പ്രണയ പ്രതികാരം: ഭാഗം 63

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

 കുറെ ഫോട്ടോസ് മാറ്റി മാറ്റി നോക്കുമ്പോഴാണ് പെട്ടന്ന് ദേവന്റെ കണ്ണിൽ ഒര് ഫോട്ടോ ഉണ്ടാക്കിയത്.... ബെഡിൽ കിടന്ന ദേവൻ വേഗം ചാടിയെണിച്ചു.... ആ ഫോട്ടോയിലേക്ക് നോക്കുന്ന ഒരേ നിമിഷവും താൻ ഞെട്ടുന്നത് ദേവൻ അറിയുന്നുണ്ടായിരുന്നു... അടുത്ത ഫോട്ടോസിലേക്ക് വിരൽ ചലിപ്പിക്കുമ്പോഴും തന്റെ അച്ഛൻ ഇന്നും ഈ ഭൂമിയിൽ ജീവിക്കുന്നുവെന്ന് ദേവൻ ഉറപ്പിച്ചിരുന്നു..... വിൽചായറിൽ ഇരിക്കുന്ന തന്റെ അച്ഛനെന്റെ അരികിൽ ചിരിയോടെ ഇരിക്കുന്ന ആരുവിനെ കാണും തോറും ദേവന് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി.... അച്ഛന്റെ ഒര് ഭാഗത്ത് പൊള്ളൽ ഏറ്റപ്പോലെ ഉണ്ട്... അതേപോലെ മുറിവുകളും ഉണ്ട് കൈയിൽ... വീഴാതെയിരിക്കാൻ വേണ്ടി അവൾ അച്ഛനെ ചേർത്ത് പിടിച്ചിട്ടുണ്ട്... ദേവൻ പിന്നെയും ഫോട്ടോസ് നോക്കി...

അഞ്ജുവും ആരും അച്ഛനും കൂടെയുള്ള ഫോട്ടോസ്... അത് കഴിഞ്ഞ് പുത്തൻപുരാക്കൽ ആൺകുട്ടികളുടെ നടുവിൽ നിൽക്കുന്ന തന്റെ അച്ഛന്റെ ഫോട്ടോ... പിന്നെ വേറെ ഫോട്ടോസ് ഒന്നും കണ്ടില്ല... ദേവൻ വേഗം ആരുവിന്റെ വൈട്ടസ്ആപ്പ് ഇമേജ് നോക്കി.... വിചാരിച്ചപോലെ തന്നെ അതിൽ അച്ഛന്റെയും സണ്ണിയുടെയും കുറെ ഫോട്ടോസ് ഉണ്ട് അതേപോലെ ചിലതിൽ ജസ്റ്റി, ലാലി, അഞ്ജു , ഹരിയേട്ടനും ഒക്കെയുണ്ട്... അപ്പോൾ ഇവർക്കൊക്കെ സത്യം അറിയാമായിരുന്നു.... എല്ല ഫോട്ടോയിലും അച്ഛന്റെ മുഖത്ത് സന്തോഷമുണ്ട്... അതിന് കാരണം അവർ അച്ഛനെ നന്നായി നോക്കിയിരിക്കാം... " എന്റെ അച്ഛനെ ഇല്ലാതാക്കിയത് നിയല്ലെടിയെന്ന് ചോദിച്ച് ആരുവിന്റെ രണ്ട് കവിളിലും മാറി മാറി അടിച്ചത് ദേവന് ഓർമ്മ വന്നു...

അന്ന് ആ നിറഞ്ഞാ കണ്ണുകളിൽ താൻ കണ്ടത് 'ഇല്ല റം അച്ഛൻ ഇപ്പോഴും ജീവനോടെയുണ്ട്‌ 'എന്നാ മറുപടിയല്ലേ... എന്നിട്ടും താനവളെ മനസിലാക്കിയില്ല... അച്ഛന്റെ പേരും പറഞ്ഞ് താൻ പിന്നെയും പിന്നെയും അവളെ വേദനിപ്പിച്ച് കൊണ്ടിരുന്നു.... പലപ്പോഴും അമ്മയുടെ സന്തോഷം അവൾ തിരിച്ച് നൽകുമെന്ന് പറഞ്ഞപ്പോൾ താൻ വിശ്വസിച്ചിരുന്നില്ല , എന്നാൽ അവൾ പറഞ്ഞത്‌ പോലെ തന്നെ തിരിച്ച് തന്നിരിക്കുന്ന അമ്മയുടെ ഈ കുടുബത്തിന്റെ സന്തോഷം..... പക്ഷേ എങ്ങനെയാ ഇത് സംഭവിച്ചത്... അച്ഛൻ ജീവനോടെയുണ്ടകിൽ എന്ത് കൊണ്ട് ഇങ്ങോട്ടേക്ക് വന്നില്ലാ.. എന്ത് കൊണ്ട് ഞങ്ങളോട് പറഞ്ഞില്ല.... ജയിൽ കിടക്കേണ്ട ഒര് സാഹചര്യം വന്നിട്ട് പോലും ആരു എന്തിനാ ഇത്രയും നാൾ ഇതൊക്കെ മറച്ച് വെച്ചത്... ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ കൊണ്ട് ദേവന്റെ മനസ് നിറഞ്ഞു.... ആരുവിനെ എത്രയും പെട്ടന്ന് കാണണമെന്നും എല്ലാം ചോദിച്ചറിയണമെന്നും ദേവന് തോന്നി...

