പ്രണയ പ്രതികാരം: ഭാഗം 57

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

പിറ്റേന്ന് പകൽ.... റം , നമ്മുക്ക് ഹോസ്പിറ്റൽ പോയിട്ട് ഓഫീസിൽ പോയാൽ പോരെ.... ആരു ദേവനോട് ചോദിച്ചു ഹോസ്പിറ്റൽ പോയാൽ നമ്മുക്ക് വേഗമിറങ്ങാൻ പറ്റില്ലാ , കാരണം നിനക്കൊര് സർപ്രൈസ് ഉണ്ട്.... സൊ , നമ്മൾ ഓഫീസിൽ പോയി കാര്യങ്ങളൊക്കെ റോഷനെ എല്പിച്ചിട്ട് നേരെ ഹോസ്പിറ്റലേക്ക് പോകുന്നു.... ആരുവിന്റെ കവിളിൽ തട്ടി കൊണ്ട് ദേവൻ പറഞ്ഞു എല്ലാവരും കൂടെ ഒരുമിച്ചിരുന്ന് രാവിലത്തെ ഭക്ഷണം കഴിക്കുവായിരുന്നു ഓഫീസിൽ പോയിട്ടാണോ ആരു നീ ഹോസ്പിറ്റൽ പോകുന്നത്...? അഞ്ജു ആരുനോട് ചോദിച്ചു " അങ്ങനെ പോയാൽ മതിയെന്ന റം പറയുന്നത് , എന്തോ സർപ്രൈസ് ഉണ്ട്‌ പോലും... കണ്ണ് വിടർത്തി കൊണ്ട് ആരു പറഞ്ഞു എന്ത് സർപ്രൈസ്....?? സംശയത്തോടെ അഞ്ജു ദേവനെ നോക്കി ചോദിച്ചു """ അത് അവിടെയെത്തുമ്പോൾ പറയാം , ഇപ്പൊ രണ്ട് പേരും വാ... ദേവൻ അവരെ പോകാൻ വേണ്ടി വിളിച്ചു എന്നാൽ നിങ്ങൾ വിട്ടോ... ഞാൻ അങ്ങ് എത്തിയേക്കാം , ഹെൽമറ്റ് കയ്യിലെടുത്ത് കൊണ്ട് അഞ്ജു പറഞ്ഞു നീ ഓഫീസിലേക്ക് വരുന്നില്ലേ...? ആരു അഞ്ജുനോട്‌ ചോദിച്ചു എനിക്ക് കോടതി പോകണ്ടേ ഒരാവിശമുണ്ട്... ഞാൻ പോയിട്ട് അങ്ങ് വന്നേക്കാം... അഞ്ചു ദേവനോടും ആരുനോടും പറഞ്ഞു എന്നാൽ നീ കോടതിയിൽ പോയിട്ട് ഹോസ്പിറ്റലെക്ക് വന്നേക്ക് , ഞങ്ങൾ അവിടെയുണ്ടാകും....

ദേവൻ പറഞ്ഞു സൂക്ഷിച്ച് പോകണേ , കോടതിയിലെത്തിയിട്ട് വിളിക്ക് , ആരു കരുതലോടെ അഞ്ജുനോട്‌ പറഞ്ഞു... അമ്മേ ഞാൻ പോയിട്ട് ഇടക്കിടക്ക് വരാം... അഞ്ജു എല്ലാവരോടും യാത്ര പറഞ്ഞ് കോടതിയിലേക്ക് പോയി.... അത് കഴിഞ്ഞ് ദേവനും ആരു ഓഫീസിലേക്ക് പോയി റോഷനോട് ചെയ്യണ്ട കാര്യങ്ങൾ പറഞ്ഞ് കൊടുക്കുവായിരുന്നു... അപ്പോഴാണ് ദേവനെ ലാലി വിളിച്ചത്.... ഹലോ ദേവാ , നിങ്ങൾ എവിടെയാ.. ആരുവിനെയും അഞ്ജുവിനെയും വിളിച്ചിട്ട് കോൾ എടുത്തില്ലല്ലോ.... ഞങ്ങൾ ഓഫീസിലാ ലാലിച്ചാ ഇപ്പൊ , അഞ്ജു കോടതിയിൽ പോയിരിക്കുവാ , അവൾ അവിടുന്ന് അങ്ങോട്ടേക്ക് വരുമെന്ന പറഞ്ഞത്.. ദേവൻ പറഞ്ഞു നിങ്ങൾ എപ്പോഴാ വരുന്നത്...?? ലാലി ദേവനോട് ചോദിച്ചു ഞങ്ങൾ ദേ വരാൻ തുടങ്ങുവാ , ഇവിടുത്തെ കാര്യങ്ങളൊക്കെ റോഷനെ ഏല്പിച്ചിട്ട് ഇപ്പൊ തന്നെ ഞങ്ങൾ അങ്ങോട്ടേക്ക് ഇറങ്ങും.... ആരുനോടും പറഞ്ഞോ...? ഏയ്യ് ഇല്ല , അഞ്ജുനോടും പറഞ്ഞില്ല... സർപ്രൈസ് ആയിക്കോട്ടെയെന്ന് കരുതി.... ദേവൻ പറഞ്ഞു എന്നാൽ ശെരി , നിങ്ങൾ ഇവിടെയെത്തുമ്പോൾ വിളിക്ക്... ഞാൻ അങ്ങോട്ടേക്ക് ചെല്ലട്ടെ.... ലാലി കോൾ കട്ടാക്കി അപ്പോഴേക്കും ആരു വന്നിരുന്നു.... നമ്മുക്ക് പോകാം.... ചിരിയോടെ ആരു ദേവനോട് പറഞ്ഞു മ്മ്മ്മ്മ്

" പോകാം.... ദേവൻ പറഞ്ഞു "" മാളൂട്ടി , മാളൂട്ടിയെ.... എണിച്ചേ... സമയമൊരുപാടായി.... ജസ്റ്റി പയ്യെ മാളുവിനെ തട്ടി വിളിച്ചു.... മാളു പയ്യെ കണ്ണ് തുറന്ന് നോക്കി... അടുത്തിരിക്കുന്ന ജസ്റ്റിയെ കണ്ടപ്പോൾ അവള് പെട്ടന്ന് ഞെട്ടി പിടഞ്ഞെണിക്കാൻ നോക്കി..... മാളു...!!! നീ എന്തായി കാണിക്കുന്നത് , നിന്നോട് പറഞ്ഞിട്ടില്ലേ ഇങ്ങനെ എണിക്കരുതെന്ന്.... പറഞ്ഞാൽ മനസിലാകില്ലേ..!! ഇങ്ങനെ എണിച്ചത് കൊണ്ടാണ് കഴിഞ്ഞ തവണത്തെ സ്കാനിംഗിൽ കംപ്ലിക്കേഷൻ ഉണ്ടെന്ന് ഡോക്ടർ പറഞ്ഞത്... ശ്രദ്ധിച്ചൂടെ നിനക്ക് , ഒന്നുമറിയാത്ത ഒര് കുഞ്ഞ് ഉണ്ട് നിന്റെ വയറ്റിൽ.... ജസ്റ്റി ഉറക്കെ മാളുനോട്‌ ദേഷ്യപ്പെട്ടു..... പെട്ടന്നുള്ള ജസ്റ്റിയുടെ പെരുമാറ്റത്തിൽ മാളു നന്നായി പേടിച്ച് പോയി.... അതിന്റെ പ്രീതികരണമായി മാളു വിതുമ്പിക്കൊണ്ട് ജസ്റ്റിയെ നോക്കി എന്തങ്കിലും പറയുമ്പോൾ കിടന്ന് കരഞ്ഞാൽ മതിയല്ലോ , പുറകെ നടന്ന് കൊഞ്ചിക്കാൻ ആളുള്ളത് കൊണ്ട നിന്റെ ഈ അഹങ്കാരം... ശ്രദ്ധിക്കാതിരുന്ന് എന്റെ കുഞ്ഞിന് എന്തേലും പറ്റട്ടെ , അന്ന് എന്റെ സ്വഭാവം മാറും , പറഞ്ഞേക്കാം... ജസ്റ്റി അവന്റെ ദേഷ്യം , സങ്കടം ഉറക്കെ മാളുനോട് പറഞ്ഞ് തീർത്തു..... റൂമിലേക്ക് കയറി വന്ന ലാലി കാണുന്നത് മാളുവിനോട് ദേഷ്യപെടുന്ന ജസ്റ്റിയെ, കരയുന്ന മാളുവിനെയുമാണ്.... എന്താടാ ഇവിടെ...? കൈയിലുണ്ടായിരുന്ന സാധനങ്ങൾ ടേബിളിൽ വെച്ച് കൊണ്ട് ലാലി ജസ്റ്റിയോട് ചോദിച്ചു ജസ്റ്റി ദേഷ്യത്തിൽ മാളുവിനെ ഒന്ന് നോക്കി.... മാളുസെ , എന്തിനാ കരയുന്നത്...

