പ്രണയ പ്രതികാരം: ഭാഗം 56

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

ഉമ്മറത്ത് വിളക്ക് വെച്ച് അതിന്റെ മുന്നിലിരുന്ന് പ്രാർത്ഥിക്കുവായിരുന്നു ആരു , എങ്കിലും ചിന്ത മുഴുവൻ ദേവനെ കുറിച്ചായിരുന്നു.... കുറച്ചൂടെ കഴിഞ്ഞപ്പോഴാണ് ദേവന്റെ കാറ്‌ മുറ്റത്ത് വന്ന് നിന്നത്... കാറിൽ നിന്നിറങ്ങിയ ദേവൻ കാണുന്നത് ഉമ്മറത്ത് കത്തിച്ച് വെച്ച നിലവിളകാണ് പതിവ് കാഴ്ചയാല്ലാത് കൊണ്ട് ദേവൻ ചുറ്റുമൊന്ന് നോക്കി , വിളക്കിന്റെ അടുത്തിരിക്കുന്ന ആരുവിനെ കണ്ടപ്പോൾ അവന്റെ മനസ് നിറഞ്ഞു... ദേവനെ കണ്ടയുടനെ ആരു എണീച്ച് പുറത്തേക്ക് ചെന്നു.... എവിടാ പോയതാ റം, ഞാൻ വിളിച്ചിരുന്നു എന്താ കാൾ എടുക്കാത്തത്... കുറച്ച് തിരകായിപ്പോയി , നീ എപ്പോ വന്നു... ഞാനിന്ന് നേരത്തെ വന്നു , അമ്മ ഇവിടെ തന്നെയല്ലേള്ളു... കുറെ വർക്ക്‌ പെന്റിങ് ഉണ്ടായിരുന്നു , അത് കൊണ്ട് അഞ്ചുനേ ഞാനിങ്ങ് കൊണ്ട് വന്നു.... ആഹാ , എന്നിട്ട് അവൾ എവിടെ...? അവൾ അമ്മയുടെ കൂടെ അടുക്കളയിലേക്ക് പോയി... ഇന്നെന്താ പതിവില്ലാതെ ഉമ്മറത്ത് വിളക്കൊക്കെ കത്തിച്ച്... ചിരിയോടെ വിളക്കിലേക്ക് നോക്കി കൊണ്ട് ദേവൻ അവളോട് ചോദിച്ചു അമ്മ കത്തിച്ച് വെച്ചതാ , അപ്പൊ ഞാൻ ഇവിടെ വന്നിരുന്നു... അമ്മ പറഞ്ഞു ഉമ്മറത്ത് വിളക്കൊക്കെ കത്തിച്ച് വെച്ചിട്ട് കുറെ നാളായെന്ന് മ്മ്മ് " അതേയ് , അച്ഛൻ പോയേപ്പിന്നെ അമ്മ ഒക്കെ നിർത്തിയിരുന്നു...

സങ്കടത്തോടെ ദേവൻ പറഞ്ഞു എന്നാൽ റം പോയി കുളിച്ച് വാ , ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ... ആരു.... പോകാൻ തുടങ്ങിയ ആരുവിനെ ദേവൻ വിളിച്ചു എന്താ റം , തിരിഞ്ഞ് നിന്ന് കൊണ്ട് ആരു ചോദിച്ചു എനിക്ക് ഒര് ഗ്ലാസ്‌ ചായ വേണം , നല്ല തലവേദന... റൂമിലേക്ക് കൊണ്ട് വന്നാൽ മതി , ഞാൻ അവിടെയുണ്ടാകും.... റൂമിലേക്ക് നടന്ന് കൊണ്ട് ദേവൻ പറഞ്ഞു ദേവന്റെ മുഖം കണ്ടപ്പോഴേ എന്തോ കുഴപ്പമുണ്ടെന്ന് ആരുവിന് മനസിലായി , എന്തായാലും കുറച്ച് കഴിഞ്ഞ് ചോദിക്കാമെന്ന് കരുതി ആരു അടുക്കളയിലേക്ക് നടന്നു... അവിടെയെത്തിയപ്പോൾ അഞ്ജു അമ്മയോട് കാര്യമായി കത്തിയടികുവായിരുന്നു.... ദേവൻ വന്നോ മോളെ... ആരുനെ കണ്ട ലളിത ചോദിച്ചു ആ വന്നമ്മേ... ചായ വേണമെന്ന് പറഞ്ഞിട്ട് റൂമിലേക്ക് പോയി , ഞാൻ ചായ കൊടുത്തിട്ട് വരാം... ഫ്ലാസ്കിൽ എടുത്ത് വെച്ച ചൂട് ചായ ഗ്ലാസിലാക്കി കൊണ്ട് ആരു പറഞ്ഞു കൊടുത്തിട്ട് വാ.. ലളിത പറഞ്ഞു ആരു ചായ കൊണ്ട് റൂമിലേക്ക് ചെല്ലുമ്പോൾ ദേവൻ കാര്യമായി എന്തോ ആലോചിച്ച് ഇരിക്കുന്നതാ കണ്ടത്... റം , ഇതാ ചായ.... മ്മ്മ്മ് " ദേവൻ ആരുവിന്റെ കൈയിൽ നിന്ന് ചായ മേടിച്ച് ഒര് കവിള് കുടിച്ച് , പിന്നെയും എന്തോ ആലോചിക്കാൻ തുടങ്ങി.. നല്ല തല വേദനയുണ്ടോ റം....

