പ്രണയ പ്രതികാരം: ഭാഗം 62

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

 എല്ലാവരും കൂടെ ആരുവിന്റെ അടുത്തിരുന്ന് ഒരേ തമാശ പറയുവായിരുന്നു... ആരു അതൊക്കെ ആസ്വദിച്ച് ലാലിയെ ചാരി ഇരിക്കുവായിരുന്നു..... ആ ഇരുപ്പ് മടുത്തപ്പോൾ അവൾ ഒന്നങ്ങി നേരെയിരിക്കാൻ തുടങ്ങി... അതിന്റെ ഫലമായി സഹിക്കാൻ പറ്റാത്ത വേദന വന്നപ്പോൾ അവൾ ഉറക്കെ കരഞ്ഞ് പോയി.. അത് കണ്ട് കൊണ്ടാണ് ദേവൻ റൂമിലേക്ക് കയറി വന്നത്.... എന്താ... എന്താ പറ്റിയെ..? വെപ്രാളത്തോടെ ഓടി വന്ന് ആരുവിന്റെ അടുത്തിരുന്ന് കൊണ്ട് ദേവൻ ചോദിച്ചു എന്താ ആരു...? കൊച്ചേ എന്നാ പറ്റിയെ....!! ശ്രദ്ധിക്കണ്ടെ ആരു....!! എന്തേലും വേണേൽ പറഞ്ഞാൽ പോരെ.. എന്തിനാ തന്നെ അനങ്ങിയെ.... ഇപ്പോ എന്താ പറ്റിയെ..??? വേദനിച്ചോ ആരു...? എല്ലാവരും ആരുവിന് ചുറ്റും നിന്ന് ഓരോന്ന് പറയാൻ തുടങ്ങി.....

എന്നിട്ടും ഒന്നും പറയാതെ വേദന സഹിച്ച് ഇരിക്കുവായിരുന്നു ആരു.... എന്താ പറ്റിയെ പറ... ഒരിക്കൽ കൂടി ദേവൻ അവളോട് ചോദിച്ചു.... കാല് വേദനിക്കുവാ... വേദനയോടെ ആരു പറഞ്ഞു.. അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ ദേവന് നെഞ്ച് നിറും പോലെ തോന്നി... സാരല്ലാട്ടോ... വേഗം മാറും... ആരുവിന്റെ കണ്ണുകൾ തുടച്ച് കൊടുത്ത് കൊണ്ട് ദേവൻ പറഞ്ഞു ഹരി വേഗം വേദന മാറാനുള്ള ടെബ്‌ലറ്റ് എടുത്ത് ആരുന് കൊടുത്തു.... കുറച്ച് കഴിഞ്ഞപ്പോൾ പതിയെ വേദന കുറയാൻ തുടങ്ങി.... ആരു , കുറച്ചൂടെ കഞ്ഞി തരട്ടെ... കഴിക്കുമോ..?? ലാലി അവളോട് ചോദിച്ചു വേണ്ടായെന്ന് ആരു തലയനാക്കി പറഞ്ഞു..... പിന്നെ എന്താ വേണ്ടത് , ഒന്നും കഴിക്കാതെ കിടക്കാൻ പറ്റില്ല.... ഷിനി അവളോട് പറഞ്ഞു എനിക്ക്... എനിക്ക് ചൂട് പഴം പൊരിയും ചായയും മതി...

ആരു എല്ലാവരെ ഇടം കണ്ണിട്ട് നോക്കികൊണ്ട് പറഞ്ഞു എന്തോന്ന്... നെറ്റി ചുളിച്ച് കൊണ്ട് ദേവൻ അവളോട് ചോദിച്ചു.... ആരു അത് കേട്ടെങ്കിലും മൈൻഡ് ചെയ്യാതെ കിടന്നു.... വയ്യാതെ കിടക്കുമ്പോൾ കഴിക്കാൻ പറ്റിയ സാധനം... ആരുനെ കളിയാക്കി കൊണ്ട് ലാലി പറഞ്ഞു ഈ രാത്രി പോയി മേടിക്കാനാ... ഷിനി ലാലിയെ നോക്കി ചോദിച്ചു.... പുറത്തെ തട്ട് കടയിൽ ഉണ്ടാകും... ഞാൻ പോയ് മേടിച്ചിട്ടു വരാം.. ദേവൻ വേഗം എണീച്ച് കൊണ്ട് പറഞ്ഞു ഞാനും വരാം ദേവാ , വേറെന്തെലും വാങ്ങണോ സണ്ണിച്ചാ.... ജസ്റ്റി സണ്ണിയോട് ചോദിച്ചു.... വേറെന്തെലും വേണോ എന്നാ രീതിക്ക് സണ്ണി ആരുനെ നോക്കി... ഒന്നും വേണ്ടന്ന് അവൾ തലയനക്കി.... എങ്കിലും തിരിച്ച് വന്നത് അരുവിന് ഇഷ്ട്ടപ്പെട്ടതൊക്കെ കൊണ്ടാണ്... എന്താടാ ഇതൊക്കെ... അവരുടെ കൈയിലുള്ള സാധനങ്ങളൊക്കെ കണ്ട് കൊണ്ട് ഷിനി അവരോട് ചോദിച്ചു " എല്ലാം ഇവൾകായി മേടിച്ചതാ... കഴിച്ചാൽ മതി...