ലാലി വാത്സല്യത്തോടെ മാളുവിനോട് ചോദിച്ചു.. പുന്നാരിക്ക് , നന്നായി പുന്നാരിക്ക്... അതിന്റെ അഹങ്കാരമാ ഈ കാണിക്കുന്നത്... എത്ര പറഞ്ഞാലും കേൾക്കില്ല , കുഞ്ഞുള്ളതാ എന്നാ വിചാരം പോലുമില്ല... എന്തേലും കാണിച്ചോ , ഞാൻ ഒന്നും പറയുന്നില്ല... ദേഷ്യപ്പെട്ട് ജസ്റ്റി പുറത്തേക്ക് പോയി... മാളു ആണേൽ എങ്ങലടിച്ച് ഉറക്കെ കരയാൻ തുടങ്ങി..... മാളുസെ , കരയാതെ... നമ്മുക്ക് ഇനി ഇച്ചായനോട് മിണ്ടണ്ടട്ടോ... ലാലി മാളൂനെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു... മാളു ഒന്നും മിണ്ടാതെ തലകുനിച്ചിരുന്ന് കരച്ചില് തുടർന്നു.... വാ , എണിക്ക് നമ്മുക്ക് ചായ കുടിക്കലോ.. എന്നിട്ട് ഒര് സ്ഥലം വരെ പോകാം... കുറച്ച് കഴിഞ്ഞപ്പോൾ ലാലി മാളുവിനോട് പറഞ്ഞു മാളു പയ്യെ ശ്രദ്ധിച്ചിറങ്ങി , അപ്പോഴേക്കും ലാലി മാളുവിന് ബ്രഷ് എടുത്ത് കൊടുത്തിരുന്നു... മാളു അത് കൊണ്ട് ബാത്‌റൂമിലേക്ക് കയറിപ്പോയി.... മാളു മുഖം കഴുകി വന്നപ്പോഴേക്കും ജസ്റ്റി റൂമിലേക്ക് വന്നു , മാളു ജസ്റ്റിയെ മൈൻഡ് ചെയ്യാതെ മുഖം വിർപ്പിച്ചിരുന്നു... അത് കണ്ടപ്പോൾ ജസ്റ്റിക്ക് ചിരി വന്നു.... നീ എന്തിനാടാ ഞങ്ങളുടെ കൊച്ചിനോട് വഴക്കുണ്ടാക്കിയത്... മാളുവിന്‌ കഴിക്കാനുള്ളത് എടുത്ത് വെച്ച് കൊണ്ട് ലാലി ജസ്റ്റിയോട് ചോദിച്ചു..... ചുമ്മാ.... ലാലിയോട് പറഞ്ഞ് കൊണ്ട് ജസ്റ്റി മാളൂനെ നോക്കി... മാളു അപ്പോഴും അവനെ നോക്കാതെ പിണങ്ങി ഇരിക്കുവായിരുന്നു....

മാളു വാ , കഴിക്കാം... ലാലി അവളെ കഴിക്കാൻ വേണ്ടി വിളിച്ചു.... ഞാൻ കൊടുത്തോളം... ജസ്റ്റി വേഗം ലാലിയോട് പറഞ്ഞ് കൊണ്ട് മാളുവിന്‌ ഭക്ഷണം കൊടുക്കാൻ തുടങ്ങി.... മാളു അത് കഴിക്കാതെ മുഖം തിരിച്ചിരുന്നു.... മാളൂട്ടി , സോറി... സങ്കടം വന്നപ്പോൾ ദേഷ്യപ്പെട്ട് പോയതാ.. മാളൂട്ടിയോട് ഞാൻ ഒരുപാട് പറഞ്ഞിട്ടുള്ളതല്ലേ ശ്രദ്ധിക്കണമെന്ന്... ശ്രദ്ധിച്ചില്ലകിൽ നമ്മുടെ വാവക്ക് വേദനിക്കുമെന്ന് , എന്നിട്ട് എന്താ കേൾക്കാത്തത്.... ഞാൻ... ഞാൻ പെട്ടന്ന് പേടിച്ച് പോയി , അത് കൊണ്ടാ ഞെട്ടിയെണിച്ചത്... മാളു പയ്യെ പറഞ്ഞു.... സാരല്ലാട്ടോ.... ഇനി ഇച്ചായൻ എന്റെ മാളൂട്ടിയെ ഒന്നും പറയില്ല , ദേ ഇത് കഴിക്ക്... എന്നിട്ട് നമ്മുക്ക് ഒര് സ്ഥലം വരെ പോകാം.. മാളുവിന്‌ ഭക്ഷണം കൊടുത്ത് കൊണ്ട് ജസ്റ്റി പറഞ്ഞു *** ഹോസ്പിറ്റൽ എത്തിയാ ആരു പയ്യെ അകത്തേക്ക് നടന്നു , എന്ത് സർപ്രൈസ് ആണ് തനിക്കിവിടെ കാത്തിരിക്കുന്നതെന്നറിയാതെ..... ദേവൻ വേഗം ഫോൺ എടുത്ത് ലാലിയെ വിളിച്ചു.... ഹലോ , ലാലി നീ എവിടെ.. ഞങ്ങൾ ഇവിടെയുണ്ട്... ഞാൻ ജസ്റ്റിയുടെ അടുത്ത , ഇപ്പൊ വരാം... നിങ്ങൾ അവിടെ നിൽക്ക്... ലാലി പറഞ്ഞു ടാ , ഞാൻ അങ്ങോട്ടേക്ക് പോകുവാ.... ആരു വന്നിട്ടുണ്ട് , അവൾക്ക് സർപ്രൈസ് കൊടുത്തിട്ട് വരാം... എന്നിട്ട് മാളൂട്ടിക്ക് സർപ്രൈസ് കൊടുക്കാം...

ചിരിയോടെ ലാലി പറഞ്ഞു എന്നാൽ പോയിട്ട് വാ ,ഞങ്ങൾ കുറച്ചൂടെ കഴിഞ്ഞ് വന്നേക്കാം... ജസ്റ്റി പറഞ്ഞു ശെരിടാ , മാളു , ഭക്ഷണം മുഴുവൻ കഴിക്കണം കേട്ടോ... ഇനി കരയരുത്... ജസ്റ്റിയോടും മാളുനോടും പറഞ്ഞിട്ട് ലാലി പുറത്തേക്ക് പോയി.... റം , നമ്മുക്ക് മാളുവിനെ കാണണ്ടേ... അകത്തേക്ക് കയറിയ ആരു ദേവനോട് ചോദിച്ചു മ്മ്മ്മ് " കാണണം , അതിന് മുൻപ് വേറെ ഒരാളെ കാണാം.... ചിരിയോടെ ദേവൻ പറഞ്ഞു ആരെ...? സംശയത്തോടെ ആരു ചോദിച്ചു ദേ അങ്ങോട്ടേക്ക് നോക്ക്... ദേവൻ കൈ ചുണ്ടി പറഞ്ഞു ' ആരു അങ്ങോട്ടേക്ക് നോക്കി... അപ്പൊ ചിരിയോടെ നടന്ന് വരുന്ന ലാലിയെ കണ്ടു.... ഓ , ഇതാണോ സർപ്രൈസ്..?? പുച്ഛത്തോടെ ലാലിയെ നോക്കി ആരു ചോദിച്ചു നിനക്കെന്താ എന്നെ പിടികില്ലേ.... ഞാനും ഒര് സർപ്രൈസ്സാ... കോളറിൽ പിടിച്ച് കൊണ്ട് ലാലി പറഞ്ഞു.... പിന്നെ , വേറെവിടെ ഇല്ലക്കിൽ.... പുച്ഛത്തോടെ ആരു പറഞ്ഞു "" ലാലി ദേഷ്യത്തിൽ ആരുവിനെ ഒന്ന് നോക്കി.... ആരു ഒന്ന് ഇളിച്ച് കാണിച്ചു.... വാ , വലിയൊര് സർപ്രൈസ് തരാം... ആരുവിന്റെ തോളിലൂടെ കൈയിട്ട് നടന്ന് കൊണ്ട് ലാലി പറഞ്ഞു.... ലാലിയും ആരുവും ഒരുമിച്ച് നടന്നപ്പോൾ ദേവൻ പുറകിലേക്ക് നിന്നും.... ദേവൻ കൂടെയില്ലെന്ന് തോന്നിയാപ്പോൾ ആരു വേഗം തിരിഞ്ഞ് നോക്കി...

