പ്രണയ പ്രതികാരം: ഭാഗം 61

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

ആരു , നിന്നെ കാണാതെ എന്റെ നെഞ്ച് കിടന്ന് പിടക്കുന്നുണ്ട് , തിരികെ വാ.. സ്‌നേഹകൂടുതൽ കൊണ്ട് പറഞ്ഞ് പോയതാ , അല്ലാതെ എനിക്ക് നിന്നോട് ഒരു തെറ്റിദ്ധാരണയും ഇല്ല..... ദേവൻ സ്വയം മനസിനോട് പറഞ്ഞ് കൊണ്ടിരുന്നു... മകളെ കാണാത്ത ഒരച്ഛനെ വേദനയിൽ സണ്ണിയും , പതിയെ കാണാത്ത വേദനയിൽ ദേവനും , രണ്ട് വശത്തായി ഇരുന്ന് നേരം വെളുപ്പിച്ചു..... വെളുപ്പിന് തന്നെ ലാലി ഷിനി കൂടി ഹോസ്പിറ്റലെക്ക് വന്നു..... ചേട്ടായി , ആരുനെ കണ്ടോ.. റൂമിലേക്ക് മാറ്റാനായോ..? വന്നപ്പോൾ തന്നെ ഷിനി സണ്ണിയോട് ചോദിച്ചു ഡോക്ടർ ഒന്നും പറഞ്ഞില്ലടാ , ചിലപ്പോൾ കുറച്ചൂടെ കഴിഞ്ഞ് മറ്റും.... സണ്ണി പറഞ്ഞു മ്മ്മ് "" അല്ല വീട്ടിൽ ആരെങ്കിലും എന്തെകിലും ചോദിച്ചോ.... ചോദിച്ചാരുന്നു , പിന്നെ ഒരെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി... ലാലി പറഞ്ഞു മ്മ്മ്മ്മ് "" അല്ല ജസ്റ്റി എവിടെ , വന്നില്ലേ... നിങ്ങൾ പോയിക്കോ , ഞാൻ പുറകെ വന്നേക്കാന്ന് പറഞ്ഞിരുന്നു...

ഇപ്പൊ വിളിച്ചിട്ടണേൽ കാൾ എടുക്കുന്നില്ല... ലാലി പറഞ്ഞു മ്മ്മ്മ്മ്മ്മ് " സണ്ണി ഒന്നാമർത്തി മൂളി.... കുറച്ച് കഴിഞ്ഞപ്പോൾ ആരുവിനെ റൂമിലേക്ക് മാറ്റാൻ വേണ്ടി കൊണ്ട് വന്നു.... വാടിയ ചെമ്പിൽ തണ്ട് പോലെ കിടക്കുന്ന ആരുവിനെ കണ്ടപ്പോൾ ദേവന് നെഞ്ച് പൊട്ടും പോലെ തോന്നി..... ആരു നല്ല മയക്കത്തിൽ ആയിരുന്നു... കൈയിക്കും കാലിനും നെറ്റിയിലുമൊക്കെ മുറിവുണ്ട് , മുഖത്തിന്റെ ഒര് വശം കരുവാളിച്ചിരുപ്പുണ്ട്... വീണപ്പോൾ മുഖം അടിച്ചരിക്കണം വീണിട്ടുണ്ടാകുവാ... നിറഞ്ഞ് വന്ന കണ്ണുകൾ പാട്പെട്ട് ദേവൻ പിടിച്ച് നിർത്തി.... എല്ലാവരുടെ അവസ്ഥയും അത് തന്നെയായിരുന്നു , പരസ്പരം വേദനിപ്പിക്കാതിരിക്കാൻ വേണ്ടി നിറഞ്ഞ് വന്ന കണ്ണുകൾ എല്ലാവരും ഒതുക്കി നിർത്തി.... ബെഡിൽ കിടക്കുന്ന ആരുവിന്റെ അരികിൽ ഇരിക്കാൻ ദേവൻ ഒര്പാട് ആഗ്രഹിച്ചു , എന്നാൽ തന്നെക്കാൾ അതിന് അർഹത ആരുവിന്റെ ആങ്ങളമാർക്ക് ഉണ്ടെന്ന് തോന്നിയത് കൊണ്ട് ദേവൻ പയ്യെ പുറത്തിറങ്ങി....

ദേവനെ കാണാത്തത് കൊണ്ട് പുറത്തിറങ്ങി നോക്കിയ ഷിനി കാണുന്നത് ഒര് മുലയിൽ തലക്ക് കൈ കൊടുത്തിരിക്കുന്ന ദേവനെയാണ്.... ദേവാ , നീയെന്താ ഇവിടെയിരിക്കുന്നത്... ഒന്നുല്ല ഷിനിച്ചാ , അവൾ ആ കോലത്തിൽ കിടക്കുന്നത് കാണാൻ എനിക്ക് വയ്യ... ശെരിയാണ് ഞാൻ അവളെ ഒര്പാട് വേദനിപ്പിച്ചിട്ടുണ്ട്.. പറയാൻ പറ്റാത്തത് ഒക്കെ പറഞ്ഞിട്ടുണ്ട്.. എന്റെ കൈയിലെ തെറ്റാണ് എല്ലാം.... മനസ്സ് കൊണ്ട് മാപ്പ് ചോദിച്ച് അവളെ സ്നേഹിക്കാൻ തുടങ്ങുകയായിരുന്നു അല്ലാ സ്നേഹിച്ച് തുടങ്ങിരുന്നു ഞാൻ... അവളില്ലാതെ എനിക്കിനി പറ്റില്ല , ആരുവിനെ ഒര് നിമിഷം പോലും കാണാതിരിക്കാൻ എന്നെക്കൊണ്ട് ഇനി കഴിയില്ല ഷിനിച്ചാ... ആ കോലത്തിൽ അകത്ത് കിടക്കുന്നത് എന്റെ പ്രാണൻ തന്നെയാണ്.... വേദനയോടെ ദേവൻ പറഞ്ഞു എനിക്ക് മനസ്സിലാകും ദേവാ നിന്റെ അവസ്ഥ... നിന്റെ മാത്രമല്ല ഞങ്ങളുടെ അവസ്ഥയും അത് തന്നെയാണ്... അത്പോലെയാ ഞങ്ങൾ അവളെ കൊണ്ട് നടന്നത്... ആരുവിനെ കൈയിൽ കിട്ടിയ നാള് മുതൽ ഇന്നേവരെ ഞങ്ങളവളെ വേദനിപ്പിച്ചിട്ടില്ല , ഒരുപാട് വേദന സഹിച്ചാണ് ഇപ്പോ ആരു ഇവിടെ കിടക്കുന്നത് ,

