പ്രണയ പ്രതികാരം: ഭാഗം 58

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

ദേവന്റെ ആരുന്റെ നോട്ടം കണ്ടപ്പോൾ എല്ലാവരും വാതിലിന്റെ അരികിലേക്ക് നോക്കി.... ചാർളി അപ്പോഴും ആരുവിനെ തന്നെ നോക്കുവായിരുന്നു , അലിസ് വന്ന് കുഞ്ഞിനെ അവളുടെ കൈയിൽ നിന്ന് എടുത്തു.... ചാർളി എല്ലാവരെ നോക്കിട്ടു പയ്യെ അകത്തേക്ക് കയറി.... സണ്ണിച്ചാ , എന്തിനാ എന്നോട് ഇങ്ങോട്ടേക്ക് വരാൻ പറഞ്ഞത്... അകത്ത് കയറിയ ചാർളി സണ്ണിയോടായി ചോദിച്ചു നിന്റെ അമ്മ നൽകിയ വിഷത്തിന്റെ അളവ് ഇവരിൽ ഇപ്പോഴും ഉണ്ട്‌... അത് കൊണ്ട് അത് കുറയുന്നത് വരെ ഇവരെ ഇനി അവിടെ നിർത്തിയാൽ മതി... സണ്ണി വെല്ല്യമ്മച്ചിയെ നോക്കി കൊണ്ട് ചാർളിയോട് പറഞ്ഞു "" ചാർളി വെല്ല്യമ്മച്ചിയെ ഒന്ന് നോക്കി , ചാർളിയുടെ നോട്ടം താങ്ങാൻ പറ്റാതെ അവർ മുഖം താഴ്ത്തി.... എന്തിനാ അന്നമ്മച്ചി ഇനിയും ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുന്നത്....?? ഉണ്ടാക്കിട്ട് എന്താ കാര്യം.... എല്ലാം നഷ്ടമാകുകയെയുള്ളു , എന്നെ പോലെ... ആരുവിനെ നോക്കി ചാർളി അവരോട് പറഞ്ഞു അവര് അതിന് മറുപടിയൊന്നും പറഞ്ഞില്ല... ഞാൻ അന്നമച്ചിയെ കൊണ്ട് പോയിക്കോളാം സണ്ണിച്ചാ... ചാർളി സണ്ണിയോട് പറഞ്ഞു ഞങ്ങൾക്ക് നോക്കാൻ പറ്റാത്ത് കൊണ്ടല്ലാ , ഇവരുടെ മനസ്സിൽ നിറച്ച് വിഷമാണ്.. അത് വീട്ടിലുള്ളവർക്ക് ദോഷം ചെയ്യും , അത് കൊണ്ടാ ചേട്ടായി നിന്നെ വിളിച്ചത്....

ചാർളിയോട് ഷിനി പറഞ്ഞു എനിക്ക് മനസിലായി ഷിനിച്ചാ , എന്റെ അമ്മയാ ഇതിന് കാരണമെന്ന് എനിക്കറിയാം... അമ്മയുടെ വാക്ക് കേട്ടാണ് ഞാൻ നിങ്ങളോട് പ്രേതികാരത്തിനു ഇറങ്ങിയത് പോലും , അപ്പൊ ഞാൻ അറിഞ്ഞിരുന്നില്ല എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഇല്ലാതാകുന്നതെന്ന്... നിറമിഴിയോടെ ചാർളി പറഞ്ഞു ആരു , നീ ഇപ്പോഴും വിചാരിക്കുന്നത് പോലെ എനിക്ക് നിന്നോട് ഉണ്ടായിരുന്ന ഇഷ്ട്ടം ഒരു താമശയോ , പക പോകാലോ ഒന്നുമല്ലായിരുന്നു... നിന്റെ അമ്മച്ചിയുടെ കൂടെ നിന്നെ പള്ളിയിൽ വെച്ച് കണ്ടയാന്ന് തുടങ്ങിയ ഇഷ്ട്ടമാണ് എനിക്ക് നിന്നോട്... പക്ഷേ പറയാൻ പറ്റിയില്ല... കാരണം മനസ് നിറച്ചും പകയായിരുന്നു അപ്പനെ ഇല്ലാതാക്കിയവരോട്... അത് ആരാണെന്നറിഞ്ഞ് അവരെ ഇല്ലാതാക്കണമെന്ന് മാത്രമേ അപ്പോൾ മാനസിലുണ്ടായിരുന്നുള്ളു.... എല്ലാത്തിന്റെയും അവസാനം നിന്നെ കണ്ട് എന്റെ ഇഷ്ട്ടം പറയണമെന്ന് വിചാരിച്ചിരുന്നതാ.... അപ്പോഴാ അമ്മച്ചി നിന്നെ കാണിച്ച് തന്ന് അപ്പന്റെ മരണത്തിന് കാരണം നിയാണെന്ന് പറഞ്ഞത് , തകർന്ന് പോയിരുന്നു ഞാൻ... പിന്നെ നിന്നോട് എനിക്ക് പകയായിരുന്നു... പക്ഷേ ആ പകക്ക് ഇടയിലും ഞാൻ നിന്നെ ഒരുപാട് സ്‌നേഹിച്ചിരുന്നു.. ഒരെന്ന് പറഞ്ഞ് നിന്നെ വേദനിപ്പിക്കുമ്പോൾ ഞാനും സ്വയം വേദനിച്ചിരുന്നു...

അന്ന് ആ ആശുപത്രി മുറിയിൽ കിടന്ന് നീ അലറി കരയുമ്പോൾ കുറ്റബോധം കൊണ്ട് നിറി അടുത്ത റൂമിൽ ഞാനും ഉണ്ടായിരുന്നു... കൊച്ചേച്ചിയോട് അനുവാദം ചോദിച്ച് ചെയ്ത് പോയ തെറ്റിന് ഉറങ്ങുന്ന നിന്റെ കാല് പിടിച്ച് ഞാൻ മാപ്പ് ചോദിച്ചിട്ടുണ്ട്.. പിന്നെ പുറത്തിറങ്ങിയ നിന്നെ വേദനപ്പിച്ച് ഒരെന്ന് പറഞ്ഞത് , നീ തിരിച്ച് പ്രതികരിച്ച് കുറച്ചൂടെ ബോൾഡാക്കാൻ വേണ്ടിയാണു.. ഒരിക്കൽ ഞാൻ സണ്ണിച്ചാനോട് ചോദിച്ചതാണ് , ചെയ്ത തെറ്റ് ക്ഷമിച്ച് നിന്നെ എനിക്ക് തരുമോയെന്ന്.... അന്ന് സണ്ണിച്ചാൻ പറഞ്ഞ ഞാൻ ദേവനെ കുറിച്ചറിഞ്ഞത്.... അന്ന് ഞാൻ എല്ലാം അവസാനിപ്പിച്ചതാ , എന്റെ ഇഷ്ട്ടം , സ്വപനം , മോഹം , എല്ലാം... പക്ഷേ നിന്നെ കാണുമ്പോഴൊക്കെ നീ എന്നെ അവഗണിക്കാൻ തുടങ്ങി , അതെപോലെ നിന്നെ അവഗണിക്കുന്ന ദേവന്റെ പുറകെ നടക്കാനും... അതെനിക്ക് കൂടുതൽ വാശിയുണ്ടാക്കി , എങ്ങനേലും നിന്നെ സ്വന്തമാകണമെന്ന് തീരുമാനിച്ചു... ആ സമയം എന്റെ മുന്നിലേക്ക് വന്നതാ വരുൺ... നിന്നെ നേടാൻ വേണ്ടിയാ ഞാൻ വരുണിന്റെ കൂടെ നിന്നത്... പക്ഷേ അവിടെയും ഞാൻ തോറ്റ് പോയി അല്ലേ ആരു... ഒരുമിച്ച് നിൽക്കുന്ന ആരുവിനെ ദേവനെ നോക്കി നഷ്ട വേദനയോടെ ചാർളി പറഞ്ഞു....