എന്നാൽ ഈ രാത്രി അങ്ങോട്ടേക്ക് കയറി ചെല്ലുന്നത് മോശമാണെന്ന് തോന്നിയത് കൊണ്ട് ദേവൻ ഒരെന്ന് ചിന്തിച്ച് ബെഡിൽ തന്നെയിരുന്ന് നേരം വെളുപ്പിച്ചു.... നേരം പുലർന്നപ്പോൾ തന്നെ ദേവൻ ആരുവിനെ കാണാൻ പോകാൻ തുടങ്ങി.... നീ ഇതേങ്ങോട്ടാ ഇത്ര രാവിലെ... ഉറക്കത്തിൽ നിന്നെണിച്ച് വന്ന ഹരി ഒരുങ്ങി നിൽക്കുന്ന ദേവനെ കണ്ട് ചോദിച്ചു.... ഞാനെന്റെ ഭാര്യയെ കാണാൻ പോകുവാ... പറ്റിയാൽ കൂട്ടി കൊണ്ട് വരണം.. ഹരിയുടെ തടിക്ക് തട്ടി പറഞ്ഞിട്ട് ദേവൻ പുറത്തേക്ക് പോയി... ഇത്ര കാലം സ്‌നേഹമില്ലാത്തതിന്റെ പേരിലായിരുന്നു ഭ്രാന്ത്.. ഇപ്പോ സ്‌നേഹം കുടി ഭ്രാന്തയോ... പുറത്തേക്ക് പോകുന്ന ദേവനെ നോക്കി ഹരി ചിന്തിച്ചു.... ❤️❤️❤️❤️❤️❤️

ഉറക്കത്തിൽ നിന്നെണിച്ച ആരു ദേവനെ കാണാത്ത വിഷമത്തിൽ കിടക്കുവായിരുന്നു... എത്ര അവൻ തന്നെ വേദനിപ്പിച്ചാലും പിന്നെയും പിന്നെയും താൻ വലം ചുറ്റുന്നത് അവനിൽ മാത്രമാണ്.. ഒര് പുഞ്ചിരിയോടെ ആരു ചിന്തിച്ചു.... ***** വെല്ല്യച്ചി ചായ... കണ്ണ് തിരുമി സ്റ്റെപ് ഇറങ്ങി വന്ന് കൊണ്ട് ലാലി അലറി.... വരുന്നു ചെക്കാ... കിടന്നലാറാതെ... അടുക്കളയിൽ നിന്ന് അലിസ് വിളിച്ച് പറഞ്ഞു.... ന്യൂസ്‌ പേപ്പർ വായിച്ചാലോ... സിറ്റ് ഔട്ടിലേക്ക് ഇറങ്ങിക്കൊണ്ട് ലാലി ചിന്തിച്ചു.... വെല്ല്യച്ചി ചായ വന്നില്ല... ഒന്നുടെ ലാലി അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു... ഇതാടാ... ലാലിക്കുള്ള ചായയുമായി ഷിനി അങ്ങോട്ടേക്ക് വന്നു.... ആ ഷിനിച്ചാ പാടത്ത് പോയില്ലേ... ഞാൻ കരുതി പോയെന്ന്.... പോകണമെടാ , നീയും കൂടെ വാ.. ആ വരാം... സണ്ണിച്ചാൻ എന്തിയെ... ഇവിടെയുണ്ട് ,

ചേട്ടായി... ഷിനി അകത്തേക്ക് നോക്കി വിളിച്ചു വരുവാടാ.... അകത്ത് നിന്ന് സണ്ണിയുടെ മറുപടി വന്നു.. ചേട്ടായി , അവരെ കൂട്ടാൻ വയനാട്ടിൽ പോകണ്ടേ...?? സണ്ണിയോട് ഷിനി ചോദിച്ചു അപ്പച്ചൻ പറയുന്നത് അവര് തന്നെ വന്നോളാമെന്ന... ലാലി പറഞ്ഞു ഏയ്യ് അതൊന്നും വേണ്ട , നമ്മുക്ക് പോയി കൊണ്ട് വരാം.... എനിക്ക് ലീവ് എടുക്കാൻ പറ്റില്ല സണ്ണിച്ചാ... ഇപ്പോൾ തന്നെ കുറെയായി... ഞാൻ പൊയ്ക്കോളാം... പിന്നെ ഹരിയും വരുണ്ട് എന്നാ പറഞ്ഞെ... സണ്ണി പറഞ്ഞു.... എന്നാൽ ഞാൻ കൂടെ വരാം... ഷിനി പറഞ്ഞു വേണ്ടടാ , എല്ലാവരും വന്നാൽ ഇവിടെയാരും ഇല്ലാതാകും... സണ്ണി പറഞ്ഞു എന്നാൽ അഞ്ജുനെ കൂടെ കുട്ടിക്കോ... കുറെ സാധങ്ങൾ ഇല്ലേ കൊണ്ട് വരാൻ.. ലാലി പറഞ്ഞു.. "" മ്മ്മ് " എന്നാൽ അവൾ കൂടെ വരട്ടെ... ഇച്ചായ ഒന്നിങ്ങ് വന്നേ... ആ വരുവാ... അമല വിളിച്ചപ്പോൾ സണ്ണി അകത്തേക്ക് പോയി.... ടാ , നീ പോയി റെഡിയായി വാ... നമ്മുക്ക് ഒന്ന് പാടത്ത് പോയിട്ട് വരാം.... ആ , ശെരി ഷിനിച്ചാ... ഞാൻ ഇപ്പോ വരാം.... കുറച്ച് കഴിഞ്ഞപ്പോഴേക്കും എല്ലാവരും ഒരേ തിരക്കിലേക്ക് പോയി... ***