ദേവന്റെ അടുത്തേക്ക് നിന്ന് കൊണ്ട് ആരു ചോദിച്ചു ദേവൻ തലയുയർത്തി ആരുവിനെ ഒന്ന് നോക്കി.... എന്താ റം , എന്ത് പറ്റി.... ദേവന്റെ മുടിയിൽ വിരലോടിച്ച് കൊണ്ട് ആരു പിന്നെയും ചോദിച്ചു ദേവൻ പയ്യെ ആരുവിന്റെ വയറ്റിലേക്ക് തല വെച്ച് ഒര് കൈകൊണ്ട് അവളെ ചുറ്റി പിടിച്ചു.... പെട്ടന്നുള്ള ദേവന്റെ പ്രവർത്തിയിൽ ആരു ഒന്ന് പുളഞ്ഞ് പോയി..... ആരു , നീ കൂടി എന്നെ ഇട്ടിട്ട് പോകല്ലേ... എനിക്കിനി ആ നഷ്ടം കൂടി താങ്ങാൻ വയ്യ..... ഇടർച്ചയോടെ ദേവൻ പറഞ്ഞു ദേവന് എന്തോ വലിയ സങ്കടം ഉണ്ടെന്ന് ആരുവിന് തോന്നി , അത് കൊണ്ട് അവനിൽ നിന്നകന്ന് മാറാതെ ആരു അവിടെ തന്നെ നിന്ന് അവന്റെ മുടിയിലൂടെ വിരലോടിച്ചു.... കുറച്ച് കഴിഞ്ഞപ്പോൾ ദേവൻ എണീച്ച് കുളിക്കാൻ പോയി , കുളിച്ചിറങ്ങി വന്നിട്ട് ദേവനോട് പ്രശ്നമെന്താണെന്ന് ചോദിക്കാമെന്ന് കരുതി ആരു അടുക്കളയിലേക്ക് പോകാൻ തുടങ്ങി ആരു നമ്മുടെ വർക്ക്‌ തുടങ്ങിയാലോ..? റൂമിൽ നിന്നിറങ്ങിയ ആരുവിന്റെ അരികിലേക്ക് വന്ന് കൊണ്ട് അഞ്ജു ചോദിച്ചു..... മ്മ്മ്മ്മ്മ്മ്മ് " താല്പര്യമില്ലാത്ത പോലെ ആരു ഒന്ന് മൂളി... നിനക്കെന്താ പറ്റിയെ , ദേവേട്ടൻ എന്തേലും പറഞ്ഞോ..?? റാമിന് എന്തോ സങ്കടമുണ്ട് , പക്ഷേ അത് എന്താന്ന് എന്നോട് പറഞ്ഞില്ല... ഓ അതാണോ.... അത് നമ്മുക്ക് കുറച്ച് കഴിഞ്ഞ് ചോദിക്കാം , എന്നിട്ട് വേണ്ടത് ചെയ്യാം.. ഇപ്പൊ നമ്മുടെ പണി തുടങ്ങാം , വാ... ആരുവിന്റെ കൈ പിടിച്ച് കൊണ്ട് അഞ്ജു പറഞ്ഞു ദേവൻ കുളിച്ചിറങ്ങിയപ്പോൾ ആരു റൂമിൽ ഉണ്ടായിരുന്നില്ല , ദേവൻ പയ്യെ പുറത്തേക്കിറങ്ങി...