ആരു ചാർളിയെ നോക്കി ഒന്ന് ചിരിച്ചു... ചാച്ചു , നിന്റെ കണ്ണിൽ ഒരിക്കലും ഞാൻ സ്‌നേഹം കണ്ടിട്ടില്ല , അല്ലാ കാണാൻ ഞാൻ ശ്രമിച്ചിട്ടില്ല.... അത് ഞാൻ കണ്ടത് മുഴുവൻ ഈ കണ്ണിൽ മാത്രമാണ്... പകയോടെ വെറുപ്പോടെയാണ് റാം എന്നെ നോക്കുന്നതെങ്കിലും ഈ കണ്ണിൽ എന്നോടുള്ള സ്‌നേഹം മാത്രമേ ഉണ്ടായിരുന്നുള്ളു.. ആരു ദേവനെ നോക്കി ചാർളിയോട് പറഞ്ഞു ആരുവിന്റെ വാക്കുകൾ കേട്ട് ദേവന് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി.... എനിക്ക് വേണ്ടി എത്രയൊക്കെ അലഞ്ഞാലും എന്തൊക്കെ ചെയ്താലും ഈ അലീന എന്നും ദേവനാരായണന്റെ സ്വന്തമായിരിക്കും , എല്ലാം ജന്മവും... വാക്കുകൾ കൊണ്ട് എന്റെ സ്‌നേഹത്തെ വിവരിക്കാൻ എനിക്ക് പറ്റില്ല ചാച്ചു , പക്ഷേ സ്‌നേഹിച്ച് നേടിയെടുത്തതാ ഞാൻ ഈ സ്‌നേഹം... ദേവന്റെ കൈ പിടിച്ച് കൊണ്ട് ആരു പറഞ്ഞു... വിട്ട് കളയില്ല എന്നാ ഉറപ്പിൽമേൽ ദേവനും ആരുവിന്റെ കൈയിൽ അമർത്തി പിടിച്ചു.... മ്മ്മ്മ് "" എനിക്ക് മനസിലാകും , അത് കൊണ്ട് ഞാൻ ഒക്കെ അവസാനിപ്പിച്ചു... ഇനി നിങ്ങൾക്കിടയിലേക്ക് ചാർളി വരില്ല.. ഒരിക്കലും... വിഷമത്തോടെ എല്ലാവരെ നോക്കി പറഞ്ഞിട്ട് വെല്ല്യമ്മച്ചിയെ കൂട്ടി ചാർളി അവിടുന്ന് പോയി.... പാവം.... ചാർളി പോയ വഴിയേ നോക്കി ആരു പറഞ്ഞു..

കൈ വേദനിച്ചപ്പോഴാണ് താൻ പറഞ്ഞത് ദേവന് ഇഷ്ട്ടമായില്ലാന്ന് ആരുവിന് മനസിലായത്.... അവൻ തന്നെയായി അല്ലേ ഇച്ചായാ... ആൻസി ഷിനിയെ നോക്കി ചോദിച്ചു.... ഏയ്യ് , വഴക്കിടാൻ ചിഞ്ചു ഉള്ളപ്പോൾ അവൻ എങ്ങനെ തന്നെയാകാനാ... ചിരിയോടെ ലാലി പറഞ്ഞു.... കുറച്ച് നാളുടെ കഴിയട്ടെ നമ്മുക്ക് അവന് ചേരുന്ന ഒര് കുട്ടിയെ കണ്ട് പിടിച്ച് കെട്ടിക്കാം... എല്ലാവരെ നോക്കി സണ്ണി പറഞ്ഞു..... കുറച്ച് കഴിഞ്ഞപ്പോൾ അങ്ങോട്ടേക്ക് മാളുവും ജസ്റ്റിയും വന്നു... പിന്നെ എല്ലാവരും കൂടെ വർത്താനം പറഞ്ഞിരുന്നു , വൈകുന്നേരമായപ്പോഴാണ് പോകാമെന്ന് ദേവൻ ആരുനോട്‌ പറഞ്ഞത് , പോകാൻ തീരെ താല്പര്യമില്ലകിലും വീട്ടിൽ അമ്മ തന്നെയുള്ളത് കൊണ്ട് ആരു ദേവന്റെ കൂടെ പോകാൻ തീരുമാനിച്ചു..... അല്ല നിങ്ങള് പോകുന്നില്ലേ... ദേവൻ ജസ്റ്റിയോട് ചോദിച്ചു.... ഇല്ല ദേവാ , മാളു വരുമോയെന്ന് തോന്നുന്നില്ലാ... പോകുന്ന കാര്യം പറഞ്ഞ് ഇനി വെറുതെ സങ്കടപെടുത്തണ്ടയെന്ന് കരുതി... ജസ്റ്റി ദേവനോട് പറഞ്ഞു അതേയ് , ഇനിയിപ്പം നാളെ എല്ലാവർക്കും കൂടി ഒരുമിച്ച് വീട്ടിലേക്ക് പോകാമെന്ന് കരുതി.... ഷിനിയും ദേവനോട് പറഞ്ഞു അല്ലാ നാളെ നിങ്ങള് വീട്ടിലേക്ക് വരില്ലേ.. ലാലി ദേവാനോട് ചോദിച്ചു മ്മ്മ്മ് " നാളെ വരാം... ദേവൻ പറഞ്ഞു...

പിന്നെ എല്ലാവരോടും യാത്ര പറഞ്ഞ് ആരുവും ദേവനും വീട്ടിലേക്ക് പോയി... ഭക്ഷണം കഴിച്ച് വന്നെയുടനെ ആരു കയറി കിടന്നു.... ദേവൻ വന്നപ്പോഴേക്കും ആരു ഉറങ്ങിരുന്നു... കുറേ നേരം ദേവൻ ആരുവിനെ തന്നെ നോക്കിയിരുന്നു.... ' ഈ അലീന എന്നും ദേവനാരായണന്റെ സ്വന്തമായിരിക്കും.... എല്ലാം ജന്മവും...' അത് തന്നെ ദേവന്റെ ചെവിയിൽ മുഴങ്ങി കേട്ട് കൊണ്ടിരുന്നു.... വെറുപ്പിലും ഞാൻ നിന്നെ ഒരുപാട് സ്‌നേഹിച്ചിരുന്നു ആരു... നീയില്ലാതെ എനിക്ക് ഒരു ജീവിതമില്ല.. ആരുവിനോട്‌ ചേർന്ന് കിടന്ന് നെറ്റിയിൽ മൃതുവായി ഒന്ന് ചുംബിച്ച് കൊണ്ട് ദേവൻ പറഞ്ഞു... *** മാളു , മതി കളിച്ചത്... വാ എന്തേലും കഴിച്ചേ... കുഞ്ഞിനോടും ആൻസിയോടും എന്താകയോ പറയുന്ന മാളുവിനോട് ജസ്റ്റി പറഞ്ഞു..... മാളു പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ വാർത്തനത്തിൽ തന്നെയായിരുന്നു.... മാളു നിന്നോടാ പറഞ്ഞത്... ജസ്റ്റി കുറച്ച് ഉറക്കെ പറഞ്ഞു.... എനിക്ക് ഒന്നും വേണ്ട... ഉറക്കെ തന്നെ മാളുവും പറഞ്ഞു.... വേണ്ടന്നോ...!! മര്യധക്ക് കഴിച്ചിട്ട് വന്ന് കിടന്നോ... ഇല്ലകിൽ ഇപ്പൊ തന്നെ വീട്ടിലേക്ക് കൊണ്ട് പോകും.... ജസ്റ്റി മാളൂനെ നോക്കി പറഞ്ഞു.... അത് കേട്ടപ്പോൾ മാളു ജസ്റ്റിയോട് പിണങ്ങി മുഖം വീർപ്പിച്ചിരുന്നു.... ദേ കഴിക്ക്... ജസ്റ്റി വരി കൊടുത്തപ്പോൾ മാളു ആദ്യയം കഴിച്ചില്ലെകിലും പിന്നെ അവൻ നിർബന്ധിച്ചപ്പോൾ കഴികാൻ തുടങ്ങി....

