പ്രണയ പ്രതികാരം: ഭാഗം 6

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

രാത്രി ബാൽക്കണിയിൽ ഇരിക്കുവായിരുന്നു ദേവൻ... പുറകിൽ ഒരു കാൽപ്പെരുമാറ്റം കേട്ടാണ് അവൻ തിരിഞ്ഞു നോക്കിയത്.... അമ്മയുടെ സെറ്റുസാരി ഉടുത്ത് മുടി അഴിച്ചിട്ട് നെറ്റിയിൽ കറുത്ത വട്ട പൊട്ടും തൊട്ട് ചിരിയോടെ നിൽക്കുന്ന വേണി...... മനുഷ്യനെ പേടിപ്പിക്കാൻ വന്നതാണോ നീ... വേണിയെ നോക്കി ചിരിയോടെ ദേവൻ ചോദിച്ചു """ ഞാൻ ദേവേട്ടനോട് സംസാരിക്കാൻ വന്നതാ... പതിഞ്ഞ സ്വരത്തിൽ വേണി പറഞ്ഞു.. """ ആണോ എന്നാൽ സംസാരിച്ചോ.... അതേയ്...... ആാാ പറഞ്ഞോ..... ശരിക്കും ഇഷ്ട്ടം ഉണ്ടായിട്ടാണോ കല്യാണത്തിന് സമ്മതിച്ചത്... അതോ വെറുതെയോ....???? വെറുതെയാണെകിൽ.? ഒളിക്കണ്ണൽ വേണിയെ നോക്കി ദേവൻ ചോദിച്ചു... വേണി ആണേൽ ഇപ്പോ കരയും എന്ന രീതിക്ക് നിൽകുവായിരുന്നു... അത് കണ്ടപ്പോൾ ദേവൻ വേണിയെ ഒന്ന് ചേർത്ത് നിർത്തി കണ്ണ് തുടച്ച് കൊടുത്തു.... ഞാൻ ഇഷ്ട്ടായിട്ടു തന്നെയാ കല്യാണത്തിന് സമ്മതിച്ചത്.... എത്ര ഇഷ്ട്ടം ഉണ്ടെന്നു ചോദിച്ചാൽ ഇപ്പോ ചെറിയ ഇഷ്ടമേ ഉള്ളു... അത് ഇത് വരെ നിന്നെ വേറെ രീതിക്ക് ഒന്നും കാണാത്തത് കൊണ്ടാണ്.... ആാാ ഇനി മുതൽ കണ്ടു തുടങ്ങിക്കോളാം... ഒരു കള്ള ചിരിയോടെ വേണിയെ നോക്കി ദേവൻ പറഞ്ഞു....വേണി കുറച്ചു നാണത്തോടെ ദേവനെ നോക്കി ചിരിച്ചു...

പിന്നെ കുറച്ചു നേരം കൂടി അവര് സംസാരിച്ചിരുന്നു.... അപ്പോഴൊക്കെ തന്റെ മനസ് വേണിയെ ഉൾകൊള്ളാൻ തയ്യാറല്ലതാ പോലെ ദേവന് തോന്നിയിരുന്നു.... ഒരുപാട് നേരം അവളുടെ അടുത്തിരിക്കാൻ പറ്റാത്തത് കൊണ്ട് ഉറക്കം വരുവായെന്ന് പറഞ്ഞ് വേണിയെ പറഞ്ഞ് വിട്ട് ദേവൻ റൂമിലേക്ക് പോയി....... റൂമിൽ ചെന്ന് കുറച്ച് കഴിഞ്ഞപ്പോൾ ദേവൻ കിടന്നു ... കണ്ണടച്ചപ്പോൾ ചിരിക്കുന്ന വേണിയുടെ മുഖം ദേവന്റെ മനസിലേക്ക് വന്നു പക്ഷെ പെട്ടന്ന് തന്നെ വേണിയുടെ മുഖം മാറി പകരം വേറെ ഒരു രൂപം അവിടെ തെളിഞ്ഞു വന്നു എന്നാൽ മുഖം വ്യക്തമല്ല... ദേവൻ ഞെട്ടി വേഗം ചാടിയെണിച്ചു..... കണ്ണ് ഒന്നുടെ ചിമ്മി തുറന്ന് നോക്കി... ഇല്ല വേണിയുടെ മുഖത്തിന് പകരം വേറൊരു മുഖമാണ് തെളിഞ്ഞു വരുന്നത്..... ദേവൻ ആ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു.... അതേയ് ഇത് അവൾ തന്നെ ഓർത്തുവെക്കാൻ ഒരു നന്മയും ഇല്ലാത്തവളുടെ മുഖം.... ദേവൻ വേഗം എണിച്ച് മുഖം കഴുകി കണ്ണാടിയിലേക്ക് നോക്കി അവിടേയും തെളിഞ്ഞു വരുന്നത് അവളുടെ രൂപമാണ്.... അലീനയുടെ...!!! ഇത്രനാൾ തന്റെ മനസിലേക്ക് വന്നിരുന്ന മുഖം ഷാൾ കൊണ്ട് മുഖം മറച്ച് തന്റെ നെഞ്ചോട് ചേർന്ന് നിന്ന നന്മ മാത്രമുള്ള ഒര് പെൺകുട്ടിയുടെ മുഖമാണ്...

