കുട്ടികളെ പോലെയുള്ള നിന്റെ സംസാരം നമ്മുടെ വീട്ടിലെ എല്ലാവരെ തളർത്തി... അതിന് ശേഷം എല്ലാത്തിനും പിന്നിൽ അലീന ആണെന്ന് കരുതി ദേവൻ അവരോട് പക വിട്ടാൻ ഇറങ്ങി....

വരുണും അവന്റെ അച്ഛനും ചെയ്ത എല്ലാം തെറ്റുകളും അവര് അലീനയുടെ പേരിലാക്കി തീർത്തു , അവളെ ജയിലിൽ വരെ കിടത്തി... അവസാനം നിന്നെയും ദിയമോളെ ഇല്ലാതാക്കി അതും അലീനയുടെ തലയിൽ വെക്കനായിരുന്നു വരുണിന്റെ ഉദ്ദേശം... പക്ഷേ അവിടെയും അലീനയും ജസ്റ്റിയും എത്തി നിങ്ങളെ രക്ഷിക്കാൻ.... ജസ്റ്റി എന്നാ പേര് കേട്ടപ്പോൾ മാളുവിന്റെ ഒര് ഞെട്ടാൽ ഉണ്ടായി.... അലീനയാണ് എല്ലാറ്റിനും പിന്നിലെന്നുറപ്പിച്ച ദേവൻ അവളെ അവിടെ വെച്ച് വെറും പ്രേതികാരത്തിന്റെ പുറത്ത് കല്യാണം കഴിച്ചു.... അവൾക്കുള്ള ശിക്ഷ എന്നാ രീതിക്ക്.... വരുണിന്റെ കൈയിൽ നിന്ന് നിന്നെ രക്ഷിക്കാൻ മുന്നിലേക്ക് വന്ന ജസ്റ്റിയെ നീ നിന്റെ കുഞ്ഞിന്റെ അച്ഛനായി കണ്ടു , അവന്റെ കൂടെ നിൽക്കൻ വേണ്ടി നീ തന്നെ വാശി പിടിച്ചു...

വരുൺ നിന്നെ ഇല്ലാതാകും എന്നൊരാവസ്ഥ വന്നപ്പോൾ നിന്നെ രക്ഷിക്കാൻ വേണ്ടി , എന്റെ അനുവാദത്തോടെ അലീന നിന്നെ ജസ്റ്റിയുടെ കൂടെ പറഞ്ഞ് വിട്ടു.... അതിന് ശേഷം നീ നിന്നത് അലീനയുടെ വീട്ടിലാണ്... അവിടെ എല്ലാവർക്കും നീ മാളൂട്ടി ആയിരുന്നു... നിന്നെ നോക്കിയത് മുഴുവൻ ജസ്റ്റിയാണ്... ഓർമ തിരിച്ച് കിട്ടുമ്പോൾ നീ പോകുമെന്നറിഞ്ഞ് തന്നെ അവിടെ എല്ലാവരും നിന്നെ സ്നേഹിക്കുവായിരുന്നു മാളു... അവൾക്കറിയാത്ത കാര്യങ്ങൾ അവൾക്ക് പറഞ്ഞ് കൊടുത്ത് കൊണ്ട് ഹരി അവളെ നോക്കി.... എല്ലാം കേട്ടിട്ടും മിണ്ടാതെ ഇരിക്കുന്ന മാളുവിനെ കണ്ടപ്പോൾ ഹരിക്ക് ഭയം തോന്നി.... മോളെ , മാളു... ഹരി പതിയെ അവളെ വിളിച്ചു എനിക്ക് എല്ലാം ഓർമ വരുന്നുണ്ട് ഹരിയേട്ടാ... എനിക്ക് ഇപ്പൊ എന്നോട് തന്നെ വെറുപ്പ് തോന്നുവാ...

