പ്രണയ പ്രതികാരം: ഭാഗം 59

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

മാളു.... മാളു , എണിച്ചേ.... സമയം ഒരുപാടായി... എണീക്ക് മാളൂട്ടി... നേരം വെളുത്തതറിയാതെ ഉറങ്ങുന്ന മാളൂനെ ജസ്റ്റി പതിയെ തട്ടി വിളിച്ചു... ഇത്തിരി കൂടെ ഉറങ്ങട്ടെ.... കണ്ണ് ചെറുതായി ചിമ്മി തുറന്ന് കൊണ്ട് മാളു പറഞ്ഞു ഇത്രനേരം ഉറങ്ങില്ലേ , ഇനി വീട്ടിൽ ചെന്നിട് ഉറങ്ങാം... ഏണിക്ക് , നമ്മുക്ക് കുഞ്ഞാവയെ കാണാൻ പോകണ്ടേ.... ജസ്റ്റി മാളുവിന്റെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു അത് പറഞ്ഞപ്പോൾ മാളു പയ്യെ എണിച്ചു... ജസ്റ്റി വേഗം ബ്രഷ് എടുത്ത് മാളുവിന്റെ കൈയിൽ കൊടുത്തു.. മാളു പാതിയെ ബാത്‌റൂമിലേക്ക് പോയി... അതിന് ശേഷം അവൻ ആരുനെ വിളിച്ചു , എപ്പോഴാ വരുന്നതെന്നറിയാൻ... പക്ഷേ അവൾ കോൾ എടുത്തില്ലേ , എന്തേലും തിരക്കിലായിരിക്കുമെന്ന് കരുതി ജസ്റ്റി പിന്നെ അവളെ വിളിച്ചില്ല....

അപ്പോഴേക്കും മാളു ഫ്രഷായി ഇറങ്ങി വന്നു..... എന്റെ മാളൂട്ടിക്ക് ഇഷ്ട്ടപെട്ട ദോശയാ , മുഴുവൻ കഴിച്ചേക്കണം.. ദോശ ചെറുതായി മുറിച്ച് കൊണ്ട് ജസ്റ്റി പറഞ്ഞു.... ഞാൻ... ഞാൻ തന്നെ കഴിച്ചോളാം... മാളു പറഞ്ഞു വേണ്ട , ചുമ്മാ തോണ്ടി കൊണ്ടിരിക്കാനല്ലേ... ഞാൻ തന്നോളം , കഴിച്ചാൽ മതി... വാ തുറക്ക്.... ജസ്റ്റി പറഞ്ഞു.... മ്മ്മ്മ് " ഒന്ന് മുളിയിട്ട് മാളു വാ തുറന്നു.... അവള് കഴിച്ച് കഴിഞ്ഞപ്പോൾ ജസ്റ്റി അവളെ ആൻസിയുടെ അടുത്താക്കി ഡിസ്ചാർജിന്റെ കാര്യങ്ങൾ ചെയ്യാൻ ഷിനിയുടെ കൂടെ പുറത്തേക്ക് പോയി.... ❤️❤️❤️❤️❤️❤️❤️ സൂര്യപ്രകാശം മുഖത്തടിച്ചപ്പോഴാണ് ആരു പയ്യെ കണ്ണ് തുറന്നത്.... തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന ദേവനെ കണ്ടപ്പോൾ ആരുവിന് പ്രണയവും , വാത്സല്യവും ഒരേപോലെ തോന്നി.... കുറച്ച് നേരം അവൾ അവനെ തന്നെ നോക്കി കിടന്നു ,

പിന്നെ പയ്യെ സൗണ്ട് ഉണ്ടാകാതെ ഇടത്തെ കവിളിലൂടെ വിരലോടിച്ച് വലത്തെ കവിളിൽ അമർത്തി ഉമ്മവെച്ചു.. അതറിഞ്ഞപോലെ ദേവൻ ഒന്നുടെ അവളിലേക്ക് ചേർന്ന് കിടന്നു... കുറച്ച് നേരം കൂടെ അതേപോലെ ചേർന്ന് കിടന്നിട്ട് ആരു പയ്യെ കൈ ഏതിച്ച് ഫോൺ എടുത്ത് നോക്കി.... " സമയം 11.28 " അയ്യോ...!!!! സമയം കണ്ട ആരു ഞെട്ടി പിടഞ്ഞെണിറ്റു.... എന്താ...!!! ആരുവിന്റെ സൗണ്ട് കേട്ട ദേവൻ ഞെട്ടിയെണീച്ച് ചോദിച്ചു.... ദേ സമയം , നോക്ക് ഉച്ചയായി.... അതിനാണോ നി ഇങ്ങനെ മനുഷ്യനെ പേടിപ്പിക്കുന്നത്... പിന്നെ , ഇത്ര നേരാമായിട്ടും നമ്മളെ കാണാത്തത് കൊണ്ട് അമ്മ എന്ത് കരുതിയിട്ടുണ്ടാകും... ബെഡിൽ നിന്ന് വേഗം എണീച്ച് കൊണ്ട് ആരു പറഞ്ഞു പിന്നെ , അമ്മ ഒന്നും കരുത്തിയിട്ടുണ്ടാകില്ല... ദേവൻ പിന്നെയും കിടന്നു.... ദേ റം , എണിച്ചേ....

ഓഫീസിൽ പോകണ്ടതാ.... ആരു ദേവനെ എണീപ്പിക്കാൻ നോക്കി കൊണ്ട് പറഞ്ഞു ഇന്ന് നമ്മൾ വരില്ലാന്ന് റോഷനോട് ഞാൻ ഇന്നലെ പറഞ്ഞിരുന്നു... കണ്ണ് തുറക്കത്തെ തന്നെ ദേവൻ ആരുനോട് പറഞ്ഞു പിന്നെ ആരു ഒന്നും പറയാതെ വേഗം കുളിക്കാൻ വേണ്ടി പോയി... കുളിച്ച് വന്നപ്പോഴേക്കും ദേവൻ പിന്നെയും ഉറങ്ങിരുന്നു..... ആരു വേഗം തന്നെ അടുക്കളയിലേക്ക് പോയി , ലളിത അവിടെ ഇല്ലാതിരുന്നു... അടുക്കളക്ക് പുറകിലുള്ള പച്ചക്കറി തോട്ടത്തിൽ ഉണ്ടാകുമെന്ന് കരുതി ആരു അങ്ങോട്ടേക്ക് പോയി... അവിടെയെത്തിയപ്പോൾ ചീരക്ക് വെള്ളം ഒഴികുവായിരുന്നു ലളിത.... ആ മോള് എഴുന്നേറ്റോ , കാണാത്തത് കൊണ്ട് ഞാൻ വന്ന് വിളിച്ചിരുന്നു രണ്ട് തവണ.... തുറക്കാതായപ്പോൾ പിന്നെ ഉറങ്ങിക്കോട്ടെയെന്ന് കരുതി... ആരുവിനെ കണ്ടപ്പോൾ ലളിത പറഞ്ഞു അത്....

അമ്മേ... ഇന്നലെ കുറച്ച് താമസിച്ചാ ഉറങ്ങിയത്... അത് കൊണ്ട് നേരം വെളുത്തത് അറിഞ്ഞില്ലാ... ആരു പറഞ്ഞു "" അതൊന്നും സാരമില്ല മോളെ.... എന്തായാലും നിങ്ങൾ ഇപ്പോ നന്നായി ജീവിക്കാൻ തുടങ്ങിയല്ലോ , അമ്മക്ക് അത് മതി... ആരുവിന്റെ മുടിയിലൂടെ ഒന്ന് തലോടി പറഞ്ഞിട്ട് ലളിത അകത്തേക്ക് പോയി..... അമ്മേ തന്നെ തെറ്റിദ്ധരിച്ചല്ലോയെന്ന് ഓർത്തപ്പോൾ ആരുവിന് ഒര് ജളിത തോന്നി... എങ്കിലും അത് മറച്ച് വെച്ച് ആരു ലളിതക്ക് പുറകെ അടുക്കളയിലേക്ക് പോയി... ദേ മോളെ ചായ കുടിക്ക്.. എന്നിട്ട് അവനെ വിളിച്ചുണർത്ത്... നിങ്ങൾക്ക് വീട്ടിൽ പോകണ്ടേ ഇന്ന്.... ആ പോകണം അമ്മേ... അമ്മ കൂടെ വരുമോ ഞങ്ങളുടെ കൂടെ , മാളുവിനെ കണ്ടിട്ട് വരാം.... ഇല്ല മോളെ , ഞാൻ വരുന്നില്ല...അച്ഛൻ പോയേപിന്നെ ഞാൻ എങ്ങോട്ടേക്കും പോകാറില്ല , ഇപ്പൊ ഇതാണ്... ഇത് മാത്രമാണ് എന്റെ ലോകം.... നിറ മിഴിയോടെ ലളിത പറഞ്ഞു.....

അമ്മയുടെ ഈ സങ്കടമൊക്കെ ഉടനെ മാറും... ലളിതയെ ചേർത്ത് പിടിച്ച് കൊണ്ട് ആരു പറഞ്ഞു.... അമ്മയുടെ സങ്കടം മാറണമെങ്കിൽ ഒര് ഉണ്ണിയെ വേഗം താ... ആരുനെ നോക്കി ചിരിയോടെ ലളിത പറഞ്ഞു "" താരല്ലോ... ഉടനെ തന്നെ ഒര് ഉണ്ണിയെ ഈ കൈയിലേക്ക് ഞാൻ വെച്ച് തരും... പക്ഷേ ഞാൻ പറയുമ്പോൾ എന്റെ കൂടെ വീട്ടിലേക്ക് വരണം... എന്നാലേ തരു... ചിരിയോടെ ആരു പറഞ്ഞു വരാം , ഇപ്പൊ നിങ്ങൾ വീട്ടിൽ പോയി വാ.. ശെരിയമ്മേ... ഞാൻ പോയി റാമിനെ എണീപ്പിക്കട്ടെ , ചായകൊണ്ട് റൂമിലേക്ക് പോകാൻ തുടങ്ങി കൊണ്ട് ആരു പറഞ്ഞു... ആരു റൂമിൽ എത്തിയപ്പോഴേക്കും കുളി കഴിഞ്ഞ് ദേവൻ എണീച്ചിരുന്നു... ആഹാ , എണീച്ചോ വായിനോക്കി... ദേവനെ നോക്കിക്കൊണ്ട് ആരു ചോദിച്ചു വായിനോക്കി നിന്റെ.... ടർക്കി ആരുവിന്റെ മുഖത്തേക്ക് എറിഞ്ഞ് കൊണ്ട് ദേവൻ പറഞ്ഞു പിന്നെ രാത്രി പെൺപിള്ളേർ ഉറങ്ങുന്നത് നോക്കി നിൽക്കുന്നവരെ എന്ത് വിളിക്കണം...