എന്നാൽ ഇന്ന് ആ മുഖത്തിന്റെ സ്ഥാനത് ഒര് നന്മയും ഇല്ലാത്ത അലീനയുടെ മുഖം... എന്ത് കൊണ്ട ഇങ്ങനെ...!!!!! ദേവൻ ദേഷ്യപ്പെട്ട് കണ്ണ് ഇറുക്കിയടച്ച് മനസ്സിൽ ആ പേര് പറഞ്ഞു.... അലീന..!!!!!!! അവൾ അലീന.... ഓർത്ത് വെക്കാൻ ഒര് നന്മയും സമ്മാനിക്കാത്തവൾ.... വെറുപ്പോട് കൂടിയാല്ലാതെ ഞാനവളെ ഒന്ന് നോക്കിയിട്ട് പോലുമില്ല... പിന്നെ എന്തിനാണ് അവൾ എന്റെ ഓർമയിലേക്ക് വരുന്നത്.... കണ്ട അന്ന് മുതൽ അവൾ എനിക്ക് വെറുക്കപെട്ടവളാണ്.... അപ്പന്റെ പൈസക്ക് ദൂർത്തടിച്ചും കുടിച്ചു ജീവിതം ആഘോഷിക്കുന്നവൾ..... 4 ഇച്ചായന്മാർ എന്തിനും കൂടെയുടെന്ന ബലത്തിൽ ആരുടെ നെഞ്ചത്ത് കയറാനും ഒരു മടി ഇല്ലാത്തവൾ.... കണ്ടനാൾ മുതൽ ദേഷ്യത്തോടെയാല്ലാതെ ഞാൻ അവളെ നോക്കിട്ടു ഇല്ല..... പിന്നെ എന്തുകൊണ്ടാണ് കണ്ണടക്കുമ്പോൾ അവളുടെ ചിരിക്കുന്ന മുഖം എന്റെ ഓർമയിൽ തെളിയുന്നത്.... എന്ത് ചെയ്താലും അവളുടെ കണ്ണിൽ ഒരു നിഷ്കളങ്കതയുണ്ടാകും അത് എന്ത് കൊണ്ടാണ്.....???? വേണിയുമായുള്ള കല്യാണത്തിന് സമ്മതിച്ച നിമിഷം ഓർമ്മയിൽ വന്നത് അലീനയുടെ മുഖമാണ് അത് എന്ത് കൊണ്ടാണ്....??? അറിയില്ല... ദേവന് ആലോചിച്ചിട്ട് ഭ്രാന്ത് പിടികുന്ന പോലെ തോന്നി..... ദേവന്റെ ഓർമകൾ കുറച്ചു പുറകിലേക്ക് പോയി..... """" ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഹരിയേട്ടന്റെ കൂടെ ഒര് രണ്ട് മാസത്തേക്ക് മുംബൈക്ക് പോയതായിരുന്നു... ഹരിയേട്ടന് അവിടെ ഹോസ്പിറ്റൽ ഒര് മീറ്റിംഗ് ഉണ്ടായിരുന്നു... അതിന്റെ കൂടെ ചെറിയൊര് ട്രിപ്പും... """ ഹരിയേട്ടന്റെ ഹോസ്പിറ്റൽ ഏർപ്പാടാക്കിയ ഒര് അപ്പാർട്മെന്റിലായിരുന്നു താമസിക്കാൻ വേണ്ടി പോയത്.... റൂമിൽ എത്തി ഫ്രഷ് ആയി വന്നപ്പോഴേക്കും ടേബിളിൽ ഫുഡ് എത്തിയിരുന്നു... ഹരിയും ദേവനും കൂടെ ഒരുമിച്ചിരുന്നു ഫുഡ് കഴിച്ചു.... ദേവ ഞാൻ കുറച്ച് കഴിഞ്ഞ് ഒന്ന് ഹോസ്പിറ്റൽ വരെ പോകും... നീ വരുന്നുണ്ടോ.... ഇല്ല ഹരിയേട്ടാ... ഞാൻ എബിയെ ഒന്ന് വിളിക്കട്ടെ അവൻ വരുമായിരിക്കും... എബി ദേവന്റെ അടുത്ത കൂട്ടുകാരനുമായിരുന്നു.... ഇപ്പോ ഇവിടുത്തെ ഒരു ഹോസ്പിറ്റൽ വർക് ചെയ്യുവാണ്.... ഇങ്ങോട്ടേക്ക് വരുന്ന കാര്യം ദേവൻ നേരത്തെ എബിയെ വിളിച്ച് പറഞ്ഞിരുന്നു.... """ ഫുഡ് കഴിച്ച് കഴിഞ്ഞ് ഹരി ഹോസ്പിറ്റലേക്ക് പോയി.. ദേവൻ എബിയെ വിളിച്ച് സ്ഥലം പറഞ്ഞു കൊടുത്തു.... കുറച്ചു കഴിഞ്ഞപ്പോൾ എബി റൂമിൽ എത്തി..... കണ്ടയുടനെ എബി ദേവനെ കെട്ടിപിടിച്ചു.... എത്ര കാലമായടാ കണ്ടിട്ട്.... നിനക്ക് നാട്ടിലേക്ക് വരണമെന്നില്ലേ... ദേവൻ എബിയോട് ചോദിച്ചു """ ഇവിടുത്തെ ലൈഫാ എനിക്ക് ഇഷ്ട്ടം.... പിന്നെ എനിക്ക് പ്രിയപ്പെട്ട ഒരാൾ ഇവിടെയാ ഉള്ളത്...

. അല്ല നിനക്കും ഇവിടുത്തെ ഹോസ്പിറ്റലിൽ കയറി കൂടെ നിന്റെ ഹരിയേട്ടൻ വിചാരിച്ചാൽ നടകുമല്ലോ.... എബി പറഞ്ഞു """ ഏയ്യ് എനിക്ക് നാട്ടിൽ എവിടേലും മതി അതാ ഇഷ്ട്ടം.... ദേവൻ പറഞ്ഞു പിന്നെ എന്തൊക്കെ ഉണ്ട് നിന്റെ വിശേഷം കേൾക്കട്ടെ... ദേവൻ എബിയോട് ചോദിച്ചു എന്ത് വിശേഷം ഇങ്ങനെ പോകുന്നു... അല്ല ഹരിയേട്ടൻ എവിടെ....??? മീറ്റിങ് പോയി ഇനി വരാൻ താമസിക്കും.... എന്നാൽ നി വാ നമ്മുക്ക് പുറത്ത് പോയിട്ട് വരാം.... മ്മ്മ് """ നി ഇവിടെ ഇരിക്ക് ഞാൻ റെഡിയാകട്ടെ....ദേവൻ പോയി റെഡിയായി വന്നു """ റൂം ലോക്ക് ചെയ്ത് കീ സെക്യൂരിറ്റിയെ ഏല്പിച്ചിട്ടാണ് ദേവൻ പോയത്..... എബിന്റെ കൂടെ അന്ന് ഉച്ചവരെ അവിടുത്തെ സ്ഥലം ഒക്കെ ചുറ്റി കണ്ട് നടന്നപ്പോഴാ എബിക്ക് ഒര് കോൾ വന്നത്.... വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി എബി വേഗം കോൾ എടുത്തു..... ദേവ നിനക്ക് റൂമിൽ ചെന്നിട്ട് വേറെ പരുപാടി ഒന്നും ഇല്ലല്ലോ.... കോൾ കട്ട്‌ ചെയത് എബി ദേവാനോട് ചോദിച്ചു "" ഇല്ലടാ എന്താ.... ദേവൻ പറഞ്ഞു അല്ല എനിക്ക് ഇവിടെ അടുത്ത് ഒരു സ്ഥലം വരെ പോകണം ഒരു സാധനം മേടിക്കാൻ ഉണ്ട് ....

