പ്രണയ പ്രതികാരം: ഭാഗം 60

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

ഉമ്മറത്തെ അച്ഛന്റെ ചാര് കാസോരയിൽ കണ്ണടച്ചിരിക്കുമ്പോൾ ദേവന്റെ മനസ് അസ്വസ്ഥമായിരുന്നു... പതിവിൽ കൂടുതൽ മിടിക്കുന്ന തന്റെ ഹൃദയത്തിന്റെ കാരണമറിയാതെ ദേവൻ കുഴങ്ങി.... ആരുവിന് എന്തോ അപകടം പറ്റിയെന്ന തോന്നലിൽ ഞെട്ടി എണീക്കുബോൾ ദേവൻ ആകെ വിയർത്തിരുന്നു.... ദേവൻ വേഗം ഫോൺ എടുത്ത് ആരുവിനെ വിളിച്ചു... രണ്ട് തവണ റിങ് ചെയ്തിട്ടു അവൾ കോൾ എടുക്കാതെയായപ്പോൾ ദേവന് ഭയം ഇരട്ടിച്ചു.. അവൻ വേഗം ജസ്റ്റിയെ വിളിച്ചു... മാളുവിന്‌ മരുന്ന് കൊടുത്ത് കൊണ്ടിരുന്നപ്പോഴാണ് ജസ്റ്റിക്ക് ദേവന്റെ കോൾ വന്നത്.... ദേ നിന്റെ ദേവച്ഛൻ... മാളുനോട്‌ പറഞ്ഞിട്ട് ജസ്റ്റി കോൾ എടുത്തു..... ഹലോ ദേവാ , പറ.... ജസ്റ്റി നീ ഇപ്പൊ വീട്ടിലാണോ...? വെപ്രാളത്തോടെ ദേവൻ അവനോട് ചോദിച്ചു.....

അതേയ് ദേവാ , എന്തേയ്.... ആരുനെ ഞാൻ വിളിച്ചിട്ട് അവൾ കോൾ എടുക്കുന്നില്ല , നി അവൾക്ക് ഫോൺ ഒന്ന് കൊടുക്കുമോ...? ആരു അവിടെ ഉണ്ടാകും എന്നാ വിശ്വാസത്തിൽ ദേവൻ ജസ്റ്റിയോട് ചോദിച്ചു.... ആരു അവിടെ ഉണ്ടാകും എന്നാ ഉറപ്പിൽ ദേവൻ ചോദിച്ചു "" ആരുവിന് ഫോൺ കൊടുക്കനോ..? നീ എന്താ ദേവാ പറയുന്നത് , അവൾ ഇവിടെ വന്നിട്ട് ഇല്ലല്ലോ... ഇന്ന് ഇങ്ങോട്ടേക്ക് വരുമെന്ന് പറഞ്ഞിരുന്നോ... ഹലോ... ഹലോ... ദേവാ... നീയെന്താ ഒന്നും മിണ്ടാത്തത്.... എന്താ പറ്റിയെ... പേടിയോടെ ജസ്റ്റി ചോദിച്ചു.... ജസ്റ്റിയുടെ മുഖത്തെ മാറ്റം കണ്ട് മാളുവും പേടിച്ചിരുന്നു..... അത്.... ആരു പറഞ്ഞിരുന്നു ചിലപ്പോൾ വീട്ടിൽ പോകുമെന്ന് , ഇത്രനേരമായിട്ടും കാണാത്തത് കൊണ്ട് ഞാൻ കരുതി അങ്ങോട്ടേക്ക് വന്നിട്ടുണ്ടാകുമെന്ന്... വിളിച്ചിട്ടാണെൽ ഫോൺ എടുക്കുന്നില്ല...

എന്തായാലും ഞാൻ ഒന്ന് ഓഫീസിൽ പോയി നോക്കട്ടെ , എന്നിട്ട് വിളികാം... മറുപടിക്ക് കാത്ത് നിൽകാതെ ദേവൻ കോൾ കട്ട്‌ ചെയ്തു.. ലളിതയോട് ഇപ്പൊ വരാന്ന്‌ പറഞ്ഞിട്ട് ദേവൻ വേഗം ഓഫീസിലേക്ക് പോയി.... *** മാളു , ഈ മരുന്ന് കളയാതെ കുടിക്കണേ... ഇച്ചായൻ ഇപ്പോ വരാം... മാളുനോട് പറഞ്ഞിട്ട് ഫോൺ കൊണ്ട് ജസ്റ്റി റൂമിന് പുറത്തേക്ക് പോയി.... *** അരുത്തത് ഒന്നും നടക്കല്ലേയെന്നാ പ്രാർത്ഥനയോടെയാണ് ദേവൻ ഓഫീസിലേക്ക് പോയത്..... എന്താ കുഞ്ഞേ പതിവില്ലാതെ വന്നത്... ഓഫീസിലിന് മുന്നിൽ ദേവന്റെ കാർ കണ്ട് സെക്യൂരിറ്റി കുമാരാൻ ദേവനോട് ചോദിച്ചു കുമാരേട്ടാ , ഓഫീസിൽ നിന്ന് എല്ലാവരും പോയോ...?? പോയല്ലോ കുഞ്ഞേ , എല്ലാവരും പോയെന്ന് ഉറപ്പായിട്ട ഞാൻ ഓഫീസ് ക്ലോസ് ചെയ്തത്.... അത് , ആരു... അല്ലാ അലീനാ എപ്പോഴാ പോയത്....