പുറകിൽ നിൽക്കുന്ന ദേവനെ കണ്ടപ്പോൾ അവൾ വേഗം തിരിഞ്ഞ് നടന്ന് ദേവന്റെ കൈയിൽ പിടിച്ചു.... റം എന്താ വരാത്തത്...?? നിങ്ങള് നടന്നോ , ഞാൻ മാളുവിനെ കണ്ടിട്ട് വന്നേക്കാം.... ദേവൻ അവളോട് പറഞ്ഞു അവിടെയൊര് യുദ്ധം കഴിഞ്ഞിട്ടിരിക്കുവാ മാളുവിന്റെ പിണക്കം മാറ്റാൻ വേണ്ടി ജസ്റ്റി കിടന്ന് കഷ്ടപ്പെടുന്നുണ്ട് , നമ്മുക്ക് കുറച്ച് കഴിഞ്ഞ് പോകാം... അതാ നല്ലത്... ലാലി ദേവനോട് പറഞ്ഞു... ദേവൻ അത് സമ്മതിച്ചു.... കുറച്ച് കൂടെ മുന്നോട്ട് നടന്നപ്പോൾ മൂന്ന് പേരും ഒര് റൂമിന്റെ മുന്നിലെത്തി... ആരു സംശയത്തോടെ ദേവനെ ലാലിയെ മാറി മാറി നോക്കി... ലാലി ദേവനെ ഒന്ന് നോക്കിയിട്ട് ആരുവിന്റെ കണ്ണ് പൊത്തി പിടിച്ചു.... ലാലിച്ചാ എന്താ ഇത് , ഒന്നും മനസിലാകാതെ ആരു ലാലിയോട് ചോദിച്ചു..... ഇതാണ് സർപ്രൈസ്.... ചിരിയോടെ ലാലി പറഞ്ഞു ആരു , നീ പയ്യെ മുന്നോട്ട് നടക്ക്... ആരുവിന്റെ ഒര് കൈയിൽ പിടിച്ച് കൊണ്ട് ദേവനും പറഞ്ഞു.... മുന്നോട്ട് നടക്കുബോൾ എന്തായിരിക്കും എന്നറിയാനുള്ള ആകാംഷ ആരുവിൽ നിറഞ്ഞ് നിന്നും..... സർപ്രൈസ്.. ആരുവിന്റെ കണ്ണ് തുറന്ന് കൊണ്ട് ലാലി പറഞ്ഞു.... ആരു പയ്യെ കണ്ണ് തുറന്ന് നോക്കി... കുഞ്ഞി കണ്ണുള്ള , പിങ്ക് നിറമുള്ള കുഞ്ഞിമുഖമാണ് ആരുവിന്റെ കണ്ണിൽ ആദ്യയം പെട്ടത്... ആരു അത്ഭുതത്തോടെ ആ കുഞ്ഞി മുഖത്തേക്ക് നോക്കി.. അടുത്ത് കിടക്കുന്ന ആൻസിയെ കണ്ടപ്പോൾ സന്തോഷം കൊണ്ട് ആരുവിന്റെ കണ്ണുകൾ വിടർന്നു... ഞങ്ങളുടെ ആരുസ് ഒര് അപ്പച്ചിയായി ,

ആരുവിന്റെ പുറകിൽ വന്ന് കൊണ്ട് ഷിനി പറഞ്ഞു... അവൾ സന്തോഷം കൊണ്ട് ഷിനിയെ കെട്ടിപിടിച്ചു... അതിന് ശേഷം മുട്ട് കുത്തിയിരുന്ന് ചുവന്ന് തുടുത്ത് പഞ്ഞിക്കെട്ട് പോലുള്ള ആ കുഞ്ഞി മുഖത്തേക്ക് ആരു പയ്യെ ചുണ്ട് ചേർത്തു.. പൊന്നു... അപ്പച്ചിയാടാ... ആ കുഞ്ഞി കൈ പിടിച്ച് കൊണ്ട് ആരു പറഞ്ഞു... ആൻസി ഒര് ചിരിയോടെ അത് നോക്കി കിടന്നു..... ഇത്രയും വലിയൊര് കാര്യം നടന്നിട്ട് ആരും എന്നോട് എന്താ പറയ്തത്... കുഞ്ഞിനെ കണ്ട് കഴിഞ്ഞപ്പോൾ ആരു എല്ലാവരെ നോക്കി പരാതി പറഞ്ഞു..... പറഞ്ഞാൽ ഈ സന്തോഷം കാണാൻ പറ്റില്ലല്ലോ..? ചിരിയോടെ ഷിനി പറഞ്ഞു... ആരു എല്ലാവരെയും നോക്കി മുഖം വീർപ്പിച്ച് പിന്നെയും കുഞ്ഞിനോട് എന്തൊക്കയോ പറയാൻ തുടങ്ങി.... സണ്ണിച്ചാൻ വന്നില്ലേ..? ദേവൻ ഷിനിയോട് ചോദിച്ചു ഇവിടെ ഉണ്ടായിരുന്നു , അപ്പച്ചിയെ കൂട്ടാൻ പോയതാ... നീ മാളുവിനെ കണ്ടോ.. ഷിനി ദേവനോട് ചോദിച്ചു ഇല്ല പോകണം , ദേവൻ പറഞ്ഞു... എന്നാൽ വാ , നമ്മുക്ക് പോയി കുട്ടി കൊണ്ട് വരാം... മാളുവിന് ഇന്നെന്തായാലും സന്തോഷമാകും... ഷിനി ദേവനോട് പറഞ്ഞ് മാളുവിന്റെ റൂമിലേക്ക് നടന്നു..... ജസ്റ്റിയുടെ റൂമിലേക്ക് പോകാൻ തുടങ്ങിയപ്പോഴാണ് ദൂരെ നിന്ന് ഹരി വരുന്നത് അവർ കാണുന്നത്.... നീ എപ്പോഴാടാ വന്നേ.. ദേവനെ കണ്ടാ ഹരി ചോദിച്ചു വന്നെതേയുള്ളു ഹരിയേട്ടാ , ഞാൻ മാളുവിനെ കണ്ടിട്ടു വരാം... ഹരിയേട്ടൻ വരുന്നോ..? ഞാൻ ആൻസിയെ ഒന്ന് കണ്ടിട്ട് വന്നേക്കാം , നിങ്ങൾ നടന്നോ...

ഹരി എല്ലാവരോടുമായി പറഞ്ഞു *** ആ എനിക്ക് വേദനിക്കുവാ പയ്യെ.... മുടി ചികി സഹായിക്കുന്ന ജസ്റ്റിയോട് മാളു പറഞ്ഞു പയ്യെതന്നെയാ മാളുസെ ചെയുന്നത് , നീ അടങ്ങി ഇരിക്കാത്തത് കൊണ്ടല്ലേ.... ചിരിയോടെ ജസ്റ്റി മാളുനോട് പറഞ്ഞു... അല്ലാതെ അറിയാത്തത് കൊണ്ടല്ല.... മനസ്സിൽ പറഞ്ഞ് കൊണ്ട് മാളു ജസ്റ്റിയെ ഒന്ന് നോക്കി പേടിപ്പിച്ചു.... അപ്പയുടെ കുഞ്ഞാ , ദേ ഈ അമ്മയെ പോലെ മടിച്ചി ആകരുത്ട്ടോ.... ജസ്റ്റി പെട്ടെന്ന് മാളൂന്റെ വയറ്റിൽ തൊട്ട് കൊണ്ട് പറഞ്ഞു.... മാളു ഒര് ഞെട്ടെലോടെ ജസ്റ്റിയെ നോക്കി... ഹരിയേട്ടൻ പറയുന്ന പോലെ ഇയാളുടെ ഭാഗത്ത്‌ നിന്ന് ചിന്തിക്കുമ്പോൾ ഇയാൾ തന്നോട് ഒര് തെറ്റും ചെയ്തിട്ടില്ലന്ന് തനിക്ക് ബോധ്യമാകുണ്ട് , തനാണ് സ്‌നേഹം കൊണ്ട് ഇവരുടെ പുറകെ പോയത്... പക്ഷേ തനിക്ക് പറ്റുമോ വിഷ്ണുവേട്ടന്റെ സ്ഥാനത്ത് വേറെയൊരാളെ ഇനി കാണാൻ... സ്‌നേഹിക്കാൻ... നിറ മിഴിയോടെ മാളു സ്വയം ചിന്തിച്ചു... എന്നാടാ പരുപാടി.... റൂമിലേക്ക് കയറി വന്ന ഷിനി ചിരിയോടെ മാളൂനെ... മാളൂനെ ഒരുക്കുന്ന ജസ്റ്റിയോടും ചോദിച്ചു.... ഷിനിയുടെ കൂടെ വന്ന ദേവനെ കണ്ടപ്പോൾ മാളു വേഗം ചാടിയെണീക്കാൻ ശ്രമിച്ചു , ജസ്റ്റിയുടെ നോട്ടം കണ്ടപ്പോൾ അവിടെ പെട്ടെന്ന് അവിടെ തന്നെയിരുന്നു... പാതിയെ പോയിക്കോ... ജസ്റ്റി പറഞ്ഞു...