ഞാൻ എന്റെ വിഷ്ണുവേട്ടന്റെ സ്ഥാനത്ത് മറ്റൊരാളെ കണ്ടല്ലേ... എങ്ങനെ കഴിഞ്ഞു എനിക്കതിന്.... ഇടറിയ ശബ്ദത്തിൽ മാളു സ്വായം അവളോട് തന്നെ ചോദിച്ചു.... എന്തിനാ ഹരിയേട്ടാ അവർ എന്നെ ജീവനോടെ വിട്ടത്...? ഇങ്ങനെ നിറി ജീവിക്കാൻ എനിക്കിനി വയ്യ... അതിന് മുൻപ് എനിക്കറിയണം എന്തിന് വേണ്ടിയാണ് വരുണേട്ടൻ ഇങ്ങനെ ചെയ്തതെന്ന്... സ്വത്തിന് വേണ്ടിയായിരുന്നേൽ ചോദിച്ചാൽ നമ്മുടെ അച്ഛൻ കൊടുക്കുമായിരുന്നില്ലേ...? ഇനി എന്നോടുള്ള ദേഷ്യത്തിനാണെൽ അത് എന്നോട് തീർത്താൽ പോരായിരുന്നോ... എന്തിന് അച്ഛനെ വിഷ്ണുവേട്ടനെ ഇല്ലാതാക്കി.... കരച്ചിലോടെ മാളു ഹരിയോട് ചോദിച്ചു അവർ ഇനി ഒര്പാട് നാൾ ഒന്നും സന്തോഷത്തോടെ ജീവിക്കില്ല മാളു , ദേവന് ഇപ്പോ എല്ലാം മനസിലായി... ഇനി അവരുടെ തകർച്ചക്ക് കുറച്ച് നാൾ മാത്രമേ ബാക്കിയുള്ളൂ... പക്ഷേ അത് വരെ ഹരിയേട്ടൻ പറയുന്നത് മോള് കേൾക്കണം...

കേൾക്കുമോ...? യജന പോലെ ഹരി മാളുനോട് ചോദിച്ചു മാളു ദയനീയമായി ഹരിയെ ഒന്ന് നോക്കി.. മോൾക്ക് ഇത്ര ദിവസം പഴേതൊന്നും ഓർമ്മയില്ലായിരുന്നു , ഇനി കുറച്ച് ദിവസം കൂടി അങ്ങനെ തന്നെ തുടരണം... നിനക്ക് എല്ലാം ഓർമ്മ വന്നത് നീയും ഞാനുമല്ലാതെ വേറെയാരുമറിയരുത്... അങ്ങനെ അറിഞ്ഞാൽ... പുറത്ത് വരുൺ നിൽകുന്നുണ്ട് , കൂടെ ദേവനും... നിനക്ക് ഓർമ്മകിട്ടിയാൽ , നീ എന്തേലും പറഞ്ഞാൽ ഇവിടെ നിന്നരും ജീവനോടെ പോകില്ലെന്ന വരുണിന്റെ തീരുമാനം.... അങ്ങനെ അവൻ എന്തേലും ചെയ്യാൻ തുടങ്ങിയാൽ ദേവൻ പിന്നെ അവനെ ജീവനോടെ വെച്ചേക്കില്ല.... ഇനി ഒര് തകർച്ചക്കൂടി നമ്മുക്കുണ്ടായാൽ അറിയാലോ , അമ്മക്ക് ഒന്നും സഹിക്കാൻ കഴിയില്ല... വേദനയോടെ ഹരി പറഞ്ഞു ഹരിയേട്ടാ , ഞാൻ.... ഞാൻ ഒന്നും ആരോടും പറയില്ല ,