അലീനാ മോൾ ഇന്ന് വളരെ നേരത്തെയാണല്ലോ പോയത്... എന്തേലും പ്രശ്നമുണ്ടോ കുഞ്ഞെ.... അത് കുമാരേട്ടാ... ദേവൻ എന്തോ പറയാൻ തുടങ്ങിയെപ്പോഴേക്കും മുന്നിൽ ജസ്റ്റിയുടെ കാർ വന്ന് നിന്നു... അതിൽ നിന്ന് ജസ്റ്റി , ലാലി ഇറങ്ങി.... ദേവാ , ആരു എവിടെ...?? ഞങ്ങളും വിളിച്ചിട്ട് അവൾ കോൾ എടുക്കുന്നില്ല..... വെപ്രാളത്തോടെ ജസ്റ്റി പറഞ്ഞു ആരു ഇവിടെ നിന്ന് നേരത്തെ പോയന്ന കുമാരേട്ടൻ പറഞ്ഞത്.. സെക്യൂരിറ്റിയെ നോക്കി കൊണ്ട് ദേവൻ അവരോട് പറഞ്ഞു സണ്ണിച്ചാനോട്‌ പറയാതെയാ ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങിയത് , ഇച്ചായൻ ഇപ്പൊ വയനാടിൽ നിന്ന് വന്നതേയുള്ളു... ലാലി പറഞ്ഞു നീ വിളിച്ച് പറ , ഇനിയിപ്പം പറയാതിരിക്കണ്ട... ജസ്റ്റി ലാലിയോട് പറഞ്ഞു ലാലി വേഗം കാര്യങ്ങളൊക്കെ സണ്ണിയെ വിളിച്ച് പറഞ്ഞു..... ദേവൻ ആ സമയം ഹരിയെ വിളിച്ചും കാര്യം പറഞ്ഞു.....

ഇടക്ക് അഞ്ജു വിളിച്ച് ദേവനോട് ആരു വന്നോയെന്ന് ചോദിച്ചിരുന്നു.... ദേവൻ അവളോടും കാര്യം പറഞ്ഞു.... ലാലി നീ ഓഫീസിൽ വന്നപ്പോൾ ആരു വേറെ എങ്ങോട്ടേലും പോകുമെന്ന് പറഞ്ഞിരുന്നോ... ദേവൻ ലാലിയോട് ചോദിച്ചു ഇല്ല ദേവാ , ഞാൻ വീട്ടിലേക്ക് വരുന്നോയെന്ന് ചോദിച്ചപ്പോൾ അമ്മ തനിച്ചേയുള്ളു അത് കൊണ്ട് നേരെത്തെ വീട്ടിൽ പോകണമെന്നാ ആരു പറഞ്ഞത്.... ദേവന്റെ മനസ്സിൽ വേഗം വരുണിന്റെ മുഖം തെളിഞ്ഞു , ഇനി അവൻ എന്തേലും ചെയ്തതാണോ... അങ്ങനെയാണെകിൽ അവന്റെ സംസാരത്തിൽ നിന്ന് തന്നെ മനസിലാക്കമെന്ന് കരുതി ദേവൻ വേഗം വരുണിനെ വിളിച്ചു... പക്ഷേ അവന്റെ ഫോൺ ഓഫ്‌ ആയിരുന്നു..... ദേവാ , ആരുവിന്റെ ഫോൺ ലൊക്കേഷൻ ഓഫീസ് ആണെന്ന പറയുന്നത്... ലാലി ആരെയോ വിളിച്ച് ചോദിച്ചിട്ട് പറഞ്ഞു ഓഫീസോ....