പിന്നെ ഒരാശ്വാസം ഉള്ളത് മുറിവോട് കൂടിയാണെങ്കിലും ദൈവം അവളെ നമ്മുക്ക് തിരിച്ച് തന്നല്ലോ... അങ്ങനെ സമാധാനിക്ക്... ഷിനി ദേവനോട് പറഞ്ഞു മ്മ്മ്മ്മ് " നീ വാ , പുറത്തിരിക്കണ്ട... ഷിനി ദേവനെ വിളിച്ചോണ്ട് അകത്തേക്ക് പോയി കുറച്ച് നേരം കഴിഞ്ഞപ്പോൾ ആരു പാതിയെ മിഴി തുറന്ന് ചുറ്റും നോക്കി... താൻ ഇതെവിടെയാണെന്ന് മനസിലാക്കാൻ ആരുവിന് കുറച്ച് സമയമെടുത്തു.... തന്നെ നോക്കുന്ന എല്ലാ കണ്ണിലും സന്തോഷം നിറയുന്നത് പതിതുറന്ന കണ്ണിലൂടെ ആരു കാണുന്നുണ്ടായിരുന്നു... സ... സണ്ണിച്ചായ...... വേദനയോടെ ആരു സണ്ണിക്ക് നേരെ കൈനീട്ടി..... കൊച്ചേ.... ഇടറിയ ശബ്ദത്തിൽ സണ്ണി ആരുനെ വിളിച്ചു..... ശ്രദ്ധിക്കാത്തത് എന്താ മോളെ.. എന്തേലും പറ്റിയിരുന്നെകിലോ..?? ആരുവിന്റെ അടുത്തിരുന്ന് കൊണ്ട് ഷിനി ചോദിച്ചു കവലയിൽ... എന്റെ.. അ...ച്ചായന്മാരുള്ളപ്പോൾ എനിക്ക് ഒന്നും... പറ്റില്ല...

ചിരിയാലേ കഷ്ടപ്പെട്ട് ആരു പറഞ്ഞു വയ്യാതെ കിടക്കുവാണേലും സംസാരത്തിന് ഒരു കുറവുമില്ല.... ആരുനെ കളിയാക്കി കൊണ്ട് ലാലി പറഞ്ഞു ദേവനാണേൽ ആരുനോട് സംസാരിക്കാത്തത് കൊണ്ട് ഒര് സമാധാനവും ഇല്ലായിരുന്നു.. അവൻ ആരുനെ നോക്കുമ്പോഴൊക്കെ ആരു അത് ശ്രദ്ധിക്കാതെ അച്ചായന്മാരെ തന്നെ നോക്കി കിടന്നു.... ഒര് ദിവസം കൊണ്ട് കൊച്ച് ക്ഷീണിച്ചു... അരുണേ നോക്കി സണ്ണി പറഞ്ഞു അത്... അച്ചായന് ചുമ്മാ തോന്നുന്നത... പാതിയെ ആരു പറഞ്ഞു.... അല്ലാ , ശെരികും ക്ഷീണിച്ചു.... ഷിനി കൊച്ചിന് എന്തേലും മേടിച്ച് കൊണ്ട് വാ.... ശെരി ചേട്ടായി... ആരു , നിനക്കെന്താ കഴിക്കാൻ വേണ്ടത്... ആരുവിന്റെ കൈയിൽ പിടിച്ച് കൊണ്ട് ഷിനി ചോദിച്ചു ഇപ്പൊ ഒന്നും വേണ്ട ഷിനിച്ച... പാതിയെ എണീക്കാൻ ശ്രമിച്ച് കൊണ്ട് ആരു പറഞ്ഞു..... സൂക്ഷിച്ച്.... സണ്ണി വേഗം അവളെ താങ്ങി കൊണ്ട് പറഞ്ഞു.. ആരു പതിയെ പിടിച്ച് എണീച്ച് സണ്ണിയുടെ ദേഹത്തേക്ക് ചാരിയിരുന്നു....

അവളുടെ മുഖത്തെ ഭാവങ്ങൾ കാണുമ്പോൾ എല്ലാവർക്കും മനസിലായിരുന്നു നല്ല വേദനയുടെന്ന്.... ദേ , ഇനി ആരുടെ അനുവാദമില്ലാതെ ഏതേലും വണ്ടിൽ കൈവെച്ചാന്ന് എങ്ങാനും ഞാനറിഞ്ഞാൽ ആ കൈ ഞാൻ വെട്ടും , പറഞ്ഞേക്കം... ആരുന്റെ വേദന കണ്ട് സഹിക്കാൻ പറ്റാത്ത ദേഷ്യത്തിൽ ഷിനി പറഞ്ഞു വയ്യെങ്കിലും അതിന് മറുപടിയായി ആരു ഒന്ന് ഇളിച്ച് കാണിച്ചു.... ജ...സ്റ്റിച്ചാൻ എവിടെ...?? കണ്ടില്ലല്ലോ... കൂട്ടത്തിൽ ജസ്റ്റിയെ കാണാത്തത് കൊണ്ട് ആരു ചോദിച്ചു ആവോ , അല്ലങ്കിലും നേരാ അവൻ ഇതെവിടെ പോയി... ആലോചനയോടെ ലാലി പറഞ്ഞു നിങ്ങൾ ഒരുമിച്ചല്ലേ ഇറങ്ങിയേ... സംശയത്തോടെ ദേവൻ ചോദിച്ചു..... അല്ലന്നേ... ഒരുമിച്ച് ഇറങ്ങാന്ന് ഷിനിച്ചാൻ പറഞ്ഞപ്പോൾ നിങ്ങൾ പോയിക്കോ , ഞാൻ പുറകെ വന്നേക്കാന്ന്‌ പറഞ്ഞതാ അവൻ... പക്ഷേ വരണ്ട സമയം കഴിഞ്ഞു... വിളിച്ചിട്ടാണെൽ കോളും എടുക്കുന്നില്ല... ലാലി പറഞ്ഞു നീയൊന്ന് കൂടെ അവനെ വിളിച്ച് നോക്കിക്കേ എവിടെയാണെന്ന്..? സണ്ണി ലാലിയോട് പറഞ്ഞു ലാലി വേഗം തന്നെ ഒന്നുടെ ജസ്റ്റിയെ വിളിച്ചു...