ടർക്കി ടേബിളിലേക്ക് വെച്ച് കൊണ്ട് ആരു ചോദിച്ചു എന്ത് വിളിക്കുമെന്ന് ഇന്ന് രാത്രി ഞാൻ പറഞ്ഞ് തരാട്ടോ... കള്ളച്ചിരിയോടെ ആരുവിന്റെ കൈയിൽ നിന്ന് ചായ വാങ്ങി കുടിച്ച് കൊണ്ട് ദേവൻ പറഞ്ഞു മ്മ്മ്മ് """ ആ പിന്നെ റം , എനിക്കെ... എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു... പതുങ്ങിക്കൊണ്ട് ആരു ദേവനോട് പറഞ്ഞു എന്താ പറഞ്ഞോ... ആരുവിനെ നോക്കാതെ ദേവൻ പറഞ്ഞു അല്ല ഇന്ന് ദേവേച്ചി ഇങ്ങോട്ടേക്ക് വരുമല്ലോ... അതിന്....?? അത് കൊണ്ട് ഞാൻ ഇന്ന് വീട്ടിൽ നിന്നിട്ട് നാളെ രാവിലെ വരാം... നിന്നോട്ടെ... മുഖത്ത് ദയനിയഭാവം വരുത്തി ആരു ദേവാനോട് ചോദിച്ചു വേണ്ട... എന്റെ കൊച്ച് അത്ര കഷ്ട്ടപെടണ്ട , എന്റെ കൂടെ തിരികെ വന്നാൽ മതി... അത് വരെ അവിടെ നിന്നോ... ചായ കപ്പ് ആരുവിന് തിരികെ കൊടുത്ത് കൊണ്ട് ദേവൻ പറഞ്ഞു അത് എന്താ റാം , ദേവേച്ചി ഇന്ന് വരുമല്ലോ... പിന്നെന്താ... മുഖം വീർപ്പിച്ചോണ്ട് ആരു ചോദിച്ചു അത്...

ദേവൂ വരില്ല , വരണ്ടന്ന് ഞാൻ വിളിച്ച് പറഞ്ഞിട്ടുണ്ട്.... അല്ലേലും അവളെ അങ്ങോട്ടേക്ക് കെട്ടിച്ച് വിട്ടതല്ലേ , അത് കൊണ്ട് അവിടെ നിൽക്കട്ടെ കുറച്ച് ദിവസം... തത്കാലം എന്റെ കൊച്ച് ഇവിടെ നിൽക്ക് , എല്ലാം പ്രശ്നവും കഴിഞ്ഞിട്ട് നമ്മുക്ക് ഒരുമിച്ച് വീട്ടിൽ പോയി കുറച്ച് ദിവസം നിൽകാം... ഇപ്പൊ റെഡിയായിട്ട് പുറത്തേക്ക് വാ.... ആരുവിന്റെ കവിളിൽ തട്ടികൊണ്ട് ദേവൻ പറഞ്ഞു.... അപ്പോഴും ആരു മുഖം വീർപ്പിച്ച് നിൽകുവായിരുന്നു.... ആരു , വാ... കുറച്ച് കഴിഞ്ഞപ്പോൾ പുറത്ത് നിന്ന് ദേവൻ വിളിച്ച് പറഞ്ഞു.... ആ വരുവാ... ആരു വേഗം റെഡിയായി പുറത്തേക്ക് നടന്നു.. മോളെ ഇതുടെ കൊണ്ട് പോയിക്കോ... ലളിത വലിയയൊര് കവർ കൊണ്ട് വന്ന് ആരുനോട് പറഞ്ഞു.. ഇതെന്താ അമ്മേ....??? സംശയത്തോടെ ആരു ചോദിച്ചു ഇത് കുറച്ചു പലഹാരമാ , എല്ലാവർക്കുള്ളതും ഉണ്ട്‌.. പിന്നെ ആൻസി മോൾക്ക് ഈ സമയം കഴിക്കാൻ പറ്റുന്ന മരുന്നും ഉണ്ട്..

ആ കവർ ആരുനെ ഏല്പിച്ച് കൊണ്ട് ലളിത പറഞ്ഞു ആരു ഒരു ചിരിയാലേ അത് വാങ്ങി അമ്മയോട് യാത്ര പറഞ്ഞ് ദേവന്റെ കൂടെ കാറിലേക്ക് കയറി.... ❤️❤️❤️❤️❤️❤️ ഡിസ്ചാർജ് ആയി വീട്ടിൽ വീട്ടിൽ വന്ന് ഒന്ന് ഉറങ്ങിയാ ശേഷം മാളൂനെ കുളിക്കാൻ വേണ്ടി ബാത്‌റൂമിലേക്ക് വിട്ടതായിരുന്നു ജസ്റ്റി... അവൾ കുളിച്ചിറങ്ങുന്നതും കാത്തിരുന്ന ജസ്റ്റി കാണുന്നത് മുടി മുഴുവൻ വെള്ളവുമായി ഇറങ്ങി വരുന്ന മാളൂനെ.... ഇനി എന്നാ എന്റെ മാളൂട്ടി നി മുടി നന്നായി തോർത്താൻ പഠിക്കുവാ.. കുളിച്ചിറങ്ങി വന്ന മാളുവിനെ കണ്ട് ജസ്റ്റി ചോദിച്ചു മാളു ഒന്നും മിണ്ടാതെ ടർക്കി ജസ്റ്റിയെ എല്പിച്ച് ജസ്റ്റിക്ക് മുന്നിൽ തിരിഞ്ഞ് നിന്നും.... ആഹാ , കൊച്ച് കൊള്ളാലോ... ഒര് ചിരിയാലേ ആ ടർക്കി മേടിച്ച് ജസ്റ്റി മാളൂന്റെ മുടി നന്നായി തോർത്തി കൊടുത്തു....

മാളുവിന്‌ അവളെ കുറിച്ച് ഓർത്തപ്പോൾ അത്ഭുതം തോന്നി.. തനിക്ക് തോർത്താൻ അറിയാത്തത് കൊണ്ടല്ലേ , ജസ്റ്റി ചെയ്യ്ത് തരാൻ വേണ്ടി മനപൂർവം ഇറങ്ങി വന്നതായിരുന്നു താൻ.... ഒര് നിമിഷം കഴുത്തിൽ കിടക്കുന്ന കുരിശ് മാലയിലേക്ക് മാളുവിന്റെ കൈ നീണ്ടു.... ഇപ്പൊ എന്റെ മാളൂട്ടി സുന്ദരികുട്ടിയായി... അവളുടെ നെറ്റിയിൽ ഒര് പൊട്ട് കൂടെ തോട്ട് കൊടുത്ത് കൊണ്ട് ജസ്റ്റി പറഞ്ഞു വാ കണ്ണാടിയിൽ നോക്കാം... ജസ്റ്റി മാളൂനെ പിടിച്ച് കണ്ണാടിക്ക് മുന്നിലേക്ക് നിർത്തി.. മാളു വേഗം കണ്ണാടിലേക്ക് നോക്കി... തന്റെ മുഖത്ത് കാണുന്ന സന്തോഷം എന്ത് കൊണ്ടാണെന്ന് അവൾക്ക് തന്നെ മനസിലായില്ല..... വാ , ഇനി പോയി കഴിക്കാം.. ഉച്ചക്ക് ഒന്നും കഴിച്ചില്ലല്ലോ.. വരി തരുമോ..? നിഷ്കളങ്കമായി മാളു ചോദിച്ചു.... ചോദിച്ച് കഴിഞ്ഞാണ് താൻ എന്താ പറഞ്ഞതെന്നാ ബോധം അവൾക്ക് ഉണ്ടായത് തന്നെ... ആഹാ , ഇപ്പൊ മടിയായല്ലോ.. വാ...

ജസ്റ്റി അവളെ കുട്ടി കഴിക്കാൻ പോയി.... താഴേക്ക് ചെന്നപ്പോൾ അഞ്ജുവിന്റെ പത്രത്തിൽ നിന്ന് കൈയിട്ട് വരി കഴിക്കുന്ന ലാലിയെയാണ് ജസ്റ്റി കണ്ടത്... പയ്യെ കഴിക്കടാ , ചത്ത് പോകും... ലാലി കഴിക്കുന്നത് കണ്ട് ജെസ്റ്റി പറഞ്ഞു ജെസ്റ്റി... നിന്നെ ചേട്ടായി വിളിക്കുന്നുണ്ട് , എന്തോ ഫയൽ എടുത്ത് കൊടുക്കാനാ.. അങ്ങോട്ടേക്ക് വന്ന ഷിനി അവനോട് പറഞ്ഞു ആണോ , മാളൂട്ടി ഇച്ചായൻ ഇപ്പൊ വരാട്ടോ... മാളുവിനോട് പറഞ്ഞിട്ട് ജസ്റ്റി പോയി മാളൂസെ , വിശക്കുന്നുണ്ടോ... മാളുവിന്റെ നിൽപ്പ് കണ്ട് ലാലി ചോദിച്ചു മ്മ്മ്മ് " മാളു തലകുലുക്കി.... എന്നാൽ വാ , ഇരിക്ക്... അഞ്ജു വേഗം എഴുന്നേറ്റ് മാളൂനെ അടുത്ത് പിടിച്ചിരുത്തി... സണ്ണിച്ചാ ഈ ഫയൽ നാളെ ഓഫീസിൽ പോകുമ്പോൾ കൊടുത്താൽ പോരെ... സ്റ്റെപ് ഇറങ്ങിക്കൊണ്ട് ജസ്റ്റി സണ്ണിയോട് പറഞ്ഞു... ആടാ , മതി... ആ പിന്നെ.. എന്തോ പറയാൻ തുടങ്ങിയ സണ്ണി മുന്നിലേക്ക് തന്നെ നോക്കി ചിരിയോടെ നിന്നും...