ഓഫീസിൽ പോയി കുറച്ച് നേരം ഇരുന്നിട്ടാണ് ദേവൻ ആരുവിനെ കാണാൻ ഇറങ്ങിയത്.... പുത്തൻപുരക്കൽ എത്തിയപ്പോൾ അവിടെ മുറ്റത്തരെ കാണാത്തത് കൊണ്ട് ദേവൻ അകത്തേക്ക് കയറി... ഏട്ടാ.... ദേവനെ കണ്ടാ മാളു ഓടി വന്നു.... മാളു , സൂക്ഷിച്ച്.... ദേവൻ ശ്രദ്ധയോടെ അവളെ ചേർത്ത് പിടിച്ചു.... ഏട്ടൻ എട്ടത്തിയെ കാണാൻ വന്നതാണോ..?? കുസൃതിയോടെ മാളു ചോദിച്ചു.... ആണല്ലോ... പറ്റിയാൽ വാശി മാറ്റി തിരികെ കൊണ്ട് പോകണം... ചിരിയോടെ ദേവൻ പറഞ്ഞു..... പക്ഷേ , ഇവിടെന്ന് ഈ അവസ്ഥയിൽ ഏട്ടത്തിയെ വിടുമോയെന്ന് തോന്നുന്നില്ല... അത്രക്ക് പ്രിയപ്പെട്ടതാ ഇവിടെ എല്ലാവർക്കും എട്ടത്തി.... ആരു പറഞ്ഞു നോക്കാം.... ദേവൻ പറഞ്ഞു... ദേവാ , ഞാനും അപ്പച്ചി കുറച്ച് നേരത്തെ പറഞ്ഞതേയുള്ളു ദേവനെ ഇന്ന് കണ്ടില്ലല്ലോയെന്ന്...

ദേവനെ കണ്ടാ അമല സ്‌നേഹത്തോടെ അവനോട് പറഞ്ഞു... ഓഫീസിൽ പോയിട്ടാ ഞാൻ ഇങ്ങോട്ടേക്ക് വന്നത്... അല്ലാ വേറെയാറെ കണ്ടില്ലല്ലോ.. എവിടെ എല്ലാവരും...?? ഇന്ന് എല്ലാവരും ഓഫീസിലേക്ക് പോയി... എന്തൊക്കയോ മീറ്റിങ് ഉണ്ട്... നീ ഇരിക്ക് ഞാൻ കഴിക്കാൻ എടുക്കാം... ഇപ്പോ വേണ്ട വെല്ല്യച്ചി... ഞാൻ അവളെയൊന്ന്... മ്മ്മ് " എന്നാൽ കണ്ടിട്ട് വാ... മാളു എന്റെ കൂടെ വാ ചായ തരാലോ... അമല മാളുവിനെ കൂട്ടി അടുക്കളയിലേക്ക് പോയി.... *** ദേവൻ റൂമിൽ ചെന്നപ്പോൾ ആരു ഒര് ബുക്ക്‌ വായിച്ച് കൊണ്ടിരിക്കുവായിരുന്നു... പെട്ടെന്ന് ദേവനെ കണ്ടപ്പോൾ അവൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി.. എങ്കിലും അത് മുഖത്ത് വരാതിരിക്കാൻ അവൾ കഴിവതും ശ്രമിച്ചു.... തന്നെ കണ്ടിട്ടും ജാടയിട്ട് ഇരിക്കുന്ന അവളെ കണ്ടപ്പോൾ അതേയ് ജടയോടെ തന്നെ ദേവനും അവളുടെ അപ്പുറത്ത് പോയിരുന്ന് അവളെ നോക്കി.... എന്താ വന്നേ... മാളൂനെ കാണാൻ ആണോ..??