പക്ഷേ അവൻ കോൾ എടുത്തില്ല... എടുക്കുന്നില്ല സണ്ണിച്ചാ... ലാലി സണ്ണിയോട് പറഞ്ഞു..... അല്ല ദേവാ , ഹരിയെയും കാണുന്നില്ലല്ലോ... അല്ലകിൽ ഞങ്ങളെക്കാൾ മുന്നേ ഇവിടെയെത്തണ്ട ആളാണല്ലോ.. നിന്നെ വിളിച്ചാരുന്നോ... ഹരിയെ കാണാത്തത് കൊണ്ട് ഷിനി ദേവനോട് ചോദിച്ചു വിളിച്ചില്ലാ ഷിനിച്ച , ചിലപ്പോൾ എന്തേലും തിരക്കിൽ പെട്ടിട്ടുണ്ടാകും... ദേവൻ പറഞ്ഞു മ്മ്മ്മ്മ് "" സണ്ണി ഒന്ന് മൂളി..... ഷിനിയോട് അങ്ങനെ പറഞ്ഞെങ്കിലും , ദേവൻ അവരുടെ കാര്യത്തിൽ എന്തൊക്കയോ സംശയമുണ്ടായിരുന്നു... ഹരിയേട്ടനും ജസ്റ്റിയും മാത്രമല്ലാ അഞ്ജുവും ഇവിടെയില്ല... ഇന്നലെ എല്ലാവരും ഡോക്ടർനെ കാണാൻ പോയപ്പോൾ മൂന്ന് പേരും വരാതെ മാറിനിന്ന് സംസാരികുവായിരുന്നു... ഇപ്പൊ അവരെ മൂന്ന് പേരെ കാണുന്നില്ല , അതിനർത്ഥം അവര് ഒര്മിച്ച് എവിടേയോ പോയതാണ്... എവിടെ പോയതാരിക്കും.... ആലോചനയോടെ ദേവൻ ചിന്തിച്ചു.... മനസ്സിൽ പല ചിന്തകളുമായി ദേവൻ കുറച്ച് നേരം അവിടെ ഇരുന്നു... പിന്നെ എന്തോ മനസ്സിൽ ഉറപ്പിച്ച് എണീച്ചു....

സണ്ണിച്ചാ... ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം , ചെറിയ ഒരാവിശമുണ്ട്... സണ്ണിയോടാണ് പറയുന്നതെങ്കിലും ദേവന്റെ നോട്ടം ആരുവിന്റെ നേർകായിരുന്നു.... വീട്ടിൽ പോകുവാണോ... ലാലി ദേവനോട് ചോദിച്ചു അല്ലടാ , ജസ്റ്റ്‌ ഒന്ന് പുറത്ത് വരെ... വേഗം വരാം... മ്മ്മ് " പോയിട്ട് വാ.. സണ്ണി പറഞ്ഞു ആരു , നിനക്ക് എന്തേലും വേണോ... ദേവൻ ആരുനെ നോക്കി ചോദിച്ചു വേണ്ട... ദേവന്റെ മുഖത്ത് നോക്കാതെ ആരു പറഞ്ഞു..... മ്മ്മ്മ് "" ദേവൻ പോയി കഴിഞ്ഞ് ആരു ഒന്നുടെ ഉറങ്ങി..... ബൈപ്പാസ് റോഡിലേക്കുള്ള ഇടവഴിയിൽ വണ്ടി ഒതുക്കി കാര്യങ്ങൾ അന്വേഷിക്കാൻ പോയിരിക്കുവായിരുന്നു ജസ്റ്റിയും ഹരിയും അഞ്ജുവും..... ഇതിന്റെ പേരിൽ ഞങ്ങൾക്ക് കുഴപ്പമെന്നും ഉണ്ടാകില്ലല്ലോ സാറെ... ആക്‌സിഡന്റ് നേരിട്ട് കണ്ടയാളുകൾ ജസ്റ്റിയോട് ചോദിച്ചു ഇല്ല , ഒര് കുഴപ്പം ഉണ്ടാകില്ല.... പക്ഷേ ഇത് ചെയ്തതാരാണെന്ന് ഞങ്ങൾക്കറിയണം , അത് കൊണ്ടാ ലോറി ഓടിച്ചയാളെ നിങ്ങൾ കണ്ടോയെന്ന് ചോദിച്ചത്... ജസ്റ്റി പറഞ്ഞു """ ഞങ്ങൾ കണ്ടിരുന്നു..

. അയാൾ മറുപടി പറഞ്ഞു എങ്കിൽ ഇവരിൽ ആരേലുമാണോയെന്ന് ഒന്ന് നോക്കി പറയുമോ..? അഞ്ജു തന്റെ ഫോണിലെ കുറച്ച് ഫോട്ടോസ് അവർക്ക് കാണിച്ച് കൊടുത്ത് കൊണ്ട് അവരോട് ചോദിച്ചു വരുണിന്റെ ഗുണ്ട ലിസ്റ്റിലുള്ളവരുടെ ഫോട്ടോസ് ആയിരുന്നു അത്... ദേ ഇയാളാണ്... ഒര് ഫോട്ടോയിക്ക് നേരെ വിരൽ ചുണ്ടികൊണ്ട് അയാൾ പറഞ്ഞു ജസ്റ്റി വേഗം അഞ്ജുവിന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി ആ ഫോട്ടോയിലേക്ക് നോക്കി.. അതേയ് , ഇത് അയാൾ തന്നെ... അന്ന് മാളുവിനെ തട്ടി കൊണ്ട് പോയ അതെയ് ആൾ.... ജസ്റ്റി ആ മുഖം ഓർത്ത് കൊണ്ട് ചിന്തിച്ചു..... അപ്പോൾ നമ്മുടെ ഉഹം പോലെ ഇതിന് പിന്നിൽ വരുൺ തന്നെയാണല്ലേ... ജസ്റ്റിയെ നോക്കി ഹരി പറഞ്ഞു.... അതേയ് ഹരിയേട്ടാ.. ജസ്റ്റി പറഞ്ഞു... അപ്പോ ചേട്ടാ , എല്ലാത്തിനും നന്ദിയുണ്ട്... അഞ്ജു അവരോട് പറഞ്ഞു.... ഏയ്യ് നന്ദി ഒന്നും വേണ്ട അവർ പറഞ്ഞു... ഇന്നലെ നിങ്ങൾ രക്ഷപ്പെടുത്തിയത് ഞങ്ങളുടെ ജീവൻ തന്നെയാണ്... കുലി തരുന്നതായി കാണണ്ട , എന്നാലും ഇത് വെച്ചോളും...