സണ്ണിയുടെ ചിരി കണ്ട് അങ്ങോട്ടേക്ക് നോക്കിയ ജസ്റ്റി കാണുന്നത് ടേബിളിൽ ഇരുന്ന് കാര്യമായി കഴിക്കുന്നവരെയാണ്.. മാളുവിന്‌ വരി കൊടുക്കുന്ന അമലയും അഞ്ജുവും ഒര് ഭാഗത്ത്.... ലാലി ആണേൽ അഞ്ജുവിന്റെ പത്രത്തിൽ നിന്ന് കഴിക്കുന്നുണ്ട്... അതിന്റെ കൂടെ ഷിനിച്ചാന്റെ അടുത്തേക്ക് ഇടക്ക് വാ കൊണ്ട് പോകുന്നു... ഷിനിച്ചാൻ ആണേൽ അവന് വരി കൊടുന്നുണ്ട്... ഇച്ചായ... ഇരിക്ക് , ഞാൻ കഴിക്കാൻ എടുകാം... സണ്ണിയെ കണ്ടാ അമല വേഗം പറഞ്ഞു നീ ഇരിക്ക് , ഞാൻ എടുത്തോളാം... ഒര് പത്രമെടുത്ത് കൊണ്ട് സണ്ണി പറഞ്ഞു കഴിക്കുമ്പോൾ ഇടക്ക് ഇടക്ക് തനിക്ക് നേരെ നീണ്ട് വരുന്ന മാളുവിന്റെ കണ്ണുകൾ കണ്ടപ്പോൾ ജസ്റ്റി എന്താ എന്നാ രീതിക്ക് അവളെ നോക്കി.... ഒന്നുല്ലന്ന് കണ്ണ് കൊണ്ട് മാളു പറഞ്ഞു....

ജസ്റ്റി ഒന്ന് ചിരിച്ചിട്ട് കണ്ണ് കൊണ്ട് തന്നെ മാളൂനെ അടുത്തേക്ക് വിളിച്ചു... മാളു വേഗം എണീച്ച് ജസ്റ്റിക്ക് അരികിലേക്ക് ഇരുന്നു... ജസ്റ്റി വരി കൊടുക്കുന്നത് മടി കൂടാതെ കഴിക്കുവായിരുന്നു മാളു... ആഹാ , കൃത്യം സമയത്താണല്ലോ ഞാൻ വന്നത്... കൈയിലുണ്ടായിരുന്ന കവർ സോഫയിലേക്ക് വെച്ച് കൊണ്ട് എല്ലാവരെ നോക്കി ഹരി പറഞ്ഞു നിന്നെ കാണാത്തത് കൊണ്ട് കുറച്ച് കഴിഞ്ഞ് വിളിക്കലോയെന്ന് കരുതിരിക്കുവായിരുന്നു ഞാൻ... ഹരിയെ കണ്ട സന്തോഷത്തിൽ സണ്ണി പറഞ്ഞു ഹോസ്പിറ്റൽ നിന്ന് വീട്ടിൽ പോയിട്ടാ ഞാൻ വന്നത് , അതാ താമസിച്ചത്... എല്ലാവരെ നോക്കി ഹരി പറഞ്ഞു എന്നാൽ പിന്നെ ദേവൂനെ കൂടെ കൊണ്ട് വന്നുടായിരുന്നോ... അമല ഹരിയോട് ചോദിച്ചു വരണമെന്ന് ദേവൂന് ഉണ്ടായിരുന്നു , ഞാൻ പിന്നെ കൊണ്ട് പോകാമെന്ന് പറഞ്ഞു....

ഓഹോ , ദേവേച്ചിയെ കൊണ്ട് വന്നാൽ നിങ്ങളുടെ കള്ളത്തരമൊന്നും നടക്കില്ല , അത് കൊണ്ടല്ലേ... ഹരിയെ ഒന്നാക്കി കൊണ്ട് ലാലി പറഞ്ഞു അതേടാ , അത് കൊണ്ട് തന്നെ.. ലാലിയെ നോക്കി പേടിപ്പിച്ച് കൊണ്ട് ഹരി പറഞ്ഞു നീ ഇരിക്ക് , കഴികാൻ എടുകാം... അമല പറഞ്ഞു വേണ്ട , ഞാൻ എടുത്ത് കഴിച്ചോളാം.. ഒരു പത്രമെടുത്ത് ഭക്ഷണം വിളമ്പികൊണ്ട് ഹരി പറഞ്ഞു ഹരിയേട്ടാ , വെള്ളം... ഇടക്ക് ലാലി ഹരിയോട് പറയും... ഹരി വേഗം ഒര് ഗ്ലാസിൽ വെള്ളം എടുത്ത് ലാലിക്ക് കൊടുത്തു.... പരസ്പരം സംസാരിച്ച് ഭക്ഷണം കഴിക്കുമ്പോൾ ഇടക്ക് ഹരി മാളുനെ നോക്കുന്നുണ്ടായിരുന്നു... ജസ്റ്റി വാരി കൊടുക്കുന്നത് മടികുടാതെ കഴിക്കുന്ന മാളുവിനെ കണ്ടപ്പോൾ ഹരിക്ക് അത്ഭുതം തോന്നി... ചെറിയ ഒര് സങ്കടം ഒഴിച്ചാൽ മാളു ഹാപ്പിയാണ്... അകത്തേക്ക് കയറിയ ആരു കാണുന്നത് എല്ലാവരും കൂടെ ഒരുമിച്ചിരുന്ന് കഴിക്കുന്നതാണ്... സണ്ണിച്ചാ....

ആരു വേഗം പുറകിലൂടെ വന്ന് സണ്ണിയെ കെട്ടി പിടിച്ചു..... വന്നോ ഞങ്ങളുടെ കൊച്ച്.. ചിരിയോടെ സണ്ണി ചോദിച്ചു വന്നോ... ചിരിയോടെ ആരു പറഞ്ഞു ദേവൻ എവിടെ...?? ആരുവിന്റെ കൂടെ ദേവനെ കാണാത്തത് കൊണ്ട് സണ്ണി ചോദിച്ചു ഞാൻ ഇവിടെയുണ്ട്‌ സണ്ണിച്ചാ... വണ്ടി നിർത്തിയതേ ഒരാൾ ഞാൻ കൂടെയുണ്ടെന്ന് പോലും ഓർക്കാതെ ഇറങ്ങി ഒരേട്ടമായിരുന്നു... ആരുവിനെ നോക്കി ദേവൻ എല്ലാവരോടും പറഞ്ഞു ഇവൾ അങ്ങനെയാ ദേവാ , അവസരവാദിയാ.. ആരുനെ നോക്കി ലാലി പറഞ്ഞു... ലാലിച്ചാ...!! ലാലിയുടെ പുറത്ത് തലോടികൊണ്ട് ആരു അവനെ വിളിച്ചു.... ഇനി വഴക്ക് തുടങ്ങല്ലേ പിള്ളേരെ... അമല ലാലിയെ ആരുനെ നോക്കി പറഞ്ഞു.... എല്ലാവരും ചിരിയോടെ അവരെ നോക്കി.... ദേവന്റെ നോട്ടം പെട്ടന്ന് ജസ്റ്റി വാരി കൊടുക്കുന്നത് കഴിക്കുന്ന മാളുവിലേക്ക് പോയി... ഒര് ചിരിയോടെ ദേവൻ അവരെ നോക്കി.... ഹരിയേട്ടൻ എപ്പോ വന്നു...

അഞ്ജുവിനോട് എന്തോ പറഞ്ഞ് ചിരിക്കുന്ന ഹരിയോട് ദേവൻ ചോദിച്ചു വന്നത് എപ്പോ എന്നല്ല , പോകുന്നത് എപ്പോ എന്ന് ചോദിക്ക്... ഇത് ഇവിടുത്തെ സ്ഥീരം കുറ്റിയാ.. ഹരിയെ നോക്കി അഞ്ജു പറഞ്ഞു നീയും മോശമൊന്നുമല്ലല്ലോ... അഞ്ജുനെ നോക്കി പുച്ഛത്തോടെ ഹരി പറഞ്ഞു ദേവാ നീ ഇരിക്ക് , ഭക്ഷണമെടുക്കം... ഒരു പത്രമെടുത്ത് കൊണ്ട് അമല പറഞ്ഞു വേണ്ട , കഴിച്ചിട്ട വന്നത്... സണ്ണി വരി കൊടുക്കുന്നത് കഴിക്കുന്ന ആരുവിനെ നോക്കി ദേവൻ പറഞ്ഞു എന്നാൽ നീ വാ , ചായ ഇട്ട് തരാം... അമല പിന്നെയും അവനെ വിളിച്ചു.... പിന്നെ മതി വെല്ല്യച്ചി... ആൻസി എവിടെയാ..? അവര് മുകളിലെ റൂമിലാ വാ... അമല ദേവനെ കുട്ടി മുകളിലേക്ക് പോയി... അപ്പോഴേക്കും മാളുവിന് വയറ് നിറഞ്ഞ് ഭക്ഷണം മതിയായിരുന്നു... പോയി വാ കഴുകിട്ട് ദേവച്ഛന്റെ കൂടെ പോയിക്കോ കുഞ്ഞാവയെ കാണാൻ.... മാളുവിനെ എണിപ്പിച്ച് കൊണ്ട് ജസ്റ്റി പറഞ്ഞു ഞാനും പോകുവാ.. മാളുവിന്റെ കൂടെ എണീച്ച് കൊണ്ട് അഞ്ജു പറഞ്ഞു...