വാ ഉറങ്ങാം... കഴിച്ച് കഴിഞ്ഞപ്പോൾ ജസ്റ്റി മാളുനോട് പറഞ്ഞു ഞാൻ ഇവിടെ കിടന്നോളാം... മാളു ജസ്റ്റിയെ നോക്കാതെ പറഞ്ഞു ഇവിടെ എല്ലാവർക്കും കൂടെ പറ്റില്ല മാളു... നമ്മുക്ക് നമ്മുടെ റൂമിൽ പോകാം.. വന്നേ.. മാളുവിന്റെ കൈ പിടിച്ച് കൊണ്ട് ജസ്റ്റി പറഞ്ഞു.... അത് ശെരിയാണെന്ന് മാളുവിനും തോന്നി... അവൾ എല്ലാവരോടും യാത്ര പറഞ്ഞ് ജസ്റ്റിയുടെ കൂടെ പോയി.... പോകുമ്പോൾ മുഖം വീർപ്പിച്ചിരിക്കുന്ന മാളുവിനെ കണ്ട് ജസ്റ്റിക്ക് ചിരി വന്നു.... ഇപ്പൊ കഴിച്ചതല്ലേള്ളു , അത് കൊണ്ട് ഇപ്പൊ കിടക്കണ്ട... കുറച്ച് നേരം നടക്കാം.. മാളുവിന്റെ കൈ പിടിച്ച് കൊണ്ട് ജസ്റ്റി പറഞ്ഞു.... അവന്റെ കൂടെ നടക്കുമ്പോൾ വല്ലാത്ത അസ്വസ്ഥപോലെ മാളുവിന് തോന്നി... വീഴാതിരിക്കാൻ തന്നെ ചേർത്ത് പിടിച്ചിരിക്കുന്ന ജസ്റ്റിയുടെ കൈ വീടിക്കാൻ അവൾ ശ്രമിച്ചേകിലും കൂടുതൽ ശക്തമായി അവൻ അവളെ ചേർത്ത് പിടിച്ചു..... ഉറക്കം വരുവാ... കുറച്ച് കഴിഞ്ഞപ്പോൾ കണ്ണ് തിരുമി ക്കൊണ്ട് മാളു ജസ്റ്റിയോട് പറഞ്ഞു... അയ്യടി , കൂടുതൽ അഭിനയിക്കല്ലേ... ഇങ്ങോട്ട് നടക്ക്.. മാളുവിനെ ചേർത്ത് പിടിച്ച് ജസ്റ്റി പിന്നെയും പറഞ്ഞു.... വരാന്തയിലൂടെ നടക്കുന്ന മാളുവിനെ കരുതലോടെ ജസ്റ്റി ചേർത്ത് പിടിച്ചിരുന്നു.. മാളൂട്ടി തന്നെ നടക്കട്ടെ ഇനി കുറച്ച്... അവളെ വിട്ട് കൊണ്ട് ജസ്റ്റി പറഞ്ഞു...

അവനിൽ നിന്ന് മോചിതയായത് പോലെ മാളു വേഗം അകന്ന് മാറി തന്നെ നടക്കാൻ തുടങ്ങി... പാതിയെ നടന്ന് തിരികെ വന്ന മാളു കാണുന്നത് ആകാശത്ത് നോക്കി നിൽക്കുന്ന ജസ്റ്റിയെയാണ്... ഇടക്ക് അവൻ മിഴികൾ തുടക്കുന്നുണ്ട്... എന്താ എന്നാ രീതിക്ക് മാളു അവനെ തന്നെ നോക്കി.... മാളു , ആ തെളിഞ്ഞ് നിൽക്കുന്ന നക്ഷത്രം എന്റെ മാളൂട്ടിക്ക് പ്രിയപ്പെട്ട ഒരാളണ്.... ഞാൻ ആ ആളോട് അനുവാദം ചോദിക്കുവായിരുന്നു , ഈ ജന്മം ഞാൻ എടുത്തോട്ടേ , അടുത്ത ജന്മം തിരികെ തന്നേക്കാമെന്ന്.... ആകാശത്തേക്ക് നോക്കികൊണ്ട് ജസ്റ്റി മാളുനോടായി പറഞ്ഞു.... മാളു ആ നക്ഷത്രത്തെ നോക്കി... ചിരിയോടെ വിഷ്ണുവേട്ടൻ തന്നെ നോക്കി സമ്മതം പറയുന്ന പോലെ മാളുവിന്‌ തോന്നി... ജസ്റ്റി കാണാതെ നിറഞ്ഞ് വന്ന കണ്ണുകൾ മാളു പാട് പെട്ട് അടക്കി നിർത്തി..... എനിക്ക് ഉറക്കം വരുവാ... തിങ്ങി വന്ന കരച്ചിൽ സഹിച്ച് കൊണ്ട് മാളു പറഞ്ഞു... ആണോ , എന്നാൽ പോയി ഉറങ്ങാം... മാളുവിനെ കുട്ടി ജസ്റ്റി റൂമിലേക്ക് നടന്നു... ❤️❤️❤️❤️❤️❤️ അലാറമടിക്കുന്ന സൗണ്ട് കേട്ടാണ് ദേവൻ എണിച്ചത്.. ആരുവിനെ ഉണർത്താതെ അവൻ പയ്യെ ഫ്രഷ്ക്കാൻ പോയി.. ലൈറ്റ് ഇട്ട് ആരുവിനെ ഉണർത്താണ്ടന്ന് കരുതി തിരികെ വന്ന അവൻ ഫോണിന്റെ വെട്ടത്തിൽ ഡ്രസ്സ്‌ തപ്പുവായിരുന്നു... പെട്ടന്നാണ് റൂമിലെ ലൈറ്റ് തെളിഞ്ഞത്... കള്ളം പൊളിഞ്ഞു എന്നാ രീതിക്ക് ദേവൻ വേഗം തിരിഞ്ഞ് നോക്കി....

കൈ കെട്ടി തന്നെ നോക്കുന്ന ആരുവിനെ കണ്ടപ്പോൾ കള്ളം പിടിക്കപ്പെട്ട കുട്ടിയെ പോലെ ദേവൻ ഒന്ന് ചിരിച്ച് കാണിച്ചു.... ഈ രാത്രിയിൽ ഡ്രെസ്സ് ഒക്കെ മാറി എവിടെ കാക്കാൻ പോകുവാ കള്ള... ഗൗരവത്തോടെ ആരു ചോദിച്ചു നിനക്ക് ഉറക്കമില്ലേ പെണ്ണെ... ചിരിയോടെ ദേവൻ ആരുനോട് തിരിച്ച് ചോദിച്ചു.... ഉറക്കമില്ലാത്തത് കൊണ്ടല്ലേ സാറിന്റെ കള്ളത്തരം കണ്ട് പിടിച്ചത്... സത്യം പറ മനുഷ്യ , നിങ്ങളി രാത്രി ആരെ കാണാൻ പോകുവാ....?? ദേവന്റെ അടുത്തേക്ക് വന്ന് കൊണ്ട് ആരു ചോദിച്ചു അതോ... അത് ഞാനെന്റെ ആദ്യയാ ഭാര്യയെ പിള്ളേരെ കാണാൻ പോകുവാ.. എന്തേയ് വരുന്നോ...? ഷർട്ട്ന്റെ കൈ മടക്കികൊണ്ട് ദേവൻ ആരുനോട് ചോദിച്ചു... സത്യാണോ....? മുഖം വീർപ്പിച്ച് ചുണ്ട് വിടർത്തി കൊണ്ട് ആരു ദേവനെ നോക്കി ചോദിച്ചു പിന്നെ... സത്യം.... ആരുവിനെ ഒന്ന് നോക്കി ചിരിച്ചിട്ട് ദേവൻ ഒര് കോട്ട് കൂടി ഇട്ടിട്ട് പുറത്തേക്കിറങ്ങാൻ തുടങ്ങി.... അതേയ് , ഭാര്യയെ കാണാൻ പോകണമെങ്കിൽ വണ്ടിയുടെ കീ വേണ്ടേ.. അത് എന്റെ കൈയിലാ.. ദേവന്റെ വണ്ടിയുടെ കീ മുറുക്കെ പിടിച്ച് കൊണ്ട് ആരു പറഞ്ഞു.... ഈ പെണ്ണിന്റെ ഒരു കാര്യം... എന്റെ പെണ്ണെ , ഞാൻ വെറുതെ പറഞ്ഞതാ... ഞാൻ ഇപ്പൊ പോകുന്നത് വരുണിന്റെ വീട്ടിലാ , എനിക്ക് ചില സംശയങ്ങൾ ഒക്കെയുണ്ട്‌ , അത് തിർത്തിട്ട് ഞാൻ വേഗം വരാം... കീ താ... ആരുവിന് നേരെ ദേവൻ കൈ നീട്ടി... എങ്കിൽ ഞാൻ കൂടി വരുവാ... റം തന്നെ പോകണ്ട... കീ ഒന്നുടെ മുറുക്കെ പിടിച്ച് കൊണ്ട് ആരു പറഞ്ഞു