ആരുവിനെ നോക്കി കൊണ്ട് ജസ്റ്റി ഷിനിയോടായി പറഞ്ഞു ഇല്ലകിൽ ഞാൻ കഴിച്ചോളാം... ലാലി വേഗം ജസ്റ്റിയോട് പറഞ്ഞു അതാണ് ഞാൻ ഒന്നും മേടിച്ച് കൊണ്ട് വരാത്തത്... ലാലിയെ കളിയാക്കി കൊണ്ട് ഹരി പറഞ്ഞു അല്ലാതെ പിശുക്കാന് പിശുക്കുള്ളത് കൊണ്ടല്ല... തിരിച്ച് ഹരിയെ കളിയാക്കി കൊണ്ട് ലാലി പറഞ്ഞു പോടാ... ദേവൻ കൊണ്ട് വെച്ച കവറിൽ നിന്ന് ഒര് ഓറഞ്ച് എടുത്ത് ലാലിക്ക് നേരെ എറിഞ്ഞ് കൊണ്ട് ഹരി പറഞ്ഞു... താങ്ക്യൂ... ലാലി അത് കറക്റ്റ് ആയി ക്യച്ച് പിടിച്ച് ഹരിയോട് പറഞ്ഞു... ആരു ഒര് മിനിറ്റെ.... ലാലി ആരുനെ ബഡിൽ ചാരി ഇരുത്തി പയ്യെ ഒന്ന് എണിച്ചു... ദേവൻ വേഗം ആ ഗപ്പിലേക്ക് കയറി ഇരുന്നു... ആരു ദേവനെ നോക്കി പേടിപ്പിച്ചെങ്കിലും ദേവനത് കാര്യമാകാതെ ഒന്നുടെ അവളെ ചേർത്ത് പിടിച്ചു... ദേ ആരു ചായ... ഞാൻ കൊടുത്തോളം ഷിനച്ചാ...

ദേവൻ വേഗം ഷിനിയുടെ കൈയിൽ നിന്ന് ചായ ഗ്ലാസ്‌ വാങ്ങി.... ആരു , നല്ല ചൂട് ഉണ്ട്‌.. പയ്യെ കുടിച്ചാൽ മതി.. ചായ ഊതി ഊതി ദേവൻ ആരുവിന്റെ ചുണ്ടിനോട് അടുപ്പിച്ച് കൊടുത്തു... വേറെ വഴിയില്ലാത്തത് കൊണ്ട് ആരു ദേവന്റെ നെഞ്ചോട് ചേർന്നിരുന്ന് ചായ കുടിച്ചു..... നല്ല വെന്താ പഴം പൊരി ഒന്നുടെ കൈ വെച്ച് ഉടച്ച് ജസ്റ്റി ആരുവിന്റെ വായിൽ വെച്ച് കൊടുത്തു.. മുഖം അനക്കുമ്പോൾ വേദനിക്കുമെങ്കിലും ആരു പയ്യെ അത് കഴിക്കാൻ തുടങ്ങി.... ഇഷ്ട്ടായോ.. പതിയെ കഴിക്കുന്ന അവളോട് ചെവിയോരം ചേർന്ന് ദേവൻ ചോദിച്ചു..... മ്മ്മ്മ് " ആരു ഒന്ന് മുളുക മാത്രം ചെയ്‌തു.... ടാ എനിക്കും... ഹരി ലാലിക്ക് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു... ലാലി വേഗം ഒര് പഴം പൊരി എടുത്ത് ഹരിക്ക് കൊടുത്തു.. പെട്ടന്നാണ് ഹരിയുടെ ഫോൺ റിങ് ചെയ്തത്.... ആഹാ ദേവൂ ആണലോ..... എല്ലാവരോടും പറഞ്ഞ് കൊണ്ട് ഹരി കോൾ എടുത്തു...

ഹലോ , ദേവൂ... ആ ഞാൻ ഇവിടെ തന്നെ... ഇല്ല കുറച്ചൂടെ കഴിഞ്ഞെ ഇറങ്ങു... ഇവിടെ ഉണ്ട്‌ , കിടക്കുവാ... ഇല്ല വേറെ കുഴപ്പമൊന്നുല്ലാ.. കുറച്ച് കഞ്ഞി കുടിച്ചു... ഇപ്പൊ ചായ വേണമെന്ന് പറഞ്ഞിട്ട് ദേവനും ജസ്റ്റി പോയി മേടിച്ച് കൊണ്ട് വന്നു... ആ ചെറുതായി കഴിക്കുന്നുണ്ട്... ഇല്ല... മുഖത്ത് നിരുള്ളതിനാൽ കാര്യമായി സംസാരിക്കാൻ വയ്യ... ഞാൻ പറഞ്ഞേക്കാം നീ ചോദിച്ചെന്ന്... ഇല്ല , ഇവിടെ എല്ലാവരും ഉണ്ട്... ആ... അല്ലാ മോളുറങ്ങിയോ... സൗണ്ട് ഒന്നും കേൾകുന്നില്ലല്ലോ... എ... എന്താ പറഞ്ഞെ....!!! എപ്പോ...??? എന്നിട്ട് എന്താ പറ്റിയെ..? ഏത് ഹോസ്പിറ്റലിലാ.... ആണോ... മ്മ്മ്... നിന്നോട് ആരാ ഇത് പറഞ്ഞത്.. മ്മ്മ്മ്മ്... ഞാൻ വരുമ്പോൾ ഒന്ന് അന്വേഷിച്ച് വരാം.. ഇല്ല , വന്നിട്ട് കഴിക്കാം... നീ കിടന്നോ... ഞാൻ വരുമ്പോൾ വിളിച്ചോളാം... ഹരി കാൾ കട്ട്‌ ചെയ്തു... കോൾ കട്ട്‌ ചെയ്താ ഹരി ദേവനെ തന്നെ നോക്കി.... എന്താ ഹരിയേട്ടാ എന്നെ ഇങ്ങനെ നോക്കുന്നത്...

ഹരിയുടെ നോട്ടം കണ്ട് ദേവൻ ചോദിച്ചു നീ അവനെ കൊന്നോടാ....? ചിരിയോടെ ഹരി ദേവനോട് ചോദിച്ചു ഏയ്യ് , ഇല്ല ഹരിയേട്ടാ... എണീച്ച് നിൽക്കാനുള്ള ആരോഗ്യം ഞാനവന് കൊടുത്തിട്ടുണ്ട് , കാരണം എനിക്കവനെ ജീവനോടെ വേണം... നേർക്ക് നേർ നിന്ന് പൊരുത്തൻ... ഇപ്പൊ എന്റെ പെണ്ണിനെ തൊട്ടതിനുള്ളതാ അവന് കൊടുത്തത്... ഇനിയും ഉണ്ട്‌ കണക്ക് തീർക്കാൻ... അതും ഉടനെ തീർക്കണം... കരുതലോടെ ആരുനെ ഒന്നുടെ ചേർത്ത് പിടിച്ച് കൊണ്ട് ദേവൻ പറഞ്ഞു എന്നാലും പോകുമ്പോൾ ഞങ്ങളെ കൂടി വിളിക്കരുന്നു... നിരാശയോടെ ലാലി ധ്ർവനെ നോക്കി പറഞ്ഞു അതിന് ഇനി അവസരം ഉണ്ട്‌ , അവസാനത്തെ അംഗം ഉടനെ ഉണ്ടാകും.. ലാലിയെ നോക്കി ദേവൻ പറഞ്ഞു അല്ല ദേവാ , വരുണിന് മനസിലായില്ലേ നിയെല്ലാം അറിഞ്ഞെന്ന്... സംശയത്തോടെ ജസ്റ്റി ദേവനോട് ചോദിച്ചു ഇല്ലടാ , ഞാൻ മുഖം കവർ ചെയ്തിട്ട പോയത്...