ഫ്രണ്ട് വിളിച്ചു പറഞ്ഞതാ... അവൻ കുറച്ചു ബിസിയാ ഇവിടെ അടുത്ത... നമ്മുക്ക് പോയിട്ടു വേഗം വരാം.... ഓക്കേ പോകാം...... എബിയുടെ കാർ ഒരു ചെറിയ വഴിയിലേക്ക് പോയി.... കണ്ടാൽ ഒരു കോളനി ലുക്ക്‌ തോന്നും... ചെറിയ ചെറിയ വീടുകളുള്ള ലോക്കൽ ആളുകൾ താമസിക്കുന്ന ഒരു സ്ഥലം ... ദേവ ഇതാ സ്ഥലം.... നീ ഇവിടെ ഇരിക്ക്.... ഞാൻ പോയിട്ടു വരാം.... കാറിൽ നിന്ന് പുറത്തിറങ്ങി കൊണ്ട് എബി പറഞ്ഞു """ എബി പോയി കുറച്ച് കഴിഞ്ഞപ്പോൾ ദേവൻ കാറിൽ നിന്നിറങ്ങി പുറത്ത് നിന്നും..... അപ്പോഴാണ് തന്റെ കാറിന്റെ അടുത്ത് വേറൊരു കാർ വന്ന് നിന്നത് ദേവൻ കാണുന്നത്..... അതിൽ നിന്ന് മോഡേൺ ഡ്രസ്സിൽ ഒര് പെൺകുട്ടി ഇറങ്ങി വന്നു..... ചുണ്ടിൽ ആവിശ്യത്തിൽ കൂടുതൽ ചായം ഉണ്ടായിരുന്നു..... ചെറിയ കാറ്റിൽ മുഖത്തേക്ക് വിഴുന്ന കളർ ചെയ്ത മുടി കൈ കൊണ്ട് ഒതുക്കി വെച്ച ശേഷം മുഖത്ത് ഉണ്ടായിരുന്ന കൂളിംഗ് ഗ്ലാസ്‌ അവൾ ഊരി മാറ്റി..... അപ്പോഴാണ് ദേവൻ ആ മുഖം ശെരികും കാണുന്നത്.... ചെറിയ കുഞ്ഞി മുഖമാണ്.... എങ്കിലും ആ മുഖത്തിന് വല്ലാത്ത ഒരു ആകർഷണവും.... എന്തോ ആ കുഞ്ഞി കണ്ണുകൾക്ക് വല്ലാത്ത ഒരു നിഷ്കളങ്കതായും തോന്നുന്നു.... ദേവന്റെ കണ്ണ് ആ പെൺകുട്ടിയിലേക്ക് തന്നെ തറഞ്ഞു നിന്നും.... കാറിന്റെ ഡോർ അടച്ച്....

. ബാഗിൽ നിന്ന് ഫോൺ എടുത്ത് ആരെയോ വിളിച്ച് ഫോൺ ബജിലേക്ക് തന്നെ വെച്ച ശേഷം മുന്നിൽ കാണുന്ന ചെറിയ വീട്ടിലേക്ക് അവൾ കയറി പോയി..... കണ്ടിട്ട് ഏതോ വലിയ കുടുംബത്തിലെ കുട്ടിയാണെന്ന് തോന്നുന്നു....പിന്നെന്തിനാ ഈ സ്ഥലത്ത് ഒക്കെ വന്ന് ആ ചെറിയ വീട്ടിലേക്ക് കയറി പോയത്..... അവൾ പോയ വഴി നോക്കി കൊണ്ട് ദേവൻ ചിന്തിച്ചു......""""" അപ്പോഴേക്കും കൈയിൽ ഒരു കവറുമായി എബി അങ്ങോട്ടേക്ക് വന്നിരുന്നു....... ദേവ പോകാം...... മ്മ്മ് """ വണ്ടിയിലേക്ക് കയറാൻ നേരത്ത് ദേവൻ ആ വീട്ടിലേക്ക് തന്നെ നോക്കി അപ്പോഴേക്കും അത് അടഞ്ഞിരുന്നു.... """" ദേവ നീ കയറുന്നില്ല.... കാറിലേക്ക് കയറാതെ നിൽക്കുന്ന ദേവനെ കണ്ട് എബി ചോദിച്ചു """ ആ വരുവാടാ...... ആലോചനയോടെ ദേവൻ പറഞ്ഞു """ എന്താടാ എന്ത് പറ്റി നി എന്താ ആലോചിക്കുന്നത്..... ഡാ അത് ആരുടെ വീടാ....???? ഏത്..? ദേ ആ കാണുന്നത്.... മുന്നിലേക്ക് ചുണ്ടികൊണ്ട് ദേവൻ ചോദിച്ചു """ ഇത് ഒരു ലോക്കൽ കോളനിയടാ... ക്യാഷ് കൊടുത്താൽ എന്തിനും തയ്യാറായിട്ടുള്ളവര ഇവിടെയുള്ളവർ..... എന്നുവെച്ചാൽ....?