"" അതൊന്നും വേണ്ട , എന്തേലും പ്രശനമുണ്ടായാൽ എനിക്ക് നിന്നെ ശ്രദ്ധിക്കാൻ പറ്റില്ല... അത് കൊണ്ട് കൊച്ച് ഇവിടെ ഇരുന്നാൽ മതി... ആരുവിനെ തലോടികൊണ്ട് ദേവൻ പറഞ്ഞു ഇവിടെ ഇരിക്കാനാണേൽ നമ്മൾ രണ്ട് പേരും ഇരിക്കും , പോകാനാണേൽ അതും ഒരുമിച്ച്.... നല്ല പോലെയാണേൽ അമ്മ അറിയാതെ നമ്മുക്ക് ഒരുമിച്ച് പോയിട്ട് വരാം.. അല്ലകിൽ ഞാൻ അമ്മേയെ വിളിച്ചുണർത്തും... ഭീഷണി പോലെ ആരു പറഞ്ഞു "" ഇതിനോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലാലോയെന്ന് ദേവൻ ഓർത്തു... ശെരി , എന്നാൽ നീ പോയി ഡ്രസ്സ്‌ മാറീട്ട് വാ... ആരുവിനെ ഒഴിവാക്കാൻ വേണ്ടി ദേവൻ പറഞ്ഞു മ്മ്മ് ശെരി... ഡ്രസ്സ്‌ മാറാൻ വേണ്ടി തിരിഞ്ഞ ആരു എന്തോ ഓർത്ത് അവിടെ തന്നെ നിന്നും... എന്താ.... സംശയത്തോടെ നെറ്റി ചുളിച്ച് കൊണ്ട് ദേവൻ ചോദിച്ചു എനിക്ക് മനസിലായി , എന്നെ ഒഴിവാക്കിട്ട് കാറിൽ പോകാൻ വേണ്ടിയല്ലേ പ്ലാൻ... നടക്കില്ല റം... ആരു തീർത്ത് പറഞ്ഞു.... ദേവൻ അതിനൊന്ന് ചിരിച്ച് കാണിച്ചു.... ഞാൻ ഇവിടെ തന്നെ നിന്ന് ഡ്രസ്സ്‌ മാറിക്കോളാം... ആരു ഡ്രെസ്സ് എടുത്ത് കൊണ്ട് പറഞ്ഞു..... എന്നാൽ ലൈറ്റ് ഓഫാക്കി ഡ്രസ്സ്‌ മാറ്റ്... ഇല്ലേൽ ഞാൻ പലതും കാണും... കള്ളച്ചിരിയോടെ ദേവൻ പറഞ്ഞു അതിന് കണ്ണടച്ചാൽ മതി , അല്ലാതെ ലൈറ്റ് ഓഫാക്കണ്ട... ആ ഗ്യാപ്പിൽ ഓടി രഷപെടാനല്ലേ ,

റാമിന്റെ ഒര് കളി എന്റെ അടുത്ത് നടക്കില്ല.... പാവാടക്ക് ഉള്ളിൽ കൂടി ജീൻസ് കയറ്റികൊണ്ട് ആരു പറഞ്ഞു..... ഒര് പാട് കഷ്ടപ്പെട്ട് ഡ്രസ്സ്‌ മാറുന്ന ആരുവിനെ ദയനീയമായി ദേവൻ ഒന്ന് നോക്കി.... ജീൻസ് ഇട്ട് കഴിഞ്ഞ് ആരു ദേവനെ ഒന്ന് നോക്കി... ദേവന്റെ കള്ളച്ചിരി കണ്ടപ്പോൾ ആരുവിന് എന്തോപോലെ തോന്നി... പക്ഷേ അവനെ തന്നെ വിടാൻ അവൾക്ക് പറ്റുമായിരുന്നില്ല.... എന്തേയ് ബാക്കി മാറ്റുന്നില്ലേ.. കൈ കെട്ടി നിന്ന് ചിരിയോടെ തന്നെ ദേവൻ അവളോട് ചോദിച്ചു "" അത് , ഉണ്ട്‌... ആരു പയ്യെ പറഞ്ഞു.... എന്നാൽ വേഗം മാറ്റ് , പോകണ്ടേ നമ്മുക്ക്... ചിരിയാലെ ദേവൻ ആരുനെ നോക്കി പറഞ്ഞു ജീൻസ് മാറ്റിയ പോലെ ടോപ് മാറ്റാൻ പറ്റില്ലന്ന് ആരുവിന് നന്നായി അറിയാമായിരുന്നു.... ദേ വേഗം മറ്റുന്നുണ്ടോ , സമയമില്ല... ദേവൻ തിരക്ക് കൂട്ടി.... വേറെ വഴി ഇല്ലാത്തത് കൊണ്ട് ദേവന്റെ മുന്നിൽ നിന്ന് തന്നെ ആരു ഡ്രസ്സ്‌ മാറ്റി... നല്ല ചമ്മൽ ഉണ്ടായിരുന്നെങ്കിലും അത് മുഖത്ത് വരാതിരിക്കാൻ അവൾ ശ്രദ്ധിച്ചു.. ഇനി പോകാം... മുടി ഫുൾ എടുത്ത് പുട്അപ്പ്‌ ചെയ്ത് കൊണ്ട് ദേവനെ നോക്കി ആരു പറഞ്ഞു... ഒരു കള്ളച്ചിരിയോടെ ദേവൻ ആരുവിന്റെ അടുത്തേക്ക് വന്ന് നിന്നു..... എന്താ...?? ദേവന്റെ നോട്ടം കണ്ട് സംശയത്തോടെ ആരു അവനോട് ചോദിച്ചു നമ്മുക്ക് നാളെ പോയാൽ പോരെ...

ആരുവിനെ ചേർത്ത് പിടിച്ച് കൊണ്ട് ദേവൻ ചോദിച്ചു അതെന്താ നാളെ... അപ്പൊ ഇന്നെന്താ പരുപാടി കള്ളച്ചിരിയോടെ തന്നെ ആരു ചോദിച്ചു ഇന്ന്... പരുപാടി... ഇന്ന് നമ്മുക്ക് വർത്താനമെക്കെ പറഞ്ഞ് കിടന്നാലോ... ആരുവിന്റ ദേത്ത് കൈകൊണ്ട് കുസൃതി കാണിച്ച് ദേവൻ പറഞ്ഞു അയ്യടാ , അങ്ങനെ ഇപ്പൊ വേണ്ട... നമ്മുക്ക് വർത്താനം പിന്നെയും പറയാം , ഇപ്പൊ പോയിട്ട് വരാം... വന്നേ പോകാം... ദേവന്റെ കൈ പിടിച്ച് കൊണ്ട് ആരു പറഞ്ഞു പോകണോ...?? വിഷമത്തോടെ ദേവൻ ചോദിച്ചു പോകണം... ആരു ഉറപ്പിച്ച് പറഞ്ഞു ശേ , ഈ പെണ്ണ് മനുഷ്യന്റെ മൂഡ് കളഞ്ഞു... ആരുവിനെ കൂടെ പുറത്തേക്ക് നടക്കുമ്പോൾ പരിഭവത്തോടെ ദേവൻ സ്വയം പറഞ്ഞു... അത് കേട്ട് ആരു ഉള്ളിൽ ചിരിച്ചു..... ആരു ദേവനും സൗണ്ട് ഉണ്ടാകാതെ പാതിയെ പുറത്തിറങ്ങി... ദേവൻ ബുള്ളറ്റ് റോട്ടിലേക്ക് തള്ളിക്കൊണ്ട് പോയി എന്നിട്ടാണ് സ്റ്റാർട്ട്‌ ചെയ്തത്.... തണുപ്പാടികാതിരിക്കാൻ വേണ്ടി ആരു കോട്ട് ഇട്ടിരുന്നു.. ഈ തവണ ദേവൻ പറയാതെ തന്നെ ആരു ദേവനോട് ചേർന്നിരുന്നു.... റം , ഇത് എങ്ങോട്ടാ പോകുന്നത്... വരുണിന്റെ വീട്ടിലേക്ക് പോകാതെ ഇടത്തെ റോഡിലേക്ക് തിരിയുന്ന ദേവനോട് ആരു ചോദിച്ചു... ഇപ്പൊ എത്തും , എന്നിട്ട് പറയം.. ദേവൻ ആരുനോട് പറഞ്ഞു കുറച്ച് കഴിഞ്ഞപ്പോൾ ദേവൻ ഒര് സൈഡിൽ വണ്ടി ഒതുക്കി.... ഇറങ്ങിക്കോ...