ബുക്ക് മാറ്റി വെച്ച് ദേവനെ നോക്കി അവൾ ചോദിച്ചു... പെട്ടന്നുള്ള അവളുടെ ചോദ്യത്തിൽ ദേവന് ചെറിയ സങ്കടം വന്നു.... അതോ എന്നെ കാണാൻ വന്നതാണോ...?? ഒന്നും മിണ്ടാതിരിക്കുന്ന അവനോട് സംശയത്തോടെ അവൾ ചോദിച്ചു.. ആണെന്ന് അവൻ പറയുന്നത് കേൾക്കാൻ അവൾ ഒരുപാട് ആഗ്രഹിച്ചിരുന്നു... അതേയ് , അമ്മ പറഞ്ഞിട്ട് നിന്നെ കാണാൻ വന്നതാ... അവളുടെ മുഖത്ത് നോക്കി ചിരി മറച്ച് വെച്ച് ദേവൻ പറഞ്ഞു.... അമ്മ പറഞ്ഞിട്ടോ...!! അല്ലാതെ റാമിന് എന്നെ കാണണമെന്ന് തോന്നിയതേയില്ല... സങ്കടത്തോടെ അവൾ ചോദിച്ചു... ഏയ്യ് , എനിക്ക് എന്തിനാ സങ്കടം... അമ്മ പറഞ്ഞത് കൊണ്ട് വന്നതാ , കുറച്ച് ദിവസം വീട്ടിൽ ഉണ്ടായിരുന്നതല്ലേ... അപ്പൊ പിന്നെ ഇങ്ങനെ കിടക്കുമ്പോൾ കാണാൻ വന്ന് കാര്യങ്ങൾ അന്വേഷികാണാമെന്ന് അമ്മ പറഞ്ഞു.... അത് കൊണ്ട് വന്നതാ...

വരണ്ട , അതിന്റെ ആവിശമില്ല... എന്നെ ഇവിടെ നോക്കാൻ എന്റെ അച്ചായന്മാരും , അവരുടെ ഭാര്യമാരും ഉണ്ട്... പുറത്ത് നിന്ന് ഒരാളുടെ സഹായം അവിശമില്ല... സങ്കടത്തോടെ ദേഷ്യത്തോടെ ആരു പറഞ്ഞു... അവളുടെ ഭാവങ്ങൾ നോക്കി കണ്ട് ചിരിയോടെ ഇരിക്കുവായിരുന്നു ദേവൻ... ശെരി , ഇനി നാളെ മുതൽ വരുന്നില്ല... ദൂരെക്ക് നോക്കി ചിരിയോടെ ദേവൻ പറഞ്ഞു.... കുറച്ച് നേരത്തിന് ആരു ഒന്നും മിണ്ടിയില്ല.... ജാടക്ക് ഒര് കുറവുമില്ല... ആരുനെ നോക്കി ദേവൻ മനസ്സിൽ പറഞ്ഞു.... ഞാൻ ഇവിടെ കിടന്ന് മടുത്തു... എനിക്ക് സിറ്റ് ഔട്ടിൽ വരെ പോകണം.. കുറച്ച് കഴിഞ്ഞപ്പോൾ ദേവനെ നോക്കാതെ ആരു പറഞ്ഞു.... ആ , ഞാൻ ലാലിയെ പറഞ്ഞ് വിടാം... അവൻ അപ്പുറത്തുണ്ട്... ആരുവിന്റെ അരികിൽ നിന്നെണിച്ച് കൊണ്ട് ദേവൻ പറഞ്ഞു അതുടെ കേട്ടപ്പോൾ ആരുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു.....

എനിക്ക് പോകണ്ട... ദേഷ്യത്തിൽ പറഞ്ഞ് ആരു കണ്ണടച്ച് കിടന്നു..... അതെന്താ ഇപ്പൊ പോകണ്ടത്തത്... കുസൃതി ചിരിയോടെ അവളുടെ അരികിൽ വന്ന് കൊണ്ട് ദേവൻ ചോദിച്ചു റാമിന് എന്നെ കൊണ്ട് പോകാൻ പറ്റില്ലാലോ... അപ്പൊ എനിക്ക് പോകണ്ട.. അല്ലേലും എനിക്കാറിയാം റാമിന് എന്നെ തീരെ ഇഷ്ടമല്ലല്ലോ.. അത് കൊണ്ടല്ലേ എന്നെ എപ്പോഴും എന്തേലും പറഞ്ഞ് വേദനിപ്പിക്കുന്നത്... വയ്യാതെ കിടക്കുന്ന എന്നെ നോക്കാൻ പറ്റാത്തത് കൊണ്ടാല്ലേ എന്നെ വീട്ടിലേക്ക് കൊണ്ട് പോകാത്തത് വരെ... ഒരേ പരാതി പറഞ്ഞ് കരയുന്നവളെ ദേവൻ അലിവോടെ നോക്കി.... പെട്ടന്ന് ദേവൻ അവളെ ശ്രദ്ധയോടെ പൊക്കിയെടുത്തു.... റം... വേണ്ട എന്നെ താഴെ ഇറക്ക്... ഇറക്കാൻ.. ദേഷ്യത്തോടെ ആരു പറഞ്ഞു.... പിടക്കാതെ ഇരുന്നില്ലകിൽ താഴെ ഇടും ഞാൻ , പറഞ്ഞേക്കം.... കുറച്ച് കലിപ്പിൽ തന്നെ ദേവൻ അവളോട് പറഞ്ഞു.. പിന്നെ ആരു ഒന്നും മിണ്ടാൻ പോയില്ല....