പക്ഷേ ഇനി എന്നെ വീട്ടിലേക്ക് കൊണ്ട് പോകണേ... ഓർമ്മയുള്ള എനിക്ക് വിഷ്ണുവേട്ടന്റെ സ്ഥാനത്ത് വേറെയാരെയും കാണാൻ കഴിയില്ല... യജനയോടെ മാളു പറഞ്ഞു മോളെ... നിന്നെ ഞങ്ങളാരും ഒന്നിനും നിർബന്ധിക്കില്ല , പക്ഷേ ഇപ്പൊ നീ അവിടെ തന്നെ നിന്നെ പറ്റു... അല്ലകിൽ വരുണിന് എല്ലാം മനസിലാകും...? അത് മാത്രമല്ല പെട്ടന്ന് നീ അവിടെ നിന്നിറങ്ങിയാൽ , അവിടെ ആർക്കും അത് സഹിക്കാൻ പറ്റില്ല... ജസ്റ്റി.... അവൻ നിന്നെ ഇപ്പോ അത്രക്ക് സ്നേഹിക്കുന്നുണ്ട്... വേണ്ട ഹരിയേട്ടാ....!!! അയാളുടെ പേര് എനിക്ക് കേൾക്കണ്ട , എനിക്ക് അയാളോട് വെറുപ്പാണ്... ഓർമയില്ലാത്ത ഞാൻ എന്തെങ്കിലും പറഞ്ഞെന്ന് കരുതി അയാൾ എന്തിനാ അത് ഒക്കെ അനുസരിച്ചത്.... ദേഷ്യത്തോടെ മാളു ചോദിച്ചു മോളെ നീ എന്താക്കോയ ഈ പറയുന്നത്...

നിനക്ക് വേണ്ടിയും , നിന്റെ കുഞ്ഞിന് വേണ്ടിയുമാ അവൻ എല്ലാം ചെയ്തത്... ഇപ്പൊ നിയോ കുഞ്ഞോ ഇല്ലാതെ അവന് ജീവിക്കാൻ പറ്റില്ല.... പക്ഷേ അവൻ നിന്നെ ഒന്നിനും നിർബന്ധികില്ല , നിനക്ക് ഇഷ്ട്ടമുള്ള പോലെ ചെയ്യാം.. എന്റെ കുഞ്ഞിന്റെ കാര്യമെന്തിനാ അയാൾ നോക്കുന്നത് , ഇത് എന്റെ വിഷ്ണുവേട്ടന്റെ കുഞ്ഞാണ്‌... വേറെയാർക്കും അതിൽ ഒര് അവകാശവുമില്ല... ദേഷ്യത്തോടെ മാളു പറഞ്ഞു മാളു നീ എന്തിനാ അവനോടു ദേഷ്യം കാണിക്കുന്നത് , അവൻ നിന്നെ സംരക്ഷിക്കുക മാത്രമാണ് ചെയ്തത്... ഇല്ല ഹരിയേട്ടാ , ഹരിയേട്ടൻ എന്തൊക്കെ പറഞ്ഞാലും ഞാനിനി അങ്ങോട്ടേക്ക് പോകില്ല... മാളു ഉറപ്പിച്ചു പറഞ്ഞു എന്നാൽ നീ നിനക്ക് തോന്നിയ പോലെ ചെയ്തോ...!! ഇനി ഒരാപത്ത് കൂടി ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ആരുവും, ജസ്റ്റിയും ഇത്ര കഷ്ടപ്പെട്ടത്... അതൊക്കെ നിന്റെ ഒരാളുടെ തീരുമാനം കൊണ്ട് ഇന്ന് ഇല്ലാതാകും....