ആൻസി കുഞ്ഞിനെ കളിപ്പിച്ചോണ്ട് കിടക്കുമ്പോഴാണ് അമലയും ദേവനും അഞ്ജുവും മാളുവും കൂടി അങ്ങോട്ടേക്ക് വന്നത്.... മാളു കുഞ്ഞിനെ കളിപ്പിക്കുമ്പോൾ ബാക്കി എല്ലാവരും വേറെ എന്താകയോ വാർത്തനത്തിലായിരുന്നു... ഇടക്ക് കുഞ്ഞ് ഉറങ്ങി തുടങ്ങിപ്പോൾ എല്ലാവരും വർത്താനം നിർത്തി പുറത്തേക്കിറങ്ങി... ദേവനും മാളു തമ്മിൽ സംസാരിച്ചോട്ടെയെന്ന് കരുതി അമലയും അഞ്ജുവും അടുക്കളയിലേക്ക് പോയി.... മോളെ , നിനക്ക് ഇവിടെ ഇഷ്ട്ടാകുന്നുണ്ടോ.. മാളുവിനെ ചേർത്ത് പിടിച്ച് കൊണ്ട് ദേവൻ ചോദിച്ചു ആ ഏട്ടാ... എനിക്ക് ഇവിടെ എല്ലാവരെ ഇഷ്ട്ടായി , എന്നെ അതേപോലെയാ ഇവിടെ എല്ലാവരും നോക്കുന്നത്... ഒര് ചെറിയ അവഗണന പോലും എന്നോട് ആരും കാണിക്കുന്നില്ല... സന്തോഷത്തോടെ മാളു പറഞ്ഞു.... അപ്പൊ ജസ്റ്റിയോ...?? മാളുവിന്റെ കണ്ണിൽ തന്നെ നോക്കി ദേവൻ ചോദിച്ചു പെട്ടന്ന് മാളുവിന്റെ മുഖത്തെ തെളിച്ചം കുറഞ്ഞു.....

എനിക്ക് അറിയില്ല ഏട്ടാ ആ മനുഷ്യൻ എനിക്കിപ്പം ആരാണെന്ന്... ഒന്നറിയാം അയാൾ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.... പക്ഷേ എന്റെ മനസ്സിൽ ഒര് മുറിവായി വിഷ്ണുവേട്ടൻ ഇപ്പോഴും ഉണ്ട്‌... കണ്ണ് നിറച്ച് കൊണ്ട് മാളു പറഞ്ഞു സാരല്ലട്ടോ , കുറച്ച് ദിവസം കൂടി എന്റെ മോളിവിടെ നിന്നാൽ മതി... ദേവൻ പറഞ്ഞു അത് കഴിഞ്ഞ്... സംശയത്തോടെ മാളു ചോദിച്ചു.... അത് കഴിഞ്ഞ് സത്യം എല്ലാവരോടും പറഞ്ഞ് നമ്മുക്ക് ഇവിടെ നിന്ന് പോകാം... മാളുവിനെ നോക്കി ദേവൻ പറഞ്ഞു മ്മ്മ്മ് "" മാളു ചെറുതായിയൊന്ന് മൂളി... അതിൽ നിന്ന് തന്നെ ദേവന് മനസിലായി മാളു ഇവിടെ നിന്ന് ഒരിക്കലും വരില്ലന്ന്... വന്നാലും ആരെ കാണാതെ ഒരുപാട് നാളൊന്നും വീട്ടിൽ നിൽക്കില്ലന്ന്... വിശേഷം പറഞ്ഞ് കഴിഞ്ഞില്ലേ... അങ്ങോട്ടേക്ക് വന്ന അമല ദേവനെ മാളുവിനെ നോക്കി ചോദിച്ചു മാളുവിന്‌ വീട്ടിലേക്ക് വരണമെന്ന് , കുറച്ച് ദിവസം കഴിഞ്ഞ് കൊണ്ട് പോകാമെന്ന് പറയുവായിരുന്നു...

മാളുവിനെ നോക്കി ദേവൻ പറഞ്ഞു ആഹാ , മാളൂട്ടി ഞങ്ങളെ എല്ലാവരെ ഇട്ടിട്ട് പോകുവാണോ...?? അമല അവളോട് ചോദിച്ചു അതിന് തെളിച്ചമില്ലാത്ത ഒര് ചിരിയായിരുന്നു മാളുവിന്റെ മറുപടി.... അവരെ ഒന്നും കാണുന്നില്ലാലോ വെല്ല്യച്ചി... ദേവൻ അമലയോട് ചോദിച്ചു അവര് കഴിച്ച് കഴിഞ്ഞ് കാണില്ല.. കുറെ നാള് കൂടി പെങ്ങളെ അടുത്ത് കിട്ടിയതല്ലേ , വിശേഷം പറഞ്ഞ് കൊണ്ടിരിക്കുവായിരിക്കും.. ചിരിയോടെ അമല പറഞ്ഞു **** കുറച്ച് കഴിഞ്ഞപ്പോഴേക്കും എല്ലാവരും കഴിച്ച് എണീച്ച് പിന്നെയും വിശേഷം പറയാൻ വേണ്ടി ഇരുന്നു..... ജസ്റ്റി ആണേൽ ഇപ്പൊ വരാന്ന് പറഞ്ഞ് റൂമിലേക്ക് പോയി.... ജസ്റ്റി റൂമിലെത്തിയപ്പോൾ പതിവ് പോലെ മാളുവിന്‌ ഉറക്കം വന്ന് തുടങ്ങിരുന്നു.... മാളുവിനെ വേഗം കിടത്തിയുറക്കിട്ട് ജസ്റ്റി എല്ലാവരുടെ അടുത്തേക്ക് പോയിരുന്നു... **** ദേവാ , വരുണിന്റെ കാര്യത്തിൽ എന്താ നിന്റെ പ്ലാൻ..?

സണ്ണി ദേവനോട് ചോദിച്ചു എന്റെ പ്ലാൻ അവന്റെ അവസാനമാണ് , സന്തോഷം നിറഞ്ഞിരുന്ന ഒര് കുടുബം ഇല്ലാകിയതിന്... അതിൽ കുറവ് ഒര് ശിക്ഷയും അവൻ അർഹിക്കുന്നില്ല.... പക എരിയുന്ന മനസുമായി ദേവൻ പറഞ്ഞു " എന്ത് പറഞ്ഞാലും ദേവന്റെ ആ തീരുമാനത്തിൽ മറ്റമില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു , അത് കൊണ്ട് ആരും ആ അഭിപ്രായത്തെ ഏതിർക്കാൻ പോയില്ല..... നിന്റെ തീരുമാനം അങ്ങനെയാണെകിൽ അതേപോലെ നടക്കട്ടെ... ഞങ്ങളുടെ എന്തേലും ഹെല്പ് വേണമെങ്കിൽ പറഞ്ഞാൽ മതി , ചെയ്ത് തരാം.... ഷിനി പറഞ്ഞു ഹെല്പ് വേണം ഷിനിച്ചാ , കാരണം അവനെ പോലെരുത്തനെ ഇല്ലാതാക്കിയത്തിന്റെ പേരിൽ ജയിലിൽ കിടക്കാൻ എനിക്ക് താല്പര്യമില്ല.... ഞാൻ ആഗ്രഹിക്കുന്ന ഒര് ജീവിതമുണ്ടെനിക്ക് , അത് ജീവിച്ച് തീർക്കണം... ആരുനെ നോക്കി ദേവൻ എല്ലാവരോടും പറഞ്ഞു അത് ഞാനേറ്റു....

അഞ്ജു വേഗം ചാടി കയറി മറുപടി പറഞ്ഞു.... ജയിൽ ശിക്ഷ കിട്ടാതിരികാനാ , അല്ലാതെ ജയിൽ ഒര് റൂം സെറ്റാക്കി കൊടുക്കാനല്ല... അഞ്ജുനെ പുച്ഛിച്ച് കൊണ്ട് ഹരി പറഞ്ഞു അത് ശെരിയാ... ഹാരിക്ക് കൂട്ടായി ലാലി കൂടെ പറഞ്ഞു മതിയെടാ കൊച്ചിനെ കളിയാക്കിയത് , അവള് ബ്രില്ലിയാന്റാ.... അഞ്ജുവിനെ നോക്കി സണ്ണി പറഞ്ഞു അത് ശെരിയാ ദേവാ.... വരുണിനെതിരെയുള്ള എല്ലാ തെളിവുകളും ദേ ഇവളുടെ കൈയിലുമുണ്ട്... അഞ്ജുവിനെ നോക്കി ദേവനോട് ലാലി പറഞ്ഞു അത് മാത്രമല്ല... ഓഫീസിൽ അവൻ നടത്തിയ എല്ലാം ക്രമകേടിന്റെ ഡീറ്റൈൽസും എന്റെ കൈയിൽ ഉണ്ട്, അതിന് വേണ്ടിയാണ്‌ ഞാൻ ഓഫീസിലേക്ക് വന്നത് തന്നെ... അഞ്ജു പറഞ്ഞു പിന്നെ റം , ഞങ്ങളുടെ ഓഫീസിൽ നിന്ന് പ്രോജെക്ടിന്റെ പേരും പറഞ്ഞ് കുറച്ച് പേരെ ഞാൻ അങ്ങോട്ടേക്ക് കൊണ്ട് വന്നത് വരുണിന്റെ കൂടെ ഓഫീസിൽ വേറെ ആരെങ്കിലും അവന്റെ സഹായത്തിന് കൂടെയുണ്ടോയെന്നറിയാൻ വേണ്ടിയാ , പക്ഷേ അങ്ങനെ ആരും ഓഫീസിൽ ഇല്ല...