അതെനിക്ക് വർഷങ്ങൾക്ക് മുൻപ് ഒരാള് കാണിച്ച് തന്ന ഐഡിയണ്.. മുഖം ആരും കാണാത്ത രീതിയിൽ ഷാൾ കൊണ്ട് കവർ ചെയ്യുക.. പിന്നെ ആർക്കേലും തിരിച്ചറിയാൻ പറ്റുമോ ...??? ആരുനെ ഒന്നുടെ ചേർത്ത് പിടിച്ച് കൊണ്ട് ദേവൻ പറഞ്ഞു "" എല്ലാവരും ആരുവിന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ച് നോക്കി... ആരു ആണേൽ ദേവൻ പറഞ്ഞതിന്റെ അർത്ഥം തിരിച്ചറിയാതെ ഇരിക്കുവായിരുന്നു.... അല്ല സണ്ണിച്ചാ ഡോക്ടർ വന്നിരുന്നോ... എന്താ പറഞ്ഞത്... ആ ദേവാ , വന്നിരുന്നു... കാലിന് പൊട്ട് ഉള്ളതല്ലേ കുറച്ച് നാള് പിടിക്കും ഒന്ന് നടക്കാൻ... ആരുനെ നോക്കി സണ്ണി വിഷമത്തോടെ പറഞ്ഞു സാരല്ല ചേട്ടായി അത്ര നാള് ഇവൾ അടങ്ങിയിരുന്നോളും... ആരുനെ നോക്കി ഷിനി പറഞ്ഞു നാളെ കൊണ്ട് ഇൻജെക്ഷൻ സ്റ്റോപ്പ്‌ ചെയ്യും... നമ്മുക്ക് വേണേൽ നാളെ വൈകുന്നേരതിന് ഡിസ്ചാർജ് ചെയ്യാം... ഹരി പറഞ്ഞു.... എന്നാൽ അങ്ങനെ ചെയ്യടാ , അതാ നല്ലത്...

വീട്ടിൽ ചെന്ന് എല്ലാവരെ കാണുമ്പോഴേക്കും കൊച്ച് ഒന്നുടെ ഉഷാറായിക്കോളും... ആരുനെ നോക്കി സണ്ണി പറഞ്ഞു..... നാളെ ഇപ്പോ ഇവളെ കൊണ്ട് വീട്ടിൽ ചെല്ലുമ്പോൾ ഒര് ബഹളം ആയിരിക്കും അല്ലേ ചേട്ടായി... സണ്ണിയെ നോക്കി ഷിനി ചോദിച്ചു... മ്മ്മ്മ് " നീ അമലയോട് കാര്യം പറഞ്ഞ് താഴെത്തെ ഏതേലും ഒര് റൂം ശെരിയാക്കി വെക്കാൻ പാറ.. ഈ അവസ്ഥയിൽ മുകളിലേക്ക് കൊണ്ട് പോകാൻ പറ്റില്ലല്ലോ.. സണ്ണി പറഞ്ഞു അല്ല ആരുനെ വീട്ടിലേക്ക് കൊണ്ട് പോകാനാണോ സണ്ണിച്ചാന്റെ തീരുമാനം...? ദേവൻ വേഗം സണ്ണിയോട് ചോദിച്ചു... പോകല്ലേയെന്ന രീതിക്ക് ദേവൻ ആരുനെ ചേർത്ത് പിടിച്ചിരുന്നു... അതാടാ ഇപ്പൊ നല്ലത്... വീട്ടിൽ കൊണ്ട് വന്നാൽ അമ്മക്ക് തന്നെ ആരുന്റെ എല്ലാ കാര്യവും ശ്രദ്ധിക്കാൻ പറ്റില്ലല്ലോ...? വേണേൽ ദേവൂ കൂടെ വരും... പക്ഷേ ആരു പറയുന്നത് വീട്ടിൽ പോയാൽ മതിയെന്ന.... ആരുനെ നോക്കി ഹരി ദേവനോട് പറഞ്ഞു മ്മ്മ്മ്മ് "

നഷ്ട്ടബോധത്തോടെ ദേവൻ അതിന് ഒന്ന് മൂളുക മാത്രം ചെയ്തു.... പിന്നെയും എല്ലാവരും കൂടെ ഒരേ കാര്യങ്ങൾ പറഞ്ഞിരുന്നു... അല്ലടാ മക്കളെ സമയം ഒര്പാടായി നിങ്ങളരും വീട്ടിൽ പോകുന്നില്ലേ..?? സണ്ണി എല്ലാവരോടുമായി ചോദിച്ചു ആ , ഇപ്പൊ തന്നെ വെല്ല്യച്ചി ചെറിയേച്ചി മാറി മാറി വിളിച്ചിട്ടുണ്ട് എന്താ വരാതെത്തെന്ന് ചോദിച്ച്.. മാളു ആണേൽ ഒര് ഉറക്കം കഴിഞ്ഞപ്പോൾ ഇച്ചായനെ കാണണമെന്ന് പറഞ്ഞ് വഴക്കാണെന്ന്... ഇനി താമസിച്ചാൽ വീട്ടിൽ കയറാൻ പറ്റില്ലാട്ടോ... ലാലി എല്ലാവരെ നോക്കി പറഞ്ഞു മാളു എന്നെ കാണാത്ത വഴക്കുണ്ടാകുവാണോ.... അത്ഭുതത്തോടെ ജസ്റ്റി ചോദിച്ചു.... എന്നാ ചെറിയേച്ചി പറഞ്ഞെ... ലാലി പറഞ്ഞു.... എന്നാൽ നിങ്ങൾ വിട്ടോ... സണ്ണി എല്ലാവരോടുമായി പറഞ്ഞു ഇന്ന് ഞാൻ നിന്നോളം... സണ്ണിച്ചാൻ വിട്ടിൽ പോയിക്കോ..