ഞങളുടെ ഒര് സന്തോഷത്തിന്... ജസ്റ്റി അവരോടു നന്ദി പറഞ്ഞ് കുറച്ച് പൈസ അവരുടെ കൈയിലേക്ക് വെച്ച് കൊടുത്തു... അവർ അതും വാങ്ങി സന്തോഷത്തോടെ പോയി.... ഹോസ്പിറ്റലിൽ നിന്നിറങ്ങിയ ദേവൻ ആളൊഴിഞ്ഞ ഒര് ഇടവഴിയിൽ കാർ നിർത്തി കണ്ണടച്ച് കിടക്കുവായിരുന്നു.... ചിന്ത മുഴുവൻ അവർ മൂന്ന് പേരും എവിടെ പോയതായിരിക്കും എന്നാരുന്നു... പിന്നെ എന്തൊക്കയോ തീരുമാനിച്ച് ഫോൺ എടുത്ത് അഞ്ജുനെ വിളിക്കാൻ തുടങ്ങി... കാര്യങ്ങളൊക്കെ മനസിലാക്കി കാറിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് അഞ്ജുവിന്റെ ഫോണിലേക്ക് ദേവന്റെ കോൾ വന്നത്... ഹരിയേട്ടാ , ദേ ദേവേട്ടൻ വിളിക്കുന്നു... അഞ്ജു ഫോൺ കാണിച്ച് കൊടുത്ത് കൊണ്ട് ഹരിയോട് പറഞ്ഞു.... നീ കാൾ എടുത്തിട്ട് സ്പീകർ ഇട്... ജസ്റ്റി അഞ്ജുനോട് പറഞ്ഞു....

അഞ്ജു വേഗം കോൾ എടുത്ത് സ്പീകർ ഇട്ടു.... ഹലോ , ദേവേട്ട.... നിങ്ങൾ മൂന്ന് പേരും ഒരുമിച്ചാണെന്ന് എനിക്കറിയാം.. പ്ലാനിങ് എന്താണെന്ന് ഞാൻ ചോദിക്കുന്നില്ല... പക്ഷേ അത് ചെയ്തതാരോ അവനെ എനിക്ക് ജീവനോടെ വേണം , അതന്റെ അവകാശമാ.... പകയോടെ ദേവൻ പറഞ്ഞു അഞ്ജു എന്ത് മറുപടി പറയുമെന്നറിയാതെ ഹരിയെ ജസ്റ്റിയെ മാറി മാറി നോക്കി.... ജസ്റ്റി വേഗം അഞ്ജുവിന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി... ഹലോ , ദേവാ.... ഒര് സ്ഥലത്തിന്റെ ലൊക്കേഷൻ അയച്ച് തരാം.... നീ അങ്ങോട്ടേക്ക് പോരെ.... അവിടെയെത്തുമ്പോൾ നിനക്ക് എല്ലാം മനസിലാക്കും.... അത്രയും പറഞ്ഞ് ജസ്റ്റി കോൾ കട്ടാക്കി... വാ , നമ്മുക്ക് അധിക നേരം ഇവിടെ നിൽക്കണ്ട.... ഹരി ജസ്റ്റിയോടും അഞ്ജുനോടും പറഞ്ഞിട്ട് കാറിലേക്ക് കയറി.

. ഇനി എന്താ നെക്സ്റ്റ് പ്ലാനിങ്... കാറിലേക്ക് കയറികൊണ്ട് അഞ്ജു ഹരിയോടും ജസ്റ്റിയോടും ചോദിച്ചു അവനെ പൊക്കണം...!!! ആരാണെന്ന് അറിയാമെങ്കിലും അവന്റെ നാവിൽ നിന്ന് തന്നെയാറിയണം ഇത് ചെയ്തത് ആർക്ക് വേണ്ടിയാണെന്ന്... അത് മാത്രമല്ല ആരുവിന് നേരെ ലോറി ഓടിച്ച് കയറ്റിയാവന്റെ കൈ ഇനി വേണ്ട... ദേഷ്യത്തിൽ ജസ്റ്റി പറഞ്ഞു എന്നാൽ വാ നമ്മുക്ക് പോകാം... ചിരിയോടെ ഹരി പറഞ്ഞു പക്ഷേ അവർ എവിടെയാണെന്ന് കണ്ട് പിടിക്കണ്ടേ... സംശയത്തോടെ അഞ്ജു ചോദിച്ചു അന്ന് മാളുവിനെ ദിയമോളെ തട്ടി കൊണ്ട് പോയ അതേയ് സ്ഥലത്ത് ഉണ്ടാകും അവർ , ഇല്ലകിൽ എവിടെയാണോ അവരുള്ളത് അവിടെപ്പോയി പൊക്കണം.. ജസ്റ്റി പറഞ്ഞു എവിടെയാണേലും അവർക്കുള്ളത് കൊടുത്ത് തിർത്തിട്ടെ നമ്മൾ ഇനി ആരുനെ കാണാൻ പോകുന്നുള്ളൂ.... ഹരിയും പറഞ്ഞു നിന്നെ ഒര് ഓട്ടോയിൽ കയറ്റി വിടാം , ഹോസ്പിറ്റലെക്ക് പോയിക്കോ..

ജസ്റ്റി അഞ്ജുനോട് പറഞ്ഞു ഏയ്യ് , ഞാനും വരുന്നുണ്ട് നിങ്ങളുടെ കൂടെ... ഞാൻ കാറിൽ ഇരുന്ന് കണ്ടോളാം സ്റ്റാഡ്... ചിരിയോടെ അഞ്ജു പറഞ്ഞു ഒക്കെ , എന്നാൽ പോകാം... ഹരി പറഞ്ഞു ട്വൺ... ചിരിയോടെ ജസ്റ്റി വണ്ടി മുന്നോട്ട് എടുത്തു..... ❤️❤️❤️❤️❤️❤️❤️❤️ ആരുവിന് നേരെ ലോറി കയറ്റിയാ സന്തോഷത്തിലിരുന്ന് മദ്യസേവ നടത്തുവായിരുന്നു വരുണിന്റെ ഗുണ്ട ലിസ്റ്റിലെ തലമുത്ത നൽവർ സംഘം.... ടാ , അവൾ ചാകുമെന്ന് ഉറപ്പാണോ..?? ഒരുത്തൻ മാറ്റവനോട് ചോദിച്ചു... അവൾ ചാകണം... അങ്ങനെയാണ് നമ്മൾ വരുൺ സാറിനോടും മാഡത്തോടും പറഞ്ഞേക്കുന്നത്.... ഒരുവൻ പറഞ്ഞു.... അങ്ങനെ അല്ലകിൽ നമ്മൾ എന്ത് മറുപടി പറയും... മറ്റൊരുവൻ ചോദിച്ചു എന്ത് പറയാൻ , ഹോസ്പിറ്റലിൽ കയറി അവളെ അങ്ങ് തീർക്കും... അത്ര തന്നെ... ഗ്ലാസ്സിലെ അവസാന തുള്ളിയും കുടിച്ച് കൊണ്ട് ഒരുവൻ പറഞ്ഞു..... അതിന് ഞങ്ങളുടെ വെല്ല സഹായവും വേണോ...!!!! അവർക്ക് തോട്ട് മുന്നിൽ നിന്ന് കൊണ്ട് പകയെരിയുന്ന കണ്ണുകളോടെ ജസ്റ്റി ചോദിച്ചു... നിയോ...??