സംശയത്തോടെ ദേവൻ ചോദിച്ചു നമ്മുക്ക് ഒന്ന് കയറി നോക്കം , ചിലപ്പോൾ ഫോൺ മറന്ന് വെച്ചതായിരിക്കും... ജസ്റ്റി പറഞ്ഞു ഓഫീസിന്റെ കീ മേടിച്ച് അകത്ത് കയറിയാ ദേവൻ കാണുന്നത് , ടേബിളിൽ ഇരിക്കുന്ന ആരുവിന്റെ ഫോൺ ആണ്... ദേവാ , നീ ഒന്ന് വീട്ടിലേക്ക് വിളിച്ച് നോക്കിക്കെ.. ചിലപ്പോൾ അവൾ ഇപ്പോ വീട്ടിൽ വന്നിട്ടുണ്ടാകിലോ... സംശയത്തോടെ ലാലി പറഞ്ഞു അതേയ് , നി ഒന്ന് വിളിച്ച് നോക്ക്... ഇനി വന്നിട്ടില്ലങ്കിൽ അമ്മയെ ഒന്നും അറിയിക്കേണ്ട... ജസ്റ്റി പറഞ്ഞു.... ദേവൻ വേഗം അമ്മയെ വിളിച്ചു.. പക്ഷേ അവിടെയും നിരാശയായിരുന്നു ഫലം... എന്ത് ചെയ്യണമെന്നോ , എവിടെപ്പോയി അന്വേഷികാണാമെന്നോ അറിയാതെ ദേവൻ തളർന്ന് ചേയറിൽ ഇരുന്നു... ജസ്റ്റി , നമ്മുടെ കൊച്ച് എവിടെയാട...!!!

ഓഫീസിലേക്ക് ഓടി വന്ന സണ്ണി വേദനയോടെ എല്ലാവരോടും ചോദിച്ചു അറിയില്ല സണ്ണിച്ചാ... വിഷമത്തോടെ ജസ്റ്റി പറഞ്ഞു തളർന്നിരിക്കുന്ന ദേവനെ കണ്ടപ്പോൾ അവനോടൊന്നും ചോദിക്കാൻ സണ്ണിക്ക് തോന്നിയില്ല.. ചേട്ടായി , ഇതിന് പിന്നിൽ ചാർളി എങ്ങാനും ആയിരിക്കുമോ...?? ചെറിയ സംശയത്തോടെ ഷിനി ചോദിച്ചു ഏയ്യ് , അവൻ ഒന്നുമായിരിക്കില്ല... ഇനി അവൻ എങ്ങാനുമാണെൽ അവന്റെ അവസാനമായിരിക്കും.. പകയോടെ സണ്ണി പറഞ്ഞു വരുൺ ആണേൽ അവന്റെയും.. കലിയോടെ ദേവനും പറഞ്ഞു "" അപ്പോഴേക്കും ഹരി അങ്ങോട്ടേക്ക് വന്നിരുന്നു... എല്ലാവരും കൂടെ അന്വേഷിക്കാൻ പറ്റുന്ന സ്ഥലതൊക്കെ അന്വേഷിച്ചു , ഒര് വിവരം കിട്ടാതായപ്പോൾ എല്ലാവർക്കും ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി.... സമയം മുന്നോട്ട് പോകുതോറും ദേവന്റെ നെഞ്ച് പിടക്കാൻ തുടങ്ങി....

ആരു നീ എവിടെയാടി... നിന്നെ കാണാതെ എന്റെ നെഞ്ച് പിടയുന്നത് നീ കാണുന്നില്ലേ.... തിരികെ വാ ആരു... ദേവൻ ആരോടിന്നില്ലാതെ സ്വയം പറഞ്ഞു... പെട്ടന്നാണ് ലാലിയുടെ ഫോൺ റിങ് ചെയ്തത്.... അഞ്ജുവാ... എന്തായി എന്നറിയാനായിരിക്കും... എല്ലാവരെ നോക്കി പറഞ്ഞ് കൊണ്ട് ലാലി കോൾ എടുത്തു... എന്താ അഞ്ജു.... ലാലിച്ചാ ഒര് കാര്യമുണ്ട്..... എന്താ.... ഞാനിപ്പോൾ സിറ്റി ഹോസ്പിറ്റൽ ഉണ്ട്‌ , ഹോസ്പിറ്റലോ..!!! നീയെന്താ അവിടെ..? ആരു...!!! ആരുവിന് എന്തേലും പറ്റിയോ..?? പേടിയോടെ ലാലി അവളോട് ചോദിച്ചു ലാലിയുടെ സംസാരം കേട്ട് എല്ലാവരും ഞെട്ടി എണിച്ചു..... എന്താ... എന്താടാ... വെപ്രാളത്തോടെ... ഷിനി അവനോട് ചോദിച്ചു... എന്താ പറ്റിയെ.. ജസ്റ്റിയും അവനോട് ചോദിച്ചു.... ഞാൻ ഒന്ന് ചോദിക്കട്ടെ... ലാലി എല്ലാവരോടും പറഞ്ഞു...