അമ്മ പറയണോ... എനിക്ക് നിന്നെ കാണാൻ വരാം... എഹ്... പറ... ഒന്നുടെ അവളെ ചേർത്ത് പിടിച്ച് കൊണ്ട് ദേവൻ ചോദിച്ചു.... പിന്നെന്തിനാ അങ്ങനെ പറഞ്ഞെ... ചുണ്ട് കുർപ്പിച്ച് കൊണ്ട് ആരു ദേവനോട്‌ ചോദിച്ചു.... എന്റെ പെണ്ണിന്റെ കുറുമ്പ് കാണാൻ... ചിരിയോടെ ദേവൻ പറഞ്ഞു.... ആണോ...!!! ഉണ്ട കണ്ണ് വിടർത്തി കൊണ്ട് ആരു ചോദിച്ചു... അത് വരെ ആരുവിൽ ഉണ്ടായിരുന്ന സങ്കടം മാറി മുഖം പ്രകാശിച്ചു.... എന്നാൽ എനിക്ക് ഇവിടെ കിടന്നാൽ മതി എവിടെ പോകണ്ട... റാം എടുക്കുമോ എന്നറിയാൻ ഞാൻ ചുമ്മാ പറഞ്ഞതാ... ചിരിയോടെ ആരു പറഞ്ഞു.... മ്മ്മ്മ് " തോന്നി... ചിരിയോടെ പറഞ്ഞിട്ട് ദേവൻ ആരുനെ അവിടെ തന്നെ കിടത്തി.. അല്ലാ എന്താ ഉദ്ദേശം... ഇവിടെ തന്നെ നിൽക്കാനാണോ...?? കുറച്ച് കഴിഞ്ഞപ്പോൾ ദേവൻ ആരുനോട് ചോദിച്ചു....

അതിന് മറുപടി ഒന്നും പറയാതെ ആരു അവനെ നോക്കി ചിരിച്ചു... ദേവാ , നീ എപ്പോ വന്നു... അങ്ങോട്ടേക്ക് വന്ന ഷിനി ചോദിച്ചു.... ഞാൻ കുറച്ച് നേരെത്തെ വന്നു... അവര് എല്ലാവരും വന്നോ... ആരുടെ സൗണ്ട് കേൾക്കാത്തത് കൊണ്ട് ദേവൻ ചോദിച്ചു.. ഇല്ലടാ , എനിക്ക് പടത്ത് വരെ ഒന്ന് പോകണം... പണിക്കാരുണ്ട്... കഴിച്ചിട്ട് പോകാൻ വന്നതാ... നീ വാ... വെല്ല്യച്ചി കഴിക്കാൻ എടുത്ത് വെച്ചിട്ടുണ്ട്... ദേവനെ നോക്കി ഷിനി പറഞ്ഞു... മ്മ്മ്മ് " ആരുനെ ഒന്ന് നോക്കിയ ശേഷം ദേവൻ റൂമിൽ നിന്ന് പോയി... ഇതെന്താ ഷിനിച്ചാ കൈയിൽ... ഷിനിയുടെ കൈയിലെ പേപ്പർസ് നോക്കി കൊണ്ട് ആരു ചോദിച്ചു.... നീ തന്നെ നോക്ക്.. ആ പേപ്പർസ് ആരുനെ ഏല്പിച്ച് കൊണ്ട് ഷിനി പറഞ്ഞു... ദേവന്റെ വീടിന്റെ ഓഫീസിന്റെ എല്ല ബാധിതകളും തീർന്നതിന്റെ പേപ്പർസ് ആയിരുന്നു അത്...

സന്തോഷം കൊണ്ട് ആരുവിന്റെ മുഖം തിളങ്ങി... ഷിനിച്ച , ഇത് ഇപ്പോ റാമിനോട് പറയണ്ട , അച്ഛൻ കൂടെ വരട്ടെ... എന്നിട്ട് പറയാം... ആരു പറഞ്ഞു... മ്മ്മ്മ് " ആയിക്കോട്ടെ.. എന്നാൽ അച്ചായൻ പോയി കഴിച്ചോ... മ്മ്മ് " നിനക്ക് കഴിക്കാനുള്ളത് ഇങ്ങോട്ടേക്ക് കൊണ്ട് വന്ന് തരട്ടെ... ഇപ്പോ വേണ്ട ഷിനിച്ചാ... എന്നെ ഒന്ന് ബാത്‌റൂമിലാക്കി തന്നാൽ മതി.... മ്മ്മ് " ദേവാ , ഇരിക്ക്.. അമല പറഞ്ഞപ്പോൾ ദേവൻ കഴിക്കാൻ വേണ്ടി ഇരുന്നു.... അപ്പോഴേക്കും ഷിനിയും വന്നിരുന്നു.... വെല്ല്യച്ചി ഒന്ന് ആരുവിന്റെ അടുത്തേക്ക്... ആ ഇപ്പോ പോകാം... നീ ഇരിക്ക് ഞാൻ കഴിക്കാൻ എടുത്ത് തരാം... മ്മ്മ് " ഷിനി വേഗം കഴിക്കാൻ ഇരുന്നു.. അങ്ങോട്ടേക്ക് വന്ന മാളുനെ കൂടെ അമല കഴിക്കാൻ പിടിച്ചിരുത്തി.... നിങ്ങള് കഴിക്ക്... ഞാൻ ആരുന്റെ അടുത്തേക്ക് ചെല്ലട്ടെ...