. ആരുവിന്റെ കൂടെ നിൽക്കാനുള്ള ആഗ്രഹം കൊണ്ട് ദേവൻ പറഞ്ഞു വേണ്ടടാ... ഞാൻ നിന്നോളം... കൊച്ചിനെ ഇവിടെ വിട്ടിട്ട് പോയാൽ എനിക്ക് ഒര് സമാധാനം ഉണ്ടാകില്ല... ആരുനെ നോക്കി സണ്ണി പറഞ്ഞു വെല്ല്യച്ചി അന്വേഷികില്ലേ... ഏയ്യ് , ചേട്ടായി ഒര് അത്യവിശത്തിന് വയനാട്ടിൽ പോയേകുവാണെന്ന വെല്ല്യച്ചിയോട് പറഞ്ഞിട്ടുള്ളത്... ഷിനി പറഞ്ഞു മ്മ്മ്മ് " ദേവന് പിന്നെ ഒന്നും പറയാൻ പറ്റിയില്ല.... ഹരി നാളെ നീ ഇവിടെ ഉണ്ടാകില്ലേ.... ഉണ്ടാകും സണ്ണിച്ചാ.... ആ എന്നാൽ നാളെ നിങ്ങളെല്ലാവരും കൂടെ വരണ്ടടാ... ആരേലും ഒരാൾ വന്നാൽ മതി... പിന്നെ വരുമ്പോൾ കൊച്ചിന് ഇടാൻ പറ്റിയ ലൂസായിട്ടുള്ള എന്തേലും ഡ്രെസ്സ് ഉണ്ടേൽ എടുക്കണേ.. അമലയോട് പറഞ്ഞാൽ മതി... ഇല്ലകിൽ വരുമ്പോൾ മേടിച്ചോ... സണ്ണി എല്ലാവരോടുമായി പറഞ്ഞു എന്നാൽ ഞാൻ കൂടെ ഇന്ന് ഇവിടെ നിൽക്കാം സണ്ണിച്ചാ... നാളെ എന്തേലും ആവിശം വന്നാലോ...

അഞ്ജു സണ്ണിയോട് പറഞ്ഞു വേണ്ട മോളെ... നീ നാളെ വന്നാൽ മതി... ഇന്ന് ഇവിടെ ഇപ്പോ ഞാൻ ഉണ്ടാലോ... സണ്ണി പറഞ്ഞു എല്ലാവരും തന്നെ ചെറുതായി അവഗണിക്കുന്ന പോലെ ദേവന് തോന്നിയിരുന്നു.. താൻ അത് അർഹിക്കുന്നുണ്ട് എന്നുള്ളത് കൊണ്ട് ദേവൻ ഒന്നും മിണ്ടിയില്ല.... ആ പോകാം , ഹരിയേട്ടൻ വരുവല്ലേ... ലാലി ഹരിയോട് ചോദിച്ചു... ആടാ , വരുവാ... ദേവാ നിയോ...?? ഹരി ദേവനോട് ചോദിച്ചു... ഞാൻ ഇവിടെ നിൽകുവാ ഹരിയേട്ടാ... ദേവൻ എല്ലാവരെ നോക്കികൊണ്ട് പറഞ്ഞു ആരു , ഞങ്ങൾ ഇറങ്ങുവാ... ഉറങ്ങിക്കോ... നാളെ കാണാം.. വാത്സല്യം പൂർവ്വം ഷിനി അവൾക്ക് ഉമ്മ കൊടുത്ത് കൊണ്ട് പറഞ്ഞു... ലാലിച്ചാ... എന്നെ ഒന്ന് നേരെയിരുത്തിക്കെ... ആരു ലാലിയെ നോക്കി പറഞ്ഞു.... ലാലി വേഗം ആരുനെ ദേവന്റെ അരികിൽ നിന്ന് ബെഡിലേക്ക് പിടിച്ചിരുത്തി... ശ്രദ്ധിക്കാണെ... ഞാൻ നാളെ വരാട്ടോ.. മ ആരുനോട് പറഞ്ഞ് കൊണ്ട് ലാലി അവൾക്ക് നെറ്റിയിൽ ഒര് ഉമ്മ കൊടുത്തു.. ജസ്റ്റി ഒന്നും പറയാതെ ആരുവിനെ നോക്കുക മാത്രം ചെയ്തു.....

ജസ്റ്റിച്ചാ... ആരു ചിരിയോടെ ജസ്റ്റിയെ വിളിച്ചിട്ട് കവിള് കാണിച്ചു.... ജസ്റ്റി ചിരിയോടെ വാത്സല്യപൂർവ്വം കവിളിൽ ഒര് ഉമ്മ കൊടുത്തു.... ആരു... പോയിട്ട് വരാട്ടോ... അഞ്ജുവും ആരുനെ കെട്ടിപിടിച്ച് യാത്ര പറഞ്ഞു.... അപ്പൊ... നാളെ... ആരുവിന്റെ കൈ പിടിച്ച് പറഞ്ഞിട്ട് ഹരിയും എല്ലാവരുടെ കൂടെ പോകാൻ തുടങ്ങി..... ദേവാ , ഞങ്ങൾ ഇറങ്ങുവാ... ലാലി ദേവനോട് യാത്ര പറഞ്ഞു.... ശെരിയെടാ... ദേവനും പറഞ്ഞു എല്ലാവരും പോയപ്പോൾ ആരും ദേവനും സണ്ണിയും മാത്രമായി.... കുറച്ച് നേരം കിടന്നുറങ്ങിക്കോ... സണ്ണി ആരുനോട് പറഞ്ഞു ഉറക്കം വരുന്നില്ല സണ്ണിച്ചാ... എനിക്ക് ഫോൺ താ.. ഞാൻ ഗെയിം കളിക്കട്ടെ... വെറുതെയിരുന്ന് ബോറടിച്ചു.... മുറിവില്ലാത്ത കൈ നീട്ടി കൊണ്ട് ആരു സണ്ണിയോട് പറഞ്ഞു കുറച്ചു നേരം കളിച്ചാൽ മതി... അത് കഴിഞ്ഞ് ഉറങ്ങിയേക്കണം... ഫോൺ കൊടുത്ത് കൊണ്ട് സണ്ണി പറഞ്ഞു മ്മ്മ്മ് " മുളിയിട്ട് ആരു ഫോൺ മേടിച്ച് ഗെയിം കളിക്കാൻ തുടങ്ങി....