ലാലി സ്‌പീക്കർ ഇട്... സണ്ണി പറഞ്ഞു ബൈപാസ് റോഡിൽ വെച്ച് എന്റെ വണ്ടി ആക്‌സിഡന്റ് ആയെന്നു... അതിൽ ഒര് പെൺകുട്ടി ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് പപ്പക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് ഒര് കോൾ ഉണ്ടായിരുന്നു... ആക്‌സിഡന്റ് ആയത് എന്റെ സ്‌ക്യൂട്ടിയാണ് , അതിൽ ഉണ്ടായിരുന്നത് ആരെണെന്നാറിയാത്തത് കൊണ്ട് വണ്ടിയുടെ നമ്പർ പ്ലേറ്റ് വെച്ച് അഡ്രസ്സ് കണ്ട് പിടിച്ചാ അവർ പപ്പയെ കോൺടാക്ട് ചെയ്തത്.. ഞാൻ പപ്പയെ കൂട്ടി ഇവിടെ വന്നപ്പോൾ അത് നമ്മുടെ ആരു ആയിരുന്നു.... എന്നിട്ട്.... എന്നിട്ട് അവൾക്ക് എന്താ പറ്റിയെ... പേടിയോടെ ദേവൻ ചോദിച്ചു.... പേടിക്കാനൊന്നുല്ലാ ലാലിച്ചാ... ചെറിയ പരികെയുള്ളു..... ഞാനും പപ്പയും ഇപ്പൊ ഇവിടെയുണ്ട്‌... അഞ്ജു പറഞ്ഞു അഞ്ജു , ഞങ്ങൾ ഇപ്പൊ തന്നെ അങ്ങോട്ടേക്ക് വരാം....

അത്രയും പറഞ്ഞു ലാലി കോൾ കട്ട്‌ ചെയ്തു..... ആരുവിന് ചെറിയ പോറല് പോലുമേൽക്കുന്നത് സഹിക്കാൻ പറ്റാത്ത സഹോദരങ്ങൾക്ക് ഇത് വലിയൊര് വേദനയായിരുന്നു... എല്ലാവരും കണ്ണ് നിറച്ച് കൊണ്ടാണ് ഹോസ്പിറ്റലേക്ക് പോയത്.. ദേവന്റെ മുഖഭാവം ആർക്കും തിരിച്ചറിയാൻ പറ്റാത്ത വിധത്തിലായിരുന്നു , എത്രയും പെട്ടന്ന് അവളെ കാണാനും നെഞ്ചോട് ചേർക്കാനും ദേവന്റെ ഉള്ളം കൊതിച്ചു... ആരുന്റെ ആക്‌സിഡന്റ് വാർത്ത എല്ലാവരെ തളർത്തിരുന്നു... ചെറിയ പരികെയുള്ളുവെന്ന് അഞ്ജു പറഞ്ഞെങ്കിലും അവളെ കാണത്തത് കൊണ്ട് ആർക്കും ഒര് സമാധാനവും ഇല്ലായിരുന്നു.... ദേവന് വയ്യെന്ന് പറഞ്ഞത് കൊണ്ട് ലാലിയായിരുന്നു ദേവന്റെ കാർ ഓടിച്ചിരുന്നത്... ഹോസ്പിറ്റലിൽ മുന്നിൽ കാർ നിർത്തി അകത്തേക്ക് പോകുബോൾ പ്രേതിക്ഷക്ക് വിവരിതമായി ഒന്നും നടക്കല്ലേയെന്നയിരുന്ന് എല്ലാവരുടെ പ്രാർത്ഥന...

അഞ്ജു പറഞ്ഞ് കൊടുത്ത സ്ഥലത്തേക്ക് നടന്നപ്പോഴേ എല്ലാവരും കണ്ടു ഓപ്പറേഷൻ തിയറ്റർ എന്നെഴുതിയിരിക്കുന്നത്... തളർന്നിരിക്കുന്ന അഞ്ജുവിനെ സമാധാനിപ്പിച്ച് കൊണ്ട് അവളുടെ പപ്പാ എന്തൊക്കയോ പറയുന്നുണ്ട്... മോളെ.... ആരു എവിടെ...? അഞ്ജുനെ കണ്ടപ്പോൾ തന്നെ വെപ്രാളത്തോടെ ഷിനി ചോദിച്ചു ഞങ്ങളുടെ കൊച്ചിന് എന്താ പറ്റിയെ..??സണ്ണി ചോദിച്ചു അല്ല നിങ്ങളെന്താ ഇതിന് മുന്നിൽ...? ദേവൻ ചോദിച്ചു മോളെ , നീയല്ലേ പറഞ്ഞത് അവൾക്ക് ചെറിയ പരികെയുള്ളുവെന്ന് , പിന്നെന്താ ഇതിന് മുന്നിൽ...?? പിന്നെയും വെപ്രാളത്തോടെ സണ്ണി ചോദിച്ചു അഞ്ജു ആണേൽ ഒന്നും മിണ്ടാതെ എല്ലാവരെ നോക്കി... ഡി , നീ എന്താ ഒന്നും മിണ്ടാത്തത്.... ആരുവിന് എന്നാ പറ്റിയെ... പേടിയോടെ ലാലി ചോദിച്ചു അഞ്ജു , അവൾക്കെന്തേലും....?? ദയനീയമായി ദേവൻ അഞ്ജുനോട്‌ ചോദിച്ചു.... ടാ മക്കളെ , നിങ്ങൾ ഇങ്ങനെ പേടിക്കാതെ , ആരു മോൾക്ക് കുഴപ്പമൊന്നുമില്ല.... പിന്നെ പെട്ടന്നുള്ള വീഴ്ചയിൽ പറ്റിയ ചെറിയ ചെറിയ മുറിവുകൾ , അത്രയേള്ളു...