ഓഫീസിലെ കള്ളകളികൾ വരുൺ തന്നെയാ നടത്തിയത്... അതിനുള്ള തെളിവുകളും കിട്ടി..... ആരു പറഞ്ഞു അന്ന് ദിയമോളെ മാളുവിനെ അവര് തട്ടികൊണ്ട് പോയത് ആരുവിന്റെ പേരവിടെ വരാൻ വേണ്ടി മാത്രമാ.... ലാലി പറഞ്ഞു അവിടെയാണ് വരുണിന് തെറ്റ് പറ്റിയത്... സണ്ണി പറഞ്ഞു അവര് എപ്പോ ആരുവിനെ വിളിച്ചാലും, എങ്ങനേലും ആരു അത് ഞങ്ങളെ അറിയിച്ചിരിക്കും.. ഷിനി പറഞ്ഞു അത് കൊണ്ട് ആരുവിനേക്കാൾ മുന്നേ ഞാൻ അവിടെയെത്തിയിരുന്നു.. ജസ്റ്റി പറഞ്ഞു വിഷ്ണു മരിച്ച അന്നും ആരുവിനേക്കാൾ മുന്നേ ഞങ്ങൾ അവിടെയെത്തിയിരുന്നു.. പക്ഷേ അവര് പറഞ്ഞ സ്ഥലത്ത് നിന്ന് ഒരുപാട് ദൂരയായിരുന്നു മാളുവും വിഷ്ണുവും.... ഒര് പക്ഷേ വിഷ്ണു മാളുവിനെ ക്കൊണ്ട് രക്ഷപെടാൻ ശ്രമിച്ചതായിരിക്കും.. സണ്ണി പറഞ്ഞു വരുണിനെ അവന്റെ അച്ഛനെ ജയിലിൽ കിടത്താനുള്ള എല്ലാം തെളിവുകളും ഇപ്പൊ നമ്മുടെ കൈയിലുണ്ട് ,

പക്ഷേ നിനക്കവരെ വേണമെന്ന് പറഞ്ഞത് കൊണ്ടാണ് ഞങൾ ഒന്നും ചെയ്യാത്തത്... ലാലി പറഞ്ഞു പക്ഷേ ഇപ്പോഴും നമ്മളാറിയതാ ഒര് കാര്യമുണ്ട്.... ദേവൻ എല്ലാവരോടും പറഞ്ഞു എന്താ എന്നാ രീതിക്ക് എല്ലാവരും അവനെ നോക്കി.... ആരുവായി എല്ലാവരുടെ മുന്നിൽ വരുന്നത് ആര്..??? അത് കണ്ട് പിടിക്കാൻ ഞങ്ങൾ ഒരുപാട് ശ്രമിച്ചതാ , പക്ഷേ എല്ലാ വഴിയും അടഞ്ഞു.... ഷിനി പറഞ്ഞു ഞാനും കുറെ ശ്രമിച്ചതാ റം , പക്ഷേ എവിടെയും എത്തിയില്ല... പിന്നെ എന്റെ ലക്ഷ്യം നമ്മുടെ കമ്പനി പഴേ പോലെയാക്കുക എന്നത് മാത്രമായിരുന്നു.... ഞാൻ റാമിന്റെ അച്ഛന് വാക്ക് കൊടുത്തതാ , ഉടനെ എല്ലാം പഴേ പോലെയാക്കാമെന്ന്.... സന്തോഷത്തോടെ ആരു പറഞ്ഞു ഞെട്ടി കൊണ്ട് ദേവൻ ആരുവിനെ തന്നെ നോക്കി... ദേവന്റെ നോട്ടം കണ്ടപ്പോഴാ താൻ എന്താ പറഞ്ഞതെന്ന ബോധം ആരുവിന് ഉണ്ടായത്.... സ്സ്.... നാവ് കടിച്ച് കൊണ്ട് ആര് ദേവനെ നോക്കി.... ആരു....

ആരു നി എന്താ പറഞ്ഞെ... ആകാംഷയോടെ ദേവൻ ആരുനെ നോക്കി ചോദിച്ചു..... അത്.... അത്... അത് പിന്നെ... ഞാൻ അവിടെ റാമിന്റെ വീട്ടിലെ അച്ഛന്റെ ഫോട്ടോ നോക്കി പറഞ്ഞാരുന്നു , എല്ലാം ഉടനെ തിരികെ തരാന്ന്.. ദേവന്റെ നോട്ടം കണ്ട് പതർച്ച മറച്ച് വെച്ച് ആരു പറഞ്ഞു.... മ്മ്മ്മ്മ് " ആരു പറഞ്ഞത് അത്ര വിശ്വാസമായില്ലെകിലും ദേവൻ ഒന്ന് മുളി ക്കൊടുത്തു.... ഹരി ആരുവിനെ നോക്കി പേടിപ്പിച്ചപ്പോൾ ചുണ്ട് കൊണ്ട് അവൾ ഹരിയോട് സോറി പറയുന്നത് ദേവൻ കണ്ടിരുന്നു..... എല്ലാവരും തന്നിൽ നിന്ന് എന്തോ മറക്കുന്നതായി ദേവന് ഉറപ്പായിരുന്നു.... അല്ല ദേവാ , നി വേണിയെ കുറിച്ച് ചോദിച്ചിരുന്നില്ലേ... ഷിനി ദേവനോട് ചോദിച്ചു ആ , എന്തേലും വിവരം കിട്ടിയോ..? ദേവൻ വേഗം ചോദിച്ചു മ്മ്മ് "" കിട്ടി... നീ അന്ന് ഒരു സാധിത പറഞ്ഞില്ലേ , അത് തന്നെ.... ഷിനി പറഞ്ഞു എന്ന് വെച്ചാൽ അവൾ ഒര് മെന്റൽ പേഷിന്റ് ആണോ...?

സംശയത്തോടെ ദേവൻ ചോദിച്ചു ? യെസ് , അവളുടെ കോളേജിൽ നിന്നറിഞ്ഞ വിവരമാണ്... പത്ത് മസങ്ങൾക്ക് മുൻപ് കോളേജിൽ വെച്ച് എന്തോ പ്രശനമുണ്ടാക്കി നല്ല പോലെ വൈലന്റായിരുന്നു വേണി... രണ്ട് തവണ അങ്ങനെ ആയപ്പോൾ അവളെ ഹോസ്പിറ്റലിൽ കാണിച്ചു , അവിടെ നിന്നാണ് അവൾ ഒരു രോഗ്യയാണെന്ന് മനസിലാകുന്നത്.... ഷിനി പറഞ്ഞ് നിർത്തി അതും , രണ്ട് സ്വഭാവമുള്ള അപകടകാരിയായ മെന്റൽ പേഷിന്റ്, അതാണ് വേണി.... ജസ്റ്റി പറഞ്ഞു എല്ലാം കേട്ട് ഞെട്ടി തരിച്ച് ഇരിക്കുവായിരുന്നു ദേവൻ... വേണി ഒരു പേഷിന്റ് ആണെന്ന് വിശ്വാസികനെ അവനയില്ല.. ആരുവിന്റെ അവസ്ഥയും അത് തന്നെയായിരുന്നു.... പക്ഷേ എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല... വേണിയെ കണ്ടാൽ അങ്ങനെ ഉള്ളതായി തോന്നില്ല... ആരു പറഞ്ഞു നിനക്ക് തോന്നില്ല.... ദേവാ , നിനക്ക് എന്താ തോന്നുന്നത്... ലാലി ദേവനോട് ചോദിച്ചു അവൾ ഒര് പേഷിന്റ് ആണെന്ന് ഉറപ്പിക്കാനുള്ള എല്ലാ കാരണവും മുന്നിലുണ്ട് ,

അവളുടെ സ്വഭാവം കണ്ട് പലപ്പോഴും ഞാൻ തന്നെ ഞെട്ടിയിട്ടുണ്ട്... ദേവൻ പറഞ്ഞു വേണി വീട്ടിൽ വന്നയാന്ന് അവൾക്ക് മുൻപ് നടന്നതൊന്നും ഓർമ്മയില്ലന്നല്ലേ ദേവാ , നീയാന്ന് വിളിച്ചപ്പോൾ പറഞ്ഞത്... സംശയത്തോടെ ഷിനി ദേവനോട് ചോദിച്ചു അതേയ് ഷിനിച്ചാ , അന്ന് വീട്ടിൽ വന്നപ്പോൾ മുൻപ് എന്നോട് വഴക്കിട്ട വേണിയെ അല്ലായിരുന്നു അവൾ... ആരു വേഗം പറഞ്ഞു പലപ്പോഴും ആരുനെ കുറ്റക്കരിയാകാൻ മുമ്പിൽ വേണി ഉണ്ടായിരുന്നു.. അത് ഞൻ ഇവനോട് പല തവണ പറഞ്ഞിട്ടുള്ളതാ... ദേവനെ നോക്കി ഹരി പറഞ്ഞു അതേയ് , പക്ഷേ എനിക്ക് അത് മനസിലായില്ല... അന്ന് അവളുടെ മാറ്റം നേരിട്ട് ഞാൻ കണ്ടതാണ്... ദേവൻ പറഞ്ഞു അങ്ങനെ ആണേൽ ഒര് പക്ഷേ ആരു ആയി എല്ലാവരുടെ മുന്നിൽ പോകുന്നത് വേണി ആയിക്കൂടെ... സംശയത്തോടെ എല്ലാവരോടുമായി അഞ്ജു ചോദിച്ചു എനിക്കും ആ സംശയം മുൻപ് തോന്നിയിരുന്നു ,

പക്ഷേ ആ സമയത്തൊക്കെ വേണി വീട്ടിൽ ഉണ്ടായിരുന്നു.... ഞാൻ സാക്ഷിയാ... ദേവൻ മറുപടി പറഞ്ഞു അതേയ് , വിഷ്ണു മരിക്കുന്ന അന്ന് ആരു ആയി നടക്കുന്ന ആ പെൺകുട്ടി അവിടെ ഉണ്ടായിരുന്നു , അങ്ങനെ ഉള്ളത് കൊണ്ടാണല്ലോ മാളുവിന്റെ ഫോണിൽ നിന്ന് അവൾ ദേവനെ വിളിച്ചത്... ലാലി പറഞ്ഞു "" പക്ഷേ ആ സമയത്ത് അവൾ വീട്ടിൽ ഉണ്ടായിരുന്നു... ദേവൻ പറഞ്ഞു അപ്പൊ വേണിയല്ല അലീന എന്ന് നമ്മുക്ക് ഉറപ്പിക്കാം... ഹരി പറഞ്ഞു പക്ഷേ എനിക്കൊര് സംശയമുണ്ട് ഷിനിച്ചാ.... എന്താ ദേവാ.... നിങ്ങൾ പറഞ്ഞത് മുൻപ് വേണിയെ പറ്റി അന്വേഷിച്ചിരുന്നു എന്നല്ലേ.... അതേയ്... ഷിനി പറഞ്ഞു അങ്ങനെയെങ്കിൽ എന്ത് കൊണ്ട് അവളുടെ അസുഖത്തെ പറ്റി മുൻപ് അറിഞ്ഞില്ല....??? അത് തന്നെയാ ദേവാ ഞാനും ആലോചിക്കുന്നത്... ലാലി പറഞ്ഞു ഒന്നല്ല , ഒരുപാട് തവണ ഞങ്ങൾ എല്ലാവരും പല രീതിയിൽ അവളെ പറ്റി അന്വേഷിച്ചാതാണ്....