ദേവൻ ആരുനോട് പറഞ്ഞു ആരു ഇറങ്ങി , കൂടെ ദേവനും... വാ , നടക്ക്... ആരുവിന്റെ കൈ പിടിച്ച് കൊണ്ട് ദേവൻ പറഞ്ഞു ഒര് വലിയ വീടിന് മുന്നിലായിരുന്നു നടത്തം അവസാനിച്ചത്.... ഇതാരുടെ വീടാ.... സംശയത്തോടെ ആരു ചോദിച്ചു അതൊക്കെയുണ്ട്... മുന്നോട്ട് നടന്ന് കൊണ്ട് ദേവൻ പറഞ്ഞു... ദേ മനുഷ്യ.... സത്യം പറ... നിങ്ങൾ നേരെത്തെ പറഞ്ഞ പോലെ , ഇത് നിങ്ങളുടെ ആരുടേലും വീടാണോ... നടത്തം നിർത്തി കൊണ്ട് ആരു ദേവനോട് ചോദിച്ചു..... എന്റെ പൊന്നെ... ഒര് തമാശ പറയാനും പറ്റില്ലേ... ആരുനെ നോക്കി കൊണ്ട് ദേവൻ ചോദിച്ചു.... പിന്നെ ഇതാരുടെ വീടാ... ഇത് വരുൺ മേടിച്ച പുതിയ വീടണ്... ഇവിടെ നിന്ന് നമ്മുക്കാവിശമുള്ളത് കിട്ടാതിരിക്കില്ല.... ദേവൻ പറഞ്ഞു മ്മ്മ്മ് " പക്ഷേ എങ്ങനെ കയറും ഗൈറ്റ് ക്ലോസ് ചെയ്തേക്കുവല്ലേ... സംശയത്തോടെ ആരു ചോദിച്ചു മതില് ചാടണം... അതിന് നിന്നെ കൊണ്ട് പറ്റില്ല , അത്കൊണ്ടാ വീട്ടിൽ അടങ്ങി ഇരിക്കാൻ പറഞ്ഞത് , അപ്പൊ പറ്റില്ല..... ഇവിടെ എവിടേലും ആരും കാണാത്ത അടങ്ങിയിരിക്ക് , ഞാൻ പോയിട്ട് വേഗം വരാം.... ആരുനെ പുച്ഛത്തോടെ നോക്കിക്കൊണ്ട് ദേവൻ പറഞ്ഞു..... അതേയ് , മിസ്റ്റർ ദേവാനാരായണൻ... എന്നെ അത്ര വിലകുറച്ച് കാണണ്ട.. ഞാൻ ഒരിക്കൽ അല്ല , പലതവനെ താങ്കളുടെ മതില് ചാടി കടന്നിട്ടുണ്ട്...

ആ എനിക്ക് ഈ മതിൽ നിസാരം.... മതിലിലേക്ക് നോക്കി കൊണ്ട് ആരു പറഞ്ഞു ആരു പറഞ്ഞത് കേട്ട് വിശ്വാസം വരാതെ ദേവൻ അവളെയോന്ന് നോക്കി.... സത്യം.. വിശ്വാസം വന്നില്ലെങ്കിൽ നോക്കിക്കോ... ദേവനോട് പറഞ്ഞ് കൊണ്ട് ഒര് ഒട്ടത്തിനും ഒടുവിൽ ഒര് ചട്ടത്തിനും ആരു ആ മതില് ചാടി കയറി മുകളിൽ ഇരുന്ന് ദേവനെ നോക്കി.... അത് കണ്ട് വിശ്വസം വരാതെ ദേവൻ കണ്ണ് മിഴിച്ച് ആരുനെ നോക്കി..... വാ , നോക്കി നിൽകാതെ... ദേവന്റെ നോട്ടം കണ്ട് ആരു പറഞ്ഞു.... മ്മ്മ്മ്മ് " ഒന്ന് മുളിയിട്ട് ദേവൻ പാതിയെ ആ മതിലിൽ കയറിയിരുന്നു... ഇനി താഴേക്ക് ചാട്... ദേവനോട് പറഞ്ഞ് കൊണ്ട് ആരു ആദ്യയം ചാടി... അത് കണ്ട് അന്തം വിട്ട് ദേവൻ അവിടെയിരുന്നു... വേഗം വാ.... താഴെ നിന്ന് ആരു വിളിച്ച് പറഞ്ഞു.... ഇനി വാ... മുന്നോട്ട് നടന്ന് കൊണ്ട് ആരു പറഞ്ഞു.... നി എങ്ങോട്ടാ കുടുബവീട് പോലെ ഈ പോകുന്നെ... ആരുനെ പിടിച്ച് നിർത്തി ദേവൻ ചോദിച്ചു.... നമ്മുക്ക് തിരികെ പോകാനുള്ളതാ... ദേവനെ നോക്കി കൊണ്ട് ആരു പറഞ്ഞു പോകാം , അതിന് മുൻപ് ഒര് കാര്യം... എന്താ എന്നാ രീതിക്ക് ആരു ദേവനെ നോക്കി... നല്ല എക്സ്പീരിയൻസ് ആണല്ലോ മതില് ചാടി... ഇത് തന്നെയാണോ പരുപാടി... ആരുനെ നോക്കി പുച്ഛത്തോടെ ദേവൻ ചോദിച്ചു..... റാമിനെ കാണാനാ... ചിരിയോടെ ആരു പറഞ്ഞു.... എന്തോന്ന്.... നെറ്റി ചുളിച്ച് ദേവൻ ചോദിച്ചു അതേയ് , ശെരിക്കും.... എനിക്ക് ചിലപ്പോഴൊക്കെ റാമിനെ കാണാൻ തോന്നും ,

അപ്പൊ അഞ്ജുവിന്റെ സഹായത്തോടെ പലപ്പോഴും ഞാൻ നമ്മുടെ വീടിന്റെ മതില് ചാടിയിട്ടുണ്ട്.. ബാൽകാണിക്ക് അടുത്തായത് കൊണ്ട് ഒരുപാട് ബുദ്ധിമുട്ടില്ലാതെ റൂമിൽ കയറാൻ എനിക്ക് പറ്റിട്ടുണ്ട്.. ഇപ്പോഴും വിശ്വാസം വരാതെ തന്നെ നോകുന്ന ദേവനെ നോക്കി ചിരിയോടെ ആരു പറഞ്ഞു.... പക്ഷേ റാം മുണ്ട് ഉടുത്ത് കിടക്കുന്ന ദിവസങ്ങളിൽ ഞാൻ അടുത്തേക്ക് വരാറില്ലട്ടോ , ഭയകര ബോറായിരുന്നു റാമിനെ ആ കോലത്തിൽ കാണാൻ... ചിരി കടിച്ചമർത്തി ഒര് കുസാലുമില്ലാതെ ആരു പറഞ്ഞു.... ആരു പറയുന്നത് കേട്ട് ദേവൻ അവളെ കണ്ണ് മിഴിച്ച് നോക്കി..... പക്ഷേ എങ്കിലും എനിക്ക് ഇഷ്ട്ടായി.... നാണം കലർത്തിയാ ചിരിയോടെ ആരു പറഞ്ഞു "" ആരുവിന്റെ സംസാരത്തിൽ ദേവൻ ചെറുതായി ഒന്ന് ചുളി പോയി.... ദൈവമേ , കുറച്ച് നാണം പേരിനെങ്കിലു ഇവൾക്ക് കൊടുത്തുടായിരുന്നോ...? ആകാശത്തിലേക്ക് നോക്കികൊണ്ട് ദേവൻ മനസ്സിൽ ദൈവത്തോട് ചോദിച്ചു.... എന്ത് ആലോചിക്കുവാ... നമ്മുക്ക് പോകണ്ടേ... ആരു ദേവനോട് ചോദിച്ചു എന്റെ പൊന്നാരു , നീ പറഞ്ഞത് കേട്ട് തന്നെ ഞാൻ തളർന്നു... ഇനി അകത്ത് കൂടി കയറി ഒന്നും കാണാനുള്ള ത്രാണി എനിക്കില്ല , നമുക്ക് പോകാം... അതാ നല്ലത്.... ദയനിയമായി ദേവൻ അരുണിഡ് പറഞ്ഞു പിന്നെ കളിക്കല്ലേ , ഇത്ര കഷ്ടപ്പെട്ട് വന്നത് തിരികെ പോകാനല്ലേ... വാ... ഞാൻ പോകുവാ.. മുന്നോട്ട് നടന്ന് കൊണ്ട് ആരു പറഞ്ഞു... ഇതിപ്പം ഞാൻ അവളെ കൊണ്ട് വന്നതാണോ...