എല്ലാവരെ സമാധാനിപ്പിൻ വേണ്ടി അഞ്ജുവിന്റെ പപ്പാ പറഞ്ഞു ചെറിയ പരിക്കിന് എന്തിനാ ഓപ്പറേഷന് കയറ്റുന്നത്.. ആരുവിന് എന്താ പറ്റിയെ തോമാച്ചായാ... വേദനയോടെ ഷിനി ചോദിച്ചു വീഴ്ചയിൽ കാലിന് ചെറിയ പൊട്ടുണ്ട് , പിന്നെ കൈക്കും , അല്ലാതെ കുഴപ്പമൊന്നുല്ല... ഷിനിച്ചാ... അഞ്ജു പറഞ്ഞു സത്യമാണോ മോളെ... വിശ്വാസം വരാതെ സണ്ണി അവളോട് ഒന്നുടെ ചോദിച്ചു.... അതേയ് സണ്ണിച്ചാ... അഞ്ജു ഉറപ്പ് കൊടുത്തു... എല്ലാവർക്കും പാതി ശ്വാസം തിരിച്ച് കിട്ടി.... ശെരികും എന്താ നടന്നതെന്നറിയുമോ... സംശയത്തോടെ ഹരി ചോദിച്ചു അത്... കൃത്യമായി അറിയില്ല , എങ്കിലും ഏതിരെ വന്ന ലോറിക്ക് സൈഡ് കൊടുത്തതാപ്പോൾ പറ്റിയതാണെന്ന ആരുനെ ഇവിടെ കൊണ്ട് വന്നവർ പറഞ്ഞത്.... അഞ്ജു പറഞ്ഞു എപ്പോഴാ കൊണ്ടുവന്നത് , എന്നിട്ട് എന്താ ഇത്രനേരമായിട്ടും നമ്മളെ ആരും ഒന്നും അറിയിക്കാത്തത്..

ദേഷ്യത്തോടെ ദേവൻ ചോദിച്ചു അവർക്ക് അറിയില്ലയിരുന്നു ആരാണെന്ന് , ആരുവിന്റെ കൈയിൽ ഒര് ബാഗ് പോലും ഇല്ലായിരുന്നു... പിന്നെ വണ്ടിയുടെ അഡ്രെസ്സ് വെച്ച് ഞാനാണെന്ന് കരുതിയാ പപ്പയെ വിളിച്ചത്.... ഇപ്പോൾ... ഇപ്പോ ഓപ്പറേഷൻ കഴിയാനായി കാണുമോ...? ജസ്റ്റി ചോദിച്ചു കഴിഞ്ഞു , ഇപ്പോ ഐസിയുലാ ഉള്ളത് , ജസ്റ്റ്‌ ഓപ്പസർവേഷൻ... അത് കഴിഞ്ഞ് റൂമിലേക്ക് മാറ്റമെന്ന പറഞ്ഞത്... അഞ്ജു പറഞ്ഞു എന്നാൽ ഞങ്ങൾ ഒന്ന് ഡോക്ടറെ കണ്ടിട്ടു വരാം... തോമാച്ചാൻ കൂടി വാ , ഞങ്ങൾക്ക് ഡോക്ടറെ അറിയില്ലല്ലോ.... സണ്ണി പറഞ്ഞു "" അതിനെന്താ , വാടാ മക്കളെ പോകാം... അഞ്ജുവിന്റെ പപ്പാ പറഞ്ഞു.... ഹരി അവരുടെ കൂടെ പോകാൻ തുടങ്ങിയപ്പോൾ അഞ്ജു കണ്ണ് കൊണ്ട് പോകല്ലേയെന്ന് കാണിച്ചു.... അവൾക്ക് തന്നോടെന്തോ പറയാനുണ്ടെന്ന് തോന്നിയത് കൊണ്ട് ഹരി പോകാതെ പുറകിലേക്ക് നിന്നും ,