സംശയത്തോടെ ദേവൻ ചോദിച്ചു എന്നുവെച്ചാൽ.... ക്യാഷ് കൊടുത്താൽ കൊല്ലാനും ചാകാനും വേണേൽ കൂടെ കിടക്കാനും തയ്യാറായിട്ടുള്ളവർ... കാർ മുന്നോട്ടെടുത്ത് കൊണ്ട് എബി പറഞ്ഞു """ അത് കേട്ടപ്പോൾ എന്തിനെന്നറിയാതെ ദേവന്റെ നെഞ്ച് ഒന്നും പിടച്ചു...... പിന്നെ നീ പറഞ്ഞ ആ വീട്ടിൽ ഒരു മോശം സ്ത്രീയാ ഉള്ളത്.. നമ്മുക്ക് എങ്ങനത്തെ പെൺപിള്ളേരെയാ വേണ്ടാതെന്ന് പറഞ്ഞാൽ മതി അവര് കൊണ്ട് വന്ന് തരും..... എബി പറഞ്ഞു """ മ്മ്മ്മ്മ് """ ദേവൻ ഒന്ന് മുളി....... അല്ല നീ എന്താ ആ വീടിനെ പറ്റി ചോദിച്ചത്..... എബി സംശയത്തോടെ ചോദിച്ചു "" അല്ലടാ അങ്ങോട്ടേക്ക് ഒരു പെൺകൊച്ച് കയറിപ്പോകുന്നത് കണ്ടായിരുന്നു അത് കൊണ്ട് ചോദിച്ചതാ.... ദേവൻ പറഞ്ഞു "" അത് അവരുടെ കസ്റ്റഡിയിലുള്ള ഏതേലും പിള്ളേരായിരിക്കും... ചില വലിയ വീട്ടിലെ പിള്ളേരുണ്ട് തിന്നിട്ട് കഴപ്പ് മൂത്ത് നടക്കുന്നവർ..... അങ്ങനെ ഉള്ളവര കൂടുതലും അവരുടെ അടുത്ത് വരുന്നത്.... നാട്ടിൽ നിന്ന് പഠിക്കാൻ എന്ന പേരിൽ ഇവിടെ വരും.... എന്നിട്ട് ഇവിടെ തോന്നിയ പോലെ നടക്കും.... അങ്ങനെ നടക്കുന്ന കുറെയെണ്ണം അതിൽ ആരേലുമായിരിക്കും നി കണ്ടത്..... എബി പറഞ്ഞു """

അതുടെ കേട്ടപ്പോൾ ദേവന് നേരത്തെ കണ്ട രൂപത്തോടു വല്ലാത്ത വെറുപ്പ് തോന്നി പക്ഷെ മനസ്സിൽ നിന്നും ആ രൂപം മാഞ്ഞ് പോകുന്നില്ല.... എബി നീ എന്നെ റൂമിൽ ഇറക്കിയാൽ മതി ഹരിയേട്ടൻ വന്നിട്ട് ഉണ്ടാകും..... ഇനി എവിടെ പോകാൻ താല്പര്യം ഇല്ലാതെ ദേവൻ പറഞ്ഞു """ മ്മ്മ് ശെരിയെട ഞാൻ നാളെ വിളികാം..... എബി ദേവനെ റൂമിൽ ഇറക്കിട്ട് പോയി... ദേവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു പിന്നെ മാളും ദേവും വിളിച്ചപ്പോൾ അത് മാറി...... പിറ്റേ ദിവസം ഹരി മീറ്റിങ്ന് പോയി കഴിഞ്ഞ് ദേവൻ എബിയുടെ അവന്റെ ഫ്രണ്ട്‌സ്ന്റെ കൂടെ പുറത്തേക്ക് പോയി..... പകൽ മുഴുവൻ പുറത്ത് കറങ്ങി നടന്ന് വൈകുനേരം എബിയുടെ ഫ്രണ്ട്സന്റെ നിർബന്ധം കൊണ്ട് രാത്രി ഒരു പംബിൽ കയറാൻ തീരുമാനിച്ചു.... അവിടെയെത്തി വണ്ടി സൈഡിലേക്ക് ഒതുക്കി പുറത്തിറങ്ങിയപ്പോഴാണ് ഹരിയേട്ടൻ വിളിച്ചത്... ഹരിയേട്ടന്റെ കോൾ എടുത്ത് സംസാരിച്ച് തിരിഞ്ഞപ്പോഴാണ് ഇന്നലെ കണ്ട അതെ പെൺകുട്ടിയെ ദേവൻ പിന്നെയും കണ്ടത്.... മോഡേൺ ഡ്രെസ്സിൽ തന്നെയായിരുന്നു ആൾ.....ഇളം പിങ്ക് കളർ ലിപ്സ്റ്റിക്കിൽ അവളുടെ ചുണ്ടുകൾ തിളങ്ങുന്നതായി ദേവന് തോന്നി..... അവളുടെ കണ്ണിൽ ഇന്നലത്തെ അതെ നിഷ്കളകതാ ഇന്നും ഉണ്ടായിരുന്നു..... പെട്ടന്നാണ് താൻ ഇത്രയും നേരം അവളെ നോക്കി നില്കുവായിരുന്നുവെന്ന് ദേവന് ഓർമ വന്നത്.... വേഗം തന്നെ അവളിൽ നിന്ന് മുഖം തിരിച്ച് പോകാൻ തുടങ്ങിയപ്പോഴാണ് ആരോ അവളുടെ അടുത്തേക്ക് വരുന്ന പോലെ ദേവന് തോന്നിയത്....