ഒന്നെങ്കിൽ വരുണിന്റെ കൈകൊണ്ട് ദേവൻ , അല്ലകിൽ ദേവന്റെ കൈകൊണ്ട് വരുൺ... ആര് തന്നെയായാലും ഉണ്ടാകുന്ന നഷ്ടം നമ്മുക്ക് തന്നെയായിരിക്കും... അത് വരുൺ ഇല്ലാതാകുന്നത് കൊണ്ടല്ല , ദേവന്റെ ഇനിയുള്ള ജീവിതം ജയിലിലായിരിക്കും എന്നോർത്താ... അവൻ ഇപ്പോഴാ അലീനയെ മനസിലാക്കാനും , സ്നേഹിക്കാനും തുടങ്ങിയത്.... എല്ലാം നല്ല രീതിക്ക് അവസാനിപ്പിച്ച് അവളുടെ കൂടെ ജീവിക്കണമെന്ന് അവനാഗ്രഹമുണ്ട് , ഇത്രനാൾ കാത്തിരുന്ന സ്‌നേഹം തിരികെ കിട്ടിയ സന്തോഷതിലാ അലീനയും , നിന്റെ ഒര് വാക്കിന്റെ പുറത്താ ഇപ്പൊ അവരുടെ ജീവിതവും , സ്വപനങ്ങളും... സ്വയം ഒരു തീരുമാനമെടുക്കുമ്പോൾ എല്ലാം ആലോചിക്കുന്നത് നല്ലതാണ്... ദേഷ്യത്തിൽ ഹരി മാളുനോട് പറഞ്ഞു ഹരിയുടെ മാറ്റം കണ്ട് മാളു ചെറുതായി പേടിച്ചിരുന്നു.... നിനക്ക് ഇനി എന്ത് വേണേലും ചെയ്യാം , പക്ഷേ ജസ്റ്റിയെ കുറ്റപ്പെടുത്തുന്നത് എനിക്ക് സഹിക്കില്ല ,

കാരണം അവൻ നിന്നെ എങ്ങനെയാ നോകിയെതെന്ന് എനിക്ക് നന്നായിയാറിയാം.. കുറച്ച് കഴിഞ്ഞ് എല്ലാവരും റൂമിലേക്ക് വരും , അപ്പൊ നിനക്ക് തോന്നിയപോലെ ചെയ്യാം... ആരും തടയില്ല.... ദേഷ്യത്തിൽ മാളുവിനോട് പറഞ്ഞിട്ട് ഹരി പുറത്തേക്കിറങ്ങിപ്പോയി.... സോറി മാളു.... ഇങ്ങനെ നിന്നെ വേദനിപ്പിച്ചില്ലകിൽ നീ ഒന്നും അനുസരിക്കില്ല , നിനക്കൊര് ജീവിതമുണ്ടാകാനാണ്... സോറി മോളെ.. അവിടുന്നിറങ്ങുമ്പോൾ ഹരി മനസ്സിൽ പറഞ്ഞു... ഹരി നേരെ പോയത് നഴ്സിംഗ് റൂമിലേക്കായിരുന്നു.... കാവ്യാ , താൻ ഒന്നിങ്ങ് വന്നേ.... എന്താ ഡോക്ടർ , താൻ എനിക്കൊര് ഹെല്പ് ചെയ്യണം... അകത്ത് കിടക്കുന്നത് എന്റെ അനിയത്തിയാണ് , അവളെ ഇടക്ക് ഒന്ന് ശ്രദ്ധിക്കണം.... ഇപ്പോൾ അവൾ കരയുവായിരിക്കും , അത് കാര്യമാക്കണ്ട... പിന്നെ ഞാൻ തന്നെ വിളിക്കുമ്പോൾ ഫോൺ അവളുടെ കൈയിലേക്ക് ഒന്ന് കൊടുക്കണം.... യെസ് ഡോക്ടർ , ഞാൻ ചെയ്തോളാം..