അതോ അവൾ എന്നെ കൊണ്ട് വന്നതോ... മുന്നോട്ട് നടക്കുന്ന ആരുനെ നോക്കി ദേവൻ ചിന്തിച്ചു.... ഒടുവിൽ ആരു , ദേവനും കൂടി പയ്യെ വീടിനുള്ളിലേക്ക്ക് കയറി... ഇരുട്ടത് വീഴാതിരിക്കാൻ വേണ്ടി ആരു ദേവന്റെ കൈയിൽ മുറുകെ പിടിച്ചിരുന്നു... ഒര് റൂമിന്റെ ഡോറ് തുറന്ന് കിടക്കുന്നത് കണ്ട് അവര് അങ്ങോട്ടേക്ക് നടന്നു... നൈറ്റ്‌ ലൈറ്റ്ന്റെ വെട്ടത്തിൽ കിടക്കുന്നയളിന്റെ മുഖം കണ്ടപ്പോൾ ആരു , ദേവനും ഒരേപോലെ ഞെട്ടി... വേണി.... ദേ നോക്ക് റം , വേണി... ഇവൾ ഇന്നലെ ബാംഗ്ലൂർ പോയതല്ലേ , ഇത്രപെട്ടന്ന് തിരിച്ചു വന്നോ...? ആരു ദേവനോട് ചോദിച്ചു.... വാ , ചോദിച്ച് നോക്കാം... ദേവൻ ആരുനെ നോക്കി പറഞ്ഞു.... ആ വാ , ചോദിക്കാം... മുന്നോട്ട് നടന്ന് കൊണ്ട് ആരു പറഞ്ഞു... ഡി...!! നീ മനുഷ്യനെ കൊലക്ക് കോടുക്കുമോ...? ആരുനെ പിടിച്ച് നിർത്തി കൊണ്ട് ദേവൻ ചോദിച്ചു.... അയ്യോ... ഞാൻ മറന്ന് പോയി ഇളിയോടെ ആരു പറഞ്ഞു സൗണ്ട് ഉണ്ടാകരുത് , ഇവിടെ നിൽക്ക്... ആരുനോട് പറഞ്ഞിട്ട് ദേവൻ റൂമിന്റെ അകത്തേക്ക് കയറി... ഒച്ച ഉണ്ടാകാതെ കാബോഡ് പയ്യെ തുറന്ന് പരിശോധിച്ച് ചില ഫയൽ ഒക്കെ നോക്കി ചിലത് ദേവൻ മാറ്റിവെക്കുന്നത് ആരു കണ്ടു... പിന്നെ ആരു കൂടെ അങ്ങോട്ടേക്ക് ചെന്നു....

ദേവന്റെ കൂടെ നോക്കാൻ ആരുവും കൂടി.. ആരുവിന്റെ കൈയിൽ തടഞ്ഞത് ഒരു ആൽബമായിരുന്നു , ആരു പയ്യെ അത് തുറന്ന് നോക്കി.. അതിൽ അവൾക്ക് അറിയാത്ത കുറെ ഫോട്ടോസ് ഉണ്ടായിരുന്നു... പിന്നെ ഒരു പേജ് മറച്ചപ്പോൾ വേണിയുടെ കുറച്ച് ഫോട്ടോസ്... അടുത്ത പേജിൽ വേണിയും കൂടെ വിൽച്ചായറിൽ ഇരിക്കുന്ന ഒരാളുടെ ഫോട്ടോയും... റം... ഇത് വേണിയല്ലേ , പക്ഷേ കൂടെ ഇരിക്കുന്നത് ആരാ..? ആരു പറയുന്നത് കേട്ടാണ് ദേവൻ ആ ഫോട്ടോസ് കണ്ടത്... ദേവൻ അത് വാങ്ങി ഒരേ പേജും മറിച്ച് നോക്കി , ഒരേ പേജിലും വേണിയുടെ കൂടെ അയാൾ ഉണ്ടായിരുന്നു.... ആരായിരിക്കും ഇയാൾ.. സംശയത്തോടെ ആരു ചോദിച്ചു എന്തായാലും കാമുകൻ ആകില്ല... ഇവളുടെ അച്ഛന്റെ പ്രായം ഉണ്ട് ഇയാൾക്ക്.. ആ ഫോട്ടോയിൽ നോക്കി കൊണ്ട്ദേവൻ പറഞ്ഞു.... ഏയ്യ് , കാമുകൻ കാണാൻ സൂപ്പറാ.. ഞാൻ കണ്ടിട്ടുണ്ട്.. കണ്ണ് മിഴിച്ച് കൊണ്ട് ആരു പറഞ്ഞു... ഓ... അപ്പോൾ എല്ലാവരെ അറിയാം... കുറച്ച് കഴിഞ്ഞ് ഇനി ഇയാളെ അറിയാമെന്ന് പറയുമോ...?? ആരുനെ നോക്കി ദേവൻ പറഞ്ഞു.... ഏയ്യ് , ഇയാളെ ഞാൻ കണ്ടിട്ടില്ല.. ആ ഫോട്ടോയിലേക്ക് ഒന്നുടെ നോക്കി കൊണ്ട് ആരു പറഞ്ഞു.... മ്മ്മ്മ്മ് " ഒന്ന് മുളിയിട്ട് ദേവൻ പിന്നെയും തപ്പാൻ തുടങ്ങി.. അവിശമുള്ളതൊക്കെ കിട്ടി കഴിഞ്ഞപ്പോൾ ദേവൻ ആരുനെ കൂട്ടി പോകാൻ വേണ്ടി തിരിഞ്ഞു.. പക്ഷേ ഡോറ് വരെയെത്തിയാ ദേവൻ സംശയത്തോടെ വേണിയെ ഒന്ന് നോക്കി.. എന്താ വരുന്നില്ലേ...

ദേവന്റെ നോട്ടം കണ്ട് ദേഷ്യയത്തോടെ ആരു അവനോട് ചോദിച്ചു..... ഇപ്പൊ വരാം... ആരുവിന്റെ കൈ വിട്ട് കൊണ്ട് ദേവൻ പറഞ്ഞു "" ദേവൻ പയ്യെ വേണിയുടെ അരികിലേക്ക് ചെന്ന് അവളെ സൂക്ഷിച്ച് നോക്കി... പെട്ടന്നാണ് വേണി കണ്ണ് തുറന്ന് ദേവനെ നോക്കിയത്.... ആരുവും ദേവനും ഒരേപോലെ ഞെട്ടി തറഞ്ഞ് നിന്നും..... കണ്ണ് തുറന്ന വേണി പതിയെ ഒന്ന് പുഞ്ചിരിച്ചു..... ആരു പേടിയോടെ ദേവന്റെ അരികിലേക്ക് വന്ന് നിന്നും..... ദേവട്ടാ , സ്വപനത്തിലും ദേവേട്ടന്റെ കൂടെ ആ നശിച്ചവൾ ഉണ്ടല്ലോ.. ഇല്ല , ദേവേട്ടൻ എന്റെ മാത്രമാ.... വേറെയാർക്കും ഞാൻ വീട്ട് കൊടുക്കില്ല... ദേവന്റെ കൈ പിടിച്ച് കൊണ്ട് പാതി ഉറക്കത്തിൽ വേണി പറഞ്ഞു.... പിന്നെ , ഇപ്പോ താരടി നിനക്കെന്റെ ഭർത്താവിനെ.. വേണിയുടെ കൈ തട്ടി മാറ്റി കൊണ്ട് ആരു പറഞ്ഞു... എല്ലാം കണ്ട് കിളി പോയി നിൽകുവായിരുന്നു ദേവൻ.... എന്ത് നോക്കി നിൽകുവാ മനുഷ്യ , വരുന്നില്ലേ.... വേണിയെ തന്നെ നോക്കി നിൽക്കുന്ന ദേവനെ കണ്ട് ആരു ഉറക്കെ ചോദിച്ചു..... എന്റെ പോന്നോ.. ഇങ്ങനെ കിടന്ന് അലറാതെ... ഞാൻ വരുവാ... പെട്ടന്ന് ആരുവിന്റെ വാ പൊത്തി പിടിച്ച് കൊണ്ട് ദേവൻ ആരുനോട്‌ പറഞ്ഞു.... പിന്നെ അവളെ തന്നെ നോക്കി നിൽകുന്നത് എന്തിനാ....?? കുറുബോടെ ആരു ദേവനോട് പാതിയെ ചോദിച്ചു.... വേണിയുടെ കഴുത്തിൽ ഒര് മറുക് ഉണ്ട്... അത് അവിടെ തന്നെ ഉണ്ടോയെന്ന് നോക്കിയതാ എന്റെ ആരു... ദേവൻ പയ്യെ ആരുനോട്‌ പറഞ്ഞു....