എല്ലാവർക്കും ഫുഡ് എടുത്ത് കൊടുത്തിട്ട് അമല വേഗം ആരുവിന്റെ അടുത്തേക്ക് പോയി.... വെല്ല്യച്ചി ലീവ് ആണോ...?? അമല പോയി കഴിഞ്ഞ് ദേവൻ ഷിനിയോട് ചോദിച്ചു... ആ കുറച്ച് ദിവസം ലിവാണ്... ആരുവിന്റെ കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാം എന്ന് പറഞ്ഞതാ.. പക്ഷേ വെല്ല്യച്ചി സമ്മതിക്കുന്നില്ല... ചിരിയോടെ ഷിനി പറഞ്ഞു... മാളു , കുറച്ചൂടെ കഴിച്ചേ... കഴിക്കാതിരിക്കുന്ന മാളൂനെ ഷിനി നിർബന്ധിക്കുന്നത് ചിരിയോടെ നോക്കി ദേവൻ കഴിക്കാൻ തുടങ്ങി.. ദേവാ , ഞാൻ പാടത്ത് വരെ പോകുവാ... നീ ഇപ്പോ പോകില്ലല്ലോ...?? ഇല്ല കുറച്ച് കഴിഞ്ഞേ പോകുന്നുള്ളൂ... എന്നാൽ ഞാൻ പോയിട്ട് വേഗം വരാം... ഷിനിച്ചാ ഒന്നിങ്ങ് വന്നേ... അമല ആരുവിന്റെ റൂമിൽ നിന്ന് ഷിനിയെ വിളിച്ചു... ഷിനി വേഗം ആരുവിന്റെ റൂമിലേക്ക് പോയി തിരിച്ച് വന്ന് പാടത്തേക്ക് പോയി.... ഷിനി പോയി കഴിഞ്ഞ് ദേവൻ ആരുവിന്റെ അടുത്തേക്ക് പോയി....

കുളിച്ച് ഫ്രഷയി ബെഡിൽ ഇരിക്കുന്ന ആരുനെ കണ്ടാണ് ദേവൻ റൂമിലേക്ക് ചെന്നത്.... അമല അവൾക്ക് മുടി തോർത്തി കൊടുക്കുവായിരുന്നു.... ആ ദേവാ , നീ കഴിച്ചാരുന്നോ...?? ആ വെല്ല്യച്ചി... മാളു എവിടെ...?? ഷിനിച്ചാന്റെ കൂടെ പാടത്ത് പോയി... മോളെ അമലേ... ഒന്നിങ്ങ് വന്നേ.... ആ വരുന്നു അപ്പച്ചി.... ആരു , മുടിയിലെ വെള്ളം തോർന്നിട്ടില്ല... തോർത്ത്‌ അഴിക്കണ്ടാട്ടോ.. ആരുനോട് പറഞ്ഞിട്ട് അമല വേഗം താഴേക്ക് പോയി... കുളിച്ച് സുന്ദരിയായല്ലോ... ആരുനെ നോക്കി ദേവൻ പറഞ്ഞു.... ചിരിയോടെ ആരു ദേവനെ ഒന്ന് നോക്കി... ദേവൻ വേഗം ആരുവിന്റെ മുടിയിലെ തോർത്ത്‌ അഴിച്ച് അവൾക്ക് നന്നായി തോർത്തി കൊടുത്തു... ആരു അതൊക്കെ ആസ്വദിച്ച് മിണ്ടാതെ ദേവന്റെ അരികിൽ ഇരുന്നു... അവൾക്ക് മുടി തോർത്തി കൊടുക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു ദേവന്...

നെറ്റിയിൽ ഒര് കുഞ്ഞ് പൊട്ട് തൊട്ട് കൊടുത്ത് ആരുവിന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുവായിരുന്നു ദേവൻ.... എനിക്ക് വിശക്കുവാ... വയറ്റിൽ കൈ വെച്ച് കുഞ്ഞുങ്ങളെ പോലെ ആരു ദേവനോട് പറഞ്ഞു... അപ്പോഴാണ് താൻ ഇത്രയും നേരം ആരുവിനെ തന്നെ നോക്കി ഇരിക്കുവായിരുന്നുവെന്ന് ദേവന് മനസിലായത്..... ദേവൻ വേഗം പോയി ഭക്ഷണം എടുത്ത് കൊണ്ട് വന്നു... ദേവൻ നൽകുന്ന ഭക്ഷണം രുചിയോടെ കഴിക്കുമ്പോൾ ആരുവിന്റെ നോട്ടം മുഴുവൻ ദേവന്റെ മുഖത്തേക്കായിരുന്നു.. ഇനി കുറച്ച് നേരം കിടന്നുറങ്ങിക്കോ... ഭക്ഷണം കഴിച്ച് കഴിഞ്ഞ് ദേവൻ ആരുനോട് പറഞ്ഞു.... ഉറങ്ങി മടുത്തു ഞാൻ... എന്നെ ഒന്ന് പുറത്ത് കൊണ്ട് പോകാമോ...?? ദേവന് നേരെ കൈ നീട്ടി കൊണ്ട് ആരു പറഞ്ഞു... എങ്ങോട്ടേക്കാ പോകണ്ടത്...