ഹാളിൽ ചെന്നപ്പോൾ ആരുവും, അഞ്ജുവും ലാപ്പിന്റെ മുന്നിലായിരുന്നു , രണ്ട് പേരുടെ മടിയിലും ലാപ്പ് ഉണ്ട്.... ദേവൻ പയ്യെ അങ്ങോട്ടേക്ക് ചെന്നു തലവേദന കുറഞ്ഞോ റം... ദേവനെ കണ്ടയുടനെ ആരു ചോദിച്ചു മ്മ്മ്മ് "" കുറവുണ്ട്.... അല്ല ഓഫീസിൽ ചെയുന്നത് പോരാഞ്ഞിട്ടാണോ രണ്ടും കൂടെ ഇവിടെയിരുന്നു കുത്തുന്നത് , നിങ്ങൾക്ക് ഒര് മടുപ്പും തോന്നുന്നില്ലേ...... ദേവൻ രണ്ട് പേരോടുമായി ചോദിച്ചു നഷ്ടപ്പെട്ടതൊക്കെ തിരിച്ച് പിടിക്കാൻ ശ്രമിക്കുവല്ലേ , അപ്പൊ എങ്ങനെ മടുപ്പ് തോന്നും റം.... ആരു ദേവനോടയി ചോദിച്ചു... വക്കിൽ മേഡത്തിന് തോന്നുന്നില്ലേ....? ദേവൻ അഞ്ജുനോട് ചോദിച്ചു ഏയ്യ് , ഞാൻ ഭയകര ഇന്റെർസ്റ്റുള്ള ഒര് കാര്യമാ ചെയുന്നത് , അത് കൊണ്ട് തീരെ മടുപ്പ് തോന്നുന്നില്ല... ചിരിയോടെ അഞ്ജു പറഞ്ഞു അതെന്താ എന്നാ രീതിക്ക് ദേവൻ അഞ്ജുനെ, ആരുനെ നോക്കി.... ഹാക്കിങ്...!!! മുഖമുയർത്താതെ അഞ്ജു പറഞ്ഞു എന്താന്ന്....!!!! ഞെട്ടി കൊണ്ട് ദേവൻ ചോദിച്ചു യെസ് , അതും വരുണിന്റെ ഓഫീസ് ഐഡിയിൽ കയറി... ആരു പറഞ്ഞു വിശ്വാസം വരാതെ ദേവൻ രണ്ട് പേരെ മാറി മാറി നോക്കി... ചിലഘട്ടങ്ങളിൽ സത്യത്തിന്റെ പാത ഞാനങ്ങ് മറക്കും ദേവേട്ടാ.. ചിരിയോടെ അഞ്ജു ദേവനെ നോക്കി പറഞ്ഞു അവൻ ഇത് കണ്ട് പിടിച്ചാലോ...?

സംശയത്തോടെ ദേവൻ ചോദിച്ചു കണ്ട് പിടിക്കും , അത് ഉറപ്പാ... പക്ഷേ ഞങ്ങളിലേക്കെത്തില്ല... അഞ്ജു പറഞ്ഞു പിന്നെ...?? ദേവൻ ചോദിച്ചു വേണിയുടെ.... ആരു പറഞ്ഞു അതെങ്ങനെ...?? സംശയം മാറാതെ ദേവൻ ചോദിച്ചു "" ആദ്യയം ഞാൻ ഹ്ക്ക് ചെയ്തത് വേണിയുടെ അക്കൗണ്ടാണ് , നെക്സ്റ്റ് അതിൽ നിന്ന് വരുണിന്റെ അക്കൗണ്ട് ഹ്ക്ക് ചെയ്തു.... സൊ അവന് തെളിവോട് കൂടി ഞങ്ങളിലേക്ക് എത്താൻ പറ്റില്ല , പക്ഷേ അവന് നന്നായിയാറിയാം ഇത് ചെയുന്നത് ആരു ആയിരിക്കുമെന്ന്.. അല്ലങ്കിൽ ഞാനായിരിക്കുമെന്ന്... ചിരിയോടെ അഞ്ജു പറഞ്ഞു ഇത്രയും കുരുട്ട് ബുദ്ധി നിന്റെ ഈ പരട്ട തലയിൽ ഉണ്ടായിരുന്നോ..?? അഞ്ജുവിന്റെ തലക്ക് ചെറിയ ഒര് കൊട്ട് കൊടുത്ത് കൊണ്ട് ദേവൻ ചോദിച്ചു... ബുദ്ധി എന്റേത് അല്ല... ആരുവിന്റെയാ , ചെയുന്നത് ഞാൻ ആണെന്നെള്ളു... ആരുവിനെ നോക്കി അഞ്ജു പറഞ്ഞു ദയനിയമായി ദേവൻ ആരുവിനെ ഒന്ന് നോക്കി.... ഇത് എനിക്ക് വരുൺ തന്നെ കാണിച്ച് തന്ന വഴിയാണ്‌ റം , വരുൺ ഞങ്ങളോട് ചെയ്തത് ഇങ്ങനെയാണ്.... ഞങ്ങളുടെ കമ്പനി അക്കൗണ്ട് ഹ്ക്ക് ചെയ്ത് അതിൽ നിന്നാണ് അവൻ എല്ലാം ചെയ്തത്... അങ്ങനെയാണ് റാമിന്റെ കമ്പനിയിൽ നിന്ന് നഷ്ടമാകുന്ന പ്രൊജക്ടന്റെ പിന്നിൽ ഞങ്ങളാണെന്ന് അവൻ വരുത്തി തീർത്തത്...