നീ എന്താടാ ഇവിടെ...?? ജസ്റ്റിയെ തിരിച്ചറിഞ്ഞ് കൊണ്ട് അതിൽ ഒരുവൻ ചോദിച്ചു നിങ്ങളിന്നലെ ലോറി ഓടിച്ച് കയറ്റിയത് എന്റെ ചോരക്ക് നേരെയാ..... അപ്പൊ നിങ്ങളെ ഞാൻ കാണാൻ വരണ്ടേ...!!!!! ജസ്റ്റി അവർക്ക് നേരെ അലറി എന്നിട്ടും അവൾ തീർന്നില്ല.. പക്ഷേ തീർക്കാൻ ഞങ്ങൾക്കറിയാം... ഹോസ്പിറ്റലിൽകയറി അവളെ ഇല്ലാതാകാൻ കഴിവുള്ളവർ ഞങളുടെ കുട്ടത്തിൽ ഉണ്ടടാ... അതിൽ ഒരുത്തൻ മുന്നോട്ട് വന്ന് കൊണ്ട് പറഞ്ഞു അതിന് മറുപടി പറഞ്ഞത് ജസ്റ്റിയുടെ കാലുകളായിരുന്നു... എന്റെ ചോരയെ ഇല്ലാതാകുമെന്ന് നി എന്നോട് തന്നെ വെല്ല് വിളിക്കുന്നോ...!!! വീണ് കിടക്കുന്നവന് നേരെ വിരൽ ചുണ്ടികൊണ്ട് ജസ്റ്റി അലറി.. ഇവിടെ കയറി വന്ന് ഞങ്ങളെ തൊടുന്നോ.. ഒരുവൻ ഓടി വന്ന് ജസ്റ്റിക്ക് നേരെ ഓടി വന്നു.. അവനിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ജസ്റ്റി ശ്രമിച്ചപ്പോൾ വീണ് കിടക്കുന്നവൻ എണീച്ച് വന്ന് ജസ്റ്റിയെ തല്ലാൻ കൈയോങ്ങി...

അത് തടഞ്ഞ് അവനെ അടിച്ച് വിഴിച്ചത് ഹരിയായിരുന്നു..... നിയൊക്കെ കൂടി ഞങ്ങളുടെ കൊച്ചിനെ വേദനിപ്പിക്കുമല്ലേ.. വീണ് കിടക്കുന്നവരുടെ നേരെ ഹരി അലറി.... ഞങ്ങൾക്കറിയാം ആര് പറഞ്ഞിട്ട നീയൊക്കെ ഇത് ചെയ്തതെന്ന്.. എങ്കിലും നിങ്ങൾ തന്നെ പറയണം ആ പേര്...!!! പറയടാ ആരാ ഇത് ചെയ്തത്...!!!! ജസ്റ്റി എല്ലാവരെ നോക്കി ഉറക്കെ ചോദിച്ചു അതേടാ... വരുൺ സാറ് തന്നെയാ അവളെ , നിങ്ങളുടെ പെങ്ങളെ ഇല്ലാതാക്കാൻ പറഞ്ഞത്... അവളുടെ നെഞ്ചത്തൂടെ ലോറി കയറ്റിയിറാകുമായിരുന്നു ഞങ്ങൾ... റോഡിൽ ഉണ്ടായിരുന്ന ആ ചെറ്റകൾ കണ്ടത് കൊണ്ട് മാത്രമാ അവൾ രക്ഷപെട്ടത്.... കുട്ടത്തിൽ ഒരുവൻ പറഞ്ഞു..... പക്ഷേ അവൾക്ക് ആയുസ് കുറവാടാ. കുട്ടത്തിൽ മറ്റൊരുവൻ അലറി..... ഇനി ഞങ്ങളുടെ കൊച്ചിന്റെ നേരെ നിന്റെയൊന്നും വിരൽ പോലും അനങ്ങില്ലടാ...!!! ജസ്റ്റി ഉച്ചത്തിൽ എല്ലാവരുടെ നേരെ വിരൽ ചുണ്ടികൊണ്ട് പറഞ്ഞു നിങ്ങൾ എത്ര ശ്രമിച്ചാലും അവളെ രക്ഷപ്പെടുത്താൻ പറ്റില്ല... അവളെ മാത്രമല്ല , ഇനി നിങ്ങളെ രക്ഷപ്പെടുത്താൻ പോലും ആരെകൊണ്ടും സാധികില്ലാ... കുട്ടത്തിൽ ഒരുവൻ പുച്ഛത്തോടെ പറഞ്ഞു.....

ഞങ്ങൾ രണ്ട് പേരെയിട്ട് ഇവിടെ വന്നത് നിങ്ങൾക്ക് ജീവൻ മാത്രം തിരികെ തരാനാ , എനിക്ക് മുകളിലുള്ളവർ ഇവിടെ വന്നാൽ അത് പോലും നിങ്ങൾക്ക് തിരികെ കിട്ടില്ല... ചിരിയോടെ ജസ്റ്റി പറഞ്ഞു അതേയ് , ജീവൻ ഞങ്ങൾ തിരികെ തരാം... പക്ഷേ നിങ്ങളുടെ കൈയും കാലും ഞങ്ങൾ അങ്ങ് എടുക്കും... അതിന് നോ കമ്പ്രമൈസ്... ഞങ്ങളുടെ കുട്ടത്തിൽ തന്നെ രണ്ട് വക്കീലന്മാർ ഉള്ളത് കൊണ്ട് ഞങ്ങൾക്ക് ശിക്ഷയൊന്നും കിട്ടാൻ പോകുന്നില്ല ചിരിയോടെ ഹരി പറഞ്ഞു.... അവരെ ഞങ്ങൾ നോട്ടം വെച്ചിട്ടുണ്ട് , അവൾ ഇല്ലേ.... വക്കിൽ കൊട്ടിട്ട് നടക്കുന്നവൾ , അവൾ ഞങ്ങൾക്കെതിരെ കളിക്കുന്നത് ഞങ്ങൾ അറിയുന്നുണ്ട്... അവളെ ഞങ്ങൾ വെറുതെ വിടില്ല... ഒരുത്തൻ പറഞ്ഞു..... എന്നാൽ അതൊന്ന് കാണണമല്ലോ... ഹരിക്ക് പുറകിൽ നിന്ന് കൊണ്ട് അഞ്ജു വിളിച്ച് പറഞ്ഞു.... ഓഹോ... അപ്പോൾ എല്ലാവരും ഉണ്ട്... പുച്ഛത്തോടെ ഒരുത്തൻ പറഞ്ഞു....