സണ്ണിച്ചാൻ കുറച്ച് നേരം കിടന്നോ... ഇന്നലെ ഒട്ടും ഉറങ്ങില്ലലോ... ദേവൻ സണ്ണിയോട് പറഞ്ഞു വേണ്ടടാ , നീ വേണേൽ കുറച്ച് നേരം കിടന്നോ.... സണ്ണി ദേവനോട് പറഞ്ഞു കുറച്ച് നേരം കിടന്നോ സണ്ണിച്ചാ , എന്തേലുമുണ്ടെൽ ഞാൻ വിളിച്ചോളാം... ഫോണിൽ തന്നെ നോക്കികൊണ്ട് ആരു സണ്ണിയോട് പറഞ്ഞു കുറച്ച് നേരം കൂടെ സണ്ണി ദേവനോട് വർത്താനം പറഞ്ഞിരുന്നിട്ട് പയ്യെ ഒന്ന് കിടന്നു.. ആരു ആണേൽ ഫോണിൽ തന്നെയായിരുന്നു... എങ്കിലും ഇടക്ക് ഇടക് ദേവനിലേക്ക് അവളുടെ മിഴികൾ പോകുന്നുണ്ടായിരുന്നു.. ദേവൻ അവളുടെ നോട്ടം കണ്ടെങ്കിലും മൈൻഡ് ചെയ്യാൻ പോയില്ല.. അത് കണ്ടപ്പോൾ ആരുവിന് നല്ല സങ്കടം വന്നു... ഇത്രനേരം എന്നെ മൈൻഡ് ചെയ്തില്ലല്ലോ... ഇനി കുറച്ച് നേരം അവളും വിഷമിക്കട്ടെയെന്ന് ദേവനും കരുതി....

ഇതിന് എന്നോടൊന്നും മിണ്ടിയാൽ എന്താ...? ജാട... ആരു മനസ്സിൽ പറഞ്ഞു.... കുറച്ച് നേരം കൂടെ ആരു അങ്ങനെ ഇരുന്നു... ഓ ഇനി ഇപ്പൊ ഞാൻ തന്നെ മിണ്ടാണാമയിരിക്കും... അവസാനം ആരു തന്നെ മിണ്ടാൻ തീരുമാനിച്ചു... അതേയ്.... ഇങ്ങോട്ടേക്ക് ഒന്ന് നോക്കിക്കേ... സണ്ണി ഉറക്കം ആയത് കൊണ്ട് ആരു പയ്യെ ദേവനെ വിളിച്ചു... അത് കണ്ടിട്ടും ദേവൻ അവളെ മൈൻഡ് ചെയ്യാൻ പോയില്ല.... അതേയ്.... ഞാൻ തന്നെ തന്നെയാ ഈ വിളിക്കുന്നത്... ദേവനാരായണന് ചെവി കേൾക്കില്ലേ...വയ്യാത്ത ചുണ്ട് വീർപ്പിച്ച് കൊണ്ട് ആരു ദേവനെ നോക്കി ചോദിച്ചു... ഓ എന്നെയായിരുന്നോ മിസ്സിസ് ദേവനാരായാൻ വിളിച്ചത്... സോറി ഞാൻ കേട്ടില്ല.. ചിരി കടിച്ചമർത്തി ദേവൻ അവളോട് ചോദിച്ചു.... അല്ലാതെ കാണാത്താ ഭാവത്തിൽ ഇരുന്നതല്ലാ... പുച്ഛത്തിൽ ആരു ദേവനോട് തിരിച്ച് ചോദിച്ചു.... എന്തിനാ വിളിച്ചത്... എന്തേലും ആവിശമുണ്ടോ..???

എന്തിനാ എന്റെ പേരിൽ വരുണിനെ തല്ലാൻ പോയത്... ദേവനെ സൂക്ഷിച്ച് നോക്കികൊണ്ട് ആരു ചോദിച്ചു... പിന്നെ നിന്നെ വേദനിപ്പിക്കുന്നവരെ ഞാൻ വെറുതെ വിടണോ...?? ആരുനെ നോക്കി ദേവൻ ചോദിച്ചു.... വരുൺ എന്റെ ശരീരം മാത്രമേ വേദനിപ്പിച്ചിട്ടുള്ളു... പക്ഷേ അതിന്റെ ആയിരമിരട്ടി എന്റെ ഹൃദയം വേദനികുന്നുണ്ട് പ്രിയപ്പെട്ടവന്റെ കുത്ത് വാക്കുകൾ കൊണ്ട്... ദേവനെ നോക്കി ആരു പറഞ്ഞു ആരുവിന്റെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ ദേവനു പിന്നെയൊന്നും അവളോട് പറയാൻ തോന്നില്ല... ദേവനൊന്നും പറയാത്തത് കൊണ്ട് ആരുവും പിന്നെന്നും പറഞ്ഞില്ല.. കുറച്ച് കഴിഞ്ഞ് കൈ വേദനിച്ചപ്പോൾ ആരു ഫോൺ മാറ്റി വെച്ച് കണ്ണടച്ച് കിടന്നു.... ഉറങ്ങുന്ന ആരുവിന്റെ അരികലിരുന്ന് ചെയ്ത തെറ്റിന് മാപ്പ് പറയുവായിരുന്നു ദേവൻ... അവന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. ഒരുറക്കം കഴിഞ്ഞ് പയ്യെ കണ്ണ് തുറന്ന ആരു കാണുന്നത് തന്നെ നോക്കിയിരിക്കുന്ന ദേവനെയായിരുന്നു... റം ഉറങ്ങില്ലേ... ആരു പതിയെ എണീച്ച് കൊണ്ട് ചോദിച്ചു ഇല്ല , എന്തേലും ആവിശമുണ്ടോ..??