ആരുവിനെ എടുത്ത് കൊണ്ട് ദേവൻ ചോദിച്ചു എങ്ങോട്ടേക്കായാലും കുഴപ്പമില്ല... ദേവന്റെ നെഞ്ചോട് ചേർന്ന് കിടന്ന് കൊണ്ട് ആരു പറഞ്ഞു വെല്ല്യച്ചി ഞങ്ങൾ ഒന്ന് പുറത്ത് പോകുവാ... അരുവിനെ എടുത്ത് ഹാളിലേക്ക് വന്ന ദേവൻ അമലയോട് പറഞ്ഞു.... അമല വേഗം ആരുവിനെ നോക്കി... അവളുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ അമലക്ക് തടയാൻ തോന്നിയില്ല... മ്മ്മ്മ് " പോയിട്ട് വാ... അമല പറഞ്ഞു... ആരുവിനെ ശ്രദ്ധിച്ച് കാറിൽ കയറ്റിയാ ശേഷം ദേവനും കാറിലേക്ക് കയറി... ദേവന്റെ കാറ്‌ മുറ്റത്ത് നിന്ന് പോയപ്പോൾ പകരം ജസ്റ്റിയുടെ കാറ്‌ അങ്ങോട്ടേക്ക് വന്നു.... ആ നീ ഇന്ന് നേരത്തെ വന്നോ... ഇച്ചായൻ എവിടെ..? ഓഫീസിൽ നിന്ന് ഉച്ചക്ക് വന്ന ജസ്റ്റിയോട് അമല ചോദിച്ചു സണ്ണിച്ചാൻ ഓഫീസിലുണ്ട്‌ വെല്ല്യച്ചി... ഞാൻ ഒര് ഫയൽ എടുക്കാൻ വന്നതാ... ജസ്റ്റി പറഞ്ഞു എന്നാൽ കഴിച്ചിട്ട് പോകാം... നീ ഇരിക്ക്...

ആ പിന്നെ , ആരു ദേവന്റെ കൂടെ പുറത്തേക്ക് പോയിരിക്കുവാ.. റൂമിൽ തന്നെയിരുന്ന് മടുത്ത് കാണും , അത് കൊണ്ട് പൊയ്ക്കോട്ടേയെന്ന് ഞാനും കരുതി... അമല പറഞ്ഞു മ്മ്മ്മ്മ് " പോയിട്ട് വരട്ടെ... ആരുവിന്റെ സന്തോഷമല്ലേ നമ്മുക്ക് വലുത്... ജസ്റ്റി പറഞ്ഞു.... മ്മ്മ് " കഴിക്കാൻ എടുക്കാം.. നീ ഇരിക്ക്... ഞാൻ ഒന്ന് മാളുവിനെ കണ്ടിട്ടു വരാം വെല്ല്യച്ചി... റൂമിലേക്ക് നടന്ന് കൊണ്ട് ജസ്റ്റി പറഞ്ഞു റൂമിലെത്തിയ ജസ്റ്റി മാളുവിനെ അവിടെ മുഴുവൻ തിരഞ്ഞു മാളു അവിടെ ഉണ്ടായിരുന്നില്ല.... പെട്ടന്നാണ് ചോര തുള്ളികൾ കൊണ്ട് നിറഞ്ഞ് കിടക്കുന്ന ബെഡ്ഷീറ്റ് ജസ്റ്റിയുടെ കണ്ണിൽ പതിഞ്ഞത്.. ഉള്ളിൽ നിറഞ്ഞ ഒര് കളലോടെ ജസ്റ്റി മാളുവിനെ ഉറക്കെ വിളിച്ചു.. മാളു...!!! മാളു...!! മാളു....!! മാളു നീ എവി... ഇച്ചായ.... ജസ്റ്റിയുടെ അലർച്ച കേട്ട് ബാൽകാണിയിൽ നിന്ന് പേടിയോടെ മാളു ഓടി വന്നു.... ഇച്ചായ... എന്താ... പേടിയോടെ മാളു അവനോട് ചോദിച്ചു മാളു...!!!!

ജസ്റ്റി ഓടിപോയി മാളുവിനെ ചേർത്ത് പിടിച്ച് വെപ്രാളംത്തോടെ അവളെ മൊത്തത്തിൽ നോക്കി... എന്താ ഇച്ചായ... കാര്യം മനസിലാകാതെ മാളു അവനോട് ചോദിച്ചു... ജസ്റ്റിക്ക് എന്തോ പറ്റിയെന്നാണ് മാളു കരുതിയെ... മാളു.... മാളു നിനക്ക്... നിനക്ക് എന്താ പറ്റിയെ... ബെഡിൽ എന്താ ചോര..??വെപ്രാളത്തോടെ അവളുടെ കൈയിലും മുഖത്തും ഒക്കെ പിടിച്ച് ജസ്റ്റി അവളോട് ചോദിച്ചു... ജസ്റ്റിയുടെ സംസാരം കേട്ട് കണ്ണ് മിഴിച്ച് അവനെ തന്നെ നോക്കി നിൽകുവായിരുന്നു മാളു ..... ജസ്റ്റി... എന്താടാ പറ്റിയെ... പേടിയോടെ റൂമിലേക്ക് ഓടികയറി വന്ന അമല ജസ്റ്റിയോട് ചോദിച്ചു... പേടിച്ചിട്ട് അവളും നന്നായി കിതാകുന്നുണ്ടായിരുന്നു... വെല്ല്യച്ചി മാളുവിന്‌ എന്തോ പറ്റി... ദേ നോക്ക് ബെഡിൽ ചോര... ഞാൻ ചോദിച്ചിട്ട് ഇവൾ ഒന്നും പറയുന്നില്ല... മാളുവിനെ ചേർത്ത് പിടിച്ച് പേടിയോടെ ജസ്റ്റി അമലയോട് പറഞ്ഞു എന്താ മോളെ... മാളുവിന്റെ അരികിലേക്ക് പേടിയോടെ ഓടി വന്ന് അമല ചോദിച്ചു എന്റെ കൈ ഒന്ന് മുറിഞ്ഞതാ വെല്ല്യച്ചി...