ഇപ്പൊ അത് തന്നെ ഞാൻ അവനോടും ചെയുന്നു.... കാല് രണ്ടും മടക്കി വെച്ചിരുന്ന് കൊണ്ട് ആരു പറഞ്ഞു എന്തിനാ ഇപ്പൊ ഇങ്ങനെ ചെയുന്നത്..? ദേവൻ ചോദിച്ചു ജസ്റ്റ്‌ മിനിറ്റ് , ഇപ്പൊ പറയാം... അഞ്ജു ലാപ്പിൽ തന്നെ നോക്കി പറഞ്ഞു.... ഫിനിഷ്...!! കുറച്ച് കഴിഞ്ഞ് സിസ്റ്റത്തിൽ നിന്ന് കൈയെടുത്ത് കൊണ്ട് അഞ്ജു ഉറക്കെ പറഞ്ഞു..... നോക്കട്ടെ.... സന്തോഷത്തോടെ ആരു അഞ്ജുവിന്റെ ലാപ്പിലേക്ക് നോക്കി യെസ്, ഫിനിഷ്.... ഇത് മതി വരുൺ നിന്റെ സമാധാനം പൂർണാമായി ഇല്ലാതാകാൻ , നിന്റെ തകർച്ചയുടെ രണ്ടാംഘട്ടം ഇവിടെ തുടങ്ങി... ലാപ്പിലേക്ക് നോക്കി സന്തോഷത്തോടെ ആരു പറഞ്ഞു ഇത്രയും വലിയൊര് പണി കിട്ടുമെന്ന് അവൻ സ്വപനത്തിൽ പോലും വിചാരിച്ച് കാണില്ല.... സന്തോഷതോടെ അഞ്ജുവും പറഞ്ഞു കാര്യമൊന്നും മനസിലാകാതെ ദേവൻ ആരുവിനെ അഞ്ജുവിനെ നോക്കി.... വരുണിന്റെ തകർച്ച കുറച്ച് ദിവസം കൂടി കഴിഞ്ഞാൽ പൂർണമാകും.. ദേവന്റെ നോട്ടം കണ്ട് ആരു പറഞ്ഞു എങ്ങനെ.....?? സംശയത്തോടെ ദേവൻ ചോദിച്ചു വരുണിന്റെ കമ്പനിക്ക് വലിയൊര് പ്രൊജക്റ്റ്‌ കിട്ടിയിരുന്നു , അത് ഞാനങ്ങ് ഇല്ലാതാക്കി.. സോ... ആ നഷ്ടം താങ്ങാൻ വരുണിന് കഴിയില്ല , വരുണിന്റെ കമ്പനി ഉടനെ ഇല്ലാതാകും.. അവന്റെ എല്ലാ ബിസിനസും ഇതോടെ തകരും... തീർക്കാൻ പറ്റാത്ത ബാധ്യത ഉണ്ടാകും.... ഞാനാ ഇതിന് പിന്നിലെന്ന് അവന് എന്തായാലും മനസിലാകും , അതുറപ്പാണ്... എങ്കിലും അവൻ തകരുമല്ലോ , അത് മതിയെനിക്ക്...

പക തീർത്ത സന്തോഷത്തോടെ ആരു പറഞ്ഞു പക്ഷേ നീ സൂക്ഷിക്കണം ആരു , ദേവേട്ടൻ നിന്നെ വെറുക്കുന്നത് കൊണ്ട് മാത്രമാ അവർ നിന്നെ ജീവനോടെ വിടുന്നത്... അത് അങ്ങനെയല്ലന്നാറിഞ്ഞാൽ.... ചെറിയ ഭയത്തോടെ അഞ്ജു ആരുനോട് പറഞ്ഞു ദേവനും ആ ഭയം ഉണ്ടായിരുന്നു... എനിക്ക് എന്ത് പറ്റിയാലും ഞാൻ സഹിക്കും... അവനെ തകർക്കുന്നത് മാത്രമാ എന്റെ ലക്ഷ്യം.. മരിക്കും മുൻപ് അത് ഞാൻ വിഷ്ണുവിന് കൊടുത്ത വക്കാ... ആരു പറഞ്ഞു എന്തിന് വേണ്ടിയാ ആരു നീ ഇത്ര കഷ്ട്ടപ്പെടുന്നത്...? നിന്നെ ഞാൻ വേദനിപ്പിച്ചിട്ട് മാത്രമല്ലേയുള്ളു...?? സങ്കടത്തോടെ ദേവൻ ആരുനോട്‌ ചോദിച്ചു എന്റെ പ്രണയം നഷ്ടമായത് അവൻ കാരണമല്ല , എങ്കിലും അവന് അതിലൊര് പങ്കുണ്ട്... പക്ഷേ അത് കൊണ്ടല്ല ഞാൻ അവന് ഇത്രയും വലിയൊര് ശിക്ഷ നൽകിയത് , ഇതാവന്റെ അച്ഛന് ഞാൻ നൽകുന്ന ശിക്ഷയാണ്.. സ്വത്തിനും പണത്തിനും വേണ്ടി കൂടെപ്പിറപ്പുകളെ വരെ ഇല്ലാതാകാൻ വരുൺ ശ്രമിച്ചത് അവന്റെ അച്ഛന്റെ പിന്തുണ കൊണ്ടാണ്.... ആ അച്ഛൻ വേദനിക്കണമെങ്കിൽ വരുൺ തകരണം... മക്കൾക്ക് എന്തേലും പറ്റുമ്പോൾ അച്ഛനും അമ്മക്കും ഉണ്ടാകുന്ന വേദന വരുണിന്റെ അച്ഛനും അറിയണം.... അത് കണ്ട് റാമിന്റെ അച്ഛൻ സന്തോഷിക്കും... അതിലുപരി വിഷ്ണുവിന്റെ അച്ഛനും അമ്മയും... ആരു പറഞ്ഞു ""