മാളു ജസ്റ്റിയെ ഒന്ന് ഇളിച്ച് കാണിച്ചിട്ട് പയ്യെ ഇറങ്ങി ദേവന്റെ അരികിലേക്ക് പോയി..... മമ്മി വന്നോ ഷിനിച്ചാ...? ജസ്റ്റി ഷിനിയോട് ചോദിച്ചു ഇല്ലടാ , ഇപ്പൊ വരും... സണ്ണിച്ചാൻ അവരെ കൊണ്ട് വരൻ പോയിരിക്കുവാ... വെല്ല്യമ്മച്ചി വരുന്നുണ്ടന്നാ പാഞ്ഞത് , അത് കൊണ്ട് വെല്ല്യച്ചി വീട്ടിലേക്ക് പോയി... റയൻകുട്ടനെ നോക്കാൻ ആരേലും വേണ്ടേ..... ജസ്റ്റി , നിങ്ങൾ എപ്പോഴാ വീട്ടിലേക്ക് പോകുന്നത്... മാളൂനെ ചേർത്ത് പിടിച്ച് കൊണ്ട് ദേവൻ ജസ്റ്റിയോട് ചോദിച്ചു.... മാളൂന് ഇപ്പോ വേറെ കുഴപ്പമൊന്നുല്ല , ചെറിയെച്ചിയെ കണ്ടിട്ട് വീട്ടിലേക്ക് പോകാലോയെന്നാ ഞാൻ വിജാരിക്കുന്നത്.... ഇനി മാളൂട്ടിയുടെ തിരുമാനമാ , അവിടെയെത്തുമ്പോൾ വരുന്നില്ലന്ന് പറയുമോ എന്നറിയില്ല.... മാളുനെ നോക്കിക്കൊണ്ട് ജസ്റ്റി ദേവനോട് പറഞ്ഞു.... മാളൂ അതിന് മറുപടിയോന്നും പറയാതെ എല്ലാവരെ നോക്കി ചെറുതായി ചിരിച്ചു.... നീ എന്താ മാളൂട്ടി ഒന്നും മിണ്ടാത്തത് , അല്ലകിൽ ഒര് മിനിറ്റ് അടഞ്ഞി ഇരിക്കാത്തയാളാണല്ലോ... ഇപ്പോ മിണ്ടുന്നതേയില്ല... മാളുവിനെ നോക്കി കൊണ്ട് ഷിനി ചോദിച്ചു അതിനും മാളു ഒന്നും മിണ്ടാതെ ദേവനെ നോക്കി ചിരിച്ചു... അതൊക്കെ ശെരിയാകും , അല്ലേ മാളു... ജസ്റ്റി മാളൂനെ നോക്കി ചോദിച്ചു... എന്തോ കാരണം കൊണ്ട് അവന്റെ മിഴികൾ അപ്പോൾ നിറഞ്ഞിരുന്നു.... നിങ്ങള് വരുന്നില്ലേ.... ഷിനി ജസ്റ്റിയോട് ചോദിച്ചു.... പിന്നെ വരാതെ.... ഞാൻ ഇവളെ ഒരുക്കുവായിരുന്നു അങ്ങോട്ടേക്ക് വരാൻ... ജസ്റ്റി മാളൂനെ നോക്കി പറഞ്ഞു എന്നിട്ട് അതൊന്നും കാണുന്നില്ലല്ലോ..

മാളൂനെ നോക്കി ഷിനി ചോദിച്ചു അത് , അത് പിന്നെ അടങ്ങിയിരിക്കാത്തത് കൊണ്ട് ചെയ്യാൻ പറ്റിയില്ല ജസ്റ്റി പറഞ്ഞു.... ആ , ചികി ചികി എന്റെ മുടി മുഴുവൻ കളഞ്ഞു... കുസൃതിയോടെ മാളു പറഞ്ഞു.... അയ്യോ , സോറി മാളു.... ഇനി നന്നായി ചെയ്തോളാം... വാ... ജസ്റ്റി മാളൂനെ അരികിലേക്ക് വിളിച്ചു... ദേവനെ ഒന്ന് നോക്കിയിട്ട് മാളു ജസ്റ്റിയുടെ അടുത്തേക്ക് ചെന്നു... എന്റെ മാളൂട്ടിക്ക് ഒരാളെ കാണിച്ച് തരാന്ന് പറഞ്ഞില്ലേ.....? നമ്മുക്ക് കാണാൻ പോകാം... അവൾക്ക് മുടി കെട്ടി കൊടുത്ത ശേഷം ജസ്റ്റി അവളോട് പറഞ്ഞു.... പോകാമെന്നാ രീതിക്ക് മാളു തലയാട്ടി.... പയ്യെ , സൂക്ഷിച്ച്... ചാടി തുള്ളി നടക്കുന്ന മാളുവിനെ ചേർത്ത് പിടിച്ച് കൊണ്ട് ജസ്റ്റി പറഞ്ഞു.... ഒരച്ഛന്റെ കരുതലായിരുന്നു ജസ്റ്റിയിലപ്പോൾ.... റൂമിനകത്ത് കയറിയ മാളു എല്ലാവരെ കണ്ട് ചെറിയ മടിയോട് കൂടി നിന്നും.... എല്ലാവരെ തനിക്കറിയാം , ഇന്നലെ വരെ ഇവരുടെ കൂടെയായിരുന്നു താൻ... ഒര് മടിയും കൂടാതെ ഇവരുടെ പുറകെ നടന്നതാണ്.... എന്നാൽ ഇപ്പൊ എല്ലാവരോടും മിണ്ടാൻ.. നോക്കാൻ... ഒരപരിചിതാത്തം തോന്നുന്നു... എല്ലാവരെ നോക്കി മാളു ചിന്തിച്ചു മാളൂട്ടി , അങ്ങോട്ടേക്ക് നോക്കിക്കെ... ആൻസിയെ കാണിച്ച് കൊടുത്ത് കൊണ്ട് ജസ്റ്റി മാളുനോട് പറഞ്ഞു..... അവിടെയെന്തായെന്നാ രീതിക്ക് മാളു അങ്ങോട്ടേക്ക് നോക്കി..... ചിരിയോടെ തന്നെ നോക്കി കിടക്കുന്ന ആൻസിയെ കണ്ടപ്പോൾ മാളു ചെറുതായി ചിരിച്ചു.... അപ്പോഴാണ് അരികിൽ കിടക്കുന്ന കുഞ്ഞി മുഖത്തെ മാളു ശ്രദ്ധിച്ചത്..

. ഉണ്ടക്കണ്ണുങ്ങൾ വിടർത്തി മാളു അത്ഭുതത്തോടെ അങ്ങോട്ടേക്ക് നോക്കി പതിയെ നടന്നു.... ആൻസിക്ക് അരികിൽ കിടക്കുന്ന കുഞ്ഞി കണ്ണുള്ള ആ കുഞ്ഞി മുഖത്തേക്ക് തന്നെ മാളു വാത്സല്യത്തോടെ നോക്കി.. മാളു ചിന്തിച്ചു... ഇതേപോല തന്റെ ഉദരത്തിലും ഉണ്ട് തന്റെ ജീവൻ... അറിയാതെ തന്നെ അവളുടെ നോട്ടം ജസ്റ്റിക്ക് നേരെയായി... അവനും തന്നെ തന്നെ നോക്കുവാണെന്ന് മാളുവിന്‌ തോന്നിയപ്പോൾ മാളു വേഗം നോട്ടം മാറ്റി കുഞ്ഞിനെ നോക്കി.... കുഞ്ഞാവ ഉറക്കത്തിൽ ആണെങ്കിലും ഇടക്ക് ചുണ്ട് നോട്ടി നുണയുണ്ട്.... കുഞ്ഞികലുകൾ പയ്യെ അനക്കുണ്ട്.... ആൻസിക്ക് അരികിൽ ഇരുന്ന് കൊണ്ട് ഇളം റോസ് നിറമുള്ള ആ കുഞ്ഞി മുഖത്തേക്ക് തന്നെ മാളു വാത്സല്യത്തോടെ നോക്കി... മാളുവിന്റെ സന്തോഷം കണ്ടപ്പോൾ എല്ലാവർക്കും സന്തോഷമായി.... മാളുവിന്റെ അരികിലേക്ക് ജസ്റ്റി വന്ന് നിന്നും.... മാളൂട്ടി , നമ്മുടെ കുഞ്ഞാവയുടെ ചേട്ടനാ ഈ കിടക്കുന്നത്... ആ കുഞ്ഞി മുഖത്തേക്ക് നോക്കി കൊണ്ട് ജസ്റ്റി മാളുനോട് പറഞ്ഞു പെട്ടന്ന് ആ കുഞ്ഞ് ഒന്ന് ചിണുങ്ങി , ആൻസി തട്ടി കൊടുക്കും മുന്പേ മാളു പയ്യെ കുഞ്ഞിനെ തട്ടി കൊടുത്തു.... അപ്പോഴേക്കും കൈയിൽ വലിയ ഒര് കവറുമായി സണ്ണി റൂമിലേക്ക് വന്നു... കൂടെ തന്നെ അലിസും വെല്ല്യമ്മച്ചി ഉണ്ടായിരുന്നു.... ആഹാ , ഇതെല്ലാവരും ഉണ്ടല്ലോ.... ഹരി.. ദേവാ.. നിങ്ങൾ എപ്പോ വന്നു.... ഞങ്ങൾ കുറച്ച് നേരത്തെ എത്തിയതെയുള്ളു സണ്ണിച്ചാ... ദേവൻ പറഞ്ഞു സണ്ണിച്ചാ , ഇതാരാണെന്ന് പറയാമോ...?