ദേ... കൈ വിരൽ കാണിച്ച് കൊണ്ട് മാളു പറഞ്ഞു നോക്കട്ടെ... ഒരുപാട് മുറിഞ്ഞോ... ഹോസ്പിറ്റൽ പോകണോ.... വെപ്രാളംത്തോടെ ജസ്റ്റി അവളുടെ കൈ പിടിച്ച് ചോദിച്ചു.... പിന്നെ വിരൽ ഒന്ന് ചെറുതായി മുറിഞ്ഞതിനല്ലേ ഹോസ്പിറ്റൽ പോകുന്നത്... നീ ഒന്ന് പോയെ ചെക്കാ മനുഷ്യനെ പേടിപ്പിക്കാതെ.. കരച്ചില് കേട്ടപ്പോൾ ഞാൻ കരുതി വേറെ എന്തോ ആണെന്ന്... ആൻസിയും പേടിച്ച് പോയി... കുഞ്ഞിനെ ഇട്ട് വരാൻ പറ്റാത്തത് കൊണ്ടാ , അല്ലേൽ അവളും ഇപ്പോ വന്നേനെ.. ഞാൻ അവളുടെ അടുത്തേക്ക് ഒന്ന് ചെല്ലട്ടെ ഇല്ലേൽ അവൾ ഇപ്പോ വരും.. ജസ്റ്റിയെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട് അമല റൂമിൽ നിന്നിറങ്ങി പോയി.... മാളു ദയനീയമായി ജസ്റ്റിയെ ഒന്ന് നോക്കി.. സൂക്ഷിക്കണ്ടേ മാളൂസെ.. ഞാൻ കരുതി നമ്മുടെ കുഞ്ഞിന് എന്തേലും പറ്റിയെന്ന്... പേടിച്ച് പോയ്‌... ഒര് കൈ കൊണ്ട് മാളുവിനെയും മറുകൈ കൊണ്ട് തന്റെ കുഞ്ഞിനെ ചേർത്ത് പിടിച്ച് ജസ്റ്റി പറഞ്ഞു... ജസ്റ്റിയുടെ സ്‌നേഹം കണ്ട് ഒന്നും പറയാൻ പറ്റാതെ നിൽകുവായിരുന്നു മാളു.... ❤️❤️❤️❤️❤️❤️

ആരു , വന്നേ പോകാം... സമയം ഒരുപാടായി... പാർക്കിൽ കുട്ടികളുടെ കളി കണ്ടിരിക്കുന്ന ആരുവിനോട് ദേവൻ പറഞ്ഞു എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ വേറെ എന്തൊക്കയോ ചിന്തിച്ചിരിക്കുവായിരുന്നു ആരു... ആരു , ഞാൻ നിന്നോടാ പറഞ്ഞത്... കേട്ടോ... ദേവൻ ഒന്നുടെ അവളോട് പറഞ്ഞു.... റം കുറച്ചു നേരം കൂടി പ്ലീസ്... ആരു ദയനീയമായി അവനോട് പറഞ്ഞു... നമ്മുക്ക് വേറെ ഒര് ദിവസം വരാം... ഇപ്പൊ പോകാം... കാല് ഇങ്ങനെ ഒരുപാട് നേരം താഴ്ത്തി വെച്ചിരിക്കാൻ പാടില്ലെന്ന് അറിഞ്ഞുടെ... ആരുവിന്റെ കരം പിടിച്ച് കൊണ്ട് സ്‌നേഹത്തോടെ ദേവൻ അവളോട് പറഞ്ഞു... എന്നാൽ പോകാം... എടുത്തോ... കൈ നീട്ടികൊണ്ട് ചിരിയോടെ ആരു അവനോട് പറഞ്ഞു ദേവൻ ഒരു ചിരിയോടെ ആരുനെ എടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ച് കാറിന്റെ അരികിലേക്ക് നടന്നു... കുറച്ച് മാറി അവരെ പകയോടെ നോക്കി രണ്ട് കണ്ണുകൾ ഉണ്ടായിരുന്നു... ചുമന്ന ആ കണ്ണുകളിൽ അടിഞ്ഞ് കൂടിയ നിർത്തിളകത്തിന് വർഷങ്ങളുടെ പഴക്കമുണ്ടായിരുന്നു.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story