ആ കൂടെത്തന്നെ അവൻ ജസ്റ്റിയെ പോകാൻ സമ്മതിക്കാതെ പിടിച്ച് നിർത്തി.... എന്താ ഹരിയേട്ടാ... ജസ്റ്റി ഹരിയോട് ചോദിച്ചു ഇവൾക്ക് എന്തോ പറയാനുണ്ട്... അഞ്ജുനെ നോക്കി ഹരി ജസ്റ്റിയോട് പറഞ്ഞു..... എന്താ അഞ്ജു.... നിനക്ക് എന്തേലും പറയാനുണ്ടോ..? ജസ്റ്റി അഞ്ജുനോട് ചോദിച്ചു ഉണ്ട് , അതിന് മുൻപ്, പക്ഷേ ഇപ്പോ ബഹളം ഒന്നും ഉണ്ടാകരുത്... ഇല്ല , നി പറ... ജസ്റ്റി പറഞ്ഞു ആരുവിനെ ഇവിടെ കൊണ്ട് വന്നവർ പറഞ്ഞത് ആ ആക്‌സിഡന്റ് ആരോ മനഃപൂർവം ചെയ്തതാണെന്നാ.... മനപ്പൂർവമോ...!!! ആര്...?? എന്തിന് വേണ്ടി.... ദേഷ്യത്തോടെ ജസ്റ്റി ചോദിച്ചു അതറിയില്ല , കണ്ട് പിടിക്കണം.... ഇച്ചായന്മാരുടെ ദേവേട്ടന്റെ മുന്നിൽ വെച്ച് ഇതൊക്കെ പറഞ്ഞാൽ എന്താ ഉണ്ടാവുകയെന്ന് പറയാൻ പറ്റില്ല.... അത് കൊണ്ടാണ് പറയാത്തത്....

ഹരിയേട്ടാ നമ്മുക്ക് ആക്‌സിഡന്റ് നടന്ന സ്ഥലം വരെ ഒന്ന് പോകാം... ജസ്റ്റി ഹരിയോട് പറഞ്ഞു ഈ രാത്രി പോയിട്ട് കാര്യമുണ്ടാകില്ല , നമ്മുക്ക് രാവിലെ പോയി അന്വേഷിക്കാം... തത്കാലം ഇത് വേറെയാരോടും പറയണ്ട.. ഹരി പറഞ്ഞു അപ്പോഴേക്കും ഡോക്ടർനെ കണ്ട് തിരികെ എല്ലാവരും വന്നിരുന്നു.... നിങ്ങൾ എന്താ ഡോക്ടർനെ കാണാൻ വരാത്തത്... ഹരിയോടും ജസ്റ്റിയോടുമായി ഷിനി ചോദിച്ചു എല്ലാവരും കൂടെ വരണ്ടാന്ന് കരുതി , പിന്നെ എനിക്കറിയുന്ന ഡോക്ടർസ് അല്ലേ , ഞാൻ അവരോട് സംസാരിച്ചോളാം.... ഹരി പറഞ്ഞു സണ്ണിച്ചാ , ഡോക്ടർ എന്ത് പറഞ്ഞു... ജസ്റ്റി വേഗം ചോദിച്ചു "" കുഴപ്പമൊന്നുല്ലന്നാ ഡോക്ടർ പറഞ്ഞത്... ഷിനി മറുപടി പറഞ്ഞു റൂമിലേക്ക് മാറ്റുന്ന കാര്യം എന്തെകിലും പറഞ്ഞോ.... ഹരി ചോദിച്ചു രാവിലെ റൂമിലേക്ക് മാറ്റമെന്ന് പറഞ്ഞിട്ടുണ്ട്.... ദേവൻ പറഞ്ഞു ഇവിടെ ഇപ്പോ എല്ലാവരും കൂടെ അവിശമില്ലല്ലോ ചേട്ടായി ,

അത് കൊണ്ട് ഞാൻ നിന്നോളം.... ഷിനി സണ്ണിയോട് പറഞ്ഞു അത് വേണ്ടടാ.... ഞാൻ നിന്നോളം , നിങ്ങൾ വീട്ടിൽ പോയിക്കോ... സണ്ണി പറഞ്ഞു എന്നാൽ ഞാൻ കൂടെ നിൽകാം... ജസ്റ്റി പറഞ്ഞു നിന്നെ കണ്ടില്ലകിൽ മാളു ഉണരുമ്പോൾ വഴക്കയിരിക്കും , അത് കൊണ്ട് നീ പോയിക്കോ... ഇവിടെ ഇപ്പൊ ഞാൻ തന്നെ മതി... സണ്ണി തീർത്ത് പറഞ്ഞു ദേവാ , നിയോ...?? ഹരി ദേവനോട് ചോദിച്ചു അകത്ത് കിടക്കുന്നത് എന്റെ പ്രാണാനല്ലേ ഹരിയേട്ടാ , അപ്പൊ അവൾക് കാവലായി ഞാൻ ഇവിടെ ഉണ്ടാകണം... എല്ലാവരെ നോക്കി ദേവൻ പറഞ്ഞു എന്നാൽ നി ഇവിടെ നിന്നോ... ഞാൻ വീട്ടിലേക്ക് പൊയ്ക്കോളാം... രാവിലെ ദേവൂനോട്‌ വീട്ടിലേക്ക് വരാൻ പറഞ്ഞിട്ട് ഞാൻ ഇങ്ങോട്ടേക്ക് വന്നേക്കാം.. ഹരി ദേവനോട് പറഞ്ഞു ചേട്ടായി ഒന്നും കഴിച്ചില്ലായിരുന്നല്ലോ...