ഹരിയേട്ടാ , ഒന്നിനെ ബാക്കി വെക്കണ്ട , തീർത്തേക്ക്... ഹരിയോടായി അഞ്ജു പറഞ്ഞു.... ഇനി നീയൊന്നും ഇവിടുന്ന് ജീവനോടെ പോകില്ലടാ... ഒരുവൻ അലറിക്കൊണ്ട് ജസ്റ്റിക്ക് നേരെ ഓടി വന്നു.... അതേപോലെ തന്നെ അവൻ തെറിച്ച് ദൂരേക്ക് വീണു... ജസ്റ്റി നോക്കുമ്പോൾ ചിരിയോടെ അരികിൽ നിൽക്കുന്ന ദേവനെയാണ് കാണുന്നത്..... എന്നാലും മോശമായിപോയി അളിയാൻമാരെ , എന്നെ കൂട്ടാതെ ഇവരെ കാണാൻ വന്നത്.... ചിരിയോടെ ദേവൻ ഹരിയെ ജസ്റ്റിയെ നോക്കി പറഞ്ഞു പക്ഷേ നീ കൃത്യയാ സമയത്ത് തന്നെ എത്തിയല്ലോ... ഹരി ദേവന്റെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു അപ്പൊ എങ്ങനെയാ , തുടങ്ങുവല്ലേ.. ജസ്റ്റി ദേവന്റെ കൈ പിടിച്ച് ചോദിച്ചു പിന്നെ , തുടങ്ങാം.... അഞ്ജു നി അങ്ങ് മാറിക്കോ... ദേവൻ അഞ്ജുനോട് പറഞ്ഞു....

പിന്നെയാവിടെ ആഘോഷമായിരുന്നു... ദേവന്റെ മുഴുവൻ ദേഷ്യവും അവൻ എല്ലാവരിലും മാറി മാറി തീർത്തു.... ജീവനോടെ വിടുന്നത് ഭിക്ഷയായി കണ്ടാൽ മതി , പക്ഷേ ഇനി എന്റെ പെണ്ണിന് നേരെ നിന്റെയൊക്കെ ഒരു നോട്ടമെങ്കിലും വീണാൽ...!! ചെറിയ കാരുണ്യം പോലും ഞാൻ കാണിക്കില്ലാ... ആ കൂട്ടത്തിൽ നേതാവ് എന്ന് തോന്നിക്കുന്നവനോട് ദേവൻ പറഞ്ഞു നിന്റെയൊക്കെ വരുൺ സാറിനെ ഞങ്ങൾ പോയി കാണുന്നുണ്ട് , ഒര് സർപ്രൈസ് ആയിക്കോട്ടെ... അത്കൊണ്ട് ഇവിടെ നടന്നതൊന്നും അവൻ അറിയരുത് , അറിഞ്ഞാൽ.... വിരൽ ചുണ്ടികൊണ്ട് ദേവൻ അവരെ ഓർമിപ്പിച്ചു.... നിങ്ങളെ ഇസിയായി എനിക്ക് ഇപ്പോ അകത്താക്കാം.. വേണോ... അഞ്ജു അവരെ നോക്കി ചോദിച്ചു.... അതേയ് , പിന്നെ നിങ്ങൾ പുറം ലോകം കാണില്ല.... പുറത്തിറക്കാൻ അന്ന് വരുൺ സർ ജീവനോടെ കാണുകയും ഇല്ല... ദേവൻ അവരെ ഓർമിപ്പിച്ചു..

വേണ്ട... വേണ്ട സർ , ഞങ്ങൾ ആരോടും ഒന്നും പറയില്ല..... അവർ പേടിയോടെ പറഞ്ഞു അപ്പൊ ശെരി , ഇനി നിങ്ങളെ ഇവിടെ കാണരുത് അവരെ നോക്കി പറഞ്ഞിട്ട് ദേവൻ പുറത്തേക്ക് നടന്നു ദേവാ , നീ ഞങ്ങളുടെ പുറകെ പോരെ... നമ്മുക്ക് ഇവിടെ വെച്ച് സംസാരിക്കണ്ട....ഹരി ദേവനോട് പറഞ്ഞിട്ട് ലാലിയുടെ വണ്ടിയിലേക് കയറി.... കുറച്ച് ദൂരം കഴിഞ്ഞപ്പോൾ ജസ്റ്റി റോഡിന്റെ സൈഡിലായി വണ്ടി ഒതുക്കി... പുറകെ വന്ന ദേവനും വണ്ടി ഒതുക്കി നിർത്തി ജസ്റ്റിയുടെ കാറിലേക്ക് കയറി ഇരുന്നു..... ദേവ , നിനക്ക് ഒരുപാട് കാര്യങ്ങൾ ചോദിക്കാനുണ്ടെന്നറിയാം.. ഒക്കെ പറയാം.... ഹരി പറഞ്ഞു ആരുവിന്റെ ആക്‌സിഡന്റ് പ്ലാനിങ് ആണെന്ന് മനസിലാക്കി അന്വേഷിക്കാൻ ഇറങ്ങിയപ്പോൾ തന്നെ ഞങ്ങൾക്കാറിയാമായിരുന്നു വരുൺ തന്നെയാണ് ഇതിന് പിന്നിലെന്ന്.. ജസ്റ്റി പറഞ്ഞു ആക്‌സിഡന്റ് നേരിട്ട് കണ്ടവർ പറഞ്ഞത് ആ ലോറി ആരുവിനെ ലക്ഷ്യം വെച്ച് മാത്രം വന്നതാണെന്നാ...

അഞ്ജു പറഞ്ഞു റോഡിന്റെ സൈഡിൽ പണി എടുത്തിരുന്നവരാ ആക്‌സിഡന്റ് നേരിട്ട് കണ്ടത് , പുറകിലൂടെ വന്ന് ഇടിച്ച് തെറിപ്പികുവായിരുന്നു... വീണ് കിടക്കുന്ന ആരുവിന് നേരെ പിന്നെയും അവര് വണ്ടി കയറ്റാൻ നോക്കി.. പക്ഷേ ആളുകൾ ഓടിക്കൂടിയത് കൊണ്ടാണ് അവൾ ഇപ്പോ ജീവനോടെ ഉള്ളതെന്ന അവർ പറഞ്ഞത്... ദേവനെ നോക്കി ഹരി പറഞ്ഞു പോലീസിനെ പേടിച്ചിട്ടാ അവര് സത്യം പറയാത്തത്... അഞ്ജു പറഞ്ഞു അന്യതൊഴിലാളികൾ അല്ലേ സത്യം പറഞ്ഞാൽ പോലും ആരും വിശ്വസിക്കില്ല.... ജസ്റ്റി പറഞ്ഞു പക്ഷേ പോകും മുൻപ് അവർ എന്നോട് എല്ലാം പറഞ്ഞിരുന്നു... പക്ഷേ സണ്ണിച്ചാന്റെ, ഷിനിച്ചന്റെ, ലാലിച്ചന്റെ മുന്നിൽ വെച്ച് ഇതൊന്നും പറയാൻ പറ്റില്ല.... അത് കൊണ്ട് ഞാൻ ഹരിയേട്ടനോടും ജസ്റ്റിയൊടും മാത്രമായി കാര്യങ്ങൾ പറഞ്ഞത്... അഞ്ജു പറഞ്ഞു മ്മ്മ്മ്.... പിന്നെ ആരു ഉണർന്ന് എല്ലാവരെ ചോദിച്ചിരുന്നു...