ഹരി പോയി കഴിഞ്ഞ് ബഡിലേക്ക് കിടന്ന മാളു ഉറക്കെ കരഞ്ഞു , ഉറക്കത്തിൽ നിന്നുണരാണ്ടായിരുന്നുവെന്ന് മാളുവിന് ഒര് നിമിഷം തോന്നി.... അച്ഛനും , വിഷ്ണുവേട്ടനും ഇനി ഇല്ലന്ന സത്യം മാളുവിന്റെ ഹൃദയത്തെ കിറിമുറിച്ചു... അതിന്റെ കൂടെ താൻ ഇത്രനാൾ വിഷുവേട്ടന്റെ സ്ഥാനത്ത് വേറെ ഒരാളെ കണ്ടിരുന്നുവെന്നത് മാളുവിനെ പാടെ തളർത്തി.... ഹരി പിന്നെ പോയത് അമലയുടെ ക്യാബിലേക്കായിരുന്നു , അകത്തേക്ക് കയറും മുൻപ് ഹരി കാവ്യായെ വിളിച്ച് മാളുവിന് ഫോൺ കൊടുക്കാൻ പറഞ്ഞു , കാവ്യാ ഫോൺ മാളുവിന് നേരെ നീട്ടി.... എന്താ എന്നാ രീതിക്ക് മാളു അവളെയോന്ന് നോക്കി.... ഹരി ഡോക്ടർറാണ് , കാവ്യാ പറഞ്ഞപ്പോൾ മാളു ഫോൺ വാങ്ങി.... മാളു , നിന്നോട് ഇനിയൊന്നും പറയാനല്ല ഞാൻ ഫോൺ ചെയ്തത് , നിന്നെയൊർത്ത് ഉരുകുന്ന കുറച്ച് പേരുണ്ട്... അവരെ നീ തെറ്റിദ്ധരിച്ചിരിക്കുവാ , അത് മാറ്റാൻ വേണ്ടി മാത്രമേ ഈ കാൾ.. നീ ഫോൺ കട്ട് ചെയ്യണ്ട , നീ കേൾക്കണം... നീ ഉണരുന്നതും കാത്തിരിക്കുന്നവരുടെ അവസ്ഥ...

അത്രയും പറഞ്ഞ് ഹരി ഫോൺ കട്ട്‌ ചെയ്യാതെ കൈയിൽ പിടിച്ച് അകത്തേക്ക് കയറി.... ' തന്നെ കുറിച്ചോർത്ത് വേദനിക്കുന്നവരുടെ വാക്കുകൾ കേട്ടപ്പോൾ മാളുവിന്‌ സഹിക്കാൻ പറ്റാത്ത വേദന തോന്നി.... തന്റെ സ്വന്തം എന്ന് കരുതിയവർ തന്നെ തന്റെ ജീവിതം ഇല്ലാതാക്കിയപ്പോൾ , ആരാണെന്ന് പോലുമറിയാത്ത കുറച്ചാളുകൾ തനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു , കാത്തിരിക്കുന്നു , വേദനിക്കുന്നു.... മാളു ഒന്നും മിണ്ടാതെ ഫോൺ കാവ്യക്ക് തിരിച്ച് കൊടുത്തു , കാവ്യാ മാളുവിനെ ഒന്ന് നോകിയശേഷം ഡ്യൂട്ടി റൂമിലേക്ക് പോയി.... മാളുവിന് ഇനി എന്ത് ചെയ്യും എന്നറിയിലായിരുന്നു...

തന്റെ ഒര് വാക്കിന്റെ പുറത്ത തന്റെ ഏട്ടന്റെ ജീവിതം എന്നോർത്തപ്പോൾ , എല്ലാവരുടെ മുന്നിലും താൻ അഭിയിക്കുന്നതാ നല്ലതെന്ന് അവൾക്ക് തോന്നി... അതെ , ഇനി ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ.. കുറച്ച് നാള് കൂടെ അഭിനയിക്കണം , എന്നിട്ട് തന്റെ കുഞ്ഞിനെ ദേവേട്ടനെ എല്പിച്ച് വിഷ്ണുവേട്ടന്റെ അരികിലേക്ക് താൻ പോകും... മാളു മനസ്സിൽ തീരുമാനിച്ചുറപ്പിച്ച് കണ്ണടച്ച് കിടന്നു.... *** എല്ലാം ആലോചിക്കുതോറും മാളുവിന് സഹിക്കാൻ കഴിയാത്ത സങ്കടം തോന്നി , ഉറക്കെ കരയാൻ പോലും പറ്റാതെ സഹിച്ച് പിടിച്ച് അവൾ കിടന്നു... ഇല്ലകിൽ ജസ്റ്റി വരുമ്പോൾ എല്ലാമറിയുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story