പിന്നെ , ഒര് ദിവസം കൊണ്ട് മറുക് കാണാതെ പോകുവല്ലേ... മര്യധക്ക് വേഗം വന്നോ... ഇല്ലകിൽ ഒച്ച വെച്ച് ഞാൻ എല്ലാവരെ എണിപ്പിക്കും.... ഓ ഈ പെണ്ണിന്റെ ഒര് കാര്യം...വാ , നടക്ക് പോകാം.. ആരുവിന്റെ കൈ പിടിച്ച് കൊണ്ട് ദേവൻ പയ്യെ പുറത്തേക്ക് നടന്നു... കൈയിൽ കരുതിയ ബാഗിൽ എല്ലാം വെച്ച് അത് ആരുവിനെ ഏല്പിച്ച് ദേവൻ വേഗം വണ്ടിയെടുത്തു... ഇനി എങ്ങോട്ടേക്കാ..?? വീട്ടിലേക്കുള്ള വഴി തിരിഞ്ഞ് പോകുന്ന ദേവനെ കണ്ട് ആരു ചോദിച്ചു.... നമ്മുക്ക് ഒന്ന് കറങ്ങിട്ട് വീട്ടിൽ പോകാം.. ചിരിയോടെ ദേവൻ പറഞ്ഞു "" മ്മ്മ്മ്മ് " ആരു ഒന്ന് മുളിട്ട് ദേവനോട് ഒന്നുടെ ചേർന്നിരുന്നു..... ആരു , നിനക്ക് ചായ വേണോ... കുറച്ച് ദൂരം മുന്നോട്ട് പോയപ്പോൾ ഒര് തട്ട് കട കണ്ട് ദേവൻ ആരുനോട് ചോദിച്ചു.... ആ , വേണം... ആരു വേഗം പറഞ്ഞു... ദേവൻ വേഗം ബുള്ളറ്റ് സൈഡിലേക്ക് ഒതുക്കി... ദേവൻ വാങ്ങി കൊടുത്ത ചൂട് ചായ അവന്റെ അടുത്തിരുന്ന് കുടിക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു ആരുവിന്... പല രാത്രികളിലും അവൾ സ്വപ്നം കണ്ടാ കാര്യമായിരുന്നു അത്... വാ , നേരം വെളുക്കാനായി... കാഴ്ച്ച ആസ്വദിച്ചിരിക്കുന്ന ആരുനോട് ദേവൻ പറഞ്ഞു..... തിരിച്ച് പോകുമ്പോൾ ആരുവിന് ചെറുതായി ഉറക്കം വന്നത് കൊണ്ട് ദേവനോട് ചാരി കിടന്നിരുന്നു അവൾ... കുറച്ചൂടെ മുന്നോട്ട് പോയപ്പോൾ നല്ല തണുപ്പ് തുടങ്ങി... ആരു , തലവഴി കോട്ട് ഇട്ടോ , തണുപ്പാടിക്കണ്ട.... ദേവൻ ആരുനോട് പറഞ്ഞു...

പക്ഷേ വീട്ടിൽ എത്തിയപ്പോഴേക്കും ആരു, ദേവനും നന്നായി തണുത്ത് വിറച്ചിരുന്നു.... പതുങ്ങി പതുങ്ങി അമ്മ കാണാത്ത അകത്ത് കയറിയാപ്പോഴാണ് ആരുവിന് സമാധാനമായത് , ബെഡ് കണ്ടപ്പാടെ അവൾ കിടക്കാൻ തുടങ്ങി..... അതെയ്.... താങ്കൾ കുളിച്ചിട്ട് കിടന്നാൽ മതി , ആ പെണ്ണ് തൊട്ടതാ... ബെഡിൽ ലേക്ക് നോക്കാൻ തുടങ്ങുന്ന ദേവനെ കണ്ട് ആരു പറഞ്ഞു എന്നാൽ നീയും വാ... കള്ളചിരിയോടെ ആരുവിനെ നോക്കി ദേവൻ പറഞ്ഞു പിന്നെ.... ഞാൻ ഒന്നുല്ല , തിരിഞ്ഞ് കിടന്ന് കൊണ്ട് ആരു പറഞ്ഞു..... ഉണ്ടല്ലോ.. ആരുനെ പൊക്കിയെടുത്ത് കൊണ്ട് ദേവൻ പറഞ്ഞു... ദേ റം , കളിക്കല്ലേ.... എന്നെ വിട്ടേ... എനിക്ക് വയ്യ ഇനി കുളിക്കാൻ.. പ്ലീസ് റം... എനിക്ക് വയ്യ... തണുക്കും... രക്ഷപെടാൻ വേണ്ടി ആരു ദേവനോട് ഓരോന്ന് പറഞ്ഞ് കൊണ്ടിരുന്നു പക്ഷേ ദേവൻ അതൊന്നും കാര്യമാകാതെ അവളെ ക്കൊണ്ട് ബാത്‌റൂമിലേക്ക് കയറി..... വേണ്ട റാം... ഒരിക്കൽ കൂടി ആരു ദേവനോട് പറഞ്ഞു.... വേണം.... ദേവൻ ഷവർ തുറന്ന് അതിന് താഴെ ആരുനെ നിർത്തുമ്പോൾ അവൾ നന്നായി വിറകുന്നുണ്ടയിരുന്നു... ആരുവിന്റെ കൂടെ നിന്ന് ദേവനും നാനഞ്ഞു... കുറച്ച് നേരം കഴിഞ്ഞപ്പോൾ ഷവർ ഓഫ്ക്കി ചിരിയോടെ ദേവൻ പുറത്തിറങ്ങി പോയി... എന്റെ ഡ്രസ്സ്.... ആരു പുറത്തേക്ക് നോക്കി വിളിച്ച് പറഞ്ഞപ്പോൾ ദേവൻ അവൾക്ക് ഒര് ഡ്രസ്സ്‌ കൊണ്ട് കൊടുത്തു.. ആരു ഡ്രസ്സ്‌ മാറി പുറത്തിറങ്ങിയപ്പോഴേക്കും ദേവനും ഡ്രസ്സ്‌ മാറിയിരുന്നു.... ആരു ദേവനെ മൈൻഡ് ചെയ്യാതെ മുടി തോർത്തുന്ന തിരക്കിയായിരുന്നു... പുറകിലൂടെ ചെന്ന് ദേവൻ അവളെ ചേർത്ത് നിർത്തി..... എന്താണ് പതിവിലത്തെ ഒര് സ്‌നേഹം...