പുറകിലൂടെ വന്ന് സണ്ണിയെ കെട്ടി പിടിച്ച് കൊണ്ട് ആരു ചോദിച്ചു..... ഞങ്ങളുടെ രാജകുമാരിയല്ലേ.... ആരുനെ മുന്നോട്ട് നിർത്തി കൊണ്ട് സണ്ണി പറഞ്ഞു ആണല്ലോ... സണ്ണിയോട് ചേർന്ന് നിന്ന് കൊണ്ട് ആരു പറഞ്ഞു..... ഷിനിച്ചാ , കാറിൽ കുറച്ച് സാധനങ്ങൾ കൂടിയുണ്ട് , നീയൊന്ന് എടുത്തിട്ട് വാ... കാറിന്റെ കീ ഷിനിയെ എല്പിച്ച് കൊണ്ട് സണ്ണി ഷിനിയോട് പറഞ്ഞു ആ ചേട്ടായി , ഞാൻ പോയിട്ടു വരാം... ഷിനി പറഞ്ഞു.... ഞാൻ വരണോ ഷിനിച്ചാ... ലാലി ഷിനിയോട് ചോദിച്ചു... വേണ്ടടാ , ഞാൻ പോയിട്ട് വരാം.... മാളുസെ... നിനക്ക് മിടായി എന്തേലും വേണോ... പോകാനിറങ്ങിയ ഷിനി മാളുനോട് ചോദിച്ചു.... എന്ത് മറുപടി പറയുമെന്നറിയാതെ മാളു എല്ലാവരെ ഒന്ന് നോക്കി.... മാളൂന് മിടായി സണ്ണിച്ചാൻ കൊണ്ട് വന്നിട്ടുണ്ട്... മാളൂനെ നോക്കി സണ്ണി പറഞ്ഞു.... എന്നാൽ ശെരി , ഞാൻ പോയി വരാം... ഷിനി പുറത്തേക്കിറങ്ങി.. ശേ.... നശുലം...!!!! ഈ പെണ്ണ് എന്താ ഈ കാണിക്കുന്നത്.... കുഞ്ഞിനരികിൽ ഇരിക്കുന്ന മാളൂനെ നോക്കി വെല്ല്യമ്മച്ചി പറഞ്ഞു..... കാരണമറിയാതെ എല്ലാവരും മുഖത്തോട് മുഖം നോക്കി..... വിധവായ ഒരാളെ കൊണ്ട് ജനിച്ച കുഞ്ഞിനെ തൊടിക്കുന്നത് പോയിട്ട് കാണിക്കുന്നത് പോലും നല്ലതല്ലെന്ന് നിനക്ക് അറിയില്ലേ ആൻസി... അത് നമ്മുടെ കുഞ്ഞിന് ദോഷം ചെയ്യും...

മാളൂനെ നോക്കി അറപ്പോടെ അവര് പറഞ്ഞു..... പെട്ടന്നുള്ള അവരുടെ സംസാരത്തിൽ മാളു ഞെട്ടി കുഞ്ഞിൽ നിന്ന് കൈ എടുത്തു... താനൊര് വിധവായാണെന്ന ഓർമ്മയിൽ മാളുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... താൻ കാരണം ഒന്നുമറിയാത്ത ഒര് കുഞ്ഞിന് ദോഷം വരരുതെന്ന് കരുതി മാളു കുഞ്ഞിൽ നിന്ന് മാറി നിന്നും..... എല്ലാവരും വെല്ല്യമ്മച്ചിയുടെ പ്രവർത്തിയിൽ ഞെട്ടിയിരിക്കുവായിരുന്നു.. ആരാ ഇവളെ ഈ റൂമിൽ കയറ്റിയത്.... വിധവയുടെ ധ്ർഷ്ടി പതിഞ്ഞാൽ കുഞ്ഞിനും തള്ളകും ഒരേപോലെ ദോഷമാ... പിന്നെയും അവർ അത് തന്നെ പറഞ്ഞു.... മാളുവിന്റെ കരച്ചില് കണ്ടപ്പോൾ ദേവന് അവരോട് ദേഷ്യം തോന്നി.... പക്ഷേ ആരുവിനെ ഓർത്ത് അവൻ സഹിച്ച് നിന്നും.... ദേവന്റെ മുഖഭാവം കണ്ടപ്പോൾ ആരുവിന് പേടിയായി... ആരു സണ്ണിയെ ഒന്ന് നോക്കി , സണ്ണി ഒന്നും മിണ്ടാതെ ചെയറിൽ പോയിരുന്ന് തന്റെ ഫോണിൽ നോക്കാൻ തുടങ്ങി... സണ്ണിയുടെ പ്രവർത്തി കണ്ടപ്പോൾ ദേവന് ചെറിയ വേദന തോന്നി... പക്ഷേ വെല്ല്യമ്മച്ചിയുടെ കാര്യത്തിൽ തീരുമാനമായെന്ന് ഹരിക്ക് മനസിലായി..... എന്തൊക്കയാ വെല്ല്യമ്മച്ചി ഈ പറയുന്നത്.... അവരെ നോക്കി ദയനീയമായി ആൻസി ചോദിച്ചു..... നിനക്കറിയാത്തത് കൊണ്ടാ കൊച്ചേ... കുടുംബം മുടിക്കാനുണ്ടായ സന്ധതിയാ ഇത്... ആദ്യയം ഭർത്താവിനെ കൊന്നും... നമ്മുടെ മോനുന്റെ ജീവിതം നശിപ്പിച്ചു.. ഇപ്പൊ നമ്മുടെ കുഞ്ഞിനെ കൂടി ഇല്ലാതാക്കാനാ അടുത്തിരിക്കുന്നത്..... വെല്ല്യമ്മച്ചി...!! മതി... നിർത്ത്.... ആരു ദേഷ്യത്തോടെ അവരോട് പറഞ്ഞു..... നീയും കണക്കാ... തള്ളയെ ഇല്ലാതാക്കിയവൾ അല്ലേ നീ..... നിന്നെ പോലെ തന്നെയാ ഇവളും... ഇനി ഇതിന്റെ വയറ്റിൽ കിടക്കുന്നത് എങ്ങനെയാണോ..

ആരെ കൊല്ലാൻ വേണ്ടിയാണോ അത് വരുന്നത്.... ജനിക്കുന്നതിന് മുൻപ് അത് അങ്ങ് ഇല്ലാതായാൽ..... വെല്ല്യമ്മച്ചി....!!!!!! ഇനി ഒരക്ഷരം... ഒരക്ഷരം മിണ്ടരുത് നിങ്ങൾ എന്റെ പെണ്ണിനെ പറ്റിയോ എന്റെ കുഞ്ഞിനെ പറ്റിയോ.....!!! വെല്ല്യമ്മച്ചിക്ക് നേരെ കൈ ചുണ്ടി ജസ്റ്റി അലറി...!!!!! ഇവളെ കണ്ടനാൾ മുതൽ തുടങ്ങിയതാ നിങ്ങൾക്ക് ഇവളോടുള്ള ദേഷ്യം.... ഇവൾ നിങ്ങളോട് എന്താ ചെയ്തേ... കരയുന്ന മാളുവിനെ ചേർത്ത് പിടിച്ച് കൊണ്ട് ജസ്റ്റി അവരോട് ചോദിച്ചു ആദ്യയം ഞങ്ങളുടെ അമ്മച്ചിയോടായിരുന്നു... പിന്നെ അത് ആരുനോടായ്... അതിന് ശേഷം ചെറിയെച്ചിയോട്... ഇപ്പോ ഒര് തെറ്റും ചെയ്യാത്ത മാളുവിനോട്... എല്ലാവരെ ഇങ്ങനെ വേദനിപ്പിച്ച് വയസ്സ് കാലത്ത് ശാപം മേടിച്ചാലെ നിങ്ങൾക്ക് സമാധാനമാകു.... വെല്ല്യമ്മച്ചിയെ നോക്കി ലാലി ചോദിച്ചു ഇവളെ പറഞ്ഞപ്പോൾ ഇത്രപൊള്ളാൻ മാത്രം ഇവൾ നമ്മുടെ ആരുമല്ലോ... ഒര് വിധവാ....!! വിധവാ കുഞ്ഞിനെ തൊട്ടാൽ അത് കുഞ്ഞിന് ദോഷമാണ്....അങ്ങനെയാ വിശ്വാസ......... മിണ്ടരുത് നിങ്ങൾ.....!!!!!!!! കുറെ നേരെമായല്ലോ നിങ്ങൾ വിധവാ വിധവാ എന്ന് പറയുന്നു.... ഈ വിധവാ എന്ന് പറഞ്ഞാൽ അതിൽ നിങ്ങളും പെടും.... അത് മറക്കണ്ട... എടുത്തടിച്ച പോലെ ജസ്റ്റി വെല്ല്യമ്മച്ചിയുടെ മുഖത്ത് നോക്കി പറഞ്ഞു പെട്ടന്നുള്ള ജസ്റ്റിയുടെ പറച്ചിലിൽ അവര് ഒന്ന് പതറി...