മോശമായ ഒര് അഭിപ്രായം പോലും ഒരാളും പറഞ്ഞില്ല... അഞ്ജു പറഞ്ഞു സണ്ണിച്ചാ , ഇതാരോ മനഃപൂർവം പ്ലാൻ ചെയുന്നത് പോലെ തോന്നുന്നില്ലേ , അതായത് വേണിയെ പറ്റി ആരേലും ഇപ്പൊ അന്വേഷിച്ചാൽ അവൾ ഒരു രോഗ്യയാണെന്ന് അറിയാൻ വേണ്ടി ചെയ്ത പോലെ... ദേവൻ സണ്ണിയോട് ചോദിച്ചു അതേയ് ദേവാ , ഇതും ആരുടയോ പ്ലാനിങ്ങാണ്... അങ്ങനെ ഒര് സംശയം എനിക്ക് തോന്നിയിരുന്നു.... സണ്ണി പറഞ്ഞു ഒന്നങ്കിൽ വേണി ഒര് രോഗ്യ... അല്ലകിൽ അവൾക്ക് ഒന്നും അറിയില്ല , അവളെ നിർത്തി വേറെ ആരോ കളിക്കുന്നു.... എന്തായാലും വേണിയുടെ പുറകെയൊന്ന് പോയിനോക്കാം.... ഷിനി പറഞ്ഞു ഇല്ല ഷിനിച്ചാ , ഒന്നും കിട്ടാൻ പോണില്ല... ഇത് ചെയുന്നവരുടെ ലക്ഷ്യവും അത് തന്നെയാണ്.. നമ്മൾക്ക് ഒരു തെളിവും കിട്ടരുതെന്ന്...

അഞ്ജു പറഞ്ഞു പക്ഷേ എന്തേലും ഒര് തെളിവ് ദൈവം നമുക്കായി മാറ്റി വെച്ചിട്ടുണ്ടാകും..ദേവൻ പറഞ്ഞു അപ്പോഴേക്കും അമല എല്ലാവർക്കുമുള്ള ചായകൊണ്ട് വന്നിരുന്നു..... അല്ല , അപ്പച്ചൻ വയനാടിൽ നിന്ന് വരാനായില്ലേ... കുറെയായല്ലോ പോയിട്ട്... ദേവൻ എല്ലാവരോടുമായി ചോദിച്ചു രണ്ട് ദിവസം കൂടി കഴിഞ്ഞാൽ അവരിങ്ങ് വരും... നാളെ ഞാൻ ഒന്ന് പോകുന്നുണ്ട്... സണ്ണി പറഞ്ഞു എന്നാൽ ഞാൻ കൂടി വരുന്നുണ്ട് സണ്ണിച്ചാ , എനിക്ക് അപ്പച്ചനെ കാണാൻ കൊതിയായി... ആരു വേഗം പറഞ്ഞു രണ്ട് ദിവസം കഴിഞ്ഞൽ അവരിങ്ങ് വരില്ലേ , പിന്നെന്തിനാ പോകുന്നത്... ഷിനി ആരുനോട് ചോദിച്ചു ദേവന്റെ മനസിലും അത് തന്നെയായിരുന്നു.... ഷിബി പറയുന്നത് കേട്ട് ആരു മുഖം വീർപ്പിച്ചിരുന്നു.. രണ്ട് ദിവസം കഴിഞ്ഞാൽ അവരിങ്ങ് വരില്ലേ ആരു... പിന്നെന്തിനാ പോകുന്നത്.. ഇനി പോയെ പറ്റു എന്നാണക്കിൽ നമ്മുക്ക് പോയി കാണാം...

ദേവൻ ആരുനോട്‌ പറഞ്ഞു ഏയ്യ് അത് വേണ്ട... വരുമ്പോൾ കാണാം... ആരു വേഗം പറഞ്ഞു.... അതുടെ കേട്ടപ്പോൾ ആരു എന്തൊക്കയോ മറക്കുന്നുണ്ടെന്ന് ദേവന് ഉറപ്പായി.... പിന്നെയും എല്ലാവരും കുറെ നേരം സംസാരിച്ചിരുന്നു.... പോകാൻ നേരത്ത് ഇന്നൊര് ദിവസം വീട്ടിൽ നിന്നോട്ടെന്ന് ആരു ഒരുപാട് ചോദിച്ചെങ്കിലും ദേവൻ സമ്മതിച്ചില്ല... അത് കൊണ്ട് വീട്ടിൽ ചെന്നപ്പോൾ മുതൽ ആരു ദേവനോട് പിണങ്ങി ലളിതയുടെ കൂടെ തന്നെയായിരുന്നു... ഭക്ഷണം കഴിക്കാൻ നേരത്തും ആരു ദേവനെ ഒന്ന് നോക്കി കൂടിയില്ല.... ആരു , നീ എന്താ നേരത്തെ കിടക്കുന്നത്.. കഴിച്ച് വന്നയുടനെ തന്നെ നോക്കാതെ കയറി കിടക്കുന്ന ആരുവിനെ കണ്ട് ദേവൻ ചോദിച്ചു..... അതിന് ദേവനെ ഒന്ന് പുച്ഛിച്ച് നോക്കിട്ട് ആരു പിന്നെയും തിരിഞ്ഞ് കിടന്നു.....

ഓഹോ ,അത്രക്ക് അഹകാരമോ.. ദേ ആരു , എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ മര്യധക്ക് ഇങ്ങോട്ടേക്ക് കിടന്നെ... ദേവൻ ചൂടായികൊണ്ട് ആരുനോട് പറഞ്ഞു എന്നെയും വെറുതെ ദേഷ്യം പിടിപ്പിക്കണ്ട റം , ഒര് ദിവസം ഞാൻ എന്റെ വീട്ടിൽ നിന്നാൽ എന്താ കുഴപ്പം...?? അല്ലേലും കുറച്ച് ദിവസം കഴിഞ്ഞാൽ ഞാൻ അങ്ങോട്ടേക്ക് തന്നെയല്ലേ പോകുന്നത്... പോയാൽ പിന്നെ ഇങ്ങോട്ടേക്ക് വരില്ല.... വാശിയോട് ആരു ദേവനെ നോക്കി പറഞ്ഞു കുറെ ദിവസമായല്ലോ നീ മനുഷ്യനെ പറഞ്ഞ് പേടിപ്പിക്കുന്നു , പോയാൽ പിന്നെ വരില്ലന്ന്.. നീ പോയാൽ എനിക്ക് ഒന്നുല്ല... മര്യധക്ക് ഇവിടെ നിൽകാൻ പറ്റുമെങ്കിൽ നിന്നാൽ മതി , അല്ലകിൽ എങ്ങോട്ടേക്ക് എന്ന് വെച്ചാൽ ഇറങ്ങിക്കോ... അല്ലേലും ലോകം മുഴുവൻ തെണ്ടി തിരിഞ്ഞ് നടന്നവൾക്ക് ഒര് സ്ഥലത്ത് തന്നെ സ്ഥിരമായി നില്കാൻ ബുദ്ധിമുട്ടായിരിക്കും...!!! ആരുവിനെ നോക്കി ദേഷ്യപ്പെട്ട് ദേവൻ പറഞ്ഞു പകപ്പോടെ ആരു ദേവനെ തന്നെ നോക്കി..

വേദനയും സങ്കടം കൊണ്ട് ആരുവിന്റെ കണ്ണുകൾ നിറഞ്ഞ് വന്നു... ആരുവിന്റെ നോട്ടം കണ്ടപ്പോഴാണ് താൻ എന്താ പറഞ്ഞതെന്ന് ദേവന് മനസിലായത്.... ഓ ഷിറ്റ്... ആരു.. ആരു...... ആരു... ആരു സോറി മോളെ..... ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ലാ പറഞ്ഞത്.... അപ്പോഴത്തെ ആ ദേഷ്യത്തിന് പറഞ്ഞ് പോയതാ.... സോറി മോളെ.... വേഗം ആരുവിന്റെ അടുത്തിരുന്ന് കൊണ്ട് അവളുടെ കവിള് കൈക്കുള്ളിൽ എടുത്ത് ദേവൻ പറഞ്ഞു അപ്പോഴും നിറഞ്ഞൊഴുകുന്ന കണ്ണുകൾ പോലു തുടക്കാതെ ആരു അവിടെ തന്നെ ഇരിക്കുവായിരുന്നു.... ആരു.... നീ ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കല്ലെടി... എന്നോട് ദേഷ്യപെട്ട് എന്തെലും പറയുകയെങ്കിലും ചെയ്... ആരുവിന്റെ ഇരിപ്പ് കണ്ട് വേദനയോടെ ദേവൻ പറഞ്ഞു എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല മിസ്റ്റർ ദേവനാരായണൻ...!!! ദേവന്റെ കൈ തട്ടി മറ്റികൊണ്ട് ഉറച്ച ശബ്ദത്തിൽ ആരു പറഞ്ഞു ആരു , ഞാൻ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല...

അപ്പൊഴെത്തെ ദേഷ്യത്തിന്റെ പുറത്ത് പറഞ്ഞ് പോയതാ... നീ എന്നോട്.. മതി...!!! ഇനി നിങ്ങൾ ഒന്നും പറയണ്ട... നിങ്ങൾ പറഞ്ഞത് ശെരിയാണ് , ലോകം മുഴുവൻ തെണ്ടി നടക്കുന്ന എനിക്ക് ഒര് സ്ഥലത്ത് സ്ഥിരമായി നിൽകുന്നത് ഇഷ്ട്ടമല്ല.... ആരു ഞാൻ അങ്ങനെയല്ല..... പിന്നെ എങ്ങനെയാണ് നിങ്ങൾ പറഞ്ഞത് , നിങ്ങളുടെ മനസ്സിൽ ഞാൻ എപ്പോഴും അഴിഞ്ഞാടി നടക്കുന്ന ഒരു പെണ്ണാണ്... ആ എന്നെ സ്‌നേഹിക്കാൻ നിങ്ങൾക്ക് ഒരിക്കലും കഴിയില്ല റാം.. ഇടർച്ചയോടെ ആരു പറഞ്ഞു... അല്ല ആരു , എനിക്ക് നിന്നോടുള്ള സ്‌നേഹം കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞ് പോയത്.... അല്ല റം , നിങ്ങൾക്ക് ഒരിക്കലും ഈ അലീനയെ സ്‌നേഹിക്കാൻ കഴിയില്ല... നിങ്ങളുടെ മനസ്സിൽ ഇപ്പോഴും പഴേ തെറ്റിദ്ധാരണയുടെ ഒര് അംശം അങ്ങനെ തന്നെ കിടക്കുന്നുണ്ട്...