അ...ത് ഒന്നുല്ല.... എന്തോ ഉണ്ടല്ലോ... എന്താ പാറ... ചായ മതി മതിയെന്ന് ഞാൻ പറഞ്ഞതല്ലേ എല്ലാവരോടും... എന്നെ കൊണ്ട് മുഴുവൻ കുടിപ്പിച്ചിട്ട് എനിക്ക് ഇപ്പൊ ബാത്‌റൂമിൽ പോകാൻ തോന്നുവാ.... ദയനീയമായി ആരു ദേവനെ നോക്കി പറഞ്ഞു അത്രയേയുള്ളോ.... ചിരിയോടെ ദേവൻ ചോദിച്ചു അത്രയേയുള്ളോയെന്നോ..!! എനിക്ക് നന്നായി ബാത്‌റൂമിൽ പോകാൻ തോന്നുണ്ട്... ദേഷ്യത്തോടെ വിഷമത്തോടെ ആരു പറഞ്ഞു നടന്ന് ബാത്‌റൂമിൽ പോകൻ എന്തായാലും പറ്റില്ല... ദേവൻ പറഞ്ഞു പറ്റില്ല... എനിക്ക് ബാത്‌റൂമിൽ പോകണം.. കാല് താഴ്ത്തി വെച്ച് ഒരുപാട് നേരം ഇരിക്കാൻ പറ്റില്ല ആരു.. അതൊന്നും എനിക്ക് അറിയേണ്ട , എനിക്ക് ബാത്റൂമിൽ പോയേ പറ്റൂ... ആരു കരയാൻ തുടങ്ങി.... അത് കണ്ടപ്പോൾ ദേവന് പാവം തോന്നി... വാ , ഞാൻ കൊണ്ട് പോകാം.. കൈ നീട്ടികൊണ്ട് ദേവൻ പറഞ്ഞു... ആരു വേഗം കരച്ചില് നിർത്തി ദേവനെ നോക്കി... ദേവൻ പതിയെ ആരുനെ എടുത്ത് ബാത്‌റൂമിലേക്ക് നടന്നു... കുറച്ച് കഴിഞ്ഞപ്പോൾ തിരികെ കൊണ്ട് വന്ന് ബെഡിലേക്ക് കിടത്തി....

ഇനി ഉറങ്ങിക്കോ... ദേവൻ പറഞ്ഞു ' ആരും ഒന്ന് മൂളിയിട്ട് പയ്യെ കണ്ണടച്ച് കിടന്നു... കുറച്ച് കഴിഞ്ഞപ്പോൾ പയ്യെ ഉറങ്ങി.... വെളുപ്പിന് ആരു കണ്ണ് തുറന്നപ്പോൾ അരികിൽ ഇരിക്കുന്ന സണ്ണിയെയാണ് കണ്ടത്.. ദേവനായി ചുറ്റും നോകിയെങ്കിലും കണ്ടില്ല.... പുറത്ത് പോയതാ , ഇപ്പൊ വരും... ആരുവിന്റെ നോട്ടം കണ്ട് സണ്ണി പറഞ്ഞു.. ദേവൻ വന്നപ്പോഴേക്കും സണ്ണി ആരുവിന്റെ മുഖമൊക്കെ കഴുകിച്ചിരുന്നു.. ലാലി റൂമിലേക്ക് കയറി വന്നപ്പോൾ സണ്ണി കൊടുക്കുന്ന ദോശ കഴിക്കുന്ന ആരുവിനെയാണ് കണ്ടത്.... എന്റെ ആരു , നി ഇതൊക്കെ കഴിച്ചിട്ട് ബാത്‌റൂമിൽ പോകാൻ തോന്നിയാൽ എന്ത് ചെയ്യും... കൈയിലുണ്ടായിരുന്ന കവർ ടേബിളിൽ വെച്ച് ആരുവിന്റെ അരികിൽ ഇരുന്ന് ലാലി അവളോട് ചോദിച്ചു... ലാലിച്ചാൻ കൊണ്ട് പോയാൽ മതി...

ദേവൻ കൊടുത്താ വെള്ളം കുടിച്ച് കൊണ്ട് ആരു പറഞ്ഞു പ്ഫാ..!!! എനിക്കാതെല്ലേ പണി... അല്ലേലും കുഞ്ഞായിരുന്നപ്പോൾ നിനക്ക് എന്റെ ദേഹത്ത് അപ്പിയിടുന്നത് കുറച്ച് കൂടുതലായിരുന്നു... സണ്ണിച്ചാന് ഓർമയില്ലേ പണ്ട് അമ്മച്ചി ഇവളെ കുളിപ്പിച്ച് സുന്ദരിയാക്കി നമ്മുടെ കൈയിൽ തന്നിട്ട് പോകും... അമ്മച്ചി പോയ പുറകെ ഇവൾ നമ്മുടെ ആരുടെലും ദേഹത്ത് അപ്പിയിടും.. ഇപ്പൊ വളർന്നപ്പോഴെങ്കിലും എനിക്ക് കുറച്ച് വിശ്രമം താ ആരു... ആരുനെ നോക്കി ചിരിയോടെ ലാലി പറഞ്ഞു... അത് കേട്ട് സണ്ണി ഉറക്കെ ചിരിക്കാൻ തുടങ്ങി.... ലാലി പറയുന്നത് കേട്ട് നാണക്കേടോടെ ഇയിരിക്കുവായിരുന്നു ആരു.. ദേവനെ നോക്കാൻ അവൾക്ക് നല്ല ജാള്ളിത തോന്നി... ദേവനാണേൽ ആരുനെ നോമ്മി ചിരി കടിച്ച് പിടിച്ച് ഇരിക്കവായിരുന്നു.... സണ്ണിച്ചാ... നോക്ക് എന്നെ ഒരെന്ന് പറഞ്ഞ് കളിയാക്കുന്നത്... ആരു മുഖം വീർപ്പിച്ചോണ്ട് സണ്ണിയോട് പരാതി പറഞ്ഞു...