ഇനിയവർക്കുള്ള ശിക്ഷ ഞാൻ നൽകാം... അതെന്റെ അവകാശമാണ് , തടയരുത് ആരുമെന്നെ... പകയോടെ ദേവൻ പറഞ്ഞു ഇല്ല.... ആരും തടയില്ല , റാമിന്റെ ഇഷ്ട്ടം പോലെ ചെയ്യാം... ഞാൻ ഒര് ടു വീക്സ് ടൈം മുൻപ് ചോദിച്ചിരുന്നു , അതിൽ ഇനി ഒര് സെവൻ ഡേയ്‌സ് കൂടി ബാക്കിയുണ്ട്... അത് കൂടെ കഴിഞ്ഞാൽ റാമിന് ഇഷ്ട്ടമുള്ള പോലെ ചെയാം... ലാപ്പ് സൈഡിലേക്ക് മാറ്റി വെച്ച് കൊണ്ട് ആരു പറഞ്ഞു ഇനി എന്തിനാ സമയം...?? സംശയത്തോടെ ദേവൻ ചോദിച്ചു ' അത് സർപ്രൈസ് , കള്ളച്ചിരിയോടെ അഞ്ജുനെ നോക്കി കൊണ്ട് ആരു പറഞ്ഞു... ദേവൻ ആരുവിനെ ഒന്ന് സൂഷിച്ച് നോക്കി അപ്പോഴും അവളിൽ ആ ചിരി ഉണ്ടായിരുന്നു..... അല്ല അതൊക്കെ പോട്ടെ , റാമിന്റെ ഇപ്പോഴെത്തെ പ്രോബ്ലമെന്താ..? തല വേദനയാല്ലാന്ന് എനിക്ക് മനസിലായി , കാര്യമെന്താ....? ദേവന്റെ കണ്ണിൽ തന്നെ നോക്കി കൊണ്ട് ആരു ചോദിച്ചു ദേവൻ ഒന്നുടെ ചേയരിലേക്ക് കയറിയിരുന്നു.... ആ ഞാൻ ഇനി മാറി തരണോ...??? ഒന്നും മിണ്ടാതിരിക്കുന്ന ദേവനെ കണ്ട് അഞ്ജു ചോദിച്ചു ഏയ്യ് , വേണ്ട..... ദേവൻ പറഞ്ഞു എന്നാൽ പറ... ആരു പറഞ്ഞു മാളുവിന് എല്ലാം ഓർമ്മ വന്നു... ദേവൻ പറഞ്ഞു വാട്ട്‌....!!! വിശ്വാസം വരാതെ ഞെട്ടി കൊണ്ട് ആരു ചോദിച്ചു.... അഞ്ജുവിന്റെ അവസ്ഥയും അത് തന്നെയായിരുന്നു...

റം , അതെങ്ങനെ ഇത്ര പെട്ടന്ന്... ജസ്റ്റിച്ചാൻ.... ജസ്റ്റിച്ചാൻ എന്നിട്ട് എവിടെ..? മാളുവിന് ജസ്റ്റിച്ചാനെ ഓർമ്മ കാണില്ലായിരിക്കും അല്ലേ...? എന്റെ ജസ്റ്റിച്ചാന് ഒരുപാടിഷ്ട്ട മാളുവിനെ... വിതുമ്പി ക്കൊണ്ട് ആരു പറഞ്ഞു ആരു നീ ഇങ്ങനെ കരയാതെ , എല്ലാം ശെരിയാകും... ദേവൻ ആരുവിനെ സമാധാനിപ്പിക്കാൻ എന്ന പോലെ പറഞ്ഞു... അപ്പൊ ഇപ്പൊ എന്തേലും കുഴപ്പമുണ്ടോ.. കരഞ്ഞ് കൊണ്ട് ആരു ചോദിച്ചു... ദേവൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല.... ദേവേട്ട മാളുവിന്‌ പെട്ടന്ന് എന്താ പറ്റിയത്... വിഷമത്തോടെ അഞ്ജുവും ചോദിച്ചു മാളു ഹോസ്പിറ്റലാക്കാനുള്ള സാഹചര്യം ദേവൻ പറഞ്ഞു.... മാളുവിന് ഓർമ്മ കിട്ടുമെന്ന് എനിക്കും ഹരിയേട്ടനും ഉറപ്പായിരുന്നു... എങ്ങനെ മാളുവിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാകുമെന്ന് കരുതി ഇരിക്കുമ്പോഴാ വരുൺ അങ്ങോട്ടേക്ക് വന്നത്.... അവനെ ഒഴിവാകൻ ശ്രമിച്ചെങ്കിലും നടന്നില്ല.... ആരുമറിയാതെ മാളുവിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ഹരിയേട്ടൻ ശ്രമിച്ചെങ്കിലും അതൊന്നും കേൾക്കാൻ മാളു തയാറായില്ല , അവസാനം മാളുവിനെ വേദനിപ്പിച്ച് ഹരിയേട്ടൻ കുറെ കാര്യങ്ങൾ പറഞ്ഞു , അത് കൊണ്ടാണെന്ന് തോന്നുന്നു ഓർമ തിരിച്ച് കിട്ടിയ കാര്യം മാളു ആരോടും പറയാത്തത്... അപ്പൊ ജസ്റ്റിച്ചാന് അറിയില്ലേ...?