ദേവാ , നീയും ഒന്നും കഴിച്ച് കാണില്ലന്നറിയാം... എന്തേലും മേടിച്ച് തരട്ടെ.... ഷിനി സണ്ണിയോടും ദേവനോടും ചോദിച്ചു എനിക്കൊന്നും വേണ്ടടാ , എന്റെ കൊച്ചിനെ ആദ്യയം കാണട്ടെ.... സണ്ണി പറഞ്ഞു ദേവാ..... അവളെ കാണതെ എനിക്കും ഒന്നും ഇറങ്ങില്ല ഷിനിച്ച... ദേവനും പറഞ്ഞു സണ്ണി , അഞ്ജു കൂടെ ഇവിടെ നിൽക്കട്ടെ... സ്ത്രീകൾ ആരേലും കൂടെ ഉണ്ടാക്കണ്ടേ.. അഞ്ജുവിന്റെ പപ്പാ സണ്ണിയോട് പറഞ്ഞു... അതേയ് സണ്ണിച്ചാ , ഞാൻ കൂടെ നിൽക്കാം... അഞ്ജു പറഞ്ഞു.... നാളെ രാവിലെ അല്ലേ റൂമിലേക്ക് മറ്റു... മോള് അപ്പോൾ വന്നാൽ മതി... രാത്രി ഉറക്കമൊഴിച്ചിരിക്കണ്ട.... സണ്ണി അഞ്ജുനോട്‌ പറഞ്ഞു.... ശെരി സണ്ണിച്ചാ, ഞാൻ രാവിലെ വരാം... അഞ്ജു പറഞ്ഞു ടാ മക്കളെ , എന്നാൽ ഞങ്ങൾ ഇറങ്ങുവാ... ദേ ഈ പേപ്പർ കൈയിൽ വെച്ചോ , ബില്ലാണ്... എല്ലാം ക്ലിയർ ചെയ്തതാ... ആ , നി ഇങ്ങോട്ടേക്ക് ഒന്നും പറയാൻ നിൽക്കണ്ട... അവൾ എന്റെ കൂടെ കൊച്ചാണ് ,

എന്തേലുമുണ്ടെൽ വിളിക്ക് കേട്ടോ... സണ്ണിയോട് പറഞ്ഞിട്ട് മത്തായി പുറത്തേക്ക് നടന്നു.... എന്നാൽ നിങ്ങൾ കൂടെ പോയിക്കോ... സണ്ണി ബാക്കിയെല്ലാവരെയും നോക്കി പറഞ്ഞു..... ശെരി ചേട്ടായി , വീട്ടിൽ എത്തിയിട്ട് വിളിക്കാം.... മ്മ്മ്മ് " ശെരി.... ആ , പിന്നെ ഷിനിച്ചാ... വിട്ടിൽ ആരോടും ഒന്നും പറയണ്ട , ആരേലും ചോദിച്ചാൽ എന്തേലും ഓഫീസ് പ്രോബ്ലം ഉണ്ടെന്ന് മാത്രം പറഞ്ഞാൽ മതി... പോകാൻ നേരത്ത് സണ്ണി എല്ലാവരെ ഓർമിപ്പിച്ചു... മ്മ്മ്മ്മ് "" *** ഹോസ്പിറ്റലിന് പുറത്തെത്തിയപ്പോൾ എല്ലാവരും പരസ്പരം യാത്ര പറഞ്ഞു... ലാലിച്ചാ രാവിലെ എന്നെ വിളിക്കണം... മ്മ്മ് " ഞാൻ വിളികാം... നി വീട്ടിൽ എത്തിയിട്ട് വിളിക്ക്.... മ്മ്മ്മ്മ് " ഷിനിച്ചാ... ജസ്റ്റി.... ഹരിയേട്ടാ... അഞ്ജു എല്ലാവരോടും യാത്ര പറഞ്ഞ് പപ്പയുടെ കൂടെ പോയി... എന്നാൽ ശെരിയെടാ , നീയും വിട്ടോ... ഷിനി ഹരിയോട് പറഞ്ഞു.... ശെരി ഷിനിച്ചാ , ഞാൻ രാവിലെ വരാം... ജസ്റ്റി , ഞാൻ വിളിക്കാം... ലാലി.....