ഡാ... എന്റെ കൊച്ചിനെ കളിയാകാതെ... തല്ല് കിട്ടും.... സണ്ണി കൃതിമ ദേഷ്യത്തിൽ ലാലിയോട് പറഞ്ഞു ചുമ്മാ... ഇവള് വളർന്നാലും ഇല്ലങ്കിലും നമ്മുടെ കുഞ്ഞല്ലേ സണ്ണിച്ചാ.... ലാലി ആരുനെ ചേർത്ത് പിടിച്ച് സണ്ണിയോട് പറഞ്ഞു.... ആ സ്‌നേഹം കണ്ടപ്പോൾ ദേവന് സന്തോഷമായി..... ഉച്ചയായപോഴേക്കും ഡിസ്ചാർജ് കാര്യങ്ങൾ ശെരിയായി... ഹോസ്പിറ്റലിൽ പെട്ടെന്ന് ഒര് എമർജൻസി വന്നത് കൊണ്ട് ഹരിക്ക് വരാൻ പറ്റിയില്ല.... കുറച്ച് കഴിഞ്ഞപ്പോഴേക്കും അഞ്ജുവും വന്നു... ലാലി കൊണ്ട് വന്ന ഡ്രസ്സ്‌ ഇട്ട് കൊടുത്ത് അഞ്ജു അരുവിനെ പോകാൻ റെഡിയാക്കി... **** എന്റെ വെല്ല്യച്ചി , ഇങ്ങനെ കരയാതെ... അത്രക്ക് ഒന്നുല്ല... ചെറിയ ഒര് ആക്‌സിഡന്റ്... കാലിന് ചെറിയ പൊട്ട്... അത്രയേയുള്ളൂ... അമലയെ സമാധാനിപ്പിച്ച് കൊണ്ട് ഷിനി പറഞ്ഞു.... നിങ്ങൾ ഒന്നും പറയണ്ട , എനിക്ക് ഇപ്പോ ആരുനെ കാണാണം.... കരഞ്ഞ് കൊണ്ട് അമലാ പറഞ്ഞു.. അവരിപ്പം വരും വെല്ല്യച്ചി...

ഹോസ്പിറ്റലിൽ നിന്നിറങ്ങിയെന്ന സണ്ണിച്ചാൻ പറഞ്ഞെ... ജസ്റ്റി പറഞ്ഞു എന്നാ മോളെ... എന്താ പറ്റിയെ... അമല കരയുന്നത് കണ്ട് അങ്ങോട്ടേക്ക് വന്ന അലിസ് പേടിയോടെ അവളോട് ചോദിച്ചു... അപ്പച്ചി , ആരുന് ആക്‌സിഡന്റ് പറ്റി രണ്ട് ദിവസമായി ആശുപത്രിയിൽ ആണെന്ന്... ഇപ്പോഴാ ഇവര് നമ്മളോട് പറയുന്നത്.... അയ്യോ... എന്താ എന്റെ കൊച്ചിന് പറ്റിയെ... അലിസ് കരയാൻ തുടങ്ങി... അത് കേട്ട് മാളുവും ആൻസിയും അറിഞ്ഞു... ജസ്റ്റിയും ഷിനിയും ഓരോരുത്തരെ മാറി മാറി സമാധാനിപ്പിച്ചു... ആരു വീട്ടിൽ വന്നിട്ടും ഉണ്ടായിരുന്നു കുറെ നേരത്തിന് എല്ലാവരുടെ കരച്ചിൽ.. പിന്നെ ചെറിയെ മുറിവേയുള്ളൂവെന്ന് പറഞ്ഞ് സണ്ണി എല്ലാവരെയും സമാധാനപെടുത്ത.... കുറച്ച് കഴിഞ്ഞപ്പോൾ ദേവൻ പോകാൻ വേണ്ടി എണിച്ചു... ഞാൻ നാളെ വരാം... സണ്ണിയോട് യാത്ര പറഞ്ഞ് ആരുനെ ഒന്ന് നോക്കിയിട്ട് ദേവൻ പോകാൻ തുടങ്ങി.... തന്നോട് ഒന്നും മിണ്ടാതെ പോകുന്ന ദേവനെ കണ്ടപ്പോൾ ആരുവിന് നല്ല സങ്കടമയി... കുറച്ച് കഴിഞ്ഞപ്പോൾ മരുന്നിന്റെ ഷീണം കൊണ്ട് ആരു ചെറുതായി ഒന്ന് ഉറങ്ങി...

മോളെ വേദനയുണ്ടോ... ചായ കുടിക്കുന്ന ആരുനോട് അമല ചോദിച്ചു.... ഇല്ല , വെല്ല്യച്ചി... ഇന്നലെ ഉണ്ടായിരുന്നു ഇപ്പൊ വേദനയോന്നുല്ലാ... ഇപ്പോ ഞാൻ ഓക്കേയായി... ചിരിയോടെ ആരു പറഞ്ഞു ആരു വന്നപ്പോൾ മുതൽ അവളുടെ അരികിൽ നിന്ന് മറാതിരിക്കുവായിരുന്നു അമലയും ആൻസിയും മാളുവും... മാളു കാര്യമായി ഒന്നും മിണ്ടുന്നില്ലങ്കിലും ആരുവിന്റെ കാര്യങ്ങളൊക്കെ നോക്കുന്നുണ്ടായിരുന്നു..... അച്ചായന്മാർ എവിടെ.. ആരെ കാണുന്നില്ലല്ലോ.... രണ്ട് ദിവസമായി ആരു ഉറഞ്ഞിട്ടില്ലല്ലോ... അത് കൊണ്ട് എല്ലാവരും നല്ല ഉറക്കമാ... ആൻസി പറഞ്ഞു "" കുറച്ച് കഴിഞ്ഞപ്പോൾ ആരുനോട്‌ ഒന്നുടെ ഉറങ്ങിക്കോളാൻ പറഞ്ഞിട്ട് എല്ലാവരും പുറത്തേക്ക് പോയി.... ** എന്തൊക്കയോ ആലോചനയോടെ റൂമിലേക്ക് ചെന്ന മാളു കാണുന്നത് ഉറങ്ങുന്ന ജസ്റ്റിയെയാണ്.. വല്ലാത്തൊര് വാത്സല്യം തോന്നി ഉറങ്ങി കിടക്കുന്ന അവനെ കണ്ടപ്പോൾ മാളുവിന്...