അത് സമയമാകുമ്പോൾ ഇങ്ങനെ പുറത്ത് വരും... ആ സമയമൊക്കെ വാക്കുകൾ കൊണ്ട് നിങ്ങളെന്നെ കൊല്ലതെ കൊല്ലും.. ആരു വിത്തമ്പലടക്കാൻ പാട് പെട്ടു.... നിങ്ങൾക്ക് എന്നെ ഒരിക്കലും സ്‌നേഹിക്കാൻ കഴിയില്ല റം , ഇപ്പൊ ഉള്ളത് വെറും കടമ നിറവേറ്റൽ മാത്രമാണ്... വെറും സഹതാപതിന്റെ പേരിലുള്ള സ്‌നേഹം.... ഈ മനസ്സിൽ അല്ലാതെ എനിക്കായി ഒരിറ്റ് സ്‌നേഹം പോലുമില്ല..... ദേവന്റെ നെഞ്ചിലേക്ക് കൈ ചുണ്ടികൊണ്ട് ആരു പറഞ്ഞു ആരു പറയുന്ന ഒരേ വാക്കുകളും ദേവന്റെ നെഞ്ചിൽ ആഴത്തിൽ പതിഞ്ഞു.... ആരുവിന്റെ കണ്ണുങ്ങൾക്ക് ഇത് വരെ കാണാതെ ദേഷ്യം പോലെ ദേവന് തോന്നി... ഈ റൂമിലെ കിടപ്പ് ഞാൻ അവസാനിപ്പിക്കുവാണ്... ഇനി ഈ റൂമിലോ ,ദേവനാരായണന്റെ മനസിലോ , എനിക്കൊര് സ്ഥാനം അവിശമില്ല.... നിറമിഴിയോടെ പറഞ്ഞിട്ട് ആരു റൂം വിട്ടിറങ്ങിപ്പോയി.... ഈ അവസ്ഥയിൽ ആരുവിനോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലന്ന് ദേവന് ഉറപ്പായിരുന്നു....

തന്റെ വാക്കുകൾ അവളെ അത്രമേൽ വേദനിപ്പിച്ചിരിക്കുന്നു... പെണ്ണെ.... നിന്നെ വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല... നിന്നെ പിരിഞ്ഞ് ഒരു നിമിഷം പോലും എനിക്ക് പറ്റില്ല , അത് കൊണ്ട് പറ്റി പോയതാ.. ആരു പോയ വഴിയെ നോക്കി സങ്കടത്തോടെ ദേവൻ പറഞ്ഞു ദേവന്റെ വക്കുകൾ ആരുവിനെ അത്രമേൽ തളർത്തിയത് കൊണ്ടായിരിക്കാം ചങ്ക് പൊട്ടും വിധം അവൾ ഉറക്കെ കരഞ്ഞത്.... ഇത്രയൊക്കെ സ്‌നേഹിച്ചിട്ടു ഇപ്പോഴും എന്നെ മനസിലാക്കാൻ നിനക്ക് കഴിഞ്ഞില്ലല്ലോ റം , ഇനിയും നിന്റെ ജീവിതത്തിൽ ഒര് നിഴലായി പോലും ഞാൻ ഉണ്ടാകില്ല.... കരഞ്ഞ് കൊണ്ട് ആരു പറഞ്ഞു രണ്ട് പേരും രണ്ട് റൂമിനുള്ളിൽ കിടന്ന് പാരസ്പരം വേദനിച്ച് കൊണ്ട് നേരം വെളുപ്പിച്ചു.... പിറ്റേ ദിവസം പതിവിലും നേരത്തെ ആരു എണീച്ച് കുളിച്ചു.. ഡ്രസ്സ്‌ മാറാൻ വേണ്ടി റൂമിൽ ചെന്നപോൾ ഉറങ്ങുന്ന ദേവനെയാണ്‌ കണ്ടത്...

ആരു ദേവനെ ശ്രദ്ധിക്കാതെ കാബോഡ് തുറന്ന് ഒര് ഡ്രസ്സ്‌ എടുത്ത് റൂമിന് പുറത്തേക്ക് പോയി..... മോള് ഇന്ന് നേരത്തെ എണിച്ചോ... പതിവിലും നേരത്തെ വരുന്ന ആരുവിനെ കണ്ട് ലളിത ചോദിച്ചു.. ആ അമ്മേ.... ഓഫീസിൽ പോയിട്ട് പെട്ടന്ന് തീർക്കണ്ട കുറച്ച് ജോലിയുണ്ട് , അത് കൊണ്ട് ഞാൻ ഇറങ്ങുവാ... ആരു വേഗം പറഞ്ഞു തന്നെയാണോ പോകുന്നത് , ദേവൻ എണിച്ചില്ലേ.... ഇല്ല അമ്മേ , ഉറങ്ങിക്കോട്ടെ... വരുമ്പോൾ ഞാൻ പോയെന്ന് പറഞ്ഞാൽ മതി... പുറത്തേക്കിറങ്ങി കൊണ്ട് ആരു പറഞ്ഞു മോളെ , എന്തേലും കുഴപ്പമുണ്ടോ... മുഖമൊക്കെ എന്താ ഇങ്ങനെ നീര് വെച്ച്... ആരുവിന്റെ മുഖത്തെ തടിപ്പ് കണ്ട് ലളിത ചോദിച്ചു ഓഫീസിലെ ഒരുപാട് വർക്ക്‌ പെന്റിങ് ഉണ്ടായിരുന്നു... ഇന്നലെ ഉറങ്ങില്ല , അത് കൊണ്ടാ... എന്നാൽ ഇങ്ങനെ , കാരണഞ്ഞപോലെ.... സമയമില്ലമ്മ.. ഞാൻ പോകുവാ... കൂടുതൽ ചോദ്യങ്ങൾക്ക് നിന്ന് കൊടുക്കാതെ പുറത്തേക്കിറങ്ങി കൊണ്ട് ആരു പറഞ്ഞു എന്നാൽ എന്തേലും കഴിച്ചിട്ടു പോ മോളെ.. വേണ്ടമ്മേ , സമയമില്ല....

ലളിതയോട് പറഞ്ഞ് കൊണ്ട് ആരു വേഗം മുന്നോട്ട് നടന്നു... ദേവൻ പയ്യെ എണിച്ച് പുറത്തേക്ക് വന്നപ്പോൾ ആരുവിനെ കണ്ടില്ല.... അമ്മ ആക്കൽ എവിടെ...?? ആരുനെ കാണാത്തത് കൊണ്ട് ദേവൻ ലളിതയോട് ചോദിച്ചു.... ഓഫീസിൽ പോയി , എന്തോ അത്യാവിശം ഉണ്ടെന്ന് പറഞ്ഞു.... ഇന്നലത്തെ ദേഷ്യം കൊണ്ടായിരിക്കും പറയാതെ പോയത്... വരട്ടെ , രാത്രി സംസാരിച്ച് എല്ലാ പ്രശ്നവും തീർക്കാം... ആലോചനയോടെ ദേവൻ കുളിക്കാൻ പോയി.... കുളിച്ച് വന്നയുടനെ ദേവൻ പോകാൻ വേണ്ടി റെഡിയായി.... ദേവാ , നീ കഴിച്ചു പോ... മോളും ഒന്നും കഴിക്കാതെയാ പോയത്... പോകാൻ തുടങ്ങിയ ദേവനെ കണ്ട് ലളിത പറഞ്ഞു.. ഞാൻ പുറത്ത് നിന്ന് കഴിച്ചോളാം അമ്മേ , എനിക്ക് അത്യാവശ്യമായി വേറെ ഒര് സ്ഥലം വരെ പോകാനുണ്ട്..... ലളിതയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ ദേവൻ വേഗം കാറിലേക്ക് കയറി.... ദേവന്റെ ലക്ഷ്യം ഓഫീസ് ആയിരുന്നില്ല ,

വേണിയുടെ വീട്ടിൽ വച്ച് കണ്ടാ ആ ഫോട്ടോയ്ക്ക് പിന്നിലായിരുന്നു അവന്റെ ലക്ഷ്യം.... വേണിയുടെ കൂടെ നിൽക്കുന്നത് ആര്..? വേണിയും അയാളും തമ്മിലുള്ള ബന്ധം എന്ത്...?? ഇതൊക്കെ അറിയാനായിരുന്നു ദേവന്റെ ആ യാത്ര..... ❤️❤️❤️❤️❤️ ""കൈപ്പമംഗലം""" വരുണിന്റെ സാമ്രാജിയം..... മുന്നിലുള്ള ലാപ്പ് ഓപ്പൺ ചെയ്ത് മെയിലിലുടെ വരുണിന്റെ കണ്ണ് പോയി... തന്റെ പ്രൊജക്റ്റ്‌ എന്തായി എന്നറിയാനുള്ള ആകാംഷയായിരുന്നു അവന്.... പെട്ടന്ന് മുന്നിൽ തെളിഞ്ഞ എഴുത്തിലൂടെ വരുണിന്റെ മിഴികൾ പാഞ്ഞു..... നോ..!!!!!!!! ലാപ്പ് തട്ടിത്തെറിപ്പിച്ച് കൊണ്ട് വരുൺ അലറി...... നോ....!!!!!! ചതി...!!!!! പിന്നെയും പിന്നെയും വരും അലറി.... വരുൺ....... വരുൺ എന്താ എന്താ പറ്റിയത്... വരുണിന്റെ അലർച്ച കേട്ട് റൂമിലേക്ക് വന്ന വിജയൻ പേടിയോടെ അവനോട് ചോദിച്ചു അച്ഛാ..... അച്ഛാ.... എല്ലാം പോയി... എല്ലാം തീർന്നു....