അത് കണ്ട് എല്ലാവരും അവരെ പുച്ഛത്തോടെ ഒന്ന് നോക്കി.... സണ്ണിയാണേൽ എല്ലാം കേട്ട് മിണ്ടാതിരിക്കുവായിരുന്നു.. സണ്ണിച്ചാൻ എന്താ ഒന്നും പറയാത്തത്... സണ്ണിയുടെ അടുത്തിരുന്ന് കൊണ്ട് ഹരി ചോദിച്ചു... അതേയ് , സണ്ണിച്ചാൻ ഒന്നും മിണ്ടാത്തത് കൊണ്ടാ അവര് ഇങ്ങനെയൊക്കെ പറയുന്നത്... സണ്ണിയുടെ അടുത്തിരുന്ന് ലാലിയും പറഞ്ഞു.... ജസ്റ്റിയാണ് പറയേണ്ടത് , അവൻ പറയുന്നുണ്ട്... ഞാൻ അവസാനം പറഞ്ഞോളാം... ചിരിയോടെ സണ്ണി പറഞ്ഞു.... പറഞ്ഞാൽ മതി , കൊല്ലണ്ട സണ്ണിച്ചാ... സാക്ഷി പറയാൻ പറ്റില്ല..... ചിരിയോടെ ഹരി പറഞ്ഞു..... അതേയ് സണ്ണിച്ചാ , എനിക്കാണേൽ വാദികൻ തീരെ ടൈം ഇല്ല... ലാലി പറഞ്ഞു എനിക്ക് കിടക്കാൻ നമ്മുടെ വീട്ടിൽ ഒരുപാട് സ്ഥാനമുണ്ട്... അത് കൊണ്ട് നീ വാദിക്കണ്ട... ലാലിയെ നോക്കി ചിരിയോടെ സണ്ണി പറഞ്ഞു എന്താ നിങ്ങളുടെ നാവിറങ്ങിപ്പോയോ.....? ഇപ്പോ ഒന്നും പറയാനില്ലേ... പുച്ഛത്തോടെ ലാലി അവരോട് ചോദിച്ചു ഇവളുടെ ദോഷം നിങ്ങൾക്ക് മനസിലാകാത്തത് കൊണ്ടാ... ഒരിക്കൽ അത് നിങ്ങൾ മനസിലാക്കും... ദേ , ഇനി ഒരിക്കൽ കൂടി നിങ്ങൾ ഇവളെ നഎന്തേലും പറഞ്ഞാൽ... വെല്ല്യമ്മച്ചി ആണെന്ന കാര്യം ഞാനങ്ങ് മറക്കും... കൈ ചുണ്ടി കൊണ്ട് തക്കിത്തോടെ ജസ്റ്റി അവരോട് പറഞ്ഞു.....

പിന്നെ നിങ്ങൾ കേൾക്കാൻ വേണ്ടി പറയുവാ , ഇവൾ വിധവായല്ലാ എന്റെ പെണ്ണാ.. വീട്ടിലേക്ക് വന്ന് കയറിയ അന്ന് മുതൽ ഇവൾ എന്റെ പെണ്ണാ... ഇവളിൽ ഉള്ളത് എന്റെ കുഞ്ഞും.... പുത്തൻപുരകൽ ജസ്റ്റി ജോയിയുടെ ഭാര്യയും കുഞ്ഞുമാണ് ഇത്... ഞാൻ ജീവിച്ചിരിക്കുമ്പോൾ മാളവിക എന്നാ എന്റെ മാളു ഒരിക്കലും വിധവയാകില്ല.... മാളുവിനെ നെഞ്ചോട് ചേർത്ത് പിടിച്ച് കൊണ്ട് ജസ്റ്റി പറഞ്ഞു ജസ്റ്റിയുടെ വാക്കുകൾ വെല്ല്യമ്മച്ചിക്ക് ഒഴികെ ബാക്കി എല്ലാവർക്കും സന്തോഷം നൽകി... അങ്ങനെ വാക്കുകൾ ക്കൊണ്ട് പറഞ്ഞാലൊന്നും ഇവളുടെ ദോഷം മാറില്ല.... വിട്ട് കൊടുക്കാതെ വെല്ല്യമ്മച്ചി പറഞ്ഞു..... ഓഹോ , അപ്പൊ വാക്കുകൾക്കൊണ്ട് പറയുന്നതല്ലേ കുഴപ്പം... അത് ഇപ്പൊ തന്നെ തീർത്ത് തരാം... അവരോട് പറഞ്ഞ് കൊണ്ട് ജസ്റ്റി വേഗം കഴുത്തിൽ കിടന്ന കുരിശ് മാല ഊരിയെടുത്ത് അലിസിനെ അതേപോലെ ബാക്കിയെല്ലാവരെ നോക്കി മാളുവിന്റെ കഴുത്തിലേക്ക് ആ മാല ഇട്ട് കൊടുത്തു... കണ്മുന്നിലൂടെ എന്തോ ഒന്ന് നെഞ്ചിലേക്ക് വിഴുന്നത് കണ്ടാണ് മാളു ഞെട്ടി കൊണ്ട് മുഖമുയർത്തി നോക്കിയത്.. നടന്നത് മനസിലാകാതെ അവൾ പകച്ച് എല്ലാവരെ നോക്കി... ഇപ്പൊ നിങ്ങളുടെ പ്രശനം മാറിയോ...!!പുച്ഛത്തോടെ ജസ്റ്റി വെല്ല്യമ്മച്ചിയെ നോക്കി ചോദിച്ചു...

എല്ലാവരും ഞെട്ടികൊണ്ട് ജസ്റ്റിയെ തന്നെ നോക്കി നില്കുവായിരുന്നു..... ദേവാ , ഹരിയെട്ടാ.... ഞാൻ ഇവരോടുള്ള വാശി പുറത്തല്ല ഇങ്ങനെ ചെയ്തത്... മാളൂനെ ശെരിക്കും എനിക്ക് ഇഷ്ട്ടായിട്ട് തന്നെയാ... മാളുവോ എന്റെ കുഞ്ഞോ ഇല്ലാതെ എനിക്കിനി കഴിയില്ല... അറിയാം മാളുവിന്‌ ഓർമ വരുമ്പോൾ എന്നോട് വെറുപ്പായിരിക്കും... അറിഞ്ഞോട് ഇങ്ങനെയൊക്കെ ചെയ്‌ത എന്നെ അവൾ ആട്ടിപായികുമായിരിക്കും.... എങ്കിലും ഇനി മാളുവോ എന്റെ കുഞ്ഞോ ഇല്ലാതെ ഒര് ജീവിതം എനിക്ക് പറ്റില്ല.... കാത്തിരുന്നോളാം ഞാൻ എത്രനാൾ വെണെങ്കിലും... ജസ്റ്റി എല്ലാവരെ നോക്കി പറഞ്ഞു... എല്ലാവരും സന്തോഷത്തോടെ ജസ്റ്റിയെ നോക്കി... മാളു എങ്ങി എങ്ങി കരയുവായിരുന്നു.... എന്റെ മാളൂട്ടി നീ എന്തിനാ ഇങ്ങനെ കരയുന്നത്... ഈ വെല്ല്യമ്മച്ചിക്ക് തലക്ക് സുഖമില്ല , അത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ പറയുന്നത്... കരയുന്ന മാളുവിന്റെ മുഖമുയർത്തി കൊണ്ട് ജസ്റ്റി അവളോട് പറഞ്ഞു മാളുവിന്റെ നിറഞ്ഞ കണ്ണ് കാണും തോറും ജസ്റ്റിക്ക് വല്ലാത്ത വേദന തോന്നി.... ഈ വെല്ല്യമ്മച്ചിക്ക് ശെരികും വട്ടാണ് മാളുസെ... ഇനി മാളുസിനെ വെല്ല്യമ്മച്ചി എന്തേലും പറഞ്ഞാൽ നമ്മുക്ക് വെല്ല്യമ്മച്ചിയെ ഡോറയുടെ സഹായത്തോടെ എവിടേലും കൊണ്ട് പോയി കളയാം...