പാവമാണ് , ഒരുപാട് തന്നെ തന്റെ കുഞ്ഞിനെ ഇയാൾ സ്നേഹിക്കുന്നുണ്ട്... നിഷ്കളങ്കമായ സ്‌നേഹം... ഒര് നിമിഷത്തേക്ക് താൻ ഇയാളെ തെറ്റിദ്ധരിച്ചു... ജസ്റ്റിയുടെ അടുത്തിരുന്ന് എന്താകയോ ആലോചിച്ച് അവനോട് ചേർന്ന് തന്നെ മാളു ഉറങ്ങിപ്പോയി... ജസ്റ്റി ഉണർന്നപ്പോൾ അരികിൽ കിടക്കുന്ന മാളുവിനെയാണ് കണ്ടത്... അവളെ ഉണർത്താതെ ജസ്റ്റി പയ്യെ എണീച്ച് മുഖം കഴുകി ആരുവിന്റെ റൂമിലേക്ക് ചെന്നു.... ❤️❤️❤️❤️❤️❤️❤️ ആരു അരികിൽ ഇല്ലാതെ തലക്ക് ഭ്രാന്ത് പിടിച്ച് നടക്കുവായിരുന്നു ദേവൻ... ഞാൻ പോകുവാണെന്ന് പറഞ്ഞപ്പോൾ പോകേണ്ടെന്ന് പറഞ്ഞാൽ എന്തായിരുന്നു അവൾക്ക്.. അഹകരമാ പെണ്ണിന്... ആരോടിന്നില്ലാതെ ദേവൻ പരാതി പറഞ്ഞ് കൊണ്ടിരുന്നു.... ദേവാ , നിനക്ക് ചോറ് വേണ്ടേ... കുറെ നേരമായി വിളമ്പി വെച്ചിട്ട് വന്ന് കഴിക്കാൻ നോക്ക്... ദേവൂ വന്ന് വഴക്ക് പറഞ്ഞപ്പോൾ ദേവൻ കഴിക്കാൻ പോയി...

എങ്കിലും ചിന്ത മുഴുവൻ ആരുവിനെ കുറിച്ചായിരുന്നു..... രാത്രി അത്താഴം ഒക്കെ കഴിഞ്ഞ് എല്ലാവരും ആരുവിന് ചുറ്റുമിരുന്ന് സംസാരിക്കുവായിരുന്നു... കുഞ്ഞ് നാൾ മുതലുള്ള കാര്യങ്ങൾ പറഞ്ഞ് പറഞ്ഞ് എല്ലാവരും അവിടെ തന്നെ കിടന്നുറങ്ങി... ദേവനാണേൽ ഉറക്കം നഷ്ടപ്പെട്ട് തലങ്ങും വിലങ്ങും നടക്കുവായിരുന്നു... ആരുവിനെ ഒന്ന് വിളിച്ച് സംസാരിച്ചാലോ എന്നാലോചിച്ചപ്പോഴാണ് ആരുവിന്റെ ഫോൺ തന്റെ കൈയിൽ ആണല്ലോയെന്ന് ഓർത്തത്‌... പിന്നെ ആ ശ്രമം ഉപേക്ഷിച്ച് ദേവൻ പയ്യെ ബെഡിലേക് കിടന്നു... ഉറക്കം വരാതെ കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോഴാണ് ബെഡിൽ കിടക്കുന്നാ ആരുവിന്റെ ഫോൺ ദേവൻ ഫോണിൽ തനിക്കായ് എന്തോ ഉണ്ടെന്ന് ആരോ പറയും പോലെ തോന്നിയപോഴാണ് ദേവൻ ഫോൺ എടുത്ത് നോക്കിയത്... റം ' എന്നാ തന്റെ പേര് അടിച്ച് കൊടുത്ത് ലോക്ക് അഴിച്ചപ്പോൾ ദേവന് പ്രേതിയേകിച്ച് അത്ഭുതമൊന്നും തോന്നിയില്ലാ...

കാരണം അവൾക്ക് എന്നും പ്രിയപ്പെട്ടത് തനാണല്ലോ.. ഗാലറി തുറന്നപ്പോൾ തന്നെ ആരുവിന്റെയും അഞ്ജുവിന്റെ കുറെ സെൽഫി പൊട്ടത്തരങ്ങളാണ് കണ്ടത്... കൂടാതെ താൻ അറിയാതെ എടുത്ത തന്റെ കുറെ ഫോട്ടോസും ഒക്കെ നല്ല ഭംഗിയുണ്ട് കാണാൻ.... കുറെ ഫോട്ടോസ് മാറ്റി മാറ്റി നോക്കുമ്പോഴാണ് പെട്ടന്ന് ദേവന്റെ കണ്ണിൽ ഒര് ഫോട്ടോ ഉണ്ടാക്കിയത്.... ബെഡിൽ കിടന്ന ദേവൻ വേഗം ചാടിയെണിച്ചു.... ആ ഫോട്ടോയിലേക്ക് നോക്കുന്ന ഒരേ നിമിഷവും താൻ ഞെട്ടുന്നത് ദേവൻ അറിയുന്നുണ്ടായിരുന്നു... അടുത്ത ഫോട്ടോസിലേക്ക് വിരൽ ചലിപ്പിക്കുമ്പോഴും തന്റെ അച്ഛൻ ഇന്നും ഈ ഭൂമിയിൽ ജീവിക്കുന്നുവെന്ന് ദേവൻ ഉറപ്പിച്ചിരുന്നു...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story