ദേവൻ വേഗം പറഞ്ഞു ആണോ .... എന്നാൽ നമ്മുക്ക് പോയാലോ ഹരിയേട്ടാ.... ജസ്റ്റി ഹരിയോടായി പറഞ്ഞു മ്മ്മ് പോകാം... പക്ഷേ വരുണിന് ഇതിന് മറുപടി കൊടുക്കണ്ടേ..... അവനെ നമ്മുക്ക് നാളെത്തേക്ക് മാറ്റിവെക്കാം... ഇപ്പൊ ആരുവിനെ കാണാൻ പോകാം... ജസ്റ്റി പറഞ്ഞു എന്നാപ്പിന്നെ നിങ്ങൾ വിട്ടോ , ഞാൻ പുറകെ വന്നേക്കാം... ദേവൻ എല്ലാവരോടുമായി പറഞ്ഞു എല്ലാവരും പോയി കഴിഞ്ഞ് ദേവന്റെ മനസ്സിൽ പകയെരിഞ്ഞു.... ആദ്യയം വിഷ്ണു , ഇപ്പൊ ആരു... ഇല്ല വരുൺ , ഇനി നീ എന്റെ പെണ്ണിനെ തൊടില്ല.... ഇത് ഈ ദേവനായാണന്റെ വാക്കാണ്... ദേവൻ പകയോടെ പറഞ്ഞു ജസ്റ്റിയുടെ ദേവന്റെ കാർ ഒരുമിച്ചാണ് ഹോസ്പിറ്റലേക്ക് ചെന്നത്... ജസ്റ്റിയുടെ കൂടെ തന്നെ ദേവനും റൂമിലേക്ക് കയറി... പുറകിൽ തന്നെ അഞ്ജുവും ഹരിയും ഉണ്ടായിരുന്നു..... സണ്ണിയുടെ നെഞ്ചിൽ ചാരി ഉണർന്ന് കിടക്കുവായിരുന്നു ആരു അപ്പോൾ.... ആരുസെ...

ജസ്റ്റി ഓടിച്ചെന്ന് ആരുവിന്റെ അരികിൽ ഇരുന്നു..... ജസ്റ്റിച്ചാ... വളരെ നേർത്ത സ്വരത്തിൽ ആരു അവനെ വിളിച്ചു... ശ്രദ്ധിക്കണ്ടേ മോളെ... വേദനയോടെ ജസ്റ്റി അവളോട് ചോദിച്ചു വീട്ടിലെത്താനുള്ള തിരക്കിൽ കുറച്ച് സ്പീഡ് കൂടി പോയി അച്ചായ... ചിരിയോടെ ആരു അവനോട് പറഞ്ഞു ശ്രദ്ധിച്ചു പോകണമെന്ന് പറഞ്ഞിട്ടല്ലേടി നിന്റെ കൈയിൽ ഞാൻ കീ തന്നത്.... ചെറിയ ദേഷ്യത്തിൽ അഞ്ജു അവളോട് ചോദിച്ചു സോറി അഞ്ജുസെ... വേദന നിറഞ്ഞ ചിരിയാലേ ആരു പറഞ്ഞു അപ്പോഴേക്കും ലാലി ആരുവിനുള്ള കഞ്ഞി മേടിച്ച് കൊണ്ട് വന്നിരുന്നു.... ഷിനി അത് മേടിച്ച് സ്പുണിലാക്കി പയ്യെ ചുടാറ്റി ആരുവിന് കൊടുത്തു... മുഖത്ത് നിര് ഉള്ളതിനാൽ ആരു പയ്യെ കഞ്ഞി ഇറക്കുന്നത് കണ്ടപ്പോൾ ദേവന് വല്ലാത്ത സങ്കടം തോന്നി... കുറച്ച് കഴിച്ചപ്പോൾ തന്നെ ആരുവിന് മതിയായി , പിന്നെ അവളുടെ അവസ്ഥ കണ്ടപ്പോൾ ആരു നിർബന്ധിച്ചില്ല.....

ആരുവിനെ ചിരിപ്പിക്കാൻ വേണ്ടി ഹരിയും ലാലിയും അഞ്ജുവും കൂടെ ഒരേ തമാശ പറയുന്നുണ്ട്‌... ഇടക്ക് ഒക്കെ കഷ്ടപ്പെട്ട് ആരും സംസാരിക്കും..... ആരുവിന്റെ നോട്ടം കിട്ടാൻ വേണ്ടി ദേവൻ കുറെ കഷ്ടപ്പെട്ടെങ്കിലും അവൾ അവനെ മൈൻഡ് ചെയ്യാൻ പോയില്ല... ദേവൻ നോക്കുന്ന സമയത്തൊക്കെ ഒര് പുച്ഛത്തോടെ ആരു നോട്ടം മറ്റും.... സണ്ണിച്ചാൻ ഇന്നലെ രാത്രി വീട്ടിൽ നിന്നിറങ്ങിയതല്ലേ... ഇന്ന് വീട്ടിൽ പോയിക്കോ... ഞാൻ ഇവിടെ നിന്നോളം... ആരുവിനെ നോക്കി കൊണ്ട് ദേവൻ സണ്ണിയോടായി പറഞ്ഞു.. വേണ്ട അച്ചായന്മാർ നിന്നാൽ മതി.... പതിഞ്ഞ സ്വാരത്തിൽ ആരു പറഞ്ഞു... അതുടെ ആയപ്പോൾ ദേവന് നല്ല സങ്കടം വന്നിരുന്നു... പിന്നെ കൂടുതൽ നേരം അവിടെ ഇരിക്കാതെ ആരുനെ ഒന്ന് നോക്കിയാ ശേഷം ദേവൻ റൂം വിട്ട് ഇറങ്ങി പോയി...