സംശയത്തോടെ ആരു ചോദിച്ചു ഇല്ല.... മാളുവിനും ഹരിയേട്ടനും മാത്രമേ അറിയുവെന്നാ മാളുവിന്റെ വിചാരം , എനിക്കറിയാമെന്ന കാര്യം പോലും മാളുവിന് അറിയില്ല... ജസ്റ്റി ഇതറിഞ്ഞാൽ ഒരിക്കലും സഹിക്കില്ല... ഡെലിവറിയോട് കൂടി മാളു നോർമൽ ആക്കുമെന്നറിയാം , പക്ഷെ ഇത്രപെട്ടന്ന് ഇങ്ങനെയാകുമെന്ന് വിചാരിച്ച് കാണില്ല... അഞ്ജു പറഞ്ഞു "" തത്കാലം മാളു ആരോടും ഒന്നും പറയില്ല , അതിനുള്ളിൽ മാളു ജസ്റ്റിയെ മനസിലാകും... ഇത്രനാൾ നിങ്ങൾ എങ്ങനെയാണോ മാളുവിനോട് സംസാരിച്ചത് അത് പോലെ ഇനി സംസാരിച്ചാൽ മതി... ദേവൻ പറഞ്ഞു മ്മ്മ്മ് " ആരു എല്ലാം തലകുലുക്കി കേട്ടു... ഇത്ര വലിയ സംഭവം ഉണ്ടായിട്ടും ആരും നമ്മളെ അറിയിക്കാത്തത് എന്താ...? ലാലിച്ചാൻ പോലും പറഞ്ഞില്ലല്ലോ.. അഞ്ജു പറഞ്ഞു മാളുവിന്റെ അവസ്ഥ ശെരികും അറിഞ്ഞിട്ട് എല്ലാവരെ അറിയിച്ചാൽ മതിയെന്ന് ഹരിയേട്ടൻ പറഞ്ഞത് കൊണ്ടാ.... പിന്നെ ലാലിയൊക്കെ വീട്ടിൽ ഏതുന്നതെയുള്ളൂ , എത്തി കഴിഞ്ഞ് നിന്നെ വിളിക്കും.. ദേവൻ അഞ്ജുനോട്‌ പറഞ്ഞു.... പിള്ളേരെ മതി വർത്താനം പറഞ്ഞത് , കഴിക്കാൻ വാ... അങ്ങോട്ടേക്ക് വന്നാ ലളിത എല്ലാവരെ കഴിക്കാൻ വിളിച്ചു വാ കഴികാം , എന്നിട്ടു നമ്മുക്ക് ജസ്റ്റിയെ വിളികാം... ദേവൻ പറഞ്ഞു മ്മ്മ്മ്മ് " ആരു ഒന്ന് മുളിട്ട് കഴിക്കാൻ വേണ്ടിയെണിച്ചു.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ജസ്റ്റി റൂമിലേക്ക് വന്നപ്പോൾ മാളു കണ്ണടച്ച് കിടക്കുവായിരുന്നു , ജസ്റ്റി മാളുവിന്റെ അടുത്ത് പോയിരുന്ന് പതിയെ മുടിയിൽ വിരലോടിച്ചു.... അവന്റെ സാമിപ്യം മാളുവിന്‌ അസ്വസ്ഥതാ ഉണ്ടാകാൻ തുടങ്ങിയപ്പോൾ മാളു വേഗം കണ്ണ് തുറന്ന് ചാടിയെണീച്ചു..... മാളുട്ടി.... എന്താ പറ്റിയെ.... പേടിയോടെ ജസ്റ്റി ചോദിച്ചു അത്.... അത് ഞാനൊര് സ്വപനം കണ്ട് പേടിച്ചതാ... കണ്ണ് നിറച്ച് കൊണ്ട് മാളു പറഞ്ഞു അതിനാണോ എന്റെ മാളൂട്ടി ഇങ്ങനെ കരയുന്നത്.... ഞാൻ ഇവിടെയില്ലേ , പിന്നെന്തിനാ മാളൂട്ടി പേടിക്കുന്നത്.... മാളുവിന്റെ കണ്ണ് തുടച്ച് കൊടുത്ത്കൊണ്ട് ജസ്റ്റി ചോദിച്ചു..... ജസ്റ്റി തന്നെ തൊടുമ്പോഴേക്കെ തന്റെ ശരീരം പൊള്ളുന്നത് പോലെ മാളുവിന് തോന്നി..... ദേ നോക്ക് , മാളൂട്ടി കരഞ്ഞാൽ കുഞ്ഞാവക്കും