അവൻ ദേഷ്യത്തോടെ പറഞ്ഞു.... എന്താ... കാര്യം എന്താ.... ആ പ്രൊജക്റ്റ്‌ നഷ്ടമായി... അല്ല , ആരോ ഇല്ലാതാക്കി കളഞ്ഞിരിക്കുന്നു.... ദേഷ്യത്തോടെ വരുൺ പറഞ്ഞു.... ആര്.... ആർക്കാ അതിന് ഇത്ര ധൈര്യം..... അറിയില്ല , പക്ഷേ അവൾ ആയിരിക്കും... അവൾ അല്ലാതെ വേറെയാരും ഇത് ചെയ്യില്ല.... ചെയ്യണ്ട അവിശമില്ല... അവളാണോ... പുത്തൻപുരക്കലെ... സംശയത്തോടെ വിജയൻ ചോദിച്ചു..... അതേയ്.... അലീന.... എല്ലാവരുടെ ആരു.... വരുൺ പറഞ്ഞു.... അലീന എന്നാ പേര് കേട്ടപ്പോൾ വിജയനും പകയെരിഞ്ഞു.... ഞാൻ നിങ്ങളോട് മുന്പേ പറഞ്ഞതാ അവളെ അവസാനിപ്പിക്കാൻ , കേട്ടോ നിങ്ങൾ... അവസാനത്തേക്ക് വെച്ചത് കൊണ്ടല്ലേ ഇപ്പൊ ഇങ്ങനെ നടന്നത്... ദേഷ്യത്തോടെ വിജയൻ പറഞ്ഞു അവൾ അവസാനിച്ചാൽ കുറ്റം എല്ക്കാൻ ഒരാളില്ലാതെ പോകു...

. ഇപ്പോ അവൾ ഉള്ളത് കൊണ്ടല്ലേ എല്ലാം അവളുടെ പേരിലായത്... വരുൺ പറഞ്ഞു എന്നിട്ട് ഇപ്പോ എന്തായി , അവൾ തിരിച്ച് തന്ന് തുടങ്ങിയില്ലേ.... വിജയൻ പറഞ്ഞു... മ്മ്മ്മ് " ഇനി അവൾ വേണ്ട , ഇനി അവൾക്ക് ആയുസ് ഇല്ല... അവസാനിപ്പിക്കും ഞാൻ അവളെ.... പകയോടെ പറഞ്ഞിട്ട് ഫോൺ എടുത്ത് കൊണ്ട് വരുൺ പുറത്തേക്ക് പോയി... കോൾ എടുക്ക്.... രണ്ട് തവണ ആരെയോ വിളിച്ച് കിട്ടാതായപ്പോൾ അവന് ദേഷ്യം വന്നു..... ഒരിക്കൽ കൂടി അവൻ ആ നമ്പലേക്ക് കോൾ ചെയ്തു.... പെട്ടെന്ന് അപ്പുറത്തുള്ളയാൾ കോൾ അറ്റാന്റ് ചെയ്‌തു..... ഹലോ , വരുൺ.... അപ്പുറത്ത് നിന്ന് പരിചിതമായ ഒര് സ്ത്രീ ശബ്ദം.... ഹലോ , ചേച്ചി..... അവൾ അലീന.... അവൾ.. അവളെ... അവളെ കൊല്ലട്ടെ ഞാൻ... ദേഷ്യത്തോടെ വരുൺ അപ്പുറത്തുള്ളയാളോട് ചോദിച്ചു...

എന്താ വരുൺ... അവൾ കൂടുതൽ എന്തേലും അറിഞ്ഞോ...??? ഇല്ല , പക്ഷേ..... പറ.... എന്താ..... അവൾ.... അറിയില്ല അവൾ ആണോയെന്ന്... പക്ഷേ നമ്മുടെ പ്രൊജക്റ്റ്‌ നഷ്ടമായി... എനിക്ക് ഉറപ്പാ.. അവളാണ് അതിന് പിന്നിൽ... അല്ലാതെ വേറെയാർക്കും അത് ചെയ്യണ്ട അവിശമില്ല.... വരുൺ ഉറപ്പിച്ച് പറഞ്ഞു അവളെ അവസാനിപ്പിക്കണ്ടെ സമയമായെന്ന് എനിക്കും തോന്നിയിരുന്നു വരുൺ.. അത് കൊണ്ട് അതങ്ങ് ചെയ്യാം... ഇനി നമ്മുക്ക് എതിരായി പുത്തൻപുരക്കലെ രാജകുമാരി വേണ്ട... നീ വേണ്ടത് ചെയ്തേക്ക്... മരണ വാർത്ത അറിയിച്ച് കൊണ്ടുള്ള ഒര് മെസ്സേജ് വൈകുനേരത്തിനുള്ളിൽ എനിക്ക് കിട്ടിയിരിക്കണം... വരുണിനോട് പറഞ്ഞിട്ട് ആ കോൾ കട്ട്‌ ആയി.... യജമാനന്റെ അനുവാദം കിട്ടിയ സന്തോഷത്തിൽ വരുൺ നിറഞ്ഞ് ചിരിച്ചു അലീനാ.... നിനക്കിനി വിശ്രമിക്കാം... വരുൺ ഒര് ചിരിയാലേ പറഞ്ഞു.... ❤️❤️❤️❤️❤️

വൈകുന്നേരം ദേവൻ വീട്ടിൽ വന്ന് കയറിയപ്പോൾ ആരുവിനെ കണ്ടില്ലാ... എല്ലായിടത്തും നോക്കിയെങ്കിലും കാണാതെ വന്നപ്പോൾ ദേവന് ചെറിയ ദേഷ്യം വന്നു..... അമ്മ അവൾ എവിടെ....?? ആരു ഓഫീസിൽ നിന്ന് വന്നില്ലല്ലോ... സാധാരണ നിങ്ങൾ ഒരുമിച്ചല്ലേ വരാറുള്ളത്... ലളിത ദേവനോട് ചോദിച്ചു അത്... ഞാൻ ഇന്ന് ഓഫീസിലേക്കല്ല പോയത്... ത്സലിതയോട് പറഞ്ഞിട്ട് ദേവൻ റൂമിലേക്ക് കയറി പോയി.... എന്നാലും ഈ പെണ്ണ് ഇതെവിടെ പോയി... ഓഫീസിൽ നിന്ന് വരണ്ട സമയം കഴിഞ്ഞല്ലോ... ഇനി ഇന്നലെ ഞാൻ പറഞ്ഞതിന്റെ വാശി തീർക്കാൻ വീട്ടിൽ പോയിട്ടുണ്ടാകുമോ..? ഞാൻ വിളിച്ചാൽ അവൾ എന്തായാലും ഫോൺ എടുക്കാൻ പോണില്ല... ആ അഞ്ജുനെ ഒന്ന് വിളിച്ച് ചോദിക്കാം... ദേവൻ വേഗം ഫോൺ എടുത്ത് അഞ്ജുനെ വിളിച്ചു.... ഹലോ , ദേവേട്ട..... അഞ്ജു നീ എവിടെയാ..... ഞാൻ വീട്ടിലാ , എന്താ ദേവേട്ട... എന്തേലുമാവിശമുണ്ടോ...?

ആരുനെ ഇത്ര നേരയിട്ടും കണ്ടില്ല , അത് കൊണ്ട് നിന്റെ കൂടെയുണ്ടോ എന്നറിയാൻ വിളിച്ചതാ.... ഇന്ന് ഉച്ചയായപ്പോൾ ലാലിച്ചാൻ ഓഫീസിൽ വന്നിരുന്നു , അത് കൊണ്ട് ഞാൻ കുറച്ച് നേരത്തെ ഇറങ്ങി.. അല്ല ദേവേട്ടൻ ഇന്ന് ഓഫീസിൽ വന്നതേയില്ലേ.. ഇല്ല , എനിക്ക് വേറൊര് സ്ഥലം വരെ പോകാണായിരുന്നു , അത് കഴിഞ്ഞ് ഞാൻ ഇപ്പോഴാ വീട്ടിൽ വന്നത്.... അവൾക്ക് എന്തേലും വർക്ക്‌ പെന്റിങ് ഉണ്ടാകും , അതായിരിക്കും ലേറ്റ് ആക്കുന്നത്.... പിന്നെ എന്റെ സ്ക്യൂട്ടിയാവിടെ വെച്ചിട്ടാ ഞാൻ പോന്നത്... അവൾ അതിൽ വന്നോളും... ദേവേട്ടൻ പേടിക്കണ്ട മ്മ്മ്മ് ശെരി , ഞാൻ പിന്നെ വിളികാം.. അഞ്ജുനോട്‌ പറഞ്ഞ് ദേവൻ കോൾ കട്ടാക്കി... ദേവാ , മോൾ ഇതുവരെ വന്നില്ലല്ലോ... നീ ഒന്ന് വിളിച്ച് നോക്കിക്കെ...

വരണ്ട സമയം കഴിഞ്ഞിട്ടും ആരുനെ കാണാത്ത പേടിയിൽ ലളിത ദേവനോട് പറഞ്ഞു അവൾ വന്നോളുമ്മമ്മേ... കൊച്ച് കുട്ടിയൊന്നുമല്ലോ , അറിഞ്ഞുടെ രാത്രിയായാൽ വീട്ടിലുള്ളവർ പേടിക്കുമെന്ന്.... ആരുവിനെ കാണാത്ത ദേഷ്യത്തിലും സങ്കടത്തിലും ദേവൻ പറഞ്ഞു എന്താകയോ വർക്ക്‌ ചെയ്ത് തിർക്കാനുണ്ടെന്ന് മോള് രാവിലെ പറഞ്ഞിരുന്നു , അത് കൊണ്ടായിരിക്കും താമസിക്കുന്നത്... നീ ഒന്ന് വിളിച്ച് നോക്ക് ദേവ..... ആ , ഞാൻ വിളിച്ചോളാം അമ്മേ... ഫോൺ എടുത്ത് പുറത്തിറങ്ങി ക്കൊണ്ട് ദേവൻ പറഞ്ഞു ഇന്നലെ ഞാൻ പറഞ്ഞതിന്റെ വാശി തിർക്കാൻ വീട്ടിൽ പോയിട്ടുണ്ടാകും... പോട്ടെ... അല്ലേലും ഞാൻ അവളോട് പറഞ്ഞത് അത്രപെട്ടന്ന് ഒന്നും അവൾക്ക് മറക്കാൻ കഴിയില്ലാ.... ഫോൺ പിടിച്ച് കൊണ്ട് മുറ്റത്തൂടെ നടക്കുബോൾ ദേവൻ പലതും ചിന്തിച്ച് കുട്ടി.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story