ഇവന് ഇത് എന്താ പറ്റിയത്... ദേവൻ പോയവഴിയിയെ നോക്കി കൊണ്ട് ഹരി ചോദിച്ചു എല്ലാവരുടെ മനസിലും അത് തന്നെയായിരുന്നു.... ആരു ആണേൽ ഒന്നും മിണ്ടാതെ സണ്ണിയുടെ നെഞ്ചിലേക്ക് ഒന്നുടെ ചാരി കിടന്ന് ഉറങ്ങി... സണ്ണി ആരുവിനെ ഉണർത്താതെ അവളെ പാതിയെ ബെഡിലേക്ക് കിടത്തി അരികിലായി ഇരുന്നു..... നിങ്ങള് മൂന്ന് പേരും പോയ കാര്യമെന്തായി.. ആളെ കിട്ടിയോ.?? അഞ്ജുവിനെ ഹരിയെ ജസ്റ്റിയെ നോക്കി സണ്ണി ചോദിച്ചു സണ്ണിയുടെ ചോദ്യയം കേട്ടപ്പോൾ മൂന്ന്പേരും ഒരേപോലെ ഞെട്ടി.... പറ... ആരാ ചെയ്തതെന്ന് മനസ്സിലായോ...? അവർക്ക് വേണ്ടതൊക്കെ കൊടുത്തിട്ടാണോ വന്നത്.... സണ്ണി ഒന്നുടെ ചോദിച്ചു മനസിലായി സണ്ണിച്ചാ.... പണി എല്പിച്ചയാൾക്കുള്ളത് നാളെത്തേക്ക് മാറ്റി വെച്ചേക്കുവാ.... ജസ്റ്റി പറഞ്ഞു പക്ഷേ പണി ഏറ്റെടുത്തവർക്ക് കൊടുക്കാനുള്ളത് ഞാനും ഇവനും ദേവനും പിന്നെ നമ്മുടെ ഈ വാക്കിലും കൂടെ കൊടുത്തിട്ടുണ്ട്..

ജസ്റ്റിയെ അഞ്ജുനെ നോക്കി കൊണ്ട് ചിരിയോടെ ഹരി പറഞ്ഞു..... മ്മ്മ്മ് " നാളെ കഴിഞ്ഞ് അവൻ എണിച്ച് നടക്കരുത്... ദേഷ്യത്തോടെ സണ്ണി പറഞ്ഞു എന്നാലും എന്നെ കൂട്ടാതെ പോയത് മോശമായി പോയി... സങ്കടത്തോടെ ലാലി പറഞ്ഞു ഒര് മോശവും ഇല്ല.... ലാലിച്ചാനോട്‌ ഒന്നും പറയാൻ പറ്റുകേല... പറഞ്ഞാൽ അപ്പോൾ തന്നെ ആളെ തിർക്കും... അവർക്ക് സംസാരിക്കാനുള്ള സാവകാശം പോലും കൊടുക്കില്ല.. അതാ പറയാത്തത്.... ലാലിയെ നോക്കി അഞ്ജു പറഞ്ഞു.... അത് ശെരിയാ , ഞങ്ങൾ ഇപ്പോ പോയി സംസാരിക്കാനുള്ളത് സംസാരിച്ച്... കൊടുക്കാനുള്ളത് കൊടുത്തിട്ടാ വന്നത്.. ഹരി പറഞ്ഞു മ്മ്മ്മ്മ് " ലാലി ഒന്ന് മുളി... നെക്സ്റ്റ് ടൈം ഞാൻ കൂടെ വരും.... മ്മ്മ് " പോരെ... ഹരി പറഞ്ഞു ** ഇരുട്ട് വീണ വഴിയിലൂടെ വരുണിന്റെ കാറ്‌ സഞ്ചരിക്കുകയായിരുന്നു... ഹോസ്പിറ്റലിൽ കിടക്കുന്ന ആരു തീരുമെന്ന് തന്നെയായിരുന്നു വരുണിന്റെ വിശ്വാസം...

ആ വിശ്വാസത്തിൽ സന്തോഷിച്ച് മുന്നോട്ട് പോയപ്പോഴാണ് തന്റെ കാറിന് മുന്നിൽ ആരോ നിൽക്കുന്നത് പോലെ അവന് തോന്നിയത്... ഹോണടിച്ചിട്ടും ആ രൂപം മാറാത്തത് കണ്ട് വരുൺ വണ്ടി ഓഫ്‌ ചെയ്ത് പുറത്തേക്കിറങ്ങി... കറുത്ത ഷാൾ കൊണ്ട് മുഖം കവർ ചെയ്ത ആരോ ഒരാൾ... ആരാടാ നി...? റോട്ടിൽ നിന്നാണോ ഷോ കാണിക്കുന്നത്... വരുന്നു ദേഷ്യത്തിൽ ആ രൂപത്തോട് ചോദിച്ചു ഞാൻ ആരാണെന്നോ... എന്താണെന്നോ നീ അറിയാൻ സമയമായിട്ടില്ല , ഞാനിപ്പോൾ വന്നത് നിനക്കൊര് ശിക്ഷ തരാനാണ്... വരുണിന് മുന്നിലേക്ക് വന്ന് കൊണ്ട് അടഞ്ഞ ശബ്ദത്തിൽ ആ രൂപം പറഞ്ഞു... എവിടെയോ കേട്ട് മറന്നാ പോലെ തോന്നിയെങ്കിലും വരുണിന് ആ ശബ്ദത്തിന്റെ ഉടമയെ മനസിലായില്ല.....

ഹും.. എനിക്ക് ശിക്ഷ തരാൻ മാത്രം ധൈര്യമുള്ള നീ ആരാടാ... മുന്നിലേക്ക് നടന്ന് കൊണ്ട് വരുൺ ചോദിച്ചു അതിന് മറുപടി പറഞ്ഞത് ദേവന്റെ കാലുകളയിരുന്നു... നിലത്ത് വീണ് കിടക്കുന്ന വരുൺ ചാടിയെണീറ്റ് ദേവനെ തല്ലാൻ തുടങ്ങിയെങ്കിലും ദേവന്റെ ശക്തിക്ക് മുന്നിൽ അവന് ഒരുപാട് നേരമൊന്നും പിടിച്ച് നിൽക്കാൻ സാധിച്ചില്ല.. പകയോട് കൂടി ദേവൻ വരുണിന്റെ ശരീരം മുഴുവൻ തല്ലി ചതച്ചു... അവൻ വരുണിനെ അടിക്കുന്ന ഒരേ അടിയിലും അച്ഛനും വിഷ്ണുവും മാളുവും ആരുവും ഒക്കെയുണ്ടയിരുന്നു.... ഇതൊര് തുടക്കം മാത്രമാണ്... ഈ മുഖംമൂടിയുടെ അവരണമില്ലാതെ ഞാൻ നിന്റെ അരികിലേക്ക് വരും... നേർക്ക് നേർ നിന്ന് പോരാടാൻ... ഉടനെ... വീണ് കിടക്കുന്ന വരുന്നിനോട് പറഞ്ഞിട്ട് ദേവൻ വേഗം അവിടുന്ന് പോയി കുറച്ച് മാറി പാർക്ക് ചെയ്തിരിക്കുന്ന കാറിലേക്ക് കയറി............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story