മാളുവിനെ ചിരിപ്പിക്കാൻ വേണ്ടി ലാലി ഓരോന്ന് പറഞ്ഞു.... സണ്ണി ഇവര് ഇവിടെ കാണിക്കുന്നതൊന്നും നീ കാണുന്നില്ലേ...!!! ദേഷ്യം മാറാതെ വെല്ല്യമ്മാച്ചി സണ്ണിയോട് ചോദിച്ചു അത്രനേരം മിണ്ടാതിരുന്ന സണ്ണി വല്ല്യമ്മച്ചിയുടെ നേർക്ക് നടന്ന് വന്നു.... അപ്പച്ചി , അപ്പച്ചിക്ക് ഇവൻ ഇവിടെ കാണിച്ചതിൽ എന്തേലും പറയാനുണ്ടോ..? അലിസിനോട് സണ്ണി ചോദിച്ചു എനിക്ക് ഒന്നും പറയാനില്ല സണ്ണി , നിനക്ക് എന്തേലും പറയാനുണ്ടെൽ പറഞ്ഞോ... ചിരിയോടെ അലിസ് സണ്ണിയോട് പറഞ്ഞു... മ്മ്മ്മ്മ് " സണ്ണി ഒന്ന് മുളിട്ട് വല്ല്യമ്മച്ചിക്ക് നേരെ തിരിഞ്ഞു..... വെല്ല്യമ്മച്ചി , ഞാൻ ഇതിനൊക്കെ മറുപടി പറയൻ തുടങ്ങിയാൽ അത് താങ്ങാൻ വല്ല്യമ്മച്ചിക്ക് പറ്റില്ല.. ഇവിടെ ഞാനല്ല ജസ്റ്റിയാ പറയേണ്ടത്.... അവന്റെ പെണ്ണിന്റെ കൊച്ചിന്റെ കാര്യമല്ലേ , അവൻ പറഞ്ഞല്ലോ ആവിശ്യത്തിന്.. ഇനി വെറുതെ എന്നെകൊണ്ട് കൂടെ ഒരെന്ന് പറയിപ്പിക്കണ്ട... വെല്ല്യമ്മച്ചി ആൻസിയെ കുഞ്ഞിനെ കാണാൻ വന്നതല്ലേ... കണ്ടിട്ട് പോകാൻ നോക്ക്... അവരോട് സംസാരിക്കാൻ താല്പര്യമില്ലാത്തത് പോലെ സണ്ണി പറഞ്ഞു... എനിക്ക് ഇനി ആരെ കാണണ്ട... ഞാൻ ചെയ്യുന്നതൊന്നും നിങ്ങൾക്ക് പിടിക്കില്ലല്ലോ... അല്ലേലും നിങ്ങൾക് എപ്പോഴും എന്തേലും ദോഷമുള്ളവരെയല്ലേ പിടിക്കും... അത് കൊണ്ടല്ലേ സ്വന്തം അമ്മയെ കൊന്ന ഇവളെ നിങ്ങൾ ഇപ്പോഴും പുന്നാരിച്ച് വളർത്തുന്നത്... ആരുവിനെ ചുണ്ടി അവർ പറഞ്ഞ വാക്കുകൾ പിന്നെയും എല്ലാവർക്കും സങ്കടമുണ്ടാക്കി...

കേട്ട് മടുത്ത കാര്യമായത് കൊണ്ട് ആരുവിൽ പ്രേതിയേകിച്ച് വേദനായൊന്നും ഉണ്ടാകില്ല... വെല്ല്യമച്ചി....!!!! വേണ്ട.... നിർത്തിക്കോ.... അതാ നല്ലത്... ദേഷ്യത്തോടെ സണ്ണി അവരോട് പറഞ്ഞു ദേവന്റെ നിയത്രണവും പോയി തുടങ്ങിയിരുന്നു..... ഈ തള്ളയെ ഞാനിന്ന്.... കലിയോടെ ലാലി അവരുടെ നേരെ തിരിയാൻ നോക്കി.... ലാലിച്ച... വേണ്ട... ഹരി വേഗം അവനെ തടഞ്ഞു..... സണ്ണിച്ചാ.... ഇവരെ ഇറക്കി വിട്.... ഇല്ലേൽ കല്യാണത്തിന് ഞാൻ ഉണ്ടാകില്ല.... ഇവരെ കൊന്നിട്ട് ഞാൻ ജയിലിൽ പോകും... അവരെ നോക്കി ലാലി സണ്ണിയോട് പറഞ്ഞു.... ആരു , മാളും.... രണ്ടും ഞങ്ങളുടെ പിള്ളേരാ... അവരെ ആരെ പറഞ്ഞാലും ഞങ്ങൾക്ക് പൊള്ളും... അത് കൊണ്ട് ഇവരെ വേദനിപ്പിക്കാൻ വേണ്ടി വെല്ല്യമ്മച്ചി ഇനി വീട്ടിലേക്ക് വരണ്ട... ഞാൻ ചാർളിയെ വിളിച്ച് പറഞ്ഞിട്ടുണ്ട് , അവൻ വന്ന് കൊണ്ട് പോയിക്കോളും... തത്കാലം അവിടെ നിൽക്ക്... മനസ് മാറി നന്നായിട്ട് തിരികെ വന്നാൽ മതി.... പുച്ഛത്തോടെ അവരോട് പറഞ്ഞിട്ട് സണ്ണി ഇറങ്ങി പോയി.... ജസ്റ്റി , അപ്പുറത്തെ റൂമിൽ ഉണ്ടാകും... വാ ദേവാ... മാളു..... ഹരി ദേവനെ മാളൂനെ കുട്ടികൊണ്ട് അപ്പുറത്തെ റൂമിലേക്ക് പോയി.. എന്തിനാ അമ്മച്ചി എല്ലാവരെ ഇങ്ങനെ വേദനിപ്പിക്കുന്നത്...? സുഖമില്ലാത്ത കൊച്ചല്ലേ അത് , അതിനെ ഇങ്ങനെ വേദനിപ്പിക്കണ്ടായിരുന്നു...

അലിസ് വെല്ല്യമ്മച്ചിയോട് പറഞ്ഞു... നിന്റെ മകന്റെ ജീവിതം ആ പെൺ കൊച്ച് നശിപ്പിക്കും , അപ്പോഴേ നീ പഠിക്കു.... വെല്ല്യമ്മച്ചി പറഞ്ഞു.... ഇല്ല അമ്മച്ചി.... എന്റെ മോനു അവന് ഇഷ്ട്ടപ്പെട്ട ജീവിതമാ തിരഞ്ഞെടുത്തത്.. അതേപോലെ ആരു അവൾക്ക് ഇഷ്ട്ടപ്പെട്ട ജീവിതവും... അത് അവരുടെ സന്തോഷമാ , ഞങ്ങളുടെയും... അതിലിനി വേറെയാരുടെ അഭിപ്രായം ഞങ്ങൾക്ക് അറിയണ്ട... അലിസ് അവരോട് തീർത്ത് പറഞ്ഞു "" റൂമിൽ എത്തിയപ്പാടെ അത് വരെ ഒതുക്കി വെച്ചതൊക്കെ മാളു ഉറക്കെ കരഞ്ഞ് തീർക്കാൻ തുടങ്ങി... തന്റെ നെഞ്ചോട് ചേർന്ന് കരയുന്ന അനിയത്തിയെ വേദനയോടെ ദേവൻ ചേർത്ത് പിടിച്ചു... എന്നെ വീട്ടിലേക്ക് കൊണ്ട് പോകാൻ പറ ഹരിയേട്ടാ , എനിക്ക് ഇനി ഇങ്ങനെ അഭിനയിക്കാൻ വയ്യ...... ഈ മാല എന്റെ കഴുത്തിൽ കിടന്ന് പൊള്ളുവ... ജസ്റ്റി ഇട്ട് തന്ന മാലയിൽ പിടിച്ച് കൊണ്ട് മാളു പറഞ്ഞു നമ്മുക്ക് മാളുവിനെ വീട്ടിലേക്ക് കൊണ്ട് പോകാം ഹരിയേട്ടാ... ഞാൻ നോക്കിക്കോളാം എന്റെ മരണം വരെ ആർക്കും ഒരു ബാധിധായാകാതെ... മാളുവിനെ ചേർത്ത് പിടിച്ച് കൊണ്ട് ദേവൻ ഹരിയോട് പറഞ്ഞു.... എന്റെ ദേവാ... അവര് എന്തേലും പറഞ്ഞെന്ന് കരുതി നീ പെട്ടന്ന് ഇങ്ങനെത്തെ തീരുമാനമൊന്നും എടുക്കല്ലേ.... അത് മാത്രമല്ലേ ഇപ്പോ മാളുവിനെ കൊണ്ട് പോയാൽ ഇവൾക്ക് ഓർമ്മകിട്ടിയെന്ന് കൂടെ പറയണ്ടിവരും.. ഈ അവസ്ഥയിൽ എല്ലാവർക്കും അതൊര് വേദനയായിരിക്കും... എനിക്ക് കുറച്ച് സമയം താ..

ഞാൻ തന്നെ ജസ്റ്റിയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാം... മാളു , മോളെ... ഒരാഴ്ച.. അത് വരെ നീ ഇവിടെ നിൽക്കില്ലേ..... യജനപോലെ ഹരി മാളുനോട് ചോദിച്ചു മാളു ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു... ഹരിയേട്ടാ.... ആ നീ ഇങ്ങ് വന്നോ.... മ്മ്മ്മ് " ഇല്ലേൽ ശെരിയാകില്ല.... ദേവാ , ഒന്നും തോന്നല്ലേ... അവരുടെ സ്വഭാവം ഇങ്ങനെയാണ്.. ജസ്റ്റി ദേവനോട് പറഞ്ഞു.... സാരല്ലടാ , എനിക്ക് മനസിലായി ദേവൻ പറഞ്ഞു..... എന്റെ മാളൂട്ടിയുടെ സങ്കടം ഇത് വരെ മാറിയില്ലേ... എന്തിനാ കരയുന്നെ... ഞാൻ പറഞ്ഞില്ലേ അവർക്ക് വട്ടാണെന്ന്... കരയല്ലേ മാളു... കരഞ്ഞോടിരിക്കുന്ന മാളുവിന്റെ കൈ പിടിച്ച് കൊണ്ട് ജസ്റ്റി പറഞ്ഞു.... ഹരിയേട്ടാ... റൂമിലേക്ക് കയറി വന്ന ലാലി ഹരിയെ വിളിച്ചു.... ആ നീയും ഇങ്ങ് വന്നോ..... മ്മ്മ്മ് വന്നു.... സോറി ദേവാ , അവരുടെ സ്വഭാവം അങ്ങനെയാണ്.... ആദ്യയം അത് ഞങ്ങളുടെ അമ്മച്ചിയോടായിരുന്നു , പിന്നെ അത് ആരുവിനോടായ്... അത് കഴിഞ്ഞ് ചെറിയച്ചിയോടായി... അനാഥ ആയതായിരുന്നു ചേച്ചിയുടെ കുറവ്... ഇപ്പൊ അത് മാളുവിനോടായ്... ഇനി അവര് ഒന്നും പറയില്ല അതിനുള്ളതാ സണ്ണിച്ചാൻ കൊടുത്തത്... ലാലി ദേവനോടായി പറഞ്ഞു.... മതി കരഞ്ഞത്... വാ... അവിടെ എല്ലാവരും മാളുട്ടിയെ കാണാൻ കാത്തിരിക്കുവാ.... മാളുവിന്റെ കണ്ണ് തുടച്ച് കൊടുത്ത് കൊണ്ട് ജസ്റ്റി പറഞ്ഞു വാ , ദേവാ.... ഷിനിച്ചാൻ എല്ലാവരെ തിരക്കി.... മ്മ്മ്മ്മ് """ ജസ്റ്റി മാളുവിനെ കൊണ്ട് റൂമിൽ എത്തിയപ്പോൾ അവിടെ അഞ്ജു ഉണ്ടായിരുന്നു...