ദേവന്റെ കണ്ണുകൾ അറിയാതെ തന്നെ അങ്ങോട്ടേക്ക് പോയി.... അവളുടെ അടുത്തേക്ക് ഒരു ചെറുപ്പക്കാരൻ വന്നു നിന്നും... കുറച്ച് നേരം അവര് സംസാരിച്ച് നിന്നെ ശേഷം അകത്തേക്ക് കയറി പോയി..... ദേവ നി വരുന്നില്ലേ.... എബിയുടെ വിളികേട്ടാണ് ദേവൻ അവരിൽ നിന്നും കണ്ണ് എടുത്തത്.... അകത്ത് കയറിയ ദേവൻ അവളെ ഒരുപാട് നോക്കിയെങ്കിലും കാണാൻ കഴിഞ്ഞില്ല.... ആഘോഷം ഒക്കെ കഴിഞ്ഞ് എബി ദേവനെ അവന്റെ അപാർട്മെന്റിന്റെ മുന്നിലാക്കിയിട്ട് പോയി.... ദേവൻ റൂമിൽ ചെന്നപ്പോൾ റൂം ലോക്കായിരുന്നു.... ഹരിയെ വിളിച്ചപ്പോൾ ഹരി ഇപ്പോഴും മീറ്റിങ്ങിൽ തന്നെയായിരുന്നു... സെക്യൂരിറ്റിയുടെ കൈയിൽ നിന്ന് കീ മേടിക്കാൻ പുറത്തേക്ക് ഇറങ്ങിയതും ദേവന്റെ സൈഡിലായി ഒരു കാർ വന്ന് നിന്നും..... അതിൽ നിന്നും അലസമായി ഡ്രസ്സ്‌ ധരിച്ച് ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു... ഷർട്ട്‌ന്റെ ബട്ടൺ നെഞ്ച് വേരെ അഴിച്ചിട്ട് അവിടെ വിലകൂടിയ ഒരു കൂളിംഗ് ഗ്ലാസ്‌ കോർത്ത് വെച്ചിട്ടുണ്ട് അവൻ... അവന്റെ കുഞ്ഞി കണ്ണുകൾക്ക് വല്ലാത്ത ഒരു തിളക്കമുണ്ടായിരുന്നു.... ആഗ്രഹിച്ചത് സ്വന്തമാക്കാൻ പോകുന്നത് പോലെ.... ഒറ്റ നോട്ടത്തിൽ അവനെ കണ്ടാൽ ലൈഫ് അടിച്ചു പൊളിച്ചു ആഘോഷികുന്ന ഒരാളാണെന്ന് പറയും... പെട്ടന്നാണ് ഒന്ന് ഞെട്ടികൊണ്ട് ദേവൻ കാറിന്റെ ബാക്ക് സീറ്റിൽ നിന്നും ഇറങ്ങിയാ പെൺകുട്ടിയെ നോക്കിയത്.... അവൾക്ക് നേരത്തെ കണ്ട അതെ പെൺകുട്ടിയുടെ മുഖമായിരുന്നു.....

എന്നാൽ നേരത്തെ ഇട്ടിരുന്ന വേഷമായിരുന്നില്ല അവളുടേത്‌.... വേഷം പോലെ തന്നെ നേരത്തെ കണ്ട ചെറുപ്പക്കാരനും അല്ല അവളുടെ കൂടെയെന്ന് ദേവൻ ഓർത്തു.... അവര് ഒരുമിച്ച് ഒരു റൂമിലേക്ക് കയറി പോകുന്നത് കണ്ടപ്പോൾ ദേവന് അവളോട് വെറുപ്പ് കൂടി.... എന്ത് കരണം കൊണ്ടാണ് അവളെ വെറുക്കുന്നത് എന്നറിയില്ല പക്ഷെ വെറുപ്പാണ്..... എബിൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ സത്യമാണെന്ന് ദേവന് തോന്നി... പൈസ്സയുള്ള വീട്ടിലെ പെണ്ണാണെന്ന് തോന്നുന്നു.... അല്ലകിൽ പൈസ്സ ഉള്ള വീട്ടിലെ ചെക്കന്മാരെ കറക്കി അവരുടെ കൂടെ ജീവിക്കുന്നവൾ.... എങ്ങനെയായാലും അവളെ ഒരു മോശം പെണ്ണായി ദേവൻ വിലയിരുത്തി കഴിഞ്ഞിരുന്നു...... """" പിന്നെ കുറച്ച് ദിവസത്തേക്ക് ദേവൻ അവളെ കണ്ടില്ല.... എവിടെ പോയാലും അറിയാതെയെങ്കിലും ദേവന്റെ കണ്ണുകൾ അവളെ തേടുമായിരുന്നു.... പിന്നെയൊര് ദിവസം പതിവ് പോലെ എബി ദേവനും ഒരു കോഫീ ഷോപ്പിൽ ഇരിക്കുവായിരുന്നു അപ്പോഴാണ് എബിയുടെ ഫ്രണ്ട്‌സ് അങ്ങോട്ടേക്ക് വന്നത്...... അതിൽ ഒരുത്തൻ നല്ല കലിപ്പിലാണ്‌ അങ്ങോട്ടേക്ക് വന്നത്...... എന്താ സുരാജ് നീ ദേഷ്യപെട്ട് വരുന്നത്....???

അവനെ കണ്ട് എബി ചോദിച്ചു... അത് ഒന്നുമില്ലടാ.... അലസമായി അവൻ മറുപടി പറഞ്ഞു """" അപ്പോഴാണ് ഡോർ തുറന്ന് അങ്ങോട്ടേക്ക് വരുന്നവളെ ദേവൻ കാണുന്നത്...... നിനക്ക് അറിയുമോ അവളെ.... ദേവന്റെ നോട്ടം കണ്ട് സൂരജ് ചോദിച്ചു """ ഇല്ല.... ഇവിടെ വന്നപ്പോൾ മുതൽ ഇടക്ക് കാണാറുണ്ട്.... ദേവൻ പറഞ്ഞു.....""" അത് ഒരു പോക്ക് കേസ.... പൈസ്സ ഉള്ളവരുടെ കൂടെ മാത്രമേ അവൾക്ക് കിടക്കാൻ പറ്റു നമ്മളെ ഒക്കെ പുച്ഛമാണ്.... സുരാജ് ദേഷ്യത്തിൽ പറഞ്ഞു... """" അപ്പോഴാണ് ദേവൻ അവളെ ശ്രദ്ധിച്ചത് കൂടെ ഉള്ളത് ഇതുവരെ അവളുടെ കൂടെ കാണാത്ത ഏതോ ഒര് ചെറുപ്പക്കാരനാണ്.... ഞങ്ങൾക്ക് ഓപ്പോസിറ് ഇരുന്ന് അവർ സംസാരികുന്നുണ്ട്.... കുറച്ച് കഴിഞ്ഞ് ഒരു കോൾ വന്നപ്പോൾ അവൻ എണിച്ച് പോയി അവൾ തന്നെയായി..... ഇപ്പോ വരാന്ന് പറഞ്ഞ് സൂരജ് എണിച്ച് അങ്ങോട്ടേക്ക് പോയി...... ദേവൻ നോക്കുമ്പോൾ സൂരജ് അവളോട് പുച്ഛത്തോടെ എന്തക്കയോ പറയുന്നുണ്ട്.. അവൾ ആണേൽ മിണ്ടാതെ ഇരുന്ന് എല്ലാം കേൾകുവാ..... കുറച്ച് കഴിഞ്ഞപ്പോൾ അവളും ദേഷ്യപെട്ട് സംസാരിക്കാൻ തുടങ്ങി..... ദേവ ഇവൻ ഇത് പ്രശനമാക്കും നീ വാ നമ്മുക്ക് പോയി അവനെ പിടിച്ചോണ്ട് വരാം..... എബി ദേവനോട് പറഞ്ഞ് കൊണ്ട് അവിടെ നിന്നെണിച്ചു....'""