സങ്കടമാക്കുട്ടോ.... മാളുവിന്റെ വീർത്താവയറിൽ കൈ വെച്ച് കൊണ്ട് ജസ്റ്റി പറഞ്ഞു സ്വന്തം കുഞ്ഞിനെ ഒന്ന് കാണാൻ പോലുമുള്ള ഭാഗ്യം വിഷ്ണുവേട്ടന് ഇല്ലല്ലോ എന്നോർത്തപ്പോൾ മാളു പിന്നെയും കരയാൻ തുടങ്ങി..... എന്താ മാളൂട്ടി.... എന്തിനാ പിന്നെയും കരയുന്നത് , ദേ ഇച്ചായനും കരയുട്ടോ... കണ്ണ് നിറച്ച് കൊണ്ട് ജസ്റ്റി പറഞ്ഞു... അവളുടെ അവസ്ഥ അവനെയും വേദനിപ്പിച്ചിരുന്നു..... എനിക്ക് ഉറക്കം വരുവാ.... മാളു പതിയെ പറഞ്ഞു ഇനി ഇപ്പൊ ഉറങ്ങണ്ട , കഞ്ഞി കുടിച്ചിട്ട് ഉറങ്ങിയാൽ മതി.... ജസ്റ്റി പറഞ്ഞു മാളു വേണ്ടാന്ന് പറഞ്ഞിട്ടും ജസ്റ്റി അത് കേൾക്കാതെ മാളുവിന് നിർബന്ധിച്ച് കഞ്ഞി കൊടുക്കാൻ തുടങ്ങി...

അപ്പോഴാണ് ജസ്റ്റിയുടെ ഫോണിലേക്ക് ദേവൻ വിളിക്കുന്നത്..... ദേ മാളുസെ , നിന്റെ ദേവച്ഛൻ വിളിക്കുന്നു... ചിരിയോടെ ജസ്റ്റി മാളുനോട്‌ പറഞ്ഞു ജസ്റ്റി മാളുവിനോട് ചേർന്നിരുന്നിട്ട് കാൾ എടുത്തു , വീഡിയോകാൾ ആയിരുന്നു... സ്‌ക്രീനിൽ ദേവന്റെ മുഖം തെളിഞ്ഞപ്പോൾ മാളുവിന്‌ സന്തോഷമായി.. ഏട്ടന്റെ നെഞ്ചോട് ചേരാൻ മാളു ഒരുപാട്ഗ്രഹിച്ചു..... മാളുസെ , എന്നായെടുക്കുന്നെ... കുഞ്ഞി കുട്ടികളോട് ചോദിക്കുന്നാ പോലെ ദേവൻ മാളുവിനോട് ചോദിച്ചു മാളു ഒന്നും മിണ്ടാതെ ജസ്റ്റിയുടെ മുഖത്തേക് നോക്കി.... എന്നാ മിണ്ടാത്തത്....? ജസ്റ്റി മാളുവിനോട് ചോദിച്ചു മാളു ഫോൺ കൈയിൽ പിടിച്ച് മുഖം വീർപ്പിച്ചിരുന്നു.... കഞ്ഞി കുടിക്കാത്തതിന് ഞാൻ ചീത്ത പറഞ്ഞു , അതിന്റെയാ ഈ പിണക്കം... ചിരിയോടെ പറഞ്ഞിട്ട് ഒരു സ്പൂൾ കഞ്ഞിക്കൂടി ജസ്റ്റി മാളുവിന് കൊടുത്തു.... ഓഹോ , അതുകൊണ്ടാണോ ദേവച്ഛന്റെ മാളൂട്ടിക്ക് ഈ പിണക്കം , എന്നാൽ ഇനി നമ്മുക്ക് അവനോടു മിണ്ടണ്ടട്ടോ...... ചിരിയോടെ ദേവൻ മാളുവിനോട് പറഞ്ഞു.... കുടുബം കലാകാൻ നോക്കുന്നോ , അലവലാതി.... ജസ്റ്റി ദേവനെ സൂക്ഷിച്ച് നോക്കി ചോദിച്ചു അത് കേട്ടപ്പോൾ ദേവൻ ഉറക്കെ ചിരിച്ചു... ആരാ അവിടെ എന്റെ ഭർത്താവിനെ അലവലാതി എന്ന് വിളിച്ചത്... ദേവാനോട് ചേർന്നിരുന്ന് കൊണ്ട് ആരു ചോദിച്ചു ഓഹോ , ഒർജിനൽ അലവലാതി ഇവിടെ ഉണ്ടായിരുന്നോ... ചിരിയോടെ ജസ്റ്റി ചോദിച്ചു ഈ..... ഞൻ എവിടാ പോകാനാ ജസ്റ്റിച്ചാ... ഇവിടെ തന്നെയുണ്ട്... ഇളിയോടെ ആരു പറഞ്ഞു.....