പുറത്ത് പോയ ഷിനിയും വന്നിരുന്നു.... മാളുസെ , ഇതെവിടെ പോയതാ...? മാളുവിനെ കണ്ടപ്പോൾ തന്നെ അഞ്ജു അവളോട് ചോദിച്ചു നീ എപ്പോ എത്തി .....??? അഞ്ജുനെ കണ്ടാ ദേവൻ അവളോട് ചോദിച്ചു ഞാൻ വന്നെതേയുള്ളു ദേവേട്ട , അപ്പോഴല്ലേ ഇവിടെ ചിലരുടെയൊക്കെ ക്രിമികടി ഞാൻ അറിഞ്ഞത്... വെല്ല്യമ്മച്ചിയെ നോക്കി പുച്ഛത്തോടെ അഞ്ജു പറഞ്ഞു ലാലി , ഇവള് നിനക്ക് നല്ലതല്ലട്ടോ.. അഞ്ജുനെ നോക്കി അവര് ലാലിയോട് പറഞ്ഞു ആ , ആ പറഞ്ഞത് ശെരിയാണെന്ന് എനിക്കും തോന്നുന്നുണ്ട്... ചിരിയോടെ ലാലി പറഞ്ഞു ലാലിച്ചാ.... ദേഷ്യത്തോടെ അഞ്ജു ലാലിയെ വിളിച്ചു.... ചുമ്മാ പറഞ്ഞതാടി... അഞ്ജുവിനെ ചേർത്ത് പിടിച്ച് കൊണ്ട് ലാലി പറഞ്ഞു നിനക്ക് ഇവളെക്കാൾ നല്ല പെണ്ണിനെ കിട്ടും... ഇവള് തോന്നിയപോലെ നടക്കുന്നവളാ... അഞ്ജുനെ നോക്കി അവര് പിന്നെയും പറഞ്ഞൂ... ദേ , നിങ്ങളോടൊര് കാര്യം ഞാൻ പറഞ്ഞേക്കാം... ഞാൻ മാളുവോ ആൻസിയോ ആരുവോ അല്ലാ... ഇവരോട് പറയുന്നപോലെ എന്നോട് പറഞ്ഞാൽ...!!! തക്കിത്തോടെ ആരു അവരെ നോക്കി പറഞ്ഞു.... പറഞ്ഞാൽ നീ എന്നെ എന്ത് ചെയ്യുമെഡി കൊച്ചേ... പ്രേത്യേകിച്ച് ഒന്നും ചെയ്യില്ല.... തെളിയാത്ത കുറച്ച് കേസ് എടുത്ത് നിങ്ങളുടെ തലയിൽ വെച്ച് തരും... പിന്നെ ജയിലിലായിരിക്കും താമസം... അഞ്ജു പറഞ്ഞു.... അത് ശെരിയാ , ഇവൾ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും... ജയിലിലൊക്കെ കിടന്ന് മരിക്കുവാ എന്നൊക്കെ പറഞ്ഞാൽ മോശമാ വെല്ല്യമ്മച്ചി... ലാലി പറഞ്ഞു....

പിന്നെ അവർ ഒന്നും പറയാൻ പോയില്ല.... അഞ്ജു പറഞ്ഞാൽ ചെയ്യുമെന്ന് അവർക്കറിയാം.. മാളു ഇവിടെ വാ... ഷിനി മാളുവിനെ അരികിലേക്ക് വിളിച്ചു... ജസ്റ്റിയെ ഒന്ന് നോക്കിട്ട് മാളു പയ്യെ ഷിനിയുടെ അടുത്തേക്ക് ചെന്നു.... ഇവിടെ ഇരിക്ക് , ഷിനി മാളുവിനെ അവിടെ ഇരുത്തിട്ട് ആൻസിയുടെ അരികിൽ നിന്ന് കുഞ്ഞിനെ എടുത്ത് മാളുവിന്റെ മടിയിൽ വെച്ച് കൊടുത്തു.... മാളു , ഇവനെ നിയാണ് നോക്കണ്ടത്... ഷിനി മാളുവിനോട് പറഞ്ഞു.... മാളു സന്തോഷത്തോടെ എല്ലാവരെ നോക്കിയിട്ട് വാത്സല്യപൂർവ്വം കുഞ്ഞിനെ നെഞ്ചോട് ചേർത്തു.... ദേവാ ഇങ്ങോട്ടേക്ക് വാ... ഇവിടെ ഇരിക്ക്.. സണ്ണി ദേവനെ വിളിച്ചു.... ആരു , അഞ്ജു നിങ്ങളും വാ.... ഷിനി അവരെ വിളിച്ചു.... എല്ലാവരും ഒരുമിച്ച് ഇരുന്നു.... എനിക്ക് നിങ്ങളോടാ ചോദിക്കാനുള്ളത് , സണ്ണി ആരുവിനെ അഞ്ജുവിനെ നോക്കി സണ്ണി പറഞ്ഞു... അഞ്ജുവും ആരുവും എന്താ എന്നാ രീതിക്ക് പരസ്പരം മുഖത്തോട് മുഖം നോക്കി..... ഞങ്ങളാറിയാതെ ഇന്നലെ നിങ്ങൾ എന്തൊക്കയാ ചെയ്തത്...?? ഷിനി അവരോട് ചോദിച്ചു അത്.... ഷിനിച്ചാ... പിന്നെ ഞങ്ങൾ... അഞ്ജു വിക്കി വിക്കി പറയാൻ തുടങ്ങി.... ആരു ദയനിമായി ദേവനെ ഒന്ന് നോക്കി... ദേവൻ ആരുവിനെ നോക്കി ചെറുതായി ഒന്ന് ചിരിച്ചു...

അതിൽ നിന്ന് തന്നെ ഇന്നലെ വരുണിന്റെ ഐഡി ഹാക്ക് ചെയ്ത കാര്യം ദേവൻ സണ്ണിയോട് പറഞ്ഞെന്ന് ആരുവിന് മനസിലായി... എന്റെ മക്കൾ എന്ന് മുതലാ ഹാക്കിങ് ഒക്കെ തുടങ്ങിയത്... അഞ്ജുവിനെ ആരുവിനെ നോക്കി സണ്ണി ചോദിച്ചു ആരു ദേവനെ നോക്കി പേടിപ്പിച്ചെങ്കിലും ദഎനിക്ക് ഒന്നുമറിയില്ലന്നാ രീതിക്ക് ദേവൻ എല്ലാവരെ നോക്കിയിരുന്നു.... ചോദിച്ചത് കേട്ടില്ലേ... നിങ്ങൾ എങ്ങനെ അത് ചെയ്‌തെന്ന്.... ഞങളുടെ അറിവിൽ നിങ്ങൾക്ക് ഇത് അറിയാത്ത കാര്യമാണ്... അവരെ നോക്കി സണ്ണി പറഞ്ഞു ആ , സണ്ണിച്ചാ... ഞാൻ ഇപ്പോ വരാം.. എനിക്കൊര് കോൾ വരുന്നു... ഹരി വേഗം എണീച്ച് കൊണ്ട് പറഞ്ഞു.... അത് വേണ്ട , ഹരിയേട്ടൻ മുങ്ങാൻ നോക്കണ്ട.... ഹരിയുടെ കൈ പിടിച്ച് കൊണ്ട് ലാലി പറഞ്ഞു ഓടിച്ചിട്ട് പിടിക്കണ്ടേൽ മര്യാദക്ക് ഇവിടെ ഇരുന്നോ... ഹരിയെ നോക്കി ഷിനി പറഞ്ഞു... ഹരി അപ്പോൾ തന്നെ അവിടെ ഇരുന്നു... ഇതിപ്പം എന്താ കഥ എന്നറിയാതെ ദേവൻ ഹരിയെ തന്നെ നോക്കി..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story