ദേവൻ അവരുട അടുത്തേക്ക് പോയപ്പോഴേക്കും അവനോട് ദേഷ്യപ്പെട്ട് കയർത്ത് സംസാരിക്കുന്നവാളുടെ സൗണ്ട് കേട്ടിരുന്നു.... സൂരജ് നി ഇങ്ങോട്ടേക്ക് വന്നേ... നമ്മുക്ക് പോകാം.. എബി അവനെ വിളിച്ചു....'"" ഇല്ല എബി ഇവൾകുള്ള മറുപടി കൊടുത്തിട്ട് ഞാൻ വരാം....സൂരജ് അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞു കൂട്ടുകാരനെ വേണേൽ കൊണ്ട് പോയിക്കോ... ഇല്ലകിൽ ഒര് കൈ കാണില്ല... എബിയെ നോക്കികൊണ്ട് ദേഷ്യത്തോടെ അവൾ പറഞ്ഞു... """ എന്റെ പൊന്നു കൊച്ചേ ഞങ്ങളെ വിട്ടേക്ക്... ഡാ സുരാജേ നീ വന്നേ ഇവിടെ കിടന്നു ഒരു പ്രോബ്ലം ഉണ്ടാക്കണ്ട.... എബി സുരാജിനോട്‌ പറഞ്ഞു ''" പൈസയുള്ള ആളുകളുടെ കൂടെയെ ഇവള് പോകു... അവന് ഉള്ളതൊക്കെ തന്നയാടി എനിക്കും ഉള്ളത്... നീ എന്റെ കൂടെ വന്നാൽ അവനെക്കാൾ കാര്യമായി ഞാൻ നിനക്ക് പലതും പഠിപ്പിച്ചു തരാം.... വാഷ്ള ചിരിയോടെ സുരാജ് പറഞ്ഞു.... """" അവളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകി..... അതേയ് പോലെ ദേവന്റെ...... സുരാജിനെ തല്ലാൻ വേണ്ടി കൈ ഓങ്ങിയവൾ പെട്ടന്ന് ദേവനെ കണ്ട് ഒന്ന് ഞെട്ടി.... ഒരേ സമയം സന്തോഷം , സങ്കടം , അത്ഭുതവും ,അവളുടെ മുഖത്ത് മാറി മാറി വിരിഞ്ഞു.... ദേവനത് ശ്രദ്ധിക്കുകയും ചെയ്തു..... """ ദേവനെ സുരാജിനെ അവൾ മാറി മാറി നോക്കി...

എന്നിട്ട് ഒന്നും മിണ്ടാതെ തല്ലാനോങ്ങിയാ കൈ അവൾ താഴ്ത്തി.... എന്താടി നീ തല്ലുന്നില്ലേ.... സൂരജ് പുച്ഛത്തോടെ അവളോട്‌ ചോദിച്ചു """ അവൾ ഒന്നും മിണ്ടാൻ പോയില്ല.... """ ആ ദേവാ നിനക്ക് അറിയില്ലേ ഇവളെ.... നിങ്ങളുടെ നാട്ടുകാരിയാ ഫ്രം എറണാകുളം.... സുരാജ് അവളെ നോക്കി പറഞ്ഞു """ എനിക്ക് അറിയില്ല സൂരജ്... അല്ലെകിലും സുഖത്തിന് വേണ്ടി ശരീരം വിറ്റും, കുടിച്ചും , കൂത്താടി , നടക്കുന്നവരെ എനിക്ക് എങ്ങനെ അറിയനാ... അവളെ നോക്കി പുച്ഛത്തോടെ അറപ്പോടെ ദേവൻ പറഞ്ഞു... """" ദേവന്റെ സംസാരം കേട്ട് ഞെട്ടികൊണ്ട് അവൾ ദേവനെ നോക്കി... ആ മിഴികൾ നിറഞ്ഞു വന്നുവോ... അറിയില്ല ഇന്നുമെനിക്ക്.... ദേവൻ ഓർത്തു...''"" ഏയ്യ് അലീന എന്ത് പറ്റി.... നേരെത്തെ അവളുടെ അടുത്തിരുന്നു ചെറുപ്പക്കാരൻ അങ്ങോട്ടേക്ക് വന്ന് കൊണ്ട് ചോദിച്ചു "'""" ഏയ്യ് ഒന്നുല്ല റോയ്.... ഇവർക്ക് ആളുമറിയാതാണ്.... നമ്മുക്ക് പോകാം എനിക്ക് തിരിച്ച് പോകാൻ സമയമായി... ഓക്കേ ,, വാ പോകാം... അവളുടെ കൈ പിടിച്ച് കൊണ്ട് ആ ചെറുപ്പക്കാരൻ പറഞ്ഞു..... പോകാൻ നേരത്ത് അവൾ തന്നെയൊന്ന് നോക്കിയത് ദേവൻ ശ്രദ്ധിച്ചിരുന്നു..... """ ❤️❤️❤️❤️❤️❤️❤️❤️ ദേവ..... എന്താ എബി...... നിനക്ക് അവളെ അറിയുമോ? ഇല്ലടാ.... എന്താ....???