മാളൂട്ടി , എന്താ ഒന്നും മിണ്ടാത്തത്.... ഇച്ചായനോട് ചോക്ലേറ്റ് മേടിച്ച് തരാൻ പാറ.... ആരു മാളുനോട് പറഞ്ഞു ദേ ആരു , നീ എന്റെ കൊച്ചിനെ ചീത്തയാക്കല്ലേ.. ചോക്ലേറ്റ് മറന്നിരിക്കുവാ ഇന്ന് എന്റെ മാളു... മാളുനെ ചേർത്ത് പിടിച്ച് കൊണ്ട് ജസ്റ്റി പറഞ്ഞു ഓഹോ , ഇപ്പൊ ഞങ്ങള് പുറത്ത്... അല്ലേ..?? ആരുവിന്റെ കൈയിൽ നിന്ന് ഫോൺ മേടിച്ച് കൊണ്ട് അഞ്ജു ചോദിച്ചു... ഡി , നീയെന്താ അവിടെ...? അഞ്ജുവിനെ അവിടെ കണ്ട ഞെട്ടെലിൽ ജസ്റ്റി ചോദിച്ചു ഞാനിന്ന് ഇവിടെയാ കുടാന്ന് കരുതി , ഒര് ചേഞ്ച്‌ ആരാ ആഗ്രഹിക്കാത്തത്.... ഇളിച്ചോണ്ട് അഞ്ജു പറഞ്ഞു നാണമില്ലല്ലോ പറയാൻ... ജസ്റ്റി ചോദിച്ചു ആ ഇല്ലാ , കുറെ വർഷങ്ങളായി ഞാൻ നിങ്ങളുടെ കൂടെയല്ലേ.... പിന്നെയും കുറച്ച് നേരം കൂടി എല്ലാവരും സംസാരിച്ചിരുന്നു , അതിന്റെയിടക്ക് ലാലി ജസ്റ്റിയെ വിളിച്ചപ്പോൾ ജസ്റ്റി കാൾ കോൺഫെറൻസ് ഇട്ടു.... പിന്നെ എല്ലാവരും കൂടിയായി സംസാരം വീട്ടിലെ വിശേഷങ്ങളും , വരുണിന് കൊടുക്കുന്ന പണിയും എല്ലാം അതിൽ ഉണ്ടായിരുന്നു.... എല്ലാം കേട്ട് മാളു മിണ്ടാതിരിക്കുവായിരുന്നു...

എല്ലാവരും നല്ല സന്തോഷത്തിൽ തന്നെയാണെന്ന് മാളുവിന് തോന്നി , താൻ കാരണം ആരുടെയും സന്തോഷം ഇല്ലാതാക്കരുതെന്ന് മാളു ആഗ്രഹിച്ചു.... കുറച്ച് കഴിഞ്ഞപ്പോൾ മാളുവിന്‌ ഉറങ്ങണമെന്ന് പറഞ്ഞ് ജസ്റ്റി കോൾ കട്ട്‌ ചെയ്തു , മാളു ചെരിഞ്ഞ് കിടന്ന് ഉറങ്ങുന്നതും നോക്കി ജസ്റ്റി അരികിൽ തന്നെയിരുന്നു.... രാത്രി മാളു ഞെട്ടിയെണിച്ചപ്പോൾ ആ കൂടെത്തന്നെ ജസ്റ്റി എണീച്ചു..... എന്നാ മാളു.... പേടിയോടെ ജസ്റ്റി ചോദിച്ചു ബാത്‌റൂമിൽ പോകണം.... മടിച്ച് മടിച്ച് മാളു പറഞ്ഞു അതിനാണോ ഇങ്ങനെ എണിച്ചത് , എന്നെ വിളിച്ചൂടായിരുന്നോ.... വാ , പയ്യെ ഇറങ്ങ്.... മാളുവിനെ പിടിച്ച് കൊണ്ട് ജസ്റ്റി പറഞ്ഞു ഞാൻ.... ഞാൻ തന്നെ പൊയ്ക്കോളാം... മടിയോടെ മാളു പറഞ്ഞു "" അതെന്താ ഇത് വരെയില്ലാത്ത പുതിയ ശീലം , തന്നെ പോകാനൊക്കെ എന്റെ മാളൂട്ടി പഠിച്ചോ.. ചിരിയോടെ ജസ്റ്റി ചോദിച്ചു.... മാളു ഒരു ഞെട്ടെലോടെ ജസ്റ്റിയെ നോക്കി.... പയ്യെ പോയിട്ട് വാ , സൂക്ഷിച്ച് പോകണം... വാതിലടക്കണ്ട... ജസ്റ്റി മാളുവിനോട് പറഞ്ഞു മാളു തലകുലുക്കി സമ്മതിച്ചിട്ടു പയ്യെ പോയി..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story