ഹരിയും എല്ലാവരോടും യാത്ര പറഞ്ഞ് പോയി.... വാ , നമ്മുക്ക് പോകാം... ഷിനി ലാലിയോടും ജസ്റ്റിയോടുമായി പറഞ്ഞിട്ട് വണ്ടിയിലേക്ക് കയറി.. വീട്ടിൽ ഇപ്പോ എല്ലാവരും കിടന്ന് കാണും, അല്ലേ ഷിനിച്ച.... വണ്ടിയൊടിക്കുമ്പോൾ ലാലി ഷിനിയോട് ചോദിച്ചു മ്മ്മ് " അത് ഒര് കണക്കിന് നല്ലതാ , ഇല്ലേൽ എല്ലാവരോടും മറുപടി പറയേണ്ടി വന്നേനെ... ഷിനി പറഞ്ഞു..... പറഞ്ഞ പോലെ തന്നെ അവര് വീട്ടിൽ എത്തിയപ്പോഴേക്കും എല്ലാവരും കിടന്നിരുന്നു.... പക്ഷേ വണ്ടിയുടെ സൗണ്ട് കേട്ട് അമല ഇറങ്ങി വന്നു.... ആ വന്നോ , എല്ലാവരും എവിടെ പോയതാ..? വിളിച്ചാൽ ഫോണും എടുക്കില്ല... എന്താ ഇത്ര താമസിച്ചേ... എല്ലാവരോടുമായി അമല ചോദിച്ചു... ഓഫീസിൽ ചെറിയ ഇഷ്യൂ , തീർക്കാൻ പോയതാ... ജസ്റ്റി പറഞ്ഞു എന്നിട്ട് ഇച്ചായൻ എവിടെ...???

ചേട്ടായി രാവിലെ വരും... ഒര് സ്ഥലം വരെ പോയേക്കുവാ..... മ്മ്മ്മ് " നിങ്ങൾ കഴിച്ചാരുന്നോ.... ഞങ്ങള് കഴിച്ചിട്ടാ വന്നേ... ഷിനി ഒര് കള്ളം പറഞ്ഞു.... എന്നാൽ പോയി കിടന്നോ... അമല പറഞ്ഞു.... മ്മ്മ്മ്മ് " എല്ലാവരും പരസ്പരം ഒന്ന് നോക്കിയിട്ട് റൂമിലേക്ക് പോയി.... ** ഒര് ഉറക്കം കഴിഞ്ഞ് എണീച്ചപ്പോൾ അരികിൽ ജസ്റ്റിയെ കാണാത്തത് കൊണ്ട് ഉണർന്ന് കിടക്കുവായിരുന്നു മാളു.... വാതിൽ തുറക്കുന്ന സൗണ്ട് കേട്ടപ്പോൾ മാളു എന്നീച്ച് നോക്കി.... ആഹാ , മാളു ഉറങ്ങിയില്ലേ... അവളെ കണ്ട് ജസ്റ്റി ചോദിച്ചു ഉറങ്ങി , ഇപ്പോ എന്നീച്ചതാ... മാളു പറഞ്ഞു നേരം വെളുത്തില്ല , ഉറക്കിക്കോ... മാളുനോട് പറഞ്ഞിട്ട് ജസ്റ്റി ബാത്‌റൂമിലേക്ക് പോയി.... ജസ്റ്റിയുടെ മുഖം കണ്ടപ്പോൾ എന്തോ സങ്കടം ഉള്ളപോലെ മാളുവിന് തോന്നി ,

എങ്കിലും അവൾ അത് ചോദിക്കാൻ പോയില്ലാ... ജസ്റ്റി ബാത്‌റൂമിൽ നിന്ന് വന്ന് കഴിഞ്ഞാണ് മാളു പിന്നെ ഉറങ്ങൻ കിടന്നത്... ❤️❤️❤️❤️❤️❤️❤️ ഓപ്പറേഷൻ തിയറ്ററിന് മുന്നിൽ ഇരിക്കുമ്പോൾ ദേവന്റെ മനസ് കുറ്റബോധം കൊണ്ട് നിറുവായിരുന്നു.... ഇന്നലെ അറിയാതെ അപ്പൊഴെത്തെ ദേഷ്യത്തിന് പറഞ്ഞ് പോയതാണ് , അതിന് ഇത്രയും വലിയൊര് വേദന ദൈവം തരുമെന്ന് കരുതിയില്ല..... ആരു , നിന്നെ കാണാതെ എന്റെ നെഞ്ച് കിടന്ന് പിടക്കുന്നുണ്ട് , തിരികെ വാ.. സ്‌നേഹകൂടുതൽ കൊണ്ട് പറഞ്ഞ് പോയതാ , അല്ലാതെ എനിക്ക് നിന്നോട് ഒരു തെറ്റിദ്ധാരണയും ഇല്ല..... ദേവൻ സ്വയം മനസിനോട് പറഞ്ഞ് കൊണ്ടിരുന്നു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story