അല്ല അവളുടെ നോട്ടം കണ്ടപ്പോൾ നിന്നെ നേരെത്തെയാറിയുന്ന പോലെ തോന്നി.... എനിക്കും തോന്നി... പക്ഷെ ഇല്ലടാ ഞങ്ങൾ അദ്യമായിട്ട കാണുന്നത്.... അവൾക്ക് ചിലപ്പോൾ ആളു മാറിയതായിരിക്കും...... ദേവൻ പറഞ്ഞു മ്മ്മ് ആയിരിക്കും.... എബി പറഞ്ഞു അല്ല സൂരജ് നിനക്ക് എങ്ങനെയാ ഇവളെ പരിജയം... എബി സുരജിനോട് ചോദിച്ചു """ എനിക്ക് നേരിട്ട് പരിജയം ഒന്നുല്ല... ഒരിക്കൽ നമ്മുടെ കോളനിയിൽ കിരണിനെ അന്വഷിച്ച് വന്നിരുന്നു ഇവൾ.... അങ്ങനെയാ ഞാൻ ഇവളെ കാണുന്നെ..... ഏത് കിരൺ.....??? എബി സംശയത്തോടെ ചോദിച്ചു ആാാ കിരൺ തന്നെ.... സൂരജ് മറുപടി പറഞ്ഞു പക്ഷെ അവൻ ഇപ്പോ ജയിലിലാല്ലേ..... അതേയ് പക്ഷെ ഇവള് അവനെ കണ്ട് കഴിഞ്ഞ അവൻ ജയിലിൽ പോയത്..... ദേവൻ ഒന്നും മനസിലാകാതെ സുരാജിനെ എബിയെ മാറി മാറി നോക്കി.... ഡാ ഇവിടെ എല്ലാവർക്കും പെണ്ണും മയക്കുമരുന്നു ഒക്കെ എത്തിച്ചു കൊടുക്കുന്ന ഒരുത്തൻ ഉണ്ട്... അവന്റെ പേര കിരൺ...... ദേവന്റെ സംശയം മനസിലാക്കി എബി പറഞ്ഞു വിചാരികുന്ന പോലെയാല്ല അവൾ.... ഞാൻ കുറെ ശ്രമിച്ചതാ ഒന്ന് മുട്ടിനോക്കാൻ പക്ഷെ പെണ്ണ് അടുക്കുന്നില്ല... കുറച്ച് നിരാശയോടെ സൂരജ് പറഞ്ഞു... """" മ്മ്മ്മ്മ് """ ദേവൻ ഒന്ന് നിട്ടി മുളി...... അലീന "

എന്നാണ്..... നാല് ചേട്ടന്മാരുടെ പുന്നാര പെങ്ങൾ...എന്ത് തോന്നിയവാസം കാണിച്ചാലും സപ്പോർട്ട് ചെയ്യാൻ ആ ചേട്ടമ്മാർ കൂടെ ഉണ്ട്.... ഇവിടെ അവർക്ക് എന്തക്കയോ ബിസിനസ്‌ ഉണ്ട്.... അവൾ മെഡിക്കൽ സ്റ്റുഡന്റ ആണെന്ന് ഒക്കെ പറയുന്നു... പക്ഷെ ഹോസ്പിറ്റലിൽ പോകുന്നതൊന്നും കാണാറില്ല.... എപ്പോഴും ആരുടേലും കൂടെ നടക്കുന്നത് കാണാം.. ക്യാഷ് ഉള്ളവരുടെ കൂടെയേ അവൾ പോകു... ഞാൻ ഒന്നും വിളിച്ചതാ പക്ഷെ അവൾക്ക് പറ്റില്ല.... മ്മ്മ്മ് " എന്റെ കൈയിൽ കിട്ടും ഒരിക്കൽ അന്ന് ഞാൻ പലതും പഠിപ്പിച്ചു കൊടുക്കുന്നുണ്ട് അവൾക്ക്.... പെണ്ണ് നല്ല ഐറ്റം തന്നെയാ... അവൾ പോയ വഴിയേ നോക്കി സൂരജ് കൊതിയോടെ പറഞ്ഞു """ അത് കേട്ടപ്പോൾ അറിയാതെ തന്നെ ദേവന്റെ മുഖം വലിഞ്ഞു മുറുകി.... ഇനി ഇവിടെ നിന്നാൽ ശെരിയാകില്ലെന്ന് ദേവന് തോന്നി ... എബി നമ്മുക്ക് പോകാം..... മ്മ്മ് വാ.... സൂരജ് ഞങ്ങൾ പോകുവാ മ്മ്മ് ശെരിയടാ പിന്നെ കാണാം.... റൂമിൽ എത്തിയപ്പോൾ ദേവന്റെ ചിന്ത അലീനയെ കുറിച്ചായിരുന്നു... അവൾ തനിക്ക് ആരുമല്ല എങ്കിലും അവളുടെ ഓർമ്മകൾ അരികിലേക്ക് വരുന്നു.... വെറുപ്പാണ് അവളോട് എങ്കിലും അവളുടെ മുഖം ഓർക്കുമ്പോൾ അറിയാതെ തന്നെ ചുണ്ടിൽ ഒരു ചിരി വിരിയുന്നു..... പിന്നീട് പലപ്പോഴും പലസ്ഥലത്ത് വെച്ചും ദേവൻ അവളെ കണ്ടു....