തിരിഞ്ഞ് നിന്ന് കൊണ്ട് ആരു ദേവനോട് ചോദിച്ചു " താങ്ക്യൂ...... രണ്ട് കൈ കൊണ്ടും അവളെ ചുറ്റി വരിഞ്ഞ് ദേവൻ പറഞ്ഞു..... എന്തിന്...?? സംശയത്തോടെ ആരു ദേവനോട് ചോദിച്ചു... എന്റെ കൂടെ നിൽക്കുന്നതിന് , സപ്പോർട്ട് ചെയുന്നതിന് , ഇങ്ങനെ നിഴല് പോലെ കൂടെ നടക്കുന്നതിന് , ആരുവിനെ ചേർത്ത് നിർത്തി ദേവൻ പറഞ്ഞു..... ആരു നിറഞ്ഞ ചിരിയാലേ ദേവനെ തന്നെ നോക്കി..... ആരു നിനക്ക് പേടിയുണ്ടോ എനിക്ക് എന്തേലും പറ്റുമോയെന്ന്.. ചിരിയോടെ ദേവൻ അവളോട് ചോദിച്ചു മ്മ്മ് " അത് കൊണ്ടല്ലേ നിഴല് പോലെ ഞാൻ കൂടെ നടക്കുന്നത്.. ഈ ശരീരത്ത് ഒര് പോറല് പോലുമേൽക്കാൻ ഞാൻ സമ്മതിക്കില്ല.. അങ്ങനെ സംഭവിച്ചാൽ അതിന് മുൻപ് ഞാൻ മരിച്ചിരിക്കും... ദേവനിലേക് ഒന്നുടെ ചേർന്ന് നിന്ന് കൊണ്ട് ആരു പറഞ്ഞു..... അല്ലാ , ഇവിടുന്ന് ആരോ കുറച്ച് ദിവസം കഴിഞ്ഞ് പോകുമെന്ന് പറഞ്ഞിരുന്നു.. പോകുന്നില്ലേ..? ഇനി പോയാൽ എന്നെ ആര് ഇതേപോലെ നോക്കും... കള്ളച്ചിരിയോടെ ദേവൻ അവളോട് ചോദിച്ചു ഞാൻ പോകുന്നുണ്ട്... അത് വരെ എനിക്കിങ്ങനെ നിൽകലോ , ഇതേപോലെ സ്നേഹിക്കാല്ലോ , സംരക്ഷികലോ... ദേവന്റെ കലിൽ കയറി നിന്ന് കൊണ്ട് ആരു പറഞ്ഞു..... അപ്പോൾ അത് വരെ എനിക്കും എന്തും ചെയ്യാലോ... ആരുവിനെ ഒന്നുടെ ചേർത്ത് പിടിച്ച് കൊണ്ട് ദേവൻ ചോദിച്ചു "" അ...ത്... അത് വേണ്ട....വിറയലോടെ ആരു ദേവനിൽ നിന്ന് അകന്ന് മാറാൻ തുടങ്ങി.... വേണം... പാതിയെ പറഞ്ഞ് കൊണ്ട് ദേവൻ ആരുനെ കൊണ്ട് മുന്നോട്ട് നടക്കാൻ തുടങ്ങി.... വേണ്ട റാം... ദേവന്റെ കണ്ണിലെ തീഷ്ണതാ താങ്ങാൻ കഴിയാതെ ആരു പറഞ്ഞു.... വേണം ആരു , നിന്നെ ഞാൻ ആഗ്രഹിക്കുന്നു...

നടത്തം നിർത്തി കൊണ്ട് ദേവൻ ആരുനെ നോക്കി പറഞ്ഞു.... രക്ഷപെടാൻ ചുറ്റും വഴി നോക്കുവായിരുന്നു ആരു.... ഞാൻ വിടാതെ നി എവിടെ പോകാനാ... ആരുനെ ഒന്നുടെ അമർത്തി പിടിച്ച് കൊണ്ട് ദേവൻ പറഞ്ഞു.... റാം , ന...മ്മുക്ക് ഉറങ്ങാം... എനിക്ക് ഉറക്കം വരുന്നു... തന്നെ തന്നെ നോക്കുന്ന ദേവനെ നോക്കികൊണ്ട് ആരു പറഞ്ഞു.... ഉറങ്ങാം... അതിന് മുൻപ് നിന്നിൽ ഒര് നിമിഷം എനിക്കൊന്ന് അലിയേണം... ആരുവിനെ സൂക്ഷിച്ച് നോക്കി ദേവൻ പറഞ്ഞു..... അവന്റെ നോട്ടം താങ്ങാൻ കഴിയാതെ ആരു മുഖം താഴ്ത്തി.... ആരു , ഇങ്ങ് നോക്ക്... ദേവൻ അവളുടെ മുഖം പിടിച്ചുയർത്തി.... എന്താ എന്നാ രീതിക്ക് ആരു അവനെ നോക്കിയപ്പോഴേക്കും ദേവൻ അവളുടെ ചുണ്ട് കവർന്നെടുത്തിരുന്നു.... പയ്യെ തുടങ്ങിയ ചുമ്പനം പിന്നീട് ശക്തമായി... നാവ് കൊണ്ട് അവളുടെ ചുണ്ടിനെ ഇറുക്കുന്നവനെ അവൾ വിടാതെ പിടിച്ചു... എത്ര നുകർന്നിട്ടും മതിയാകാത്തത് പോലെ ദേവൻ പിന്നെയും പിന്നെയും അവളുടെ ചുണ്ട് നുകരാനും പല്ല് കൊണ്ട് ചെറുതായി അവളെ വേദനിപ്പിക്കാനും തുടങ്ങി... ടോപ്പിനടിയിലൂടെ ദേവന്റെ കൈയികൾ തന്റെ വയറ്റിൽ കുസൃതി കാണിക്കുന്നത് ആരു അറിയുന്നുണ്ടയിരുന്നു... അവന്റെ കൈയികൾ പാതിയെ മുകളിലേക്ക് ഉയർന്ന് നെഞ്ചിൽ കളം വരക്കുന്നത് വിറയലോടെ ആരു തിരിച്ചറിഞ്ഞു....

അവന്റെ ചുണ്ടുകൾ അവളുടേതിൽ നിന്ന് തെറ്റി മാറി കഴുത്തിൽ സ്ഥാനം പിടിച്ചപ്പോഴേക്കും ശരീരം പുതിയതെന്തോ അറിഞ്ഞപോലെ അവൾ തളർന്നിരുന്നു.. ദേവന്റെ ചുണ്ടുകൾ പാതിയെ ആരുവിന്റെ കഴുത്തിൽ നിന്ന് കവിളിലേക്കും അവിടെ നിന്ന് ചെവിയിലേക്കും അരിച്ചിറങ്ങി..... ' I love you മിസ്സിസ് ദേവനാരായണൻ....' ആരുവിന്റെ ചെവിയിൽ മൃദുവായി ചുംബിച്ച് കൊണ്ട് ദേവൻ പറഞ്ഞു..... നാണം കലർന്ന ചിരിയോടെ ആരു ദേവനെ തന്നെ നോക്കി... അവളുടെ ആ നോട്ടം കണ്ടപ്പോൾ ദേവന്റെ നിയദ്രണം പിന്നെയും പോയി.... ഒരിക്കൽ കൂടെ അവൻ അവളിലേക്ക് ആഴ്നിറങ്ങി ചുണ്ട് നുകരാൻ തുടങ്ങി..... ഈ തവണ ആരുവും അവനിലേക്ക് ആഴ്നിറങ്ങൻ തുടങ്ങിയിരുന്ന്... ദേവനെ പോലെ തന്നെ ശക്തമായി അവളും അവന്റെ ചുണ്ട് നുകരാൻ തുടങ്ങി.... ഒടുവിൽ ശാസം വിലങ്ങി എന്നായപ്പോൾ രണ്ട് പേരും അകന്ന് മാറി... കിടപ്പടക്കാൻ പാട് പെടുന്ന ആരുവിനെ കണ്ടപ്പോൾ ദേവൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു.... ഉറങ്ങണ്ടേ നമ്മുക്ക്... ആരു പഴേപോലെയായപ്പോൾ ദേവൻ അവളോട് ചോദിച്ചു..... ദേവന്റെ മുഖത്ത് നോക്കാൻ മടിയായത് കൊണ്ട് ആരു താഴേക്ക് നോക്കി പാതിയെ തലയാട്ടി കിടക്കാമെന്ന് പറഞ്ഞു... വാ.... ദേവൻ തന്നെ ആരുനെ എടുത്ത് ബെഡിലേക്ക് കിടത്തി ലൈറ്റ് ഓഫാക്കി ആരുവിന്റെ അടുത്തായി കിടന്നു.... അവൻ വരാൻ കാത്തിരുന്ന പോലെ ആരു പെട്ടന്ന് അവന്റെ നെഞ്ചിലേക്ക് കയറി കിടന്ന് കഴുത്തിലേക്ക് മുഖം ഒളിപ്പിച്ച് അവനെ ഇറുക്കി പിടിച്ചു.. ഒര് ചിരിയോടെ ദേവനും ആരുനെ വട്ടം പിടിച്ചു... പാതിയെ രണ്ട് പേരും ഉറക്കത്തിലേക് പോയ്‌..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story