അപ്പോഴൊക്കെ അവളുടെ കൂടെ ആരെങ്കിലും ഉണ്ടാകും.... അവളെ തനിച്ച് കിട്ടുന്ന സമയമൊക്കെ എന്തേലും പറഞ്ഞ് ദേവൻ അവളെ വേദനിപ്പിച്ച് കൊണ്ടേയിരുന്നു.... പക്ഷെ താൻ എന്ത് പറഞ്ഞ് വേദനിപ്പിച്ചാലും തിരിച്ചൊന്നും പറയാത്തവളെ കാണുമ്പോൾ ദേവന് അത്ഭുതമായിരുന്നു..... """ ❤️❤️❤️❤️❤️❤️❤️❤️ പിറ്റേക്ക് രാവിലെ ദേവൻ കോഫി കുടിച്ചോണ്ട് ഇരുന്നപ്പോഴാണ് എബിയുടെ കോൾ വന്നത്.... ഡാ നമ്മുടെ സുരാജിന് ഒരു ആക്‌സിഡന്റ് രണ്ട്‌ ദിവസമായി....ഞാൻ ഹോസ്പിറ്റലായിരുന്നു അതാ നിന്നെ ഇന്നലെ ഒന്നും വിളിക്കാത്തത്.. ദേവൻ കോൾ എടുത്തപ്പോൾ തന്നെ എബി പറഞ്ഞു """ ഏത് ഹോസ്പിറ്റലാടാ ഞാൻ വരാം.... എബിയുടെ കൈയിൽ നിന്ന് ഹോസ്പിറ്റൽ അഡ്രെസ്സ് മേടിച്ച് ദേവൻ അങ്ങോട്ടേക്ക് പോകാൻ റെഡിയായി.... സൂരജ് കിടക്കുന്ന ഹോസ്പിറ്റലേക്ക് പോകുമ്പോൾ ദേവന്റെ മനസ്സിൽ ഒരു പിടച്ചിലായിരുന്നു.... കാണാൻ കാത്തിരുന്ന ആരെയോ കാണാൻ പോകുന്ന പോലെ ഒരു സന്തോഷം മനസ്സിൽ നിറയുന്നുടായിരുന്നു..... ഹോസ്പിറ്റലെത്തി സുരാജിന്റെ റൂം അന്വേഷിച്ച് നടക്കുമ്പോഴാണ് ആരോടോ ഫോണിൽ സംസാരിച്ചോണ്ട് വരുന്ന അലീനയെ ദേവൻ കാണുന്നത്.... അവളെ കണ്ട നിമിഷം ദേവന് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി......

ദേവന്റെ ഓപ്പോസിറ് നിന്നായിരുന്നു അവളുടെ സംസാരം.... അത് കൊണ്ട് തന്നെ അവളുടെ സംസാരം ദേവൻ കേട്ടു.. '' ഞാൻ ഡോക്ടറേ കണ്ട് സംസാരിച്ചു... അയാൾ ഇവിടെ അബോർഷൻ ചെയ്യില്ലന്നാ പറയുന്നത്.... പിന്നെ എന്ത് വേണേലും തരാന്ന് പറഞ്ഞ് കുറച്ച് ക്യാഷ് കൊടുത്തപ്പോൾ അയാൾ സമ്മതിച്ചു.... ഇവിടെ ചെയ്യില്ല വേറെ ഒരു ക്ലീനിംക്ക് ഉണ്ട് ഇവിടെ അടുത്ത് തന്നെ അങ്ങോട്ടേക്ക് വരാൻ പറഞ്ഞു രണ്ട് ദിവസം കഴിഞ്ഞ്.... ബട്ട്‌ നമ്മുക്ക് അധികം ടൈം മുന്നിൽ ഇല്ലാത്തത് കൊണ്ട് ഞാൻ ഒന്നുടെ അയാളോട് സംസാരിച്ച് നാളെ തന്നെയാക്കി.... നാളെ ഈവെനിംഗ് അയാളുടെ നമ്പർലേക്ക് വിളിച്ചിട്ട് ചെല്ലാൻ പറഞ്ഞു... നാളെ തന്നെ നടത്തണം നമ്മുടെ അബോർഷൻ... '' ചിരിയോടെ അവൾ പറഞ്ഞ് തിരിഞ്ഞത് ദേവന്റെ മുന്നിലേക്കായിരുന്നു..... പുച്ഛത്തോടെയുള്ള ദേവന്റെ നോട്ടം കണ്ടിട്ട് ആണെന്ന് തോന്നുന്നു ഒന്നും മിണ്ടാതെ അവൾ നടന്നു നീങ്ങി..... ദേവ..... എബിയുടെ വിളികേട്ടാണ് ദേവൻ തിരിഞ്ഞു നോക്കിയത്..... നി എന്താ ഇവിടെ നില്കുന്നത്.... റൂം അവിടായ.... അങ്ങോട്ടേക്ക് പോകാം വാ... മ്മ്മ് "

"" അല്ല സുരാജിന് എന്ന പറ്റിയത്...... നടക്കുന്നതിന്റെ ഇടയിൽ ദേവൻ എബിയോട് ചോദിച്ചു """ അത് അന്ന് അവൻ ഉടക്കുണ്ടാക്കുണ്ടാക്കിയ ആ പെൺ കൊച്ച് ഇല്ലേ....???? ആര് അലീനയോ.....???? മ്മ്മ് അതേയ് അവൾ തന്നെ... അവളുടെ ഒരു ബ്രദർ പണി കൊടുത്തതാ... ഒരു കൈ പോയി.... എബി പറഞ്ഞു """" അപ്പൊ കേസ് ആയില്ലേ...... ഏയ്യ്.... ഇല്ല സുരാജിന് പരാതി ഇല്ലന്ന് എഴുതി കൊടുത്തിട്ടുണ്ട്.....'''' അത് എന്താ? അലീന അവനെ വന്ന് കണ്ടിരുന്നു... അതിന് ശേഷമാ അവൻ എഴുതി കൊടുത്തത്... കരണം എന്താന്ന് അറിയില്ല അവർ സംസാരിക്കുമ്പോൾ ഞാൻ പുറത്തായിരുന്നു എബി പറഞ്ഞു """" മ്മ്മ് """"" നി വാ അവനെ കാണാം...... മ്മ്മ്മ് """" ദേവനും എബി കൂടെ സുരാജിനെ കാണാൻ പോയി.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story